Skip to content

പറയാതെ -പാർട്ട്‌ 4

  • by
parayathe aksharathalukal novel

📝റിച്ചൂസ്

അവരെ മൈൻഡാതെ മുമ്പോട്ട് നടന്നതും മുമ്പിലതാ ഞങ്ങടെ വഴി മുടക്കി കൊണ്ട് ഒരുത്തൻ ജീപ്പ്മ്മെ മലർന്ന് കിടക്ക്ണ്…മോന്ത കാണാല്ലാ…തൊപ്പി കൊണ്ട് മറച്ചിരിക്ക്ണ്…

“ഡാ..ആരാ ഇത് വരുന്നേന്ന് നോക്കിയേ…..”

അവൻ തൊപ്പി മാറ്റി എണീറ്റതും..അനസ്.😯..അപ്പൊ ഇവനാണല്ലെ ലവളുടെ പറയപ്പെട്ട ആങ്ങള. ..ആളു കൊൾളാലോ..അഡാറ് entry തന്നെ…ഷാന പിടിത്തം വിട്ടിട്ടില്ല…

“അല്ല. ..ഇതാര്..അയ്ഷാ മേഡം വന്നാട്ടേ…ഒന്ന് നേരില്‍
കാണാനിരിക്കേന്നു…അപ്പൊ ഇതാ തേടിയ വൾളി കാലില്‍ ചുറ്റി എന്ന പോലെ മേഡം മുമ്പില്..ഇന്നെന്റെ ദിവസം തന്നെ😆.”

” ആണോ…ഞാനും നോക്കിയിരിക്കേന്നു തന്നെ . ന്താ പറയാള് ച്ച വേം പറ..ഞങ്ങള്ക്ക് പോണം.”

” ഓ….ധൃതിയാണോ…എനിക്ക് പറയാൾളത് മുഴോം കേട്ടിട്ട് മോളിവ്ട്ന്ന് പോയാ മതി.കേട്ടോടീ…”

“അത് തന്നെയല്ലെ ഞാനും പറഞ്ഞേ…ന്താച്ചാ പറഞ്ഞ് തുലക്ക്ന്ന്.. ”

“കാര്യം സിമ്പിള്‍.. ആ പോസ്റ്റ്‌ അങ്ങ് ഒഴിഞ്ഞേര്…”

“ഏത് പോസ്റ്റ്. .ഈയ്യന്താ ആളെ കളിയാക്കാണോ… ഞാന്‍ ന്താ ഉദേശിച്ചത്ന്ന് നിനക്ക് നന്നായിട്ടറിയാ… ”

ഒഴിയാൻ ഉദേശമില്ലങ്കിലോ…”

“ഒഴിപ്പിക്കും…ഈ അനസ് വിചാരിച്ചാ നടക്കാത്ത ഒന്നൂല്ല മോളേ .”

“ഇതൊക്കെത്തന്നയാ അന്റെ പെങ്ങളും കൊരച്ചിട്ട് പോയത്..കടിക്കാൻ വിട്ടത് നിന്നെയാല്ലേ…നാണമില്ലല്ലോ പെങ്ങള്ടെ തോനിവാസത്തിന് കൂട്ട് നിക്കാൻ…”

” എന്റെ പെങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും. അത് നല്ലതായാലും ചീത്തയായാലും.ചോയ്ക്കാൻ നീയാരാടീ…ഓള്ടെ കണ്ണിന്ന് ഒരിറ്റ് കണ്ണ്നീര് വന്നാ അത് നിക്ക് സഹിക്കൂല്ലാ…”

” പെങ്ങളെ നേർവഴിക്ക് നടത്ത്ന്നവനാകണം ആങ്ങള..അല്ലാണ്ട് പെങ്ങള്ടെ ചൈതികൾക്കൊക്കെ കൂട്ട് നിന്നാ അതും എന്നെ പോലത്തെ പെൺമ്പിൾളേര്ടെ മെക്കട്ട് കയറാൻ വന്നാ എല്ലാരേം പോലെ നോക്കി നിന്നെന്ന് വരില്ല ഈ അയ്ഷ..”

” ഒന്ന് പോടീ ..ഒരു പെണ്ണിന് എവിടം വരെ പോകാൻ പറ്റൂനൊക്കെ ഈ അനസിനറിയാ…”

” മര്യാദക്ക് സംസാരിക്കണം..”

“രാത്രി കണ്ടോന്റെ മെത്തേക്കടന്ന് നെരങ്ങ്ണ നീയൊക്കെയാണോടീ എന്നെ മര്യാദ പഠിപ്പിക്ക്ണേ..”

അവനത് പൂർത്തിയാക്ക്ണേന്ന് മുന്നേ ഓന്റെ കരണം നോക്കി ഒന്ന് കൊട്ത്തു…

“ടീ…കൊരക്കണ്ട…ഇത് സാമ്പൾ..ഈ പോസ്റ്റിന്ന് എന്നെ ഒഴിപ്പിക്കാൻ വെച്ച വെള്ളം അങ്ങ് മാങ്ങിവെച്ചേര്…അത് നടക്കുംന്ന് നീ ചിന്തിക്കേ വേണ്ട…ഏത് കൊമ്പത്തെ ആള് വിചാരിച്ചാലും ഒരു ചുക്കും നടക്കാൻ പോണില്ല. ..അണക്ക് ചെയ്യാൻ പറ്റ്ണൊക്കെ ഇജ്ജ് ചെയ്തോ….വാടീ…”

“പോകാൻ വരട്ടെ. ..ഈ അനസിന്റെ മേത്ത് ഇന്നേ വരെ ഒരു പെണ്ണും കയ്യ് വെക്കാൻ ധൈര്യപ്പെട്ടിട്ടില്ല…”

എന്നും പറഞ്ഞ് അവൻ എന്റെ മുമ്പിൽ കയറി നിന്നു. അവന്റെ ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചു.

“ഇനി fight നമ്മൾ തമ്മിലാ. നിന്റെ കണ്ണിന്ന് കണ്ണുനീർ വരുത്താൻ ഈ അനസ് ഒന്ന് വിരൽ നൊടിച്ചാ മതി. കാത്തിരുന്നോനീ.”

അവനിൽ നിന്ന് മുഖം തിരിച്ച് നടന്നതും ബസ് വന്നു. വേഗം അതിൽ കേറി ഇരുന്നു. ഷാന എന്നെ അന്തം വിട്ട് നോക്കാ. ഉള്ളിൽ നിക്കും ചെറിയ പേടിണ്ട്. അത് പൊറത് കാട്ടാതെ ഞാൻ ഓളോട്

” വാ അടക്കടീ. വെല്ല ഈച്ചേം കയറും😀.”

” എന്തൊക്കെയാ ടീ ഇജ്ജ്‌ ചെയ്തത്. ഇനി ആ അനസ് വെറുതെ ഇരിക്കും ന്ന് തോനുന്നുണ്ടോ.”

” ഇതൊക്കെ ഒരു രസല്ലെ മോളെ. അണക്ക് രസം. മനുഷ്യനിവിടെ കയ്യും കാലും വെറച്ചിട്ട് നിക്കാൻ വയ്യ. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുകിലാണാവോ റബ്ബേ .”

അനസ് … ഞാൻ ഒരു intro തരേണ്ട ആവശ്യമില്ലല്ലോ. പെങ്ങൾക് വേണ്ടി എന്തും ചെയ്യും. അവന്റെ മേലുള്ള petti കേസല്ലാം ഒന്നില്ലങ്കി പെങ്ങളെ ശല്യം ചെയ്തവന്റെ കയ്യും കാലും തല്ലി ഓടിച്ചതിന്ന്. അല്ലങ്കി പെങ്ങളെ കോപ്പി അടിച്ച് പിടിച്ച് സസ്പെന്ഷൻ കിട്ടിയതിന് സാർന്ന് നേരെ കയ്യേറ്റം. അങ്ങനെ ലിസ്റ്റ് നീളുന്നു.

*****************************

വീട്ടിൽ ‌എത്തിയപ്പൊ ഏതോ വണ്ടി മുറ്റത് കിടപ്പുണ്ട്. ആരവും വന്നിട്ട്ണ്ടാകാ ന്ന് ശങ്കിച്ച് നിക്ക്മ്പഴാ കുഞ്ഞാറ്റ അകത്ത്ന്ന് ഓടിവന്നത്. ഇത്തൂസ് വന്നോ?! കുഞ്ഞാറ്റയേ എടുത്ത് അകത്തേക്കോടി.

“ഇത്തൂസേ …. എന്തേ പറയാതെ വന്നേ.. ഇത് വലിയ ചതിയായി പോയിട്ടോ😕.”

” നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് വെച്ച് ..നീയാകെ ഷീണിച്ചല്ലോ അയ്ഷുവേ. കോളേജ് ഒക്കെ എങ്ങനെ പോണു.”

“ഹഹ. .. അതൊക്കെ ഉഷാറായി പോണു ഇത്തൂസേ. എപ്പഴാ അവ്ട്ന്ന് തിരിച്ച്?. ”

” ഇന്ന് early mrng ആയിരുന്നു flight. Airport ന്ന് ടാക്സി എടുത്ത് നേരെ ഇങ്ങട് പൊന്നു അപ്പൊ ഇന്റെ അളിയക്കയോ?”

” ഇക്കാക്ക് പെട്ടന്നൊരു imp meeting. എന്തായാലും അൻവർ nxt month വരല്ലേ. ഇനി അവന്റെ കല്യണം കഴിഞ്ഞേ ഞാൻ തിരിച്ച് പോണൊൾളു. ഇക്കേം ഉപ്പേം കല്യാണത്തിന് one week മുമ്പ് വരാന്ന് ഏറ്റിട്ട്ണ്ട്. ”

“എടീ അയ്ഷുവേ.. അവൾ എവടെം പോകൂലാ.. ഇവിടത്തെന്നെ കാണും.. ഇജ്ജ് പോയി fresh ആയിട്ട് വാ.. ”

“ഉമ്മച്ചി ഒന്ന് ചുമ്മാതിരുന്നാ.. നിക്ക് കൊറേ കാര്യം സംസാരിക്കാൻ ഇണ്ട്. ഇത്തൂസേ.. മോനുസോ? ”

” ഹാ.. അവൻ വന്ന പാടെ tv ടെ മുമ്പിലിണ്ട്. ”

“ഹാഹാ… ന്നാ ഞാൻ അവനെ ഒന്ന് നോക്കട്ടെ. ”

ഇത്തൂസ് വന്നാ വീട്ടിലാകെ ബഹളാവും. മോനുസും കുഞ്ഞാറ്റേം കൂടിയ പിന്നെ ഒന്നും പറേണ്ട കുറെ നേരം അവരോപ്പം കളിച്ചു. സനയെ വിളിച്ച് ഇത്തൂസ് വന്നകാര്യം പറഞ്ഞു. ഓൾക്ക് ഒരുപാട് സന്തോഷായിക്ക്ണ്. അവളെ ഞങ്ങളെ വീട്ടിൽക്ക് കൊണ്ട്വരാൻ ഇനി ഒരു മാസൊള്ളു ന്ന് ആലോയ്ച്ചപ്പൊ എന്തന്നില്ലാത്ത സന്തോഷം നിക്കും തോന്നി. ഇക്കൂസിന് സനയേ ഇഷ്ടവും. ഒറപ്പല്ലേ.. പടച്ചോനേ എല്ലാം ഹൈറാക്കണേ…

********************

രാവിലെ പതിവ് പോലെ ഉമ്മാന്റെ വെള്ളാഭിഷേകോം കഴിഞ്ഞ് മനസ്സില്ല മനസ്സോടെ എണീറ്റ് ഫോൺ നോക്കിയപ്പോ ഷാനേടെ 10 miss call. തിരിച്ച് വിളിച്ച്

“എന്താടി കുരിപ്പേ …ഒന്ന് നന്നായിക്കൂടെ… പോത്ത് പോലെ വളർന്നില്ലെ😠 .”

“ഈ കൊച്ച് വെളുപ്പാൻ കാലത്ത് ഇജ്ജിന്നേ നന്നാക്കാൻ എറങ്ങീതാണോ.”

” തത്കാലം അതിനല്ല.. ഞാൻ ഇന്ന് ഇല്ലാന്ന് പറയാൻ വിളിച്ചതാ.”

” ന്താടാ.. ഇജ്ജില്ലാതെ പിന്നെ ഞാനെന്തിനാ കോളേജില് പോണ്. ”

“എനിക്ക് പനിയാടി.”

” ഹഹഹ പേടിപ്പനിയാണോടീ..”

” ഒന്ന് പോടീ . വയ്യാ തോണ്ടല്ലേ.”

” ഇന്നാ ഞാനൂല്ലാ.”

” ഇജ്ജ് ചെന്നില്ലേ ഷിറിയും സനയും അന്നെ ശെരിയാക്കും . പിന്നെ അത് മാത്രല്ലാ… u r a campus jockey. അത് ഓർമ വേണം. ആ നൗറി എന്തേലും കാരണം കിട്ടാൻ കാത്ത്ക്കാ… ”

“ഓഹ്..അപ്പൊ പോണല്ലേ😣 ..”

“പോണം. ഞാൻ വൈകീട്ട് വിളിക്കാ.. ”

“ohk ഡാ. ”

വല്ലത്തൊരു മലക്കം. വേം പോയി കുളിച് റെഡിയായി താഴെക്ക് എറങ്ങി . ആകെ ബഹളാണ് .അസർപ്പ് ടേബിളിന്റെ ഒരറ്റം കയ്യടക്കീക്ക്ണ് . മോനൂനെ കാണാനില്ല . tv ലാവും. കുഞ്ഞാറ്റ കാര്യായി എന്തോ കുത്തിതിരിപ്പിലാണ്.

” today’s spl ready. ”

“റബ്ബേ .. അപ്പോം മൊട്ടകറീം . ഇത്തൂസേ.. love u ഡാ.. ഉമ്മച്ചിയേ.. കണ്ട് പഠിക്ക് ട്ടാ. പുട്ട് തിന്ന് മടുത്തിരിക്കേന്ന്. ഇജ്ജ് മുത്താണ് ഇത്തൂസേ😙. ”

4-5 അപ്പോം മൊട്ടകറീം തട്ടി എല്ലാരോടും സലാം പറഞ്ഞിറങ്ങി. വണ്ടി കണ്ടപ്പളാ ഓർമ വന്നത് പെട്രോൾ അടിച്ചില്ലല്ലോ ന്ന്. ഉമ്മച്ചിനോട്‌ അസർപ്പൂനെ കൊണ്ട് വണ്ടീല് പെട്രോൾ അടിക്കാൻ ഏല്പിച്ച് ബസ് സ്റ്റോപ്പ്‌ ക്ക് നടന്നു. ഷാന ഇല്ലാത്തോണ്ട് ഒരു intrest ഊല്ലാ… കോളേജില് എത്തിയപ്പോ രണ്ടണ്ണോം ഇന്നെക്കാത്ത് അവിടെ നിപ്പിണ്ട്. കണ്ടാ അറിയാ ഇന്നലെ നടന്നതൊക്കെ ഷാന വിളിച്ച് പറഞ്ഞ് കാണും .

“ഇന്നലെ എന്തേർന്നടീ ഇവിടെ നടന്നത്. “(ഷിറി)

“ആ അനസ് ഇന്നെ തോണ്ടാൻ വന്നപ്പോ ഞാൻ മാന്തി വിട്ടു…. അത്രൊൾളു.”

” അത്രൊൾളു ??? ഇന്റെ അയ്ഷുവേ.. ആ അനസിനെ അണക്ക് അറീല്ലാ” (സന)

“ഓന്ക്ക് എന്താ കൊമ്പ് ണ്ടോ അതോ എന്നെ പിടിച്ച് വിഴുങ്ങോ. ഇനി ഇനിക്ക് ആ നൗറിയേ ഒന്ന് കാണാണം. ”

” ഇജ്ജ് എന്തിന്ൾള പൊറപ്പാടാടീ.. “(സന)

“നിങ്ങള് വരുന്നുണ്ടേ വാ. ഞാൻ പോവാ.”

*********************

” Excuse me. ”

“Yes …നീയോ… നിനക്കെന്താ ഇവിടെ കാര്യം.”

” ഞാൻ വന്നതല്ലല്ലോ. നീ വരുത്തിച്ചതല്ലെ. ഇന്നലെ മോള് ചെറിയ വായീല് ബലിയ വർത്താനം പറഞ്ഞ് പോയപ്പോ സത്യം പറഞ്ഞാ ഞാൻ ഒന്ന് പേടിച്ചു . നീ വെല്ല ഗുണ്ടകളെ വിട്ട് തല്ലിക്കോന്നോ എന്റെ കയ്യും കാലും ഓടിക്കോന്നോ അങ്ങനെയൊക്കെ ഞാൻ പ്രതീക്ഷിച്ച്.but നിന്നെ കൊണ്ട് അതിനൊന്നും കയ്യൂല്ലാന്ന് ഇമ്മക്ക് മനസ്സിലായി. ”

” ഡീ…..”

“കീറണ്ടാ… പറഞ്ഞ് തീർക്കട്ടെ.. പറഞ്ഞ് വന്നത് നിന്റെ ആങ്ങള ന്താ ഓന്റെ പേര്.. ആ …അനസ് ഓന് വന്നൊന്ന് ഷൈൻ ചെയ്യാൻ നോക്കി. പാവം ഏറ്റില്ല …പിന്നെ ഞാൻ നിന്റെ ഇക്ക ആയതോണ്ട് മാത്രം വെറും കയ്യോടെ വിട്ടില്ലാട്ടോ. അങ്ങനെ ചെയ്ത നിനക്ക് സങ്കടാവൂല്ലേ. അതോണ്ട് വയറ് നെറച്ച് കൊട്ത്ത്ട്ട്ണ്ട്. പോരാന്ന് എന്റെ കയ്യിന്റെ ചൂടും ഓനെ അറീച്ച്ക്ക്ണ് .അത് നിനക്കുള്ളതാട്ടോ. സമയം കിട്ടുമ്പോ ഓന്റെ കയ്യിന്ന് കയ്പറ്റിയാ മതീ …”

“ടീ. . എന്ത്‌ ധൈര്യത്തിലാടി ഇജ്ജന്റെ ഇക്കാനെ തല്ലിയേ..”

“വൃത്തികേട് പറഞ്ഞാ ആരാണേലും തല്ലും.അത് നീയാണേലും ശരി.നിന്റെ ഇക്ക ആണേലും ശരി..”

” കാണിച്ച് താരാടി ഞാൻ..”

“അതെന്തായാലും നന്നായി അയ്ഷ.. ഓളെ നെഗിളിപ്പ് കുറച്ചൊന്ന് കുറഞ്ഞ് കാണും”(ഷിറി)

ഉച്ചക്ക് ലീലാ മിസ്സിനെ കണ്ടപ്പഴാ ഓർത്ത് ഇന്ന് നോട്ട്സ് പറഞ്ഞ് കേൾപ്പിക്കാൻ പറഞ്ഞത്. ഞാൻ പിന്നെ ഒരു വസ്തു പഠിച്ചിട്ടില്ലാന്ന് നിങ്ങൾക്കറിയാലോ.. വേം ഒരു പഠിപ്പിന്റെ ബുക്ക്‌ വാങ്ങി എന്തൊക്കെപ്പാടെ തട്ടിക്കൂട്ടി …staf room ല് ചെന്നപ്പോ ആ തള്ള എന്തോ മീറ്റിംഗ് കൂടാൻ പൊയ്ക്കാത്രേ. അത് വരെ വെയ്റ്റാൻ .എന്തൊരു കഷ്ട്ടാല്ലേ.. അവസാനം പറഞ്ഞ് കൊടുത്തപ്പോ അതൊന്നും പോരാ… notes മൊത്തം എഴുതി തീർത്തിട്ട് പോയാ മതീന്ന്… എല്ലാം കഴിഞ്ഞ് കോളേജിന്ന് എറങ്ങീപ്പോഴേക്കും നല്ലോം വൈകി…ഷാന ഇണ്ടങ്കി ഒരു കൂട്ടേന്നു..ഇത്പ്പോ അവന്മാര് Bus stop ല് ഇണ്ടങ്കി എന്താ ചെയ്യാ. .ഗൈറ്റ് കടന്നതും പേടിച്ചത് പോലെ ഇന്നലെ കണ്ട അവന്റെ ഗ്യാങ്ങ് ആരും തന്നെ അവിടെ ഇല്ലാ..ഇതെന്ത് പറ്റീ…ചിലപ്പോ ഇന്നലെ എന്റെ കയ്യിന്ന് കിട്ടിയപ്പോ കണ്ടം വഴി ഓടിക്കാണും. എന്തായാലും രക്ഷപെട്ടു.

***********************

” ഇക്കുസേ.. ഇന്നലെ അവള്ടെ കയ്യിന്ന് അടി മേടിച് മിണ്ടാതെ അങ്ങട് പോന്നുല്ലേ.”

” അതെല്ല മോളെ.. ”

” ഇക്കു ഒന്നും പറേണ്ടാ.. വാക്ക് പാലിക്കാൻ കഴിയില്ലങ്കി അത് പറഞ്ഞാ പോരെ… ”

“മോളെ അങ്ങനെല്ലാ. ഞാൻ അവളെ warn ചെയ്ത്ട്ട് ണ്ട്. ”

“ഇന്നിട്ടാണോ ഒള്ള് ഒരു കൂസലൂല്ലാണ്ട് എന്റെ മുമ്പില് വന്ന് നിന്നത്. അവള് എന്റെ വാ അടപ്പിച്ചൂ ..അറിയോ”

” മോളെ നമുക്ക് വേറെ plan.”

” ഇക്കു ഇനി ഒന്നും plan ചെയ്യണ്ട. എന്താ ചെയ്യണ്ടേന്ന് ഈ നൗറിക്ക് നന്നായിട്ടറിയാ..”

********************

നേരം ഇരുട്ടി തുടങ്ങീ.. bus ഇറങ്ങീതും കവലേല് ആള് കുറവാണ്. പേടി ഇണ്ടോന്ന് ചോയ്ച്ച ഇല്ല . ഇല്ലേന്ന് ചോയ്ച്ച ഇണ്ടേനും. ധൈര്യം സംഭരിച്ച് ഒരു നടത്തം അങ്ങട് നടന്നു .ഇനി ഇടവഴിയാണ്. അതിലൂടെ നടന്ന് ഒരു വളവ് തിരിഞ്ഞ് 5 min നടന്നാ വീടെത്തി. ഒന്ന് ഒച്ച വെച്ചാൽ പോലും ഈ ഇടവഴീല് ആരും കേക്കാൻ പോണില്ല. കുറച്ച് ദുരം പിന്നിട്ടപ്പോ കാലുകൾ താന്നെ നിന്നു …..

തുടരും…….

Click Here to read full parts of the novel

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!