Skip to content

പറയാതെ – പാർട്ട്‌ 9

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

ഇവളുമാരേ കൊണ്ട് shopping ന്ന് എറങ്ങിയാലുള്ള പ്രശ്നതാണ് .കട മൊത്തം വലിച്ചിട്ടാലും ഒന്നും ഒന്നും പറ്റൂല്ലാ. അവസാനം ആ sales മാനേ വെറുപ്പിച്ചിട്ടേ അടങ്ങു.
just ഒന്ന് പുറത്തേക് നോക്കിയതും

” ദേ.. ഡീ .. അയാള്…. ” (ഞാന്‍)

” ആരാടീ… ”

” അന്ന് എന്നെ രക്ഷിച്ചില്ലേ..അയാള്..”

” ആണോ… വാ .. നോക്കാം”

” ഇവിടെ കണ്ടതാണല്ലോ.. ഇപ്പൊ എവിടെ പോയി ..”

“നിനക്ക് തോന്നിയതാവും..”

” അല്ലടീ… കണ്ടതാ..”

” എന്തായാലും അങ്ങേര് ഇവിടെ ഒക്കെ തന്നെ ഉള്ള ആളാവും. insha allah , വിധിയുണ്ടങ്കി ഇനിയും കാണും.”

” ആാാഹ്.. ഇനി അങ്ങനെ ആശ്വസിക്കാം.”

അപ്പഴാണ് ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോ വീട്ടീന്നാണ്.

” ഐഷുവേ… നീ എവിടാ ..”

“ഇത്തൂസേ … ഞാൻ ഇവരുടെ കൂടെ ഷോപ്പിംഗ് ന്ന് പോന്നതാ…”

” എടീ .. അപ്പൊ നീ പാലക്കാട്ടേക് ഇല്ലേ. ”

” അവിടെ എന്താപ്പോ വിശേഷിച്ച്…? ”

” ഇന്റെ ഐഷുവേ… നാളെയല്ലേ റാണി മോൾടെ നിശ്ചയം…മറ്റന്നാ നിക്കാഹും . നമ്മടെ റസിയമ്മായീടെ മോൾടെ യ്..നീ മറന്നോ .. ”

” ആാാ ..റാണീടെ… നാളെയാണോ അത് ”

” ആടീ… അമ്മായി വിളിയോട് വിളിയാ.. എല്ലാരും എത്തീണൂത്രെ… ”

“ഞാൻ ഇല്ല ഇത്തൂസേ…. എനിക്ക് വേറെ കുറച്ച് തിരക്ക്ണ്ട് നാളെ…”

” ആണോ … സുറുമിയും കുഞ്ഞോളും ഒക്കെ വന്നിട്ടുണ്ട്.. ബാംഗ്ലൂർ ന്ന്.. നീ വരുന്നില്ലേന്ന് ഇപ്പൊ എന്നെ വിളിച്ചു അന്വേഷിച്ചേ ഒൾളൂ..”

“തന്നേ… ഞാൻ നാളെ വൈകീട്ട് അങ്ങ് എത്തിക്കോളാ… ഒന്നാമത് ഞങ്ങൾ രണ്ടും ഒരേ പ്രായാ.. എന്നെ കണ്ടാ പിന്നെ ഇവളെ കെട്ടിക്കുന്നില്ലേ … പ്രായം എത്രയായി എന്നൊക്കെ പറഞ്ഞ് എല്ലാരും കുടി കൂടിയ അവിടെ ഒരു അന്താരാഷ്ട്ര ചർച്ച തന്നെ വെക്കും. എന്റെ ഉമ്മിയാവും അതിന്റെ ബ്രാൻഡ് അബാസിഡർ .. So പിരാന്ത് പിടിപ്പിക്കണ ഏർപ്പാടാ.. നിക്കൊന്നും മേലാ അത് കേൾക്കാൻ…”

” ഹഹഹഹ… ഇജ്ജ് തന്നെ ഉമ്മിനോട് പറഞ്ഞോ വരുന്നില്ലെന്ന് ..”

” വേണ്ട വേണ്ട വേണ്ടാ.. ഇത്തൂസ് തന്നെ പറഞ്ഞാ മതി.. പിന്നെ അത് മാത്രല്ല.. ഒരുകണക്കിന് ഞാൻ വരാതിരിക്കുന്നതാ നല്ലത് ..”

” അതെന്താ ..”

“ചെക്കനൈയ് ..എന്നെ എങ്ങാനും കണ്ടു എനിക്ക് ഈ പെണ്ണിനെ മതീന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞാലോ… കുടിങ്ങീലെ. പാവം എന്റെ റാണീടെ ലൈഫ് എന്താവും….”

” ഹഹഹഹ …മ്മ്മ്മ്മ്….. ”

“അപ്പൊ അതാണ് ..നിങ്ങ പോയ്ക്കോ. ഞാൻ ഷാനേടെ വീട്ടില് നിന്നോളാ.. ഒരീസത്തെ കാര്യല്ലേ ഒള്ളു ..”

“ആയിക്കോട്ടെ ..”

☆☆☆☆

“എടീ ..എന്താ matter..”

” നിക്ക് …ദേ വീണ്ടും ഫോൺ ”

സുറുമിയാണ്…

“ഡീ ഐഷൂ.. നീ വരുന്നില്ലേ ”

“ബേ😝.. ആ മേക്കപ്പ് റാണി ടെ മോന്ത കാണാനല്ലേ . My one and only enemy. ഞാൻ എങ്ങും ഇല്ലാ ”

” ഹഹഹഹ ..അങ്ങനെ പറയല്ലടീ… ഞാനും വരുന്നില്ലാന്ന് കരുതീതാ.. പിന്നെ നമ്മടെ whole gang ഇണ്ടന്ന് പറഞ്ഞപ്പോ ഞാനും ഇങ്ങു പോന്നു..എല്ലാരും നിന്നെ വൈറ്റിങ്ങാ…വാടീ …”

“എനിക്കവളുടെ മോന്ത കാണുന്നതേ കലിയാ… ഇന്ത്യയിലെ ആസ്ഥന തേപ്പ്ക്കാരി. എന്നിട്ട് ഓൾക്ക് ഏത് കോന്തനായ കിട്ടിയേ..”

” ഹഹഹഹ .. കോന്തന്റെ photo ഒക്കെ ഞാൻ കണ്ടു.. ഒരു പാവം മൊഞ്ചൻ ”

” അജ്ജോടാ …അവന്റെ ഗതി.. അധോഗതി. ..”

” ഹഹഹഹ …അതെന്നെ… ഇതേതോ കൊമ്പത്തെ ചെക്കനാ. പൂത്ത കാഷ്‌കാരൻ. മൊഞ്ചൻ .അമേരിക്കയിൽ well settled family.. ഇതൊക്കെ പോരെ .. ഓള് flat ആവാൻ..”

” ഹഹഹഹ ..അവനെ ഓള് മിക്കവാറും പിച്ച ചട്ടി എടുപ്പിക്കും…”

“ഹഹഹഹ…. നീ വാടീ മുത്തേ…”

” നാളെ എന്തായാലും വരാൻ ഒക്കില്ല ടാ… കോളേജിൽ ഒരു പ്രശ്നണ്ട്…”

” ഡാ serious ആണോ …’

അതൊക്കെ ഞാൻ വന്നിട്ട് പറയണ്ട്. എന്തായാലും ഞാൻ നാളെ വൈകീട്ട് അങ്ങട്ട് എത്താം. പോരെ..”

” മതീ…”

” ഓളെ മൊഞ്ചനെ കണ്ടു രണ്ട് വാർത്താനോം പറഞ്ഞു ആഷിർവദിക്കേണ്ടത് നമ്മടെ കടമയെല്ലേ.. പിന്നെ ഒരു 8 ന്റെ gift ഉം ..”

” പിന്നല്ലാതെ.. നീ ഇല്ലാണ്ട് ഒരു രസോണ്ടാവുല്ല.. അതോണ്ട് മര്യാദക്ക് വന്നോണ്ട്.. ഓൾക് വേണ്ടിയല്ല.. ഞങ്ങൾക്ക് വേണ്ടി ..”

“അവിടുത്തെ ഉത്തരവ് പോലെ..”

