റിച്ചൂസ്
ചങ്കേളേ….. എല്ലാരും ഇവിടെ തന്നെ ഇല്ലേ…ഒരു ചൂപ്പർ പാര്‍ട്ടുമായിട്ടാണ് മ്മള് ഇന്ന് ബന്ന്ക്ക്ണ്…ഞാന്‍ വിചാരിക്കുന്ന പോലെ നിങ്ങള്‍ക്ക് കഥ മനസ്സിലാവുന്നുണ്ടോ..ഉൾക്കൊൾളാൻ കഴിയുന്നുണ്ടോ എന്നൊന്നും എനിക്കറീല്ലാ…എങ്കിലും ഈ എളിയ എഴുത്തുകാരിയെ സപ്പോർട്ട് ചെയ്യാന്‍ നിങ്ങള്‍ കാണിക്കുന്ന വലിയ മനസ്സിന് ഒരുപാട് നന്ദി…..
💕💕💕💕💕
ഈവനിങ്
“അയ്ഷാ.. ഉപ്പാക്ക് എങ്ങനെണ്ടടാ.. ”
“അൽഹംദുലില്ലാഹ്….ഉപ്പ ആളാകെ ഉഷാറായില്ലേ… ” (ഷിറി)
“നിന്റെ മുഖം ചിരിച്ചു കാണുന്നത് ഈയിടെയാണ്… ആ പഴയ അയ്ശു തന്നെ നിനക്ക് ചേരു.. ” (ഷാന)
“ഹഹഹ.. ”
“അല്ലാ.. ആരൊക്കെയാ ഇത്.. ഒരു വാലിന്റെ കുറവുണ്ടല്ലോ .. അവളെവിടെ… ”
“മാഷോട് അത് പറയാൻ വരായിരുന്നു ഞങ്ങൾ….
എന്റെ ഇക്കയുമായി സനയുടെ മാര്യേജ് ഉറപ്പിച്ചു.. വരുന്ന ജനുവരി 25 നാണ്.. മാഷ് വരണം…സന ഇനി കല്യാണം കഴിഞിട്ടെ ഇങ്ങോട്ടൊള്ളു…. ”
“ആഹാ.. അത് പിന്നെ വരാതിരിക്കോ.. തീർച്ചയായും വന്നിരിക്കും…വിളിക്കേണ്ട ആള് സന ആയിരുന്നു.. Any way , നിന്റെ ബ്രോ അല്ലെ.. So…ഞാൻ അത് കാര്യാക്കണില്ലാ… ”
“ഇനിപ്പോ ആ പരാതി പറഞ്ഞു മാഷ് ഒരു ബിരിയാണി മിസ്സാകില്ലാന്ന് ഞങ്ങൾക്കറിയാ…” (ഷിറി)
“ഇവളുടെ കൂടെ നടന്നു നിങ്ങളും തമാശ തുടങ്ങിയോ.. അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നുള്ളു… ”
“ന്നാ മാഷ് ഞങ്ങടെ കൂടെ കുടിക്കോ.. നല്ല അടിപൊളി തമാശകൾ ഞങ്ങൾ പഠിപ്പിക്കാ..” (ഷാന)
“വേണ്ടേയ്..പോയിപ്പോയി പിള്ളേർക്ക് മാഷ്മാരോടൊന്നും ഒരു ബഹുമാനോം ഇല്ലാ.. ”
“ബഹുമാനിക്കണംന്ന് പിള്ളേർക്ക് കൂടെ തോന്നണ്ടേ മാഷേ.. പ്രേതെകിച്ച് മാഷിനെ ഒക്കെ കാണുമ്പോ… ”
“😰..”
“അയ്ഷാ.. നിന്നെ ഓഡിറ്റോറിയത്തിലേക്ക് വിളിക്കുന്നുണ്ട്.. യൂണിയൻ മീറ്റിംഗിന്ന്.. ”
“ആ..ഇതാ വരണ്..ഒരു ആവേശത്തിന്ന് കുടീതാ.. ഇതിപ്പോ ഒരു തലവേദനയാണല്ലോ.. ഞാൻ ഇപ്പൊ വരാട്ടാ…..മാഷേ.. പോട്ടെ…”
“അല്ലാ.. നിങ്ങൾക്കിങ്ങനെ നടന്നാ മതിയോ.. സനയെ പോലെ….. ”
“മാഷ് പറഞ്ഞു വരുന്നതൊക്ക് ഞങ്ങൾക് മനസ്സിലായി.. പറഞ്ഞിട്ട് എന്താ കാര്യം.. നമ്മക് ആഗ്രഹണ്ടായിട്ട് കാര്യല്ലല്ലോ….വീട്കാർക് നമ്മളെ കെട്ടിച്ച് വിടണന്നുള്ള ഒരു വിചാരം കൂടി വേണ്ടേ. .. ” (ഷിറി)
“ഹഹഹഹ….അപ്പൊ നിങ്ങടെ ചുറ്റികളികളൊക്കെ കുറച്ചു കാലം കുടി ഈ ക്യാമ്പസ് കാണേണ്ടി വരുമെന്നർത്ഥം… ”
“എന്ത് ചുറ്റിക്കളി… !? ” (ഷാന)
“ഞാനും നിങ്ങടെ ഈ പ്രായം കഴിഞ്ഞ് വന്നത് തന്ന്യാ.
അതിപ്പോ ഇത്ര മറച്ചു വെക്കാനൊന്നും ഇല്ലന്നെ.. പ്രതേകിച്ചു നിങ്ങടെ ഫ്രണ്ട്നെ കണ്ടാ അറിയാ ഓൾക് വലിയൊരു ചുറ്റിക്കളി ഉണ്ടന്ന് .. ”
“ഇല്ലാന്ന് പറയാൻ പറ്റൂല്ലാ.. becauz..അങ്ങനെത്തെ കാര്യങ്ങളാണല്ലോ ഓൾടെ ലൈഫിൽ നടക്കണേ.. ടൂർ കഴിഞ്ഞു വന്നപ്പോ ഞങ്ങളെല്ലാരും കരുതീത് അയ്ഷയും അനസും ഇഷ്ട്ടത്തിലായീന്നാ.. പക്ഷെ അനസ് കാണിച്ച അടുപ്പൊക്കെ അഭിനയമായിരുന്നൂന് പിന്നീട് മനസ്സിലായി.. അവൻ ദുഷ്ട്ടനാ…അയ്ഷയുടെ ഉപ്പാക്ക് ആക്‌സിഡന്റ് ആയേന്റെ പിന്നിലും അവനാ… അജ്മലിക്ക അല്ലെ രക്ഷിച്ച്.. അജ്മലിക്ക ഒരു പാവാ.. പല പ്രാവശ്യോം അയ്ഷയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.. അങ്ങനൊരാളോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികമാണല്ലോ…. ” (ഷാന)
“അതെ.. ഞങ്ങൾക്കറിയാ.. അവരുടെ രണ്ട് പേരുടേം മനസ്സിൽ ഇഷ്ടമുണ്ട്.. തുറഞ്ഞു പറയാത്തതാ… (ഷിറി)
“ഓഹോ.. എനിക്കും എവിടെയൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നീന്നു…
സമയാകുമ്പോ അവർ തന്നെ അത് പരസ്പരം തുറഞ്ഞു പറഞ്ഞോളും..നമ്മൾ വെറുതെ അതിൽ തലയിടണ്ടാ.. അപ്പൊ ശരി .. ഞാൻ പോട്ടെ.. ഷിറ്റ്.. കീ എടുക്കാൻ മറന്നു… സ്റ്റാഫ് റൂമിൽ കാണും… പോട്ടെ..”
“ഓക്കേ.. ”
സ്റ്റാഫ് റൂമിൽ വന്നപ്പഴാണ് ടേബിളിൽ ഫുൾ ബുക്സ് കണ്ടത്..
ഈ കുട്ടികളോട് ഇത് എത്ര പറഞ്ഞാലും കേൾക്കില്ലാ.. സൈൻ ചെയ്താ അവർക്കത് എടുത്തു കൊണ്ട് പൊക്കൂടേ.. ഷെൽഫിലേക് വെക്കാം..
ഇനി എന്തേലും മിസ് ആയാ അവസാനം അത് എന്റെ തലയിൽ ആവും..
ബുക്സ് എടുത്ത് വെക്കുന്നതിനിടയിൽ ടേബിളിൽ കാൽ തട്ടി വീഴാൻ പോയതും കയ്യിലുൾള മുഴുവൻ ബുക്‌സും താഴെ വീണു..
ശോ.. വീണ്ടും പണി കിട്ടി.. അല്ലാ.. അതിപ്പോ എന്താ.. ഗോൾഡൻ കളറിലുള്ള ഒരു പേപ്പർ കവർ..
തുറഞ്ഞു നോക്കിയപ്പോ അതൊരു ലെറ്റർ ആണ്… വായിച്ചപ്പഴാണ് മനസ്സിലായത് അത് ഒരാളുടെ ഹൃദ്യമായിരുന്നു..
ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്ന ഹൃദയം..
ശെടാ . ഇതിപ്പോ ആരാ..!?.. പേരും അഡ്രസ്സും ഒന്നും തന്നെ ഇല്ലാ.. കഷ്ട്ടായല്ലോ..
( “കോപ്പ് .. താഴെ വീഴാൻ കണ്ട ഒരു നേരം.. പ്ലാൻ മൊത്തം ഫ്ലോപ്പ് ആയില്ലേ.. സാരല്ല… അയ്ഷയാണെന്ന് മനസ്സിലായില്ലല്ലോ .. അത് തന്നെ ഭാഗ്യം.. ”
മറന്നു നിന്ന ചുണ്ടുകൾ സ്വയം പിറുപിറുത്തു… )
രാത്രി പന്ത്രണ്ടായി.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല മനസ്സ് മുഴുവൻ മാഷിന്ന് അത് കിട്ടിയോ , മാഷ് അത് വായിച്ചു കാണുമോ എന്നുള്ള സംശയങ്ങൾ.. വായിച്ചു കാണും .. വായിക്കാതെ എവിടെ പോവാൻ ..ഞാൻ മാഷിൽ നിന്ന് വാങ്ങിച്ച ബുക്കിൽ നിന്ന് അത് കിട്ടുമ്പോ തീർച്ചയായും അത് ഞാനാണെന്ന് മാഷിന്ന് മനസ്സിലായിക്കാണും.. അയിഷാ… വെറുതെ ഒരോന്ന് ചിന്തിച്ചു കൂട്ടാതെ ഉറങ്ങാൻ നോക്ക് വിവിധ വർണ്ണങ്ങളുള്ള ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി അവള് സുഖായി ഉറങ്ങീ ..മറയത്ത് നടക്കുന്ന കളികളറിയാതെ… ഈ മനസ്സ് ഒരുനാൾ നോവുമെന്നറിയാതെ..
❤ ❤ ❤
“അജ്മലേ.. എന്താടാ അന്റെ കയ്യില്.. ”
“എടാ .. ആ മാഷ് ഒരു പാവല്ലേ.. ആരാ ആ ലെറ്റർ എഴുതിയത് എന്നാലോചിച്ചു ഇന്നലെ ഒരു പോള കണ്ണടച്ച് കാണില്ലാ.. അപ്പൊ ഞാൻ കരുതീ മാഷേ ഒന്ന് ഹെല്പ് ചെയ്യാന്ന്.. മാഷ് എന്തായാലും ഇനിയുമൊരു ലെറ്റർ expect ചെയ്യുന്നുണ്ടാകും.. ബട്ട് അങ്ങനൊരു ലെറ്റർ അയ്ഷ എന്തായാലും എഴുതാൻ പോണില്ലല്ലോ.. സാരല്ല.. ഞാൻ അങ്ങട്ട് എഴുതി. ”
“എടാ ഇജ്ജൊരു സംഭവം തന്നെ.. ഇതൊക്കെ എവിടുന്ന് വരുന്നു..”
“ഇതാ ഇത് നോക്ക്… എങ്ങനെ ഉണ്ട്.. ”
“പൊളിച്ചു . ഇതിൽ മാഷ് വീഴും.. ”
❤ ❤ ❤
“സാറേ . .”
“എന്താ ജോസഫേട്ടാ”… (കോളേജ് പ്യൂൺ ആണ് )
“സാറിന്ന് കോളേജ് അഡ്രസ്സിൽ ഒരു ലെറ്റർ വന്നിട്ടുണ്ട്..
പേരും വിലാസോം ഒന്നൂല്ലാ..”
“തരൂ..നോക്കട്ടെ.. ”
💘💘💘💘💘💘💘💘💘💘💘💘💘💘💘
മാഷേ… ഇത് ഞാനാട്ടോ.. മാഷിന്റെ കാന്താരി😉… ആദ്യ ലെറ്റർ വായിച്ചപ്പോ ഞാനാരാണെന്ന് മാഷിന്ന് പിടി കിട്ടീല്ലാ ല്ലേ.. എങ്കിലും എന്നെ കണ്ടു പിടിക്കാൻ മാഷൊരു ശ്രമം നടത്തുമെന്ന് കരുതീ.. അതും ഇണ്ടായില്ല.. സാരല്ലാ.. മറയത്തിരുന്ന് മാഷേ കളിപ്പിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ലാ.. ഞാൻ വരുകയാ.. മാഷിന്റെ മുമ്പിലേക്… ഹൈഫാ മാളിലെ മസാല കോഫി ഷോപ്പിൽ നാളെ വൈകുന്നേരം നാലിന് ഞാനുണ്ടാകും. മാഷ് വരില്ലേ..
💘💘💘💘💘💘💘💘💘💘💘💘💘💘💘
“അല്ല മച്ചാനെ.. നിക്കൊരു സംശയം..
മാഷ് അവിടെ പോയിട്ട് ആരെ കാണാനാ… അങ്ങനെ അവിടെ ഇപ്പൊ ഒരു പെണ്ണ് ഉണ്ടാകൂലല്ലോ…. ”
“എടാ…അങ്ങനെ ഒരാളില്ലാന്ന് നമ്മക്കല്ലേ അറിയൂ …അയാള് കുറച്ചു വട്ടം കറങ്ങട്ടെ. നമക് കുറച്ചു എന്റർടൈൻമെന്റ് ആകെം ചെയ്യും..”
പക്ഷെ.. ഹൈഫാ മാളിൽ മസാല കോഫി ഷോപ്പിലെ അവസാന ടേബിളിൽ ഒരുവൾ കാത്തിരിപ്പുണ്ടായിരുന്നു.. മാഷിന്റെ വരവിനായി ..
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission