✒റിച്ചൂസ്
ചങ്കേളേ..ഞാൻ എത്തി… . ആദ്യം തന്നെ നിങ്ങടെ കട്ട സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി പറയാണ്…കുറേ പേര് കമെന്റ്സ് അറീക്കുന്നുണ്ട്… നിങ്ങടെ അഭിപ്രായം കാണുമ്പോ ഒരുപാട് സന്തോഷണ്ട്..ഇനിയും നിങ്ങടെ ഒപ്പീനിയൻസും സജഷൻസും അരീക്കണം…അപ്പൊ ബേം ബായിച്ചോളിം….
💕💕💕💕💕
” ടീ… വേഗം പോരണട്ടോ… ഞാൻ കേറില്ലാ… ഇയ്യ് ഇറങ്ങുമ്പോ വിളിച്ചാ മതി ..ഞാൻ വരാം… ”
” അയ്.. ഇക്കു കൂടി വാ… അയ്ഷാത്താനെ കാണാല്ലോ… ”
“ദേ… ചെറിയ വായേല് വലിയ വർത്താനം പറഞ്ഞാ ഉണ്ടല്ലോ .. ആ….”.
“ദാ.. അവിടെ നിർത്തിക്കോ വണ്ടീ…..”
ഇക്കാന്റെ കല്യാണം കൂടാൻ അസർപ്പ് വിളിച്ചിട്ട് വന്നതാണ് നിയാ.. ബുള്ളറ്റിൽ കൊട്ന്നാക്കി കൊടുത്തത് നമ്മടെ അനസും…അസർപ്പ് വഴി അനസിന്ന് ക്ഷണമുണ്ടങ്കിലും അനസ് വീട്ടിൽ കയറാണ്ട് പോകാനാണ് പ്ലാൻ… നിയ വന്നത് കണ്ട് അസർപ്പ് അങ്ങട് വന്നു…
“അനസ്‌ക്കാ.. വരിം.. ”
“ഞാൻ ഇല്ലടാ .. കുറച്ചു അത്യാവശ്യ തിരക്ക്ണ്ട്.. ”
“എന്ത് അത്യാവശ്യണ്ടേലും ഇപ്പൊ ഇക്കുന്റെ കല്യാണം കൂടുന്നതാണ് ഇമ്പോര്ടന്റ്റ്… വാ അനസ്‌ക്കാ…പ്ളീസ്…”
“നിങ്ങ നടന്നോ .. ഞാൻ വരാം… ”
വന്ന ഗസ്റ്റുകളെ സ്വീകരിച്ചിരുത്തുന്ന തിരക്കിലായിരുന്നു അയ്‌ശേടെ ഉപ്പ… പെട്ടന്നാണ് ഗേറ്റ്ങ്ങേ ബുള്ളെറ്റിലിരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത് .. ഇത് … ഇതാ മോനെല്ലേ…. ഉപ്പയുടെ കണ്ണുകൾ വിടർന്നു…..ആക്‌സിഡന്റ് ആയിട്ട് താൻ ആരാന്നു പോലും അറിയാതെ കൃത്യ സമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു ബ്ലഡ് നൽകി ജീവൻ രക്ഷിച്ച ആൾ… ഒരു നന്ദി വാക്കുപോലും കേൾക്കാൻ നിക്കാതെ എങ്ങോട്ടോ മറഞ്ഞവൻ…ഒരുപാട് ആഗ്രഹിച്ചു കാണാൻ കൊതിച്ച മുഖം…. ഇപ്പൊ ഇതാ തന്റെ മുമ്പിൽ… ഉപ്പ മറുത്തൊന്നും ചിന്തിക്കാതെ അനസിന്റെ അടുത്തേക് ചെന്നു….
“മോനെ…. നീ ഇവിടെ….
നീ എന്താ അന്ന് പറയാതെ പോയത്….
നീ ഇല്ലായിരുന്നുവെങ്കി അന്ന് ഞാൻ… എങ്ങനാ ഞാൻ ഇതിനൊക്കെ നന്ദി………….”
“അങ്ങനൊന്നും പറയല്ലേ അങ്കിളേ … അതെന്റെ കടമയല്ലേ… ”
ഉപ്പാന്റെ വാക്കുകൾ മുഴുവിപ്പിക്കുന്നതിന്ന് മുന്പേ അനസ് ഉപ്പയുടെ കൈപിടിച്ചു ഇടക്ക് കയറി പറഞ്ഞു…. സന്തോഷം കൊണ്ടു ഉപ്പയുടെ കണ്ണ് നിറഞ്ഞു… അത് തുടച്ചു അവർ രണ്ടു പേരും ആലിംഗനം ചെയ്ത് പടച്ചവനെ സ്തുതിച്ചു…
” വാ.. ഇന്നെന്റെ മോന്റെ കല്യാണാ … നല്ലൊരു ദിവസത്തിലാ നിന്നെ കാണാൻ കഴിഞ്ഞേ… അകത്തു കേറി എല്ലാരേം പരിചയപെടാ.. ഇതറിയുമ്പോ എന്റെ അയ്ശു മോളാകും ഏറ്റോം കൂടുതൽ സന്തോഷിക്കാ…. ”
“പിന്നെ ഒരിക്കെ… ”
“അതൊന്നും പറഞ്ഞാ പറ്റില്ലാ.. മോൻ വാ…. ”
❤ ❤
“ടാ.. അജൂ… നീ ഇവിടെ കിന്നരിച്ചു കൊണ്ട് നിന്നോ…. ”
“എന്താ…. ”
“പരേണില്ലാ.. കാണിച്ചരാ…. ”
അനസിന്റെ തോളിൽ കയ്യിട്ട് ചിരിച്ചുകൊണ്ട് നടന്നു വരുന്ന ഉപ്പ…. അജ്മൽ ഞെട്ടി തരിച്ചു….
“ഇവനെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത്…”
” ഇനി അതൊന്നും ആലോയ്ച്ചിട്ട് കാര്യല്ലാ.. അവൻ ഇവിടെ നിക്കുന്നത് നമ്മക്ക് അപകടാ.. അയ്ഷ ഈ കാഴ്ച്ച കണ്ടാ ഒക്കെ അതോടെ തീരും… ആ തന്ത ഒക്കെ അവളോട് പറയും…. പിന്നെ എന്താ നടക്കാൻ പോണേന്ന് ഞാൻ പറഞ്ഞരണ്ടല്ലോ.. അയ്ഷ നിന്നെ പഞ്ഞിക്കിടും മോനെ…. ”
“അങ്ങനെ ഒരു നിമിഷം കൊണ്ടു എല്ലാം തകർക്കാനല്ലാ ഈ അജ്മൽ ഇക്കളിയൊക്കേ കളിച്ചത്…..അയ്ഷ അനസിനെ കാണില്ലാ.. ഒരു സത്യോം മനസ്സിലാകേം ഇല്ലാ.. ”
“എങ്ങനെ .. ”
“വഴി ഇണ്ട്.. നീ ഞാൻ പറേണ പോലെ ചെയ്യ്…. ”
ഇതൊന്നുമറിയതെ ഫ്രണ്ട്സിനോട് ബാൽക്കണിയിൽ കത്തി അടിച്ചിരിക്കാണ് അയ്ഷ…. സനയെ കാണാൻ നിയ സ്റ്റെയർ കെയ്‌സ് കേറുന്നതിനിടെ എതിരെ വന്ന അജൂന്റെ ചങ്ക് അവളുടെ പാവാടയിൽ ചവിട്ടി… പെട്ടന്ന് പാവാട വലിഞ്ഞതും കാൽ സ്ലിപ്പായി നിയ ഉരുണ്ട് താഴേക്കു വീണു… തല ചെന്നു സ്റ്റെയർ കെയ്‌സിന്റെ കൂർപ്പുള്ള അറ്റത് ചെന്നു മുട്ടി…നെറ്റി പൊട്ടി …
പ്ലാൻ വർക്ക് ഔട്ട് ആയെന്ന് പറഞ്ഞ് ചങ്ക് അജൂന്ന് ഗ്രീൻ സിഗിനൽ കാണിച്ചു… സംഭവമറിഞ്ഞ അനസ് വേഗം ഓടി വന്നു…. മുറിവ് ചെറുതാണെങ്കിലും നിയക്ക് തല കറങ്ങുന്നുണ്ടായിരുന്നു….അനസ് വേഗം തന്നെ അവളെയും എടുത്ത് ഹോസ്പിറ്റലിലേക് വിട്ടു…..
ഇപ്പണ്ടായ പുകിലൊന്നും പാവം നമ്മടെ അയ്ശുവും ഉപ്പയും അറിഞ്ഞില്ലാ….ഇപ്പഴും അവന്റെ പേര് ചോദിക്കാൻ വിട്ടതിൽ ഉപ്പാക്ക് നിരാശയും പേമാരി പ്രതീക്ഷിച്ചത് ചാറ്റലിൽ ഒതുങ്ങിയതിൽ അജുവും സമാധാനിച്ചു….
❤ ❤
” ശു ശു … ”
“എന്താ മോളെ… ”
“ഇത് കാക്കൂന് തരാൻ ഒരു ഇത്ത തന്നതാ…. ”
ഞാൻ അത് വാങ്ങിയതും ആ കൊച്ച് ഓടിപോയി…
തുറഞ്ഞു നോക്കിയതും ഇമ്മടെ കാന്താരീടെ കത്തായിരുന്നു..വായിച്ചപ്പോ ഒരുപാട് സന്തോഷായി..എനിക്കറിയായിരുന്നു അവൾക്ക് വീണ്ടും എഴുതാതിരിക്കാൻ കഴിയില്ലാന്ന് .. ഇപ്രാവശ്യം മിസ്സാവാൻ പാടില്ലാ….
“ഞങ്ങൾ പഠിപ്പിച്ച പോലെ പറഞ്ഞല്ലോ.. ഇതാ മോൾക്ക് ചോക്ലേറ്റ്… ”
മറഞ്ഞു നിന്ന അനസും ചങ്കും ഫസ്റ്റ് സ്റ്റെപ് വിജയിച്ച സന്തോഷത്തിലാ…
“വാ.. അയാൾ വരുമ്പത്തേക് മുകളിലെന്താ അവസ്ഥാന്ന് നോക്കാ… ”
ബാൽക്കണിയിൽ ചെന്നപ്പോ ഒരുപട തന്നെ ഇണ്ട് അവിടെ… എല്ലാരും ഫോട്ടോസ് എടുക്കുന്ന തിരക്കില്ലാ…
“ടാ.. ഇനിപ്പോ എന്താ ചെയ്യാ… അവരുടെ ഒടുക്കത്തൊരു ഫോട്ടോസ് എടുക്കല്.. നമ്മടെ പ്ലാൻ ഇനി എങ്ങനെ വർക്ക് ഔട്ട് ആകും.. മാഷ് ഇപ്പൊ വരും…. ”
എന്ത് ചെയ്യണന്നറിയാതെ നിക്കുമ്പഴാണ് ഒരു ട്രൈ ജ്യൂസുമായി അസർപ്പിന്റെ വരവ്…
“പടച്ചോനായിട്ട് ഒരോ വഴി തെളിച്ചു തരണ കണ്ടോ നീ… ”
“എന്താ നിന്റെ ഉദ്ദേശം… ”
“നീ വാ…. ”
“അജുക്കാ.. വാ… നമ്മക്ക് എല്ലാർക്കും കുറച്ചു ഫോട്ടോസ് എടുക്കാം…. ”
“ഫോട്ടോ എടുക്കലൊക്കേ ഇത് കുടിച്ചിട്ട്… എല്ലാരും ഒരോന്ന് എടുത്തോ…. ” (അസർപ്പ് )
അയ്ഷയും ഫ്രണ്ട്സും എടുത്ത ഫോട്ടോസ് ഒക്കെ നോക്കാണ്…ഇതെന്നെ പറ്റിയ അവസരം…അയ്ഷയുടെ അടുത്ത് നിക്കുന്നത് ഷാന ആണ്.. ഞാൻ അവളുടെ അടുത്ത് പോയി അവളുടെ കയ്യങ്കട് തട്ടി…. ഇപ്പൊ എന്തായി .. ഓൾടെ കയ്യിലെ ജ്യൂസ് പകുതിയും അയ്ഷയുടെ ഡ്രെസ്സില് വീണു…
“അയ്യോ.. സോറി ട്ടോ… ഞാൻ അറിയാതെ ….”
“അജുക്കാ.. ഇങ്ങള് എന്ത് പണിയാ കാണിച്ച്.. ” ( ഷാന)
“സാരല്ലടീ..അജുക്ക മനപ്പൂർവല്ലല്ലോ.. അറിയാണ്ടെ പറ്റീതല്ലേ .. പോട്ടെ.. ഇത് കഴുകിയാ പോരേ….”
“അജുക്കാ.. ഞങ്ങളിപ്പോ വരാട്ടോ….”
ഷിറിയും ഷാനയും അയ്‌ശേടെ കൂടെ പോയി…. അപ്പോഴേക്കും താഴെ ഫോട്ടോ എടുക്കാൻ എല്ലാരേം വിളിക്കുന്നുന്ന് പറഞ്ഞു സനയെ കൊണ്ട് ബാക്കി ഉള്ള പെൺപടയും താഴേക്കിറങ്ങി…
അങ്ങനെ ബാൽക്കണി കാലി…
എല്ലാരേം കണ്ണ് വെട്ടിച്ചു മോളിലെത്താൻ പെട്ട പാട്… ഇനി അവള് അവിടെ വന്നു കാണില്ലേ…. പറ്റിക്കോ….
സ്റ്റെയർ കെയ്‌സ് കഴിഞ്ഞതും തുറന്നിട്ട ബാൽക്കണിയുടെ വാതിലിലൂടെ ഞാൻ കണ്ടു എന്റെ സ്വന്തം കാന്താരിയെ….
ആകാശത്തെ മിന്നും താരകളോടും നിലവിനോടും കിന്നരിച്ചു നിക്കാണവൾ….
ഞാനറിയാതെ മറഞ്ഞിരുന്നു എന്നെ സ്നേഹിച്ച എന്റെ മൊഞ്ചത്തി….ഇഷ്ട്ടയടാ…. ഒരുപാട് ഇഷ്ട്ടായി…
എന്നെ കുറെ കളിപ്പിച്ചതല്ലേ… ഇനി ഞാനും ഒന്ന് കളിപ്പിക്കാ…അങ്ങനെ ഇപ്പൊ നിന്റെ മുമ്പിൽ ഞാൻ വരുന്നില്ലാ.. വാലെന്റൈൻസ് ഡേ വരെ നീയൊന്ന് ടെൻഷൻ അടിക്ക്… അന്ന് സർപ്രൈസ് ആയി നിന്നെ ഞാൻ പ്രൊപ്പോസ് ചെയ്യും… Yes…….
ബാൽക്കണിയിൽ അജൂന്റെ കെണിയിൽ പെട്ട് മാഷ് കണ്ട ആ ഉമ്മച്ചികുട്ടി ആരാന്ന് അറിയാൻ നിങ്ങൾക്കും ആഗ്രഹണ്ടല്ലേ..പറയണോ.. അല്ലെ വേണ്ട .. അത് സർപ്രൈസ് ആയിരിക്കട്ടെ….ഞാൻ പറയുന്നേനേകാളും ബെറ്റർ നേരിട്ട് കാണുന്നതല്ലേ… നിങ്ങ മാഷ് പ്രൊപ്പോസ് ചെയ്യുമ്പോ കണ്ടോ.. അതെല്ലേ നല്ലത്….
ഈൗ😆…..
❤️ ❤️
” അജുക്കാ.. എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞ്…”
“നമ്മക്ക് ഓർക്ക് ഒരു അടിപൊളി ഗിഫ്റ്റ് കൊടുക്കണ്ടേ… ഓര് ഒരിക്കലും എക്സ്പെക്റ്റ് ചെയ്യാത്ത ഒരു വെറൈറ്റി ഗിഫ്റ്റ്… ”
“വേണം.. വേണം.. എന്താ കൊടുക്കാ…”
“ആലോയ്ക്കിം.. ”
അങ്ങനെ ഞങ്ങൾ തലങ്ങും വെലങ്ങും ആലോയ്ച്ച് ഒടുവിൽ കണ്ടത്തി .. ഒരു അടാർ ഗിഫ്റ്റ്…വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഞങ്ങൾ സംഗതി ശരിയാക്കി… പിന്നെ ഒരു കിടു ലെറ്ററും….
അപ്പൊ ഇനി അത് അവരെ കൊണ്ട് എല്ലാരേം മുമ്പിൽ വെച്ച് തന്നെ തുറപ്പിക്കണം… അതാണ് ഞങ്ങടെ പ്ലാൻ…. ഇമ്മടെ ഇക്കു അല്ലെ ആള്.. പാര മണത്തന്നു തോനുന്നു….അതോണ്ടന്നെ എല്ലാരേം മുമ്പിൽ തുറക്കാൻ കുട്ടാകീല്ലാ.. നമ്മ വീടോ.. പിടിച്ചു നിർത്തി തുറപ്പിച്ചു …
ഗിഫ്റ്റ് പൊതി അയിച്ചതും ഞങ്ങടെ ലെറ്റർ കിട്ടി… ഇക്കൂനോട് ഉറക്കെ തന്നെ വായിക്കാൻ പറഞ്ഞു…വായിച്ചു കഴിഞ്ഞതും എല്ലാരും ചിരിയോട് ചിരി….
കാരണം അതിലുണ്ടായിരുന്നത് ഓർടെ ആദ്യത്തെ കണ്മണിക്ക് ആവശ്യമായ കരിമഷി ..കരിവള…. തുടങ്ങി തുണി മുതൽ snuggy വരെയുള്ള സാധനങ്ങൾ ആയിരുന്നു … അവസാനം സാധങ്ങളുടെ expiry date കഴിയുന്നെന്ന് മുൻപ് പെട്ടന്ന് തന്നെ ഒരു ജൂനിയർ അൻവർകുട്ടനെയോ സനമോളെയോ പ്രതീക്ഷിക്കുന്നു എന്നെഴുതാനും മറന്നില്ല…
എങ്ങനെ ഇണ്ട് ഞങ്ങടെ ഗിഫ്റ്റ്..കസർത്തീലേ….നമ്മടെ ഇക്കൂംസനേം ആകെ ചമ്മി നാറീന്ന് പറഞ്ഞാ മതിയല്ലോ…എല്ലാരും ചിരിച്ച് ചിരിച്ച് ഒരു ഭാഗത്താകേം ചെയ്തു…
അങ്ങനെ പരിപാടി ഒക്കെ ഉസാറായി കഴിഞ്ഞു….എല്ലാരും പൊയ്കഴിഞ്ഞ് ഞങ്ങള്‍ വീട്ട്കാരെല്ലാരും കൂടി ഒരു വട്ട സമ്മേളനം കൂടി ഒരുപാട് സംസാരിച്ചു… ഉപ്പച്ചീം ഉമ്മീം ഒക്കെ നല്ല സന്തോഷത്തിലാ…സംസാരത്തിനടക്കാ ഉപ്പ അത് പറഞ്ഞത്…
” മോളേ..അയ്ഷുവേ…നമ്മടെ ആ കൊച്ചനില്ലേ…ഉപ്പാനെ രക്ഷിച്ച…അവനോട് സംസാരിച്ചൂട്ടോ…നീ കണ്ടോ അവനേ…”
ഉപ്പ അജ്മൽ ന്റെ കാര്യാ പറേണത്ന്ന് കരുതി അയ്ഷാ….
” ഉപ്പാ മ്മള് കണ്ട്…മ്മളന്യാ കുടിക്കാൻ ഒക്കെ കൊടുത്ത്….”
ഉപ്പാക്കെന്തായാലും അജുക്കാനെ നല്ലോം ബോധിച്ച്ക്ണ്….ശരിയാ…
അനസിനേകാളും എത്രയോ മടങ്ങ് നല്ലവനാ…..
❤ ❤ ❤ ❤ ❤
”
💕ഇനിയുമോർക്കുവാനെന്തുള്ളു ഹാ സഖി
മണലിൽ ഞാനെൻ മുരടൻ വിരല്കൊ –
ണ്ടെഴുതി വായിച്ച നിന്റെ നാമാക്ഷരം
കടലെടുത്തതും കണ്ണീരഴിഞ്ഞതും💕…
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അതിമനോഹരമായ വരികളാണിത്…
നമ്മുടെ ജീവിതത്തിൽ നാം അറിയാതെയും പറയാതെയും പോയ എത്ര ഇഷ്ട്ടങ്ങൾ…
അറിഞ്ഞിട്ടും പറഞ്ഞിട്ടും സഫലമാകാതെ പോയ എത്ര സ്നേഹബന്ധങ്ങൾ…….
മറക്കാതെ മനസ്സിന്റെയുള്ളിൽ സൂക്ഷിക്കുന്ന എത്ര മുഖങ്ങൾ .. എത്ര എത്ര നിമിഷങ്ങൾ…..ഹഹഹഹ….
സാഹിത്യമല്ലാട്ടോ… പറഞ്ഞു വന്നത് പ്രണയം💘…. നൂറിൽ എഴുപതാളോടും ഈ ദിവസത്തിന്ന് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും… ആത്മാർത്ഥമായി പ്രണയിക്കുന്നവരെ എനിക്ക് വലിയ ഇഷ്ട്ടമാണ്… മാത്രമല്ല പ്രണയത്തിന്റെ സുഖം അറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം… പ്രണയിക്കാൻ തുടങ്ങുന്നവർക്കും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ പ്രണയദിന ആശംസകൾ💞💞….
താങ്ക്യൂ……. ”
സ്വസ്ഥതമായി വാകേടെ ചോട്ടില് കാറ്റ് കൊണ്ടിരിക്കുമ്പഴാണ് മാഷ് ഞങ്ങടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്….മാഷ് മ്മളോട് ഇഷ്ടം തുറന്ന് പറയാൻ വരാവോ….ഇക്കൂന്റെ കല്യാണത്തിന് ശേഷം മാഷങ്ങനെ മിണ്ടാറില്ലാ..കണ്ടാ ഒന്ന് ചിരിക്കും …അത്ര മാത്രം…ചിലപ്പോ എന്നേ ഫൈസ് ചെയ്യാൻ ചമ്മലുണ്ടാകും…അല്ലങ്കി എന്നേ പോലെ ഈ ഒരു ദിവസത്തിനാകും മാഷും കാത്തിരുന്നത്….മാഷ് ഇതാ ഞങ്ങടെ മുമ്പില് എത്തീ…മ്മടെ നെഞ്ചൊക്കേ പടപടാന്ന് ഇടിക്ക്ണ്….
എന്നോട് ഒന്ന് പുഞ്ചിരിച്ച് കൈയ്യിലേ റോസാപ്പൂ നീട്ടി കൊണ്ട് മാഷ് പറഞ്ഞ വാക്കുകള്‍ എന്റെ നെഞ്ചില്‍ ഒരു മിന്നല്‍ കോലിളക്കം സൃഷ്ടിച്ചൂ…
” ഐ ലവ് യൂ..ഷാന…”
❤ ❤ ❤
” എടീ…എന്തായീ…തുടച്ചിട്ട് പോണുണ്ടോ…”
“ആ….ശരിയാവുന്നുണ്ട്….”
” പതിയെ മതി…നേരെ തുടക്ക്..അല്ലങ്കി അത് പിന്നെ കറയാവും…”
അപ്പഴാണ് അസർപ്പ് റൂമിൽക്ക് വന്നത്….
” ഇത്തൂസോ..കഴിഞ്ഞിലേ….അജുക്കാ ഇങ്ങളെല്ലാരേം ബാൽക്കണീക്ക് വിളിക്കുന്നുണ്ട്….ഷാനാത്താനോട് വേം അങ്ങട് ചെല്ലാൻ പറഞ്ഞു. ..”
” എങ്കി ഷാനേ..നീ പൊക്കോ..ഞാന്‍ അയ്ഷനെ കൂട്ടി വരാ…”
” ഓക്കേ. ..”
ബാൽക്കണീല് ചെന്നപ്പോ അവിടെ ആരൂല്ല.. ഇതിപ്പോ എന്താ കഥാ .. അജുക്ക ഒക്കെ എവിടെ പോയി…എന്തായാലും ഇവിടെത്തന്നെ നിക്കാ….അയ്ശൂം ഷിറീം അവരുടെ കഴിഞ്ഞാ ഇങ്ങോട്ടെന്നെ അല്ലെ വരാ…ആഹാ… ആകാശത്തു മിന്നി തിളങ്ങുന്ന താരകങ്ങൾ…ചന്ദ്രനെ കാണാൻ എപ്പോഴത്തെക്കാളും ഭംഗി കൂടിയ പോലെ….സുന്ദരനായ നിലവിന്ന് എത്ര കാമുകിമാരാല്ലേ…. ഹഹഹഹ…. അപ്പഴേക്കും അജുക്കയും അയ്ഷയുമൊക്കെ അങ്ങോട്ട് വന്നു….
മറഞ്ഞു നിന്ന് ഷാനയെ നോക്കുമ്പഴാണ് അയ്ഷയും ഷിറിയും റൂമിൽനിന് വരുന്ന കണ്ടേ…എന്നെ ഇപ്പൊ ഇവിടെ കാണുന്നത് ശരിയല്ലാ…. എല്ലാം വിഷാദയിട്ട് ആയിഷയോട് പിന്നെ പറയാം…. ഇപ്പൊ ഇവിടന്നു മാറുന്നതാ നല്ലത്…
❤ ❤ ❤
മാഷ് ആ റോസാപ്പൂ നീട്ടിയത് ഷാനയുടെ നേർക്കായിരുന്നു….പടച്ചവനെ .. ഇതൊരു സ്വപ്നമായിരുന്നു വെങ്കിൽ … എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത കാഴ്ച…. എന്തുകൊണ്ടാ… മാഷ് ഇങ്ങനെ.. ഞാൻ എഴുതിയ ലെറ്റർ മാഷിന്ന് കിട്ടികാണില്ലെ…. അതോ.. മാഷിന്ന് ഷാനയോടായിരുന്നുവോ ഇഷ്ടം….എന്താണ് ഇതിന്റെയൊക്കെ അർത്ഥം… എന്റെ കണ്ണുകൾ നഞ്ഞന്നൂ… ആരും കാണാതെ ഞാനത് തുടച്ചു….
ഷാന ഞെട്ടി തരിച്ചു നിക്കാണ്.. അവളും ഇത് എക്സ്പെക്റ്റ് ചെയ്തിട്ടില്ലല്ലോ….അവളെന്തു ചെയ്യണമെന്നറിയാതെ എന്നേം ഷിറിയേം നോക്കി….ഷിറി അവളോട് അത് മേടിച്ചോളാൻ ആംഗ്യം കാണിച്ചു…. ഞാൻ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു….മനസ്സ് നുറുങ്ങുന്ന വേദനയിൽ അത് തന്നെ എന്റെ ചുണ്ടുകളിൽ ഞാൻ വരുത്താൻപെട്ട പാട്…. ഷാന അത് വാങ്ങി….മാഷ് ഒരുപാട് സന്തോഷത്തിലാണ്…..അവര് കുറച്ചു നേരം സ്വസ്ഥമായി സംസാരിച്ചോട്ടേന്ന് പറഞ്ഞു ഷിറി എന്നേം കൂട്ടി അവിടുന്ന് പോന്നു…. എനിക്കും അത് തന്നെയായിരുന്നു വേണ്ടിയിരുന്നത്… ഒരു നിമിഷം പോലും അവരെ ഒന്നിച്ചു കാണാൻ എനിക്ക് സാധിക്കുന്നില്ല…. ഇപ്പൊ വരാമെന്നു പറഞ്ഞ് ഞാൻ ടോയ്‌ലെറ്റിൽ പോയി കതകടച്ചു .. പിടിച്ചു നിർത്തിയ അണകെട്ട് നിയന്ത്രണമില്ലാതെ എന്റെ ഇരു കവിളുകളെയും കുത്തി നോവിച്ചു കൊണ്ടൊഴുകി….
ഫോൺ റിംഗ് കേട്ടാണ് ഞാൻ സ്വബോധത്തിലേക് വന്നത്…
സ്‌ക്രീനിൽ തെളിഞ്ഞ പേര്
അനസ് !!!!!….
അനസോ… !!!..എന്തിന് .. ഇപ്പൊ എന്നെ??
കണ്ണുനീര് തുടച്ച് കാൾ അറ്റൻഡ് ചെയ്തു…
” ഹാപ്പി വാലെന്റൈൻസ് ഡേ അയ്ഷാ….എന്തായി.. മാഷ് ഇഷ്ട്ടം പറഞ്ഞോ . ഓ.. സോറി.. സോറി… മാഷ് പ്രൊപ്പോസ് ചെയ്തത് ഷാനയെ ആണല്ലോ ല്ലേ … ശോ.. കഷ്ട്ടായി…താൻ ലെറ്റർ ഒക്കെ കൊടുത്തിട്ടും മാഷ് എന്നാ പണിയാടോ കാണിച്ചേ…ഇതെങ്ങനെ സംഭവിച്ചു എന്നാവും ല്ലേ താൻ ചിന്തിക്കുന്നേ… ഡോണ്ട് വറി….ഞാൻ പറഞ്ഞരാ…. മോളു മാഷിന്ന് ഒരു ലെറ്റർ അല്ലേ എഴുതിയൊള്ളു… ഈ അനസ് ഒരുപാട് എഴുതി….”
“ടാ…… ”
“തൊണ്ട കീറല്ലേ.. പറഞ്ഞ് തീർക്കട്ടെ…
ഇപ്പൊ മാഷിന്റെ മനസ്സില് ഷാന മാത്രോള്ളു..മാത്രമാക്കി ഞാൻ.. ഒരുനാൾ നിന്നോട് തോന്നിയ ഇഷ്ട്ടം.. അത് ഞാനങ്ങു നുള്ളി കളഞ്ഞു..നീ കളിച്ച കളി ഒന്ന് മാറ്റി കളിച്ചുതന്നെ…ഹഹഹഹ…”
“ടാ.. നീ…. ”
അവനോടുള്ള വെറുപ്പും ദേഷ്യവും കൊണ്ട് എന്റെ കണ്ണുകൾ കത്തിജ്വലിച്ചു….
“പിന്നേ .. നിരാശ കാമുകി കടുംകൈ ഒന്നും ചെയ്തു കളയല്ലേ… നമ്മക്ക് ഇനിയും കളിക്കാനുള്ളതല്ലേ….നിന്റെ കരഞ്ഞു കലങ്ങിയ ആ മുഖം ഒന്ന് നേരിൽ കാണണമെന്നുണ്ടാർന്നു….നിന്റെ കണ്ണിന്നു കണ്ണുനീർ വരുത്തും ന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നോ നീ.. ഈ അനസ് ഒന്നും മറന്നിട്ടില്ല… അനസ് കളിച്ച കളികളിൽ ഇത് ചെറുത്… വെറുമൊരു കമ്പിത്തിരി .. മാലപടക്കം വഴിയേ വരുന്നുണ്ട്.. കാത്തിരുന്നോ നീ….
അപ്പൊ വെക്കട്ടെ .. മൈ ഡിയർ സ്വീറ്റ് ഹാർട്ട്.. ഇക്ക ഒന്ന് ആഘോഷിക്കട്ടെ ടീ….”
ഒരമ്പരപ്പോടെ കേട്ടതെല്ലാം വിശ്വസിക്കാൻ കഴിയാതെ ഞാൻ നിന്നു…. അപ്പൊ ഇതിന്റെയെല്ലാം പിന്നിൽ അനസായിരുന്നു…എന്നാലും അവനെങ്ങനെ എന്നോട്…. എന്റെ കണ്ണിൽ നിന്ന് ചുടുനീർ ധാരയായി ഒഴുകി….ജീവിതത്തിൽ ആദ്യമായി തോന്നിയൊരു ഇഷ്ട്ടം…. തകർത്തു കളഞ്ഞല്ലോടാ…. മാഷിനോട് എല്ലാ സത്യോം തുറഞ്ഞു പറഞ്ഞാലോ…. വേണ്ടാ.. മാഷിപ്പോ നല്ല സന്തോഷത്തിലാ.. പിന്നെ ഷാന .. ഇതിനോടകം അവളൊരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടികാണും…ഞാനയായിട്ട് അതൊന്നും ഇല്ലാണ്ടാകുന്നില്ലാ… അവരുടെ സന്തോഷത്തിനു വേണ്ടി എന്റെ ഇഷ്ട്ടം ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടും….അയ്ഷാ.. മാഷ് ഇനി ഷാനയുടെ….നിന്റെ ഹൃദയത്തെ അത് പറഞ്ഞു പഠിപ്പിക്ക് നീ…. ഒരിക്കലും ഇതാരും അറിയരുത്…..ഷാനയും ഷിറിയും .. സനയും ആരും…. മാഷ് നിന്റെ നല്ലൊരു ഫ്രണ്ടാ…ഇതുവരെ എല്ലാരുടെ മുമ്പിലും അങ്ങനെ ആയിരുന്നില്ലേ.. ഇനിയും അങ്ങനെത്തന്നെ വേണം …..
“അയ്ഷാ.. കഴിഞില്ലേ.. നീ അവിടെ എന്തെടുക്കാ..”
ഷിറി വിളിക്കുന്ന കേട്ടപ്പഴാ അവളോട് ഇപ്പൊ വാരാന്ന് പറഞ്ഞു പോന്നത് ഓർമ വന്നത്….മുഖം നല്ലോണം കഴുകി ….
“ദാ.. ഞാൻ വരണ്… ”
“വേം വാടീ.. എത്ര നേരായി…. ”
ഇതേ സമയം കോളേജിന്റെ പിന്നിൽ
അനസിന്റെ ഫോൺ വെച്ചു അമ്മാനമാടി കൊണ്ട് അജു പൊട്ടിച്ചിരിച്ചു …
“ഡാ.. അജൂ.. നിനക്കെങ്ങനെ അനസിന്റെ ഫോൺ..!?.. ”
“ഈ അജു വിചാരിച്ചാ നടക്കാത്തതെന്ത്…അനസിനെ വെച്ചു കളിക്കാനറിയോങ്കി അവന്റെ ഫോൺ പൊക്കാനും എനിക്കറിയാ….”
“അതെന്തായാലും നന്നായീ.. ഈ വിളിയോടെ ഈ പാപോം അനസിന്റെ താലേലായി ..
ഡാ… എനിക്ക് ഇപ്പഴും ഒരു ഡൌട്ട്…ഷാന നമ്മടെ കെണിയിൽ പെട്ടതാണങ്കി അന്ന് കോഫി ഷോപ്പിൽ ഷാന എങ്ങനെ വന്നു.?..നമ്മടെ പ്ലാൻ കറക്റ്റ് വർക്ക് ഔട്ട് ആയത് അവൾ വന്നോണ്ടല്ലേ… ”
“ഇനി ഞാൻ നിന്നോട് ഒരു സത്യം പറേട്ടെ……ഷാന നമ്മടെ ആളാ…. ”
“എന്താ… !!!!..”
“ഷാനക്ക് മാഷിനെ ഇഷ്ട്ടാന്ന് എനിക്ക് അറിയായിരുന്നു…അയ്ഷയുടേം മാഷിൻറേം സൗഹൃദത്തിനപ്പുറമുള്ള അടുപ്പം കുശുമ്പോടെ നോക്കി കണ്ട അവൾക് അയ്ഷയോട് ഇക്കാര്യത്തിൽ നല്ല നീരസമുണ്ട്.. അത് ഞാനങ്ങു മുതലെടുത്തു…എരി തീയിൽ എണ്ണ ഒഴിച്ച് അതൊരു വെറുപ്പാക്കി മാറ്റി….എന്റെ കൂടെ നിന്നാ അവൾക് മാഷിനെ കിട്ടുമെന്ന് ഞാൻ ബോധ്യപ്പെടുത്തി…..ഞാനും അയ്ഷയും ഇഷ്ട്ടാന്ന് മാഷിനോട് പറഞ്ഞും , അയ്ഷ വെച്ച കത്ത് അവളറിയാതെ ഇവൾ മാഷിന്റെ കയ്യിൽ നിന്ന് വാങ്ങിയ ബുക്കിൽക്ക് മാറ്റി വെച്ചും , കഫെയിൽ വന്നും, അൻവർക്കാന്റെ കല്യാണത്തിന്ന് ബാൽക്കണിയിൽ ഒരാൾക്കും സംശയം തോന്നാതെ വന്നതും, ഇപ്പൊ ഇതാ ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ മാഷിന്റെ പ്രൊപോസൽ സ്വീകരിച്ചതും .എല്ലാം ഞാൻ എഴുതി രചിച്ച തിരക്കഥാ.. നിറഞ്ഞഭിനയിച്ചത് ഷാനയും…”
“അവൾക്കെങ്ങനെ അയ്ഷയോട് ഇങ്ങനെ..!!.. ”
“സ്നേഹിച്ച പുരുഷനെ മറ്റൊരു പെണ്ണ് സ്വന്തമാക്കാൻ പോണു എന്നറിയുമ്പോ ഏത് പെണ്ണിന്റെ നെഞ്ചും ഒന്ന് പിടയും….വിട്ട് കൊടുക്കാനുള്ള മനസ്സൊന്നും എല്ലാർക്കും പടച്ചോൻ കൊടുത്തിട്ടില്ലാ…..അങ്ങനെത്തെ സ്പോട്ടിൽ നമ്മ കുറച്ച് ഉപ്പും മുളകും കൂടി വിതറിയാ എല്ലാരും സ്വാർഥരാകും… ”
“അവളാള് കൊള്ളാല്ലോ..എന്തായാലും അയ്ഷ ഫ്രീ ആയല്ലോ… നമക്ക് അതെല്ലേ വേണ്ടേ…..”
“അങ്ങനെ സമാധാനിക്കാൻ വരട്ടെ… അനസ്… എത്ര ഒഴിപ്പിച്ചാലും അട്ട പോലെ ഒട്ടി ഒട്ടി….. ”
“അത് ശരിയാ… അവൻ ചില്ലറക്കാരനല്ലാ.. ചെറുതൊന്നും അവൻറ്റടുത്ത് ഏക്കേം ഇല്ലാ…. ഇനിയെന്താണ് നിന്റെ പ്ലാൻ..”
“ഒരു കിടുക്കാച്ചി പ്ലാൻ ഉണ്ട്… അതിൽ അനസ് വീഴും…. വീഴ്ത്തും ഈ അജു….”
❤ ❤
ഉച്ചവരെ എങ്ങനൊക്കെയോ ഞാന്‍ കഴിച്ചു കൂട്ടി….ഒട്ടും സുഖമില്ലാന്ന് പറഞ്ഞു ഹാഫ് ലീവ് എഴുതി കൊടുത്തു വീട്ടിലേക് വിടാൻ തീരുമാനിച്ചു …
“അയ്ഷാ.. ഒന്ന് നിന്നെ…. ”
നോക്കിയപ്പോ അജുക്ക ആയിരുന്നു…
“അയ്ഷാ .. എന്താടോ ഒരു മൂഡ് ഔട്ട്…. ”
“ഏയ്.. ഒന്നുല്ല… ചെറിയൊരു തലവേദന… വീട്ടിലേക് പോകാമെന്നു വെച്ചു…. ”
“തലവേദന വരാൻ ഉണ്ടായ കാര്യോക്കെ എനിക്കറിയാ… ”
“അജുക്ക എങ്ങനെ… ”
“എനിക്കറിയാടോ….നിന്നെ എനിക്ക് നന്നായി അറിയാം…. അയ്ഷയുടെ ചെറിയൊരു ചലനം പോലും ഈ അജൂന്ന് മനസ്സിലാവും…. ”
ഞാൻ ഒന്നും പറയാതെ തല താഴ്ത്തി നടന്നു….
“അയ്ഷാ.. ”
“മ്മ്.. ”
“കഴിന്നത് കഴിഞ്ഞു…. അത് ഇനിയും ആലോയ്ച്ചിട്ട് എന്താ കാര്യം….ഇങ്ങനെ മൂഡി ആയിട്ടിരിക്കണ അയ്ശൂനെ കാണാൻ ഒരു ചേലുല്ലാട്ടോ…. വീട്ടിൽ പോയി ഒന്ന് കുളിക്ക്…. എന്നിട്ട് നന്നായി ഒന്നുറങ്ങ്…..അപ്പൊ ഒക്കെ ശരിയാവും… ”
“മ്മ്.. ”
“എന്ത് മ്മ്….ഈ അജു ഇല്ലടാ നിന്റെ കൂടെ…ഞാൻ പറഞ്ഞാ അനുസരിക്കില്ലേ നീ… ”
“ഹ്മ്മ്… ”
“എങ്കി ഒന്ന് ചിരിച്ചേ… ”
ഞാൻ എന്റെ മുഖത്തു ചിരി വരുത്താൻ ശ്രമിച്ചു….
“അങ്ങനെ…. അപ്പൊ ബൈ.. കാണാം…”
അജുക്കയുടെ വാക്കുകൾ കേക്കുമ്പോ മനസ്സിനൊരു ആശ്വാസാ…. വീട്ടിൽ എത്തി കിടക്കയിലേക്കു ഒറ്റ വീഴലായിരുന്നു…..ഒരോന്ന് ആലോയ്ച്ചപ്പോ ഞാൻ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി…..അനസ്.. അവനെ ഞാൻ വെറുതെ വിടില്ലാ……ഒരോ പ്രാവശ്യോം അവൻ എന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന മുറിവിന്റെ ആഴം കൂടി കൂടി വരാ..അതെനിക്കുണ്ടാകുന്ന നോവ്… . അത് കണ്ട് അവൻ രസിക്കട്ടെ.. നല്ലോണം രസിക്കട്ടെ…പക്ഷെ.. കഴുകിയാലും മായ്ച്ചാലും മായാത്ത പാടായ് ഇതെന്നുമുണ്ടാകും ഇന്റെ നെഞ്ചില്… ഓർത്തോ അനസേ… പടച്ചോനെ… എന്തിനന്നോട് ഇങ്ങനെ… എന്റെ വിങ്ങുന്ന മനസ്സ് നീ കാണുന്നില്ലേ… മറക്കണം.. എല്ലാം മറക്കണം.. എനിക്ക് കഴിയുമോ അതിന്ന്…. ഇതിനോടകം നിന്നിലേക്ക് ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.. തിരികെ പോരാൻ കഴിയാത്ത വിധം….തൊണ്ട ഇടറുന്ന പോലെ….
ഇല്ലാ.. അയ്ഷയെ തോൽപിക്കാൻ ആർക്കും കഴിയില്ലാ… എത്ര നോവിച്ചാലും ചിരിച്ചുകൊണ്ട് നേരിടും….
കരഞ്ഞു ഷീണിച്ച് എപ്പഴോ ഉറങ്ങിപോയി ….എന്തോ ഒരു സൗണ്ട് കേട്ടാണ് ഉറക്കമുണർന്നത്…. റൂമാകെ ഇരുട്ടാ…എന്നാലും നിലാവുണ്ട് . അതെങ്ങനാ.. ഉച്ചക്ക് വന്നപ്പോ കിടന്നതാ…. ഇടക്ക് ഉമ്മ ഫുഡ് കഴിക്കാൻ വന്ന് വിളിച്ചപ്പോ സുഖല്ലാന്ന് പറഞ്ഞു…സമയം എന്തായാലും പാതിരാത്രി ആയിക്കാണും….വല്ലാത്തൊരു നിശബ്ദത… ക്ലോക്കിന്റെ മിനുട്ട് സൂചി പായുന്ന സൗണ്ട് നേരെ കേൾക്കാം…റൂമിന്റെ ഡോർ പാതി തുറന്നു കിടപ്പുണ്ട്…. ജനാലകൾ രാവിലെ തുറന്നിട്ടതാ…രാത്രി തുറന്നിടാൻ എനിക്ക് പേടിയാ… ഇതിപ്പോ മ്മള് ഉറങ്ങി പോയതോണ്ട് പറ്റീതാ…. ഞാൻ നീച്ച് ടേബിളിലെ കൂജയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു…ഫോണൊക്കെ എവിടെ ആവോ…. തുറന്നിട്ട ജനാല ഒരോന്നായി അടക്കുമ്പഴാണ് ഡോർ അടഞ്ഞ സൗണ്ട് കേട്ടത്… ഇതിപ്പോ എന്താ .. ഡോർ അടയാൻ മാത്രമുള്ള കാറ്റൊന്നും വീശീട്ടില്ലാ… അപ്പഴാണ് കാർട്ടനു പിറകിൽ എന്തോ ഒരു അനക്കം…. ഒന്ന് പേടിച്ചെങ്കിലും പിന്നെ എനിക്ക് മനസ്സിലായി എന്നെ പറ്റിക്കാൻ ഇക്ക ചെയ്യുന്നതാന്ന്.. ഇപ്രാവശ്യം അത് നടക്കില്ലാ ഇക്കാ…
” ഇക്കൂസേ… നിർത്തിക്കോ.. വേണ്ടാട്ടോ. .. കാർട്ടന്റെ പിറകിന്ന് പോന്നേക്ക്…”
നിഴലിന് ഒരനക്കോല്ലാ…
“ഇക്കൂസേ…… ഇപ്പൊ ശരിയാക്കിത്തരാ.. ”
ഞാൻ തപ്പി പിടിച്ച് ലൈറ്റ് ഇട്ടു.. കർട്ടൻ നീക്കിയതും കറുത്ത മാസ്ക് ധരിച്ച ഒരാൾ എന്തോ ഒരു തുണി കൊണ്ട് എന്റെ മുഖം പൊതി…..പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ലാ..
ബോധം വന്നപ്പോ ഞാൻ എവിടെയാണെന്ന് എനിക്ക് മനസ്സിലായില്ലാ… അതൊരു വലിയ മുറിയായിരുന്നു…ആകെ അലംകോലമാണ്… തലക്ക് വല്ലാത്ത ഭാരം.. കിടന്നിടത് നിന്ന് എണീക്കാൻ ഞാൻ നോക്കി… കഴിയുന്നില്ലാ… ആകെ ഒരു മരവിപ്പ്… എങ്ങനൊക്കെയോ എഴുനേറ്റ് ഇരുന്നു..എന്റെ മേത്ത് ഷാളോന്നും ഇല്ലാ… റബ്ബേ..ഞാനെവിടെയാണ് .. ഒന്നും മനസ്സിലാകുന്നില്ലല്ലോ .
കുറച്ചു അകലെയായി ഒരു ടേബിൾ കാണാം… അതിന്റെ അടുത്തായി കയ്യിൽ ഒരു ബോട്ടിലും ഒരു തുണിയുമായി നിക്കുന്ന ആളെ കണ്ട് എന്റെ പല്ലിറുമ്മി… കണ്ണുകൾ അടുത്ത അംഗം വെട്ടിന് തയ്യാറായി….
“അനസ്.. ”
ഞാൻ അലറീ…..
❤️❤️❤️
പാതിരാത്രിക് മനുഷ്യനെ മെനക്കെടുത്താൻ ഇതേതവനാ…..
സുഖമായി ഉറങ്ങുമ്പോ മൊബൈൽ റിംഗ് കേട്ടാണ് ഉറക്കത്തിന്ന് ഞെട്ടി ഉണർന്നത്…
രണ്ടീസം മുൻപ് മാളിൽ പോയപ്പോ എവിടെയോ വെച്ച് എന്റെ ഫോൺ മിസ്സായി..ഇന്നിപ്പോ ഈവെനിംഗ് ജംഷീടെ മൈബൈൽ ഷോപ്പില് ആരോ കൊണ്ട് തന്നൂന്ന് പറഞ്ഞു അവനാ തന്നത്….അത് കഴിഞ്ഞ് ഇപ്പഴാണ് ഫോൺ ഒന്ന് ഒച്ച വെക്കണേ.. നോക്കിയപ്പോ ഒരു unknown നമ്പർ ആയിരുന്നു….
” ഹലോ…ആരാ.. ”
“ഞാൻ ആരാണന്നത് അല്ലാ ഇപ്പത്തെ വിഷയം… ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേട്ടോ…. അയ്ഷാ…..സെക്കന്റ് സ്ട്രീറ്റിലെ ക്ലീനിക്കിന് അടുത്തുള്ള അടന്നു കിടക്കുന്ന പഴേ ബിൽഡിങ്ങിൽ അവളുണ്ട്.. ആള് നല്ല മയക്കത്തിലാ..ഇപ്പൊ സേഫ് ആ.. കുറച്ചു കഴിഞ്ഞാ ഈ ഉറപ്പ് എനിക്ക് തരാൻ പറ്റില്ലാ….”
“ഹലോ ഹലോ… താനാരാ…. ഹലോ… ”
അപ്പഴേക്കും അയാൾ ഫോൺ വെച്ചിരുന്നു…..വീണ്ടും അതിലേക് തന്നെ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ് …
റബ്ബേ….ആരാവും വിളിച്ചിട്ടുണ്ടാകാ… അയാൾ പറഞ്ഞതൊക്കെ സത്യമായിരിക്കുമോ…അയ്ശൂ.. ഇന്റെ പെണ്ണിന് എന്തെങ്കിലും .. അല്ലോയ്ച്ചിട്ട് കയ്യും കാലും കുഴയുന്നു…. അവളുടെ ഫോണിൽക് ഒന്ന് വിളിക്കാ… എത്ര വിളിച്ചിട്ടും ഫോൺ പോകുന്നില്ല.. സ്വിച്ച് ഓഫ് ആണെന്നാ പറേണെ…..ഇനിപ്പോ എന്താ ചെയ്യാ… നിന്നാ ശരിയാവില്ല… ജംഷിയെ വിളിച്ചു…സെക്കന്റ് സ്ട്രീറ്റിലെ ക്ലീനിക്കിന് മുമ്പിൽക്ക് വരാൻ പറഞ്ഞു….
ഇതിപ്പോ കുറെ നേരായി അവനേം വെയിറ്റ് ചെയ്തു നിക്കണ്…. അവനെ കാണുന്നൂല്ലാ…പിന്നെ ഒന്നും നോകീല്ലാ.. വരുന്നോട്ത് വെച്ചു കാണാമെന്ന് കരുതി ബിൽഡിംങ്ങിൽക്ക് നടന്നു….
❤ ❤
” ടാ.. മാറിക്കേ… നോക്കി വെള്ളമിറക്കാതെ പോടാ…. ”
“നിന്റെ ടൈം തെളിഞ്ഞു അളിയാ….ഉഗ്രൻ പീസാ… ”
“മിണ്ടാതിരിയടാ കോപ്പേ… ഇനി ഒരക്ഷരം മിണ്ടിയാ വെച്ചേക്കില്ലാ… ”
“ഞാൻ ചുമ്മാ… തമാശക്ക്….സോറി അളിയാ…. ”
“നീ പൊക്കോ …. ഞാൻ വിളിക്കാ…. ”
ഒരു സിഗററ്റും കത്തിച്ചു അയ്ഷൂന്റെ അടുത്തേക്ക് നടന്നു… അവള് നിലത്താ കിടക്കണേ.. ഓൾടെ അടുത്ത് ഒരു കസേര ഇട്ട് ഞാൻ ഇരുന്നു.. ഇന്റമ്മോ… എന്തൊരു ഫിഗറാ…. കിടക്കണ കിടപ്പ് കണ്ടിട്ട് സഹിക്കണില്ലാ… സിഗരറ്റ് നിലത്തിട്ട് ചവിട്ടി മെല്ലെ അവളുടെ അടുത്തിരുന്നു….അയ്ഷാ… നീ എന്നെ വെല്ലാണ്ട് മത്ത് പിടിപ്പിക്കുണൂ….അവളെ തൊടാൻ കൈ നീട്ടിയതും….
“ഡാ… ഇന്റെ പെണ്ണിനെ തൊട്ട് പോകരുത്…… ”
തിരിഞ്ഞു നോകീതും അനസായിരുന്നു…
“ആരിത്….നീ ഞാൻ പ്രതീക്ഷിച്ചതിലും നേരെത്തെ ആണല്ലോ.. ഗുഡ്…. ”
അനസ് അലറി കൊണ്ട് അവന്റെ കോളറിൽ കേറി പിടിച്ചു…
“ടാ.. എന്റെ പെണ്ണിനെ നീ എന്താ ചെയ്തേ… ”
ബലമായി അനസിന്റെ കൈ കോളറിൽ നിന്ന് തട്ടി മാറ്റി കൊണ്ട് അജൂ..
“നിന്റെ പെണ്ണോ… എന്റെ…. എന്റെ പെണ്ണ്…. ”
” അത് നീയങ്ങു തീരുമാനിച്ചാ മതിയോ…..”
“നീ ആരെടാ.. അയ്ഷക് ഈ ലോകത്ത് ഏറ്റോം കൂടുതൽ വെറുപ്പ് നിന്നെയാ.. നിന്നെ മാത്രം… ഒന്നില്ലങ്കി എന്നെ അവളൊരു ഫ്രണ്ട് ആയെങ്കിലും കാണുന്നുണ്ട്… നിന്നെയോ… കണ്ടാ കടിച്ചു കീറും….”
“അത് ഞാനങ്ങു സഹിച്ചു…അതൊക്ക ഞാനും എന്റെ പെണ്ണും തമ്മിലായിക്കോള്ളാ.. നീ അതിൽ തലയിടണ്ടാ…. ”
“പോടാ.. അയ്ഷയുടെ മനസ്സിൽ നിനക്കൊരിക്കലും ഒരു നല്ല സ്ഥാനം കിട്ടാൻ പോണില്ല….അയ്ഷ എനിക്കുള്ളതാ… ”
“ടാ……… ”
പെട്ടന്ന് അയ്ഷ അനങ്ങുന്ന പോലെ… അനസിനെ തള്ളിയിട്ടു അജു പുറത്തേക്കോടി….
വീണിടത്തു നിന്നെണീറ്റ് ഞാൻ അയ്ഷയുടെ അടുത്തേക് ചെന്നു…
“അയ്ഷാ… നീക്ക്… അയ്ഷ…എന്റെ പെണ്ണെ.. ഒന്ന് കണ്ണ് തുറക്ക്… ”
അവളുടെ മേത്തു ഷാൾ ഒന്നുല്ലാ… ഞാൻ വേഗം എന്റെ കോട്ടൺ coat ഊരി അവളെ പുതപ്പിച്ചു …
വെള്ളം തെളിക്കാ …. മേശെമ്മേൽ ഒരു ബോട്ടിൽ കണ്ടു… അത് വെള്ളമായിരിക്കുമെന്ന് കരുതി നോക്കിയപ്പോ ക്ലോറോഫോം ആയിരുന്നു.. പിന്നെ തുണിയും.. അപ്പൊ ഇത് വെച്ചാവും അയ്ഷയെ മയക്കിയത്… അത് കയ്യിലും പിടിച്ചു നിക്കുമ്പഴാണ് ഓള് നീക്കണ്.. അപ്പൊ ഓൾടെ കണ്ണിൽ ഇപ്പൊ മ്മളെന്തായി…അതെന്നെ .. കിഡ്‌നാപ്പുകാരൻ….
“അനസ്…… ”
“ഒച്ച വെക്കണ്ട….”
“നീ എന്നെ എന്താ ചെയ്തേ …. ചെവി കേക്കൂല്ലേ .. എന്നെ എന്താ ചെയ്‌തെന്ന്…
എന്റെ ഷാൾ….എവിടെ… ”
“ഞാൻ ഒന്നും ചെയ്തിട്ടില്ല…. നിന്നെ ഇവിടെ കൊടുന്നതും ഞാനല്ലാ… ”
“താൻ ഒന്നും പരേണോനില്ലാ.. എനിക്ക് …എനിക്ക്…. എല്ലാം മനസ്സിലായി… എന്തായാലും ഇത്രക് വേണ്ടായിരുന്നു.. എന്റെ മാനം വെച്ചാ നീ കളിച്ചേ…. ”
“അയ്ഷ… ഞാൻ ഒന്ന് പരേട്ടെ….ഞാൻ അല്ലാ… ”
“നിനക്കും ഇല്ലെടാ ഒരു പെങ്ങള്… എന്നിട്ടും ഒരു പെണ്ണിനോട് ഇങ്ങനൊക്കെ ചെയ്യാൻ .. ച്ചേ…. ”
“അയ്ഷ.. ഞാൻ പറേണ ഒന്ന് കേക്ക്..”.
അയ്ഷ മുഖം പൊത്തി കരച്ചിലോട് കരച്ചിലാണ്…
“വേണ്ടാ.. നീ ജയിച്ചു.. എല്ലാം കൊണ്ടും ഈ അയ്ഷനെ നീ തോൽപ്പിക്കേം ചെയ്തു…. ”
“ഡി.. മര്യാദക്ക് പറഞ്ഞാ നിനക്ക് മനസ്സിലാവില്ലേ… ഞാൻ അല്ലാ…”
എന്നും പറഞ്ഞു ഞാൻ അവളുടെ കൈ കേറി പിടിച്ചു…
“എന്താ നടന്നേന്ന് വെച്ചാ ഞാൻ വന്നപ്പോ നിന്റെ……. ”
“അയ്ഷാ…… ”
നോക്കിയപ്പോ ഷാനയും ഷിറിയും പിന്നെ ആ കള്ള ഹംകും ഇണ്ട്… ജംഷിയും അപ്പത്തേക് വന്നൂ..
“വിടടാ ഇന്റെ അയ്ഷൂന്റെ കയ്യിന്ന്…”
ഷിറി ഓടി വന്നു… എന്റെ coat അവളെ ഉടുപ്പിച്ചു…
“എടാ.. നീ കുറെ ആയല്ലോ തുടങ്ങീട്ട്.. ഇത് കടന്ന കയ്യായി പോയി… നീ എന്താ കരുതിയെ.. വലിയ കൊമ്പത്തെ ആണെന്ന് വെച്ച് എന്ത് തോനിവാസോം ചെയ്യാന്നോ.. ഞങ്ങൾക്ക് പണത്തിന്റെ കുറവുള്ളൂ… പെണ്ണിന്റെ മാനാഭിമാനത്തെ തൊട്ട് കളിച്ചാ….”
“അജുക്കാ… പോലീസിനെ വിളി ….ഇവനെ വെറുതെ വിട്ടാ പറ്റില്ലാ… ”
“അറീച്ചിട്ടുണ്ട് .. അവരിപ്പോ എത്തും…”
“വേണ്ടാ.. പോലീസിനെ ഒന്നും വിളിക്കണ്ടാ… എനിക്ക് ഒരു പരാതിയും ഇല്ലാ… ”
“അയ്ഷ.. നീ എന്താ ഈ പറേണെ.. ഇതൊരു നിസാര കാര്യാണോ… നിന്നോട് ഇവൻ ചെയ്ത വൃത്തികേടിന്ന് ഇവനെ ഇപ്പത്തന്നെ പോലീസിനെ ഏൽപ്പിക്കണം.. ”
അജു കലിതുള്ളികൊണ്ട് അയ്ഷക് നേരെ ചാടി..
“വേണ്ടാന്ന് പറഞ്ഞില്ലേ….ആരേം അറീക്കണ്ടാ… എനിക്ക് പരാതിയില്ല…”
“അയ്ഷ.. എന്നാലും… ”
“നീ ഇവനെ പേടിച്ചിട്ടാണോ….അയ്ഷ .. നിന്റെ കൂടെ ഞങ്ങളുണ്ട്… ”
“അജുക്കാ… വേണ്ടാ.. നമ്മക്ക് പോകാം…. ”
പ്ലാൻ ഫ്ലോപ്പായത്തിൽ അജു ആകെ നിരാശനായി…. എങ്കിലും അനസ് അവനിനി അയ്ഷയുടെ ജീവിതത്തിൽ സസ്ഥാനമില്ലന്നോർത്ത് അവൻ സന്തോഷിച്ചൂ….
“അനസ്…. നിനക്ക് തൃപ്പതിയായില്ലേ…ഞാൻ തോറ്റു… ഇനിയും എന്റെ പിറകെ വരരുത്…നിന്നെ പേടിച്ചിട്ടോ നീതികിട്ടുമോ എന്ന് ഭയന്നിട്ടൊന്നും അല്ലാ പരാതി ഇല്ലാന്ന് പറഞ്ഞത്.. എന്റെ ഉപ്പാനേം ഉമ്മാനേം വീട്ട്കാരേം ആലോയിച്ചിട്ടാ….നാളെ അവർ മറ്റുള്ളവരുടെ മുമ്പിൽ തലകുനിച്ചു നിക്കണത് കാണാൻ വയ്യാത്തോണ്ടാ…..ഒരു പെണ്ണിന് ഏറ്റോം വിലപ്പെട്ടത് അവളുടെ മാനാ.. എന്റെ ജീവിതത്തിൽ നിന്ന് നീ ഒരോന്നായി പറിച്ചു കളന്നപ്പളും കുത്തി നോവിചപ്പളും എനിക്ക് നിന്നോട് തോന്നിയ വെറുപ്പ്.. അതിനേക്കാൾ ഒരായിരം മടങ്ങ് ഇന്ന് ഞാൻ നിന്നെ വെറുക്കുന്നു…അറപ്പാ നിന്നെ… .പെണ്ണ് വെറും അബലായാന്ന് കരുതരുത് …ഇതിനൊക്കെ ഞാൻ എണ്ണി എണ്ണി നിന്നോട് കണക്ക് ചോദിക്കും…ഒരു നാൾ…. ”
“അയ്ഷാ.. വാ… ”
അവളുടെ കൈ പിടിച്ചു അനസിനെ പുച്ഛിച്ചു കൊണ്ട് അജു നടന്നു പോകുന്ന ആ കാഴ്ച്ച.. ഒരായിരം കത്തി നെഞ്ചിൽ കുത്തി ഇറക്കുന്നതിനേക്കാ വേദന ആയിരുന്നു അനസിന്ന്….
“സാരല്ലടാ.. അവള് പോട്ടെ… ”
ജംഷി എന്റെ തോളിൽ തട്ടി കൊണ്ട് സമാധാനിപ്പിച്ചു…
അയ്ഷ…. ഇത്രയും ദിവസം ഒരു തീരുമാനം എടുക്കാൻ കഴിയാതെ മനസ്സ് പിടയുകയായിരുന്നു… അവളെ ഞാൻ എത്രയധികം സ്നേഹിക്കുന്നുടന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത്…ഇപ്പൊ ഈ അനസിന്ന് ഉറച്ചു പറയാൻ കഴിയും.. അയ്ഷ അനസിന്റെ പെണ്ണാ…അവളെ ഒരുത്തനും വിട്ട് കൊടുക്കില്ല…എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ട്ങ്കി അത് അയ്ഷ ആയിരിക്കും … അയ്ഷ മാത്രം….
അജുക്ക ഷാനയുടെ വീട്ടിൽ ആക്കി തന്നു…. വീട്ടിൽ ആരെയും അറിയിക്കാൻ കരുതിയിട്ടില്ല.. നടന്നത് നടന്നു…അവരെ കൂടി അറിയിച്ചു ആകെ പ്രശ്‌നാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല….ഇതിവിടം കൊണ്ട് തീർന്നു….എല്ലാരോടും അത് പ്രതേകം പറയേം ചെയ്തു…
സമയം ആറാകുന്നു… അസർപ്പ് മദ്രസയിൽ പോകുന്നതിനു മുൻപ് അയല്പക്കത്തെ വീട്ടിൽ പോയി ഉമ്മ എന്നും പാൽ വാങ്ങാറുണ്ട്… ആ തക്കത്തിന് ഞാൻ പിന്നാമ്പറത്തുകൂടെ അകത്തു കേറി റൂമിൽ പോയി വാതിലടച്ചു…. യാ അല്ലാഹ്…ആരും നീചിട്ടില്ലാ.. വുളു എടുത്ത് സുബഹ് നിസ്കരിച്ചു….നിസ്കാരപായയിൽ ഇരുന്ന് ഒരുപാട് കരഞ്ഞു.. ഒറ്റ രാത്രി കൊണ്ട് എന്തൊക്കെയാ നടന്നത്… ആലോയ്ക്കാൻ പോലും പേടിയാവുന്നു… എല്ലാം കഴിഞ്ഞ അധ്യായം… അനസ്.. ഇനിയും ആ ചാപ്റ്റർ റീ ഓപ്പൺ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഒരു പേടി സ്വപ്നമായിട്ട് പോലും അവനെന്റെ ജീവിതത്തിലേക്കു കടന്നു വരരുത് എന്നാണ് ഇപ്പത്തെ എന്റെ പ്രാർത്ഥന… ..
രണ്ടു ദിവസം കോളേജിലെക് ഒന്നും പോയില്ലാ… മനസ്സ് വെല്ലാണ്ട് ഒതുങ്ങി കൂടിയ പോലെ…എങ്കിലും ഞാൻ വീണ്ടും പഴേത് പോലെയായി….കളിയും ചിരിയും…. ശരിക്കും മ്മടെ ചങ്കുകൾ എന്നെ മാറ്റിയെടുത്തു.. അങ്ങനെ പഴേതല്ലാം ഞാൻ മറഞ്ഞു..
ഋതുക്കൾ മാറി മറഞ്ഞു …മ്മള് സീനിയർ ആയി…അജുക്ക ഒക്കെ കോളേജിന്ന് പോയി… എന്നാലും ഇടക്കൊക്കെ വിളിക്കാറുണ്ട്…. അനസിനെ ഞാൻ പിന്നീട് കണ്ടിട്ടില്ലാ… ഇടക്കെപ്പഴോ അസർപ്പിന്റെ വർത്താനത്തിന്ന് അവൻ ഫോറിൻക്ക് പോയെന്ന് അറിയാൻ കഴിഞ്ഞു…. വീണ്ടും ഒരു വർഷം കൂടി വെല്ലാണ്ട് പ്രശ്നങ്ങളൊന്നും ഇല്ലാണ്ട് കഴിഞ്ഞു പോയി..സത്യം പറഞ്ഞാ 2nd yr ആയിരിന്നു ശരിക്കും അടിച്ചു പൊളിച്ചത്… കുറെ വഴക്കും വെക്കാണോം ഒക്കെ ഇണ്ടാക്കിയെങ്കിലും 2nd yr തന്ന ഓർമ്മകളൊന്നും എനിക്കിനി ഒരിക്കലും കിട്ടില്ലാ… …
ഇതിനിടക്ക് ഷനേടേം മാഷിൻറേം കല്യാണം നടന്നു.. അന്ന് മ്മള് പോയില്ലാട്ടോ.. എന്തോ.. പോകാൻ തോനീല്ലാ…..ഇല്ലാത്ത പനി ഉള്ളിവെച് ഉണ്ടാക്കി മ്മള് വീട്ടിൽ തന്നെ ഇരുന്നു…
നഷ്ട്ട പ്രണയം… അതൊരിക്കലും മനസ്സിന്നു പോകൂല്ല…..
ഒരിക്കലും പാസാകൂല്ലാന്ന് കരുതിയ ഡിഗ്രി മ്മള് അത്യാവശ്യം നല്ല മാർക്കോടെ തന്നെ പാസായി…..
ഷിറിയും സനയും പിജിക്ക് അവിടത്തന്നെ ചേർന്നു… ഷാന മാഷിന്റെ നാടായ കോഴിക്കോട്ക്ക് പോയി.. ഇമ്മള് ചത്താലും പിജി ചെയ്യുലാച്ച്ട്ടായിരുന്നു….അങ്ങനെ ഒരു ആറു മാസം കൂടി തെക്കും വടക്കും നടന്നു വീട്ടേരെ വെറുപ്പിച്ച് വീട്ടിത്തന്നെ…..
” അയ്ഷാ….. ഇജ്ജ് എന്തെടുക്കാ.. അണക്കിതാ ഒരു ലെറ്റർ.. ഒപ്പിട്ട് വാങ്… ”
ലെറ്റെറോ…ഇങ്ങളോട് പയംപുരാണം പറന്നിരിക്കാൻ നേരല്ലാ….ഇമ്മള് പോയി നോക്കട്ടെ ട്ടാ ….
തുടരും…….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission