Skip to content

പറയാതെ പാർട്ട് 21

  • by
parayathe story

✒റിച്ചൂസ്

അപ്പഴാണ് അതിലേക് ഒരു കാൾ വന്നത് സ്‌ക്രീനിൽ തെളിഞ്ഞ ആളുടെ പേരും ഫോട്ടോയും കണ്ട എനിക്ക് ദേഷ്യം ഇരച്ചു കയറി…. ഞാൻ ഫോൺ എറിയാൻ നിന്നതും

“അയ്യോ..എറിയല്ലേ ..റിങ് കണ്ടില്ലേ.. അതിങ്ങു താടോ… ”

“സൗകര്യല്ലാ…”

അപ്പഴാണ് എനിക്കൊരു ഐഡിയ തോന്നിയത്…അടുത്ത റിങ്ങിൽ ഞാൻ ഫോൺ എടുത്തു…

“ഡി… എനിക്കുള്ള കാളാ .. അതിങ്ങു താ പെണ്ണെ…. ”

ഞാൻ അവനെ ഒന്ന് തുറിപ്പിച്ചു നോക്കി .
എന്നിട്ട് ഫോൺ സ്‌പീക്കറിലുട്ടു. കുറച്ചു റൊമാന്റിക് ആയിട്ട് മറു സൈടിലേക് കേക്കത്തക്ക വണ്ണം സംസാരിക്കാൻ തുടങ്ങീ ..

“ഹേയ്..വിട്…. ആരെങ്കിലും കാണും അനസ്‌ക്കാ… കള്ളന്‍….എന്റെ കവിള്.. ഒന്ന് പതുക്കെ കടിച്ചൂടേ … എനിക്ക് നൊന്തുട്ടോ…. ”

ഇവളെന്താ ഈ പറേണെ എന്ന് കരുതി അനസ് കിളി പോയി നിക്കാ…

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു..

“ഡി..കുരിപ്പേ.. ആരായിരുന്നു ഫോണില് ….ഇജ്ജ് എന്തോക്കെന്ന് പറഞ്ഞു കൂട്ടീത്.. ”

“ഹഹഹഹ.. ചുമ്മാ…ഒരു രസം.. ”

“ഓള്‌ടൊരു രസം… അതേയ് .. പിടിച്ചു മേടിക്കാൻ എനിക്കറിയാനിട്ടല്ലാ. പിന്നെ പെണ്ണായി പോയി… അന്നേ കേറിപിടിച്ചെന്ന് പറഞ്ഞു ഇജ്ജൊരു കേസാ കൊടുത്താ… അന്റെ കയ്യിലിരിപ്പിന് ഇജ്ജതും ചെയ്യും.. എനിക്കറിയാ.. ”

“അറിയാല്ലോ… അപ്പൊ മോൻ അതിന്നു മുതിരണ്ടാ…”

“അന്നോടുന്നും പറഞ്ഞിട്ട് കാര്യല്ലാ… മര്യാദക്ക് തെരുന്നുണ്ടോ ഇല്ലയോ… ”

“ഇന്നാ … ഇജ്ജെയ് പെറുക്കി എടുത്തോ… ”

എന്നും പറഞ്ഞു ഞാൻ ഫോൺ ഒട്ടേറ് വെച്ച് കൊടുത്തു…. ഹഹഹഹ..

അവൻ എങ്ങനൊക്കെയോ അത് പിടിച്ചു…

“ഹാവു….ഇതെങ്ങാനും പൊട്ടീനങ്കി ഇജ്ജ് വിവരറിഞ്ഞേനെ… ”

ഫോൺ വീണ്ടും റിംഗ് ചെയ്തു.. സ്‌ക്രീനിൽ തെളിഞ്ഞ ആളെ കണ്ടു ഞാൻ ഞെട്ടി..
റബ്ബേ.. നൗറീൻ.. അപ്പൊ അവളോടായിരുന്നോ ഇവൾ…എന്റെ കാര്യത്തിൽ തീരുമാനായല്ലോ…അയ്ഷ എന്റെ കൂടെ ഇന്ന് ഫുൾ ഡേ ഇണ്ടായീനുന്ന് നൗറി അറിഞ്ഞാലുള്ള കഥ..പടച്ചോനെ.. അലോയ്‌ക്കാൻ വയ്യ ..മിക്കവാറും ഇവളെന്റെ മൂക്കിൽ പഞ്ഞി വെപ്പിക്കും ..കാണിച്ച് തരാടീ…ഞാന്‍ പല്ല് കടിച്ചു കൊണ്ട് ഫോണ്‍ എടുത്തു. ..

“ഹലോ… ”

“ആരാ നേരത്തെ ഫോൺ എടുത്തേ.. അന്റെ കൂടെ ആരാ. ”

“അതുപിന്നെ.. ആ…ആര്.. എപ്പോ വിളിച്ചു.. ഇയ്യ് ഇപ്പളല്ലേ വിളിച്ചേ…”

“അല്ലാ.. ഞാൻ കുറെ വിളിച്ചു..ഇതിന് മുൻപ് ഫോൺ അറ്റൻഡ് ചെയ്തത് ഒരു പെണ്ണാണല്ലോ.. ”

“പെണ്ണോ.. ഏത് പെണ്ണ്.. എനിക്കൊന്നും അറീല്ല ..ഞാൻ ഒറ്റക്കാ.. ”

“ഇജ്ജ് കിടന്നുരുളണ്ടാ…”

“അല്ലടീ . മോളെ ..വിശ്വാസിക്ക്…”

അവൻ ഇപ്പൊ അവളെ കൺവിൻസ് ചെയ്യും… അത് പറ്റൂലല്ലോ

“അനസ്‌ക്കാ…..”

ഞാൻ നീട്ടി വിളിച്ചു…

” മിണ്ടാതിരിയടി കോപ്പേ… ഇതെങ്ങെനെലും ഒതുക്കാൻ നോക്കുമ്പോ…

“ആരാ അത്.. ഇപ്പൊ നിന്നെ വിളിച്ചത്… മര്യാദക്ക് പറഞ്ഞോ.. ”

“ആരൂല്ല ഡീ.. അനക്ക് തോന്നിയതാവും… ”

“ഇനി ഇജ്ജോന്നും പരേണ്ടാ…. ”

അവൾ ഫോൺ കട്ട് ചെയ്തു..

“എടീ.. വെക്കല്ലേ വെക്കല്ലേ.. ഞാൻ ഒന്ന് പറേട്ടെ…ഹും .

ഡി.. ചൊറി തവളെ അനക്ക് സമാധാനയോ… ”

“സന്തോഷായീ… ”

“ഇന്റെ റബ്ബേ.. ഇനി വീട്ടിലോട്ട് എങ്ങനെ പോവും……
ഡി..ഒന്നിലെങ്കി ഞാൻ നിന്നെ രക്ഷിച്ചില്ലേ.. അതിന്ന് എന്നോട് നീ ഇങ്ങനെത്തെന്നെ ചെയ്യണം…നന്ദി വേണോടീ നന്ദി. … എനിക്ക് ഇത് കിട്ടണം… വേലിയിൽ കിടന്ന പാമ്പിനെ തലേടുത്തു വെച്ചത് ഞാനല്ലേ… ഞാനൊന്നും അറിഞ്ഞില്ല രാമാ എന്ന മട്ടിൽ ആ ട്രെയിനിൽ പോയീനെ ഇപ്പൊ വീട്ടിൽ എത്തീന്നു…”

അവൻ ഒരു ബെഞ്ചിൽ പോയി മലർന്നു കിടന്നു …..ഞാനും അടുത്തുള്ള ബെഞ്ചിൽ ഇരുന്നു….ഉറക്കം വരുന്നുണ്ടേലും മനസ്സ് വിട്ടുറങ്ങാൻ ഒരു പേടി… പിന്നെ തണുപ്പും.. എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു…

അഞ്ചു മണിക്കുള്ള ട്രെയിൻ വന്നതും ഞങ്ങൾ അതിൽ കേറി..വെളുപ്പാൻ കാലം ആയതോണ്ട് അതികാരും തന്നെ ഇല്ലാ..സ്റ്റേഷൻ തിരക്കായി വരുന്നേ ഒള്ളു.. ഞങ്ങൾക്ക് വിൻഡോ സീറ്റ്‌ തന്നെ കിട്ടി.. രാത്രി ഉറക്കം കിട്ടാത്തൊണ്ട് ഞാൻ കേറിയ പാടെ ഉറങ്ങി…

നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.. പിന്നെ നല്ല മഞ്ഞും. അയ്ഷ നല്ല ഒറക്കാണ് …ഭൂമികുലുക്കം ഇണ്ടായാലും അവളറിയുല്ലാ…തട്ടത്തിനുൾളിൽ മുടി അഴിച്ചിട്ടതിനാൽ അവളുടെ മുഖം പാതി മറഞ്ഞിട്ടുണ്ട്…ഇളം കാറ്റിൽ ആ മുടിഴകൾ അവളുടെ മുഖത്തു തട്ടി കളിക്കുന്നു.. കാണാൻ എന്തൊരു രാസമാണന്നോ.. ഞാൻ കുറെ നേരം അത് നോക്കി നിന്നു… ഉറങ്ങുമ്പോ എന്തൊരു പാവാ (nb :- ഉറങ്ങുമ്പോ മാത്രം )…അല്ലെങ്കി ഭീകരിയാണിവൾ കൊടും ഭീകരി……

അനസ് വിളിച്ചിട്ടാണ് നിലംമ്പൂർ എത്തിയതറിഞ്ഞത്.. അവനെ പിക്ക് ചെയ്യാൻ അവന്റെ കുട്ടുകാരവിടെ ഉണ്ടാരുന്നു….എന്നോട് ഒന്ന് യാത്രപോലും പറയാതെ അവൻ പോയി… ഞാൻ ഒരു ബസ് പിടിച്ചു വീട്ടിലോട്ട് വിട്ടു… എത്തിയ ഉടനെ ഒരു കോൺഫെറൻസ് വെച്ച് ഞാൻ ടൂർ വിശേഷങ്ങൾ മറ്റവൾമാരെ അറീച്ചു.. ഒരു കൊട്ടക്ക് ഇണ്ടല്ലോ…. ഷോക്കോടെയാണ് അവരെല്ലാം കേട്ട് നിന്നത്……

വീട്ടിലേക്ക് പേടിച്ചു പേടിച്ചാണ് ചെന്നത്..നൗറിയുടെ ചോദ്യങ്ങൾക്ക് ഞാന്‍ എന്ത് മറുപടി പറയും….അപ്പോഴാണ് അറിഞ്ഞത്…അവൾ കാലത്തേ ഹോസ്റ്റലിലേക്ക് പോയീന്ന്…..ഹാവൂ….കുറച്ചീസത്തിന് സമാധാനായീ…

♡♡♡

പഴയ ഓർമകൾക്ക് മണ്ണിട്ട് സ്വപ്ങ്ങളുടെയും പ്രതീക്ഷകളുടെയും ഒരു പുതുവർഷം തളിരിട്ടു…

ആദ്യ വാരം… കോളേജ് ഒട്ടാകെ ഇലെക്ഷൻ ചർച്ചകൾ മാത്രം…..

……………….And last for the selection of vice chairman we have two candidates… No. 1 nourin.. And No. 2 aysha…so ഒരോ കാറ്റഗറിയിൽ നിന്നും ഒരാളെയും UUC യിലേക് രണ്ട് പേരെയും നിങ്ങൾക് തിരഞ്ഞെടുക്കാം.. And ഒരുവിധത്തിലുള്ള ക്യാമ്പയ്‌നിങും ഞാൻ ഇവിടെ അനുവദിക്കുന്നതല്ല.. അങ്ങനെ വല്ലതും കണ്ട് പോയാ ശിക്ഷ വളരെ കഠിനമായിരിക്കും.. So plz caste your votes and select the union members.. thnku

“അതേയ്…മറ്റവൾക് വോട്ട് ചെയ്തിട്ട് നിങ്ങൾക്കൊരു ഗുണോം ഇണ്ടാകാൻ പോണില്ല…മറിച്ച് എന്റെ കൂടെ നിന്നാ അതാവില്ലാ.. സഹായിച്ചവരെ കൈവിടില്ല ഈ നൗറീൻ….മര്യാദക് എനിക്ക് വോട്ട് ചെയ്തോ.. ഇനി ധിക്കരിക്കാനാണ് നിങ്ങടെ പരിപാടി എങ്കീ ജൂനിയർസ് ആണെന്നൊന്നും നോക്കേല്ലാ… പണി പാലും വെള്ളത്തിൽ തെരും ഞാൻ .. കേട്ടല്ലോ… പൊക്കോ…. ”

“വോട്ട് ചെയ്തില്ലെങ്കി നീ എന്ത് ചെയ്യുമെടീ ….??? ”

” വോട്ട് ചെയ്തില്ലങ്കി നീ എന്ത് ചെയ്യുമെടീ…?? ”

ജൂനിയേർസിനെ വെരട്ടുന്ന നൗറിയുടെ മുമ്പിലേക്കുള്ള പെട്ടന്നുള്ള എന്റെ എൻട്രി അവള് പ്രതീക്ഷിച്ചതല്ല.. അതോണ്ടന്നെ ഓള് ചെറുതായിട്ടൊന്ന് ഞെട്ടിയോ ?..ഏയ്. . എനിക്ക് തോന്നിയതാണോ.. ഇങ്ങള് കണ്ടോ..??.. എന്തേലും ആകട്ടെ.. കാര്യത്തിലേക്കു വരാം..

“നിന്നെ ഇവ്ടെക് ആരാടീ ക്ഷണിച്ചേ…. ”

” ക്ഷണിച്ചില്ലേലും ചർച്ച ഇമ്മളെക്കൂടി ബാധിക്കുന്ന സ്ഥിതിക് ഇടപെടേണ്ടത് ഇമ്മടെ കടമ അല്ലേ….ജൂനിയേർസിനെ ഭീഷണിപ്പെടുത്തി വോട്ട് ചോദിക്കാല്ലേ കൊച്ചു കള്ളി… ”

” അതിന് ഭീഷണീടെ സ്വരമൊന്നും ആവശ്യല്ലാ.. അവർക്കറിയാ ആർക്കാ വോട്ട് ചെയ്യണ്ടെന്ന്… നിന്നെ പോലെ ഒരഴിഞ്ഞാട്ടകാരിയെ ഹെഡ് ആകാൻ മാത്രം നാണോം മാനോം ഇല്ലാത്തവരല്ലാ ഇവിടെ ഉള്ളോര്. ”

” ആരാ ഈ പറേണെ… നാണോം മാനോം ആത്രേ.. അതെന്താന്ന് നിനക്ക് വെല്ല നിശ്ചയോം ഇണ്ടോ… നീയാ ആ തോന്നിവാസം ഇവിടെ കാണിച്ചെന്ന് ഈ കോളേജിൽ എല്ലാർക്കും അറിയാ….ഡിസ്മിസ് കിട്ടണ്ട പരിപാടിയാ.. എന്നിട്ടും ഞാൻ അത് വലിയ ഇഷ്യൂ ആകാത്തത് ലാസ്റ്റ് yr ആയിപോയി നീ…..”

“നിന്റെ ഔദാര്യം എനിക്ക് വേണ്ടങ്കിലോ.. നിനക്കൊരു വിചാരം ഇണ്ട്….റേഡിയോ ജോക്കി പോസ്റ്റ്‌ ചുളിവിൽ അങ്ങട് കൈക്കലാക്കിയ പോലെ ഇതും അങ്ങട് നേടാന്ന്….അന്റെ പീറ ഫ്രെണ്ട്സും ഇജ്ജ് സൈറ്റടിച്ചു കാണിച്ചാ വാലി തൂങ്ങി വരണ കുറച്ചു കോഴികളും വിചാരിച്ചാ ഒരു കുന്തോം നടക്കാൻ പോണില്ല… ആ അഹങ്കാരാ ഇപ്പൊ അന്റെ മൊത്ത് ഇൾളതെങ്കി അത് നാളെ റിസൾട്ട്‌ വരണ വരെ ഇണ്ടാകൂ… കേട്ടോടി.. ”

“ഓ..ശരിക്ക് കേട്ടു…..സത്യം പറയാല്ലോ.. അത് അഹങ്കാരല്ലാ.. എനിക്ക് അവരോടുള്ള വിശ്വാസാ…. ആ വിശ്വാസത്തെ മറിക്കടന്ന്‌ ഇവിടെ വെല്ലോരും ജയിക്കുനുണ്ടങ്കി അതെനിക്കൊന്ന് കാണണം…”

“ഓ .. കാണാം… നിനക്ക് വാശി ആണേ എനിക്ക് അതുക്കും മേലെ ആടീ… ”

“മോളെ ആവേശം ഒക്കെ കൊള്ളാം… നമ്മ ഡീൽ മറന്നിട്ടില്ലല്ലോ…..നല്ലത് ഒന്ന് ഇപ്പൊത്തന്നെ ഓർഡർ ചെയ്തേക്… പിന്നെ അപ്പൊ പിടിച്ചു പൂമാല കിട്ടിയില്ലാ എന്നൊന്നും പറഞ്ഞേക്കല്ലേ…. ”

എന്റെ മുമ്പിലേക് കാർക്കിച്ചു തുപ്പികൊണ്ട് അവള് അവിടുന്ന് പോയി….

റബ്ബേ.. അവള് രണ്ടും കല്പിച്ചാ….എന്താണ് അവളുടെ മനസ്സിലെന്ന് ഒരു പിടീം കിട്ടനില്ലല്ലോ ..വിധിയുണ്ടങ്കി ജയിക്കട്ടെ … അല്ലെ…

വോട്ടിംഗ് ഒക്കെ സമാധാനപരമായി നടന്നു… നാളെയാണ് വോട്ട് എണ്ണലും റിസൾട്ട്‌ പ്രഖ്യാഭനോം..ഒരു ദിവസം മുഴുവനും നീണ്ടുനിക്കുന്ന വോട്ടിംഗ് ആയതുകൊണ്ടാണ് റിസൾട്ട്‌ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുന്നത് .. ബാലറ്റ് പെട്ടികൾ ഒരു റൂമിൽ ഭദ്രമായി പൂട്ടി വെച്ചു… സെക്യൂരിറ്റി യും ശക്തമാണ്…

♡♡♡♡♡

” ദാ.. വിഷ്ണു .. ടൈം ആകുന്നു…. ഒന്ന് വേഗം അലങ്കരിക്കഡോ… ”

“പടക്കം സെറ്റ് അല്ലെ…. ”

” കളേർസോ…..”

“എന്തിനാ ഇതൊക്കെ… ഇതിന്റെ ഒന്നും ഒരാവശ്യോല്ലാ… ”

“നീ എന്തിനാ അയ്ഷാ ഇങ്ങനെ ടെൻഷൻ അടിക്കണേ…. നമ്മ തന്നെ ജയിക്കും… ”

“അതെല്ലടാ.. നീ അങ്ങട് നോക്ക്.. നൗറീൻ എത്ര കോൺഫിഡന്റാ….”

“അവളോട് പോയി പണി നോക്കാൻ പറ..ഇജ്ജ് ബേജാറാവാണ്ടിരിക്ക്…..”

” വോട്ട് എണ്ണൽ തുടങ്ങി. .കുറച്ചു സമയം കൂടി….ഇജ്ജൊന്ന് സമാധാനായിട്ടിരിക്ക്…”

ഞാൻ നൗറിയെ നോക്കി.. അവള് എന്റെ മുഖത്തു നോക്കി ഒരാക്കിയ ഇളി ഇളിച്ചു.. എന്താകും അതിന്റെ അർത്ഥം….?? അവൾ വെല്ല പണിയും ഒപ്പിച്ചു കാണോ…..

♡♡♡

” ഡീ.. പതുക്കെ.. സൗണ്ട് ഇണ്ടാകല്ലേ… ”

“നൗറിയെ.. എനിക്ക് പേടിയാകുന്നു.. വേണോ … നമക് തിരിച്ചു പോയാലോ.. ”

“പേടിയുള്ളോർക് ഇപ്പൊത്തന്നെ പോകാ.. ഞാൻ എന്തായാലും വിചാരിച്ചത് നടത്തിയേ അടങ്ങു… നിങ്ങൾ വരുന്നുണ്ടേ വാ… ”

“ശു… മിണ്ടല്ലേ.. സെക്യൂരിറ്റി…. ”

“മറഞ്ഞു നിക്ക്….. ഇവറ്റകൾക്കൊന്നും പാതിരാത്രിക് ഒറക്കോം ഇല്ലേ…. ”

“നമ്മ വരുന്നേന്റെ വെല്ല ന്യൂസും കിട്ടിക്കാണോ… ”

“ഒന്ന് പോടീ… ”

നേരെ കോളേജിന്റെ പിറകു വശത്തേക്ക് നടന്നു… 2nd ഫ്ലോറിൽ ആണ് ബാലറ്റ് പെട്ടികൾ വെച്ച റൂം..ഈ ഫ്ലോറിൽ തന്നെ ഒരു girls ടോയ്ലറ്റ് ഉണ്ട് … അതോണ്ട് കുറച്ചൂടെ എളുപ്പായി..

“ഇവിടെ ആകെ പുല്ലും പൊന്തേം ആണെല്ലോ…. വെല്ല ജീവികളും…. ”

“ഒന്ന് മിണ്ടാതിരിയടീ… നിമ്മി..ഷാലൂ ..നിങ്ങള് ഇവിടെ തന്നെ നിന്നോ… ആരേലും വരുന്നുണ്ടേ സിഗ്നൽ തരണം.. ബാക്കിള്ളോർ എന്റെ കൂടെ വാ… ”

“പതുക്കെ..നിമ്മി..ഏണി പിടിക്കടീ….”

“നൗറിയെ.. അകത്തു കടക്കാൻ എന്താ ചെയ്യാ…? ”

“ചെലക്കാതെ ടോർച് അടിക്ക്… ”

“ഏ.!!..ഇത് നമ്മടെ ഗേൾസ് ട്ടോയലറ്റിലേക്കുള്ള വിന്ഡോ അല്ലെ.. ഇതിന്റെ കമ്പി ഇളകിയതാണോ.. ”

“ഇളകിയതെല്ലാ .. ഇളക്കിയതാ…..ഇന്ന് ഉച്ചക്ക് ഇതെന്നേനൂ പരിപാടി… ”

“ഈ ഗ്ലാസ്‌…? ”

“അതും ഇളക്കിയതാ.. ആരും സംശയിക്കാതിരിക്കാൻ ഞാൻ ഒരു ഷോക്ക് വെച്ചന്നെ ഒള്ളു..”

“നിന്റെ ബുദ്ധി അപാരം മോളേ… ”

“സൂക്ഷിച്.. ആ bucket മ്മേ ചവിട്ടിക്കോ …പതുക്കെ താഴേക്കു ഇറങ്ങ്… ”

“എല്ലാരും ആയില്ലേ.. ഓക്കേ അല്ലെ.. Let’s move…. ”

“എടീ….നിക്ക്… നിക്ക് .. ക്യാമറ ഇല്ലേ… അതിൽ പതിയില്ലേ… ”

“ഞാൻ ക്യാമറ കണക്ഷൻ കട്ട് ചെയ്‌ത്ക്ണ്… നിങ്ങൾ വാ.. ”

“എടീ… ദേ.. നോക്ക് … സെക്യൂരിറ്റി… വാതിലിന്റെ മുമ്പിൽ തന്നെ… ഇനിയെന്താ ചെയ്യാ…ഇത്രേം മെനക്കെട്ടത് വെറുതെ ആവോ… ”

“ഇത്രേം വരെ വന്നങ്കി അതിന്റെ അകത്തു കേറാനും നൗറീകറിയാ… ശൂശൂ …. വഴി ഇണ്ട്… ”

ഞങ്ങൾ നിക്കുന്നത് ഡ്രിങ്കിങ് വാട്ടർ സെക്ഷനിലാണ്.. അവിടുന്ന് ഒരു ഗ്ലാസ്‌ എടുത്ത് ഞാൻ ദൂരെക് എറിഞ്ഞു…

“ആരാ അവിടെ…. ആരാന്നാ ചോയ്ച്ചേ…. ”

സെക്യൂരിറ്റി ടോർച് അടിക്കുന്നുണ്ട്…. അയാൾ ഞങ്ങൾ നിക്കുന്ന ഭാഗത്തേക്കാണ് നടന്നു വരുന്നേ..

“പെട്ടു.. അയാൾ ഇപ്പൊ നമ്മളെ കാണും… സമാധാനായല്ലോ.. ”

“മിണ്ടാതിരിക്ക്… ”

അയാൾ അടുത്തെത്താറായി…

“എന്താ ദിവാകരാ .. നീ എന്താ അവിടെ ചെയ്യണേ….”

“പൗലോസേ.. ഒരു ശബ്ദം കേട്ടു.. ഈ ഭാഗത്തിന്ന്.. ”

“അത് വെല്ല പൂച്ചയോ മറ്റോ ആയിരിക്കും… താനിങ് പോര്… ”

“ഹാവു…ഒരു കണക്കിന് രക്ഷപെട്ടു… ”

“ഇവിടെ ഇങ്ങനെ കുത്തിയിരുന്നിട്ട് എന്താ കാര്യം.. വാ നമക് താഴെ പോകാ… അവിടെ എങ്ങാനും ചുരുണ്ടു കുടി കിടന്നാ ഒറക്കമെങ്കിലും കിട്ടും.. ഇവിടെ ഇപ്പൊ ആര് വരാനാ.. ”

“എന്നാലും….പ്രിൻസിപ്പൽ സാററിഞ്ഞാ… ”

“അവരിപ്പോ വന്നു നോക്കല്ലേ നമ്മ ഉറങ്ങിയോ ഇല്ലയോനോക്കെ .. താൻ വരുന്നുണ്ടേ വാ.. ഞാൻ പോവാ…”

“അവരു പോയി….പതുക്കെ…ടോർച്ച് അടിക്ക്….”

“ടീ..പൂട്ട് പൊട്ടിക്കല്ലേ…പണി കിട്ടും. ..”

“പൊട്ടിക്കല്ലാ..തുറക്കാ…”

“കീ.!!. ഇതെങ്ങനെ സംഘടിപ്പിച്ചൂ…”

“അതൊക്കെ കിട്ടീ….അണക്ക് ഇപ്പോ എന്തൊക്കെയാ അറിയണ്ട്….”

“ഏത് ജാവാൻറെ കാലത്തെ താവാ ആവോ…എന്തൊരു സൗണ്ടാ…”

“ഉന്തി തൊറക്ക്…”

“നശിപ്പിച്ച്…ആ സെക്യൂരിറ്റി വരുന്നോളം ഇണ്ടാകും.. ”

“രണ്ട് പെട്ടി മതീ….ഞാന്‍ തുറക്കാ…രമ്യാ ..എല്ലാം എടുത്തിട്ടില്ലേ…”

“ഒക്കെ ഓക്കേ ആണ്…”

ഒരോ പെട്ടിയിലേം ഞങ്ങടെ ബാലറ്റ് പേപ്പേർസ് എടുത്ത് ( വ്യത്യസ്ത കളർ ആയിരിക്കുമല്ലോ ഓരോ പോസ്റ്റിനും..അതോണ്ട് തിരിച്ചറിയാൻ എളുപ്പാണ് ) അതിൽ അയ്ഷക്ക് വോട്ട് കിട്ടിയ (3-4 എണ്ണം ഒഴിച്ച് ) അത്രയും പേപ്പറും മാറ്റി…പകരം ഞങ്ങള്‍ കൊണ്ട് വന്ന പേപ്പറുകൾ വെച്ചു….അതിലെല്ലാം എനിക്കാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നേ…

“ഫുള്‍ സെറ്റ് അല്ലെ…”

“ഡബിള്‍ ഓക്കേ. …”

“ആർക്കും ഡൗട്ട്സ് ഒന്നും ഇണ്ടാവില്ലല്ലോ……”

“ഒരു കുഞ്ഞിനു പോലും തിരിച്ചറിയില്ലാ…”

“ഈ നൗറിയോടാ അവള്ടെ കളി …ഇനി അവള് ജയിക്കണ എനിക്കൊന്ന് കാണണം. ”

“വാ…പോകാം ..കൂടുതല്‍ നേരം ഇവടെ നിക്ക്ണത് അപകടാണ്…”

എല്ലാം പഴേത് പോലെ തന്നെ വെച്ച് പൂട്ടി വന്ന വഴിക്ക് തന്നെ തിരിച്ചിറങ്ങീ…

“എടി…നിമ്മീ…ഷാലൂ.ഒറങ്ങിയോ ഇങ്ങള്…വാ .പോകാം…..”

♡♡♡

നൗറീടെ ചിരീടെ പിന്നിലെ രഹസ്യം ഇപ്പോ മനസ്സിലായില്ലേ…..അപ്പൊ എന്താ ഇങ്ങടെ ഒരിത്….അയ്ഷേടെ കഴുത്തില്‍ പൂമാല വീഴോ ..അതോ നൗറി വൈസ് ചെയർമാൻ പട്ടം ചൂടോ
..എന്തായാലും കാത്തിരുന്ന് കാണാല്ലേ…..

തുടരും……..

Click Here to read full parts of the novel

4.2/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!