Skip to content

പറയാതെ – പാർട്ട്‌ 33

  • by
parayathe aksharathalukal novel

✒റിച്ചൂസ്‌

“നിർത്ത്……ഈ  കല്യാണം  നടക്കില്ലാ….”

നിക്കാഹിനിരുന്ന അയ്ഷയുടെ  ഉപ്പയും  അജുവും അവിടെ കൂടിയവരും  വന്നവരെ  കണ്ട്   ഒരുപോലെ  ഞെട്ടി……

പോലീസിനെ  കൂട്ടി അനസ്  വന്നിരിക്കുന്നു… കൂട്ടത്തിലെ  ജംഷിയുടെ  ഡയലോഗ്  ആണത്…

“ഇതിലാരാ  അജ്മൽ… ”

“ഞാനാണ്.. ”

“താങ്ങളുടെ  പേരിൽ  ഒരു  കേസ്  കിട്ടിയിട്ടുണ്ട്… ഐലോൺ കമ്പനിയുടെ  എം ഡി ആയ  ഇദ്ദേഹമാണ്  കേസ്  ഫയൽ  ചെയ്തിരിക്കുന്നത്… ”

“എന്താ  സാർ  പ്രശ്നം.. ”

അയ്ഷയുടെ  ഉപ്പയുടെ  മുഖത്തു  ഭീതി  നിഴലിച്ചു..

“ബിസിനസ്‌  ഫീൽഡിൽ  രണ്ട്  കോംപീറ്റിങ്  കമ്പനീസാണ്  ഐലോൺ  കമ്പനിയും സൂര്യാസ്‌ ഗ്രൂപ്പ്‌  ഓഫ്  കമ്പനിയും.. നിലവിൽ  ഐലോൺ കമ്പനി  സുര്യാസിനെതിരെ  കൊടുത്ത  ഒരു  കേസ്  നടന്നുകൊണ്ടിരിക്കാണ്… ഈ  അവസരത്തിൽ  ബാംഗ്ലൂർ  സൂര്യാസ്‌  ബ്രാഞ്ചിൽ  നിന്നും ഈ  നിക്കുന്ന  Mr. അജ്മൽ ആൾമാറാട്ടം  നടത്തി  ഐലോണിൽ  വരുകയും ഐലോണിന്റെ കോടികൾ വിലപിടിപ്പുള്ള  അപ്പ്രൂവ്  ചെയ്യാൻ മാറ്റി  വെച്ച  ഒരു  പ്രൊജക്റ്റ്‌  ഇദ്ദേഹം  പൊക്കി  സുര്യാസിന്  മറിച്ചു  വിറ്റു… ഇതിനൊക്കെ  താൻ  എത്ര  കോടി  കൈപറ്റി..  അവസാനം  ഒന്നും  അറിയാത്ത  മട്ടിൽ  ഐലോണിൽ  നിന്ന് റിസൈൻ  ചെയ്യേം ചെയ്തു… ”

“ഇതൊക്കെ  കള്ളമാണ്.. ഉപ്പാ.. ഇതൊന്നും  വിശ്വസിക്കല്ലേ… ഈ  കല്യാണം  മുടക്കാനുള്ള  ഇവരുടെ  അടവാണിത്… ”

“തന്റെ  ഒരു  വേലത്തരവും  ഇവിടെ  നടക്കില്ലാ… വ്യക്തമായ  എവിടെന്സ്  ഞങ്ങളുടെ  കയ്യിലുണ്ട്… താങ്കളുടെ  അക്കൗണ്ട്  പരിശോധിച്ചപ്പോ കഴിഞ്ഞ  ഒരു  മാസത്തിനിടക്ക് തന്റെ  അക്കൗണ്ടിലേക്ക്  വന്നത്  അഞ്ചു  കോടി..  അതും  സുര്യാസിൽ  നിന്നുമാണ്  ട്രാൻസ്ഫർ  ആയിരിക്കുന്നത്… ഇത്രയും  കാഷ് അവരെന്തിനു  തനിക്ക്  തരണം..?. അത്പോലെ  ഫോൺ  കാൾസ്‌.. ഇമൈൽസ് .. എല്ലാം  തെളിവുകളായിട്ടുണ്ട്… ഇതൊനൊക്കെ  താങ്കൾ മറുപടി  പറഞ്ഞേ  പറ്റു .. ”

“ഇതെല്ലാം നുണയാണ്… ഞാൻ  നിരപരാധിയാണ്.. ഉപ്പാ… ഒന്ന്  വിശ്വാസിക്ക്… ”

അതിന്ന്  അജ്മലിന്ന് കരണക്കുറ്റി നോക്കി ഒരടിയായിരുന്നു  ഉപ്പാന്റെ  മറുപടി….

“ടാ.. ഇജ്ജെന്റെ  പെങ്ങളെ  ചതിക്കാൻ  നോക്കായിരുന്നു  അല്ലേ.. . ”

അൻവർ  അവന്റെ  കോളറിൽ  കയറി  പിടിച്ചു .. എല്ലാവരും കൂടി  പിടിച്ചു  മാറ്റി……

കല്യാണം  എങ്ങനെ  മുടക്കുമെന്ന്  ആലോയ്ച്ച്  ഒരു  വഴിയുമില്ലാതെ  ഇരിക്കുമ്പഴാണ്  പ്രൊജക്റ്റിനെ  പറ്റി  അമീറ  ഇങ്ങനൊരു  വിവരം  പറഞ്ഞത്.. അന്യോഷിച്ചപ്പോ  സത്യങ്ങൾ പുറത്ത്  വന്നു…..പിന്നെ കല്യാണ ദിവസം   പോലീസിനെ  കൊണ്ട്  പള്ളിയിലേക്ക്  പോരാൻ  പ്ലാനിട്ടു… എന്തായാലും  അജൂനെ  കൊണ്ട്  ഇപ്പഴാണ്  ഉപകാരം  ഇണ്ടായത്….

“ഒരുപാട് നന്ദി  ഉണ്ട്  സാർ … നിങ്ങളിപ്പോ  വന്നില്ലായിരുന്നുവെങ്കിൽ ഈ  ചതിയനെ  കെട്ടി  എന്റെ  മോളുടെ  ജീവിതം  തുലഞ്ഞേനെ… ”

“നന്ദി  എന്നോടല്ലാ… ഇവരോട്  പറയൂ… എന്തായാലും  വിഷമിക്കണ്ട കാര്യമില്ലാ… ആശ്വസിക്കൂ.. മോളുടെ  ജീവിതം  രക്ഷപ്പെട്ടല്ലോ… ”

“വാടാ… നടക്ക് സ്റ്റേഷനിലേക്ക്… ബാക്കി  ചോദ്യം പറച്ചിലും  അവിടെ ചെന്നിട്ട്… ”

പോലീസ്  അജ്മലിന്റെ  കയ്യില്  വിലങ്ങിട്ടു… അനസിന്റെ  മുമ്പിലൂടെ  പോകുന്ന  അജൂനെ  ഒന്ന്  നിർത്തി   അനസ് അവനെ  പുച്ഛിച്ചു  കൊണ്ട്

“എല്ലാം  കൈവിട്ടു  പോയി അളിയാ… ഞാൻ  ഇപ്പൊ  നിന്നോട്  പരേണ്ട  ഒരു  ഡയലോഗ്  ഉണ്ട്… അയ്ഷ.. അവളെന്റെ  പെണ്ണാ.  ..”

അജ്മൽ  പല്ലിറുമ്മി… ഒന്നും  പറയാനാവാതെ  പോലീസിന്റെ  കൂടെ  നടന്നകന്നു…

അയ്ഷയുടെ  ഉപ്പ  ആകെ  തളർന്ന  അവസ്ഥയിലാണ്… മോളുടെ  കല്യാണം  മുടങ്ങിയിരിക്കുന്നു… നാട്ടുകാരുടെ  മുമ്പിൽ  നാണം  കെട്ടിരിക്കുന്നു… ഒരോരുത്തരും  അടക്കം  പറയുന്നുണ്ട്… ഒരു  നിക്കാഹ്  മുടങ്ങിയ  ആ  കൊച്ചിനെ  ഇനി  ആര്  കെട്ടാനാ… അവൾ  നിര്ഭാഗ്യവതിയാ.. എന്നൊക്കെ… അൻവറും  ബന്ധുക്കളും  ഉപ്പാനെ  സമാധാനിപ്പിക്കുന്നുണ്ട്… ഉപ്പാന്റെ  വെഷമം  …അവസാന  നിമിഷത്തിൽ  ഇങ്ങനെയൊക്കെ  ആയല്ലോ  എന്നതാണ്.. ആര് എന്ത്  പറഞ്ഞാലും  കുഴപ്പല്യാ.. പക്ഷേ… തന്റെ  മോളോട്  താൻ  എന്ത്  പറയും…??
തനിക്കറിയാം… തനിക്ക്  സങ്കടാവണ്ടാന്ന്  കരുതിയാ  മോളീ  കല്യാണത്തിന്  സമ്മതിച്ചത്…കല്യാണത്തിന്റെ  എല്ലാം  ഒരുക്കവും  കഴിഞ്ഞ്  ചമഞ്ഞ്  നിക്കുന്ന  അവൾ  ഇക്കാര്യമറിഞ്ഞാ എന്ത്  സംഭവിക്കുമെന്ന്  പറയാൻ  കഴിയില്ലാ..

അനസ്  അയ്ഷയുടെ  ഉപ്പയുടെ  അടുക്കൽ  ചെന്നു  കൊണ്ട്..

“ഉപ്പാ… എല്ലാം  ശരിയാകും… ”

“മോനെ.. നീ  ഇപ്പൊ  എന്നേ  ഉപ്പാ  എന്നല്ലേ  വിളിച്ചേ… ആ  അവകാശത്തിന്റെ  പുറത്ത്  ഉപ്പ  ചോദിക്കുവാണ്.. ഈ  അവസരത്തിൽ  മോന്ക്ക്  മാത്രമേ  ഉപ്പാനെ  സഹായിക്കാൻ  കയ്യൊള്ളു… എല്ലാരുടേം  പരിഹാസ ചിരിയിൽ നിന്ന്  എന്നേം  എന്റെ  മോളേം  കുടുംബത്തെം രക്ഷിക്കാൻ  കയ്യൊള്ളു… വേറെ  ആരോടും  ഇത്ര  വിശ്വസിച്ചു  എനിക്ക്  ചോദിക്കാൻ  ഇല്ലാ… ”

“എന്താ  ഉപ്പാ.. പറയിം..”

“മോന്ക്ക്  എന്റെ  മോളേ  നിക്കാഹ്  കഴിച്ചൂടെ…”
യാ  റബ്ബേ… ഉപ്പാനോട്  അങ്ങോട്ട്  മോളേ  ഞാൻ  കെട്ടിക്കോളാ എന്ന്  പറയാൻ  പോയപ്പോ അങ്ങേര് ഇങ്ങോട്ട്  പറയുന്നു ..മോളേ  കെട്ടിച്ചു  തരാന്ന്..  ആഹാ.. മനസ്സില്  പതിനായിരം  ലഡ്ഡു  ഒരുമിച്ച്  പൊട്ടി  അളിയാ..

“മോന്റെ  കല്യാണത്തെ  കുറിച്ച്  വീട്ടുകാർക്  ഒരുപാട്  സങ്കല്പങ്ങളുണ്ടാകും എന്നെനിക്കറിയാം… മോനാണങ്കി  എന്റെ  മോളേ  നേരാവണ്ണം  ഒന്ന്  കണ്ടിട്ട്  കൂടി  ഇല്ലാ… അത്പോലെ  എനിക്ക്  മോന്റെ  ഫാമിലിയെ  പറ്റി  ഒന്നും  അറിയില്ലാ.. എങ്കിലും  നിനക്കൊരു  നല്ല  മനസ്സുണ്ട്… അത്  തിരിച്ചറിഞ്ഞത്  കൊണ്ടാണ്  ഉപ്പ നിന്നോട്  ഇങ്ങനൊരു ആവശ്യം  പറഞ്ഞത്… ബുദ്ധിമുട്ടാണെങ്കിൽ..”

“ഉപ്പാ…  എനിക്ക്  ഒരു  ബുദ്ധിമുട്ടൂല്ലാ.. എനിക്കീ  നിക്കാഹിന്  പൂർണ  സമ്മതമാണ്… ഉപ്പാന്റെ  മോളേ  ഞാൻ  പൊന്നു  പോലെ  നോക്കും… അത്  ഉപ്പാക്ക്  ഈ  മോൻ  തരുന്ന  വാക്കാണ്… എന്റെ  വീട്ടുകാർക്  കാര്യം  പറഞ്ഞാ മനസ്സിലാവും.  ”

ഉപ്പാന്റെ മുഖം വിടർന്നൂ..

“മോനെ  നിന്നോട്  എങ്ങനെ  നന്ദി… ”

ഉപ്പയുടെ  വാ  പൊത്തികൊണ്ട്..

“അതൊന്നും  വേണ്ട  ഉപ്പ.. ഇപ്പൊ  തൊട്ട്  നമ്മൾ  ബന്ധുക്കളല്ലേ… പിന്നെ  അയ്ഷയോട്  ഇപ്പൊ  ഒന്നും  പരേണ്ടാ… എല്ലാം  സാവധാനം  എന്റെ  വീട്ടിൽ  എത്തീട്ട്  ഞാൻ  തന്നെ  പറഞ്ഞോളാം… ”

“അങ്ങനെ  ആവട്ടെ..  ”

ഉപ്പയും അൻവറും എല്ലാം  അനസിനെ സന്തോഷത്താൽ  കെട്ടിപിടിച്ചു…അൽപനേരം  കൊണ്ട്  തന്നെ എല്ലാവരും  വീണ്ടും  കൂടി… മഹർ  ഞാൻ  മുൻപ്  തന്നെ  വാങ്ങി  വെച്ചിരുന്നു …അത്  വീട്ടിലേക്ക്  വിട്ട്  എടുപ്പിച്ചു .. ….അത്രയും  ആളുകളെ സാക്ഷി  നിർത്തി നിക്കാഹ്  നടന്നു…

ഇനി  തന്റെ  വീട്ടിൽ  അയ്ഷ  എത്തുന്ന  വരെ അനസാണ്  വിവാഹം  കഴിച്ചതെന്ന് അവളറിയാൻ  പാടില്ലാ… അതിനുള്ള  വഴി  നോക്കണം… .. നിക്കാഹ്  കഴിഞ്ഞപ്പോ  വേണ്ടപ്പെട്ടവർ മഹറുമായി  അയ്ഷയുടെ  വീട്ടിലേക്ക്  പോയി…അൻവർക്ക അപ്പോഴേക്കും  നടന്ന  കാര്യങ്ങൾ  എല്ലാം വീട്ടിൽ  അറീച്ചിരുന്നു.. അയ്ഷക്കും  അവളുടെ  ഫ്രണ്ട്സിനും  ഒഴികെ  ബാക്കി  എല്ലാർവർക്കും നിക്കാഹ്  ഞാനുമായിട്ടാ  നടന്നത്  എന്നറിയാം… .. അവരെത്തുമ്പോ  എന്റെ   വീട്ടുകാർ  അവിടെ  എത്തിയിരുന്നു… ചടങ്ങ്  വെച്ച്  അയ്ഷയുടെ  ഉമ്മാന്റെ  ആങ്ങള  മാല  ഇട്ട് കൊടുത്തോണ്ട് ഞാൻ  രക്ഷപ്പെട്ടു..അതുവരെ  അയ്ഷയുടെ  കണ്ണിൽ പെടാതിരിക്കാൻ  ഞാൻ  ശ്രമിച്ചു…  വണ്ടീൽ  കേറുമ്പോ  അവളൊരുപാട്  സങ്കടത്തിലായിരുന്നു….അത്  കണ്ടപ്പോ  മനസ്സിനൊരു നീറ്റൽ… ആ വസരത്തിൽ എന്റെ  ഭാഗ്യം  കൊണ്ട്  അവളെന്നെ  ശ്രദ്ധിച്ചില്ലാ… കാറിൽ  ഞങ്ങൾ  വീടെത്തുന്ന  വരെ  അവൾ  നല്ല  ഉറക്കത്തിലായിരുന്നു… അവൾ  എണീറ്റ്  സമയത്ത്  ഞാൻ അവിടുന്ന്  സ്കൂട്ട്  ആവുകയും  ചെയ്തു… നിയയോടും  നൗറിയോടും  അവളുടെ  മുമ്പിൽ  ചെന്ന്  പെടരുതെന്ന്  ഞാൻ  പ്രതേകം  പറഞ്ഞിരുന്നു… വീട്  കുറേ  മുൻപ് വേറെ  മാറിയതോണ്ട്  അവൾ കേറി വരുമ്പോൾ  അപ്പഴും  അവൾക്ക്  മനസ്സിലായില്ലാ… എല്ലാ സാഹചര്യവും  എനിക്കനുകൂലം..

എല്ലാം  കേട്ട്  കഴിഞ്ഞപ്പോ അയ്ഷ  തളർന്നിരുന്നൂ… വെറുതെയല്ലാ… അജുക്കാനേ എവിടെയും  കാണാതിരുന്നത്… അന്ന്  ഉപ്പാനെ  ആക്‌സിഡന്റ്  ആക്കിയത്  ചോയ്ക്കാൻ അനസിന്റെ  വീട്ടിൽ  പോയിരുന്നല്ലോ… അന്ന്  വാച്ച് മാൻ  പറഞ്ഞത്  അവർ  സ്ഥലം  മാറി  പോയി  എന്നല്ലേ… അത്കൊണ്ടാണ്  ഇവിടേക്ക്  കയറി  വന്നപ്പോൾ  പോലും  തനിക്ക് പിടികിട്ടാനത്… ഇനിയെന്ത്  പറഞ്ഞിട്ടും  കാര്യമില്ലാ.. തന്റെ  ജീവിതം  ഈ  നാല്  ചുവരുകൾക്കുള്ളിൽ  അവന്റെ  പ്രതികാരത്തിൽ  കത്തി  എറിഞ്ഞു  അവസാനിക്കും…പാവം  എന്റെ  ഉപ്പാനെ  ഭീഷണിപ്പെടുത്തി അവൻ  എന്റെ  ജീവിതം  തുലച്ചല്ലോ  പടച്ചോനെ..

“അയ്ശുവെ.. എന്തുവാ  ആലോയ്ക്കുന്നെ…”

“എനിക്ക്  തന്റെ  കൂടെ  ജീവിക്കാൻ  കഴിയില്ലാ… എന്റെ  ഉപ്പാനെ  ഭീഷണിപ്പെടുത്തി  അജുക്കാനേ  കള്ള  കേസിൽ  കുടുക്കി താൻ  നടത്തിയ ഈ കല്യാണ  നാടകത്തിലൂടെ അയ്ഷയെ  സ്വന്തമാക്കാമെന്ന് താൻ  ഒരിക്കലും  വിചാരിക്കണ്ടാ.. ”

“അന്റൊരു  അജുക്കാ… അവന്റെ മഹിമ  ഒന്നും  ഇജ്ജിവിടെ  വിളമ്പണ്ട… അവൻ  നിന്നെ  ഇത്രയും  കാലമായി  ചതിക്കുകയായിരുന്നു… അത് നിനക്ക്  ഒരിക്കെ  മനസ്സിലാവും… പിന്നെ  നിന്റെ  ഉപ്പാനെ  ഭീഷണിപ്പെടുത്തിയിട്ടൊന്നും  അല്ല നിന്നെ  എനിക്ക് കെട്ടിച്ചു  തന്നെ… സ്വമനസ്സാലെ എന്നോട്  ആവശ്യപ്പെട്ടതാണ്… കേട്ടോ.. ”

“താൻ  ഒന്നും  പരേണ്ടാ.. അജുക്കാനേ  എനിക്കറിയാം.. താനാണ്  ദുഷ്ടൻ.. എന്റെ  ഉപ്പ  എത്ര  വിഷമിക്കുന്നുണ്ടാവും  ഇപ്പൊ… ഇനി  ഒരുനിമിഷം ഞാൻ  ഇവിടെ നിക്കില്ലാ… ഞാൻ  എന്റെ  വീട്ടിലേക്ക്  പോകാ …എന്നിട്ട്  എൻറെ  ഉപ്പാനോട് ഞാൻ  എല്ലാം  തുറന്നു  പറയും.. താൻ എന്നോട്  ചെയ്തതൊക്കെ…”

“താൻ  വീട്ടിലേക്ക്  പോയാലാ  ഉപ്പ  വിഷമിക്കാ…പിന്നെ നമ്മൾ  തമ്മിൽ  മുൻപരിചയം ഉണ്ടന്നൊന്നും അങ്ങേർക്കു  അറിയാത്ത  സ്ഥിതിക്ക്  എല്ലാ  കാര്യങ്ങളും  ഉപ്പാനെ  അറീച്ചു വെറുതെ  ബിപി കൂട്ടണോ… നിന്റെ  ഉപ്പാക്ക്  ഒരു  അറ്റാക്ക്  കഴിഞ്ഞതല്ലേ… ഇനി  മൂപ്പരെ  വിഷമിപ്പിക്കണം  എന്നാണ് നീ  ആഗ്രഹിക്കുന്നതെങ്കി നിന്റെ  ഇഷ്ട്ടം .. ”

ശരിയാ.. ഉപ്പാക്ക്  ഇതൊരിക്കലും സഹിക്കാൻ  കഴിയില്ലാ… ചങ്ക്  പൊട്ടി  ആ  പാവം  മരിക്കും… അതോണ്ട്  ആരും  ഒന്നും  അറിയണ്ട… എല്ലാവർക്കും  വേണ്ടി എന്റെ  ജീവിതം ഈ  നാല്  ചുവരിൽ  തീരട്ടെ…

“അപ്പൊ  പിന്നെ  എല്ലാം  അറിഞ്ഞു  കൊണ്ട് തന്നെ  സഹിച്ചു തന്റെ ഭാര്യയായി ഞാൻ  ഇവിടെ  നിക്കണമെന്നാണോ.. അതിനയ്‌ശയെ കിട്ടില്ലാ… ”

“എന്നേം  കിട്ടില്ലാ.. തന്റെ  ഹസ്  ആവാൻ… എന്റെ  ഉമ്മാന്റേം  ഉപ്പാൻറേം മുമ്പിൽ  നമ്മൾ  സ്നേഹിച്ചു  കെട്ടിയോരാ… സത്യങ്ങൾ  നൗറിക്ക്  മാത്രേ  അറിയൂ.. അതവൾ  ആരോടും  പറയില്ലാ.. ഇന്റെ  പേരെന്റ്സ്  വിഷമിക്കാൻ  പാടില്ലാ.. അതെനിക്ക് നിർബന്ധമുണ്ട്… ”

“എങ്കിൽ ഡിവോഴ്സ് ആകാം… ”

“ഡിവോഴ്സ് ഇപ്പൊ  തന്നിട്ട് തനിക്ക്  അജൂനെ  പോയി കെട്ടാനല്ലേ… നടക്കില്ല മോളേ… നിന്നോട്  പ്രതികാരം  തീർക്കാനാ  നിന്നെ  ഞാൻ  കെട്ടിയേ… എന്റെ  പെങ്ങള്  വിഷമിക്കരുത്  എന്ന്  കരുതി… അങ്ങനെ  എന്റെ  പെങ്ങള്  കണ്ണീർ  കുടിച്ചിട്ട് താൻ  അജൂന്റെ  കൂടെ  സന്തോഷിക്കണ്ടാ… നിന്നെ  കെട്ടിയതോടെ  എന്റെ  പ്രതികാരം തീർന്നു… ഇപ്പൊ  നിന്റെ  ജീവിതം  ഗോവിന്ദ  ആയല്ലോ… ഇനി  എന്റെ  പെങ്ങളെ  കല്യാണം ഞാൻ നടത്തും.. എന്നിട്ട്  നിന്നെ  ഡിവോഴ്സ്  ചെയ്യും.. അപ്പൊ  എന്റെ  പെങ്ങള്  ജയിച്ചു… ഒരു  രണ്ടാം കെട്ടുകാരിയായ നിന്റെ  ലൈഫ്  അതോടെ  തീർന്നു…. ഹഹഹ.. ”

“കാലമാടാ.. എന്റെ  ജീവിതം  തോലച്ചിട്ട് നിന്ന്  കിണിക്കുന്നോ… എനിക്ക്  തന്റെ  കൂടെ  ജീവിക്കാൻ  പറ്റില്ലാ.. അത്രക്ക്  വെറുപ്പാണ്  എനിക്ക് തന്നോട്… ”

“തന്റെ  തിരുമോന്ത  കാണുന്നത്  എനിക്കും  ചതുർത്ഥിയാണ്… ബട്ട്‌ .. എന്റെ  പെങ്ങൾക്ക്  വേണ്ടി ഞാൻ  സഹിക്കും.. അവളുടെ  കല്യാണം ഒന്ന്  കഴിയട്ടെ .. അതുവരെ.. ”

“അതുവരെ ..? ”

“അതുവരെ  സഹിച്ചേ  പറ്റു… തനിക്ക്  ഡിവോഴ്സ്  വേണമെങ്കിൽ ഞാൻ  പറേണ  പോലെ  ചെയ്യണം… ഒരു  എഗ്രിമെന്റ്..”

“എന്താണത് ..”

“നൗറിയുടെ  കല്യാണം  കഴിയുന്ന  വരെ നമ്മൾ  നല്ല ഭാര്യാഭർത്താക്കന്മാരായി  അഭിനയിക്കുന്നു.. എല്ലാവരുടേം  മുമ്പിൽ… ഞാൻ  പറയുന്ന  പോലെ  താൻ  ചെയ്‌താൽ  താൻ  പറയുന്ന  പോലെ  ഞാനും  ചെയ്യും… ഓക്കേ  ആണോ.. ”

“ഓക്കേ…വേറെ  നിവർത്തി  ഇല്ലല്ലോ… സമ്മയ്ക്കുക  തന്നെ.. . ബട്ട്‌ എനിക്കൊരു  കണ്ടീഷൻ… അതുവരെ  താൻ  ഒരിക്കലും  എന്റെ  ലൈഫിൽ  ഇടപെടരുത്… ഒരു  റൂമിൽ  ആണെങ്കിലും  അപരിചിതരെ  പോലെ.. ”

“ഡബിൾ  ഓക്കേ ..”

“തന്റെ  മഹർ എന്റെ കഴുത്തിലുണ്ടന്ന്  കരുതി വേറെ  വെല്ല  കാര്യത്തിനും  മുതിര്ന്നാലുണ്ടല്ലോ… കൊന്നു  കളയും.. ”

“ഇത്  തന്നെയാ  എനിക്കും  പറയാൻ ഉള്ളെ… നല്ലൊരു  മൊഞ്ചൻ  റൂമിൽ  കിടക്കുന്നുണ്ടന്ന് കരുതി താനും  കൺട്രോൾ  കളയാതെ  നോക്കിക്കോ… വെറുതെ  എന്റെ  കൈക്ക്  പണിയുണ്ടാകരുത്… ”

“ഉഉഹ്ഹ്ഹ്ഹ്….. ഹും…. ”

“പിന്നേ.. തത്കാലം  പി എ പോസ്റ്റിലേക്ക്  നോക്കണ്ട.. ഇനി  തനിക്ക്  ജോലി  ചെയ്തേ  പറ്റു  എന്നാണങ്കി ഇപ്പൊ   നിന്റെ  കയ്യില്  ഒരു  അപ്പോയ്ന്റ്മെന്റ്  ലെറ്റർ  ഉണ്ടല്ലോ.. എന്റെ  വൈഫ്‌  പോസ്റ്റിലേക്കുള്ള… നാളെ  തൊട്ട്  അതിൽ  ജോയിന്റ്  ചെയ്തോ… ”

“പോയി  അന്റെ  മറ്റൊളോട് പറ.. ഹും..”

അനസ്  പോയി  ബെഡിൽ  കിടന്നു.. അയ്ഷ  സോഫയും…

അങ്ങനെ  ഒരുവിധത്തിൽ  പെണ്ണിനെ  കൊണ്ട്  സമ്മയ്പ്പിച്ചു… നിനക്ക്  ഡിവോഴ്സ്  വേണല്ലോ.. ഞാൻ  ഇപ്പൊ  തരാം.. ഡിവോഴ്സ്.. തേങ്ങാക്കൊല…..നിന്റെ  മനസ്സില് നീ  ഒളുപ്പിച്ചു വെച്ച   അനസിനൊടുള്ള   പ്രണയം ഞാൻ പുറത്ത്  കൊണ്ടുവരും  മോളെ…..

അങ്ങനെ അയ്ഷയും അനസുമിതാ ഡീലുകളുടെ മതിലുകൾ  പണിത് ജീവിതം  ആരംഭിക്കുന്നു… മുമ്പോട്ടുള്ള സംഭവികാസങ്ങൾ  കാത്തിരുന്നു  കാണാമല്ലേ…

♡♡♡

രാവിലെ  സധാ പോലെ  അഞ്ചിന്  എണീറ്റു..അനസ്  പുതച്ചുമൂടി  നല്ല  ഉറക്കത്തിലാണ്.. അത്  കണ്ടപ്പോ  തല  വഴി  രണ്ട്  ബക്കറ്റ് വെള്ളം കൊടുന്നൊഴിക്കാനാ  തോന്നിയെ…..ഞാൻ കുളിച്ചു  നിസ്കരിച്ചു താഴേക്ക്  പോകാം  നിക്കുമ്പഴാണ്  ആരോ  വാതിലിൽ  മുട്ടിയത്….

തുറന്നു  നോക്കിയപ്പോ  ഇളിച്ചുകൊണ്ട്  കയ്യില്  കോഫിയുമായി  നൗറീൻ…

“ഗുഡ്  മോർണിംഗ്  അയ്ഷ.. ”

അതും  പറഞ്ഞ്  അവൾ  റൂമിലേക്ക്  കടന്നു  വന്നു…. ടേബിളിൽ  കോഫി വെച്ചു ..

“ഇന്നലെ  വേണ്ടവിധത്തിൽ  തന്നെ   കാണാനും  പരിചയപ്പെടാനും  സാധിച്ചില്ലാ…
ഇതുപോലൊരു നിമിഷം  നമ്മളൊരിക്കലും  സ്വപ്നത്തിൽ  പോലും  കണ്ടതല്ലല്ലോ… ശത്രുവിന്റെ  ആങ്ങളയെ തന്നെ  കെട്ടാ…സ്വന്തം  ശത്രു  വീട്ടിലേക്ക്  നാത്തൂനായി  വരാ… .എന്താല്ലേ… ഒരു  നാത്തൂൻ  പോരിന്  ഞാൻ  റെഡി  ആട്ടോ…. എന്റെ  ചെക്കനെ  തട്ടിയെടുക്കാൻ  നോകീതല്ലേ…..നിന്നെ  കുറച്ചു  കാര്യങ്ങൾ  പടിപ്പിക്കാനുണ്ടനിക്ക്..”

“സാരല്ല .. ടൈം  ഉണ്ടല്ലോ… ഞാൻ  ഇവിടെ  തന്നെ കാണും.. എന്നേ  പഠിപ്പിക്കേണ്ട  കാര്യങ്ങളുടെ  ഒരു  ലിസ്റ്റ്  ഇണ്ടാക്കി  വെക്ക്.. നമ്മുക്ക്   സ്വകര്യം  പോലെ പഠിക്കാ…. ”

അനസ്  ഉണരുന്നുണ്ടന്നറിഞ്ഞ  നൗറീൻ  ഒരു  പുച്ഛഭാവത്തോടെ  റൂമിന്നിറങ്ങി  പോയി……

അയ്ഷ  നേരെ  താഴേക്ക്  ചെന്നു…..നിയ  അവളെ  കാത്ത്  താഴെ  നിപ്പുണ്ടായിരുന്നു…

“ഇത്താ.. ഇന്നലെ  ഇക്ക  പറഞ്ഞോണ്ടാ  മുമ്പിലേക്ക്  വരാതിരിന്നേ…. ഇത്താക്  ഞങ്ങളോടൊക്ക്  ദേഷ്യമാണോ.. ”

“ഏയ്യ്….അങ്ങനൊന്നും  ഇല്ലാ. .. ”

“ഹ്മ്മ്  .. ഇന്റെ  ഭാഗ്യാ ഇത്താനെ  കിട്ടിയത്… ഞാനും  അസർപ്പും  ഒരുപ്പാട്  ആഗ്രഹിച്ച  കാര്യമാണിത് ….എന്തായാലും  നടന്നല്ലോ….
ഇത്ത  വാ.. വീടൊക്കെ  ഒന്ന്  കാണാം… ”

ബ്രേക്ക്‌ ഫാസ്റ്റ് എല്ലാരും   ഒരുമിച്ചിരുന്നാ  കഴിച്ചത്…. ഞാൻ  അനസിനെ  മൈൻഡ് ചെയ്തില്ലാ… ഇന്നാണ് അടുക്കള  കാണൽ.. ഉച്ചയാകുമ്പഴേക്ക്  ഉമ്മയും  ഉപ്പയും  വീടുകാരെല്ലാരും  ഇങ്ങെത്തും….

അവരെ  നന്നായി  തന്നെ  അനസിന്റെ  വീട്ടുകാർ  സൽക്കരിച്ചു.. ഒന്നിനും  ഒരു  കുറവുമുണ്ടായില്ല….

എല്ലാം  കഴിഞ്ഞ്  പോകാൻ  നേരം  ഉപ്പ  എന്റെ  അടുത്തേക്  വന്നു  കൊണ്ട്….

“മോളേ… ഇവിടെ  വന്ന്  നിന്നെ  കാണുവോളം  ഉപ്പാക്ക്  ആദിയായിരുന്നു… നിന്നോട്  ചോദിക്കാതെ  ഉപ്പ  നിന്റെ  ജീവിതത്തിലെ  ഒരു  പ്രധാന  തീരുമാനം  എടുത്തത് മോൾക്  സങ്കടായോ  എന്നോർത്തു  ഭയമായിരുന്നു.. പക്ഷെ.. ഇപ്പൊ  എല്ലാം  മാറി.. ഉപ്പാക്ക്  സമാധാനമായി… അനസിന്റെ  ഫാമിലി  നല്ല  കുടുംബക്കാരാ…..മോന്റെ  നല്ല മനസ്സ്  തന്നെയാ  ഇവിടെ  എല്ലാവർക്കും…. മറ്റവനെക്കാളും  എന്ത്  കൊണ്ടും  അനസ്  തന്നെയാ  നിനക്ക്  ചേരാ.. അന്ന്  ഉപ്പാക്ക്  ആക്‌സിഡന്റ്  ആയപ്പോ  രക്ഷിക്കാൻ  നല്ല  മനസ്സ്  തോന്നിയത്  അനസിനല്ലേ… അപ്പൊ  ഒരിക്കലും  വിചാരിച്ചതല്ല  അവൻ  തന്നെ  എന്റെ  മരുമകനായി വരുമെന്ന്.. എന്തായാലും  ഉപ്പാക്ക്  സന്തോഷായി… നല്ലൊരു  കൈകളിൽ  തന്നെയാ നിന്നെ  ഞാൻ  ഏല്പിച്ചിരിക്കുന്നെ.. അവൻ  നിന്നെ  ഇനി  പൊന്നു  പോലെ  നോക്കും.. ”

ഉപ്പ  പറഞ്ഞത്  കേട്ട്  ഞാൻ  ഞെട്ടി..
അനസ്  രക്ഷിച്ചെന്നോ.. ഉപ്പ  എന്തൊക്കെയാ  ഈ  പറേണെ….അപ്പൊ  അജുക്ക  പറഞ്ഞത്…..????

“ഉപ്പാ..  ഒന്ന്  തെളിച്ചു  പറ… അനസ്  എങ്ങനെയാ ഉപ്പാനെ രക്ഷിച്ചേ…”
“മോളേ…അന്ന്  നമ്മടെ കാർ  വഴിക്ക്  വെച്ച്  കേടായപ്പോ  അവനാ  ശരിയാക്കി  തന്ന്… അത്  കഴിഞ്ഞ്  അവൻ  റോഡ്  ക്രോസ്സ്  ചെയ്യാൻ  നിന്നപ്പോ  എതിരെ  ഒരു  വണ്ടി വന്നു… അവനെ  തള്ളിമാറ്റിയതും  എന്നെയാ  വണ്ടി  ഇടിച്ചത്… അവസാന  നിമിഷം  കണ്ണടയുമ്പഴും അവൻ  എന്റെ  അടുത്തുണ്ടായിരുന്നു…അങ്കിളിനു  ഒന്നും  സംഭവിക്കില്ലാ  എന്ന്  പറഞ്ഞ്…. നീ അവനെ  ഹോസ്പിറ്റലിൽ  വെച്ച്  കണ്ടതല്ലേ… പിന്നെ  അൻവറിന്റെ  കല്യാണത്തിനും  വന്നിരുന്നു… നിന്നോട്  അന്ന്  ഞാൻ  പറഞ്ഞിരുന്നല്ലോ …. ”

“ആഹ്.. ഞാൻ  മറന്നു…. ”

അപ്പൊ  അനസാണ്  ഉപ്പാനെ  രക്ഷിച്ചത്.. പിന്നെ  എന്തുകൊണ്ടാ  അജുക്ക  അങ്ങനൊരു  കള്ളം  പറഞ്ഞത്…??… ഞാൻ  അജുക്ക  രക്ഷിച്ച മട്ടിൽ  സംസാരിച്ചപ്പോ  എന്തുകൊണ്ടാ  എന്നേ  തിരുത്താതിരുന്നത്….??.. പക്ഷേ.. അനസിനെ  ഞാൻ  അവിടെ  കണ്ടേ  ഇല്ലല്ലോ….അൻവറിക്കാന്റെ കല്യാണത്തിന്  വന്നന്ന്  പറയുന്നു.. അന്നും  കണ്ടില്ലാ…   എന്തോ  കളി  നടന്നിരിക്കുന്നു.. എന്താണെന്ന്  എത്ര  ആലോയിച്ചിട്ടും  മനസ്സിലാവുന്നില്ലാ…..താന്‍ അറിയാത്ത പലതും ഇവിടെ നടക്കുന്നുണ്ട്…കണ്ട് പിടിക്കണം… എന്തായാലും  രക്ഷിച്ചത്  അനസാണെന്ന്  ഉപ്പാന്റെ  വായയിൽ  നിന്ന്  തന്നെ  കേട്ടോണ്ട്  വിശ്വസിക്കാതിരിക്കാനും  കഴിയില്ലാ… എന്നാലും  അനസ്  അത്ര  നല്ലവനൊന്നും അല്ലാ.. പെങ്ങൾക്ക്  വേണ്ടി  അല്ലേ  എന്നേ  കെട്ടിയേ…. ഒന്ന് പിന്നോട്ട് തിരിഞ്ഞു നോക്കിയാ അവരെന്നോട് കാട്ടിക്കൂട്ടിയതിനൊന്നും കയ്യും കണക്കൂല്ലാ ….ആങ്ങളേടേം  പെങ്ങളെടേം  ഉദ്ദേശം  എന്റെ  മനസ്സ്  വേദനിപ്പിച്ചു അത്  കണ്ട്   സന്തോഷിക്കണം എന്നതാണ്…. അതൊരിക്കലും  നടക്കില്ലാ…

“മോളെന്താ  ആലോയ്ക്കുന്നെ….ഉപ്പ  അനസിനോട്  ആവശ്യപെട്ടിട്ടാ  മോളേ  നിക്കാഹ്  കഴിച്ചേ…..അവന്ന്  ഒരു  എതിർപ്പുമില്ലായിരുന്നു.. പൂർണ  സമ്മതമായിരുന്നു……അത്കൊണ്ട്  തന്നെ  നിങ്ങൾ കുറച്ചു  സമയമെടുത്താലും പരസ്പരം  അറിഞ്ഞു  എല്ലാം  മനസ്സിലാക്കി  വേണം  മുന്നോട്ട്  പോകാൻ… മോളുടെ  ജീവിതം ഹൈറാവട്ടെ…..”

“ഉപ്പാ…. ”

അവളുപ്പാനെ  കെട്ടിപിടിച്ചു…. എന്റെ  കണ്ണ്  നിറഞ്ഞു… ഇത്രയും  എന്നേ  സ്നേഹിക്കുന്ന  എന്റെ  കാര്യത്തിൽ  വേവലാതിപെടുന്ന ഉപ്പാനോട്  ഞാൻ  എങ്ങനെ  പറയും  അനസ്  എന്നേ  പ്രതികാരത്തിന്റെ  പുറത്ത്  കെട്ടിയതാണെന്ന്…. സഹിക്കോ  ഈ  മനസ്സിനത്…. എല്ലാരും  നല്ല  സന്തോഷത്തിലാ.. ഇവരുടെ  സന്തോഷം  ഞാനായിട്ട്  കളയുന്നില്ലാ…

“ഉപ്പയുടേം  മോളുടേം സ്നേഹപ്രകടനം  കഴിഞ്ഞങ്കി ഞങ്ങൾക്കൊരു  അവസരം…. ”

അസർപ്പായിരുന്നു അത്…

“പോടാ….ചെറിയ  വായേല്  വലിയ  വർത്താനം  പറയാണ്ട്…. ”

“എവിടെ… എന്റെ അളിയനെവിടെ…. ”

“അനസിവിടെ ഉണ്ടായിരുന്നു……”

“അനസെന്നോ… ഇക്കാന്ന്  വിളിക്ക്… ”

(ഇക്കാനെന്റെ  പട്ടി  വിളിക്കും )

“അങ്ങനെ  പറഞ്ഞു  കൊടുക്ക്  അസർപ്പെ…..”

അപ്പഴേക്കും  അനസ്  അങ്ങോട്ട്  വന്നു… അസർപ്പിന്റെ  തോളിൽ  കയ്യിട്ട്  കൊണ്ട്

“നിന്റെ  പെങ്ങൾക്ക്  എന്നോട്  തീരെ  ബഹുമാനല്ലാ…… ”

“അങ്ങനെയെങ്കി ഇനി  പേരെടുത്തു  വിളിച്ചാ  നല്ലൊരു  അടി  കൊടുത്തേര്…. ”

“ഒരടീലൊന്നും അന്റെ  പെങ്ങള്  ഒതുങ്ങൂല്ലാ…..ഇങ്ങനെ  പോയാ ഞാൻ  ചെയ്യാത്ത പലതും  അവളെന്നെ  കൊണ്ട് ചെയ്യിപ്പികും….”

“ഇക്ക  ധൈര്യായിട്ട് ചെയ്തോ.. മ്മളുണ്ട്  കൂടെ… ”

“ഹും….അളിയന്മാർ  ഒന്നായപ്പോ  മ്മള്  പൊറത്തായല്ലേ… നടക്കട്ടെ…. ”

അപ്പഴാണ്  സന  അങ്ങോട്ട്  വന്നത്…..

“വാ ..നമ്മക്  റൂമിൽ  ഇരുന്ന്  സംസാരിക്കാ…. ”

റൂമിൽ..

“വല്ലാത്തൊരു  ട്വിസ്റ്റ്‌  ആയിപോയല്ലേ.. അറിഞ്ഞപ്പോ  ഞാൻ  ശരിക്കും  ഞെട്ടി…. ”

“ഇനി  പറഞ്ഞിട്ട്  എന്താ  കാര്യം… എടീ.. അജുക്കനെ  കുറിച്ച്  വെല്ല  വിവരവും  ഉണ്ടോ.. ”

“അൻവറിക്ക പറഞ്ഞത്  പോലീസ്  കൊണ്ടുപോയന്നാണ്… തിരുമറിയാണ്  കേസ്…. എന്താ  സത്യാവസ്ഥാ.. ആരുടെ ഭാഗത്താ തെറ്റ് ..അനസിന്റെ കളിയാണോ.. എന്നൊന്നും  അറിയില്ലാ….. ”

“ഹ്മ്മ്… ”

“അനസ് … അവനെന്തെങ്കിലും  പറഞ്ഞോ…
എന്ത്  ഭാവിച്ചാ  അവൻ  നിന്നെ  കെട്ടിയത്… ഒരു  പിടീം  കിട്ടുന്നില്ലാ…നൗറീൻ  നിന്നോട്  ഉടക്കിന്  വെല്ലോം  വന്നോ… നിന്റെ  കാര്യം  ആലോയ്ക്കുമ്പോ  എനിക്ക്  വീട്ടിൽ ഇരുന്ന് ഒരു  സമാധാനോം  ഇല്ലാ…. ”

“നീ  എന്റെ  കാര്യം  ആലോയ്ച്ച്  വിഷമിക്കണ്ടടി.. എനിക്ക്  ഒരു  ബുദ്ധിമുട്ടും ഇല്ല  ഇവിടെ.. പിന്നെ  അനസിന്ന്  അവന്റെ  പേരന്റ്സിനെ പേടിയാണ്.. അവരുള്ളോണ്ട്  അവൻ  എന്നേ  ഒന്നും  ചെയ്യില്ലാ.. പിന്നെ  നൗറീൻ.. അവളെന്ത്‌  വേലത്തരം  ഇറക്കിയാലും  അവളെ  നേരിടാൻ  എനിക്ക്  അറിയാം… അതോണ്ട്  ഇജ്ജ്  പേടിക്കണ്ടാ… ”

“നമ്മക്ക്  എല്ലാം  അൻവറിക്കനോട്  തുറന്ന് പറഞ്ഞാലോ… ”

“ഏയ്യ്.. അത്  വേണ്ടാ .. ചില  കാര്യങ്ങളിലൊക്കെ  തീരുമാനം  ആയിട്ടുണ്ട്.. അതൊക്കെ  നടക്കണമെങ്കി ഞാൻ  ഇവിടെ  നിന്നെ  പറ്റു.. എല്ലാം  നിന്നോട്  വിശദമായി  പിന്നീട്  പറയാം…”

“കൂട്ടുകാരികളുടെ  കുശുകുശുക്കൽ  കഴിഞ്ഞങ്കി  നമ്മക്ക്  അങ്ങോട്ട്  ഇറങ്ങിയാലോ…. ”

അൻവറിക്ക ഡോർ  തുറന്ന്  അകത്തേക്ക്  വന്നു…

“മോളേ….നിനക്കിവിടെ  ബുദ്ധിമുട്ടൊന്നും  ഇല്ലല്ലോ .. എന്ത്  വെഷമം  ഇണ്ടങ്കിലും  ഇക്കാനോട്  പറയാൻ  മടിക്കരുത്.. കേട്ടല്ലോ… ”

“ഹ്മ്മ്….”

ഞാൻ  ഇക്കാനെ  കെട്ടിപിടിച്ചു  കരഞ്ഞു…. സങ്കടോ  സന്തോഷോ..എന്താ  അറീല്ലാ….

താഴെ  ഹാളിലേക്കു  ചെന്നപ്പോ  എല്ലാരും  അവിടെ  ഉണ്ടായിരുന്നു….

“അനസ്  ഇങ്ങോട്ട്  വന്നേ… ”

ഇക്ക  എന്നേം  അനസിനേം  ചേർത്ത്  നിർത്തി  കൊണ്ട്..

“അപ്പൊ  പുതുമോടികൾക്ക് ഈ  ഇക്കാന്റെ  വക  ഒരു സമ്മാനം…. വൺ വീക് ഹണിമൂൺ  പാക്കേജ്……ഇതാ …ഇക്ക  എല്ലാം  പറഞ്ഞു  ശരിയാക്കിയിട്ടുണ്ട്.. വായാനാട്ടിലെ  ഒരു  കിടു  റിസോർട്ടാണ്… നിങ്ങ  പോയി  അടിച്ചു  പൊളിക്ക്…..”

“അതെന്തായാലും  കൊള്ളാല്ലോ.. ”

എല്ലാരും  അൻവറിക്കന്റെ  തീരുമാനത്തോട് യോജിച്ചു….

അത്  കേട്ടതും  ഞാൻ ഞെട്ടി…ഹണിമൂൺ. …വൺ  വീക്കോ!!!.. അതും  ഈ  കാലമാടന്റെ  കൂടെ…. പടച്ച  റബ്ബേ… അനസ്  യെസ് പറയല്ലേ.. എങ്ങനെയെങ്കിലും  ഈ  ട്രിപ്പ്‌  മുടക്കണേ…

“ഇക്കാന്റെ  ഗിഫ്റ്റ്  ഞങ്ങൾ  സ്വീകരിച്ചിരിക്കുന്നു.. അല്ലേ  അയ്ഷ… ”

അവൻ  എന്നേ  നോക്കി  ഒരു കള്ള  ചിരി  ചിരിച്ചു…

ഏ…!!!. ഏത്  വകേല്… ദുഷ്ട്ടാ… നിന്റെ  മനസ്സിലിരിപ്പ്  ഒന്നും  നടക്കാൻ  പോണില്ലാ…

“അങ്ങനെയെങ്കി നാളെത്തന്നെ  പുറപ്പെട്ടോള്ളൂ…. വൈകീട്ട്  നിങ്ങളെത്തുമെന്ന്  ഞാൻ  വിളിച്ചു പറഞ്ഞോളാം…. ”

റബ്ബേ ..നാളെയോ…..എന്തൊരു  കഷ്ട്ടാ  ഇത്….

“ആയ്കോട്ടെ  ഇക്കാ…..”

അനസ്  സമ്മതം  മൂളി …

എല്ലാരും  യാത്ര  പറഞ്ഞു  പോയി..

“മോനെ… അതെന്തായാലും  നന്നായി…..ഈ  ഒരു  സാഹചര്യത്തിൽ  അയ്ഷക്ക്  ഇവിടെ  നിന്ന്  മാറി  നിക്കുന്നത്  ഒരു  വലിയ  ആശ്വാസമായിരിക്കും.. പിന്നെ  അവർക്ക് പരസ്പരം  മനസ്സിലാക്കാൻ  ഇതൊരു  അവസരമാകും….”

യാത്രക്കിടയിൽ  ഉപ്പ അങ്ങനൊരു  തീരുമാനം എടുത്തതിൽ അൻവറിക്കാനെ   അനുമോദിച്ചു…

ഇതേസമയം അനസും  അയ്ഷയും  റൂമിൽ

“തന്നോട്  ആരാ  ട്രിപ്പിന്  ചാടിക്കേറി സമ്മയ്ക്കാൻ  പറഞ്ഞ്… ”

അയ്ഷ  കലിപ്പ് മൂഡ്  ഓൺ

“നല്ലൊരു  അവസരം  അല്ലേ…..ഞാനും  താനും  മാത്രം..അതും  പ്രകൃതിരമണീയമായ ഒരു  അറ്റ്മോസ്ഫിയറിൽ..  നല്ല  രസമായിരിക്കും… ”

ബെഡിൽ  കിടന്ന് കുഷ്യനും  കെട്ടിപിടിച്ചു  അനസ്  ഒരവിഞ്ഞ  ചിരി  ചിരിച്ചു…

“ഒരു  പ്രകൃതിരമണീയം… ദേ.. എന്റെ  വായേല്  നല്ല പുളിച്ച  തെറി  വരുന്നുണ്ട്  കേട്ടോ… എന്നേ  കൊണ്ട്  കൂടുതൽ  പറയിപ്പിക്കരുത്…ഞാൻ  വരില്ലാ.. താൻ  ഒറ്റക്ക്  അങ്ങോട്ട്  പോയെച്ചാ മതി… ”

“വരില്ലാ…..??  ”

“ഇല്ലാ… ”

“ഒറപ്പല്ലേ…”

“ഇല്ലാന്ന്… ”

“എങ്കിൽ  ഞാൻ  ഒരു  കാര്യം  ചെയ്യാം….ഞാൻ  ഇക്കാക്ക്  വിളിച്ചിട്ട്  താൻ  എന്റെ  കൂടെ  വരുന്നില്ലാന്  പറയാം.. അപ്പൊ  വീട്ടുകാർക്ക്  ഒരു  സ്പെല്ലിങ്  മിസ്റ്റേക്ക് ഫീല്  ചെയ്യും.. ഒരു  അത്  ചികഞ്ഞു  നോക്കിയാ  ചിലപ്പോ  സത്യങ്ങളൊക്ക പുറത്ത്  വരും.. അപ്പൊ  നിന്റെ  ഉപ്പ വിഷമിക്കും….ഉപ്പ വിഷമിച്ചാ ബിപി.. അറ്റാക്ക്…..തന്റെ  ഇഷ്ട്ടം  അതാണങ്കി  ഞാൻ ഇപ്പൊ  തന്നെ  വിളിച്ചു  പറഞ്ഞേക്കാം .. ”

“അയ്യോ.. വിളിക്കല്ലേ…വിളിക്കല്ലേ..
ഇന്റെ  റബ്ബേ.. ഇന്റൊരു  ഗതികേട്…. ”

“അങ്ങനെ  വഴിക് വാ… എന്നാ  മോള്  പോയി  ഡ്രസ്സ്‌  പാക്ക് ചെയ്യ് ട്ടാ.. ”

കാലമാടാ… ഈ  ട്രിപ്പ്  നടക്കില്ലാ… ഇജ്ജ്  നോക്കിക്കോ… ഈ  അയ്ഷ  അത്  മൊടക്കും… അതിനുള്ള  വഴിയൊക്കെ  എനിക്കറിയാ….നാളെയൊന്ന്  ആയിക്കോട്ടെ….

♡♡♡

ഇത്ര  പെട്ടന്ന്  നേരം  വെളുത്തോ.. ഓഹ് .. എന്തൊരു  ഷീണം….ഉറക്കച്ചടപ്പ് … എങ്ങനെ  ഇല്ലാതിരിക്കും.. തിരിഞ്ഞും  മറിഞ്ഞും  കിടാക്കാൻ  പറ്റണ്ടേ..  ഒരു കുഞ്ഞു  സോഫയും… കാലമാടൻ  കിടക്കണ  കിടപ്പ്  കണ്ടില്ലേ..പുതച്ചു  മൂടി  സുഖിച്ചൊറങ്ങാ.. ഓഹ് …ഒരു  ചവിട്ട്  അങ്ങട്ട്  കൊടുത്താ  താഴെ  കിടക്കും…. ഇപ്പോ ശരിയാക്കിതരാ…

ഞാൻ  അനസിന്റെ  അടുത്ത്  ചെന്ന്  നോക്കി.. ആൾ നല്ല  ഉറക്കത്തിലാണ്…. ബാത്‌റൂമിൽ  ചെന്ന്  ഒരു  ബക്കറ്റ്  വെള്ളം  എടുത്തു  വന്നു…

ഉമ്മാന്റെ  കയ്യിന്ന്  കുറേ  വെള്ളാഭിഷേകം  കിട്ടിയതല്ലേ.. അത്  ഇങ്ങനെ  എങ്കിലും മുതലാക്കി  ഞാൻ  ഒന്ന്  ആനന്താശ്രു കൊള്ളട്ടേ…. എന്നിട്ട്  ആ  ബക്കറ്റ്  വെള്ളം  അവന്റെ  തലവഴി  അങ്ങോട്ട്  ഒഴിച്ചു….
ഹഹഹഹ.. നല്ല  തണുത്ത  വെള്ളാണേ…പനി  വന്ന്  അനസൊരു  കിടപ്പ്  കിടന്നാ  ട്രിപ്പ്‌  ഗോവിന്ദാ…

“എന്റെ  റബ്ബേ…. മഴ…. ”

അനസ്  ഞെട്ടി  എണീറ്റു….

ഹഹഹഹ… വെള്ളത്തിൽ  വീണ  കോഴിമാരി ആയീക്ണ്  അനസ്… നിക്ക്  ചിരി  അടക്കാൻ  വയ്യാ… ഞാൻ  ചിരിച്ചു  ചിരിച്ചു  ഒരു  ഭാഗത്തായി …..

കണ്ണ്  തുറന്ന്  നോക്കുമ്പോ മ്മടെ  കാന്താരി  അതാ ബക്കറ്റും  പിടിച്ചു  നിന്ന്  കിണിക്കാ … കെക്കക്കാ…..

“ഇപ്പൊ  കാണാൻ  നല്ല  ചേലുണ്ട്  ട്ടാ ….”

“ടീ …കാന്താരീ.. എന്തിനാ  വെള്ളൊഴിച്ചേ… ”

“ഞാൻ  അവിടെ  സോഫയിൽ  നെങ്ങി നെരങ്ങി  കിടക്കുമ്പോ താൻ   ഇവിടെ  ബെഡിൽ  സുഖിച്ചു  കിടക്കണ നിക്ക്  സഹിച്ചീലാ.. അതോണ്ടാ  വെള്ളൊഴിച്ചേ…  ”

“എടീ.. നിന്നെ ഞാൻ…..”

അവൻ  പിന്നാലെ  വരുന്നകണ്ടു  ഞാൻ  താഴേക്ക്  ഓടി…..

♡♡

എങ്ങനെയാപ്പോ  ഈ  ട്രിപ്പ്‌  ഒന്ന്  മുടക്കാ…ബ്രേക്ക്‌  ഫാസ്റ്റ്  കഴിച്ചു  കഴിഞ്ഞാ ഇറങ്ങണ്ടരും… ഒരു  വഴി…

“അനസേ… ബ്രേക്ക്‌  ഫാസ്റ്റ്  എടുത്തു  വെച്ചിട്ടുണ്ട്.. വന്ന്  കഴിക്ക്… ”

ഉമ്മ  വിളിച്ചു  പറയുന്ന  കേട്ടു….. ഞാൻ  താഴെ  അടുക്കളയിൽ  ആണ്…

“ദാ.. ഉമ്മാ  വൺ  മിനുട്ട് .. ഇപ്പൊ  വരാം ..”

യാ..യുറേക്കാ…ഒരു  വഴി  ഇണ്ട്… ഞാൻ  സ്റ്റെയറിൽ  എണ്ണ  ഒഴിച്ചു… ഇനിയാണ്  രസം…അവനിപ്പോ  വരും .. എണ്ണയിൽ  വഴുക്കി  പധോം ….പൊളിച്ചു… അനസേ… നിന്റെ  നാടു  ഞാൻ  ഓടിക്കും …. എന്നിട്ട്  താൻ  ട്രിപ്പിന്  പോണത്  എനിക്കൊന്ന്  കാണണം….

തുടരും….

Click Here to read full parts of the novel

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!