Skip to content

പറയാതെ പാർട്ട് 15

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

തോന്നിയതാകും എന്ന് മനസ്സിനെ പാകപ്പെടുത്തിയപ്പോ തുറന്നിട്ട ജനാലയിലൂടെ അകത്ത് വന്ന കാറ്റിൽ പറിക്കളിക്കുന്ന കർട്ടന്റെ പുറകിൽ ഞാൻ ഒരവക്തമായ രൂപം കണ്ടു….
ഇന്റെ റബ്ബേ… ആരാണത്?? ഞാനും അയാളും ഏകദേശം ഒരു 10-12 അടി ദൂരം മാത്രം. എന്തോ ആ രൂപം ചലിക്കുന്നില്ല.. എന്നെ തന്നെ തറപ്പിച്ചു നോക്കാണ്… ഇതെന്തൊരു പരീക്ഷണമാണ് റബ്ബേ..
എഴുനേറ്റ് ഓടിയാലോ…?? ഞാൻ മനസ്സില് കണ്ടത് അയാൾ മാനത്തു കണ്ട പോലെ എന്റെ അടുത്തേക് നടന്നടുക്കാൻ തുടങ്ങി…

“ഇമ്മച്ചിയെ..ഓടിവായോ…. പ്രേതം… ഇമ്മാ…..”

“ഹഹഹഹ…. ”
ലൈറ്റ് ഇട്ട് അയാള് പൊരിഞ്ഞ ചിരി….

“അപ്പൊ പ്രേ..പ്രേതം അല്ലേ.. പിന്നെ.. പിന്നെ ആരാ??”

ഞാനെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“പ്രേതം അല്ലാ ഭൂതം….”

“ഏ…”

“അയ്യേ.. പോത്ത്പോലെ വളർന്നിട്ട് ഇപ്പഴും പേടി മാറീട്ടില്ല പെണ്ണിന്റെ..”

അതും പറഞ്ഞ് അയാള്‍ മുഖം മുടി മറ്റീതും ഇക്കൂസ്‌ !!!!

“ഏ.. ഇക്കൂസോ.!!!!… ”

“ഹഹഹഹ..ഞാന്‍ തന്നെ…. ”

“ഡാ.. കള്ള ബലാലെ….കൊരങ്ങാ… എന്റെ ജീവൻ പോയിലാ എന്നൊള്ളു… ”

എന്നും പറഞ്ഞ് ഞാൻ ഇക്കൂസിന്റെ പിന്നാലെ ഓടി ഹ..
ഹാളില് ഉമ്മീം അസർപ്പും ഇത്തൂസും എല്ലാരും ഇണ്ട്.

“അപ്പൊ എല്ലാരും ഒത്തുകളിച്ചതാണല്ലേ..”

“ആണല്ലോ.. ഇക്കണക്കിന് അന്റെ കയ്യില് എന്തേലും കിട്ടീനങ്കി എന്റെ തലക്കെടുത്തെറിയോലോ…”

“തലമണ്ട പൊട്ടിക്കേന്നു വേണ്ടീന്ന്… എന്നാലും ഇത് കുറച്ച് കൂടുതൽ ആയിപോയി….”

“ഹഹഹഹ.. ഇമ്മാ..പോയിട്ട് ആ വിരിപ്പൊക്കെ ഒന്ന് ചെക്ക് ചെയ്തേക്ക്.. പേടിച്ചിട്ട് ഒള്ള് ചിലപ്പോ മുള്ളീട്ട്ണ്ടാകും..”

“അയ്യേ…. പിന്നെ ഞാൻ പേടിച്ചു എന്നൊന്നും വിചാരിക്കണ്ട.. ഞാൻ അഭിനയിച്ചതല്ലേ.. ഇക്ക് അപ്പളേ അറിയായിരുന്നു അത് ഇക്കു ആന്ന്.. ”

“ഹ്മ്മ്മ്.. ഇനിപ്പോ അത് പറഞ്ഞാ മതിയല്ലോ…”

“ഈൗ ….ഇന്നാലും ഇക്കൂസേ.. ഇങ്ങളെന്തേ പറയാതെ വന്നേ.. ഒരു എയർപോർട്ട് ട്രിപ്പ്‌ മിസ്സായി പോയില്ലേ.. കഷ്ട്ണ്ട് ട്ടാ ..”

“അപ്പൊ എനിക്ക് അന്റെ ഈ പേടിച് ചമ്മിയ മുഖം കാണാൻ പറ്റോ..ഹഹഹഹ…സർപ്രൈസ്‌ എൻട്രി എന്തായാലും ഏറ്റു …”

“ഹും… ഞാൻ തെറ്റി ..”

“ഇക്കൂ‌സിന്റെ കുട്ടീനെ ചുമ്മാ ഒന്ന് പറ്റിച്ചതല്ലേ… നിനക്ക് ഇത്രക് പേടിയാവുംന്ന് നമ്മ വിചാരിച്ചോ ..”

“clg ല് പുലിയാ. ഇമ്മക്കല്ലേ അറിയൂ എലിയാന്ന് …”

“അസർപ്പേ വേണ്ടാ…
അല്ലേല്ലേ പ്രേത സിനിമ കണ്ട് പണ്ടാരടങ്ങി ഇരിക്കേന്നു… അപ്പഴാ ഇക്കൂന്റെ ഇങ്ങനൊരു എൻട്രി.. അപ്പൊ പിന്നെ ജീവൻ ഉള്ള ആരേലും പേടിക്കാണ്ടിരിക്കോ…”

“ഹഹഹഹ…. ”

അങ്ങനെ ഞാൻ ശരിക്കും ചമ്മീന്ന് പറഞ്ഞാ മതിയല്ലോ… ഇമ്മള് വല്ല പ്രേതോ അല്ലേ കള്ളനോ ഒക്കെ ആണന്നാ വിചാരിച്ച്.. ഇങ്ങളും അങ്ങനെ തന്നെ ആവും ല്ലേ വിചാരിച്ച്ക്കാ…. സാരല്ല..പറ്റിയത് പറ്റി…ഇനി പറഞ്ഞിട്ട് കാര്യല്ലാ..
പിന്നെ ഞങ്ങളാരും കിടന്നില്ലാ…വിശേഷങ്ങൾ ചോയ്ക്കലും പെട്ടി പൊളിക്കലും ആകെ കൂടി ബഹളേന്നൂ…

♡♡♡♡♡♡♡♡♡♡♡♡♡♡

കോളേജിൽ

“ഹഹഹഹ.. അനക്ക് അങ്ങനെ തന്നെ വേണം ..” (ഷിറി)

“പോടീ….എനിക്ക് ഇപ്പ കുടി അതാലോയ്ക്കാൻ വയ്യ… ”

“അല്ലാ….എന്താ സനാ.. ഇയ്യോനും മിണ്ടാത്തേ…”

“ഓള്ള് തെറ്റീക്കല്ലേ.. ഇക്ക വന്നപ്പോ എല്ലാരേം പോലെ മിട്ടായി അല്ലാണ്ട് ഓൾക് സ്പെഷ്യലായിട്ട് ഒന്നും കൊട്നിലാന്നും പറഞ്ഞ്…”

“ഹഹഹഹ ..ആണോ സനെ…”

” എപ്പോ… ഒള്ള് വെറ്തെ പറയാ ഇന്റെ അയ്ശുവേ…”

“അങ്ങനെയാണെങ്കി നമക്ക് ഇപ്പൊ തീരുമാനം ഇണ്ടാക്കാ…
ഓം ക്രീം… സനക് ഒരു സ്പെഷ്യൽ ഗിഫ്റ്റ് വരട്ടെ….”

“ഹായ്.. എന്താ ഇത്… ”

“തുറന്ന് നോക്ക് .”

” I ഫോൺ !!!!..”

“ഇപ്പൊ തെറ്റ് തീർന്നോ… ”

“പോടീ ..”

“അതിൽ സിം ഉണ്ട്.. ഇക്കൂന്റെ നമ്പറും ഇണ്ട്. ഇനി നിങ്ങളായി ഇങ്ങളെ പാടായി
ദേ.. പറഞ്ഞു തീർന്നില്ലാ.. ഇക്കൂന്റെ കാൾ…”

“ഹഹഹ.. അപ്പൊ ഇനി സന buzy girl ആയി… ” (ഷാന)

“നോക്കി നടന്നോനേ.. വെല്ലോടത്തും തട്ടി വീഴും… ” (ഷിറി)

അപ്പഴാണ്….

“വിദ്യാർത്ഥികൾ ശ്രദ്ധിക്കുക…ജനുവരി 5 ന്ന് നടത്താനിരിക്കുന്ന 2019-2020 കോളേജ് electionന്റെ ഭാഗമായി വിവിധ പോസ്റ്റുകളിലേക്കുള്ള നോമിനേഷൻസ് സ്വീകരിച്ചു തുടങ്ങുന്നു… Dec 17 ഉച്ചക്ക് ഒരുമണി വരെയാണ് സമയം….അതിന് ശേഷം ഒരു നോമിനേഷൻസും സ്വീകരിക്കുന്നതല്ലാ… മത്സരിക്കാൻ താല്പര്യമുള്ളവർ ഫോം കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റേടതാണ്… Thnku …”

അനൗസ്മെന്റ് കേട്ടതും ഷിറിയും ഷാനയും എന്റെ നേർക് തിരിഞ്ഞു…

“എടീ കൊട്ക്കല്ലേ…” (ഷാന)

“എന്ത് !!! ”

“നോമിനേഷൻ ..” (ഷിറി)

“ഇങ്ങള് എന്ത് വട്ടാ പരേണ്.
ഞാനൊന്നും ഇല്ലാ..”

“കഴിന്ന വർഷം 1st yr ആന്ന് പറഞ്ഞ് ഇജ്ജ് ഒഴിന്നു.. ഇപ്രാവശ്യം അത് നടക്കൂല്ലാ…” (ഷിറി)

“ന്നാ ohk.. വെല്ല ജനറൽ സെക്രെട്ടറിയോ.. Yr റെപ്പോ.. അസോസിയേഷൻ മെമ്പറോ അങ്ങനെ എന്തേലും പോസ്റ്റ്‌ നോക്കാ ..”

“അയ്യേ.. മത്സരിക്കാണേ വൈസ് ചെയർമാൻ പോസ്റ്റ്‌ ക്ക്… ” (ഷാന)

“ഒന്ന് പോടീ.. വൈസ് ചെയർമാനോ…ഞാനോ…
അതൊന്നും നടക്കൂല്ലാ..”

“അതൊക്കെ നടക്കും.. Plz .. അയ്ഷാ ..” (ഷിറി)

“ഇന്നാ ഇജ്ജ് നിക്ക് .. ഞാൻ മുന്നിൽ ഇണ്ടാകും.. ”

“ഇന്നിട്ട് എന്തിനാ. തോറ്റ് തുന്നം പാടാനോ… ” (ഷിറി)

“അപ്പൊ ഞാൻ നിന്നാ ജയിക്കുംന്നാണോ..”

“എപ്പോ ജയിച്ചൂന്ന് ചോയ്ച്ചാ പോരെ..” (ഷാന)

“ഹഹഹഹ.. നടന്നതന്നെ…
ഇതൊന്നും നമ്മക്ക് പറഞ്ഞ പണിയല്ല മോളേ…”

“അയ്ഷൂ….. മുത്തല്ലേ ഇജ്ജ് ..” (ഷിറി)

“സന്ദൂർ.. ഹ്മ്മ്മ്മ്മ്ഹഹഹഹഹാ… ”

♡♡♡♡♡♡

ഉച്ചക്ക് വാകേടെ ചോട്ടിൽ ഒറ്റക്കിരിക്കുമ്പഴാണ് മാഷിന്റെ വരവ്

“അയ്ഷാ.. താൻ എന്താടോ ഇവിടെ ഒറ്റക്കിരിക്കുന്നെ.. ഫ്രണ്ട്സ് ഒക്കെ എവടെ.”

“viva ഉണ്ട് ..Lovely മിസ്സിന്റെ… എന്റെ കഴിന്നപ്പോ ഞാനിങ്ങട് പോന്നു ..”

“എങ്കി അവർ വരുന്ന വരെ ഞാൻ നിനക്ക് കമ്പനി തരാ… ”

“ആഹാ ..”

“താൻ ഇലക്ഷന് മത്സരിക്കുന്നില്ലേ..”

“എനിക്ക് അതിനൊന്നും ഒട്ടും intrst ഇല്ല മാഷേ ..”

“കോളേജ് ലൈഫിൽ ഇതൊക്കെ അല്ലെടോ ഒരു രസം.. ”

“ആണ്.. But… രസം ഉണ്ടാകുമ്പോൾ കുറെ ശത്രുക്കളെ കൂടെ കിട്ടുന്നത് അത്ര രസമുള്ള ഏർപ്പാടല്ലല്ലോ ..”

“അപ്പൊ പേടിച്ചിട്ടാണോ മത്സരിക്കാത്തേ”

“ഏയ്. പേടിയോ… അതൊന്നും അല്ലാ ”

“അത് തന്ന്യാ കാര്യം.. താനും എന്റെ സ്റ്റുഡന്റ് നൗറിയും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ സ്റ്റാഫ്‌ റൂമിൽ പാട്ടാണ്.. അവൾ എന്തായാലും മത്സരിക്കും..അവളോട് മത്സരിച്ച് തോറ്റാലോ എന്ന് പേടിച്ചിട്ടല്ലേ താൻ മത്സരിക്കാത്തേ… എനിക്ക് മനസ്സിലായി.”

“അയ്ഷക്ക് അങ്ങനെത്തെ പേടി ഒന്നൂല്ലാ… മത്സരിക്കണോന്ന് വിചാരിച്ചാ അയ്ഷ ഇറങ്ങേം ചെയ്യും.. ജയിക്കേം ചെയ്യും…. ”

“ഹഹഹഹ ..”

“എന്തിനാ ചിരിക്കണേ..”

“തമാശ കേട്ടാ പിന്നെ ആരാ ചിരിക്കാണ്ടിരിക്കാ…”

“തമാശയല്ല… കാര്യം പറഞ്ഞതാ ”

“എന്നാ ചെയ്ത് കാണിക്ക്..”

“ഹ്മ്മ്മ്… ഇതിനെയാണ് സൈക്കോളജിക്കൽ movement എന്ന് പറയുന്നത്.. മാഷ് എന്നെ വാശി കേറ്റാൻ നോക്കാല്ലേ ..”

“താന്ന് ആള് വേറെ ലെവൽ ആണല്ലോ .. ഒക്കെ മനസ്സിലാക്കി കളഞ്ഞു .”

“ഹഹഹഹ… ”

അയ്ഷാ.. നിന്നെ lovely miss വിളിക്കുന്നു..”

” ഇതാ വരുന്നു ..”

♡♡♡♡♡♡♡♡♡♡♡♡♡

“ഡാ.. എന്തായി കാര്യങ്ങൾ ”

“അയ്ഷ മത്സരിക്കുന്നില്ലാ എന്ന നിലപാടിൽ തന്യാ..”

“ഞാനൊന്ന് കണ്ട് സംസാരിച്ചാലോ. എവിടെയാണ് അവൾ.”

“ഓള് നിയാസ് മാഷിന്റെ കൂടെ ഇണ്ട്..”

അവൻ കൈകൾ ശക്തിയായി ചുമരിൽ ഇടിച്ചു

“ഏതു നേരോം അയാള്ടെ കൂടെ…. ഇതിങ്ങനെ വിട്ടാ പറ്റില്ലാ.. ”

“എന്താണ് നിന്റെ മനസ്സില് ..”

“അയ്ഷ മത്സരിക്കും.. ജയിക്കേം ചെയ്യും.. കൂടെ അയാളെ അവളിൽ നിന്ന് അകറ്റേം ചെയ്യണം.. ”

“അതിന്ന് നമ്മൾ… ”

“ഒരു വെടിക്ക് രണ്ട് പക്ഷി…
ഇപ്പൊ തിരി just ഒന്ന് കത്തിക്കാം… പിന്നെ അത് എരിഞ്ഞ് എരിഞ്ഞ് …. ”

“നീ എന്താ ഉദ്ദേശിക്കുന്നത് ”

“കാണാൻ പോണ പൂരം പറഞ്ഞറീകനോ. Just wait and watch… ”

♡♡♡♡♡♡♡♡♡♡♡♡♡♡

വൈകീട്ട്

“അയ്ഷാ.. എടീ എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്.. എന്റെ കൂടെ പോരോ…”

“അതിനെന്താ..നമക്ക് പോകാ… ”

ഷാനയും ഷിറിയും കണ്ണോണ്ട് പിന്നിലേക്ക് നോക്ക് എന്ന് ആംഗ്യം കാണിക്കുന്നുണ്ട്.. ഞാൻ സന കാണാണ്ട് എങ്ങനെയൊക്കെയോ നോക്കിയപ്പോ ഇക്കൂസ്‌.. എന്നെ പിക്ക് ചെയ്യാൻ വന്നതാവും . ഞാൻ സ്കൂട്ടിയും എടുത്തിട്ടില്ല… അപ്പഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്

“സനെ… എനിക്ക് വയ്യടി… ഞാൻ ഇല്ലാ… ”

“അപ്പൊ ഉണ്ടന്ന് പറഞ്ഞിട്ട്..”

“എടീ പെട്ടന്നൊരു തലവേദന.. ”

ഞാൻ വയറിൽ പിടിച്ചിട്ട് പറഞ്ഞു .

“വയറിലാണോ തലവേദന..”

ഈ പെണ്ണ് ഇത് കൊളമാകും….ഷിറിയും ഷാനയും ഇളിക്കുന്നുണ്ട് .

“അതുപിന്നെ തലവേദന അല്ലാ.. വയറുവേദനയാ…
എത്രേം പെട്ടന്ന് വീട്ടിൽ പോണം..”

” എങ്കി ഡാ ഷിറി.. ഷാനെ നിങ്ങൾക് ഒഴിവ് …………….”

അവൾ പറഞ്ഞു പൂർത്തിയാകുന്നതിന് മുൻപ് രണ്ടാളും ഒരുമിച്ച് ഒരേ സ്വരത്തിൽ

“ഞങ്ങൾക്ക് ഭ്രമണം സീരിയേല് കാണാനുണ്ട്.. പാവം.. ആ പെങ്കുട്യോളെ ആാ ജിഷിൻ എന്ത് ചെയ്തോ എന്തോ…. ”

“ഇനിപ്പോ എന്താ ചെയ്യാ..”

“അതാ ഇക്കൂസ്‌… ഒരു കാര്യം ചെയ്യാ .. ഇയ്യ് ഇക്കൂസിന്റെ കൂടെ പൊക്കോ… ”

“ഏയ്.. അതൊന്നും വേണ്ടാ.. നമക്ക് പിന്നെ പോകാ ..”

“അതെന്താ വേണ്ടാത്തേ… ഇക്കൂസേ.. ദേ.. ഇങ്ങട് വാ… സനക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടന്ന്.. ”

“ഇന്നാ ഇങ്ങള് പൊക്കോ.. ”

“എനിക്ക് ഒട്ടും സുഖല്ലാ.. ഉടനെ വീട്ടിൽ പോണം .
അവർക്കും വേറെന്തോ പരിപാടി ഇണ്ടത്രേ.
ഇക്കു കൂട്ടീട്ട് പോ..”

“ഞാനോ ..”

“ആ ഞാൻ തന്നെ… സനേ.. കാറിൽ കേറിയേ.. ”

“എടീ വേണോ ..”

“വേണം..”

“അപ്പൊ ഇയ്യെങ്ങനേ…
ഞാൻ അന്റെ സ്കൂട്ടില് പൊക്കോളാ..
പോട്ടെ റൈറ്റ്… ”

ഇനിപ്പോ നമ്മള് ഓർക്ക് മിണ്ടാനും പറയാനും അവസരം ഒരുക്കി കൊട്ത്തിലാ എന്നാ സങ്കടം വേണ്ട . അല്ലേ…

രാത്രി ഇക്കു വരുന്നോളം ഞാന്‍ കാത്തു. ..
വന്ന പാടേ ഇരിക്കാൻ കൂടെ സമ്മയ്ക്കാണ്ട് ഞാന്‍ ചോദ്യങ്ങൾ തുടങ്ങി. ..

“ഇക്കൂസേ…എന്തായീ…”

“എന്ത്”

“ഓളോട് സംസാരിച്ചോ”

“എന്ത് സംസാരിക്കാൻ”

“പാകിസ്താൻ ഇന്ത്യയുമായി ഒപ്പുവെച്ച
കരാരിനേ പറ്റി.. അല്ല പിന്നെ. ..ഇന്റെ റബ്ബേ. .ഇങ്ങനെ ഒരു മണ്ടൻ ഇക്കൂസിനേയാണല്ലോ എനിക്ക് കിട്ടിയേ…”

“ഇജ്ജെന്തൊക്കെയാടീ ഈ പറേണേ..”

“തേങ്ങ… ഇങ്ങളെ ഞാന്‍ എന്തിനാ ഒപ്പം പറഞ്ഞയ്ച്ചേ..”

“ഷോപ്പിംഗിന്….”

” ഇന്നങ്ങട് കൊല്ല്…ഇന്നിട്ട് ഷോപ്പിങ് ചെയ്ത പൈസ ഇക്കു അടച്ച് കാണും ല്ലേ…”

“ഏയ്…അതോളന്നെ അടച്ച്…”

“സനാ…ക്ഷമിക്കടീ ഇങ്ങനെ ഒരു ലോക തോൽവി ഇക്കൂനെ ആണല്ലോ ഞാന്‍ നിന്റെ തലയില്‍ കെട്ടി വെച്ചേ…..ഇതിനാണോ ഞാന്‍ ഇല്ലാത്ത വയറ് വേദന ഇണ്ടാക്കി ഇങ്ങളെ ഒപ്പം വിട്ടേ…”

“ഹഹഹഹ. ..ആദ്യായിട്ട് കണ്ട ആ ഷോക്കിലും ട്ടെൻഷൻലും ഞാന്‍. ..അടുത്ത പ്രാവശ്യം ഇങ്ങനെ ആവില്ലാ…ഒറപ്പ്…”

“ഹ്മ്മ്മ്മ്…. ഇക്കൂന് സനയേ ഇഷ്ട്ടായോ..”

“ഹമ്മ് ഒരുപാട്…”

“ഇക്കൂന് ഇഷ്ടാവൂലേന്ന് എനിക്ക് പേടി ഇണ്ടായീനൂ..ഇപ്പോ സമാധാനമായി. ..”

” അവളെ ആർക്കാ ഇഷ്ടാവാതിരിക്കാ.. ഓളെ എനിക്ക് തന്നതിന് നിന്നോട് ഞാൻ എത്ര ന….”

“അതൊന്നും വേണ്ട ഇക്കാ.എന്നോടല്ലാ.. പടച്ചോനോടാ നന്ദി പറേണ്ടേ…
നമ്മടെ ഭാഗ്യാ.. അവളെ കിട്ടിയത് ..”

♡♡♡♡♡♡♡♡♡♡♡♡♡

അടുത്ത ദിവസം കോളേജിൽ വന്നപ്പോ ജൂനിയേർസിന്റെ കണ്ണെല്ലാം എന്റെ മേലാണ്.. ഓരോരുത്തര് ചിരിക്കുന്നു.. അടക്കം പറയുന്നു… ഞാൻ എന്താ വെല്ല വിചിത്ര ജീവിയോ മറ്റോ ആണോ ഇങ്ങനെ നോക്കാൻ??… എന്താ സംഗതി. ഒരു പിടീം കിട്ടണില്ലാ….ഡ്രസ്സിങ്ങില് ഒന്നും ഒരു പ്രശ്നോല്ലാ. പിന്നെ എന്താ…. സസ്പെന്ഷൻ കാലാവധി കഴിഞ്ഞ് നൗറി തള്ള കോളേജിൽക്ക് വരേണ്ട ദിവസം കഴിന്നു .
ഇനി അവളെങ്ങാനും കെട്ടിയെടുത്ത് കാണോ… അവളെന്തായാലും കൊടുത്തത് മുതലും പലിശയും പാലിശേടെ പലിശയും ചേർത്ത് തിരിച്ചു തരാതിരിക്കില്ല.. ആ കാര്യം ആലോയ്ച്ചുള്ള ദയനീയ നോട്ടം ആവോ.. ആറീലാ.. ചോയ്ച്ചു കളയാം..
ഞാൻ ഒരുത്തീനേ മാടി വിളിച്ചു

“ടീ.. ഇങ് വാ ”

“എന്താ എല്ലാരും ഒരു അടക്കം പറച്ചില് ”

“അതുപിന്നെ ഇത്താ ”

“വാ തുറന്ന് പറയടീ .”

“അത്… അവിടെ ”

അവൾ ചുണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നടന്നു.. അവിടെ കൂട്ടം കുടി നിക്കുന്നവരെ തള്ളി മാറ്റി..
ദേഷ്യവും സങ്കടോം ഒക്കെ കൊണ്ട് എന്റെ മുഖം ചുമന്നു…. എന്തന്നാൽ ഞാൻ കണ്ട കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

തുടരും ……

Click Here to read full parts of the novel

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!