Skip to content

പറയാതെ പാർട്ട് 20

  • by
parayathe aksharathalukal novel

✒റിച്ചൂസ്

ഞാൻ പോകാൻ നിന്നതും അവർ എന്റെ ചുറ്റും വട്ടമായി നിന്നു…

അപ്പഴേക്കും ട്രെയിൻ കൂവി… പതിയെ പതിയെ അത് പ്ലാറ്റ്ഫോം വിടുന്നത് എനിക്ക് നോക്കി നിക്കാനേ കഴിഞ്ഞൊള്ളു…

ഇനിയിപ്പോ എന്ത് ചെയ്യും… അനസ്… അവൻ…. അവനൊന്ന് വന്നിരുന്നെങ്കിലെന്ന് ഞാൻ ഒരു നിമിഷം ആശിച്ചു.. My ഫോൺ.. ബാഗ് എല്ലാം ട്രെയിനിലാ .. ഇല്ലാ… ആയ്ശു… നിന്നെ രക്ഷിക്കാൻ ആരും വരില്ലാ.. താൻ പെട്ടിരിക്കുന്നു…

“എന്താണൊരാലോചന.. അപ്പൊ എങ്ങനാ പോവല്ലേ… ”

“വാടാ ചെല്ലോം…. ”

ഓടി രക്ഷപെടല്ലാതെ വേറെ വഴി ഇല്ലാ.. അവരോട് എതിർത്തു നിക്കാൻ എന്നെ കൊണ്ടാവില്ലാ…

“ഹായ്.. ..”

ഞാൻ അവരുടെ പുറകിലേക്കു നോക്കി കൈ വീശി കാണിച്ചു.. ആരാണന്നറിയാൻ അവർ തിരിഞ്ഞതും ആ അവസരം നോക്കി ഞാൻ അവരെ തള്ളിമാറ്റി ഓടി……

“ഡാ.. പിടിക്കടാ അവളെ… ”

ഞാൻ അവർ പിറകെ വരുന്നുണ്ടോന്ന് നോക്കി ഓടിയതും ഒരാളെ ചെന്നിടിച്ചു വീഴാൻ പോയി…..നോക്കിയതും
അനസ്.. !!!! എന്റെ കണ്ണിൽ പ്രകാശം തെളിഞ്ഞു.. എന്റെ വെപ്രാളവും വിളർച്ചയും എല്ലാം കണ്ടപ്പോൾ കാര്യം പറയാതെ തന്നെ അവന്നു പിടികിട്ടി…. എന്നെ പുറകിലേക്കു മാറ്റി നിർത്തി അവൻ രണ്ടു കയ്യും കെട്ടി അവരെ രൂക്ഷമായി നോക്കി…

“നീ ആരാടാ… ”

“ഞാൻ ആരെങ്കിലും ആയിക്കോട്ടെ… ആട്ടേ എന്താ പ്രശ്നം… ”

“പ്രശ്നം ഞങ്ങൾ തമ്മിലാ.. അതിൽ താനെടപെടണ്ടാ… മോൻ തടികേടാകാതെ പോകാൻ നോക്ക്.. അതാ നിനക്കു നല്ലത്…..ഡാ.. അവളെ പിടിച്ചുകൊണ്ടുവാ… ”

“മച്ചാന്മാരെ… അത് വേണ്ടാ… ”

ഒരുത്തൻ എന്റെ നേർക് വന്ന് എന്റെ കൈ കേറി പിടിച്ച് കൊണ്ടോകാൻ നോകീതും

“നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ലേ..”

എന്നും പറഞ്ഞ് അനസ് അവന്റെ കൂമ്പിനിട്ട് നല്ലൊരു ഇടി കൊടുത്തു…അവൻ അവരുടെ മുമ്പിലായി ചെന്ന് വീണു..

“sry .. ചോദിച്ചു മേടിച്ചതാ…”

അനസ് കൈ കുടഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…

“ohk..Compramise..നല്ലൊരു ബിരിയാണി.. അത് ഞങ്ങളെ പൂതിപ്പെടുത്തിയിട്ട് നീ മാത്രം കഴിക്കുന്നത് ശരിയല്ലല്ലോ …ഷെയർ ചെയ്യ്.. അല്ലങ്കി ഞങ്ങൾ കയ്യിട്ട് വാരീ എന്നൊക്കെ ഇരിക്കും…. ”

“അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ.. എന്താ അയ്ഷാ .. നിനക്കു സമ്മതമാണോ.. ”

മൂക്കും തിരുമ്പി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി….

“നിങ്ങൾക് അർജെന്റ് ആയിട്ട് പരിപാടികൾ വല്ലതുണ്ടോ .. ഒരു 1-2 ദിവസത്തേക് അല്ലെങ്കി വേണ്ടാ 2-3 ആഴ്ചക് ഹോസ്പിറ്റലിൽ പോയി റസ്റ്റ് എടുക്കുന്നേന്ന് കുഴപ്പൊന്നുല്ലല്ലോ… ”

“നീ എന്താടാ ആളെ കളിയാകാനോ… ഞങ്ങളെ അടിക്കുമെന്നല്ലേ നീ ആ പറഞ്ഞേന്ന് അർത്ഥം.. ”

അവൻ പുഞ്ചിരിച്ചു നീക്കാണ്…

“എന്താടാ.. നീ അടിക്കോ.. അടിക്കോടാ അടിക്കോന്ന്.. ”

ഒരുത്തൻ അനസിനെ തട്ടി തട്ടി കൊണ്ട് കലിപ്പ് കയറ്റാണ്…
അനസിന്റെ കലിപ്പ് മൂഡ് ഓൺ.. മുഷ്ടി ചുരുട്ടി കൊണ്ട് അവന്റെ മുക്കിനിട്ട് നല്ലോണം കൊടുത്തു… ഇപ്പൊ ഓന്റെ മുക്ക് ചപ്പാത്തി പരത്തിയ പോലെ ആയിക്ക്ണ്.. പിന്നെ തലങ്ങും വിലങ്ങും ഇടി…
അവസാനം ആവർ ജീവനും കൊണ്ടോടി….

ഇപ്പഴാ എനിക്ക് സമാധാനായത്..

അത് കഴിഞ്ഞ് അനസ് ഇന്റെ മെക്കട്ട്..ആ പ്ലാറ്റഫോമിൽ അവന്റെ ശബ്ദം ഉയർന്നു കെട്ടു.. ഞാൻ ഒരു പൂച്ച കുഞ്ഞിനെ പോലെ എല്ലാം കേട്ട് നിന്നു.. കാരണം എന്റെ ബാതാണ് തെറ്റ്..

“എന്താ.. എന്താ നിന്റെ വിചാരം… പെണ്ണുങ്ങളായ കുറച്ചൊക്കെ അടങ്ങി ഒതുങ്ങി നടക്കണം.. എന്നോട് മുട്ടുന്ന പോലെ എല്ലാരോടും മുട്ടാൻ നിന്നാലെയ് പണി കിട്ടും.. എല്ലാരും എന്നെ പോലെ ആവണന്നില്ലാ…മാഡത്തിന്ന് മനസ്സിലായോ.. ”

“ഹമ്… ”

ഞാൻ മൂളി..

“എന്ത് മ്മ്… പെണ്ണ്ങ്ങളായാ ഇത്ര അഹങ്കാരം പാടില്ലാ…
അവന്മാരൊക്കെ ഏത് തരക്കാരാന്ന് വെല്ല വിചാരോണ്ടോ… ഞാൻ കണ്ടില്ലേ ദാ നാളെ നീ ആ റെയിൽവേ ട്രാക്കിൽ കിടന്നേനെ….. ”

എന്നും പറഞ്ഞ് ദേഷ്യ പെട്ടുകൊണ്ട് അവൻ ഒരു ബെഞ്ചിൽ പോയി ഇരുന്നു…

അയ്ഷാ.. നിനക്കിത് വേണം.. നീ കേകണ്ടത് തന്ന്യാ ഇത്…പ്ലാറ്റ്ഫോമിലെ വാച്ചിൽ നോക്കിയപ്പോ സമയം 10. 15.. സ്റ്റേഷൻ ആളൊഴിഞിരിക്കുന്നു.. അവടെ ഇവിടെ ഒന്ന് രണ്ട് പേരൊഴിച്ചാൽ പ്ലാറ്റ്ഫോം വിചനമാണ്.. അവർ തന്നെ തങ്ങളുടെ കടകൾ അടക്കാനുള്ള തിരക്കിലാണ്…
ഒന്നും മിണ്ടാതെ ഞാനും അവൻ ഇരുന്ന ബെഞ്ചിൽ ഒരു തലക്ക ഇരുന്നു…

“സോറി…. ”

ഞാൻ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അവൻ ടോർച്ച് അടിച്ചു കൊണ്ട് നടന്ന് വരുന്ന സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക് നടന്നു…

“സാർ… നിലമ്പൂര്‍കുള്ള അടുത്ത ട്രെയിൻ എപ്പഴാ… ”

“ഓഹ്.. നിലമ്പൂര്‍കുള്ള ലാസ്‌റ് ട്രെയിൻ പോയല്ലോ മക്കളേ.. ഇനി കാലത്ത് 5മണി കൊള്ളൂ… ”

“ഷിറ്റ്…. ”

“എന്ത് പറ്റി.. ട്രെയിൻ മിസ്സായോ… ”

അവൻ എന്നെ നോക്കി പല്ല് കടിച്ചു കൊണ്ട് സാറോട് ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു…
അയാൾ എന്നെ നോക്കി ..

“wife ആകും ല്ലേ… വേണേ ഇവിടെ കിടക്കാനുള്ള സൗകര്യം ഒരുക്കാട്ടോ.. പറഞ്ഞാ മതി… ”

“ഏയ്..അതൊന്നും വേണ്ട സാർ … ”

(അവൾ കുറച്ചു തണുപ്പ് കൊള്ളട്ടെ…അല്ല പിന്നെ.. ഇത്രയൊക്കെ വരുത്തി വെച്ചിട്ട് അവളെ ഞാൻ പട്ടു മേത്തെ കെടത്തി ഒറക്കാ.. )

“ഏതു നേരത്താണാവോ റബ്ബേ ഈ ടൂറിന് ഇറങ്ങി തിരിക്കാൻ തോന്നിയത്…. ഇനീപ്പോ പറഞ്ഞിട്ട് എന്നതാ കാര്യോം.. ഇതുപോലത്തെ ഒരോ സാധനം മതിയല്ലോ എല്ലാം കുളമാക്കാൻ… ട്രെയിനും പോയി… അആഹ്ഹ്…. ”

അവൻ ഒരോന്ന് പിറുപിറുത്തു കൊണ്ട് വീണ്ടും ബെഞ്ചിൽ വന്നിരുന്നു…..

“പിന്നെ എന്തിനാ ഇറങ്ങിയത് ട്രൈനിന്ന് …. ”

( എനിക്കും ദേഷ്യംഒക്കെ വരുന്നുണ്ട്.. പറ്റി പോയതല്ലേ .. സോറി പറഞ്ഞല്ലോ… പിന്നെ എന്നാ.. എന്തിനാ പിന്നേം പിന്നേം ഇങ്ങനെ ക്രൂശിക്കുന്നത്.ഞാൻ മനസ്സിൽ പറഞ്ഞു . )

“ഇപ്പൊ അങ്ങനെ ആയോ…ന്നാ ശരി . ഞാൻ ഇവിടെ ഇറങ്ങീട്ടില്ല എന്ന തന്നെ താൻ അങ്ങട് കരുതീക്കോ.. എനിക്ക് എന്റെ വഴി .. നിനക്ക് നിന്റെ വഴി…… ”

അവൻ ബെഞ്ചിൽ ന്ന് നീച്ച് എവടേകെന്നില്ലാതെ നടന്നു…

വീണ്ടും ഒറ്റക്കായല്ലോ റബ്ബേ….എന്തിനാ വെറുതെ അവനെ കലിപ്പ് കേറ്റാൻ നിന്നത് … അതോണ്ടല്ലേ….അയ്ഷാ ..രാത്രിയാണ്.. താൻ ഒറ്റക്കായ പ്രശ്നവും.. പറഞ്ഞില്ലാ വേണ്ടാ…

“അനസ്.. അനസ്.. നിക്ക്..”

ഞാൻ ഓടി ചെന്ന് അവന്റെ മുമ്പിൽ കേറി നിന്നു…

” sry… Sry.. Sry. പറ്റിപ്പോയി.. ക്ഷമിച്ചൂടെ…. Plzz… ”

അവനൊന്നും പറഞ്ഞില്ലാ…എന്നാലും
ഇപ്പൊ കലിപ്പ് മൂഡ് കുറച്ചു കുറഞ്ഞെന്ന് തോനുന്നു…. ഹാവു… അവൻ പ്ലാറ്റ്ഫോം വിട്ട് പുറത്തേക് നടന്നു…
ഞാൻ പിന്നെ ഒറ്റക്ക് നിക്കോ.. അവന്റെ പിന്നാലെ പോയി…

” എന്തിനാ എന്റെ പിന്നാലെ വരുന്നത്…. ”

“അത് പിന്നെ.. അത്… ”

“പേടിയുണ്ടല്ലേ…..”

“😆….”

ഞാൻ ഇളിച്ചു കാണിച്ചോട്ത്തു..

അപ്പഴാണ് അസർപ്പിനേം നിയമോളേം ഓർമ്മ വന്നത്… അവർ ഞങ്ങൾ എന്തായി എന്നറിയാതെ ആകെ ബേജാറായി കാണും… ഞാൻ അനസിന്റെ കയ്യിന്ന് ഫോൺ വാങ്ങി എന്റെ ഫോണിലേക്ക് വിളിച്ചു…. ഫസ്റ്റ് അടിയിൽ തന്നെ ഫോൺ എടുത്തു.. അസർപ്പും നിയമോളും കലപില കലപില.. എന്നെ സംസാരിക്കാൻ സമ്മയ്ക്കാണ്ട് അവർ എന്തൊക്കെയോ പറയുന്നു… ഇടക്ക് തെറികളും ഉണ്ടട്ടോ.. ഒരുവിധത്തിൽ ഞാൻ അവരെ സമാധാനിപ്പിച്ചു നിർത്തി… അസർപ്പിനോട് എന്നെ വീട്ടിൽ ചോദിച്ചാ ഒരു ഫ്രണ്ടിനെ കാണാനുണ്ട്.. പിറകെ വരും എന്ന് പറയാൻ പറഞ്ഞു.. അങ്ങനെ ഒരുവിധത്തിൽ എല്ലാം solve ആക്കി…..

എനിക്ക് വിശന്നിട്ടാണങ്കി കണ്ണ് കാണുന്നില്ലാ… കുടലാകെ കരിയുന്നുണ്ട്…. കയ്യിലാണെ ബാഗുല്ലാ.. .. അഞ്ചിന്റെ പൈസയൂല്ലാ… എങ്ങനെ അനസിനോട് ഫുഡ് മേടിച്ചരൻ പറയും..??. എന്റെ മനസ്സറിഞ്ഞോണം അവൻ ഒരു തട്ട് കട ലക്ഷ്യമാക്കി നടന്നു…

ആള് ഞാൻ വിചാരിച്ച പോലെ മൂശേട്ട ഒന്നും അല്ലാ ….അവൻ അപ്പൊ വന്നില്ലായിരുന്നങ്കി ഇന്റെ അവസ്ഥ .. അലോയ്‌ക്കാൻ വയ്യ…. റബ്ബേ ഇജ്ജ് കാത്തു..

ഹ്മ്മ്.. പെണ്ണ് കുറച്ചു തന്ടെടി ആണന്നൊള്ളു .. എന്നാലും പാവണ്…
പക്ഷേങ്കില്.. കയ്യിലിരിപ്പ്.. പിന്നെ ഓൾടെ ആ തർക്കുത്തരം .. ഒഹ്ഹ്ഹ് unsahikable…

ഫുഡ് കഴിച്ചു വീണ്ടും ബെഞ്ചിൽ തന്നെ വന്നിരുന്നു….
കുറച്ചു നേരത്തേക് മൗനം…പ്ലാറ്റ് ഫോമിൽ ലൈറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല ..
നല്ല നിലാവുണ്ടായിരുന്നു….പൂർണ്ണ ചന്ദ്രന്‍ എന്നെ നോക്കി കണ്ണിറുക്കി…

” 🎵വെണ്ണിലാവേ.. നിന്നരികിൽ .🎶… ”

ഞാൻ ഒരു പാട്ട് മൂളി …

“അല്ലേല്ലേ തണുത്തിട്ട് ഇരിക്കാൻ വയ്യ.. അപ്പഴാ ഓൾടെ ഒരു ഓലകമല പാട്ട്.. ഹും… ”

“എന്തേയ്.. നല്ല പാട്ടല്ലേ… സ്കൂളിലൊക്കെ എനിക്കായിരുന്നു ലളിതഗാനത്തിനൊക്കെ ഫസ്റ്റ്.. ”

“ആണോ.. അറിഞ്ഞില്ല… ഫസ്റ്റ് തന്നവന്റെ തലമണ്ടക്ക് തേങ്ങാ എടുത്തെറിയാൻ ആളില്ലാനിട്ടാണ്… ”

“ഓഹ്.. അത്രക് മോശാണോ… ”

“അതുക്കും മേലെ… ഇത്രയും വ്യത്തികെട്ട ഒരു വോയ്‌സിൽ ഒരു പാട്ട് ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല.. ”

“ദേ.. എന്തും സഹിക്കും .. എന്റെ വോയ്‌സിനെ പറഞ്ഞാലുണ്ടല്ലോ.. ”

“പറയല്ലാ.. പ്രവർത്തിക്കും.. ഇനി മിണ്ടിയ നിന്റെ 32 പല്ലും താഴെ കിടക്കും.. ”

“ആഹാ .. അത്രക്കായോ താൻ… എന്നാ ഒന്ന് കാണണല്ലോ.. ”

“അന്റെ വോയ്സിനെ മാത്രല്ല.. എന്തെന്നു . ഐശോ..ഐച്ചോ.. അച്ചിയോ…മൊത്തത്തിൽ ഒരു എച്ചി.. ഫുൾ ഉടായിപ്പാ.. പേരും വോയിസും ഒക്കെ കണക്കാ ..”

“ദേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്…”

“ഓ.. അത് ഞാൻ കുറെ കണ്ടതാ”

“നിന്നെ ഞാൻ.. ..”

“ആഹ്ഹ.. നിന്റെ ഫോൺ… എറിഞ്ഞോ.. എന്താച്ചാ ചെയ്തോ.. ”

“മണ്ടാ.. എന്റെ അല്ലാ നിന്റെ… ”

(ഫോൺ ചെയ്യാൻ മേടിച്ചിട്ട് ഞാൻ തിരിച്ച് കൊടുത്തീനില്ലാ അവന്റെ ഫോണ്‍😉 )

“എന്റെയോ.. റബ്ബേ.. എറിയരുത്.. Dont… ”

“എറിയും.. ”

“plzz.. 25000 രൂപേടെ ഫോണാ… ”

അപ്പഴാണ് അതിലേക് ഒരു കാൾ വന്നത്.. സ്‌ക്രീനിൽ തെളിഞ്ഞ ആളുടെ പേരും ഫോട്ടോയും കണ്ട എനിക്ക് ദേഷ്യം ഇരച്ചു കയറീ…

തുടരും …

Click Here to read full parts of the novel

4.1/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!