Skip to content

പറയാതെ – പാർട്ട്‌ 38

  • by
aksharathalukal novel

✒റിച്ചൂസ്

“ഇജ്ജെന്താടാ  അതൊക്കെ എടുത്ത്  വായിക്കുന്നെ…. ചായിപ്പിൽ  ഇണ്ട്  തീപ്പെട്ടി.. മെത്തേക്ക്  എടുക്കാതെ  മാറി  നിന്ന്  കത്തിക്ക്.. അല്ലങ്കിൽ  ഞാൻ  കത്തിക്കണോ.?… ”

“വേണ്ടാ.. ഞാൻ  ചെയ്തോളാ…ഇന്റെ  റൂമിൽ  കുറച്ചു വേണ്ടാത്ത  പേപ്പേഴ്സ്  കൂടി  ഉണ്ട്… അതുകൂടി  എടുക്കട്ടേ…. ”

“ആഹ് . വേഗാവട്ടെ… ”

♡♡♡

പടച്ചവനെ.. ഞാൻ  കേട്ടതെല്ലാം  സത്യമാകുമോ….. ഒന്ന്  വേഗം  വീട്ടിൽ  എത്തിയിരുന്നുവെങ്കിൽ….

“അനസ്.. നമ്മക്ക്  എന്റെ  വീട്ടിൽ  ഒന്ന് കേറീട്ട്  പോയാലോ… ”

“ഉമ്മ  വിളിച്ചിരുന്നു.. ഇന്ന്  രാത്രി  അവിടേക്ക്  ചെല്ലാൻ  പറഞ്ഞ്…. അപ്പൊ  വൈകീട്ട്  പോകാം…”

“ഇന്നാലും… ”

“നിനക്ക്  അവരെ  ഒക്കെ  കാണാനിട്ട്  എടങ്ങേറ്  ഉണ്ടല്ലേ… നമ്മക്ക്  വൈകീട്ട്  പോകാടോ.. വേണേ  ഇജ്ജ്  മുന്നാലീസം അവിടെ  നിക്കേം  ചെയ്തോ… പ്രശ്നം  തീർന്നില്ലേ.. ”

അതല്ലാ  ഇപ്പോത്തെ  പ്രശ്നം  എന്ന്  ഞാൻ  ഇവനോട്  എങ്ങനെ  പറയും….
ആഹ്ഹ്.. രാത്രി  വരെ  വെയിറ്റ്  ചെയ്യാനുള്ള  ക്ഷമ  എനിക്കില്ലാ… എന്ത്  ചെയ്യും…. ആ  ലെറ്റർ  അവിടെ  തന്നെ  ഇണ്ടായാ മതിയായിരുന്നു….

“അയ്ഷാ.. എന്തുവാ  ചിന്തിക്കുന്നേ.. എനിക്കുള്ള  പുതിയ  വെല്ല  പാരയും  ആണോ…. ”

“ഏയ്…. ”

അനസ്… എന്റെ  ജീവിതത്തിലെ  വില്ലൻ  നീയോ  അജുക്കയോ.. അതെനിക്കറിയണം…..എന്റെ  ജീവിതത്തിൽ  ഞാൻ  നേരിട്ട  ആ  ഓർക്കാനാകാത്ത  ദിനങ്ങളുടെ  പിന്നില്  ആര്..??..അജുക്കയെന്ന്  അയാൾ പറയുന്നു.. എന്തിന്…. നിനക്കപ്പോ  ഇതിൽ  ഒന്നും  ഒരു   പങ്കുമില്ലേ.. എല്ലാം  എനിക്കറിയണം.. ഇനിയും  ഈ  അയ്ഷയെ  വിഡ്ഢിയാക്കാൻ  ആർക്കും കഴിയില്ലാ……

ഉച്ചയോടെ അനസിന്റെ  വീട്ടിൽ  എത്തി… ഉമ്മയും  ഉപ്പയുമൊക്കെ  നല്ല സന്തോഷത്തിലാണ്……

“മക്കളെ.. യാത്ര  ഒക്കെ  എങ്ങനെ  ഉണ്ടായിരുന്നു… ”

“നന്നായിരുന്നു  ഉപ്പാ… ”

“ന്നാ  മക്കള് പോയി  റസ്റ്റ്‌  എടുത്തോ.. ഷീണം  കാണില്ലേ…. ബാക്കിയൊക്കെ  നമ്മക്ക് പിന്നീട്   വിശദായിട്ട്  സംസാരിക്കാ…”

ഞാൻ  റൂമിലേക്ക്‌  നടന്നു.. എങ്ങനെയെങ്കിലും വീട്ടിലേക്ക് പോകണം.. ആ  ലെറ്റർ വായിക്കണം … അത്  മാത്രമാ  എന്റെ മനസ്സില്…. ഷാനക്ക്  ഒന്ന്  വിളിച്ചു  നോക്കിയാലോ….? കിട്ടുന്നില്ലല്ലോ… അതങ്ങനെയാണല്ലോ.. ആവശ്യം  വരുമ്പോ  നമ്മൾ  വിചാരിക്കുന്ന  ഒന്നും  നടക്കില്ലാ… അനസ്  ഇവിടെ  ഉള്ളോണ്ട്  ഇപ്പൊ പോക്കും  നടക്കില്ലാ…. റബ്ബേ.. ഒരു  വഴി  കാണിച്ചു  താ ….

“താൻ  കുറേ  നേരായല്ലോ .. എന്താ  ഇത്ര  കാര്യായിട്ട്  ആലോചിക്കുന്നത്.. മുഖവും  വല്ലാണ്ടിരിക്കുന്നു… എന്ത്  പറ്റി… ”

“ഒന്നുല്ലാ… വെറുതെ  തോന്നുന്നതാ… ”

“ഓകെ… ”

അനസ്  കാറിന്റെ  കീ  എടുത്ത്  പുറത്തേക്ക്  ഇറങ്ങാൻ  നിന്നതും..

“അനസ്… ”

“എന്താ..?. ”

‘താൻ  എങ്ങോട്ടാ.?.. ”

“ഒരാഴ്ചയായില്ലേ.. ഫ്രണ്ട്സിനെ  ഒക്കെ ഒന്ന്  കാണാൻ  ടൗൺ  വരെ.. എന്തേയ്.. ”

“അതുപിന്നെ …. ഞാൻ.. ”

“നീയും  പോരുന്നോ.. എങ്കിൽ  പോര്.. ”

“അതല്ലാ… എന്നേ  എന്റെ  വീട്ടിൽ  ഒന്ന്  ഡ്രോപ്പ്  ചെയ്യോ… വൈകീട്ട്  താൻ  അങ്ങോട്ട്  വന്നാ  മതി.. പ്ലീസ്….”
“ഇതായിരുന്നോ അന്റെ  മനസ്സില്.. വീട്ടുകാരെ  കാണാതോണ്ട്  ഇരിക്ക  പൊറുതി ഇല്ലാല്ലേ…. ”

ഞാൻ  ഒന്നും  പറഞ്ഞില്ലാ.. ഒന്ന്  ചിരിക്ക മാത്രം  ചെയ്തു….

“ആയ്കോട്ടെ.. പോര്… ഇമ്മാനോട് ഒന്ന്  പറഞ്ഞളാ… ഞാൻ  താഴെ ഉണ്ടാകും .. ഇജ്ജ്  റെഡി  ആയി  വാ… ”

യെസ്… ഇനി ഒന്ന്  വേഗം  വീട്ടിൽ  എത്തിയ  മതി….. നാളെ  രാവിലെതന്നെ  തിരിച്ചു  പോരാനാ  ഉമ്മാന്റെ  ഓർഡർ… ഇത്രേം  ദിവസം  വീട്ടിൽ  ഇല്ലായിരുന്നല്ലോ…. ഉമ്മാക്ക്  എന്നോട്  അത്ര  ഏറെ സ്നേഹമാണ്…

♡♡♡

പുറത്ത്  കാറിന്റെ  അടുത്ത് അയ്ഷയെ  വെയിറ്റ് ചെയ്തു നിക്കുമ്പോൾ..

“ഇക്കാ…. ”

“ആ  നൗറി  പറ….എന്തൊക്കെ  ഉണ്ട്  മോളേ  വിശേഷങ്ങൾ ..”

“എനിക്കെന്ത്  വിശേഷങ്ങൾ.. ഒക്കെ  ഇക്കാക്ക്  അല്ലേ… ഇക്ക  എന്നേ  പറഞ്ഞു  പറ്റിക്ക  ആയിരുന്നല്ലേ… പഴേത്തൊക്കെ മറഞ്ഞു  ഇക്ക  അയ്ഷയെ  സ്നേഹിച്ചു  തുടങ്ങി  അല്ലേ….”

“ഇ….ഇല്ലാ മോളേ.. ”

“പിന്നേ  എന്താ  എന്റെയും  അജുക്കയുടെയും  കാര്യത്തിൽ  ഇക്ക  ഒരു  തീരുമാനം  എടുക്കാത്തത്…”
അജു.. അജു….. ആ  പേര്  കേൾക്കുന്നത്  തന്നെ  എനിക്ക്  കലിയാ..അജുന്റെ  സ്വഭാവം  ഇവളെ  മനസ്സിലാക്കിപ്പിക്കാൻ  എനിക്കൊരു  അവസരം കിട്ടിയിരുന്നുവെങ്കിൽ….

“എത്രയും  പെട്ടന്ന്  ഇക്കാര്യത്തിന്ന്  ഒരു തീരുമാനം  ഇണ്ടാകും… ”

♡♡♡

അനസ്  എന്നേ  വീട്ടിൽ  ഡ്രോപ്പ്  ചെയ്തു…. ഈ  നേരത്ത്  എന്റെ വീട്ടുകാർ ഞങ്ങളെ  അവിടെ  പ്രതീക്ഷിചിട്ടില്ലല്ലോ… അതോണ്ടന്നെ  എല്ലാർക്കും ഒരമ്പരപ്പും അതിൽ  കൂടുതൽ  സന്തോഷവുമായി….

“അസർപ്പെ… ആരാ  ഇവിടെ  വന്ന്ക്ണ്  എന്ന്  നോക്ക്…..
എന്താ..മോൻ  കേറാതെപോയേ.. ”

“അത്  ഇക്ക വൈകീട്ട്  വരും… നിങ്ങളെ  എല്ലാരേം  കൂടെ കുറച്ചു  ടൈം  സ്പെൻഡ്‌  ചെയ്യാൻ  ഞാൻ  നേരത്തെ  പോന്നു  എന്നേ  ഒള്ളു… ”

“ഇത്താ  വാ.. ഹണിമൂൺ  വിശേഷങ്ങൾ  ഒക്കെ  കേകട്ടെ… ”

“സന..? ..”

“ആ.. മോളേ .. ഓള്  വീട്ടിപ്പോയിരിക്കാ.. ഇങ്ങള്  ഇന്ന്  വരുന്നുണ്ടന്ന്  പറഞ്ഞപ്പോ വൈകീട്ടാവുമ്പഴേക്ക് ഇങ്ങെത്താമെന്ന് പറഞ്ഞിട്ടുണ്ട്…”

“ആ… എന്താടാ ചവറ്റു  കൊട്ട  ഒക്കെ  ആയിട്ട്  ….”

“അത്  എന്റെ റൂമിലെ വേണ്ടാത്ത    പേപ്പേഴ്സ് ആണിത്..  എല്ലാം   തെങ്ങിൻ  തോട്ടിൽ  കൊണ്ടോയി ഇട്ട്  കത്തിക്കാനാ…. അതിനു  പോകുമ്പഴാ  ഇത്ത  വന്ന്… ”

“ആഹ്.. നടക്കട്ടെ… ”

ഞാൻ  വേഗം  റൂമിലോട്ട്  നടന്നു…

“മോളെ. ഇജ്ജെങ്ങട്ടാ.. ?..”

“റൂം… ”

“മോൾടെ  റൂം  ഫുൾ  പൊടിയാ.. താഴെ  എവിടേലും  കിടന്നോ.. ”

“ഹാ.. ശരി… ഞാൻ  ഇപ്പൊ വരാ… ”

ഞാൻ  റൂമിൽ  ചെന്നപ്പോ  ചൂലും  മുറോം ഒക്കെ  നിലത്തുണ്ട്… ഉമ്മ  റൂം  ക്ലീൻ  ആകാവും… ഷെൽഫ്  തുറന്നപ്പോ  എല്ലാം അടുക്കി  വെച്ചിരിക്കുന്നു.. ഞാൻ ഇങ്ങനെ അല്ലായിരുന്നു  വെച്ചിരുന്നത്.. ഞാൻ  ഒരോ  ബുക്കും  മറിച്ചു  നോക്കി.. എവിടേം  ലെറ്റർ  കണ്ടില്ലാ.. വെപ്രാളം  കൊണ്ട്  കുറേ  ബുക്സ്  താഴേം പോയി…. ലെറ്റർ???….

“ഇമ്മാ….”

“എന്താടി… ”

“ആരാ  ഇന്റെ  ഷെൽഫ്  അടുക്കിയെ.. ”

“അത് അസർപ്പാ…. ഞാൻ  അപ്പഴേ  അന്റെ  ബുക്കിലൊന്നും  തൊടണ്ടാന്ന് ഓനോട്‌  പറഞ്ഞതാ… ”

“ഇമ്മാ…ചായ്പ്പിൽ  തീപ്പെട്ടി  ഇല്ലാ…. ”

“ഇന്നാ  ഈ  അടുപ്പിലെ  വിറക്  കൊണ്ടോയിക്കോ.. ഒന്ന്  കാണിച്ചാ  മതി  അത്  കത്തിക്കോളും… ”

താഴെ  നിന്ന്  അസർപ്പിന്റെ  ഒച്ച  കേട്ടു… മിക്കവാറും  ആ  ബലാല് ബുക്സ്  അടുക്കിവെച്ചപ്പോ ലെറ്റർ  താഴെ  പോയി  കാണും.. അപ്പൊ  ഓന് അതൊക്കെ  പെറുക്കി കൂട്ടി  കത്തിക്കാൻ.. ഏ.. കത്തിക്കേ.. !!!. എന്റെ  ലെറ്റർ….

“അസർപ്പെ..കത്തിക്കല്ലേ…..”

ഞാൻ  ഉറക്കെ  വിളിച്ചു  പറഞ്ഞുകൊണ്ട്  താഴേക്കോടി….

അസർപ്പ്  വിറക് കൊള്ളി  എടുത്ത്  കത്തിക്കാൻ  പേപ്പറിന്റെ  അടുത്ത്  കാണിച്ചതും…

“അസർപ്പെ.. വേണ്ടാ.. ”

“എന്താ  ഇത്താ… ”

അവൻ  കൈ പിൻവലിച്ചു…

“അത് പിന്നേ ഞാൻ  കത്തിച്ചോളാ.. ”

“അതെന്താ… ”

“എനിക്ക്  ആവശ്യള്ള  കുറച്ചു പേപ്പേഴ്സ്  അതിലുണ്ട്.. ”

“ഏ.. ഇല്ല  ഇത്താ.. ഞാൻ  ശരിക്ക്  നോക്കി.. ഇതൊക്കെ  വേണ്ടാത്തത്  തന്നെയാ.. ”

“അത്  ഇജ്ജാണോ തീരുമാനിക്കുന്നെ… മാറി  നിക്ക്  അങ്ങട്ട് .. ”

ഞാൻ  അതിൽ  മൊത്തം  അരിച്ചു  പെറുക്കി.. ഒടുക്കം  കിട്ടി… ഹാവു.. രക്ഷപ്പെട്ടു.. ഒരു  സെക്കന്റ്‌  വൈകീനങ്കി  എല്ലാം കൈ വിട്ട്  പോയേനെ…

“ഇനി  ഇജ്ജെന്താച്ചാ  ചെയ്തോ… ”

“ഇതിപ്പോ  എന്താ  കഥാ…”

ഞാൻ  വേഗം  ആ  ലെറ്ററുമായി  റൂമിലേക്ക്  ഓടി  വാതിലടച്ചു…
കട്ടിലിൽ  ഇരുന്ന്  ആദ്യ  പേജ്  വായിച്ചു  തുടങ്ങി..

“”””””””അയ്ഷാ… നിന്നോട്  ഞാൻ  ഇതെങ്ങനെപറയുമെന്നു എനിക്കറിയില്ലാ.. അതും  ഈ  അവസരത്തിൽ… നീ  അതെങ്ങനെ എടുക്കുമെന്നും  അറിയില്ലാ.. എന്നാലും  പറയാതിരിക്കാൻ  നിര്വാഹമില്ലാ..ഇപ്പഴെങ്കിലും  ഞാൻ  അത്  പറഞ്ഞില്ലെങ്കിൽ  നിന്നോട്  ഞാൻ  ചെയ്യുന്ന  ഏറ്റോം  വലിയ  ദ്രോഹമായിപോകുമത്…കൂടുതൽ  വളച്ചു  കെട്ടില്ലാതെ  കാര്യം  പറയാം.. എല്ലാം  അറിഞ്ഞു  കഴിഞ്ഞ്  നിനക്ക്  എന്നോട്  ദേഷ്യമോ  വെറുപ്പോ എന്തായാലും  കുഴപ്പമില്ലാ.. അതിന്ന്  ഞാൻ  അർഹയാണ്.. കാരണം  ഒരു  സുഹൃത് മറ്റൊരു  സുഹൃത്തിനോട്  ഒരിക്കലും  ചെയ്യാൻ  പാടില്ലാത്ത  കാര്യമല്ലേ  ഞാൻ  നിന്നോട്  ചെയ്തത്….. “”””””””””

“അയ്ശുത്താ.. വാതിൽ  തുറക്ക്…. അയ്ശുത്താ ..”

ഈ  അസർപ്പിനെ  കൊണ്ട്.. ..

“എന്താടാ..”

ഞാൻ  വാതിൽ  തുറന്ന്  അവന്റെ  നേരെ  ചാടി….

“വന്നിട്ട്  വാതിലടച്ചിരിക്കാനോ.. താഴേക്ക്  വാ … ”

“നിക്ക്  സുഖമില്ലാ… ഒന്ന്  കിടക്കട്ടെ… നീ  പോയെ… ”

അവന്റെ  മറുപടിക്ക്  കാത്ത്  നിക്കാതെ  വാതിൽ  അടച്ചു  വീണ്ടും  വായന  തുടർന്നു ..

“””””””””നീ  പറയാറില്ലേ.. നമ്മൾ  നാലാൾകിടയിൽ ഒരു  രഹസ്യവും  പാടില്ലാന്ന്.. എന്തുണ്ടങ്കിലും  തുറന്നു  പറയണമെന്ന്…..പക്ഷെ ..എനിക്ക്  അത്  പാലിക്കാൻ  സാധിച്ചില്ലാ…എന്തോ.. എന്റെ  സ്വാർത്ഥത  കൊണ്ടാകാം…. ഈ  കത്ത്  ചെയ്ത തെറ്റിന്റെ  ഒരു  ഏറ്റുപറച്ചിൽ  അല്ലാ… എല്ലാം കേട്ടു കഴിയുമ്പോ പിടിച്ചു  നിൽകാനുള്ളാ  കഴിവ്  പടച്ചോൻ  നിനക്ക് തരട്ടെ.. . അജുക്ക… നിന്റെയും  എന്റെയും  നമ്മടെ  എല്ലാവരുടെയും  കണ്ണിൽ  നല്ല  മനുഷ്യനാണ്.. ആണെന്നല്ല.. ആയി  അഭിനയിക്കുന്നു എന്ന്  വേണം  പറയാൻ…. നിന്നോട്  ഒന്നും  പറയുന്നില്ലാ  എന്ന്  കരുതിയതാ  ഞാൻ.. പക്ഷേ..അജുക്കയുമായുള്ള  കല്യാണം  വരെ  ഒക്കെ  ആയ  സ്ഥിതിക്ക്  അജുക്കയുടെ  കളികൾ  നീ  അറിയണം .. ഈ  കല്യാണത്തിൽ  നിന്ന്  നീ പിന്മാറണം  എന്ന്  ഞാൻ  കരുതി……ഇനിയും  നിന്റെ  ജീവിതം  നശിപ്പിക്കാൻ  കൂടെ  നിക്കാൻ എനിക്ക്  കഴിയില്ലാ…. നിനക്ക്  അജുക്ക  ചേരില്ലാ  അയ്ഷ… അവൻ  നിന്നോട്  ചെയ്ത  തെറ്റുകൾ  ചെറുതല്ലാ….മാഷിനെ  നീ  സ്നേഹിച്ചപ്പോ  അത്  അജുക്കക്ക്  ഒട്ടും സഹിച്ചില്ലാ.. അജുക്കക്ക്  മാത്രല്ലാ.. എനിക്കും… കാരണം  ഞാൻ മാഷിനെ  മോഹിച്ചിരുന്നു .. ആരും  അറിയാതെ…. നീയും  മാഷും  അടുക്കുമ്പോൾ  കണ്ണീർ  വാർത് അത്  നോക്കി  നിക്കാൻ മാത്രേ  എനിക്ക്  കഴിഞ്ഞൊള്ളു… ആ  അവസരത്തിലാണ്  അജുക്ക  സഹായമായി എന്റെ  അടുത്തെത്തിയത്…. മാഷിനെ  നിന്നിൽ  നിന്ന്  അകറ്റാനും  മാഷിന്റെ  മനസ്സില് എനിക്കൊരു  സ്ഥാനമുണ്ടാക്കി  എടുക്കാനും  അജുക്ക  സഹായിക്കാമെന്ന്  പറഞ്ഞപ്പോ  ഒരു  നിമിഷം  ഞാൻ  നമ്മടെ  സൗഹൃദം  മറന്നു… എന്റെ  സ്വാർത്ഥതയുടെ  പുറത്ത് മാഷിനെ  സ്വന്തമാക്കാൻ ഞാൻ  അജുക്കയുടെ  കൂടെ  നിന്നു… നിന്നെ  വേദനിപ്പിക്കാൻ  ചെയ്തതല്ലാ… അജുക്കയുടെ  ഹൃദയം  മൊത്തം  അഴുക്കാ .. അത്  പിന്നീട്  ആണ് എനിക്ക്  മനസ്സിലായത്.. അവനിപ്പോ  നിന്റെ  ജീവിതം  വെച്ചാ  കളിക്കുന്നത്.. അവന്റെ ഉദ്ദേശം  വേറെയാ….. നിന്നെ  അവൻ  ചതിച്ചിട്ടേ  ഒള്ളു… അങ്ങനെ  ഒരു  ചതിയനെ  നിനക്ക്  വേണ്ട  അയ്ഷ.. ഈ  കല്യാണം  ഒരിക്കലും നടക്കാൻ  പാടില്ലാ.. ഈ  ഒരു  കാര്യം  മാത്രമാണ്  എനിക്ക്  അറിയുന്നതെങ്കിലും  ഇതിന്റെ  പിന്നില് വേറേയും  ഒരുപാട് കളികൾ  നടന്നിട്ടുണ്ട്… ഞാൻ  അറിയാതെ.. നീ  അറിയാതെ… അജുക്ക നിന്റെ  ലൈഫിലെ  വില്ലനാണ് … ഇതിൽ  ഒന്നുമറിയാതെ  പെട്ടു  പോയത്  അനസും…. അവൻ  മനസ്സാ  വാചാ അറിയാത്ത കാര്യങ്ങളെല്ലേ അവന്റെ  മേൽ  ചുമത്തി  അവനെ  പഴിച്ചത്…..

അയ്ശു…. നിനക്ക്  എന്നോട്  ഇപ്പൊ  നല്ല  ദേഷ്യമാണെന്നറിയാം.. എങ്കിലും  ഈ  ഷാനക്ക്  അതിൽ  സങ്കടമില്ലാ….ഈ  കല്യാണത്തിന്  നീ  സമ്മതിക്കരുത്….ഒളിഞ്ഞിരിക്കുന്ന  പല  സത്യങ്ങളും  നീ  പുറത്തു  കൊണ്ട്  വരണം…. അത്  മാത്രാ  എനിക്ക്  നിന്നോട് പറയാനുള്ളത്…”””””””””””

കത്ത്  വായിച്ചു  എന്റെ  കണ്ണിൽ  നിന്ന്  കണ്ണീർ  തുള്ളികൾ  ധാരയായി  ഒഴുകി.. വായിച്ചതെല്ലാം  വിശ്വസിക്കാനാകാതെ ഞാൻ  നിന്നു….

അജുക്കാ .. അവനിത്ര  ദുഷ്ടനായിരുന്നോ…. യാ  അല്ലാഹ്.. എന്തുകൊണ്ട്  ഞാൻ  ഇത് അറിഞ്ഞില്ലാ… അനസ് .. അവനെ  ഞാൻ  ഇതിന്റെ  പേരിൽ  എന്തൊക്കെ  പറഞ്ഞു…. പാവം… ഞാൻ ഒരുപാട്  ദ്രോഹിച്ചിട്ടുണ്ട്…. അജുക്കയെ  ഞാൻ  കണ്ണടച്ചു  വിശ്വസിക്കരുതായിരുന്നു….. എല്ലാം  എന്റെ  തെറ്റാണ്…. അജുക്കയുമായി  എന്റെ  കല്യാണം  നടന്നിരുന്നുവെങ്കിൽ.. റബ്ബേ.. അവിടെയും  അനസ്  എന്നേ  രക്ഷിച്ചു….. ഷാന… നീ  വിഷമിക്കണ്ടാ … എനിക്ക്  നിന്നോട്  ഒരു ദേഷ്യവുമില്ലാ… നിന്റെ  സ്നേഹത്തിനു  വേണ്ടി  അല്ലേ  നീ  അങ്ങനെ  ചെയ്തേ.. എന്റെ  നന്മ  നീ  ആഗ്രഹിക്കുന്നത്  കൊണ്ടല്ലേ  വളരെ  വൈകിയാണങ്കിലും  ഈ  സത്യങ്ങൾ  എന്നേ  അറിയിക്കാൻ  നീ  തീരുമാനിച്ചേ…. അജു… അവനെ  ഞാൻ  വെറുതെ  വിടില്ലാ.. എന്റെ  ജീവിതത്തിൽ  അവൻ  ചെയ്തു  കൂട്ടിയതൊക്കെ  അവനെ  കൊണ്ട്  തന്നെ  പറയിപ്പിക്കണം..ആ ഡ്രൈവര്‍ പറഞ്ഞതല്ലാം സത്യമാണോന്ന് എനിക്കറിയണം….

അതിനു  മുൻപ്  അനസ് … അനസിനോട്  എനിക്ക്  എല്ലാം  തുറന്നു  പറയണം.. ഞാൻ  കാട്ടിക്കൂട്ടിയതിനൊക്ക  മാപ്പ്  പറയണം….

ഞാൻ  കണ്ണീർ  തുടച്ചു  ഫോൺ  എടുത്തു…. അനസിന്ന്  ഡയൽ  ചെയ്യാൻ  നിന്നതും  എനിക്ക്  ഒരു കാൾ..

unknown നമ്പറിൽ  നിന്നാണ്… അറ്റൻഡ്  ചെയ്തു … മറുഭാഗത്തു നിന്ന്  പറഞ്ഞ  വാചകങ്ങൾ കേട്ട്  ഞാൻ  ഞെട്ടിതരിച്ചു പോയി… … ഒരിക്കലും  ഒരു  പെണ്ണും  കേൾക്കാൻ  ആഗ്രഹിക്കാത്ത  കാര്യങ്ങൾ  ആയിരുന്നത്….

“താൻ.. താനാരാ മിസ്റ്റർ  …..ദേ  അനാവശ്യം  പറഞ്ഞാലുണ്ടല്ലോ… ”

“അനാവശ്യമാണോ  ഉള്ളതാണോ  എന്നൊക്കെ  ഞാൻ  ഒരു  ക്ലിപ്പ്  അയച്ചു തരാം.. അത്  കണ്ടിട്ട്  തീരുമാനിക്ക്.. ഓക്കേ… ”

വാട്സാപ്പിലേക്ക് വന്ന വീഡിയോ ക്ലിപ്പ്  കണ്ടു  എനിക്ക്  എന്റെ  ബോധം   പോകുന്നപോലെ  തോന്നി….റിസോർട്ടിൽ വെച്ച്  രഹസ്യമായി ആരോ പകർത്തിയ  എന്റെ  വീഡിയോ .. യാ  അല്ലാഹ്…നീ  എന്തിനെന്നെ  ഇങ്ങനെ  പരീക്ഷിക്കുന്നു.. .ഞാൻ  ആകെ  വിയർത്തു  കുളിച്ചു…

വീണ്ടും ഫോൺ  റിംഗ്  ചെയ്തു….ആ  Unknown നമ്പർ തന്നെ…

“ഹ.. ഹലോ…. ”

“കണ്ടു  ബോധിച്ചോ… ”

“തന്നെ.. തന്നെ  ഞാൻ  വെറുതെ  വിടില്ലാ.. ”

“കൂൾ ബേബി  കൂൾ….ഞാൻ  ആ  വീഡിയോ  കണ്ടിട്ടില്ലാ.. ആരെയും  കാണിച്ചിട്ടും ഇല്ലാ.. ആരെയും  കാണിക്കാനുള്ള  ഉദ്ദേശവുമില്ലാ.. യുട്യൂബ് .. ഫേസ്ബുക്… എവിടെയും  പോസ്റ്റ്‌  ചെയ്യുകയുമില്ലാ….. ”

“തന്റെ  ഉദ്ദേശം  എന്താ.. എത്ര  വേണം.. പറ.. പ്ലീസ്.. അത്  ഡിലീറ്റ്  ചെയ്യ്… എന്റെ  മാനം  കളയരുത്… ”

“ഏയ്യ്.. ഞാൻ  അങ്ങനെ  ഒന്നും  ചെയ്യില്ലാ…എനിക്ക്  ക്യാഷ്  ഒന്നും  വേണ്ടതാനും . ഇതിന്റെ  ആകെ  ഒരു  കോപ്പി മാത്രോള്ളു…. അത്  ഞാൻ  തനിക്ക്  തരാം .. ഞാൻ പറേണ  സ്ഥലത്ത്  ഇപ്പൊ  വന്നാൽ…. ”

“ഞാൻ  വരാം… താൻ  പറ്റിക്കരുത്… ആർക്കും  ഷെയർ  ചെയ്യരുത്… ”

“അതൊന്നും  ചെയ്യില്ലാ.. പക്ഷേ… താൻ തനിച്ചു  വരണം.. അതായത്  ആരെയും  കൂട്ടരുത്.. ഈ  വിവരം  ആരോടും  പറയരുത്… പറഞ്ഞാൽ.. ”

“ഇല്ലാ.. ഇല്ലാ.. ആരോടും  പറയില്ലാ.. ഒറ്റക്ക്  വരാം… ”

“അതാണ്  തനിക്ക്  നല്ലത്.. എവിടെയാണ് വരേണ്ടതെന്ന് ഞാൻ  മെസേജ് ചെയ്യാ… ”

എല്ലാം  കേട്ട്  കഴിഞ്ഞപ്പോ  ഞാൻ  ആകെ  തളർന്നു  പോയി…..അനസിനോട്  പറഞ്ഞാലോ.. അല്ലേ  വേണ്ടാ.. ആരോടെങ്കിലും  പറഞ്ഞാൽ  അയാൾ.. വേണ്ടാ.. ഒരു  സാഹസത്തിനു  മുതിരണ്ടാ….എത്രയും പെട്ടന്ന്  ആയാൾ പറയുന്ന  സ്ഥലത്ത്  എത്തണം….

“അയ്ശുത്താ..വാതിൽ  തുറക്ക് … ”

വാതിലിൽ  മുട്ടുന്നത് അസർപ്പാണ്.. ഞാൻ  അവന്റെ  സൗണ്ട്  കേട്ട്  ഞെട്ടി… വിയർപ്പൊക്കെ  തുടച്ചു  വാതിൽ  തുടർന്നു….

“എന്താ  ഇത്താ.. ആകെ  ഒരു  പരവേശം… എന്തേലും  പ്രശ്നമുണ്ടോ… ”

“ഏയ്യ്.. എന്ത്  പ്രശ്നം.. ഒന്നൂല്ലാ..”

“ഹ്മ്മ്.. ഇതാ  ജ്യൂസ്‌.. ഉമ്മ  തന്നതാ… ”

“ഇപ്പൊ  വേണ്ട. …. നിക്ക്  നല്ല…വയറുവേന ..അല്ലാ.. ത.. തലവേദന.. ഞാൻ  ഒന്ന്  കിടക്കട്ടെ… ”

“ബാം  വേണോ.. ഇത്താ.. ”

“വേണ്ടടാ…”

ഞാൻ  വാതിലടച്ചു…..അപ്പൊ  അതാ ഫോണിലേക്ക്  മെസ്സേജ്  വന്നു..

“”””ഹോട്ടൽ  മുഗൾ പാർക്ക്‌
സെക്കന്റ്‌  സ്ട്രീറ്റ്
റൂം  നമ്പർ  209 “”””

വീട്ടീന്ന്  എന്ത്  പറഞ്ഞു  പോകും.. ഒരു  പിടിയൂല്ലാ…എങ്ങെനെങ്കിലും ഇറങ്ങിയേ  പറ്റു…. അപ്പോത്തിന്  വീണ്ടും  ഫോൺ  റിംഗ്  ചെയ്തു… നോക്കിയപ്പോ  അനസ്  ആണ്….

“ഹ..ഹലോ..”

“ആ  അയ്ശു.. അത്.. ഞാൻ.. അല്ലാ.. എന്താ  നിന്റെ  സൗണ്ട്  വെല്ലാതിരിക്കുന്നേ…?..”

“ഒന്നൂല്ലാ……ചുമ്മാ  തോന്നുന്നതാവും…”

“ഓകെ.. ഞാൻ  വിളിച്ചത്…………..”

അയ്യോ.. ചാർജ്  തീർന്നല്ലോ….തിരിച്ചു വിളിക്കണോ…എന്തേലും ആവശ്യത്തിന് വിളിച്ചതാവോ…ഏയ്…എന്തായാലും വന്നിട്ട് വിളിച്ചു നോക്കാ…   ഇതിവിടെ  വെച്ചിട്ട് പോകാ …ചാർജിൽ കിടക്കട്ടെ… അനസ്…എനിക്ക് നിന്നോട് ഇതൊക്കെ പറേണമെന്നുണ്ട്….പക്ഷേ…..സ്വന്തം ഭാര്യയുടെ നഗ്ന വീഡിയോ യൂട്യൂബിന്ന് കാണേണ്ട ഗതികേട് നിനക്ക് വരാതിരിക്കാൻ ഞാന്‍ തനിച്ചു പോയേ പറ്റൂ…..

ഞാൻ  മുഖം  ഒന്ന് നല്ലോണം  കഴുകി…കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  ഉമ്മാന്റെ മുന്നിക്ക് ചെന്നാ ഉമ്മ  അതുമിതൊക്കെ ചോദിക്കും..പിന്നെ ചിലപ്പോ എനിക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞെന്ന് വരില്ലാ….എന്നിട്ട്  നേരെ  സ്റ്റെയർ  ഇറങ്ങി  താഴേക്ക്  ചെന്നു…. ഉമ്മയും  അസർപ്പും  ഹാളിൽ  തന്നെ  ഉണ്ട്…

“ഞാൻ  അങ്ങോട്ട്  വരാൻ ഇരിക്കേന്നു… അസർപ്പ്  പറഞ്ഞു  നിനക്ക്  സുഖല്ലാന്ന്.. എന്ത്  പറ്റി…”

“ഒന്നൂല്ലാ  ഇമ്മാ..ഒരു  തലവേദന.. ഞാൻ  ഒന്ന്  ഇവിടെ  അടുത്തുള്ള  ക്ലീനിക്കിൽ പോയിട്ട്  വരാം….”

“ഇന്നാ  ഞാൻ  കൂടി  വരാ  ഇത്താ… ”

“വേണ്ടടാ.. ഇവിടെ  അടുത്തല്ലേ.. ഞാൻ  വേഗം  പോയി  വരാ…. ”

ഹാവു.. ഒരു  ഓട്ടോ  പിടിച്ചു ..

“ചേട്ടാ.. ഹോട്ടൽ  മുഗൾ  പാർക്ക്… ഒന്ന്  വേഗം  വിടണേ… ”

15 മിനുട്ട്  കൊണ്ട്  ഹോട്ടലിൽ  എത്തി….

“എസ്ക്യൂസ്‌  മി.. ഈ  റൂം  നമ്പർ  209.”

“സെക്കന്റ്‌  ഫ്ലോർ  മാഡം.. ”

“ഓക്കേ  താങ്ക്യു… ”

ഞാൻ  റൂമിന്റെ  മുമ്പിൽ  എത്തി  ഡോർ  ക്‌നോക്ക് ചെയ്തു… ആരും  തുറക്കുന്നില്ലാ…. പിന്നേ  ഡോർ  ഓപ്പൺ  ചെയ്യാൻ  നോക്കിയപ്പോ  ഡോർ  ലോക്ക്  ചെയ്തിട്ടില്ലാന്ന്  മനസ്സിലായി..ഡോർ  തുറന്നു  അകത്തു  കേറി ..ഞാൻ  അകത്തു  കേറിയതും  പുറകിൽ  നിന്ന്  ആരോ  ഡോർ  അടച്ചു  കുറ്റിയിടുന്ന  സൗണ്ട്  കേട്ടു …തിരിഞ്ഞു  നോക്കി  ആളെ  കണ്ടു  ഞാൻ  ഞെട്ടി  തരിച്ചു  പോയി…

“അജുക്കാ. !!!!!…”

“നീ എന്നേ  മറന്നിട്ടില്ല  അല്ലേ…”

“അജു.. ക്കാ…. ഇവി..ടെ…എനിക്ക്.. ഫോൺ  ചെയ്തത്….?? ..”

“it’s  me..ഞാൻ  തന്നെ…. നിന്നെ  കാണാനൊരു  പൂതി .. കുറച്ചായില്ലേ  ഇപ്പൊ..സോ… ”

റബ്ബേ …എനിക്ക്  മാത്രമെന്താ  ഇങ്ങനെ…..അജുക്ക  എന്നേ  ചതിച്ച  കാര്യം  ചോദിക്കണോ.. അതോ  വീഡിയോ  ക്ലിപ്പ്…. ഇങ്ങനൊരു  മീറ്റിംഗ്  ഞാൻ  ആഗ്രഹിച്ചതാണ്. പക്ഷേ  അത് അനസ് എല്ലാം  അറിഞ്ഞിട്ട്  അനസിന്റെ കൂടെ  ആവണമായിരുന്നു…. ഇതിപ്പോ  ഞാൻ  ഇവിടെ  തനിച്ച്… ഞാൻ  എന്ത് മണ്ടത്തരമാണ്  ചെയ്തത്.. എടുത്ത്  ചാടി  ഇങ്ങോട്ട്  ഇറങ്ങി  തിരിക്കാൻ  പാടില്ലായിരുന്നു ….

“അയ്ശൂ.. താൻ  എന്താ  ആലോയ്ക്കുന്നേ…..എന്നേ  ഇവിടെ  താൻ  ഒട്ടും  പ്രതീക്ഷിച്ചു  കാണില്ല  അല്ലേ…..വാ.. ഇരിക്ക്.. ഇവിടെ  ഇരിക്ക്.. താൻ  എന്തിനാ  എന്നേ  പേടിക്കുന്നേ.. ഞാൻ  നിന്റെ  അജുക്ക  അല്ലേ…..”

“ആ വീഡിയോ ക്ലിപ്പ്  എവിടെ….?? ”

“ഒന്ന്  ക്ഷമിക്കെന്റെ  അയ്ശൂ.. ദാ.. വീഡിയോ  ക്ലിപ്പ്..  വള്ളാഹി  … ഞാൻ  കണ്ടിട്ടില്ലാ… ഇതാ ഈ  ഫോണിൽ  ഉണ്ടത്.. കുറച്ചു  നേരം  നമ്മക്ക്  മിണ്ടീം  പറഞ്ഞൊക്കെ  ഇരിക്കാ… എന്നിട്ട്  പോകുമ്പോ  താൻ  അത്  കൊണ്ടോയിക്കോ…”

“ഫോൺ  ചെയ്തപ്പോ  എന്താ  താനാണ്  എന്ന്  പറയാതിരുന്നത് ….?…”

“അങ്ങനെ  പറഞ്ഞാ  താൻ  വരോ….
അന്നത്തെ ഡ്രൈവരെ കണ്ടു  അല്ലേ. ഷോ…അയാൾ  എല്ലാം  പറഞ്ഞു  അല്ലേ…”

“എല്ലാം  പറഞ്ഞു.. താനാണ്  അന്ന്  രാത്രി  എന്നേ  കിഡ്നാപ്പ്  ചെയ്തതെന്നും  അത്  ഒന്നുമറിയാത്ത അനസിന്റെ  മേൽ  ചുമത്തിയ  കാര്യവും  എല്ലാം  പറഞ്ഞു….”

“ഇത്  ഞാൻ  ചെയ്തതിൽ  ഏറ്റോം  ചെറുത്… ഇതല്ലേ  താൻ  അറിഞ്ഞൊള്ളു…. അനസിന്ന്  ഒട്ടുമിക്ക  എല്ലാ  കാര്യോം  അറിയാല്ലോ.. എന്തേയ്..അവൻ പറഞ്ഞില്ലേ  ഒന്നും… ”

“എന്ത്  കാര്യം…. ”

അവൻ  എഴുനേറ്റ്  എന്റെ  ചുറ്റും  നടന്നു  കൊണ്ട്

“അതായത് .. ഫസ്റ്റിൽ ഇലക്ഷന്  നീ  മത്സരിക്കാൻ..  നിന്റെം  മാഷിന്റേം  വേണ്ടാത്ത  പോസ്റ്റേർസ്  ഒട്ടിച്ചതും … അന്റെ  ഉപ്പാനെ  വണ്ടി  ഇടിച്ചതും.. പിന്നേ  മാഷിന്ന്  താനറിയാതെ  ലെറ്റർ എഴുതിയതും.. ഇതെല്ലാം  ചെയ്തത്  അനസാന്ന് വരുത്തി  തീർത്തതും.. പിന്നേ  നമ്മടെ  കിഡ്നാപ്പിംഗ്.. ലേറ്റസ്റ്റ് ആയിട്ട്…  ആ… നീ  അനസിന്റെ  പി എ ആയിരുന്ന ടൈമിൽ ഒരു  പ്രസന്റേഷൻ  ചെയ്തില്ലേ…  അത്  അന്ന്  കമ്പ്യൂട്ടറിൽ  നിന്ന്  ഡിലീറ്റ്  ആക്കിയതും… പ്രസന്റേഷൻ ഡേ  അത്  ചൈനീസ്  ലിപി  ആയതുമെല്ലാം  എന്റെ  കളിയാണ്.. പിന്നേ അന്ന്  സെലിബ്രേഷൻന്ന്  ലഹരി  ഡ്രിങ്ക്  ഞാൻ  മനപ്പുറം തന്നതാ.. ആ  ടൈമിൽ അനസിനും  കൊടുത്തിരുന്നു  ഒന്ന് .. അവനെ  പരലോകത്തേക്കയക്കാൻ .. പക്ഷേ  ആ  അമീറ  ചളമാക്കി… പല  പ്ലാനും  ഞാൻ  തീരുമാനിച്ച  പോലെ  നടന്നു.. പലതും  ഫ്ലോപ്പ്  ആയി… എങ്ങനൊക്കെയോ  അത്  കല്യാണം  വരെ  എത്തിച്ചപ്പോ ആ അനസ്😠…. ഓനേം  കെട്ടി  ഹണിമൂൺ  ഒക്കെ  അടിപൊളി  ആയി  ആഘോഷിച്ചല്ലേ.. ഞാൻ  അവിടേം  വന്നിരുന്നു.. ഓർമ  കാണും.. കാട്ടിൽ  മുഖം  മൂടി  അണിഞ്ഞ് …പിന്നേ  അന്റെ  റൂമിന്ന്  പുറത്തും  അന്ന്  അയ്ശു  പേടിച്ചു പോയി  അല്ലേ.. അതോണ്ട്  അല്ലേ  ഈ  ക്ലിപ്പ്  എനിക്ക് എടുക്കാനും നിന്നെ  ഇവിടെ  വര്ത്തിക്കാനൊക്കെ  പറ്റിയെ…. ”

അവൻ  ചെയ്ത ഒരോ  കാര്യങ്ങളും  ഒന്നൊന്നായി  എണ്ണിപ്പെറുക്കിയത്  കേട്ടപ്പോ  ശരിക്കും  ഞാൻ സ്തബന്ധിച്ചു  പോയി…. യാ  അല്ലാഹ്.. ഇത്രേം  ഒരു നീചനെ  ആണല്ലോ  ഞാൻ  വിശ്വസിച്ചത്  ഇത്രയും  കാലം.. ഞാൻ കൈ കൊണ്ട്  മുഖം  പൊത്തി പൊട്ടിക്കരഞ്ഞു….

“അയ്ശൂ.. കൂൾ  ബേബി.. Dont  cry…
ഞാൻ  മൂടിവച്ച  എല്ലാ  കാര്യോം  പുറത്തായല്ലോ…ഷോ… കഷ്ട്ടായി….. ”

“പിന്നേ  താൻ  എന്ത്  കരുതി…സത്യങ്ങൾ  ഒരുപാട്  കാലം  മറച്ചു  വെക്കാമെന്നോ….ഈ  അയ്ഷയെ  വിഡ്ഢിയാക്കാമെന്നോ….ഇത്രയൊക്കെ എന്റെ  ജീവിതത്തിൽ  സംഭവിച്ചിട്ടും  ഒരിക്കൽ  പോലും  തന്നെ  ഞാൻ  അവിശ്വസിച്ചിട്ടില്ലാ… സംശയിച്ചിട്ടില്ലാ….ഇന്ന് അയാൾ  പറഞ്ഞിട്ട്  പോലും  അതൊന്നും  സത്യമായിരിക്കില്ലാന് ഞാൻ  കരുതി…  ഈ  റൂമിൽ  തന്നെ  കാണുന്ന  വരെ.. തന്റെ  വൃത്തികെട്ട  മനസ്സ്  ഇപ്പഴാണ്  എനിക്ക്  മനസ്സിലായത്…. ”

“അയ്യോ… അയ്ശൂ.. അങ്ങനെ  പറയല്ലേ… ഈ അജുക്ക  പാവല്ലേ.. ഞാൻ  എന്തൊക്കെ  ചെയ്തിട്ടുണ്ടോ  അതിനൊക്കെ  കാരണം  താനാ…. ”

“ഞാനോ.. ഞാൻ  എന്ത്  ചെയ്തു….”

“താൻ  എന്നേ  മോഹിപ്പിച്ചു .. ഒരുപാട്…. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ പറയാറ്..നീ  എന്ന ഈ കിട്ടാത്ത മുന്തിരി പക്ഷേ എനിക്ക് നല്ല മധുരാ..ഒരുതരം മത്ത് പിടിപ്പിക്കുന്ന വൈൻ പോലെ…എത്ര കാലം കഴിഞ്ഞാലും ആ വീര്യം അസ്തിക്ക് പിടിച്ചു നിക്കും…ഈ  അജ്മലിന്റെ  ലൈഫിൽ  ഒരു  പെണ്ണുണ്ടങ്കി  അത്  അയ്ഷ  ആണെന്ന്  നിശ്ചയിച്ചതാ ഞാൻ…  ഒക്കെ പോയില്ലേ .. അവൻ  ആ  അനസ്.. ഒക്കെ  കുളമാക്കി…. ”

“തന്നെ  വിശ്വസിച്ചു  ഞാൻ  അനസിനെ  എന്തൊക്കെ  പറഞ്ഞു.. പാവം.. താനാ  ദുഷ്ടൻ….”

ഞാൻ  കണ്ണുകൾ  തുടച്ചു….

” ഇതെല്ലാം  എനിക്ക്  അനസിനോട്  പറയണം..ഇത്രയും  കാലം  ഒഴിവാക്കിയതിന്ന്  കുത്തുവാക്കുൾ  പറഞ്ഞതിനൊക്കെ ആ  കാലുപിടിച്ചു  മാപ്പ്  പറയണം….ഇത്രയൊക്കെ ക്രൂരനായ തന്നെയാണല്ലോ   ഞാൻ  സ്നേഹത്തോടെ അജുക്ക  എന്ന്  വിളിച്ചത്.. ചേ.. എനിക്ക്  എന്നോട്  തന്നെ  ലജ്ജ  തോനുന്നു …. താൻ  എന്നോട് ചെയ്തതിനൊക്കെ  തന്നെ കൊണ്ട്  ഞാൻ  എണ്ണിയെണ്ണി  സമാധാനം  പറയിപ്പിക്കും… ആ വീഡിയോ  ക്ലിപ്പ്  താ.. നിക്ക്  പോണം… ”

“അങ്ങനെ  അങ്ങ്  പോയാലോ  അയ്ശു.. നിന്നെ  ഇവിടെ  വരീപ്പിക്കാൻ  എനിക്ക്  കഴിയുമെങ്കിൽ  ഞാൻ  മനസ്സില്  വിചാരിച്ചത്  നടത്താനും  എനിക്കറിയാ…”

“താൻ.. കളിക്ക്  നിക്കാതെ  മര്യാദക്ക് ആ  ക്ലിപ്സ്  തരുന്നുണ്ടോ… ”

“തരാം.. തരില്ലാന്ന് ഞാൻ  പറഞ്ഞില്ലല്ലോ.. പക്ഷേ  അതിനു  മുൻപ്…ഞാൻ  ആഗ്രഹിക്കുന്നത്  കിട്ടണം.. ”

“എന്താ  താൻ  ഉദ്ദേശിക്കുന്നത്… ”

“തന്നെ ഞാൻ  ഒരുപാട്  ആഗ്രഹിച്ചതാ.. …ഇത്രയും കാലം കാക്കക്കും പൂച്ചക്കും കൊടുക്കാതെ നിധി പോലെ നിന്നെ കൊണ്ട് നടന്നതേയ് അനസിനെ പോലെ ഒരു നാറിക്ക് കൊത്തികൊണ്ട് പോകാനല്ലാ… പല തവണ എന്റെ ആഗ്രഹങ്ങൾക്ക് നിന്നെ തനിച്ചു കിട്ടിയിട്ടും ഞാന്‍ ക്ഷമിച്ചു കാത്തിരുന്നത്  താൻ എന്നെങ്കിലും എന്റെയാകുമല്ലോ എന്ന്  ഓർത്തിട്ടാ….  ഇനിയെന്തായാലും  എനിക്ക്  തന്നെ  കിട്ടില്ലാ…  പക്ഷേ… എനിക്ക്  നിന്നെ  വേണം…നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട് അയ്ഷാ.. ഒരു  ദിവസമെങ്കി  ഒരു  ദിവസത്തേക്ക്.. നമ്മൾ  മാത്രം  അറിയുന്ന  കുറച്ചു  നല്ല  നിമിഷങ്ങൾ…. ഒരു  ബലം  പ്രയോഗത്തിന്ന് എനിക്ക് താത്പര്യമില്ലാ.. നീ  മനസ്സറിഞ്ഞു  കൂടെ നിക്കണം.. പിന്നേ  ഞാൻ ഒരിക്കലും ശല്യം  ചെയ്യാൻ  വരില്ലാ.. തനിക്ക്  അനസിന്റെ  കൂടെ സുഖമായി ജീവിക്കാം.. ”

” ചീ …ചീ..താൻ  എന്താ  എന്നേ  കുറിച്ച്  വിചാരിച്ചത്…. പെണ്ണിന്റെ മാനം അഞ്ച് രൂപ കൊടുത്ത് വിലപേശി വാങ്ങിക്കുന്ന ഒന്നന്നെന്ന ലാഘവത്തോടെയാണല്ലോ താന്‍ ഇപ്പൊ സംസാരിച്ച്..തനിക്ക് എന്താ ഭ്രാന്താണോ…സൈക്കോ..??..എങ്ങനെ ഇത്ര തരംതാണ് ചിന്തിക്കാൻ കഴിയുന്നൂ….പെങ്ങമ്മാര് പോട്ടേ…തനിക്കൂല്ലേ ഒരു ഉമ്മാ…..പെണ്ണന്നാ ആണിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി കൂടെ കിടക്കുന്ന വെപ്പാട്ടീ എന്നല്ലാ…അങ്ങനെയാണ് താന്‍ വിചാരിച്ചുവെച്ചിരിക്കുന്നതെങ്കിൽ തനിക്ക് തെറ്റി…. ഇതിനൊന്നും  അയ്ഷയെ  കിട്ടില്ലാ.. ഞാൻ  ഇന്ന്  മറ്റൊരാളുടെ  ഭാര്യയാണ്… അന്ന്  ഈ  മഹറിനെ  അത്രയേറെ  വെറുത്തിരുന്നുവെങ്കിലും  ഇന്നെനിക്കിതെന്റെ  ജീവനാണ്….  തന്റെ  മനസ്സിലിരിപ്പൊന്നും  എന്റടുത്തു  നടക്കില്ലാ…..നിന്റെ ആഗ്രഹങ്ങൾക്ക്  അയ്ശു വഴങ്ങണമെങ്കിൽ അയ്ശു മരിക്കണം…”

“എങ്കിൽ  ഈ  മുറിവിട്ട്  താൻ  പുറത്തു  പോകില്ലാ.. മാത്രല്ലാ എന്നേ കാണിക്കാതെ താൻ മൂടിവെക്കുന്ന ഈ ശരീരം അടങ്ങുന്ന   ഈ ക്ലിപ്  ലോകം  മുഴോം  എത്തും…കണ്ടാസ്വദിക്കും…”

“ചീ….ഭീഷണിയാണോ….”

“നിന്നോടല്ലേ  അയ്ശൂ… വാ… വാ  അയ്ശൂ..വരാനല്ലേ പറഞ്ഞേ…. ”

അവന്റെ മട്ടും ഭാവോം എല്ലാം മാറി. ..കണ്ണുകൾ ചൊമന്നു. ..  അവൻ  എന്റെ  കയ്യില് കേറി പിടിച്ചു വലിക്കാൻ തുടങ്ങി… ഞാൻ  അവനെ  തള്ളിമാറ്റി ആ മുറിയിലെ എന്റ കയ്യില് കിട്ടിയതെല്ലാം അവന്റെ നേരെ എറിഞ്ഞൂ.. ഇരയേ പിടിക്കുന്ന വേട്ടനായ്ക്കളെ പോലെ  അവന്‍ ഇത് ആസ്വദിച്ചുകൊണ്ടിരുന്നൂ….അവസാനം ഞാന്‍  ഡോറിന്റെ  അടുത്തേക്ക്  ഓടി.. കുറ്റി  എടുക്കാൻ നിന്നതും  അവൻ  എന്നേ അരയില്‍ പിടിച്ചു  തോളിൽ  ഇട്ട്  ബെഡിൽ  കൊണ്ടോയി  ഇട്ടു…..അതിന്റെടക്ക് എന്റെ ഷാൾ ഒക്കെ അവൻ വലിച്ചൂരി…മുടിയൊക്കെ പാറിപറന്നു…

“പ്ലീസ്.. എന്നേ  ഒന്നും  ചെയ്യല്ലേ.. പ്ലീസ്.. ഞാൻ  കാലുപിടിക്കാ.. ”

“അയ്ഷ.. ഇതത്ര  മോശമൊന്നും  അല്ലാ….. ആരും  അറിയാനും പോണില്ലാ… മറിച്ചു  നീ  സഹകരിച്ചില്ലങ്കി  എല്ലാരും  അറിയും.. തന്റെ  വീട്ടുകാർക്ക്  നാട്ടിൽ  തലയുയർത്തി  നടക്കാൻ  പറ്റില്ലാ  പിന്നേ… ”

“അനസ്…. അനസ്.. രക്ഷിക്ക്….”

ഞാന്‍ കരഞ്ഞു നെലവിളിച്ചൂ..

“ഹഹഹഹ.. ഇപ്പൊ  വരും അന്റെ  ഹീറോ….
താൻ  എത്ര  ഒച്ചയെടുത്തിട്ടും  ഒരു  കാര്യോല്ലാ.. ആരും  വരില്ലാ സഹായത്തിന്ന്.. ഇതെന്റെ  ഹോട്ടലാ….”

റബ്ബേ.. എന്നേ  ഒന്ന്  രക്ഷിക്ക്…അനസ്.. നിന്റെ  അയ്ശൂനെ  രക്ഷിക്കാൻ  നീ  എന്താ  വരാതെ.. എങ്ങനെ  വരാനാ…. ഞാൻ  ഇവിടെ  വന്ന  കാര്യം  അവനറിയില്ലല്ലോ….ഇല്ല  അയ്ശൂ.. ആരും  വരില്ലാ.. ഇവന്റെ  കാമവെറിയിൽ നിന്റെ  ജീവിതം തീർന്നു..  എല്ലാം  നഷ്ട്ടപെട്ട  ഞാൻ  ഇനി  എന്തിനാ  വീട്ടിലേക്ക്  പോകുന്നെ … അനസിനെ  ഞാൻ  എങ്ങനെ  ഫേസ് ചെയ്യും.. എനിക്കതിനു  കഴിയില്ലാ… സോറി  അനസ്.. സോറി…എന്നേ പോലെ ഒരുത്തിയേ നിനക്ക് വേണ്ടാ..നിനക്ക് ഞാന്‍ ചേരില്ലാ..നിന്റെ സ്നേഹം ഇപ്പഴാണ് എനിക്ക് മനസ്സിലായത് ….അതുപോലെ നിന്നെ ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നുണ്ടന്ന്….ലവ് യൂ അനൂ..ലവ് യൂ…നിന്റെ നന്മ തിരിച്ചറിയാൻ ഞാന്‍ വൈകിപോയല്ലോ…

“അയ്ശൂ… . Come  on..let’s have  some  fun  together… ”

“എന്റെ  അടുത്തേക്ക് വരരുത്.. വരല്ലേന്നല്ലേ  പറഞ്ഞേ…. ”

“ഹഹഹഹ… ”

അജു  എന്റെ അടുത്തേക്ക്  വന്നു കൊണ്ടിരുന്നു… ഞാൻ  ബെഡിൽ  പിന്നോട്ടേക്ക്  നീങ്ങി  കൊണ്ടിരുന്നു…
പെട്ടന്നാണ്  തലയിണയുടെ  അടിയിൽ  നിന്ന്  എന്റെ  കയ്യില്  എന്തോ  തടഞ്ഞത് .. നോക്കിയപ്പോ  കടാര….

ഞാൻ  അത്  അവന്ന്  നേരെ  കാണിച്ചു…

“ഞാൻ  കുത്തും.. എന്റെ  അടുത്ത്  വന്നാ ഉറപ്പായിട്ടും  കുത്തും… ”

“ഹഹഹഹ.. തമാശ  പറയല്ലേ  അയ്ശൂ… ഒരു  പാറ്റയെ  പോലും  നോവിക്കാൻ  നിനക്ക്  കഴിയില്ലെന്ന്  എനിക്കറിയാം…
അതോണ്ട്  അത് വിട്.. ”

“നിന്നെ  കൊല്ലാൻ  എനിക്ക്  കഴിയില്ലായിരിക്കാം.. പക്ഷേ  എന്നെ ആവാലോ…. ഇനി  ഒരടി  മുന്നോട്ട് നീങ്ങിയാ  ഞാൻ  സ്വയം  കഴുത്തറുക്കും.. എന്തായാലും  ജീവനോടെ എന്റെ  ദേഹത്തു  നിനക്ക്  തൊടാൻ  കഴിയില്ലാ…. നിന്റെ  ആഗ്രഹം  എന്റെ  ജഡത്തിൽ  തീർക്കേണ്ടി  വരും…. അയ്ശു  അബലയെന്നു  കരുതരുത്… എന്ത്  ചെയ്യാനും  എനിക്കിപ്പോ  മടിയില്ലാ… ഈ  ശരീരത്തിൽ  എന്റെ  മഹറിന്  അവകാശി  അല്ലാതെ  മറ്റൊരാൾ തൊട്ടാൽ പിന്നേ  ഈ  അയ്ശു  ഇല്ലാ…”

“ഏയ്… വേണ്ടാ.. അങ്ങനെ  ചെയ്യരുത്.. കടാര താഴെ  ഇട്..”

♡♡♡

ഇതേ  സമയം….

അനസ്  അയ്ശുവിന്റെ  വീട്ടിലെത്തി…

“എന്താ  മോനെ.. നീ പെട്ടന്ന്… ”

“അത്  ഉമ്മാ.. അയ്ഷക്ക്  ഫോൺ  ചെയ്തപ്പോ  അവൾക്  എന്തോ  വല്ലായിമ  ഉള്ള  പോലെ  തോന്നി….പെട്ടന്ന്  ഫോൺ  വെക്കേം  ചെയ്തു.. വിളിച്ചിട്ട്  കിട്ടുന്നതും  ഇല്ലാ..എന്നാ  … എന്താന്ന്  അറിയാൻ  വേണ്ടി… ”

“അതോ ..ഓൾക്  എന്തോ  തലവേദന…ഒരു  10-15 മിനിറ്റ്  ആയിക്കാണും .. ഇവിടെ  അടുത്തുള്ള  ക്ലീനിക്കിക്ക്  പോയതാ …. ”

“ഓ . എന്നാ  ഞാൻ  ഒന്ന്  പോയി  നോക്കിയിട്ടു  വരാം…”

“അതൊന്നും  വേണ്ട  മോനെ .. അവളിപ്പോ  ഇങ്ങെത്തും… ഇജ്ജ്  ഇവിടെ  കുത്തിയിരിക്ക്.. ഞാൻ  കുടിക്കാൻ  എന്തെങ്കിലും  എടുക്കാ… ”

“വാ അനസ്‌ക്കാ.. ഇവിടേക്ക് കല്യാണത്തിന് ശേഷം   ആദ്യായിട്ട്  വരല്ലേ.. വീടൊക്കെ  ഒന്ന്  കാണാം… ”

“ഓക്കേ… വാ… ”

“ഇന്നാലും  അന്റെ ഇത്ത  എന്താടാ  വിളിച്ചിട്ട്  ഫോൺ  എടുക്കാത്തത്… ”

“ഇക്ക  ഒന്നുടെ  വിളിച്ചോക്ക്… ”

“റിംഗ്  ഉണ്ട്.. ബട്ട്‌ .. എടുക്കുന്നില്ലാ….”

“റിംഗ്  ഇവിടുന്നാണല്ലോ  കേള്ക്കുന്നേ… ഇത്ത ഫോൺ  കൊണ്ടോയില്ലേ..  ”

“അയ്ഷൂന്റെ  റൂം എവിടെയാ….”

“മോളിൽ.. ”

“ഇന്നാ വാ … നോക്കാം… ”

“ആ .. നല്ല  ആളാ.. ഫോൺ  ചാർജിൽ  ഇട്ട്  പോയേക്കുവാ.. പിന്നേ  ഞാൻ  വിളിച്ചാ  എങ്ങനെ  കിട്ടാനാ…. ”

“ഇക്ക  ഇവിടെ ഇരിക്ക്  എന്നാ .. ഞാൻ  കുടിക്കാൻ  എന്തേലും  എടുത്തിട്ട്  വരാ… ”

“ആയ്കോട്ടെ… ”

അയ്ഷൂന്റെ  ഫോൺ  ചുമ്മാ  ഒന്ന്  നോക്കിയപ്പോഴാണ് പെട്ടന്ന് കാൾ  ലിസ്റ്റിൽ  unknown നമ്പർ  എന്ന്  കണ്ടത്.. രണ്ട്  തവണ  വിളിച്ചിട്ടുണ്ട്.. അയ്ഷയുടെ ഫോണിൽ  പ്രീ റെക്കോർഡർ  ഉള്ളത്  കൊണ്ട്  ഞാൻ  ആ കാൾ  കേട്ട്.. അത്  കേട്ടതും ഞാൻ  ഞെട്ടി..!!!…ഈ  വോയിസ്‌.. നല്ല  പരിചയമുണ്ട്…ആരാണെന്നു  പിടികിട്ടുന്നില്ലാ.. .  വേഗം  വാട്സാപ്പ്  നോക്കി അപ്പഴാണ്  ആ  മെസ്സേജ്  കണ്ടത്.. കൂടെ  ഒരു  വീഡിയോയും…

ആ  വീഡിയോ  2സെക്കന്റ്‌  മാത്രേ  ഞാൻ  കണ്ടൊള്ളൂ.. അപ്പഴേക്കും  എനിക്ക്  ശരീരമാകെ  മരവിക്കുന്ന  പോലെ  തോന്നി….. യാ…അല്ലാഹ്…

അപ്പൊ  അയ്ശു  ഹോട്ടൽ  മുഗൾ  പാർക്കിലേക്കാണ്  പോയത്….. എത്രയും  പെട്ടന്ന്  അവിടെ  എത്തണം…ഫോൺ  എടുത്ത്  ഇറങ്ങാൻ  നിന്നതും  നിലത്തു  ഒരു  പേപ്പർ  കിടക്കുന്ന  കണ്ടു.. എടുത്ത്  വായിച്ചു  നോക്കിയപ്പോൾ  ഷാന  അയ്ഷക്ക്  എഴുതിയ  കത്ത്…. അപ്പൊ  ഇതും  തീർച്ചയായും  അജുവിന്റെ  കളിയാവും.. ടാ.. എന്റെ  പെണ്ണിന്  എന്തേലും  പറ്റിയാ  നിന്നെ  ഞാൻ  വെറുതെ  വിടില്ലാ….

വേഗം  കാറിന്റെ  അടുത്തേക്ക്  ഓടി…  എന്റെ  ധൃതി  കണ്ടു ഉമ്മയും  അസർപ്പും  ആകെ  അന്താളിചിട്ടുണ്ട്..

“എന്താ  മോനെ… ”

“ഒന്നുല്ല ഉമ്മാ..  ഒരു  അർജെന്റ്  കാര്യം… ഞാൻ  പോട്ടെ….”

കാർ  ഹോട്ടൽ  മുഗൾ  പാർക്കിലേക്ക്  ചീറി  പായിച്ചു…. ജംഷിയെ  വിളിച്ചു  നൗറിയെ  കൂട്ടി  ഹോട്ടലിലേക്ക്  വരാൻ  പറഞ്ഞു… പോലീസിൽ വിവരം  അറീച്ചു….

♡♡♡

“അയ്ഷാ…  വേണ്ടാ.. അജൂനെ  വെറുതെ  ദേഷ്യം പിടിപ്പിക്കല്ലേ… ”

“സത്യായിട്ടും  ഞാൻ  ചാവും.. എന്റെ  അടുത്ത്  വന്നാ അപ്പൊ  ചാവും….”

“അയ്ഷആആആ……. മര്യാദക്ക്  പറയുന്ന  കേൾക്ക്.. അത്  താഴെ  ഇട്…”

“വേ.. ണ്ടാ.. അ… ടു.. ത്ത്.. വ..ര. ണ്ടാ..”

അജു  പെട്ടന്ന്  എന്റെ  കൈ  പിടിച്ചു  വലിച്ചു കടാര  കൈക്കലാക്കി  എങ്ങോട്ടോ  വലിച്ചെറിഞ്ഞു… എന്നിട്ടെന്നെ  അവനിലേക്ക്  അടുപ്പിച്ചു..

“വിട്.. വിടാനല്ലേ  പറഞ്ഞേ… ”

എന്റെ  മൂടി  പതിയെ  തഴുകി അവന്റെ  മുഖം  എന്റെ  കഴുത്തിലേക്ക്  അടുപ്പിച്ചതും വാതിൽ  ചവിട്ടി  പൊളിച്ചു  കൊണ്ട്  അനസ്  അകത്തേക്ക്  വന്നു..

“അയ്ഷആആ…. ”

“അനസ്… എന്നെ  രക്ഷിക്ക്…”

“ആരിത്.. ഹീറോ  എത്തിയല്ലോ…. ”

“വിടടാ നാറീ എന്റെ പെണ്ണിനെ….അവളെ  വിട്ടോ….  നിനക്കീ  അനസിനെ  ശരിക്കറിയില്ലാ… എന്റെ  പെണ്ണിനെ  മര്യാദക്ക്  വിടുന്നതാ  നല്ലത് .. ”

എന്റെ അയ്ശു ആ കഴുകന്റെ കയ്യില് കിടന്നു പിടയാ… എന്റെ പേശികള്‍ വലിഞ്ഞു മുറുകി…..

“പോടാ…. ഇവളെ  നിനക്ക്  ഇനി  എന്തിനാ… മറ്റൊരാൾ  അറിഞ്ഞാ ഇവളുടെ  ശരീരം  ഇനി  നിനക്കെന്തിനാ…”

“അത്  നിന്നെ  പോലത്തെ  കാമ  ഭ്രാന്തന്മാർക്ക്.. ഞാൻ  അവളുടെ  ശരീത്തെ  അല്ല  മോഹിച്ചത്.. അവളുടെ  മനസ്സിനെയാ  സ്നേഹിച്ചത്…അത് ഒരിക്കലും കളങ്കപെടില്ലാ.. അവിടെ ഈ അനൂന്ന് മാത്രമാണ് സ്ഥാനം .. എന്റെ പെണ്ണിനോട്  ഇങ്ങനെ  പെരുമാറാൻ  നിനക്ക് എവിടുന്ന്  ധൈര്യം  കിട്ടിയടാ ചെറ്റേ…”

എന്നും പറഞ്ഞു  അനസ്  അവനെ  പിടിച്ചു  വലിച്ചു.. ഞാൻ അവന്റെ  കയ്യില്  നിന്ന്  എങ്ങനൊയൊ  രക്ഷപ്പെട്ടു…. പിന്നേ  അജുവും  അനസും  പൊരിഞ്ഞ  ഫെയ്റ്റ്.. പാവം  അനസ്.. ഞാൻ  കാരണം  ഒരുപാട്  ഇടി  കൊണ്ട്…അനസ് അജൂന്റെ മൂക്ക് പാലം ഇടിച്ചു തകര്‍ത്തൂ..ഓന്റെ ചിറി പൊട്ടി ചോര ഇറ്റിറ്റൊഴുകി.. ഇതേ  സമയം  ഞാൻ  അവന്റെ  ഫോൺ  കൈക്കലാക്കി.. അതിലെ  എന്റെ  ക്ലിപ്പ്  ഡിലീറ്റ്  ചെയ്തു… അപ്പഴേക്കും  ജംഷിയും  നൗറിയും  അങ്ങോട്ടേക്ക്  വന്നു….

ഇടിച്ചു  ഒരു  പരുവമായ അജുവിനെ  പിടിച്ചു  നൗറിയോടായി..

“മോളെ.. ഇനി  നിനക്കിവനെ  വേണോ..ഇപ്പൊ  മനസ്സിലായോ  ഇക്ക  എന്താ നിങ്ങടെ  കാര്യത്തിൽ ഒരു  തീരുമാനം  എടുക്കാത്തതെന്ന്.. ഇത്രയും  വൃത്തികെട്ടവനെ …ഈ  ചെറ്റയെ    നിനക്ക്  ഭർത്താവായി  വേണോ.. പറ.. വേണോ…”

അയ്ഷയോട്  അവൻ  ചെയ്തതൊക്കെ  ഇക്ക എണ്ണിയെണ്ണി  നിരത്തിയപ്പോ  എനിക്ക്  ബോധ്യമായി  അവൻ  എത്ര  നീചനാണെന്ന്…

ഞാൻ  അവന്റെ  കരണകുറ്റി  നോക്കി  ഒന്ന്  പൊട്ടിച്ചു… എന്നിട്ട്  അയ്ഷയോട്  മാപ്പ്  പറഞ്ഞു…

“സോറി  അയ്ഷ  ഞാൻ.. ”

“അതൊന്നും  വേണ്ടടാ…..”

ഞങ്ങള്‍ പരസ്പരം കെട്ടിപിടിച്ച് ആശ്വാസിപ്പിച്ചൂ…

“ഇവനെ  ഇനി  എന്താ  ചെയ്യാ  അനൂ… ”
ജംഷിയാണത്…

“ഇവിടെ  കിടക്കട്ടെ.. പോലീസിനെ  അറീച്ചിട്ടുണ്ട്.. അവരിപ്പോ  ഇങ്ങെത്തും.. പരോളിൽ  ഇറങ്ങിയതെല്ലേ.. ഇതും  കൂടി  ആകുമ്പോ  ജയിലിൽ  കേറാ .. ”

എന്നിട്ട് അനസ് എന്നേ അവനിലേക്ക് ചേര്‍ത്ത് നിർത്തി കൊണ്ട്

” ഇവളെന്റെ പെണ്ണാ…ഈ അനൂന്റെ പെണ്ണ്. …അന്ന് നിന്നോട് പറഞ്ഞത് തന്നെയാ എനിക്കിപ്പഴും പറയാനുൾളേ…മുംതാസ് ഷാജഹാനുളതാ…ജീവനില്‍ കൊതിയുണ്ടങ്കി നിനക്ക് ഒരവസരം കൂടി ഞാന്‍ തരാം…അല്ലാ…ഇനിയും ഞങ്ങടെ ജീവിതത്തിൽ  താന്‍ ഒരു കരടായി വന്നാ തീർത്തു കളയും ഈ അനൂ…..ഓർത്തുവെച്ചോ…”

അനസും അയ്ഷയും  ജംഷിയും  നൗറിയും  പോകാൻ  നിന്നതും  അയ്ഷ  തിരിഞ്ഞു  നിന്നു  കൊണ്ട് ..

“one  മിനിറ്റ്  അനസ്.. ”

അജു  വിന്റെ  അടുത്ത്  ചെന്നു കൊണ്ട്….

” കണ്ടോ ..സ്നേഹം ഇവിടെ വേണം..ഈ നെഞ്ചില്…ഞാനേയ് അങ്ങനൊരുത്തന്റെ പെണ്ണാടാ..അനൂന്റെ പെണ്ണ്….   ഇനി  ഒരു  നിഴലായ്  പോലും  നിന്നെ  എന്റെ  പരിസരത്തു  കണ്ടുപോകരുത്….പോയി നട്ടല്ലുൾള ആണുങ്ങളെ പോലെ ജീവിക്കടാ…”

എന്നും  പറഞ്ഞു  അവള്  തിരിഞ്ഞതും അജു  കയ്യില്  കിട്ടിയ കടാര  അവളുടെ  അരയിലേക്ക്  കുത്തി  ഇറക്കിയതും  ഒരുമിച്ചായിരുന്നു… !!!!!

തുടരും …

Click Here to read full parts of the novel

3.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!