✒റിച്ചൂസ്
ഓയ് …മുത്തുമണീസ് ..ഇന്ന് ഇമ്മള് സേഫ്റ്റി മെഷേഴ്സ് എന്ന നിലക്ക് വാളും പരിചയുമായിട്ടാണ് വന്ന്ക്ണ്.. ഏത് വഴിക്കാ ഇങ്ങള് ആക്രമിക്കാന് പറയാൻ പറ്റൂലെയ്😅… ബായിച്ചോളിം… ഞാൻ വിട്ടൂട്ടോ… ഇനി ഇവിടെ ഒന്നും എന്നെ തപ്പിയാൽ കാണൂല്ലാ.😜…💕💕💕💕
അയ്ഷ മോളെ…നാളെ പ്രെസെന്റഷന്ന് ഫുൾ സെറ്റ് ആണല്ലേ… എന്ത് ചെയ്യാൻ.. നോ യൂസ്… നീ എത്ര കഷ്ടപെട്ടാലും അതിനൊന്നും ഒരു കാര്യോണ്ടാവില്ലാ…. ഡിലീറ്റ് ചെയ്യുന്നില്ല ട്ടോ .. പകരം ഒരു കുഞ്ഞു പണി .. ഈ കുരുക്കിൽ നിന്ന് നീ എങ്ങനെ രക്ഷപ്പെടുമെന്ന് എനിക്കൊന്ന് കാണണം….ഹഹഹ…
അജു അവന്റെ പണി തുടങ്ങി….
അങ്ങനെ അനസിനോട് നാളെ കാണാമെന്നു പറഞ്ഞു ഞാൻ വീട്ടിലേക്ക് പോകാൻ വേണ്ടി ഷെൽഫിൽ നിന്ന് ലാപ് എടുക്കാൻ നിന്നതും ഷെൽഫ് തുറന്നു കിടക്കുന്നത് കണ്ടു… ഇത് ഞാൻ പൂട്ടിയതാണല്ലോ…. പിന്നെ എങ്ങനെ… ഏയ്.. ചിലപ്പോ മറന്നതാകും.. മറവി എനിക്ക് പണ്ടേ ഉള്ളതാണല്ലോ…
വീട്ടിൽ എത്തിയപ്പോ ഇഷ നേരത്തെ ഹാജർ ആണ്.. പുള്ളിക്കാരി ഫ്രഷ് ആയി വരാന്തയിൽ ചായയും കുടിച്ചിരിക്കാണ്…
“പി എ മാഡം എത്തിയല്ലോ… ”
“പോടി എന്റെ കൊച്ചിനെ കളിയാക്കാണ്ട്.. മോള് പോയി ഫ്രഷ് ആയി വാ.. നല്ല ചൂട് ചായയും കട്ലറ്റും ഉണ്ട്…. ”
“കട്ലറ്റോ.. എന്നിട്ട് മായാകൊച്ച് എന്നോട് പറഞ്ഞില്ലല്ലോ… ”
“എന്നോടും… ”
ഇശയെ സപ്പോർട്ട് ചെയ്‌തുകൊണ്ട് ജിഎം സാറും രംഗത്തെത്തി…
“അതിന് നിങ്ങളോട് ഡോക്ടർ എണ്ണപലഹാരങ്ങൾ കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലേ…. ”
“ഒരണ്ണം കഴിച്ചെന്നു വെച്ച് മാനം ഒന്നും ഇടിഞ്ഞു വീഴത്തില്ല മായകൊച്ചേ …. ഇനി അതുകാരണം കൊളെസ്ട്രോൾ അങ്ങ് കൂടാച്ചാ കൂടട്ടേന്ന്… അല്ലപിന്നെ.. പൂതി ഒള്ളത് മനുഷ്യന് കഴിക്കണ്ടായോ .. അല്ല സാറെ ..”
“അതാണ്…..ഇഷ മോൾക്ക് മാത്രേ എന്നോട് ഇവിടെ സ്നേഹമുള്ളു… ”
“ഹഹഹഹ….സാർ വാ… അയ്ശുവെ.. വേണമെങ്കിൽ വന്നോ.. ഞങ്ങളിതിപ്പൊ തീർക്കും കേട്ടോ…. ”
“ഇങ്ങനൊരു പെണ്ണ്…. ”
രാത്രി ഒന്നുടെ പ്രസന്റേഷൻ നോക്കാമെന്നു കരുതി ലാപ് തുറക്കാൻ നിന്നതും ഇഷ എന്നെ വിളിച്ചു കൊണ്ടുപോയി…
“ഇത്രയൊക്കെ മതി പെണ്ണെ… ഫുൾ സെറ്റ് ആണ്.. പിന്നെയും പിന്നെയും അതന്നെ നോക്കിയിരുന്നു എന്തിനാ വെറുതെ ആവശ്യല്ലാതെ ടെൻഷൻ അടിക്കണേ… ”
അവള് പറഞ്ഞപ്പോ എനിക്കും തോന്നി പറഞ്ഞത് ശരിയാണെന്ന്..
കിടക്കാൻ നേരം മനസ്സ് മുഴുവൻ പ്രസന്റേഷനെ പറ്റിയായിരുന്നു… നാളെ താൻ ജീവിതത്തിൽ ആദ്യമായി അതും അത്രയും വലിയ കമ്പനികൾ പങ്കടുക്കുന്ന മീറ്റിംഗിൽ.. പ്രഗൽഭരായ പ്രതിനിധികൾക്ക് മുമ്പിൽ.. ഒരു പ്രസന്റേഷൻ ചെയ്യുന്നു….അതേക്കുറിച്ചു ആലോയ്ക്കുമ്പോൾ ഇതുവരെ സംഭരിച്ചു വെച്ച ധൈര്യമൊക്ക ചോർന്നു പോകുന്ന പോലെ തോന്നി… വരുന്നോടത്ത് വെച്ച് കാണാമെന്നു കരുതി ഉറക്കത്തെ കൂട്ടു പിടിച്ചു…
മോർണിംഗ് നേരത്തെ നീച്ച് കുളിച്ചു നിസ്കരിച്ചു പോകാൻ റെഡി ആയി… അനസ് മീറ്റിംഗ് നടക്കുന്നിടത്ത് ഉണ്ടാകും, വണ്ടി അയക്കും, എന്നോട് അതിൽ അങ്ങോട്ട് ചെല്ലാനാണ് പറഞ്ഞത് …എത്ര തിരക്കുണ്ടങ്കിലും മീറ്റിംഗിന് വരാമെന്നു അജുക്ക ഏറ്റിട്ടുണ്ട്….മായാന്റിയുടെ അനുഗ്രഹവും ഇഷയുടെ ആശംസകളും ജിഎം സാറിന്റെ വിലയേറിയ ഉപദേശവും വാങ്ങി പോയിട്ട് വരാമെന്ന് പറഞ്ഞു ഞാൻ എറങ്ങീതും കമ്പനീടെ കാർ വന്നു.. യാത്രക്കിടയിൽ പ്രസന്റേഷൻ ഒന്ന് വായിക്കാമെന്നു കരുതി ലാപ് തുറന്നതാണ്…..ഫയൽ കണ്ട് എന്റെ കണ്ണ് തള്ളി… !!
ഞാൻ ഇത് തയ്യാറാക്കിയത് ചൈനക്കാർക്ക് വേണ്ടിയാണോന്ന് വരെ തോന്നിപ്പോയി… എന്തന്നാൽ താൻ ഇംഗ്ലീഷിൽ പ്രിപ്പയർ ചെയ്ത പ്രസന്റേഷൻ ഇപ്പൊ ചൈനീസ് ഭാഷ യിൽ.!!.. ഇതിപ്പോ എന്താ കഥാ.. ഒന്നും മനസ്സിലാകുന്നില്ല …ഇനി എന്ത് ചെയ്യും റബ്ബേ…വീണ്ടും വീണ്ടും നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്തിന്ന്…എനിക്ക് ആകെ കരച്ചിൽ വന്നു … ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞ് ഞാൻ പുറത്തിറങ്ങി…. അനസെങ്ങാനും ഇതറിഞ്ഞാ അവനെന്നെ കൊല്ലും… അവനത്രയും പ്രതീക്ഷ വെക്കുന്നുണ്ട് ഈ മീറ്റിംഗിൽ….കണ്ണുതുടച്ച് അജുക്കയെ വിളിച്ചു കാര്യം പറഞ്ഞു….
“ഉവ്വോ….എങ്കിൽ ആ ഫയൽ വൈറസ് ഇൻഫെക്റ്റ്ഡയിക്കാനും… എന്തായാലും നീ ഇപ്പൊ ഇങ്ങോട്ട് വരണ്ടാ.. അനസ് ഇക്കാര്യം അറിഞ്ഞാൽ നിന്നെ കടിച്ചു കീറും.. ഇത്രയൊക്ക ആയിട്ട് അവസാന നിമിഷത്തിൽ എല്ലാം കൈവിട്ടു പോയെന്നറിഞ്ഞാൽ അവനത് സഹിക്കാൻ ആവില്ലാ…. ”
ഞാൻ ഒന്ന് മൂളി ഫോൺ വെച്ചു ..
ഇന്നലെ വൈകുന്നേരം വരെ ഒരു പ്രശ്നവും ഇല്ലാത്ത ഫയലിൽ പെട്ടന്നങ്ങനെ വൈറസ് കേറി.??… എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലാ…
♡♡
ഈ അയ്ഷ ഇതെന്താ വരാത്തത്.. എത്ര നേരമായി…എത്താനുള്ള ടൈമും കഴിഞ്ഞല്ലോ ..മീറ്റിംഗ് ആണെങ്കിൽ ഇപ്പൊ സ്റ്റാർട്ട് ചെയ്യും… അജു.. എന്റെ മുഖത്തു നോക്കിയുള്ള അവന്റെ ആ അർത്ഥം വെച്ച ചിരി.. എന്തോ പന്തികേടുണ്ട്…അവൻ എന്തെങ്കിലും ഒപ്പിച്ചു കാണോ… ..അയ്ഷ വരാണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാ.. ഇവരോട് ഞാൻ എന്ത് പറയും…ഒഹ്ഹ്…..
അനസ് ഫോൺ എടുത്തു പുറത്തേക്ക് പോയി..
അനസേ… ഇപ്രാവശ്യം ഞാൻ തന്നെ ജയിക്കും… അയ്ഷ വാരാത്തത് കൊണ്ടല്ലേ നിനക്കിത്ര ആദി… അവള് വരില്ലടാ … പ്രസന്റേഷൻ ചെയ്യത്തൂല്ലാ.. എല്ലാരുടേ മുമ്പിലും നീ നാണം കെടുന്നത് എനിക്കൊന്ന് കാണണം… ഇന്ന് എന്റെ ദിവസമാ….ഹഹഹ….
അയ്ഷ ഫോൺ ചെയ്ത് പണികിട്ടിയ കാര്യം പറഞ്ഞപ്പോൾ അജു ഒരുപാട് സന്തോഷിച്ചു.. കൂടെ അനസിന്റെ വെപ്രാളം കൂടി ആയപ്പോൾ തന്റെ വിജയം അവൻ ഉറപ്പു വരുത്തി….
പുറത്തുപോയ അനസ് തിരിച്ചു വന്ന് സീറ്റിൽ ഇരുന്നു…
“Mr.അനസ് . . നമുക്ക് മീറ്റിംഗ് തുടങ്ങല്ലേ… ഇപ്പൊ തന്നെ ടൈം ഒരുപാട് വഴുകി..
നിങ്ങൾക് വേണ്ടി ഇത്രയും പേരെ ഇനിയും വെയിറ്റ് ചെയ്യിപ്പിക്കാൻ കഴിയില്ലാ.. ”
“സോറി സാർ.. ടൂ മോർ മിനുട്സ്.. എന്റെ അസിസ്റ്റന്റ് ഇപ്പൊ എത്തും… ”
ഹും… അവള് വരുമെന്നത് നീ വെറുതെ സ്വപ്നം കാണണ്ട അനസേ.. അവള് വരില്ലാ…
അജു പുറമെ ദുഃഖം പ്രകടിപ്പിച്ചു അകത്തു സന്തോഷകടലിൽ നീരാടി… ആ സ്പോട്ടിൽ അയ്ഷ ഡോർ തുറന്നു അകത്തേക്ക് കടന്നു വന്നു…
“സോറി… സോറി… വൈകിയതിന്…”
എല്ലാർവർക്കും അയ്ഷയുടെ വരവ് സന്തോഷം നൽകിയെങ്കിലും അജുവിന്റെ മാത്രം പ്രസന്ന മുഖം മങ്ങി….
ഏ…!!!.അയ്ഷയോ.. അവള് വരില്ലെന്ന് പറഞ്ഞിട്ട്..പ്രസന്റേഷൻ സ്‌ക്രീനിൽ തെളിഞ്ഞതും അജു വീണ്ടും ഞെട്ടി… വീണ്ടും ആരാ കളിച്ചത്.??… അനസിനെ നോക്കിയപ്പോൾ അവൻ അജുവിനു നേരെ ഒരു പുച്ഛചിരി ചിരിച്ചു…
“ആഹ്..ഷി ഈസ് ഹിയർ.. ധൻ ലെറ്റ്‌സ് സ്റ്റാർട്ട്… ”
♡♡♡
“ദേവൻ.. എന്താണ് എത്താൻ ഇത്ര ലേറ്റ് .. നിങ്ങൾ എവിടെയാണ് ?… ”
” സാർ..ഒരു ചെറിയ പ്രശ്നം.. മാഡത്തിന്റെ പ്രൊജക്റ്റ്‌ന്ന് എന്തോ പറ്റിയിരിക്കുന്നു.. എന്തോ വൈറസ് കേറി നൊക്കേ പറയുന്നകേട്ടു… മാഡം നല്ല കരച്ചിലാണ്… വണ്ടി നിർത്തിട്ടിരിക്കാണ്… ”
“ഒക്കെ.. ഞാൻ നോക്കികൊള്ളാം”
♡♡♡
എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു നിക്കുമ്പഴാണ് ഫോണിലേക്ക് ഒരു ഇമെയിൽ വന്നത്… നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്ന് എന്റെ പ്രസന്റേഷൻ വന്നിരിക്കുന്നു …അതും ഇംഗ്ലീഷിൽ തന്നെ !!!!…ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. അതാരായച്ചു എന്ന് കണ്ടു പിടിക്കുന്നതിനേക്കാൾ മീറ്റിംഗ് സ്ഥലത്ത് എത്രയും പെട്ടന്ന് എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം…കാരണം ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആണ്.. അത്കൊണ്ട് വേഗം മീറ്റിംഗ് സ്ഥലത്തേക്ക് വണ്ടി പറപ്പിച്ചു….
♡♡♡
മീറ്റിംഗ് ആരംഭിച്ചു.. തന്റെ ഊഴം കാത്ത് അയ്ഷ നിന്നു… അങ്ങനെ അയ്ഷയുടെ പ്രസന്റേഷൻ സമയം ആഗതമായി
എല്ലാരും അവരവരുടെ സീറ്റിൽ ഇരുന്നു അയ്ഷയുടെ പ്രെസെന്റഷന് വേണ്ടി കാതോർക്കുകയാണ് …
എന്റെ റബ്ബേ.. ഇത് എത്ര ആൾകാരാ…. തൊണ്ടകുഴീന്ന് സൗണ്ട് പേടിച്ചിട്ട് പുറത്ത് വരോ…പ്രസന്റേഷൻ എങ്ങാനും മോശമായ എല്ലാവരുടെ മുന്നിലും ഞാൻ കാരണം അനസ് നാണം കെടും…ഞാൻ ആകെ വിയർക്കുവാൻ തുടങ്ങി .. സ്‌ക്രീനിലേക് സ്തബ്ധയായി ഞാൻ നോക്കി നിന്നപ്പോൾ എന്റെ വിറയ്ക്കുന്ന കരം ഒരു കരുത്തുറ്റ കരം ഗ്രഹിച്ചു…അനസായിരുന്നു അത് .. എന്റെ കഴിവിൽ അവന്ന് വിശ്വാസമുണ്ടായിരുന്നു… അവൻ എന്നെ നോക്കി യൂ ക്യാൻ ടു ഇറ്റ് എന്ന് പറഞ്ഞപ്പോൾ എവിടെ നിന്നോ ഒരു ധൈര്യം എനിക്ക് കിട്ടി.. ഞാൻ പ്രസന്റേഷൻ ആരംഭിച്ചു..
അയ്ഷയുടെ വാക്ചാതുര്യവും അവതരണ ശൈലിയും ഒരു തുടക്കകാരിയെ പോലെ അല്ലായിരുന്നു… അത് മീറ്റിംഗിൽ പങ്കടുത്ത എല്ലാവരെയും അതിശയിപ്പിച്ചു.. എല്ലാവരും അതീവ ശ്രദ്ധയോടെ അയ്ഷയുടെ വാക്കുകൾ ശ്രവിച്ചുകൊണ്ടിരുന്നു…
പ്രസന്റേഷൻ ഭംഗിയായി അവസാനിപ്പിച്ചപ്പോൾ പ്രസന്റേഷൻ ബോധിച്ചെന്ന മട്ടിൽ എല്ലാ പ്രതിനിധികളും കയ്യടിച്ചു…. അനസും അജുവും വരെ അവളുടെ പ്രസന്റേഷൻ കണ്ട് അന്തം വിട്ടൂ..
ഒടുവിൽ എല്ലാവരുടെയും പ്രെസെന്റഷന്സ് കഴിഞ്ഞപ്പോൾ വിജയിയെ പ്രഘ്യാപിച്ചു… റിസൾട്ട് കേട്ടു അയ്ഷയും അജുവും അനസും ഒരുപോലെ ഞെട്ടി.. എന്തന്നാൽ ഇന്റർനാഷണൽ മാർക്കറ്റിങ് കമ്പനീസിന്റെ ആ മീറ്റിംഗിൽ ഇരുന്നൂറോളം കമ്പനികളെ പിന്നിലാക്കി ബെസ്റ്റ് പ്രസന്റേഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടത് എയ്‌ലോൺ കമ്പനിയുടെ അയ്ഷയുടെ പ്രസന്റേഷൻ ആയിരുന്നു… പ്രവർത്തി പരിചയം തീരെ ഇല്ലാത്ത തുടക്കകാരിയായ അയ്ഷയുടെ പ്രസന്റേഷൻ അത്രയും അവിടെയുള്ളവരെ ഞെട്ടിപ്പിച്ചു കളഞ്ഞിരുന്നു….ഇതിലൂടെ കോടികളുടെ നേട്ടമാണ് എയ്‌ലോൺ കമ്പനിക്ക് കൈവന്നത് …
“വാട്ട് എ ബ്രില്യന്റ് പ്രസന്റേഷൻ മിസ് അയ്ഷ…. കീപ് ഇറ്റ് അപ്പ്… ”
“താങ്ക്യൂ സാർ.. ”
മീറ്റിംഗിൽ പങ്കടുത്തവരെല്ലാം അയ്ഷയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി…പക്ഷേ. . അജു മാത്രം ഒന്നും മിണ്ടിയില്ല ..
“അയ്ഷ .. കൺഗ്രാറ്സ്… പ്രസന്റേഷൻ വളരെ നന്നായിരുന്നു…”
“താങ്ക്സ് അനസ്.. സോറി.. സാർ… ഞാൻ ആകെ ടെൻഷൻ അടിച്ചു പോയിരുന്നു….”
“തനിക്ക് ചെറിയൊരു പ്രോത്സാഹനത്തിന്റെ ആവശ്യകത ഉണ്ടന്ന് എനിക്ക് തോന്നി..എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു.. അത്രേയുള്ളു . Any way..i Am so happy…. ”
“look Mr anas we are satisfaid with your project. .and much impresed… നിങ്ങളുമായി പുതിയ പ്രോജെക്ടസ് ചെയ്യാൻ ഞങ്ങളുടെ കമ്പനിക്ക് ആഗ്രഹമുണ്ട്….”
ഒരോ കമ്പനീസും എയ്‌ലോൺ കമ്പനിയുമായി കരാർ ഒപ്പിടാൻ അനസിനെ പൊതിഞ്ഞു…
മീറ്റിംഗ് ഹാൽ ഒഴിഞ്ഞതും അജു അയ്ഷയുടെ അടുത്തേക് ചെന്നു ..
“അയ്ഷ.. പ്രസന്റേഷൻ എങ്ങനെ കിട്ടി…”
അയ്ഷ.. മറുപടി പറയാൻ നിന്നതും ആരോ അവളെ വിളിച്ചു.. ഇപ്പൊ വരാമെന്നു പറഞ്ഞു അവള് പോയി..
“പ്ലാനൊന്നും നടന്നില്ല അല്ലേ… ”
സീറ്റിൽ നിന്ന് എഴുനേറ്റ് അജുവിന്റെ അടുക്കൽ വന്നുകൊണ്ട് അനസ് അവനെ ഒന്ന് പുച്ഛിച്ചു…
“ഇന്നാലും ഇന്റെ അജു… ഒരു അസിസ്റ്റന്റ് പ്രൊജക്റ്റ് പ്രസന്റ് ചെയ്യുമ്പോ അതിന്റെ സെറോക്സ് എംഡി യുടെ കയ്യില് ഉണ്ടാകുമെന്ന് ഓർക്കാനുള്ള സാമാന്യ ബുദ്ധി പോലും തനിക്കില്ലേ…
സാരല്ല.. പ്ലാൻ എ ഫ്ലോപ്പ് ആയെന്നു കരുതി പ്ലാൻ ബി കൊണ്ട് വരാതിരിക്കരുത്… ഇന്നാലല്ലേ അതും പൊളിച്ചടുക്കി തന്റെ കയ്യില് തന്ന് എനിക്ക് അയ്ഷയുടെ മുന്നിൽ ഷൈൻ ചെയ്യാൻ പറ്റൊള്ളൂ… അപ്പൊ മറക്കണ്ടാ.. നിന്റെ പുതിയ കളികൾക്കായി ഞാൻ കാത്തിരിക്കും.. യൂ ക്യാരി ഓൺ.. ബൈ…. ”
അജു ഒന്നും മിണ്ടാൻ കഴിയാതെ അവന്റെ വാക്കുകൾക്കുമുന്നിൽ പതറി മൗനം പാലിച്ചു…
അപ്പഴേക്കും അയ്ഷ അങ്ങോട്ടേക്ക് വന്നു…
“എന്താ രണ്ടുപേരും ഒരു ഡിസ്കഷൻ..”
“അത്… ഈ വിജയം ഒന്ന് ആഘോഷിക്കണ്ടേ… നൈറ്റ് ഡാൻസ് ക്ലബ്ബിൽ വെച്ച് ഒരു പാർട്ടി ഉണ്ട്.. യൂ ഷുഡ് കം… അജ്മൽ യൂ ടൂ… ”
“ആഹ്… ”
“അയ്ഷ.. Lets go….ഓഫീസിൽ ചെന്ന് ഒരുപാട് കാര്യങ്ങളുണ്ട്…”
“ഓക്കേ സാർ ”
അയ്ഷയും അനസും ഒരുമിച്ച് പോകുന്നത് കണ്ട് അജുവിന്റെ സിരകളിൽ ദേഷ്യം ഇരച്ചു കയറി… ടാ .. വീണ്ടും എന്നെ തോൽപ്ച്ചു കളഞ്ഞല്ലേ… നീ ചെവീ നുള്ളിക്കോ…അയ്ഷയെ നിനക്ക് കിട്ടില്ലാ… ഞാൻ ആരാണെന്നു നിനക്ക് കാണിച്ചു തരാം… നോക്കിക്കോ…
❤️❤️❤️
ഇന്ന് വൈകീട്ടത്തെ പാർട്ടിക്ക് എന്ത് ഉടുക്കുമെന്ന ശങ്കയിൽ അലമാര മൊത്തം വലിച്ചിടാണ് ഇഷ…. അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്…
“എന്ത് ഉടുത്താലെന്താടീ …”
“മോളേ അയ്ശുവേ .. എന്തെങ്കിലും ഉടുത്താ പറ്റില്ലാ… കമ്പനിയിലെ മൊത്തം എംപ്ലോയീസും പങ്കടുക്കുന്ന പാർട്ടിയാ… ചുള്ളൻ ചെക്കന്മാരുടെ ഒക്കെ കണ്ണ് തള്ളണം..എന്നെ കണ്ടിട്ട്…”
“ഹഹഹ.. നോക്കാൻ പറ്റിയൊരു ചെരക്ക്… ”
“എന്താടീ എനിക്കൊരു കുറവ്.. ആര് കണ്ടാലും ഒന്ന് നോക്കി പോവില്ലേ….നിനക്ക് അസൂയേണ്…ഹും ”
“ഹഹഹഹ….എന്റെ പൊന്നോ.. എനിക്ക് ആരോടും അസൂയ ഇല്ലാ ….ഇത്രേം കോഴികൾ ഉണ്ടാകുമല്ലോന്ന് ഓർക്കുമ്പോ പാർട്ടിക്ക് പോരാൻ ഇന്ട്രെസ്റ്റും ഇല്ലാ…. ”
“അങ്ങനെ പറഞ്ഞു ഒഴിയണ്ട മോളെ.. ഇത് നിനക്ക് വേണ്ടിയുള്ള പാർട്ടിയാ..നീ വന്നേ പറ്റു… ”
അപ്പഴേക്കും മായാന്റി ഒരു കവറുമായി റൂമിലേക്ക് വന്നു…
“എന്താ ആന്റി കവറില് ..”
“അത് ഞാനും സാറും പൊറത്ത് പോയപ്പോ മക്കൾക്കു വേണ്ടി മേടിച്ചതാ.. ഇതാ ..എങ്ങനെ ഉണ്ടന്ന് നോക്ക്.. ”
തുറന്ന് നോക്കിയതും അതിൽ രണ്ട് അടിപൊളി സാരികളായിരുന്നു… ഒരു പിങ്കും ഒരു ബ്ലുവും…
” വൈകീട്ടത്തെ പാർട്ടിക്ക് നിങ്ങൾ ഇത് ഉടുത്തു പോയാ മതി….”
“പക്ഷേ.. എനിക്ക് സാരി ഉടുക്കാനറിയില്ലാ… ”
“എനിക്കും.. ”
“അതൊക്കെ ഞാൻ ഉടുപ്പിക്കാ.. ”
ഇഷക്ക് ബ്ലൂ ആണ് ഇഷ്ടായത്.. So.. അവളതടുത്തു… പിങ്ക് ഈസ് മൈ ഫേവറൈറ്റ്… അപ്പൊ ഞാൻ പിങ്കും..
അങ്ങനെ മായാന്റിയുടെ സഹായത്തോടെ ഞങ്ങൾ സാരി ഉടുത്തു… ഞാൻ അതിന്ന് മേച്ചായ ഒരു സ്‌കാഫും ചുറ്റി…
കണ്ണാടിയിൽ നോക്കിയപ്പോ കുഴപ്പല്യാ…. മയന്റീടെ സെലെക്ഷൻ സൂപ്പർ…
“മക്കളേ… നിങ്ങളെ കാണാൻ എന്തൊരു ചന്താണന്നോ… ആരുടേം കണ്ണ് തട്ടണ്ടാ…”
എന്ന് പറഞ്ഞു മായാന്റി രണ്ടുപേർക്കും ഒരോ കറുത്ത പുള്ളി തൊടീച്ചു തന്നു…
“എനിക്ക് കെട്ടാൻ പ്രയായ രണ്ട് മക്കളുണ്ടായിരുന്നങ്കി ജാതിയും മതോം നോക്കാണ്ട് അവരെ കൊണ്ട് നിങ്ങളെ അങ്ങ് പിടിച്ചു കല്യാണം കഴിപ്പിച്ചേനേ…”
“അയ്യേ….മായകൊച്ചിന്റെ കണ്ണ് നിറഞ്ഞു. .. സെന്റി അടിച്ച് സീൻ ചളമാക്കും ”
” പോടി…”
ഞാനും ഇഷയും സ്റ്റെയർ കേസ് ഇറങ്ങി താഴെ വന്നപ്പോ അവിടെ അനസുണ്ടായിരുന്നു….ജിഎം സാർ വിളിപ്പിച്ചതാണ്… സാർന്ന് കുറച്ചു ഫയൽസ് നോക്കാനുള്ളോണ്ട് പാർട്ടിക്ക് ഇല്ലത്രേ… അതോണ്ട് അവൻറെ കൂടെ ഞങ്ങളെ പറഞ്ഞയക്കാനാണ്…അനസ് എന്നേത്തന്നെയാ നോക്കുന്നേ…..അവനെന്താ എന്നെ ആദ്യായിട്ട് കാണാണോ… അല്ല പിന്നെ…
ഇന്റമ്മോ.. സാരീല് പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ചാ.. കണ്ണെടുക്കാൻ തോന്നുന്നില്ലാ…പിങ്ക് അവൾക്ക് നല്ലോണം ചേരുന്നുണ്ട്..ഞാൻ നോക്കുന്നത് അവള് ശ്രദ്ധിക്കുന്നുണ്ടന്നായപ്പോ ഞാൻ വേഗം സാറോട് യാത്ര പറഞ്ഞു കാറിന്റടുത്തേക്ക് നടന്നു….
ഇഷയും അവളും പിന്നില് കയറാൻ നിക്കാണ്… ഞാൻ ഇഷയോട് മുന്നിൽ കയറിക്കോളാൻ പറഞ്ഞു…. അയ്ഷക്ക് യാതൊരു ഭാവവ്യത്യാസോല്ലാ… പെണ്ണ്ങ്ങളുടെ മനസ്സിലുള്ളത് മുഖത്തു വരണമെങ്കി കുറച്ചു പാടാല്ലേ …മുൻസീറ്റിൽ ഇരിക്കുന്ന എനിക്ക് പിന്നിലുള്ള അവളെ കാണാൻ ഞാൻ കണ്ണാടി അവൾക് നേരെ തിരിച്ചു വച്ചു… അവള് പുറത്തേക്ക് നോക്കി ഇരിക്കാ….ഞാൻ അയ്ഷയെ മൈൻഡ് ചെയ്യാതെ ഇഷയോട് ഒരോന്ന് സംസാരിച്ചു കൊണ്ടേ ഇരുന്നു….
അനസും ഇഷയും നല്ല സംസാരാ.. ഇങ്ങനൊരാൾ പിന്നിലിരിപ്പുണ്ടന്ന ഒരു വിചാരോല്ലാ…. അപ്പഴാണ് ഫോൺ റിംഗ് ചെയ്തത്… അജുക്കയാണ്…
“ഹലോ.. അയ്ഷ…. ”
“പറ അജുക്കാ.. ”
“ഞാൻ നിന്റെ റൂട്ടിലൂടെയാ വരുന്നേ…നമ്മുക്ക് ഒരുമിച്ച് പോകാം”
“ഹേയ്.. വേണ്ടാ..ഞങ്ങൾ അനസ്…അല്ല സാറിന്റെ കൂടെ കാറിലാണ്… എത്താറാവുന്നു… ഇക്ക അങ്ങോട്ട് വരൂ.. ”
“ഓകെ…”
ഷിറ്റ്….അനസ്..നിനക്കുള്ളത് പാർട്ടിയിൽ വെച്ച് തരാം… .ഇന്നാ ചാപ്റ്റർ ക്ലോസ് ചെയ്തിരിക്കണം…..ചെയ്തിരിക്കും ഈ അജു….
“ഇഷാ.. യൂ ലുക്ക് സോ ബ്യൂട്ടിഫുൾ ഇൻ സാരി… ”
“താങ്ക്യൂ സാർ… ”
“അപ്പൊ അയ്ഷയോ സാർ…. ”
“അയ്ഷ.. അവള്…”
അനസ് എന്നെ കണ്ണാടിയിലൂടെ നോക്കാണ്… ഞാൻ അവരുടെ സംസാരം കേള്ക്കുന്നേ ഇല്ലാ എന്ന മട്ടിൽ ഫോണിലേക്ക് നോക്കിയിരുന്നു..
“അവള്.. നിന്റെ അത്ര പോരാ…. ”
“ഹഹഹ…..സാർ ചോയ്ക്കുന്നോണ്ട് ഒന്നും തോന്നല്ലേ.. സാർ കമ്മിറ്റഡ് ആണോ… അറിഞ്ഞിരുന്നേ ഓഫീസിലെ പെൺപിള്ളേരോടൊക്കെ ഈ റോസാപ്പൂവിലേക് നോക്കി വെറുതെ വെള്ളമിറക്കണ്ടാന്ന് പറയാൻ ആയിരുന്നു… ”
“ഹഹഹ…ആടോ… കല്യാണം ഉടനെ ഉണ്ടാകും…”
“ആരാ സാർ ആ ഭാഗ്യവതി….. ”
“അമീറാ…Our chief marketing officer.. more over She is my best frend.. And ഫാമിലികൾ തമ്മില്‍ എതിർപ്പൊന്നുല്ലാ… So… ”
അത് കേട്ടപ്പോ ഞാൻ എന്തിനാ ഞെട്ടിയത്…. ഏയ്.. അവൻ ആരെ കല്യാണം കഴിച്ചാലും എനിക്കെന്താ…
ലുക്ക് അയ്ഷ.. അവനോട് നിനക്ക് യാതൊരു സോഫ്റ്റ് കോർണർ തോന്നേണ്ട ആവശ്യവും ഇല്ലാ.. നിന്റെ പാസ്റ്റ് നീ മറന്നു പോകരുത്….അവൻ നിന്നോട് ചെയ്തതൊക്കെയും അങ്ങനെ ഒന്ന് ഉറങ്ങി എണീക്കുമ്പോ മറന്ന് കളയേണ്ട ഒന്നല്ലാ …..
കാർ ഡാൻസ് ക്ലബ്ബിൽ എത്തുന്ന വരെ ആരും പിന്നെ ഒന്നും മിണ്ടിയില്ലാ….അജുക്ക ഞങ്ങളെ വെയിറ്റ് ചെയ്ത് പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു….
അജുവിനെ കണ്ടതും അയ്ഷയുടെ മുഖത്തു ആമോദസൂര്യനുദിച്ചെങ്കിൽ അനസിന്റെ മുഖം ക്രോധത്താൽ സായം സന്ധ്യയായും പരിണമിച്ചു…
“അയ്ഷ… യൂ ലുക്ക് ഓസം… ”
“താങ്ക്യൂ അജുക്ക… ”
അനസ് നേരെ ചെന്നു ഹഗ് ചെയ്തത് അമീറയെ ആണ്….അവളും സാരിയാണ് ഉടുത്തിരുന്നേ….അവളുടെ ഒരു കൊഞ്ചികുഴഞ്ഞുള്ള വർത്താനം.. ഹും…
അകത്തേക്ക് കയറിയതും ഒരുപാട് പേര് വന്നിട്ടുണ്ടായിരുന്നു…. പെൺകുട്ടികളുടെ കണ്ണുകളിൽ എന്നോടുള്ള അസൂയ ഞാൻ കണ്ടു… ചില പുരുഷന്മാർ വലിയ താല്പര്യം കാണിച്ചു അടുത്ത് കൂടാൻ ശ്രമിച്ചെങ്കിലും ഞാൻ അവരെ ഒന്നും അടുപ്പിച്ചില്ലാ…. എംഡി യുടെ കാറിൽ വന്നിറങ്ങിയത് കൊണ്ട് കുറെ പേര് പതിയേ അടക്കം പറയുന്നുണ്ട്.. എന്നാൽ അനസിനെ പേടിച്ചു ആരും വാ തുറക്കാൻ ധൈര്യപ്പെടില്ലാ …
ഞാൻ ഇഷയും ഒരു ജ്യൂസ് എടുത്ത് സംസാരിച്ചുനിന്നു…
“എടീ.. നോക്കടീ.. നോക്കടീ.. എല്ലാരുടേം കണ്ണ് എന്റെ മേലാ… ”
“നീ അത് മൈൻഡ് ചെയ്യണ്ട.. ”
“ഞാനെ ഇപ്പൊ വരാ… ”
“ടീ.. എങ്ങോട്ടാ.. ഞാൻ ഒറ്റക്ക്.. ”
“ഇപ്പൊ വരാടീ ..”
എന്നെ തനിച്ചാക്കി ഇഷ എങ്ങോട്ടോ പോയി…
അപ്പോ അജുക്ക ഒരു ഡ്രിങ്കുമായി എന്റടുത്തു വന്നു…
“ഇത് കഴിച്ചു നോക്ക് … അടിപൊളിയാ..”
“ഇതെന്ത് ഡ്രിങ്കാ.. ”
“ഇതിവിടുത്തെ സ്പെഷ്യലാ… നീ ട്രൈ ചെയ്തു നോക്ക് … ”
ഞാൻ അത് മേടിച് സ്മെൽ ചെയ്തു… എന്തോ .. എനിക്ക് അത്രക്ക് പിടിച്ചില്ല ..
“ഹേയ്.. വേണ്ടാ.. സ്മെല് എന്തോ പോലെ.. ”
“സ്മെൽ നോക്കിയാണോ ഡ്രിങ്ക് കഴിക്കാ .. കണ്ണടച്ചങ്ങു കുടിക്ക്.. പ്ലീസ്.. എനിക്ക് വേണ്ടി… ”
അജുക്ക പറഞ്ഞോണ്ട് കണ്ണടച്ചങ്ങു കുടിച്ചു.. ബേ… എന്തൊരു ചവർപ്പ്.. പിന്നെ ഒരു തരിപ്പും… ഓഹ്…
“ഗുഡ് ഗേൾ.. ഇടക്ക് ഇങ്ങനെത്തെയും ട്രൈ ചെയ്യണം… ”
അത് കഴിച്ചേ പിന്നെ തലക്ക് വല്ലാത്തൊരു മപ്പ്…..ആൾക്കാരെ രണ്ടായിട്ടൊക്കെ കാണുന്നു… എന്റെ റബ്ബേ .. ഇതിപ്പോ എന്താ കഥാ…
“”ലേഡീസ് ആൻഡ് ജന്റിൽ മാൻ.. പ്ലീസ് ലിസൻ ഹിയർ… അടുത്തതായി പെയർ ഡാൻസ് സെക്ഷൻ ആണ് .. ഇവിടെ കൂടിയിട്ടുള്ള എല്ലാവരുടേം പേര് ഈ ബോക്സിൽ ഉണ്ട്… ഇതിൽ താങ്കൾക് കിട്ടുന്ന പെയറിന്റെ കൂടെ നിങ്ങളിവിടെ ഡാൻസ് ചെയ്യണം… എല്ലാരും റെഡി അല്ലേ… “””
“”റെഡീ. …”
എല്ലാവരും ഒരുമിച്ചു പറഞ്ഞു. ..
അയ്ഷയും അജുവും അനസും എല്ലാരും ഒരോന്ന് എടുത്തു….നിങ്ങളുടെ എല്ലാവരുടേം ആഗ്രഹം പോലെ അയ്ഷക്ക് കിട്ടിയ പെയർ അനസായിരുന്നു.. അജുവിനാണങ്കി ഇഷയും.. അയ്ഷ വിസമ്മതിക്കുമെന്നാണ് അനസ് കരുതിയെ.. എന്നാൽ അയ്ഷ ഒരു എതിർപ്പുമില്ലാതെ ചിരിച്ചു കൊണ്ട് അനസിന്റെ കൂടെ ഡാൻസ് കളിക്കാൻ തയ്യാറായി.. നമ്മടെ ആള് വെളിവില്ലാണ്ട് നിക്കാണല്ലോ… പിന്നെ എങ്ങനെ എതിർക്കും.. ശരിക്കും കിളി പോയ അവസ്ഥ.. അനസിന്ന് ഇത് സന്തോഷിക്കാനുള്ള വക ആണെങ്കിൽ വടി കൊടുത്ത് അടിവാങ്ങിയത് അജുവും.. അയ്ഷക്ക് ബോധമുണ്ടായിരുന്നുവെങ്കിൽ അവളൊരിക്കലും അനസിന്റെ കൂടെ ഡാൻസ് കളിക്കാൻ തയ്യാറാവില്ലായിരുന്നു….
അനസിന്റെ തോളിലൂടെ കയ്യിട്ട് അയ്ഷയും അവളെ തന്നോട് ചേർത്ത് നിർത്തികൊണ്ടുള്ള അനസിന്റെയും തൊട്ടുരുമ്മിയുള്ള ഡാൻസ് കണ്ട് അജുവിന് സഹിക്കുന്നില്ലാ….
അയ്ഷയെ സ്റ്റഡിക്ക് നിർത്താൻ അനസ് ഒരുപാട് പാട് പെടുന്നുണ്ട്… അവൾക്കാണങ്കി ഒട്ടും ബാലൻസും കിട്ടുന്നില്ലാ….
“കിട്ടുന്നതൊക്കെ കുടിച്ച് കേറ്റീട്ട് എന്ത് കോലാടി…”
“ഞാൻ ഒന്നേ കുടിച്ചൊള്ളൂ…. നിക്കിനിയും വേണം…. ”
അനസിന്റെ കയ്യില് കിടന്നാടി കൊണ്ട് അവള് പറഞ്ഞു…
“ഹ്മ്മ്.. ഒരു ബോധോല്ലാല്ലേ … വെറുതെ അല്ലാ എന്റെ കൂടെ ഡാൻസ് ചെയ്യാൻ പെണ്ണ് സമ്മതിച്ചത്… എന്തായാലും നല്ല ചേലായിക്ക്…കെട്ടടങ്ങാൻ ടൈം എടുക്കും…”
“എന്തേലും പറഞ്ഞോ… ”
“ഒന്നും പറഞ്ഞില്ലേ… ”
“അനൂ … ”
“അനൂന്നോ …!!!! ”
“ആ… അനു.. അനസ് ഷോർട് ആക്കി അനു…. എന്താ.. ഇഷ്ട്ടായില്ലേ… ”
“ഹ്മ്മ്.. ഒരുപാട്… ആ പേരും .. വിളിച്ച ആളെയും.. എന്നേ ഇതുവരെ അങ്ങനെ ആരും വിളിച്ചിട്ടില്ലാ…. ”
“അതാണീ അയ്ഷ… ആൽവേസ് യൂണിക്…. ശൂ … ”
എന്റെ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട്
“എന്താ…. ”
“ആരും കേക്കണ്ടാ..our സീക്രെട് … ഞാൻ മാത്രം അങ്ങനെ വിളിച്ചാ വിളി കേട്ടാ മതി…കേട്ടാലോ ..”
എന്റെ റബ്ബേ… ഇപ്പൊ എത്ര സ്വീറ്റ് ആയിട്ടാ അനൂന്ന് വിളിക്കുന്നെ… ഇവൾക്കിത്ര റൊമാന്റിക് ആയിട്ട് സംസാരിക്കാൻ ഒക്കെ അറിയാല്ലേ .. എന്നിട്ടാ പെണ്ണ് ഓഫീസിൽ കടിച്ചു കീറുന്ന പോലെ.. വാ തുറന്നാ തെറിയും ..
“ഓക്കേ.. .done .. ”
“അനൂ…. ”
“ഹ്മ്മ്…”
“എന്നേ കാണാൻ ഭംഗിയില്ലേ… ”
“എന്താ അങ്ങനെ ചോയ്ച്ചേ….ഉണ്ടല്ലോ… ”
“എന്നിട്ട് നേരത്തെ പോരാനാണല്ലോ പറഞ്ഞേ…. ഞാൻ പോവാ.. ”
“അയ്യോ.. പോവല്ലേ… ”
എന്നിൽ നിന്നു വിട്ടുമാറാൻ നിന്ന അവളെ വീണ്ടും ഞാന്‍ എന്നിലേക്ക് തന്നെ അടുപ്പിച്ചു കൊണ്ട്….
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. നിന്നെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ട്… ”
“ശരിക്കും. .. ”
അയ്ഷയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു ..
“ശരിക്കും… ”
അയ്ഷയുടെ കുട്ടികളെ പോലെയുള്ള പെരുമാറ്റം കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്….. എന്നാലും അവളുടെ കുടെയുള്ള ഈ നല്ല നിമിഷങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാ….
“അനൂ ..”
“ഹ്മ്മ്…. പറടോ… ”
“അമീറ.. അവളെ എനിക്ക് ഇഷ്ടല്ലാ.. ദുഷ്ട്ടാ. ഹും … അവളെ എന്തിനാ ഹഗ് ചെയ്തേ…… ”
ഹഹഹഹ… ഇവളുടെ മനസ്സില് എന്തൊക്കെയാ……
“അത് വെറുതെ ചെയ്തതാ… ”
“എന്നിട്ട് എന്നേ ഹഗ് ചെയ്തില്ലല്ലോ …”
“നമ്മളിപ്പോ ഹഗ് ചെയ്തല്ലേ നിക്കുന്നെ… ”
“ഹാ.. അത് ശരിയാ… ഒരു കാര്യം കൂടി . .. ”
“ഇനിയെന്താ.. ”
“താൻ അവളെ കെട്ടാൻ പോകാണോ… ”
“ഹ്മ്മ്.. കെട്ടിയാലോന്ന് വിചാരിക്കുന്നുണ്ട്.. ”
“ഹും.. താൻ അവളെ കെട്ടണ്ടാ.. എനിക്ക് അത് ഇഷ്ടല്ലാ… കെട്ടോ… ”
“ഇല്ലാ.. പിന്നെ ആരെയാ കെട്ടാ… ”
“താൻ വേണേ എന്നേ കെട്ടിക്കോ… ”
അവള് അത് പറയുമ്പോ പെണ്ണിന് എന്തൊരു നാണാ… വെളിവോടെയാ ഇത് പറഞ്ഞിരുന്നെങ്കി .. ഇതിപ്പോ…കെട്ടടങ്ങിയാ കഴിഞ്ഞില്ലേ…
“കെട്ടട്ടെ.. .? ”
“ഹാന്നെ.. നിക്ക് ഡബിൾ ഒക്കെ..”
കെട്ടും പെണ്ണെ.. കെട്ടി കൂടെ കൂട്ടാൻ തന്യാ ഈ അനസ് നിന്നെ സ്നേഹിച്ചേ…
“അയ്ശു.. ഐ ലവ് യൂ.. ”
“ഐ ലവ് യൂ ടൂ അനു… ”
അതും പറഞ്ഞു അവള് എന്റെ തോളിലേക്ക് വീണു ….അവള് ബോധല്ലാതെ പറഞ്ഞതാണേലും കേട്ടപ്പോ ഒരു കുളിര്….ഇത് നിന്നെ ഞാന്‍ ബോധത്തോടെ പറീക്കും…ആ ദിവസം വിദൂരമല്ല മോളേ….
“വാ .. നമ്മക് അവിടെ എങ്ങാനും പോയി ഇരിക്കാം… ”
“ഞാന്‍ ഇല്ലാ…”
” വാടോ….”
അനസ് … നീ അതിരു കടക്കുന്നു…. എന്റെ വഴീൽ തടസ്സമായി നിക്കുന്നവർ ആരാണേലും ഞാൻ പറിച്ചു കളയും വേരോടെ തന്നെ …അയ്ഷയെ സ്വന്തമാക്കാൻ എന്ത് വ്യത്തികെട്ട കളിയും ഈ അജു കളിക്കും…..ഇപ്പൊ ഞാൻ എന്താ ചെയ്യാൻ പോണേന്നു നിനക്ക് ഊഹിക്കാൻ പോലും പറ്റില്ലാ… നീ സന്തോഷിക്ക്.. ഇത് നിന്റെ അവസാന നിമിഷങ്ങളാക്കാൻ എനിക്കറിയാം….
ഈ ജ്യൂസ്… ഇത് നീ കുടിച്ചാ സംഗതി ക്ലീൻ…. പിന്നെ അങ്ങ് പരലോകത്തിരുന്നു ഞാനും അയ്ഷയും ഒത്തുചേരുന്നത് നിനക്ക് കാണാം…. ഹഹഹ
“ഹേയ്..കം ഹിയർ… ”
“ഇത് ആ സാറിനു കൊണ്ടോയി കൊടുക്ക്… ”
“ഓക്കേ സാർ… ”
ഞാന്‍ അയ്ഷയെ എങ്ങനെയൊക്കെയോ പിടിച്ചു ഒരിടത്ത് ഇരുത്തി. …
“അയ്ഷ.. ഇരിക്കിവിടെ….”
“എനിക്കത് വേണം… ”
“തനിക് അല്ലേലേ വെളിവില്ലാ.. ഇനി കഴിച്ചാ കള്ളുകുടിയന്മാരെ പോലെ നിലത്തു കിടന്ന് ഇഴയും… ”
“സാർ.. ജ്യൂസ്.. ”
“ഓഹ്.. താങ്ക്സ്… ”
“എങ്കി ഇത് താ…”
“താൻ ഒന്ന് അടങ്ങി ഇരുന്നേ…..ഇതിന്റെ പുറത്ത് ജ്യൂസ് കൂടെ കഴിച്ചാ വോമിറ്റ് ചെയ്യും… ”
“എനിക്ക് വേണം… തരാനല്ലേ പറഞ്ഞേ…. ”
“വേണ്ടാ…ഇതെനിക്കാ .. ”
“എനിക്ക് ….. ”
“ദേ.. പിടി വിട്..വിട്.. .. ജ്യൂസ് താഴെ വീഴും… ”
“ആഹ് . കിട്ടി… അയ്ശു ചോയ്ച്ചാ തരണം. അല്ലേ അയ്ശുന്ന് ദേഷ്യം വരും.. കേട്ടല്ലോ.. ”
“അയ്ശു… വേണ്ടടോ… കുടിക്കല്ലേ…”
“ദേ.. പിടി വിട്..വിട്.. .. ജ്യൂസ് താഴെ വീഴും… ”
“ആഹ് . കിട്ടി… അയ്ശു ചോയ്ച്ചാ തരണം. അല്ലേ അയ്ശുന്ന് ദേഷ്യം വരും.. കേട്ടല്ലോ.. ”
“അയ്ശു… വേണ്ടടോ… കുടിക്കല്ലേ…”
അയ്ശു ജ്യൂസ് കുടിക്കാൻ വേണ്ടി നിന്നതും അമീറ അത് വന്ന് തട്ടിപ്പറിച്ചു..
“നിന്നോട് കുടിക്കണ്ടാന്നല്ലേ പറഞ്ഞേ… എനിക്ക് കുടിക്കാല്ലോ… ”
അയ്ഷയുടെ കയ്യിലിരുന്ന ജ്യൂസ് നുണന്നുകൊണ്ട് അമീറ അനസിനെ ഒന്ന് സൈറ്റ് അടിച്ചു വന്ന വഴിയേ പോയി….
അയ്ഷക്ക് അത് ഒട്ടും പിടിച്ചിട്ടില്ലാ…
“സോറി അയ്ഷ അവളിങ്ങനാ.. ഒരു സെന്സുമില്ലാ…. ”
“ഹും…. ”
“അയ്ഷാ… നിക്ക്…. ആടി .. ആടി പെണ്ണ് വീഴും ഇപ്പൊ .. ”
ഷിറ്റ്… വീണ്ടും പ്ലാൻ ഫ്ലോപ്പ് ആയല്ലോ… ഇനി വെയിറ്റ് ചെയ്താ പറ്റില്ലാ… ശരിക്കുമുള്ള കളി.. അവസാന കളി…തുടങ്ങേണ്ട ടൈം ആയിരിക്കുന്നു.. അല്ലെങ്കിൽ എല്ലാം കൈ വിട്ട് പോകും… അനസേ.. ഇനി നമ്മൾ ഒരു കൂടിക്കാഴ്ച നടത്തുന്നുണ്ടങ്കിൽ അത് എന്റെ വിജയം നിന്നേ അറീക്കാനായിരിക്കും… വെയിറ്റ് ആൻഡ് സീ….
“അയ്ശു.. നിക്ക്.. ”
“എന്നേ വിട്… ആ മൂതേവിയോട് പോയി കിന്നരിക്ക്… ”
“അങ്ങനെ പറയല്ലേ… ഇയ്യ് ഇമ്മടെ മുത്തല്ലേ… ”
“ആണോ.. അപ്പൊ അവളോ.. ”
“അവള്… ഫ്രണ്ട്.. ജസ്റ്റ് ഫ്രണ്ട്…. ”
വീണ്ടും അവളുടെ മുഖം വിടർന്നു…..പുറത്ത് ഇങ്ങനെ നിലാവെളിച്ചത്തിൽ നിൽക്കുമ്പോൾ അവളുടെ മുഖം പ്രകാശിക്കുന്ന പോലെ എനിക്ക് തോന്നി… അവൾ നിലാവിനേയും നിലാവ് അവളെയും നോക്കി കണ്ണിറുക്കി…
കിഴക്കുനിന്നും വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ മിഴികളെ തഴുകി കൊണ്ടിരുന്നു…. അവളോടിങ്ങനെ ചേർന്ന് നിക്കുമ്പോ ശരീരത്തിനും മനസ്സിനും എന്തോ കുളിർമ്മ ലഭിച്ചതുപോലെ…
“അനു…”
“ഹ്മ്മ്.. ”
“നിന്റെ ഈ കണ്ണുകൾ ഞാൻ കണ്ടിട്ടുണ്ട്… നിന്നെ നേരിൽ കാണുന്നതിന് മുൻപ് തന്നെ….”
“എവിടെ വെച്ച് …?”
“സ്വപ്നത്തിൽ …”
“സ്വപ്നത്തിലോ .!.. ”
“ആ… സ്വപ്നത്തില് എന്നെ രക്ഷിയ്ക്കാൻ വരുന്ന രാജകുമാരന് നിന്റെ അതേ കണ്ണുകളാ ….”
“ഹഹഹ…..”
എന്നിട്ടവൾ പതിയെ അവളുടെ ചുണ്ടുകൾ എന്റെ കവിളിനോട് അടുപ്പിച്ചു…മുത്തം തരാനാണന്നല്ലേ ഇമ്മള് വിചാരിച് ….പക്ഷെ പെണ്ണ് പണി പറ്റിച്ചു..ഒറ്റ കടി…
“ആവൂ….. എന്തൊരു കടിയാടീ… ”
“നൊന്തോ…. ”
അവളൊരു കള്ള ചിരി ചിരിച്ചു…
പിന്നെയും എന്തൊക്കെയോ പിച്ചും പിഴയും പറഞ്ഞു കൊണ്ട് അയ്ഷ എന്റെ മാറിലേക്ക് വീണു..ബോധം മറഞ്ഞുക്ണ് . അവളെ ഞാൻ എടുത്ത് കാറിൽ കിടത്തി… ഇഷയേയും വിളിച്ചു എല്ലാരോടും ബൈ പറഞ്ഞു അവരെ കൊണ്ട് വീട്ടിലേക്ക് വിട്ടു…
വീട്ടിലെത്തിയപ്പോ സാറും ആന്റിയുമെല്ലാം ഉമ്മറത്തന്നെ ഇരിപ്പുണ്ട്… ഞാൻ അയ്ശൂനെ എടുത്ത് കൊണ്ട് വരുന്നത് കണ്ട് അവര് ഞെട്ടി… പിന്നെ ഇഷ അവരെ പറഞ്ഞു മനസ്സിലാക്കാൻ നിന്ന ടൈമിൽ ഞാൻ അവളെ റൂമിൽ കൊണ്ട് പോയി കിടത്തി… അപ്പഴും പെണ്ണ് എന്റെ ഷർട്ടിലെ പിടി വിട്ടിട്ടില്ലാ …ഞാൻ എണീറ്റ് പോരാൻ നിന്നതും അവളെന്റെ കയ്യില് പിടിച്ചു..
“അനു.. ഐ നീഡ് യൂ… എന്നേ ഒറ്റക്കാക്കി പോകല്ലേ..”
ഞാൻ അവളുടെ മുടിഇഴകൾ തലോടി കൊണ്ട് നെറുകയിൽ ചുംബിച്ചു… മനസ്സില്ലാ മനസ്സോടെ കൈ വിടുവിച്ചു താഴേക്ക് വന്നു.. ആന്റിയും സാറും ഇഷയും എന്നേ തന്നെ നോക്കി നിക്കായിരുന്നു…
“മോന്ക്ക് ബുദ്ധിമുട്ടായോ… ”
“എന്ത് ബുദ്ധിമുട്ട്…വരട്ടെ … നാളെ കാണാം… ”
അപ്പഴാണ് ഒരു കാൾ വന്നത്…
“ഉവ്വോ… ശരി.. ഞാൻ ഉടനെ എത്താം..”
ഇന്നത്തെ ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ലാ.. അയ്ഷയുടെ കൂടെ ചിലവിട്ട നിമിഷങ്ങൾ…. അവളുടെ സ്നേഹത്തോടെയുള്ള കൊഞ്ചൽ… ഓഹ്.. പെണ്ണേ.. നീ എന്നും എന്റെ കൂടെ ഇങ്ങനെ വേണം…. ഇനി ഒരവസരം വരുമ്പോ നിന്റെ കണ്ണുകളിൽ നോക്കി എനിക്ക് പറയണം…. നിന്നെ ഈ അനു എത്രമാത്രം സ്നേഹിക്കുന്നുണ്ടന്ന്..ഈ നെഞ്ചിൽ നീ മാത്രമാണെന്ന്… ..അവളെയും സ്വപ്നം കണ്ട് കിടന്നോണ്ട് ഉറങ്ങിയത് അറിഞ്ഞില്ലാ….
♡♡♡
“അയാശു.. എടീ .. അയ്ശു …പെണ്ണേ… എണീകടീ… ”
“ഒഹ്ഹ്ഹ്ഹ്….നേരം ഇത്ര പെട്ടന്ന് വെളുത്തോ…. ”
“നേരം ഒക്കെ പരപരാ വെളുത്ത്…. ”
“എന്താന്നറീല്ല.. വല്ലാത്തൊരു ഷീണം… മേലാ സകലം വേദന.. കണ്പോളകൾക്കൊക്കെ വെല്ലാത്ത ഭാരം…. ”
“അതൊക്കെ ഇന്നലെ കുടിച്ചു കേറ്റിയപ്പോ ഓർക്കണായിരുന്നു.. ”
ബെഡിൽ എണീറ്റിരുന്നു കോട്ടു വാ ഇട്ടുകൊണ്ട്..
“എന്ത് കുടിച്ചെന്നാ … ”
ആ.. ഒന്നും ഓർമ ഇല്ലാല്ലേ… ഇന്നലെ എന്തൊക്കെയാ ചെയ്തു കൂട്ടീന്ന് വെല്ല വിചാരോം ഇണ്ടാ.. നല്ല ചേലേന്നു കാണാൻ.. ”
“എന്ത് ചെയ്‌തെന്നാ.. ഒന്ന് തെളിച്ചു പറയടീ…. ”
“കള്ളും കുടിച്ച് ആടി ആടി… അനസ് സാർ ഉള്ളോണ്ട്… അല്ലേ കാണായിരുന്നു… ”
“അനസ്…!??”.
“സാറാ കുടിച്ചു വെളിവ് പോയ നിന്നെ എടുത്ത് ഇവിടെ കൊണ്ട് വന്നേ.. . ”
“എന്താ !!!…ഇന്നലെ എന്തോ ഡ്രിങ്ക് കഴിച്ചു.. പിന്നെ എനിക്കൊന്നും ഓർമ ഇല്ലാ…. ”
“പിന്നെ വേറെ ഒരു പുകില് ഇണ്ടായി ..”
“എന്താ ..? ”
“ഇന്നലെ അനസിന്ന് കുടിക്കാൻ കൊടുത്ത ജ്യൂസിൽ വിഷമുണ്ടായിരുന്നു… അത് ഇയ്യ് അനസിന്റെ കയ്യിന്ന് മേടിച് കുടിക്കാൻ നോക്കിയപ്പോ അമീറ വന്ന് തട്ടിപ്പറിച്ചു… അത് താൻ കഴിച്ചിരുന്നുവെങ്കിൽ അമീറക്ക് പകരം താൻ കിടക്കുമായിരുന്നു മരണത്തെ മുഖമുഖം കണ്ട്.. ”
“യാ അള്ളാഹ്… അമീറക്ക് എന്നിട്ട്…”
“അവള് വോമിറ്റ് ചെയ്തു കുറെ തവണ ..അൽപനേരം കഴിഞ്ഞപ്പോൾ ബോധം കേട്ട് വീണു…പെട്ടന്നന്നെ ഹോസ്പിറ്റലിൽക്ക് കൊണ്ടോയി.. ”
എന്റെ കണ്ണുകളിൽ ഭീതി പരന്നു..
“എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു…? ”
“പെട്ടന്ന് കൊണ്ട് വന്നത് കൊണ്ട് ഇപ്പൊ കുഴപ്പമില്ലാ.. ആള് സേഫ് ആണെന്നാ ഡോക്ടർ പറഞ്ഞത്..”.
“എന്നാലും ആർക്കാവും അനസിനെ കൊല്ലാൻ മാത്രം ഇത്ര ശത്രുതാ??… അവനു കൊടുത്ത ജ്യൂസിൽ മാത്രല്ലേ പ്രശ്നൊള്ളു… ”
“അറിയില്ലാ… എന്തായാലും രക്ഷപെട്ടല്ലോ ..”
” ഹമ്മ്… എനിക്കിതെന്നും ഓർമ ഇല്ലാ.. ആഹ്.. തല പെരുകുന്നു.. ഒരു ട്ടൂ മിനുട്ട്… ഞാനും ഇണ്ട്…”
അയ്യേ…. ഇന്നലെ ഞാൻ എന്തൊക്കെയാ ചെയ്ത് കൂട്ടിയത്.. ഇനി എങ്ങനെ ഞാൻ അനസിന്റെ മുഖത്തു നോക്കും…. ഹോസ്പിറ്റലിൽ പോയി അമീറയെ കണ്ട് നേരെ ഓഫീസിലേക്ക് വിട്ടു…. അനസിന്റെ മുഖത്തു നോക്കാനാണങ്കി ചമ്മല്.. അവനെ കാണാതിരിക്കാനും പറ്റില്ലാ.. വീക്കെൻഡ് അല്ലെ.. ഇന്ന് ഹാഫ് ടെ ലീവ് എടുത്ത് നാട്ടിൽക് പോകാനാണ് പ്ലാൻ…..
ഞാൻ ക്യാബിനിലേക് കയറി ചെന്നതും അവൻ എന്നെ നോക്കി ഒരു ഇളി ഇളിച്ചു….അവന്റെ ഇരിപ്പ് കണ്ടിട്ട് എന്നേ പ്രതീക്ഷിച്ചിരിക്കാന്ന് മനസ്സിലായി. ..
ഞാൻ ഇന്നലെത്തെ ഒന്നും അറിഞ്ഞിട്ടേ ഇല്ലാ എന്ന മട്ടിൽ പെരുമാറി..
“സാർ എനിക്ക് ഹാഫ് ഡേ ലീവ് വേണം.. നാട്ടിൽക് പോകാൻ… monday തിരിച്ചെത്തും ..”
“ഓക്കേ….”
ഞാൻ പോകാൻ വേണ്ടി തിരിഞ്ഞതും
“അയ്ഷാ…വൺ മിനുറ്റ്. . താൻ ഏതാ ബ്രാൻഡ്…”
മരങ്കോടൻ….എന്താ ഇപ്പൊ പറയാ….
“ഓഹ്…. അത് സാർ.. ഞാൻ… ”
“ഒരണ്ണം കഴിച്ചിട്ട് നീ ഇങ്ങനെ വെളിവില്ലാണ്ടെ ആണേ ഒരു മൂന്നാലു ബെഗ് എടുത്താ എന്റമ്മോ… ”
“അത് പിന്നെ ഞാൻ അറിയാൻണ്ട്… ”
“ഓഹോ . അറിയാണ്ടെ ആണോ….പക്ഷെ നല്ല ശീലള്ളപോലെ ആട്ടോ തോന്നിയത് …. ഹഹഹ…. ”
കുരിപ്പ്… കിണിക്കണ കണ്ടാ തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും.. അറിയാണ്ടെ അല്ലെ.. അതിനിപ്പോ ഇത്ര ചിരിക്കാനെന്താ….
“ഹഹഹ.. ഇന്നലെ താൻ എന്തൊക്കെയാ ചെയ്ത് കുട്ടീന്ന് വെല്ല വിചാരോം ഇണ്ടാ ..”
” ഇഷ പറഞ്ഞു… ”
“അവൾ എന്തൊക്കെയാ പറഞ്ഞത് ”
“അത് പിന്നെ… ”
“പറ .. കേകട്ടെ .. ”
” തന്റെ.. അല്ലാ സാറിന്റെ കൂടെ ഡാൻസ് ചെയ്തൂന്നും പിന്നെ സാർ എന്നെ എടുത്ത് വീട്ടിൽക് കൊടുന്നതും..”
“അത്രമാത്രമേ പറഞ്ഞോളു.. വേറെ ഒന്നും പറഞ്ഞില്ലേ…. ”
അനസ് ചെയറിൽ നിന്ന് നീച്ച് എന്റെ അടുത്ത് വന്ന് ടേബിളിൽ ചാരി കൊണ്ട്….
“താൻ എന്നെ ഹഗ് ചെയ്തത് പറഞ്ഞില്ലേ.. പിന്നെ ദാ കവിളിൽ ഇവിടെ ആയിട്ട് ഒരു കടി തന്നത് പറഞ്ഞില്ലേ ..”
“അയ്യേ… ”
‘എന്ത് അയ്യേ.. താൻ ഇന്നലെ ചെയ്തതാ ഞാൻ പറഞ്ഞേ …. ”
“ഞാൻ അങ്ങനെ ഒന്നും ചെയ്യില്ലാ… ”
“അത് തനിക്ക് എന്താ ഉറപ്പ് … വെല്ലോം അതിന്ന് ഓർമ ഇണ്ടോ…. ”
“എന്നാലും …. ”
“ഒരു എന്നാലും ഇല്ലാ.. പിന്നെ അന്യന്റെ സാധങ്ങൾ എനിക്ക് ആവശ്യല്ലാ.. അത് കൈവശം വെക്കുന്നത് എനിക്ക് ഇഷ്ട്ടോല്ലാ…അതോണ്ട്…”
“അതോണ്ട്..”
“അതോണ്ട് ഇത് രണ്ടും ഞാനങ്ങു തിരിച്ചു തരാം. ..”
“അയ്യടാ..ആ പൂതി അങ്ങ് പൾളീ പോയി പറഞ്ഞാ മതി. ..”
അതും പറഞ്ഞ് ഇളിച്ചോണ്ട് അവൾ ക്യാമ്പിൻന്റെ ഡോർ തുറന്നതും..
” നോക്കിക്കോ.. അന്യന്റെ മുതൽ കൈവശം വെക്കുന്നത് തെറ്റല്ലേ… ഞാൻ തിരിച്ചു തന്നിരിക്കും….”
“തരാൻ താനിങ് വാ.. ഞാൻ നിന്ന് തരല്ലേ ..”
“പിടിച്ചു നിർത്തി തരാൻ എനിക്കറിയാം ട്ടാ .”
“എന്റെ കയ്യിന്റെ ചൂടറിയും ..”
” എന്നാലും കുഴപ്പല്യാ.. ”
“ഹും .. ”
അജുക്കയും നാട്ടിലേക്ക് ഉണ്ടന്ന് പറഞ്ഞു വിളിച്ചു… അങ്ങനെ വൈകീട്ടത്തെ ട്രൈനിന്ന് ഒപ്പം പോകാൻ തീരുമാനിച്ചു …
കുറെ നാൾക്കു ശേഷം കാണല്ലേ.. ഉമ്മാക്കും ഉപ്പാകുമോക്ക് ഒരുപാട് സന്തോഷായി… അസർപ്പ് ഞാൻ വന്നപ്പോ തൊടങ്ങി വഴക്കിടൽ.. ചെക്കന്റെ ഒരു കാര്യം… സന ആണേ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലും.. ആകെ ബഹളം… ഞാൻ അനസിന്റെ കുടെയാ വർക്ക് ചെയ്യുന്നേ എന്നൊന്നും അവളോട് പറഞ്ഞിട്ടില്ലാ.. എന്തിനാ അവളെ കൂടി വിഷമിപ്പിക്കണേ…. ഇപ്പൊ ഒരോന്നായി പറഞ്ഞപ്പോ പെണ്ണ് മൂക്കത്ത് വിരൽ വെച്ചുപോയി…പിന്നെ കുറെ ചീതേം… . നേരത്തെ പറഞ്ഞീനങ്കി അവള് അനസിന്റെ കമ്പനിക്ക് ബോംബിട്ട് എന്നെ കൊണ്ടുവരുമെന്ന പോലെയാ പെണ്ണിന്റെ മട്ടും ഭാവോം….
രാത്രി എല്ലാരും ഒരു വട്ട സമ്മേളനം കൂടി… കുറെ നേരം സംസാരിച്ചിരുന്നു…. അതിന്റടക്ക്
“മോളെ ഒരു കാര്യണ്ട് പറയാൻ”
“എന്താ ഉപ്പാ..”
“നിനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്… നല്ല കൂട്ടരാന്നാ കേട്ട്… ”
“ഇപ്പൊ കല്യാണോ… അതൊന്നും ശരിയാവില്ലാ… ഞാൻ അതേ കുറിച്ച ഒന്നും ഇതുവരെ ചിന്തിച്ചിട്ട് കൂടി ഇല്ല ഉപ്പാ.. കുറച്ചു കഴിയട്ടെ ..”
“ഇത്താനെ ഇപ്പൊ കെട്ടിച്ചു വിട്ടാ ഭയങ്കര കോമഡി ആയിരിക്കും….ഹഹഹ… ഇത്തൂന്റെ കൈപ്പുണ്യം നാട്ടാരെ കൂടി അറീക്കണോ…. ”
“പോടാ കളിയാക്കാണ്ട്.. നിക്ക് വെക്കാനോക്കെ അറിയാട്ടാ… ”
“അത് മാത്രമാണോ.. അവളുടെ കുട്ടിക്കളി ഇതുവരെ മാറീട്ടില്ലാ..”
“സനേ… വേണ്ടാ …”
“അവർ ജസ്റ്റ് ഒന്ന് കണ്ടിട്ട് പൊക്കോട്ടെ… എന്തായാലും ചോയ്ച്ചതല്ലേ… ഉപ്പാന്റെ കുട്ടീനെ ഉപ്പ ഒന്നിനും നിര്ബന്ധിക്കില്ലാ.. മോൾടെ ഇഷ്ട്ടം തന്യാ ഉപ്പാൻറേം ഇഷ്ട്ടം… ”
ഒന്ന് കണ്ടിട്ട് പോകുന്നതിൽ ഇപ്പൊ എന്താല്ലേ…അങ്ങനെ കാണാന്ന് സമ്മതിച്ചു… ലീവ് ഇല്ലാത്തോണ്ട് അവരോട് നാളെത്തന്നെ വരാൻ പറഞ്ഞു…
♡♡
രാവിലെ പത്തുമണിക്ക് എത്തും എന്നാണ് പറഞ്ഞത് .. ഇമ്മക്ക് താല്പര്യല്ലാത്ത കരയായതോണ്ട് അങ്ങനെ ഒരുങ്ങാനൊന്നും നിന്നില്ലാ… ഏത് കോന്തനാണാവോ കെട്ടിയടുക്കാൻ പോണ്… ലൈഫിൽ ആദ്യത്തെ പെണ്ണുകാണലാ… എന്താവോ എന്തോ…
റൂമിൽ സനയോട് കത്തി അടിച്ചിരിക്കുമ്പഴാണ് അവർ വന്നൂന്ന് അസർപ്പ് വന്ന് പറഞ്ഞത് . ജനാലയിലൂടെ നോക്കിയപ്പോ ഒരു പട തന്നെ ഇണ്ട്.. എന്നാൽ ചെക്കനെ കണ്ടില്ലാ …
.
അവർ അകത്തേക്ക് കയറുന്നതിന് മുന്നേ ഞാൻ വേഗം അടുക്കളയിലേക്ക് ഓടി… എനിക്ക് എന്തോ ടെൻഷൻ പോലെ… അവിടെ പോയിട്ട് ഞാൻ എന്താ ചെയ്യാ… അപ്പഴാണ് ഇമ്മടെ ഉമ്മച്ചി ഒരു ട്രൈ നിറയെ ചായ കയ്യിതന്ന് അവർക്ക് കൊണ്ട് കൊടുക്കാൻ പറേണത്… അലാക്കിന്റെ ഔലും കഞ്ഞി…
ഇതിപ്പോ അവിടെ എത്തുമ്പത്തിന്ന് ഓർക്ക് മോന്താൻ ഇന്ടാകോ… ഒക്കെ തുളുമ്പി പൊകൂല്ലേ… അതിലേറെ സങ്കടം ഇമ്മക്ക് പോലും തിന്നാൻ തരാതെ പാതേച്ച പലഹാരങ്ങൾ എവിടുന്നോ വന്നോർക്ക് സല്കരിക്ക്ണ്.. ഒര് ഇന്നേ കാണാനല്ല വരുന്നേ.. അല്ലാണ്ട് മിച്ചറും വയ്ക്കപൊരീം തിന്നാനാണോ.. അല്ല പിന്നെ…
ഞാൻ ആരേം നോക്കാണ്ട് താഴേക്ക് നോക്കി ചായ കൊണ്ട് നടന്ന് അവരുടെ അടുത്തെത്തി… ഉമ്മ പലഹാരങ്ങളുമായി പിറകേയും… പെണ്ണുങ്ങളൊക്കെ എന്തൊക്കെയോ പറേണുണ്ട്.. ഇമ്മള് ഒരേ ഒന്നും നോകീലാട്ടോ…
“മോളെ.. ഇതാണ് ചെക്കൻ.. അവനാദ്യം കൊടുക്ക്.. ”
ചായ ചെക്കന് കൊടുക്കുമ്പോ ഒന്നില്ലങ്കി അവന്റെ തല വഴി ഒഴിക്കാം.. അല്ലേ വേണ്ടാ… മനപ്പൂർവം ആണെന്ന് കണ്ടുപിടിച്ചാലോ… അബദ്ധത്തിൽ ഓന്റെ ഷർട്ടിലേക്ക് ചായ തട്ടാം എന്നൊക്കെ പല പ്ലാനുകളും മനസ്സിൽ കരുതി ചെക്കന് നേരെ ചായ നീട്ടി മുഖം ഉയർത്തി നോക്കിയതും ഇമ്മള് ഞെട്ടി….
എന്നെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന അജുക്കാ.. !!!
തുടരും …..
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
helo, how can type nte in malayalm. please let me know.
You can use online Malayalam typing websites eg: https://www.easymalayalamtyping.com/