Skip to content

പറയാതെ പാർട്ട് 14

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

“സാർ .. My i come in..”

32 പല്ലും കാട്ടി ഞാൻ നല്ലോണം ഇളിച്ചൊട്ത്തു ..

“what’s the tym now? ”

പാവം.. sir ന്റെ കയ്യിൽ വാച്ചില്ലാന്ന് തോന്നുന്നു

“just 10. 50 sir ..”

“ഇത് എന്താ ചന്തയാണോ തോന്നുമ്പോ കേറി വരാൻ.. Get out !!! ”

ഓഹ്ഹ്… സാർ എന്നെ നൈസ് ആയി get out അടിച്ചു കളഞ്ഞൂല്ലേ… ആയ്കോട്ടെ.. ഇതിനൊക്കെ സാറോട് പടച്ചോൻ ചോയ്ക്കും…

അങ്ങനെ ക്ലാസ്സിന്റെ പൊറത്ത് പ്രകൃതി ഭംഗിയും ആസ്വദിച്ചു നിക്കുമ്പഴാണ് നിയാസ് മാഷിന്റെ വരവ്.. അയ്ഷാ… പോയില്ലേ … ഫുൾ ഇമേജും പോയില്ലേ…. എന്തോന്നടെയ്..അനക്ക് ഒന്ന് നന്നായിക്കൂടെ…

“എന്താ അയ്ഷാ… ഒക്കെ കഴിഞ്ഞ് ഇപ്പൊ പൊറത്താണോ പഠനം . അതോ ക്ലാസ്സിന്ന് കാവൽ നിർത്തിയതാണോ ..? ”

“അത് പിന്നെ .. മാഷേ.. എപ്പഴും അകത്തിരുന്ന് ക്ലാസ്സ്‌ കേട്ട് ബോർ അടിച്ചെന്നേ.. ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്…”

“അത് ശരിയാ …. എന്നാ നടക്കട്ടെ നടക്കട്ടെ… ചേഞ്ച്‌ ശരിക്കും ആസ്വദിച്ചോ..”

ശോ.. മോശായി.. മാഷ് എന്ത് വിചാരിച്ചു കാണും എന്നെ പറ്റി… ഇന്നാകെ ഒരു അലമ്പ് ദിവസാ… ആരെയാണാവോ ഇന്ന് കണി കണ്ടത്…. ആ അനസ് കാരണം ഇന്നത്തെ ദിവസം മൊത്തം പോയി കിട്ടി…

♡♡♡♡♡♡♡

“എടീ ആയ്ശുവേ.. എന്താ ലേറ്റ് ആയെ..?” (സന)

“അത് പിന്നെ ഒന്നും പറേണ്ട മക്കളേ…ആാ കാലമാടൻ കാരണം ഒരു സ്വര്യോം ഇല്ലാന്ന് വെച്ചാ…”

” അനസ് അന്നേ എന്ത് ചെയ്‌തെന്നാ….” (ഷാന)

ഞാൻ നടന്നതൊക്കെ ഓരോട് പറഞ്ഞു…

” അത് പൊളിച്ചല്ലോ…ഇതിപ്പോ എവിടെ പോയാലും അവൻ നിന്റെ പിന്നാലെ ആണല്ലോ. ..ഒഴിയാ ഭാതയാണോ..” (ഷിറി)

” ഒഴിപ്പിക്കാൻ എനിക്കറിയാ…”

“എന്നിട്ട് ഇത് അവൻ മേടിച്ച ഡ്രസ്സാണോ… കൊള്ളാട്ടോ…😛.” (സന)

“പോടീ.. അവൻ മേടിച്ചതാന്ന് അറിയോങ്കി ഞാനിത് ഇടോ..നിവൃത്തികേടോണ്ട് ഇട്ടതല്ലേ….”

“ഹമ്മ്😃.. ന്നിട്ട് ഇജ്ജ് ഉടുത്തിരുന്നതോ..” (ഷാന)

“അയ്യയ്യോ.. ഞാൻ അത് അവിടുന്ന് എടുക്കാൻ പറ്റ മറന്നു ..”

“നന്നായി…അവൻ നിന്നേം കൊണ്ടേ പോകൊള്ളു ന്നാ തോന്നുന്നേ മോളേ ..” (സന)

“പോടീ അവ്ട്ന്ന് …വെല്ലാതൊരു തലവേദന..പെങ്ങളും ആങ്ങളേം കാരണം മനസ്സമാധാനം പോയി കിട്ടി..”

“അയിഷാ… നിന്നെ ലൈബ്രറി സ്റ്റാഫ്‌ സുനിത മാം അന്യോഷിച്ചൂ… നീ എന്തേലും ബുക്ക്‌ ചോയിച്ചിരുന്നോ.. ”

“ആ.. ഞാൻ ചെന്നോളാം..”

♡♡♡

ഈ ലൈബ്രറി ഏതു ഫ്ലോറിലാണ് റബ്ബേ… നമക്ക് പിന്നെ വായനാശീലം അത്ര ഇല്ലാത്തോണ്ട് ഞാൻ ലൈബ്രറീടെ പരിസരത്ത്ക്ക് ഒന്നും പോകാറില്ല.. വെറുതെ എന്തിനാ പുസ്തകപ്പുഴു എന്ന് ആൾക്കാരെ കൊണ്ട് പരീപ്പിക്ക്ണേ.. അല്ലേ.😆..
ഹാവു.. എങ്ങനെയൊക്കെയോ കണ്ടു പിടിച്ചു.. അപ്പൊ ഇതാണ് ലൈബ്രറി.. കൊള്ളാട്ടോ…ഉറങ്ങാന്‍ ഒരുപാട് സ്ഥലണ്ട്…ആരുടേം ശല്യണ്ടാവൂല്ലാ…😜

“എന്താ അയ്ഷാ.. വഴി തെറ്റി വന്നതാണോ”

“ഈൗ… അത് പിന്നെ മാഷേ.. ചുമ്മാ.. ഇതിക്കൂടെ പോയപ്പോ ഒന്ന് കേറീ നൊൾളു ..”

“ബെർതെ കേറാൻ ഇവിടെ ബിരിയാണി ഒന്നും കൊട്ക് ണില്ലാ ട്ടോ..”

“കോമഡി… സത്യം പറയാല്ലോ മാഷേ .. മാഷിന്ന് കോമഡി ഒട്ടും ചേരില്ല..”

“ഹഹഹഹ .. താൻ ആള് കൊള്ളാല്ലോ .
ഇത് സുനിത മാം നിന്നെ ഏല്പിക്കാൻ തന്നേണ്..
എങ്ങനെയാ.. ഇവിടെ ഉള്ള എല്ലാരേം കയ്യിലെടുത്തിട്ടുണ്ടല്ലേ .
എല്ലാർക്കും തന്നെ വലിയ കാര്യാണന്ന് തോനുന്നു..”

“ഏയ്.. അങ്ങനെ ഒന്നുല്ലാ….. കോളേജിലെ പ്രധാന ആലാംബേളെ മിസ്സ്‍മാര് നോട്ട് ചെയ്യോല്ലോ.. എന്റെ കാര്യത്തിലും അത്രേ ഒള്ളു …”

“ഹ്മ്മ്മ് ഹഹഹഹ… I too had a love story
എന്താ അയിഷാ… Love story ഒക്കെ.. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ ..”

“ഹഹഹഹ.. ദേ.. മാഷ് വീണ്ടും കോമഡി……Intrsting സ്റ്റോറീസ് വായിക്കാൻ ആർക്കാ ഇഷ്ടല്ലാത്ത് മാഷേ… ”

“ഹ്മ്മ്മ്….not ur lips says..But ur eyes..”

“എന്തന്നാ… ”

“ഒന്നുല്യാ….തന്റെ വാലുകൾ ഒക്കെ എവിടെ.. എല്ലാർക്കും ലൈബ്രറി അലര്ജി ആണല്ലേ ..”

“ഹഹഹഹ…..വായിച്ച് വായിച്ച്
ബുദ്ധിജീവികളായി ബാക്കി ബുദ്ധിജീവികളുടെ മനസ്സമാധാനം കളയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല മാഷേ… ”

“ശരിയാ .നിനക്കൊക്കെ ഈ അലമ്പേ ചേരൂ..”

“ഹഹഹഹ …അതാണ്….”

കുറച്ചു ദിവസത്തെ പരിചയം ഒള്ളു എങ്കിലും മാഷോട് വല്ലാത്തൊരു അടുപ്പം തോന്നാറുണ്ട്……സൗഹൃദമോ അതോ മറ്റേണ്ടതെങ്കിലുമോ… പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറീല്ല..

ഇതെല്ലാം മറഞ്ഞു നിന്ന് അസൂയയോടെ നോക്കി കാണുന്ന രണ്ടു കണ്ണുകളിൽ തീ കത്തി ജ്വലിക്കുകയായിരുന്നു….എന്തിനോ ഒന്നിനുള്ള തുടക്കം എന്ന പോലെ..

♡♡♡♡♡♡♡

വീട്ടിൽ എത്തി നേരെ നടന്നത് അസർപ്പിന്റെ റൂമിൽക്കാ… എന്തായാലും കല്യാണത്തിന്ന് പോക്ക് നടക്കൂല്ലാ.. So.. ടൂറിന്റെ ഏതു പറേണം നസ്മിയോട്.. വല്യ ജാട ഇട്ട് ഇല്ലാന്നൊക്കെ പറഞ്ഞതാ…വെണ്ടാർന്നു . ഇനി എങ്ങന്യാ ഒന്ന് ഇണ്ടന്ന് പറയാ…

“അസർപ്പ് മോനേ..”

“എങ്ങനേ… ”

“അല്ലാ.. എന്തായി അന്റെ ടൂർ.. ആളെ കിട്ട്യോ ..”

(സംഗതി ഏറ്റന്ന് തോനുന്നു. )
“അതവിടെ നിക്കട്ടെ. ഇത് ഏതാ ഡ്രെസ്.. ”

“എന്റെ ഡ്രസ്സ്‌…”

“ഇജ്ജ് ഇതിട്ടിട്ടല്ലല്ലോ പോയത് ..”

“അത് പിന്നെ… ഇതന്യാ ല്ലോ.. അനക്ക് മറവില്ലത് ഇന്റെ കുറ്റല്ലാ…”

“ഇതെല്ലാ . ഇതെല്ലാ.. ഇതെല്ലാ..”

“ഇപ്പൊ അതല്ലല്ലോ ഇവിടുത്തെ വിഷയം.. ഇജ്ജ് ചോയ്ച്ചീന്ന് മറുപടി പറ..”

“ഞാൻ ഒറ്റക്ക് പോയ്കോള്ളാ.. ടീച്ചറോട്‌ പറഞ്ഞിട്ടുണ്ട് ..”

“വേണോങ്കി ഞാൻ പോന്നരാ..”

“വേണ്ടയ്…”

“അയ്ഷ്…. എന്നാലും .. ഞാൻ കുറെ അലോയ്ച്ചപ്പോ പിന്നെ തോന്നി വീട്ടിൽ വെറുതെ ഇരിക്കല്ലേ.. അപ്പൊ അന്റെ കൂടെ പോന്നാ എന്താന്ന് ..”

“അപ്പൊ നസ്മി ഇത്തേടെ കല്യാണം..”

“ഇക്ക് കല്യണത്തിനേക്കാളും വലുത് ഇജ്ജാന്നേണ്.. ഞാൻ അന്റെ കൂടെ പോന്നോളാ …”

“എന്താണ് പെട്ടന്നൊരു മനം മാറ്റം.. ഇന്ന് രാവിലെ കൂടി ഇങ്ങനെ അല്ലല്ലോ പറഞ്ഞീന്നേ…”

“അത് പിന്നെ ഇപ്പൊ എനിക്ക് ഇങ്ങനെ തോന്നി ..
വല്ലാണ്ട് questions ഒന്നും വേണ്ടാ ..”

“ഓ…”

(success)

●●●●●

“മോളൂ. ഇക്കൂസിന്റെ കുട്ടി എവിടേണ്..”

“എന്താണ്…”

“ഇയ്യ് കാര്യായിട്ട് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടപ്പോ അത് നിരസിച്ചത് നിനക്ക് സങ്കടായില്ലേ..”

“എന്ത് കാര്യം ..”

“അത് ടൂറിന്ന് എന്നെ വിളിച്ചപ്പോ ഞാൻ ഇല്ലാന്ന് പറഞ്ഞില്ലേ ..”

“എനിക്ക് ഒരു സങ്കടോല്ലാ..
സന്തോഷൊൾളു…..”

“ഇന്നാ ഇജ്ജ് അങ്ങനെ സന്തോഷിക്കണ്ടാ.. ഞാനും വരുന്നുണ്ട് ..”

“വലിയ തിരക്ക്കാരനല്ലേ…അവിടുന്ന് ഇതിനൊക്കെ സമയം കാണാൻ വഴി ഇല്ലല്ലോ ..”

“പെങ്ങൾക് വേണ്ടി തിരക്ക് ഒക്കെ മാറ്റിവെക്കാം..”

“അപ്പൊ നസ്മി ഇത്തേടെ മാരേജ് ..”

“കല്യാണൊക്കെ പിന്നേം കൂടാ..
അന്നേ കഴിഞ്ഞിട്ടൊള്ളു എനിക്കെന്തും..”

“അജ്ജോടാ.. എനിക്കെയ് ആരും കൂട്ടിന് വേണ്ടാ. ഞാൻ ഉപ്പച്ചിനോട് പറഞ്ഞിട്ടുണ്ട്..”

“അതൊന്നും പറഞ്ഞാ പറ്റൂല്ലാ.. നിനക്ക് തോന്നിയത് കാട്ടി നടക്കാനല്ലേ… എനിക്കറിയാം..”

“ഇക്കു വരണ്ടാന്നു പറഞ്ഞില്ലേ..”

“ഹമ്മ്.. അപ്പൊ confirm.. നിന്നെ ഒറ്റക് വിട്ടാ ശരിയാവൂല്ല… ഞാൻ വരും.. വരും.. വരും .. അല്ലേ ഇജ്ജ് പോണ്ടാ .
കേട്ടല്ലോ ..”

“അവിടുത്തെ ഉത്തരവ് പോലെ. ..”
(യോ യോ..)

ഇന്റെ ഇക്കൂസേ.. ഈൗ വരാനുള്ള ആവേശം അവിടെ ചെന്നാലും കാണണം. കീരിയും പാമ്പും fight ഇനി അങ്ങ് എറണാകുളത്ത്.. let’s wait and see…
ഇത് പൊളിക്കും..

♡♡♡♡♡♡♡

രാത്രി… 11.00 മണി… ഉമ്മ പോയി കിടന്ന്ക്ന്നു .
ഞാനും അസർപ്പും മാത്രം…ഹാൾ ല്ല് ലൈറ്റ് ഓഫാക്കി .. ടീവീ ടെ സ്ക്രീൻ ലൈറ്റ് മാത്രം… എന്താ പരിപാടീ എന്നല്ലേ… ഒരു അടാർ പ്രേത സിനിമ കാണാണ് … ഇപ്പൊ ഞങ്ങടെ പുറകിൽ ആരേലും കയ്യ് വെച്ചാ .. ജീവൻ പോയി പണ്ടാരടങ്ങും……വേണ്ടീനിലാനയ്‌ക്കുണൂ ഞങ്ങള്ക്ക് രണ്ടാൾക്കും.. പോയി ലൈറ്റ് ഇടണം ന്നൊക്കെ ഇണ്ട് .ബട്ട് പേടി😉..
പെട്ടന്ന് ഞങ്ങടെ പുറകിൽ ആരോ നിക്കണ പോലെ ഒരു തോന്നല് .. തിരിയാൻ രണ്ടാൾക്കും പേടി.. ഞങ്ങൾ കണ്ണും അടച്ചു കെട്ടി പിടിച്ചു നെലോളിയോട് നെലോളി..
(പിന്നെ എന്തിനാ വേണ്ടാത്ത പരിപാടിക്ക് നിന്നെ എന്നല്ലേ നിങ്ങൾ ആലോയ്ക്ക്ണേ…ചുമ്മാ. ..ഒരു രസം..).
ഞങ്ങടെ കഴുത്തിൽ ഒരു കയ്യ് വന്നു പതിച്ചതും…

“ഓടി വരണേ .. പ്രേതം…. അയ്യോ…”

” നിർത്തടാ.. ഇത് ഞാനാ….”

ലൈറ്റ് തെളിഞ്ഞതും ഉമ്മ ആയിരുന്നു..ശോ.. ചമ്മി പോയി ..
ഞങ്ങടെ ആർക്കലും കുക്കലും കേട്ട് ഉമ്മി വന്നേണ്.. അങ്ങനെ അത് മുഴോം കാണാൻ സമ്മയ്ക്കാണ്ട് ഉമ്മ ഞങ്ങളെ ആട്ടി വിട്ടു…. അസർപ്പിന് ഒറ്റയ്ക്ക് കിടക്കാന്‍ പേടി ആന്ന് പറഞ്ഞ് ഓന് ഉമ്മച്ചിന്റെ അടുത്ത് കേറിക്കൂടീ …പാവം ഞാന്‍….ഒറ്റക്കായീ…

എന്തായാലും ഒന്നുറങ്ങി റൂമിൽ എന്തോ തട്ടി വീണ സൗണ്ട് കെട്ടാണ് ഞാൻ എണീറ്റത്.. കറന്റ്‌ പോയികുണൂ. Room ആകെ ഇര്ട്ടാണ്.. സമയം എത്രയായി എന്ന് നോക്കാൻ ഫോൺ തപ്പിയതും ഉമ്മ ആട്ടി വിട്ടപ്പോ ഫോൺ എടുക്കാൻ മറഞ്ഞ കാര്യം അപ്പഴാണ് ഓർമ വന്നത് .
ചെറിയ നിലാവിന്റെ വെട്ടമുണ്ട് room ആകെ. ഭിത്തിയിലെ വാച്ചിൽ സമയം കൃത്യമായി മനസ്സിലാവുന്നില്ലെങ്കിലും ഏതാണ്ട് 2. 00 മണി ആയിട്ടുണ്ടന്ന് തോനുന്നു… ഞാൻ room ആകെ പരതി…അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലാ… സത്യം പറഞ്ഞാ ഇരുട്ട് എനിക്ക് പേടിയാണ്.. കൂടുതൽ നേരം കണ്ണ് തുറന്നിരിക്കാൻ മനസ്സ് അനുവദിക്കാത്തോണ്ട് കിടക്കാൻ ഒരുങ്ങിയതും കർട്ടന്റെ പിറകെ ഒരു നിഴൽ…
അവിടെ ആരെങ്കിലും ഉണ്ടാകോ?….
അതോ തോന്നുന്നതാണോ..?..
വെല്ല പ്രേതവും.?…
റബ്ബേ… പേടിച്ചിട്ട് തൊണ്ട വറ്റി.. ഒച്ചയുണ്ടാകണം എന്നുണ്ട്.. പക്ഷെ പുറത്തേക്ക് സൗണ്ട് വരുന്നില്ലാ…
പ്രേത സിനിമേം കണ്ട് സലാത്തും ദിക്ക്റും ചൊല്ലാണ്ട് കിടന്നാ ഇതെല്ലാ ഇതിന്റെ അപ്പുറോം തോന്നും…
തോന്നിയതാകും എന്ന് മനസ്സിനെ പാകപ്പെടുത്തിയപ്പോ തുറന്നിട്ട ജനാലയിലൂടെ അകത്ത് വന്ന കാറ്റിൽ പറിക്കളിക്കുന്ന കർട്ടന്റെ പുറകിൽ ഞാൻ ഒരവക്തമായ രൂപം കണ്ടു….

തുടരും ……

Click Here to read full parts of the novel

sorry frends..ഇന്ന് വിചാരിച്ച അത്ര എഴുതാനും നന്നാക്കാനും കഴിഞിട്ടില്ലാ.. Length കുറവാണെന്ന് അറിയാം…. സ്റ്റോറി നിങ്ങൾക് ഇഷ്ടവുന്നില്ലേ …നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കഥ മുന്നോട്ട് പോകുന്നുണ്ടോ എന്നെനികറീലാ… നിങ്ങടെ അഭിപ്രായങ്ങൾ അറീക്കണം.. മോശമായാലും നല്ലതാണെങ്കിലും ശരി….

3.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!