✒റിച്ചൂസ്
ആളുടെ പേര് വായിച്ച് അയ്ഷ ഞെട്ടി.. ബാർബി ടോൾ… മെസ്സേജ് തുറന്ന് നോക്കിയതും അയ്ഷക്ക് തലകറങ്ങുന്ന പോലെ തോന്നി…. ഇന്ടള്ളോ….
” മുത്തേ…… പൊന്നേ…….. കരളേ…… നീ ഉറങ്ങിയോടാ ചക്കരെ…. എന്നേ ഓർത്തിട്ട് ഉറക്കം വരുന്നുണ്ടാകില്ല അല്ലേ…….. ഞാൻ ഒരു മാലാഖയായി നിന്റെ സ്വപ്നത്തിൽ വരാം……..നീ നിന്റെ സ്വപ്നലോകം എനിക്ക് വേണ്ടി തുറന്നിടില്ലേ…… ”
ഇങ്ങനെ കുറേ മെസ്സേജ്…. ഇവള് അപ്പോ ഞാൻ വിചാരിച്ച പോലെ അല്ലാ.. ഒരുമ്പട്ടിറങ്ങിയേക്കാ… കുരിപ്പ്…ഓൺലൈൻ ഉണ്ട് ആ സാധനം…മറുപടിക്ക് വെയിറ്റ് ചെയ്ത് നിക്കാവും …ഇനിപ്പോ എന്ത് ചെയ്യും… അനസ് കുളി കഴിഞ്ഞു വരുമ്പത്തേക്ക് എല്ലാം ഇന്റെ ഫോണിൽ ഫോട്ടോ എടുക്കാം…. അങ്ങനെ ഞാൻ അതൊക്കെ ഫോട്ടോ എടുത്ത് ഷിറീടെ വാട്സാപ്പിലെക്ക് സെന്റി… എന്നിട്ട് അവളെ വിളിച്ചു….
“എടി.. ഷിറി… നീ വാട്സാപ്പ് ഒന്ന് നോക്ക്… ഞാൻ ഒരു കൂട്ടം അയച്ചിട്ടുണ്ട്.”
“നിക്ക് .. 1min.. നോക്കട്ടെ…. ”
“എടി .. ഇതെന്തുവാടി….. ഒരു കൊട്ടക്ക് ഉണ്ടല്ലോ… ”
“ആടി… ഒക്കെ ഇപ്പൊ ആ പിശാശ് അയച്ചതാ… അവള് അനസിനെ വിടുന്ന ലക്ഷണമില്ലാ….. ”
“അനസ് .. എന്തേയ്.. ”
“കുളിക്കുവാ.. ഒന്നും അറിഞ്ഞിട്ടില്ലാ… ”
“ഹ്മ്മ്.. എന്തായാലും ഇജ്ജ് ഫോൺ എടുത്ത് നോക്കിയത് അനസ് അറിയണ്ടാ… ”
“അത് എങ്ങനെ… ഞാൻ ഓപ്പൺ ആക്കിയില്ലേ…മെസ്സേജ്….”
“ഓ.. വഴി ഇണ്ട്.. ഇജ്ജാണ് ഓപ്പൺ ആകിയതെന്ന് അനസ് അറിയാതെ ഇരുന്നാ പോരെ… ഞാൻ അങ്ങോട്ട് വരാം… ”
“ഓകെ… ”
ഇതേസമയം കുളിക്കാൻ എന്ന പേരിൽ ബാത്‌റൂമിൽ കേറി വെള്ളം തുറന്നിട്ട് അനു മറ്റൊരു ഫോണിൽ നിന്ന് ജംഷിയുമായി സംസാരിക്കേന്നു… ജംഷി ആണെങ്കിലോ അവന്റെ റൂമിൽ ഇരുന്ന് അനസിന്റെ ഫോണിലേക്ക് നല്ല അടിപൊളി രോമാഞ്ചം കൊള്ളിക്കുന്ന മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു…. അനസിന്റെ ഫോണിൽ ജംഷിയുടെ പേര് ബാർബി ടോൾ എന്നാക്കിയത് അയ്ഷ പാവം അറിയുന്നുണ്ടോ…..
“എന്തായി അളിയാ… വല്ലോം നടക്കോ… ”
“വർക്ക് ഔട്ട് ആയി അളിയാ.. ഞാൻ അപ്പഴേ പറഞ്ഞില്ലേ അയ്ഷ തുറന്ന് നോക്കുമെന്ന്….. ഇപ്പൊ എങ്ങനെ ഇണ്ട്…. ബ്ലൂ ടിക് വന്നിട്ടുണ്ട്…. ”
“അളിയാ.. പൊളിച്ച്……ഇപ്പ്രാവശ്യം എങ്കിലും അയ്ഷ ഒന്ന് സമ്മതിച്ചു തന്നാ മതിയായിരുന്നു… ”
“സമ്മതിച്ചു തന്നിരിക്കും …. മെസ്സേജ് ഓള് കണ്ട സ്ഥിതിക്ക് ഇജ്ജ് ഒന്നും കൊണ്ടും പേടിക്കണ്ടാ … ഇജ്ജ് കുറച്ചു ജാഡ ഒക്കെ ഇട്ടോട്ടോ വേണേ.. ”
“ഓക്കേ.. ഞാൻ ഇന്നാ പുറത്തേക്ക് പോയി നോക്കട്ടെ… ”
“ആക്രാന്തം കാണിക്കാതെ അടങ്ങി നിക്ക്….കുറച്ചൂടെ കയ്യട്ടെ.. ഇജ്ജ് ഇപ്പൊ തന്നെ ഇറങ്ങി ചെന്നാ അയ്ഷക്ക് ഡൌട്ട് തോന്നും… ”
അപ്പഴേക്കും ഷിറി റൂമിലോട്ട് വന്നു.. അവള് തനിച്ചല്ലാ.. കൂടെ ഒരു കുട്ടി പട തന്നെ ഇണ്ട്…
“ഇവരെ ഒക്കെ എന്തിനാ ഇജ്ജ് കെട്ടിവലിച്ചു ഇങ്ങട്ട് കൊടുന്നുകണേ… ”
“ശു … മിണ്ടല്ലേ..നീ ആ ഫോൺ ഇങ് തന്നെ… ”
“മക്കളെ .. ഇതാ ഈ ഫോൺ കൊണ്ട് ഇവിടെ ഇരുന്ന് കളിച്ചോ.. പിന്നെ സൗണ്ട് ഇണ്ടാകരുത് കേട്ടോ.. ഓക്കേ.. വാടി.. നമ്മക്ക് പോകാം . ”
“ടാ.. ജംഷി… ഞാൻ ഒന്ന് പോയി നോകീട്ടു വരാ.. ഓൾടെ ഒരു ഒച്ചപ്പാടും കേൾക്കാനില്ലാ… ചിലപ്പോ മൊഖം വീർപ്പിച്ചു ബെഡിൽ കിടക്കാവും… ഞാൻ ഒന്ന് സോപ്പിടട്ടെ.. ”
അതും പറഞ്ഞു സന്തോഷത്തിൽ അനസ് ബാത്‌റൂമിന്ന് ഇറങ്ങി വന്നപ്പോ കണ്ടത് ഓന്റെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടീസിനെയാണ് ..
“ടാ. പോടാ .. നിങ്ങൾക്ക് ഇവിടെ എന്താ കാര്യം… പൊറത് പോയി കളിക്ക്.. ”
അനസ് അവരെ ഒക്കെ റൂമിന്ന് ഓടിച്ചു വിട്ടു… ഫോൺ എടുത്ത് നോക്കിയപ്പോ അവര് വാട്സപ്പിലായിരുന്നു.. അപ്പൊ ഇവരാണ് വാട്സാപ്പ് തുറന്നത്… അയ്ഷ ഒന്നും ഈ ഏഴലത് വന്നിട്ടില്ലാ.. വീണ്ടും പണിപാളി… ജംഷീടെ ഒരോ കോപ്പിലെ പ്ലാൻ ..
അനസ് വേഗം ജംഷിയെ ഫോൺ ചെയ്തു..
“ടാ.. മരങ്ങോടാ… ഇനി ഇതുപോലത്തെ കോപ്പിലെ ഐഡിയാസുമായി ഇന്റെ അടുത്ത് വന്നാ അന്നേ ഞാൻ എടുത്തെറിയും കേട്ടല്ലോ.. ”
“എന്താടാ എന്ത് പറ്റി.. ”
“ഇനി എന്ത് പറ്റാൻ… അന്റെ രണ്ടാമത്തെ ഐഡിയയും ചീറ്റിപ്പോയി.. ”
“ചീറ്റിപോയെന്നോ .. അപ്പൊ വാട്സാപ്പിൽ ബ്ലൂ ടിക് കണ്ടതോ… ”
“അത് ഏതോ കുറേ കുട്ടിപിശാശേളെ കയ്യിലേന്ന് ഇന്റെ ഫോൺ… അവറ്റേളാ ഓപ്പൺ ആക്കിയേ.. ”
“ഷോ.. അവറ്റേള് എവിടുന്നാ കയറി വന്നേ… ”
“ഇക്കറീല്ലാ . എന്തായാലും ഏറ്റില്ല… ”
“ടാ.. ഇന്റടുത് വേറെ ഒരു അടിപൊളി പ്ലാൻ ഉണ്ട്.. ”
“അന്റെ അടിപൊളി പ്ലാൻ ഒക്കെ ഇജ്ജെന്നെ കയ്യില് വെച്ചോ.. ഇക്ക് വേണ്ടാ.. ഇങ്ങനെ പോയാ ഒരിക്കലും ഓള് ഓൾടെ മനസ്സ് തുറക്കാൻ പോണില്ല.. അതോണ്ട് ഞാൻ ചിലത് തീരുമാനിച്ചു.. ”
“എന്ത്.. ”
” ഇനി ഈ അനു പ്ലാനിടും… ഇജ്ജ് നോക്കിക്കോ.. അത് എങ്ങനെ വർക്ക് ഔട്ട് ആകുന്നേന് .. ”
♡♡♡
“ടാ.. ഇനിയിപ്പോ എന്ത് ചെയ്യും… അപ്പൊ അത് ആ ശവം തന്നെ ആണല്ലേ.. കൺഫേം .. ഓൾക് ഈ തറവാട്ടിന്റെ അഡ്രസ് എങ്ങനെ കിട്ടിയോ ആവോ… ”
“അതൊക്കെ വിചാരിച്ചാ കിട്ടാനാണോ പാട്… അല്ലാ.. ഇജ്ജവളുടെ നമ്പർ നോക്കിയോ.. എന്നാ ഒന്ന് വിളിച്ചു വരട്ടായിരുന്നു… ”
“അത് ഞാൻ പറ്റ മറന്നു…. ”
“സാരല്ല.. നമ്മക്ക് ഒരു വഴി കണ്ടതാ.. ഞങ്ങള് ഉണ്ട് അന്റെ കൂടെ …”
അടുത്ത ദിവസം അനസ് പുതിയ പ്ലാനിന്റെ ഭാഗമായി അയ്ഷ എവിടെയാണെന്ന് നോക്കി .. അവള് ഷാനയുടെ റൂമിൽ ഇരുന്ന് ഓൾടെ ചങ്ക്സിനോട് ഭയങ്കര കത്തി അടിക്കലാ… പറ്റിയ ടൈം…
അവൻ ഒരു കുട്ടിയെ വിളിച്ചു അവനോട് അനസ്‌ക്ക ഒരു ചായ ജംഷി ഇക്കാന്റെ റൂമിലേക്ക് കൊടുത്തയക്കാൻ അയിഷാത്ത നോട് പറഞ്ഞു എന്ന് പറയാൻ പറഞ്ഞു… അവൻ അത്പോലെ ചെയ്തു… ചായയുമായി അയ്ഷ വരുന്നതും കാത്ത ജംഷിയും അനുവും റൂമിന്റെ പുറത്തേക്ക് തലയിട്ട് നിക്കാണ്…
അയ്ഷ വരുന്നത് കണ്ടതും ജംഷിയും അനുവും അവരുടെ അഭിനയം തുടങ്ങി…
“ടാ… ഇയ്യ് പറഞ്ഞത് ശരിയാ… എന്തായാലും അയ്ഷ ഇന്റെ കയ്യിന്ന് ഡിവോഴ്സ് വാങ്ങി വേറെ കെട്ടും… പിന്നെ മാനസമൈനേ പാടി നടക്കാനൊന്നും എനിക്ക് പറ്റില്ലാ… അവൾക് വേണ്ടങ്കി വേണ്ടാ .. ഓള് പോയാ ഓൾടെ അനിയത്തി.. അത്രേ ഒള്ളു നമുക്ക്… ”
“അനക്ക് ഇപ്പഴാ കുറച്ചു ബുദ്ധിവെച്ചത്… ഇന്നാ ഒട്ടും വയ്ക്കണ്ടാ… ദാ… നമ്മടെ ജംഗ്ഷനിലെ ബ്രോക്കർ സുലൈമാനിക്കാ നമ്മടെ ഷുക്കൂർ ഇല്ലെ .. അയ്..പുത്തൻപുരക്കൽ ഷുക്കൂർ.. ഓനെ കാണിക്കാൻ ഇന്നേ കുറച്ചു പെൺപിള്ളേരെ ഫോട്ടോസ് ഏല്പിച്ചീന്.. ”
അതും പറഞ്ഞു ജംഷി ഷെല്ഫിന്ന് കുറച്ചു ഫോട്ടോസ് എടുത്തു..
“നോക്ക് ഇത് നമ്മടെ നാട്ടിലെ പ്രമാണിയുടെ കെട്ടാൻ പ്രയായ പെണ്മക്കളുടെ ഫോട്ടോസ് ആ… മൊഞ്ചത്തി കുട്യോൾ… ഇജ്ജ് ഇതിന്ന് ഒന്നിനെ അങ്ങട്ട് സെലക്ട് ചെയ്തോ… ബാക്കി കാര്യം ഞാൻ ഏറ്റു… ഡിവോഴ്സ് ആയിട്ട് കുട്യോളെ തെരഞ്ഞു നടക്കുന്നതിലും നല്ലത് ഇപ്പൊ തന്നെ സെലക്ട് ചെയ്ത് വെക്കുന്നതല്ലേ.. ”
“എടാ.. ഓർക്കൊക്കെ ഇന്നേ പറ്റോ… ഞാൻ ഒരു രണ്ടാം കെട്ടുകാരൻ ആവില്ലേ.. ”
“അയച്ചിട്ട് എന്താ.. ഇജ്ജ് ദുൽഖറിനെ വെല്ലുല്ലേ.. അതൊന്നും ഇജ്ജ് പേടിക്കണ്ടാ.. രണ്ടാം കെട്ടുകാരൻ ആണേലും അനക്ക് ഒന്നാം കെട്ടുകാരിയെ തന്നെ കിട്ടും.. ”
“നോക്കട്ടെ.. കാണിക്ക്.. ”
“ഈ കൊച്ചു എങ്ങനെ ഉണ്ടന്ന് നോക്ക്.. എംബിബിസ് ആ എംബിബിസ്… ഒറ്റ മോള് ഓള് ടിക് ടോക്കിലൊക്കെ വൈറലാ.. ”
“അയ്യേ.. ടിക് ടോക്കിലെ പെൺപിളേറെ ഒന്നും എനിക്ക് വേണ്ടാ . ഇജ്ജ് വേറെ കാണിക്ക്.. ”
“ഇന്നാ ഇത് നോക്ക്.. കാദർ ഹാജിടെ മോളാ എന്താ മൊഞ്ച്.. ഓൾക് ഇപ്പരിവാടി ഒന്നൂല്ലാ …നല്ല പഠിപ്പും ഇണ്ട്… ”
“ഏയ്യ് . .ഓൾടെ കണ്ണ് അത്ര പോരാ കോങ്കണ്ണുണ്ടോ …എന്തായാലും ഇത് വേണ്ടാ . .”
“ഓക്കെ . .ഇതോ . …..ഈ കുട്ടി അടിപൊളി അല്ലേ .”
“ഏയ് ആ മുഖം കണ്ടാ അറിയാ എന്തോ ഒരു അവലക്ഷണം ….ഇത് ശരിയാവൂല്ല . .”
അങ്ങനെ ജംഷി ആ ഫോട്ടോസ് മൊത്തം കെണിച്ചെങ്കിലും അതൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു അനസ് വേണ്ടാന്ന് വെച്ചു…
“അപ്പോ ഈ പെൺപിള്ളേരെ ഒന്നും അനക്ക് പിടിച്ചീലാല്ലേ… നമ്മടെ ജില്ലയിലെ കെട്ടുപ്രായായ എല്ലാ പെങ്കുട്യോളും തീർന്നൂട്ടോ . ഇനി വേറെ ജില്ലാ നോക്കണം….. ”
“ഇജ്ജ് ഒരു ജില്ലയും നോകണ്ടാ . ഞാൻ ഒരാളെ കണ്ടു വെച്ചിട്ടുണ്ട് .. ”
“അമ്പട കള്ളാ ..അപ്പൊ ഇതാണല്ലേ ഇവരുടെ കണ്ണ് പോരാ . മൂക്ക് പോരാനോക്ക പറഞ്ഞു വെറുതെ …ആരാ കക്ഷി …”
“പറയണോ . .”
“പറ.. ”
“ദിലു . ….”
“ദിലു?? . .ആര്.. നമ്മടെ ബാർബി ഡോള്ളോ . .”
“യാ.. അവള് കുറേ ഇന്റെ പിന്നാലെ നടന്നതല്ലേ… ഓൾക് ഇന്നേ ഒരുപാട് ഇഷ്ട്ടാ … ഇപ്പൊ ബാംഗ്ലൂർ ഇണ്ട് … കഴിഞ്ഞ തവണ നമ്മൾ ഗെറ്റ് ടുഗെതർ വെച്ചപ്പോ ഓള് വന്നില്ലേ . ..എന്താ ലുക്ക് ല്ലെ … പിന്നെ തങ്കപ്പെട്ട സ്വഭാവം … അന്ന് ഓള് പറഞ്ഞിരുന്നു.. അനസ്.. നീ ഒരു വാക്ക് പറഞ്ഞാ ഞാൻ നിന്റേതാവാൻ റെഡി ആണെന്ന് …”
“ഓഹ് . .നല്ല കൊച്ചാ …അവള് ഓക്കേ . .സെറ്റ് …..”
അനസിന്ന് ചായ വേണമെന്ന് പറഞ്ഞു അത് കൊടുക്കാൻ ചെന്നപ്പഴാ റൂമിൽ നിന്ന് അൻസിന്റെയും ജംഷികന്റെയും സംസാരം കേട്ടത് . .എന്താണ് സംഗതി എന്ന് ജനാലയിലൂടെ പാളി നോക്കിയതും ഞാൻ ഞെട്ടി.. .ജംഷികന്റെ കൈയിൽ കുറേ പെൺപിള്ളേരെ ഫോട്ടോസ് ഉണ്ട് .അതിൽ ഒരെണ്ണത്തിനെ സെലക്ട് ചെയ്യാൻ അനസിനോട് പറയാണ് ജംഷിക്ക . .പക്ഷേ അനസ് ഓരോരോ കാരണങ്ങൾ പറഞ്ഞു അവരെ ഒന്നും വേണ്ടാന്നു പറഞ്ഞു . .അവസാനം എനിക്ക് ഡിവോഴ്സ് തന്ന് കെട്ടാൻ തീരുമാനിച്ചത് ആ മൂദേവി ദിലൂനെയും ..സമ്മതിക്കില്ല ഞാൻ …രണ്ടാൾക്കും വിഷം തന്ന് ഞാനും ചാകും . .നോക്കിക്കോ . ..ഓന്ക്ക് ചായ . ..ഇപ്പൊ തരാ ചായ . .അയ്ഷ അത് മൊത്തം കുടിച് അവിടുന്ന് പോയി . ..ഇതൊക്കെ മാറിനിന്നു ജംഷിയും അനസും കണ്ടിരുന്നു ..
“സംഗതി ഏറ്റു അളിയാ …”
♡♡♡
“ഡി ഷാന . ..ഷിറി ..”
“എന്താടി ..”
“ഒന്ന് വാ .ഒരു കാര്യം പറയാണ്ട് ..”
അയ്ഷ അവരേം വലിച്ചു കൊണ്ട് ഒരു റൂമിൽ പോയി വാതിലടച്ചു കുറ്റിയിട്ടു ..
“എന്താടി …കാര്യം പറ ”
“എടി . .അനസ് ആ ദിലുനെ കെട്ടാൻ തീരുമാനം എടുത്തു …എന്നേ ഡിവോഴ്സ് ചെയ്തിട്ട് ..”
“എന്താ ..അവളെ കെട്ടാനോ .!!!..”
“അതെന്താ അങ്ങനെ . അനസും നീയും തമ്മിൽ ഇഷ്ട്ടത്തിലല്ലേ ..തെറ്റിദ്ധാരണ മാറിയതുമാ..പിന്നെ എന്താ …” (ഷിറി)
“എടി .അവനെന്താ ഇങ്ങനൊരു തീരുമാനെടുതെ ..നിങ്ങൾ തമ്മിൽ വെല്ല ഒടക്കും …ഇനി ഇപ്പോ ഒടക്കിയാലും ഡിവോഴ്സ് വരെ ഒക്കെ . .എന്താ അയ്ശു . .ഇജ്ജോന്നും പറയാതെ ..” (ഷാന)
“അത് പിന്നെ .ഞാനാ ആദ്യം ഡിവോഴ്സ് ചോയ്ച്ചേ . ..വെറുതെ . .അനസിനെ കളിപ്പിക്കാൻ കളി കാര്യമാകുമെന്ന് ഞാൻ അറിഞ്ഞോ ..”
“ഹ്മ്മ് . .കണക്കായി …..ഇപ്പോ ആ ബാർബി ടോൾ ഓന്റെ മനസ്സിൽ കേറി കഴിഞു ..ഇനി ഇജ്ജ് പൊറത് . .ഓള് അകത്ത് .” ( ഷാന)
“ഡി.. ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ.. ”
“പിന്നെ ഇജ്ജ് കാട്ടിക്കൂട്ടിയതോ… ” (ഷിറി)
“ഒന്ന് സഹായികഡി.. ”
“ഇത് ഇവിടം കൊണ്ട് ഒന്നും തീരില്ല മോളേ… തുടങ്ങീട്ടൊള്ളു… അനസിന്റെ മനസ്സില് എന്താണന്ന് ഊഹിക്കാനെ പറ്റുന്നില്ലാ … ” (ഷാന)
“ടാ… ”
“ഇജ്ജ് പേടിക്കണ്ടാ.. എന്തായാലും അന്നേ ഒഴിവാക്കി ഓന് ഓളെ കെട്ടില്ല… ” (ഷിറി)
“ഞാൻ ഒന്ന് സംസാരിച്ചാ തീരാവുന്നെ പ്രശ്നമേ ഒള്ളു.. എന്തായാലും ഞാൻ നിർത്തി.. നാളെത്തന്നെ ഡിവോഴ്സ് ഒക്കെ തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞു ഞാൻ ഏറ്റു പറയാൻ പോകാ.. അല്ലേ എനിക്ക് ഇന്റെ അനസിനെ നഷ്ട്ടാവും.. ”
“അതാ നല്ലത്… ”
അങ്ങനെ നാളെ അനസിനോട് എല്ലാം തുറന്ന് പറയണം.. എനിക്ക് അവനില്ലാതെ പറ്റില്ലാ…എന്റെ ഇഷ്ട്ടം അറക്കീണം….പലതും മനസ്സില് തീരുമാനിച്ചുറപ്പിച്ച് നാളെ ആവാൻ ഞാൻ കാത്തിരുന്നു..
പിറ്റേ ദിവസം കാലത്ത് തന്നെ അനസിന്റെ ഫോൺ ചിലക്കാൻ തുടങ്ങി.. ഞങ്ങളെല്ലാരും ഹാളിൽ ഇരിപ്പായിരുന്നു.. അനസും ജംഷിയുമൊക്കെ പുറത്ത് സിറ്റ് ഔട്ടിലും…
“അയ്ഷ… ആരാത് … ഒന്ന് എടുത്ത് ആരാന്ന് നോക്ക്… ”
ഞാൻ പോയി ഓന്റെ ഫോൺ എടുത്ത് നോക്കിയതും സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞെട്ടി….
ബാർബി ടോൾ … !!!!
ഈ കുരിശ് എന്തിനാ അനൂനെ വിളിക്കുന്നേ… ഓഹ്.. ശല്യം..ഇവൾക്ക് വേറെ ആരേം കിട്ടീല്ലേ ഒലിപ്പിക്കാൻ.. ഹും … കട്ട് ആകാം….
ഞാൻ കട്ട് ആകിയതും ആ ശവം വീണ്ടും വിളിച്ചു… ഇവളെ ഞാനിന്ന് …..
“ഡി… അയ്ശു… നീ ഫോൺ എടുത്തില്ലേ… ഇങ് കൊണ്ടുവാ… ”
“ആ…. ”
അവളുടെ ആ പറച്ചിൽ കേട്ടു… പക്ഷെ .. സംസാരം ഒന്നും കേൾക്കുന്നില്ലാ….ഇവളെന്താ ഫോൺ കൊണ്ട് തരാത്തേ…
“അയ്ശു.. നീ എന്തെടുക്കാ അവിടെ..”
പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ കൊണ്ട് അവളെന്റെ അടുത്ത് എത്തിയിരുന്നു..
“അനകെന്താടി ഒന്ന് വാ തുറന്നാല്… മിണ്ടിക്കൂടെ…. ”
“അതെനിക്കുള്ള കാൾ അല്ലാത്തത് കൊണ്ട്..”
അയ്ശൂന്റെ മുഖം ഇപ്പൊ ഇങ്ങളൊന്ന് കാണണം… ചുവന്ന് തുടുത്ത്….കടന്നൽ കുത്തിയ പോലെ വീർത്തിട്ടുണ്ട്….. ഡിസ്പ്ലേയിൽ നോക്കിയപ്പോൾ… ബാർബി ഡോൾ ഓൺ ഹോൾഡ്… ഇപ്പഴല്ലേ കാര്യം പിടികിട്ടിയെ… ഇതാണ് മുഖം ചുവക്കലിന് കാരണം…. ഇപ്പൊ ശരിയാക്കി തരാം…
“ഹായ് ദിലു…. വാട്ട് എ സർപ്രൈസ് കാൾ… ഐ ഡിഡ് നോട്ട് ഹാവ് ഈവൻ എസ്പെക്ടഡ് ദിസ്… ”
സംസാരം ദിലൂനോട് ആണേലും നോട്ടം നമ്മടെ കാന്തരീടെ മാറിമറിയുന്ന മുഖഭാവങ്ങളിലേക്കായിരുന്നു..എന്നേ കടിച്ചു തിന്നാനുള്ള ദേഷ്യമുണ്ട് … തൊട്ടാ പൊള്ളും.. അത്ര ചൂടിലാണ് അവളിപ്പോ…. പക്ഷേ അധികനേരം അവളതിന് ചെവി തന്നില്ലാ… ഓ.. അത്രക്കായോ… എന്നാൽ അതൊന്ന് അറിയണമല്ലോ… എന്ന് മനസ്സില് കരുതി പിന്നെയും ഓളത്തിനും താളത്തിനും ദിലൂനോട് കൊഞ്ചി കൊണ്ടിരുന്നു… ലവർ നോട് സംസാരിക്കുന്ന പോലെ തന്നെ… അവള് ഇതൊന്നും കേക്കാതിരിക്കാൻ ഒഴിഞ്ഞു മാറികൊണ്ടിക്കാണ്.. ഞാനുണ്ടോ വിടുന്നു… ഒന്നുമറിയാത്ത ഭാവത്തിൽ പിറകെ നടന്നു വിളിച്ചു തിമിർക്കുകയാണ്… എന്റെ ഒരോ വാക്കും ഓൾടെ ഹൃദയത്തിൽ തന്നെ കൊള്ളുന്നുണ്ടന്ന് അറിയാം… പക്ഷേ.. ഇന്റെ അയ്ശൂ.. നിന്റെ അഹങ്കാരവും ജാടയും കുറക്കാൻ ഇതിലും നല്ല മാർഗം വേറെ ഇല്ലാ…..
ഒക്കെ കഴിഞ്ഞു ഓൾടോര് കോപ്പിലെ ഫോൺ വിളി….എന്താ രണ്ടും കൊഞ്ചിക്കുഴേല്… ഹും….
“ദിലു.. ക്യാൻ വി മേക്ക് എ വീഡിയോ കാൾ… ”
“യാഹ്… വൈ നോട്ട്… ”
വീഡിയോ കാൾ ഓൺ ചെയ്തതും ഞാൻ അയ്ശുനെ പിടിച്ചു വലിച്ചു അതിന്ന് മുന്നിലേക്ക് നിർത്തി..
“ദിലു…”
“യെസ് അനു.. പറയു… ”
അനൂനോ … എന്ത് ധൈര്യത്തിലാ ഓള് അനുന്ന് വിളിച്ചേ.. ഇന്റെ അനുവാ…..ഞാൻ മാത്രേ അങ്ങനെ വിളിക്കു.. അനു അത്രേ അനു…ഹും….ഇനി അങ്ങനെ വിളിച്ചാ ആ നാവ് ഞാൻ അരിയും…കേട്ടോടി…
” ദിസ് ഈസ് അയ്ഷ…. ആൻഡ് അയ്ശൂ….ഷി ഈസ് .. ”
അയ്ഷൂന്റെ തുറിച്ചു നോട്ടത്തിലുണ്ട് അവളുടെ ദേഷ്യം മുഴുവൻ .. ദിലു ആണെങ്കി എന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ കാത്തു നീക്കാണ്…
“അയ്ശു… ഷി ഈസ്…”
എന്റെ വാക്കുകൾ ഞാൻ മുഴുവിപ്പിക്കാതെ മൗനം പാലിച്ചപ്പോൾ അത് അയ്ഷൂനെ വേദനിപ്പിക്കും എന്നെനിക്കുറപ്പായിരുന്നു… അയ്ഷുനോട് ഇത്തരത്തിലൊരു മധുരപ്പ്രധികാരത്തിനു അവസരം തന്ന ദിലൂനോട് മനസ്സിൽ നന്ദി പറഞ്ഞാണ് ആ രംഗം അവസാനിപ്പിച്ചത്….
♡♡♡
ഞാൻ റൂമിൽ വന്ന് നോക്കുമ്പോ അയ്ശു ബെഡിന്റെ ഒരു തലക്കൽ കിടക്കായിരുന്നു…… കൊച്ചു കള്ളി.. ഉറങ്ങിയോ ആവോ…. ഹ്മ്മ്.. എത്രനാൾ ഇജ്ജിങ്ങനെ പരിഭവം കാണിച്ചു നടക്കും ….ഒരുപാട് നാൾ ഒന്നും നിനക്ക് കഴിയില്ലാ എന്നെനിക്കറിയാം…..ഞാന്‍ വെയ്റ്റിങ് ആണ് ബേബി…
അനസ് റൂമിൽ വന്ന് ബെഡിൽ മറു തലക്കൽ കിടന്നതായി ഞാൻ അറിഞ്ഞു…. അനസിനോട് എല്ലാം തുറന്ന് പറഞ്ഞാലോ…. ഇനിയും വൈകിപ്പിക്കുന്നത് ശരിയല്ലാ……
ഞാൻ കിടന്നോട്ത്ത്ന്ന് എഴുനേറ്റ് അനസിനെ നോക്കി… അവൻ ഫോണിലാ…. ആ കുരിശിനോടായിരിക്കോ… എത്തി നോക്കിയപ്പോ … അല്ലാ…. ഏതോ ചളി ഗ്രൂപിൽക് മെസ്സേജ് അയച്ചുകൊണ്ടിരിക്കാ….
“അനസ്… ”
“ഹ്മ്മ്.. ”
“എനിക്ക് തന്നോട് ഒരു കാര്യം…. ”
“ആ എന്താ… ”
അപ്പഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു… സന്തോഷത്തോട് കൂടി അവൻ അത് എടുത്തതും ഞാൻ ഉറപ്പിച്ചു അത് ആ മൂദേവി തന്നെയായിരിക്കും…
“ഹേയ്… ദിലു.. എന്താ ഈ നേരത്ത്…. ”
നേരം കെട്ട നേരത്തല്ലേ ഇവളൊക്കെ വിളിക്കൂ…ഹും…
“അനു…. ഞാൻ നാളെ അവിടേക്ക് വരുന്നുണ്ട്…. ”
“ആഹാ.. Its a gd news…. എപ്പഴാണ് എത്താ.. ഞാൻ പിക്ക് ചെയ്യാൻ വരണോ… ”
റബ്ബേ.. ആ കുരിശിനെ ഇങ്ങോട്ട് കെട്ടിയെടുക്കാണോ…. ഈ ചതി എന്നോട് വേണ്ടായിരുന്നു…. ഹും… അവള് അങ്ങകലെ നിന്നിട്ട് ഇങ്ങനൊക്കെ ആണെങ്കിൽ നേരിട്ട് വന്നാ എന്തായിരിക്കും പുകില്…..മിക്കവാറും അവളുടെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ…
“വേണ്ടാ….എന്റെ കുറച്ചു ഫ്രണ്ട്സ് ഉണ്ട് കൂടെ… . അവര് ഡ്രോപ്പ് ചെയ്തോളും…എന്തായാലും mrng എത്തും.. .
അപ്പൊ ശരി.. ബൈ.. സീ യൂ ടുമോറോ… ”
“ബൈ.. ടേക്ക് കെയർ.. ”
ഹും.. അനൂന്റെ മുഖത്തെ ബ്ലഷിങ്‌സ് കാണുമ്പോ എനിക്ക് കലിയാ വരുന്നത്… ഒക്കെ നീ തന്നെ അല്ലേ വരുത്തിവച്ചത് അയ്ശു.. അനുഭവിച്ചോ…. ഓഹ്.. ഒറക്കോം പോയി കിട്ടി….എന്റെ അനുന്റെ ചോര കുടിക്കാൻ വരുന്ന യക്ഷി……..നിന്നെ ഞാൻ ആലിൽ ആണിയടിച്ചു തളക്കുമെടി ….
“അയ്ശു .. നീ എന്താ പറയാൻ വന്നേ… ”
അനസ് വിളിച്ചപ്പഴാ ഞാൻ സ്വബോധത്തിലേക്ക് വന്നത്…
“ഒന്നുല്ലാ…..”
എന്നിട്ട് ഞാൻ എണീറ്റ് പുറത്തേക്ക് പോകാൻ നിന്നു… ഇപ്പൊ പറഞ്ഞാ ഇനി ശരിയാവില്ലാ…ആ ഫ്ലോ അങ്ങട്ട് കളഞ്ഞൂ….മൂഡും പോയി….
“ഇയ്യ് എങ്ങട്ടാ..? ”
“ഞാൻ ഇന്ന് അവരുടെ കൂടെയാ കിടക്കുന്നെ…. ഗുഡ് നൈറ്റ്…”
“ഓക്കേ.. ഗുഡ് നൈറ്റ്… ”
♡♡♡
“ഡി..ഷാനേ.. വാതിൽ തുറക്ക്.. ഷിറി… ചക്കപോത്തേ.. വാതിൽ തുറക്ക്…..”
“എന്താടി .. ”
“ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നെ… ”
“അത് എന്താ അനസ് അന്നേ ആട്ടിപൊറത്താക്കിയോ… ഹഹഹ..” (ഷിറി)
“ഒന്ന് പോടീ.. ആകെ കുളമായി… ”
“എന്തായി.. ഇജ്ജ് പറഞ്ഞോ അനസിനോട്.. ” (ഷാന)
“പറയാൻ തുടങ്ങുമ്പഴായിരുന്നല്ലോ ആ പിശാശിന്റെ വിളി…ഡി… ആ ഒരുംബെറ്റോള് നാളെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നുന്ന്..”
“എന്താ .!!!.. ”
“ആടി മക്കളേ… അനസിനോട് അത് പറയാനാ ആ കുരിശ് വിളിച്ചേ…. ”
“ഓഹ്..അപ്പൊ അവിടം വരെ ഒക്കെ ആയോ കാര്യങ്ങൾ.. ഇജ്ജ് പേടിക്കണ്ടാ.. ഓള് വരട്ടെ.. കളി എന്താണെന്ന് നമ്മക്ക് ഓൾക് പഠിപ്പിച്ചു കൊടുക്കാ…. എന്നിട്ട് ഓളെ നമ്മക്ക് ഇവിടുന്ന് തുരത്തി ഓടിക്കാ….”
” നടക്കോ..??”
“നടന്നിരിക്കും … അവളെ വന്ന വഴി തന്നെ കെട്ടു കെട്ടിക്കും…”
♡♡♡
“അയ്ശു . …ഡി.. അത് നോക്ക്… ”
“കാലത്ത് തന്നെ അനസും ജംഷിയും ഉമ്മറത്തു ഹാജറാണല്ലോ …..ഓളെ കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാവും.. ഹും.. ”
“അവള് വരട്ടടി… അവള് ഒന്നാ.. നമ്മൾ മൂന്നും……നമ്മളാരാ എന്ന് അവൾക് കാണിച്ചു കൊടുക്കാ…..”
അനസ് ഫോണിലാണ്…..ജംഷി പത്രത്തിലും….
“””മുക്കത്ത് ഒരു കൊല നടന്നു… “”””
ജംഷി പത്രത്തിൽ നോക്കി നീട്ടി വായിച്ചു. …
“കൊല നടക്കേ….എന്താല്ലേ.. കാലം പോയ പോകേയ്… ”
“ഇജ്ജെന്താ ആദ്യായിട്ട് കേൾക്കുന്ന പോലെ… ”
അനസ് ഫോണില്‍ നിന്ന് കണ്ണടുക്കാതെ ജംഷിക്ക് മറുപടി നല്‍കി. …
“ഇവന്മാർക് അതൊന്ന് വീഡിയോ എടുത്ത് എഫ് ബിയിൽ ഇട്ടൂടെ….ഇന്നാ എല്ലാർക്കും കണ്ടുടെ…”
“നീ എന്താടാ ഒരു മനുഷ്വത്വം ഇല്ലാതെ…. എങ്ങനെ തോനുന്നു നിനക്ക്…. ”
“എന്തേയ്… അറിയാനും കാണാനും എല്ലാർക്കും ഒരു ആകാംഷ ഉണ്ടാകില്ലേ… എന്നാലും.. അത് എന്ത് കൊലയാകും…..മൈസൂര്യോ അതോ നേത്രപ്പഴോ…..”
“എന്താ….!!! ”
“അല്ലാ….വഴക്കൊല ഏതാണെന്ന്…”
“ഇന്റെ ജംഷി.. നിന്നെ ഞാൻ നമിച്ചു…. ”
“എന്താടാ… ?? ”
“ഒന്നുല്ലടാ.. അന്റെ തല അതികം ഇജ്ജ് വെയില് കൊള്ളിക്കരുത് ട്ടോ… ”
“ഏയ്..അതിനല്ലേ ഈ തൊപ്പി… ഹിഹിഹി… ”
ഞങ്ങളെല്ലാരും കിച്ചണിൽ ആ മൂതേവിയെ കുറിച്ച് ഒരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പഴാണ് മുറ്റത്ത് ഒരു കാർ വന്ന ശബ്ദം കേട്ടത്…..ഉമ്മറത്തു നിന്ന് അനൂന്റെയും ജംഷിയുടെയും ഒച്ചപ്പാടും ബഹളോം കേൾക്കനുണ്ട്..അതിൽ നിന്ന് തന്നെ അത് ആ കുരിപ്പാണന്ന് മനസ്സിലായി….ഞങ്ങള് വേഗം ഉമ്മറത്തു ചെന്ന് നോക്കി…
“ഡി.. ഇവൾക് നൂറായാസനല്ലോ.. നാവെടുത്തു വായേലിട്ടില്ലാ..അപ്പഴേക്കും എത്തിയല്ലോ പണ്ടാരം… ”
കാറിൽ നിന്ന് ഇറങ്ങി വന്ന അവളെ കണ്ടതും ഞങ്ങളെല്ലാരും ഒരുപോലെ ഞെട്ടി… എന്താണെന്നല്ലേ… ബാംഗ്ലൂർ നൊക്കെ വരുന്നോണ്ട് ജീൻസും ടോപ്പും … ആകെ കൂടെ ഒരു ഫ്രീക് ലുക്കാ ഞങ്ങള് പ്രതീക്ഷിച്ചത്.. പക്ഷേ.. ഇവള് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞില്ലേ… സാരിയുടുത്ത് തട്ടം ചുറ്റി ഒരു നാടൻ പെൺകുട്ടിയെ പോലെ… ഹും…. അനസിനെ ഇമ്പ്രെസ്സ് ചെയ്യാനാവും ഈ വേഷം കെട്ടല്….കണ്ടാലും മതി…ഒരു ഓഞ ചാള മേരി ലുക്ക്. ..എന്തായാലും ഇന്റെ അത്ര വരില്ലാ….പിന്നെ എന്താ ഇവളെ ബാർബീനൊക്കെ വിളിക്കുന്നേ…കുമ്മായം പൂശിയാ ആരാ ഇങ്ങനെ വെളുക്കാതിരിക്കാ…ഫുള്‍ മേക്കപ്പ് ആ. …ഹും…
“ദിലു…. യൂ ലുക്ക് ഓസം ഇൻ സാരി.. ”
“താങ്ക് യു അനു…. ”
“വാ.. കേറി വാ….എല്ലാരേം പരിചയപ്പെടണ്ടേ… ”
ഞങ്ങള് മുന്നാളും ഒരു പുളിച്ച ചിരി ചിരിച്ചു….
ജംഷി ഇക്ക ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി…. ഷിറിയെ ചുണ്ടി കാണിച്ചു കൊണ്ട്
“ദിലു.. ദിസ് ഈസ് മൈ… ”
“വേണ്ട ജംഷിക്ക.. ഞങ്ങളെ പരിചയപെടുത്താൻ ഞങ്ങൾക്ക് അറിയാം.. നിങ്ങൾ അകത്തേക്ക് പോയ്ക്കോളി.. ”
ഞാൻ ഇടയിൽ കേറി…
“ഓകെ.. അങ്ങനെ ആവട്ടെ .. ”
അനസും ജംഷിക്കയും അകത്തേക്ക് പോയി…
“ഹായ്..i am ഷിറി… ജംഷീടെ വുഡ് ബി ആണ്… ”
“ഞാൻ ഷാന നിയാസ് ….ഹസ് പുറത്തു പോയേക്കുവാ…. രണ്ടീസം കഴിഞ്ഞു വരുമ്പോ പരിചയപ്പെടാം ”
ഇനി എന്റെ ഊഴമാണ് ..
“ഞാൻ ….. ”
“i knw..Aysha..Right ?? ”
“അല്ലല്ലോ… വെറും അയ്ഷ അല്ലാ..അയ്ഷ അനസ്…. ഇനി കുറച്ചൂടെ വെക്തമായി പറഞ്ഞാൽ മിസ്സിസ് അനസ്… ”
“ഓഹോ.. ഞാൻ ദിയ റസാഖ്… അനസിന്റെ ഗേൾ ഫ്രണ്ട് ആ…..കുറച്ചീസം ഇവിടെ ഒക്കെ തന്നെ കാണും… അപ്പോ ശരി.. പിന്നെ കാണാം…. ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടേ.. ”
അതും പറഞ്ഞു അവള് അകത്തേക്ക് പോയി…
എന്തൊരു ജാടയാ ല്ലേ… ഹും.. അനസിന്റെ ഗേൾ ഫ്രണ്ട് പോലും…
“ഇയ്യ് സബൂറാക്.. ഓള് എവിടം വരെ പോകുംന്ന് നമുക്ക് നോക്കാ…” (ഷിറി)
♡♡♡
ഉച്ചക്കുള്ള ഭക്ഷണത്തിന്ന് എല്ലാരും കൂടി പച്ചക്കറി അരിയുന്നത് കണ്ടപ്പോ അവരെ ഒന്ന് സഹായിക്കാമെന്ന് കരുതി കുറച്ചു പച്ചക്കറി എടുത്ത് ഞാനും ഷിറിയും ഷാനയും ഹാളിൽ വന്നിരുന്നു….
അപ്പൊ അത് കണ്ടു ജംഷിയും അനുവും അങ്ങോട്ട് വന്നു..
“ഞങ്ങള് ഹെല്പ് ചെയ്യണോ.. ”
“സഹായികുന്നതൊക്കെ കൊള്ളാ..അവസാനം ഉപദ്രവമാവാതിരുന്നാ മതി .. ”
ഷിറി കൗണ്ടർ അടി തുടങ്ങി…..എനിക്ക് ഇതൊന്നും അത്ര വശമില്ലാ.. എന്നാലും ഞാൻ ഉള്ളിയുടെ തൊലി കളഞ്ഞു കൊണ്ടിരുന്നു…അനു എന്റെ അടുത്ത് വന്നിരുന്ന് പയർ അരിയാൻ കത്തി വാങ്ങി.. ഞാൻ വേണ്ടാന്ന് കുറേ പറഞ്ഞു .. കേകണ്ടേ…
“ജംഷി.. എന്താടാ നോക്കി നിക്കുന്നെ….ആ ക്യാരറ്റ് ശരിയാക്ക്… ”
“അയ്യോ..അത് പറയല്ലേ.. പിന്നെ വെക്കാൻ ഒന്നും കാണില്ലാ.. ഒക്കെ ജംഷി വയറ്റിലാകും…”
“ഹഹഹ… ”
എല്ലാരും ജംഷിയേ നോക്കി ചിരിച്ചു …
“എന്താ തമാശാ.. ഞാനും കൂടാം.. ചിരിക്കാൻ…. ”
അതും പറഞ്ഞു നമ്മടെ അവതാരം അങ്ങോട്ട് വന്നൂ… എന്നിട്ട് അനൂന്റെ തോളിൽ കൈ വെച്ച് ഒരു ക്യാരറ്റും കടിച്ചു തിന്നു കൊണ്ട് നിന്നു …
“അയ്യോ… ഇനി അടുത്ത തമാശ വൈകീട്ട് നാല് മണികൊള്ളാല്ലോ .. അപ്പൊ വാ കെട്ടോ.. നല്ലോം ചിരിക്കാം… ”
ഷിറി ഗോളഡിച്ചു…..ഓൾക് അങ്ങനെ തന്നെ വേണം…
“കേട്ടോ ഷിറി.. നമ്മടെ ദിലു നല്ലോം പാടും.. ഡാൻസ് ചെയ്യും…. അല്ലയോടി…
come on ദിലു… ഞങ്ങൾക് വേണ്ടി എന്തെങ്കില്മൊര് ഐറ്റം… ”
“ഏയ്.. അത്രക്കൊന്നുല്ലാ.. ഈ ജംഷി ചുമ്മാ… ”
“അല്ലേലും തള്ളലിന് ജംഷിയെ കഴിഞ്ഞിട്ടേ വേറെ ആളോള്ളൂ….അല്ലേ ഷാനെ…. ”
അപ്പൊ ഓൾടെ മുഖം ഒന്ന് കാണണം.. ഞങ്ങള് പറഞ്ഞത് പറ്റീട്ടില്ലാ … ഓള് കുറച്ചു ജാഡ ഇട്ടാ ഒരു പാട്ട് പാടോന്ന് ചോയ്ച്ചു ഞങ്ങള് പിന്നാലെ നടക്കുമെന്നാ ഓൾടെ വിചാരം.. ഹും…
അപ്പഴാണ് അത് സംഭവിച്ചത്.. പയർ അരിഞ്ഞു കൊണ്ടിരുന്ന അനൂന്റെ വിരൽ കത്തി തട്ടി അറിയാതെ മുറിഞ്ഞു..ചോര വരുന്നുണ്ട്… .. ഞാൻ അത് കണ്ടു വേഗം അവന്റെ കൈ കെട്ടാൻ ഒരു തുണികഷ്ണം എടുത്തതും ദിലു അപ്പഴേക്കും ചെയ്ത കാര്യം കണ്ടു എനിക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി😠….
അവളതാ അനുവിന്റെ വിരല് വായേല് ഇട്ട് തുപ്പലം ആകുന്നു.. അപ്പൊ ചോര നിക്കുമല്ലോ.. ഇവിടെ ഞാനുള്ളപ്പോ ഇതൊക്കെ ചെയ്യാൻ ഇവളാരാ…..കുരിശ്….ഇവളെനിക്ക് പാരയാണ്… ഇത് കണ്ടു ബാക്കിയുള്ളോരും ആകെ നെട്ടീക്ണ്….
“അനു… ഇനി ചോര വരില്ലാ…. എങ്ങനെയുണ്ടന്റെ ഐഡിയ…. ”
“its ഓക്കേ ദിലു.. ഒരു ചെറിയ മുറിവല്ലേ….any way താങ്ക് യൂ… ”
“അനുന്റെ കാര്യത്തില് അല്ലാതെ വേറെ ആരുടെ കാര്യത്തിലാ ഞാൻ ഇത്ര കയറിങ് ആവാ…. ”
അവൾ എന്നേ നോക്കിയാണ് അത് പറഞ്ഞത്….. ഇതൊക്കെ ഏതൊരു ഭാര്യക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.. തന്റെ സ്ഥാനം മറ്റൊരു പെണ്ണ് തട്ടിയെടുക്കുന്നത്…
“അനു.. വാ…. ഞാൻ മരുന്ന് വെച്ച് കെട്ടി തരാം… ”
“അതൊന്നും വേണ്ടാ ദിലു…”
“വേണം.. നടക്ക്.. നടക്ക്… ”
അതും പറഞ്ഞു അവള് അനുനെ കൈ പിടിച്ചു അവിടുന്ന് കൊണ്ട് പോയി…
ഹും…..അനുന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ഇവിടെ ഇണ്ട്…പിന്നെ എന്തിനാ അവളിടപെടുന്നത്.. ഇനി ഒരിക്കൽ കൂടി ഇത് ആവർത്തിച്ചാൽ.. ഇന്റെ റബ്ബേ.. അവർത്തിക്കോ ഓള്….
♡♡♡
ഉച്ചക്ക് ചോറ് കഴിക്കാൻ ഇരുന്നതും അടുത്ത സീൻ…..അനസിന്റെ വലതുകയ്യിലാ മുറിവ്… അതോണ്ടന്നെ അവൻ എടങ്ങേറായി ആണ് കഴിക്കുന്നത്… നീറുന്നുണ്ടാകും…
“അനസ്… ഒരു സ്പൂൺ കൊണ്ട് തരട്ടെ… ”
“ആ.. അയ്ശു.. കൊണ്ട് വാ… ”
ഞാൻ സ്പൂൺ എടുത്ത് തിരിച്ചു വന്നപ്പോ കണ്ടത് ആ മൂതേവി ഇണ്ട് അനൂന്ന് വാരി കൊടുക്കുന്നു..!!!!…ഏ…..
ബാക്കിയെല്ലാവരും അന്തം വിട്ട് അത് നോക്കി നിക്കുന്നു….ഇവളിപ്പോ എവിടുന്ന് വന്നു.. ഹും…
“ദിലു.. വേണ്ടാ.. താൻ കഴിച്ചോ… ”
“അനു ആദ്യം കഴിക്ക് …. വാ തുറക്ക്….”
അനസ് എന്നേ ഒന്ന് നോക്കി…..ഞാൻ ഒന്നും പറഞ്ഞില്ലാ… സ്പൂൺ കൊണ്ട് പോയി അവന്റെ സീറ്റിൽ വെച്ച് എന്റെ പാത്രവുമെടുത്തു അകത്തേക്ക് പോന്നു…..ആ കാഴ്ച്ച കണ്ട് എന്റെ തൊണ്ടേ കൂടി ഒരു വറ്റ് ഇറങ്ങില്ലാ…
അയ്ഷ വന്നപ്പോ ദിലു എനിക്ക് വാരിത്തരായിരിന്നു…. അവൾക് അത് ഒട്ടും ഇഷ്ട്ടായിട്ടില്ലാന് അവളുടെ മുഖം കണ്ടപ്പോ മനസ്സിലായി….പക്ഷേ .. അവള് ഒന്നും പറയാതെ അവളുടെ ഫുഡും എടുത്ത് അകത്തേക്ക് പോയി……ഹ്മ്മ്.. അപ്പൊ സംഗതി ഏറ്റു വരുന്നുണ്ട്……
ഹും.. ഓൾടോരു വാരി കൊടുക്കല്… എന്താ ഓന് കുട്ടിയാണല്ലോ.. വാരിക്കൊടുക്കാൻ…..അല്ല പിന്നെ…ഇവളെ ഇങ്ങനെ വിട്ടാ പറ്റില്ലാ …. പിന്നെ അവളെന്റെ തലേ കേറി നരങ്ങും….ഒരു വഴി കണ്ടേ പറ്റു….
♡♡♡
ഞാൻ റൂമിൽ വന്നപ്പോ അയ്ഷ അവിടെ തുണികൾ മടക്കി വെക്കായിരുന്നു……അവളെ ഒന്ന് കുറുമ്പ് കേറ്റാലോ എന്നു കരുതി ഞാൻ ബെഡിൽ കിടന്നു കൊണ്ട് അവളോടായി….
“ഇന്റെ അയ്ശു.. ഇന്നത്തെ ഫുഡ് പൊളിച്ചൂട്ടോ.. കയ്യില് മുറിവായോണ്ട് ആസ്വദിച്ചു കഴിക്കാൻ പറ്റൂല്ലാ എന്നാ വിചാരിച്ചത്…. പക്ഷേ.. ദിലു വാരി തന്നോണ്ട് എന്നത്തേക്കാളും സ്വാദ് … ആഹഹാ… ”
ഞാൻ അവനെ മൈൻഡ് ചെയ്യാണ്ട് തുണികൾ മടക്കി വെക്കൽ തുടർന്നു…
“അയ്ശു… നൈറ്റും പൊളിയായിരിക്കും അല്ലേ… ”
“എന്ത്.. ? ”
“അല്ലാ.. ഫുഡയ്…. ”
“അനസ്.. എന്താണ് അവളിങ്ങനെ .. ഒരു മര്യാദ ഇല്ലാതെ.. ”
“അവളെന്താ ചെയ്തേ…. അവള് നല്ല കൊച്ചല്ലേ .. എത്ര നല്ല സ്വഭാവാ…”
“എത്ര നല്ല സ്വഭാവം അയാലും അനസിനോടുള്ള അവളുടെ പെരുമാറ്റം അത്ര നല്ലതല്ലാ… ”
“എന്തേയ്… അവൾക് എന്നോടുള്ള പെരുമാറ്റം നിനക്ക് ഇഷ്ട്ടാവുന്നില്ലേ…”
“എനി.. എനിക്ക് എന്ത് ഇഷ്ടക്കുറവ്.. എനിക്ക് ഒരു പ്രോബ്ളവും ഇല്ലാ… ”
“ഒരു പ്രോബ്ളവും ഇല്ലാ..?? ”
“ഇല്ലാന്ന് പറഞ്ഞില്ലേ… ”
“ഓക്കേ… ”
അവളുടെ കാര്യം പറഞ്ഞുതീർന്നില്ലാ… അപ്പഴേക്കും ആ സാധനം റൂമിലോട്ട് വന്നു..
“എന്താ ഇവിടെ… ദിലു എന്നൊക്കെ കേട്ടല്ലോ.. എന്നേ കുറിച്ചാണോ ഡിസ്കഷൻ…. ”
“അയ്ശു പറയായിരുന്നു.. ദിലുന്ന് നല്ല സ്വഭാവം ആണെന്ന്.. എല്ലാരും അവളെ കണ്ടു പഠിക്കണം എന്നൊക്കെ.. ”
“ഹൌ സ്വീറ്റ് യൂ അയ്ശു…. ആക്ച്വലി.. ഞാനിപ്പോ വന്നത് അനു എന്റെ കൂടെ വാ…. നമ്മക്ക് ഒരുമിച്ച് കുറച്ചു ഫോട്ടോസ് എടുക്കാം…. എനിക്ക് എഫ് ബിയിലും ഇൻസ്റ്റേയിലുമൊക്കെ അപ്‌ലോഡ് ചെയ്യണം…..എന്റെ ഹാൻഡ്‌സം ബോയ് ഫ്രണ്ടിനെ കണ്ടു എന്റെ കൊളീഗ്സ് ഒക്കെ ഒന്ന് അസൂയപെടട്ടെ …”
അതും പറഞ്ഞു അവള് അനുനെ അവിടുന്ന് വലിച്ചു കൊണ്ട് പോയി…
അവള് അനുനെ മയക്കി വെച്ചിരിക്കാ… ദുഷ്ട്ടാ… എന്റെ കെട്യോനെ ഓൾക് കിട്ടിയൊള്ളൂ…
ഞാൻ ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോ താഴെ ഗാർഡനിൽ അവര് സെൽഫി എടുത്ത് കളിക്കാ…. തോളിലൂടെ കയ്യിട്ടും അനൂനെ തൊട്ടുരുമ്മികൊണ്ടുള്ള ഫോട്ടോസ് എടുക്കൽ കാണുമ്പോ എനിക്ക് കേറി വരുന്നുണ്ട്….. എല്ലാ കോപ്രായങ്ങൾക്കും കൂടെ നിക്കാൻ ജംഷിയും… ഹും
ഞങ്ങൾ ഗാർഡനിൽ നിന്ന് ഫോട്ടോസ് എടുക്കുന്നത് അയ്ശു എന്തായാലും ബാല്കണിയിൽ നിന്ന് വീശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… അതോണ്ടന്നെ ഞാൻ അവളെ കാണിക്കാൻ വേണ്ടി തന്നെ ദിലുന്റെ തോളിലൂടെ കയ്യിട്ടൊക്കെ ഫോട്ടോക്ക് പോസ് ചെയ്തു…. അയ്ശൂനെ ശുണ്ഠി കേട്ടലാണല്ലോ നമ്മടെ മെയിൻ ഉദ്ദേശം.. . ഹഹഹ.. ഓൾടെ തക്കാളി പോലത്തെ ചുവന്ന മോറ് കാണാൻ തന്നെ ഒരു പ്രതേക ചേലാണ്….ഇതൊക്കെ ചെയ്തു കൂട്ടുന്നെന് വെല്ല ഫലവും ഉണ്ടായ മതിയായിരുന്നു…
♡♡♡
വൈകുന്നേരം. …
“ഞാനൊന്ന് പുറത്ത് പോവാ…ജംഷീടെ കൂടെ …രാത്രി ഒരു സിനിമക്ക് ഒക്കെ പോയിട്ട് വൈകിയേ വരൂ…. ”
കിച്ചണിൽ മറ്റവളുമ്മാരോട് കത്തി അടിച്ചിരിക്കുമ്പോ അനു വന്നു പറഞ്ഞു…
ഞാൻ ഹാളിൽ എത്തിയപ്പോ അതാ ജംഷിക്ക അവിടെ ഡ്രെസ്സൊന്നും ചേഞ്ച് ചെയ്യാതെ ഇരിക്കുന്നു….
“ഇക്കാ.. അനസിന്റെ കൂടെ പോണില്ലേ… ”
“പോകാൻ വിചാരിച്ചതായിരുന്നു… പക്ഷേ…
ദിലു ഞങ്ങള് സിനിമക്ക് പോകാന്ന് പറഞ്ഞപ്പോ അവൾക്കും പോരണം എന്ന്…. ആകെ രണ്ട് ടിക്കറ്റ് ഒള്ളു.. അതോണ്ട് അത് അവൾക് കൊടുത്ത് ഞാൻ പോകുന്നില്ലാ എന്ന് വെച്ചു…പിന്നെ ഇനി കല്യാണത്തിന് രണ്ടീസല്ലേ ഒള്ളു.. പന്തൽപണിക്കാര് ഇപ്പൊ എത്തും… ബന്ധുക്കളും വരുമ്പോ സ്വീകരിക്കാൻ ഒരാള് വേണ്ടേ.. ഞാനിവിടുന്നു മാറി നിന്നാ ശരിയാവില്ലാ…”
അത് കേട്ടതും എന്റെ കാറ്റ് പോയി…. അനസും ദിലുവും ഒരുമിച്ച് പുറത്ത് പോകെ.. പടച്ചോനെ.. ഇതൊരിക്കലും നടക്കാൻ പാടില്ലാ…
അനു അപ്പഴേക്കും ഉമ്മറത്തു നിന്ന് ഹാളിലേക്ക് വന്നു..
“ജംഷി.. ഇജ്ജെന്താ റെഡി ആവാത്തെ… ”
“ജംഷി ഇല്ലാ.. പകരം കമ്പനിക്ക് ഞാൻ പോരെ….”
അതും പറഞ്ഞു ദിലു മുകളിൽ നിന്ന് ഒരു മോഡേൺ ഡ്രസ്സ് ഇട്ട് താഴേക്ക് വന്നു ….
“അനു.. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്…. അത് കഴിഞ്ഞു നമ്മക്ക് ഒരുമിച്ച് സിനിമ ഒക്കെ കണ്ടു പോരാം .. ഓക്കേ…. ”
അയ്ഷ.. ഇടപെട്…. ഇനിയും നീ ഇടപെട്ടില്ലേ കൈ വിട്ട് പോകും . പറഞ്ഞേക്കാം… പിന്നെ കേദിക്കേണ്ടി വരും…
“ദിയാ .. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്…. ”
“എന്താ അയ്ഷ… ”
“1min… ”
അതും പറഞ്ഞു അവളെ വിളിച്ചു ഞാൻ ഒരു റൂമിൽ കേറി വാതിലടച്ചു…
അയ്ഷക് എന്താ ദിലു നോട് പറയാൻ ഉള്ളെ…. ഇങ്ങൾക്ക് അറിയോ…. എന്താവും….. കുറേ നേരായല്ലോ.. ഇന്നൊന്നും ഇറങ്ങൂല്ലേ…
അപ്പൊ വാതിൽ തുറന്ന് ചിരിച്ചു കൊണ്ട് ദിലു പുറത്തേക്ക് വന്നു ….
“അനു.. കൺഗ്രാറ്റ്സ്…”
അതും പറഞ്ഞു എനിക്ക് അവളൊരു ഷേക്ക് ഹാൻഡ് തന്നു…. എന്നിട്ടവിടുന്ന് പോയി…
ഞാൻ വേഗം ആ റൂമിൽ കേറി വാതിലടച്ചു അയഷയോടായി..
“എന്താടി.. അവള് കൺഗ്രാറ്റ്സ് എന്നൊക്കെ പറയുന്നേ.. എന്തിനാ.. എനിക്കൊന്നും മനസ്സിലായില്ലാ… ”
അയ്ഷ എന്റെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട്….
“സന്തോഷ വാർത്ത കേൾക്കുമ്പോ പിന്നെ കൺഗ്രാറ്റ്സ് പറയണ്ടേ… ”
“എന്ത് ഗുഡ് ന്യൂസ്… ”
“അനു ഒരു ഉപ്പ ആകാൻ പോകുന്നു എന്ന ഗുഡ് ന്യൂസ്….. ”
ഏ….!!!
അതുകേട്ടതും ഞാൻ വാ പൊളിച്ച് അന്തം വിട്ട് നിന്നു….!!!.
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission