📝റിച്ചൂസ്
ഞാനും ഒരു കഥക്ക് തുടക്കം കുറിക്കുകയാണ്.പോരായ്മകൾ ക്ഷമിച്ച് കൂടെ കൂടിക്കോളൂ……
കണ്ണത്താ ദൂരത്തോളം പരന്ന് കിടക്ക്ണ അതിവിശാലമായ മരുഭൂമി.എങ്ങു നോകിയാലും ചുട്ടു പഴുത്ത മണൽ കൂനകൾ മാത്രം. തന്റെ ഊഴം കാത്ത്നിക്കുന്ന ഒരറവുമാടിനെ പോലെ പ്രതീക്ഷയറ്റ് നിൽക്കുന്ന എന്റെ കാതുകളിൽ ആ കുളമ്പടി ശബ്ദം വന്ന് പതിച്ചു. തിളക്കം മങ്ങിയ എന്റെ കണ്ണുകള്‍ ചുറ്റും പാഞ്ഞു നടന്നു. അകലെ.. അന്തരീക്ഷം പൊടിപടലങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു.ശബ്ദം അടുത്തടുത്ത് വരുന്ന പോലെ.അതാ…ഞാൻ കണ്ടു. ഒരു ധീര യോധാവിനെ പോലെ വസ്ത്രം ധരിച്ച് കയ്യില്‍ വാളുമായ് വെളുത്ത കുതിരയുടെ മേൽ ഒരുവന്‍. മുഖം തൂവാല കൊണ്ട് മറച്ചിരിക്കുന്നു.ഒറ്റനോട്ടത്തിൽ ആരേയും വീഴ്ത്തുന്ന കണ്ണുകള്‍. അതിമനോഹരം.ഞാനെറെ കണ്ണുകള്‍ ഇറുക്കി അടച്ചു. കുളമ്പടി ശബ്ദം ഇപ്പോള്‍ കേൾക്കാനില്ല. പതിയെ കണ്ണുകള്‍ തുറന്നതും അവനതാ എന്റെ മുമ്പിൽ. അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനെ തോനുന്നില്ല. ഞാനേതോ ആകർഷണവലയത്തിൽ പെട്ട പോലെ. അവൻ മെല്ലെ അവന്റെ മുഖത്തെ തൂവാല മാറ്റാന്‍ തുടങ്ങിയതും
“പടച്ചോനേ…. വെള്ളപ്പൊക്കം”.
“അല്ലെടി. പ്രളയം. എന്തൊരു ഉറക്കാടി. ഇവിടെ ഭൂകമ്പം നടന്നാലും ഇജ്ജറീല്ലല്ലോ..”
” ഉമ്മച്ചിയേയ്.. ഇങ്ങളോട് ഞാൻ എത്രവട്ടം പറഞ്ഞീന് ഇൻറെ മേത്ത് ബെള്ളൊഴിക്കരുത്ന്ന്. ഇങ്ങള് ബിളിച്ചാ ഇമ്മള് നീക്കൂല്ലേ.”
“ഒരു വീക്കങ്ങട് വെച്ചരും തലക്ക്. ബിളിച്ചാ നീക്ക്ണൊരു പെണ്ണ്. എന്നെകൊണ്ട് പറയിപ്പിക്കരുത്ജ് ട്ടാ. വിളിക്ക്ണീനൊക്കെ ഒരു പരിധിയില്ലേ. അന്റെ തലയ്ക്കൽ വെച്ച ആ അലാറോം അടിക്കാൻ തുടങ്ങീട്ട് എത്രനേരമായി. അടുക്കളേല് നിക്ക്ണ മ്മളെ ചെവി പൊട്ട്ണ്. ന്നിട്ടും ഇന്റെ കുട്ടിക്ക് ഒരനക്കോലല്ലോ..”
” ആണോ. സോറി ഉമ്മച്ചിയേയ് ….മ്മള് ഒരു കിനാവ് കണ്ടല്ലെ. നേരം ഇത്രീം ബെളുത്തത് അറിഞ്ഞീല്ലാ😆.”
“എന്നും ഇപ്പോ ഇതന്നെല്ലേ നമ്മടെ പെരേലെ കേസ്. ഇജെന്നും കിനാവ് കാണും. ബിളിച്ചാ നീക്കൂല്ലാ. മ്മള് ബെൾളൊഴിക്കും.”
” ഉമ്മച്ചിക്കെന്താ മ്മടെ കിനാവ് കയ്യ്നോളൊന്ന് കാത്ത്ന്നാല്. എന്നും ഒരേ സ്ഥലത്ത്മ്പോ ബെള്ളൊഴിക്കും. ഓന്റെ മോന്ത ഒന്ന് കാണാനും കൂട്ണില്ല. ഇങ്ങള് മ്മടെ കിനാവില് എത്യോക്ക്ണ്ട് ല്ലെ😉.”
” പെണ്ണേ.. ഇജിന്റെ കയ്യിന്ന് മാങ്ങും. പിരാന്ത് പറയാണ്ട് പോയി കുളിക്ക്.”
” ഇനിപ്പോ എന്തിനാ കുളിക്ക്ണ്.പല്ല് തേക്കലും കുളീം മ്മള് അതിന്റെ കൂടെ കഴിച്ച്😛.”
” ഇങ്ങനൊരു പെണ്ണ്. നാളെ ഒരാളെ പെരേക്ക് കേറിച്ചെല്ലണ്ടതാന്ന്ൾള ഒരു ബിചാരോല്ലാ. ”
“ഇങ്ങള് മ്മളെ ഇങ്ങനെ ചീത്ത പറേണ് ണ്ടല്ലാ…ആ അസർപ്പൂനെ ഒന്ന് ബിളിച്ചോക്കിം. ഓന്ന് ഇപ്പളും കൂർക്കം ബലിച്ച് ഒറങ്ങാവും😕.”
“ഓനെയ് അന്റെ പോലെല്ലാ…നല്ല കുട്ടിയാ.. ഓന് സുബ്ഹ്ക്ക് തന്നെ നീച്ച് കുളിച്ച് പൾളീപോയി.ഇത് വരെ വന്നിട്ടില്ലാ.”
“ഹംമ്പട ബലാലെ..ഇജെപ്പളാ നന്നായെ…ആഹ്..എന്തേലും ആകട്ടെ. കുറച്ചേരം കൂടി കെടക്കാർന്ന്. ഒറക്കം ഒന്നങ്ങട് ശെരിയായില്ലാ😥 ”
” ഇനി കിടന്നാ ഞാന്‍ ചൂടുബെൾളാവും പാരാ.പറഞ്ഞേക്കാം.”
അടുക്കളേന്ന് ഉമ്മച്ചിയാണ്. മ്മള് മനസ്സികണ്ടത് ഉമ്മച്ചി മാനത്ത് കണ്ട്. എന്താല്ലെ.
അല്ലാ… ഇത്രയൊക്കെ പുകില് ഇബടെ ഇണ്ടായിട്ട് നല്ല മനുഷ്യന്‍മാരാ ഇങ്ങള്. മ്മളാരാനൊരു വാക്ക് ഇങ്ങളാരേലും ചോയ്ച്ചോ. ചോയ്ക്കാത്ത സ്ഥിതിക്ക് മ്മളെന്നെ പറയാ.
മ്മള് അയ്ഷ…സ്നേഹത്തോടെ ഇങ്ങള് ഇന്നെ ആഷൂട്ടീനോ അയ്ഷൂനോ ഒക്കെ ബിളിച്ചോളിം😋. മ്മടെ കച്ചറ ഫ്രന്‍സ്( ഓരെ പറ്റി വഴിയേ പറയാട്ടോ) ഇന്റെ നല്ല പേരിനെ എന്തൊക്കെയാ ആക്കീക്ണ്ന്നറിയോ😢…” അയ്ചാത്താ..”
” അയ്ചമ്മു ” ” അച്ചിങ്ങ ” പിന്നെ ആ ഹംക്കേള് ആയതോണ്ട് മ്മള് സഹിക്ക്ണ്. വേറെ വെല്ലോരും ആണങ്കി ഉണ്ടല്ലോ….ഇടിച്ച് ഷൈപ്പ് മാറ്റും. ഇങ്ങള് പേടിക്കണ്ടാ ട്ടോ. ഇങ്ങള് അങ്ങനൊന്നും ബിളിക്കൂല്ലാന്ന് മ്മക്കറിഞ്ഞൂടെ.
ബാക്കിൾളോരെ പറ്റി പറയാ. കുറച്ച് മുന്‍പ് ബെൾളൊഴിച്ച് സ്നേഹപ്രകടനം നടത്തിയത് മ്മടെ സ്വന്തം ഉമ്മച്ചി. റസിയ.
രാവിലെ 7.00 ന് ബിളിക്കാൻ പറഞ്ഞാ 6.00 ന് ബിളിച്ച്ട്ട് 8.00 ആയീന് പറയാ..നല്ല ഒറക്കത്തില് വന്ന് ഫാൻ ഓഫാക്കാ…ചോറ്റുപാത്രം നെറച്ച് ചോറാക്കീട്ട് ഇതൊക്കെ ഇച്ചിരി അല്ലെ ഒൾളു ന്ന് പറയാ…അങ്ങനെ എന്തൊക്കെയോ ഹോബി ആണ് ഇന്റെ ഉമ്മച്ചിക്ക്.
ന്റെ ഉമ്മച്ചി മാത്രല്ല. ഇങ്ങടെ ഉമ്മച്ചീം അങ്ങനെതന്നെയാല്ലെ.അത് ഇങ്ങളെ മുഖത്തേ ചിരി കണ്ടപ്പോ മനസ്സിലായി.
ന്നാലും പാവാ..ഒക്കെ സ്നേഹം കൊണ്ടാ. ദിവസവോം ഈ ബെൾളൊഴിക്കലും പിന്നെ ഒരു 5-6 ചീത്തേം ഉമ്മേട്ത്ത്ന്ന് കിട്ടീല്ലേ നിക്കൊറക്കം വരൂല്ലാ.
പിന്നെ ഉപ്പച്ചി ..കുഞ്ഞി അഹമ്മദ്. അങ്ങ് ദുഫായിലാണ്.അവിടെ സ്വന്തക്ക് സൂപ്പര്‍ മാർക്കറ്റ് ആണ് മൂപ്പർക്ക്.അതോണ്ട് ചീത്തകളും ഉപദേശങ്ങളും ഫോണിക്കൂടെ കേട്ടാമതി.അടുത്തത് മ്മടെ അൻവർക്കാ..
ഇക്കൂസും ഉപ്പേടെ അട്ത്താ. അവിടെ airport ല് customs ലാ. പിന്നെ ഇത്ത…ഓള് കെട്ടി രണ്ട് കൊച്ച്ങ്ങളും ഉണ്ട്. അവരും ദുബായീല് സെറ്റില്‍ടാ.അവൾക്കവിടെ ഒരു ഐ.ടി കമ്പനി യില് ജോലി ഇണ്ട്..അതോണ്ട് അവരെ കൊണ്ടും ശല്യല്ലാ..
അവസാനം ഇന്റെ ഉമ്മച്ചി വാനോളം പുകഴ്ത്തിയ ആ പടപ്പില്ലെ. അഷ്റഫ്.മ്മടെ അസർപ്പ്😠. അനിയനാണ് മക്കളേ. ഓനോട് സ്നേഹൾളോണ്ട് പറയാന്ന് ബിചാരിക്കല്ലീം. ഇങ്ങനേം തലതെറിച്ച ഒരു സാധനം വേറെ ഇണ്ടാകൂല്ലാ. അത്രീം നല്ല കയ്യിലിരിപ്പാണ് ഓൻക്ക്. ന്നാലും ആ ബലാല് സുബിഹിക്ക് നീച്ച് കുളിച്ച് പള്ളീപോയിനൊക്കെ പറഞ്ഞാ .ഓനെന്ത് പറ്റീന് എത്ര ആലോയ്ചിട്ടും മനസ്സിലാവ്ണില്ലാ!!
ഇതാണ് മ്മടെ ചെറിയ ബലിയ കുടുംബം..
പിന്നെയ്..സുബ്ഹ് നിസ്ക്കരിക്കാത്ത എന്ത് വെടക്കെട്ട പെണ്ണായിതീന് ഒന്നും ആലോയ്ക്കല്ലേട്ടാ.. ഞാന്‍ തഹജജുദും സുബ്ഹും നിസ്ക്കരിച്ച് കിടന്നിട്ട് നീക്കാൻ വൈകിയ കേസാണ് ന്റെ ഉമ്മച്ചി വാധിച്ചത്. ഇങ്ങള് തെറ്റിധരിക്കല്ലേട്ടാ.
” എടീ.. എന്തൊരു ഇരിപ്പാ പെണ്ണേ. സമയത്രായീനാ അന്റെ വിചാരം. ഇന്ന് കോളേജിപ്പോക്കൊന്നൂല്ലേ. ”
പറഞ്ഞത് ശരിയാണല്ലാ..കോളേജിപ്പോണ്ടേ.
ഹലാക്കിന്റെ ഔലുംക്കഞ്ഞി. പിരാന്ത് വര്ണ് ണ്ട്. അപ്പൊ ഇനി കിടന്നാ ശരിയാവൂല്ലാ.
റെഡി ആവട്ടെ. അല്ലെങ്കി അടുത്തത് ഇങ്ങളെല്ലാരും ഇന്റെ മയ്യത്താവും കാണാ. ഇപ്പൊ വരാട്ടോ.
***********************************
“പടച്ചോനെ. .8.30 കഴിഞ്ഞ്.ഇന്ന് മ്മളെ ആ കാലമാടൻ മത്തങ്ങ തലയൻ കുരിശീതറക്കും.ഒറപ്പായി. ചുറ്റീട്ടും ചുറ്റീട്ടും ഈ ഒലക്കമല ഷാള് നേരാവ്ണില്ലല്ലോ റബ്ബേ. ”
മ്മടെ കോപ്പ്രായം കണ്ട് ഒരാള് വാതിൽക്കത്തന്നെ നിക്ക്ണ്ട്.വേറാരും അല്ല. അസർപ്പന്നെ.
” ന്താടാ ബലാലെ. അവിടെനിന്ന് കിണിക്ക്ണ്. ഇവിടെ ആരേലും തുണിയില്ലാണ്ടെ നിക്ക്ണ് ണ്ടാ ”
“ഇതിലും ഭേദം അതായിരുന്നു”
എന്നും പറഞ്ഞ് അവനെറെ കട്ടിലിൽ കേറി ഇരുന്നു.
” ഡാ😝…..അല്ല. ഇജിന്ന് പൾളീപോയന്നൊക്കെ കേട്ടല്ലോ.2019 ന് നന്നാവാൻ തീരുമാനിച്ചീന്റെ മുന്നോടിയാണോ. ”
” ആര് നന്നാവാൻ. ഞാനോ. ആദ്യം ഇത്തൂസ് നന്നാവ്.ഇന്നിട്ട് ഞാന്‍ അന്നെ കണ്ട് പഠിച്ചോളാ.”
” അതിനുൾള അവസരം ഇന്നാ ഇപ്പടുത്തൊന്നും അണക്ക് കിട്ടൂല്ല മോനേ.. ”
” ബെർതല്ല ഉമ്മച്ചി അന്റെ മെക്കട്ട് കേറ്ണ്. അന്നൊക്കെ കെട്ട്ണോന്റെ അവസ്ഥ. തീവണ്ടിക്ക് തലവെക്കലാവും ഇതിലും ഭേദം. ”
” ഡാ. അന്നെ ഞാന്‍. നിക്കഡാ അവിടെ.ചെറിയ വായീല് ബലിയ വർത്താനം പറയാൻ വന്ന്ക്ണൂ. അന്നെ ഞാന്‍ പിന്നെ എടുത്തോളാഡാ. ”
അപ്പൊതാ ഫോണ്‍ നിർത്താതെ അടിക്ക്ണ്.
നോക്കിയപ്പോ ഷാനയാണ്…നേരത്തെ ഞാന്‍ പറഞ്ഞില്ലേ .അക്കൂട്ടത്തിൽ ഒരുത്തി.എന്റെ വരവ് കാണാനിട്ടുൾള വിളിയാ…അവൾടെ വീട് എന്റെ വീട്ടിന്ന് 5 മിനിറ്റ് നടന്ന് ഒരു ഇടവഴി കഴിഞ്ഞാലായി..പിന്നെയാണ് മൈൻ റോഡ്. ഞങ്ങളൊരുമിച്ചാ കോളേജിപ്പോകാറ്..എന്റെ സ്കൂട്ടീല്…45 മിനിറ്റ് മിനിമം വേണം അങ്ങെത്താൻ..ട്രാഫിക്കുടെ ഇണ്ടേ പറേണ്ട. എന്തായാലും എടുക്കണ്ട.രാവില ത്തന്നെ ഓൾടെ വായീലിരിക്ക്ണ പുളിച്ച തെറി കേട്ടാ ഇന്നത്തെ എന്റെ ദിവസം പോക്കാ…..ഫോണ്‍ പിന്നേം അടിക്ക്ണ് ണ്ട്.അത് മൈൻഡാതെ എങ്ങനൊക്കെയോ ഷാള് ചുറ്റി തെരക്കേടില്ലല്ലോന്ന് കണ്ണാടീല് 2-3 വട്ടം തിരിഞ്ഞും മറിഞ്ഞും നോക്കി ബാഗും എടുത്തറങ്ങീ. സിനിമേലേം സിരിയേലിലേം ഒക്കെ നടിമാരെ പോലെ മുടിഞ്ഞ ഗ്ലാമര് ഒന്നും മ്മക്കില്ലാട്ടാ.ഇച്ചിരി മൊഞ്ച് ണ്ട്. എന്ന് കരുതി കണ്ട ചെക്കൻമാരൊന്നും നോക്കി നിന്ന് ബെൾളർക്ക്ണ ചൊർക്കൊന്നൂല്ല. കാണാന്‍ കൊള്ളാം. അത്രൊൾളു. മ്മളെ പോലെത്തെ സാധാരണക്കാര്ടെ കഥീം ഇങ്ങളൊന്ന് കേക്കിം. മൊഖത്തിന് വേണ്ടോളം മൊഞ്ച് ഇണ്ടായിട്ട് കാര്യല്ലാല്ലോ. മനസ്സിനല്ലേ വേണ്ടേ. മ്മക്കത്ണ്ട്.അത് മതി.
” അയ്ഷുവേ.. കഴിഞ്ഞില്ലെ അന്റെ ഒരുക്കം.വന്ന് കഴിക്ക്.”
” ഇതാ വര്ണുമ്മീ.. ”
സ്റ്റയർ കൈസ് എത്തീത്തും.കഷ്ട്ടകാലം നെറൂംതലേല്ന്ന് പറഞ്ഞാമതീല്ലോ.അത് സംഭവിച്ചു.
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission