Skip to content

പറയാതെ പാർട്ട് 16

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

അവൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നടന്നു.. അവിടെ കൂട്ടം കുടി നിക്കുന്നവരെ തള്ളി മാറ്റി..
ദേഷ്യവും സങ്കടോം ഒക്കെ കൊണ്ട് എന്റെ മുഖം ചുമന്നു…. എന്തന്നാൽ ഞാൻ കണ്ട കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

എന്നേയും മാഷിനേയും ചേർത്ത് ഒരോ അസഭ്യങ്ങൾ വരച്ച് ഒട്ടിച്ച് വെച്ചിരിക്കുന്നു.
അതിൽ ഒരണ്ണം ഇങ്ങനെയായിരുന്നു.

“മാഷേ.. എനിക്കൊരു മുത്തം തരോ?

നീ ഇലക്ഷന് മത്സരികാണ്ടിരുന്നാ തരാം.”

ഞാൻ അതെല്ലാം വലിച്ചുകീറി…

“എന്ത് കാണാൻ നിക്കാ നിങ്ങളൊക്കെ..”

ഞാൻ അലറിയതും അവിടെ കൂട്ടം കുടി നിന്ന ജൂനിയേർസ് എല്ലാം അവരുടെ പാട് നോക്കി പോയി .

“അയ്ഷൂ.. ആരായിരിക്കും ഈ വൃത്തികേട് ചെയ്തത്..? ” (ഷാന)

“വേറെ ആരാ.. അവളന്നെ…ആ നൗറീൻ.. എന്നെ നാറ്റിക്കാൻ….”

“അവളെ വെറുതെ വിട്ടാ പറ്റില്ലാ.. വാ .. ചോയ്ച്ചിട്ട് തന്നെ വേറെ കാര്യം..” (ഷിറി)

♡♡♡

“ബാ മോളെ …ബാ .. ഞാൻ നിന്നെ നോക്കി ഇരിക്കേന്നു…” (നൗറി)

“തന്നേ.. ഞാനും..”

“പത്ത് ദിവസം കൊണ്ട് ഇവിടെ എന്തൊക്കെയാ നടന്നത്… ന്യൂ പടം ♥ഞാൻ മാഷിന്റെ പെണ്ണ്♥ ഇവിടെ ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ടന്നും അതിലെ നായിക നീ ആണെന്നുമൊക്കെ ഞാൻ അറിഞ്ഞ്‌…ആട്ടെ .. പ്രണയ രംഗങ്ങൾ എവിടം വരെ ആയി …”

“അതിന്റെ ട്രെയ്‌ലർ അടിച്ചിറക്കിയത് നീ തന്നെ അല്ലേ… കൊള്ളാം.. പടം വരപ്പേരോട് എന്റെ ഒരു താങ്ക്സ് പറഞ്ഞേര്… എല്ലാം നന്നായിട്ടുണ്ട്…ന്നാലും കുറച്ചൂടെ ഇമ്പ്രൂവ് ചെയ്യാണ്ട്…. Nxt tym കറക്റ്റ് ചെയ്ത മതി…”

“നീ ആള് കൊള്ളാല്ലോ മോളേ..എന്തൊരു തൊലിക്കട്ടിയാ.. ഹ്മ്മ്മ്മ് .. .ന്നാലും …എങ്ങനെ ഒപ്പിച്ചു…ആ വളക്കാൻ ഉപയോഗിച്ച ടെക്‌നിക്‌ ഞങ്ങള്‍ക്കൂടെ ഒന്ന് പറഞ്ഞരനേ …”

“നിർത്തടി അന്റെ ചേലക്കല്. ഇത്രയൊക്കെ ചെയ്ത് വെച്ചതും പോരാ.. അനാവശ്യം പറയുന്നോ..”

“നിനക്ക് അനാവശ്യം കാണിക്കാ.. ഞങ്ങൾ പറയുന്നതാണോ കുഴപ്പം…
ഓഓഓഓ .. അത് ഞാൻ മറഞ്ഞു… പ്രിൻസീടെ വേണ്ടപ്പെട്ട ആളെല്ലേ.. എന്ത് തോന്നിവാസം കാണിച്ചാലും നോ prblm.”

“ഹഹഹഹഹഹ..ഇപ്പോ പിടി കിട്ടി.. ”

“എന്താടീ …. ആരേലും ഇവിടെ തുണി അഴിച്ചിട്ട് നിക്കുന്നുണ്ടോ ഇത്രക്ക് ഇളിക്കാൻ ..”

“ഹഹഹ… നിനക്ക് പേടിയാ.. ഞാൻ ഇലക്ഷന് മത്സരിക്കുമോന്നുള്ള പേടി.. ജയിക്കുമോന്നുള്ള പേടി ..
അതാ എന്റെ ഇമേജ് തകർക്കാൻ നീ ഈ നാണം കെട്ട പരിപാടി ചെയ്തേ ..”

“നിന്നെയോ.. എനിക്കോ..നീ മത്സരിച്ചാലും മത്സരിച്ചില്ലേലും എനിക്ക് പുല്ലാ…. സസ്പെന്ഷൻ തന്ന് എന്നെ നീ വീട്ടിലിരുത്തിയപ്പോ ഞാൻ നോക്കി വെച്ചതാ നിനക്കൊരു തൊലിയുരിയുന്ന പണി.. എന്തായാലും ഞാൻ മനസ്സിൽ കണ്ടത് ആരോ മാനത്തു കണ്ടു… Perfect.. നിനക്ക് ഞാൻ മാത്രം അല്ലല്ലോടീ ശത്രുക്കൾ..”

“over acting ഒന്നും വേണ്ട മോളേ … ഇത് നീയും നിന്റെ ആങ്ങളേം ചേർന്ന് ചെയ്തതാണെന്നറിയാൻ എനിക്ക് ഒരു ഇൻവസ്റ്റിഗേഷൻന്റേം ആവശ്യല്ലാ… ”

“അങ്ങനെയെങ്കി അങ്ങനെ… എന്തായാലും എന്റെ പണി എളുപ്പായല്ലോ.. എനിക്കത്രേ ഒള്ളു… പിന്നെ ഒക്കെ ഉള്ളതല്ലേ.. നിന്റെ കളിയൊക്കെ വെളിച്ചത്തായതിന്ന് മറ്റുള്ളോരെ മെക്കട്ട് കേറീട്ട് കാര്യല്ല..”

“ച്ചീ…. ഇന്ന് ഇപ്പൊ ഈ നിമിഷം വരെ മത്സരിക്കുന്നില്ലന്ന് കരുതീതാ.. But നീ ഈ ചെയ്തത് ചീപ്പ്‌ ഏർപ്പാടാ.. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു കൈ നോക്കാൻ ഞാൻ തീരുമാനിച്ചു. ”

“അത് എനിക്കിഷ്ട്ടായി…എതിരാളികൾ ഉള്ളപ്പഴേ മത്സരിക്കാൻ ഒരു പഞ്ച് ഒള്ളു..പിന്നെ അത് നീയും കുടി ആകുമ്പോ എനിക്ക് വാശി കുടും ..ഒന്നോർക്കണം.. ഇത് ക്യാമ്പസ്‌ ജോക്കി പോലല്ല.. ഇളിച്ചു കാണിച്ചോട്ത്താ ജയിക്കാൻ ..”

“അയ്ഷ മത്സരിക്കുന്നത് ജയിക്കാനാ ..തോക്കാനല്ല ..”

“നീ മത്സരിച്ചോ.. But വിജയം എനിക്കായിരിക്കും ..”

“നീ ഒലത്തും. ഇപ്പൊ നീ ചെയ്തത് ഞാൻ മറക്കുംന്ന് കരുതണ്ട….പിന്നെ തിരിച്ചു ഇത്പോലെ പണിയാൻ എനിക്ക് അറിയാനിട്ടുമല്ലാ… അപ്പൊ ഞാനും നീയും തമ്മിലെന്താ വിത്യാസം….So . ഞാൻ നിന്നെ വെല്ലു വിളിക്കുന്നു… ഈ പോസ്റ്റ്‌ എനിക്ക് കിട്ടീല്ലേ അതായത് നീ ജയിച്ചാ എന്റെ ക്യാമ്പസ്‌ ജോക്കി പോസ്റ്റ്‌ നിനക്ക് സ്വന്തം. മറിച്ചു ഞാൻ ജയിച്ച നീ ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം.. ഒരു പൂമാല എന്റെ കഴുത്തിൽ അണീക്കാ..ഇപ്പൊ ഈ കാട്ടി കുട്ടിയതിന് പരസ്യമായി മാപ്പ് പറയാ ..സമ്മതമാണോ”

“ഡീൽ… ”

“അപ്പൊ ഓക്കേ. . ഇതിലും നാണം കെട്ട പരിപാടിയുമായി നീ വരുന്നതും കാത്ത് ഈ ഇത്താത്ത വെയ്റ്റിംഗ് ആണ്..
നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ… ”

“കാണാം ..”

♡♡♡

“അയ്ഷാ .. ഇത്രക്ക് വേണായിരുന്നോ.. നീ മത്സരിക്കാതിരിക്കാൻ അവളിങ്ങനൊക്കെ ചെയ്തെങ്കി നിന്നെ തോല്പിക്കാൻ അവളേതറ്റം വരെയും പോകാൻ മടിക്കില്ല.. ” (സന)

“അവൾ പോട്ടെടീ…അതെനിക്കൊരു വാശിയാ.. ”

“ഇനി ഇപ്പൊ എന്തൊക്കെ നടക്കോ എന്തോ.
സമാധാനം പോയി കിട്ടീന്ന് പറഞ്ഞാ മതിയല്ലോ … ” (ഷിറി)

“ഹഹഹഹ.. ”

അയ്ഷയും നൗറിയും മത്സരിക്കുന്നുണ്ടന്നറിഞ്ഞ്‌ വൈസ് ചെയർമാൻ പോസ്റ്റിക്ക് നോമിനേഷൻ കൊടുത്ത മറ്റല്ലാരും പിൻവലിച്ചു .
ഈ പെൺപുലികളുടെ യുദ്ധത്തിൽ ആര് ജയിക്കും .കാത്തിരുന്ന് കാണാം ല്ലേ..

♡♡♡

“ഡാ.. ഇജ്ജറിഞ്ഞോ.. നമ്മടെ plan success.. അയ്ഷ മത്സരിക്കാൻ തീരുമാനിച്ചു… വൈസ് ചെയർമാൻ പോസ്റ്റിലേക് അവർ രണ്ടുപേരും മാത്രോള്ളു.. ”

“അതങ്ങനേ വരൂ…അത്രക് ചീപ്പ്‌ പണിയല്ലേ ചെയ്ത് വെച്ചേ ..
ഇനി അവൾക് വെല്ല ഡൗട്ടും..”

“ഇതുവരെ ഇല്ലാ.. നൗറീടേം അവളുടെ ആങ്ങളേടേം പണിയാന്നാ പാവം വിചാരിച്ചു വെച്ക്ണേ..”

“അത് നന്നായി.. അയ്ഷയും നൗറിയും ശത്രുക്കളായി തുടര്ന്നോടത്തോളം കാലം നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആരും അറിയില്ലാ .. സംഗതി ക്ലീൻ ”

“നീ ഒരു സംഭവം തന്നെ .
ഇനി next സ്റ്റെപ് എന്താ ”

“nxt ഒരാളെ കൂടി നമ്മടെ ഗ്യാങ്ങിൽ കൂട്ടണം..ഇന്നാലെ കാര്യങ്ങൾ മുന്നോട്ട് പോകൂ ..”

“ആരാണയാൾ..??..”

“അത് എന്റെ മനസ്സിലിരിക്കട്ടെ തത്കാലം. പറയാൻ ആകുമ്പോ ഞാൻ അറീകാം..”

♡♡♡

ദേഷ്യത്തിന്റെ പൊറത്ത് വെല്ലുവിളിച്ചു പോയതാ.. വേണോന്ന് വെച്ചിട്ടല്ലാ… പിന്നെ അവളുടെ ചെറ്റത്തരത്തിന്ന് ഞാൻ അവളെ മടീലിരുത്തി കൊഞ്ചിക്കണോ.. അയ്ഷനെ അതിന്ന് കിട്ടൂല്ലാ… ഞാൻ ചെയ്തതിൽ ഒരു തെറ്റൂല്ലാ. ഇനി മാഷിന്റെ മുഖത്ത് എങ്ങനെ നോക്കും . അതാലോയ്ക്കുമ്പളാണ്….മാക്സിമം കാണാതെ നോക്കാം.. അതും പറഞ്ഞു തീർന്നതും മാഷിന്റെ വിളി

“അയ്ഷാ .. തന്നെ ഞാൻ എവിടൊക്കെ തിരക്കി ..”

“അതുപിന്നെ മാഷേ …”

ഒലിച്ചുവന്ന കണ്ണീർ മറക്കാൻ ഞാൻ മാഷിന്റെ മുമ്പിൽ പാടുപെടുകയായിരുന്നു .

“എന്താടോ…താൻ കരയാണോ..?. നടന്നതൊക്കെ ഞാൻ അറിഞ്ഞൂ.. ഇതൊക്കെ ഒരു തമാശരൂപേണെ എടുക്കണ്ടേ… അതിന്ന് പകരം നൗറിയുമായി വെറുതേ.. വെല്ല കാര്യവും ഉണ്ടോ… ”

“മാഷിന്ന് തമാശ ആയിരിക്കാം. എനിക്ക് ഇതെല്ലാം സഹിക്കാനുള്ള മനക്കട്ടിയൊന്നും പടച്ചോൻ തന്നിട്ടില്ല..”

“തന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ലാ. കോളേജ് ലൈഫിൽ ഇതൊക്കെ സർവസാധാരണയാണ്. അതൊക്കെ ആ മൈൻഡിൽ എടുത്താ തീരുന്ന പ്രശ്നൊള്ളു.. നമുക്കിടയിൽ ഒന്നുമില്ലെന്ന് നമുക്കറിയാം. അത് മറ്റാരേയും ബോധ്യപെടുത്തണ്ട കാര്യം എനിക്കൂല്ലാ .. തനിക്കൂല്ലാ… So leave it…. Ohk??.. Anyway താൻ മത്സരിക്കാൻ തീരുമാനിച്ചല്ലോ.. നല്ല കാര്യം… ”

“ഹമ്മ്.. ”

കണ്ടോ അയ്ഷാ .. മാഷിന്ന് നിന്നോട് ഒന്നുമില്ലാ .. നീയാ ഒരോ മണ്ടത്തരങ്ങൾ ചിന്തിച്ചു കൂട്ടിയത്.. നീയും മാഷിനെ ഇനി അങ്ങനെ കാണണം. Just ഫ്രണ്ട്ഷിപ്…മാഷ് നിന്നിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണ്. അത് മതി

“താൻ എന്താ അലോയ്ക്കണേ.. ഇനിയെങ്കിലും ഒന്ന് ചിരിക്കെടോ ..”

“😊”

“അങ്ങനെ..”

അപ്പഴാണ്…

“അയ്ഷാ… ”

“ആാ അജ്മൽകാ ..മാഷേ .. ഞാൻ ഇപ്പൊ വരാം .”

“അയ്ഷാ.. താൻ മത്സരിക്കാൻ തീരുമാനിച്ചല്ലേ.. ”

“ഹാ ..”

“നന്നായി..
താൻ എന്തായാലും ജയിക്കും. എനിക്കൊറപ്പുണ്ട് ..
ഞാൻ എന്ത് കാര്യത്തിനും നിന്റെ കൂടെ ഇണ്ട്… ”

“താങ്ക്സ് ഇക്കാ….
ഇക്ക ചെയർമാൻ പോസ്റ്റിൽക് മത്സരികുന്നുണ്ടല്ലേ..”

“ഹമ്മ്… നീ നിക്കുന്നോണ്ട് മാത്രം നിന്നതാ.. അജ്മൽ ചെയർമാൻ പോസ്റ്റിൽ ഉണ്ടങ്കിൽ വൈസ് ചെയർമാൻ പോസ്റ്റ്‌ അയ്ഷക്കാണ്.
അതിനൊരു മാറ്റോം ഇണ്ടാവൂല്ലാ. ”

“എന്നാലും ഇക്കാ..എനിക്കൊരു പ്രതീക്ഷയുമില്ലാ ..”

“dont worry.. ഞാനില്ലേ നിന്റെ കൂടെ. നമ്മൾ തന്നെ ജയിക്കും… ”

“..😊..”

കോളേജ് മൊത്തം ഇലക്ഷൻ ചൂട് പരന്നൂ… വോട്ട് ചോദിക്കലും സ്ലിപ് അടിച്ചിറക്കലും ജൂനിയേർസിനെ പരമാവധി കയ്യിലെടുക്കലും അങ്ങനെ ആകെ മൊത്തം ബഹളം ..
ഇലക്ഷന് തോക്കുന്ന കാര്യം അലോയ്‌ക്കാനേ വയ്യ… എങ്ങനേലും ജയിക്കണം…നൗറീൻ വെറുതെ ഇരിക്കില്ലന്നറിയാം. ഇതുവരെയും പണിയൊന്നും കിട്ടീട്ടില്ല…എന്നാലും പാമ്പിന്റെ ഇനമാ..അവസാന നിമിഷാവും കടി…

ഇലക്ഷന്റെ ടെൻഷൻ കുറക്കാൻ xmas veccation എത്തി.. ഇനി 10 days കുറച്ചു relaxation ഇണ്ടാകും….പിന്നെ ഒരോ ദിവസോം ഓരോരുത്തരെ പെരേല് ഞങ്ങൾ കുടും. so മിസ്സിംങ് ഒന്നൂല്ലാ . ..

ഇന്നാണ് അസർപ്പിന്റെ കൂടെ ടൂർന്ന് പോണ്..വെളുപ്പിന്ന് ഒരുമണി .നമ്മ ഫുൾ റെടീ ..രണ്ട് മണിക്ക് സ്കൂളിൽ എത്താനാ പറന്ന്ക് ണ് . ഓന്നോട്ട് നല്ല മയത്തിൽ ഒക്കെ നിന്നു. അല്ലേ അവൻ എന്നെ കൂടെ കൊണ്ടോയില്ലെങ്കിലോ… പേടിച്ചിട്ടൊന്നും അല്ലാ… ഇന്നാലും…😆

♡♡♡

“ഇക്കൂസേ.. നീക്ക്… ഒന്നര ആയി ..
ഇക്കൂസേ………”

“എന്താടീ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ ഒറങ്ങാൻ സമ്മയ്ക്കാണ്ട്…. ”

“ഇക്കൂസേ… മറന്നോ.. ഇന്നല്ലേ ടൂർ.. ”

“എന്ത് ടൂർ.. മനുഷ്യനെ മെനക്കെടുത്താതെ പോടീ ..”

“വരുന്നില്ലെങ്കി വരണ്ടാ… നൗറി ഇത്തേടെ കൂടെ പൊക്കോ ..
ഞാൻ പോവാ ..”

അതുകേട്ടപ്പോ ചാടിപ്പിടഞ്ഞ് എണീറ്റു… അൽ മോണിങ് കുളിക്കൽ വൽ ഹറാം…നമ്മ പോളിസി… So കുളി cancel…Fog വെച്ച് അഡ്ജസ്റ്റ് ചെയ്യാ.. പല്ലേക്കൽ വേണോ???? ..ഏയ്യ്.. വേണ്ടാ..അതും cancel . എന്തായാലും ബസ്സിൽ കേറി ഒറങ്ങാളതല്ലേ..

“ഇക്കൂസേ … കുളിക്കാതീം നനക്കാതീം ഇന്റെ കൂടെ കൊണ്ടോകുല്ലാ ട്ടോ.. എന്റെ ഫ്രണ്ട്സിന്റെ ഇത്തമാരൊക്കെ ഉണ്ടാകും. ഒരേ മുമ്പിൽ എന്നെ നാണം കെടുത്തരുത്.”

“ആണോ.. ഇതൊക്കെ ഇജ്ജ്‌ജ് നേരത്തെ പറേണ്ടേ ..എവിടെ ബാത്രൂം ”

“ഒഹ്ഹ്ഹ്ഹ് .. എന്തൊരു തണുപ്പ്… ”

“ഇക്കൂസേ . വേഗം ”

“ഇതാ വരുന്നൂടീ ..കുറച്ചു
ചൂടുവെള്ളം കിട്ടോ ..”

“ചൂടുവെള്ളം .. എന്നെ കൊണ്ട് പറയിപ്പിക്കരുത്….”

“വേണ്ടാ…. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാ..”

“ഇക്കൂസേ … അങ്ങനൊക്കെ മതി. ഒന്ന് വേം പോര്”

“നിക്കടീ.. ഞാൻ ലൂക്കില്ലേ അണക്കെല്ലേ അതിന്റെ കുറച്ചില്… ”

“അത് ഞാൻ അങ്ങട് സഹിച്ചോളാ…”

“എന്നാലും അങ്ങനെ അല്ലല്ലോ ..”

ഇക്കൂന്റെ ഒരുക്കം കഴിഞ്ഞ് എറങ്ങിയപ്പഴേക്ക് രണ്ടര ആയി…

“ബസ് പോയിക്കാണും.. ഒറപ്പ്..”

“ഇജ്ജ് ബേജാറാവണ്ടാ.. ഇപ്പൊ എത്തും ”

“ഇക്കൂന്റെ ഒടുക്കത്തെ ഒരു ഒരുങ്ങല്..
അതന്യ വൈകീത്… എല്ലാരും വന്നിട്ടുണ്ടാകും ..”

“ദേ പോയിട്ടില്ല.. ഇപ്പൊ സമാധാനായില്ലേ. ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാ.. ഇജ്ജ് കേറിക്കോ..”

♡♡

“ഡാ . ഇജ്ജ് ഇവിടെ ഇരിക്ക് ണില്ലേ.. ”

“ഇല്ലാ .. ഇത്തൂസേ ഞാൻ പിന്നില്.. ”

“ohk.. ”

Almost എല്ലാ സീറ്റും ഫിൽ ആണ്.. Parents 6-7 പേരൊള്ളു……എല്ലാരും കേറിയ പാടേ ഒറങ്ങീകുണൂ…
ബാക്കി ഒക്കെ കുട്ടികളാണ്.. ഞാൻ
window seat ൽ ഇരുന്നു…..തണുത്ത കാറ്റ് വീശുന്നുണ്ട്.. വെളുപ്പിന് മൂന്നുമണി ആവുന്നു..എന്തായാലും കല്യാണത്തിന്ന് രക്ഷപെട്ടു..കാലമാടന്റെ മോന്ത കാണണ്ടല്ലോ.. .. ടൂർ എത്ര ബോർ ആയാലും കൊഴപ്പല്യ.. ..ഇളം തെന്നലിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു…

♡♡

ഞാൻ കയറിയതും ബസ് എടുത്തു.ലൈറ്റ് ഓഫാക്കീണ് ..

” നിയാ ..നീ എവിടേണ്.. ..”

“ഇക്കൂസേ …ഞാൻ പിന്നിൽ ഇണ്ട്. ഇക്കു മുന്നിലിരുന്നോ..”

ഞാൻ നോകീതും ഒരു സീറ്റേ ആകെ ഒഴിവൊള്ളൂ.. Window സീറ്റില് ആരാണാവോ .. മനസ്സിലാവുന്നില്ല.. വെല്ല ക കുട്ട്യേളേം ഒപ്പം വന്നതാവും…അവിടെ തന്നെ ഇരുന്നു..കുറച്ചു സമാധാനം ഇണ്ട്..ആ മൂധേവീടെ മോന്ത കാണുന്നതിലും ഭേദം ഈ ചീന ട്രിപ്പാണ് .. ഒറക്കച്ചടപ്പോണ്ട് ഞാൻ എപ്പഴോ കണ്ണടച്ചു.. ..

അങ്ങനെ തൊട്ടടുത്ത സീറ്റുകളിൽ പരസ്പരം അറിയാതെ അവർ യാത്ര തിരിച്ചു…. അങ്ങ് എർണാകുളത്തേക്..ഒരു fight ൽ നിന്ന് രക്ഷപെട്ടല്ലോ എന്ന് ചിന്തിക്കുന്ന അവർക്കറിയില്ലല്ലോ fight തുടങ്ങാൻ പോകുന്നേ ഒള്ളൂന്ന്..

കാലമാടനും മൂധേവിയും തമ്മിലുള്ള രസകരമായ സംഭവികാസങ്ങൾ നമുക്ക് കാത്തിരുന്നു തന്നെ കാണാം…

തുടരും…….

Click Here to read full parts of the novel

ഫ്രണ്ട്സ്… പ്ലീസ് .. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്…

3.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!