📝 റിച്ചൂസ്
പെട്ടന്ന് ഒരു വളവ് തിരിഞ്ഞതും ഒരു പേടിപ്പടുത്തുന്ന രൂപൾള എന്തോ ഒന്ന് മുമ്പിലോട്ട് വന്നൂ..നിനക്കാതെ ആയതോണ്ട് ഞാന്‍ നന്നായി പേടിച്ചു..അവസരം മുതലാക്കി അനസ് അന്റെ പിന്നിലീന്ന് പറഞ്ഞ് ആർത്തതും ഞാന്‍ ഉമ്മച്ചീന്ന് നെളോളിച്ച് അവന്റെ കൈ കേറി പിടിച്ച് മേത്ത്ക്ക് ചാഞ്ഞതും ഒരുമിച്ചായിരുന്നൂ.. ഒരു നിമിഷം അവനൊന്ന് ഞെട്ടി. ഞാൻ കണ്ണടച്ചു നീക്കാണ്. അതും അവന്റെ മാറിൽ. എന്തോ അവന്റെ ഹൃദയം വല്ലാണ്ട് മിടിക്കുന്നുണ്ട് . സ്ഥലകാലബോധം വന്നപ്പോ ഞാൻ അവനിൽ നിന്ന് വേഗം മാറി നിന്ന്.
“അത് .. പിന്നെ.. അത്.. ഞാ.. ഞാൻ സോറി ”
ഒരു കള്ള ചിരിയും ചിരിച്ചുകൊണ്ട് അവൻ മുന്നോട്ട് നടന്നു.
ശോ… എന്താപ്പോ ഞാൻ കാണിച്ചത്. ആകെ നാണക്കേടായി..
അതിന്റെ ഉള്ളിൽ നിന്ന് ഇറങ്ങുന്ന വരെ “അവിടെ പ്രേതം”.. “ഇവിടെ പ്രേതം” എന്നൊക്കെ പറഞ്ഞ് അവൻ എന്നെ പേടിപ്പിച്ചോണ്ടിരുന്നു. അവനെ പിടിച്ചും പിടിക്കാതേം എങ്ങനെയൊക്കെയോ അതിന്റെ ഉള്ളിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ജീവൻ പോയി കിട്ടി…
പുറത്ത് വന്നപ്പോ നിയയും അസർപ്പും ഞങ്ങളെ വെയിറ്റ് ചെയ്ത് നിപ്പുണ്ട്. അവൻ തുടങ്ങീല്ലേ ചിരി.. ചിരിയോട് ചിരി.. ഊരക്ക് കൈ കൊട്ത്ത് നിർത്താതെ ചിരിക്കാ.. ഇത്രക്ക് ചിരിക്കാൻ ഇപ്പൊ എന്താ..?😝 അസർപ്പും നിയയും അന്തം വിട്ടക്ണ്.. എനിക്കാണങ്കി പേടിച്ചിട്ട് കണ്ണിന്ന് വെള്ളോക്കെ വന്നു .
“എന്താ ഇക്കൂസേ… എന്തിനാ ഇങ്ങനെ ചിരിക്കണേ..”
“ഒരാളിവിടെ എന്തൊക്കെ വീരവാദായിരുന്നു.. പേടില്ലാ.. പേടിക്കില്ലാ… ആനേണ്… ചേനേണ് … എന്നിട്ടിപ്പോ എന്തായി… പേടിച്ച് മുള്ളീല്ലാന്നൊള്ളു… ഹഹഹ.. അപ്പത്തെ ഓൾടെ മോന്ത ഒന്ന് കാണണ്ടീന്.. ഹഹഹ …”
“ആണോ ഇത്തൂസേ …”
“ഞാനെങ്ങും പേടിച്ചിട്ടില്ലാ.. അവൻ ചുമ്മാ പറയാ..”
“ഹമ്മ്.. ചുമ്മാ.. ഞാൻ സൗണ്ട് ഇണ്ടാക്കീപ്പോ ഇജ്ജ് പേടിച്ചില്ലേ.. എന്റെ കൈ കേറി പിടിച്ചില്ലേ..”
“അത് പിന്നെ.. ഞാൻ.. അത് ..അത് ഞാൻ അഭിനയിച്ചതാ.. ഇജ്ജ് ഇന്നേ പേടിപ്പിക്കാൻ കഷ്ടപ്പെട്ട് ഒരോന്ന് കാട്ടുമ്പോ ഞാൻ അതിന്ന് react ചെയ്തില്ലേ അനക്ക് സങ്കടാവൂല്ലേ..
അതാ ..”
“അജ്ജോടാ.. എന്താ തള്ളല്.. നീ പേടിച്ചു .. അത് തുറന്ന് സമ്മതിച്ചാ എന്താ ..”
“ഞാൻ പേടിച്ചില്ലാ ..”
“പേടിച്ചു ..”
“ഇല്ലാ..”
“ഉണ്ട്..”
“ഇല്ലാ …”
“ഉണ്ട് ..”
ഞങ്ങൾ രണ്ടാളും വിട്ട് കൊടുക്കുന്ന പ്രശ്നല്ല… നിയയും അസർപ്പും തലക്ക് കൈ വെച്ച്…. ഇന്ത്യാ പാക്കിസ്ഥാൻ തർക്കം അവസാനം യുദ്ധമാകുമോന്ന് പേടിച്ച് ഒടുവിൽ ഇവടേം അവരിടപെട്ടു .
“നിറ്‍ത്തീം…”
“ഇനി ഒരക്ഷരം മിണ്ടിയാ രണ്ടീനേം ഉണ്ടല്ലോ… ”
“ഞാനല്ലാ.. ഇവ…. ”
“ഇത്തൂസേ… ചുപ് രഹോ.. ”
“ഹും… ”
എന്റമ്മോ.. ഇതൊരു നടക്ക് പോകൂല്ലാ… കണ്ടാ രണ്ടും കീരീം പാമ്പും…. ഇവരെ ഒന്നിപ്പിക്കാൻ ഇറങ്ങി തിരിച്ച് അവസാനം ഞങ്ങടെ ചെരിപ്പ് തേയുന്നത് മിച്ചം..
ഇതൊരു കരക്കടുകണങ്കി ഞങ്ങൾ കുറെ വെള്ളം കുടിക്കണ്ടറും. എന്താകോ എന്തോ…
♡♡♡♡
ലുലു മാളിൽ
നിയയും അസർപ്പും ഒരോരോ ഗൈമിൽ എൻഗേജ്ഡ് ആണ്..
“ഇത്തൂസേ.. വാ..ഇക്കൂ ….”
ഞങ്ങൾ ഒന്നിനും ഇറങ്ങീലാ.. വാ തുറന്ന പിന്നെ അടിയാകും.. അതോണ്ട് ഞാൻ അവനെ മൈൻഡ് ചെയ്തില്ല..
ബലൂൺ ഷൂട്ടിംഗ്… സംഭവം ഇന്ട്രെസ്റ്റിംഗ് ആണ്… നമ്മൾ ഷൂട്ട് ചെയ്താ ബലൂൺ പൊട്ടണം…
നിയമോളും അസർപ്പും തലങ്ങും വെലങ്ങും ശ്രമിച്ചു.. എവിടെ പൊട്ടുണൂ. . ഉന്നം കിട്ടണ്ടേ…
ഭും…
” യേ..ഞാൻ പൊട്ടിച്ചേ….”
കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒന്ന് പൊട്ടിച്ചേന്റെ പോലിവിലാണ് അസർപ്പ് ..
“ഇത്തൂസേ .. ഒന്ന് ട്രൈ ചെയ്ത് നോക്ക് ..”
“ഹ്മ്മ്മ്.. ഇപ്പൊ പൊട്ടും…. ഹഹ ..”
അനസ് തുടങ്ങീ…
“ദേ.. വേണ്ടാ…”
“നിനക്കൊന്നും പറഞ്ഞിട്ട്ൾള പണിയെല്ല ഇത്….ദാ ആ കുട്യോള് കളിക്കണ കണ്ടാ. അങ്ങനത്തെ ഒക്കെ അനക്ക് പറ്റൊൾളൂ… ”
“അത് ഇജ്ജ് പോയി കളിച്ചോ… ഹും ”
ഞാൻ കുറെ നോക്കി.. ഒന്നുപോലും പൊട്ടീല്ലാ..
“ഇപ്പൊ എന്തായി.. ഞാനപ്പഴേ പറഞ്ഞില്ലേ ഇതൊന്നും അന്നേ കൊണ്ട് പറ്റൂലാന്ന്… ”
“കുറെ നേരായല്ലോ താൻ എന്നെ കളിയാക്കാൻ തുടങ്ങീട്ട്.. ഇന്നാലെയ് താൻ ഒന്ന് ചെയ്ത് കാണിക്ക്..”
“അതിനെന്നാ.. ഞാൻ കാണിച്ചേരാ.. നോക്കിക്കോ.. ടപ്പേ ടപ്പേ ന്ന് ഒരോ ബലൂൺ പൊട്ടണത് ..
ഇതൊക്കെ സിമ്പിൾ അല്ലെ ..”
അവൻ നിമിഷ നേരം കൊണ്ട് നാലഞ്ചണ്ണം പൊട്ടിച്ചു .
“കണ്ടോ .. പൊട്ടിയത് കണ്ടോ.. കളി അറിയുന്നോർ കളിച്ചാ ഇങ്ങനെ ഇരിക്കും… ഇങ്ങള് പെണ്ണ്ങ്ങളെ കൊണ്ട് ഇതൊന്നും നടക്കൂല്ലാ… കുറെ വീരവാദം മുഴക്കാനറിയാ.. അതിൽ ഫസ്റ്റാ… ”
“താൻ girlsനെ അങ്ങനെ ആക്ഷേപിക്കൊന്നും വേണ്ട .. ഇത് ആണുങ്ങളെ game ആ….അതോണ്ടാ.. Nxt game നോക്കാ… ദാ.. അതന്നെ ആയിക്കോട്ടെ.. ഇതിൽ ഞങ്ങൾ ജയിക്കും .നോക്കിക്കോ.. അല്ലെ നിയമോളെ ..”
“അതെന്നെ.. കാണിച്ചേരാ ഞങ്ങൾ ആരാന്ന്… ”
“ഹ്മ്മ്.. കാണാനൊന്നുല്ലാ.. തോക്കും.. അതിലെന്താ ഇത്ര സംശയം…”
“ബെറ്റുണ്ടോ… ഇതിൽ ജയിച്ചാ ഞങ്ങൾ പരേണ മേടിചെരണ്ടരും.. ”
“done…ഇന്റെ പൈസ പോകൂല്ലാ.. Sure അല്ലെ… ”
“കാണാം… ”
claw machine….അതിൽ നിറയെ പലതരം പാവകളാണ്.. Teddy bear..Micky mouse അങ്ങനെ അങ്ങനെ.. അതിനെ മെഷീൻ hand കൊണ്ട് പിക്ക് ചെയ്ത് തൊട്ടടുത്തുള്ള ബോക്സിൽ ഇടണം.അപ്പൊ നമുക്കാ item കിട്ടും. കേൾക്കുമ്പോൾ അത്ര ഈസി ആയി തോന്നുമെങ്കിലും സംഗതി കുറച്ച് പാടാണ്.. ബട്ട് ഞങ്ങള്ക് ജയിച്ചേ പറ്റു…
കുറേ ട്രൈ ചെയ്ത് അവസാനം ഒരണ്ണം നിയമോൾ പിക്ക് ചെയ്തു.. ബട്ട് എക്സൈറ്റ്മെൻറില് ബോക്സിലേക് ഇടേണ്ട കാര്യം ഓള് മറഞ്ഞു…. ശോ.. Just miss..
അടുത്ത ഊഴം എന്റെ ആണ്… എടുക്കും വീഴും.. വീണ്ടും എടുക്കും. വീണ്ടും വീഴും.. അസർപ്പും അനസും കളിയാക്കി കളിയാക്കി .. എന്റമ്മോ.. അവർ കളിയാകുന്തോറും എനിക്ക് വാശി ആയിരുന്നു.. ഒടുവിൽ ഞാൻ ഒരു teddy bear എടുത്ത് ബോക്സിലേക് ഇട്ടു
“യേയെ.. ഞങ്ങൾ ജയിച്ചേ… യോയോ… ”
“ഇക്കൂസേ… ഇപ്പൊ എങ്ങനെ ഇന്ട്.. ”
നിയ ഷോൾഡർ പൊക്കിക്കൊണ്ട് ചോദിച്ചു .
“ഇതിൽ എന്തോ കള്ള കളിയുണ്ട്…..ഒരു ടേക്ക് കൂടെ പോണം.. ”
” ഇക്കു ഒന്നും പരേണ്ടാ… ബെറ്റിൽ ഞങ്ങൾ ജയിച്ചു…
മര്യാദക് പരേണ മേടിച്ചു തന്നോ..”
” ഞാൻ സമ്മതിച്ചു തരില്ല….ഇതൊന്നും ബെറ്റിങ്ങിന് പറ്റിയ game അല്ലാ.. കുട്യോളെ കളി.. നിഷ്പ്രയാസം ആർക്കും ജയിക്കാ ..”
“വാക്ക് പറഞ്ഞാ വാകകണം.. ഇതൊരുമാതിരി… ” (ഞാന്‍)
“അല്ലേലും ഇജ്ജോക്കേ ഉഡായിപ്പിന്റെ ആളാണല്ലോ.. ആ നേപ്പാളിക്ക് ഇജ്ജ് സൈറ്റ് അടിച്ചു കൊട്ത് കാണും..”
“സൈറ്റ് അടിച്ചത് അന്റെ കെട്യോള്.. ദേ.. Public place ആയിപ്പോയി . അല്ലങ്കി ഞാൻ വല്ലോം വിളിച്ചു പറഞ്ഞേനേ… ”
“ഇജ്ജ് എന്ത് പറഞ്ഞാലും എനിക്കൊന്നൂല്ലാ…”
“പോടാ കൊരങ്ങാ.. ”
“കൊരങ്ങാൻ നിന്റെ കെട്ടിയോൻ മമ്മദ്…. ”
“മോളേ…..”
തിരിഞ്ഞ് നോകീതും ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി…
എന്താണെന്നല്ലേ… പറഞ്ഞരാ….
അന്ന് ഇത് പോലൊരു മാളിൽ വെച്ചു ഞങ്ങൾ പ്രശ്നം ഇണ്ടാക്കിയപ്പോ ഇടപെട്ട ഒരു പോലീസുകാരനില്ലേ.
മൂപ്പരും വൈഫുമായിരുന്നു അത്.
പെട്ടില്ലേ.. അയാളുടെ മുമ്പിൽ ഞങ്ങൾ husband and wife അല്ലേ. …പോരാത്തേന് ഞാൻ ഒരു മെന്റൽ petientഉം… അന്ന് ആ situation ല്ല് രക്ഷപെടാൻ പറഞ്ഞതാ. ഇനീം കാണുമെന്ന് ആരരിന്നു. ഒക്കെ ഇപ്പൊ പൊളിയും… ഞങ്ങടെ ഈ വെക്കാണം കുടി മൂപ്പർ കണ്ടിട്ടുണ്ടങ്കി തീരുമാനായി ..
“മക്കളെന്താ ഇവിടെ… ഇങ്ങടെ വഴക്കും വെക്കാണോം ഇതുവരെ തീർന്നില്ലേ.. നല്ല കുട്ടിയായി ഇരിക്കണം എന്ന് ഞാൻ മോളോട് പറഞ്ഞിരുന്നില്ലേ… ”
“അത് പിന്നെ… ”
“സുമേ.. ഇതാ ഞാൻ അന്ന് പറഞ്ഞ കുട്യോള്…നിനക്കു ഓർമ ഇല്ലേ… ”
“ആ ഓർക്കുന്നു..അന്ന് മൊത്തം നിങ്ങളിവരെ പറ്റി തന്നെ അല്ലെ സംസാരിച്ചേ ഞാൻ മറക്കോ..”
“കേട്ടോ മക്കളെ. നിങ്ങളെ കുറിച്ച് പറഞ്ഞപ്പോ തൊട്ട് ഇങ്ങളെ ഒന്ന് കാണണം എന്ന് പറഞ്ഞിരിക്കയിരുന്നു ഇവൾ.. ഇത്രയും പെട്ടന്ന് നടക്കൂന്ന് അറിഞ്ഞില്ല… ”
“എന്താ നിങ്ങളൊന്നും മിണ്ടാത്തേ.. ഇതാരൊക്കെയാ.. എന്താ പുതിയ പ്രശ്നം.. ”
ആയ്ഷൂ.. കൈവിട്ട് പോയി.. ഇനി നിന്നാ ശരിയാവില്ല.. ആക്ടിങ് തുടങ്ങിക്കോ..
ഞാൻ നല്ലൊരു ഭാര്യ ആയി.. അവന്റെ കൈ പിടിച്ച് കുറച്ച് നാണൊക്കേ മുഖത്ത് ഫിറ്റ് ചെയ്തു…ഇന്റെ കാട്ടിക്കൂട്ടൽ കണ്ട് കിളിപോയി നിക്കാണ് ബാക്കി മൂന്നണ്ണോം..
“അതുപിന്നെ.. ഇത് എന്റെ അനിയൻ.. ഇവള് ഇദ്ദേഹത്തിന്റെ അനിയത്തി ..”
“ഇദ്ദേഹോ..!!!!.. ”
എന്റെ മാറ്റം കണ്ട് അനസ് അന്തം വിട്ട്ക് ണ്..
“ആണോ… വെക്കേഷന്ന് ട്രിപ്പിനിറങ്ങിയതാവും ല്ലേ ..”
“ആ അതെ…. ”
“നന്നായി…. എന്നിട്ട് ഇവടേം വഴക്കാണല്ലോ.. എന്താടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ കൊച്ചിനെ വെഷമിപ്പിക്കരുതെന്ന്… ”
അപ്പൊ ഇയാളെ കൊണ്ട് എന്നെ ചീത്ത കേപ്പിക്കാനുള്ള പരിപാടിയാണ് ഇവളുടെ… സത്യം പറഞ്ഞാ എനിക്ക് തന്നെ പ്രശ്നാവും… ഇവളുടെ കൂടെ നിക്കുന്നതാ ബുദ്ധി..
“അവൾ ചുമ്മാതാ സാറേ… ”
“ചുമ്മാതൊന്നും അല്ലാ… ഞങ്ങള്‍ ബെറ്റിങ്ങിൽ ജയിച്ചു.. ജയിച്ചാ പറഞ്ഞത് മേടിച്ചറാന്ന് പറഞ്ഞിട്ട് ഇപ്പൊ കാലുമാറാ..”
“ആഹാ.. ഇത്രൊൾളൂ… മോള് വെഷമിക്കണ്ടാ… ഡാ… ഇത് പോലീസിന്റെ ഓർഡറാ.. അവര് പറയുന്നത് മേടിച്ചു കോട്ക്ക് ..”
അങ്ങനെ മനസ്സില്ലാ മനസ്സോടെ അവൻ ഞങ്ങൾ പറഞ്ഞതൊക്കെ മേടിച്ചു തന്നു….
“അപ്പൊ ഇനിയെന്താ പരിപാടി…..സാറിന്ന് ഷോപ്പിംഗ് ഒക്കെ ഉണ്ടാവും ല്ലേ.. അപ്പൊ ഞങ്ങൾ അങ്ങോട്ട്… ”
“ഏയ്..ഞങ്ങടെ കഴിന്നു…എന്തായാലും ഇങ്ങളെ കണ്ട സ്ഥിതിക്ക് കുറച്ച് ടൈം നിങ്ങടെ കൂടെ സ്പെൻഡ് ചെയ്യാ.. എന്താ സുമേ നിന്റെ അഭിപ്രായം.. ”
“ഞാൻ പറയാൻ തുടങ്ങേന്നൂ…
ഇവരുടെ വഴക്കൊക്കെ കാണുമ്പോ മാര്യേജ് കഴിന്ന ടൈമില് നമ്മ തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്ക് ഉണ്ടാക്കിയതാ എനിക്ക് ഓർമ വരുന്നേ…”
“അതേ അതേ.. ഹഹഹ.. ”
അപ്പൊ ശരിക്കിനും പെട്ടു… ഇനീപ്പോ എന്താ ചെയ്യാ…ഞങ്ങൾ couples അല്ലാന്ന് അറിഞ്ഞാ… വേണ്ടാ.. കുറച്ച് നേരത്തേക്കല്ലേ… സഹിക്കാം…
അപ്പഴേക്കും ബോട്ടിംഗ് നു ടൈം ആയീന് പറഞ്ഞ് അവിടുന്ന് പുറപ്പെട്ടു.
ഞങ്ങൾ ട്രിപ്പീന്ന് വന്നോരെ കൂടാതെ അല്ലാത്ത യാത്രക്കാരും ഉണ്ടായീന്നൂ ബോട്ടില്….സാറിന്റേം സുമ ആന്റീടേം മുമ്പിൽ ഞങ്ങൾ husband wife role നന്നായി തകർത്താടി…. ഇടക്കുള്ള അവന്റെ തൊടലും പിടിക്കലും എനിക്ക് സഹിക്കണില്ല.. പിന്നെ ഒന്നും പറയാനും പറ്റൂല്ലാ….
സുമ ആന്റിയും സാറും നല്ല caring ആ.. എല്ലാ കാര്യത്തിനും എന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കും.. അനസിനെ കുറെ ഉപദേശിക്ക്ണ് ണ്ട്… പാവം…ഓരുടെ മുമ്പിൽ എനിക്ക് വേണ്ടി ഒരുപാട് പഴി കേട്ട്. കേട്ടതല്ലാ.. കേപ്പിച്ചതാ.. ഞാനാരാ മോൾ.. അവനങ്ങനെ തന്നെ വേണം..
ശരിയാക്കിത്തരാടീ മൂധേവി.. ഇവർ കുറച്ച് നേരല്ലേ ഉണ്ടാകൂ..അത് കഴിഞ്ഞ് നിന്നെ ഞാൻ എടുത്തോളാ…
ഇറങ്ങാൻ നേരത്ത് സുമ ആന്റിയോട് സംസാരിച്ച് സംസാരിച്ച് ഞാൻ last ആയി.. ഇറങ്ങാൻ നിന്നതും ബോട്ട് കരയിൽ നിന്ന് അല്പം വിട്ട് ..എല്ലാരും ഇറങ്ങിയന്ന് കരുതി ബോട്ട് എടുത്തതാണ് … കാലു സ്ലിപ് ആയി ഞാൻ വെള്ളത്തിൽ വീണു… !!!!!!!!
” ഇത്തൂസേ…അയ്യോ…
ആരെങ്കിലും ഒന്ന് രക്ഷിക്കണേ.. ഇത്തൂസിന് നീന്തൽ അറീല്ലാ..”.
തുടരും…
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission