✒റിച്ചൂസ്
“അതേയ്… ”
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ നമ്മെ വൈഫ് ആ…നമ്മടെ അയ്ശു കുട്ടി അതാ കയ്യും കെട്ടി പിരികോം പൊന്തിച്ചു വാതിൽക്കൽ നിക്കുന്നു… ഓ… അപ്പോ വെറുതെയല്ല ഒതുങ്ങി നിന്നത്… സ്വപ്നത്തിൽ പോലും ഇതൊന്നിനും നിന്നു തരില്ലല്ലോ… ഒരു സെക്കന്റ് കൂടി കഴിഞ്ഞിട്ട് വിളിക്കായിരുന്നു…
“ഏത് ലോകത്താ…??”
“ഈ…. ”
ഞാനൊന്ന് ഇളിച്ചു കൊടുത്തു…..സ്വപ്നത്തിൽ കണ്ട പോലെ ഇമ്മടെ പെണ്ണ് നൈറ്റീൽ ഒന്നുമല്ലാ….ഷോ….
ഇമ്മടെ മൊഞ്ചൻ നല്ല സ്റ്റൈൽ ആയിട്ട് സ്വപ്നം കണ്ടു കിടക്കാ.. ആളൊരു റൊമാന്റിക് മൂഡിലാണന്ന് കണ്ടപ്പഴേ മനസ്സിലായി… മാത്രല്ലാ .. പാലും മുല്ലപ്പൂവും..ഹ്മ്മ്മ് .. ആകെമൊത്തം ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്….. ഞാൻ കലിപ്പ് ഒട്ടും വിടാതെ തന്നെ …..
“എന്താണ് മോനെ ഒരു വശപ്പിശക്… ആർക്കാ ഈ പാലൊക്കെ… മുല്ലപ്പൂവൊക്കെ വിതറി നാളെ ഇത് തന്നെത്താനെ അങ്ങ് തൂത്തു വാരിക്കോണം… കേട്ടല്ലോ… ”
അതും പറഞ്ഞു ഞാൻ സോഫയിലേക്ക് പോയി…
“അയ്ശു.. താനിതെവിടെക്കാ……പ്രശ്നം ഒക്കെ സോൾവ് ആയ സ്ഥിതിക്ക് നിനക്ക് ബെഡിൽ തന്നെ കിടക്കാലോ… ”
“ആര് പറഞ്ഞു പ്രശ്നം സോൾവ് ആയെന്ന്.. ”
“അയ്ശു .. നീ എന്താ ഇങ്ങനൊക്കെ പറേണെ…. ഞാൻ….നിനക്ക് എന്നോടുള്ള തെറ്റിദ്ധാരണ ഒക്കെ മാറീല്ലേ… ”
“അതൊക്കെ മാറി.. പക്ഷേ… കല്യാണം കഴിഞ്ഞ ആ ഡേ താൻ എന്താ പറഞ്ഞേ.. എന്നേ പെങ്ങൾക്ക് വേണ്ടി കെട്ടിയതാണെന്ന്.. അവളെ കെട്ടുകഴിഞ്ഞാ എന്നേ ഡിവോഴ്സ് ചെയ്യുമെന്ന്…. ”
“അയ്ശു.. നീ അത് മറന്നില്ലേ.. ഞാൻ അത് വെറുതെ നിന്നെ പിരികേറ്റാൻ പറഞ്ഞതാ…. ”
“i dont care…. എന്തായാലും പെങ്ങൾക്ക് വേണ്ടിയ കെട്ടിയ ആളോടൊപ്പം താമസിക്കാൻ നിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്…. സോ.. ”
“സോ… ”
“i need ഡിവോഴ്സ്.. എത്രയും പെട്ടന്ന്… ”
“അയ്ശു…. !!!നീ എന്തുവാ ഈ പറേണെ.. കളിക്ക് നിക്കല്ലേ… ഇക്കറിയാ .. നിനക്ക് എന്നേ ഇഷ്ട്ടാ.. ചുമ്മാതാ ഇങ്ങനൊക്കെ പറയുന്നേ… ”
“അതൊക്കെ വെറും തന്റെ തോന്നലാ…തന്നെ ഇഷ്ട്ടാണെന്ന് ഞാൻ എപ്പഴേലും പറഞ്ഞിട്ടുണ്ടോ…..”
“പറഞ്ഞിട്ടില്ല.. പക്ഷേ അന്റെ കണ്ണുകളിൽ നിന്ന് എനിക്ക് അത് വായിച്ചെടുക്കാൻ കഴിയും… ”
“തേങ്ങാ .. അനസ്.. ഞാൻ പറഞ്ഞത് മറക്കണ്ടാ…… എത്രയും പെട്ടന്ന് പ്രൊസീഡ് ചെയ്യണം… ”
“എന്റെ അയ്ശു.. ചങ്കില് കൊള്ളുന്ന വർത്താനം പറയല്ലേ……”
“അതൊക്കെ അന്ന് അങ്ങനെത്തെ തീരുമാനം എടുക്കുമ്പോ ഓർക്കണമായിരുന്നു…. പെങ്ങളെ കെട്ടിപിടിച്ചിരുന്നോ….
പിന്നെ എനിക്കിപ്പോ തന്നോട് ഒരു വിരോധോം ഇല്ലാ.. സോ നമ്മക്ക് നല്ല ഫ്രണ്ട്സ് ആയി ഇരിക്കാം…ഡിവോഴ്സ് ആയാലും എന്റെ അടുത്ത കല്യാണത്തിന് താൻ വരണം ട്ടോ ……”
“അയ്ശു…. !!!!..”
പാവം നമ്മടെ മൊഞ്ചൻ ആകെ കിളിപോയി നിക്കാണ്… ഇങ്ങളേം കിളിപോയോ.. വേറെ ഒന്നും കൊണ്ടല്ലാ ഇമ്മളിങ്ങനെ പറഞ്ഞേ… അന്ന് പറഞ്ഞ പോലെ അനസിന്ന് ഇപ്പൊത്തന്നെ പിടികൊടുക്കാൻ ഞാൻ കരുത്തീട്ടില്ലാ …..മനസ്സും ശരീരവും കൊണ്ട് അവന്റെയാവാൻ കുറച്ചു ടൈം എടുക്കും.. അതുവരെ അവനോട് ശണ്ഠ കൂടി കലിപ്പ് ഇളക്കി അത് കണ്ടു ആസ്വദിക്കണം…
ഓഹ്..വെറുതെ കുറേ ആശിച്ചു.. സ്വപ്നം കണ്ടു.. ഒക്കെ വെറുതെയായി… എന്നാലും ഇവളെന്താ ഇങ്ങനൊക്കെ പറയുന്നേ… അനു…. ബെറുതെ ഒരോന്ന് ആലോയ്ച്ച് തല പുണ്ണാക്കണ്ടാ. . തത്കാലം ഈ തലയിണയും കെട്ടിപ്പിടിച്ച് ചുപ് രഹോ ആൻഡ് സോ രഹോ…
♡♡♡
അതിരാവിലെ ഇമ്മള് അഞ്ചരക്ക് നീച്ചു നിസ്കരിച്ചു താഴേക്ക് പോയി.. അനു ഇപ്പഴും പോത്തുപോലെ കിടന്നുറങ്ങാണ്… ഞാൻ കിച്ചണിൽ ചെന്നപ്പോ ഉമ്മി ബ്രേക്ക് ഫാസ്റ്റിനുള്ള പ്രീപറേഷൻസിലാ .. ഇത്രയും ദിവസം നൗറിയായിരുന്നല്ലോ ഓൾ ഇൻ ഓൾ.. ഇപ്പൊ ഉമ്മി എല്ലാം ഏറ്റടുത്തു…..അതോണ്ട് ഞാൻ മുറ്റമടിക്കാമെന്നു വെച്ചു…. ഉമ്മി കുറേ വേണ്ടാന്ന് പറഞ്ഞു… ഞാൻ കേട്ടില്ലാ….
ഞാൻ എഴുനേറ്റ് ജനയിലൂടെ പുറത്തേക്ക് നോക്കിയപ്പോ നമ്മടെ അയ്ശുവതാ മുറ്റമടിക്കാ… ഹ്മ്മ്… അത് കഴിഞ്ഞ് ഇജ്ജ് റൂമിലോട്ട് വരൊല്ലോ .. കാണിച്ചു തരാ….ഈ ഡിവോഴ്സ് ചോദിക്കലൊക്കെ നിന്റെ അഭിനയമാണെന്ന് എനിക്ക് അറിയാ.. എന്നോടുള്ള നിന്റെ ഇഷ്ട്ടം ഞാൻ പുറത്തു കൊണ്ട് വരും മോളേ.. അതിനു ഞാൻ ഏതറ്റം വരെയും പോകും….നിനക്ക് പടച്ചോന്റെ കോടതിയിൽ ഈ അനസുമായിട്ടാ ജീവപര്യന്തം വിധിച്ച്ക്കണേ…….അത് നിനക്കും അറിയാ…..അതോണ്ട് അയ്ശു നിനക്ക് എന്റെ കയ്യിന്ന് നോ രക്ഷ…
അങ്ങനെ മൊത്തം തൂത്തു വാരിയപ്പഴേക്ക് ഞാൻ കുഴങ്ങി ഒരു ഭാഗത്തായി…. അപ്പഴാണ് ഉമ്മി പറഞ്ഞത് ഇന്ന് രാവിലെ തന്നെ എന്റെ വീട്ടിലോട്ട് അനസിനോടൊപ്പം വിരുന്നിനു ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന്…..ഇങ്ങനൊരു വിരുന്നിനു പോയ ദിവസമല്ലേ ഞാൻ ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ സംഭവിച്ചത്.. എന്തായാലും അതോടെ എല്ലാം കലങ്ങി തെളിഞ്ഞല്ലോ… സമാധാനം….
ഞാൻ വേഗം കുളിക്കാൻ വേണ്ടി റൂമിലോട്ട് ചെന്നപ്പോ നമ്മടെ അനസിനെ ബെഡിലൊന്നും കാണാനില്ലാ….വിരിപ്പൊക്കെ ആകെ അലങ്കോലമായി കിടക്കുന്നുണ്ട്…. ബാത്‌റൂമിൽ നിന്ന് സൗണ്ട് കേൾക്കാനില്ലാ… പുറത്തു പോയതാകും… ഞാൻ എന്നാ കുളിക്കാല്ലോ എന്നു കരുതി റൂമിന്റെ ഡോർ അടച്ചു കുറ്റിയിട്ടു… എന്നിട്ട് ടവ്വലും ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കേറി കുറ്റിയിട്ടു… ഡ്രസ്സ് അവിടെ തൂക്കിയിട്ട് തിരിഞ്ഞതും അനു അതാ ഒരു മൂലക്കെ ഇളിച്ചു കൊണ്ട് നിക്കുന്നു…. ഏ…ഈ പഹയൻ ഇതിനകത്ത് ഉണ്ടായീന്നോ..
“താൻ എന്താ ഇവിടെ…. ‘
“ഞാൻ കുളിക്കാൻ കേറീതാ… ”
“എന്നിട്ടെന്താ കുളിക്കാതെ ഇതിന്റെ ഉള്ളിൽ വായയും പൊളിച്ചിരിക്കുന്നെ… ”
“അത് ഒറ്റക്ക് കുളിക്കാൻ ഒരു മടി… ഒരു കമ്പനിക്ക് ഇജ്ജെന്തായാലും വരോല്ലോ എന്ന് കരുതി അന്നേ വെയിറ്റ് ചെയ്ത് നിക്കേന്നു.. ”
“അയ്യടാ….. മോൻ ഒറ്റക്കങ്ങു കുളിച്ചേച്ചാ മതി കേട്ടോ… ഞാൻ പോകാ… വേഗം കുളിച്ചിറങ് ….”.
അതും പറഞ്ഞു ഞാൻ ഡോറിന്റെ കുറ്റി എടുക്കാൻ നിന്നതും അവൻ ഡോറിന്റെ മുന്നിൽ വന്നു നിന്നു.. എന്നിട്ട് എന്നേ നോക്കി കണ്ണിറുക്കി…
“ഇന്റെ ഭാര്യേ…. എന്തായാലും നിനക്കും കുളിക്കണം എനിക്കും കുളിക്കണം.. അപ്പൊ പിന്നെ നമ്മക്ക് ഒരുമിച്ചങ്ങു കുളിച്ചാലെന്താ..സമയോം ലാഭം .. ഹ്മ്മ്.. ഇയ്യ് റെഡി അല്ലേ…. ”
“അനസ്.. വേണ്ടാ.. ദേ കളിക്ക് നിക്കല്ലേട്ടാ……ഞാൻ ഒച്ച വെക്കും.. ”
“ഇയ്യ് ഒച്ച വെച്ചാലും ഭാര്യയും ഭർത്താവിന്റെം റോമൻസിനിടയിലേക്ക് ആരും വരില്ലാ.. ഇനിപ്പോ വന്നാലും ആ ഡോറിന്റെ അപ്പുറത് നിക്കേ ഒള്ളു… പക്ഷേ.. നീ ഒച്ച വെക്കില്ലാ.. അതെനിക്കറിയാം ..”
ശരിയാ.. ഞാനല്ലേ ഡോർ കുറ്റിയിട്ടേ.. ഷോ.. അയ്ശു.. യൂ ആർ ട്രാപ്പ്ഡ്… പടച്ചോനെ… ചെക്കന്റെ നോട്ടം കണ്ടു ഞാൻ എന്നേ തന്നെ മറന്നു പോവാ.. കണ്ട്രോൾ കളയല്ലേ റബ്ബേ.. ഓന്റെ കണ്ണിക്ക് നോക്കുമ്പോ ഇമ്മള് നിന്ന നിപ്പ് നിക്കും… ദേ.. അവൻ ഒരു കള്ള ചിരിയോടെ എന്റെ അടുത്തേക്ക് വരാ.. ഞാൻ അതിനനുസരിച്ചു പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു.. അവസാനം ചുവരിൽ തട്ടി നിന്നു….. ഞാൻ തട്ടി നിന്നത് ഷവർ തിരിക്കുന്ന ഹാന്ഡിലിൽ ആയിരുന്നു.. അത് നീങ്ങി ഷവറിന്ന് വെള്ളം വീഴാൻ തുടങ്ങി.. ഞാൻ ആകെ നനയാനും… ഇപ്പൊ അനു എന്റെ മുമ്പിലുണ്ട്…. അവൻ എന്റെ അരയിലൂടെ കയ്യിട്ട് എന്നേ അവനിലേക്ക് അടുപ്പിച്ചു…..എന്റെ വായേല് പ്ലാസ്റ്റർ ഒട്ടിച്ച പോലെയായിരുന്നു.. ഒന്നും മിണ്ടാൻ കഴിയുന്നില്ലാ.. അവന്റെ ആ മായാലോകത്തിൻ വലയിൽ ഞാൻ അങ്ങനെ നിന്നു….ഞങ്ങൾ പരസ്പരം കണ്ണുംകണ്ണും നോക്കി എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ലാ…. അവനും ഞാനും ഞനഞ്ഞു കുളിച്ചിട്ടുണ്ട്….എന്നാലും അവനൊരു കൂസലും ഇല്ലാ……എന്റെ കണ്ണുകളിൽ തന്നെ നോക്കി ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അവൻ നിക്കാണ്….
പെണ്ണ് കുതറി മാറാതെ എന്റെ കൈക്കുള്ളിൽ അടങ്ങി നിക്കാ…..ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാ..അവൾക്കെന്നോട് സ്നേഹമുണ്ട്.. പിന്നെ അതങ്ങു സമ്മതിച്ചു തന്നാൽ എന്താ….
പെട്ടന്ന് ഷവറിലെ വെള്ളം നിന്നു…. അപ്പഴാണ് ഞങ്ങൾ സ്വബോധത്തിലേക്ക് വന്നതും…
“നൗറി.. എവിടേലും വെള്ളം തുറന്നിട്ടിട്ടുണ്ടോ… ഞാൻ ഇപ്പൊ മോട്ടർ അടിച്ചല്ലേ ഒള്ളു.. അപ്പഴേക്കും വെള്ളം തീർന്നല്ലോ… ”
അടീന്ന് ഉമ്മി വിളിച്ചു കൂവുന്നുണ്ട്… അത് കേട്ട് ഞങ്ങള്ക്ക് ചിരിയാണ് വന്നത്…. ഞാനും അവനും ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി…..ഈ സീൻ എങ്ങാനും ഉമ്മ അറിഞ്ഞാ ഞങ്ങളെ ഒലക്കക്ക് അടിക്കും… ഹഹഹഹ….
“ബാക്കി കുളി താൻ ഒറ്റക്ക് കുളിച്ചോ… ”
എന്നും പറഞ്ഞു അവനെ തള്ളിമാറ്റി ഞാൻ വേഗം ബാത്റൂമിന്ന് പുറത്തിറങ്ങി… ആഹ്..തണുത്തിട്ടു വയ്യാ …ഡ്രെസ്സൊക്കെ നനഞ്ഞു ഒട്ടി .. പിന്നെ ഉമ്മി വെള്ളം ഇട്ട് ടാങ്ക് നിറഞ്ഞു അവൻ കുളിച്ചിറങ്ങിയിട്ടാ ഞാൻ കുളിക്കാൻ കേറിയേ….
ഞാൻ കുളിച്ചു വന്നപ്പോ അവൻ ഡ്രെസ്സീയാ.. ഇനിവിടെ നിന്നു ഡ്രസ്സ് ചെയ്ത് ഞാൻ അടുത്ത പണി ചോദിച്ചു വാങ്ങണ്ടല്ലോ എന്നു കരുതി ഗസ്റ്റ് റൂമിൽ പോയി മാറി….
♡♡♡
ഇതെന്താ മരണ വീടോ.. ഇവൾക്കൊന്ന് സംസാരിച്ചാലെന്താ…പുറത്തേക്ക് നോക്കി ഒറ്റ ഇരിപ്പാ….. അല്ലെങ്കി കലപില സംസാരിച്ചോണ്ടിരിക്കും…..
“അയ്ശു….എനിക്കൊരു ഐഡിയ… നമ്മക്ക് കടപ്പുറം പോയാലോ…. ”
“എനിക്ക് മൂടില്ലാ…. ”
കുരിപ്പ്…. ആ ഫ്ലോ അങ്ങ് കളഞ്ഞു….
“എന്റെ കൂടെ പോരനല്ലേ നിനക്ക് മൂഡില്ലാത്തെ .. വേണ്ടാ.. നമ്മക്ക്.. സനയേം അസർപ്പിനേം ഒക്കെ കൂട്ടാം… ഷോപ്പിങ്ങും ഒരു സിനിമയും ഒക്കെ കണ്ടു അടിച്ചുപൊളിക്കാ… എന്തേയ് ..”
“സീരിയസ് ആണോ… ”
“ആടി.. നീ അവരെ വിളിച്ചു പറ.. റെഡി ആയി പുറത്തു ഇറങ്ങി നിക്കാൻ….ഉമ്മാനോട് പറയ്ട്ടോ..വൈകുന്നേരം ആവുമ്പഴേ എതോള്ളുന്ന്….”
“ഓകെ… ”
ഞാൻ സനയെ വിളിച്ചു വിവരം പറഞ്ഞു.. ആദ്യം ഓള് ഒഴിഞ്ഞു മാറിയെങ്കിലും ഞാൻ നിര്ബന്ധിച്ചപ്പോ ഓള് പോരാഞ്ഞു സമ്മതിച്ചു … അങ്ങനെ വീട്ടീന്ന് അവരെയും കൂട്ടി നേരെ കടപ്പുറം വിട്ടു…
ആഹ്… പൊളി.. ഞാനും സനയും കുറേ നേരം വെള്ളത്തിൽ കളിച്ചു….. അസർപ്പും അനസും തീരത്ത് കടലയും കൊറിച്ചു കൊണ്ടിരിക്കാ…..
“എടാ. അസർപ്പെ..അന്റെ ഇത്താ എന്താടെ ഇങ്ങനെ.. ”
“എങ്ങനെ… ”
“അന്റെ ഇത്താനെ മനസ്സിലാക്കാൻ പറ്റുന്നെ ഇല്ലാ.. ഒരോ നേരത്ത് ഒരോ മൂടാ… ”
“ഹഹഹഹ…. അതെങ്ങനാ…..ഉള്ള് നിറയെ സ്നേഹം ആണേലും അത് പുറത്ത് കാണിക്കണങ്കി ഇത്ത കൂടി വിചാരിക്കണം…..”
“നിന്റെ ഇത്തനെ ഇമ്പ്രെസ്സ് ചെയ്യാൻ ഈയ്യൊരു വഴി പറഞ്ഞു താടാ…. ”
“എന്ത് പറ്റി ഇക്കാ… അയ്ശുത്ത കരക്കടുക്കുന്നില്ലേ… ”
“ഇല്ലന്നെ……എന്തായാലും ഇക്ക അവളെ വിട്ട് കളയൂല്ലാ…. അന്റെ ഇത്താന്റെ ലൈഫിൽ വെല്ല സീക്രെട്സും ഇണ്ടോ….”
“സീക്രെട്സ്… ആാാ… ഒന്നുണ്ട്…. അതിൽ ഇക്കയും ഇണ്ട്.. ”
“ഞാനോ… ”
“ആന്നെ.. അന്ന് അത് കൊണ്ട് വെല്ല പുകിലും ഉണ്ടാകോ എന്ന പേടി ഉണ്ടായീന്.. ഇപ്പൊ അത് പറഞ്ഞു ചിരിക്കാൻ ഒരു തമാശ മാത്രം ആയി..”
“എന്താ കാര്യം .. ”
“ഇക്ക അറിഞ്ഞു കാണുമല്ലോ.. അന്ന് ഒരു രാത്രി ഇക്കാക്ക് ഒരു അറിയാത്ത നമ്പറിന്ന് ഒരു പെണ്ണ് വിളിച്ചിട്ട് i love u പറഞ്ഞത് ഇക്ക ഓർക്കുന്നോ… ”
“ആ.. കുറേ മുൻപ് ആണല്ലോ അത്….”
“അതെ . അത് നമ്മടെ അയ്ശുത്ത ആയിരുന്നു.. ”
“അയിഷുവോ.. !!!”
“അതെ….വിളിക്കുമ്പോ ഇത്താക്ക് അറിയില്ലായിരുന്നു അത് ഇക്ക ആണെന്ന്… ഞാനും നിയയും കൂടി പ്ലാനിട്ടത്തിൽ ഇത്ത പെട്ടു… അതിനു ശേഷം ഇക്ക ആണെന്ന് അറിഞ്ഞിട്ട് ഇത്തക്ക് ഇരിക്ക പൊറുതി ഇണ്ടായീന്നില്ലാ ….ഹഹഹഹ.. പക്ഷേ… ഇക്ക അത് നിസാരാക്കി എടുത്തോണ്ട് ആ സീൻ അങ്ങനെ ഒതുങ്ങി…. ഇതൊക്കെ ഇക്ക കണ്ടു പിടിച്ചു കാണുമെന്നാ ഞാൻ വിചാരിചേ… ഇത്തേടെ നമ്പർ ഇക്കാന്റെ കയ്യില് ഉണ്ടല്ലോ.. ”
“ഉണ്ട്.. പക്ഷേ.. ഞാൻ ആ ഇൻസിഡന്റ് അങ്ങനെ മറന്നു…. അപ്പൊ ഇങ്ങനെ ഒരു സംഭവം ഞാനറിയാണ്ടെ നടന്നിട്ടുണ്ട് അല്ലേ…. ”
അന്ന് അവള് എത്ര ഫീലോടെയാ ഇന്നോട് i love u പറഞ്ഞേ….അപ്പോ അയ്ശു…. നിനക്ക് റൊമാൻറിക് ആയി i love u പറയാനൊക്കെ അറിയാല്ലേ…. നിന്നെ കൊണ്ട് ഈ അനു നേരിട്ട് കണ്ണും കണ്ണും നോക്കി പറയിക്കുമെടി.. I love u എന്ന്… എന്നേ നിനക്ക് ഇഷ്ട്ടാണെന്ന്….
“ഇന്റെ ഇത്ത ആയോണ്ട് പറയല്ലാ.. ഇത്ത വേറെ ലെവൽ അല്ലേ… ഹഹഹ……”
“അതുപിന്നെ അല്ലാണ്ടിരിക്കോ.. ഈ അനുന്റെ പാതി അല്ലേ.. ”
പിന്നെ ഞങ്ങളും കടലിക്കിറങ്ങി…
കുറേ നേരത്തെ കടപ്പുറത്തെ കളിക്ക് ശേഷം ഞങ്ങൾ മാളിൽ പോയി കുറേ ഷോപ്പിംഗ് ചെയ്തു…. ഉച്ചക്ക് ഒരു അടിപൊളി റെസ്റ്റെന്റിൽ നിന്ന് ഫുഡ് കഴിച്ചു.. പിന്നെ ഒരു കിടു സിനിമക്കും പോയി… ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്ക് 8മണി കഴിഞ്ഞിരുന്നു… പിന്നെ ഉമ്മിയോടൊപ്പം ഉമ്മീടെ സ്പെഷ്യൽ പത്തിരിയും ചിക്കൻ പിരളിയും കഴിച്ചു …പാത്രക്കെ ഉമ്മിക്ക് കഴുകി കൊടുത്ത് ബാക്കി സന നോക്കിക്കോളാമെന്ന് പറഞ്ഞപ്പോ ഞാൻ റൂമിലേക്ക് പോന്നു…
ഞാൻ റൂമിലെത്തി വാതിൽ തുറന്ന് അകത്തു കേറീത്തും അനസ് വാതിലിന്റെ പിറകെ നിന്നും വന്ന് എന്നേ അവന്റെ വലയത്തിൽ ആക്കി…
“അനസ് .. വിട്… ”
“ആദ്യം പറ.. ”
“എന്ത് പറയുന്ന കാര്യാ..”
“അന്ന് ഫോണിലൂടെ പറഞ്ഞില്ലേ.. അത്.. ”
“എന്ന് എന്ത് പറഞ്ഞു… ”
“i love u എന്ന് . ”
“ഞാൻ എപ്പോ പറഞ്ഞു.. ഞാനൊന്നും പറഞ്ഞിട്ടില്ല… ”
എന്ന് പറഞ്ഞു ഞാൻ അവനിൽ നിന്ന് കുതറി മാറി…
“പറഞ്ഞിട്ടില്ലേ.. ? ”
“ഇല്ലാ . ”
“കള്ളം പറയല്ലേ . ”
“ഞാൻ പറഞ്ഞിട്ടില്ല.. ”
“അന്ന് ഒരു രാത്രി അസർപ്പ് പറഞ്ഞിട്ട് എന്നോട് നീ ഫോണിൽ വിളിച്ചു i love u എന്ന് പറഞ്ഞില്ലേ…
ഞാൻ കണ്ടു പിടിക്കില്ലാന് കരുതിയോ .. ”
അതുകേട്ടപ്പോ അവളൊന്ന് പതറി… അപ്പോ പെണ്ണിന് ഓർമ ഇണ്ട്..
റബ്ബേ… അനസിതെങ്ങനെ അറിഞ്ഞു… ഇത്രയും കാലം കുത്തിപ്പൊക്കാത്ത ത് ഇപ്പൊ എങ്ങനെ.. അവനെന്നെ കൊണ്ട് i love u പറീപ്പിച്ചിട്ടേ അടങ്ങു എന്നാ തോന്നുന്നേ…
അവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..
“അയ്ശു.. ഇപ്പൊ ഓർമ വന്നോ… അന്ന് എനിക്ക് നീയാണെന്ന് അറിയില്ലായിരുന്നു.. ഇപ്പൊ അറിയാം.. അപ്പോ ഒന്നുടെ ആ ഫീലില് എനിക്ക് കേൾക്കണം… നീ പറ മുത്തേ… ഇക്ക കേൾക്കട്ടെ… ”
“ഞാൻ പറയില്ല.. അതിനു വേണ്ടി താൻ വെറുതെ ടൈം കളയണ്ടാ… ”
“അപ്പൊ നീ പറയില്ലാ.. ? ”
“ഇല്ലാ.. ”
“അപ്പൊ അന്ന് പറഞ്ഞത് നീ ആണെന്ന് സമ്മതിച്ചു അല്ലേ… ”
“താൻ ഒന്ന് പോയെ . നിക്ക് ഉറങ്ങണം… ”
“നീ ഉറങ്ങിക്കോ.. ഉറങ്ങണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ… പക്ഷേ എനിക്കിത് കേട്ടെ പറ്റു.. പറ . ”
“പറയില്ലാ.. ”
“അപ്പൊ എന്താ ഇപ്പൊ ചെയ്യാ… നീ പറയത്തൂല്ലാ… ഇന്ന് സുഖ യിട്ട് ഉറങ്ങാണെങ്കി എനിക്ക് എന്തെങ്കിലും വേണം… എങ്കിൽ ഒരു ഉമ്മ താ.. ”
“അയ്യേ.. നല്ല അടിമേടിക്കും . ”
“എന്നാ ഞാൻ തരും.. ”
“അനസ്.. വേണ്ടാ.. ”
ഞാൻ പിന്നോട്ട് പിന്നോട്ട് നീങ്ങി കട്ടിലിൽ തട്ടി ബെഡിലേക്ക് വീണു…വീഴാൻ പോകുന്നതിനിടയിൽ ഞാൻ അനസിന്റെ ഷിർട്ടിൽ പിടിച്ചതും അവനും എന്റെ മേത്തക്ക് വീണു… റബ്ബേ… ഇവിടെ ഇപ്പൊ എന്തെങ്കിലുമൊക്കെ നടക്കും… ഞാൻ നീക്കാൻ നോക്കുന്നുണ്ട് പക്ഷേ പറ്റണ്ടേ.. അവൻ കിസ്സടിക്കാൻ ഒരുങ്ങി നിക്കാ.. കള്ളൻ…
“അയ്യോ.. റൊമാൻസ് ആണോ… ഇന്നാ ഇങ്ങൾക്ക് ഒന്ന് വാതിലടച്ചുടെ… ഇതൊക്കെ പബ്ലിക് ആയി ചെയ്യാവോ… ”
വാതിൽ തുറന്ന് വന്ന അസർപ്പ് അനസ് എന്റെ മേത്തു കിടക്കുന്നതാ കണ്ടത്…. അവൻ ഇങ്ങനെ കൂടെ പറഞ്ഞപ്പോ ഞാൻ ആകെ ചമ്മി പോയി… ഞാൻ അനസിനെ തള്ളിമാറ്റി ബെഡിൽ നിന്ന് എണീറ്റു.. അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടവും കൊടുത്ത് സോഫയിൽ പോയി കിടന്നു …
“അയ്ഷു..ഇന്നേക്ക് എനിക്കിത് മമതി കെട്ടോ….”
ഞാന്‍ അവനിട്ട് കൊഞ്ഞനം കുത്തി തിരിഞ്ഞു കിടന്നു. …
രാത്രി ഏറെ വഴുക്കി വെള്ളം കുടിക്കാൻ ഞാൻ എഴുന്നേറ്റതും അയ്ശു വിന്റെ ചെറിയ ശബ്ദം കേട്ടു…അടുത്ത് ചെന്ന് നോക്കിയതും അവള് ചെറുതായി വിറക്കുന്നുണ്ട്.. പുതപ്പുണ്ടങ്കിലും തണുക്കുന്നുണ്ടാകും പാവത്തിന്.. ആകെ ചുരുണ്ടു കൂടിയിട്ടുണ്ട്… ഇന്ന് രാവിലെ ഒരുപാട് വെള്ളം കൊണ്ട് നിന്നതല്ലേ.. പനി വന്നതാണ്… ഞാൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി .. എന്നിട്ട് ബ്ലാങ്കെറ് എടുത്തു അവളെ പുതപ്പിച്ചു….വിളിക്കണ്ടാ.. ഉറങ്ങിക്കോട്ടെ…. ഞാൻ ഒരു നനഞ്ഞ തുണി അവളുടെ നെറ്റിയിൽ ഇട്ടു . വിക്‌സും പുരട്ടി കൊടുത്തു… ഇതൊന്നും അവളറിയുന്നില്ലാ… എന്നിട്ട് ഞാൻ സോഫയിൽ പോയി കിടന്നു……
♡♡♡
ആഹ്…..കണ്ണ് തുറന്ന് ഫോൺ നോക്കുമ്പഴാ സമയം ഏഴു കഴിഞ്ഞു.. റബ്ബേ … ഇത്ര വഴുകിയോ..അപ്പഴാണ് ഞാൻ ബെഡിൽ കിടക്കുന്നത് ശ്രദ്ധിച്ചത്.. ഞാൻ ഇതെങ്ങനെ ബെഡിൽ .. ബ്ലാങ്കെറ്… നോക്കിയപ്പോ അനസ് സോഫയിൽ കിടക്കുന്നു… എന്റെ നെറ്റിയിൽ തുണിയിട്ടിട്ടുണ്ട്.. ടേബിളിൽ വിക്‌സും കണ്ടു.. ഇന്നലെ രാത്രി ചെറുതായി ഒന്ന് പനിക്കുന്ന എനിക്ക് തോന്നി.. ഷീണം കൊണ്ട് കണ്ണ് തുറന്നീലാ.. അപ്പൊ അനസ് ആണ് എന്നേ ബെഡിൽ കിടത്തിയത്.. അനു.. നിന്റെ സ്നേഹം ഈ അയിശുവിനറിയാം….. നീ നല്ല കയറിങ് ആണെന്നും… ഞാൻ ബെഡിൽ നിന്ന് നീറ്റ് അനസിന്റെ അടുത്ത് ചെന്നിരുന്നു … അവന്റെ മുടിയിൽ പതിയെ തലോടി.. അപ്പഴാണ് എനിക്ക് ഒരു കുസൃതി തോന്നിയത്.. ഞാൻ അത് ചെയ്യുന്നതിനിടയിൽ അനസ് കണ്ണ് തുറന്നു…. ഏ….അവൻ ഞെട്ടി നീറ്റു…
ഞാൻ വേഗം അവിടുന്ന് മാറി എന്റെ സൂത്രം പിന്നിലൊളിപ്പിച്ചു…
“എന്താ നീ എന്റെ അടുത്ത് ചെയ്യുന്നേ… ”
“ഏയ്യ്.. ഒന്നുല്ലാ… ”
അതും പറന്നു ഞാൻ വേഗം അവിടുന്ന് സ്കൂട്ട് ആവാൻ വാതിലിന്റെ അടുത്തേക്ക് നടന്നു…
ഇവൾക്കെന്തായിരിക്കും എന്റെ അടുത്ത് പണി …ആ.. എന്തെങ്കിലും ആകട്ടെ . ഞാൻ അത് ചിന്തിച്ചു കുളിക്കാൻ ബാത്‌റൂമിൽ കേറി കണ്ണാടി നോക്കിയതും ഞാൻ പേടിച്ചു പോയി എന്റെ മൊഖം കണ്ട്…
എന്റെ മുഖത്താകെ ഒരോ ചിത്രങ്ങൾ ചായങ്ങൾ കൊണ്ട് വരച്ചു വെച്ചിരിക്കുന്നു… ഇത് അവളുടെ പണിയാ .. അയിഷുന്റെ… എടീ നിന്നെ ഞാൻ നിക്കടി അവിടെ… അതും പറഞ്ഞു പുറത്തു വന്നതും സനയും അസർപ്പും ഒക്കെ ഉണ്ടായിരുന്നു.. അവരൊക്കെ എന്റെ മുഖം കണ്ടു ചിരിയോട് ചിരി… ഹഹഹഹ.. ഞാൻ ആകെ അങ്ങ് ചെറുതായി.. കാന്താരി.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.. ഞാൻ വേഗം ബാത്‌റൂമിൽ കേറി വാതിലടച്ചു…
കുളി ഒക്കെ കഴിഞ്ഞു വന്നപ്പഴാ ജംഷീടെ വിളി….
“ടാ…..അയ്ശു നിന്റെ അടുത്ത് ഇണ്ടോ.. ”
“ആ ഇവിടെ ഉണ്ട്.. എന്തേയ്…
എങ്കിൽ അവളെ വിളിച്ചു അടുത്തിരുത്തി സ്‌പീക്കറിൽ ഇട്.. ”
ഞാൻ അയിഷുനെ വിളിച്ചു എന്റെ അടുത്തിരുത്തി ..
“എന്താ ഇക്കാ… കാര്യം പറ… ”
“ആ അയ്ശു …നിങ്ങൾ രണ്ടാളും ഇന്നന്നെ ഇന്റെ തറവാട്ടിലേക്ക് വരണം… ”
“എന്തിനാടാ.. കാര്യം പറ ”
” കാര്യൊകെ വന്നിട്ട് പറയാം..അത് സർപ്രൈസ് ആ.. . ഒന്നല്ല രണ്ട് സർപ്രൈസ്… ”
“സർപ്രൈസോ… ? ”
“ആ അതെ… വേഗം ഇങ്ങ് പോര്… ഒരാഴ്ച നീക്കാനുള്ള ഡ്രെസ്സും എടുത്തോ.. ”
“എന്താടാ… പറടാ…. ”
“ഓകെ.. ഒരു സൂചന തരാ…ഞാൻ ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചു… ”
“ടാ.. നീ തീവണ്ടിക് തല വെക്കാണെന്നോ.. ഹഹഹ..”
അപ്പൊ അയ്ഷ എനിക്ക് ഒരു നുള്ള് തന്നു…. എന്നിട്ട്…
“ജംഷിക്കാ….ആരാ ആ ഭാഗ്യവതി…”
“അത് സർപ്രൈസ്.. വേറെ ഒരു സർപ്രൈസ് കൂടി ഉണ്ട്.. രണ്ടു ഒരുമിച്ച് ഇവടെ വന്ന് പൊളിക്കാം… നിങ്ങൾ വേഗം വരാന് നോക്ക്.. ”
“ഓകെ.. ”
പിന്നെ ഒന്നും നോകീല്ലാ . വേഗം തന്നെ അവന്റെ തറവാട്ടിലേക്ക് തിരിച്ചു…. അവിടെ എത്തിയതും ഉമ്മറത്തു നിക്കുന്ന അവന്റെ രണ്ട് സർപ്രൈസും കണ്ടു ഞങ്ങൾ വാ പൊളിച്ച് പോയി… !!!
ജംഷിയുടെ തൊട്ടടുത്തായി നമ്മടെ ഷിറി നിക്കുന്നു.!!!.. പിന്നെ ഷാനയും മാഷും.. !!!.. ഇന്റെ പൊന്നോ… ഒടുക്കത്തെ സർപ്രൈസ് ആയിപോയി… ഈ മൂന്നാളേയും സ്വപ്നത്തിൽ പോലും ഞാനിവിടെ എക്സ്പെക്ട് ചെയ്തിട്ടില്ലാ…
ഞാൻ ഓടി ചെന്ന് ഷാനയെ കെട്ടിപിടിച്ചു ….
“ഡി.. നീയങ്ങട്ട് ഷീണിച്ചു പോയല്ലോ… മാഷ് നിനക്ക് തിന്നാൻ ഒന്നും വാങ്ങിച്ചു തരാറില്ലേ.. ഹഹഹ..”
“ഒന്ന് പോടീ… ”
“ഇപ്പൊ എത്രയായി…?. ”
“3 കഴിഞ്ഞു… അയ്ശു എനിക്ക് നിന്നോട്…..”
അയ്ഷു ഷാനയേ എല്ലാരെ ഇടയിൽ നിന്നും മാറ്റി നിർത്തി കൊണ്ട്
“നീ ഒന്നും പറേണ്ടാ.. എല്ലാം അയ്ശൂന്ന് അറിയാ…..അതൊക്കെ നമ്മടെ കോളേജ് ലൈഫിലെ കുറച്ചു കുസൃതിത്തരങ്ങൾ … അങ്ങനെ കണ്ടാ മതി….. ഇതിന്റെ പേരിൽ നീ മാപ്പോ കുറ്റബോധമോ ഒന്നും വേണ്ടാ….അന്ന് ഒരുപാട് വേദനിച്ചെങ്കിലും നീ അങ്ങനെ ചെയ്തത് കൊണ്ട് അയ്ശൂന്ന് നോക്ക് അനൂനെ കിട്ടീല്ലേ….ഇപ്പൊ ഞാൻ വളരെ ഹാപ്പിയാണ്…. ഇതൊന്നും മാഷോട് പറഞ്ഞു ഒന്നും കുത്തിപൊക്കണ്ടാ.. എനിക്കും നിനക്കും അറിയാം.. അതങ്ങനെ തന്നെ ഇരിക്കട്ടെ…. ”
“അയ്ശു … നീ എന്നേ തോൽപിച്ചു കളഞ്ഞു…. ”
അതുപറഞ്ഞു ഷാന അവളെ കെട്ടിപിടിച്ചു…..
“ഹേയ്യ്.. ഇവിടെ എന്താ നടക്കുന്നെ …. ഇങ്ങനൊരാൾ ഇവിടെ ഉള്ള കാര്യം മറന്നോ…. ”
നോക്കിയപ്പോ ഷിറിയാണ്…
അയ്ശുവും ഷാനയും അവളുടെ രണ്ട് ചെവിക്കും പിടിച്ചു കൊണ്ട്
“എടി ഷിറി കള്ളി….. ഇതെപ്പോ തൊട്ട് തുടങ്ങീതാ…മിണ്ടാതെ കണ്ണടച്ചു പാല് കുടിച്ചല്ലേ കള്ളി.. ” (അയ്ഷു)
“വിടടി .. വേദനിക്കുന്നു… ”
ഇതുകേട്ട് അനസും മാഷും ജംഷിയും അവരുടെ അടുത്തേക്ക് വന്നു…
“ഇന്നാലും ഇന്റെ ജംഷി.. നീയൊരു പഞ്ചപാവാന്ന ഞങ്ങൾ കരുതിയെ.. പക്ഷേ നീ നയ്‌സായിട്ട് കൂട്ടുകാരന്റെ ഭാര്യയുടെ ചങ്കിനെ പൊക്കിയല്ലേ …. ”
“ഹഹഹഹ… ഇവള് നിന്റെ ഭാര്യാകുന്നതിനു മുൻപ് തുടങ്ങീകുണൂ അളിയാ….കോളേജ് തൊട്ട് ..”
“പഹയാ…. അപ്പൊ അത്രയും പുകിലൊക്കെ നടക്കുന്നതിനിടയിലും കൂൾ ആയിട്ട് ലൈൻ വലിക്കായിരുന്നല്ലേ ….. എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ…”
“ശരിയാ… ഇന്നാലും ഇന്റെ ഷിറി.. ഞങ്ങളോട് ഇത് വേണ്ടായിരുന്നു…ഒരു സൂചന എങ്കിലും തരായിരുന്നു.. ” (ഷാന)
“കോളേജിൽ ഇവളൊരു പാവം വായാടി..പക്ഷേ കയ്യിലിരിപ്പ് ഇതാണെന്ന് ആരറിഞ്ഞു… . നമ്മളൊക്കെ ഞെട്ടിച്ചു കളഞ്ഞില്ലേ.. ”
മാഷിന്റെ വകയും കിട്ടി…
“ഓഹ്.. എല്ലാരും ഞങ്ങളെയിങ്ങനെ തിന്നല്ലേ.. ക്ഷമി…..”
ജംഷി ഷിറിയെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു …
“എന്നാലും ഷിറിയെ നിന്റെ വൈഫൈന്റ സ്ഥാനത് ഞങ്ങൾ എക്സ്പെക്ട ചെയ്തേ ഇല്ലാ…. ഈ രണ്ടു സർപ്രൈസും ജംഷിക്കാ ശരിക്കും എന്നേ ഞെട്ടിച്ചു…..” (അയ്ഷൂ)
“അപ്പൊ പരിഭവവും പരാതിയും തീർക്കാനാ നിങ്ങളെ 4 പേരെയും ഇങ്ങോട്ട് വിളിച്ചത്…. ഇനി വരുന്ന സൺഡേ കല്യാണവും കൂടി ..കൊട്ടും കലാശവും ഒക്കെ കഴിഞ്ഞു എല്ലാരും പോയേച്ചാ മതി.. അതുവരെ ഇവിടെ നമ്മക്ക് അടിച്ചു പൊളിക്കാ… ശിരിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും ഒരുമിച്ച് ഒരു ചടങ്ങായിട്ടാ.. ഈ തറവാട്ടിൽ വെച്ചാ… കല്യാണം നടത്തുന്നെ …അത്കൊണ്ട് നമ്മടെ പഴേ ഫ്രണ്ട്‌സ് എല്ലാരേം ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്.. ശരിക്കും ഒരു ഗെറ്റ് ടുഗെതർ ആയിരിക്കും… ഹാപ്പി അല്ലേ… ”
“ഡബിൾ ഹാപ്പി…. ”
ജംഷിക്കന്റെ വീട്ടുകാർ വലിയ തറവാട്ടുകാരാ.. അതോണ്ട് ഒരു ഹോട്ടൽ ബുക്ക് ചെയ്യണ്ട ആവശ്യല്ലാ… വരുന്ന ഗെസ്റ്കൾകൊക്കെ താമസിക്കാൻ ഈ വീട് ധാരാളം…..
♡♡♡
“എന്താടാ… അനസേ.. ഒരു മൂഡ് ഔട്ട്….അയ്ശു എവിടെ ..”
അനസിന്റെം അയ്ഷയൂടേം റൂമിലേക്ക് കയറി വന്ന ജംഷി കണ്ടത് തലക്ക് കയ്യും കൊടുത്ത് ചിന്താകുലനായി ഇരിക്കുന്ന അനസിനെയാണ്..
“അവളവിടെ ഓൾടെ ചങ്കേളൊപ്പം കാണും…..”
” എന്ത് പറ്റിയെടാ.. ഈ ജംഷിയോട് പറ… ജംഷിക്ക് തീർക്കാൻ പറ്റാത്ത പ്രോബ്ലെംസ് ഇണ്ടോ…. ”
“എടാ.. അയ്ശു.. അവളെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. പക്ഷേ.. അവളത് തുറന്ന് പറയുന്നില്ലാ.. സമ്മതിച്ചു തരുനില്ലാ…. ”
“ഏ..അപ്പൊ തെറ്റിദ്ധാരണ ഒക്കെ മാറീതല്ലേ.. പിന്നെന്താ.. ”
“നിക്കറിഞ്ഞുടാ..അവള് വെറുതെ ആവശ്യല്ലാത്ത ഒരോ കാരണങ്ങളാ പറയുന്നേ ..ഇപ്പൊ എന്നോട് ഡിവോഴ്സ് ചോദിച്ചിരിക്കാ.. ”
‘ഡിവോഴ്സോ.. ..!!! ”
“ആടാ… ചുമ്മാതയാ.. ഓളെ കൊണ്ട് എങ്ങനേലും എന്നേ ഇഷ്ട്ടാണെന്ന് തുറന്ന് പറയിപ്പിക്കണം.. അതിന്ന് എന്താ ഒരു വഴി.. ജംഷി… ഹെല്പ് ചെയ്യടാ ..”
“ഈ ജംഷി ഇവിടെ ഉള്ളപ്പഴാണോ വഴികൾക്കു പന്നം…എന്റെ കയ്യിൽ A-Z പ്ലാൻസ് ഉണ്ട്.. ഇയ്യ് സബൂറാക്… ഇക്കാര്യം ജംഷി ഏറ്റു… ”
“അളിയാ.. നീയാടാ ചങ്ക്…. ”
“അപ്പൊ ഇന്ന് തൊട്ട് നമ്മൾ നമ്മുടെ പണികൾ തുടങ്ങുന്നു…. കൊടു കൈ….”
♡♡♡
“ടാ ഇയ്യെന്താ പെന്നും പേപ്പറൊക്കെ എടുത്ത് വരാൻ പറഞ്ഞേ…. ”
“അതൊക്കെ ഉണ്ട്.. ഇജ്ജാ വാതിലടച്ചു കുറ്റിയിട്ടെ… ”
ഞാൻ വാതിലടച്ചു കുറ്റിയിട്ടു പെന്നും പേപ്പറുമായി ജംഷിയുടെ അടുത്തിരുന്നു…
“പറ..എന്താ പ്ലാൻ… ”
“നിനക്ക് നീ ഒരു ലെറ്റർ എഴുതണം… ”
“എനിക്ക് ഞാൻ എന്തിനാ ലെറ്റർ എഴുതുന്നെ…. ?? ”
“എടാ പൊട്ടാ.. അതാണ് നമ്മടെ പ്ലാൻ.. അത് വെറുമൊരു ലെറ്റർ അല്ലാ.. ലവ് ലെറ്റർ… ”
“ലവ് ലെറ്റെറോ.. മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ പറടാ… ”
“അതായത് നമ്മളൊരു ലവ് ലെറ്റർ എഴുതും .. നിന്റെ പേരിൽ ഒരു പെണ്ണ് എഴുതുന്ന പോലെ.. എന്നിട്ട് ആ ലെറ്റർ ഈ വീട്ടിലേക്ക് നിന്റെ പേരിൽ അയക്കും….. അത് അയ്ഷയേ കൊണ്ട് തന്നെ നമ്മൾ വാങ്ങിപ്പിക്കും…
അപ്പൊ എന്ത് സംഭവിക്കും…?”
“എന്ത് സംഭവിക്കും… ഞാൻ എഴുതിയ ലെറ്റർ അവളെനിക്ക് തന്നെ കൊണ്ട് തരും… ”
“ഇങ്ങനൊരു മണ്ടനോട്ടാണല്ലോ ഞാൻ ഒരു മിഷന് ഇറങ്ങിയത്…. ടാ… അനൂ….. ഭർത്താവിന് വന്ന ലെറ്റർ അതും ഈ തറവാട്ടിലേക്ക് ഫോണും മെസ്സേജറും ഒക്കെയുള്ള ഈ കാലത്ത് ഇങ്ങനൊരു ലെറ്റർ നിന്റെ പേരിൽ വന്നാൽ ഏതൊരു ഭാര്യക്കും അത് തുറന്ന് നോക്കാൻ തോന്നും…. കൂടെ ഒരു ഗിഫ്റ്റ് കൂടെ വെച്ചാ പൊളിക്കും…. അവളത് പൊട്ടിച്ചു വായിച്ചാ അവൾക് നിന്നോട് സ്നേഹമുണ്ടങ്കി തീർച്ചയായും സങ്കടാവും…. For every action..There is a equal and opposite reaction എന്നല്ലേ…..മറ്റൊരു പെണ്ണിന്റെ സാനിധ്യം ഒരു ഭാര്യക്കും സഹിക്കില്ലാ … അവള് നിന്നോട് എത്രയും പെട്ടന്ന് ഇഷ്ട്ടം തുറന്ന് പറയും…. ”
“അളിയാ.. പൊളിച്… ഇജ്ജ് മുത്താണ്..നിനക്ക് ഇത്രക്കൊക്കെ ബുദ്ധിയുണ്ടന്ന് ഞാൻ അറിഞ്ഞില്ലാ. ഇത് വർക്ക് ഔട്ട് ആയാ പൊളിക്കും…. ”
“താങ്ക്യൂ താങ്ക്യൂ….അപ്പോ നീ ഒരു അടിപൊളി ലെറ്റർ എഴുത ആദ്യം…. ”
“ഞാനോ….ഇജ്ജ് എഴുത്…. പ്ലീസ്…. അനക്ക് പറ്റും… ”
“ഇതിപ്പോ ഇന്റെ ആവശ്യോ അന്റെ ആവശ്യോ…..ഹ്മ്മ്.. ഇങ്ങു താ .. നോക്കട്ടെ…. ”
“അല്ലടാ ഒരു ഡൌട്ട്… ആരുടെ പേര് വെച്ചെഴുതും.. ? ”
അവൻ കുറച്ചു നേരം ആലോചിച്ചിട്ട്…
“നമ്മക്ക് ദിലൂന്റെ പേര് വെച്ചെഴുതിയാലോ….. ”
“ഏത് ദിലു…?? ”
“ദിലുനെ നിനക്കോർമയില്ലേ.. നമ്മടെ ദിയാ രസാഖ് ….ബാർബി ഡോളെയ് … സ്കൂളിൽ പഠിക്കുമ്പോ അവളെത്ര നിന്റെ പിറകെ നടന്നിട്ടുണ്ട്..നീ ജാഡക്കാരൻ.. ഒന്ന് മൈൻഡ് പോലും ചെയ്തില്ലാ .. പാവം കൊച്ച്… ഞാൻ ഒരു പ്രൊപോസൽ വെച്ചിട്ട് അതും അവള് അക്‌സെപ്റ് ചെയ്തില്ലാ..ആഹ്..അതൊകൊരു കാലം… ”
“ഇപ്പൊ അവളെവിടെയാ… കല്യാണം ഒക്കെ കഴിഞ്ഞു കാണും ല്ലേ ..”
“ഏയ്..കല്യാണം ഒന്ന് കഴിഞ്ഞിട്ടില്ലാ.. കക്ഷി ഇപ്പൊ ബാംഗ്ലൂർ ഉണ്ട്… ഞാൻ ഇങ്ങോട്ട് വരാൻ വിളിച്ചപ്പോ തിരക്കാണ്.. വരാൻ പറ്റില്ലാ… എന്നൊക്കെയാ പറഞ്ഞേ…. ”
“ഓഹോ ..എങ്കിൽ അവളെ പേര് വെക്കാം…എന്തായാലും നാട്ടിലോട്ടു വരുന്നില്ലല്ലോ… ”
അങ്ങനെ പ്രണയം വാരി കോരി നിറച്ചു ഞങ്ങളൊരു ലെറ്റർ തയ്യാറാക്കി… ഇത് വായിച്ചാ ആരും പറയില്ലാ ഒരു പെണ്ണല്ല എഴുതിയതെന്ന്… പിന്നെ ഗിഫ്റ്റ് ഷോപ്പിൽ പോയി ഒരു അടിപൊളി ഗിഫ്റ്റ് ഉം വാങ്ങി…
“ഇനി ഇത് പോസ്റ്റ് ചെയ്യണ്ടേ…. ”
“പോസ്റ്റേ……ടാ….മണ്ടാ ഇക്കാര്യത്തിൽ അനക്ക് ഇന്റെത്ര ബുദ്ധിപോലും ഇല്ലല്ലോ.. വെറുതെ പോസ്റ്റ് ചെയ്ത് ടൈമും ക്യാഷും കളയാതെ ആ പൈസ കൊടുത്ത് ആരെങ്കിലേയും വീട്ടിലേക്ക് കൊണ്ട് വന്ന് തരാൻ ഏൽപ്പിച്ചാൽ സാധനം നാളെ വീട്ടിൽ എത്തും… ”
അവിടുന്ന് തന്നെ ഗിഫ്റ്റ് പൊതിഞ്ഞു … കൂടെ ലെറ്ററും വെച്ച് ജംഷിടെ തറവാട്ടിക്ക് ആ ഗിഫ്റ്റ് നാളെത്തന്നെ കൊണ്ട് വന്ന് തരാൻ പൈസ കൊടുത്ത് അവന്റെ പരിചയത്തിൽ ഉള്ള ഒരാളെ ഏല്പിച്ചു… ഫുൾ സെറ്റ്… ഇനി വിചാരിച്ച പോലെ നടന്നാ മതി…
♡♡♡
“അനു….അവൻ കൊടുന്നു തരാന്ന് പറഞ്ഞിട്ട് ഇതുവരെ കാണാനില്ലല്ലോ…? ”
“ആ.. അതെ .. രാവിലെ എത്തുമെന്ന് പറഞ്ഞിട്ട്.. ഇതിപ്പോ വൈകുന്നേരം ആയി… നമ്മളിവിടെ എവിടേക്കും പോകാതെ പോസ്റ്റടിച്ചിരിക്കുന്നത് മെച്ചം…. ഇനിപ്പോ അവന്ന് വഴി തെറ്റിക്കാണോ … ? ”
“വഴി തെറ്റാൻ അവൻ കെട്ടിയെടുക്കുന്നത് ഈ തൊട്ടപ്പുറത്തെ ജംഗ്ഷനിൽ നിന്നല്ലേ .. അല്ലാതെ അങ്ങ് അമേരിക്കേനല്ലല്ലോ…”
“കൂൾ.. ദാ അങ്ങോട്ട് നോക്ക്… വരുന്നുണ്ട്… ”
ജംഷി പറഞ്ഞേല്പിച്ചാള് ബൈക്ക്മ്മേ വരുന്നുണ്ട്…. ഞങ്ങള് വേഗം അകത്തോട്ടു കയറി അയ്ഷ എവിടെയാണെന്ന് നോക്കി… ഓള് കിച്ചണിൽ ആണ്…..ഞങ്ങള് എന്നിട്ട് വേഗം റൂമിലോട്ട് ഓടി…
ഇതേ സമയം..
“ആരോ ബെല്ലടിച്ചല്ലോ.. ഞാൻ പോയി നോക്കിയിട്ട് വരാ…. ”
“ഷാനെ..ഇയ്യ് ഇവിടെ നിക്ക്.. നടക്കണ്ടാ.. ഞാൻ നോക്കിയിട്ട് വരാം… ”
അയ്ഷ ഉമ്മറത്തു ചെന്ന് നോക്കിയപ്പോ ഗിഫ്റ്റ് പിടിച്ചു ഒരാൾ നിക്കുന്നു…
“മാം… Mr.അനസ് .. ”
“എന്റെ ഹസ്ബൻഡ് ആണ്.. ഞാൻ ഇപ്പൊ വിളിക്കാം… ഒന്ന് വെയിറ്റ് ചെയ്യണേ.. ”
അയ്ഷ സ്റ്റെയർ കേസ് കേറി അനസിനെ വിളിക്കാൻ മുകളിലേക്ക് ചെന്നു…
ഡോറിനു പുറത്തേക്ക് തലയിട്ട് അയ്ഷ വരുന്നുണ്ടോ ന്ന് നോക്കുന്ന ജംഷി അയ്ഷയുടെ തലവട്ടം കണ്ടതും
“അനു.. കിടന്നോ കിടന്നോ….വരുന്നുണ്ട് …”
അത്കേട്ടപാടേ അനു ബെഡിലേക്ക് ചാടി പുതപ്പ് തലവഴി മറച്ചു….ജംഷി അലമാരക്ക് പിന്നില് ഒളിച്ചു…
റൂമിലേക്ക് വന്ന അയ്ഷ കണ്ടത് തലവഴി പുതപ്പിട്ട് പുതച്ചു മൂടി ഉറങ്ങുന്ന അനസിനെയാണ്..
“ഇങ്ങനൊരു ഉറക്കം പതിവില്ലല്ലോ…. അനസ്… എണീക്ക്… താഴെ തനിക്ക് ഒരു സാധനം വന്നിട്ടുണ്ട്… ”
“എന്ത് സാധനമാണേലും എനിക്ക് ഇപ്പൊ വരാൻ വയ്യാ.. ഇയ്യ് വാങ്ങീട്ട് ഇവിടെ കൊടുന്നു വെച്ചേര്… ”
“അനസ്…”
“ഇയ്യ് ശല്യം ചെയ്യാതെ പോകുന്നുണ്ടോ.. ”
അയ്ഷ റൂം വിട്ട് പോയതും അനസ് നീച്ചു.. ജംഷി പുറത്തേക്ക് വരേം ചെയ്തു..
“അളിയാ… ഏറ്റു മോനെ…. ”
അയ്ഷ താഴെ ഉമ്മറത്തു ചെന്നു കൊണ്ട്…
“സോറി .. ഹസ്ബന്റിനു സുഖല്ലാ.. കിടക്കാ.. ഞാൻ ഒപ്പിട്ടു വാങ്ങിയ മതിയോ…. ”
“ഓകെ മാം…. ”
അങ്ങനൊരു പേപ്പറിൽ ഒപ്പിട്ടു വാങ്ങി ഗിഫ്റ്റ് അയിഷുന്റെ കയ്യില് കൊടുത്ത് അവൻ സ്കൂട്ടായി…
ഇതെന്താ ഇത്.. അനസിന്ന് ഗിഫ്റ്റ്…?? ഏ..എന്തെങ്കിലും ആകട്ടെ.. ഞാൻ തുറന്ന് നോക്കിയെന്ന് പറഞ്ഞു അതിന്റെ പേരിൽ പ്രശ്നം വേണ്ടാ… അത് അനസിന്ന് കൊണ്ട് കൊടുക്കാൻ അയ്ശു റൂമിലേക്ക് നടന്നതും പെട്ടന്ന് ഗിഫ്റ്റ്ന്റെ മുകളിൽ എഴുതിയിരിക്കുന്നത് കണ്ടു….
“💘to my sweet heart
from the barbie doll💘”
ഏ…ബാർബി ഡോളോ.!!.. അനസിനെ സ്വീറ്റ് ഹാർട്ട് എന്നൊക്കെ വിളിക്കണങ്കി ഇത് ആരുടെ ഗിഫ്റ്റാ…. ഒരു പിടീം കിട്ടുന്നില്ലല്ലോ… എങ്ങനെ അറിയും… തുറക്കാതെ അറിയാൻ ഒരു വഴീല്ലാ…തുറക്കുക തന്നെ.. ഭർത്താവിന്ന് വന്ന ഗിഫ്റ്റ് ഭാര്യ തുറന്ന് നോക്കുന്നതിൽ ഒരു തെറ്റൂല്ലാ…. ഇനി ഇങ്ങളാരും ഇന്നേ തെറ്റും ശരിയും പഠിപ്പിക്കാൻ വരണ്ടാ ട്ടോ.. ഞാൻ തുറക്കും….
ഞാൻ വേഗം ഷിറീടെ മുറിയിൽ കയറി വാതിലടച്ചു… എന്നിട്ട് ബെഡിൽ ഇരുന്ന് ഗിഫ്റ്റ് പേപ്പർ ഒക്കെ കീറി ബോക്സ് പൊട്ടിച്ചു… അതിൽ ഒരു റൊമാന്റിക് ഗിഫ്റ്റ് ആയിരുന്നു… രണ്ട് പ്രാവുകൾക്കിടയിൽ ഒരു ഹാർട്ട്… ആ ഹാർട്ടിൽ ഒരു ചെറിയ പ്രണയ സന്ദേശവും…..
” Take my hand
my ❤
my soul
becz..It is meant for u ”
റബ്ബേ…. ഇതിപ്പോ എന്താ…. ഇങ്ങനെത്തെ ഗിഫ്റ്സ് ഒക്കെ അനസിന്ന് …..ആ ഗിഫ്റ്റ് ബോക്സ് എടുത്ത് വലിച്ചെറിയാൻ നിന്നതും ഒരു ലെറ്റർ അതിന്ന് നിലത്തു വീണു…..ഞാൻ വേഗം അതെടുത്തു തുറന്ന് നോക്കി….
💘💘💘💘💘💘💘💘💘💘💘💘💘💘💘
My dear അനു ,
എന്നേ മനസ്സിലായില്ലേ.. മറന്നുപോയോ നിന്റെ ബാർബി ടോളിനെ…Actually..i really miss u anu….ഡെയിലി നിന്നെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്…………………..
………………………………………………………………………………………………………………………………………………………..എന്ന് നിന്റെസ്വന്തം
ദിലു ❤
💘💘💘💘💘💘💘💘💘💘💘💘💘💘💘
രണ്ട് പേജുള്ള ആ കത്ത് മുഴോം വായിച്ചു എന്റെ കിളി പോയി….. കാരണം അതൊരു ലവ് ലെറ്റർ ആയിരുന്നു.. ഒരു പ്രണയിനി അവളുടെ കാമുകന് എങ്ങനെ കത്തെഴുതുമോ അത്പോലെ അത്രയും റൊമാന്റിക് ആണ് അതിലെ ഓരോ വരികളും….ഹും.. ഒരു ദിലു … ഇതുവരെ ഇങ്ങനൊരു പടപ്പിനെ പറ്റി അനു പറഞ്ഞു കേട്ടിട്ടില്ലല്ലോ …..കുരിപ്പ്…. ഓൾടെ സ്വീറ്റ് ഹാർട്ട് ആത്രേ … ഇന്റെ അനുവാ…ഓനെ ഞാൻ ആർക്കും വിട്ട് തരൂലാ… കേട്ടോടി …
അയ്ശുനെ കാണാനിട്ട് അന്യോഷിച്ചു വന്ന ഷിറിയും ഷാനയും ഡോർ തുറന്നപ്പോ കണ്ടത് ലെറ്ററും പിടിച്ചു നിക്കുന്ന അയ്ശുനെ ആണ്…
“എന്താടി.. അനക്ക് ഇവിടെ പണി…ഞങ്ങള്‍ എവിടെയൊക്കെ അന്യോഷിച്ചൂ എന്നറിയോ… ”
“ടാ .. ഇയ്യാ ഡോർ ക്ലോസ് ചെയ്യ്… ”
“എന്താടി… ”
“ക്ലോസ് ചെയ്യടി.. ”
ഷിറി പോയി വാതിലടച്ചു കുറ്റിയിട്ടു..
“എന്താടി .. കാര്യം പറ… ഇതെന്താ ലെറ്റർ ഒക്കെ….”
ഷിറി അത് വാങ്ങി നോക്കി..
“ആഹാ കൊള്ളാല്ലോ… നീ അനസിന്ന് വേണ്ടി വാങ്ങിയതാണോ.. പൊളിയാട്ടോ.. ലവ് ലെറ്റർ കിടുക്കി….”
“ഡി.. പോത്തേ … ഇത് ഞാൻ വാങ്ങിയതൊന്നും അല്ല…അനസിന്ന് ഗിഫ്റ്റ് വന്നതാ .. ബെല്ലടിച്ചത് കേട്ടില്ലേ.. ഒരു ഡെലിവറി ബോയ് കൊണ്ട് വന്ന് തന്നതാ… ”
“ഗിഫ്റ്റോ… നീ ഇവിടെ ഉള്ളപ്പോ ആരാ അനസിന്ന് ഗിഫ്റ്റ് അയക്കാൻ.. അതും ഇത്രയും റൊമാന്റിക് ആയൊരു ഗിഫ്റ്റ്… (ഷാന)
“ആ ലെറ്റെറിന്റെ അവസാനം നോക്ക്.. ആ ഒരുമ്പട്ടോളെ പേര് ഉണ്ട്.. ”
“എന്ന് നിന്റെ സ്വന്തം ദിലു…ഓഹോ.. ദിലു.. ഇതിപ്പോ ഏതാ അവതാരം….”(ഷിറി)
“എനിക്കറിഞ്ഞുടാ…ഏത് മൂതേവി ആണാവോ…. ”
“നീ വറീഡ് അവല്ലേ… ഇത് ചിലപ്പോൾ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാവും…. ” (ഷാന)
“ഡി.. നോക്ക്.. ഈ ഹാൻഡ്‌റൈറ്റ് ഇനിക്ക് നല്ല പരിചയമുള്ള പോലെ…..എവിടെയാണ് ഇതുപോലത്തെ കയ്യക്ഷരം കണ്ടത്…. ഓർമ കിട്ടുന്നില്ലല്ലോ… കിട്ടിപ്പോയി… ജംഷി ഇക്കാക്ക് ഇതേ പോലത്തെ കൈയക്ഷരാ… ”
“ജംഷിക്കോ.. ?? ”
“ആ.. കോളേജിൽ പഠിക്കുമ്പോ ഇക്ക എനിക്ക് ഒരുപാട് ലവ് ലെറ്റേഴ്സ് എഴുതി തന്നിട്ടുണ്ട്…. അത്കൊണ്ട് ഇക്കാന്റെ കയ്യക്ഷരം എനിക്ക് നന്നായി അറിയാം.. ”
“പക്ഷേ… ഇത് ജംഷി ഇക്ക എഴുതിയത് ആണെങ്കിൽ എന്തിന്…..ജംഷി ഇങ്ങനെ ചെയ്തിട്ടുണ്ടെ അത് അനസ് അറിയാതിരിക്കാൻ വഴി ഇല്ലാ.. അവരെന്തിനാ ഇങ്ങനെ ഒത്തുകളിച് ഇങ്ങനൊരു ഗിഫ്റ്റ് ഒക്കെ അയക്കണം… (അയ്ഷു)
“ഒരു പിടീം കിട്ടുന്നില്ലാ…ഇത് അവരുടെ പ്ലാൻ ആണെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ലാ.. വെറും ഒരു കയ്യക്ഷരം വെച്ച്.. ചിലപ്പോൾ എനിക്ക് തോന്നിയതുമാവാം… ”
“ഇക്കാര്യത്തിനൊക്കെ സനയാ ബെസ്റ്റ്.. അവള് കണ്ടു പിടിച്ചു തന്നിരിക്കും.. ശരിക്കും നമ്മൾ മൂന്നാളും കൂടിയപ്പോ അവളെ മിസ്സ് ചെയ്യുന്നുണ്ടല്ലേ… ” (ഷാന)
“സനയെ വിളിച്ചിരുന്നു ഞാൻ ….അപ്പഴാണ് അറിഞ്ഞത് ഇക്ക വരുന്നുണ്ട് … നാളെയോ മറ്റന്നായോ എത്തും. അപ്പോ അവര് ഒരുമിച്ച് വരാൻ നിക്കാ ഇങ്ങട്ട്.. ”
“ഹ്മ്മ് . എന്തായാലും കാര്യത്തിലേക്ക് വാ .. ഇക്കാര്യം ഇജ്ജ് അറിഞ്ഞതായി ഭാവിക്കെ വേണ്ടാ.. ഞങ്ങളും അറിഞ്ഞിട്ടില്ലാ… ഇത് അവരാ ചെയ്തെതെങ്കിൽ നമുക്ക് ഇത് ഒരു തമാശ ആണ്. ഇതിൽ തീരും.. ..But.. ഇത് ആ പറഞ്ഞ ദിലുന്റെ ആണെങ്കിൽ നമ്മുടെ കൈക്ക് പണിയാകും…കാരണം ഇത് ജസ്റ്റ് ഒരു സാമ്പിൾ വെടികെട്ടു മാത്രാ…ഒരു ഓർമ പുതുക്കൽ…. നോക്കാം..( ഷിറി)
“അതെന്നെ…നീ ഗിഫ്റ്റ് കൊണ്ട് വന്നപോലെ പൊതിയ്…. എന്നിട്ട് അത് അനസിന്ന് കൊണ്ട് കൊടുക്ക്… ഓക്കേ… ”
“ഓക്കേ… ”
♡♡♡
“ടാ അവള് പൊട്ടിച്ചു കാണോ… ”
“എപ്പോ പൊട്ടിച്ചൂന്ന് ചോദിച്ചാ പോരെ… അയ്ഷ അത് പൊട്ടിച്ച് ആ ലെറ്റർ വായിച്ച് ആകെ എടങ്ങേറായി ആരാ ആ ദിലു എന്ന് ചിന്തിച്ച് അത് ചോദ്യം ചെയ്യാൻ നിന്റെ അടുത്ത് വരും..അപ്പൊ ഇജ്ജ് ചോയ്ക്കണം .. നീ എന്തിനാ അതിന് ഇത്ര വറീഡ് ആകുന്നെ… നിനക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ എന്നൊക്കെ.. അങ്ങനെ അവളുടെ ഇഷ്ട്ടം നീ തുറന്നു പറീക്കണം.. കേട്ടല്ലോ.. നീ റെഡി അല്ലേ.. ”
“ഫുൾ സെറ്റ്..”
“ഡാ.. അവൾ വരുന്നുണ്ട്… All the best..ഞാൻ അങ്ങോട്ട് മാറി നിക്കാം… ”
ജംഷി പോയതും ആയിശു റൂമിലോട്ട് വന്നു….
“അനസ്.. ഇതാ നിനക്ക് ഗിഫ്റ്റ്…..ഒരു ഡെലിവറി ബോയ് കൊണ്ട് വന്നതാ…
അപ്പൊ ശരി.. ഞാൻ പോട്ടെ.. കുറച്ചു തിരക്കുണ്ട്… ”
അയ്ഷ വളരെ സന്തോഷത്തോടുകൂടി ഗിഫ്റ്റ് കൊണ്ട് തന്നത് കണ്ടു അനസ് വാ പൊളിച്ച് പോയി…
അയ്ഷ പുറത്ത് പോയതും ജംഷി കേറി വന്നു..
“ടാ.. എന്തായി.. വർക്ക് ഔട്ട് ആയില്ലേ.. ”
“ഓന്റൊരു കോപ്പിലെ പ്ലാൻ… ഇത് കണ്ടോ.. പൊട്ടിച്ചു പോലും നോകീട്ടില്ലാ… വെറുതെ കുറേ ക്യാഷും കളഞ്ഞ്…ഒന്നും നടന്നതും ഇല്ലാ… ”
“ഷോ.. അങ്ങനെ വരാൻ വഴി ഇല്ലല്ലോ….
എന്റെ പ്ലാൻ അങ്ങനെ ഫ്ലോപ്പ് ആകാറില്ലാ… ”
“ഫ്ലോപ്പ് ആകാറില്ലാ… ഒലക്ക.. എന്തോക്കേന്ന്… ആ പുറത്ത് എഴുതിയത് കണ്ടാ തന്നെ എന്തായാലും തുറന്ന് നോക്കും.. കലിപ്പ് കേറും … പിന്നെ ഓള് ഇന്റടുത്ക്ക് ഓടി വരും.. കെട്ടിപിടിച്ചു ഉമ്മ തരും…..മാങ്ങാത്തൊലി… ”
“അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലാ.. ”
“ഒരു വീക്കങ്ങട്ട് വെച്ചരും..ഓന്റൊരു”
“ടാ.. കൂൾ …സാധാരണ ഒരു ഭർത്താവിനെ സ്നേഹി തീർച്ചയായും ടു മൈ സ്വീറ്റ് ഹാർട്ട് എന്നൊക്കെ എഴുതിയ ഒരു ഗിഫ്റ്റ് കയ്യിക്കിട്ടിയ തുറന്ന് നോക്കും.. ”
“അളിയാ.. അതിന് നീ അവളെ സാധാരണ പെണ്ണ്ങ്ങളെ പോലെ കാണല്ലേ…ഇത് സ്പെഷ്യൽ കേസാ… ”
“ഈ പ്ലാൻ ഫ്ലോപ്പ് ആയാലെന്താ.. ഇന്റെ കയ്യില് വേറെ ഉണ്ട് മോനെ… ”
“ഇനി വേറെ.. ഇജ്ജോന്നു പൊയ്ക്കാ..”
“ടാ.. ഇതൊറപ്പയും വർക്ക് ഔട്ട് ആകും.. ഇന്നേ വിശ്വാസിക്ക്… ”
“എന്താ പ്ലാൻ.. ? ”
“വെയിറ്റ് ആൻഡ് സീ.. ”
♡♡♡
രാത്രി അയ്ശു റൂമിൽ വന്നപ്പോ അനസ് കുളിക്കാൻ കേറീകുണൂ… അപ്പഴാണ് അനസിന്റെ ഫോണിലേക്ക് തുടരെ തുടരെ മെസ്സേജ് വരുന്ന സൗണ്ട് കേട്ടത്… അയ്ഷ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിലേക്ക് 30-40 മെസ്സേജ്… എന്റമ്മോ.. അതും ഒരാളിൽ നിന്ന് മാത്രം.. ആളുടെ പേര് വായിച്ച അയ്ഷ ഞെട്ടി..ബാർബി ടോൾ .. മെസ്സേജ് തുറന്ന് നോക്കിയതും അയ്ഷക്ക് തല കറങ്ങുന്ന പോലെ തോന്നി… !!!!!
തുടരും ….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission