Skip to content

പറയാതെ – പാർട്ട്‌ 34

  • by
parayathe aksharathalukal novel

✒റിച്ചൂസ്‌

യാ..യുറേക്കാ…ഒരു  വഴി  ഇണ്ട്… ഞാൻ  സ്റ്റെയറിൽ  എണ്ണ  ഒഴിച്ചു… ഇനിയാണ്  രസം…അവനിപ്പോ  വരും .. എണ്ണയിൽ  വഴുക്കി  പധോം ….പൊളിച്ചു… അനസേ… നിന്റെ  നാടു  ഞാൻ  ഓടിക്കും …. എന്നിട്ട്  താൻ  ട്രിപ്പിന്  പോണത്  എനിക്കൊന്ന്
കാണണം….

ദാ .. ആ  കാലമാടൻ  വരുന്നുണ്ട്  ട്ടാ… മ്മള്  വേഗം  പോയി  വാതിലിന്റെ  പുറകെ  മറഞ്ഞു നിന്നു….എന്നിട്ട്  ചെവി  കൂർപ്പിച്ചു  വെച്ചു…

പധോം.!!!!!!!!…

ഹഹഹഹ…. പൊളിച്ചു…. ഇന്റെ  റബ്ബേ.. ഇനിക്ക്  ഇത്ര  ഒക്കെ  ബുദ്ധി  ഇണ്ടാ.. ഫസ്റ്റ്  പ്ലാൻ  തന്നെ  വർക്ക്‌  ഔട്ട്‌  ആയില്ലേ… നിക്ക്  വയ്യാ… ഞാൻ  ഒരു  സംഭവാണ്… അവനങ്ങനെ  തന്നെ  വേണം…. കയ്യും  കാലും  ഒടിഞ്ഞു  കുറച്ചു  കാലം  കിടക്കട്ടെ.. അപ്പഴേ  ആ  അഹങ്കാരം  ഒന്ന്  കുറയൂ…….
അയ്ഷാ.ആനന്തപുളകിതയാകുന്നതന്ന്  മുൻപ് ആ  സീൻ  ഒന്ന്  കാണ്… അല്ലേ  അത്  മിസ്സ്‌  ആവും…. പറ്റാച്ചാ ഒരു  ഫോട്ടോയും  എടുത്തോ….ഫ്രെയിം  ചെയ്തു  വെക്കാല്ലോ… പക്ഷെ ..ഇത്രേം മുകളിന്ന്  ഊരക്കുത്തി വീണിട്ടും  കരച്ചിലൊന്നും  കേക്കാനില്ലല്ലോ….അല്ലേലും  ഇമോഷൻസ്  അടക്കിപിടിക്കാൻ  അനസിനെ  കഴിഞ്ഞിട്ടേ  വേറെ  ആളൊള്ളൂ……അതോ  കാറ്റ്   പോയോ…. ഞാൻ  ഒരു  നിമിഷം  ജയിലിലെ  ഗോതമ്പുണ്ട തിന്നുന്നത് സ്വപ്നം കണ്ട്… മിഴിച്ചു  നിക്കാണ്ട്  പോയി  നോക്കടീ…

മ്മള്  വേഗം സ്റ്റെയറിന്റെ അവിടെ പോയി നോക്കിയപ്പോ ഊരക്കുത്തി വീണ്  നടു  സൂപ്പ് ആയി കലങ്ങി കിടക്കണ അനസിനെ  കണ്ടു  എന്ന്  നിങ്ങൾ  വിചാരിക്കുന്നുണ്ടാകും…..ആരും എന്നേ  കടിച്ചു  കീറാൻ വരണ്ടാ… അവിടെ  എങ്ങും  ആരുടേം  പൊടി പോലും  ഇല്ലാ…..ഇതിപ്പോ  എന്താ  കഥാ…അവൻ  വീണില്ലേ..പക്ഷേ .. വീണ  സൗണ്ട്  മ്മള്  കേട്ടതാണല്ലോ….. ഷോ… ഒരു  പിടീം  കിട്ടുന്നില്ലല്ലോ… എന്നൊക്കെ  ആലോയ്ച്  നടന്നു  സ്റ്റെയറിന്റെ  താഴെ  എത്തീതും
മ്മടെ  കാൽ  സ്ലിപ്പായി.. എന്താ  കാര്യം… സ്റ്റെയറിൽ  ഒഴിച്ച  എണ്ണ ഒലിച്ചിറങ്ങി താഴെ  ഒക്കെ  ഇണ്ട്… മ്മള് വീഴാൻ പോയതും  കണ്ണ് പൂട്ടിയടച്ചു… പടച്ചോനെ.. എന്റെ  നടു  ഒടിഞ്ഞതഞ്ഞേ.. ഇതിനാണ്  താൻ  കുഴിച്ച  കുഴിയിൽ  താൻ  തന്നെ  വീഴാന്ന് പറയുന്നത്…. പക്ഷേ .. മ്മള്  വീണില്ലാ  ..മ്മളെ  ആരോ  താങ്ങി  പിടിച്ചിരിക്കുന്നു…  കണ്ണ്  തുറഞ്ഞു  നോക്കിയതും  അനസതാ ഇമ്മടെ  അരയിലൂടെ  കയ്യിട്ട്  താങ്ങി  പിടിച്ചു കൊണ്ട് മ്മളെ നോക്കി  ഇളിച്ചു  നിക്കിണ്  .. ഏ….!!!!!!…അപ്പൊ  ഈ  ബലാല് വീണില്ലേ.!!…..അതോ ഇനി വീണിട്ടും  ഇങ്ങനെ  മലപോലെ  നീച്ചു നിക്കാൻ ഇവനെന്താ  വെല്ല  സൂപ്പർ മാൻ എങ്ങാനും  ആണോ….

” എന്താ  അയ്ശു… ഇങ്ങനെ  നോക്കുന്നെ… ”

അവന്റെ  ചോദ്യം  കേട്ടപ്പഴാണ് മ്മളെ  നിപ്പ് അത്ര  പന്തിയല്ലെന്ന് മനസ്സിലായത്…..മ്മള് വേഗം അവന്റെ കയ്യിന്ന്  മാറി നിന്നു….
നിമിഷ നേരം കൊണ്ട് ചെക്കന്റെ മൂട് മാറി….

“അല്ലാ.. എന്താ  നിന്റെ  വിചാരം… മെപ്പോട്ട്  നോക്കിയാണോ  നടക്കുന്നെ… ഇപ്പൊ  ഒരുത്തി ഊരക്കുത്തി  വീണിട്ട്  കൊട്ടിക്കലാശം  കഴിഞ്ഞതേ  ഒള്ളു… അപ്പോത്തിനാ  അടുത്തത്…..വല്ലതും  പറ്റീന്നെങ്കിലോ…”

അപ്പൊ  അനസ്  വീണില്ലാ.. ഇമ്മടെ  പ്ലാൻ  ഫ്ലോപ്പ്  ആയി…. ഷോ.. എന്തൊരു  കഷ്ട്ടാ  ഇത്….ആരാകും  വീണിട്ടുണ്ടാകാ…??? എന്തായാലും മ്മളും വിട്ട് കൊട്ത്തീല്ലാ…

“താൻ എന്തിനാ   അതിന്  ചുടാകുന്നെ…..വീണാലെന്താ … ഞാൻ  അല്ലേ..അതിന്  തനിക്ക്  എന്താ …താൻ  അധികം ഭരിക്കാൻ  വരല്ലേ… വെല്ലോം പറ്റീന്നെങ്കി  ഞാൻ  അത് അങ്ങട്  സഹിക്കും… അല്ല പിന്നെന്ന്…”
“തന്റെ  മനസ്സിലിരിപ്പോക്കെ  എനിക്കറിയാടി… ഊരക്കുത്തി  വീണാ  പിന്നെ  ട്രിപ്പിന്  പോരണ്ടല്ലോ.. ആ  ഏതു  പറഞ്ഞു  ട്രിപ്പ്‌  മൊടക്കാല്ലോ.. നടക്കില്ല  മോളേ….. ”

“ഒരു  ട്രിപ്പ്‌ മുടക്കാൻ സ്വയം കുഴി  കുഴിച്ചു  അതിൽ  വീഴാൻ  എനിക്കെന്താ  ഭ്രാന്തല്ലേ…”

“അതേടീ..ഇജ്ജതും ചെയ്യും .. അന്നേ  കണ്ടപ്പോ  കരുതീത്  അരവട്ടാന്നാ.. പിന്നെയല്ലേ  മനസ്സിലായത്  മുഴു  വട്ടാണെന്ന്…. ”

“ദേ.. എനിക്ക്  ചൊറിഞ്ഞു  വരുന്നുണ്ട്  കേട്ടോ… ”

“ഒന്ന്  നിർത്തുന്നുണ്ടോ  രണ്ടാളും… ”

തമ്മിതല്ലുന്ന  ഞങ്ങൾ  രണ്ടാളും  സൗണ്ട്  കേട്ട  ഭാഗത്തേക്ക്  ഒരുമിച്ചു  നോക്കി…

ഊരക്ക്  കയ്യും  കൊടുത്ത്  ആകെ  വിവശയായി നിക്കുന്ന  നൗറീൻ…. ഏ…!!!!…അപ്പൊ  നൗറിയാണോ വീണേ.. ഹഹഹഹ.. അത്  പൊളിച്ചു…. ഇപ്പൊ  കുറച്ചു  സമാധാനായി… പണി വേസ്റ്റ് ആയില്ലല്ലോ… ഇവൾക്കിട്ട്  ഒന്ന്  കൊടുക്കാൻ  ഇവിടെ  വന്നപ്പോ  തൊട്ട്  ഞാൻ  വിചാരിചേണ്.. എന്തായാലും റബ്ബേ .. ഇന്റെ  ആഗ്രഹം  അറിഞ്ഞു  ഇയ്യ്  സാധിച്ചു  തന്നല്ലോ…..പാവം… ആകെ  സൂപ്പ് പരുവം  ആയിക്ക്ണ്……

പക്ഷേ.. മ്മള്  ചിരിച്ചില്ലാട്ടോ.. ഇതിന്റെ  പിറകിലെ  കറുത്ത  കൈകൾ  ഇമ്മടെ  ആണന്നറിഞ്ഞാ രണ്ടാളും  എന്നേ വെച്ചേക്കില്ലാ… രാത്രിക്കുള്ള  ബീഫിന്റെ  കൂടെ  കൊത്തി  അരിഞ്ഞു കറി  വെക്കും.. അതോണ്ട്  കുറച്ചു  സങ്കടൊക്കെ മുഖത്തു  വരുത്തി  വേഗം മ്മള്  അവിടുന്ന് അടുക്കളയിലേക്ക്  സ്കൂട്ട്  ആയി…

അനസ്  വീഴണ്ടോട്ത്ത് പെങ്ങള്  വീണു.. കുറച്ചു  സന്തോഷൊക്കെ ആയെങ്കിലും  അതോണ്ട്  കാര്യല്ലല്ലോ.. ഈ  സിറ്റുവേഷനിൽ ട്രിപ്പ്‌  മുടക്കുന്നതല്ലേ  പ്രധാനം….ഇനിപ്പോ  എന്ത് ചെയ്യും…??..പ്ലാൻ  എ  ഫ്ലോപ്പ്  ആയ  പ്ലാൻ  ബി  എന്നാണല്ലോ….അടുത്ത  വഴി  നോക്കാം….

“അയ്ശു മോളേ..നീ  അവിടെ  എന്തെടുക്കാ …ആ  ഫ്ലാസ്കിന്ന് ചായ  ഗ്ലാസിലാക്കി  ഇങ്ങെടുത്തേ….എന്നിട്ട്  കഴിക്കാൻ  വാ.. എല്ലാരും  വന്നു… ”

“ദാ  വര്ണ് ഉമ്മാ… ”

ഗ്ലാസ്‌ ട്രയിൽ വെച്ച് ചായ  പാരുന്ന  സ്പോട്ടിലാണ്  പാത്രം  കഴുകാൻ  വെച്ച വിം മ്മടെ  കണ്ണിൽ  പെട്ടത്…. അപ്പൊ  ഇമ്മടെ  കുരുട്ടു ബുദ്ധിയിൽ  വേറെ  ഒരു  ഐഡിയ  ഉദിച്ചു.. ഇത്  എന്തായാലും  വർക്ക്‌  ഔട്ട്‌  ആവും… ഒരു  ചായ കപ്പിൽ  മാത്രം വിം  കുറച്ചു  ഒഴിച്ച് അതിലേക്ക്  ഈ  പാലിട്ട ചായ  ഒഴിച്ചു… ഓഹ് ..ഇതൊരിക്കലും  കണ്ട്  പിടിക്കാൻ  പറ്റില്ലാ .. ഇതെങ്ങാനും  ഒരു  സിപ്  അനസിന്റെ  വയറ്റിലേക്ക്  ചെന്നാ പിന്നെ  വയറിന്റെ  ഉള്ളിൽ  ഗുലെബാ ഡാൻസ്  തുടങ്ങും… കുറച്ചൂടെ  കഴിഞ്ഞാ അവന്ന്  ടോയ്ലറ്റിന്ന് ഇറങ്ങാൻ  നേരണ്ടാവുല്ലാ….
അയ്ഷാ .. വേം  കൊണ്ട്  കൊടുക്ക്…..അന്റെ  ഭർത്തു വൈറ്റിംഗിലല്ലേ… ഹഹഹ…

മ്മള്  ആ  ട്രൈ  ചായ  കൊണ്ട്  ഹാളിലേക്കു നടന്നു… അവിടെ  എല്ലാരും  ഹാജർ  ആണ്…..എന്നിട്ട്  ട്രൈയ്യിന്ന്  എല്ലാർക്കും  ചായ  എടുത്തു  കൊടുത്തു… അനസിന്റെ അടുത്ത്  ചെന്ന്  ചായ  വെച്ച്  ഒരു  ഇളി  ഇളിച്ചു…

കാലമാടാ.. ഈ  അയ്ഷനെ നിനക്കറിയില്ലാ… ഇതിലും  നല്ല  പണികൾ  നിനക്ക്  സ്വപ്നത്തിൽ  മാത്രേ  കിട്ടൊള്ളു  മോനെ….

മ്മക്ക്  അനസിന്റെ  അടുത്ത്  സീറ്റ്  കിട്ടീല്ലാ..എടുത്താണങ്കി നേരെ  കാണായിരുന്നു..   അനസ്  ഈ  തലക്കെ  ആണെങ്കി മ്മള്  മറുതലക്ക  ആണ്…
എന്നാലും കുഴപ്പല്യാ.. ലൈവ് ആണല്ലോ… എല്ലാരും  നല്ല  വർത്താനത്തിലാണ്.. ബട്ട്‌ .. മ്മടെ  കോൺസെൻട്രേഷൻ  ആ  ചായ  കപ്പിലാണ്.. ഇതുവരെ  ആയിട്ടും  ഒരു  സിപ്  പോലും  കുടിച്ചിട്ടില്ലാ…കോപ്പ് ..അനസൂട്ടാ.. കുടിക്കടാ…മ്മള്  നുള്ളി  നുള്ളി  തിന്നോണ്ടിരിക്കുമ്പോ  അനസൊരു  കാൾ  വന്നന്നും  ഇപ്പോ  വരാമെന്നും  പറഞ്ഞു  ആ  ചായ  കപ്പും  എടുത്തു സിറ്റ് ഔട്ടിലേക്ക്  പോയി… ഷോ.. അവനത്  കുടിച്ചു  കാണോ..??.. പോയ  പോക്കില് ആള്  തിരിച്ചു  വരേം  ചെയ്തു…..ഞാൻ  അവനെ  നോക്കുന്നത് കണ്ടു അവൻ എന്നേ  നോക്കി  ഒന്ന്  കണ്ണ് ഇറുക്കി കൊണ്ട് വീണ്ടും  ഫുഡ്‌ കഴിക്കൽ തുടർന്നു.. ഇടക്ക്  ചായ  മോന്തുന്നും ഇണ്ട്.. ആഹ് .. അത്  കണ്ടപ്പഴാ ഒരു  സമാധാനായത്…. ഇനിയാണ്  കളി.. ഒരു  5 മിനുട്ട്…. പിന്നെയല്ലേ  രസം.. ആ  കാഴ്ച്ച  കണ്ടു  ഞാൻ  ഇന്ന്  ചിരിച്ചു ചാവും… എല്ലാരും ഫുഡ്‌  കഴിക്കൽ  കഴിഞ്ഞു  നീച്ചപ്പോ  ഞാൻ  അവന്റെ  സീറ്റിൽ  പോയി  നോക്കി… ചായ  കപ്പ്  കാലിയാണ് .. ഒക്കെ  കുടിച്ച്ക്ണ്… മണ്ടൻ….

അവൻ  വരുന്നതും  കാത്ത്  ഞാൻ  റൂമിൽ  പോയി  ഇരുന്നു ….എവിടെ…  കാണാനില്ലല്ലോ…. വരണ്ട  ടൈം  കഴിഞ്ഞല്ലോ.. ഏറ്റില്ലേ… ഏകാതെ പിന്നെ… കപ്പ്  കാലി  അല്ലായിരുന്നോ……

അപ്പൊ അതാ നമ്മടെ  അനസൂട്ടൻ റൂമിലേക്ക്  വരുന്നു… യാതൊരു  ഭാവ വ്യത്യാസവും  ഇല്ലാ….ആള്  നല്ല  ഹാപ്പി  ആണ്…

“വേം  റെഡി  ആവ്.. പോണ്ടേ…. ”

“ഏ.. ആ… ”

ഇതെന്താ  ഇങ്ങനെ… സാധാരണ വിം  ഉള്ളിൽ  പോയ  വയറിളക്കം  കൊണ്ട്  ആള്കാര്ക് നിക്കപ്പൊറുതി  ഉണ്ടാകുല്ലാ.. ഇവിടെ  അതിനു പകരം  ആള്  കൂൾ  ആയിരിക്കുന്നു… ഇതെന്ത്  മറിമായം…

“പിന്നേ… ചായ  സൂപ്പർ  ആയിരുന്നുട്ടോ.. ഇനിയെന്നും  എനിക്ക്  ഇങ്ങനെത്തെ  ചായ  മതി…. ”

ആണല്ലേ….
ഇത്  മനുഷ്യന ജന്മം അല്ലാ .. ചൊവ്വേന്ന്  വന്ന  ഏതോ  ഭീകര  ജീവിയാണ്… ഒറപ്പിച്ച്…

“പക്ഷേ.. വിം  അങ്ങട്ട്  ശരിക് കലങ്ങീല്ലാ.. സാരല്ലാ .. അടുത്ത  പ്രാവശ്യം നല്ലോം  കലങ്ങീണോന്ന് നോക്കണേ… ”

ഞാൻ  ഒരു സൈക്കിൾമ്മന്ന്  വീണ  ചിരി  ചിരിച്ചു… ഇതെങ്ങനെ  ഇവൻ  കണ്ടു  പിടിച്ചു…. !!!… നോ ഐഡിയ..

“ഞാൻ  ഇതെങ്ങനെ  മനസ്സിലാക്കി  എന്നാവും  മാഡം ആലോയ്ക്കുന്നെ…. ഇതിനൊന്നും  CBI അന്ന്യോഷണം  നടത്തണ്ട  ആവശ്യം  ഒന്നും  ഇല്ല  മോളേ.. ചായ  കൊണ്ടരാൻ ലേറ്റ്  ആയതും  അത്  തരുമ്പോ  അന്റെ  ആ  അവിഞ്ഞ  ചിരിയും  കണ്ടപ്പഴേ  ഞാൻ ഒരു  പണി മണത്തിരുന്നു… അന്നേ  എനിക്കറിഞ്ഞുടെ.. ഈ ട്രിപ്പ്‌  മുടക്കാൻ  എന്ത്  വേലത്തരോം  ഇജ്ജെറക്കും ന്ന്… അതോണ്ട്  കുട്ടിക്ക്  കുറച്ചു  ആശ്വാസം  ആയിക്കോട്ടെച്ട്ടാ പുറത്ത് പോയി  ചായ  കളഞ്ഞതിനു  ശേഷം  ചായ  കുടിക്കുന്ന  പോലെ  ഞാൻ  ആക്ട് ചെയ്തത്…. മണ്ടി.. ഇതൊക്കെ  ഈ  അനസ്  കുറേ  കണ്ടതാ… പുതിയത്  വല്ലതും  ഉണ്ടങ്കി  മോള്  ഇറക്ക്  ട്ടാ…”

“ഷിറ്റ്…. ”

അങ്ങനെ  അതും  ഫ്ലോപ്പ്  ആയി… ഇനിയിപ്പോ  ട്രിപ്പ്‌  മുടക്കാൻ  എന്ത്  ഇറക്കീട്ടും  കാര്യല്ലാ … അവനതൊക്കെ പൊളിച്  എന്റെ  കയ്യിത്തരും…

“ഞാൻ  ഇക്കാനെ  വിളിക്കണോ .. അതോ  ഇജ്ജ്  പോയി  റെഡി  ആവുന്നോ… ”

“ഞാൻ റെഡി  ആയി… ”

“നല്ല  കുട്ടി…. ”

അങ്ങനെ പെട്ടിയും  വട്ടിയും ഒക്കെ  എടുത്തു  ഉമ്മാനോടും ഉപ്പാനോടും യാത്ര പറഞ്ഞിറങ്ങി….

“നമക്ക്  ബുള്ളറ്റിൽ  പോയാലോ… തൊട്ടുരുമ്മി കൊണ്ട് കെട്ടി പിടിച്ച… നല്ല  രസായിരിക്കും…..ഒരോ ഹമ്പിലും ഇജ്ജിന്നെ  പിടിക്കലും..ആഹഹാ… അലോയ്ക്കുമ്പത്തന്നെ എന്താ  ഒരു സുഖം….”
“അയ്യടാ… അപ്പൊ  ഈ പെട്ടിയൊക്കെ  എന്താ  അന്റെ  തലേല്  വെക്കാണോ..”

ഹും… ഓന്റൊരു  പൂതി… ഞാൻ  കാറിൽ  കേറി മുഖം വീർപ്പിച്ചിരുന്നു …….

വണ്ടി  എന്താ  സ്പീഡ്… ഒരോ  വളവിലും  ഇമ്മളിതാ അങ്ങോട്ടും  ഇങ്ങോട്ടും  വീഴണ്…

“താൻ  എന്താടോ  എന്നേ  കൊല്ലാൻ  കൊണ്ടോവാണോ .. ഒന്ന്  പതുക്കെ  ഓടിച്ചൂടേ…. ”

അതിനുള്ള  മറുപടി ഒരു  ചിരി  മാത്രം…

കള്ള  ഹംക്ക്.. എന്ത്  പറഞ്ഞാലും  ഇണ്ട്  ഒരു  ചിരി…  തന്റെ  അഹങ്കാരത്തിന്  ഞാൻ  നല്ലൊരു  പാഠം  പഠിപ്പിക്കുന്നുണ്ട്… എന്റെ  കയ്യില്  A-Z പ്ലാനുകളാ…. ഈ  ട്രിപ്പ്‌  കയ്യുമ്പഴേക്ക്  തന്റെ  കാര്യം  ഞാൻ  തീരുമാനാക്കും…

അങ്ങനെ  എന്റെ  പെണ്ണ്  പോരാതിരിക്കാൻ  പഠിച്ച  പണി  നോക്കിയിട്ടും  അതൊന്നും  നടന്നില്ലാ.. ഈ  അനസിന്റെ  അടുത്താ  അവളുടെ  കളി…… ഈ  ട്രിപ്പ്‌  കയ്യുമ്പഴേക്ക് നിന്റെ  ഉള്ളിലുള്ള  എന്നോടുള്ള  സ്നേഹം  ഞാൻ  പുറത്തു  കൊണ്ട്  വരും….

അനസിനോട്  എനിക്ക് വെറുപ്പ്   ആണെങ്കിലും   അവന്റെ  അടുത്തിരിക്കുമ്പോ  മ്മക്ക്  എന്തോ  ഒരു
ഫീല്  ആണ്.. അവനിൽ  നിന്ന്  അകന്നു  മാറി  നടക്കുന്നതിന് പകരം അവനോട് വഴക്ക്  ഉണ്ടാകാനാ  ഞാൻ  ടൈം  കണ്ടത്തുന്നത്… ആ  അവസരത്തിൽ  ഞാൻ  പലതും  മറന്നു  പോകുന്ന  പോലെ… അവന്റെ  കണ്ണിലേക്കു  നോക്കിയാ  ആ കള്ള  ചിരി  കണ്ടാ  ഫുൾ  കൺഡ്രോളും പോകും… ഞാൻ  എന്താ  ഇങ്ങനെ…. അവൻ എന്നോട്  ചെയ്തതൊക്കെ  ഞാൻ  എന്താ  ഇങ്ങനെ  മറന്നു  പോകുന്നെ…

“അയ്ശു… അന്റെ  ഇരിപ്പ് കണ്ടിട്ട്  താൻ  ഭയങ്കര സന്തോഷത്തിലാണന്ന് തോന്നുന്നല്ലോ…..ഹേ.. ”

ബലാല്.. ഹും…. കോപ്പ്..

പെട്ടന്നാണ്  അത്  സംഭവിച്ചത്…..

വേറെ  ഒന്നുമല്ലാ… കാറിന്ന് ഒരു  കരിഞ്ഞ  മണോം പൊകേം ഒക്കെ  വരുന്നുണ്ട്… എങ്ങനെ  വരാതിരിക്കും… അമ്മാതിരി  പറപ്പിക്കൽ അല്ലായിരുന്നോ…  മാത്രല്ലാ.. നെരങ്ങീം മൂളീം വണ്ടി  നിക്കേം ചെയ്തു… എത്ര  സ്റ്റാർട്ട്  ആകാൻ  നോകീട്ടും സ്റ്റാർട്ട്  ആവുന്നില്ലാ… അത്  നിക്കിഷ്ടായി.. എന്തൊരു  ഷോ  ആയിരുന്നു…..സത്യം  പറയാലോ… പെരുവഴീൽ  ആയെങ്കിലും  നിക്ക്  ചിരിയാ  വരുന്നേ… ഞാൻ വണ്ടീടെ  പുറത്തിറങ്ങി  ചിരിയോട്  ചിരി….അനസിന്ന് അതത്ര ഇഷ്ട്ടായിട്ടില്ലാട്ടാ…. ഓന് മ്മളെ  ഒന്ന്  തറപ്പിച്ചു നോക്കി..ന്നാലും  മ്മക്ക്  ചിരി അടക്കാൻ  വയ്ക്കണ്ടേ….പിന്നെ  ഓന്റെ  വായേലേ പുളിച്ച  തെറി  കേക്കണ്ടല്ലോ  എന്ന്  ബിചാരിച്ച് മ്മള് അവിടെ  കണ്ട  ഒരു മരത്തിന്റെ  ചോട്ടിൽ  പോയിരുന്നു… അല്ലാതെ  ഓനെ പേടിച്ചിട്ടൊന്നും  അല്ലാട്ടോ…

“ഷിറ്റ് .. എന്നേ കൊണ്ട്  പറ്റുമെന്ന്  തോന്നുന്നില്ലാ… മെക്കാനിക്കിനെ  വിളിക്കേണ്ടി  വരും… ”

അനസ്  ഫോൺ  എടുത്ത് ജോണേട്ടനെ  വിളിച്ചു  കാര്യം  പറഞ്ഞു… ജോണേട്ടൻ  പറ്റിയൊരു മെക്കാനിക്കിനെ  വിട്ട്  കാർ  ശരിയാക്കി  റിസോർട്ടിൽ  എത്തിച്ചോളും….പക്ഷെ  ഇവിടുന്നങ്ങെനെ റിസോർട്ടിൽ  എത്തും…??. ഇനിയും  ഒന്നര  രണ്ടുമണിക്കൂർ യാത്ര  ഉണ്ട്….

“താൻ  വലിയ  പൈലറ്റ്  ആയപ്പഴേ ഞാൻ  ഓർത്തതാ.. ഇതിങ്ങനെ  ഒക്കെ വെരൊള്ളൂന്ന്…. അനസ്.. നമ്മിളിനി  എന്ത്  ചെയ്യും.??…ഇവിടെ  എങ്ങും  ഒരു  ആളും  മൻസനും ഇല്ലാ…..”

“കാറാണ്ടിരിക്ക് പെണ്ണേ… വെല്ല വണ്ടിയും കിട്ടുമോന്ന് നോക്കാം…”

“ഹ്മ്മ്.. ഇപ്പൊ  കിട്ടിയതന്നെ… എനിക്കാണങ്കി ദാഹിച്ചിട്ടു വയ്യ. … ഇവടെ  എങ്ങും  ഒരു പെട്ടിക്കട  പോലും  ഇല്ലല്ലോ  റബ്ബേ…”

“ന്നാ  കുറക്കണ്ടാ… അങ്ങളമാരും  പെങ്ങളും  ഒരണ്ണം ഇവിടെ അങ്ങ്  തുടങ്ങിക്കോ… പേര്  അയ്ഷാസ്‌ പെട്ടിക്കട ….ഹഹഹഹാ…”

കെക്കക്കാ….
അതിലും  രസം  താനും  തന്റെ  നൗറിതള്ളേം തുടങ്ങുന്നതാടാ…

” അനസ് ..ഞാൻ  പറയുന്നത്  താൻ  കേൾക്കുന്നുണ്ടോ…
എനിക്ക്  ദാഹിക്കുന്നൂന്ന്… ”

“ഒരു  ഓപ്ഷൻ  ഇണ്ട്…  എനിക്ക്  ദഹിക്കുന്നേ  എന്ന്  പറഞ്ഞു  നെഞ്ചത്തടിച്ചു  കരയ്യ്.. എന്നിട്ട്  ആ  കണ്ണീർ  ദാ  ഈ  കാലിക്കുപ്പീല്  നെറച്ചിട്ട്  കുടിച്ചോ… എന്തേയ്… ”

“അയ്.. ഒരു  ചീഞ്ഞ  കോമഡി…
ഞാൻ  നടക്കാ… നിക്കൊന്നും  മേല  ഇങ്ങനെ  നിക്കാൻ…. കുറച്ചു  നടന്നാ  ചിലപ്പോ  വെല്ല  പഞ്ചായത്ത്‌  പൈപ്പും  കണ്ടാലോ….”

“അയ്ഷാ…..ഇവിടെയാണ്‌  സേഫ്.. ഈ  കത്തുന്ന  വൈലത്ത്  നടന്നാ  കരിഞ്ഞു  പോകും  പെണ്ണേ…. ”

“അത്  ഞാനങ്ങു സഹിച്ചു… താൻ  വരുന്നുണ്ടേ  വാ….”

ഞാൻ എന്റെ  പെട്ടിയും  ബാഗുമെല്ലാം  എടുത്തു  നടക്കാൻ  ഒരുങ്ങി…

ഈ പെണ്ണിനെ കൊണ്ട്  ….വേറെ വഴിയില്ലല്ലോ…ഞാനും ഓളെ പിന്നാലെ  നടന്നു…

കുറച്ചു ദൂരം  നടന്നപ്പഴാണ്  ഒരു  ലോറി  അങ്ങ്  ദൂരേന്ന് വരുന്ന  കണ്ടത്… ഞങ്ങൾ  കൈ  കാണിച്ചു  നിർത്തിച്ചു….

“ചേട്ടാ… ഒരു ലിഫ്റ്റ്  തരോ… ”

“മുന്നിൽ  സ്ഥലമില്ലാ.. വേണേ  പിന്നില്  കേറിക്കോ…. ”

പിന്നിലേക്ക് നോക്കിയപ്പോ  ലിഫ്റ്റ്  ചോദിക്കണ്ടാനായി… ഫുൾ  പശുക്കളും പിന്നെ  അവറ്റേൾടെ  ചാണകം ആണ്  നിലത്തു  മുഴോം….

“ചേട്ടാ.. അവിടെ  എങ്ങനെയാ…. ”

“അയ്യേ.. ഞാനൊന്നും  ഇല്ലാട്ടോ …നാറ്റം  സഹിക്കാൻ  വയ്യാ… ”

“നിക്ക്  പെണ്ണേ..  ചോദിക്കട്ടെ… ചേട്ടാ.. ഈ  റൂട്ടിൽ  ബസ്  ഒന്നും  ഇല്ലെ… ”

“ഈ  പട്ടിക്കാട്ടിൽ  എന്ത്  ബസ്  സാർ… 3-4 മണിക്കൂർ  കൂടുമ്പോ ഒരു  ബസ്  വരും..അത്രേ  ഒള്ളു… ”

“ഓഹ് ..മൈ  ഗോഡ്.. ഇനിയെന്ത്  ചെയ്യും..??..”

“സാർ.. നിങ്ങൾ  കേറുന്നുണ്ടെ  കേറ്.. ഞങ്ങൾക്  വൈകുന്നേരം  ആവുമ്പഴേക്ക്  ചന്തേൽ  എത്താനുള്ളതാ… ”

“അനസ്… ഇത്  വേണ്ടാ….”

“എന്നാലേ  നിനക്ക്  ഞാൻ  ഒരു ഓഡി കാർ  പറഞ്ഞിട്ടുണ്ട്.. ഇപ്പൊ വരും.. അതുവരെ  മോളിവിടെ  നിന്നോ… സാവധാനം  അതിൽ  കേറി  റിസോർട്ടിലോട്ട്  വന്നാ  മതി .. ഞാൻ  അവിടെ കാണും… ”

“അനസ്…😣. ”

“വരുന്നുണ്ടേ  വാടി… ഈ  ചൂടത്ത്  എനിക്കിനി  നടക്കാൻ  വയ്യാ… ”

അനസ്  പെട്ടിയും  ബാഗുമെല്ലാം  മുന്നിൽ  കൊടുത്തു.. എന്നിട്ട്  പിന്നിൽ  കേറി…
ഞാൻ  അനസിനെ  ദയനീയമായി  നോക്കി…

“വരുന്നുണ്ടോ..??.. ”

“ഹ്മ്മ്… ”

“എങ്കി ദാ.. കയ്യില്  പിടിച്ചു  കേറ്… ”

എന്നേം  അനസിനേം കണ്ടു  അവറ്റകൾ  ഒച്ച ഉണ്ടാകുന്നുണ്ട്…

“പശു  മാഠങ്ങളെ….എന്നേ  ഒന്നും  ചെയ്യല്ലേ…..പ്ലീസ്.. സൗണ്ട്  വെക്കാതിരിക്ക്…എന്തൊക്കെ പറഞ്ഞാലും നമ്മളൊക്കെ പെണ്ണ്ങ്ങളല്ലേ…ഇനി ഇങ്ങൾക്ക് എന്തെങ്കിലും അരിശം തീർക്കണോങ്കി ദാ ഇവനോട്  തീർത്തോളിം.. ”

“അയ്.. എന്തൊരു അനുസരണ.. നിങ്ങളൊക്കെ  ഒരേ  വർഗാല്ലേ… പറഞ്ഞപ്പതന്നെ മിണ്ടാതിരുന്നല്ലോ…”

“എന്നേ  കൊണ്ട് ഒന്നും പറയിപ്പിക്കരുത്…താന്‍ ഒരൊറ്റൊരാളാ  ഇതിനൊക്കെ കാരണം. ….മര്യാദക്ക് ആ വീട്ടില്‍ ഇരുന്നീനങ്കി ഈ കഷ്ടപ്പാടൊക്കെ സഹിക്കണ്ട വല്ല കാര്യോം ഇണ്ടായിരുന്നോ…”

” ഇതൊക്കെ ഒരു രസല്ലേ..അൺ ഫോർഗറ്റബൾ മെമ്മറീസ്…എല്ലാ കപ്പിൾസും കാറിലും പ്ളൈനിലും ട്രൈനിലുമൊക്കെ യാത്ര ചെയ്യുമ്പോ നമ്മളിതാ ഇത്രയും സുന്ദരിമാരും ചുറുചുറുക്കുമുൾള അമ്മച്ചിമാരുടെ നടുക്കിരുന്ന് അവരുടെ സൗരഭ്യവും മൃദു സ്വരവും ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യുന്നു.. .ആഹഹാ…ആർക്കാടീ  ഇങ്ങനൊരു ഭാഗ്യം കിട്ടാ..പിന്നെ ഇങ്ങനെ ഒരു ഉശിരൻ മൂരിക്കുട്ടിയുമായുൾള ജേണി അവരും നന്നായി ആസ്വദിക്കുന്നുണ്ട്..അതവരുടെ മുഖം കണ്ടാ അറിയാ….ഒരു വശീകരണ ഭാവം…”

“പടച്ചോനെ …ഇതൊക്കെ കേൾക്കുന്നതിലും നല്ലത് ഇവറ്റേൾടെ ചവിട്ടു കൊണ്ട്  അങ്ങ് മേപ്പോട്ട് പോകുന്നതാ…”

വണ്ടി  അങ്ങോട്ടും  ഇങ്ങോട്ടും തിരിയുന്നതിന്  അനുസരിച്ചു  മ്മളും ബാലൻസ് കിട്ടാതെ  പശുക്കളെ  മേത്ത്ക്ക്  വീഴാൻ  പൊയ്ക്കൊണ്ടിരുന്നു…..പെട്ടന്ന്  അവർ  ബ്രേക്ക്  ഇട്ടതും  മ്മള്  ഒറ്റ  വീഴൽ.. ഒരു  പശൂന്റെ  മേത്ത്ക്ക് ….

അത് കണ്ടു  അനസ്  ചിരിയോട്  ചിരി… എന്താന്ന്  ചോയ്ച്ചിട്ട്  ആ  കുരങ്ങൻ  പറയേണ്ടേ….

“നിന്റെ മുഖത്തു  ചാണകം.. ”

ചിരിക്കിടെ അവന്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചൂ..

“അയ്യേ… ഇളിക്കാണ്ട്  ഒന്ന്  തുടച്ചു  താ… ”

മ്മടെ  മുഖത്ത്  കുറച്ചേ  ആയിട്ടൊള്ളു.. അനസ്  അത്  പരത്തി  മുഖത്തു  മുഴോം  ആക്കി…

“ടാ.. ബലാലെ.. താൻ  എന്താ  ചെയ്തേ… അയ്യേ.. എനിക്ക്  ഛർദിക്കാൻ  വരുന്നു…. ”

അവന്റെ  കിണിക്കൽ  ഇതുവരെ  തീർന്നിട്ടില്ലാ… .

“ഇപ്പൊ കാണാൻ  നല്ല  ചേലായിക്ക്ണ്… ചാണകം  നല്ലൊരു  ഫേസ് പാക്ക്  ആണെന്നാ  പറയാറ്…. അത്  ഒന്ന്  ഉണങ്ങി  കഴുകി  നോക്ക് .. നിന്റെ മുഖം  വെട്ടി  തിളങ്ങും…”

“അങ്ങനെയാണോ… എന്നാ  താനും  കുറച്ചു  വെളുക്കട്ടെ..”

ഞാൻ രണ്ട് കൈകൊണ്ടും കുറച്ചു  ചാണകം  വാരി  അവന്റെ  മുഖത്തു  പൊളിച്ചങ്ങട്ട്   തേച്ചൊടുത്തു….

“അടിപൊളി….. ”

അവൻ  കണ്ണ്  പോലും  ഇപ്പൊ കാണുന്നില്ലാ.. കണ്ണിൻറെ  ഭാഗത്തെ  ചാണകം  കൈ  കൊണ്ട്  തുടച്ചിട്ട്  അവൻ  എന്റെ  നേരെ വന്നു..

“വേണ്ടാ ..ഇനി  കളിച്ചാ ഡ്രസ്സ്‌  മുഴോം  ഞാൻ  തേക്കും…പറഞ്ഞില്ലാ  വേണ്ടാ..”

എനിക്ക്  ഛർദിക്കാൻ  മുട്ടി  നിക്കാണ്… അത്രക്ക്  സഹിക്കാൻ  പറ്റുന്നില്ല  ഈ മണം…

“വണ്ടി  നിർത്താൻ  പറ.. . നിക്ക്  ഛർദിക്കണം… നിർത്താൻ  പറ… ”

നിർത്താനുള്ള ഗ്യാപ്  കിട്ടീല്ലാ.. ഞാൻ  അങ്ങട്  ഛർദിച്ചു.. അതും  അനസിന്റെ  മേത്തുക്കൂടി…

“എടീ കുരിപ്പേ.. നീ  എന്ത്  പണിയാ കാണിച്ചേ…. ബേ….ചേട്ടാ …. വണ്ടി  ഒന്ന്  നിർത്തോ… ”

അങ്ങനെ  വണ്ടി  നിർത്തിപ്പിച്ച്  ഞങ്ങളിറങ്ങി… പെട്ടിയും  ബാഗും  എടുത്ത് നന്ദി  പറഞ്ഞു അവരോട് പൊക്കോളാൻ  പറഞ്ഞു..

“എടീ…. നിന്നെ  ഞാൻ… നിനക്ക്  എന്റെ  മേലെ  കണ്ടൊള്ളോ  ഛർദിക്കാൻ… ”

“അത്  പിന്നെ.. സഹിക്കാൻ  പറ്റാത്തോണ്ടല്ലേ… ”

“എന്ന്  കരുതി… ഇനിയിപ്പോ  ഇതെങ്ങനെ  ക്ലീൻ  ആകും… ”

അപ്പഴാണ് വഴിവക്കിൽ  ഒരു  കിണർ   ഞങ്ങളെ  കണ്ണിൽ  പെട്ടത്… ഭാഗ്യത്തിന്  അതിൽ  വെള്ളവും  ഇണ്ട്… അനസ്  അതിന്ന്  വെള്ളം  കോരി  ഡ്രസ്സ്‌  കഴുകി ചാണകം  ഒക്കെ  ക്ലീൻ  ആക്കി  പുതിയ  ഒരു  ഡ്രസ്സ്‌  ഇട്ടു.. ഞാൻ  കയ്യും  കാലും  മുഖവും നന്നായി  വൃത്തിയാക്കി…. ഹാവു… അതിന്ന്  വേണ്ടുവോളം  വെള്ളോം കുടിച്ചു….

എന്നിട്ട്  വീണ്ടും നടക്കാനാരംഭിച്ചു. .

“എനിക്ക്  കാൽ  വേദനിക്കുന്നു… ”

“വേദനിക്കട്ടെ… മര്യാദക്ക്  ആ വണ്ടീൽ  പോയിരുന്നെ  ഇപ്പൊ ടൗൺ  എത്തിയേന്നേ…. ”

“അനസ്.. നമുക്ക്  കുറച്ചേരം  റസ്റ്റ്‌  എടുത്തിട്ട്…. ”

“ദേ..മിണ്ടാതെ നടന്നില്ലേ ഒറ്റ വീക്ക് അങ്ങട് വെച്ചരും ..കേട്ടല്ലോ…”

ഓഹ്…എന്തൊരു മുരടൻ സ്വഭാവാ..മൂക്കിൻ തുമ്പത്താ ദേഷ്യം. ..

അപ്പൊ  അതാ ഒരു  ബസ്  വരുന്നു…ആടി ഉലഞ്ഞുൾള ആ ബസ്സിന്റെ വരവ് കണ്ടാ  അറിയാ..അത്  ഫുൾ  ആണന്ന്……ബസിന്റെ  മുകളിൽ  കോട്ടേം  വെട്ടീം  അങ്ങനെ  എല്ലാമുണ്ട്….

അനസ്  റോഡിലേക്ക്  കയറി  നിന്ന്  വണ്ടി  നിർത്തിപ്പിച്ചു…..

“ചേട്ടാ.. കേറിക്കോട്ടെ.. ”

“പെട്ടിയൊന്നും  ഉള്ളിലേക്ക്  പറ്റില്ലാ.. മുകളിൽ  വെക്ക്…. ”

അങ്ങനെ  ഒരു  ചേട്ടന്റെ  സഹായത്തോടെ പെട്ടിയൊക്കെ  മുകളിൽ  വെച്ചു…എനിക്കും  അനസിനും  സ്റ്റെപ്പ് മ്മേ  നിക്കാനുള്ള സ്ഥലമേ  ഒള്ളു.. ഞങ്ങൾ എങ്ങനൊക്കെയോ  സ്റ്റെപ്പ് മ്മേ  നിന്നു… ഞാൻ  മുന്നിലും  അനസെന്റെ  പിന്നിലും  ..ഡോർതുറന്നിട്ടാണ്..കൈവിട്ടാ റോഡില്‍ കിടക്കും… ….അഅങ്ങനെ എങ്ങനൊക്കയോ ടൗൺ  എത്തി.. അവിടുന്ന്  ടാക്സി  പിടിച്ചു  റിസോർട്ടിലെത്തിയപ്പഴേക്കും  ഞങ്ങളൊരു  പരുവമായി…

വയനാട്ടിലെ  വളരെ  മനോഹരമായ  ഒരു  റിസോർട്ട്  ആണിത്.. ചുറ്റിലും  കാടും  അതിനു  നടുക്ക്  ഒരു  റിസോർട്ടും.. ശരിക്കും  നാച്ചുറൽ  ബ്യൂട്ടി  ആസ്വദിച്ചു  ഏഴീസം  അടിച്ചു  പൊളിക്കാ… ഇവിടുത്തെ  ഫുഡിനും  ഒരു  പ്രതേകത  ഉണ്ട്.. തികച്ചും  ഹോംലി  ടച്ച്‌  ആണ്… പിന്നെ  പുറത്തുനിന്നുള്ള  വണ്ടി വാഹനങ്ങളുടെ  യാതൊരു  ഡിസ്റ്റേർബൻസും ഇല്ലാ..കപ്പിൾസിന്ന് പറ്റിയ  സ്ഥലം…  തികച്ചും  സ്വസ്ഥം… പിന്നെ ഇവർ  ഒരു  ഗൈഡിന്റെ  സഹയാത്തോടെ  കാട്  കാണാൻ  കൊണ്ടോകും…. തനിച്  പോകുന്നത്  danger ആണ്… വയനാട്ടിൽ  വന്നാൽ  ഇവിടെ  ഒന്ന്  കേറാതെ  പോകുന്നത്  ശരിക്കും  നിങ്ങൾക്ക്  വലിയൊരു  നഷ്ട്ടാണ് … തീർച്ചാ…

“വെൽകം  സാർ…. ”

“I am Anas..and this is my wife aysha anas… ”

അനസ് എന്നേ  അവനിലേക്ക്  ചേർത്ത്  നിർത്തിക്കൊണ്ട്  ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു. …

“അറിയാം  സാർ.. വൈകുന്നേരത്തിനുള്ളിൽ  നിങ്ങളെത്തുമെന്ന്  അൻവർ  സാർ  വിളിച്ചു  പറഞ്ഞിരുന്നു…. വരൂ  സാർ.. റൂം  143…ഒരുപാട് യാത്ര  ചെയ്തതല്ലേ… റസ്റ്റ്‌ എടുത്തോളൂ… ”

“ഓകെ…. റൂമിലേക്ക്  രണ്ട്  കോഫി  കൊടുത്തു  വിട്ടേക്കൂ… ”

“ഓക്കേ  സാർ… ”

“അയ്ഷാ …143….”

” എന്താ. ..??  ”

” അല്ലാ…റൂമിന്റെ നമ്പറൈ.. 143 ന്ന് പറയായിരുന്നു…”

” ദേ…വേണ്ടാട്ടാ…നന്ദനത്തിലെ പ്രത്വിരാജ് ആവാന്‍ നോക്കല്ലേ…”

” ഏറ്റില്ലാ ല്ലേ…”

ബെഡ്  കണ്ടാ  മതി.. കയറി  കിടക്കാൻ.. അത്രക്ക്  ഞാൻ  ടയേർഡ്  ആണ്…

റൂമിലെത്തിയതും  ഞാൻ  ബെഡിലേക്ക് ഓടുന്ന  കണ്ട അനസ്..

“എങ്ങോട്ടാ  അയ്ഷാ മാഡം.. ദോ.. സോഫയിൽ  പോയി  കിടക്ക്.. ഗോ..”

“അത്  അന്റെ  കെട്യോളോട്  പോയി  പറ.. അയ്യോ.. അത്  ഞാൻ  ആണല്ലോ  ല്ലേ.. പോയി  അന്റെ  മറ്റവളോട്  പറ
….ഇത്  തന്റെ  വീടോ  ബെഡ്‌റൂമോ  അല്ലാ… ഇവിടെ  നമ്മൾക്ക്  രണ്ടാൾക്കും  തുല്യാവകാശാ  ഈ  ബെഡിന്.. കേട്ടല്ലോ… അതോണ്ട്..”

“അതോണ്ട്..??. ”

“അതോണ്ട്  ഒരു  സൈഡിൽ  ഞാനും  മറു  സൈഡിൽ  താനും  കിടന്നോ…”

“അയ്യേ.. അത് പറ്റില്ലാ… ”

“അത്  പറ്റില്ലേ.. താൻ  നിലത്തു  എങ്ങാനും  പോയി  കിടക്ക്… ”

“ടീ… ആദ്യം  പോയി  ഒന്ന്  കുളിക്കടീ.. . നാറീട്ട്  വയ്യാ…. ”

അത്  ശരിയാണല്ലോ… മ്മള്  ജസ്റ്റ്‌  ഒന്ന്  കഴുകീനെല്ലാണ്ട് ചാണകത്തിന്റെ സ്മെല്  ഇപ്പഴും  ഇണ്ട്… ഇമ്മള് പോയി  ഫ്രഷ്  ആയി  വന്നപ്പോ  ഇണ്ട്  അനസ്  ഒരിഞ്ചു  സ്ഥലം  ബാക്കി  വക്കാണ്ട്  നീണ്ടു  നിവർന്നു  കിടക്കുന്നു… കുരിപ്പ്..  അവനിട്ടു ഒരു  നല്ല  ചവിട്ടു  കൊടുക്കാൻ  തയ്യാറായി  നിക്കുമ്പഴാണ്  ആരോ  കാളിംഗ്  ബെൽ  അടിച്ചത്…അല്ലേ മ്മടെ ചവിട്ടിന് ഓനാ മൂലക്കെ പോയി കിടന്നേനേ…

നോക്കിയപ്പോ  കോഫി  ആയിരുന്നു…..ആ  ചൂട്  കോഫി  അവന്റെ  മുഖത്തൊഴിക്കാനാ  ഇനിക്കപ്പോ  തോന്നിയത്…. അല്ലേ  വേണ്ടാ…

“വൺ കോഫി  മതി… സാറിന്  വേണ്ടാന്നു  പറഞ്ഞു.. ”

“ഓക്കേ  മാഡം.. ”

“ഇക്കാ.. എണീക്ക്… ”

ഞാൻ    കണ്ണ്  തുറന്ന്  നോക്കുമ്പോ  എന്റെ  പെണ്ണതാ  കുളിച്ചൊരുങ്ങി  കയ്യില്  കോഫിയുമായി മന്ദഹസിച്ചു  നിക്കുന്നു… ആഹാ… കണ്ണിനു  വല്ലാത്തൊരു  കുളിര്…….ഇനി  സ്വപ്‌നം  വല്ലതുമാണോ.. കണ്ണൊന്നു  തിരുമ്മി  നോക്കി.. അല്ലാ… സത്യാണ്….. ഇനി  ഇവൾക്ക് വെല്ല  ബോധോദയം  ഉണ്ടായോ…..

“ഇക്കാ.. ഇതാ .. കോഫീ…. ”

“ഇക്കാന്നോ..!!!..”

റബ്ബേ….ഞാൻ  എന്താ  ഈ  കേക്കുന്നെ.. ഇക്കാന്നോ… അതും  എന്റെ  പെണ്ണിൻറെ  വായീന് ..വാ തുറന്നാ തെറി മാത്രം വിളിക്കുന്ന ഇവൾക്കിതെന്തു പറ്റീ… ഇനി  എനിക്ക്  ചാത്താ  മതി…. ഞാൻ  ഗൗരവം  ഒട്ടും  വിടാണ്ട്…

“കോഫി  ചൂടുണ്ടോ.. മധുരം  ഇട്ടിട്ടില്ലേ…”

നീ  ജാട  ഇറക്കുമെന്ന്  എനിക്കറിയാടാ..

“മധുരോം  ചൂടും  വേണം  ല്ലേ…. ”

“ആ.. നിര്ബന്ധാണ്.. ”

“എന്നാ  നോക്കട്ടെ…ഇപ്പൊ പറഞ്ഞരാ..”

ഞാൻ   ആ  കോഫി  ഓരോരോ  സിപ്പായി  മുഴോം  മോന്തി…

“ആഹഹാ…  നല്ല  മധുരം  ഇണ്ട്.. പാകത്തെ  ചൂടും.. ആഹ്.. എന്താ  ടേസ്റ്റ്… ”

“എടീ…. നീ  എന്താ  ഈ  കാണിച്ചേ.. ഇനി  എനിക്കെവിടെ  കോഫീ … ”

“പോയി  ആ  വൈറ്ററോട്  ചോയ്ക്ക്… പിന്നെ  തനിക്ക്  കോഫി ഇഷ്ടല്ലാന്  പറഞ്ഞു  ഞാനാ  പറഞ്ഞയച്ചേ ഒരണ്ണം……”

“എടീ.. നിന്നെ  ഞാൻ…. ”

♡♡

മഗ്‌രിബ്  കഴിഞ്ഞ്  പുറത്ത്  കാറ്റുകൊണ്ടിരിക്കുമ്പഴാണ് അവിടേക്കു
റിസോർട്ടിലെ  ബാക്കി  കപ്പിൾസ്  ഒക്കെ  വന്നത്…ഒരു  അഞ്ചാറു  പേരുണ്ട് മലയാളികള്‍… ബാക്കി എല്ലാം സായിപ്പും  മദാമമാരും ആണ്…..
അതിൽ ഒരാളെ  കണ്ടപ്പോ  ഇമ്മക്ക്  അതിശയമായി….അയന റോയ്… മ്മടെ  ക്ലാസ്സ്‌  മേറ്റ്‌  ആയിരുന്നു  ഡിഗ്രിക്ക്..
ഞാൻ  അവളോട്  കുറേ  സംസാരിച്ചു.. ഞാനും  അനസുമായുള്ള പ്രശ്ണങ്ങളൊക്കെ  കോളേജ്  മൊത്തം  പാട്ടായതോണ്ട്  ഇപ്പൊ  ഞാൻ  അവനെ  കെട്ടിയതു  കണ്ട്  അവൾ മൂക്കത്ത് വിരൽ  വെച്ചു….

രാത്രി എല്ലാരുംകൂടീ ഇവടെ ഓരോ കലാപരിപാടികളൊക്കൊ ഉണ്ടാകും…

“ഗയ്സ്.. Lets പ്ലേ എ ഗെയിം…

ഇവിടെ  നിങ്ങളുടെ ഭാര്യമാരെ  നിരത്തി  നിർത്തും….എന്നിട്ട്  നിങ്ങളുടെ  കണ്ണ്  കെട്ടി  അവരുടെ  കൈ  തൊട്ട്  സ്വന്തം  ഭാര്യമാരെ  കണ്ട്  പിടിക്കണം.. അതാണ്  ഗെയിം.. എല്ലാരും  റെഡി  അല്ലേ… ”

നിക്കത് കേട്ടപ്പോ  ചിരിയാ  വന്നത്.. അനസ്  എന്നേ  കണ്ട്  പിടിച്ചതന്നെ… ഞാൻ  ഇല്ലാന്ന്  പറഞ്ഞു  ഒഴിഞ്ഞു  മാറിയെങ്കിലും  അനസ്  സമ്മതിച്ചില്ലാ…..ഒരു കൈ നോക്കാമെന്നു പറഞ്ഞു. …

അങ്ങനെ  എല്ലാരെം  കൂട്ടത്തിൽ  ഞാനും  നിരന്നു  നിന്നു..ഞങ്ങള്‍ ഏഴ് മലയാളി ഭാര്യമാർ.. റബ്ബേ.. ഇപ്പൊ  ചമ്മി  നാറും.. അനസ്  ഒരിക്കലും  എന്നേ  കണ്ട്  പിടിക്കാൻ  പോണില്ലാ…
ആദ്യം  രണ്ടു  മൂന്ന്  പേര് വന്നു.. അവരൊക്കെ  ഒന്ന്  ശങ്കിച്ചെങ്കിലും അവസാനം  കൃത്യമായി  ഭാര്യമാരെ  കണ്ട്  പിടിച്ചു .. ഇനി  അനസിന്റെ  ഊഴമാണ്… എന്താവോ  എന്തോ…

തുടരും….

Click Here to read full parts of the novel

3.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!