✒റിച്ചൂസ്
“അനസ്.. ഒന്ന് പതുക്കെ നടക്കടോ….എന്തിനാ ഇത്ര ധൃതി… ”
“നമ്മൾ ഇവിടെ ഉല്ലാസയാത്രക്കിറങ്ങിയതല്ലല്ലോ…. ഇന്നലെ ഒന്നും പറ്റീല്ലാ എന്നു കരുതി കാട് അത്ര സേഫ് ഒന്നും അല്ലാ..ആൻഡ്.. എപ്പഴും അങ്ങനെ ആവണം എന്നും ഇല്ലാ… സോ എത്രയും പെട്ടന്ന് ഇവിടുന്ന് പുറത്ത് കടക്കാനാ നമ്മൾ നോക്കണ്ടത്…. ”
കുറച്ചു ദൂരം നടന്നതും ഞങ്ങൾ എത്തിച്ചേർന്നത് മരങ്ങൾ ഇല്ലാത്ത ഒരു പ്രദേശത്തായിരുന്നു.. ഇനി അങ്ങോട്ട് വഴി ഇല്ലാ…താഴേക്ക് താഴ്‍ചയാണ്….വീണാ ജീവൻ പോയതെന്നെ…..
“ഇപ്പൊ എങ്ങനെ ഉണ്ട്.. ഞാൻ അപ്പഴേ പറഞ്ഞില്ലേ ..ലെഫ്റ്റ് അല്ലാ.. റൈറ്റ് ആണെന്ന്.. അപ്പൊ എന്തോക്കേന്നു…. ഹും… ”
“ഇജ്ജ് വെല്ലാണ്ട് ആളാവണ്ടാ…..i know am right… ”
“i know am right.. തേങ്ങാ കൊലാ….എന്ത് വന്നാലും തെറ്റ് സമ്മതിച്ചു തരില്ലല്ലോ … ”
അയ്ഷ ഒരു പുച്ഛ ചിരി ചിരിച്ചു….
വഴി തെറ്റി വന്നതാണേലും സംഗതി ഒരു അടാർ പ്ലേസ് തന്നെയാട്ടോ.. ഒരു രക്ഷേല്ലാ.. അങ്ങകലെ പച്ച പട്ടണിഞ്ഞ മലനിരകൾ കാണാം….കൊച്ചു കൊച്ചു വീടുകൾ അങ്ങിങ്..നീലാകാശത്തിൽ ഉറക്കച്ചടപ്പോടെ സൂര്യൻ പതിയെ മിഴി തുറക്കുന്നു…. മൊത്തത്തിൽ പൊളി…
“ഇനിവിടെ ഇങ്ങനെ നിന്നിട്ട് എന്ത്ത്താ… നമ്മക്ക് തിരിച്ചു പോയി പലേടെ അവിടുന്ന് റൈറ്റ് പിടിക്കാം….”
ഞങ്ങൾ രണ്ടാളും തിരിഞ്ഞതും ഞങ്ങളിൽ നിന്ന് ഒരു 7-8 അടി മാത്രം അകലത്തിൽ ഒരു പട്ടി നിക്കുന്നു … യാ റബ്ബേ…. ഏതോ പിരാന്തു പിടിച്ച പട്ടിയാണ്.. അത് നാവ് പുറത്തേക്കിട്ട് നിന്ന് കിതക്കാണ്… കണ്ടാ അറിയാ..ഞങ്ങളെ വെറുതെ വിടാനുള്ള ഉദ്ദേശം അതിനില്ലാ……ഫ്രാങ്കോ.. ഇജ്ജറിഞ്ഞോ .. ഞങ്ങൾ പെട്ടു…..
ഇനിയെന്ത് ചെയ്യുമെന്ന രീതിയിൽ ഞാൻ അനസിനെ നോക്കി…അവനും എന്ത് ചെയ്യണമെന്നറിയാതെ നിക്കാണ്..ആ പട്ടി ആണെങ്കിലോ ഞങ്ങൾക് തിരിച്ചു പോകാനുള്ള വഴിയിലാ നിക്കണേ… ആകെ അലാകായില്ലേ..അതിനെ മറികടന്നു പോകാമെന്നു ചിന്തിക്കേ വേണ്ടാ.. ..ഞങ്ങൾ ഒരു ചുവട് പിന്നോട്ട് വെച്ചതും ആ പട്ടി രണ്ടു ചുവട് മുന്നോട്ട് വെച്ച്.. എന്നിട്ട് ഭയങ്കരായി കുരക്കുന്നുണ്ട്… ഞങ്ങളോട് എന്തോ മുൻവൈരാഗ്യം ഉള്ളപോലെയാ അതിന്റെ നോട്ടം….. അനസ് എന്റെ കൈ പിടിച്ചു…..
“അയ്ശു… ഓടിക്കോ.. ”
അനസ് പാണം വിട്ട മാരി എന്നേം പിടിച്ചു എങ്ങോട്ടെന്നില്ലാതെ ഒറ്റ ഓട്ടം…. അപ്പൊ അത് കണ്ടു പട്ടി വെറുതെയിരിക്കോ.. അതും വിട്ടു ഞങ്ങടെ പുറകെ തന്നെ… ഇന്റള്ളോ… സത്യം പറയാല്ലോ..
പി ട്ടി ഉഷയെ വെല്ലും… ഇന്റെ കാലിലെ മുറിവൊക്കെ ഞാൻ മറന്നു…. ഇപ്പൊ ശരിക്കും വഴി തെറ്റി.. ഞങ്ങൾ വന്ന വഴി ഒന്നും അല്ലാ ഓടിയത്…. ഓഹ്. ..എന്തൊരു പട്ടിയാണ് ഇത്.. ഞങ്ങളെ വിടുന്ന മട്ടില്ലാ.. ഞങ്ങടെ പിറകെ തന്നെയാ….പെട്ടന്ന് അനസ് എന്നെയും പിടിച്ചു ഒരു പൊന്തക്കാട്ടിൽ ഒളിച്ചു.. പെട്ടന്നായതോണ്ട് പാവം പട്ടി കണ്ടില്ലാ.. ഞങ്ങളോടാ ഓന്റെ കളി…. അത് കുറേ നേരം അവിടെ ചുറ്റി പറ്റിയൊക്കേ നിന്നൂ…പിന്നെ എങ്ങോട്ടോ നീങ്ങീ…അത് കണ്ടപ്പോ സമാധാനായി..
“എങ്ങനെ ഉണ്ടന്റെ ഐഡിയാ…”
“ഹമ്മ്മമ്……വർക്ക് ഔട്ട് ആയിട്ട് പറ”..
“വർക്ക് ഔട്ട് ആയല്ലോ..ആ പട്ടി പോയത് കണ്ടില്ലേ…”
ആ ഒരാശ്വാസത്തില് പൊന്തേന്ന് പുറത്തു വന്നപ്പോ അതാ എന്നേ പറ്റിക്കാൻ നോക്കുന്നോ എന്ന മട്ടില്‍ നമ്മടെ പട്ടിക്കുട്ടൻ നിക്കുന്നൂ..അപ്പൊ ഈ കുരിശ് പോയില്ലേ…ബെല്ലാത്ത എടങ്ങേറ്..ഞാന്‍ അനസിനെ നോക്കി ഒന്നിളിച്ചൂ…ഇപ്രാവശ്യം അത് ഞങ്ങള്‍ക്ക് നിക്കാനുൾള ഗ്രാപ്പ് തന്നില്ലാ..ഞങ്ങളെ കണ്ടതും കുരച്ചു കൊണ്ട് ഞങ്ങളെ ഓടിച്ചു. …എന്റെ റബ്ബേ. .വീണ്ടും ഒരു പത്തു മിനുട്ട് ഓട്ടം….ഓടി ഓടി ഞാന്‍ ആകെ കുഴങ്ങി. ..
“അനസ്…എനിക്കിനി ഓടാന്‍ വയ്യ. .കാല് വേദനിക്കുണൂ..”
“അയ്ശു… ആ പട്ടീടെ കയ്യില് കിട്ടിയാ നമ്മളെ കടിച്ചു കീറും… ”
“വയ്യാത്തോണ്ടാ.. കാലിൽ നിന്ന് ചോര വരാൻ തുടങ്ങി… ”
“വാ.. നമ്മക്ക് ആ മരത്തിന്റെ പിന്നില് ഒളിക്കാ…. ”
അങ്ങനെ ഞങ്ങൾ അവിടെ കണ്ട ഒരു വലിയ മരത്തിന്റെ പിന്നില് ഒളിച്ചു .. പട്ടി സ്ട്രൈറ് ഓടിപ്പോകേം ചെയ്തു… രക്ഷപ്പെട്ടു….
“അയ്ശു.. അങ്ങോട്ട് നോക്ക്… ”
അവൻ ചുണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോ ശരിക്കും പറഞ്ഞാ ഞെട്ടി.. ഞങ്ങൾ റിസോർട്ടിന്റെ പുറകിൽ എത്തിയിരിക്കുന്നു… ആ വലിയ മതിൽ കടന്നാ റിസോർട്ട് ആണ്…
“ഇപ്പൊ മനസ്സിലായോ..ഈ അനസ് ആരാണെന്ന് ..നമ്മൾ എത്ര പെട്ടന്നാ റിസോർട്ടിന്റെ അടുത്ത് എത്തിയത്…”
“ഹ്മ്മ്മ്… പട്ടി ഓടിച്ചോണ്ട്… അല്ലേ കാണായിരുന്നു…..”
ഇനി ഇവിടുന്ന് റിസോർട്ടിലേക്ക് എങ്ങനെ എത്തും…. ഫോൺ എടുത്ത് നോക്കിയപ്പോ ഇത്രയും നേരം റേഞ്ച് ഇല്ലാത്തിടത് ഇപ്പൊ ഇതാ റേഞ്ച് വന്നുക്ണ്… ഞാൻ റിസോർട്ടിലേക്ക് വിളിക്കാൻ നോക്കിയതും സാമിന്റെ കാൾ ഇങ്ങോട്ട്….
“ടാ… അളിയാ… എത്ര തവണയായി ഞാൻ വിളിക്കുന്നു… നിങ്ങൾ എവിടെണ്.. ഒന്നും പറ്റിട്ടില്ലല്ലോ … രണ്ടാളും സേഫ് അല്ലേ… ”
“കൂൾ ഡൌൺ മാൻ.. ഞങ്ങൾക് ഒന്നൂലാ… ”
“നിങ്ങൾ എവിടെണ്… ഞങ്ങൾ അങ്ങോട്ട് വരാം… ”
“ഞങ്ങൾ റിസോർട്ടിന്റെ പുറകെ ഉണ്ട്… ഇങ്ങോട്ട് വാ…. ”
“ഓകെ.. ദാ എത്തി…. ”
അപ്പഴാണ് അത് സംഭവിച്ചത്.. അയ്ഷ തല കറങ്ങി ഒറ്റ വീഴല്…
“അയ്ശു.. കണ്ണ് തുറക്ക്… അയ്ശു.. ”
പാവം.. ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ.. പിന്നെ ഷീണോം ദാഹോ.. അപ്പഴേക്കും സാമും അയനയും തുടങ്ങി കുറേ പേർ അങ്ങോട്ട് വന്നു….
“അയ്യോ .. അയ്ശക്ക് എന്ത് പറ്റി… ”
“ഒന്നും ഇല്ലാ.. ഷീണം കൊണ്ട് തല കറങ്ങി വീണതാ…. ”
“നിന്റെ നെറ്റിയിൽ ഈ മുറിവ്… ”
“എല്ലാം വിഷദായിട്ട് സംസാരിക്കാ..എന്തായാലും അവരിങ്ങെത്തിയല്ലോ… വാ… റിസോർട്ടിൽ ചെന്നിട്ട് ബാക്കി…”
ഗെയ്ഡ് അദ്ദേഹമായിരുന്നത് ..
ഞാൻ അയ്ഷയെ എടുത്തു… റിസോർട്ടിൽ എത്തി അവളെ റൂമിൽ കിടത്തി….അയ്ഷയുടെ മുഖത്തു വെള്ളം തെളിച്ചു…അവള് കണ്ണ് തുറന്നപ്പഴാ സമാധാനം ആയത്…..പിന്നെ ഡോക്ടർ വന്ന് അവളുടെ കാലിലെ മുറിവൊക്കെ കെട്ടി… എന്റെ നെറ്റിയിലെയും കെട്ടി തന്നു… അയനയുടെ സഹായത്തോടെ അയ്ഷ ഡ്രസ്സ് ഒക്കെ മാറി… ഭക്ഷണം കഴിച്ചു …..അങ്ങനെ അവള് ഒരുവിധം ഓക്കേ ആയി….ഞാനും ഒന്ന് കുളിച്ചു ഫ്രഷ് ആയി… കുറേ സമാധാനം…..
“രണ്ട് പേരും നന്നായി റസ്റ്റ് എടുക്ക്.. വിഷദായിട്ട് കാര്യങ്ങളൊക്കെ നമ്മക്ക് പിന്നീട് സംസാരിക്കാ…ഓക്കേ…”
അതും പറഞ്ഞു എല്ലാരും റൂമിൽ നിന്ന് പുറത്തു പോയി… ഒന്ന് റസ്റ്റ് എടുക്കാമെന്ന് കരുതി സോഫയിൽ പോയി കിടന്നു…….. അയ്ഷ ബെഡിൽ നല്ല മയക്കത്തിലാണ്…. പാവം…. കുറേ കഷ്ട്ടപ്പെട്ടു… എപ്പഴോ ഞാനും ഉറങ്ങി പോയി…
ആഹ്… കാൽ നല്ല വേദന…. പതിയെ കണ്ണ് തുറക്കുമ്പോ റൂം ഫുൾ ഇരുട്ടായിരുന്നു…. രാത്രിയായോ… ഷീണം കൊണ്ട് എത്ര നേരാ ഞാൻ ഉറങ്ങിയത്….അനസ്.. അവനെവിടെ….. കറന്റ് പോയതാണോ.. ഏയ്യ്… പിന്നെ ഫാൻ എങ്ങനെ ഓടും……രാത്രി ആയതു കൊണ്ട് റൂം ഇരുട്ടായതാവും… അടച്ചിട്ട ജനാലക്കപ്പുറത്തു നിന്ന് അരണ്ട വെളിച്ചം വരുന്നുണ്ട്…..എനിക്ക് ഇരുട്ട് പേടിയാന്ന് നിങ്ങൾക്ക് അറിയാല്ലോ…ഞാൻ പതിയെ ബെഡിൽ നിന്ന് എണീറ്റു.. ലേറ്റ് ഇടാം.. സ്വിച്ച് ഡോറിന്റെ അടുത്താണ്… ഇങ്ങനെ ഇരുട്ടത് നിക്കുമ്പോ ഇന്നലെ അനസ് പറഞ്ഞ യക്ഷിയെ ആണ് ഓർമ വരുന്നത്…
പെട്ടന്നാണ് ജനാലക്കപ്പുറം ഞാൻ ഒരു കറുത്ത നിഴൽ കണ്ടത്… ശരിക്കും അത് വ്യക്തമാണ്……റബ്ബേ….അതാരാ….????
“ആരാ അവിടെ ? ”
ഞാൻ ഉച്ചത്തിൽ ചോദിച്ചു… അനസ്.. അനാസാവോ ഇനി .. പറ്റിക്കാൻ നോക്കാവോ…??
.
“അനസ്.. നീ കളിക്ക് നിക്കല്ലേട്ടാ.. നിക്ക് പേടിയാവുന്നുണ്ട്……”
അപ്പോ അതാ ആ നിഴൽ അത് അനസെല്ലാന്ന് അറിയിക്കവണ്ണം ഒരു കത്തി ഉയർത്തി കാണിക്കുന്നു… യാ.. അല്ലാഹ്… ഇത് അയാൾ അല്ലേ….കാട്ടിൽ വെച്ച് എന്നേ ആക്രമിച്ച.. അതെ… അയാൾ തന്നെ…..
ഞാൻ ഒരു അർക്കലോടെ കണ്ണ് പൂട്ടിയടച്ചു….
പാവം അയ്ഷ.. എന്നേ അവളിങ്ങനെ പേടിച്ചാലോ… ഞാൻ അവളുടെ അജുക്ക അല്ലേ… ഷോ…..എന്നേ ജയിലിലെ ഉണ്ട തീറ്റിക്കാൻ നിങ്ങളൊക്കെ കുറേ വിയർത്തു അല്ലേ… എന്നിട്ടെന്തുണ്ടായി… ഒരു പോറൽ പോലും പറ്റാണ്ടേ ഞാൻ ജാമ്യത്തിൽ ഇറങ്ങിയില്ലേ … നിങ്ങളൊക്കെ എന്താ കരുതിയെ….ഇത്രയും ചെറിയ കേസുകൊണ്ടൊക്കെ എന്നേ അങ്ങ് പൂട്ടാന്നോ…. ഈ അജുനെ അങ്ങട്ട് തോല്പിക്കാന്നോ… നടക്കില്ല മക്കളെ.. അത് അനസെന്നെല്ലാ.. ആരു വിചാരിച്ചാലും നടക്കില്ലാ…. ഈ അജു ഒന്ന് മനസ്സില് ആഗ്രഹിച്ചിട്ടുണ്ടങ്കി മോഹിച്ചു പോയിട്ടുണ്ടങ്കി അത് നടത്തിയിരിക്കും…..
അയ്ഷാ.. അവള് ഈ അജൂന്റെ … അങ്ങനെ നിങ്ങളെ കൊണ്ട് ഞാൻ പറയിപ്പിക്കും…. ഹഹഹഹ…. പാവങ്ങള്.. ഞാൻ ജയിലിലാണെന്നു കരുതി സമാധാനിച്ചിരിക്കാ അനസ്…ഒരു ഹണിമൂൺ😠….ജാമ്യത്തിലിറങ്ങിപ്പോ അനസിനേം അയ്ഷനേം ഒന്ന് നേരിട്ട് കാണണം..ഒരു ഹാപ്പി മാരീഡ് ലൈഫ് പറയണം എന്നൊക്കെ കരുതിയപ്പോ അവർ സ്വസ്ഥതാസമാധാനത്തിനു വേണ്ടി ഹണിമൂണിന്ന് എറങ്ങീകുന്നു… ഹും… എന്ന് കരുതി നമ്മുടെ ഉദ്ദേശം നിറവേറ്റാതിരിക്കാൻ പറ്റില്ലല്ലോ.. വണ്ടി വിട്ടു.. ഇങ്ങോട്ടേക്ക്.. ഇവിടെ വന്നപ്പോ അടുത്ത കുരിശ്.. ഭാര്യയും ഭർത്താവും കാട് കാണാൻ ഇറങ്ങിയേക്കുവാന്ന്… അല്ലങ്കിലും പുലിയും എലിയും തമ്മിലുള്ള മീറ്റിംഗ് നടക്കേണ്ടത് അങ്ങ് കാട്ടിൽ വെച്ച് തന്നെയാണ്… കട്ടിൽ വെച്ച് അയ്ഷയെ ഒന്ന് ഒറ്റക്ക് കിട്ടിയപ്പോ… എന്താ പറയാ… പെണ്ണ് പണ്ടത്തേക്കാളും ഒരു അടിപൊളി പീസ് ആയിരിക്കുന്നു… ആഹ്… അവളൊരു ലഹരിയാ….ഇത്രയും കാലം മനസ്സില് എന്റെ അയ്ഷ എന്റെ അയ്ഷ എന്ന് പറഞ്ഞു കൊണ്ട് നടന്ന ഒരുത്തി കല്യാണ പന്തൽ വരെ എത്തി ഇപ്പൊ മറ്റൊരുത്തന്റെ ഭാര്യാ… നിങ്ങൾക്ക് അത് സഹിക്കോ.. സഹിക്കോന്ന്….എനിക്കും അങ്ങനെ തന്നെയാ.. എനിക്ക് അവളോടുള്ള സ്നേഹം വാശിയാക്കി മാറ്റിയത് പകയാക്കി മാറ്റിയത് ഈ അനസ് ഒറ്റ ഒരുത്തനാ …..ഹീറോ ആയി വന്ന എന്നേ വില്ലനാകുന്നത് ശരിയാണോ…. സോ……. ഹഹഹഹ…. പറയുന്നില്ലാ…. നിങ്ങൾക്ക് ഇപ്പ്രാവശ്യം ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള അവസരം മാത്രേ ഞാൻ തരൂ…..ഈ അജു രണ്ടും കല്പിച്ചാ….ലെറ്റസ് പ്രെസ്സ് ദി ബട്ടൺ…. പ്ലേ…………………..
എന്റെ ആർക്കൽ കേട്ട് അനസും സാമും അയനയുമൊക്കെ ഓടി വന്നു….അവർ ലേറ്റ് ഇട്ടു….
“എന്ത് പറ്റി… ഏ..പറ.. എന്താ പറ്റിയെ… ”
“അ.. അവിടെ… ഒര…ഒരാള്… ”
“ആര്..??..”
ഞാൻ ചുണ്ടി കാണിച്ച സ്ഥലത്തേക്ക്
എല്ലാരും നോക്കിയപ്പോ ആരും തന്നെ അവിടെ ഇല്ലാ…. ഏ..ഞാൻ വെക്തമായി ഒരാളെ അവിടെ കണ്ടതാണല്ലോ.. ഇപ്പൊ എവിടെ പോയി..?…
“അവിടെ ആരും ഇല്ലല്ലോ… ”
“ഇല്ലാ.. ഞാൻ കണ്ടതാ… ”
“എങ്കിൽ ഞങ്ങളൊന്ന് പോയി നോക്കിയിട്ട് വരാ… ”
എന്നും പറഞ്ഞു അനസും സാമും പുറത്തേക്ക് പോയി…
“അയ്ശു.. വാ… ഇവിടെ ഇരിക്ക്…. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്… ഈ വെള്ളം കുടിക്ക്… ഒക്കെ നിന്റെ തോന്നല് ആയിരിക്കും… ഹൈ ഡോസ് മെഡിസിൻസ് കഴിക്കുന്നതല്ലേ… ഇത്തരം ഹാലൂസിനേഷൻ ഒക്കെ പതിവാണ്… ”
“അല്ല അയനാ.. ഞാൻ ശരിക്കും… ”
“കോപ്പാണ്.. അവിടെ എങ്ങും ആരുമില്ലാ….ഇതൊക്കെ വെറുതെ നിന്റെ തോന്നലാ…. ”
അതും പറഞ്ഞു സാമും അനസും അകത്തേക്ക് വന്നു…
“ഞാനും അത് തന്ന്യാ ഇവളോട് പറേണെ…. അയ്ഷ.. നീ മറ്റൊന്നും ആലോചിക്കണ്ടാ… നിനക്ക് ഇപ്പൊ നല്ല റസ്റ്റാ വേണ്ടത്… നീ കിടന്നോ.. ലഞ്ച് ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നോളാം… അനസ്.. അയ്ഷയെ നോക്ക്.. ”
സാമും അയനയും മുറി വിട്ട് പോയതും അനസ് ഡോർ അടച്ചു കുറ്റിയിട്ടു…എന്ന് കേക്കക്കക്കക്ക…പൊരിഞ്ഞ ചിരി..
“എന്തിനാ ഇങ്ങനെ ഇളിക്കുന്നെ… ”
“നീ ഇങ്ങനൊരു ധൈര്യശാലിയാന്ന് ഞാൻ അറിഞ്ഞില്ലാട്ടോ…. ഹഹഹഹ…”
“അത് പിന്നെ.. ഞാൻ സത്യ പറഞ്ഞേ.. ഞാൻ കണ്ടതാ…. ”
“ഓലക്കേണ്…..നിന്നെ റിസോർട്ടിലേക് അല്ലാ കൊണ്ടുവരേണ്ടിയിരുന്നത്….
ഊളംമ്പാറയിലേക്കായിരുന്നു….”
“അനസ്…..നിന്നെ ഞാൻ… ”
എന്നിട്ട് അയ്ഷ തലക്കിണിയൊക്കെ അനസിന്റെ മേത്ത്ക്ക് എറിയാൻ തുടങ്ങി…പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു….
“ആഹ്ഹ്.. ഞാൻ കുഴങ്ങി…. ”
ഷീണിച്ചു രണ്ടു പേരും ബെഡിന്റെ ഒരോ തലക്കലേക്ക് വീണു..
“അയ്ശു… ”
“ഹ്മ്മ്… ”
“നീ ഒരുപാട് മാറി.. ”
“ഞാനോ…. ”
“ഹ്മ്മ്… ”
“ചുമ്മാ.. ഞാനൊന്നും മാറീട്ടിലാ… ”
“മാറീക്ണ്.. നന്നായി മാറീക്ണ്… ”
“അതൊക്കെ തന്റെ തോന്നലാ.. അയ്ഷ എന്നും ഇങ്ങനെ തന്നെയാ….. ”
“ഹഹഹഹ. ഹ്മ്മ്മ്മ്….. തോന്നലാകും അല്ലേ …”
“ഹ്മ്മ്.. തോന്നലാ.. എന്തുവാ.. ഒരു മൂളല്….”
“ഒന്നുല്ല്യാ.. ഞാൻ കണ്ടു പിടിച്ചോളാ… ”
“ഓ…. ”
അതും പറഞ്ഞു അനസ് പുറത്തേക്ക് പോയി….
അനസ്.. താൻ പറഞ്ഞത് ശരിയാ
…ഞാൻ ഇങ്ങനെ അല്ലായിരുന്നു…. നീ എന്നോട് എന്തൊക്കെ ചെയ്തിട്ടുണ്ട്.. എന്നിട്ടും നിന്നെ വെറുക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ലാ.. അത് എന്ത് കൊണ്ടാ..??. നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മനസ്സ് പറയുന്ന പോലെ…. ഈ മഹർ പടച്ചോന്റെ ഇഷ്ട്ടമാണെന്ന് ആരോ എന്റെ കാതുകളിൽ മന്ത്രിക്കുന്നു…. എന്താ ഇങ്ങനൊക്കെ…പിന്നെ ..എനിക്ക് ഒരു കാര്യം ബോധ്യമായിക്കുണൂ… നീ അത്ര മോശമൊന്നുമല്ലാ… കാട്ടിൽ ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടിയിട്ടും ഒരു നോട്ടം കൊണ്ട് പോലും നീ എന്നേ കളങ്കപെടുത്തിയിട്ടില്ലാ……എപ്പഴും എന്നേ സംരക്ഷിക്കാനാ നോക്കിയിട്ടുള്ളെ…..നിന്റെ കൂടെ ചിലവിടുന്ന ഒരോ നിമിഷവും ഞാൻ വളരെ ഹാപ്പി ആണ്..പെങ്ങൾക്ക് വേണ്ടി കെട്ടിയെന്നു പറയുന്നു… പക്ഷെ ..പെങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം കളയുന്ന ആങ്ങളയോ…??.പിന്നെ എന്തുകൊണ്ടാ അവൻ എന്റെ തിന്മയാ ആഗ്രഹിക്കുന്നുവെങ്കിൽ കാട്ടിൽ വെച്ച് അവന്ന് ജീവനുള്ളൊടുത്തോളം കാലം എനിക്ക് ഒന്നും സംഭവിക്കാൻ അവൻ സമ്മതിക്കില്ലാ എന്നു പറഞ്ഞത്….ഒരുപാട് ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ മനസ്സില് ഉണ്ട്….കണ്ടുപിടിക്കണം….
ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞു….വഴക്കും കൂട്ടും ഇണക്കവും
പിണക്കവും എല്ലാം കൊണ്ട് അനസും അയ്ഷയും പഴേതിനേക്കാൾ ഒരുപാട് അടുത്തു… അത് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലങ്കിലും നമുക്ക് മനസ്സിലാവുന്നുണ്ട് അല്ലേ…..ഏഴ് ദിവസത്തെ ഹണിമൂൺ ട്രിപ്പിന് ശേഷം അസുഖങ്ങളൊക്കെ ഒരുവിധം സുഖപ്പെട്ട് വയനാടിനോട് യാത്ര പറഞ്ഞു അവർ നാട്ടിലേക്ക് തിരിച്ചു…കാർ മെക്കാനിക്ക് ശരിയാക്കി റിസോർട്ടിൽ എത്തിച്ചിരുന്നു.. .. സാമിനോടും അയനയോടും നാട്ടിലേക്ക് വരുമ്പോ വീട്ടിലേക്ക് വരാൻ പ്രതേകം പറഞ്ഞു…..
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അനസ് ഒരു വലിയ മാളിന് മുന്നിൽ കാർ നിർത്തി….ഇനി വീട്ടിലേക്ക് ഏകദേശം ഒരുമണിക്കൂർ യാത്ര കൂടിയേ ഒള്ളൂ…
“എന്താ ഇവിടെ…. ”
“ഒരു ട്രിപ്പ് കഴിഞ്ഞു വീട്ടിലേക്ക് പോകല്ലേ.. എല്ലാർക്കും നമ്മടെ വക എന്തേലും വാങ്ങിക്കാം…നിന്റെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും അത് സന്തോഷാവും…. ”
“ശരിയാ….ഞാൻ അതങ്ങോട്ട് വിട്ടു… ”
മാളിൽ കേറി ഒരു രണ്ടു മണിക്കൂർ ഷോപ്പിംഗ് കൊണ്ട് എല്ലാവർക്കും ഡ്രസ്സ് വാങ്ങി.. പിന്നെ കുറച്ചു സ്വീറ്റ്സും… തിരിച്ചു പോരാനൊരുങ്ങുമ്പഴാണ് എന്റെ ഫോൺ കയ്യിലില്ലാന് മനസ്സിലായത്…
“അനസ്.. ഞാൻ എന്റെ ഫോൺ എടുക്കാൻ മറന്നു… ഇതൊന്ന് പിടിച്ചേ..ഞാനിപ്പോ വരാം… ”
“ഓക്കേ.. ഞാൻ ഇവിടെ ഇണ്ടാകും…”
ഡ്രസ്സ് മേടിച്ച ഷോപ്പിൽ മറന്നു വെച്ചതാവാനാണ് സാധ്യത… ആദ്യം അവിടേക്ക് പോകാം…
ഇവിടെ ആയിരുന്നല്ലോ ഞാൻ.. കാണാനില്ലല്ലോ….
“മാം… ”
“എസ്… ”
അപ്പഴാണ് പിന്നിൽ നിന്ന് ആരോ വിളിച്ചത്….നോക്കിയപ്പോ അവിടത്തെ സെയിൽസ് ബോയ്…
” മാം ഈ ഫോൺ ആണോ തിരയുന്നേ… ”
“അതെ… താങ്ക്സ് ഉണ്ട് ട്ടോ… ”
“മാമിന്ന് തരാൻ വേണ്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങായിരുന്നു.. അപ്പഴാ മാമിനെ ഇവിടെ കണ്ടേ.. എനി വേ ഓക്കേ… ”
അതും പറഞ്ഞു അവൻ പോയി…ധൃതിയിൽ അനസിന്റെ അടുത്തേക്ക് തിരിച്ചു നടക്കുന്നതിനിടെ ഒരാളുമായി ഞാൻ കൂട്ടി മുട്ടി…. അയാളുടെ കയ്യിലുള്ള കവർ എല്ലാം താഴേ വീണു….
“സോറി സാർ..ഞാൻ ശ്രദ്ധിച്ചില്ലാ…”
“its ok”
കവർ എടുത്ത് അയാൾ എന്റെ മുഖത്തേക്ക് നോക്കി…പെട്ടന്ന് അയാളുടെ കണ്ണുകളിൽ ഒരു ഭയം ഞാൻ കണ്ടു…കൂടുതൽ ഒന്നും പറയാൻ നിക്കാതെ അയാൾ അവിടുന്ന് തിരിച്ചു നടന്നു… ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. എവിടെയാണെന്ന് അങ്ങോട്ട് ഓർമ കിട്ടുന്നില്ലാ… എന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നോട്ട് പോയി….കോളേജ് കാലഘട്ടം ഞാൻ ചികഞ്ഞു നോക്കി.. അതെ.. ഞാൻ ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത ഒരു സന്ദർഭത്തിന്റെ ഭാഗമാണിയാൾ.. എനിക്ക് ഓര്മ കിട്ടി….. പല രഹസ്യങ്ങളും എനിക്ക് ഇയാളിൽ നിന്ന് അറിയാൻ കഴിയും എന്നൊരു തോന്നൽ….
“സാർ.. ഒന്ന് നിന്നേ….”
അയാൾ sudden break ഇട്ട് അവിടെ നിന്നു….
“സാർന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…. ”
“ഏയ്.. അതിന്ന് വഴി ഇല്ലാ…. ”
“സാർ എന്നെ കണ്ടിട്ടുണ്ടോ… ”
“ഇല്ലാ.. ഞാൻ ആദ്യമായിട്ടാ കാണുന്നത്… കുട്ടി വെറുതെ എന്നെ മെനക്കെടുത്തരുത്.. എനിക്ക് പോയിട്ട് കുറച്ചു ധൃതിയുണ്ട്…. ”
“ഓഹ്.. എനിക്ക് ആളുമാറിയാതാവും… ഒരു ഒന്നര രണ്ടു വർഷം മുൻപ് രാത്രിയിൽ എന്നേ ഒരാൾ കിഡ്നാപ് ചെയ്തിരുന്നു… അയാളുടെ വണ്ടി ഓടിച്ച ആളുടെ ഒരു നേരിയ ഓർമ എനിക്കുണ്ട്…. എന്റെ മങ്ങിയ ഓർമകളിലെ ആ ആളുടെ അതെ മുഖഛായ ആണ് നിങ്ങൾക്ക്…….”
ഞാൻ അത് പറഞ്ഞപ്പോ അയാളുടെ മുഖം വിളറിയത് ഞാൻ ശ്രദ്ധിച്ചു….
“കിഡ്നാപ്പോ.?… കുട്ടി ഒന്ന് പോയേ …
ഞാൻ ഒന്നും അല്ലാ അത്… ”
“തങ്ങളാണ് അതെന്ന് ഞാൻ പറഞ്ഞില്ലല്ലോ….മുഖച്ഛായ ഉണ്ടന്നല്ലേ പറഞ്ഞോളു ..”
“താൻ എന്താ ആളെ കളിയാക്കാണോ… ഞാൻ പോകാ..”
“അങ്ങനെ അങ്ങ് പോകാൻ വരട്ടെ സാറെ… ആ പ്രശ്നം ഇപ്പഴും ഒരു പോലീസ് കേസ് ആയി ഇതുവരെ ആ ഫയൽ ക്ലോസ് ചെയ്തിട്ടില്ലാ… അത്കൊണ്ട് സാർ എന്റെ കൂടെ ഒന്ന് പോലീസ് സ്റ്റേഷൻ വരെ വരണം… ”
“ഞാനോ ..!!! എന്തിന്ന്… ഞാൻ അല്ലാ അതെന്ന് കുട്ടിയോട് പറഞ്ഞില്ലേ… ”
“സാർ അല്ലങ്കിൽ പിന്നെ ഇങ്ങനെ പേടിക്കേണ്ട കാര്യമെന്താ …. എന്റെ കൂടെ സ്റ്റേഷനിലോട്ട് പോരാൻ സാർ എന്തിനാ ഭയപ്പെടുന്നത്… ”
“എനിക്ക് പേടിയൊന്നും ഇല്ലാ…..”
“എങ്കിൽ എന്റെ കൂടെ പോര്.. ”
“അത് .. പിന്നെ……”
“എന്താ ..തെറ്റ് ചെയ്തവരെ ഭയപ്പെടു… സാർന്ന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ… ”
“എന്നേ ഉപദ്രവിക്കരുത്.. എനിക്ക് നാലുപെണ്കുട്ടികളാണ്….എന്റെ കുടുംബത്തിന്റെ സന്തോഷ കളയരുത്… ”
“അപ്പോ അന്ന് എന്റെ കുടുംബം അനുഭവിച്ച വേദനയോ… നാല് പെണ്മക്കളെ കാര്യം പറഞ്ഞല്ലോ… എനിക്കും നിങ്ങളുടെ മക്കളുടെ പ്രായമല്ലേ.. എന്നിട്ട് താങ്കള്ക് എങ്ങനെ അന്ന് അതിന്ന് കൂട്ട് നിക്കാൻ തോന്നി… ”
“മോളെ… അന്നത്തെ അവസ്ഥയിൽ കുറച്ചു പൈസ കിട്ടുമെന്ന് കേട്ടപ്പോ… ”
“എനിക്ക് നിങ്ങളുടെ കുടുംബം തകർക്കണം എന്ന ഉദ്ദേശം ഒന്നുമില്ലാ…എന്റെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും ഇല്ലാ… പക്ഷേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താങ്കൾ വ്യക്തമായ മറുപടി തരണം…. ”
“എന്ത് വേണമെങ്കിലും പറയാം… ”
“പടച്ചോനാ നിങ്ങളെ എന്റെ മുമ്പിൽ എത്തിച്ചത്…. സത്യങ്ങൾ പുറത്തു വരേണ്ടത് പടച്ചോന്റെ ആഗ്രഹമാണ്….
എനിക്കറിയേണ്ടത് ഒരു കാര്യം മാത്രം…
ആ കിഡ്നാപ്പ്നു പിറകിൽ ആരാണ്..?.. നിങ്ങൾക്ക് ആരാ പണം തന്നത്…”.ദാ.. നോക്കു… ”
അയ്ഷ മാളിൽ ഗ്രൗണ്ട് ഫ്ലോറിൽ ഇരിക്കുന്ന അനസിനെ മുകളിൽ നിന്ന് ചുണ്ടി കാണിച്ചു കൊടുത്തു…
“അയാളാണോ…. ഇതിനു പിന്നിൽ.. ”
“അല്ലാ… ആ കൊച്ചല്ലാ പണം തന്നത്.. ”
“പിന്നെ ആരാ.. പറ.. നിക്കറിയണം… മറച്ചു വെച്ചിട്ട് നിങ്ങൾക്ക് ഒന്നും നേടാനില്ലാ.. പക്ഷേ ഇതെന്റെ ജീവിതമാണ്… പറ.. ആരാ അയാൾ… എന്തിനു വേണ്ടി… നിങ്ങൾക്ക് ഇത് കൊണ്ട് ഒരു ദോഷവും വരാൻ പോണില്ലാ ..”
“അജ്മൽ എന്നാണ് ആ കൊച്ചന്റെ പേര്… അമ്പതിനായിരം രൂപയും തന്നു …
ഇതെങ്ങാനും പോലീസ് കേസ് ആയി എന്റെ നേർക്ക് എന്തെങ്കിലും ചോദ്യങ്ങൾ വന്നാൽ അത് ചെയ്തത് അനസ് എന്ന ആളാണെന്നു പറയാനും പറഞ്ഞു… വേറെ ഒന്നും എനിക്കറിയില്ലാ… ”
അയാൾ പറഞ്ഞ വാക്കുകൾ എനിക്ക് വിശ്വസിക്കാനാകാതെ ഒരു നിമിഷം ഞാൻ മരവിച്ചു നിന്നു….. അജ്മൽക്കാ.!!!!!.. ഇത്….??
“താങ്കൾ കള്ളം പറയല്ലേ… അനസല്ലേ തന്നോട് ഇങ്ങനൊക്കെ പറയാൻ പറഞ്ഞേ. ..”
“അല്ലാ.. അനസ് നിരപരാധിയാണ്…. ഞാൻ എന്റെ മക്കളെ തൊട്ട് സത്യം ചെയ്യുന്നു … ഞാൻ പറഞ്ഞതെല്ലാം സത്യമാണ്… ”
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഒരേ നിൽപ് നിന്നു…. സ്ഥലകാലബോധം വന്നപ്പോ അയാൾ അവിടെ ഇല്ലായിരുന്നു…. അനസ്.. അവൻ നിരപരാധിയായിരുന്നോ.. ഞാൻ എന്തൊക്കെയാ അവനെ അന്ന്.. റബ്ബേ.. അജുക്ക എന്തിനു വേണ്ടി ഈ നാടകം കളിച്ചു.. ??..എന്റെ മുന്നിൽ ഇത്രയും കാലം അഭിനയിച്ചു..???… അനസിനെ എന്റെ ശത്രുവാകാൻ അജുക്ക എന്തിനാവും ആഗ്രഹിച്ചത്..??.. ഒന്നും മനസ്സിലാവാതെ അവിടെ ഒരിടത് ഞാൻ ഇരുന്നു……എന്റെ ചോദ്യങ്ങൾക് ആര് ഉത്തരം തരും റബ്ബേ…അന്ന് കല്യാണം മുടങ്ങിയതും അജുക്കാനെ പോലീസ് കൊണ്ടുപോയതിന്റെ പിന്നിലും ഇത്പോലെ എന്തെങ്കിലും സത്യങ്ങൾ മറന്നു കിടക്കുന്നുണ്ടാകോ…??..ഷാന അന്ന് ഞാൻ ഇക്കാനെയാ കല്യാണം കഴിക്കാൻ പോകുന്നെ എന്ന് പറഞ്ഞപ്പോ എന്തോ പറയാനുണ്ടന്ന് പറഞ്ഞതും അവളെനിക്കൊരു കത്ത് എഴുതിയതും.. കത്ത് !!!!…അത് ഞാൻ അന്ന് വായിച്ചില്ലല്ലോ അല്ലേ…. അതിൽ എന്തെങ്കിലും ഉണ്ടാകോ.. കാര്യമില്ലാതെ അവളെനിക്ക് കൈത്തഴക്കണ്ട കാര്യമില്ലല്ലോ…. അതിൽ എന്തോ ഉണ്ട് … ആ കത്തിൽ ചിലപ്പോൾ എന്റെ ചോദ്യങ്ങൾക് മറുപടി ഉണ്ടങ്കിലോ…..
വേഗം അനസിന്റെ അടുത്തേക്ക് ഓടി…
“അനസ്.. വാ ..നമ്മക്ക് വേഗം വീട്ടിലേക്ക് പോകണം… ”
“എന്താടീ..”
“അത് പിന്നെ ഒന്നുല്ലാ.. വേഗം പോകാം… ”
“ഓകെ… ”
ഇതേ സമയം…
“ഈ ഇത്താന്റെ ഒരു കാര്യം .. ഷെൽഫ് ആകെ വലിച്ചു വാരി ഇട്ടിരിക്കാ.. എന്തൊരു കഥയാണ്…. അയ്യോ.. ഒക്കെ താഴെ വീണാലോ…”
“അസരപ്പെ….ഇജ്ജെന്താ ഇവിടെ ചെയ്യണേ.. ഒന്ന് വേഗം അടുക്കി വെക്കടാ… അവർ ഇന്ന് രാത്രി ഇങ്ങോട്ട് വരും..ഇന്ന് വൈകീട്ട് അവർക്ക് ഇവിടെയാ വിരുന്നെന്ന് അനസിന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് .. ഈ റൂം അപ്പഴേക്കും കിടക്കാൻ പറ്റിയ കോലം ആകണം….”
“ഓക്കേ ഉമ്മാ..ഇത് നോക്ക് …ഈ ഷെൽഫ് നിറയെ ഇത്താന്റെ ബുക്സ് ആ… ഇതൊക്കെ എന്താ ചെയ്യാ…. ??..”
“ഇയ്യ് അതൊന്നും എടുത്ത് ഓൾടെ കയ്യിന്ന് അടിവാങ്ങിക്കണ്ടാ… അതൊക്കെ അടുക്കി വെക്ക്.. വേണ്ടാത്ത പേപ്പേഴ്സ് ഒക്കെ എടുത്ത് വേസ്റ്റ് കോട്ടയിൽ ഇട്ടോ…. ”
“ആയ്കോട്ടെ… ”
അസർപ്പ് ഷെൽഫ് മൊത്തം അടുക്കി വെച്ചു.. വേണ്ടാത്ത പേപ്പേഴ്സ് എല്ലാം വാരി കൂട്ടി ചവറ്റു കോട്ടയിൽ ആക്കി….
എന്തിന് വേണ്ടിയാണോ അയ്ഷ ധൃതി പിടിച്ചു വരുന്നത്… ആ സാധനം ഇപ്പൊ ഇതാ ഈ ചവറ്റു കോട്ടയിൽ ഉണ്ട്… അസർപ്പിന്റെ കയ്യിന്ന് ബുക്സ് വീണപ്പോ അതിന്ന് താഴെപോയതാണ്.. അവൻ എല്ലാം വാരിക്കൂട്ടിയപ്പോ ലെറ്ററും അതിൽ പെട്ടു…
“ഉമ്മാ…. എല്ലാം ചവറ്റുകൊട്ടയിൽ ആക്കി.. ഇനിയെന്താ ഇത് കാട്ടാ…”
“അത് ആ തെങ്ങിൻ തോട്ടിൽ കൊണ്ടോയി ഇട്ടോ.. ഒക്കെ കൂടി കൂട്ടി കത്തിക്കാം… ”
“ആയ്കോട്ടെ ഉമ്മാ…. ”
അസർപ്പ് അതെല്ലാം തെങ്ങിൻ തോട്ടിൽ കൊണ്ടോയി ഇട്ടു ….അയ്ഷക്ക് ഭാഗ്യമുണ്ടോ സുഹൃത്തുക്കളെ ആ ലെറ്റർ കാണൻ..അതോ …അനസിനെ മനസ്സിലാക്കാനും അജ്ജുന്റെ കളികൾ തിരിച്ചറിയാനും അയ്ഷക്ക് സാധിക്കില്ലേ…
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission