📝 റിച്ചൂസ്
” മോളേ..അയ്ഷുവേ തുടങ്ങീട്ടോൾളൂന്നാ തോനുന്നേ…” (ഷാന)
“ഏ…”
“അങ്ങട് നോക്ക്..”
“പടച്ചോനെ😲…നൗറിയും ഗ്യാങ്ങും. ”
********
“ന്താടി മോളേ…..അണക്ക് പ്രിൻസീടെ കയ്യിന്ന് വയറ് നിറച്ച് കിട്ടീന്ന് കേട്ടല്ലോ…സസ്പെന്‍ഷനോ അതോ ഡിസ്മിസോ…അറിഞ്ഞാ കൊൾളായിരുന്നു.അതിനനുസരിച്ച് ആഘോഷിക്കാനാ…..”
“അന്റെ കെട്ട്യോന്റെ മടീലിരിത്തിയാണോടീ എനിക്ക് പേരിട്ടേ…I have a name..call me aysha. .പിന്നെ എന്തുവാ..നിനക്ക് ആഘോഷിക്കണോന്നോ…..ന്നാ ഇതും കൂടി കേട്ടിട്ട് ഒരുമിച്ചാഘോഷിച്ചോ…ചെറ്താക്കണ്ട. വെടിക്കെട്ട് തന്നെ ആയിക്കോട്ടെ..പ്രിൻസി വിളിപ്പിച്ചതൈ…എന്നെ പെർമനെറ്റിലീ ഈ പോസ്റ്റിൽ നിയമിച്ചൂന് അറിയിക്കാനാ…കേട്ടോടീ..നൗറി മോളേ…”
“നീ വെല്ലാതെ നെഗിളിക്കണ്ട.ഈ നൗറിയെ നിനക്കറീല്ല…..”
” സീനിയേസിനോടാ നിന്റെ കളി..അത് മറക്കണ്ട. ..”
“ചെലക്കാതെ പോടി..സിനിയേസിനോട് എനിക്കെന്നും റസ്പെക്റ്റാ…അത് അർഹത ഉൾളോർക്ക് ഈ അയ്ഷ കൊട്ത്തിട്ടും ഇണ്ട്. But… നിന്നെ പോലെ പണത്തിന്റെ അഹങ്കാരം കൊണ്ട് എന്ത് വൃത്തികേടും ചെയ്യുന്നവരോടല്ല…”
“നീ നോക്കിയിരുന്നോ..കൂടുതല്‍ കാലം നീയാ പോസ്റ്റിൽ കാണില്ല. ഇത് നൗറീടെ വാക്കാ…വാടാ ..”
**************
” ടീ. .അവളെന്തേലും വേണ്ടാത്തത് ചെയ്യോ…എനിക്ക് പേടിയാവ്ണു..”(ഷാന)
“ഒന്ന് പൊയ്ക്ക പെണ്ണേ..ഓളന്താച്ചാ ചെയ്യട്ടെ..”
“ന്നാലും ഇജ്ജൊന്ന് സൂക്ഷിക്കണത് നല്ലതാ..ഓള് എന്ത് ചെയ്യാനും മടിക്കൂല്ലാ….”(ഷിറി)
*****************
നൗറിൻ..സീനിയർ ആണ്…പേരിനും മുഖത്തിനും മാത്രേ ചൊറ്ക്കൊൾളു.. സ്വഭാവം അഞ്ച് പൈസക്ക് കൊൾളൂല്ലാ…. ഒരു പണച്ചാക്കിന്റെ മോള്..അതിന്റെ പൊറത്ത് അഹങ്കാരത്തിന്റെ കയ്യും കാലും വെച്ചാ ഓള്ടെ നടപ്പ്. . കാമ്പസ് ജോക്കി പോസ്റ്റിലേക്ക് ഫൈനലിസ്റ്റ് ഞങ്ങള്‍ രണ്ടു പേരുമായിരുന്നു.. ഒടുവില്‍ ആ പോസ്റ്റ് എനിക്ക് കിട്ടിയപ്പോ എന്നോടുൾള ദേഷ്യവും അതിലുപരി ഒരു ജൂനിയര്‍ ന് കിട്ടിയ അമർഷവുമാണ് അവളെ എന്റെ ശത്രുവാക്കിയത്….ഓൾക്കൊരു ആങ്ങള ഇണ്ട്..അനസ്….ഓള് കുരച്ചാ ഇവൻ കടിക്കും. ..അതാണ് പതിവ്. ..
