Skip to content

പറയാതെ പാർട്ട് 22

  • by
parayathe story

✒ റിച്ചൂസ്

“ടാ…അനൗൺസ്മെറ്റിന് ടൈം ആയീ…അയ്ഷ എടുത്തു…”

“📢……………………………..അടുത്തതായി കോളേജ് head കളേയാണ് പ്രഖ്യപിക്കുന്നത്….കോളേജിന്റെ എന്ത് കാര്യത്തിനും മുന്പതിയിൽ നിന്ന് ചുക്കാൻ പിടിക്കാൻ… ചെയർമാൻ പോസ്റ്റിലേക് വൻ ഭൂരിഭക്ഷത്തോടെ 2000 വോട്ടുകൾ നേടി വിജയിച്ചിരിക്കുന്നു….അജ്മൽ റഹ്‌മാൻ…….
ചെയർമാന്റെ കൂടെ തന്നെ എന്തിനും ഏതിനും വലം കയ്യായി നിക്കാൻ ഒരു പെൺ കരുത്ത്… 1686 വോട്ടുകളോടെ വൈസ് ചെയർമാൻ പോസ്റ്റലേക്ക് വിജയിച്ചിരിക്കുന്നു.. അയ്ഷാ അഹമ്മദ്…വിജയികൾക്ക് അഭിനന്ദനങ്ങൾ…. 📢…..”

റിസൾട്ട്‌ കേട്ട് നൗറി ഞെട്ടി…. പടക്കം പൊട്ടലും കളർസ് വാരി വിതരലും ആകെ ബഹളായി….

റ്ററ്റരറ്റ റ്ററ്ററ്റാ.. ഇയ്യാ ഹുവാ അയ്ഷാ….
റ്ററ്റരറ്റ റ്ററ്ററ്റാ.. ഇയ്യാ ഹുവാ അയ്ഷാ….

” ഷിറ്റ്.. ഇതെങ്ങനെ സംഭവിച്ചു… ബാലറ്റ് പേപ്പേസ് മാറ്റിയിട്ടും..? . ”

“എന്താ നൗറിയെ…. ബാലറ്റ് പേപ്പേസ് വിദഗ്ധമായി മാറ്റിട്ടും അയ്ഷ എങ്ങനെ ജയിച്ചു എന്നാണോ താൻ ചിന്തിക്കുന്നേ…..”

“ഹും… ”

“ഹഹഹഹ…. പിന്നെ എന്തിനാ മുത്തേ ഞാനിവിടെ….. താൻ മനസ്സി കണ്ട ഈ അജ്മൽ അത് മാനത്തു കാണും… ”

“മനസ്സിലായില്ല.. ”

“മനസ്സിലാക്കിത്തരാ… താൻ പേപ്പർ അല്ലെ മാറ്റിയൊള്ളു.. ഞാൻ പെട്ടി തന്നെ അങ്ങട്ട് മാറ്റി….ഇന്നലെ നിങ്ങളുടെ പിറകെ തന്നെ ഞങ്ങൾ ഉണ്ടായീനു… ”

“ഡാ….. ”

“അലറണ്ടാ.. പൊറത്തറിഞ്ഞാ നിനക്ക് തന്നന്യാ നാറ്റക്കേസ്.. അതിനൊക്കെ ഉള്ള ഏർപ്പാട് ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്… ”

“യൂ ചീറ്റ്…. ”

“നീ എന്താ കരുതിയെ.. ഒറ്റ രാത്രി കൊണ്ട് അങ്ങട് ഒലത്താന്നോ… അജ്മൽ ചെയർമാൻ എങ്കി അയ്ഷ വൈസ് ചെയർമാൻ ….അത് മാറ്റി എഴുതാൻ ആർക്കും കയ്യുല്ല മോളെ..

ഇനി ഇതിന്റെ പേരിൽ അയ്ഷയുടെ മെക്കട്ട് കേറിയാ.. ഈ അജ്മൽ ആരാന്ന് നീ അറിയും…
കേട്ടോടി…. ”

അപ്പഴേക്കും അയ്ഷയും കൂട്ടരും അങ്ങോട്ട് വന്നു….

“അപ്പൊ എങ്ങനാ ബാക്കി ചടങ്ങേള്… തുടങ്ങല്ലേ….”

“വേഗാവട്ടെ.. വേഗാവട്ടെ…. ”

“ഓ..പൂമാല മേടിച് കാണില്ലാ ല്ലേ….ഇന്നാ.. പിടിക്ക്….. ഇട്ടോ… ”

നൗറിയുടെ മുഖം ഒന്ന് കാണാണ്ടീന്..ചുവന്ന് തുടുത്ത്….തോറ്റതിന്റെ അല്ലാ… എനോടുള്ള പക കൊണ്ട് അവളുടെ കണ്ണ് കത്തി ജ്വലിക്കേന്നു ….. എന്നെ ദഹിപ്പിക്കാനുള്ള ചൂട് ഉണ്ടായിരുന്നു അതിന്ന്..

മനസ്സില്ലാമനസ്സോടെ അവള് എന്റെ കഴുത്തിൽ മാല ഇട്ട് തന്നു… എല്ലാരും കയ്യടികലും ആർപ്പു വിളിയും വിസിലടികളും… ജൂനിയേർസ് തൊട്ട് ടീച്ചേർസ് വരെ ഉണ്ടായിരുന്നു കാഴ്ചക്കാരായി…

“ഇനി പറഞ്ഞോ..”.

“നൗറി .. Come on… ”

“sry.. “.

“എന്തോ കേട്ടില്ലാ… ഉറക്കെ പറ.. ഇവിടെ കൂടി നിക്കുന്ന എല്ലാരും കേൾക്കണം… ”

“അയ്ഷ.. എല്ലാത്തിനും sry… ”

എന്നും പറഞ്ഞു കൊണ്ട് അവളും ഫ്രെണ്ട്സും അവിടുന്ന് പോയി ….

ഓഹ്.. ഞാനിപ്പോ ആരാ.. ക്യാമ്പസ്‌ ജോക്കി.. വൈസ് ചെയർമാൻ…എനിക്ക് വയ്യ… ഹിഹി .. എനിക്ക് എന്നോട് തന്നെ ചെറുതായിട്ട് ഒരു അഹങ്കാരൊക്കെ തോന്നുന്നുണ്ട് ട്ടോ… ഹഹഹഹ.. ചുമ്മാതാട്ടോ ..ഒക്കെ റബ്ബിന്റെ കൃപ .. അല്ലാതെന്താ….പിന്നെ സന്തോഷ വാർത്ത എന്താന്ന് വെച്ചാല് നൗറിക്ക് എന്നോട്ള്ള വെറുപ്പ് ഒരു പടി കൂടി മുകളിലായി…ഓൾടെ കയ്യോണ്ടന്യാ എന്റെ അന്ത്യം എന്നകദേശം ഒറപ്പാകേം ചെയ്തു…. ഇനി ഓള് എന്തൊക്കെ കാണിച്ച് കൂട്ടോ ആവോ…

നെക്സ്റ്റ് സ്റ്റെപ് എന്താന്ന് നിങ്ങൾക്കെല്ലാർകും അറിയാല്ലോ.. ചെലവ്… ഫ്രണ്ട്സിനും എന്റെ വിജയത്തിന് വേണ്ടി കൂടെ നിന്ന എല്ലാർക്കും ട്രീറ്റ്‌ ചെയ്തപ്പഴേക്കും പേഴ്‌സ് കാലി….

അപ്പഴാണ് അജ്മലിക്ക എന്റെ
അടുത്തേക്ക് വന്നത് ..

“അയ്ഷാ…congrats”

“thnku so much അജ്മലിക്കാ .. എന്റെ വിജയത്തിന്റെ ഫുള് credit‍ ഇക്കാക്കാണ് .. ”

” ഇതൊക്കെ നമ്മടെ ഒരു സന്തോഷല്ലേ…”

“…😊…”

♡♡♡♡

“ഞാനിതിവിടെ വെച്ചതാണല്ലോ.. ഇപ്പൊ എവിടെ പോയി… ഒരു സാധനം വെച്ചോട്ത് കാണില്ല… ”

നിയ കാര്യായിട്ട് എന്തോ അവളുടെ ഷെൽഫിൽ തിരയാണ്…

“ഏ..ഇത് അയ്ഷാത്താന്റെ ഹാൻഡ്‌ ബാഗല്ലേ.. ഇതെങ്ങെനെ ഇവിടെ വന്നൂ ..??
ആഹ്ഹ്… ട്രെയിൻ മിസ്സായെന്ന് എന്റെ കയ്യിലായിരുന്നല്ലോ ല്ലേ . ഇത് തിരിച്ചേല്പിക്കാൻ പറ്റ മറന്നല്ലോ… ”

നിയ ആ ബാഗും പിടിച്ചു നിക്കുമ്പഴാണ് പെട്ടന്ന് നൗറീൻ റൂമിലേക്കു കടന്നു വന്നത്..കോളേജ് ഇലക്ഷന് തോറ്റു തുന്നം പാടിയുള്ള വരവാ…

“നിയാ….ഒന്ന് പൊയ്ക്കേ..എനിക്കൊന്ന് കിടക്കണം… ഇയ്യെന്തെടുക്കാ.. അതാരുടെ ബാഗാ…”

“അത് പിന്നെ… “(റബ്ബേ.. ഞാൻ ഇത്താനോട് എന്താ പറയാ.. )

“എന്ത് പിന്നെ.. ”

“അത് .. അത് എന്റെയാ.. ”

“ഈ ബാഗ് ഞാന്‍ ആര്ടെ അടുത്തോ കണ്ടിട്ടുണ്ടല്ലോ… ഇങ്ങു തന്നെ.. ”

“ഇത്തൂസേ….വഴിയില്ലാ …ഇത് എന്റെന്ന് .. ഞാൻ… ആാാ.. ഞാനെയ് ടൂർ പോയപ്പോ മേടിച്ചതാ… ”

“നിന്നോട് തരാനാ പറഞ്ഞേ… ”

നൗറീൻ ബാഗ് തട്ടിപ്പറിച്ച് മേടിച്ചു. .. തുറന്ന് നോക്കിയപ്പോ അവള്കതിൽനിന്ന് ഒരു ലൈസൻസ് കിട്ടി… അതാരുടെ ആണെന്ന് ഞാൻ പറയേണ്ടല്ലോ….. അയ്ഷാ….!!!!….Already കലിപ്പിലായിരുന്നു.. അത് കട്ട കലിപ്പായി….

“അപ്പൊ എല്ലാരും കൂടി എന്നെ ചതിക്കേന്നു ല്ലേ…”.

അവള് ബാഗ് വലിച്ചെറിഞ്ഞു…

“ഇക്കാ.. ഇക്കാ…”

അവള് ഒച്ചയിട്ടു…

“ഇത്തൂസേ . നിക്ക്.. ഞാനൊന്ന് പറേട്ടെ… ”

“ഇക്കാ.. എന്തിനായിരുന്നു ഇതൊക്കെ… ”

“എന്താ.. എന്താടാ പ്രശ്നം… ”

“പ്രശ്നം എന്താണെന്ന് ഇക്കാക്ക് അറീല്ലേ.. ”

“ഇജ്ജ് കൂൾ ആക്…..ഇത്രക്ക് ദേഷ്യപ്പെടാൻ ഇവിടെ എന്താ നടന്നേ..”

“എല്ലാരും കൂടി എന്നെ ചതിക്കേന്നു.. എനിക്ക് മനസ്സിലായി.. എന്നാലും ഇക്കാന്റെ ഭാഗത്ത് നിന്ന് ഞാനിതു പ്രതീക്ഷിച്ചില്ല…”

“മോളെ.. ഞാനോ .. ”

“ഇക്ക ഒന്നും പറേണ്ടാ.. ടൂർന്ന് ഇക്കേടെ കൂടെ അയ്ഷ ഉണ്ടായിരുന്ന കാര്യം ഇക്ക എന്നോട് മറച്ചു വെച്ചില്ലേ…അത് പോട്ടെ ..അന്ന് ഞാൻ കൂടെ ആരാന്ന് ചോദിച്ചപ്പോ ഇക്കു എന്നോട് കള്ളം പറഞ്ഞില്ലേ… ”

“മോളെ… അത് നിനക്ക് സങ്കടാവുംന്ന് കരുതിയാ ഞാൻ… ”

“എന്റെ സങ്കടോ.. ഇക്കാക്ക് എന്നോട് ഒരു ഇത്തിരി സ്നേഹമെങ്കിലും ഇണ്ടങ്കി എന്നോട് ഇങ്ങനെ ചെയ്യോ..
ടൂർ ന്ന്ൾള പേരിൽ ആ ഒരുംഭട്ടോളപ്പം ഒരീസം.. ചീ.. എന്റെ ഇക്ക തന്നെയാണോ ഇത്..”

“മോളേ.. അവള് വരുന്ന കാര്യം എനിക്കറിയുമായിരുന്നില്ല.. അവിടന്ന് കണ്ടപ്പഴാണ് ഞാൻ.. ”

“വേണ്ടാ. ഇക്ക ഇനി കുടുതൽ നുണ പറഞ്ഞു വിഷമിക്കണ്ടാ…അവള് ഒന്ന് കൊഞ്ചി കുഴഞ്ഞപ്പോ അവളോടുള്ള ദേഷ്യൊക്കെ ഇക്ക കാറ്റിൽ പറത്തിയോ…”

“അല്ല മോളെ… അങ്ങനെ അല്ല.. ”

“പിന്നെ എങ്ങനാ …ഓക്കേ.. സമ്മയ്ച്ചു…coincident ആയിരുന്നു… അപ്പൊ ഞാൻ വിളിച്ചപ്പോ അവള് അല്ലെ ഫോൺ എടുത്തേ.. എന്നോട് എത്ര സ്വാതന്ത്ര്യത്തോടെയാ ഓള് സംസാരിച്ചേ….അതും ഇക്കാടെ ഫോണിന്ന്….കേട്ടത് ഇവിടെ നിയ നിക്കുന്നോണ്ട് എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ… ഇതിന്നൊക്കെ ഞാൻ എന്താ മനസ്സിലാക്കേണ്ടത്…”

ഒരു ഭ്രാന്തിയെ പോലെ നൗറി അലറി..

“ഡാ….നിനക്ക് ഇക്കാനെ വിശ്വാസല്ലേ… ”

“വിശ്വാസമായിരുന്നു.. എന്നേക്കാളും.. ബട്ട്‌ ഇപ്പൊ ഇല്ലാ.. എല്ലാരും അയ്ഷയുടെ സൈഡാ.. അജ്മലും…സ്റ്റുഡൻസും ടീച്ചേഴ്സും.. ഇപ്പൊ എന്തിനും ഏതിനും എന്റെ കൂടെ നിക്കുമെന്ന് കരുതിയ ഇക്കയും..”
.

“നോ… എനിക്ക് നീയാ വലുത്… ”

“അതൊക്കെ പണ്ട്…. പെങ്ങളെ സ്നേഹിച്ച ആങ്ങള .. പെങ്ങൾക് വേണ്ടി തല്ലും വെക്കാണോം ഇണ്ടാകീന്ന ആങ്ങള… ഇപ്പൊ ഇക്ക മാറി.. ഒരുപാട് മാറി.. I hate u.. ”

“മോളെ.!!!… ”

“എന്നെ ഇനി അങ്ങനെ വിളിക്കണ്ടാ..
എന്നെ സ്നേഹികാത്തൊരപ്പം എന്നെ കൂടെ നിന്ന് ചതിക്കുന്നോരപ്പം ഞാൻ ഇനി ഒരു നിമിഷം നിക്കില്ലാ..
ഞാൻ പോവാ.. ”

“നീ എന്ത് വിവരല്ലായ്മായ പറേണെ.. ഞങ്ങളൊക്കെ നിന്റെ കൂടെ ഇണ്ട്.. എവിടേക്കും പോണ്ടാ . ”

” ഞാൻ തീരുമാനിച്ചു കഴിഞ്ഞൂ… ഞാൻ പോവാ…അയ്ഷയുടെ പരാജയം കാണാതേ ഞാനിനി വീട്ടിലേക്കില്ലാ…”

അങ്ങനെ നൗറിൻ വീടുവിട്ടിറങ്ങീ….അയ്ഷ കാരണം തന്റെ പെങ്ങള് വീട്ടിന്ന് പോയതും തന്നിൽ നിന്നകന്നതും അനസിന് അയ്ഷയോട് തോനിയ ചെറിയ മതിപ്പ് ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞ് ആ സ്ഥാനത്ത് വെറുപ്പ് വരാൻ ‍ പോന്നതായിരുന്നു….

പെങ്ങളെ സ്നേഹിക്കുന്ന ഏത് ആങ്ങളമാർക്കും പെങ്ങളെ കഴിഞ്ഞിട്ടേ മറ്റന്തും എന്നാണല്ലോ….

അവിടന്ന് നൗറിൻ നേരെ പോയത് കോളേജ് ഹോസ്റ്റലിലേക്കാണ്.. വാർഡനെ പരിചയമുള്ളതിനാലും ഇവരുടെ ഫാമിലിയെ അടുത്തറിയാവുന്നത് കൊണ്ടും റൂം കിട്ടാൻ പ്രാസമുണ്ടായില്ല…

അടുത്ത ദിവസം കോളേജിൽ

“ടീ….നീ പറഞ്ഞത് സത്യാണോ…”

“നിന്റെ ഇക്കാനെ കുപ്പീലാക്കാൻ ആ അയ്ഷ എന്ത് പണിയാ കാണിച്ചേന്നാ ഒരു പിടീം കിട്ടാതേ…എന്തായാലും അവളൊരു പഠിച്ച കൾളി തന്നയാ..”

“അവള് എന്റെ ലൈഫിലേക്ക് കടന്നു വന്നേ പിന്നെ എനിക്ക് നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടൊൾളൂ..ക്യാമ്പസ് ജോക്കിയും വൈസ് ചെയർമാൻ പോസ്റ്റും. .എല്ലാം അവൾക്ക് സ്വന്തം..ഇപ്പൊ ഇതാ അവള് കാരണം എനിക്കന്റെ ഇക്കാനെം നഷ്ടായായി….”

“എടാ….നീ വീട്ടില്‍ പോണം…നമ്മുക്ക് സമാധാനായി ഒരു തീരുമാനണ്ടാക്കാ…”

“ഇല്ലാ…അവടെ ഉൾളോർക്കെല്ലാം എന്നേക്കാൾ വലുത് അവളാണല്ലോ…അവളുടെ പരാജയം കാണാതേ ഞാനിനി വീട്ടിലേക്കില്ലാ…”

“ഇക്ക പിന്നെ നിന്നെ വിളിച്ചോ…”

“ഹമ്മ്മ്..ഒരുപാട്..ഞാന്‍ എടുത്തില്ലാ..ഹോസ്റ്റലിലേക്ക് വന്നിനൂ..ഞാന്‍ കാണാന്‍ കൂട്ടാക്കീല്ലാ…”

“ആഹ്… അവള് നമ്മുക്കെന്നും ഒരു തലവേദന ആണല്ലോ…ഇത്രയും ആയ സ്ഥിതിക്ക് ഇനി അവളെ വെറുതെ വിട്ടാ പറ്റില്ലാ…”

“അവള് കരയണം…കരയിപ്പിക്കും ഈ നാറിൻ….ആ ഒരു ദിവസത്തിനു വേണ്ടിയാ ഞാന്‍ കാത്തിരിക്കുന്നേ…..”

“അവളോട് മുട്ടുമ്പോ നമ്മള് സൂക്ഷിക്കണം..എന്ത് പണി കൊടുത്താലും അവളതിന്നൊക്കെ നൈസ് ആയിട്ട് ഊരിപ്പോരും…”

“ഇനി അങ്ങനെ ഉണ്ടാവില്ലാ…ഞാന്‍ കൊടുക്കുന്ന പണി അവള് ജീവിതത്തിൽ ഒരിക്കലും മറക്കേം ഇല്ലാ…wait and watch. ….”

❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

കോളേജിന്റെ പിന്നിൽ…

“എടാ.. അജ്മലേ.. ഇജ്ജിങ്ങനെ കൾളും മോന്തീംകോണ്ട് ഇരുന്നോ .. കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം മറ്റൊരാള് കൊത്തികൊണ്ട് പോണത് നോക്കി നിക്കേണ്ടി വരും.. പിന്നെ മാനസ മൈനേം പാടി നടക്കാ..”

അജ്മൽന് ദേഷ്യം ഇരച്ചു കയറീ.. ഡാ… എന്നലറികൊണ്ട് അവന്റെ കോളറിൽ കയറി പിടിച്ചു…

“എന്റെ മെക്കട്ട് കേറീട്ട് എന്താ കാര്യം.. പോയി ആ അനസിന്റെ ചെകിടത്ത് പൊട്ടിക്ക്.. ”

“എന്താന്ന് വെച്ചാ തെളിച്ചു പറ..”

“നൗറീടെ ആങ്ങള അനസുമായിട്ടാ ഇപ്പൊ അയ്ഷക്ക് ജിംഗലാല..
ഒരു ദിവസം മുഴുവൻ അവർ എറണാകുളത്ത് ചുറ്റി കറങ്ങിയെന്ന്…”

“എന്താ നീ പറഞ്ഞേ.. അയ്ഷയെ കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ.. ”

“അനാവശ്യല്ലാ.. ഒള്ളതാ.. നൗറിൻ അവളുടെ ഫ്രണ്ട്സിനോട് പറേണത് ഞാനീ രണ്ട് ചെവി കൊണ്ടും കെട്ടാതാ..ഒരു ദിവസാ.. ഒരു ദിവസം.. പിറ്റേന്ന് രാവിലെയാ അവർ വീട്ടിൽ എത്തിയേ.. എന്തൊക്കെ നടന്നു കാണുമോ എന്തോ.. fresh പീസേന്നൂ.. ഇപ്പൊ സെക്കനാൻഡ് ആയല്ലോ അളിയാ.. ”

“ഡാ… നിന്നെ ഞാൻ…. ”

അജ്മൽ അവന്റെ മുക്കിന് നോക്കി നല്ലൊരു ഇടി കൊടുത്തു…

“എന്റമ്മോ … ചോരാ… ”

ബാക്കിള്ളോരെല്ലാം അവനെ പിടിച്ചു മാറ്റി..

“അയ്ഷാ…അവളെന്ന് പറഞ്ഞാ എനിക്ക് ഭ്രാന്താ… അവളെനിക്കുള്ളതാ.. അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കൂല്ലാ… ”

അജ്മൽ കലിപ്പ് കേറി കയ്യിലിരുന്ന ഗ്ലാസ്‌ കൊണ്ട് ചുമരിലിടിച്ചു….. ചോര ഒഴുകുന്നതൊന്നും അവനൊരു വേദന അല്ലാ.. അതിനേക്കാൾ നൊന്തദ് അവന്റെ മനസ്സാ.. അതിനായിരുന്നു നീറ്റൽ കൂടുതൽ….

“അപ്പൊ … ശത്രുക്കൾ ഒന്നല്ലാ… രണ്ടാ..അവളെ സ്വന്തമാക്കാൻ എന്ത് നാറിയ കളിയും ഞാൻ കളിക്കും.. നിങ്ങൾ കണ്ടോ..”

അവന്റെ കണ്ണുകളിൽ ചുവന്ന അഗ്നി ആളിക്കത്തി….അതില്‍ ചുട്ടു ചാമ്പലാകാൻ പോകുന്നത്.. ജീവിതം മാറി മറിയാൻ പോകുന്നത്. ആരുടെ ഒക്കെയാന്ന് കണ്ടറിയാ…

“മച്ചാനേ..എന്താ പ്ളാൻ…”

“സിനിമയുടെ സെക്കന്‍ഡ് ഹാഫ് ഇനി ഞാന്‍ എഴുതും……അതിനൊത്ത് അവരാടും ..ആടിക്കും ഞാന്‍….”

❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

ആദ്യായിട്ടാ മ്മള് അലാറം വെച്ചിട്ട് കറക്റ്റ് ടൈമിന് നീക്കണ്….സമയം ഒരു മണി…പാതിരാത്രിക്ക് ഇമ്മക്കെന്താ പണീന്നാവും ഇങ്ങള് ചിന്തിക്കുന്നുണ്ടാവാ….എന്നാ കേട്ടോളിം…ഇന്നാണ് ഉപ്പച്ചീ ദുബായീന്ന് വരണ്…കൊണ്ടരാൻ പോകാനാണ് മ്മള് ഇത്ര നേരത്തെ നീച്ച്…..

വെളുപ്പിന് ഉപ്പ പ്ളൈൻ ഇറങ്ങീതും ഞങ്ങൾ എത്തീ കോഴിക്കോട് എയർ പോർട്ടില്….അവിടെ വെച്ച് അനസിനെ കണ്ടൂ….തല്ല് ഇണ്ടാക്കാൻ എന്തേലും കാരണം നോക്കി നടക്കുന്ന അവൻ എന്നേ കണ്ടപ്പോ മുഖം തിരിച്ച് പോകാണ് ചെയ്തത്…ഞാനായിട്ട് എന്റെ കുഴി തോണ്ടണ്ടല്ലോന്ന് കരുതി ഞാനും ഒന്നും മിണ്ടാൻ പോയില്ലാ…

ഉപ്പ വന്നേന്റെ പ്രധാന ഉദ്ദേശം ഞാന്‍ പറഞ്ഞരണ്ടല്ലോ…ഇന്റെ ഇക്കാടേം സനേടേം കല്യാണം നടത്താൻ….അങ്ങനെ കാത്ത് കാത്തിരുന്ന ആ ദിനവും കുറിച്ചൂ…ജാനുവരി 25 ന് കല്യാണം. ഇത് അടുത്തായല്ലോ എന്ന് ഞാന്‍ പരാതിപ്പെട്ടപ്പോ ഇക്കു പറയാ ഓന്ക്ക് ഓന്റെ പെണ്ണിനേ പെട്ടന്ന് തന്നെ ഇവിടേക്ക് കൊണ്ടരണം എന്ന്..കൾളൻ..ഇക്കൂന് ലീവും കുറവാണ്.അല്ലങ്കിലൊന്നും ഇത്ര ധൃതി പിടിച്ച് കല്യാണം നടത്തില്ലാ….ഇനി കുറച്ചീസേ ഒൾളൂ… എന്തൊക്കെ പരിപാടികളാ…ഇക്കൂനോട് പരാതി പറഞ്ഞെങ്കിലും എനിക്കും ആ ദിവസം പെട്ടന്ന് ആയങ്കില് എന്നായിരുന്നൂ..പൊലിവ് കട്ട കുത്തീ എന്നൊക്കെ പറയൂല്ലേ..ആ അവസ്ഥ. …

❤ ❤ ❤ ❤

“അങ്ങനെ സന മോൾടെ ആഹിറം വെളിച്ചായീ…..”

“ഒന്ന് പോടീ…കളിയാക്കാണ്ട്…”

” ഹഹഹ. .അയ്ഷാ….കല്യാണം നമ്മക്ക് പൊളിക്കണം…

“അതുപിന്നെ പറയാണ്ടോ….”

ഫ്രന്‍സിനോട് കത്തിയടിച്ചിരിക്കുമ്പഴാണ് ഇക്കൂസിന്റെ ഫോണ്‍ വന്നത്…ഇക്കു പറഞ്ഞ കാര്യം കേട്ട് എനിക്ക് തല കറങ്ങുന്ന പോലെ …ഇടുത്തീ പോലെയായിരുന്നു ആ വാര്‍ത്ത എന്റെ കാതില്‍ പതിച്ചത്. ….

തുടരും……

Click Here to read full parts of the novel

3.1/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!