Skip to content

പറയാതെ – പാർട്ട്‌ 12

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

ബ്ലൂ and ക്രീം ഡ്രെസ്സീത് ബുള്ളറ്റും പറപ്പിച്ച് കൊണ്ട് കോളേജ് ഗേറ്റ് കടന്ന് വരുന്ന ആാ ആളെ കണ്ടു ഞാൻ വാ പൊളിച്ചു പോയി….

“അടിപൊളി മോളേ “( ഷാന)

“ചുള്ളൻ …കണ്ണ് എടുക്കാൻ തോന്നുന്നില്ല” (ഷിറി)

” എന്റെ ഇക്കാന്റെ അത്ര ഒന്നും വരില്ലാ..” (സന)

“ഒന്ന് പോടീ ” (ഷിറി)

“എന്താ അയ്ഷാ ഇജ്ജ് അന്തം വിട്ട് നിക്കണ് ? “(ഷാന)

“എടീ …ഇത് ആ ആളാടീ ”

“ഏതു ആള്ടെ കാര്യാ ഇജ്ജീ പറേണെ ” (ഷിറി)

” എടീ .. അന്ന് എന്നെ രക്ഷിച്ചില്ലേ… ആ ആളാണ് ഈ ആള്ള് ”

“ശരിക്കും !! “( സന)

“ഹാഡീ …”

“അപ്പോ നമ്മടെ മാഷ് ആള് കൊള്ളാല്ലോ”(ഷാന)

“ന്നാ വാ.. നമക്ക് മൂപ്പരോട് ഒന്ന് സംസാരിക്കാ..” (ഷിറി)

“ഏയ്യ് …അതൊന്നും മാണ്ടാ.. മാഷ് എന്നെ ഇങ്ങനെ ഓർത്ത് വെക്കല്ലേ .. മുപ്പർക് എന്താ വേറെ പണിയില്ലേ ..”

“അതിന്ന് ഇപ്പൊ എന്താ .. ഓർമല്ലങ്കി ഓർമിപ്പിച്ചു കൊടുത്താ പോരെ…” (ഷാന)

” അതൊക്കെ ബോർ ഏർപ്പാടാ.. എന്നെ വിട്ടേക്ക് ..നമ്മളില്ലേ… ”

“നല്ലൊരു ചുള്ളൻ മാഷ്.. ഈൗ കോളേജിലെ മുഴോം പെങ്കുട്ട്യേളും എങ്ങനേലും മൂപ്പരോട് ഒന്ന് സംസാരിക്കാൻ അവസരം നോക്കി നിക്കുമ്പോ ഇവിടെ ഒരാള് മതിയായ കാരണം ഇണ്ടായിട്ടും .. എന്താടീ ഇജ്ജ് ഇങ്ങനെ ..” (ഷിറി)

“ഞാൻ ഇങ്ങനാ.. ഇമ്മളെ കാണുമ്പോ മുപ്പർക് ഓർമ വരോങ്കി അതപ്പോ നോക്കാ..”

“ഈൗൗൗൗൗൗ 😝”

♡♡♡♡♡♡♡♡♡♡♡♡♡

” Gd mrng St. Theresa..
എന്നോട് ഈ ഇടെ ഒരാള് ചൊയ്കയിണ്ടായി …എന്താണ് സ്നേഹം??
അപ്പഴാണ് ഞാനും അതെ കുറിച്ച് ചിന്തിച്ചത് ..
സ്നേഹം വെള്ളാനോ ?? ചിലർ ചോയ്‌ക്കാറില്ലേ.. ഒരു തുള്ളി സ്നേഹം തരോന്ന്
ഇനിപ്പോ സ്നേഹം ചരലോ മണലോ മറ്റോ ആണോ. ..?? കേട്ടിട്ടില്ലേ..
സ്നേഹം വാരി കോരി കൊടുക്കുന്നു എന്ന് .
അതോ സ്നേഹം കടലാസാണോ ??
ചിലർ സ്നേഹം കൊണ്ട് പൊതിയുന്നു എന്ന് പറയാറുണ്ട് .
അതല്ലാ ഒരുപക്ഷെ സ്നേഹം കൊട്ടയാണോ ..??
സ്നേഹം കൊണ്ട് ചിലർ മൂടുന്നു .
ഇനി വെല്ല കത്തിയോ മറ്റോ ആണൊന്നും ഡൌട്ട് ഉണ്ട്
സ്നേഹം കൊണ്ട് കൊല്ലാറുമുണ്ട് ചിലർ
സത്യത്തിൽ എന്താണ് സ്നേഹം???
സ്നേഹം ന്ന് പറേണത് നമ്മളാണ് . നമ്മൾ തന്നെയാണ്…. അത് ഒരോർത്തരും പ്രകടിപ്പിക്കുന്നതിലാണ് വിത്യാസം…ഹൃദയത്തിന്റെ ഭാഷ എന്നൊക്കെ ചിലര്‍ പറയാറുണ്ട്. ഒരു പുഞ്ചിരിയിലൂടെ… അല്ലങ്കിൽ ഒരു സഹായത്തിലൂടെ..ഒരു ആശ്വാസത്തിലൂടെ നമ്മൾ മറ്റുള്ളോർക് സ്നേഹമാകുക…
have a nice day.. Thanku ”

♡♡♡

ലീല ടീച്ചറെ.. ആരാണത് ..?

“അവളെന്റെ സ്റ്റുഡന്റാ.. അയ്ഷ . ഇവിടത്തെ ക്യാമ്പസ്‌ ജോക്കി .”

“ഇവിടെ അങ്ങനത്തെ ഏർപ്പാട് ഒക്കെ ഇണ്ടല്ലേ ”

“മ്മ്.. കുട്യോള്ക് ഒരു എന്റർടൈൻമെന്റ് ആയിക്കോട്ടെ എന്ന് കരുതി തുടങ്ങിയതാ. She is handling it better than anyone else..”

“intresting ”

” മാഷ് വന്നല്ലേ ഒൾളു…ഒന്ന് പരിചയാവുമ്പോ എല്ലാം ശരിയാകും…കോളേജ് ഒക്കെ എങ്ങനെ. .ഇഷ്ടായോ…..”

” പിന്നല്ലാണ്ട്..😊.”

♡♡♡

സ്റ്റുഡിയോന്ന് നേരെ ക്ലാസ്സിലേക്ക് പോകാൻ പുറത്തിറങ്ങിയതും ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ തുണുമേ കയ്യും കെട്ടി ചാരി നിന്ന് പുഞ്ചിരി തൂകുന്ന മാഷ് .

” തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…?? ”

“എന്നെ.. എന്നെയോ.. ഏയ്യ് ..വഴി ഇല്ലല്ലോ ”
“ഈ voice എവിടെയോ കേട്ടു മറന്ന പോലെ..”

” എൻ… എന്റെയോ… മാഷിന്ന് തോന്നിയതാവും. ”

“ആവും… Anyway തന്റെ പെർഫോമൻസ് കൊള്ളാട്ടോ ..സൂപ്പര്‍ ..”

“thnku sir ..”
ന്നാ ഞാൻ ക്ലാസ്സിലോട്ട് പോട്ടെ എന്നും പറഞ്ഞു തിരിഞ്ഞതും

“അഹമ്മദ് ഹാജീടെ പേരക്കുട്ടിക്ക് മറവി അല്പം കുടുതലാല്ലേ ..”

“ആഹ് .. മാഷ് എന്നെ മറന്നുകാണും എന്ന് കരുതിയാ ഞാൻ അറിയാത്ത പോലെ..”

“ഹഹഹ.. തന്നെ അങ്ങനെ അങ്ങട് മറക്കാൻ ഒക്കോ..എവിടെ പോയാലും തിരയുന്ന മുഖമല്ലേ ഇത് … അന്ന് പറഞ്ഞത് ഇനി കാണുമ്പോ പരിചയപെടാനാ.. ഞാൻ നിയാസ്.. ഇവിടെ b. Com ഗസ്റ്റ് ലെക്ചർ പോസ്റ്റ്‌ ലേക്ക് ഇന്ന് join ചെയ്തു.. ഇനി ഇവിടൊക്കെ തന്നെ ഇണ്ടാകും.”

“അയ്ഷ.. maths ll ആണ് ഞാൻ .”

“ആഹാ .. അപ്പൊ ബുജി ആണല്ലേ.. ”

“ഏയ്യ് .. അങ്ങനെ ഒന്നുല്ലാ..”

“അപ്പോ ശരി മാഷേ.. ഞാൻ പോട്ടെ.. പിന്നെ കാണാം ”

“കാണണം..”

മാഷ് പോയി ക്ലാസ്സിലേക്ക് നടന്നതും ഇതെല്ലാം കണ്ടു കൊണ്ട് മൂന്നാള് നിക്കുന്നുണ്ട്. ആരാന്നു നിങ്ങൾക്കറിയാല്ലോ…

“ഞങ്ങൾ വിളിച്ചപ്പോ ഓൾക് പോരാൻ മേലാ.. ഇപ്പൊ ഒറ്റക്ക് പരിചയപ്പെടാൻ ഓൾക് മടിയൂല്ലാ…” (ഷാന)

“അത് പിന്നെ.. എന്നെ മുപ്പർക് മനസ്സിലായിക്ക്ണ്…ഞാൻ അങ്ങട് അല്ലാ .. എന്നെ ഇങ്ങട് പരിചയപ്പെടാൻ വന്നതാ.”
.
“ഓഹോ ..ഇങ്ങട് വന്നു പരിചയപ്പെടുന്നു. കാണാം ന്ന് പറയുന്നു ..എടികളെ.. എന്തോ ചീഞ്ഞ് നാറുന്നുണ്ടല്ലോ ..” (ഷിറി)

“എന്ത്.. ദേ . കുരിപ്പേളെ.. വേണ്ടാത്തത് ഇണ്ടാക്കിയാ ഇണ്ടല്ലോ…”

“അതിന്ന് അയ്ഷാ.. അണക്കെന്തിനാ കലിപ്പ് കേറണേ.. ഞാൻ അവിടെ ഒരു എലി ചത്ത ചീഞ്ഞ മണത്തിന്റെ കാര്യാ പറഞ്ഞെ.. ഇജ്ജെന്താ ഉദേശിച്ചേ.. അത് പറ .. എന്താ ഉദേശിച്ചേ ..” (ഷിറി)

“ഞാൻ ഒന്നും ഉദ്ദേശിച്ചില്ലാ ..”

“എന്തോ ഉദ്ദേശിച്ചു.. പറ ” (ഷാന)

“തേങ്ങാ … ഇനി മിണ്ടിയാ ചവിട്ടി കൂട്ടും.. നടക്ക് ക്ലാസ്സില്ക് ..”

“ഹ്മ്മ്മ്മ്.. ആയ്കോട്ടെ ആയ്കോട്ടെ ..” (ഷിറി)

♡♡♡♡♡♡

വീട്ടിൽ എത്തി ഒരുപാട് നേരം ഇതെന്നെ ആലോയ്ച്ചു…. അപ്പോ എന്നെ മറന്നിട്ടില്ല..എവിടെ പോയാലും എന്നെ എന്തിനാവും തിരയുന്നുണ്ടാക.?? … ആ പുഞ്ചിരി മനസ്സിന്നു മായുന്നേ ഇല്ലാ… അയിഷാ.. വെറുതെ വേണ്ടാത്തത് ചിന്തിച്ചു കൂട്ടണ്ടാ.. മൂപ്പര് അന്റെ മാഷ്.. അത്ര മതി…

“ഇത്തൂസേ….ഇത്തൂസേ..”

“എന്താടാ.. വിളിച്ചു കാറുന്നേ ..”

“അന്നെ അതാ ഉമ്മി വിളിക്ക്ണു ..”

“എന്താ ഉമ്മച്ചീ…. ”

“അത് അസർപ്പിന്ന് ഒരു study ടൂർ..”

“അയ്‌നെന്താ.. ഓൻ പൊയ്ക്കോട്ടേ ..”

“കൂടെ വീട്ടിന്ന് ആരേലും കൂട്ടിന്ന് കൊണ്ടോണത്രേ..”

“ഇന്നാ ഉമ്മച്ചീ.. ഇങ്ങള് പൊയ്കോളിം..”

” ഓന്റെ പിന്നാലെ ടൂർന്ന് നടക്കലല്ലേ ഇന്റെ പണി. ഓന്ന് ഇജ്ജ് കൂടെ പോരാനാ പറേണേ…”

“എന്താ.. നിക്കൊന്നും മേലാ… ഇജ്ജ് ഒറ്റക്ക് പൊയ്ക്കോ ചെക്കാ. ”

“plz ഇത്തൂസേ.. നല്ല രസാവും..രണ്ടീസത്തെ കാര്യല്ലേ ഒള്ളു… ”

രണ്ടീസാ.. നടക്കൂല്ലാ… ഇന്റെ കോളേജ് ..”

“അത് പ്രശ്നല്ലാ.. xmas veccation ന്ന് ആണ് ടൂർ ..”

“ഞാൻ പോന്നാ കട്ട പോസ്റ്റ്‌ ആയിരിക്കും… ഞാൻ ഇല്ലാ ”

“ഇല്ലാ.???”

“ഇല്ലാന്ന് പറഞ്ഞില്ലേ..”

“ന്നാ ഞാൻ ഉമ്മച്ചിനോട് പറഞ്ഞോടുക്കും”

“എന്ത് .?”

“പറയുമ്പോ കേട്ടോ..”

“ഉമ്മച്ചിയെ… ആ അന…..
അല്ലാ ഇജ്ജെന്താ ഇന്റെ വായ പോത്താത്ത്… !!”

“ഇജ്ജ് പറഞ്ഞോ ഡാ ..”

“അപ്പൊ അണക്ക് പേടി ഇല്ലേ..”

“എന്തിന്.. ഏറിപ്പോയ ഉമ്മി ഇന്നേ വഴക്ക് പറയും .. അല്ലേ തല്ലും അത്രല്ലേ ഒള്ളു അത് ഞാൻ അങ്ങട് സഹിച്ചോളാട്ടോ.. ഒന്ന് പോട ചെക്കാ”

“പണി പാളിയല്ലോ…”

♡♡♡

“ഇക്കൂസേ. .. നിക്കൊരു കാര്യം.. ” (നിയ)

“എന്ത് കാര്യം…? ” (അനസ്)

“അത് പിന്നെ ..study tour ”

“നല്ല കാര്യല്ലേ.. ഇജ്ജെന്തായാലും പോണന്നാണ് ഇന്റെ അഭിപ്രായം ..”

“പോണം.. But ”

“എന്താ.. ”

“വീട്ടിന്ന് ആരേലും കൂടെ പോരണം ”

“ആണോ.. ന്നാ ഇജ്ജ് നൗറിയെ കൂട്ടിക്കോ..”

“ഇത്തൂസിനെ കൊണ്ടോണേലും ഭേദം ഞാൻ ഒറ്റക്ക് പോണേണ്.. ”

“പിന്നെ ഇപ്പൊ ആരാ..”

“ഇക്കു പോരോ..”

“ഞാനോ.. എനിക്ക് ഇവിടെ നിന്ന് തിരിയാൻ സമയല്ല .. അപ്പഴല്ലേ അന്റെ കൂടെ ടൂർ ന്ന് പോരണ്.. ”

“അതിന്ന് മാത്രം എന്ത് മലമറിക്കണ പണിയാ ഇക്കൂസിന്ന് ഇവിടെ ഉള്ളെ.. ”

“അതൊക്കെ ഇണ്ട് . ഇജ്ജ് വേറെ ആളെ നോക്ക് ”

“ഇക്കുസേ.. plz”

“ഒരു പ്ലീസുല്ലാ”

♡♡♡♡

“ഡാ.. അവിടെ എന്തായി..”

” ഇവിടെ ഫ്ലോപ്പ് ആയി..”

“ഇവിടേം same ..”

“ഇനിയെന്ത് ചെയ്യും..”

“എങ്ങനേലും രണ്ടാളേം കൊണ്ടരണം. അതിന്ന് പറ്റിയൊരു വഴി ..”

“don’t worry.. Plan A നടന്നില്ലെങ്കി plan B
നമ്മളോടാ കളി.. അവരെ കൊണ്ട് തന്നെ അവരീ ടൂർ ന്ന് ഉണ്ടന്ന് പറയിപ്പിക്കണം..”

” അതെങ്ങനെ ..”

“അതൊക്കെ ഇണ്ട്…”

തുടരും ………

Click Here to read full parts of the novel

3.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!