✒റിച്ചൂസ്
“അനസ്സ്….”
“അയ്ശൂ…..!!!!!!!.. ”
അപ്പഴാണ് അനുവും നൗറിയും ജംഷിയുമൊക്കെ തിരിഞ്ഞു നോക്കിയതും… ചോരയിൽ അയ്ഷയുടെ
ഡ്രെസ്സൊക്കെ ആകെ മുങ്ങിയിരുന്നു… മുറിവേറ്റ ഭാഗത്തു കൈ വച്ചു അയ്ഷ താഴെ വീണു..നിയന്ത്രണമില്ലാതെ ഒഴുകുന്ന ചോര കണ്ടു എനിക്ക് തല കറങ്ങുന്ന പോലെ തോന്നി … ഇത് കണ്ടു ചിരിക്കുന്ന ഒരേയൊരു മുഖം മാത്രം… അജു.. ചോരതുപ്പി മുഖമൊക്കെ ഒരു പരുവമായെങ്കിലും പുച്ഛത്തോടെയാണ് ഓന്റെ കിടപ്പ്… ഒരു വിജയീഭാവം…
“ടാ.. നാറി….”
എന്നലറി കൊണ്ട് അനസ് അവന്റെ നേരെ അടുത്തു കോളറിൽ പിടുത്തമിട്ടു…
“എന്റെ അയ്ഷക്ക് എന്തെങ്കിലും പറ്റിയാ കൊന്നു കളയുമെടാ തെണ്ടി.. ”
എന്നിട്ട് കാലുമടക്കി ഒരു ചവിട്ടു കൊടുക്കാൻ നിന്നതും
“സ്റ്റോപ്പ് ഇറ്റ്.. ”
പോലീസ് ആയിരുന്നത്…..അവർ അജുവിനെ തൂക്കിയെടുത്തു … പോലീസ് കൊണ്ടുപോകുമ്പോഴും അവന്റെ മുഖത്തെ
പകക്ക് ഒരു കുറവുമില്ലാ..
” ഇതുകൊണ്ടൊന്നും തീരില്ലാ…. ഞാൻ തിരിച്ചു വരുക തന്നെ ചെയ്യും .. ”
അവൻ അനുവിന്റെ നേരെ നോക്കി പല്ലിറുമ്മി ..
“അയ്ശു … ഒന്നുല്ലടാ.. ഒന്നുലാ… ”
അനസ് അയ്ഷയെ അവളുടെ മടിയിൽ കിടത്തി… ശ്വാസമെടുക്കാൻ അവളൊരുപാട് ബുദ്ധിമുട്ടുന്നുണ്ട്… മാത്രല്ലാ… അവള് ആകെ വിയർത്തിട്ടുണ്ട് ….അവന്റെ മടിയിൽ കിടന്നു അവൾ പിടഞ്ഞു… ചോര പറ്റിയ കൈ കൊണ്ട് അവന്റെ മുഖം തലോടി കൊണ്ട്
“അ.. ന.. സ്…. എന്നോ…ട്… ക്ഷ..മിക്ക…ണം…. ”
“എന്തിന് അയ്ശു ..നമക്കതൊക്കെ പിന്നെ സംസാരിക്കാം.. നീ ഇപ്പൊ ഒന്നും പറയണ്ടാ… ”
“പിന്നെ.. സം.. സാ…രിക്കാ…ൻ…ഈ..അയ്…ശു … ഉ…ണ്ടായി…ല്ലങ്കി.. ലോ.. നീ . മാ.. പ്പ്.. തരി….”
വാക്കുകൾ മുഴുവിപ്പിക്കുന്നതിനു മുൻപ് അയ്ശുവിന്റെ ബോധം മറഞ്ഞു.. അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു … അവളുടെ ശരീരത്തിലെ ചൂട് കുറയുന്നതായി അവൻക്കനുഭവപ്പെട്ടു…
അപ്പോഴും അനസിന്റെ കൈയവൾ മുറുകെപിടിച്ചിരുന്നു…
“അയ്ശു.. അയ്ശു.. കണ്ണ് തുറക്ക് ..
നോക്കി നിക്കാതെ എടുക്കടാ വണ്ടി… ”
ജംഷി വണ്ടിയെടുക്കാൻ താഴെക്കൊടി…
അവിടെ കിടന്ന അയ്ഷയുടെ ഷാൾ എടുത്ത് മുറിവുള്ള ഭാഗം മറച്ചു അവൻ അവളുടെ അരയിലൂടെ മുറുക്കി കെട്ടി… എന്നിട്ട് അവളെ തോളിൽ എടുത്തു വണ്ടിയുടെ അടുത്തേക്ക് ഓടി…
തൊട്ടടുത്തുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് വണ്ടി ചീറി പാഞ്ഞു…
“ഒന്ന് വേഗം വിടടാ.. ഇന്റെ അയ്ശു… ”
കുറച്ചു മണിക്കൂറുകൾക് ശേഷം…..
Icu വിനു മുന്നിൽ അനസും ജംഷിയും നൗറിയും അക്ഷമരായി കാത്തിരുന്നു…. വീട്ടുകാരെ വിവരം അറീച്ചിട്ടുണ്ട്…. അനസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ….ഇടക്ക് icu വിന്റെ ഡോറിലുള്ള ചെറിയ വട്ടത്തിലൂടെ അകത്തേക്ക് നോക്കുന്നുമുണ്ട്…. അവിടെ ഓക്സിജൻ മാസ്ക് ധരിച്ചു അയ്ഷ കിടക്കുന്നു…. തൊട്ടടുത്തു തന്നെ ഇസിജി മോണിറ്ററിലൂടെ അവളുടെ ജീവൻ ഓടുന്നുണ്ട്…പിന്നെ രണ്ട് മൂന്ന് ബ്ലഡ് കുപ്പി തൂക്കിയിട്ടിരിക്കുന്നത് കാണാം… അതിൽ ഒന്ന് അവളിലേക്ക് കയറ്റുന്നുമുണ്ട് ..അകത്തു മാസ്ക് ധരിച്ച രണ്ട് മൂന്ന് ഡോക്ടർമാര് ഉണ്ട്…നിസംഗനായ ഒരു കാഴ്ചക്കാരൻ മാത്രമായി മാറിനിൽക്കുന്നു ഒരു ഡോക്ടർ ..പിന്നെ നേഴ്സ്മാര് വേറെയും… അയ്ഷയുടെ കൈയ് പിടിച്ചു അവർ ഹൃദയ മിടിപ്പ് നോക്കുകയാണ് … പിന്നെ എന്തൊക്കെയോ പറയുന്നുണ്ട്.. അതിനിടക്ക് ഒരു നേഴ്‌സ് വന്ന് ഡോക്ടറുടെ നിർദ്ദേശങ്ങൾ ഒരു പേപ്പറിൽ കുറിക്കുന്നുണ്ട്… പിന്നെ ആ നേഴ്‌സ് തന്നെ അയ്ഷക്ക് ഇഞ്ചക്ഷൻ കൊടുക്കുന്നു…..അനുവിന് പേടിയും വെപ്രാളവും കൂടി വന്നു…നേഴ്സ്മാര് ഡോർ തുറക്കുന്നു അടക്കുന്നു… ആരും ഒന്നും തന്നെ പറയുന്നില്ലാ…..എങ്ങും ഒരു മൂകത തളം കെട്ടി നിക്കുന്നു….. സത്യത്തിൽ ഈ മൗനവും ശാന്തതയുമാണ് പുറത്തു നിക്കുന്നവരെ ഭ്രാന്തരാകുന്നത് …
“അയ്ശു.. നീ എന്നേ വിട്ട് പോയാ പിന്നെ ഈ അനസില്ലാ… ”
“എന്താ അനു നീ കൊച്ചു കുട്ടികളെ പോലെ… അവൾക്ക് ഒന്നും സംഭവിക്കില്ലാ… ഞാൻ അല്ലേ പറയുന്നേ.. നീ സമാധാനായിട്ട് ഇരിക്ക്… വാ… ഇവിടെ വന്നിരിക്ക്.. ”
ജംഷി അവനെ സമാധാനിപ്പിച്ചു…
അപ്പഴേക്കും ഒരു ഡോക്ടർ പുറത്തേക്കു വന്നു….
“താങ്കൾ…?? ”
“ഞാൻ അയ്ഷയുടെ ഹസ്ബൻഡ് ആണ്.. ഡോക്ടർ… അയ്ഷക്ക് എങ്ങനെയുണ്ട്..? ”
“Mr. അനസ്….. ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് …പിന്നെ നല്ല ആഴത്തിലുള്ള മുറിവാണ് … കണ്ടീഷൻ കുറച്ചു മോശമാണ് .. എന്നാലും എനിക്ക് പറയാൻ കഴിയും അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും…കൃത്യ സമയത്ത് നിങ്ങൾ എത്തിച്ചത് കൊണ്ട് കോംപ്ലിക്കേഷൻസ് നമ്മുക്ക് ഒഴിവാക്കാൻ പറ്റി .. Dont worry.. ഓക്കേ….. Lets hope for the best… ”
“ഡോക്ടർ … ഡോക്റ്ററോട് എങ്ങനെ നന്ദി… ”
“എന്നോടല്ല.. ദൈവത്തോട് പറയു..അതുപോലെ നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കൂ.. ”
“ഡോക്ടർ.. എനിക്ക് ഒന്ന് കാണാൻ… ”
“ബോധം വന്നിട്ടില്ലാ…. നല്ല മയക്കമാണ്…. ഒരു 24 മണിക്കൂർ കഴിയട്ടെ…. അപ്പൊ കയറി കാണാം.. ഓക്കേ…. ”
അതും പറഞ്ഞു ഡോക്ടർ പോയി… ഡോക്ടരുടെ സാന്നിധ്യം തന്നെ അനസിനെ അല്പം ആശ്വാസവാനാക്കി…
“കണ്ടോ .. ഞാൻ പറഞ്ഞില്ലേ പടച്ചോൻ കൈ വിടില്ലാന്ന്….. ”
“അയ്ഷയുടെ കൂടെ ആരാ വന്നിട്ടുളേ… ”
Icu വിനു പുറത്തേക്ക് തലയിട്ടു കൊണ്ട് ഒരു നേഴ്സ് ചോദിച്ചു. …
“ഞാൻ… ഹസ്ബൻഡ് ആണ്…. ”
അനുവിന് നേരെ ഒരു പൊതി നീട്ടി കൊണ്ട്
“ഇത് Patient ന്റെയാണ് …. പിന്നെ ഈ പ്രിസ്ക്രിപ്ഷനിൽ ഉള്ള മെഡിസിൻസ് ഒന്ന് വേഗം ഇവിടെ എത്തിക്കണം… ”
“നീ ഇവിടെ ഇരിക്ക് അനു….ഞാൻ വാങ്ങിയിട്ട് വരാം… ”
“ഞാനും ഇണ്ട് ജംഷിക്ക… ”
“ടാ.. നിനക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടരട്ടെ..ഇതുവരെ നീ ഒരു പച്ചവെള്ളം പോലും കുടിച്ചിട്ടില്ലല്ലോ…..കഴിക്കാതേം കുടിക്കാതേം ഇരുന്നിട്ട് എന്താ കാര്യം… ”
“എനിക്ക് വേണ്ടാനിട്ടാടാ .. അവളൊന്ന് കണ്ണ് തുറന്ന് എന്നോട് സംസാരിക്കാതെ എന്റെ തൊണ്ടേ കൂടി ഒന്നും ഇറങ്ങില്ലാ… ”
പിന്നെ ജംഷി അവനെ നിർബന്ധിക്കാൻ നിന്നില്ലാ … നൗറിയും ജംഷിയും മരുന്ന് വാങ്ങാൻ പോയി…
നേഴ്‌സ് തന്ന പൊതി അഴിച്ചു നോക്കിയപ്പോ അതിൽ അവളുടെ ഒർണമെന്റ്സ് ആയിരുന്നു… അതിൽ നിന്ന് അവൻ ചുരുണ്ടു കൂടി കിടക്കുന്ന അവളുടെ മഹർ കയ്യിലെടുത്തു .. എന്നിട്ട് നെഞ്ചോട് ചേർത്തു….
പടച്ചോനെ.. എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോ ഇയ്യ് കളിക്ക് നിക്കല്ലേട്ടാ…ഇന്റെ അയ്ശൂനെ ഇനിക്ക് വിട്ടു തരണം.. അവളെ ഇയ്യങ്ങട്ട് വിളിക്കാച്ചാ ഞാനും കൂടെ പോരും .. പറഞ്ഞില്ലാ വേണ്ടാ… ഈ കാര്യത്തില് അനൂന്ന് രണ്ടാമതൊന്ന് ചിന്തിക്കാൻ ഇല്ലാട്ടോ…
പെട്ടന്നാണ് icu വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ഒരു നേഴ്‌സ് ഡോക്ടർ എന്ന് വിളിച്ചു കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് ഓടിയത്…
എന്ത് പറ്റിയതാണ് റബ്ബേ …
ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു ആ വട്ടത്തിലൂടെ അകത്തേക്ക് നോക്കി .. ഇപ്പൊ എനിക്ക് അകത്ത് എന്താ നടക്കുന്നത് എന്നൊന്നും കാണുന്നില്ലാ.. ഒരു കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നു…
എന്റെ ആദി കൂടികൂടി വന്നു…. ഡോക്ടറെ വിളിക്കാൻ പോയ നേഴ്സും പിന്നാലെ ഡോക്ടറും ധൃതിയിൽ icu വിന്റെ അകത്തേക്ക് കയറി പോയി…. ഞാൻ എന്താ കാര്യം എന്ന് ചോദിച്ചെങ്കിലും ഡോക്ടർ ഒന്നും തന്നെ പറഞ്ഞില്ലാ….
റബ്ബേ.. ഇന്റെ അയ്ശു… !!!
അപ്പഴേക്കും അയ്ഷൂന്റെ വീട്ടുകാരും ഇന്റെ വീട്ടുകാരും അങ്ങോട്ട് വന്നു…. കൂടെ മരുന്ന് വാങ്ങാൻ പോയ ജംഷിയും നൗറിയും…. ഉമ്മമ്മാരുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്……അയ്ഷൂന്റെ ഉപ്പയും ഇന്റെ ഉപ്പയുമൊക്കെ നാട്ടിൽ ഉണ്ട്.. അവര് ഉമ്മമാരെ ആശ്വസിപ്പിക്കാൻ പാട് പെടുന്നുണ്ട്….. ഞാൻ എന്റെ കണ്ണുനീർ അവര് കാണാതെ തുടച്ചു……അപ്പൊ അതാ അകത്തേക്ക് പോയ ഡോക്ടർ പുറത്തേക്ക് വന്നു……ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ടു ഒന്നും മനസ്സിലാകാതെ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…… അപ്പൊ ഡോക്ടർ പറഞ്ഞ കാര്യം കേട്ട് എന്റെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ പ്രകാശിച്ചു…എന്താ പറയാ… . ഈ മരുഭൂമിയിലെ കൊടും ചൂടിലേക്ക് മഴ പെയ്ത അവസ്ഥ…..
“Mr. അനസ്… നിങ്ങളുടെ ഭാര്യക്ക് ബോധം തെളിഞ്ഞിട്ടുണ്ട്…. ഒന്നും പേടിക്കാനില്ലാ.. ഞങ്ങൾ വിചാരിച്ചതിനേക്കാൾ ഫാസ്റ്റ് ആയി അവള് അപകടനില തരണം ചെയ്തിരിക്കുന്നു…. സന്തോഷായില്ലേ.. ”
“ഡോക്ടർ….. ”
“താൻ കയറി കണ്ടോടോ.. പക്ഷേ.. കൂടുതൽ സ്ട്രെസ് എടുത്ത് സംസാരിപ്പിക്കരുത് കേട്ടോ…. അവള് കണ്ണ് തുറന്നപ്പത്തന്നെ ആദ്യം ചോദിച്ചത് തന്നെയാ… യൂ ആർ ലക്കി….
ആ പിന്നെ.. ഇന്നിവിടെ കിടന്നോട്ടെ.. നാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.. രണ്ടാഴ്ച കിടക്കണ്ടരും…ഓക്കേ….”
“ഓക്കേ ഡോക്ടർ… ”
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാർക്കും സമാധാനായി…. ഞാൻ ഡോർ തുറന്ന് അകത്തേക്ക് ചെന്നു…. പാവം.. നല്ല മയക്കത്തിലാണ്… ഞാൻ വരുന്ന കണ്ടു അവിടെ ഉള്ള നേഴ്‌സ്മാരൊക്കെ മാറി തന്നു… ഞാൻ അയ്ശുവിന്റെ അടുത്ത് ഒരു കസേര ഇട്ടിരുന്നു…. എന്നിട്ടവളുടെ കൈ പിടിച്ചു മുടിഴികൾ തലോടി നെറ്റിയിലൊരു ഉമ്മ വെച്ചു….
“അയ്ശു… കണ്ണ് തുറക്കടോ.. ഇതാരാണെന്ന് ഒന്ന് നോക്കിയേ… ”
അവള് പതിയെ കണ്ണ് തുറന്നു എന്നിട്ടെന്നെ നോക്കി പുഞ്ചിരിച്ചു …..
“അയ്ശു…ഇപ്പൊ എങ്ങനെയുണ്ട് നിനക്ക്… ”
“കുഴപ്പമില്ലാ… അനസ്…. എനിക്ക് കുറച്ചു കാര്യ….”
അത് മുഴുവിപ്പിക്കുന്നതിനു മുൻപ് ഞാൻ അവളുടെ അധരങ്ങളിൽ കൈവച്ചു…
“ശ്ശ്ശ്ശ്ശു……താൻ ഇപ്പൊ ഒന്നും പറേണ്ടാ.. ഇനി കേൾക്കാനും പറയാനും ഒരുപാട് ടൈം ഉണ്ടല്ലോ…. സോ… നീ നന്നായി റസ്റ്റ് എടുക്ക്.. ഒന്നിനെ കുറിച്ച് ആലോചിച്ചും ടെൻഷൻ വേണ്ടാ…. കേട്ടല്ലോ… ”
“ഹ്മ്മ്….”
എങ്കിൽ താൻ ഉറങ്ങിക്കോ.. ഞാൻ “പുറത്തുണ്ടാകും….”
അവളുടെ നെറ്റിയിലൂടെ ഒന്നുടെ വിരലോടിച്ചു ഞാൻ icu വിട്ട് പുറത്തിറങ്ങി… അവളെന്നോട് സംസാരിച്ചപ്പോഴാ എനിക്ക് ശരിക്കും സമാധാനമായത്.. എന്റെ അയ്ശൂനെ പടച്ചോൻ എനിക്ക് തിരിച്ചു തന്നല്ലോ… റബ്ബിനോട് ഒരായിരം നന്ദി പറഞ്ഞു….
ഇന്ന് എന്തായാലും റൂമിലേക്ക് മാറ്റാത്തത് കൊണ്ട് ഞാൻ നിന്ന് ബാക്കി എല്ലാരോടും വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു… ജംഷിയെ നിർബന്ധിച്ചെങ്കിലും അവൻ പോയില്ലാ……ആപത്തുഘട്ടത്തിൽ കൂടെ നിന്നില്ലങ്കി പിന്നെ എപ്പഴാടോ എന്ന നിലപാടാ അവന്ന്…. ഒരു ചോരയിൽ പിറന്നില്ലങ്കിലും കൂടെപ്പിറപ്പിനെ പോലെ….അതാണ് എനിക്ക് ജംഷി……
അടുത്ത ദിവസം….
അയ്ശൂനെ റൂമിലേക്ക് മാറ്റി….. വയറിന്റെ സൈഡിലായി ആണല്ലോ മുറിവ്.. അത് കൊണ്ട് തന്നെ നടക്കാനും ഇരിക്കാനുമൊന്നും കഴിയില്ലാ…ടോയ്ലറ്റിലേക്ക് പോകാന്‍ വരെ ഒരാളുടെ സഹായം വേണം…… ആദ്യ രണ്ടുനാളൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു …. കാണുമ്പോൾ തന്നെ എടങ്ങേറ്.. മൂത്ര ട്യൂബ് ഇട്ടിരുന്നു… പിന്നെ ഏത് നേരവും മരുന്ന് കേറ്റുന്നത് കൊണ്ട് 24 മണിക്കൂറും മയക്കം തന്നെ…രണ്ടുകയ്യിലും സൂചി കേറ്റി കേറ്റി കൈയൊക്കെ നീരുവന്നിരുന്നു.. …ഭക്ഷണമൊക്കെ ഒരു ബ്രെഡ് ന്റെ മുറി.. അല്ലെങ്കി ഒരു ഗ്ലാസ് ജ്യൂസിന്റെ പകുതി.. അത്രമാത്രം…അത്കൊണ്ട് തന്നെ അവളാകെ ഷീണിച്ചു ഒരുമാതിരി കോലം …ഈ ദിനങ്ങളും കടന്നു പോകും എന്ന് മനസ്സിനെ പഠിപ്പിച്ചു എന്നാൽ കഴിയുന്ന വിധം ഞാൻ അവളെ പരിചരിച്ചു….
♡♡♡
ആഹ് …. തലക്കൊക്കെ വല്ലാത്ത ഭാരം പോലെ….ഞാൻ കണ്ണ് തുറന്നതും കണ്ടത് തലക്കുമീതെ കറങ്ങുന്ന ഫാനിനെയാണ്… കണ്ണ് പുളിപ്പിക്കുന്ന ലൈറ്റിന്റെ വെട്ടവും… പതിയെ മുഖത്തേക്ക് വന്ന മുടി മാറ്റാൻ ശ്രമിച്ചപ്പഴാണ് കണ്ടത് കയ്യില് മരുന്ന് കേറീംകൊണ്ടിരിക്കാ… എപ്പഴാ എന്നേ റൂമിലേക്ക് മാറ്റിയതാവോ….നല്ല ഷീണം തോനുന്നു….
ഞാൻ റൂമാകെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ തലക്കലുള്ള ബെഡിൽ ഉറങ്ങാണ് രണ്ട് ഉമ്മമാരും കസേരകളിൽ ഉപ്പമാരും…പിന്നെ എന്റെ തൊട്ടടുത്തു കസേരയിൽ അനസ് താടിക്ക് കയ്യും വെച്ചുറങ്ങുന്നു.. . പാവം… എനിക്ക് വേണ്ടി ഒരുപാട് സഹിക്കുനുണ്ട്.. ഒക്കെ എന്നോടുള്ള സ്നേഹം കൊണ്ടാ.. എനിക്കറിയാം.. വൈകിയാണെങ്കിലും ഞാൻ അത് തിരിച്ചറിഞ്ഞു….. ഈ ബെഡിൽ നിന്നൊന്ന് എണീറ്റോട്ടെ… പഴേ തിനേക്കാൾ കൂടുതൽ ഉർജത്തോടെ തല്ലും വെക്കാണവും ഇണക്കവും പിണക്കവും എല്ലാം ആയി നിന്റെ അയ്ഷുവായി എനിക്ക് ജീവിക്കണം…. എന്ന് കരുതി പെട്ടന്നൊന്നും ഈ അയ്ശു നിനക്ക് പിടിതരില്ലാ ട്ടോ ….ഇയ്യിന്നെ കുറേ കാലം ഞാന്‍ അറിയാതെ വൺ സൈഡ് നോകിയതല്ലേ….ഇനി ഞാനും കുറച്ചു കാലം അതൊന്ന് ആസ്വദിക്കട്ടടോ…
അപ്പഴേക്കും നമ്മടെ ഹീറോ കണ്ണ് തുറന്നു… ഷോ.. ഓനെ ഇങ്ങനെ കുറേ നേരം നോക്കി കിടക്കാനും ഓന് സമ്മതിക്കില്ലാന് വെച്ചാ……
“അയ്ശു.. നീ എപ്പഴാ ഉണർന്നെ… എന്തേലും വേണോ.. വെള്ളം.. വെള്ളം വേണോ നിനക്ക്… അതോ ടോയ്‌ലെറ്റിൽ പോണോ … ”
“ഒന്നും വേണ്ടാ….”
“എന്നാ ഉറങ്ങിക്കോ…. ഞാൻ തൊട്ടടുത്തു തന്നെയുണ്ട്…സമയം ഒന്നായാതെ ഒള്ളു.. ”
“ഉറക്കം വരുന്നില്ലാ…. എനിക്ക് എഴുനേറ്റ് ഇരിക്കണം…. കിടന്ന് മുഷിഞ്ഞു…. ”
“അയ്യോ.. അത് പറ്റില്ലാ.. ഡോക്ടർ എഴുനേൽകരുത് എന്നാ പറഞ്ഞിരിക്കുന്നെ… ”
“അനസ്.. പ്ലീസ്… ”
എന്റെ ശബ്ദം കേട്ട് എല്ലാരും ഉണർന്നു…… ഹോസ്പിറ്റലിൽ വന്നിട്ട് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഉറക്കമുണരുന്നത്.. അല്ലങ്കിൽ ഏത് നേരവും മയക്കം തന്നെയാണ്… എന്നേ ഇങ്ങനെ ചിരിച്ച മുഖത്തോടെ കണ്ടപ്പോ എല്ലാർക്കും സന്തോഷായി…. പിന്നെ ആരും ഉറങ്ങിയില്ലാ.. ഉപ്പമാരും ഉമ്മമാരും എന്റെ ചുറ്റുമിരുന്ന് എനിക്ക് ചൂട് കാപ്പി ഊതി തന്നും എന്റെ തല പതിയെ പൊന്തിച്ചു അത് കുടിപ്പിച്ചും ബ്രെഡ് വായില് വെച്ച് തന്നും എന്നേ സ്നേഹം കൊണ്ട് പൊതിഞ്ഞു….
“മതി ഉപ്പാ… ”
“ഇതും കൂടി… ”
“വേണ്ടാനിട്ടാ… ”
“അതിനിപ്പോ നീ എന്താ കഴിച്ചേ… ഒരു ബ്രെഡിന്റെ പകുതിയോ …ഇതൊന്നും പറ്റില്ലാ… ഇതും കൂടി.. നല്ല മോളല്ലേ… ”
“ആ… ഇതിപ്പോ നല്ല കാര്യായി….ഇപ്പൊ എല്ലാർക്കും അയ്ഷൂനെ മതിയല്ലേ.. ഞാൻ പുറത്ത്…… ”
“ഹഹഹഹ ….”
എന്നോടുള്ള ഉപ്പമാരുടേം ഉമ്മമാരുടേം സ്നേഹം കണ്ടു അനസിന്ന് സഹിക്കുന്നില്ല.. അവൻ പരാതി പറച്ചിൽ തുടങ്ങി….
“അനസ്.. ശരിക്ക് കേട്ടോട്ടോ…..ഇങ്ങൾക്ക് ഞങ്ങളിൽ ആരെയാ കൂടുതൽ ഇഷ്ട്ടം…. ”
“അതിപ്പോ ചോയ്ക്കാണ്ടോ… ഞങ്ങടെ പൊന്ന് മോള് അയ്ഷുനെ തന്നെ…… ”
പാവം .. അനസിന്ന് അത് പറ്റീട്ടില്ലാ.. അവൻ കലി തുള്ളിക്കൊണ്ട് പുറത്തേക്ക് പോയി.. ഹഹഹ….
അയ്ശു ഇപ്പൊ ഉഷാറായി.. എല്ലാർക്കും അവളോടുള്ള സ്നേഹം കാണുമ്പോ അവരുടെ മുമ്പിൽ ഞാന്‍ വഴക്കുണ്ടാകുമെങ്കിലും സത്യം പറഞ്ഞാ എനിക്കത് കാണുമ്പോ ഒരുപാട് സന്തോഷാണ്…. രണ്ട് വീട്ടുകാരും അവളെ മത്സരിച്ചു സ്നേഹിക്കാ..പടച്ച റബ്ബേ… എന്നും ഇത് ഇങ്ങനെത്തന്നെ നിലനിര്ത്തണെ……പിന്നെ അജ്ജുന്റെ കാര്യം എന്തായെന്ന് നിങ്ങൾ ചോദിച്ചില്ലല്ലോ… പോലീസ് അവനെ കൊണ്ടുപോയി നാലു പെരുമാറിയപ്പോ അവൻ കുറ്റങ്ങളെല്ലാം സമ്മതിച്ചു… വധശ്രമം.. പീഡനശ്രമം.. ഇതൊക്കെയാണ് കേസ്..വീഡിയോ ക്ളിപ്പിന്റെ കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞില്ലാ…. അവനെ പുറത്തിറക്കാൻ അവന്റെ വീട്ടുകാർ കുറച്ചു വിയർക്കേണ്ടി വരും…. കോടതി കയറി ഇറങ്ങി ചെരുപ്പ് തേയുന്നതു മിച്ചം … എന്തായാലും ഇത്രയൊക്കെ സംഭവിച്ചുവെങ്കിലും അവനെന്ന ശല്യം ഒഴിവായി പോയല്ലോ.. അത് തന്നെ സമാധാനം….
വീണ്ടും രണ്ടു ദിനങ്ങൾ കൂടി കൊഴിഞ്ഞു വീണു..അയിശുവിന് നല്ല മാറ്റമുണ്ട്.. ഒരോന്ന് സാധിക്കാൻ വേണ്ടി അവളുടെ കുട്ടികളെ പോലെയുള്ള വാശിയും കുറുമ്പും കാണുമ്പോ നിക്ക് ചിരി വരും.. എന്നാലും അവളെന്റെ പെണ്ണല്ലേ.. ഞാൻ ഒക്കെ സമ്മതിച്ചു കൊടുക്കും.. വൈകുന്നേരങ്ങളിൽ അവളെയും കൂട്ടി വരാന്തയിലൂടെ നടക്കും.. കുട്ടികളുടെ വാർഡിൽ പോയി സംസാരിച്ചിരിക്കും.. അങ്ങനൊക്കെ പഴേ ഇരുളണിന്ന ദിനങ്ങൾ അവൾ പതിയെ മറന്നു… വരാനിരിക്കുന്ന നല്ല ദിനങ്ങൾ സ്വപ്നം കണ്ടു …..
സനയേയും നൗറിയെയും വീട് നോക്കാൻ ഏല്പിച്ചു ഇവരെല്ലാരും ഇവിടെ കൂടീട്ട് ഇന്നേക്ക് ഒരാഴ്ചയും രണ്ടീസോം കഴിഞ്ഞു….
രാവിലെ ഒരു ബഹളം തന്നെയാണ് റൂമിൽ… അയ്ശുവിന്റെ മേലാസകലം തുടക്കലും അവളെ പിടിച്ചു ടോയ്‌ലെറ്റിൽ കൊണ്ട് പോകലും പുതിയ ഡ്രസ്സ് ഉടുപ്പിക്കലും അങ്ങനെ ഒരു രണ്ടുമണിക്കൂർ റൂമിലേക്ക് ഞങ്ങൾ പുരുഷന്മാർക് നോ എൻട്രി…. ഇപ്പൊ അവൾക് കുറേ ഒക്കെ നടക്കാം… എന്നാലും പരസഹായം വേണം… പിന്നെ കിടന്നു മുഷിയുമ്പോ ബെഡിൽ ചാരി ഇരിക്കും..കഷ്ടമുള്ള കാര്യം എന്താന്ന് വെച്ചാൽ മുറിവ് ഉണങ്ങാത്തത് കൊണ്ട് എരിവും പുളിയും ഉള്ളതൊന്നും കഴിക്കാൻ പറ്റത്തിലാ… രാവിലെ ബന്നും ചായയും ഉച്ചക്കും രാത്രിയും ചെറിയരി കഞ്ഞി.. പാവം.. ഇതെന്നെ തിന്നു തിന്നു ആകെ അലാകായിക്കണ്… ഞങ്ങൾക് ഹോട്ടലിൽ നിന്ന് മേടിക്കാറില്ലാ.. വീട്ടീന്ന് ഉണ്ടാക്കി കൊടുത്തയക്കും….
അങ്ങനെ രാവിലെ അയ്ശു മനസ്സില്ലമനസ്സോടെ ബ്രഡ് കഴിക്കുമ്പഴാണ് ഡോക്ടർ റൂമിലേക്ക് കയറി വന്നത്….
“ഹലോ.. അയ്ശു.. ആളാകെ മാറിയല്ലോ… ”
ഡോക്ടർ അവളെ പരിശോധിച്ചതിനു ശേഷം…
“മുറിവിനൊക്കെ വാട്ടമുണ്ട്… കുഴപ്പൊന്നുല്ലാ….. പെട്ടന്ന് സുഖപ്പെട്ടോളും… എന്താ അയ്ശു..മുഖത്തൊരു സങ്കടം…. ”
“ഡോക്ടർ… ഈ ബ്രെഡും കഞ്ഞിയും കഴിച്ചു കഴിച്ചു മടുത്തു. എനിക്ക് മീൻ കൂട്ടി ചോറ് കഴിക്കാൻ പൂതിയാവുന്നു…എനിക്കിവർ തരുന്നില്ലാ… ”
“ഹഹഹ…….ആരാ തരാത്തത്…. നിന്റെ അനസാണോ … ”
ഞാൻ അനസിനെ രൂക്ഷമായൊന്ന് നോക്കി അതെയെന്ന് തലയാട്ടി…
“ആഹാ .. സാരോല്ലാ.. ഒരു രണ്ടാഴ്ച കഴിഞ്ഞിട്ട് മോള് കഴിച്ചോ… ”
“ഡോക്ടർ.. രണ്ടാഴ്ചയോ… വല്ലാത്തൊരു കഷ്ട്ടാട്ടോ ഇത്.. ”
“അവള് അങ്ങനൊക്കെ പറയും .. ഡോക്ടർ അതൊന്നും കാര്യാക്കണ്ടാ…. അവളെ കൊണ്ട് കഴിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…. ”
“ഓകെ .വെൽ…. ഒരു നാലീസം കൂടി കഴിഞ്ഞു ഞാൻ ഡിസ്ചാർജ് എഴുതി തരാം.. വീട്ടിൽ ഒരു മാസമെങ്കിലും നന്നായി റസ്റ്റ് എടുക്കണം.. മുറി പഴുക്കാൻ ഇടവരുത്തരുത്…. She is young … And ഇതുവരെ അമ്മയുമായിട്ടില്ലാ.. സോ.. ഫ്യുച്ചറിൽ കോംപ്ലിക്കേഷൻസ് ഒഴിവാക്കാൻ ഇപ്പൊ നല്ലോം ശ്രദ്ധിച്ചേ പറ്റു… ”
“ഓക്കേ ഡോക്ടർ.. എല്ലാം ഞാൻ ശ്രദ്ധിച്ചോളാം… ”
ഉച്ചക്ക് വീട്ടിൽ നിന്ന് ഫുഡ് കൊണ്ട് വന്നു…എന്നും അവള് കാണാതെ മാറി നിന്ന് കഴിക്കാറുള്ള ഞാൻ ഇന്ന് അവളെ കുറുമ്പ് കൂട്ടാൻ അവളുടെ മുമ്പിൽ തന്നെ പോയിരുന്നു….ഹഹഹ.. പിന്നെ നമ്മടെ ആയിഷുന്റെ കാര്യം പറയണോ…
“എന്താ ഈ മീനിന്റെ ഒക്കെ ഒരു ടേസ്റ്റ്. ഇന്റമ്മോ…..പയറുപ്പേരി……ഒന്നും പറയാനില്ലാ… ഉമ്മാ .. സാമ്പാർ കുറച്ചൂടെ ഇങ്ങെടുത്തേ…. ചോറും വേണം.. ഇന്ന് ഞാൻ തിന്നു മരിക്കും. ”
ഹും… മനപ്പൂർവം എന്നേ കാണിച്ചു തിന്നാ…..കണ്ടിട്ട് കൊതിയായിട്ടു വയ്യാ…
“അയ്ശു.. അനക്ക് വേണോ… ഇനിപ്പോ ഇജ്ജ് വേണോന്ന് പറഞ്ഞാലും തരാൻ പറ്റൂലല്ലോ.. എന്താ ചെയ്യാ….”
“എനിക്ക് വിശക്കുന്നു… ”
“ഉമ്മാ .. അയ്ശൂന്ന് ആ കഞ്ഞി എടുത്ത് കൊടുത്തേ… ഹിഹിഹി.. ”
“കികികി.. ഇളിക്കൊന്നും വേണ്ടാ…നിക്ക് കഞ്ഞി വേണ്ടാ.. ചോറ് മതി…. ”
“അയ്യട… മോളേ….അത് എന്തായാലും നടക്കാൻ പോണില്ലാ….എന്റെൽ നോക്കി നീ വെള്ളമിറക്കുന്നത് മിച്ചം… ”
“അനസ് . പ്ലീസ്…. ഒരു ഉരുള എങ്കിലും താടോ.. പൂതിയായിട്ടല്ലേ… ”
“അത്രക്ക് പൂതി ഇണ്ടോ… ? ”
“ഹാടോ…”
“സഹിക്കാൻ പറ്റുന്നില്ലാ….? ”
“ഇല്ലന്നെ… ”
“ഇന്നാ ഞാൻ തരാം.. ഒരണ്ണം .. പിന്നെ ചോദിക്കരുത്.. കേട്ടല്ലോ… ”
“ഓകെ .. ”
അനസ് സാമ്പാറും മീനും ഉപ്പേരിയും കൂട്ടി കുഴച്ചു ഒരു കുഞ്ഞു ഉരുളയാക്കി അവളുടെ വായേല് വെച്ചു കൊടുത്തു….
അപ്പൊ അവളുടെ കണ്ണ് നിറയുന്നത് അവൻ കണ്ടു….
“എങ്ങനെയുണ്ട് … ”
ഞാൻ ഉസാർ എന്ന് കൈ കൊണ്ട് കാണിച്ചു….
“ഇനി വേണോ…? ”
“വേണ്ടാ… ”
“ആരും കാണാതെ ഒരു ഉരുള കൂടി തരാം… ”
“വേണ്ടന്നെ .. അനസ് കഴിച്ചോ… ”
“എന്നാലും ഒരു കുഞ്ഞേത്.. ”
ഞാൻ വേണ്ടായെന്ന് തലയാട്ടി കാണിച്ചു….
എനിക്ക് ഒരു ഉരുള മതിയായിരുന്നു വയറു നിറയാൻ… ആ ഒരു ഉരുളയിൽ അവന്റെ സ്നേഹം മൊത്തം നിറച്ചിരുന്നു….അനസ് ഒരോ ദിവസവും എന്റെ ഹൃദയത്തിൽ ആഴത്തിലേക്ക് ഊർന്നിറങ്ങുകയാണ് … പിന്നീട് അങ്ങോട്ട് അനസും എന്നും എന്റെ കൂടെ കഞ്ഞി കുടിച്ചു… ചോറ് വേണ്ടേ എന്ന് ഉമ്മ ചോദിക്കുമ്പഴൊക്കെ അവൻ ഡയറ്റിലാണെന്നു പറയും.. എനിക്കറിയാം… ഞാൻ എന്നും കഞ്ഞി കുടിക്കുമ്പോ അവന്ന് ചോർ കഴിക്കാൻ തോനുന്നുണ്ടാവില്ലാ …
♡♡♡
ഇനി രണ്ടീസം കൂടി കഴിഞ്ഞ വീട്ടിൽ പോകാം .. ആ സന്തോഷത്തിൽ ആണ് ഞാൻ… ഇതിനിടക്ക് സനയും നൗറിയും അസർപ്പും നിയയും ഒക്കെ വന്നിരുന്നു…. ഇക്ക ഡെയിലി ഫോണിൽ വിളിക്കും… നൗറി ഇപ്പൊ പണ്ടത്തെ പോലെയല്ലാ.. ആളാകെ മാറി.. എന്നോട് ഇപ്പൊ നല്ല കൂട്ടാണ്.. ജംഷിക്ക പിന്നെ വീട്ടിൽക് പോകാറേ ഇല്ലാ…. വീണ്ടും എന്റെ ജീവിതത്തിലെ ഇരുട്ട് മാഞ്ഞു വെളിച്ചം പരന്ന പ്രതീതി.. ഹാഹ്.. ഒക്കെ പടച്ചോന്റെ ഹൈറുകൊണ്ട്…
വീട്ടീന്ന് വന്നപ്പോ ഉപ്പ കൊടുന്ന മാങ്ങ പൂളി ഒരു പ്ലേറ്റിലിട്ട് എനിക്ക് തരാതെ ഒറ്റക്ക് തിന്നുകൊണ്ടിരിക്കാണ് അനസ്… ദുഷ്ടൻ.. എനിക്ക് ഒരു പൊട്ടെങ്കിലും.. തരണ്ടാ . ..അയ്ഷ വേണോ എന്നൊരു ചോദ്യം.. എവിടെ…
“അതേയ്….ഇവിടെ താനാണോ രോഗി അതോ ഞാനോ.. ”
“അത് താൻ തന്നെ… പക്ഷേ…. തനിക്കിപ്പോ ഇത് കഴിക്കാനൊന്നും വേണ്ടല്ലോ.. സോ.. വെറുതെ ചീത്തയാക്കി കളയുന്നത് എന്തിനാ…”
“ആരു പറഞ്ഞു വേണ്ടാന്ന് .. ”
“ഇന്നലെ ഉമ്മ ആപ്പിൾ കട്ടീത് അനക്ക് തന്നപ്പോ ഇജ്ജ് വേണ്ടാന്ന് പറഞ്ഞില്ലേ… ”
“അത് അപ്പഴല്ലേ.. പിന്നെ ആപ്പിൾ.. ഇത് മാങ്ങാ.. ഇക്ക് വേണം….. ”
“വേണോ ..? ”
“ആ… ”
“ഇന്നാ പോയി ഒറ്റക്ക് പൂളി കഴിച്ചോ… ”
“ഓരെല്ലാരും ഇങ്ങു വരട്ടെ.. ഞാൻ പറഞ്ഞു കൊടുക്കും.. എനിക്ക് തരാതെ താൻ ഒറ്റക്ക് കഴിച്ച കാര്യം…. ”
“അത് സാരോല്ല…..തെളിവില്ലല്ലോ.. ഹഹഹ.. ”
ഹും… ചിലനേരത് ഉമ്മവെക്കാൻ തോന്നും.. ചിലനേരത് കടിച്ചു കീറാനും… ഇവനെന്താ ഇങ്ങനെ….
അങ്ങനെ ഹോസ്പിറ്റലിൽ വാസം കഴിഞ്ഞു ഡിസ്ചാർജ് ആയി… അയ്ശൂനെ അവളുടെ വീട്ടിൽക് കൊണ്ടോയി.. കൂടെ ഇന്റെ ഉമ്മയും പോയി… ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ലാ…. ഞാൻ കുറേ പറഞ്ഞതാ നമ്മടെ വീട്ടിൽക് കൊണ്ടരാൻ .. സമ്മതിച്ചില്ലാ.. എന്നാ ഞാനും കൂടി അവിടെക്ക് പോന്നോട്ടെ എന്ന് പറഞ്ഞാ അതിനും പറ്റൂല്ലാ.. വല്ലാത്തൊരു കഷ്ട്ടം… ഒരു മാസാണ് മക്കളെ ഒരു മാസം… അത് ഞാൻ എങ്ങനെയാണ് തള്ളി നീക്കിയതെന്ന് എനിക്ക് മാത്രേ അറിയൂ… ഡെയിലി അവളെ ആദ്യമൊക്കെ കാണാൻ പോയിരുന്നു.. പിന്നെ അവിടുന്ന് ഉമ്മമാർ എന്നേ ആട്ടിയോടിച്ചു….. പിന്നെ പോക്ക് വരവ് ഒന്നരാടം ആയി.. അതുപിന്നെ.. ആഴ്ചയിലായി….പിന്നെയത് ഫോൺ വിളിയിൽ ഒതുങ്ങി…അതും ഒന്നുരണ്ട് പറഞ്ഞു അവള് വെക്കേം ചെയ്യും.. . സഹിച്ചും ക്ഷമിച്ചു ഒന്നര മാസം കഴിഞ്ഞ് എല്ലാം ബേധയി അയ്ഷ ഞങ്ങളെ വീട്ടിലേക്ക് ഇന്ന് വരാണ്….പതിനഞ്ചു ദിവസം കൂടി നീട്ടിയത് ഉമ്മമാരാണ്…അവര്‍ക്ക് എന്റെ അവസ്ഥ അറിയില്ലല്ലോ…
ഒന്നരമാസം അനസിനെ പൂതി തീരുവോളം ഒന്ന് കാണാതെ ഞാൻ എങ്ങനെയാ കഴിച്ചു കൂട്ടിയതെന്ന് എനിക്കു തന്നെ അറിയില്ലാ…… വേഗം ഒന്ന് അനസിന്റെ വീട്ടിൽ എത്തിയാ മതി എന്നായിരുന്നു… എല്ലാം മാറി ഞാൻ പഴേതിനേക്കാൾ ഉഷാറായി…. ഇനി അയിശുവിന്റെ കുറുമ്പുകൾ തുടങ്ങാനുള്ള ടൈം ആയി…ഇന്ന് ഞാൻ അനസിന്റെ വീട്ടിൽക് പോകാണ്… ബാക്കി പുകിലൊക്കെ അവിടെ ചെന്നിട്ട് തുടങാല്ലേ….
അയ്ഷക്ക് എന്നോടുള്ള വിരോധമൊക്കെ മാറിയ സ്ഥിതിക്ക് ഇപ്പൊ അവൾക് എന്നോട് സ്നേഹമായിരിക്കുമല്ലോ .. അല്ലേ.. അല്ലേ.. ഇങ്ങളോടാണ് ഞാൻ ചോയ്ക്കുന്നത് മനുഷ്യന്മാരെ.. ഒരു മറുപടി തരിം..ഇങ്ങള് പറഞ്ഞില്ലേലും എനിക്കറിയാം . അവൾക് എന്നോട് ഒരുപാട് ഇഷ്ട്ടാണ്.. എനിക്കൊരപ്പുണ്ട്.. അപ്പൊ അന്ന് നടക്കാതെ പോയ ആദ്യരാത്രി ഇന്ന് അങ്ങട്ട് നടത്തിയാലെന്താ….പൊളിക്കൂല്ലേ.. പൊളിക്കും…. ഞാൻ തീരുമാനിച്ചു കഴിഞ്ഞു….
♡♡♡
അയ്ശു വീട്ടിൽ ലാൻഡായി മക്കളേ.. പക്ഷേ.. പെണ്ണ് ഒന്ന് മൈണ്ടുന്ന കൂടി ഇല്ലാ.. ഇതിപ്പോ എന്താ കഥാ…ഹാഹ് റൂമിലേക്ക് വാരോല്ലോ.. ശരിയാക്കിത്തരാം….
“🎶മധു വിധു രാവുകളെ…
സുരഭില യാമങ്ങളെ…….🎶”
പാട്ടും പാടി അനസ് റൂം അലങ്കരിക്കുന്ന തിരക്കിലാണ്…..വലുതായിട്ടൊന്നൂല്ലാ .. ബെടൊക്കെ മുല്ലപ്പൂ വിതറി… ഒരു ഗ്ലാസ്സ് പാൽ ടേബിളിൽ കൊടുന്നു വെച്ചു… കുളിച്ചു ഫ്രഷ് ആയി വന്ന് ബെഡില് തലയിണയെയും കെട്ടിപിടിച്ചു കിടന്നു… ഇവളെന്താ ഈ വരാതെ.. ഇന്റെ പെണ്ണേ … അന്നേ വെയിറ്റ് ചെയ്ത് ഈ ഇക്ക ഇവിടെ ഇരിക്കുന്ന കാര്യം ഇജ്ജ് മറന്നോ….ഒന്നരമാസം വെയിറ്റ് ചെയ്തില്ലേ.. പിന്നെ എന്താ അനു….കുറച്ചു നേരം കൂടി ക്ഷമിക്ക്.. നീ ഇത്ര ചീപ് ആവരുത് കേട്ടോ…അപ്പഴാണ് ഡോർ തുറന്ന് എന്റെ പെണ്ണ് കടന്നു വന്നത്… ചുവന്ന നൈറ്റിയാണ് വേഷം… കഴുത്തിൽ ഞാനണിഞ്ഞ മഹർ നേരെ കാണാം….അവളെന്നെ നോക്കി പുഞ്ചിരിച്ചു നിക്കാണ് …. ആകെ കൂടി ഒന്ന് മൊഞ്ചായിക്കണ്…. എന്റെ കണ്ട്രോൾ കളയല്ലേ പടച്ചോനെ… പക്ഷെ… എന്നിൽ നിന്ന് ഒരടി മാത്രം അകലെ നിന്ന അവളെ അരക്കെട്ടിൽ പിടിച്ചുവലിച്ചു എന്നിലേക്ക് അടുപ്പിച്ചത് പെട്ടന്നായിരുന്നു… കുതറി മാറും എന്ന് കരുതിയ പെണ്ണ് എന്നോട് പറ്റി നിന്നു.. മര്യാദക്ക് എന്നേ വിട്ടോ എന്ന് ദേഷ്യത്തോടെ പറയുമെന്ന് കരുതിയ അവള് മിണ്ടാതെ കണ്ണടച്ചു നിക്കാണ്… അവളുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്….അവളുടെ ചുടു നിശ്വാസം എന്റെ മുഖത്തു പാറി കളിക്കുന്നു…. അവളുടെ മുഖത്തേക്ക് ചാടിയ കുഞ്ഞു മുടികൾ വകഞ്ഞു മാറ്റി അവളുടെ ചുണ്ടോടു മുഖം ചേർക്കാൻ നിന്നപ്പഴാണ്….
“അതേയ്….. ”
വിളികേട്ടതും ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി…. !!!!!
തുടരും……
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission