Skip to content

പറയാതെ – പാർട്ട് 31

  • by
parayathe aksharathalukal novel

✒റിച്ചൂസ്‌

എന്നെ നോക്കി പുഞ്ചിരിച്ചു  നിക്കുന്ന  അജുക്കാ.. !!!

മ്മള്  അജുക്കയെ  ഇവിടെ  ഒട്ടും  പ്രതീക്ഷിച്ചതല്ലല്ലോ…..മ്മടെ  കറന്റ്‌  അടിച്ചമാരിൾള നിപ്പ്  കണ്ട്  എല്ലാരും  ചിരിക്കാണ്…  പുതിയാപ്ലനെ  കണ്ട്  മ്മടെ  കണ്ണ്  തള്ളീന്നാണ്  ഓല്ടെ  ഒക്കെ വിചാരം… മ്മള്  വേഗം  വാ  അടച്ചു  എല്ലാർക്കും  ചായ കൊടുത്ത്  ഉമ്മാന്റെ  പിന്നിൽക് സ്കൂട്ട് ആയി…

“കുട്യോൾക്കെന്തെലൊക്കെ സംസാരിക്കാനുണ്ടാകും…. അജു .. നീ അങ്ങട്  ചെല്ല്.. ”

ഞാൻ  അത്  കേട്ടതും  വേം  റൂമിലേക്ക്  ഓടി…..

അജുക്ക  റൂമിൽകേറിയതും ഞാൻ  വാതിൽ  അടച്ചു….

” ഇക്കാ.. ഇങ്ങള്  എന്ത്  പണിയാ  കാണിച്ചേ.. എന്നാലും  ഒന്ന്  പറഞ്ഞ്  കൂടി  ഇല്ലല്ലോ…..”

“പറഞ്ഞാ  നിന്റെ  ഈ  സർപ്രൈസ്  അടിച്ച  മുഖം  കാണാൻ  പറ്റോ…… ”

“ഇക്കാ.. നല്ലോണം  ആലോചിച്ചാണോ ഇങ്ങനൊക്കെ…. എന്നേ .. ഇക്കാ…  അതൊന്നും  ശരിയാവില്ലാ..”
.

“ഞാൻ  ഒരുപാട്  ആലോചിച്ചു  തന്നെയാ….
നിന്നിൽ  ഞാൻ  ഒരു  കുറവും  കാണുന്നില്ലാ.. പിന്നെ  നീ  എന്റെ  നല്ലൊരു  ഫ്രണ്ട്  അല്ലേ…  നല്ലൊരു  ഫ്രണ്ടിന്  നല്ലൊരു  പാർട്ട്ണർ  ആകാനും  കഴിയും എന്നെനിക്ക് തോന്നി… വീട്ടിൽ  ആലോചനകൾ  തുടങ്ങിയപ്പോൾ  തന്നെ  ഞാൻ  ഇത് മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചതാണ്… ”

“അതെല്ലാ  ഇക്കാ.. ഞാൻ… എന്റെ past ഒക്കെ  ഇക്കാക്ക്  അറിയാവുന്നതെല്ലേ.. എന്നിട്ടും.. ഞാൻ  ഒരിക്കലും  ഇക്കാക്ക്  ചേരില്ലാ… ”

“എല്ലാം  അറിഞ്ഞു  കൊണ്ട്  തന്നെയാ  ഞാൻ  നിന്നെ  എന്റെ  ജീവിതത്തിലേക്ക്  ക്ഷണിക്കുന്നത്.. past  ഒന്നും എനിക്ക്  പ്രശ്നമല്ല.. അതൊക്കെ  കഴിഞ്ഞ  കാര്യങ്ങളെല്ലേ…”
അജുക്ക  കുറച്ചൂടെ  എന്റെ  അടുത്തേക്ക്  വന്നു  കൊണ്ട്..

“അയ്ഷ….ഇപ്പൊ  ശരിക്കും  നിന്നെ  എന്റെ  നല്ല  പാതിയായ്  വേണമെന്നൊരു  തോന്നൽ….നിന്റെ  സ്നേഹോം  കെയറിങ്ങും  ഞാൻ വെല്ലാണ്ട്   ആഗ്രഹിച്ചു പോയി  ..ബട്ട്‌.. എന്റെ  ഇഷ്ട്ടങ്ങൾ ഒരിക്കലും  ഞാൻ  നിന്റെ  മേൽ  അടിച്ചേൽപിക്കില്ലാ……ഞാൻ  നിന്നെ  നിര്ബന്ധിക്കുകയുമില്ലാ…നീ ടൈം എടുത്ത്  ആലോചിച്ചു  ഒരു  തീരുമാനം  പറഞ്ഞാൽ  മതി…..ഇനി  നിനക്ക്  സമ്മതം  അല്ലാ  എങ്കിൽ  അജുവിന്  അയ്ഷയെ  വിധിച്ചിട്ടില്ലാ എന്ന് ഞാൻ  കരുതി സമാധാനിച്ചോളാം  …..എല്ലാം  നിന്റെ  ഇഷ്ട്ടം  ആണ്.. നിന്റെ  മനസ്സ്  ഒരിക്കലും  വേദനിക്കരുത് .. എനിക്കത്രേ  ഒള്ളു…. ”

അത്രയും  പറഞ്ഞു  അജുക്ക  പോയി.. ഞാൻ  മൂളികേള്കുക മാത്രേ ചെയ്തൊൾളൂ..ഒരു  മറുപടിയും  പറഞ്ഞില്ലാ… അജുക്ക പറഞ്ഞതെല്ലാം  മനസ്സില്  തട്ടിയാണെന്ന്  എനിക്കറിയാം… ആ കണ്ണുകൾ  നിറഞ്ഞിരുന്നു… പക്ഷേ.. ഞാൻ ഒരിക്കലും  ഇക്കാനെ  അങ്ങനെ ഒന്നും  കണ്ടിട്ടില്ലാ.. ഇത്രയും  കാലം  ഒരു  നല്ല  ഫ്രണ്ട്  ആയിട്ടാ  കണ്ടത്….അജുക്ക  വിചാരിക്കുന്ന  പോലെയുള്ള ഒരു  നല്ല  പതിയാവാൻ  എനിക്ക്  കഴിയുമോന്നും  അറിയില്ലാ …. റബ്ബേ… ഒരു  വഴി  കാണിച്ചു  താ.. ഞാൻ  എന്ത്  തീരുമാനമെടുക്കും…

ഉമ്മ  വന്നു  വിളിച്ചപ്പഴാണ്  ഞാൻ ചിന്തയിൽ  നിന്നുണർന്നത്…..അവര്  ഇറങ്ങാണെന്നു പറഞ്ഞു.. എന്നോട്  അങ്ങോട്ട്  ചെല്ലാൻ ….അജുക്കയുടെ  ഉമ്മയും  ഉപ്പയും  ഗൾഫിൽ  ആയതോണ്ട്  അവര് വന്നിട്ടില്ലാ……പിന്നെ  ഇക്കയുടെ  ഇഷ്ട്ടമാണ്  അവരുടെ  ഇഷ്ടവും…. വന്നവരെല്ലാം  സലാം  പറഞ്ഞു  പോയി.. ആരോടും  ഞാൻ  വേണ്ടവിധത്തിൽ  സംസാരിച്ചില്ലാ  എന്നതാണ്  സത്യം… അവരുടെ  ചോദ്യങ്ങൾക്  മറുപടി  പറയുക  മാത്രേ  ചെയ്തോളു….

അവര്  പോയതിനു  ശേഷം ഹാളിൽ  ടേബിളിനു ചുറ്റും എല്ലാരും  ഇരുന്നു…

“ഉപ്പാ.. അജുക്കയാണ്  വരുന്നതെന്ന്  എന്നോട്  എന്തേ  നേരത്തെ  പറയാതിരുന്നത്… ”

“നിനക്കൊരു  സർപ്രൈസ്  ആയിക്കോട്ടേന്ന്  അവൻ  തന്നെയാ  പറഞ്ഞത്.. പിന്നെ  അവരിത്  ചോദിച്ചു  വന്ന  ബന്ധാ….അതുകൊണ്ട്  തന്നെ അവർക്ക്  ഈ  കല്യാണത്തിന്  പൂർണ  സമ്മതാണ്… ഇനി  മോൾടെ  അഭിപ്രായം  കൂടി  അറിഞ്ഞ  മതി…”
“ഉപ്പാ.. ഞാൻ…. ”

“അവൻ  എന്നോട്  യാത്ര  പറഞ്ഞിറങ്ങുമ്പഴും  പറഞ്ഞത്  നിന്നെ നിര്ബന്ധിരിക്കരുത് .. അയ്ഷയുടെ  തീരുമാനം  എന്തായാലും  അവന്ന്  സന്തോഷമേ  ഒള്ളു  എന്നാണ്…
അവൻ  നല്ലവനാ മോളെ…. ”

ഉപ്പയോട്  ഞാൻ  എന്താ  പറയാ… അജുക്ക  നല്ലവനാ.. അത് ആരേക്കാളും  കൂടുതൽ  എനിക്കറിയാം… ഇതുവരെ  സഹായമല്ലാതെ ഒരു  ദ്രോഹവും  അജുക്ക എന്നോട് ചെയ്തിട്ടില്ലാ….എന്നും  എന്റെ  നന്മയും  എപ്പഴും  എന്ത്  കാര്യത്തിനും  വിളിപ്പുറത്തും  ഇക്ക  ഇന്റെ  കൂടെ  ഉണ്ട്… അങ്ങനൊരാളെ  ഞാൻ  എന്തിനാ സ്വീകരിക്കാൻ  മടിക്കുന്നത്.. എന്ത്കൊണ്ടാ  എനിക്ക്  ഒരു  തീരുമാനം  എടുക്കാൻ  കഴിയാത്തത്‌….എനിക്കറിയില്ലാ…

“മോളെ.. നീ  ആലോചിച്ചു  ഒരു  തീരുമാനം  പറഞ്ഞാ  മതി… മോളുടെ  നല്ല  ഭാവിയാ  ഉപ്പ ആഗ്രഹിക്കുന്നത്.. അത്കൊണ്ടാണ്  ഉപ്പ  ഇത്രയും  പറഞ്ഞത്… എന്ത്  കൊണ്ടും  നല്ലൊരു  ബന്ധമാണ്… നിന്നെ  അറിയുന്ന  ആളും… ഉപ്പയുടെ  കണ്ണടയുന്നതിന്  മുൻപ്  മോൾടെ  നിക്കാഹ്  കാണണം…. അത്രേ  ഒള്ളു  ഉപ്പാക്ക്…. ”

ഞാൻ  റൂമിലേക്ക്  നടന്നു…. ബെഡിൽ  മലർന്നു  കിടന്നു…. ഏതൊരു  പെണ്ണിന്റെയും  ജീവിതത്തിലെ  ഒരു  സുപ്രധാന കാര്യമാണ്  അവളുടെ  കല്യാണം….ഇത്രയും  കാലം  ഒരു  കല്യാണത്തെ  കുറിച്ച്  ചിന്തിച്ചിട്ടില്ലാ…ഉപ്പ  കല്യാണം  കാര്യം  പറഞ്ഞപ്പളും ഒരോ  ന്യായം  പറഞ്ഞു  ഒഴിഞ്ഞുമാറാൻ  നോക്കിയത്  മറ്റൊന്നും  കൊണ്ടല്ലാ… . ഇവരെയൊക്കെ  വിട്ട്  മറ്റൊരു  വീട്ടിലേക്ക് പോകുന്നതിനെ  കുറിച്ച്  എനിക്ക് ചിന്തിക്കാനേ  വയ്യാ….അസർപ്പും  ഓരോന്ന്  പറഞ്ഞു  പിരി  കേറ്റിയത്  അവനും  എന്നേ  കൂടാതെ  പറ്റാത്തത്  കൊണ്ടാണ്…  മനസ്സ്  കല്ലാക്കിയാണ്  എർണാകുളത്ത്  നിക്കുന്നത്  തന്നെ…. പക്ഷേ അത്പോലെയാണോ  ഇത്…ഒരു  കല്യാണത്തിലൂടെ  താൻ  ഒരാളുടെ  ബീവി  ആവുന്നു… ഒരു  പുതിയ  ഉമ്മയെ  കിട്ടുന്നു… ഒരു  മരുമോളായി.. മകളായി… പുതിയ  വേഷങ്ങൾ… ഒരു  വലിയ  ഉത്തരവാദിത്വം  തന്നെയാണത്…. ആ  നിമിഷമാണ്  ഒരു  ചോദ്യ  ചിഹ്നമായി  തന്റെ  മുമ്പിൽ  നിക്കുന്നത്.. എനിക്കറിയാം.. ഉപ്പാക്ക്  ഈ ബന്ധത്തിന്ന്  നല്ല  താല്പര്യം  ഉണ്ട് .. ഉമ്മാക്കും  അങ്ങനെ  തന്നെ….എന്റെ  കല്യാണം  ഉപ്പാന്റെ  വലിയ  സ്വപ്നമാണ്… ഇക്കാനെയും ഇത്താനെയും   അസർപ്പിനേക്കാളുമൊക്ക  ഉപ്പ  ഏറെ  സ്നേഹിക്കുന്നതും  എന്നെയാണ്…..മക്കളെ നല്ല  നിലയിൽ  കെട്ടിച്ചു  വിടാൻ  ആഗ്രഹിക്കുന്ന  ഉപ്പമാര് ഇത്തരം  നല്ല  ബന്ധങ്ങൾ  വരുമ്പോൾ  അതിൽ  താല്പര്യം  കാണിക്കുന്നത്  സ്വാഭാവികമാണല്ലോ…..ഉപ്പാന്റെ  കണ്ണ്  നിറയാൻ  പാടില്ലാ…..അതെനിക്ക്  സഹിക്കില്ലാ…

നേരം  ഉച്ചയായി …..റൂമിൽ  ചടഞ്ഞു  കൂടി  ഇരിക്കുന്ന  എന്നേ  ചോറ്  കഴിക്കാൻ  വിളിക്കാൻ  സന  റൂമിലോട്ട്  വന്നു….

“അയ്ഷ..ഒരു തീരുമാനം  എടുക്കാൻ  നിനക്ക്  കഴിയുന്നില്ല  അല്ലേ…    നിന്റെ  വിഷമം  എനിക്ക്  മനസ്സിലാവും….അജുക്ക  നമ്മടെ നല്ലൊരു  സുഹൃത്തണ്…..മറ്റൊരു  രീതിയിൽ  കാണാൻ  കഴിയില്ലാ  എന്നൊക്കെ  ചിന്തിക്കുന്നത്   ഈ  കല്യാണം  വേണ്ടാന്ന്  വെക്കാൻ  വേണ്ട മതിയായ  കാരണം  അല്ലാ…നിനക്ക്  എന്തുകൊണ്ടും  അജുക്ക  തന്നെയാ  ചേരാ…അനസ്  നിന്നോട്  ചെയ്യുന്നതിനൊക്കെ  ഒരു  ഫുൾ  സ്റ്റോപ്പ്‌  ഉണ്ടാകണമെങ്കിൽ  നിനക്ക്  ചോയ്ക്കാനും  പറയാനും  ആണൊരുത്തൻ  വേണം…..അത്  എല്ലാമറിയുന്ന  അജുക്ക  ആവുന്നത്  എന്ത്  കൊണ്ടും  നല്ലതല്ലേ…..എനിക്ക്  ഈ  ബന്ധം  എന്ത്  കൊണ്ടും  നല്ലതാണ്  എന്നാണ്  തോന്നുന്നത്…. ”

രാത്രി  ഏറെ  വയ്കീ…എന്തൊക്കെയോ  ചിന്തിച്ചു  ഉറക്കത്തിലേക്ക് വഴുതി  വീണ  എന്റെ  മനസ്സിലേക്ക്  തെളിഞ്ഞു  വന്നത്   ഒരു  കടപ്പുറമാണ്… അവിടെ  ഒരു  പാറമേൽ  രണ്ട്  പേരിരിക്കുന്നു …കൈകൾ  കോർത്ത് ഇണക്കുരുവികളായി ഒരോരോ  സ്വപ്നങ്ങൾ അവര്  നെയ്തു  കൂട്ടുന്നു… …അതിൽ  ഒരാൾ  ഞാനാണ് .. എന്റെ  കൈ  ചേർത്ത്  പിടിച്ചു  ഞാൻ  തോളിൽ  ചാഞ്ഞു  കിടക്കുന്ന  ആ  ആളുടെ  മുഖം… അത്  അജുവല്ലയിരുന്നു.. അനസ് !!!!…ഞാൻ  ഞെട്ടി  എണീറ്റു.. എന്താണ് ഈ  സ്വപ്നത്തിന്റെയൊക്കെ  അർത്ഥം.. ഒന്നും  മനസ്സിലാവുന്നില്ലാ.. അജുക്കക്ക്  പകരം  അനസ്…. ഇല്ലാ …. അതൊരിക്കലും  സംഭവിക്കില്ലാ…..മനസ്സിന്  വല്ലാത്തൊരു  ഭാരം….അയ്ഷാ… നിന്റെ  ഇഷ്ടത്തേക്കാൾ  നീ  വില  കല്പിക്കേണ്ടത്  നിന്റെ  വീട്ടുകാരുടെ  ഇഷ്ട്ടങ്ങൾക്കാണ്….അവര്  വിഷമിക്കാൻ  പാടില്ലാ…അവരുടെ  സന്തോഷത്തിനു  വേണ്ടി  നിന്റെ  പ്രായാസങ്ങൾ  മറക്കുന്നതല്ലേ  നല്ലത്…..ഇതിന്ന്  താൻ  സമ്മതിക്കണം… അതെ .. ഞാൻ  തീരുമാനിച്ചു  കഴിഞ്ഞു…

രാവിലെ  എല്ലാവരോടും  എന്റെ  തീരുമാനം  അറീച്ചു… എല്ലാർക്കും  ഒരുപാട്   സന്തോഷായി…..പിന്നെ  എല്ലാം  പെട്ടന്നായിരുന്നു… അജുക്കാടെ  ഫാമിലി ഡേറ്റ്  വിളിച്ചു  പറഞ്ഞു… വരുന്ന  അല്ല… അതിന്റെ  മേലത്തെ  സൺഡേ കല്യാണം …..അത്  വളരെ  അടുത്ത്  ആയല്ലോ  എന്ന്  ചോദിച്ചപ്പോ അജുക്ക ലീവിന്റെ  കാര്യം  ആണ്  പറഞ്ഞത്…പിന്നെ  ഇക്കാക്ക്  വേറെ  ഒരു ഫോറിൻ  കമ്പനിയിൽ നിന്ന് നല്ലൊരു  ഓഫർ  വന്നിട്ടുണ്ട്… അതിനു  പോകുന്നതിനു  മുൻപ്  കല്യാണം  നടത്തണം  എന്നാണ്  ഇക്കാന്റെ  ആഗ്രഹം….. ഞങ്ങളും  ശരി  വെച്ചു…. ഇനിയധികം  ദിവസം ഇല്ലാ… ആ  സന്തോഷരാവിനായ്   ഇതാ  ഞങ്ങളുടെ  വീടൊരുങ്ങുന്നു….പഴയതെല്ലാം   റിഫ്രഷ് ചെയ്ത്  നടക്കാൻ  പോകുന്നത് എന്തോ അതുള്കൊള്ളാൻ  മനസ്സിനെ  പഠിപ്പിച്ചു  കൊണ്ട്  ഞാനും….

♡♡♡

ഇതിപ്പോ  ബുധനായല്ലോ… തിങ്കൾ  വരാമെന്ന്  പറഞ്ഞു  പോയിട്ട്  അയ്ഷയുടെ  ഒരു  വിവരവുമില്ലാ…… എന്ത്  പറ്റിയാവോ… വെല്ല  അസുഖവും..റബ്ബേ … ഒന്ന്  വിളിച്ചു  നോക്കാം…… അനസ്  ഫോൺ  എടുത്ത്  അയ്ഷക്ക്  കാൾ  ചെയ്തു..

ശോ.. പോകുന്നില്ല.. സ്വിച്ച്  ഓഫ്‌… എന്ത്  പറ്റിയെന്നു  എങ്ങനെ  അറിയും… ഇഷയോട്  തിരക്കിയപ്പോഴും അവൾക്കറിയില്ലാ.. അവളോട്  ഒന്നും  പറഞ്ഞിട്ടില്ലാ  എന്നാണ്  പറഞ്ഞത്… അയ്ഷക്ക്  എന്ത്  പറ്റീന്ന് ആലോയ്ച്ച്  ഇരിക്കുമ്പഴാണ്

“ഇക്കൂസേ… ”

“ഇതാര് .. നൗറിയോ…. എന്താടീ ഓഫീസിൽകൊക്കേ…. ”

“ഇവിടുത്തെ ഒരോ  കാര്യങ്ങൾ  അറിഞ്ഞാൽ  പിന്നെ  എങ്ങനെ  വരാണ്ടിരിക്കും…. ഞാൻ  പൊറത്താണെന്ന്  കരുതി ഇവിടെ  നടക്കുന്നതൊന്നും അറിയില്ലാന്ന്  വിചാരിച്ചോ…. ”

“അതിന്  എന്താ  ഇപ്പൊ  ഇണ്ടായേ… ”

“എന്താ  ഇണ്ടായീന്നോ ..ആരോട്   ചോദിച്ചിട്ടാ  ഇക്ക  അയ്ഷയെ  ഇവിടെ പി എ പോസ്റ്റിലേക്  എടുത്തത്.. അത്  നമ്മൾ  പണ്ടേ  ക്ലോസ്  ചെയ്ത  ചാപ്റ്റർ  അല്ലേ… ”

അയ്ഷയോട്  എനിക്കുണ്ടായ  മാറ്റം ഇവളിപ്പോ അറിയണ്ടാ… തത്കാലം  അത്  മറച്ചു  വെക്കുന്നതാണ്  നല്ലത്….

“ഇതാണോ…. മോളെ.. അവൾക് ഇട്ട്  പണിയാൻ  ഞാൻ  അറിഞ്ഞു  കൊടുത്തതാ   ഈ  പോസ്റ്റ്‌…അതിന്  അവൾ  അനുഭവിക്കുന്നും  ഇണ്ട്… ”

“ആണോ…എന്നാലും… അവളെ  എനിക്കിഷ്ടല്ലാ….. ഇക്കയോട്  ചെയ്തതിനൊക്കെ ഇക്ക   കണക്കു  തീർത്തിട്ടുവേണം  എനിക്ക്  എന്റെ  ലിസ്റ്റ്  തുറക്കാൻ .. ഇതിപ്പോ  നമ്മടെ  കാൽ  ചുവട്ടിൽ  കിട്ടിയിരിക്ക  അല്ലേ…. എന്റെ  എൻട്രി  അല്പം  ലേറ്റ്  ആയല്ലേ… എന്നാലും  കുഴപ്പല്യാ….അവൾ  നെരകിക്കാൻ  പോണേ  ഒള്ളു ”

അപ്പഴാണ്  ക്യാബിനിലേക്  അയ്ഷയും  അജുവും  കടന്നു  വന്നത്.. കൈകൾ  കോർത്ത് അവര്   നടന്നു  വരുന്ന ആ  കാഴ്ച്ച  എനിക്ക്  സഹിക്കാവുന്നതിലും അപ്പുറമായിരുന്നൂ…

ഏ..നൗറീൻ…!!! എത്ര  കാലമായി  ഇവളെ  കണ്ടിട്ട്…. ഇക്കയും  പെങ്ങളും  എന്തോ  എനിക്കെതിരെ  ഉള്ള  ഗൂഢാലോചന ചെയ്യാന്ന് മനസ്സിലായി….ഇവിടെ  ജോലി  ചെയ്യാൻ  തുടങ്ങീട്ട്  കുറച്ചായെങ്കിലും ഇവളുടെ  തിരുമോന്ത കാണുന്നത്  ഇപ്പഴാണ്….തല്ലിക്കൊന്നാലും  ചാകാത്ത  സാധനം… ഓഹ്..

ഞങ്ങളുടെ  വരവ്  കണ്ട്  നൗറീൻ  കലി  തുള്ളി  കൊണ്ട്  ക്യാബിനിന്ന് ഇറങ്ങി  പോയി….

അയ്ഷയും  അജുവും  എന്റെ  നേരെ  ഒരു  ഇൻവിറ്റേഷൻ  ലെറ്റർ  നീട്ടി കൊണ്ട്  പറഞ്ഞ  വാക്കുകൾ  എനിക്ക്  വിശ്വാസിക്കാൻ  കഴിയാതെ  ഞാൻ  തരിച്ചു  പോയി …

“സാർ..വരുന്ന  10th സൺഡേ  ഞങ്ങളുടെ  കല്യാണമാണ്.. സാറും  ഫാമിലിയും  വരണം…”

ഞാൻ  കേട്ടതെല്ലാം  സത്യം  തന്നെയാണോ .. ഒരു  നിമിഷം  പകച്ചു  പോയി.. അയ്ഷ ലെറ്റർ  എന്റെ കയ്യിതന്ന്  ഒന്ന് പുഞ്ചിരിച്ച്  പുറത്തേക്ക്  പോയി…..

“അജു … നീ കളി  തുടങ്ങിയല്ലേ…..”

“പിന്നെല്ലാ… ഈ  കളി  നീ ഒട്ടും  പ്രതീക്ഷിച്ചില്ല  അല്ലേ.. നിന്നേകാൾ ഒരു  മുഴം  മുന്നിലാണ്  ഞാൻ…”
അനു  കയ്യും  കെട്ടി  അജുവിനെ  പുച്ഛിച്ചു  കൊണ്ട്..

“എന്നേ  നിനക്ക്  പേടിയുണ്ടല്ലേ…. ”

“എനിക്കോ… നിന്നയോ… ഹഹഹ…. പേടിയല്ലാ.. വാശിയാ.. അയ്ഷയെ  സ്വന്തമാക്കാനുള്ള  വാശി… ”

“ഇന്നാ  കേട്ടോ…  ആവാശി നടക്കില്ലാ…”
“ഹഹഹ.. ഇപ്പഴും  നിന്റെ  അഹങ്കാരത്തിന്  ഒട്ടും  കുറവില്ലല്ലോ….അവസാനം  വരെയും  ഇത്  കാണണം… ഈ  അജു  മനസ്സില്  കുറിച്ചിട്ടതാ.. ഇനി നമ്മൾ  തമ്മിൽ  ഒരു  കൂടിക്കാഴ്ച  ഉണ്ടങ്കിൽ  അത്  എന്റെ  വിജയം  നിന്നെ  അറീക്കാനായിരിക്കുമെന്ന്.. ദാ..ഐ വിൻ ..ഞാൻ  അയ്ഷയെ  കെട്ടാൻ  പോണൂ… ”

“കേട്ടീട്ടില്ലല്ലോ.. കെട്ടീട്ട്  പറ… ”

“ഇവിടം  വരെ  കൊണ്ടത്തിക്കാമെങ്കി  കെട്ടിയിരിക്കും ഈ  അജു …”

“ഒന്ന്  പോടാ….അയ്ഷ  ഏതോ പ്രതേക  സാഹചര്യത്തിൽ  നിന്നെ  അക്‌സെപ്റ്  ചെയ്യാൻ  സമ്മതിച്ചിരിക്കാം.. പക്ഷേ.. അവളുടെ  മനസ്സില്  നീ  ഇല്ലാ.. അവിടെ  എനിക്കാണ്  സ്ഥാനം….എനിക്ക്  മാത്രം… അത്   അവളെന്നോട്  ഐ ലവ്  യു  പറഞ്ഞപ്പോ ഞാന്‍ തിരിച്ചറിഞ്ഞതാ… ”

“വെളിവില്ലാണ്ട്  അവളെന്തെങ്കിലുമൊക്കെ  വിളിച്ചു  പറഞ്ഞെന്നു  വെച്ച്..സില്ലി  ബോയ് ..പിന്നെ ..എനിക്കവളുടെ  മനസ്സൊന്നും  വേണ്ടാ.. അത്  നീ  എടുത്തോ….. വേറേം  ഉണ്ടല്ലോ  പലതും … അത്  മതി  അജൂന്ന്… അത്രക്ക്  കൊതിച്ചതാ  അവളെ….കെട്ടി  കൂടെ  പൊറിപ്പിച്ചിട്ട്  മടുക്കുമ്പോ  അന്ന്  നിനക്ക്  തരാം…ഫ്രീ  ആയിട്ട്  ഒരു  കൊച്ചും…. എന്തേയ്… പോരെ.. അപ്പൊ  നീ എടുത്തോ… ”

“അനാവശ്യം  പറയുന്നോടാ…. ”

അനസ്  അജുവിന്റെ  കോളറിൽ  കേറി  പിടിച്ചു….

“കൂൾ  ടൗൺ  മാൻ..റിലാക്സ് ..കോളറിന്ന്  വിട്…
പോടാ @#$..അവളെ  വിട്ട്  വേറെ  വെല്ല  പെണ്ണ്ങ്ങളേം നോക്ക്… ”

“പാതിവഴിക്ക്  ഇട്ടിട്ട്  പോകാനല്ലാ  ഈ  അനു  അയ്ഷയെ  സ്നേഹിച്ചത്…… അന്ന്  നിന്നോട്  പറഞ്ഞത്  തന്നെയാ  എനിക്കിപ്പഴും  പറയാനുള്ളേ… എങ്ങനെ പോയാലും  മുന്താസ് ഷാജഹാനുള്ളതാ… അയ്ഷയുടെ  മഹറിന്  അവകാശി  ഈ  അനസായിരിക്കും….അത്  നടക്കുക  തന്നെ  ചെയ്യും… നീ  കണ്ടോ…. നിന്റെ  മനസ്സിലിരിപ്പ്  ഒന്നും  തന്നെ  നടക്കാൻ  പോണില്ലാ….. ”

“തോൽക്കാൻ  പോകുമ്പഴും  നിന്റെ  ആ  കോൺഫിഡൻസ്  ഉണ്ടല്ലോ.. അതെനിക്ക്  ഇഷ്ട്ടപെട്ടു… അത്  എന്തായാലും  ഞാൻ  ഊതികെടുത്തുന്നില്ലാ…. അപ്പൊ  ഇക്ക  പോട്ടെ .. കല്യാണത്തിരക്കുകൾ  ഉണ്ടേയ്… ആ.. പിന്നെ  ദിസ്‌  ഈസ്‌   മൈ  റിസൈനിങ്‌  ലെറ്റർ..അയ്ഷയെ  കിട്ടിയ  സ്ഥിതിക്ക് എനിക്ക്  ഇനി നിന്റെ  ഔദാര്യം  വേണ്ട…. ”

എന്റെ പെണ്ണിനെ  എനിക്ക്  തന്നെ  തരണേ  റബ്ബേ…. അവളില്ലാണ്ട്  ഈ  അനസില്ലാ…..എന്തെങ്കിലും  ഒരു  വഴി  കാണിച്ചു  തരണേ….

♡♡♡

കല്യാണത്തിന് ഇനി  കുറച്ചു  ദിവസേ  ഒള്ളു….ഫ്രണ്ട്സിനൊക്കെ    വിളിച്ചു പറയണം…. ചെന്ന്  പറയേണ്ടവരോട്  ചെന്ന്  തന്നെ  പറയണം..ഓഹ്  എന്തൊക്കെ  പണിയാ…ഇഷക്കും    അങ്കിളിനും ആന്റിക്കും   ഫിക്സ്  ആയ  അന്ന്  തന്നെ വിളിച്ചു  പറഞ്ഞു.. ഷിറിയെ  നേരിൽ  കണ്ടും  … മൂന്നാലു ദിവസം  മുൻപ്  ഇങ്  വരാനും… ഷാന  കോഴിക്കോടല്ലേ… കുറെ  ട്രൈ  ചെയ്‌തെങ്കിലും  കാൾ  കിട്ടീല്ലാ… ഒന്നുടെ  വിളിച്ചു  നോക്കാം…. ആ  കുരിപ്പ്  എന്നേ  മറന്നോ  ആവോ … ആഹ്ഹ്  .. കിട്ടി…

“ഹലോ … ഷാന…. ”

“മുത്തേ  അയ്ച്ചാത്താ…. അസ്സലാമു അലൈക്കും …. എത്ര  നാളായടാ വിളിച്ചിട്ട്….”

“വഅലൈകുമുസ്സലാം….നീ  അല്ലേ  എന്നേ  മറന്നേ.. പോ..മിണ്ടണ്ടാ ..”

“അല്ലടാ.. ഞാൻ  എന്നും  നിന്നെ  ഓർക്കാറുണ്ട്..വിളിക്കണോന്ന്  വിചാരിക്കുമ്പഴൊക്കെ  ഒരോരോ  തിരക്കിൽ  പെടും..  അതാ.. ദാ  ഇപ്പൊ   നിന്നെ  വിളിക്കാൻ  നിക്കായിരുന്നു .. അപ്പൊ  നീ ഇങ്ങട്  വിളിച്ചു…. ”

“ആഹ്… അതൊന്നും  പ്രശ്‌നല്ലടാ.. പിന്നെ  എന്തൊക്കെ  വർത്താനം…. ”

“ആ.. ഒരു  വിശേഷം  ഇണ്ട്.. ”

“എന്ത്  വിശേഷം.?… ”

“എടീ  അതല്ലേ  പറഞ്ഞേ…  വിശേഷം  ഉണ്ടന്ന്… ”

“ആാാാാ…മുത്തേ…. . ആ  വിശേഷം….മാഷാ  അല്ലാഹ് … ഇപ്പൊ  എത്ര  ആയി… ”

“കൺഫേം  ആയെ  ഒള്ളു.. ഒരു  മാസം  കഴിഞ്ഞു… ഡോക്ടർ  റസ്റ്റ്‌  പറഞ്ഞിരിക്കയാ ..”

“ആണാ.. ശോ…. ”

“എന്താടീ… ”

“എനിക്കും ഒരു   വിശേഷം  ഉണ്ട് .. അത് നിന്നെ  അറിയിക്കാനാ ഇപ്പൊ  വിളിച്ചേ.. ബട്ട്‌.. നിനക്ക്  വരാൻ  ഒക്കില്ലല്ലോ… ”

“നിനക്കും  വിശേഷോ.!..”

“അയ്യേ .. അതെല്ലാ….മ്മടെ  കല്യാണം  ഫിക്സ്  ആയി മോളേ ….”

“ആണോ  മുത്തേ…. കൺഗ്രാറ്സ്  ടാ… ആരാ  ആ  നിര്ഭാഗ്യവാൻ… ”

“പോടീ.. മറ്റാര്.. നമ്മടെ അജുക്ക..”

“അജുക്കയോ.. !!!!!…”

“അതേടീ.. ഫൈനലി  അങ്ങനൊരു  തീരുമാനടുത്തു…nxt  വീക്ക്‌  കല്യണം… ”

“ഓഹ്… നിനക്ക്  ഇക്കാനെ  ഇഷ്ട്ടാണോ… ”

“എന്താ  പറയാ.അജുക്കാനെ ഒരു  ഫ്രണ്ടിനപ്പുറം ഞാൻ  കണ്ടിട്ടില്ലാ..പക്ഷേ .. ഉപ്പാടേം ഉമ്മാടേം  ഇഷ്ട്ടം… അതാണ്  എന്റെയും .ഇക്ക വീട്ടില്‍ വന്നു ചോയ്ച്ചു. ..ഇവിടെ എല്ലാർക്കും ബോധിച്ചു. …അവരുടെ  സന്തോഷല്ലേ  നമുക്ക്  വലുത്… ”

അജു  ഇങ്ങനെ  ചെയ്യുമെന്ന്  ഞാൻ  ഒരിക്കലും  വിചാരിച്ചില്ലാ…അവൻ  അയ്ഷക്ക്… അതൊരിക്കലും  ശരിയാവില്ലാ ..ശരിയാ.. എന്റെ  സ്വാർത്ഥതയുടെ  പുറത്ത്  മാഷിനെ  സ്വന്തമാക്കാൻ  ഞാൻ  അജുന്റെ  കൂടെ  നിന്നിട്ടുണ്ട്… അയ്ഷയെ  വേദനിപ്പിക്കാൻ ചെയ്തതല്ലാ….പക്ഷേ…അവന്റെ  മനസ്സില്  മൊത്തം  അഴുക്കാ… അത്  പിന്നീട്  ആണ്  എനിക്ക്  മനസ്സിലായത് . .. അജു.. അവനിപ്പോ  അവളുടെ  ജീവിതം  വെച്ചാ  കളിക്കുന്നത്… അവന്റെ  ഉദ്ദേശം  വേറെയാ….അയ്ഷയെ  അവൻ  ചതിച്ചിട്ടേ  ഒള്ളു… അങ്ങനൊരു  ചതിയനെ  അവൾക്  വേണ്ടാ.. ഈ  കല്യാണം  ഒരിക്കലും  നടക്കാനും  പാടില്ലാ.. അയ്ഷ  എല്ലാ സത്യങ്ങളും  തിരിച്ചറിയണം…. അതെ….എല്ലാം  തുറന്നു  പരേണ്ട  ടൈം  ആയിരിക്കുന്നു… അവളറിയട്ടെ.. അജൂന്റെ  കളികൾ…. എല്ലാം  ഏറ്റു  പറയുമ്പോ  അവൾ  എനിക്ക്  മാപ്പ്  തരാതിരിക്കില്ലാ…ഇനിയും  സത്യങ്ങളെല്ലാം  മൂടി  വെക്കുന്നതിൽ  അർത്ഥമില്ലാ… അവൻ  ചെയ്തു  കൂട്ടിയതെല്ലാം  അവളറിയണം….അനസ്  തെറ്റുകാരനല്ലെന്നും… അവൻ  മനസ്സാ  വാചാ  അറിയാത്ത  കാര്യങ്ങൾ  അവന്റെ മേൽ  ചുമത്തിയതാണെന്നൊക്കെ…. എല്ലാം  ഞാൻ  പറയും…

“ഹലോ.. ഷാന.. ഇജ്ജെവിടെ  പെണ്ണെ… എന്തേലും  പറയ്… ”

“ഹലോ… ഞാൻ ഇവിടെ  ഉണ്ട്… എടീ …. എനിക്ക്  നിന്നോട്  ഒരു  കാര്യം  പറയാനുണ്ട് … ”

“എന്താ…  പറ…. ”
“അത്…. ”

“പറയടീ…. ”

“ഈ  കല്യാണം  നടക്കരുത്.. ഹലോ.. ഹലോ… കേൾക്കുന്നുണ്ടോ… ഹലോ…”

“ഇവളെന്താ  ഒന്നും  പറയാതെ.. ഹലോ.. ഹലോ… റേഞ്ച്  പോയോ…. ”

“ഷിറ്റ്…കട്ടായല്ലോ… ”

അവള്കെന്തവും  പറയാനുണ്ടാവാ… എന്തേലുമാകട്ടെ…. പിന്നെ  എപ്പളെലും  വിളിച്ചോക്കാ…

ഒന്നുടെ  വിളിച്ചു  നോക്കാ… ഓഹ്.. .കണക്ട്  ആവുന്നില്ലാ…ഇക്കാടെ  ഫോണിന്നും  കുറെ  ട്രൈ  ചെയ്തു നോക്കി….കിട്ടുന്നില്ലാ.. . എന്ത്  ചെയ്യും…വാട്സാപ്പ് നോക്കിയപ്പോ  അവളത്  തുറന്നിട്ട്  മാസങ്ങളായി… എന്റെ  റബ്ബേ…
എങ്ങനെയെങ്കിലും  അവളെ  അറീച്ചല്ലേ  പറ്റു…..യെസ്.. ഒരു  ലെറ്റർ  എഴ്താ…. അത്  അവളുടെ  കയ്യില്  കിട്ടിയാ  രക്ഷപ്പെട്ടു ….അജുവിന്റെ  ഒരു  കളിയും  നടക്കില്ലാ…. ഞാൻ  അതിന്  അനുവദിക്കില്ലാ…

♡♡♡

കല്യാണം  അടുത്തെന്നു  കരുതി  ഓഫീസിൽ  പോകാതിരിക്കാൻ  കഴിയില്ലല്ലോ….ആറുമാസം  കഴിയാൻ  ഇനിയും  ഇണ്ട്  രണ്ട്  മാസം…. എന്തോ.. അനസിപ്പോ  ഏത്  നേരോം  ഭയങ്കര  ദേഷ്യത്തിലാ.. എല്ലാരോടും  ഒരുമാതിരി  പെരുമാറ്റം… തൊട്ടീനും  പുടിച്ചീനുമൊക്കെ  ചീത്ത  വിളിക്കാ… ഓഹ്.. എന്ത് പറ്റിയാവോ….ഇന്നാണങ്കി അജുക്ക  ഉച്ചക്ക്  വരാമെന്നു  പറഞ്ഞിട്ടുണ്ട്.. കുറച്ചു  ഷോപ്പിംഗ്.. ഓഫീസിൽ  നിന്ന്  ഹാഫ്  ഡേ  ലീവ്  എടുക്കാനാ  ഇക്ക  പറയുന്നേ…

ലീവ്  ചോദിക്കാൻ  ഞാൻ  അനസിന്റെ  ക്യാബിനിലേക്  ചെന്നു…

“സാർ… ”

“വാട്ട്‌… ”

“എനിക്ക്  ഉച്ചക്ക്  ശേഷം  ലീവ്… കല്യാണം  അടുത്തില്ലേ.. കുറച്ചു  ഷോപ്പിംഗ് ഒക്കെ  ഉണ്ട്….അജുക്ക ഉച്ചക്ക്  വരും… ”

“അതിന്ന്… ലീവ്  തരാനൊന്നും  കഴിയില്ലാ… ”

“സാർ… ”

എന്താ  താൻ  വിചാരിച്ചു  വെച്ചിരിക്കുന്നെ… ഈ  ജോലിയിൽ  താൻ  പെര്മനെന്റ്  അല്ലാന്ന്  അറിയാല്ലോ.. അത്കൊണ്ട്  തന്നെ  ഈ  ആറു  മാസം  ലീവ്  ഒന്നും  എടുക്കാൻ  പറ്റില്ലാന്ന്  താൻ  ആ  അഗ്രിമെന്റിൽ  കണ്ടതല്ലേ….തോന്നുമ്പോ  തോന്നുമ്പോ  ലീവ്  എടുക്കാ… താൻ  3 ഡേയ്‌സ്  ലീവ്  ആയിട്ട്  ഇവിടെ  എത്ര  വർക്സ്  ആണ് പെന്റിങ്  എന്നറിയോ… അതൊക്കെ  താൻ  ചെയ്തു  തീർത്തോ….എന്നിട്ട്  ഇനിയും  ലീവ്… ”

“സോറി  സാർ…. അത്  ഞാൻ  എത്രയും  പെട്ടന്ന് ചെയ്തു  തീർത്തോളാം.. ഒരു  രണ്ടു  ദിവസം  ടൈം  തരൂ… ”

“രണ്ടു  ദിവസല്ല.. ഇന്ന്.. ഇന്നതൊക്കെ ചെയ്തിട്ട്  താൻ  പോയാ  മതി…. ”

“സാർ… ”

“നോ  എസ്ക്യൂസസ്‌ …  പ്രോഫ്‌കോൺ  കമ്പനിയുമായി  ഉടനെത്തന്നെ ഒരു  മീറ്റിംഗ്  വേണമെന്ന്  പറഞ്ഞു  അവർക്ക്  മെയിൽ  അയക്ക്…. പിന്നെ കുറച്ചു  ക്ലെയിന്റ്‌സിന്റെ  റിപ്പോർട്ട്‌സ്‌ കിട്ടിട്ടുണ്ട്.. അതൊന്ന്  വെരിഫയ് ചെയ്യ്… . ചെല്ല്.. വേഗാവട്ടെ…. ”

“ഓക്കേ  സാർ.. ”

അവളുടെ  ഒരു  ഷോപ്പിംഗ്.. അതും  ആ  തെണ്ടീടെ  കൂടെ…. ഞാൻ ഇപ്പോ  പറഞ്ഞയക്കാ…..

ഓഹ്.. കഷ്ട്ടായി… അജുക്കാനോട്  ഇനി  എന്ത്  പറയും…. അന്ന്  വീട്ടിൽ  പോകാൻ  ലീവ്  തന്നില്ലേ.. ഇപ്പൊ  എന്താ ഒരോ മുടന്തൻ ന്യായങ്ങള്…

മൂന്ന്   മണിക്കൂറിനു  ശേഷം…

“സാർ.. കഴിഞ്ഞു…ഇനി ഞാന്‍ പൊക്കോട്ടേ ”

“ലിയാ  ഗ്രൂപ്പിന്റെ  പ്രൊജക്റ്റ്‌  അപ്പ്രൂവ്  ചെയ്തോ…. അതിന്റെ  റിപ്പോർട്ട്‌  തയ്യാറാക്കിയോ…. നമ്മൾ  അതിൽ  ഇന്ട്രെസ്റ്റഡ്  ആണന്ന് അവരെ  അറിച്ചോ.. മെയിൽ  ചെയ്തോ.. മീറ്റിംഗ്  വെച്ചോ…. ”

“ഇല്ല സാർ … ”

“ഇതൊക്കെ  ആരേലും  പറയണോ… പോയി  ചെയ്യ്….തോന്നുമ്പോ  കയറി വരും. .എന്നിട്ടോ ..ടൈമിന് പോകേം വേണം. ..ഇതെന്താ വെള്ളരിക്കാപട്ടലോ…”

പിന്നീടുള്ള  ദിവസങ്ങളിൽ  അനസ്  എനിക്ക്  ഓവർ ടൈം  വർക്കുകൾ  തന്നു  കൊണ്ടേ  ഇരുന്നു ….ഒന്ന്  വെറുതെ  ഇരിക്കാൻ  പോലും  എന്നേ  സമ്മധിച്ചില്ലാ.. ശ്വാസം  വിടാൻ  പറ്റാണ്ടേ  ഇമ്മള്  അങ്ങോട്ടും  ഇങ്ങോട്ടും ഓടി….

ഡ്രെസ്സും  കാര്യങ്ങളൊക്കെ  സനയോട്  സെലക്ട്‌  ചെയ്യാൻ പറഞ്ഞേല്പിച്ചു.. അത്യാവശ്യം  കുറച്ചു  ഞാനും  ടൈമിനനുസരിച്  വാങ്ങി…

♡♡♡

നാളെയാണ്  ഇമ്മടെ  കല്യാണം….. വീടാകെ  ഒരുങ്ങി….മഞ്ഞൾ  ചടങ്ങിനും  മൈലാഞ്ചി പരിപാടിക്കും  ഇമ്മളെ  ഒരുക്കി… ആഹ്ഹ്… ഒന്ന് മൊഞ്ചായിട്ടുണ്ട്…. എല്ലാരും  നല്ല  സന്തോഷത്തിലാ… ഉപ്പയും  ഇക്കയും  ഒരോ  കാര്യത്തിന്  വേണ്ടി  അങ്ങോട്ടും  ഇങ്ങോട്ടും  ഓടി  നടക്കുന്നു… പിന്നെ  ഷിറിയും  ഇഷയും  പറഞ്ഞപോലെ  മുന്നാലീസം  മുൻപ്  തന്നെ  ഹാജർ…ഇത്താത്തയും  കുട്യോളും  കസിന്സും  റിലേറ്റീവ്‌സും  ആകെ  മൊത്ത ബഹളം…  എന്തോ.. എനിക്ക്  മാത്രം  മനസ്സിന്  ഒരു  സുഖമില്ലാ.. ആഗ്രഹിക്കാത്ത  എന്തോ  നടക്കുന്ന  ഒരു  ഫീല് .. എല്ലാരേം  കാണിക്കാൻ  പുറമെ  ചിരിക്കുന്നു  എന്നേ  ഒള്ളു…

ഷിറിയും  സനയും  ഇഷയും  എന്നേ  ഒരുക്കുന്ന  തിരക്കിലാ..

“ഇത്രയൊക്കെ  മതിയടി.. ഇത്  തന്നെ  ഓവറാ….”

“അതൊന്നും  പറഞ്ഞാ  പറ്റില്ലാ .. കല്യാണപെണ്ണിനെ   സുന്ദരിയായി  ഒരുക്കണം  എന്നാ  അജുക്കാന്റെ  ഓർഡർ… ”

അപ്പഴാണ്  അജുക്ക  കാൾ  ചെയ്തത്….

“ദേ.. പറഞ്ഞു  തീർന്നില്ലാ… ആൾക്ക്  നൂറായസാ.. ഹ്മ്മ്മ്.. നടക്കട്ടെ.. നടക്കട്ടെ.. ഞങ്ങൾ  നിക്കുന്നില്ലാ… ”

“പോടീ… ”

എന്താ  പറയാ.. ഇക്കാനെ  സത്യം  പറഞ്ഞാ  ഇത്രയും  ഡേയ്‌സ്  ഞാൻ  അത്ര  മൈൻഡ്  ചെയ്തിട്ടില്ലാ..ഫോൺ  എടുക്കാറില്ലാ.. എടുത്താൽ  തന്നെ  എന്തേലും  മൂളിയും  പറഞ്ഞും  വേഗം  വെക്കും… . എന്തോ.. എനിക്ക്  ഇക്കാനെ  എന്റെ  നല്ല  പാതിയുടെ  സ്ഥാനത്  കാണാൻ  കഴിയുന്നില്ലാ… മനസ്സ്  ആണ്  വില്ലത്തി…  ഇക്കാക്ക് ഫീല്  ആയോ  ആവോ….

എന്തായാലും  കാൾ  എടുത്തു…

“ഹലോ.. അയ്ശു…. ”

“ഹ്മ്മ് .. ”

“എന്താടോ…..ഞാൻ  വിളിക്കുമ്പഴൊക്കെ  തനിക്ക് തിരക്കാണല്ലോ .എന്നേ  ഒഴിവാക്കുന്ന  പോലെ ..സത്യം  പറ.  . എന്നേ  നിനക്ക്  ഇഷ്ടമല്ലേ … ”

“അങ്ങനെ  ഒന്നുല്ലാ  ഇക്കാ… ഞാൻ… ഇക്ക്  കുറച്ചു  ടൈം  വേണം .. ഇക്കാനെ  ഒരു  ഫ്രണ്ടായിട്ടല്ലേ  ഇത്രയും  കാലം  കണ്ടേ … അതോണ്ട്  ഇക്കാനെ സ്നേഹിക്കുന്ന  ഒരു  നല്ല  ഭാര്യ  അവൻ കുറച്ചു  സമയം… ”

“അതിനൊന്നും  ഒരു  പ്രോബ്ളവും  ഇല്ലാ..നിന്റെ  അവസ്ഥ  എനിക്ക്  മനസ്സിലാവും..  നമുക്ക്  നല്ല  ഫ്രണ്ട്സ്  ആയിട്ട്  ഇരിക്കാ…..അതൊന്നും  അലോയ്ച്ച്  നീ  വെറുതെ  ടെൻഷൻ  അടിക്കണ്ടാ….”

“ഓക്കേ  ഇക്കാ.. വെക്കട്ടെ…..താഴേക്ക്  വിളിക്കുന്നുണ്ട്…. ”

“ഓക്കേ  ടാ… മിസ്സ്‌  യൂ.. ബൈ… ”

ഇക്ക  എന്നേ  നല്ലോം  മനസ്സിലാകുന്നുണ്ട്… അത്  തന്നെ  എന്റെ  ഭാഗ്യം….

♡♡♡

കല്യാണ ദിവസം….

പള്ളിയിൽ  വെച്ചാണ്  നിക്കാഹ്… പിന്നെ  ചെക്കന്റെ  കൂട്ടര്  വീട്ടിലോട്ട്  വരും…ഇന്നലെ  രാത്രി  ഒന്നുറങ്ങാൻ  പോലും  സമ്മതിച്ചിട്ടില്ലാ  ആ  കുരിപ്പേള്ള്…. വെറുതെ  ഒരോന്ന്  സംസാരിച്ചിരുന്നു.. ഇനി  ഇത്പോലെ  ഒരവസരം  കിട്ടില്ലല്ലോ… അതോണ്ടന്നെ  ഒരക്കച്ചടപ്പ്  നല്ലോണം  ഇണ്ട്… ഇന്നാലും  എല്ലാരുടെയും  സന്തോഷം  കാണുമ്പോ  അതൊക്കെ മറക്കും….അപ്പഴാണ്  എനിക്ക്  ഒരു  ലെറ്റർ  ഉണ്ടന്ന്  പറഞ്ഞു  ഉമ്മ  എന്റെ  കയ്യില്  കൊണ്ട്  തന്നത്… ഇതിപ്പോ  ആരാന്ന്  നോക്കിയപ്പോ  ഷാന  ആണ്.. അവളെന്തിന്  ലെറ്റർ  ഒക്കെ.. എന്തായാലും റൂമിൽ  ചെന്ന്  പൊട്ടിച്ചു  നോക്കാം…..
ഇവിടെ  ആണെങ്കിൽ  ആകെ  ബഹളാണേ….
റൂമിൽ  എത്തി ബെഡിൽ ഇരുന്നു   ലെറ്റർ പൊട്ടിച്ചു….ഒരു  3-4 പേജുണ്ട്…

“”””അയ്ഷാ…. നിന്നോട്  ഞാൻ  ഇതെങ്ങനെ  പറയുമെന്ന്  എനിക്കറിയില്ലാ…അതും  ഈ  അവസരത്തിൽ…  നീ  അതെങ്ങനെ  എടുക്കുമെന്നും  അറിയില്ലാ.. എന്നാലും  പറയാതിരിക്കാൻ  നിർവാഹമില്ലാ…ഇപ്പഴെങ്കിലും  ഞാൻ  അത്  പറഞ്ഞില്ലെങ്കിൽ ………………….

“ഇത്താ..ഇത്ത  ഇവിടെ  എന്തെടുക്കാ…”

“ടാ.. വൻ മിനുട്ട്.. ഞാനിതൊന്ന്  വായിക്കട്ടെ ..”

“ഇത്തൂസേ… അതൊക്കെ  പിന്നെ  വായിക്കാ..ദാ.. നിക്കാഹ് കഴിഞ്ഞെന്നു  പറഞ്ഞു  ഉപ്പ  വിളിച്ചു..”

“കഴിഞ്ഞോ… ”

അങ്ങനെ  താൻ  അജൂന്റെ  പെണ്ണായി… ആഹ്…ഇനിയവന്റെ  നല്ല  പാതിയാവാൻ  നോക്കണം..

“ഇത്താ.. എന്താ  അലോയ്ക്കുന്നെ..  അവരൊക്കെ  ഇപ്പൊ  ഇങ്ങെത്തും.. വേഗം  താഴോട്ടു  വാ  ഇത്താ….”
അവൻ  ലെറ്റർ  വാങ്ങി ഏതോ  ബുക്കിൽ വെച്ച്  ഷെൽഫിൽ  വെച്ചു…

“ഇത്ത പിന്നീട്  എപ്പളേലും  വായിച്ചോ..
ഇപ്പൊ  എന്റെ  കൂടെ  വാ … ”

തുടരും……

Click Here to read full parts of the novel

3.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!