☆☆☆

“ഡീ പറയടീ…” (ഷാന)

” മക്കളെ ..ഞാൻ പറയാറില്ലേ .. കുടുംബത്തിലെ എന്റെ enemy. the തേപ്പ്പെട്ടി ..”

“ആാാ …എന്താ ഓൾടെ പേര്… കിട്ടി .. raniya… ” (സന)

“ഓളെന്നെ… ഓൾടെ നിശ്ചയോം നിക്കാഹും ഒക്കെ ആണ്. ഉമ്മീം ഇത്തൂസും എല്ലാരും പാലക്കാട്ടേക്ക് പോകാന്നു പറയാനാ വിളിച്ച്..”

” ആണോ .. ഭയങ്കരീ… എത്ര ചെക്കന്മാരയാ ഓള് കണ്ണീര് കുടിപ്പിച്ചത്.” (ഷിറി)

” ഹഹഹഹ… അവരെല്ലാരേം എന്നെ ഒരു പെങ്ങളായി കാണണം ന്നും പറഞ്ഞ് നിക്കാഹിനു വിളിച്ചിട്ടുണ്ടത്രെ ഓള്..”

“പൊളിച്ചു …എന്നിട്ട് മോളെ, നീ പോണില്ലേ… ഏത് മണ്ടനാ ഈ പൊട്ടാ കിണറ്റിൽ ക്ക് എടുത്ത് ചാടിയെന്ന് അറിയണ്ടേ…” (ഷാന)

“ഹഹഹഹ… വേണം. നിക്കാഹിനു കൂടണം”

” പലപല തേപ്പ്കാരികളേം പറ്റി കെട്ട്ക്ണ്. ഇത്പോലെ മാരകമായ വേർഷൻ ആദ്യ. ഇത്പോലെ ഒരുത്തീടെ നിക്കാഹ് കൂടാ ന്ന് പറേണത് ഭാഗ്യാണ്. പോരാന്ന് ഇത്പോലെ ഒരു അവസരം നിനക്ക് ജന്മത്തിൽ കിട്ടുല്ലാ…” (ഷിറി)

” ഹഹഹഹ.. ..എടികളേ.. എനിക്കൊരു ഐഡിയ. .. വീട്ടില് ആരൂലല്ലോ.. ന്നാ നമ്മക്കെല്ലാർക്കും എന്റെ വീട്ടില് കൂടിയാലോ ഇന്ന് …നമ്മക് പൊളിക്കാ..”

” അത് കൊള്ളാം.. ഞങ്ങൾ റെഡി ”

” ഫുഡ്‌ ഇപ്പൊ മേടിച് പോകാ….”

” അടിപൊളി… ”

“നിങ്ങ വീട്ടില്ക്ക് വിളിച്ചു പറയ്”

♡♡♡♡♡♡♡♡♡♡

“രണ്ട് കുപ്പി seven up കൂടി വേണം…”

” താഴെത്തെ ഫുഡ്‌ cort ll എന്തായാലും ഇണ്ടാവാതിരിക്കില്ല ..അവിടെക്കൂടീ നോക്കാം… ”

Mall ന്റെ ഒരു side ല് ഒരു 3-4 ചെക്കന്മാര് ഇരിപ്പുണ്ട്. അവരെ പാസ്സ് ചെയ്ത് വേണം ഞങ്ങൾക്ക് ലിഫ്റ്റ് ൽ കേറാൻ. കണ്ടാ അറിയാ.. അലമ്പാണ് മൊത്തം.

അവരുടെ മുമ്പിലൂടെ പാസ്സ് ചെയ്തതും

” മോളെ ..”

ഞങ്ങൾ തിരിഞ്ഞ് നോകീതും

ക്ലിക്ക് …

“photo കൊള്ളാട്ടോ… ഫോട്ടോയിലെകളും ഗ്ലാമർ നേരിട്ടാ ”

” ഡാ .. തോന്നിവാസം കാണിക്കുന്നോ..”

ഞാൻ അവന് നേരെ കയ്യോങ്ങിയതും അവന്റെ പിന്നിൽ നിന്നൊരുത്തൻ എന്റെ കായ് തടഞ്ഞ് കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു….

നേർക്കുനേർ..

അനസോ !!!!!… ഇന്റെ റബ്ബേ.. എവിടെ പോയാലും ഈ കാലമാടനാണല്ലോ.. വല്ലാത്തൊരു എടങ്ങേറ് തന്നെ

” അപ്പൊ ഇത് നിന്റെ സ്ഥിരം പരിപാടി ആണല്ലേ .ആൾക്കാരുടെ മെക്കട്ട് കേറല്…”

” എന്റെ കായ് വിടാടാ തെണ്ടീ …”

ബാക്കി മൂന്നണ്ണോം എന്താ ചെയ്യണ്ട് ന്നറിയാതെ അന്തം വിട്ട് നിക്കാണ്…പിന്നെ ആ ഫോട്ടോ എടുത്ത തെണ്ടി ഇരുന്ന് കിണിക്കാണ്…

“അല്ലാ … ആണുങ്ങളുടെ നേരെ കയ്യോങ്ങാൻ നിനക്ക് എവിടുന്ന് കിട്ടിയടീ ഇത്ര ധൈര്യം.. ഇതെയ്.. നിന്റെ വീടോ അന്നത്തെ പോലെ കോളേജോ അല്ലാ.. നീ തല്ലാൻ ഓങ്ങുമ്പോ അത് കൊള്ളാനും മിണ്ടാതെ നീക്കാനും..”

” പിന്നെ ഞങ്ങളെ അനുവദല്ലാതെ സെൽഫി എടുത്തത് ഞാൻ കയ്യും കെട്ടി നോക്കി നിക്കണോന്നാണോ..”

“ന്നാ permission നോടെ ഒരു സെൽഫി കൂടെ എടുക്കാം .. എന്തേയ്..”

” ഡാ😠 …”

“ചുടാവല്ലേ മാഷേ …ഷിബിനെ.. photo clear ല് കിട്ടീട്ടില്ലേ ..”

“കിട്ടീക്ണ് മച്ചാനെ ..”

” അത് മതി.. ഇതുവെച്ച് ഒരു കളി ഇണ്ട് മോളെ.. നീ നാളെ എന്റെ പെങ്ങൾക്കെതിരെ കംപ്ലൈന്റ് കൊടുക്കും ല്ലേ.. കൊടുത്തോ.. കുട്ടത്തിൽ നാളത്തെ സായാഹ്ന പത്രത്തിലെ ഫ്രന്റ്‌ പേജ് വായിക്കാൻ മറക്കരുത് ട്ടാ. ഒരു ചുടുള്ള വാർത്ത ഇണ്ടാകും.

പെൺകുട്ടികളുടെ അഴിന്നാട്ടം.. പൂവാലികൾ എന്ന് സംശയം..

പിന്നെ കുറച്ചു മസാലേം ഈ ഫോട്ടോം ഒക്കെ ചേർത്ത് ആഹാ.. പൊളിക്കും..”

” ഡാ കളിക്ക് നിക്കല്ലേട്ടാ.. ഡിലീറ്റ് ആകാത്.”

” ഡിലീറ്റ് ആകണോ.. ആകാം.. but കംപ്ലൈന്റ് അത് പ്രിൻസി ടെ മുമ്പിൽ എത്തരുത്.”

” അത് നടക്കൂല്ലാ.. എങ്കില് മോളെ നീ കരയും .. കരയിപ്പിക്കും ഈ അനസ്. നിന്റെ വീട്ടേര് നാറും .. നാട്ടിൽ പിന്നെ തല പൊക്കി നടക്കാൻ ഒക്കില്ല. എന്തിനാ വെറുതെ അതിനൊക്കെ നിക്കണ്.”

” you 😈..”

” എന്താ ഇവിടെ പ്രശ്നം??.. ”

“റബ്ബേ.. പോലീസ്..”

തുടരും…

Click Here to read full parts of the novel

ഫ്രണ്ട്സ്….ബോർ ആവുന്നുണ്ടെ പറേണം… Plzz… തെറ്റുകൾ ഉണ്ടാകും.. തിരക്കിട്ട് എഴുതുന്നത് കൊണ്ടാണ്… കമെന്റ്സ് എന്താണേലും അറീകണം.

4.6/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!