****************
“ഇപ്പൊ എനിക്കൊരു ആനേ തിന്നാള വെശപ്പ്ണ്ട്…വാ കാൻറ്റീനിപ്പോവാ..”
” ഇജ്ജല്ലെ നേരത്തെ പറഞ്ഞ് വെശപ്പില്ലാന്ന്.😯..” (സന)
“അത് അപ്പൊ അല്ലെ. .ഇവരോട് മാസ് ഡയലോഗ് കാച്ചിയപ്പോ എന്റെ മൊത്തം എനർജി പോയി😆…”
“ഉവ്വേ…വാ….”
എന്റെ കൂട്ടുകാരെ പരിചയപ്പെട്ടില്ലല്ലോ.. ഷാന..ഷിറിൻ..സന.. എല്ലാരും ” S ” ആ. S ല് പേര് സ്റ്റാർട്ടീയ്നോർക്ക് ഇച്ചിരി പിരി ലൂസാന്നാ പറയാ..ഇവർടെ കാര്യത്തില് അത് കറക്റ്റാ…മൂന്ന് abnormals ന്റെ എടേല് ഈ പാവം ഞാന്‍😉. .മൂന്നാളും കാണാന്‍ എന്നെകാൾ മൊഞ്ച് ണ്ട്. അതോണ്ടന്താ..പിന്നാലെ നടക്ക്ണോരെ എണ്ണം കൂടല്ലാണ്ട് കൊറേണ് ല്ല. പിന്നെ എന്റെ വായീലിരിക്ക്ണ കേക്കണ്ടല്ലോന്ന് കരുതി കുറേ എണ്ണം അടുക്കാറില്ല.. സനയെ എന്റെ ഇക്കാക്ക് വേണ്ടി പറഞ്ഞ് വെച്ചോണ്ട് ഓൾക്ക് പേടിക്കാല്ലാ..ഞാനാ അവര്ടെ protector എന്ന് വേണോങ്കി പറയാ..+2 മുതലുള്ള കൂട്ടാ….. അവര് മാക്‌സ് എടുത്തോണ്ടാ ഞാനും ഈ വലീംവണ്ടി തലേകയറ്റിയത്…അല്ലാണ്ട് ഇഷ്ടണ്ടായിട്ടല്ലാ.. തലേല് ആൾതാമസൊൾളോര് ഇതെടുക്കോ😂..ഇതൊരു പുലിവാലാകുംന്നാ തോനുന്നേ…ഇന്ത്യന്‍ മഹാ സമുദ്രം പോലെ പരന്ന് കിടക്കല്ലെ…ഇങ്ങനെ പോയാ 3rd yr കഴിഞ്ഞ് ഞാന്‍ ഈ കോളേജി ന്റെ പടിയിറങ്ങോന്ന് മ്മക്കോന്ന്ണില്ലാ…..
****************
ഫുഡ് കഴിച്ച് കത്തലടങ്ങിയപ്പൊ ഒരു വാക മരത്തിന്റെ ചോട്ടിപ്പോയിരുന്നു…കൊറിക്കാൻ കടലേം മേടിച്ച്…
“എടീ..പൊന്നേ…” (സന)
“പോയി അന്റെ കെട്ട്യോനെ വിളിക്കടി പൊന്നേന്…”
“എന്റെ കെട്ട്യോനെ പറഞ്ഞാലുണ്ടല്ലോ…” (സന)
“അന്റെ കെട്ട്യോനാകാൻ പോണോൻ എന്റെ അൻവർക്ക അല്ലെ…അപ്പൊ ഓനെ എനിക്ക് വായീതോനിയതൊക്കെ വിളിക്കാ…ഇനി അണക്ക് കേക്കണോ….”
“അപ്പൊ വീട്ടില് അമ്മായിമ്മ പോര് ഇല്ലേലും നാത്തൂൻ പോര് ഒറപ്പ്😄..” (ഷാന)
“ഒന്ന് പോടി..എന്റെ ഇക്കൂസിന് വേണ്ടി ഇവളെ ഞാനാ വീട്ടില് പറഞ്ഞേ…അതും ഇവൾടെ സമ്മതം പോലും ചോയ്ക്കാണ്ട്..എന്റെ ഇക്കാനെ നേരിൽ കണ്ടിട്ടില്ലാത്ത ഇവളും പെങ്ങൾക്ക് വേണ്ടി ഫോട്ടോ പോലും കാണാണ്ട് സമ്മതം മൂളിയ എന്റെ ഇക്കയും..ശരിക്കും ഇവരാ എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചത്..എനിക്ക് 2 ഇക്കമാരും കൂടി ഉണ്ടങ്കി ഇങ്ങളേം കൂടി അങ്ങട് കൊണ്ടോകായിരുന്നു…”
“വേണ്ടേയ്..സെൻടി അടിച്ച് സീൻ ചളമാക്കല്ലെ അയ്ചാത്താ..” (ഷിറി)
” എന്താ ഇജ്ജ് വിളിച്ചേ.. ഇനി വിളിക്കോടി ഇജ്ജങ്ങനെ😡…”
“അയ്ചാത്താ……അയ്ചാത്താ…(ഷിറി)
“ഇപ്പൊ ശരിയാക്കിത്തരാ..നിക്കടി അവിടെ .. ഇന്നന്റെ മയ്യത്ത് ഞാനടുക്കും…”
******************
ആ കുരിപ്പ് പൊന്നേന് വിളിച്ചത് സ്നേഹം കൊണ്ടാനൊന്നും വിചാരിക്കല്ലേ…തെറി വിളിച്ചതാ..വേറേം ഇണ്ട്..പൊന്നേ -പട്ടി…തങ്കകുടമേ – തെണ്ടി.. കരളേ -കഴുതേ…ഇങ്ങനെ നീളുന്നു ലിസ്റ്റ്. പൊറമേ കേൾക്കുന്നോർക്ക് തെറിയാന്ന് മനസ്സിലാവൂല്ലാ…ഇന്നാ വിളിക്ക്ണോർക്ക് ഒരു കിട്ടേം ചെയ്യും. .എങ്ങനെണ്ട് ഞങ്ങടെ ബുദ്ധി… ( ഇങ്ങടെ നാട്ടില് ഇതിനൊക്കെയാണോ തെറീന്ന് പറയ്ന്നേ ..അപ്പൊ ശരിക്ക്ൾള തെറിക്ക് മോള് എന്താ പറയാ . എന്നൊന്നും ചോയാക്കല്ലെ ..തൽക്കാലം sc ന്ന് എന്നെ ചവിട്ടി പൊറത്താകാതിരിക്കൻ ഇത് മതി.).
***************
ഇതേ സമയം
“ഡാ അജ്മലേ..നീ ആരെ നോക്കി നിക്കാ…”
“അയ്ഷൂനെ. ”
“ആര് നമ്മടെ campus jokiyo യോ.എന്ത് പറ്റി മോനെ…മൊഹബത്താണോ…”
“അറീലടാ…അവളോട് എന്തോ ഒരു attraction ഉൾളപോലെ…”
“അവളേക്കാൾ മൊഞ്ച് ഇണ്ടടാ ഓൾടെ ഫ്രന്‍സിന്…ആ ഷാന ഒക്കെ എന്തൊരു ലുക്കാ.. ”
“അവൾടെ മൊഖത്തിനല്ലടാ…മനസ്സിനാ മൊഞ്ച്..മറ്റുൾളോരെ സ്നേഹിക്കാനും സഹായിക്കാനും അവര്ടെ ഫീലിംഗ്സ് അറിയാനും കഴിയണ മനസ്സ്. ..ആ മനസ്സിനേയാ ഞാന്‍ ഇഷ്ടപ്പെട്ണേ…”
“അത് ഇയ്യ് പറഞ്ഞത് ശരിയാ…ഒരു പ്രത്യേക character ആ അവൾടെ…ന്നാ അണക്ക് അന്റെ ഇഷ്ടം തുറന്ന് പറഞ്ഞൂടെ…എത്രനാളാ ഇങ്ങനെ പറയാതെ മനസ്സില് സൂക്ഷിക്ക്ണേ…”
“പറയണം..ഒരു നാൾ…ടൈം ആയിട്ടില്ല…ആദ്യം ഓൾടെ ഫ്രന്‍സ് ലിസ്റ്റില് കയറിക്കൂടണം…”
“ന്നാ അതിനുൾള പരിപാടി തുടങ്ങിക്കോ…”
“ഇനിയുൾള ഡൈസ് അതിനു മാത്രമുൾളതാണ് മോനേ…”
************
അജ്മൽ…അയ്ഷൂന്റെ സീനിയറാ..പീ ജി ചെയ്യ്ണ്..കാണാന്‍ കിടു…എജ്ജാതി ലുക്കാനറിയോ!!!…അവന്റെ പിന്നാലെ എത്ര പെൺമ്പിൾളേരാ…പിന്നെ ഉപ്പേടേം ഉമ്മേടേം ഒറ്റ മോൻ..കയ്യില് പൂത്ത കാശും ബുൾളറ്റും…ഇന്നാലും അവനിഷ്ടം ഒരാളോട് മാത്രം. ..നമ്മടെ അയ്ശൂനോട്…
********************
ഉച്ചക്ക് ശേഷം ക്ളാസ് ബോറ്ന്ന് പറഞ്ഞാ പരമ ബോറ്..😝.ഒറങ്ങീം സംസാരിച്ചൂം സേറെ കമറ്റടിച്ചും കുത്തിവരഞ്ഞും ബെല്ലടിക്കോളം സമയം കഴിച്ചു…ഷിറിക്കും സനക്കും കുറച്ച് പർച്ചേഴ്സ് ചെയ്യാണ്ട്ന്ന് പറഞ്ഞപ്പോ പിന്നെ കാമ്പസില് തങ്ങീലാ..അല്ലെ കുറച്ചൂടെ ടൈം കഴിഞ്ഞേ വീട്ടിക്ക് തിരിക്കൂ.. ഷിറിടെ സ്ക്കൂട്ടീല് അവരെ പറഞ്ഞയച്ച് ഞങ്ങള് ക്ക് നടന്നു…കോളേജിനകത്ത് strangers ന് ഇടമില്ലങ്കിലും പൊറത്ത് സ്ഥിരം വായ്നോക്കികളും കമറ്റടിക്കാരും കുറേ ഇണ്ടാകും.. എല്ലാരും ഒരു ഗ്യാങ്ങും…സ്ക്കൂട്ടീല് സ്ഥിരം പോയീന്ന ഞങ്ങൾക്ക് ഇത് സഹിക്കണ്ടീനിലാ…
നങ്ങള് നടന്ന് പോകുമ്പോ
” നില്ല് നില്ല് എന്റെ നീലക്കുയിലേ….”
“കാനന ചായയില്‍ ആടു മേക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ…”
“ഏഴിമല പൂഞ്ചോലാ…”
തുടങ്ങി കമറ്റടീടെ വിവിധ വേർഷൻസ് കേക്കാണ്ട്..ഞാന്‍ ലോട്ക്ക് പുച്ഛം വാരി വിതറി… .ഷാന എന്നെ ഇറുക്കി പിടിച്ചു…
അവരെ മൈൻഡാതെ മുമ്പോട്ട് നടന്നതും മുമ്പിലതാ ഞങ്ങടെ വഴി മുടക്കി കൊണ്ട് ഒരുത്തൻ ജീപ്പ്മ്മെ മലർന്ന് കിടക്ക്ണ്…മോന്ത കാണാല്ലാ…തൊപ്പി കൊണ്ട് മറച്ചിരിക്ക്ണ്…
“ഡാ..ആരാ ഇത് വരുന്നേന്ന് നോക്കിയേ….”
തുടരും…
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission