Skip to content

പറയാതെ – പാർട്ട് 28

  • by
parayathe aksharathalukal novel

✒റിച്ചൂസ്

ബേം  തന്നെ  ചെന്ന്  ലെറ്റർ  വാങ്ങി  പൊട്ടിച്ചു.. നോക്കിയപ്പോ  അതൊരു  ഒഫീഷ്യൽ  ലെറ്റർ  ആയിരുന്നു.. ഒരു  ഇന്റർവ്യൂ  കാർഡ്… യോ .. യോ.. ഇന്റെ  തുള്ളിചാടൽ  കണ്ടിട്ട്  ഉമ്മച്ചി  ആകെ  കിളി  പോയി  നിക്കാ…

“എന്താ  പെണ്ണെ.. അനക്ക്  വട്ടായോ… ”

“എന്താ  ഐശുവേ.. എന്ത്  പറ്റി… ”

മ്മടെ  ചാടികളിക്കൽ  കണ്ടിട്ട് അങ്ങോട്ട് വന്ന സന ചോയ്ച്ചു…

“എടീ.. ഐലോൺ മാർക്കറ്റിംഗ് കമ്പനീടെ ഇന്റർവ്യൂ  കാർഡ്  ആണിത്… MD ടെ പേർസണൽ  അസിസ്റ്റന്റ്  പോസ്റ്റ് ലേക്കാണ്  ഇന്റർവ്യൂ… ”

“ആണോ.. നോക്കട്ടെ… അല്ലടീ  നമ്മ   പഠിച്ച  ഡിഗ്രി  മതിയോ  ഇതിന്ന്…. ”

ഞാൻ  കാർഡ്  ഒന്നുടെ നോക്കി..

“any  ഡിഗ്രി  ന്നാ  ഇതിൽ  പറേണെ..”

“എന്നാ  ഇന്റർവ്യൂ  ന്ന്  നോക്ക്…. ”

ഇന്റർവ്യൂ  നടക്കണ  ഡേറ്റ്  കണ്ടപ്പോ  മ്മള്  ഞെട്ടി… “പത്താം തിയ്യതി…”

“പത്തന്ന്  പറയുമ്പോ ഇനി  3-4 ദിവസോല്ലല്ലോ  ഐശുവേ… ”

“ശരിയാ ..അതും  ഇവിടെ  ഒന്നും  അല്ലാ.. കമ്പനി  കിടക്കുന്നത്  അങ്ങ്  കൊച്ചീലാ… ”

“ഇന്നാലും  ഇയ്യിതങ്ങനെ  വിടണ്ടാ.. ”

“ഹ്മ്മ്… ഞാനും  വിടാൻ  ഉദ്ദേശിച്ചിട്ടില്ല..ഇന്നാലും  അവർക്കെങ്ങനെ  ഇന്റെ   അഡ്രസ്  ഒക്കെ… .”

“കോളേജിന്ന്  കളക്ട് ചെയ്തതാവും… നമ്മ  ഇപ്പൊ  പാസ്സ്  ഔട്ട്‌  ആയതല്ലേ  ഒള്ളു… ”

“ഹ്മ്മ്.. എന്തായാലും  ഇക്കൂനോട്  കൂടി  ഒന്ന്  ചോയ്ച്ചോക്കാ… ”

ഇക്കു  ഫോൺ  ചെയ്തപ്പോ  ഇമ്മള്  ഈ
കാര്യം  ഒന്ന്  അവതരിപ്പിച്ചു. അയ്‌ലോൺ കമ്പനി… ഇന്ത്യയിലെ  പേരുകേട്ട ഒരു  മാർക്കറ്റിംഗ്  കമ്പനി  ആണത്… അവർക്ക്  തന്നെ  ഇന്ത്യക്ക്  അകത്തും  പുറത്തുമായി 10-20ഓളം ബ്രാഞ്ചെസ് വേറെ  ഉണ്ട്… ബട്ട്‌.. ഇതിന്റെ  റൂട്ട്  കൊച്ചിയിലാണ്… കേട്ടോടത്തോളം അവരുടെ  കമ്പനീല്  വർക്ക്‌  ചെയ്യാനുള്ളത് ഒരു  വലിയ  ഓപ്പർച്യുനിറ്റി ആണ്..

ഇക്കു  പറഞ്ഞപ്പോ  എനിക്കും  നല്ല  ഇന്ട്രെസ്റ്  തോന്നി..  എന്തായാലും  വീട്ടിൽ  വെറുതെ  ഇരിക്കാ.. അപ്പൊ  ചുമ്മാ ഇന്റർവ്യൂ  അറ്റൻഡ്  ചെയ്യുനതിലെന്താ… നല്ല  ടഫ് കോമ്പറ്റിഷൻ ആയിരിക്കും.. കിട്ടാൻ  ഒരു  ചാൻസും  ഇല്ലാ… ഇന്നാലും  നല്ലൊരു  എക്സ്പീരിയൻസ്  ആയിരിക്കും.. പോകാൻ  തന്നെ  ഞാൻ  തീരുമാനിച്ചു…
ഉമ്മാക്കും  ഉപ്പാക്കും  ഒക്കെ പൂർണ  സമ്മതം..

അജുക്ക  ഫോൺ  ചെയ്തപ്പോ  ഇക്കാര്യം  പറഞ്ഞില്ലാ.. മറ്റൊന്നും  കൊണ്ടല്ലാ.. കിട്ടിയാ കിട്ടി  പോയ  പോയി  എന്നാണല്ലോ..  കിട്ടിയ  പറയാം..

അങ്ങനെ  നേരെ  വണ്ടി  കേറി  കൊച്ചീക്ക്…ട്രെയിനിലാണ്  പോയത്… സ്റ്റേഷൻ  ന്ന്  ഒരു  ഓട്ടോ  പിടിച്ചു.. അഡ്രസ് പറഞ്ഞപ്പോ ആ  ചേട്ടൻ  കറക്റ്റ്  കമ്പനീടെ  മുമ്പിൽ തന്നെ  കൊണ്ട്  ചെന്ന്  വിട്ടന്നു… കമ്പനീടെ  മുമ്പിൽ  എത്തിയപ്പോ മ്മളൊന്ന്  അമ്പരന്നു… ഒരു  പടിക്കുറ്റൻ കെട്ടിടം തന്നെ… റിസപ്ഷനിൽ  ചോയ്ച്ചപ്പോ  മൂന്നാം  നിലയിൽ  വെച്ചാണ് ഇന്റർവ്യൂ  എന്ന്  അറിയാൻ  കഴിഞ്ഞു.. അവിടെ  എത്തിയപ്പോ  മ്മടെ  കണ്ണ്  തള്ളി… എന്താണെന്നല്ലേ.. നൂറു  കണക്കിന്ന്  ഉദ്യോഗാർത്ഥികൾ അവിടെ  താങ്ങളുടെ  ഉഴത്തിനായി പരിഭ്രമത്തോടയും  അക്ഷമരായുമൊക്കെ കാത്തിരിക്കുന്നു… മ്മക്ക്  പിന്നെ  ആ  പേടി  ഒന്നുല്ലാ.. വെരുന്നോട്ത്  വെച്ച്  കാണാ.. അതാണ്  മ്മടെ  പോളിസി…  മ്മള്  അവിടെ  ഒരു  സീറ്റിൽ  പോയിരുന്നു…

“ടീ.. എന്തൊരു  ലൂക്കാടീ  എംഡി സാർ.. കണ്ണെടുക്കാൻ  തോന്നുന്നില്ല  അല്ലേ.. ”

“അതെ.. ഞാനും  ഇപ്പൊ  അത്  തന്ന്യാ  മനസ്സില്  വിചാരിച്ചേ…. ഒരു  മൊഞ്ചൻ.. ”

“അങ്ങേരുടെ  PA ആയാ.. പിന്നെ  ഒന്നും  വേണ്ടാ..  ”

എന്റെ  പിന്നിലിരിക്കുന്ന  പെങ്കുട്യോള്  എംഡി യെ  കുറിച്  വാനോളം  പുകഴ്ത്താണ്… കേട്ടപ്പോ  അങ്ങേരെ കാണാൻ  ഇമ്മക്കും  ഒരു  ഇത്  തോന്നി…

അപ്പഴേക്കും

“അയ്ഷ.. അകത്തേക്കു  ചെല്ലൂ… ”

ഞാൻ  ക്യാമ്പിൻന്റെ ഡോർ തുറന്ന്  അകത്തു  കയറീ…പടച്ചോനെ.. മിന്നിച്ചേക്കണേ…  അവിടെ  4 ഉദ്യോഗസ്ഥർ  ഇരിപ്പുണ്ട്….

“ഗുഡ്  മോർണിംഗ്  സാർ…”

“മോർണിംഗ്… പ്ലീസ്  ബി സീറ്റെഡ്…”

“ഷോ  മി യുവർ സർട്ടിഫിക്കറ്റ്സ്…”

മ്മടെ  സര്ടിഫിക്കറ്റ്സ് വാങ്ങി  ഒര്  പരിശോധിക്കൽ തുടങ്ങി…

ഒരാള് ഒരു ക്ലീൻ  ഷേവ്ഡ് വെൽ  ഡ്രെസ്സ്ഡ്   ചുള്ളൻ സാർ  ആണ്.. എന്നെ  കണ്ടപ്പോ  തൊട്ട്  64 പല്ലും  കാട്ടി  ഇളിയോട് ഇളി.. ഇതുവരെ  വാ  പൂട്ടീട്ടില്ല… പിന്നൊരു  പ്രായമായ  സാർ.. കണ്ടിട്ട്  മലയാളി  ആണെന്ന് തോനുന്നു.. മുപ്പരാണ് ഇമ്മളോട്  ഇരിക്കാനൊക്കേ പറഞ്ഞത്.. പിന്നൊരു  പക്കാ  അച്ചായത്തി മാഡം… മൂപ്പതിയേര് ടെ  കണ്ണ്  ഫോണിൽ  തന്നെ  ആണ്.. പിന്നൊരു  സായിപ്പും ..ഇതാണ്  ഇന്റർവ്യൂ  പാനൽ…

“അയ്ഷ  അല്ലേ..? ”

കൂട്ടത്തിലെ  ചുള്ളൻ  സാർ  ആണത്  ചോദിച്ചത്…

ഞാൻ  വളരെ  വിനയകുലീനയായി  അതെ  സാർ  ന്ന്  മറുപടി  പറഞ്ഞു…

ഇയാൾക്കെന്താ  കണ്ണും  കാണില്ലേ.. അതെല്ലേ  അതിൽ  വെണ്ടയ്ക്ക  അക്ഷരത്തിൽ  എഴുതീക്ണ്. ഹും…

ഇതുവരെ  മിണ്ടാതിരുന്ന നമ്മടെ  സായിപ്പ് നല്ല  ഗൗരവത്തില്…

” so.. മിസ്സ്‌  അയ്ഷ.. വൈ  ഡിഡ് യൂ  ഓപ്റ് മാത്‍സ്…?? ”

മ്മടെ  ഫ്രണ്ട്സ്  ഇടത്തപ്പൊ  ബെറുതെ  ഒരു  രാസത്തിന്ന്  ഇടുത്തതാണ്  മൂപ്പരോട്  പറയാൻ  പറ്റോ… അലാക്കിന്റെ  ഔലും കഞ്ഞി…. അയ്ഷ.. തട്ടി  വിട്ടോ.. അതിന്ന്  അനക്ക്  ചെലവൊന്നും  ഇല്ലല്ലോ…

“സാർ.. മാത്‍സ്  ഈസ്‌ മോർ  ഇന്ട്രെസ്റ്റിംഗ് താൻ എനി അദർ സബ്ജെക്ട്സ്… മോർഓവർ ഇറ്റ് ഷോസ്  അസ് എ ഡിഫറെൻറ് വേൾഡ്… ”

“ഗുഡ്… ”

സായിപ്പേ.. വായ  അടച്ചോ.. ഇനി  മിണ്ടി  പോകരുത്….

അപ്പൊ  നമ്മടെ  പ്രായമായ  സാർ തുടങ്ങി…

“സീ  അയ്ഷ.. എംഡി ടെ  പേർസണൽ അസിസ്റ്റന്റ്  പോസ്റ്റിലേക്കാണ്  ഈ  ഇന്റർവ്യൂ  എന്നറിയാമല്ലോ…. ”

“അറിയാം  സാർ.. ”

“ഓക്കേ.. എങ്കി ഞാൻ  പറയുന്ന  സിറ്റുവേഷൻന്ന്  ആപ്റ്  ആയ  സൊലൂഷൻ  പറയണം…. ഇൻ കെയ്‌സ്.. എംഡി  ക്ക്  പെട്ടന്ന്  ബിപി ലോ  ആയി… ഡോക്ടർ ഡ്രിപ് ഇട്ടത്  കൊണ്ട്  വൺ ഹവർ ഹോസ്പിറ്റലിൽ  നിക്കേണ്ടി വരും.. ആ  സമയത്ത്  ഒരു  മീറ്റിംഗ് ആൾറെഡി ഫിക്സ്  ചെയ്തിട്ടുണ്ടങ്കിൽ  താൻ  എങ്ങനെ  ആ  ടൈം  മാനേജ്  ചെയ്യും? ”

കാലമാടന്റെ  കോപ്പിലൊരു  ചോദ്യം…. ഇന്റെ റബ്ബേ.. കൂടെ  നിന്നോണേ..

“അത്  ഞാൻ  സാർ  ട്രാഫിക്കിൽ പെട്ട്  പോയെന്ന്  പറയും… ”

” so.. മിസ്സ്‌  അയ്ഷ ..അത്  നുണ  അല്ലേ . ക്ലൈന്റ്‌സിനെ വഞ്ചിക്കണമെന്നാണോ താൻ പറയുന്നത്?? ”

“നെവർ  ഞാൻ  എന്റെ  ബോസ്സിന്റെ ഇമേജ്  കാക്കുക  മാത്രേ  ചെയ്തിട്ടൊള്ളു.. ”

“ഹൌ ..? ”

“സാർ  ലേറ്റ്  ആവുന്നത്  കൊണ്ട് ക്ലൈന്റ്‌സ്  കരുതും നമ്മൾ  അവരുടെ  ഡീലിംഗ്സിന് ഒരു  ഇമ്പോർട്ടൻസും  കൊടുക്കുന്നില്ലാന്ന് ..അത്  നമ്മുടെ  കമ്പനിയുടെ  റെപ്യുട്ടെഷനെ വരെ  ബാധിക്കും… അങ്ങനെ  വരാതിരിക്കാനാ ഞാൻ  ഇങ്ങനെ  പറഞ്ഞത്..ഒരു കൾളം അത് നല്ലൊരു കാര്യത്തിനാണങ്കി അതില്‍ തെറ്റില്ലല്ലോ സാർ ”

“നൈസ്…. ”

“താങ്കളുടെ  വർക്കിംഗ്‌ ടൈം  എത്രയായിരിക്കും..?.. ”

ഫോണിൽ  നിന്ന്  തലയുയർത്തികൊണ്ട്  കണ്ണടയിലൂടെ  നമ്മടെ  അച്ചായത്തി  എന്റെ  മറുപടിക്കായി  കാത്തു…

“24 ഹവേഴ്സ് മാഡം.. ഒരു  അസ്സിസ്റ്റന്റിന്റെ  ധർമം  അതാണ്.. ”

“അയ്ഷ.. ആപ്റ്റിട്യൂട്  ടെസ്റ്റിന്റെയും ഇന്റർവ്യൂ വിന്റേയും  മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലെക്ഷൻ  എന്നറിയാലോ…? ”

“യെസ്  സാർ..  ”

“ഒക്കെ.. അവസാനമായി  ഒരു  ചോദ്യം  കൂടി… ”

“എന്ത്  കൊണ്ട്  താങ്കൾ  ഒരു  അസിസ്റ്റന്റ്  പോസ്റ്റ്‌  ചൂസ് ചെയ്തു.. യൂ ഹാവ്  മെനി  അദർ  ബെറ്റർ  ഓപ്ഷൻസ്.. റൈറ്റ്?? ”

“സാർ… ഞാൻ  എന്റെ  ഇഷ്ട്ടങ്ങൾക്കും  കംഫോര്ട്സിനും  ആണ്  കുടുതൽ  ഇമ്പോര്ടൻസ്  കൊടുക്കുന്നത്.. ഒരു  ടീച്ചേർന്നേക്കാളും എക്സ്‌പീരിയൻസസും  നമ്മടെ  കഴിവ്  പൊറത്തെടുക്കാൻ  വേണ്ട  ഓപ്പർച്യുണിറ്റീസും ഇത്തരം  ഫീൽഡ്‌സിൽ  നിന്ന്  കിട്ടും.. So… ഐ  ഓപ്റ്  ഇറ്റ് .. ”

“ഒക്കെ അയ്ഷ.. വി  വിൽ ഇൻഫോം  യൂ ദ റിസൾട്ട്‌  ലേറ്റർ….”

“താങ്ക് യൂ  സാർ… ”

ഹാവു.. റബ്ബേ.. കഴിഞ്ഞു  കിട്ടി..പിന്നെ  നേരെ  വീട്ടിൽക്  പോന്നു…

വീട്ടിൽ  എത്തിയപ്പോ  സന..

“ഇന്റർവ്യൂ  എങ്ങനെ  ഇണ്ടാർന്നു….”

“കുഴപ്പണ്ടാർനിലാ…. ”

“ആർക്കു  കുഴപ്പല്ലാ.. ”

“എനിക്കും  ഓർക്കും ”

“അപ്പൊ  ജോലി  കിട്ടുമെന്ന്  ഒറപ്പിക്കാല്ലേ… ”

“പോടീ… എന്തോരം  ആള്കാരേന്നു.  കിട്ടിയതെന്നെ…”

3-4 ദിവസം  കഴിഞ്ഞ്  വീണ്ടും  ഒരു  ലെറ്റർ  വന്നു.. അത്  കണ്ടു ഇമ്മക്  ചിരിക്കണോ  കരേണോ  എന്നുള്ള  അവസ്ഥാ.. PA  പോസ്റ്റിലേക്കുള്ള  ഇമ്മടെ  അപ്പോയ്ന്റ്മെന്റ്  ലെറ്റർ  ആയിരുന്നു  അത്…. മ്മള് പിന്നെ  നിലത്തൊന്നും  അല്ലായിരുന്നു.. തെങ്ങിന്റെ  മണ്ടേലോക്കെ കേറി.. ഹഹഹഹ.. പൊലിവ്  കട്ട  കുത്തി  മക്കളെ…

വിവരറിഞ്ഞ്  വീട്ടിൽ  എല്ലാർക്കും  സന്തോഷായി….പോയി  വരാൻ  എടങ്ങേറ് ഉള്ളോണ്ട് വുമൺ  ഹോസ്റ്റലിൽ   താമസിക്കാൻ  തീരുമാനിച്ചു….

അജുക്ക  വിളിച്ചപ്പോ  ഇങ്ങനെ  എറണാകുളത്ത്  ഒരു  കമ്പനീല്  ജോലി  കിട്ടിയതായി  അറീച്ചു…. അജുക്കാക്കും  നല്ല  സന്തോഷായി… ഇക്ക ബാംഗ്ലൂരിൽ  ഒരു  പേരുകേട്ട  കമ്പനിയിൽ  മാനേജർ  ആണ്… ഒഴിവ്  കിട്ടുമ്പോ ഇടക്ക്  ഇടക്ക്  അജുക്ക  വിളിക്കാറുണ്ട്…എന്നേ നല്ല  കയറിങ്  ആണ് . പക്ഷേ.. എനിക്കെന്തോ  ഫ്രണ്ട്ഷിപ്പിന്റെ  അപ്പുറത്   മറ്റൊന്നും അജുക്കാനോട്  തോന്നീട്ടില്ല  ഇതുവരെ…

അങ്ങനെ  പെട്ടീം  കെടക്കേം  എടുത്ത്  എറണാകുളത്തേക്ക്…

ജോയിൻ  ചെയ്ത  ദിവസം  GM  ക്യാമ്പിനിലേക്  വിളിപ്പിച്ചു..അതായിരുന്നു നമ്മടെ ആ പ്രായമായ സാറ്..

” ഈ  പോസ്റ്റിലേക്  താങ്ങളെ  ടെംപററി  ആയിട്ടാണ്  അപ്പോയ്ന്റ്  ചെയ്തിരിക്കുന്നത്..
ആറുമാസകാലയളവിൽ  താങ്കളുടെ  പെർഫോമൻസ്  വിലയിരുത്തി  പെര്മനെന്റ്  ആയി  നിയമിക്കും..ഈ പിരീഡിൽ താങ്കള്‍ക്ക് ബേസിക്ക് സാലറി മാത്രേ ലഭിക്കൂ… എംഡി സാർ പിരിച്ചുവിട അല്ലാതെ ഈ പിരീഡിൽ താങ്കള്‍ക്ക് റിസൈൻ ചെയ്യാൻ കഴിയില്ലാ..ഇനി റിസൈൻ ചെയ്യുകയാണ് എങ്കില്‍ 15 ലക്ഷം രൂപ  കമ്പനിക്ക് നൽകേണ്ടി വരും… താങ്കൾക്  കാര്യങ്ങളൊക്കെ  മനസ്സിലായോ… ”

“മനസ്സിലായി  സാർ.. ”

“എങ്കിൽ  ഈ എഗ്രിമെന്റ്  പപ്പേഴ്സിൽ  സൈൻ  ചെയ്തോളു….”

ഞാന്‍ സൈൻ ചെയ്തു കൊടുത്തു….

“എംഡി  സാറെ  ഒന്ന്  കണ്ടേക്കു..അദ്ദേഹം ക്യാമ്പിനിൽ ഉണ്ടാകും….”

ഞാന്‍ ക്യാമ്പിനിൽ നിന്ന് ഇറങ്ങിയതും ഇഷ എന്നേ കാത്ത് നിൽപ്പുണ്ടായിരുന്നു…ഇഷ സെബാസ്റ്റിൻ ..അവളാണ് എനിക്ക് ഇവിടെ കൂട്ട്…വുമൺ ഹോസ്റ്റലിൽ ഞങ്ങള്‍ റൂം മേറ്റ്സ് ആണ്…ഇവിടെ അവൾ വന്നിട്ട് രണ്ടു മാസം ആകുന്നേ ഒൾളൂ….

“ഡാ. .എംഡി സാർ കാണാന്‍ ചുള്ളൻ ആണേലും ആളൊരു ചൂടനാണ്… ഇവിടുത്തെ പെൺമ്പിൾളേർക്കൊക്കെ അയാളെ ഭയങ്കര നോട്ടാണ്..എന്നാലും ഒരു പുഞ്ചിരി പോലും ആർക്കും ഇത് വരെ കിട്ടീട്ടില്ലാ..നോക്കീം കണ്ടൊക്കെ നിന്നോണേ….”

“ഞാന്‍ അയാളെ ഇമ്പ്രസ് ചെയ്തു കയ്യിലെടുക്കും…നോക്കിക്കോ…”

എംഡി സാറെ ക്യാമ്പിൻനു മുന്നിലെത്തി…ചൂടനാ പോലും..അതിലും വലിയ പുപ്പുലികളെ കണ്ടിട്ടുണ്ട് ഈ അയ്ഷാ..എന്നോടാ കളി….

ഡോർ തുറന്ന്

“മേ ഐ കം ഇൻ സാർ…”

“യസ്…”

എംഡി കസേരയില്‍ ഇളിച്ചു കൊണ്ട് എന്റെ നേര്‍ക്ക് തിരിഞ്ഞ ആളെ കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചുപോയീ..

“അനസ്…. !! നീയോ……”

ഇപ്പൊ ഞാൻ  ഈ  ഭൂമി  പിളർന്ന്  താഴോട്ടു  ഇറങ്ങി  പോയിരുന്നുവെങ്കിൽ…. ദേഷ്യം അടിമുടി  ഇരച്ചു  കയറി…

“ആഹാ.. അയ്ഷകുട്ടി എത്തിയോ.. ഇക്ക  വെയിറ്റ്  ചെയ്തിരിക്കേന്നു… ”

“യൂ !!!! …”

“ഹഹഹഹ.. ഞാൻ  തന്നെ…. ”

“താൻ … ഇവിടെ…. ”

ഇപ്പഴും  എനിക്ക്  എന്റെ  അതിശയം  വിട്ട്  മാറീട്ടില്ല…

“ഇത്  എന്റെ  കമ്പനി.. എന്റെ  ഓഫീസ്…. എനിക്ക്  ഇവിടെ  അല്ലാണ്ട്   പിന്നെ  ചന്തേല് മീൻ  വിക്കാൻ ഇരിക്കാൻ  പറ്റോ…എന്താ  അയ്ശു…  ”

(ഇതിനെക്കാളും തനിക്ക്  ചേര അതെൻയാ… )

“ആക്കല്ലേ… എനിക്ക്  ഇവിടെ  തന്റെ  കൂടെ  ജോലി  ചെയ്യണ്ട  ആവശ്യല്ലാ.. ഞാൻ
റിസൈൻ  ചെയ്യാണ്… ”

“അത്  മോള് മാത്രം  വിചാരിച്ചാ മതിയോ… ”

“പിന്നെ.. നാലാളെ  കൂടെ  കൂട്ടണോ… ”

“ആയ്ക്കോള്ളൂ.. എന്നാലും ഇവിടെ  ഞാൻ  കൂടെ വിചാരിക്കണം….ഈ  ഇക്കേടെ സമ്മതല്ലാണ്ട്  അയ്ശുമോൾക്  റീസൈനെ  കുറിച്ച്  ചിന്തിക്കാൻ  പോലും കഴിയില്ലാ… ”

“അതിന്ന്  തന്റെ  സമ്മതം  ആർക്കു  വേണടോ…. അയ്ശൂന്ന് അറിയാ ഇറങ്ങി  പോകാൻ… ”

“ഓ… എനിക്ക്  കാര്യം  പിടികിട്ടി.. തനിക്ക്  എന്റെ കൂടെ  വർക്ക്‌  ചെയ്യാൻ  …അതും  എന്റെ  PA ആയിട്ട്  വർക്ക്‌ ചെയ്യാൻ  പേടി  ആണല്ലേ…. ”

“ഞാൻ  എന്തിന്  പേടിക്കണം …”

“സപ്പോസ് എന്റെ  കൂടെ  വർക്ക്‌  ചെയ്ത്  എന്നെ എങ്ങാനും സ്നേഹിച്ചു  പോയാലോ  എന്ന  പേടി ഉണ്ടല്ലേ.. മ്മ്മ് …”

(ആ  മരമോന്ത  കണ്ടാ  മതി.. പട്ടി പോലും  വെള്ളം  കുടിക്കില്ലാ )

” അയ്യടാ… എനിക്ക്  അങ്ങനെത്തെ  ഒരു  പേടിയും  ഇല്ലാ…. തന്റെ  ഒലിപ്പീരില്  വീഴണ വേറെ  പെൺപിള്ളേരെ  പോലെ അയ്ഷയെ  കാണേം  വേണ്ടാ… തന്റെ  കൂടെ  വർക്ക്‌  ചെയ്യാൻ എനിക്ക്  ഒട്ടും  താല്പര്യല്ലാത്തോണ്ടാ…. ”

“അങ്ങനെയാണോ .. പക്ഷേ  ഒരു  പ്രശ്നം  ഇണ്ടല്ലോ… എഗ്രിമെന്റ്  സൈൻ  ചെയ്തപ്പോ  അയ്ഷകുട്ടി  ശ്രദ്ധിച്ചില്ലേ… ഈ  എംഡി  പിരിച്ചു  വിടാണ്ട്  തനിക്ക്  ഇവിടുന്ന്  പോകാൻ  കഴിയില്ലാ…ഒന്നില്ലങ്കി എന്നെ  അനുസരിച്ചു  ഇവിടെ  നിക്കാ…  ഇനി  പോണോന്ന്  അത്രക്  നിർബന്ധം  ആണെങ്കി ഒരു  പതിനഞ്ചു  ലക്ഷം  കമ്പനിക്ക്  തന്നിട്ട്  പൊക്കോ… രണ്ട്  വഴികളുണ്ട്… തനിക്ക്  ഏത് വേണങ്കിലും  ചൂസ്  ചെയ്യാ… ”

കാലമാടൻ ..നൈസ്  ആയിട്ട്  എനിക്കിട്ട്  പണിത്….

ഞാൻ മുഖവും  വീർപ്പിച്ചു  ക്യാബിനിന്ന് ഇറങ്ങി  പോന്നു…

ഹഹഹഹ.. അന്നേ  ഇത്  വരെ  എത്തിക്കാൻ  എനിക്ക്  പറ്റോങ്കി  ഇനി  തന്നെ എന്റെ  കൂടെ  ജോലി  ചെയ്യിപ്പിക്കാനും  എനിക്ക്  അറിയാ…നോക്കിയിരുന്നോ  മോളേ… ഇനി  എന്റെ  ദിവസങ്ങളാ….

എനിക്ക്  ദേഷ്യം  സങ്കടോം  ഒക്കെ  കൊണ്ട്  ആകെ  തല പിരാന്ത്  വന്നു.

അവിടുന്ന്  നേരെ  ക്യാന്റീനിൽ  വന്നിരുന്നു…

എട്ടിന്റെ  പണി… ഇങ്ങനൊക്കെ  ആവുമെന്ന്  ആര് കണ്ടു…പടച്ചോനെ…. എന്നോട്  ഈ  ചതി  വേണ്ടാർന്നു… ഒരു  സൂചന… പഴേതോക്കെ മറഞ്ഞു  വരായിരുന്നു.. വീണ്ടും  എല്ലാതും  ഇവിടെ  തുടങ്ങാനൊരു  തോന്നൽ… പഴേതിനേക്കാളും  ഊർജത്തോടെ .. അവൻ  രണ്ടും  കല്പിച്ചാ…..അല്ലേലും  താൻ  എന്തിനാ  അവനെ ഞാന്‍ പേടിക്കണേ….അവന്റെ  കൂടെ  ജോലി  ചെയ്ത്  തന്നെ  അവൻ  പറഞ്ഞത്  തിരുത്തണം.. എനിക്ക്  അവനോട്  ഒരു  കുന്തോം  ഇല്ലാന്ന്… ആറു  മാസം  സഹിച്ചാ മതിയല്ലോ.. പതിനഞ്ചു  ലക്ഷം.. എന്നെ  കൊണ്ട്  കൂട്ടിയ  കൂടോ… അയ്ഷാ.. നിനക്ക്  പറ്റും…. അവനോട്  പോയി  പണി  നോക്കാൻ  പറ….

അങ്ങനെ തുടരാൻ തന്നെ
തീരുമാനിച്ചു.. പേടിച്ചോടുന്നവളല്ലാ  ഈ  അയ്ഷ… അനസേ.. നീ  കളിച്ചോ… ഒപ്പത്തിനൊത്ത  ഈ  അയ്ഷയുമുണ്ട്… വിട്ട്  കൊടുക്കാൻ  ഞാനും  ഒരുക്കല്ലാ… പിന്നെ  ഇഷാ ..അവളുടെ  സപ്പോർട്ട്  കൂടെ  ഉണ്ടല്ലോ…

ഹോസ്റ്റലിൽ  എത്തിയപ്പോ  അജുക്ക  വിളിച്ചു.. ഫസ്റ്റ്  ഡേ എങ്ങനെ  ഉണ്ടന്ന്  അറിയാനാവും….

ഇക്കാനോട്  നടന്നതെല്ലാം  പറഞ്ഞു… ഇക്ക  കുറെ  സമാധാനിപ്പിച്ചു…ഇക്കാന്റെ  ടോക്ക്  എനിക്ക്  ഒരു  പോസിറ്റീവ് എനർജി  ആയിരുന്നു….

അയ്ഷ  ഫോൺ  ചെയ്ത് അവള്  പറഞ്ഞ  കാര്യം  കേട്ടപ്പോ  ഇങ്ങനൊരു  ട്വിസ്റ്റ്‌  ഒരിക്കലും  പ്രതീക്ഷിച്ചില്ല…
അപ്പൊ  അനസേ….ഗെയിം  റീ  സ്റ്റാർട്ട്‌  ചെയ്യാനുള്ള  ടൈം  ആയല്ലോ…. നീ  കളിക്കുന്നത്  ഈ  അജൂനോടാ…കുഴപ്പല്യാ .. ഒരിക്കെ  നിങ്ങളെ  പിരിച്ചത്  ഞാനല്ലേ… അത്  പാതിമടങ്ങു  കൂട്ടി നിന്റെ  പ്ലാനൊക്കെ  ചുരുട്ടി കൂട്ടി  നിന്റെ  കയ്യില്  തന്നിട്ടേ  ഇനി  എനിക്ക്  വിശ്രമം ഒള്ളു… അയ്ഷ  അജൂനുള്ളതാ.. അജൂന്റെ  മാത്രം… ഇവിടം വരെ  കൊണ്ടത്തിച്ചിട്ട്  എന്നെ  അങ്ങനെ  വിഡ്ഢി  ആകാന്ന്  നീ  കരുതണ്ടാ… വെയിറ്റ്  ആൻഡ്  സീ….

അടുത്തടുത്ത ദിവസങ്ങളിൽ  അവൻ  എന്നെ  കൊണ്ട്  ഒരുപാട്  വർക്ക്‌  ചെയ്യിപ്പിച്ചു….മനപ്പൂർവം  ആണ് …നമ്മക്ക് അറിയാ…
GM  സാർ  തന്ന കുറച്ചു  പേപേഴ്സിലെ തെറ്റുകൾ  തിരുത്തുന്ന  പണി ചെയ്ത്  കൊണ്ടിരിക്കെ കമ്പനിയുടെ  പുതിയ  ടീം  ലീഡറെ  പരിചയപ്പെടുത്താൻ  നമ്മടെ  ചുള്ളൻ  സാർ  ഹാളിലേക്കു  വന്നു.. സാറേ  കൂടെ   അങ്ങോട്ട്  കടന്നു  വന്ന ആളെ  കണ്ട്  ഇവിടെ  വന്നിട്ട്  ആദ്യായി  എന്റെ  കണ്ണുകളിൽ  സന്തോഷം  അലയടിച്ചു….

അജുക്കാ.!!!…

GM സാർ  പോയി  കഴിഞ്ഞ്  ഞാൻ  അജുക്കേടെ അടുത്തേക്  ചെന്നു…

” ഇക്കാ.. ഇതെന്താ.. സർപ്രൈസ്  ആയിട്ട്.. ഞാൻ  ഇവിടെ ഒട്ടും  പ്രതീക്ഷിച്ചില്ല.. ”

“ഈ എക്‌സൈറ്റ്മെന്റ്  കാണാനാ  ഞാൻ പറയാതെ  വന്നേ… ”

“എന്നിട്ട് ഇക്കാ..  ബാംഗ്ലൂരിലെ  ജോലി…. ”

“നീ  ഇവിടത്തെ  സിറ്റുവേഷൻ വിളിച്ചു  പറഞ്ഞപ്പോ  എന്തോ  എനിക്ക്  പിന്നെ  അവിടെ  നിക്കാൻ തോനീല്ലാ…..അത്  ഞാൻ രാജി  വെച്ചു… ഇയ്യ്  വിളിച്ച  അന്ന്  തന്നെ  ഞാൻ  ഇവിടക്ക്  എന്റെ  resume ഇമെയിൽ  ചെയ്തിരുന്നു…. ഇവരത് അക്‌സെപ്റ്  ചെയ്യേം ചെയ്തു… ”

“ഓഹ്… ന്നാലും  ഒരു  ഹൈ  പൊസിഷനിന്ന്  ഒരു ടീം  ലീഡറിലേക്… വേണ്ടായിരുന്നു ഇക്കാ… ”

“നിനക്ക്  വേണ്ടി അല്ലേ .. അത്  ഞാനങ്ങു  സഹിച്ചു…. ”

“ആഹ്😊…. ”

അയ്ശൂ.. ഇനിയാണ്  കളി…..നിന്നെ  കൂടുതൽ  കാലം  ഇവിടെ  വാഴാൻ  ഞാൻ സമ്മതിക്കില്ല.. അവനോട്  അടുക്കാനും… നിന്നെ  എത്രയും  പെട്ടന്ന്  ഞാൻ  ഈ  ജോലിയിൽ നിന്ന്  പിരിച്ചു  വിടീപ്പിക്കും.. നാട്ടിൽക്  പാക്ക്  ചെയ്യേമ്  ചെയ്യും….ആൻഡ് ദ  ഫയ്റ്റ്  ബിഗിൻസ്
അജു  vs അനസ്…..

അജ്മൽ  വന്നതിന്  ശേഷം  അയ്ശു  ഫുൾ  ഹാപ്പി  ആണ്… അവന്റെ  അവളോടുള്ള ഓവർ  കയറിങ്  കാണുമ്പോ എനിക്ക്  അസൂയ  ആണ്.. ഉള്ള്  പിടയുന്ന  വേദനയും….എന്നെ  കാണിക്കാൻ  വേണ്ടി  അവൻ  അവളോട്  കൂടുതൽ  അടുത്ത്  പെരുമാറുന്നത്….അവളുടെ  മുമ്പിൽ  വെച്ച്  പലപ്പോഴും  പലരോടും  അനാവശ്യമായി  ദേഷ്യപ്പെടാറുണ്ട്… ഉള്ളിലെ  ദേഷ്യം  ആരോടേലും  ഒന്ന്  തീർക്കണ്ടേ….പിന്നെ  എന്തിനാ  അജ്മൽ  നെ  ഈ  കമ്പനിയിലേക്  എടുത്തേ  എന്നല്ലേ  നിങ്ങൾ  ചോയ്ക്കാൻ  വരുന്നേ….അയ്ശു  എന്റെ കമ്പനിയിൽ  വന്നാ   താനേ  അവനും  ഇവിടെ  വരും  ന്ന്  എനിക്ക്  നന്നായി  അറിയാം…..കുറച്ചു  കാലം  അവൻ  എനിക്കിട്ട്  നന്നായി  പണിതതല്ലേ..മുഴുവനായി  മനസിലായില്ലെങ്കിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടന്ന് അറിയാം..ഞാൻ  പോലും  അറിയാതെ  അയ്ഷയുടെ  മുന്നിൽ  ഞാനൊരു  തെറ്റ്കാരനായി .ഒന്നല്ലാ..  പല  പ്രാവശ്യം…അതിന്ന്  അജ്മലിന്  പങ്കുണ്ട്…അപ്പൊ അവൻ  എന്റെ  മുന്നിലുള്ളപ്പോൾ  എനിക്ക്  അത്  കണ്ട്  പിടിക്കാം… തെളിവ്  സഹിതം… എന്നിട്ട്  വേണം  അതിനൊക്കെ  മുതലും  പലിശേം  പാലിശേടെ പലിശേം  ചേർത്ത് തിരിച്ചു  കൊടുക്കാൻ.. അതല്ലേ   അതിന്റെ  മര്യാദ…ഈ അനസിനോട്   കളിച്ചാ എങ്ങനെ  ഇരിക്കുമെന്ന്  അവനെ  അറീക്കണ്ടേ…അതാണ്‌…

❤ ❤ ❤ ❤

ഇത്രയും ദിവസം  അനസ്  എനിക്ക്  പണി  തന്നത്  GM  ലൂടെയാണ്….ഫസ്റ്റ്  ഡേ  അവന്റെ  ക്യാബിനിന്ന്  ഇറങ്ങി  പോന്നതിന്ന്  ശേഷം പിന്നെ  അവൻ  എന്നോട്  സംസാരിച്ചിട്ടില്ല… എങ്കിലും  എന്റെ  മുമ്പിൽ  വെച്ച്  പല  പ്രാവശ്യം  ഇഷയോട് പോലും  ചൂടായിട്ടുണ്ട്…. ഒരാളോട്  പോലും  ഗൗരവത്തോടെ  അല്ലാതെ  സംസാരിക്കുന്നത്  കണ്ടിട്ടില്ലാ…

ഇന്ന്  എന്തോ  എണീക്കാൻ  ലേറ്റ്  ആയി….ഇഷ ഇറങ്ങാൻ  നിക്കുമ്പഴാ ഞാൻ  എണീക്കുന്നത്  തന്നെ……

” എടീ.. കുരിപ്പേ.. അനക്കൊന്ന് വിളിച്ചൂടെ  എന്നെ… ഇന്നവൻ എന്നെ  എടുത്തു  പിഴിയും…”

“ഞാൻ  വിളിക്കാനിട്ടാണോ… എത്ര  വിളിച്ചു… അലാറം  അന്റെ  തലക്കലാ  കിടന്ന്  അടിച്ചേന്ന്.. എന്നിട്ടും  അനക്കൊരു  കുല്ക്കോലാ… വെട്ടി  ഇട്ട  വാഴ പോലെ  എന്തൊരു  ഒറക്കാ ടീ… അവസാനം  വെള്ളം  ഒഴിക്കണച്ച്ട്ടേന്നു… ”

“ഇന്റെ  ഉമ്മി  ഇണ്ടർന്നങ്കി….. ഇപ്പഴാ  ഉമ്മീനെ ശരിക്കും  മിസ്സ്‌  ചെയ്യണേ..

നീ  പൊക്കോ.. ഞാൻ  പിന്നാലെ  വന്നോളാ…”

ഒമ്പതിന്  ഓഫീസിൽ  എത്തേണ്ട  ഞാൻ  ഓടി  കിതച്ചു  എത്തിയപ്പഴേക്  ഒമ്പതര  കഴിഞ്ഞു…. ഓഫീസിൽ എത്തി  ഞാൻ  എന്റെ  സീറ്റിൽ  പോയി  ഇരുന്നു  ഒന്ന്  നെടുവീർപ്പിട്ടു.. അപ്പഴാണ്  ഇഷ അങ്ങോട്ട്  വന്നത്…

“എടീ …നിന്നെ  എംഡി അന്യോഷിച്ചിരുന്നു. .നീ  വന്നാ ക്യാബിനിലേക് ചെല്ലാൻ  പറഞ്ഞു.. . ആള് നല്ല  കലിപ്പിലാണ്… വേഗം  ചെല്ല്… ”

സമാധാനായില്ലേ  അയ്ശൂ അനക്ക്….ഇന്ന്  എല്ലാത്തിനും ഒരു  തീരുമാനവും.. അവൻ  നിന്നെ  പിരിച്ചു  വിടേം  ചെയ്യും.. ഐവാ… ആള്  നല്ല  കലിപ്പിലല്ലേ.. കുറച്ചു  കൂടി  കലിപ്പ്  കേറ്റിയാ  എന്നെ  എപ്പോ  പറഞ്ഞയച്ചന്ന്  ചോദിച്ചാ  മതി.. യോ യോ …

“മേ ഐ കം ഇൻ.. ”

“യെസ്… ”

ക്യാമ്പിൻന്റെ അകത്ത് കയറിയതും അനസ്  അമീറയുമായി സംസാരിച്ചിരിക്കെന്നു… അമീറ ആരാന്ന്  ഞാൻ  പറഞ്ഞില്ലല്ലോ… കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ  ആണ് അമീറ…അനസ്  അവളോട്  മാത്രമേ  മയത്തിൽ സംസാരിക്കുന്നത്  ഞാൻ  കണ്ടിട്ടൊള്ളൂ….ഇതുവരെയും  നേരിട്ടൊരു  സംസാരം  ഞങ്ങൾ  തമ്മിൽ  ഇണ്ടായിട്ടില്ലാ….അവരുടെ  ഇരിപ്പും  സംസാരോം  അത്ര  പന്തിയൊന്നുമല്ല… അമീറ വളരെ  ഫ്രീ  ആയിട്ടാണ്  അനസിനോട്  സംസാരിക്കുന്നത്…..അവള്  നല്ല  ഫ്രീഡം  എടുക്കുന്നുണ്ട്….അനസിനെ  പേരാണ്  വിളിക്കുന്നത്…..ഞാൻ അവിടേക്ക്  വന്നത്  അവൾക്  ഇഷ്ടപെട്ടിട്ടില്ലാ…

ഓക്കേ  അനസ്.. യൂ  ക്യാരി ഓൺ.. എന്നും  പറഞ്ഞു  എനിക്ക്  നേരെ  ഒരു പുച്ഛവും  എറിഞ്ഞു  അവളവിടുന്നു  പോയി…

“താൻ  എന്തിനാ  എന്നോട്  വരാൻ  പറഞ്ഞേ…”

” താനോ…. കാൾ  മി സെർ… ”

സാരെന്നോ.. എടാ.. പോടാന്ന്  വിളിച്ചീന്നവനെ ഇനി സാർ  ന്നെങ്ങനെ..പകരം വീട്ടാല്ലേ… എന്റെ  ഗതികേട്..

“സോറി  സാർ.. ”

അവളുടെ എടാ പോടാ വിളി തന്യാ എനിക്ക് ഇഷ്ടം…ന്നാലും പെണ്ണിന്റെ അഹങ്കാരം ഒന്ന് കുറേട്ടേ…

“അങ്ങനെ….ഇപ്പൊ  സമയം  എത്ര  ആയി… ”

“9. 45…”

“ഓഫീസ്  ടൈം  എപ്പഴാ… ”

“9. 00..സോറി  സാർ… അത്  പിന്നെ.. ”

“എനിക്ക്  ഒരു  എസ്ക്യൂസും കേൾക്കണ്ടാ… തനിക്ക്  തോന്നുമ്പോ  കയറിവന്ന് തോന്നിയ  പോലെ  ജോലി  ചെയ്യാൻ ഇത്  തന്റെ  കുടുംബവക  ഉള്ള  കമ്പനി  അല്ലാ….ഇവിടെ  ഞാൻ പറയുന്ന  പോലെ പ്രവർത്തിക്കണം… ”

“എനിക്ക്  ഇങ്ങനൊക്കെ  പറ്റു.. സാർ  ന്ന്  പ്രോബ്ലം  ഉണ്ടങ്കി എന്നെ  പിരിച്ചു  വിട്ടോള്ളൂ… ”

“മോളുടെ  മനസ്സിലിരിപ്പ്  എനിക്ക്  മനസ്സിലായി.. അത്  ഒരിക്കലും  നടക്കാൻ  പോണില്ലാ.. ഞാൻ  ഇവിടുന്ന്  തന്നെ  പിരിച്ചു  വിടുമെന്ന്  താൻ  സ്വപ്നം  പോലും കാണണ്ടാ… ”

കാലമാടൻ  തെണ്ടി…. താൻ  ഒന്നും  ഒരിക്കലും  ഗുണം  പിടിക്കില്ലെടോ…

” എന്താ ആലോയ്ക്കുന്നെ…. ഇനിയും  ഇത്പോലെ തന്നെ  ആകാമെന്നാണോ… ഇനി  താൻ  ലേറ്റ് ആകാതിരിക്കാൻ  ഒരു  ചെറിയ  പണി  ഞാൻ  തരാം..പണിഷ്മെന്റ്  ആയിട്ട്  കൂട്ടിക്കോ.. ”

“എന്താ…..!!!! ”

“വരുന്ന  വീക്കിൽ  ഇന്റർനാഷണൽ മാർക്കറ്റിംഗ്  കമ്പനീസിന്റെ  ഒരു  മീറ്റിംഗ്  നടക്കുന്നുണ്ട്…കൊച്ചിയിൽ   വെച്ച് തന്നെ… ഒരു  10-200 ഓളം  കമ്പനീസ്  അതിൽ  പങ്കടുക്കും…. അവടെ കാണിയ്ക്കാൻ  ഒരോർത്തരും  പ്രെസെന്റഷന്സ് തയ്യാറാകും….അതിൽ  വിൻ  ചെയ്താ  അത്  നമ്മടെ  കമ്പനിക്ക്  വലിയ  നേട്ടമാണ്…. അതിന്ന്  മുൻപ്  എനിക്കീ  കമ്പനീസിനെ  പറ്റിയൊക്കെ  ഒരു  വെക്തമായ  റിപ്പോർട്ട്  കിട്ടണം…നമ്മടെ  എതിരാളികളെ  പറ്റി  കറക്റ്റ്  ധാരണ  കിട്ടിയ  അതിനനുസരിച്ച്  മുന്നോട്ട്  നീങ്ങാൻ…
സോ.. ഇതാ  ഫയൽ .. ഇതിൽ  എല്ലാമുണ്ട്… ഇന്ന്  തന്നെ  എന്റെ  ടേബിളിൽ  ഈ  റിപ്പോർട്ട്  എത്തിയിരിക്കണം .പിഴവ്  സംഭവിക്കരുത് . മനസ്സിലായോ… ”

“മനസ്സിലായി  സാർ…. ”

എന്റെ  റബ്ബേ… ഒടുക്കത്തെ  പണിയായി  പോയി… ഒന്നോ  രണ്ടോ  ആണെങ്കി  തിരക്കേടില്ലാ  ഇത്  ഇരുനൂറണ്ണോ… എപ്പോ  നോക്കി  തീരാനാ… ദുഷ്ടൻ…

“എന്താ  പിന്നെ  നോക്കി  നിക്കുന്നേ. പോയി  ചെയ്യ്…”

പെണ്ണിന്റെ  ഒരു  കാര്യം.. അവളുടെ   ദേഷ്യം  വന്ന  ചുവന്ന് തുടുത്ത   കവിളുകൾ  കാണാൻ  എന്ത്  രസാ.. ചിലപ്പോ   അതിൽ  കെട്ടിപ്പിടിച്ച്  ഒരു  ഉമ്മ  കൊടുക്കാൻ  തോന്നും….അല്ലെങ്കി  നാല്  പൊട്ടിക്കാനും… ഐ  ലവ്  യൂ  ടീ  വാവേ.😍…

ഓഹ്… വല്ലാത്തൊരു  കഥ…..അങ്ങനെ  കുത്തിയിരുന്ന്  ഓരോ  ഡീറ്റൈൽസും  നോക്കി…ഗൂഗിൾ   റെഫർ  ചെയ്തു… സമയം  പോയതേ  അറിഞ്ഞില്ല..ആകെ  ചടച്ച്… വാച്ച്  നോക്കിയപ്പോ  അഞ്ചു മണി… പോണ്ടേന്ന്  ചോയ്ച്ച്  ഇഷ  വന്നപ്പോ അവളോട്  പൊക്കോളാൻ  പറഞ്ഞു.. ഇത്  കയ്യാണ്ട്  പോകാൻ  പറ്റില്ലല്ലോ..ഇനിയും  60 കമ്പനികൾ ബാക്കി  ഉണ്ട്…. ഒരോ  സ്റ്റാഫ്‌സും  പോയി  തുടങ്ങി……ഇപ്പൊ  ഞാനും  അനസും  മാത്രമായി…..അവൻ  അവന്റെ  ക്യാബിനിലും  ഞാൻ  എന്റെ  സീറ്റിലുമാണ്….കുറച്ചു  കഴിഞ്ഞപ്പോ  എന്റെ  ടേബിളിലെ  ഫോൺ  റിങ്  ചെയ്തു.. അനസാണ്.. ക്യാബിനിലേക്  വരാൻ  പറഞ്ഞിട്ട്…

ചിലപ്പോ  പൊക്കോളാൻ  പറയാൻ  ആയിരിക്കും.. നേരം  ഒരുപാടായതല്ലേ… ആ  സമാധാനത്തിൽ  ക്യാബിനില്ക്  ചെന്ന്….

“എന്തായി.  കഴിഞ്ഞോ… ”

“ഇല്ല  സാർ.. കുറച്ചൂടെ  ഉണ്ട്…”

“എന്നാലേ… ദാ  ആ  സിസ്റ്റത്തില്  വർക്ക്  ചെയ്തോ….താൻ  സീറ്റിൽ  ഇരുന്ന്  ഉറങ്ങുന്നത്  ഞാൻ  കാണില്ലാന്ന്  കരുതിയോ… എപ്പോ  കഴിയുന്നോ  അപ്പൊ  പോകാം… ”

ഡാ.. ഇതിനൊക്കെ  നിന്നോട്  പടച്ചോൻ  ചോയ്ക്കും…. ഡിഗ്രി.. പ്ലസ്  ടു.. എന്തിന് sslc ക്ക്  പോലും  ഞാൻ ഇത്പോലെ  കുത്തിയിരുന്ന്  പഠിച്ചിട്ടില്ലാ….. വല്ലാത്തൊരു കഷ്ട്ടം  തന്നെ…

ഞാൻ  അവൻ  പറഞ്ഞ  സിസ്റ്റത്തിൽ  പോയി  ഇരുന്നു  എന്റെ  വർക്ക്  തുടങ്ങി.. അവന്റെ  നേരെയാണ്  ഞാൻ  ഇരിക്കുന്നത്… അവൻ  റുബിസ്‌കും  കളിച്ചു  എന്നെ  നോക്കി  ഇരിക്കാ…..മ്മള്  ആണങ്കി  ആകെ  ഷീണിച്ച്  ഒറക്കം  വന്ന്ക്ണ്… ഞാൻ  ഇടം  കണ്ണിട്ട്  അവനെ  നോക്കി.. ഇല്ലാ.. ഇതുവരെ  നോട്ടം  പിൻവലിച്ചിട്ടില്ലാ.. ഇപ്പഴും  എന്റെ  മോതന്യാ കണ്ണ്… അപ്പൊ  എനിക്ക്  എന്തോ  എന്റെ  വർക്കിൽ  കോൺസെൻട്രേറ്റ്  ചെയ്യാൻ  കഴിയുന്നില്ലാ….ഞാൻ  തിരിഞ്ഞും  മറിഞ്ഞും  ഒക്കെ  ഇരുന്നു…..

ഒഹ്ഹ്ഹ്. പെണ്ണെ..  അന്നേ  ഇങ്ങനെ  നോക്കി  ഇരിക്കാൻ  എന്ത്  രസാ.. കണ്ണെടുക്കാനേ  തോന്നുന്നില്ലാ… ശത കോടി വര്ഷങ്ങളോളം  നിന്റെ  കൈ  പിടിച്ചു കൂടെ  നടക്കാനൊന്നും  ഞാൻ  ആഗ്രഹിക്കുന്നില്ല… ഒരു  നിമിഷമെങ്കിലും  നമ്മളൊന്നാണന്ന്  സ്വയം  പറഞ്ഞഹങ്കരിച്ച  പ്രതിബന്ധങ്ങളുടെ  കൂച്ച്  വിലങ്ങില്ലാത്ത  ലോകത്ത്  നമ്മടെ  സ്വപ്നങ്ങൾക്  കാവലിരിക്കുന്ന  ഒരു  നിമിഷം… അത്  മതി… അത്  മാത്രം  മതി.. ഈ  ജന്മം  സഫലമായെന്ന്  ഓർത്ത്  ഓർമകളിലേക്ക്  നിന്റെ കൈ  പിടിച്ചു  നടന്നു  നീങ്ങാൻ…..നീ  ഉണ്ടാവില്ലേ  എന്റെ  കൂടെ….

അപ്പഴാണ്  അനസിനൊരു  കാൾ  വന്നത്.. പിന്നെ  അവൻ  തുടങ്ങീല്ലേ  കൊഞ്ചികുഴയൽ.. മറ്റവളാകും .. ആ  അമീറാ… ഒരു  അരമണിക്കൂറെങ്കിലും  അത്  നീണ്ടു….താൻ  ഒരാൾ   ഇവിടെ  ഉണ്ടന്ന  ബോധമെങ്കിലും  വേണ്ടേ… ഹും.. കോപ്പ് .. ഞാൻ  എന്തൊക്കെ  കാണണം…. കുറച്ചു  കഴിഞ്ഞു  വിളിക്കാമെന്ന്  പറഞ്ഞു  അവൻ  ഫോൺ  വെച്ചു… എന്നിട്ട്  എന്നെ  നോക്കി  ഒരു  കള്ള  ചിരി  ചിരിച്ചു….

എനിക്കെന്താ ..അവൻ  ആരോടാചാ  സംസാരിക്കട്ടെ…. സമയം  9. 30 കഴിഞ്ഞു.. റബ്ബേ.. ഹോസ്റ്റലിൽ  ഇനി  കയറ്റോ… ഇതാണങ്കി  തീരുന്നു  ഇല്ലാ… ഒറക്കം  വന്നിട്ടാണങ്കി  അങ്ങനെ….. അയ്ഷാ… കം ഓൺ… ഞാൻ  കണ്ണൊക്  തിരുമ്പി  വീണ്ടും  വർക്കിൽ  ഏർപ്പെട്ടു… അപ്പൊ  അനസ്  ചായ  ഉണ്ടാകുന്നത്  കണ്ടു… അപ്പഴാണ്  പതിയെ  ഞാൻ  അടക്കിവെച്ച  വിശപ്പെന്ന  ഭീകരൻ  പൊറത്തേക്  വന്നത്.. ഞാൻ  ഉച്ചക്ക്  ഒന്നും  കഴിച്ചിട്ടില്ലാ…. ഇഷ  വിളിച്ചുവെങ്കിലും  പിന്നീട്  കഴിക്കാമെന്നു  പറഞ്ഞു.. പിന്നെ  ഞാനതങ്ങു  മറന്നും  പോയി.. ഇപ്പൊ  നന്നായി  വിശക്കുന്നു……ഒരു  ചായ  കിട്ടിയിരുന്നുവെങ്കിൽ  തത്കാലത്തേക്ക്  ശമനം  ആയേന്നെ….പക്ഷേങ്കിൽ  ആ  തെണ്ടി  ഒരണ്ണം  ഇണ്ടാക്കി  ഒറ്റക്ക് കുടിക്കാ… ടാ.. അനക്ക്  വയറിളക്കം  വന്നു  ചാവോടാ… ഹും… വിശപ്പും  ഷീണോം ആകെ  ഞാനൊരു  പരുവായീക്ന്ന്… ഓഹ്… കണ്ണുകൾ  ഡാൻസ്  കളിക്കാ… ഞാൻ  കണ്ണുകൾ  തുറന്ന്  പിടിക്കാൻ  ഒരുപാട്  പാട്  പെട്ടു…..

അനസ്… അവൻ  എന്റെ  അടുത്തേക്  വരാണ് … അവനെ  കണ്ട്  ഞാൻ എഴുനേറ്റ്  നിന്നു.. അവൻ  കൂടുതൽ  കൂടുതൽ  എന്റെ  അടുത്ത്  വരാണ് … എന്റെ  നെഞ്ചിടിപ്പ്  കൂടി കൂടി  വന്നു…അവൻ  എന്റെ  അടുത്തേക്  വരും  ന്തോറും  ഞാൻ  പിന്നിലേക്ക്  നീങ്ങി  ചുമരിൽ  തട്ടി  ഞാൻ  സ്റ്റോപ്പ്‌  ആയി…. അവൻ  എന്റെ അരയിലൂടെ  കയ്യിട്ട്  എന്നെ  അവന്റെ  കൈക്കുള്ളിലാക്കി…ഞാൻ  അവന്റെ  കണ്ണുകളിലേക്കു  തന്നെ  നോക്കി  നിന്നു… പെട്ടന്ന്  അവൻ  എന്റെ  കവിളിൽ കിസ്  ചെയ്യാൻ  വന്നതും അനസ്  എന്ന്  അലറി  ഞാൻ അവനെ  തള്ളി  മാറ്റി  മുഖമടച്ച്  ഒന്ന്  കൊടുത്തു….

തുടരും…..

Click Here to read full parts of the novel

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!