✒റിച്ചൂസ്
പിന്നെ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി .. എന്തന്നാൽ കലിപ്പ് മൂത്ത് എടീ എന്ന് പറഞ്ഞു അവനെന്റെ നേർക്ക് കയ്യോങ്ങാൻ വന്നതും
” അയ്യോ… എന്നേ ഒന്നും ചെയ്യല്ലേ….”
ഞെട്ടി എണീറ്റതും അപ്പഴാണ് എനിക്ക് എന്റെ അമളി മനസ്സിലായത്.. അയ്യേ.. എല്ലാം സ്വപ്നായിരുന്നോ… ച്ചേ… എന്നാലും വേണ്ടീലാ… സ്വപ്നത്തിലെങ്കിലും അവനിട്ട് ഒന്ന് പൊട്ടിക്കാൻ കഴിന്നല്ലോ… അതിൽ സമാധാനിക്കാ..ഹഹഹഹ.. അവന് അങ്ങനെ തന്നെ വേണം..അല്ലാ അവനെവിടെ പോയി..?? എന്തേലും ആകട്ടെ… .. പടച്ചോനെ… ഇനിയും ഇതുപോലെയുള്ള മനോഹരമായ സ്വപ്നങ്ങൾ എന്നേ കാണിക്കണേ…. ആ മരപ്പട്ടിക്ക് ഇട്ട് പണിയാൻ എനിക്കും ഒരുപാട് .. അല്ലേ വേണ്ട ഒരു 3-4 അവസരങ്ങൾ …അത്രേം മതി.. തരണേ… ഞാൻ നേർച്ചപെട്ടീല് ഒരു പത്ത് രൂപ ഇട്ടോളാമേ …. .
“ഓഹ്.. താൻ ശരിക്കും ഒരു എച്ചി ആണല്ലോ… കമീഷനിലും പിശുക്കല്ലേ…”
കണ്ണ് തുറന്നതും ഡോറിനോട് ചാരിനിന്ന് കയ്യും കെട്ടി എന്നെ നോക്കി ഇളിക്കുന്ന അനസ്…..
എന്റമ്മോ.. അപ്പൊ ഞാൻ പറഞ്ഞതൊക്കെ അവൻ കേട്ട് കാണോ…
“ഈ.😆…. ”
“എന്തേര്ന്നു സ്വപ്നത്തില്… ”
മ്മള് സ്വപ്നം കണ്ട കാര്യം ഓന്ക് എങ്ങനെ അറിയാ…എടി മണ്ടി.. നിന്റെ സ്വപ്നത്തിൽ അവനുണ്ടാർന്നില്ലേ.. അപ്പൊ പിന്നെ ഓന്ക് അറീല്ലേ.. മൻഡൂസ്….
“ഒന്നുല്യാ …”
“ഒന്നൂല്ലേ… എങ്കി ഞാൻ പറേട്ടെ…. ഞാൻ നിന്റെ അടുത്ത് വന്ന് കാണും.. അരയിലൂടെ കയ്യിട്ട് നിന്നെ എന്നോട് അടുപ്പിച്ചു കണ്ണും കണ്ണും നോക്കി നിക്കുമ്പോ ചിലപ്പോ കിസ് ചെയ്യാൻ വന്നു കാണും.. അപ്പൊ ഇയ്യ് ഇന്റെ ചെകിടം നോക്കി ഒന്ന് പൊട്ടികണതാവും സ്വപ്നത്തില്.. അല്ലേ… ”
എന്റെ റബ്ബേ… കിറുകൃത്യം… ഇവന് വല്ല മനസ്സ് വായിക്കണ കഴിവും ഇണ്ടോ….
“ഹഹഹ.. നീയൊക്ക ഇങ്ങനെത്തെ സ്വപ്നം കണ്ടില്ലങ്കിലേ അത്ഭുത്തൊള്ളൂ… ഇന്നാ… ചായയും പരിപ്പുവടയും…. ജോണേട്ടനെ വിട്ട് മേടിപ്പിച്ചതാ… ”
വിശക്കുന്നുണ്ട്.. അതോണ്ട് വേണ്ടാന്ന് പറയാൻ തോനീലാ….. അത് മുഴോൻ കഴിച്ചു തീർത്തപഴാണ്… ഹാവൂ.. കുറച്ചു സമാധാനായത്….പിന്നെ ഉറക്കൊക്കെ കണ്ടം വഴി ഓടി….
വീണ്ടും ഞാൻ എന്റെ വർക്ക് തുടങ്ങി…അവൻ സീറ്റിലുരുന്ന് എന്നേ വായ്നോകലും….
“എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നേ… തനിക്.. അല്ലാ.. സാറിന് വേറെ പണിയൊന്നും ഇല്ലേ ..”
“ഞാൻ തന്നെയാ നോക്കുന്നേന്ന് ആരാ പറഞ്ഞേ.. തന്റെ സൈഡിലോട്ട് നോക്ക്… ”
അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… എന്റെ സൈഡിലായി കുഞ്ഞിനെ മടിയിലിരുത്തി ഉറക്കുന്ന ഒരു അമ്മയുടെ ശില്പം …
“ഞാനെ അതാ നോകിയെ… കേട്ടോ…”
മ്മള് വീണ്ടും ചമ്മി….
“സാർ…. ഈ കമ്പനീസിന്റെ ഒക്കെ ഫിനാൻഷ്യൽ സ്റ്റാറ്റസിനെ പറ്റിയുള്ള ഡീറ്റെയിൽസ് ഇതിലില്ലല്ലോ… ”
“അത് ആ ഷെൽഫിൽ കാണും… ”
ഞാൻ ഷെൽഫിൽ പോയി നോക്കിയതും ഫയൽസ് ഒക്കെ മുകളിത്തെ തട്ടിലാ.. ഏന്തി വലിഞ്ഞൊക്കെ നോക്കി.. നോ രക്ഷാ… ആ കാലമാടന് ഒന്ന് എടുത്ത് തന്നാ മതി… അതെങ്ങനാ .. ഇത്രയും നേരം എന്നെ നോക്കിയിരുന്ന കണ്ണുകൾ ഇപ്പൊ ഫോണിലാ…. ഹും.. ഞാൻ ഒരു കസേരയിട്ട് അതിൽ കേറി നിന്ന് കിട്ടോന്ന് നോക്കി.. എവിടെ… ഇവറ്റെൽക് ഒരു ചെറിയ ഷെൽഫ് ഉണ്ടാക്കിക്കൂടെ.. വീണ്ടും ഒന്നൂടെ ഏന്തി വലിഞ്ഞ് ഫയൽ കിട്ടുമെന്ന് ആയി.. അതിന്റെ തലപ്പ് നോക്കി വലിച്ചതും കസേര ചെറുതായൊന്ന് നീങ്ങി കാലു സ്ലിപ് ആയി മ്മള് വീഴാൻ പോയതും അനസെന്നെ വന്ന് താങ്ങി പിടിച്ചതും ഒരുമിച്ചായിരുന്നു…ഫയലിലെ പേപ്പേഴ്സ് എല്ലാം നിലത്തു വീണു .. ഇപ്പൊ ശരിക്കും ഇതാ അവനെന്റെ അരയിലൂടെ കയ്യിട്ടിരിക്കുന്നു… ഞാൻ അവന്റെ തോളിലുടെയും….എന്തോ അവന്റെ അടുത്ത് ഇങ്ങനെ നിക്കുമ്പോ മാത്രം എന്റെ കൈകാലുകൾക്ക് തളർവാതം വന്ന പോലെയാ.. ഒന്ന് അനങ്ങ കൂടി ഇല്ലാ… ആകെ ഒരു മരവിപ്പ്….
പടച്ചോനെ.. പെണ്ണ് എന്റെ കണ്ട്രോൾ കളയും….ഒരു ചുംബനം തരാന്‍ എന്നെ കൊതിപ്പിക്കുന്ന നിന്റെ ചുണ്ടുകളേക്കാൾ എനിക്കിഷ്ട്ടം ഒരു നോട്ടം കൊണ്ട് എന്റെ ഹൃദയ മിടിപ്പിന്റെ താളം തെറ്റിക്കുന്ന നിന്റെ കണ്ണുകളാണ്… എന്റമ്മോ…. നിന്റെ കണ്ണുകൾ എന്നെ മത്ത് പിടിപ്പിക്കുന്നു പെണ്ണേ….അത് നിന്നെ സ്വന്തമാകാനുള്ള വാശി എനിക്ക് തരും… നിന്നെ ഞാൻ കൊണ്ടുപോകും… തീർച്ച…
“ഇപ്പൊ ചെകിടത്ത് അടിക്കാൻ തോന്നുന്നുണ്ടോ….”
കണ്ണിറുക്കി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ഞാൻ വേഗം അവനിൽ നിന്ന് മാറി നിന്നു….പേപ്പേഴ്സ് എല്ലാം പെറുക്കി ഞാൻ എന്റെ സീറ്റിൽ പോയിരുന്നു…
“എടീ.. നിനക്ക് മുടിഞ്ഞ വെയിറ്റ് ആട്ടോ.. എന്റെ നടുവൊടിഞ്ഞുന്നാ തോന്നുന്നേ… ”
ഞാൻ ഒന്ന് കിണിക്ക മാത്രം ചെയ്തു
അങ്ങനെ ഫുൾ റിപ്പോർട്ട് തയ്യാറാക്കി ഞാൻ അവന്റെ ടാബിളിൽ കൊണ്ട് വെച്ചൂ.. അനസ് നല്ല ഉറക്കത്തിലാ… തലമണ്ടക്ക് ഇട്ട് ഒന്ന് കൊടുത്താലോ😀…
“സാർ… സാർ ..”
“ഹമ്.. എന്താ… ”
“കഴിഞ്ഞു… ”
“ഉവ്വോ.. എങ്കിൽ അത് ഷെൽഫിലേക് വെച്ചേക്കു… നാളെ മോർണിംഗ് എന്നെ കേൾപ്പിച്ചാ മതി…. ”
എല്ലാം കഴിഞ്ഞു ഇറങ്ങാൻ നിന്നതും സമയം 10.30….പടച്ചോനെ.. എങ്ങനെ ഹോസ്റ്റലിൽ പോകും….
ജോണേട്ടൻ എല്ലാം അടക്കുന്ന ധൃതിയിലാണ്…ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കമ്പനീടെ മുന്നിൽ നികുമ്പഴാണ് അനസ് അവന്റെ കാർ എന്റെ മുമ്പിൽ വന്നു നിർത്തിയത്… ഗ്ലാസ് താഴ്ത്തികൊണ്ട്….
“കേറിക്കോ.. ഞാൻ ഡ്രോപ്പ് ചെയ്യാം…”
അയിശു..വെറുതെ ജാഡ കാട്ടി നിക്കണ്ടാ…ഇവന്റെ കൂടെ പോകുന്നതാണ് നല്ലത്…
ഞാൻ പിന്നിൽ കേറാൻ നിന്നതും
“ഞാൻ നിന്റെ ഡ്രൈവർ അല്ലാ.. മുമ്പിൽ കേറ്…”
ഞാൻ മുമ്പിൽ കേറി പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു….
വീണ്ടും മൗനം….
പരസ്പരം എന്തൊക്കെയോ പറയാനുണ്ട്… ഇത്തരം അവസങ്ങളിൽ തൊണ്ടകുഴീന്ന് സൗണ്ട് പുറത്ത് വരണങ്കി കുറച്ചു പാടാണ്….
എല്ലാ മൗനത്തിലും പ്രണയമുണ്ട് …. സ്നേഹമുണ്ട്….അത് നമ്മടെ പാതി നാം പറയാതെ തന്നെ മനസ്സിലാകുകയാണെങ്കിൽ എത്ര നന്നായിരിക്കുമല്ലേ..
ഞാൻ അവളോട് എന്തെങ്കിലും പറയാൻ നീക്കുന്നതിന് മുൻപ് അവൾ മ്യൂസിക് പ്ലേ ചെയ്തു….
🎵🎶പറയാതെ … പറയാതെ…
എൻ മൗനം ഗാനമായ്
പൊഴിയാതെ.. ഒഴിയാതെ…
എൻ ദാഹം മേഘമായ്….🎶🎵
ഹൃദയസ്പർശിയായ ഗാനം.. ആഹാ…..കുറച്ചു നേരത്തേക് പാട്ടീൽ ലയിച്ചു ഞങ്ങൾ അങ്ങനെ ഇരുന്നു…
ഇനിയും പറയാണ്ടിരിക്കാൻ ഇൻക്ക് കഴിയില്ലാ.. അവൾ എന്ത് വിചാരിച്ചാലും കുഴപ്പല്യാ.. മനസ്സ് തുറക്കാൻ ഇതിലും നല്ല അവസരം വേറെ കിട്ടില്ലാ.. പറയുക തന്നേ…
ഞാൻ മ്യൂസിക് ഓഫ് ആക്കി…
അയ്ഷ… നിന്നോട് എങ്ങനെ പറയണം എന്നെനിക്കറിയില്ല.. ശരിയാ.. നിനക്ക് എന്നോട് പല കാരണങ്ങൾ കൊണ്ട് വെറുപ്പാണ്… എനിക്കും അങ്ങനെ തന്നെ ആയിരുന്നു… പക്ഷെ.. നിന്നോട് അടുത്ത് പെരുമാറുമ്പഴൊക്കെ എനിക്ക് വല്ലാത്തൊരു ഫീൽ ആണ് ..മറ്റ് ആരട്ത്തും എനിക്ക് അങ്ങനെ തോനീട്ടില്ലാ… നിന്നോട് സംസാരിക്കുമ്പോ നിന്റെ കുസൃതിത്തരങ്ങൾ കാണുമ്പോ നീ എന്നോട് ദേഷ്യപെടുമ്പോ എനിക്ക് എന്തോ അത് വെല്ലാണ്ട് ഇഷ്ട്ടാണ്..അത് കാണാൻ വേണ്ടി മാത്രാണ് പലപ്പോഴും നിന്നിൽ ഞാൻ വാശി കേറ്റാറ്.. . ഇപ്പഴാണ് ഞാൻ ഇങ്ങനെ മാറിയതെന്ന് എനിക്കറിയില്ലാ.. നീ ഇല്ലാത്ത അവസരങ്ങളിലും നിന്നോട് ആരെങ്കിലും അടുത്ത് പെരുമാറുമ്പോഴും എനിക്കുണ്ടാവുന്ന നോവ് പരന്നറിയിക്കാൻ കഴിയില്ലത് … അയിശു.. നീ ലൈഫ് ലോങ്ങ് എന്റെ കൂടെ ഉണ്ടാവണം എന്നാണെന്റെ ആഗ്രഹം…. പഴേതോക്കേ മറന്നു നിനക്ക് എന്റെ നല്ല പാതി ആയിക്കൂടെ….
എന്നും പറഞ്ഞു അയ്ഷുന്റെ നേർക് തിരിഞ്ഞതും പോത്തിനോടാണല്ലോ റബ്ബേ ഞാൻ ഇത്രയും നേരം വേദമോദിയേതെന്ന് തോന്നി പോയി… എന്താന്നറിയോ.. പെണ്ണ് നല്ല ഉറക്കത്തിലാ.. ഞാൻ പറഞ്ഞതൊന്നും അവള് കേട്ടിട്ടില്ലാ… പെണ്ണിന്റെ ഒരു കാര്യം….
വുമൺ ഹോസ്റ്റലിന്റെ മുമ്പിലെത്തി അനസ് തട്ടിവിളിക്കുമ്പഴാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്.. പാട്ടും തെന്നലിന്റെ കുളിരും എല്ലാം കുടിയപ്പോ ഷീണം കൊണ്ട് ഞാൻ അറിയാതെ ഉറങ്ങി പോയി…..
കാറിൽ നിന്നിറങ്ങി അനസിനോട് ഒരു താങ്ക്സ് പറഞ്ഞു.. എന്തിരുന്നാലും അവൻ അല്ലെ ഡ്രോപ്പ് ചെയ്തേ. പക്ഷേ.. അവൻ കാരണം തന്നെ അല്ലെ ഞാൻ ഇത്രയും വൈകിയേ… അതിന്റെ അരിശം ഇല്ലാതില്ലാതില്ലാ… ഞാൻ നടന്നു നീങ്ങുന്നത് കാറിന്റെ പൊറത്ത് ഇറങ്ങി അവൻ നോക്കുന്നുണ്ടായിരുന്നു…
ചേ… അത്രയും പറഞ്ഞതൊക്കെ വെറുതെ ആയല്ലോ.. പെട്ടന്ന് അയ്ഷ നിന്നു.. എന്നിട്ട് തിരിച്ചു വരുന്നത് കണ്ടു.. എന്തിനാവും.. ചിലപ്പോ ഞാൻ പറഞ്ഞതൊക്കെ ഇപ്പഴാവും ഓർമ വന്നു കാണാ.. യോ.. യോ…
“സാർ…. ”
“എന്താ അയ്ഷ … ”
ഞാൻ അവൾ പറയുന്ന വാക്കുകൾക്കായി കാതോർത്തു….
“അതേയ്.. ആ പെൻഡ്രൈവ് എനിക്കൊന്ന് തരണേ.. ”
“എ …എന്താ ..!!!!…”
“അല്ലാ… ആ പെൻഡ്രൈവ് ഒന്ന് തരോണ്ടു …അതിലെ എല്ലാ പാട്ടുകളും സൂപ്പറാ…. ”
“അ.. ആ…. ”
ഇന്റെ അനസെ.. ഇങ്ങനൊരു ലോക തോൽവിയെ ആണല്ലോ ഇജ്ജ് പ്രേമിക്കണ്… നീ വിചാരിച്ചതെന്ത്… അവൾ ചോദിച്ചതെന്ത്…. ഓഹ്…നിന്നെ ഒക്കെ ഒലക്കക്ക് അടിക്കാൻ ആളില്ലാഞ്ഞിട്ടാണ്…
അനസ് പോയി കഴിഞ്ഞു ഞാൻ ഹോസ്റ്റലിന്റെ അകത്തേക്ക് കയറാൻ നിന്നതും
“മാഡം അവിടെ ഒന്ന് നിന്നേ… ”
നോക്കിയപ്പോ വാർഡൻ ആണ്.. ഞാൻ വരുന്നതും കാതിരിക്കാണന്ന് മനസ്സിലായി…
“തനിക്ക് തോന്നുമ്പോ കയറി വരാനുള്ളതല്ലാ ഈ ഹോസ്റ്റൽ.. ഞാൻ ഡിസിപ്ലിനോടെ കൊണ്ട് നടക്കുന്നതാണ്… അത് കളയാൻ നിന്നെ പോലത്തെ കുറച്ചെണ്ണം ഇറങ്ങിക്കോളും… ”
“സോറി മാം… ഞാൻ…. ”
“ഇവിടെ ഒരു ടൈം ഉള്ള കാര്യം അറിയില്ലേ.. ഇതിപ്പോ പതിനൊന്ന് മണി… ഇതൊന്നും ഇവിടെ നടക്കില്ലാ….”
“മാം… ഓഫീസിൽ അര്ജന്റ് വർക്ക്..”
“ഇഷയും നിന്റെ കൂടെ തന്നെയല്ലേ വർക്ക് ചെയ്യുന്നേ.. രണ്ടു മാസം മുന്നേ ജോലിക്ക് കയറിയ അവൾക്കില്ലാത്ത എന്ത് തിരക്കാ രണ്ട് ദിവസമായ നിനക്കുള്ളത്… അതും പോരാഞ്ഞ് കൊടുന്നാക്കിയതോ ഒരാണും… ഇതൊന്നും അത്ര പന്തിയല്ലാ.. ”
“പ്ലീസ്.. ഞാൻ പറയുന്ന ഒന്ന്… ”
“എനിക്ക് ഒന്നും കേൾക്കണ്ടാ.. ഇതിവിടെ നടക്കില്ലാ.. മാനമര്യാദക്ക് കഴിയുന്ന വേറേം പെങ്കുട്യോളുള്ള ഹോസ്റ്റൽ ആണിത്……അവർക്കു ചീത്തപ്പേരുണ്ടാക്കാണ്ട് ഇറങ്ങിക്കോണം ഇവിടുന്ന്.. നാളെ രാവിലെ തന്നെ… ഒരു പെണ്കുട്ടിയല്ലേ എന്ന് കരുതി മാത്രമാണ് ഈ രാത്രി ഇറക്കിവിടാത്തത്.. കേട്ടല്ലോ… ”
“മ്മ്… ”
എന്റെ കണ്ണിന്ന് കണ്ണുനീർ ധാരയായി ഒഴുകി… ഇനി ഞാൻ എവിടേക്കു പോകും.. റൂമിൽ ചെന്ന് നേരെ ബെഡിലേക്കു കമഴ്ന്നു… ഇഷ എന്താന്ന് ചോയ്ച്ചപ്പോ കരഞ്ഞു കൊണ്ട് ഞാൻ കാര്യം പറഞ്ഞു…
“ആ തള്ള അങ്ങനെ പറഞ്ഞോ.. എങ്കി അവരോട് പോയി പണിനോക്കാൻ പറ… നമ്മക്ക് നാളെ തന്നെ ഇറങ്ങാ…അങ്ങനെ നിന്നെ കയറ്റത്തോട്ത് ഞാനും നിക്കില്ലാ…ഓളുടൊരു ബംഗ്ലാവ്… ഇയ്യ് കരയാതെ കണ്ണ് തുടച്ചേ.. ”
ഇവളാണ് സുഹൃത്ത്….കൂടെ പിറന്നില്ലങ്കിലും ഒരു മതമല്ലെങ്കിലും കൂടെപ്പിറപ്പിനെ പോലെ…. ഞാൻ സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു..
“എല്ലാത്തിനും ഒരു വഴി ഇണ്ടാകും”
അവളെന്നെ സമാധാനിപ്പിച്ചു…
പിറ്റേന്ന് കാലത്തന്നെ കെട്ടും ബാൻഡോം എടുത്തിറങ്ങി… നേരെ ഓഫീസിലേക്കു വിട്ടു… ഇശയെ പൊറത്ത് നിർത്തി ബാഗും എല്ലാം എടുത്ത് ഞാൻ അനസിന്റെ ക്യാബിനിലേക് കയറി..
“അല്ലാ.. താനിതെങ്ങോട്ടാ പെട്ടീം കെടക്കയുമൊക്ക എടുത്ത്…”
“എവിടേക്കും അല്ലാ.. ഇവിടേക്ക് തന്യാ… ഞാൻ ഇനിമുതൽ ഇവിടെയാ കിടക്കാൻ പോണ്.. ”
“ഇവിടെയോ.. അത് നല്ല കഥ.. അത് എന്തേയ്.. തന്നെ ഹോസ്റെലിന്ന് ആട്ടിവിട്ടാ …”
“വിട്ടു.. താൻ കാരണം …”
“ഞാൻ എന്ത് ചെയ്തു.. ”
“എന്ത് ചെയ്തന്നോ.. ഇന്നലെ ഓവർ ടൈം എന്നെ കൊണ്ട് പണി എടുപ്പിച്ചിട്ട് നേരം കേട്ട നേരത്ത് കേറി ചെന്നതിന്ന് അതും ഒരാണിന്റെ കൂടെ പിന്നെ അവർ ഇറങ്ങാൻ പറയലാൻഡ് മാലയിട്ട് സ്വീകരിക്കോ … എനിക്ക് പോകാൻ വേറെ സ്ഥലമില്ലാ.. ഒന്നില്ലങ്കി ഇവിടെ അല്ലേൽ വേറെ എവിടേലും താൻ എനിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി തരണം… ”
“അയ്യടാ…. നിന്റെ കയ്യിലിരിപ്പിന് നിനക്കതു തന്നെ വേണം… മെനക്കെടുത്താതെ മോള് പോയെ… ”
“ദേ..ഇതിനൊരു പരിഹാരം ഇണ്ടാക്കിയില്ലങ്കി നിന്റെ പേരിൽ ഞാൻ ഇവിടെ സമരം ഇരിക്കും…”
“എന്നാ ആദ്യം അത് ചെയ്യ്.. ”
“ഹും.. കാണിച്ചു തരാ ഞാൻ ..”
അങ്ങനെ അതും പാളി.. റബ്ബേ ഇനി ഞാൻ എന്ത് ചെയ്യും…
“ടീ.. എന്തായി.. വെല്ലോം നടക്കോ …”
“അണക്കല്ലേന്നോ ഇറങ്ങാൻ തിടുക്കും.. ആ തള്ളേടെ കയ്യും കാലും പിടിച്ചിട്ടാണങ്കിലും ഞാൻ അവിടെ നിന്നേന്നേ..”.
അപ്പഴാണ് അജുക്ക അങ്ങട് വന്നത്….
“എന്താ അയ്ശൂ…. എന്ത് പറ്റി.. ഇതെന്താ ബാഗൊക്കേ…”
ഞാൻ ഇക്കയോട് കാര്യം പറഞ്ഞു . ഇന്നലെ ലേറ്റ് ആയതും അനസ് കൊണ്ടാക്കിയതും എല്ലാം..
വീണ്ടും വീണ്ടും അനസ് ഗോൾ അടിക്കാണല്ലോ… ഷിറ്റ്… അവർ തമ്മിലടുത്താ നിന്റെ ഒരു പ്ലാനും നടക്കില്ലാ… ആൻഡ് രണ്ടു തരുണീമണികൾ നടുറോട്ടിലാ… ബുദ്ധി പ്രവർത്തിപ്പിക്ക് അജു…..
“ഇതാണോ പ്രോബ്ലം.. ഞാനിവിടെ തനിച്ച് ഒരു വീടെടുത്തതാണ് താമസിക്കുന്നെ.. നിങ്ങൾ അങ്ങോട്ട് പോര്….. അവിടുന്ന് നിങ്ങളെ ആരും ഇറക്കി വിടില്ലാ…”
“അത്…. ”
മറുപടി പറയുന്നതിന് മുന്നേ ജിഎം സാർ ക്യാബിനിലേക് വിളിച്ചു… അജുക്കയോട് ഇപ്പൊ വാരാന്ന് പറന്നു ക്യാബിനിലേക് ചെന്ന്…
“എന്താ അയ്ഷാ.. നീ സമരം ഇരിക്കാന്ന് കേട്ടല്ലോ …”
“അങ്ങനെ ഒന്നുല്ല സാർ.. ഞാൻ ചുമ്മാ.. ”
“ഹഹഹ…. എന്റെ വീട് ഇവിടെ അടുത്താ…. വീടിന്റെ അപ്പ് സ്റ്റെയറിൽ നിങ്ങൾക് രണ്ടു പേർക്കും പൈൻ ഗസ്റ്റുകളായി താമസിക്കാം.. ഹോംലി ഫുഡ് ആൻഡ് വാടക തന്നിലേലും കുഴപ്പല്ലാ.. എനിക്കും മായക്കും ഒരു കൂട്ടാവോല്ലോ… ”
“സാർന്ന് ബുദ്ധിമുട്ട്… ”
“ഞാൻ നിറഞ്ഞ മനസ്സോടെയാ വിളിക്കുന്നേ..ഞങ്ങടെ മക്കളൊക്കേ അങ്ങ് ഫോറിനിലാ….തിരിക്കിനെടേല് അവർക്ക് എവിടെയാ അച്ഛനമ്മമാരെ കുറിച്ച് ആലോയ്ക്കാൻ നേരം…മക്കള് മടിക്കാതെ വാ…മായക്ക് ഇപ്പൊ ഉള്ള ഒതുങ്ങലിന്ന് വലിയ ഒരാശ്വാസം ആയിരിക്കും….”
“ഓക്കേ..ഞങ്ങള്‍ വരാം. ..”
“എങ്കി ലഗേജ് ഒക്കെ അവിടെ ഒതുക്കി വച്ചേക്കൂ..വൈകീട്ട് നമ്മക്കെല്ലാർക്കും ഒരുമിച്ചു പോകാം. .”
.
“ശരി സാർ…”
ജിഎം സാറ് എന്തിനാ വിളിപ്പിച്ചേന്ന് ഓർത്ത് അജുക്കയും ഇഷയും പുറത്തു തന്നെ നിപ്പുണ്ട്…..
“അജുക്കാ….ജിഎം സാർ സ്റ്റേ ശരിയാക്കി തന്നൂ….ഞങ്ങള്‍ രണ്ടു പെൺകുട്ടികള് അതും ബാച്ചിലറായ ഇക്കേടെ കൂടെ ആൾക്കാർ അതും ഇതും പറഞ്ഞ്ണ്ടാകും…ഇക്കക്ക് ചീത്തപ്പേര് ഇണ്ടാകും….അതിലും നല്ലത് ഇതാണ്..സോ…ഞാന്‍ സാറോട് ഓക്കേ പറഞ്ഞു. …”
“ഹമ്മ്…നിന്റെ ഇഷ്ടം പോലെ. …”
“അതേതായാലും നന്നായി അയ്ഷൂ….ഹോസ്റ്റലിലെ ഫുഡ് കഴിച്ച് വയറ് കേടായി ഇരിക്കേന്നൂ..ഇനിയിപ്പോ വീട്ടിലുണ്ടാകുന്ന ഭക്ഷണം കഴിക്കാലോ…മാത്രല്ലാ…ഒരു റെസ്റിക്ഷൻസും ഇണ്ടാവേല്ലാ.ആഹഹാ…”
“ഒന്ന് പോടീ…”
പെട്ടിയൊക്കെ ഒതുക്കി നേരെ അനസിന്റെ ക്യാമ്പിനിലേക്ക് ചെന്നു…
“എന്തായീ..സമരം പിൻവലിച്ചോ…”
“ഹമ്മ്….”
എന്നാ വേഗം റിപ്പോർട്ട് പറഞ്ഞു കേപ്പിക്ക്….
ഞാന്‍ ഓരോ ഡീറ്റേൽസും വൾളി പുൾളി വിടാതെ പറഞ്ഞു കേപ്പിച്ചൂ…
“പെർഫെക്റ്റ്…അപ്പൊ ഒരു കാര്യം ചെയ്യ്. ..പ്രസെറ്റേഷനും നീ തന്നെ ചെയ്തോ….”
“ഞാനോ…..സാർ .!!!!!..”
“എനിക്ക് എതിരെ സമരം പ്രഖ്യാപിച്ചേന്ന് ഒരു ചെറിയ പണിഷ്മെന്റ്…. ”
“സാർ..!!.. ”
“അടുത്ത ആഴച്ച അല്ലേ മീറ്റിംഗ്…. രണ്ട് ദിവസം സമയം തരാം.. ഇന്നേക്ക് മൂന്നാം ദിവസം പ്രസന്റേഷൻ എനിക്ക് കിട്ടിയിരിക്കണം… പ്രെസെൻറേഷനിൽ ഉണ്ടാകേണ്ട വിവരങ്ങൾ ഈ ഫയൽസിൽ ഉണ്ട്.. ആൻഡ് അറിയാല്ലോ ഇതെത്ര ഇമ്പോര്ടന്റ്റ് ആണെന്ന് ഈ പ്രസന്റേഷൻ സക്സസ് ആയാ കമ്പനിക്ക് കോടികളുടെ ലാഭമാണുളളത്… സൊ.. ടു യുവർ ബെസ്റ്റ്… ”
ടാ.. തെണ്ടി.. ഒന്ന് കഴിയുമ്പോ ഒന്ന് ഇത് വല്ലാത്തൊരു കഷ്ട്ടം തന്നെ….
എന്നെ ഇവിടന്നൊന്ന് പിരിച്ചു വിടാൻ ഇവനെന്താ തോന്നാത്തത്..
“റിസൈൻ നെ പറ്റി ആലോയ്ക്കാണോ… എന്നാ എന്റെ അക്കൗണ്ടിലേക്കു ഇന്നന്നെ ഒരു 15 lakhs ട്രാൻസ്ഫർ ചെയ്തേക്ക് ..”
“നോ സാർ.. ഞാൻ പ്രസന്റേഷനെ പറ്റി ആലോയിച്ചതാ.😣. ”
“എന്താ .. ചെയ്യില്ലേ.. ”
“ചെയ്യും.. ചെയ്യണല്ലോ.. ചെയ്തിരിക്കും..”
“അങ്ങനെ എങ്കിൽ തനിക്ക് നല്ലത്… ഇവിടെ നിന്ന് വല്ലാതെ ആലോയ്ക്കാണ്ട് പോയി സീറ്റിൽ ഇരുന്ന് ആലോയ്ക്ക്.. ”
പടച്ചോനെ…. ഇവനിട്ട് പണിയാൻ ഞാൻ അവസരം ചോയ്ച്ചിട്ട് നീ എനിക്കിട്ട് തന്നെ പണിയാണല്ലോ…
“എന്ത് പറ്റി അയ്ശു.. നിന്റെ മുഖം വെല്ലാണ്ടിരിക്കുന്നെ… ”
“മോളെ.. പെട്ട്… ഡയലോഗ് അടിച്ചേനൊക്കെ എനിക്ക് കിട്ടി…. ”
“കാര്യം പറ… ”
“ആ കോപ്പിലെ പ്രെസെന്റഷൻ എന്റെ തലയിൽ തന്നെ ആയി… ”
“അത് നല്ല കാര്യല്ലേ.. നിന്റെ കഴിവ് തെളീക്കാൻ പറ്റിയ അവസരാണിത്… നീ ആരാന്നു എല്ലാരൊന്ന് അറിയട്ടെടീ.. ആൻഡ് ഡോണ്ട് മിസ് ദിസ്… ”
“ഇനിപ്പോ ചെയ്യല്ലാണ്ട് വേറെ നിവർത്തി ഇല്ലല്ലോ…. അവൻ എനിക്കിട്ട് എങ്ങനൊക്കെ പണിയാന്നുള്ള റിസേർചിലാ… ഇതെങ്ങാനും കൊളായാ അവൻ എന്നെ തെളച്ച എണ്ണയിലിട്ട് വറുക്കും….. ”
“ഹഹഹഹ.. അത് ശരിയാ.. നിനക്ക് പറ്റും… ”
ഞാൻ നേരെ ഇന്റെ ടാബിളിലേക് വിട്ടു… കോളേജിലൊക്കെ സെമിനാർ പ്രസന്റേഷൻ ചെയ്തിട്ടുണ്ട് എന്നല്ലാണ്ട് ഇത് അത്രെയും വലിയ ആൾക്കാരുടെ മുമ്പിൽ പടച്ചോനെ കൂടെ ഇണ്ടാവണേ …
“എന്താ അയ്ഷ… ഒരു ടെൻഷൻ… ”
“എന്റെ അടുത്തേക് വന്ന് ചെയറിൽ ഇരുന്നുകൊണ്ട് അജുക്ക ചോദിച്ചു..
ഞാൻ കാര്യം പറഞ്ഞു…
“ഓ.. ഞാൻ അനസിനോട് സംസാരിക്കണോ… ”
“ഏയ്… വേണ്ടാ.. പ്രസന്റേഷൻ എനിക്ക് പണ്ടേ ഇഷ്ട്ടാണ്.. അതോണ്ട് തന്നെ ഈ വർക്ക് ത്രില്ലിംഗ് ആയിട്ട് തോനുന്നു..ഇതൊക്കെ അല്ലേ ഒരു എക്സ്പീരിയൻസ്… ”
“ഓഹോ.. അപ്പൊ ഒന്ന് കാണേണ്ടത് തന്നെ ആണല്ലോ തന്റെ പ്രസന്റേഷൻ… ”
“അതിനെന്താ… അനസിന്ന് പ്രസന്റേഷൻ കൊടുക്കുമ്പോൾ കാണാമല്ലോ… ആൻഡ് അജുക്ക പറ്റുമെങ്കിൽ മീറ്റിംഗിനും പോര്… ”
“ഹ്മ്മ്.. നോക്കാം.. എങ്കിൽ വർക്ക് തുടങ്ങിക്കോ… ”
ഞാൻ മീറ്റിംഗിന് പോരേണ്ട ആവശ്യം വരില്ല അയ്ഷ….ബികോസ്… നീ ഈ പ്രസന്റേഷൻ അനസിന്ന് കൊടുക്കേം ഇല്ലാ.. നീ അങ്ങട്ട് മീറ്റിംഗിന് പോകേം ഇല്ലാ… ഹഹഹ.. അതിനുള്ള വഴി ഒക്കെ എനിക്കറിയാം…
അന്നത്തെ ദിവസം മുഴുവൻ പ്രേസേന്റ്റേഷന്റ രൂപരേഖ തയ്യാറാക്കലിൽ മുഴുകി ഇരുന്നു ഞാൻ.. വൈകീട്ട് ജിഎം സാറിന്റെ കൂടെ ഞാനും ഇഷയും വിട്ടു.. സാറിന്റെ വീട്ടിലേക്…
യാത്രക്കിടയിൽ…
“പ്രസന്റേഷൻ നിന്നോട് ചെയ്യാൻ പറഞ്ഞല്ലേ…. ”
“ഹാ സാർ… ”
“നിനക്കത് നിഷ്പ്രയാസം ചെയ്യാൻ കഴിയും.. എന്തെങ്കിലും സംശയം ഉണ്ടങ്കിൽ എന്നോട് ചോദിക്കാൻ മടിക്കണ്ടാ… ”
“താങ്ക്യൂ സാർ.. ”
ഒരു രണ്ടു നില വലിയ വീട്…..ഉമ്മറത്തു തന്നെ നിൽക്കുന്ന കണ്ണട വെച്ച ഒരു മധ്യ വയസ്ക്ക .. മായ ആന്റി ആന്ന് മനസ്സിലായി…
“നോക്ക് മായേ .. ആരാന്നു മനസ്സിലായോ… ”
“നമ്മടെ മക്കളല്ലേ.. ഇഷയും അയ്ഷുവും.. ”
അവർ ഞങ്ങളെ അങ്ങനെ സംബോധനം ചെയ്തപ്പോ ഒരുപാട് സന്തോഷായി…
“വീട് എവിടെയാ നിങ്ങടെ … വീട്ടിൽ ആരൊക്കെയുണ്ട്… കല്യാണം കഴിഞ്ഞു കാണില്ല അല്ലേ…”
മായ ആന്റിയുടെ സ്നേഹം കാണുമ്പോ മ്മക്ക് മ്മടെ ഉമ്മീനെ ഓർമ്മ വന്നു…
“എന്താ മായേ…കുട്യോള് വന്നല്ലേ ഓൾളൂ.. അവർക്ക് കുടിക്കാനെന്തെങ്കിലും എടുക്കേടോ… ”
“ഓഹ്.. ഞാതങ്ങു മറന്നു…. ”
“കുടിക്കാനല്ല.. കഴിക്കാൻ തന്നെ കാര്യായിട്ട് വേണം…. “( ഇഷ)
“ഹഹഹഹ.. അതിനെന്താ.. നിങ്ങളൊന്ന് പോയി ഫ്രഷ് ആയി വാ.. അപ്പഴേക്കും എല്ലാം റെഡി ആയിരിക്കും.. മുകളിലാണ് മുറി…. ”
അന്ന് മുഴുവൻ മായ ആന്റിയുമായി സംസാരിച്ചു വളരെ വൈകിയാണ് ഞങ്ങൾ കിടന്നത്… ജിഎം സാറും വളരെ സന്തോഷവാനായി കാണപ്പെട്ടു… ചിലപ്പോൾ കുറെ നാളുകൾക് ശേഷമായിരിക്കാം മായ ആന്റി ഇത്ര ആക്റ്റീവ് ആവുന്നത് …
അടുത്ത ദിവസം രാവിലെ …
എല്ലാം കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റിനായി ഞങ്ങൾ താഴേക്കിറങ്ങിയതും ടാബിൽ നിറയെ വിവിധ ആഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു..
“എന്തിനാ ആന്റി ഇത്രയൊക്കെ.. ഞങ്ങൾക് ബ്രെഡും ജാമും മതിയായിരുന്നു…. ”
“ഹോസ്റ്റൽ ഫുഡ് മടുത്തു ന്ന് നിങ്ങൾ തന്നെ അല്ലേ പറഞ്ഞേ… കണ്ടാ അറിയാം .. രണ്ടു പേരും ഷീണിച്ചിട്ടുണ്ട്.. ”
“അതിന്ന് അവരെ നീ മുൻപ് കണ്ടിട്ടില്ലല്ലോ മായേ… ”
കൈ കഴുകി കഴിക്കാൻ ഇരുന്ന് കൊണ്ട് ജിഎം സാർ ചോദിച്ചു…
“എന്നാലും ഷീണിച്ചിട്ടുണ്ട്… നിങ്ങൾ കഴിക്ക് മക്കളെ ..”
“കേട്ടോ നിങ്ങൾ…. ഒരു കൊല്ലത്തിനിടക്ക് ഞാൻ കാണാത്ത പലതും ഇപ്പൊ ഈ ടേബിളിൽ ഉണ്ട്… എനിക്ക് ഇതൊന്നും ഉണ്ടാക്കിത്തരാൻ ഇവിടെ ആർക്കും ടൈം ഇല്ലാ… ”
$നിങ്ങളാദ്യം ആ PSC ഒന്ന് എഴുതി എടുക്ക്.. എന്നിട്ട് തരാം.. ”
“PSC..??..”
“പ്രഷർ.. ഷുഗർ.. കൊളസ്‌ട്രോൾ… ”
“ഹഹഹ…. അപ്പൊ മായാന്റിയെ കുറ്റം പറയാൻ പറ്റില്ലാ… ” (ഇഷ)
“ഒന്ന് പോടീ.. സാർ ഫിറ്റ് അല്ലേ… ”
“ഹാവു.. എനിക്ക് സൈഡ് നിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ…. ”
“ഹഹഹഹ….. ”
സാറിന്റെ കൂടെ തന്നെ ഓഫീസിലേക്ക് വിട്ടു… വീണ്ടും വർക്ക് തന്നെ… ഇനിയൊരു ഡ്രാഫ്റ്റ് തയ്യാറാകണം.. അത് വെച്ചൊരു സ്ലൈഡ് ഷോ കൂടി ഉണ്ടാക്കിയാൽ ജോലി കഴിഞ്ഞു… എന്തായാലും നാളെ തന്നെ അനസിന്ന് പ്രസേൻറ്റേഷൻ കൊടുക്കണം…
ഇടക്ക് അജുക്ക വന്നു ചോദിച്ചു…
“വർക്ക് എവിടം വരെ ആയാടോ… ”
“ചെയ്തു കൊണ്ടിരിക്കുന്നു .. ഏകദേശം കഴിഞ്ഞു.. കുറച്ചു മിനുക്കു പണികൾ കൂടി ബാക്കി ഉണ്ട് …”
“ഇത്ര പെട്ടന്ന് തീർത്തോ.. ”
“എനിക്ക് ഫാസ്റ്റായി വർക്ക് ചെയ്യുന്നതാ ഇഷ്ട്ടം..”
“ഗുഡ്… ”
ഒരു അരമണിക്കൂർ വർക്ക് കൂടി ബാക്കി ഉണ്ട്… എങ്കി ഒരു ചായ കുടിച്ചിട്ട് വരാമെന്നു കരുതി
ക്യാന്റീനിൽ പോയി വന്നു… കമ്പ്യൂട്ടർ അൺലോക്ക് ചെയ്തതും എന്റെ കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ എനിക്ക് തോന്നി…
പടച്ചോനെ.. കമ്പ്യൂട്ടർ ഓണാവുന്നില്ല.!!!.. അതുപോലെതന്നെ ടേബിളിൽ അടുക്കി വെച്ച പേപ്പേഴ്സ് എല്ലാം അലങ്കോലമായി കിടക്കുന്നു.. ഇതിപ്പോ എന്താ.. ഞാൻ പോയ ടൈമിൽ ആരാവും ഇവിടെ വന്നിട്ടുണ്ടാകാ….? അയ്ശു.. ആലോയ്ച്ച് നിന്നിട്ട് കാര്യല്ലാ.. എങ്ങനെ എങ്കിലും കമ്പ്യൂട്ടർ ശരിയാക്കണം.. ഞാൻ എന്നാൽ കഴിയുന്ന വിധം പലതും ചെയ്തു നോക്കി.. എന്നിട്ടും കമ്പ്യൂട്ടർ ഓണാവുന്നില്ലാ… ഞാൻ തലയിൽ കയ്യും വെച്ചിരിക്കുന്ന കണ്ട് അങ്ങോട്ട് വന്ന അജുക്കാ..
“എന്ത് പറ്റി അയ്ശു.. എന്തെങ്കിലും പ്രോബ്ലം ഇണ്ടോ… ”
“കമ്പ്യൂട്ടർ ഓൺ ആകുന്നില്ല അജുക്കാ”
“എന്നാ മാറ്.. ഞാനൊന്ന് നോക്കട്ടെ… ”
അജുക്ക കമ്പ്യൂട്ടർ പരിശോധിക്കാൻ തുടങ്ങി…അജുക്ക ഒരോന്ന് ചെയ്യുന്ന കണ്ട് ഞാൻ അന്തം വിട്ട് നോക്കി നിന്നു… കമ്പ്യുട്ടറിൽ എന്തൊക്കെയോ ചെയ്തിട്ട് അജുക്ക പവർ ബട്ടണിൽ നെക്കിയതും കമ്പ്യൂട്ടർ ഓൺ ആയി…
“പവർ കേബിൾ ലൂസ് ആയതാ… ”
“ഓഹ്..”
“അപ്പൊ ശരി നിന്റെ വർക്ക് നടക്കട്ടെ… ”
അയ്ഷ മോളെ.. നിന്നെ ഇവിടുന്ന് എത്രയും പെട്ടന്ന് പിരിച്ചു വിടാനുള്ള മാർഗമാണ് ഈ ഇക്കാ ആലോയ്ച്ചത്.. അതിന്ന് ഇതിലും നല്ല പ്ലാൻ വേറെ ഇല്ലാ… അതോണ്ട് ഇജ്ജോന്നു ക്ഷമിക്ക് മുത്തേ …
ഇജ്ജെത്ര തപ്പിയാലും ഒരു കോപ്പി പോലും കിട്ടില്ലാ….എല്ലാം ഇമ്മള് അങ്ങട്ട് ഡിലീറ്റ് അടിച്ചില്ലേ… നിന്റെ എഫേർട്സ് ഒക്കെ പുഷ്പം പോലെ കാറ്റിൽ പറത്തി.. ആഹാ.. മനസ്സിനൊരു സുഖം….
അജുക്ക പോയതും ഞാൻ ഇതുവരെ ചെയ്ത പ്രസന്റേഷൻ കമ്പ്യൂട്ടറിൽ അരിച്ചു പെറുക്കി.. നിർഭാഗ്യമെന്നു പരേട്ടെ…അങ്ങനൊരു ഫയൽ തന്നെ അതിൽ ഇല്ലായിരുന്നു..ആരോ ഡിലീറ്റ് ആക്കിയിരിക്കുന്നു …. രണ്ടു ദിവസത്തെ കഷ്ടപ്പാട്.. അതുപോട്ടെ.. അനസിനോട് ഞാൻ എന്ത് പറയും…നാളെ അത് അവന്ന് കൊടുക്കണം എന്നല്ലേ പറഞ്ഞ്.. . ഇത്രയും ചെയ്തതൊക്കെ വെറുതെ ആയല്ലോ റബ്ബേ… ഇനിപ്പോ സമയം നീട്ടിക്കിട്ടിയാലും പുതിയൊരണ്ണം ഉണ്ടാകുക എന്നത് അത്രയും പ്രയാസകരമായ കാര്യമാണ്… എന്നാലും ഞാൻ ക്യാന്റീനിൽ പോയ തക്കത്തിന്ന് ആരായിരിക്കും ഇവിടെ വന്നത്….? ആർക്കാണ് തന്നോട് ഇത്ര ശത്രുത…? ഇനി ഞാനെന്തു ചെയ്യും.?.. ഒരോന്ന് ആലോയ്ച്ച് എനിക്ക് പിരാന്ത് തലയ്ക്കു പിടിച്ചു…
അനസിനെ കണ്ട് കാര്യം പറയാമെന്നു കരുതി അവന്റെ ക്യാബിനിലേക് നടന്നതും ജോണേട്ടൻ അനസിന്റെ ക്യാബിൻ പൂട്ടുന്നതാണ് കണ്ടത്…
“ജോണേട്ടാ.. സാർ.. ”
“സാർ നേരത്തെ പോയല്ലോ മോളെ… എന്തേലും ആവശ്യാം..”
“ഏയ്.. ഇല്ലാ… ”
അനസിതറിഞ്ഞാ എങ്ങനെ റിയാക്ട് ചെയ്യും… എന്നെ വിശ്വസിച്ച് അവൻ ഏല്പിച്ച പ്രൊജക്റ്റ്…അത് കുറച്ചൂടെ സീരിയസ്നസോടെ ഞാൻ ഹാൻഡിൽ ചെയ്യണമായിരുന്നു… ഈ പ്രേസേന്റ്റേഷനിൽ കമ്പനി വിജയിച്ചില്ലെങ്കി തീർച്ചയായും അനസ് എനിക്കെതിരെ ആക്ഷൻ എടുക്കും.. എന്നെ ഇവിടുന്ന് പിരിച്ചു വിടും… അതിലെനിക്ക് സങ്കടമില്ലാ.. തുടക്കം മുതലേ ഞാൻ ആഗ്രഹിച്ചതും അതാണല്ലോ.. പക്ഷേ… ഇത് ഞാൻ അത്രയും ഹാർഡ് വർക്ക് ചെയ്തിട്ട് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ എന്നോർക്കുമ്പോ…ഞാൻ കാരണം കമ്പനിക്ക് ഒരു വലിയ ഓപ്പർച്യുണിറ്റി നഷ്ടമാകുന്നു എന്നോർക്കുമ്പോ…എന്റെ മനസ്സില് ഒരായിരം ചോദ്യങ്ങൾ ഉയർന്നു ഉത്തരങ്ങൾക്ക് വേണ്ടി കരഞ്ഞു…
ജിഎം സാർ ആണേ ഒരു ഇമ്പോര്ടന്റ്റ് മീറ്റിംഗിന്ന് പോയിരിക്കാണ്… രാത്രി ആകും എത്താൻ… ഇഷയോട് പറഞ്ഞപ്പോൾ അവള് എന്നെ സമാധാനിപ്പിച്ചു .അനസിന്ന് പറഞ്ഞാ മനസ്സിലാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു… അജുക്കയും അങ്ങനെ തന്നെ… അനസിനോട് സംസാരിച്ചു ദിവസം നീട്ടി തരാമെന്നു പറഞ്ഞു…
വൈകുന്നേരം വീട്ടിൽ എത്തിയതും ഓഫീസിലെ കാര്യമോർത് ഞാൻ അസ്വസ്ഥയായിരുന്നു… സങ്കടപ്പെട്ടിരിക്കുന്ന എന്നേ തലോടിക്കൊണ്ട് മായാന്റ്റി പറഞ്ഞു..
“മോള് വിഷമിക്കണ്ടാ.. മനസിലെ സങ്കടങ്ങളൊക്കെ ദൈവത്തോട് പറയ്.. അവിടുന്ന് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല കുട്ടി… നീ ധൈര്യമായി ഇരിക്ക്.. എന്തേലും ഒരു വഴി തെളിയും… ”
രാത്രി ജി എം സാർ വളരെ വൈകിയാണ് വന്നത്.. അതുവരെ ഞാൻ ഉറങ്ങാതെ കാത്തിരുന്നു… ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ജിഎം സാർ ഇങ്ങോട്ട് പറഞ്ഞു..
“എല്ലാം ശരിയാകും.. മനസ്സമാധാനത്തോടെ കിടന്നുറങ്ങ്… ”
അർത്ഥം വെച്ചുള്ള ആ സംസാരം എനിക്ക് മനസ്സിലായില്ലാ…
അത്താഴം കഴിഞ്ഞ് കിടക്കുന്നേരം നാളത്തെ പുലരിയെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് നിറയെ…
നാളെ താന്‍ എയ്‌ലോൺ കമ്പനിയോട് വിടപറയും… എല്ലാരുടെ മുമ്പിലും ഒരു പരിഹാസ കഥാപാത്രമായി മാറേം ചെയ്യും….. പടച്ചവനെ.. നിനക്ക് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയൂ… കൂടെ ഉണ്ടാവണേ നാഥാ..ഒരു വഴി കാണിച്ചു തരണേ. ..
രാവിലെ എന്നത്തേക്കാളും നേരത്തെ തന്നെ ഓഫീസിലേക്ക് വിട്ടു…..അനസ് വരുന്നതും കാത്ത് സീറ്റിൽ തലവെച്ചു കിടന്നു.. ഒരു പ്രതീക്ഷയുമില്ലാ ഇന്നത്തോടെ തന്റെ കമ്പനിയിലെ ജീവിതം തീരുകയാണല്ലോ എന്നോർത്തപ്പോൾ ഹൃദയം കൂടുതല്‍ കൂടുതല്‍ മിടിക്കാന് തുടങ്ങി…അപ്പഴാണ് ഇഷ വന്നിട്ട്
” അനസ് വന്നിട്ടുണ്ട് .. എല്ലാവരോടും മീറ്റിംഗ് ഹാളിലേക്കു വരാൻ പറഞ്ഞു.. എന്തോ ന്യൂസ് പറയാനുണ്ടത്രേ…
നീ വാ…”
തീർച്ച.. എന്നെ പിരിച്ചു വിടുന്നത് പറയാൻ തന്നെയാകും . .
ഹാളിൽ ഞാൻ എത്തിയതും എല്ലാവരുമുണ്ടായിരുന്നു അവിടെ….ജിഎം സാറിന്റെ മുഖത്തേ വിഷമം കണ്ടിട്ട് എന്റെ പേടി ഇരട്ടിച്ചു. .. അപ്പഴാണ് സ്‌ക്രീനിൽ ഞാൻ ചെയ്ത പ്രസന്റേഷൻ തെളിഞ്ഞത്… ഇതെങ്ങനെ.. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലാ….
” listen all… Miss. Aysha വരുന്ന ആഴ്ചയിലെ ഇന്റർനാഷണൽ മാർക്കറ്റിഗ് കമ്പനീസിന്റെ മീറ്റിംഗിന് വേണ്ടി പ്രിപ്പയർ ചെയ്ത പ്രസന്റേഷൻ പേപ്പർ ആണിത്…ആൻഡ് എന്താ പറയാ. ..Its creative and completly prefect….ഒരു professional touch ഉണ്ട് ഇതിന്…സോ….ഈ പേപ്പര്‍ അപ്രൂവ് ചെയ്തതായും അത് അയ്ഷ തന്നെ വരാനിരിക്കുന്ന മീറ്റിംഗിൽ പ്രസെറ്റ് ചെയ്യുമെന്നും നിങ്ങളെ അറീക്കുന്നൂ…”
അനസ് അത്രയും പറഞ്ഞതും എല്ലാരും കൈയ്യടിച്ചൂ….
” അഭിനന്ദനങ്ങൾ അയ്ഷാ…”
എന്ന് പറഞ്ഞ് ജിഎം സാർ എനിക്ക് നേരേ കൈ തന്നൂ….
“താങ്ക്യൂ സാർ…”
അത് പറയുമ്പോ എന്റെ മുഖത്തെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ലാ. ..
പടച്ചവനെ.. നിനക്കൊരായിരം നന്ദി…എന്താണ് ഇതിനു പിന്നില്‍ നടന്നതെന്ന് മനസ്സിലായില്ലങ്കിലും ഒരു പേമാരി പെയ്യാതെ ഒഴിഞ്ഞു പോയതിൽ ഞാന്‍ ഒരുപാട് സന്തോഷിച്ചു…
അഭിനന്ദനപ്രവാഹം നിലച്ചു ആളൊഴിഞ്ഞപ്പോൾ
ഇതെങ്ങനെ സംഭവിച്ചു.. ഞാൻ ഡിലീറ്റ് ചെയ്തതാണല്ലോ….
“ഞാൻ പറഞ്ഞന്നാൽ മതിയോ…”
തിരിഞ്ഞു നോക്കിയതും ചിരിച്ചു കൊണ്ട് തന്റെ അടുത്തേക്ക് നടന്നു വരുന്ന അനസ്…..
ഇത് കണ്ട് അജു ഒന്ന് ഞെട്ടി. ..
” നീ എന്താടാ എന്നെ പറ്റി വിചാരിച്ചിരിക്കുന്നെ… എന്റെ കമ്പനിയിൽ വന്ന് ഞാൻ അറിയാതെ എനിക്കിട്ട് പണിയാന്നോ..ഇനി അതുപോട്ടെ.. . ഈ അനസ് ഒന്നും നോക്കാതെ നിന്നെ ഇവിടെ അപ്പോയ്ന്റ് ചെയ്യുമെന്ന് തോന്നുന്നുണ്ടോ…. അതും പഴയ കാര്യങ്ങളൊക്കെ മനസ്സിൽ വെച്ച് തന്നെ…. ”
“പ്ലാനിംഗ് ആയിരുന്നല്ലേ… ”
“പിന്നെല്ലാണ്ട്.. നേർക്കുനേർ .. അതാണനസിന് ഇഷ്ട്ടം….നീ ചെയ്ത തോന്നിവാസം ഇവിടുത്തെ ക്യാമെറക്കണ്ണുകൾ ഒപ്പിയെടുക്കുമെന്ന കാര്യം നീ ഓർത്തില്ല അല്ലേ .. ഈ കമ്പനിയുടെ എല്ലാ സിസ്റ്റവും ഈ അനസിന്റെ കോൺട്രോളിലാണെന്ന് മറന്നുപോയോ Mr.അജ്മൽ….”
” നീ എന്ത് ചെയ്താലും അയ്ഷയുടെ മനസ്സിൽ നിനക്കൊരു സ്ഥാനവും കിട്ടില്ലാ… അതിനുള്ളതൊക്കെ ഈ അജു പണ്ടേ കളിച്ചതാ… ”
“അതെനിക്കറിയാം…..ഇതിനെല്ലാം പിന്നിൽ നീ ഒരുത്തൻ മാത്രമാണെന്ന്…പിന്നെ അതിലൊന്നും വലിയ കാര്യല്ലാ.. എങ്ങനെപോയാലും മുൻതാസ് ഷാജഹാനുള്ളതാ….അയ്ഷയെ ഒരാൾ മഹർ ചാർത്തുന്നുണ്ടങ്കിൽ അത് അനസായിരിക്കും… നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ.. എന്നാലും ഈ വാക്കുകൾ എന്നും സത്യമായിരിക്കും… നടക്കുക തന്നെ ചെയ്യും… ”
“കാണാം.. ”
“ഓ…. ”
അജുവിനെ പൂട്ടിയ സംതൃപ്തിയിൽ അനസും ഇതിലും വലിയ കാളിക്കൊരുങ്ങി അജുവും.. ഇവർക്കിടയിൽ സത്യങ്ങളറിയാതെ അയ്ഷയും….ആര് ജയിക്കും.. ആര് അയ്ഷയെ സ്വന്തമാകും… കാത്തിരുന്നു കാണാം …
❤ ❤ ❤
നാളെയാണ് പ്രെസെന്റാഷൻ… ഹാവൂ ..അങ്ങനെ ഫെയർ റെഡി ആയി….കമ്പനി സിസ്റ്റത്തിൽ നിന്ന് പെൻഡ്രൈവ് വഴി എന്റെ ലാപ്പിലേക്ക് കയറ്റി…. വീണ്ടും ഒന്നൂടെ എല്ലാം ശരിയല്ലെന്ന് പരിശോധിച്ച് പാസ്സ്‌വേർഡ് വെച്ച് ലാപ് ഓഫീതൂ… ഇപ്പഴാണ് ഒന്ന് സമാധാനായത്… നാളെ ഞാൻ പ്രസന്റേഷൻ തകർക്കും.. ഇതിൽ സക്‌സസ് ആവേം ചെയ്യും… ലാപ് ഷെൽഫിൽ ഭദ്രമായി വെച്ചു പൂട്ടി അനസിനോട് കാര്യം പറയാൻ ക്യാബിനിലേക് നടന്നു…
അയ്ഷ മോളെ…നാളെ പ്രെസെന്റഷന്ന് ഫുൾ സെറ്റ് ആണല്ലേ… എന്ത് ചെയ്യാൻ.. നോ യൂസ്… നീ എത്ര കഷ്ടപെട്ടാലും അതിനൊന്നും ഒരു കാര്യോണ്ടാവില്ലാ…. ഡിലീറ്റ് ചെയ്യുന്നില്ല ട്ടോ .. പകരം ഒരു കുഞ്ഞു പണി .. ഈ കുരുക്കിൽ നിന്ന് നീ എങ്ങനെ രക്ഷപ്പെടുമെന്ന് എനിക്കൊന്ന് കാണണം….ഹഹഹ…
തുടരും…..
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission