Skip to content

പറയാതെ – പാർട്ട്‌ 36

  • by
aksharathalukal novel

✒റിച്ചൂസ്‌

കാട്ടിലായാലും നാട്ടിലായാലും  പെണ്ണ്  പേടിക്കേണ്ടത്  മനുഷ്യനെ  തന്നെയാണ്…  ചിലപ്പോൾ  മൃഗങ്ങളേക്കാൾ  വിഷം അവർക്കാവും …. ആ  വിഷമൊന്ന്  ചീറ്റിയാൽ  രക്ഷപെടുമെന്ന കാര്യം   അസാധ്യം…ഇവിടെയും  നമ്മടെ  അയ്ഷയെ  തേടിയെത്തിയത്  നമ്മളാരും  ആഗ്രഹിക്കാത്ത  അങ്ങനൊരു  സാഹചര്യമായിരുന്നു……

തലക്ക്  വല്ലാത്തൊരു  ഭാരം..കാലിലെ മുറിവിന്റെ  വേദന  അങ്ങനെ.. .. ആഹ്…. ഞാൻ  കണ്ണ് തുറന്നു  നോക്കിയതും  എന്റെ  അടുത്ത്  മുഖം  മൂടി ഇട്ട ഒരാൾ  ഇരിക്കുന്നു…യാ  അല്ലാഹ്.!!!.. ഞാൻ  ഞെട്ടി… .അയാൾ  എന്നെത്തന്നെ  നോക്കി ഇരിക്കാണ്..ഒരുനിമിഷം  എന്ത്  ചെയ്യണമെന്നറിയാതെ  ഞാൻ  പകച്ചു…. ഏ.. !!!…..ഞാൻ  കിടന്നിടത്തുനിന്ന് ഒരു  ആർക്കലോടെ  പിന്നോട്ട്  വലിഞ്ഞു..

“ആാാ.. ആരാ …”

അപ്പൊ  അയാൾ  എന്നേ  പിടിച്ചു വലിച്ചു  വാ  പൊത്തി….അയാൾ  വലിച്ചപ്പോ  എന്റെ ഡ്രസ്സ്‌ കുറച്ചു  കീറി….. എന്റെ  റബ്ബേ.. ഇതാരാ.???…ഞാൻ  എത്ര  കൈ വിടുക്കാൻ  ശ്രമിച്ചിട്ടും  എനിക്ക്  പറ്റുന്നില്ലാ…. അത്രയേറെ  ശക്തിയിൽ  അയാളെന്നെ  പിടിച്ചിരുന്നു… പിന്നെ  കാലിൽ  മുറിവ്  കാരണം  പെട്ടന്ന്  എണീക്കാനും  പറ്റുന്നില്ലാ … അപ്പഴാണ് ഞാൻ   കുഴഞ്ഞു  വീണതും അനസിനെ  കുറിച്ചുമൊക്കെ  ഓർത്തത്…. അനസ്…. അവൻ എവിടെ..??…എത്ര  നേരമായിക്കാനും  ഇയാളെന്റെ  അടുത്തിരിക്കാൻ  തുടങ്ങീട്ട്…??.. പടച്ച  റബ്ബേ… കൂടുതൽ  കൂടുതൽ  ഞാൻ  അയാളുടെ  കൈ  പിടിയിൽ  ആവുകയാണല്ലോ….. ഞാൻ  എന്റെ  എല്ലാ ശക്തിയും  എടുത്ത്  അയാളെ  തള്ളിമാറ്റി… എങ്ങനൊക്കെയോ  എഴുനേറ്റ് ഓടാൻ  നിന്നതും  അയാളെന്റെ  മുടിയിൽ  കുത്തി പിടിച്ചു  വലിച്ചു…..

“എന്നേ  വിട്… എന്നേ  വിട്.. പ്ലീസ്.. താൻ  ആരാ….. അനസ്…..രക്ഷിക്ക്..അനസ്… ”

ഞാൻ  അലറി….
അയാൾ  എന്നേ പിടിച്ചു എന്റെ  ഒരു  കൈ  പിന്നോട്ടാക്കി ഒരു  കൈ  അയാൾ  ബലമായി പിടിച്ചു  ഒരു  മരത്ത്മ്മേ  ചാരി  നിർത്തി.. ഇപ്പൊ  എനിക്ക്  ഒന്നും ചെയ്യാൻ  പറ്റാത്ത  അവസ്ഥ…. വളരെ  കുറച്ചു  മിനുട്ട്  കൊണ്ടാണ്  ഇതെല്ലാം  സംഭവിച്ചത്…

“അനസ്….. അനസ് ..  എന്നേ  രക്ഷയ്ക്ക്.. അനസ്…. എന്നേ  വിട്….പ്ലീസ്.. താനാരാ…. ”

“ശ്ശ്ശ്ശ്ശശു……”

അയാളെന്റെ  ചുണ്ടിൽ  കൈ  വെച്ചു ശബ്ദമുണ്ടാകരുതെന്ന്  കല്പിച്ചു….
മരത്ത്മ്മേ  ചാരി  ഞാൻ  കിതച്ചു…അയാളെന്റെ തൊട്ടടുത്താണ്… എന്റെ  ഹൃദയമിടിപ്പ്  ഇപ്പൊ  നിക്കും  എന്ന  പോലെ….കണ്ണുകൾ  ഭയം  കൊണ്ട്  വികസിച്ചു…. ആകെ  വിയർത്തൊലിക്കാൻ  തുടങ്ങി.. തൊണ്ടയിലെ  വെള്ളം  വറ്റി.. ഇപ്പൊ  കാറ്റല്ലാതെ  ഒന്നും  പുറത്തേക്ക്  വരുന്നില്ലാ….അയാൾ… അയാൾ എന്നേ  തന്നെ  നോക്കി  നിക്കാണ്… ആ  കണ്ണുകൾ  ഞാൻ  എവിടെ  കണ്ടിട്ടുണ്ട്.. കണ്ടുമറന്നതോ  അതോ  പരിചയമുള്ളതോ.. അറിയില്ലാ…..ആരാണെന്ന്  ഒട്ടും  മനസ്സിലാവുന്നില്ലാ … ആ കണ്ണുകളല്ലാതെ  മറ്റൊന്നും  കാണുന്നുമില്ലാ… ഒരു  കയ്യില്  മാത്രമേ  ഇപ്പൊ  ഗ്ലൗസ്  ഒള്ളു.. മറ്റേത്  ഞാനും  ആയാളും തമ്മിലുള്ള  മല്പിടുത്തത്തിനിടയിൽ  ഊരിപോയിക്ക്ണ്‌……എന്തിനാണ്   ഇയാൾ  എന്നോട്  ഇങ്ങനെ പെരുമാറുന്നത്…???. എന്തായിരിക്കും  ഉദ്ദേശം….??.. എന്തെങ്കിലുമൊന്ന്  ചെയ്തേ  പറ്റു… സമയം  വൈകുന്തോറും  എനിക്ക്  പലതും നഷ്ടപ്പെട്ടേക്കാം……നേരം സന്ധ്യ  കഴിഞ്ഞുകുണു..എങ്ങും  ഇരുട്ട്  വീഴാൻ  തുടങ്ങി……ഇയാളുടെ  കയ്യില്  നിന്നു  രക്ഷപെട്ടിട്ട്  ഞാൻ  എങ്ങോട്ട്  പോകും..??.ഒന്നുമറീല്ലാ.. അയാൾ  എന്റെ  ബലമായി  പിടിച്ച  കൈ  വിട്ടു… ആാാ… എന്തൊരു  വേദന …. അയാൾ മാറിലേക്ക് ചാടികിടക്കുന്ന  എന്റെ  മഹർ  കയ്യിലെടുത്തു.. അതിലേക്ക്  ഒന്ന്  നോക്കിയതിനു  ശേഷം  എന്റെ  മുഖത്തേക്ക്  നോക്കി… അയാൾ  അത് പൊട്ടിക്കാനെന്ന  വണ്ണം  മുറുകെ  പിടിച്ചു….

“അയ്യോ.. വേണ്ടാ.. മഹ്റിന്ന്  വിട്.. ”

ഞാൻ  അയാൾ   വിട്ട എന്റെ  കൈ  കൊണ്ട്  അയാളുടെ   കൈ  പിടിച്ചു… അവന്  വിടുന്ന  മട്ടില്ലാ..ഇനി  ഒരു വഴിയേ  ഒള്ളു … ഞാൻ അയാളുടെ   കയ്യിമ്മേ ഒറ്റ  കടി  വെച്ചു  കൊടുത്തു.. അയാളതൊട്ടും  പ്രതീക്ഷിച്ചതല്ലാ.. അത്കൊണ്ട്  തന്നെ  ആ  ഞെട്ടലിലും  വേദനയിലും  അയാൾ  പിന്നിലേക്ക്  പിടിച്ച  എന്റെ കൈ  വിട്ടു.. ആ  തക്കത്തിന്  ഞാൻ  അയാളെ പിന്നിലേക്ക്   തള്ളി.. അയാൾ  പുല്ലിലേക്ക്  വീണു…അപ്പൊ  അവന്റെ  അടുത്ത്  നിന്ന്  തെറിച്ചത്  ഒരു  കടാര  ആയിരുന്നു.. യാ  അല്ലാഹ് …. അത്  മാത്രം പോരല്ലോ…. കുറച്ചു  മണ്ണ്  വാരി  അവന്റെ  മുഖത്തേക്ക്  എറിഞ്ഞു…. അവന്റെ  കണ്ണിലാകെ  പൊടി  വീണ് …. അവന്  ആ  വെപ്രാളത്തിൽ  നിക്കുമ്പോ  ഞാൻ  എങ്ങനൊക്കെയോ  അവിടെ  നിന്നും  ഓടി… എന്നേ  കൊണ്ട്  പറ്റുന്ന  വിധം  ഞാൻ  ആഞ്ഞു  ഓടുന്നുണ്ട്.. കാലിലെ  വേദനയൊന്നും  ഞാൻ  വക  വെച്ചില്ലാ…  അവന്  വരുന്നുണ്ടോ എന്ന്  ഇടക്ക്  ഇടക്ക്  ഞാൻ  പിന്നിലേക്ക്  തിരിഞ്ഞു  നോക്കുന്നുണ്ട്…….  ഇല്ലാ.. ഇപ്പൊ അവന്  വരുന്നില്ലാ…….ഞാൻ ആ  ഇരുട്ടിൽ  എങ്ങോട്ടെന്നില്ലാതെ ഓടി….

ഓയ്… എന്നേ നിങ്ങൾ  മറന്നുകാണില്ലാന്ന്  വിചാരിക്കുന്നു…. എങ്ങനെ  മറക്കാനാണന്നല്ലേ… ഹഹഹഹ… അത്രക്ക്   ആഴത്തിൽ അല്ലേ   ഈ  അജൂന്റെ  മുഖം  നിങ്ങളുടെ  ഹൃദയത്തിൽ പതിഞ്ഞിട്ടുള്ളേ…..ജയിലേക്ക്  പറഞ്ഞയച്ച ഞാൻ  എങ്ങനെ  ഇവിടെ  എന്നാകും  നിങ്ങൾ ആലോചിക്കുന്നേ… അങ്ങനെ  എളുപ്പത്തിലൊന്നും  ഈ  അജൂനെ  പൂട്ടാൻ  ആർക്കും  കഴിയില്ലാ….
അയ്ഷ.. അവൾ  ഇപ്പൊ   രക്ഷപ്പെട്ടു ..അവളെ   ഒന്ന്  ഭയപെടുത്തുക  മാത്രമാണെന്റെ  ഉദ്ദേശം..ഒരു  രസം….പക്ഷേ..അവളെ  എന്റെ  മടയിലേക്ക്  വരുത്താൻ  എനിക്കറിയാം ..വെയ്റ്റിംഗ്  ബേബി അയ്ഷാ….  അനസിന്റെ  കൂടെ  സന്തോഷത്തോടെ  എല്ലാം മറന്ന്  ഈ  അജൂനെ  വിഡ്ഢിയാക്കി അവൾ  ജീവിക്കല്ലേ…..ഹും… കാണിച്ചുതരാം….കണക്കുകൾ  ഒരുപാടുണ്ടല്ലോ  തീർക്കാൻ…. ഗെയിമിൽ  ഞാൻ എൻട്രി അടിച്ച  കാര്യം  അവരോട്  ചെന്ന്  പറഞ്ഞേക്ക്……ഇനിയല്ലേ  കളികാണാൻ  രസം…

അനസ്.. അവൻ  എന്നേ  തനിച്ചാക്കി  പോയികാണോ…?..ഈ  ഇരുട്ടത്  ഈ  കൊടും  കാട്ടിൽ  ഞാൻ  എന്ത്  ചെയ്യും…?..എനിക്ക്  ആകപ്പാടെ  കരച്ചിൽ  വന്നു…  അനസിനോട്  പറയാതെ  വെള്ളം  എടുക്കാൻ  പോയ  നിമിഷത്തെ  ഞാൻ  സ്വയം  പഴിച്ചു..അനസെന്നെ  ചിലപ്പോ  ഒരുപാട്  തവണ  വിളിച്ചു  കാണും… ബോധമില്ലാത്ത  ഞാൻ  എങ്ങനെ  കേക്കാനാ. … ഓട്ടത്തിനിടയിൽ ഞാൻ  ആരെയോ  തട്ടി താഴേക്ക്  വീണു… ആരോ  കമഴ്ന്നു  കിടക്കുന്നു… സൂക്ഷിച്ചു  നോക്കിയപ്പോ അനസ്…. !!!

യാ  റബ്ബേ… അനസ് .. ഞാൻ  അവനെ  മലർത്തി  കിടത്തി .. നെറ്റി മുറിഞ്ഞിട്ടുണ്ട്….

” അനസ്… അനസ്.. കണ്ണ്  തുറക്ക്.. അനസ്…. ”

അപ്പഴാണ്  തൊട്ടടുത്ത  തന്നെ  ഒരു  വെള്ളക്കുപ്പി  കണ്ടത്…. ഞാൻ  അത്  തുറന്ന്  അനസിന്റെ  മുഖത്തു  വെള്ളം  തെളിച്ചു…

“അനസ്.. അനസ്…. നീക്ക്… ”

“വെള്ളം…. വെള്ളം… ”

ഞാൻ  വെള്ളം  കുറച്ചീച്ചേ  അവന്റെ  വായയിലേക്ക് ഒഴിച്ചു  കൊടുത്തു….
അനസ്  പതിയെ  കണ്ണ്  തുറന്നു….

“അനസ് …..”

“അയ്ഷ !!!!!താൻ ..”

അനസ്  എഴുനേറ്റ്  ഇരുന്ന്  എന്റെ  മുഖം  അവന്റെ  കയ്യിലെടുത്തു…

“താൻ  എവിടെയായിരുന്നു.. ഞാൻ  എത്ര  അന്യോഷിച്ചു  എന്നറിയോ…..ഒരു  നിമിഷം  എന്റെ  ജീവൻ  പോയപോലെ  എനിക്ക്  തോന്നി…. ”

അവന്റെ  കണ്ണ്  സന്തോഷം  കൊണ്ട്  നിറഞ്ഞിരുന്നു….

പിന്നെ എന്തോ  ഓർത്ത  പോലെ   അവൻ  തന്നെ  കൈ  എടുത്ത്….

“സോറി… ”

“അനസ്… തനിക്ക്  എന്താ  പറ്റിയത്…”

നെറ്റിയിലെ  മുറിവിൽ  തൊട്ട്

“എങ്ങനെ  മുറിവൊക്കെ.. ”

“ആഹ്… പതിയെ.. നിന്നെ  അന്യോഷിച്ച്  ഓടിയ  വെപ്രാളത്തിൽ  വേരിൽ  തട്ടി  വീണ്  തല  കല്ലിലിടിച്ചതാ.. പിന്നെ  ഒന്നും  ഓർമ  ഇല്ലാ….
തന്റെ   ഡ്രസ്സ്‌  ഒക്കെ  എങ്ങനെ  കീറി…
താൻ  ആകെ  വെപ്രാളപ്പെട്ട്  വിയർത്തു  കുളിച്ച് .. എന്താ  പറ്റിയത്…. ”

“അതുപിന്നെ.. അനസ്.. അവിടെ  ഒരാൾ  എന്നേ…”

അനസ്  അങ്ങനൊക്കെ  ചോയ്ച്ചപ്പോ  എനിക്ക്  സങ്കടം  വന്നു…എന്റെ കണ്ണ്  താന്നെ  നിറഞ്ഞു.. പരിസരം  മറഞ്ഞു  ഞാൻ  അനസിനെ  കെട്ടി പിടിച്ചു കരഞ്ഞു..

“അനസ് .. അവിടെ  ഒരാൾ  എന്നേ  ആക്രമിക്കാൻ ശ്രമിച്ചു… ഞാൻ  എങ്ങനൊക്കെയാ  അയാളുടെ  കയ്യിന്ന്  രക്ഷപെട്ടേ…. തന്നെ  ഇപ്പൊ  ഞാൻ  കണ്ടില്ലായിരുന്നു  വെങ്കിൽ  പേടിച്ചു  എന്റെ  ജീവൻ  പോയെന്നെ…. ”

“അയ്ഷ… താൻ  കരയല്ലേ…. സമാധാനിക്ക്.. ഒന്നും  സംഭവിച്ചില്ലല്ലോ…. ചിലപ്പോ  അതൊക്കെ  നിനക്കു തോന്നിയതായിരിക്കും….ദാ.. ഈ  വെള്ളം  കുടിക്ക്.. നിനക്ക് ദാഹിക്കുന്നില്ലേ… ”

“അല്ലാ  അനസ്.. ഞാൻ  ശരിക്കും  കണ്ടതാ……അനസ്.. എനിക്ക്  പേടിയാവുന്നു.. അയാൾ  ഇനിയും  വരും… എന്നേ  കൊല്ലും… ”

“കരയല്ലെടോ… ഞാനില്ലേ  നിന്റെ  കൂടെ .. ഈ  അനസിന്ന്  ജീവനുള്ളൊടത്തോളം  കാലം  നിനക്ക്  ഒന്നും  സംഭവിക്കാൻ  ഈ അനസ്  സമ്മതിക്കില്ല… ”

പെണ്ണേ.. അന്നേ  കാണാതിരുന്ന ആ  കുറച്ചു  നിമിഷം …. അപ്പഴാണ്  ഞാൻ ശരിക്കും  മനസ്സിലാക്കിയത്  നിന്നെ  ഞാൻ  എത്ര  മാത്രം  സ്നേഹിക്കുന്നുണ്ടന്ന്.. നീ  ഇല്ലങ്കി എന്റെ  ജീവിതം  എത്ര  ശൂന്യമാണെന്ന്… ആഹ്… നിന്നെ  ഞാൻ  ഒരിക്കലും  നഷ്ടപ്പെടുത്തികളയില്ലാ.. ഇപ്പൊ  ഞാൻ തിരിച്ചറിഞ്ഞ  ഈ  സ്നേഹം  ഒരുനാൾ  നീയും  തിരിച്ചറിയും…എനിക്കൊരപ്പുണ്ടത്…

പെട്ടന്ന്  ഞാൻ  എന്താ  ചെയ്തെന്നുള്ള  ബോധം  എനിക്കുണ്ടായി…ഞാൻ  വേഗം അനസിൽ നിന്നു  വേർപെട്ടു.. കണ്ണ്  തുടച്ചു…മതിവരുവോളം വെള്ളം  കുടിച്ചു .. ഹാവു.. ഇപ്പൊ കുറച്ചാശ്വാസം.. അനസിനെ  കണ്ടപ്പോ  തന്നെ  പാതി  ജീവൻ  തിരിച്ചു  കിട്ടി…

അനസിന്റെ  നെറ്റിയിൽ നിന്ന്  ചോര  വരുന്നുണ്ട് കുറച്ചീച്ചേ.. മുഖത്തെല്ലാം  ചോരപ്പാടുമുണ്ട്.. ഞാൻ  അത്  എന്റെ  സ്‌കാഫ്  കൊണ്ട്  തുടച്ചു…..ഞാൻ എന്റെ  സ്‌കാഫ്  ഒരു സൈഡ് കീറി .. അവന്റെ  മുറിവ്  കെട്ടാൻ  പാകത്തിന്  ഒരു  കഷ്ണമെടുത്തു….

“നിനക്ക്  എന്താ  പറ്റിയെതെന്ന്  ഇപ്പഴും  പറഞ്ഞില്ലാ.. ഞാൻ  വെള്ളമെടുക്കാൻ  പോയപ്പോ  നീ  എങ്ങോട്ടാ  നീങ്ങിയത്.?.. ”

“അത്  പിന്നെ.. ഞാൻ… വെള്ളത്തിന്റെ  സൗണ്ട്  കേട്ടപോലെ  തോന്നിയപ്പോ.. വെള്ളം  അടുത്ത്  ഉണ്ടാകുമെന്ന്  കരുതി.. നോക്കാൻ.. പക്ഷേ  കണ്ടില്ലാ.. തിരിച്ചു  പോരാൻ  നിന്നപ്പഴാ  ഷീണം  കൊണ്ട്  കുഴഞ്ഞു വീണത്… ”

അത്  കേട്ടതും  അവന്റെ  മുറിവ്  കെട്ടാൻ  നിന്ന  എന്റെ  കൈ  തട്ടി  മാറ്റി അനസ് അവിടുന്ന്  എണീറ്റു…

“ഇതാ  ഞാൻ  പറഞ്ഞത്  അനക്ക്  വിവരല്ലാന്ന്… തലക്കകത്തു  കുറച്ചെങ്കിലും  ആൾതാമസമുണ്ടെ  നീ  വയ്യാത്ത  കാലും  വെച്ച്  നടക്കുന്നതിനു പകരം  അടങ്ങി  ഒതുങ്ങി  ഞാൻ പറഞ്ഞോടുത്ത് ഇരുന്നേനെ…. തന്നെ….. ഓ.. എന്ത്  പറഞ്ഞിട്ട്  എന്താ  കാര്യം… ഇപ്പൊ  ഇങ്ങനൊക്കെ  സംഭവിക്കാൻ  കാരണം  താൻ  ഒറ്റയൊരുത്തിയാ….പത്തു  മിനുട്ട്  കൊണ്ട്  റിസോർട്ടിൽ  എത്തേണ്ടിയിരുന്ന  നമ്മൾ  ഇതാ  ഇപ്പഴും  ഈ  കൊടുംകാട്ടില്…. ഹും….

ഓഓഓഓ.. തമ്പുരാട്ടി  എന്തേയ്  വാ  അടച്ചേ..അല്ലേ  നൂറ്  നാവാണല്ലോ…. മിണ്ടാതിരുന്നാ ഒക്കെ  ആയല്ലോ… ”

അനസ് അതും  പറഞ്ഞു എങ്ങോട്ടോ  നടന്നു…

“അനസ്… . അനസ്..   നിക്ക് …. ”

ഞാനും  അവന്റെ  പിന്നാലെ  നടന്നു…

“പെണ്ണ്ങ്ങളായാലെ കുറച്ചൊക്കെ അനുസരണ  വേണം…  എന്തൊക്കെ  പറഞ്ഞാലും  ഞാൻ  അന്നേക്കാളും  അഞ്ചാറു  പെരുനാൾ  കൂടുതൽ  കൂടിയതെല്ലേ… ആ  ഒരു  പ്രായത്തിന്റെ  ബഹുമാനമെങ്കിലും  ഇജ്ജ്  കാട്ടിനെങ്കി  ഇപ്പൊ  ഇവിടെ  ഇങ്ങനെ  പെടില്ലായിരുന്നു…. കാട്ടിക്ക്  വെള്ളട്ക്കാൻ…ഹും…. ”

അനസ് നടത്തിനിടെ  ഒരോന്ന്  പുലമ്പി കൊണ്ടിരുന്നു….

“അനസ്.. നിക്കടോ.. ഞാനൊന്ന്  പരേട്ടെ…….”

“നീയൊന്നും  പരേണ്ട.. നിനക്ക്  നിന്റെ വഴി.. എനിക്ക്  എന്റെ  വഴി.. എന്നേ  വിട്ടേക്ക്…. ”

“അനസ്‌സ്‌സ്‌സ്സ്….. സോറി…. ”

“ഓളുടെ ഒരു കോറി.. ഹും..”

“സോറി.. ഒരായിരം  സോറി.. ദേ  ചെവി  പിടിച്ചാ  പറേണെ …. സോറി.. ക്ഷമിക്കടോ…. ഇത്തവണതേക്ക്… പ്ലീസ്…. ”

പെട്ടന്നാണ്  ഇമ്മള്  അത് കണ്ടത്…

“അനസ്.. നിക്ക്.. പാമ്പ്.. അനസ്…. അയ്യോ .. പാമ്പ്…. ”

പെണ്ണിന്റെ  ആർക്കൽ  കേട്ടിട്ടാ  ഇമ്മള്  തിരിഞ്ഞു  നോക്കിയത്….ഓളതാ കണ്ണും  പൂട്ടിയടച്ച്  അവിടെ  നിന്ന്  തുള്ളാണ്….അനസ് .. പാമ്പ്  എന്നും  പറഞ്ഞ്… ഓള്  ചൂണ്ടിക്കാണിച്ചത്  കണ്ടപ്പോ  ശരിക്കും  എനിക്ക്  ചിരിയാണ്  വന്നത്… ഹഹഹഹ……. പാമ്പാത്രെ  പാമ്പ്… തേങ്ങാ  കൊല….എങ്ങനെ  ചിരിക്കാതിരിക്കും  ഇന്റെ  ചങ്ങായിമാരെ…..ഓള്  പാമ്പ്  എന്ന്  പറഞ്ഞ് ചൂണ്ടി  കാണിച്ചത്   എന്താന്ന്  നിങ്ങൾക്ക്  അറിയോ….

“എടി  ബുദ്ധൂസേ…കണ്ണ് തുറന്ന്  നോക്ക്.. പാമ്പല്ലാ.. പാമ്പിന്റെ പടമാ… ഏതോ  പാമ്പ്  പൊഴിച്ചിട്ട്  പോയത്…. ഹഹഹഹ…. ഇങ്ങനൊരു  പേടിത്തൊണ്ടി ആയി പോയല്ലോ  എന്റെ  പെമ്പറന്നോളെത്തി…. ”

“ഹിഹി ഹീ…. ഇമ്മള്  പാമ്പാന്ന് വിചാരിച്ചു…. ”

അവളൊരു   അവിഞ്ഞ ചിരി  ചിരിച്ചു.. പാവം .. ആള്  സസിയായതാണ്… എങ്ങാനും  അത് ശരിക്കുള്ള പാമ്പായിരുന്നെങ്കി  ഇന്റെ  അവസ്ഥ  ഇങ്ങളൊന്ന്  ആലോയ്ച്ചോക്കിം…..പാമ്പിന്റെ  മുന്നിന്ന്  ഓളെ  രക്ഷിച്ചു വീരനാകുന്നതിനടയിൽ   ഞാൻ ചിലപ്പോ  വീരമൃത്യു  വരിച്ചേനെ…അല്ലേ  അതിൽ എങ്ങാനും  പരാജയപെട്ടാ  ഓൾടെ  മുമ്പിൽ ഞാൻ  പ്ലിംഗ്  ആയേനെ … എന്തായാലും  തത്കാലം  റബ്ബ്  കാത്തു ല്ലേ…..

“അപ്പൊ  തന്റെ  ദേഷ്യം ഒക്കെ  മാറീല്ലേ…. ”

“ആര്  പറഞ്ഞ് മാറീന്ന്…..”

അനസ്  വീണ്ടും കലിപ്പ്  മൂഡ്  ഓൺ… എന്നിട്ട്  വീണ്ടും  നടക്കാൻ  തുടങ്ങി…

“അതെന്താ.. ഞാൻ  സോറി  പറഞ്ഞില്ലടോ…… ”

“അനസ് .. ”

നോ  റെസ്പോൺസ്….
ഹും.. ഇങ്ങള്  പാറയിം. ഇത്  ജാട  അല്ലേ.. ജാട  തന്നെയാ….കട്ട  ജാട… . ഇമ്മള്  ഒന്ന്  താന്ന്കൊടുക്കാമെന്ന്  വെച്ചപ്പോ  മൂശേട്ട  കാണിക്കുന്നത്  കണ്ടാ….കൊരങ്ങൻ….അത്  മാത്രാണോ.. .എന്തൊരു  ഫാസ്റ്റ്  ആയിട്ടാ  നടക്കുന്നെ.. ഇങ്ങനൊരു  ആള്  പിന്നാലെ  ഏന്തി  വലിഞ്ഞു  വരുന്ന  കാര്യം  ഓർക്കുന്നെ  ഇല്ലാ….ഞാൻ  അവന്റെ  ഒപ്പം  എത്താൻ  ചക്രശ്വാസം  വലിക്കാ….എന്റൊരു ഗതികേട് …

“എന്തേലും പറഞ്ഞാ… ”

“ഇല്ലല്ലോ…. അനസ്.. നമ്മളിതെങ്ങോട്ടാ  പോകുന്നെ… ഒന്ന് പറടോ.. കുറേ  നേരായില്ലേ  ഇപ്പൊ  നടക്കാൻ  തുടങ്ങീട്ട്….”

“ഞാൻ നിന്നോട്  എന്റെ  പിന്നാലെ  പോരാൻ  പറഞ്ഞോ…..എനിക്ക്  ഇഷ്ട്ടല്ലോട്ത്ക്ക്  ഞാൻ  പോകും..   ”

“എന്നാലും…😟..”

“അതേയ്  ഒരു  കാര്യം  പറഞ്ഞേക്കാ…വാ  അടക്കി  നിനക്ക്  എന്റെ  കൂടെ  പോരാൻ  പറ്റോങ്കി  പോന്നാ  മതി.. അല്ലേ  ഇവിടെ  എങ്ങാനും  നിന്നോ….എന്താ  അന്റെ  തീരുമാനം… ”

“നിർത്തി…..ദാ…ഇനി  ഒരക്ഷരം  മുണ്ടില്ലാ… ”

കുറച്ചു  നേരം  കഴിഞ്ഞപ്പോ ..

“അയ്ഷാ.. നിന്റെ  മുറി  വേദന  ഉണ്ടോ ഇപ്പൊ…. ”

ഒലക്ക… മറുപടി  പറയാൻ  എനിക്ക്  മനസ്സില്ലാ… അല്ലാ  പിന്നെ…

“തന്നോടാ ചോദിക്കുന്നെ….. ”

വീണ്ടും  സൈലെൻസ്…

“അയ്ഷാ….”
അനസ്  തിരിഞ്ഞു കൊണ്ട്

“അന്റെ  വായേല്  എന്താ പഴം  തിരുകീക്ണോ… ഞാൻ ചോദിക്കുന്നതിന്ന്  ഒന്ന്  മറുപടി  പറഞ്ഞാല് എന്താ …. ”

ഇജ്ജ്  അല്ലേ  എന്നോട്  മിണ്ടാതിരിക്കാൻ  പറഞ്ഞ്.. എന്നിട്ടിപ്പോ  ഓന്ന്  ചോയ്ക്കുന്നതിനൊക്കെ  വാ  തുറക്കാനും  അടക്കാനും  ഇതെന്താ  വെള്ളരിക്കാപട്ടല്ലോ… നിക്ക്  സൗകര്യല്ലാ.. ഇമ്മള്  എങ്ങട്ടാ  പോണേന്ന്  അറിയാനുള്ള ഒരു  ക്യൂരിയോസിറ്റീടെ പുറത്ത്  ചോയ്ച്ചപ്പോ  അത്  ഓന്ക്ക്  പറയാൻ  പറ്റൂല്ലാ.. ജാട തെണ്ടി…..

ഇങ്ങനൊക്കെ  ഓന്റെ  മുഖത്തു  നോക്കി  നാല്  പറേണം  എന്നുണ്ട്.. പക്ഷേ… എന്റെ അവസ്ഥ  എന്നേ  അതിന്ന്  സമ്മതിക്കുന്നില്ലാ……

“അത്  താൻ  എന്നോട്  മിണ്ടാതിരിക്കാൻ  പറഞ്ഞില്ലേ.. അതാ ഞാൻ.. ”

“ഓഹ്.. എന്തൊരു  അനുസരണ…. ഞാൻ  ചോദിക്കുന്നതിന് മറുപടി  പറയാം…”.

“ആയ്കോട്ടെ….
അനസ്.. ഇനിയെങ്കിലും  ഒന്ന്  പറ  പ്ലീസ് .. നമ്മളിത്  എങ്ങോട്ടാ……….. ”

“എടി  പോത്തേ.. അനക്ക്  എന്തേലും  സ്മെല്ലടിക്കുന്നുണ്ടാ…”

“ആആാാാാ … പാലേടെ  ആണോ… ”

“യാ… പാലാ  പൂത്ത  സ്മെല്…..പാലേടെ  അവിടുന്ന്  അല്ലേ  ഇനി  നമുക്ക്  അടുത്ത  വഴി.. സോ.. ഈ  സ്മെല്  വെച്ച്  നമ്മക്ക് ആ  പാല മരം  കണ്ടു  പിടിക്കാ… പിന്നെ  നമ്മക്ക്  അവിടുന്ന്  റിസോർട്ടിലേക്ക്  പോകാന്  എളുപ്പല്ലേ…. ”

ഐവ….കണ്ടാ  പറയില്ലേലും ഈ  മണ്ടന്ന്
അപ്പൊ  ബുദ്ധി  ഒക്കെ  ഉണ്ടല്ലേ….

“താൻ  എന്താ  ഈ  പിറുപിറുക്കുന്നെ.. മനുഷ്യന്ന്  കേൾക്കാൻ  പാകത്തിന്  പറ… ”

ഞാൻ  പറയുന്നത് കേട്ടാ  താൻ  എന്നേ  എടുത്തെറിയും… അന്റെ  കുറ്റം  എങ്ങനെയാടോ  അന്നോട്   പറയാ… പൊട്ടൻ… പാലാ  എന്നൊക്കെ  പറയുമ്പോ  യക്ഷിയെ  ഒക്കെ  ആണ്  ഓർമ  വരുന്നേ… റബ്ബേ… ഇനിയിവിടെ  വല്ല  യക്ഷിയും  കാണോ….എന്നേ  ഉപദ്രവിച്ചത് അങ്ങനെ  വെല്ലോരും  ആവോ…..

“അനസ്…. ഇവിടെ  ഈ  പാല മരത്തിൽ  യക്ഷി വല്ലതും  ഉണ്ടാകോ…. ”

‘നീ  ഉള്ളപ്പോ  എന്തിനാ  വേറൊരു  യക്ഷി.. ഇനി  വെല്ലോം  ഉണ്ടങ്കിൽ  അന്നേ  കണ്ടു  പേടിച്ചോടിക്കോളും…. ”

“അനസ്…. വേണ്ടാട്ടോ… തമാശിക്കല്ലേ.. കാര്യം  പറ… ”

“പാലമരമല്ലേ .. ഇല്ലാതിരിക്കോ.. ഇപ്പൊ   പാലകൊക്കെ  ഭയങ്കര  ഡിമാൻഡ്  അല്ലേ…..ആൾകാര്  മുറിച്ചു  കൊണ്ട്  പോയിട്ട്  പാവം  എത്ര  യക്ഷികളാ  വഴിയാധാരമാകുന്നത്.. അങ്ങനെയുള്ളപ്പോ  ഇങ്ങനൊരു  പടുകൂറ്റൻ പാല  മരം  ഈ  കാട്ടിൽ നിപ്പുണ്ടന്നറിഞ്ഞാ  സ്വസ്ഥത ആഗ്രഹിക്കുന്ന  ഏതെങ്കിലും  യക്ഷി  വെറുതെ  ഇരിക്കോ..  .. തീർച്ചയായും  ഒരു  രണ്ടുമൂന്നണ്ണം  എങ്കിലും  കാണും…. ”

“ആണല്ലേ.😯..”
എനിക്ക്  നല്ലോം  പേടിയാവുന്നുണ്ട്.. ഞാൻ  അനസിന്റെ  കൂടെ  നടക്കാൻ  തുടങ്ങി…

“അത്  മാത്രാണോ.. ഇവിടെ  പണ്ടങ്ങാണ്ട്  ഒരു  ചങ്ങായീനെ   യക്ഷി  ചോര  കുടിച്ച് കൊന്ന  കഥ കഴിഞ്ഞീസം  ആരോ  അവിടെ  ഇരുന്ന്  പറേണ  കേട്ടായിരുന്നു…. ”

“ഏ…!!!!….”

“അപ്പൊ  ഓനും കൂടി  ജോളി  അടിച്ചു  ഇവരുടെ  കൂടെ  കൂടിക്കാണും…. ”

“അനസ് .. താൻ  നുണ പറയല്ലേ…. ”

“നുണ  ഒന്നുമല്ലാ .. ഒള്ളതാ……നീ  വേണേ  റിസോർട്ടിൽ  എത്തീട്ട്  അന്റെ  ചങ്കിനോട്  ചോയ്‌ചോക്ക്…. ”

“അതിന്ന്  റിസോർട്ടിൽ  എത്തിയാൽ  അല്ലേ ..മിക്കവാറും  ഈ  യക്ഷി  എന്റെ  ചോര  കുടിക്കും ….”

“അയ്.. നിന്റെ  കുടിക്കില്ലാ…. അതോർത്തു  ഇജ്ജ്  പേടിക്കണ്ടാ…”
.

“അതെന്താ…. ”

“സഹോദര്യസ്നേഹം…. നേരത്തെ  ഞാൻ  പറഞ്ഞില്ലേ… ”

“അനസ്…..തന്നെ  ഞാൻ..😠.. ”

പെണ്ണിന്   എന്തൊക്കെ  അറിയണം.. അല്ലേലും  ഈ  പെണ്ണ്ങ്ങളൊക്കെ  ഇങ്ങനാ… ആവശ്യല്ലാതെ  ഇങ്ങനെ  കലകല ചെലചോണ്ട് ഇരിക്കും……

♡♡♡

“അവരിത്  എന്തൊരു  ഉറക്കാ.. സമയം  എട്ടര  ആയി…. വാ .. ചെന്നൊന്ന്  നോക്കാം….”

അയനയും  സാമും  അവരുടെ  റൂമിന്റെ  അടുത്ത്  എത്തിയപ്പോ  പഴേ പോലെ  തന്നെ..

“അയ്ഷാ… വാതിൽ  തുറക്ക്… ”

“അനസ്.. ടാ… ”

“ഇവരിതെന്താ  ഒന്നും  മിണ്ടാത്തെ.. ”

“വാതിൽ  തട്ടി  നോക്ക്…. ”

വാതിൽ  തട്ടിയതും  ഡോർ  ഓപ്പൺ  ആയി… ഏ…ഇത്  പൂട്ടിയിട്ടില്ലാല്ലോ…. അവരവിടെ… അനസ്.. അയ്ഷാ…. റൂം  മൊത്തം  അവരെ തപ്പിയെങ്കിലും  അവരെ അവിടെ  കണ്ടില്ലാ…

“എന്തോ  പന്തികേട്  ഉണ്ടല്ലോ… വാ… പുറത്ത്  നോക്കാം …”

റിസോർട്ട് മുഴോം  സാമും  അയനയും  അവരെ  തപ്പി.. അവരുടെ  പൊടിപോലും  കണ്ടില്ലാ… അവരെ  അവിടെ  തപ്പീട്ട് എന്താ  കാര്യം…..ഇവരവിടെ  യക്ഷിയുടെ കൂടെ  അല്ലേ….

അവസാനം  അവർ  റിസോർട്ടിൽ  എത്തിയിട്ടില്ലാന്  മനസ്സിലായപ്പോ  സാമും  അയനയും  റിസോർട്ട്  അധികൃതരെ  അറീച്ചു…

“ഏ…!!.ഇതുവരെ  വന്നില്ലാന്നോ.. നിങ്ങളെന്തൊക്കെയാ  ഈ  പറേണെ…. ”

“അതെ സാർ… കാലത്ത്  ട്രിപ്പ്‌  ന്ന്  പോയപ്പോ  അയ്ഷയുടെ  കാൽ  മുറിഞ്ഞിട്ട്  ഗൈഡ്  അദ്ദേഹമാ  അവരെ  തിരികെ  പറഞ്ഞയച്ചത്.. പത്തു  മിനുട്ട് കൊണ്ട്  എത്താവുന്ന  വഴിയും  പറഞ്ഞ്  കൊടുത്തിരുന്നു.. പക്ഷേ… അവർ  ഇതുവരെ  ആയിട്ടും ……. ”

“എന്ത്  കൊണ്ടാ  ഇത്  നേരത്തെ  പറയാതിരുന്നത്…. ”

“സാർ.. അവർ  റൂമിൽ  ഉണ്ടാകുമെന്ന്  കരുതി….. ”

അങ്ങനെ  എല്ലാരും  അറിഞ്ഞു  ആകെ  ബഹളമായി…. ഫോറെസ്റ്റ്  ഗെയ്‌ഡിനെ  വിളിച്ചു  വരുത്തി…

“സാർ  അയ്ഷയും  അനസും  ഇതുവരെ  വന്നില്ലാ… അവർക്ക്  എന്തോ  സംഭവിച്ചിട്ടുണ്ട്… ”

“ഷോര്ട്ട്  കട്ട്‌  വന്നാൽ  ഇവിടെ  എത്തേണ്ടതാണല്ലോ.. ഇനി  അവർക്ക് വഴി  തെറ്റിയോ… ”

“സാർ.. നമുക്ക് ഇപ്പൊ ഒന്ന് പോയി അന്യോഷിച്ചാലോ… ”

“താൻ  എന്ത്  മണ്ടത്തരമാ പറയുന്നേ… ആറു  മണി  കഴിഞ്ഞാ  പിന്നെ  മനുഷ്യന്മാർക്ക്  കാട്ടിനുള്ളിൽ  പ്രവേശനമില്ലാ…. ശരിയാ.. നമ്മുടെ  ഈ  റിസോർട്ടിന്ന്  ചുറ്റും ഉള്ള  കാടു  ഭാഗങ്ങളിൽ  വന്യമൃഗങ്ങൾ വരാറില്ലാ  ..പക്ഷേ…. രാത്രി  ആയാൽ   ആ  ഒറപ്പ്  നമുക്ക്  തരാൻ  പറ്റില്ലാ…
അവർ ഇറങ്ങി  നടക്കും….”

” ഇനിയിപ്പോ  എന്താ  ചെയ്യാ  സാർ….. ”

“രാവിലെ  ആകാതെ  നമുക്ക്  ഒന്നും  ചെയ്യാൻ  കഴിയില്ലാ…. കാലത്ത്  നമുക്ക്  ഒരു  തിരച്ചിൽ  നടത്താം ..ഇപ്പൊ  അവർക്ക്  ഒന്നും  സംഭവിക്കരുതേ  എന്ന്  നമുക്ക്  പ്രാർഥിക്കാം… ”

“ഈഷോയേ…”

റിസോർട്ടിൽ  എല്ലാരും  ഉറങ്ങാതെ  അനസിനും  അയ്ഷക്കും  വേണ്ടി  കാത്തു….

♡♡♡

കാറ്റിൽ  പോലും  അലിഞ്ഞു  ചേർന്ന  ആ  ഗന്ധത്തിന്റെ ഉറവിടം പരതി  നടന്ന  ഞങ്ങളുടെ കാലുകളെ  കൂച്ച്  വിലങ്ങ്  ഇട്ട്  കൊണ്ട് ആ  കാഴ്ച്ച  ഞാൻ  കണ്ടു… മങ്ങിയ  നിലാ  വെളിച്ചത്തിൽ ഇലകൾ  കാണാൻ  ആകാത്ത  വിധം  വെട്ടി  തിളങ്ങുന്ന വെളുത്ത  പൂക്കൾ  നിറഞ്ഞ  ഒരു  വൻ വൃക്ഷം…ആരെയും  ആകർഷിക്കുന്ന  മൂക്ക്  തുളച്ചു  കയറുന്ന  ഗന്ധം .. യക്ഷി കഥകളിലെ  അവരുടെ  വാസസ്ഥലമായ പലമരത്തിന്റെ  പൂക്കളുടെ  ഗന്ധം…..പതിയെ  ആ പാല  മരത്തിന്റെ  ചുവട്ടിലേക്ക് നടന്ന  ഞങ്ങളുടെ  മുകളിലേക്ക് പൂക്കൾ  വീണു  കൊണ്ടിരുന്നു…. തളം   കെട്ടി  നിന്ന  നിശബ്ദതയെ  ഭേദിച്ചു  കൊണ്ട് എവിടെ  നിന്നോ ഒരു  നായയുടെ  ഓരി ഇടൽ.. യാ  റബ്ബേ .. ഞാൻ  പേടിച്ചു  കൊണ്ട്  അനസിന്റെ കയ്യില്  പിടിച്ചു…. ഞാൻ  ചുറ്റുമൊന്ന്  വീക്ഷിച്ചു…. പാലേടെ  മണം.. നായ  ഓരി  ഇടുന്നു.. തഴുകുന്ന ഇളം കാറ്റ്…എല്ലാമുണ്ട്.. .. മിക്കവാറും   ഇവിടെ എവിടേലും  അവളും  കാണും…. കേട്ടറിഞ്ഞ  കഥകളിലെ  വശ്യമായ  ചിരിയും.. പനം  കുല  പോലെ പദം  മുട്ടുന്ന  മുടിഴഇഴകളും ആരെയും  മയക്കുന്ന  സൗന്ദര്യവും  കൊണ്ട്  പുരുഷന്മാരെ  വശീകരിച്ചു  ചോര  കുടിക്കുന്ന  യക്ഷി…. വെറുതെ  അല്ലാ  അനസിനിത്ര  ഇന്ട്രെസ്റ്……ഹും….

“താൻ  എന്താ  ആലോയ്ക്കുന്നെ….ഫ്രണ്ട്  എവിടെ  എന്നാണോ… ”

അതിനുള്ള  ഒരു  മറുപടി അയ്ഷയുടെ  ദഹിപ്പിക്കുന്ന  ഒരു  നോട്ടമായിരുന്നു…. ഹഹഹഹ.. പെണ്ണിന്  അപ്പൊ നല്ലോം  പേടിയുണ്ട്….

സമയം  ഒച്ചിനെ  പോലെയാ  ഇഴഞ്ഞു  നീങ്ങുന്നത്..ഞാൻ  പാലേടെ  ചോട്ടിൽ  ഇരുന്നു … എനിക്കാണങ്കി   വിശന്നിട്ടു  കണ്ണും  കാണുന്നില്ലാ….പോരാത്തതിന്ന് നല്ല  തണുപ്പും…. അതാണ്‌  ഒട്ടും  സഹിക്കാൻ  പറ്റാത്തത്…..

“അനസ്.. എനിക്ക്  വിശക്കുന്നു…. ”

“ആണോ.. എന്താ വേണ്ടത്… ചിക്കൻ  കറി വിത്ത്‌  പൊറാട്ട….. അല്ലെങ്കി  ലേറ്റ്  എന്തേലും  മതി അല്ലേ … ചപ്പാത്തി  പോരെ… ”

“ഇതൊക്കെ  കിട്ടോ… എനിക്ക്  പൊറാട്ട  മതി  .”

ഇവളൊക്കെ  എവിടുന്നാ  വരുന്നെ..

“കിട്ടും .. കിട്ടും .. അന്റെ  ആങ്ങളയോട്  ഒരു  ഫൈവ്  സ്റ്റാർ  ഹോട്ടൽ  ഈ  കാട്ടിലും  കൂടി തുടങ്ങാൻ  പറ…… ”

“അനസ്….😡 ”

“താൻ  മന്ദബുദ്ധി  ആണോ.. അതോ  അങ്ങനെ  അഭിനയിക്കാനോ…. ഈ  കാട്ടിൽ  അന്റെ  മറ്റവൻ കൊണ്ടുവന്നു  വെച്ചിട്ടുണ്ടോ  പൊറാട്ട….. ”

“ഇവിടെ  ഫ്രൂട്ട്സ്‌  ഇണ്ടാവില്ലേ… ദാ… ആ  ചെടിയിൽ  ചുവന്ന  നിറത്തിൽ  കുറേ  പഴം… അത്  കഴിച്ചാലോ… ”

“ഹ്മ്മ്.. പോയി  കഴിക്ക്.. എന്നിട്ട്  വേണം  ഈ  രാത്രി  മുഴോം  അന്റെ  ബോഡിക്ക്  ഞാൻ  കാവലിരിക്കാൻ….”

“ഷോ…”

“അത്  യക്ഷികൾക്ക്  ചോര  കിട്ടാതെ  വരുമ്പോ  അവർ അഡ്ജസ്റ്റ്  ചെയ്തു  കഴിക്കുന്ന  പഴമാ…. പക്ഷേ.. ഇന്നെന്തായാലും അവർക്ക്  കോളാണ്.. ”

“അതെന്താ…. താൻ  അല്ലേ  പറഞ്ഞേ  എന്നേ  ഒന്നും  ചെയ്യില്ലാന്ന്… ”

“പറഞ്ഞു.. ബട്ട്‌.. ഇത്രയും  ലുക്കുള്ള  എന്നേ  സ്വന്തമാകാൻ  നിന്നെ  തട്ടാനും  അവർ  മടിക്കില്ലാ…. ”

“അയ്യേ…. കൂടുതൽ തമാശിക്കല്ലേ…. ”

വെട്ടമൊക്കെ  കുറഞ്ഞു  വരുന്നുണ്ടല്ലോ.. എന്താ  സംഭവിക്കുന്നത്… ഇടിമുഴങ്ങുന്നുണ്ട്.. ഇനി  മഴ പെയ്യാനാവോ……

“അനസ്….നമുക്ക്  ഈ  കോലും  ഇലകളൊക്കെ  കൂട്ടി  തീ  കത്തിച്ചാലോ… ”

“അപ്പൊ കത്തിക്കാൻ  തീയോ.. ഇജ്ജ്  മാജിക്കിലൂടെ  വരുത്തോ… ”

“അത് ശരിയാണല്ലോ.. ഒരു  വഴി  ഇണ്ട് . പണ്ടത്തെ  ആൾക്കാരൊക്കെ  കാട്ടുന്ന  പോലെ  രണ്ട്  കല്ല്  ഒരതീട്ട്  തീ  ഇണ്ടാക്കിയാലോ… ”

“ഇജ്ജ്  ഒരത്.. തീ  ഇപ്പൊ  ഉണ്ടാകുന്നത് ഞാൻ ഒന്ന് കാണട്ടെ…..”

“പിന്നെ  എന്താ  ചെയ്യാ… ”

എന്തോ  കണ്ട  പോലെ  അനസ്  എണീറ്റു.. എന്നിട്ട് ഒരു  മരത്തിൽ  പൊത്തി പിടിച്ചു  കയറി…..ഞാൻ  താഴേന്നു  അവൻ  എന്താ  ചെയ്യുന്നെന്ന്  നോക്കി  നിന്നു… അപ്പൊ അതാ കുറേ മിഞ്ഞാമിനുങ്ങുകൾ…. ഇലകൾകിടയിൽ  നിന്നും പറന്നു  വരുന്നു.. ഇപ്പൊ  ഞങ്ങടെ  ചുറ്റും  ഒരുപാട്  മിന്നാമിനുങ്ങൾ  പാറി  കളിക്കുന്നു…അവരുടെ വെട്ടം കൊണ്ട്  എങ്ങും   പ്രകാശം  പരന്നു….. ഐവാ …. പൊളി….

അങ്ങനെ  മിന്നാമിനുങ്ങുകളുടെ  വെട്ടത്തിൽ  വിശപ്പ്  തത്കാലം  മറന്ന് പേടി ഉണ്ടങ്കിലും പാലേടെ ചോട്ടിൽ  ഞങ്ങളിങ്ങനെ  ഇരുന്നു….യക്ഷി  സഹോദരിമാരെ.. ഈ  പാവം  അയ്ശുനെ കാത്തോളണേ…… എപ്പഴോ  ഞാൻ  മയങ്ങി  അനസിന്റെ  തോളിലോട്ട്  ചാഞ്ഞു….

ആ  കണ്ണുകൾ…. എന്നേ  പിന്തുടരുന്നത്  പോലെ…അവന്റെ  ചുടു  നിശ്വാസം  എന്റെ  തോളത്തു  തട്ടി  കളിക്കുന്നു…..അതെ… അവനിപ്പോ  എന്റെ  തൊട്ടടുത്തുണ്ട്…. തിരിഞ്ഞു  നോക്കിയതും  ആാാ  തീ  കണ്ണുകൾ … അനസിനെ  വിളിക്കാൻ  കൈ  നീട്ടിയതും  അവൻ  വാ  പൊത്തി എന്നേ  പിടിച്ചു.. ഞാൻ  കുതറി  മാറി… അവന്റെ മുഖം  മൂടി  മാറ്റാൻ  ശ്രമിച്ചു.. കഴിയുന്നില്ലാ…..ഞാൻ  അവന്റെ  കഴുത്തിൽ  പിടിച്ചു  പോക്കി…….അവൻ  ശ്വാസം  കിട്ടാതെ  പിടയുന്നുണ്ട്…

“അയ്യോ.. വിടടീ…. ആരെങ്കിലും  ഓടി  വരണേ …ഇവളിഞ്ഞേ  ഇപ്പൊ  കഴുത്തു  ഞെരിച്ചു  കൊല്ലുവെ… ”

കണ്ണ്  തുറന്നു  നോക്കിയതും  അനസ്  അതാ ശ്വാസം  എടുക്കാൻ  വിഷമിച്ചു  കൊണ്ട്  നിന്നു  കിതക്കുന്നു…. ഹിഹി.. ഒക്കെ  സ്വപ്നായിരുന്നോ.. ഞാൻ  പിടിച്ചു  പോക്കിയത്  ഇവനെ  ആയിരുന്നു…ഷോ…

“എന്താടീ  അന്റെ  ഉദ്ദേശം……”

അനസ്  ചാടി  എണീറ്റു. .

“അത് .. ഞാൻ .. സ്വപ്നം… ”

“ഓൾടെ  ഒരു  സ്വപ്നം.. മനുഷ്യന്റെ  ജീവൻ  പോയില്ലാ  എന്നേ  ഒള്ളു….”

“സോറി.. അറിയാതെ. . ”

“അറിയാതെ… നീ  മനപ്പൂർവം  ചെയ്തതാണോന്ന്  നിക്ക്  ഡൌട്ട്  ഇല്ലാതില്ലാതില്ലാ…”

“ഞാനോ.. അങ്ങനെ  ചെയ്യോ….”

“നീയൊക്കെ  അങ്ങനെ  ചെയ്തില്ലങ്കിലേ  അത്ഭുത്തൊള്ളൂ… ”

“ഈൗ…. ”

നേരം  വെളുക്കാറായിട്ടുണ്ട്…. പക്ഷികളുടെ  കലപില  സൗണ്ട്  ഒക്കെ  കേള്കാനുണ്ട്…..കാട്ടിൽ  ഒരു ദിവസം  ഞങ്ങൾ  കഴിച്ചുകൂട്ടിയതോർക്കുമ്പോ എനിക്ക്  വിശ്വസിക്കാനേ  കഴിയുന്നില്ല….. എന്താല്ലേ… ഈ  യക്ഷികൾ  അത്ര  ബീകരികൾ ഒന്നുമല്ലാ…..

“എണീക്ക്.. വാ .. പോകാം… ലെഫ്റ്റ്  അല്ലേ.. ”

“നോ … റൈറ്റ്.. ”

“അല്ലാ.. ലെഫ്റ്റ്  തന്യാ ..”

“അല്ലാ  അനസ്.. റൈറ്റ്  ആണ്.. എനിക്ക്  നല്ല  ഓർമ  ഉണ്ട്.. ”

“നീ  എന്നേ  പഠിപ്പിക്കണ്ടാ… ലെഫ്റ്റ്  ആണ്.. ”

“ഞാൻ  പറയുന്ന  ഒന്ന്  കേൾക്ക്.. റൈറ്റ്  ആണ്.. ”

“ഞാൻ  ലെഫ്റ്റ്  പോകാ.  . നീ  വരുന്നുണ്ടേ  വാ…. ”

അനസ്  . . നിക്ക് … ഞാൻ  പറയുന്ന  കേൾക്ക്… ലെഫ്റ്റ്  അല്ലാ.. വഴി  തെറ്റും  നമ്മക്ക്.. കാലമാടൻ.. എന്തൊരു  സാധനാ.. വെല്ല  യക്ഷിയും  കൂടി  കാണോ  ഇനി….

അനസ്  അയ്ഷയുടെ  വാക്കുകൾ  ചെവികൊള്ളാതെ നടത്തം തുടർന്നൂ…. പാവം അയ്ഷാ .. എന്ത്  ചെയ്യാനാ… അവന്റെ  പിന്നാലെ  പോകുക  തന്നെ….അവളും  അവന്റെ  പിന്നാലെ  വെച്ചു പിടിച്ചു…  പക്ഷേ  പൊന്ത കാട്ടിൽ തുരുമ്പും പൊടിയും  പിടിച്ചു ഒരു  സൈൻ  ബോർഡ്‌ മറിഞ്ഞു   കിടപ്പുണ്ടായിരുന്നു..” Danger ” എന്നെഴുതിയ  ആ  ബോർഡ് സൂചിപ്പിക്കുന്നത് ലെഫ്റ്റിലേക്കായിരു‌ന്നു….

തുടരും……

Click Here to read full parts of the novel

3.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!