Skip to content

പറയാതെ പാർട്ട് 19

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

സ്റ്റോറിയേ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി….അവസാനം വരേയും നിങ്ങടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നൂ….
വിലയിരുത്തലുകളും പോരായ്മകളും എന്ത് തന്നെ ആയാലും കമെന്റ് ബോക്സിൽ അറീക്കണേ….ബോറിങ്ങ് ആണങ്കി അത് തുറന്ന് പറയാനും ആരും മടിക്കണ്ടാ………

part 19
💕💕💕💕

 

” ഇത്തൂസേ…അയ്യോ…
ആരെങ്കിലും ഒന്ന് രക്ഷിക്കണേ.. ഇത്തൂസിന് നീന്തലറീല്ലാ… ”

അസർപ്പ് വിളിച്ചു കൂവി… അപ്പഴാണ് ഞാൻ വെള്ളത്തിൽ വീണത് ബാക്കിള്ളോര് ശ്രദ്ധിച്ചത്.
ഞാൻ മുങ്ങിത്താവാണ്. ആരും ചാടാൻ തയ്യാറാവനില്ലാ..

അപ്പഴാണ് അനസ് രണ്ടും കല്പിച്ച് വെള്ളത്തിലേക്കു എടുത്ത് ചാടിയത്.. അവൻ എന്നെ എങ്ങനൊക്കെയോ പിടിച്ച് കരയിലെത്തിച്ചു.. അപ്പഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു…

പടച്ചോനെ.. പെണ്ണിന് എന്തെങ്കിലും പറ്റിക്കാനോ.. സാറും ആന്റിയും വന്ന് അവളെ എന്തെല്ലാമോ ചെയ്യുന്നുണ്ട്… വയറിലമർത്തുന്നു.. വായയിലൂടെ കൃത്രിമ ശ്വാസം കൊടുക്കുന്നു.. എന്നിട്ടും പെണ്ണിന് ഒരനക്കോലാ.. ഇവൾക് ഒന്ന് ശ്രദ്ധിച്ചു നടന്നാലെന്താ… അല്ലാ.. ഞാൻ എന്തിനാ ഇവളെ ഓർത്ത് ഇങ്ങനെ വേവലാതിപ്പെടുന്നത്… അതിന് മാത്രം അവളെന്റെ ആരാ… ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നത്…

“ആയ്ശൂ.. എണീക്ക്…”

“മോനെ അവൾക്കൊന്നൂല്ലാ .. നീ പേടിക്കണ്ടാ..ദാ.. കണ്ണ് തുറന്നല്ലോ..”

“ഇത്തൂസേ….”

“എനിക്കൊന്നൂല്ലടാ.. നീ പേടിച്ചോ. ”

“പേടിക്കാതെ പിന്നെ… ഇത്തൂസിന് എല്ലാം കളിയാ…”

“മോളെ .. ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത് നിന്റെ ഭാഗ്യാ… നിനക്കു ബോധം വരോളം അവൻക് എന്തൊരു വെപ്രാളയിരുന്നുന്നോ.. ”

ഞാൻ അനസിനെ നോക്കി. അവൻ ആകെ നനഞ്ഞ് കുതിർന്ന്ക്ണ്.. എനിക്ക് ബോധം വന്നതിലുള്ള ദുഃഖമുണ്ട്.. ഹും.. അതങ്ങനെയല്ലേ വരു… അല്ലാണ്ട് വെപ്രാളം പോയിട്ട് ഒരു മണ്ണാകട്ടേം ഓന്റെ മോത്ത് ഞാൻ കണ്ടില്ലാ…

“മോളെ . ഇപ്പൊ ഓക്കേ ആയോ”

“ഇപ്പൊ കുഴപ്പൊന്നൂല്ലാ ആന്റി ”

“അവൾക്കൊന്നും ഇല്ലാ.. കണ്ടില്ലേ..
she is alright ”

“ഇന്നാ പതുക്കെ എണീക്ക്.. ഡ്രസ്സ് മാറണ്ടേ ”

♡♡♡♡♡

“അപ്പൊ ശരി മക്കളെ .. ഞങ്ങൾ പോട്ടേ..നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം…”

” നാട്ടിൽ വന്നിട്ട് ഒരുദിവസം വീട്ടിലോട്ടൊക്കെ ഒന്ന് വരോണ്ടൂ..
ഇവളുടെ കൈ കൊണ്ടുള്ള അടിപൊളി സദ്യ കഴിക്കാം…എന്തൈയ്..”

“അതിനെന്താ… insha allah….”

“മോനെ .. നീ ഇവളെ നന്നായി നോക്കനട്ടോ.. ഇനി കാണുമ്പോ ഇത്പോലെ വഴക്ക് ഉണ്ടാക്കണ കണ്ടാ ഉണ്ടല്ലോ… ”

“ഹഹഹ . ഉണ്ടാവില്ല.. ഉത്തരവ്… ”

അവര് പോയി കഴിന്നതും..

“എടീ.. നിനക്കെന്തിന്റെ കേടാ… ഒന്ന് നോക്കി നടന്നൂടെ.. എന്താ… എന്താ നിന്റെ മനസ്സിലിരിപ്പ്.. ഏ… എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ… ”

“എന്ത് പറ്റാൻ . ഏറിപ്പോയാ ഞാൻ അങ്ങട് ക്ലോസ് ആകും.. അത്രല്ലേ ഒള്ളു.. അല്ലങ്കിത്തന്നെ എനിക്കെന്തെങ്കിലും പറ്റിയാ തനിക്കെന്താ… ”

“എനിക്കൊന്നും ഇല്ലാ… മനുഷ്യനെ മെനക്കെടുത്താൻ ഒരോ ഏടാകൂടങ്ങൾ ഇറങ്ങിക്കോളും.. കണ്ടില്ലേ.. ഞാൻ ആകെ നനഞ്ഞൂ..ഇപ്പൊ സമാധാനായല്ലോ… ”

“തന്നോട് ആരേലും പറഞ്ഞോ എന്നെ രക്ഷിക്കാൻ.. ”

“എന്റമ്മോ.. ഒരു മനുഷ്യത്വത്തിന്റെ പൊറത് ചെയ്തതാണേ.. തന്റെ സ്ഥാനത് വേറെ ആരാണെങ്കിലും ഞാൻ ഇതെന്നെ ചെയ്യൊൾളൂ.. ഇപ്പൊ തന്നെ രക്ഷിച്ചതാണോ കുറ്റം… ”

“അങ്ങനെ അല്ലാ… ”

“അത് മാത്രല്ലാ.. സാറിന്റെ മുമ്പിൽ ഞാൻ നിന്റെ hus ആയി പോയില്ലേ… ഭാര്യ വെള്ളത്തിൽ വീണാ എനിക്ക് പിന്നെ നോക്കി നിക്കാൻ ഒക്കോ… എന്റെ ഇമേജ് കാക്കാൻ ഞാൻ ചാടി.. അല്ലാതെ നിന്നെ ഒക്കെ ആര് രക്ഷിക്കാനാ… ”

“നിനക്കു ഭയങ്കര വെപ്രാളം ആയിരുന്നൂന് പറഞ്ഞതോ ..”

“അതോ അഭിനയം . ഞാനൊരു പൊളി ആക്ടർ അല്ലെ.. ”

“ഹ്മ്മ്മ്.. എനിക്കറിയാ.. അന്റെ മനസ്സിലെ പൂതി . എനിക്ക് എന്തേലും പറ്റിയാ അതിലും സന്തോഷം നിനക്ക് വേറെ ഇല്ലാ..”

“അതുപിന്നെ പറയാനുണ്ടോ.. ഞാൻ പടക്കം പൊട്ടിച്ച് ആഘോഷിക്കും.”
.
( ചത്ത് ജീവിച്ചാലും പെണ്ണിന്റെ നാവിന് ഒരു കുറവൂല്ലാ .. )

ദുഷ്ടൻ.. പടക്കം പൊട്ടിക്കും പോലും.. ഹും….

“ന്നാ നാട്ടേരെ വിളിച്ച ഒരു ബിരിയാണി കൂടെ കൊട്കോണ്ടു.. ഒട്ടും കുറക്കണ്ടാ… ”

“പറഞ്ഞ് തന്നേന്ന് താങ്ക്സ്… ഞാൻ അതങ്ങട്ട് മറഞ്ഞ്ക്കേന്നൂ… ”

“ഈ ….”

♡♡♡♡♡

ട്രിപ്പിന്റെ അവസാന സ്ഥലമായ ബീച്ച്…

സൂര്യന്റെ ചുടു ചുംബനത്തിനായി കാത്തിരിപ്പിന്റെ ക്ഷമയറ്റ് നിക്കുന്ന കടൽ… തീരങ്ങളെ മതിവരുവോളം ആലിംഗനം ചെയ്യുന്ന തിരമാലകൾ.. തിങ്കളാകുന്ന പ്രിയതമനെ വരവേൽക്കാൻ അണിന്നൊരുങ്ങുന്ന ആകാശം… അങ്ങിങ്ങ് പ്രണയ സാഫല്യത്തിനായ് മുന്നേറുന്ന പക്ഷിക്കൂട്ടങ്ങൾ… ആഹാ എല്ലാം കൊണ്ടും സുന്ദരം…

“എന്താണ്.. ചാടി ചവാൻ വെല്ല പ്ലാനും ഇണ്ടോ..
ഉണ്ടങ്കി പറേണെ ലൈവ് ആയിട്ട് ഒരു വീഡിയോ എടുക്കാനാ… ”

കടലേം കൊറിച്ചു കൊണ്ട് അനസ് ഓന്റെ ചീഞ്ഞ കോമഡി തുടങ്ങി .

“ഉണ്ടങ്കി.. എന്തേയ്… തനിക്ക് രക്ഷിക്കാൻ വെല്ല പ്ലാനും ഇണ്ടോ.. ”

“ഏയ്.. No thankz…എന്തിനാ വെറുതെ ഭൂമീലുള്ളോരേ വെറുപ്പിച്ചു
ഇൻജിജ്ജായി കൊല്ലുന്നതും പോരാഞ്ഞ് കാലന്റെ മനസ്സമാധാനം കളയാൻ അങ്ങ് മെപ്പോട്ട് കെട്ടിയെടുക്കുന്നേ… ”

“തന്റെ ചളി കേള്കുന്നതിലും ഭേദം അതാണ്.. ”

എങ്ങോട്ടോ നോക്കി കൊണ്ട് അവൻ ഇളിച്ചോണ്ട്…

“dont worry.. U carry on..ഞാൻ disturb ചെയ്യുന്നില്ല.. എനിക്ക് കുറച്ചു പരിപാടി ഇണ്ട്… ”

എന്നിട്ടവൻ കയ്യിലെ മണൽ തരികൾ തട്ടി കളഞ്ഞു കൊണ്ട് എണീറ്റൂ..

“എന്റമ്മോ… എന്തൊരു ലൂക്കാ ഈ കൊച്ചുങ്ങളൊക്കെ.. ചൊർക്കന്ന് പറഞ്ഞാ ഇതാണ് … ഒരു രക്ഷയുമില്ല… പൊളി piece ള്ള്… ”

“അടിപൊളി piece ആണോ പോക്ക് case ആണോന്ന് കണ്ടറിയാ.. ഇനി ആണെങ്ങി തന്നെ തന്റെ ഈ അവിഞ്ഞ മോന്തക്ക് ഒട്ടും ചേരൂല്ലാ… ”

“ദുൽക്കർ സൽമാൻറേം നിവിൻ പോളീടെം mix cut ഉള്ള എന്റെ മുഖത്തു നോക്കി തനിക്കിതെങ്ങനെ പറയാൻ തോനുന്നു . എന്റെ ഈ ലൂക്കും personality ഉം ഇഷ്ടപെടാത്ത ഒരു പെണ്ണും ഉണ്ടകുല്ലാ.. ”

“എന്തെന്നാ.. ദുൽക്കറും നിവിനും ഇത് കേൾക്കണ്ട .. തന്നെ ചെരിപ്പുരി അടിക്കും…”

“തനിക്കു അസൂയ.. സ്കൂളിലും കോളേജിലും എന്തിന് ഇപ്പൊ വരെ എന്റെ പുറകെ എത്ര പെൺപിള്ളേരാനറിയോ ..”

“അവർക്കൊന്നും കണ്ണ് കാണുന്നുണ്ടാവില്ല ..”

“പുച്ഛിക്കല്ലേ.. മ്മളെ വല്ലാണ്ട് പുച്ഛിക്കല്ലേ.. ഞാൻ ഒന്ന് വിരൽ നൊടിച്ചാ എത്ര പെൺപിള്ളേർ വേണേലും എന്റെ പിറകെ വരും.. തനിക്ക് കാണണോ.. കാണണോന്ന്…”

“ആ …കാണണം ”

“ഓകെ.. നീ പറേണ പെണ്ണിനെ നിമിഷ നേരം കൊണ്ട് ഞാൻ വളച്ചു കാണിചേരാ…”

ഇവനിട്ടൊരു പണി കൊടുക്കണം..

“ദാ നിക്കുണൂ.. ആ കൊച്ചിനെ.. വേഗാവട്ടെ ..”

“സിമ്പിൾ.. ”

♡♡

“ഹലോ.. എസ്ക്യൂസ്‌ me. ”

“yes …”

“എവിടെയോ കണ്ടൊരു പരിചയം.. എവിടെയാന്ന് അങ്ങട്ട് ഓർമ കിട്ടുന്നില്ല..കുട്ടിയുടെ വീട് മുക്കത്താണോ…”

“അല്ലാ… കോട്ടക്കൽ …”

“ഓ.. പഠിച്ചത് NSS ൽ ആകുംല്ലേ… ”

“അതെ.. എങ്ങനെ അറിയാ… ”

“ആ.. എനിക്ക് തോന്നി …എന്റെ പരിചയത്തിലുള്ള ഒരു കുട്ടീടെ അതെ ഛായയാണ് കുട്ടിക്കും..”

“ആണോ..”

ഞാൻ ഇതെല്ലം ദൂരെ നിന്ന് വീശിക്കാണ്..
climax എന്താകും ന്ന് എനിക്ക് നന്നായി അറിയാം….ഞാൻ അതിന്ന് വെയ്റ്റിംഗ് ആണ്. നിങ്ങ കണ്ടോ .

“by the way..ഞാനും ഇങ്ങളെ എവിടെയോ കണ്ട പോലെ .. Fb ലോ മറ്റോ ആകും.. എന്റെ hus നോട് ചോയ്ക്കാ.. ഇക്കാക്ക് ചിലപ്പോ അറിയുമെങ്കിലോ ..”

“ഏ.. കുട്ടി മാരീഡ് ആണോ.!!!??.. ”

“ആ .. അതെ… ദാ.. ആവരുന്നതാ എന്റെ husband ഉം baby ഉം… ”

“പെങ്ങളെ.. പോട്ടെ.. ഒരത്യാവശ്യ കരയണ്ട്…”

“അപ്പൊ പരിചയപ്പെടണ്ടേ..”

“വേണോന്നില്ലാ..”

ഹഹഹ. ഞാൻ ചിരിച്ച് ചിരിച്ച് ഒരു ബാതായി.. ഇങ്ങളൊന്ന് കാണണ്ടീന്.. ഓന്റെ ചമ്മി നാറിയ മോന്ത.. അടിപൊളിയെന്നു…

അപ്പൊ വീണ്ടും പണി തന്നതാല്ലേ.. പിശാശ്. ചിരിക്കുന്ന കണ്ടില്ലേ.. നിന്റെ ഒടുക്കത്തെ ചിരിയാടീ…

“ഡാ അസർപ്പേ.. ഇങ്ങട് വന്നേ ”

“എന്താ ഇക്കാ .”

“നിന്റെ ഇത്തൂസിന് എന്ത് പറഞ്ഞാലാ ദേഷ്യം വരാ..”

“അത് പിന്നെ ..”

“പരടാ.. ഓക്കേ.. നീ പറഞ്ഞത് മേടിച്ചു തരാ.. ഇനി പറ.. ”

“ഒരുപാട് കാര്യങ്ങളുണ്ട് .. main one..ഇത്തൂസിന് കുറെ nick name ഇണ്ട്.. അതിൽ അയ്ശു ഒഴികെ ബാക്കി പേരൊക്കെ അവളുടെ ഫ്രണ്ട്സ് അല്ലാണ്ട് മറ്റാരും വിളിക്കണത് ഇത്തൂസിന് ഇഷ്ടല്ലാ.. കലി കയറും… ”

“അങ്ങനെയാണോ…. ”

“പിന്നേയ് ഞാൻ പറഞ്ഞു തന്നൂന്ന് ഇത്തൂസിനോട് പറയരുത് ട്ടോ.. ”

“അതോർത്ത് ഇജ്ജ് പേടിക്കണ്ടാ.. ”

♡♡

“അയ്ച്ചാത്താ……. ”

“എന്താ വിളിച്ചേ..”

” അയ്ച്ചാത്താന്ന്…….”

“എനിക്ക് അങ്ങനെ വിളിക്കണ ഇഷ്ടല്ലാ ..”

“അതോണ്ടൻയാ വിളിക്കണേ അയ്ച്ചാത്താ……. ..”

“വിളികണ്ടാന്ന് പറഞ്ഞില്ലേ ..”

“ഞാൻ വിളിക്കും ..”

“ഇനി വിളിക്കോ ..”

“ഇനീം വിളിക്കും… അയ്ച്ചാത്താ……. അയ്ച്ചാത്താ……. അയ്ച്ചാത്താ…….”

“ദേ .. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ”

“ആണോ അയ്ച്ചാത്താ…….”

“നിന്നെ ഞാൻ.. ”

“എറിയരുത്…
മണലെറിയരുത് ..”

“എറിയും… ”

“ഹമ്മേ.. എന്റെ കണ്ണിലായീ.
നിനക്ക് ഭ്രാന്താടീ.. ഭ്രാന്തത്തീ… ”

“നിനക്ക് കിട്ടിയതൊന്നും പോരാല്ലേ..”.

“ഡീ.. കല്ല് .. വേണ്ടാ…
ഏരിയരുത്.. ഹമ്മേ…. ”

“ഹഹഹ.. അങ്ങനെ തന്നെ വേണം..”

“ഇതിനെ വെല്ല ചെങ്ങലെക്കുംഇടണം… മുഴു വട്ടാണ്…”

♡♡♡♡♡

തിരിച്ചു പോക്ക് ട്രെയ്നിലാണ്…സമയം രാത്രി 9.00..എനിക്കും നിയമോൾക്കും window seat തന്നെ കിട്ടി… അസർപ്പും അനസും ഞങ്ങളെ ഇവടെ ആക്കി എങ്ങോട്ടോ പോയതാണ് ..

“നിയമോളെ..ഞാനിപ്പോ വരാ.. Toiletൽ പോയിട്ട്….”

“ഇത്തൂസേ.. train എടുക്കില്ലേ.. ”

“ഇല്ലന്നെ.. ഇനീം 10 minutes ഉണ്ട്.. ഞാൻ വേഗം വരാം.. ട്രെയ്നിലെ ഒരു തൃപ്തി പോരാ.. അതാ…. ”

“എന്നാ ഞാനും വരാ ..”

“അത് വേണ്ടാ… അവർ വന്നാ ആരേം കണ്ടില്ലേ പേടിക്കും… ഇയ്യ് ഇവടെ ഇരുന്നോ.. ”

♡♡

ട്രെയിൻ എടുക്കാനായല്ലോ.. ഇത്തൂസിനെ എന്താ കാണാത്തേ…
അപ്പഴേക്കും അസർപ്പും ഇക്കയും വന്നു…

“ഇക്കൂസേ.. ഇത്ത ഇപ്പൊ വരാന്ന് പറഞ്ഞ് പോയതാ.. ഇതുവരെ വന്നില്ല.. ”

“അവൾ വരും… ”

ഇല്ലാ ഇക്കൂസേ..‌ കുറെ നേരായി.. ഇക്കു ഒന്ന് പോയി നോക്ക്… ”

“ശരി ഞാൻ പോയി നോക്കാം.. നിങ്ങളിവിടെ ഇരുന്നോ… ”

ഈ പെണ്ണ് എവിടെ പോയി കിടക്കാനാവോ…മനുഷ്യനെ ബേജാറാക്കാനായിട്ട്…

♡♡♡

“ഡാ നോക്കടാ.. ഒരു കിടു പീസ്.. വാ ഒന്ന് മുട്ടി നോക്കാം…. ”

ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങീതും കുറച്ച് വെറുപ്പന്മാർ അതാ മുന്നില്…
പ്ലാറ്റ്ഫോമിൽ ആണേ അതികാരും തന്നെ ഇല്ലാ.. എല്ലാരും ട്രെയിനിൽ കേറീക്ണ്…

“ഹേയ്.. ഒറ്റക്കാണോ.. ചേട്ടന്മാർ വേണേ കമ്പനി തരാട്ടോ.. ”

“ആഹ് ..നൈസ് പെർഫ്യൂം ..”

“എനിക്കാ ട്രെയിനിൽ പോണം .. ഞാൻ പോട്ടെ ..”

“അങ്ങനെയങ്ങട് പോകല്ലേ.. ആ ട്രെയിൻ പോട്ടെന്നേ.. നമക്ക് ജോളി ആയി നാളെ കാലത്ത് പോകാ..”

എനിക്ക് ആകെ പേടിയാകുന്നുണ്ട് … എന്റെ ധൈര്യമൊക്കെ ചോർന്ന് പോകുന്ന പോലെ… കണ്ണൊക്കെ ആകെ നിറഞ്ഞു…

“മാറ്. Plzz…”

ഞാൻ പോകാൻ നിന്നതും അവർ എന്റെ ചുറ്റും വട്ടമായി നിന്നു…

അപ്പഴേക്കും ട്രെയിൻ കൂവി… പതിയെ പതിയെ അത് പ്ലാറ്റ്ഫോം വിടുന്നത് എനിക്ക് നോക്കി നിക്കാനേ കഴിഞ്ഞൊള്ളു…

തുടരും..

Click Here to read full parts of the novel

3.8/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!