Skip to content

പറയാതെ പാർട്ട് 17

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

കൊച്ചി എത്തിയോ.. ചീഞ്ഞ മണം ഒന്നും വരുന്നില്ലല്ലോ.. ഞാൻ കണ്ണൊക്കെ തിരുമ്പി എണീറ്റ് സമയം നോക്കി … ആറര കഴിന്ന്‌കുണൂ…അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. എന്റെ അടുത്ത സീറ്റിൽ തന്നെ ഒരാള്.. ഇതിപ്പോ ആരാ.?.. ചെരിഞ്ഞ് കിടക്കാണ്.. അതോണ്ട് ആളെ മനസ്സിലാവനില്ലാ… അപ്പഴേക്കും ബസ് ഒരു restruarent ന്റെ മുമ്പിൽ നിർത്തി… അത്യാവശ്യം നല്ല തിരക്കുള്ള ഒരു restruarent… എല്ലാരും ഇറങ്ങി തുടങ്ങി… അയാള് മാറാണ്ട് എനിക്ക് സീറ്റിന്ന് അപ്പറത്തേക് പോകാൻ കയ്യൂല്ലാ…

” Excuse me.. ഒന്ന് മാറിത്തെരുമോ …”

“yes… ”

മുഖം തിരിച്ചു എന്നെ നോക്കിയ ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി… അനസ് !!!!!

“u…..!!! ”

“ഇജ്ജോ ..!!!”

ആരെപ്പേടിച്ചാണോ ട്രിപ്പിനിറങ്ങി പൊറപ്പെട്ടത് ..ഓന്റെ മുമ്പിൽ ചെന്നെന്നെ പെട്ട്.. ഇത് ത്രീ much ആയിപോയി പടച്ചോനെ.. എന്നോടിത് വേണ്ടാർന്നു.. കോളേജിലെ കാര്യങ്ങൾ കൂടെ ആലോയ്ച്ചപ്പോ എനിക്ക് ദേഷ്യം ഇരച്ചു കയറീ …

“താൻ എന്താ ഇവിടെ …”

“അതന്യാ എനിക്കും ചോയ്ക്കാള്.. താനെന്താ ഇവിടെ..”

“താൻ എന്നെ ഫോളോ ചെയ്ത് വന്നതല്ലേ..എനിക്ക് ഒരിടത്തും സമാധാനം തരില്ലാന്ന് താൻ വെല്ല നേർച്ചയും ആകീട്ടുണ്ടോ…”

“ഓ.. ഫോളോ ചെയ്യാൻ പറ്റിയൊരു സാധനം… സത്യം പറഞ്ഞോ.. എനിക്കിട്ട് പണിയാൻ താൻ എന്റെ പിന്നാലെ കുടീതല്ലേ..”

“എനിക്ക് എന്താ വേറെ പണി ഇല്ലേ… ഏതു നേരത്താണാവോ ഇതിന്ന് ഇറങ്ങി തിരിക്കാൻ തോന്നിയത്… ”

“എന്റൊരു ഗതികേട്..ഇനി ഈ ട്രിപ്പ്‌ മൊത്തം ഈ മൂധേവിനെ സഹിക്കണ്ടേ”

“മൂധേവി നിന്റെ…… ”

“വിളിക്കടീ .. വിളിക്ക് .”

“പോടാ.. മരമാക്രി ..”

“പോടീ .. ചൊറിത്തവളേ…”

പിന്നെ അങ്ങോട്ട് തെറിയുടെ പൂരമായിരുന്നൂ… ചെവി പൊട്ടുന്ന തെറികൾ ഞങ്ങൾ രണ്ടുപേരും വാരി വിതറീ …

“എന്താ ഇവിടെ .?.”

ഞങ്ങൾക്കിട്ട് പണിതിട്ട് ഒന്നും അറിയാത്ത പോലെ രണ്ടും…

“അസർപ്പേ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ… ഇത്രക് വേണ്ടാർന്നു..”

“നിയമോളെ.. ഇക്കുന്റെ കുട്ടീനെ ശരിക്കിനൊന്ന് കാണാണ്ട് …”

“nys to meet u അളിയാ.. ”

“അളിയനോ… ?? ” (ഞാൻ)

“അല്ലാ.. ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാനേ …”

ഞാൻ അനസിനോടായി…

“ഇനി എന്റെ മെക്കട്ട് കേറാൻ വന്നാ… വിവരറിയും..”

“എന്റേം… ”

“ഹും…

ഞാൻ അനസിന്റെ കാലിന്ന് നല്ലൊരു ചവിട്ട് കൊട്ത്ത് അവിട്ന്ന് ഇറങ്ങി…

“ഔ😣… എന്താടാ അന്റെ പെങ്ങള് ഇങ്ങനെ… ”

“rare piece…സഹിച്ചേ പറ്റു …”

restuarent ല് നല്ല തിരക്കുള്ളത് കാരണം ടേബ്ളിൽ എല്ലാം ആളാണ്. ഒഴിഞ്ഞ് കിടക്കുന്ന ഒന്നോ രണ്ടണ്ണമോ ഒള്ളു.. അതിൽ ഒരെണ്ണത്തിൽ ഞാൻ ഇരുന്നു….
എന്തൊരു കഷ്ട്ടാല്ലേ.. ഇനീപ്പോ സഹിക്കല്ലാണ്ട് വേറെ നിവർത്തിയില്ല…
അവർ എത്തിഴപ്പോഴേക്കും ഒഴിഞ്ഞ് കിടന്ന മറ്റേ ടേബിളിൽ ആളായിരുന്നു.. ഗതികെട്ട് അവന്ന് എന്റെ opposite ഇരിക്കേണ്ടി വന്നു.. നിയ എന്റെടുത്തും അസർപ്പ് അവന്റടുത്തുമായിട്ടും ഇരുന്നു. .

“ചേട്ടാ …. മെനു ”

ഞാൻ വിളിച്ചു കൂക്കിയപ്പോ ഒരാൾ ഓർഡർ എടുക്കാനായി ഞങ്ങടെ അടുത്തേക് വന്നു…

“എന്തൊക്കെണ്ട് ..”

അയാൾ ഒരോന്നായി നേരത്താൻ തുടങ്ങി

“ദോഷാ.. ഇടിയപ്പം… ഇഡ്ഡലി… പുട്ട്… ചപ്പാത്തി… പത്തിരി… ”

“പത്തിരി…. ”

ഞങ്ങൾ രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു .

“ഏ😡… അല്ലെ വേണ്ടാ.. Nxt”

“പൊരാട്ടാ.. മസാലദോശ .. നെയ്‌റോസ്‌റ്.. ”

“നെയ്‌റോസ്‌റ്…. ”

വീണ്ടും ഒപ്പം .

ഇവളെകൊണ്ടുള്ളൊരു സുയ്പ്പ്…മനുഷ്യന് ഇഷ്ടപെട്ടത് ഓർഡർ ചെയ്യാൻ പറ്റൂലാന്ന് വെച്ചാ. … ഓൾടെ ഒരു തൊണ്ടേ പിടിക്കല് .

“എന്താടീ.. ഞാൻ ഓർഡർ ചെയ്യന്നതല്ലാതെ അനക്ക് വേറെ ഒന്നും ചെവികേട്ടൂടെ ..”

“എനിക്ക് ഇഷ്ട്ടൾളത് ഓർഡർ ആകും .. താനാരാ ചൊയ്ക്കാൻ..”

“രണ്ടു പേരും ഒന്നായ എന്താ കുഴപ്പം…?.”

“അവള് ഓർഡർ ആകുന്നത് എനിക്ക് വേണ്ടാ ..

“അവന്ടത്‌ എനിക്കും വേണ്ടാ..”

“ഹും ..”

“ചേട്ടാ…. Nxt ” (അസർപ്പ് )

“ഇത്രയൊള്ളു മക്കളേ…”

“എനിക്ക് ഒരു ചായ കിട്ടോ..”

“എനിക്കൊന്നും വേണ്ടാ..”

ഞാൻ നീക്കാൻ നിന്നതും

“ഞങ്ങൾ ഓർഡർ ചെയ്യാം. പ്രശ്നം തീർന്നില്ലേ ..” (നിയ)

“ചേട്ടാ.. 4 പേർക്കും ദോശയും കടലക്കറീം ..”

“ആഗ്രഹിച്ചത് കിട്ടീല്ലാ.. അപ്പൊ കിട്ടീത് കഴിക്കാ… ഇനി വാ തുറന്നാ ഇതും ഇന്ടാകൂല്ലാ.. കേട്ടല്ലോ രണ്ടാളും”

വിശപ്പ് ആലോയ്ച്ചപ്പോ നല്ല അനുസരണ ഉള്ള കുട്യോളായി ഞങ്ങൾ കഴിച്ചു …

അത് കഴിഞ്ഞ് ചായ കുടിച്ചു നിക്കുമ്പഴാണ് അസർപ്പും നിയയും ഒരു ബൗളുമായി വന്നത്.അതിൽ നിറച്ചു മുട്ടായി ആയിരുന്നു…..ഫുഡ് കഴിച്ചാ മധുരൾള എന്തേലും കഴിക്കണത് ഇമ്മക്ക് നല്ല ഇഷ്ട്ടാ.. അതോണ്ട് ഞാൻ അത് എടുക്കലും പൊട്ടികലും കഴിക്കലും കഴിന്നു… അനസും ഒരണ്ണം എടുത്തു .

“ഇത്തൂസേ. ഇതിവിടത്തെ ഒരു സ്പെഷ്യാലിറ്റി ആണ്… ആ sweet ന്റെ കൂടെ ഒരു സ്ലിപ് കൂടെ ഇണ്ടാകും…അതിൽ പറയുന്നത് നമ്മടെ ലൈഫുമായി related ആയിട്ടുള്ള കാര്യങ്ങളാന്നാ പറയാറ്..”

“ചുമ്മാ..”

” തുറന്നു നോക്ക്..”

നിർഭാഗ്യമെന്നു പറയട്ടെ.. അടുത്ത തല്ലുകൂടലിനുള്ള വക അതിലുണ്ടായിരുന്നു .

എനിക്കും അനസിനും കിട്ടിയ സ്ലിപ്പിൽ എഴുതിയിരുന്നത് ഒന്നായിരുന്നു .

“even if we fight a lot,
i still want u in my lyf”

“ഐവാ….രണ്ടുപേർക്കും ഒന്നാണല്ലോ”

“മ്മ്മ്മ്മ്മ്മ്മ്മ് ..”

“എന്ത് മ്മ്.. ഇതൊക്കെ ഫുൾ തട്ടിപ്പാ ..ആളെ പറ്റിക്കാനായിട്ട്..”

“നിങ്ങളൊക്കെ ഇത്തരം silly mattersൽ വിശ്വസിക്കുന്നുണ്ടോ. ഇപ്പൊ ഇത് കണ്ടിട്ട് തന്നെ എനിക്ക് ചിരി വരുന്നു. പൊട്ടത്തരം…ഇതിനൊക്കെ തലേ വെകുന്നേലും ഭേദം ആ തല തീവണ്ടിക് വെക്കുന്നതാ…
ഹഹഹ..” (അനസ്)

കെക്കക്കാ…. കോപ്പിലെ ചിരി …

“നിങ്ങടെ ഉദ്ദേശമൊക്കെ എനിക്ക് മനസ്സിലായി… മക്കള് നേരെ കേട്ടോ..
അവനുമായി ഈ ജന്മത്തില് ഒരു കോംപ്രമൈസിന് ഞാൻ തയ്യാറല്ല… ”

“പിന്നെ ഞാനാണോ…..ആദ്യം അന്റെ പെങ്ങളുടെ വായേല് കുറച്ചു തുണി തിരികേ…കോംപ്രമൈസ് ഇല്ലേലും ബാക്കിള്ളോർക് അല്പം സമാധാനം കിട്ടും ..”

“അന്റെ മറ്റോൾടെ വായേല് പോയ് തിരികടാ ….
ദേ.. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് എന്റെ മേക്കട്ട് കയറാൻ വന്നാ വിവരറിയും ന്ന്..”

“കുറെ നേരായല്ലോ… ഇജ്ജ് എന്ത് ചെയ്യുമെന്നാ പറേടീ…”

“ഇവനിന്ന് എന്റെ കയ്യിന്ന് മേടിക്കും… ”

ഞങ്ങളെ തർക്കം ആളുകൾ ശ്രദ്ധിക്കുമെന്നായപ്പോ അസർപ്പും നിയയും ഇടപെട്ടു..
അല്ലെ കാണായിരുന്നു. ഇന്നേ ഓന്ക് ശരിക്കും അറീല്ലാ… ഹും .

ബസ്സിൽ കേറിയ പാടെ ഞങ്ങൾ രണ്ടാളും വെവ്വേറെ സീറ്റിൽ പോയിരുന്നു…ഇനി അവന്റടുത്തിരിക്കണ പ്രശ്നല്ലാ…

♡♡♡

” ഇത്തൂസേ…നമക് റൈഡിൽ കേറിയാല്ലോ …”

“ഒന്ന് പോയെട ചെക്കാ.. ഞാനൊന്നും ഇല്ലാ.. ”

മോർണിംഗ് സെക്ഷൻ ആദ്യം ഒരു പാർക്കായിരുന്നു….ഞാൻ കയ്യും കെട്ടി ചുറ്റുപാടും വീക്ഷിച്ച് ഒരു മൂളിപ്പാട്ടും പാടീ ഒരു സൈഡിലൂടെ നടന്നു… അനസാണെ മറു സൈഡിൽ…ഇയർ ഫോണും വെച്ച് ഫോണിലാണ് കണ്ണ് 😏..

“ശോ… ഇത്തൂസേ…ഇത്തൂസേ.. അങ്ങട് നോക്ക് . ഹൊറർ house..”

അത് കേട്ടതും ഇക്കൂസ്‌ പേടിപ്പിച്ചതാണ് ഓർമ വന്നത്…

“ഇത്തൂസേ.. അതിൽ കേറാ ..
plz..”

“എന്തിനാ അതിന്റെ ഉള്ളിൽകൊക്കേ പോണേ…. ഓൾടെ മോത്തേക് ഒന്ന് നേരാവണ്ണം നോക്കിയാ മതി ..രണ്ടീസം പേടിപ്പനി വന്ന് ബെഡിൽ കിടക്കും..ഹഹഹ”

അനസ് ഫോണിൽ ന്ന് കണ്ണെടുക്കാതെ ഇളിച്ചോണ്ട് കൌണ്ടർ അടിക്കാ..

ഓന്റെ മോന്ത കണ്ടാ പട്ടി പോലും വെള്ളം കുടിക്കൂല്ല.. ഹും

“വാ ഇക്കാ…”
നിയയും തൊടങ്ങി..

“ഞാനില്ല നിങ്ങൾക് വേണേ ഇങ്ങള് കേറീട്ട് വരിം .”

“ഒരാളെയ് പേടിച്ചിട്ടാ.. ” (ഞാന്‍)

“ആ ഇപ്പൊ അങ്ങനെ ആയോ..ആരാപ്പോ പേരേണത്.. അതിന്റെ ഉള്ളിൽ കയറിയ അറിയാ ആരാ പേടിച്ച് കരയാൻ പോണെന്ന്… ”

“എനിക്ക് ഒരു പേടിയൂല്ലാ…ഇതൊക്കെ ഞാൻ എത്ര കണ്ടതാ ..”

മനസ്സിൽ ഇച്ചിരി പേടിയൊക്കെ ഇണ്ടേലും അത് പൊറത്ത് കാട്ടാതെ ഞാൻ പറഞ്ഞു .

“നിങ്ങൾക് രണ്ടാൾക്കും അല്ലാ.. ഞങ്ങൾക്കാ പേടി.. ഇനിയെങ്കിലും ഒന്ന് കൂടെ പോരോ…”

അങ്ങനെ അവർക് വേണ്ടി അതിന്റെ അകത്ത് കേറി.. കേറിയ പാടെ ആകെ ഒരു പൊക പിന്നെ ഇരുട്ടും…ഞാനും അനസും മുമ്പിലും നിയയും അസർപ്പും പിന്നിലുമായിരുന്നു കേറിയപ്പോ…കുറച്ചെത്തിയപ്പോ ഒരോ പേടിപ്പെടുത്തുന്ന സൗണ്ടസ് കേക്കാൻ തൊടങ്ങി…ഇതിന്റേടക് അസർപ്പും നിയയും ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് വേഗം നടന്നു.. ഇപ്പൊ ഒരേ കാണാനില്ല.. ആകെ പെട്ടല്ലോ.. എനിക്ക് ഇരുട്ട് പേടിയാന്ന് നിങ്ങൾക്കറിയാല്ലോ….അനസാണങ്കി ഒരു കൂസലൂല്ലാൻണ്ട് കൂൾ ആയിട്ടാ നടക്കണ്….അവനോട് പറയാൻ പറ്റോ എനിക്ക് പേടിയാവുന്നുണ്ടന്ന് ..എന്നെ കളിയാക്കി കൊല്ലില്ലേ…

പെട്ടന്ന് ഒരു വളവ് തിരിഞ്ഞതും ഒരു പേടിപ്പടുത്തുന്ന രൂപൾള എന്തോ ഒന്ന് മുമ്പിലോട്ട് വന്നൂ..നിനക്കാതെ ആയതോണ്ട് ഞാന്‍ നന്നായി പേടിച്ചു..അവസരം മുതലാക്കി അനസ് അന്റെ പിന്നിലീന്ന് പറഞ്ഞ് ആർത്തതും ഞാന്‍ ഉമ്മച്ചീന്ന് നെളോളിച്ച് അവന്റെ കൈ കേറി പിടിച്ച് മേത്ത്ക്ക് ചാഞ്ഞതും ഒരുമിച്ചായിരുന്നൂ..

തുടരും…

Click Here to read full parts of the novel

അഭിപ്രായങ്ങൾ എന്താണേലും അറീക്കണേ…

4.3/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!