Skip to content

പറയാതെ – പാർട്ട്‌ 13

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

ഇത്തൂസ് ദേ വരുന്നുണ്ട് … Plan B ഫസ്റ്റ് സ്റ്റെപ് എടുക്കാൻ tym ആയി.. നിങ്ങൾ ready അല്ലേ…

“ഇത്തൂസേ… ഇന്ന് എന്തിലാ പോണേ.. ബസിലാണോ…അതോ….”

” അതറിഞ്ഞിട്ട് അണക്കെന്തിനാ…”

” അല്ലാ… ചുമ്മാ ചോയ്ച്ചൂന്നേ ഉള്ളു… പിന്നെയ്… നസ്‌മി ഇത്ത വന്നീന്നു. ”

( നസ്മി അയ്ഷൂന്റെ സ്കൂൾ mate ആണ്).

“എപ്പോ.. !!! ”

“അതുപിന്നെ… ഇന്നലെ… ”

“എന്നിട്ട്….”

” ഇത്തേടെ mrg ആണ്.. ദേ invitation letter..”

” ആണോ… എന്നിട്ട് അവളെന്തേ ഇന്നെ കാണാതെ പോയെ…”

” അത് …അത് ഇത്തൂസ് കോളേജിൽ നിന്ന് വരുന്നേന് മുന്നേ വന്നു പോയി..”

” ഇന്നാ ഒന്ന് വിളിച്ചോക്കാ…”

“വേണ്ട … വേണ്ട .. അത് പിന്നെ എന്നോട് പറഞ്ഞീന്നൂ ..തിരക്കൊഴിഞ്ഞിട്ട് ഇത്ത തന്നെ ഇത്തൂസിനെ വിളിച്ചോണ്ട് ന്ന്..”

“ഉവ്വോ… ആയ്കോട്ടെ… എന്നാ mrg.. ആഹാ.. dec 23 rd നോ.. അന്നല്ലടാ ചെക്കാ നിന്റെ ട്രിപ്പ്‌.. എന്തായാലും കല്യാണത്തിന്ന് പോണം…. നീ ഈ ലെറ്ററ് ഇന്റെ റൂമിൽക് വെക്ക് ട്ടാ.. ”

“എനിക്ക് സൗകര്യയില്ലാ..”

” ഓഹ് .. എന്തൊരു സാധനാ.. ബാഗിലിടാ.. ”

ഇന്ന് ഷാന ഉമ്മീടെ വീട്ടിന്ന് ആയതോണ്ട് ഞാൻ ഒറ്റക്കായി…. അല്ലെങ്കിലേ സമയം വൈകീകുണൂ.. അതുപിന്നെ ഞാൻ നേരത്തെ ഇറങ്ങുന്ന ഏർപ്പാട് ഇല്ലാന്ന് ഇങ്ങൾക്കറിയാല്ലോ….ഒന്നും നോകീല്ലാ.. സ്കൂട്ടി പറപ്പിച്ച് വിട്ടു… ട്രാഫിക് കഴിഞ്ഞ് ഒരു വളവ് തിരിഞ്ഞതും വണ്ടി ഓഫ്‌ ആയി.. ഞാൻ side ആക്കി.
ഇന്നലെ ഫുൾ ടാങ്ക് അടിച്ചത് ആണല്ലോ!!? … .. ഇതിപ്പോ എന്താ കഥാ.. ഉഫ്ഫ്ഫ്ഫ്ഫ്.. പെട്രോൾ തീരാൻ കണ്ടൊരു നേരം…. ഇനിപ്പോ എന്താ കാട്ടാ …

വണ്ടീനറങ്ങി ചിന്താകുലയായി നിക്കുമ്പളാണ് അടുത്ത ഗുലുമാല്… ഞാൻ നീക്കുന്നതിന് തൊട്ടപ്പുറത്തായിട്ട് കരി ഓയിലോ എന്തോ പോയിട്ടുണ്ട്… ചീറി പാഞ്ഞു വന്ന ഒരു ജീപ്പ് അത് മൊത്തം എന്റെ മേത്ത്ക്ക് തെറിപ്പിച്ചു…
അയ്യേ….. ഇപ്പൊ മ്മളെന്തായി…..ആകെ കരീ കുളിച്ചു. .. ഇങ്ങൾ ചിരിക്കൊന്നും വേണ്ടാ…കോളേജ് ക്ക് എങ്ങനാ പോവാ ഈ കോലത്തില്😕 ….

” ഡോ.. തന്റെ കുടുംബ സ്വത്താണോ റോഡ്.. ഒന്ന് നോക്കിയും കണ്ടും വണ്ടി ഓടിച്ചുടെ…. ”

ഞാൻ അലറി .

അപ്പൊ കുറച്ചു അപ്പുറം മാറി ആാ ജീപ്പ് നിന്നു….അതിന്ന് ഇറങ്ങി വന്ന കാലമാടൻ മറ്റാരുമല്ല… ആാ $%$# അനസ് തന്നെ..ഓനെല്ലാതേ വേറെ ആരേലും ഇങ്ങനെ കണ്ണിച്ചോരയില്ലാതെ പെരുമാറോ….ഇല്ലാ…. എന്റെ വായേല് നല്ല പുളിച്ച തെറി വരുന്നുണ്ട്. പിന്നെ വേണ്ടാന്ന് വെച്ചിട്ടാ….

” ആാ ..താനായിരുന്നല്ലേ….”

” അപ്പൊ മനപ്പൂർവം എന്റെ മേത്ത്ക്ക് തെറിപ്പിച്ചതാല്ലേ ..”

“ആടീ.. സത്യം പറയാല്ലോ മോളേ.. ഈൗ കോലത്തില് അന്നെ കാണാൻ നല്ല ചൊർക്ക്ണ്ട്.. വേണേ ഇത് continue ചെയ്തോട്ടോ… ”

ഇതും പറഞ്ഞു അവൻ നിന്ന് ചിരിക്കാ..കൊലച്ചിരി….

“ഡോ… ഞാൻ എന്താ ഇവിടെ തുണിയില്ലാണ്ട് നിക്ക്ണ് ണ്ടോ… ഇത്രക്ക് ചിരിക്കാൻ……”

“ഹഹഹഹ.. അപ്പഴൊന്നും ഇത്ര കോമഡി ആവില്ല…”

“ദേ… ഞാൻ വെല്ലോം വിളിച്ചു പറയുട്ടോ..”

” അത് കേക്കാൻ ഇക്കിപ്പോ ഒട്ടും സമയല്ലാ.. So sry… പോയിട്ട് വേറെ പണിയുള്ളതാ.. ”

“എന്ത് …എങ്ങനേ.. ഇതിന്ന് ഒരു സമാധാനം ഇണ്ടാകീട്ട് താൻ ഇവിടുന്ന് പോയാ മതി…”

“എന്തന്നാ.. താൻ ഇതും വെച്ച് കോളേജിൽ പൊക്കോ… പുതിയ ഫാഷൻ ആണ് ന്ന് പറഞ്ഞ മതി…ഹഹഹഹ ”

“ഹും.. മര്യാദക് എനിക്ക് 2000/- രൂപ തന്നോ.”

” 2000/- ഓ… ഇജ്ജിത് ആ ചന്തേ ന്ന് 500 രൂപക്ക് മാങ്ങിയതല്ലേ..ഹഹഹഹ… ”

വീണ്ടും തൊടങ്ങി കെക്കക്കാ. . അന്റെ മറ്റേടത്തെ ചിരി ഞാൻ നിർത്തി താരാടാ… ഞാൻ എന്റെ കയ്യിമ്മേ കരി ഓയിലാക്കി അവന്റെ തൂ വെള്ള ഷർട്ടിലങ്ങട് തേച്ചൊടുത്തു… അവൻ ഇതൊട്ടും പ്രതീക്ഷിച്ചിട്ടില്ല….

“ഇപ്പൊ എങ്ങനെണ്ട്… ഇനി ചിരിക്ക്…കാണട്ടേ..”

” ഡീ… ”

“എന്ത് ടീ….ഇപ്പൊ same to same. ഞാനും hpy.. താനും hpy… ”

“പോടി അണ്ണാച്ചി…”

” അണ്ണാച്ചി അന്റെ കേട്യോള്…. ”

എന്തൊക്കെയോ ഇംഗ്ലീഷില് ചർദിച്ചോണ്ട് അവൻ വണ്ടീട്ത് പോയി..പോണ വഴിക്ക് ഓന്റെ വണ്ടീടെ നാലു ടയറും പഞ്ചറായി പണ്ടാറടങ്ങട്ടെ…അല്ല പിന്നെ😡. ..

പാവം ഞാൻ ല്ലേ… വണ്ടീൽ ആണെങ്കി പെട്രോളും ഇല്ലാ.. പിന്നെ ഈ കോലോം.. ആകെ പെട്ടല്ലോ… എന്ത് ചെയ്യണന്ന് അറിയണ്ട് നിക്കുമ്പഴാണ് പിന്നീന്ന് ഒരു വിളി..

“ഇത്താ.. എന്ത് പറ്റി…”

ഒരു ചുന്ദരി കുട്ടി.. +1 ആണന്ന് മനസ്സിലായി…അസർപ്പിനും ഇതേ കളർ യൂനീ ഫോമാ….പുഞ്ചിരിച്ചു കൊണ്ട് നിക്കാണ് അവള് ..

” എന്റെ മോളേ ഒന്നും പറേണ്ടാ.. ഒരു കള്ള ഹംക്ക് ഈ കരി ഒഴില് എന്റെ മേത്ത്ക്ക് തെറിപ്പിച്ചു.. അതും പോരാഞ്ഞ് വണ്ടീലേ പെട്രോളും തീർന്നു .. ആകെ പെട്ട് നിക്കാ. ”

“അയ്യോ.. കഷ്ടായല്ലോ.. സാരല്ലാ . എന്റെ വീട് ഇവിടെ അടുത്താ… നടക്കാനുള്ള ദൂരെ ഒള്ളു.. നമുക്ക് എന്റെ വീട്ടിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാം…”

” ഏയ്യ് .. അതൊന്നും വേണ്ട മോളെ… നീ സ്കൂളിൽക്ക് പോകാൻ എറങ്ങീതല്ലേ.. ലേറ്റ് ആവും .. മോള് പൊക്കോ.. ”

“എന്താ ഇത്താ .. അതൊന്നും ഒരു പ്രശ്നല്ലാ… ഇത്ത വാ…..”

അങ്ങനെ അവൾ കുറെ നിർബന്ധിച്ചപ്പോ വണ്ടി ഒരു മരത്തിന്റെ ചോട്ടിൽ side ആക്കി നിർത്തി ഓൾടെ വീട്ടിൽക്ക് നടന്നു.

അത് സത്യം പറഞ്ഞാ വീടല്ലാ.. ഒരു ബംഗ്ലാവ് തന്നെ…. അടിപൊളി.. വീട്ടേരെ ആരേം കാണാല്ലാ….ബെല്ലടിച്ചപ്പോ servent ആണ് വാതില്‍ തുറന്നേ.. … അവൾ എന്നെ നേരെ കൂട്ടി കൊണ്ട് പോയത് മുകളിലേക്കാണ്..എന്നിട്ട് ഒരു കവർ എടുത്ത് കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു…

” ഇത്തൂസേ.. ..ഇതിനി കഴുകിയാലും പോകില്ലാ.. ഇത്തൂസ് ഇതെടുത്തോ….”

“ഏയ്യ് ഇതൊന്നും വേണ്ടടാ.. ”

“അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ലാ.. ഇത് എന്റെ ഇത്തക്ക് വേണ്ടി എന്റെ കാക്കു മേടിച്ചതാ… ഇത്തൂസ് എടുത്തോ ഇത്….”

“കാക്കു സർപ്രൈസ് ആയി മേടിച്ചതല്ലേ .. അത് ഞാൻ എടുക്കുന്നത് ശരിയല്ലല്ലോ…”

” അവൾക്ക് വേറേം മേടിക്കാല്ലോ.. ഇപ്പൊ ഇത്തൂസ് ഇത് പോയി ചേഞ്ച്‌ ചെയ്യ്. കോളേജിൽ പോണ്ടേ… ദേ ആ റൂമിൽക് പൊക്കോ…”

മനസ്സില്ലാമനസ്സോടെ അതും വാങ്ങി ഞാൻ റൂമിലോട്ട് പോയി… ബാത്‌റൂമിൽ കേറി ഡ്രസ്സ്‌ മാറി കരി പിടിച്ചത് ആ കവറിലേക്ക് ഇട്ടു… കണ്ണാടിയിൽ വന്നു നോക്കിയപ്പോ കൊള്ളാം.. പാകാണ്.. പറഞ്ഞു വേടിച്ച പോലുണ്ട്… എന്തായാലും ഇവള്ടെ കാക്കൂന്ന് നല്ല സെലെക്ഷൻ ഇണ്ട്..
എന്നിട്ട് വേം ഷാൾ ചുറ്റാൻ തുടങ്ങി…

” എടീ …നൗറിയെ..ഇജ്ജെന്താ ഇവിടെ.. അല്ലാ .. നിനക്ക് ഞാൻ സർപ്രൈസ്‌ ആയി തരാൻ വെച്ചിരുന്നത് ആണല്ലോ ഇത്… എങ്ങനെ കിട്ടി .. നിച്ചു പണി പറ്റിച്ചുല്ലേ…”

സംസാരിച്ചുകൊണ്ട് അകത്തേക്ക് കടന്ന് വന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. അനസ്.!!!!..

ഞാൻ വേം മുഖം തിരിച്ചു.. അവൻ എന്നെ കണ്ടിട്ടില്ല… അപ്പൊ ഇത് ഇവന്റെ വീടാണോ..??. നിച്ചു ന്ന് പറഞ്ഞത് മറ്റേ കൊച്ചായിരിക്കും.. ഇനിപ്പോ എന്താ ചെയ്യാ…

“എന്റെ നൗറിയെ… അണക്ക് കേക്കണോ.. ഇന്നും ആ കുരിപ്പിനെ കണ്ടു… ഇത് നോക്ക് ഇജ്ജ് .. അവൾ ചെയ്തത്… എന്റെ നല്ലോര് ഡ്രസ്സ്‌..”

(അവൻ ഷർട്ട്‌ ചേഞ്ച്‌ ചെയ്യാണ്)
ഏത് നേരോം എന്റെ കുറ്റം പറച്ചില് തന്നെയാണ് ജോലീ. .ഹും. ..ഞാന്‍ മനസ്സിലോർത്തൂ..

“ഇജ്ജെന്താടീ ഒന്നും മിണ്ടാത്തെ… ഇങ്ങോട്ട് തിരിഞ്ഞേ… ഞാൻ ഒന്ന് നോക്കട്ടെ എങ്ങനെ ഇണ്ടന്ന്…. ”

തിരിയല്ലാണ്ട് വേറെ നിവർത്തി ഇല്ലാ.. ഞാൻ തിരിഞ്ഞതും.. .

” ടീ.. ഇജ്ജോ.!!!!!.. എന്റെ വീട്ടിൽ… അതെങ്ങനെ.. അല്ലാ …ആരോട് ചോയിച്ചിട്ടാ ഇതെടുത്തിട്ടേ ..”

“താനല്ലേ എന്റെ ഡ്രസ്സ്‌ കൊളാക്കിയെ… എന്നിട്ടിപ്പോ …”

“എന്റെ വീട്ടിൽ കേറി വന്ന് എന്നോട് തട്ടി കേറുന്നോ… അത് കൊള്ളാല്ലോ..”

“ആദ്യം താനൊരു ഷർട്ട്‌ എടുത്തിടഡോ.. പെങ്കുട്യോളെ മുന്നിൽ ഇങ്ങനെ muscle ഉം വീർപ്പിച്ച് നിക്കാൻ … അയ്യേ .. തനിക്ക് നാണല്ലേ… ”

“എന്തിന്.. ഇതെന്റെ വീട്… എന്റെ room… ഞാൻ എനിക്ക് ഇഷ്ട്ടൾള പോലെ നിക്കും .. നീ ആരാടീ അത് ചോദിക്കാൻ… ”

ഹും… ഷാരുഖ് ഖാൻ ആണെന്നാ വിചാരം… നിക്ക് പെരുത്ത് വരുന്നുണ്ട്. മിക്കവാറും അവനിന്ന് എന്റെ കയ്യിന്ന് മേടിക്കും.. മൂശേട്ടാ… അപ്പഴാണ് ഞാൻ ബിത്തീ തൂക്കിയ ഫ്രെയിം ശ്രദ്ധിച്ചത്.. നൗറീൻ.. നസ്മി.. അനസ് ഒരുമിച്ച് തോളില്‍ കയ്യിട്ട് നിക്ക്ന്നൂ !!!!…. അപ്പൊ നസ്മിന്ന് നൗറിയെ അറിയോ .??. ഓര് ഫ്രണ്ട്സ് ആയിരിക്കോ.??.. അപ്പൊ നസ്മീടെ മാരേജ്ന്ന് നൗറി വരില്ലേ..??…അത് മാത്രല്ലാ.. ഈ കാലമാടനും ഇണ്ടാകും . റബ്ബേ.. അപ്പൊ കല്യാണത്തിന് പോക്ക് നടക്കൂല്ലാ….

●●●●

കജോൾ ആണെന്നാ വിചാരം… നിക്ക് കയ് തരിക്കാനിട്ടോനൊല്ലാ.. പിന്നെ പെണ്ണല്ലേച്ച്ട്ട് വെറുതെ വിടാ… ക്ഷമിക്കുന്തോറും തലേ കയറി നെരങ്ങാ…. അതും എന്റെ പെങ്ങക്ക് ഞാൻ മേടിച്ച ഡ്രസ്സ്‌ ചൊയ്കാതീം പറയാതീം എടുത്തതും പോരാ.. ഓൾടെ ചേലക്കല് കാണുമ്പോ .. മിക്കവാറും ഇങ്ങനെ പോയാ ഓൾടെ നാവ് ഞാൻ പിഴുതെടുക്കും…
ഏ…. ഇത് നൗറീടെ ഫ്രണ്ട് നസ്മിടെ കല്യാണ ഇൻവിറ്റേഷൻ ആണല്ലോ.. ഇതെങ്ങനെ ഇവള്ടെ ബാഗ് ല് ??…ഇവൾക്ക് അപ്പൊ നസ്മിയെ അറിയോ..?? നസ്മി ഇവള്ടെ ഫ്രണ്ട് ആയിരിക്കോ..??. അപ്പൊ നസ്മിടെ മാര്യേജ് ന്ന് ഇവളും കാണില്ലേ..?.. ഇന്നാ പിന്നെ അതിന്ന് പോകാതിരിക്കല്ലാ നല്ലത്…

“ഹലോ… പോകാനുള്ള ഭാവൊന്നൂല്ലേ.. ”

“ഓ …പോവന്യാ.. ഞാൻ ഇവിടെ സ്ഥിര താമസാക്കാൻ വന്നതൊന്നും അല്ലാ… ”

“എന്നാ ഇറങ്ങി പോടീ എന്റെ റൂമിന്ന്…”

” ഓന്നും ഓന്റൊരു റൂമും.. ഹും… ”

ബാഗും എടുത്ത് വേഗം പുറത്തേക്ക് നടന്നു.. നൗറി എങ്ങാനും കണ്ടാ.. അടുത്ത പ്രശ്നം ഇത് മ്മന്ന് ആവും… നിച്ചൂനോട്‌ പറയാനൊന്നും നിന്നില്ല.. വേഗം സ്ഥലം വിട്ടു.. ഇങ്ങനെ രണ്ട് ജന്തുക്കൾക് എങ്ങനെ ഇത്ര നല്ല ഒരു അനിയത്തീനെ കിട്ടിയെന്നാ ഞാൻ ആലോയ്ക്ക് ണേ.. അതിശയം തന്നെ…

“അയ്യോ.. ഇത്തൂസ് പോയോ …”

“അപ്പൊ ഇജ്ജാല്ലെ ഓളെ ഇവിടെ വിളിച്ചു കയറ്റിയത് ..”

“ആരെ ..”

“അയ്ഷനെ..”

“അത് പിന്നെ….ഇതാണോ അയ്ഷാ.. സത്യായിട്ടും എനിക്കറിന്നൂണ്ടായിരുന്നു ഇക്കുസേ…”

“ഹ്മ്മ്മ്മ്….നിന്നോടാരാ ഓൾക് ഞാൻ നൗറിക്ക് മേടിച്ച ഡ്രസ്സ്‌ കൊടുക്കാൻ പറഞ്ഞെ ..”

“അത് പിന്നെ.. ഡ്രസ്സി ല് അപ്പടി കരി ആയത് കണ്ടപ്പോ.. ഇത്തൂസിന്റെ എടുത്താ അവള് വഴക്ക് പറയൂല്ലേ.. അതോണ്ടാ അത്… ആാ ഡ്രസ്സ്‌ ഇത്തൂസ് കണ്ടിട്ടില്ലല്ലോ…Sry ഇക്കൂസേ …”

“ഹ്മ്മ്മ്… ഇനി അവളോട് കമ്പനി ഒന്നും വേണ്ടാ… കേട്ടല്ലോ..”

“ഹെയ്.. No കമ്പനി..”

●●●●●●●●●

bus പിടിച്ചു കോളേജിൽ എത്തിയപ്പോഴേക്കും സമയം 10.45
ബേഷായി.. ഫസ്റ്റ് period പോയി കിട്ടി.. സെക്കന്റ്‌ period ആ കുരുവീടേണ്.. ഇങ്ങക്ക് ആളെ പിടികിട്ടീല്ലാല്ലേ..
ജോസഫ് കുരുവിള… ഞങ്ങടെ HOD ആണ്.. ബാക്കി എല്ലാ മിസ്സുമാർക്കും ഇമ്മളെ വലിയ കാര്യണങ്കി മൂപ്പരെ മാത്രം ഇതുവരെ കയ്യിലെടുക്കാൻ പറ്റീട്ടില്ല… മൂക്കത്താണ് ശുണ്ഠി… ബാക്കി ഞാൻ പറേണില്ലാ.. ഇങ്ങള് കണ്ടോളിം..

“സാർ .. My i come in..”

32 പല്ലും കാട്ടി ഞാൻ നല്ലോണം ഇളിച്ചൊട്ത്തു ..

“what’s the tym now? ”

പാവം.. sir ന്റെ കയ്യിൽ വാച്ചില്ലാന്ന് തോന്നുന്നു

“just 10. 50 sir ..”

“ഇത് എന്താ ചന്തയാണോ തോന്നുമ്പോ കേറി വരാൻ.. Get out !!!!! ”

തുടരും …..

Click Here to read full parts of the novel

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!