Skip to content

അഴകേ നീയെൻ ചാരെ – പാർട്ട്‌ 1

aksharathalukal-novel

✍_*മഴമുകിൽ💙*

“അപ്പോൾ ഇയാൾ പറഞ്ഞു വരുന്നത് ”

“സത്യാഡോ എനിക്ക് നിന്നെ ഒരുപാടിഷ്ട്ടമാണ്……”

കാശിയുടെ വാക്കുകൾ കേട്ട് ദേവൂന്റെ കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് വരുമെന്നായിട്ടുണ്ട്…….

“ഓഹ് അപ്പോൾ എന്നെ ഇയാൾ എന്നാ കെട്ടാൻ പോകുന്നെ…….”

ദേവു അവന്റെ നേരെ പിരികം പൊക്കികൊണ്ട് ചോദിച്ചു…….

ചോദ്യം കേട്ടതും അവൻ കുടിച്ചു കൊണ്ടിരുന്ന കോഫി തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി……….

“എന്തുപറ്റി……”

അവൾ അവൻറെ തലയിൽ പതിയെ തട്ടികൊണ്ട് ചോദിച്ചു………

“ഇനിയെന്ത് പറ്റാൻ”

അവൻ അവളെ നോക്കി ഒഴുക്ക് മട്ടിൽ പറഞ്ഞു………

അവളൊന്നും മനസ്സിലാകാതെ അവനെ നോക്കി……..

” എന്തും…. സഹിക്കാം…. പക്ഷെ നിന്നെയൊക്കെക്കൊ കെട്ടുക എന്നു പറയുന്നതിലും ബേധമെന്നെ കൊല്ലുന്നതാ……”

ദേവൂനെ നോക്കി കാശി പറഞ്ഞപ്പോൾ അവളവനെ രൂക്ഷമായി നോക്കി ചുണ്ട് കോട്ടി….

എന്റെ മിച്ചുട്ടി(ദേവു)നീയെന്താ ഇങ്ങനെ……ഞാൻ നിൻറെ സ്വന്തം ഏട്ടൻ അല്ലെ ഏട്ടന്മാർ ആരെങ്കിലും അനിയത്തി മാരെ പ്രണയിക്കുമോ……?ഞാൻ പറഞ്ഞത് ഞാൻ നിന്നെ നിന്റെ പെങ്ങളുടെ സ്ഥാനത് സ്നേഹിക്കുന്നു എന്നാണ്…….”

അതിനിപ്പോൾ ഞാൻ തല കുത്തി നിൽക്കണോ കൊരങ്ങാ ഞാൻ ചുമ്മാ ചോദിച്ചതാ……. തീരെ ബുദ്ധിയില്ല പൊലീസാണെന്നും പറഞ്ഞു നടക്കുന്നു പോലീസ് കാരുടെ വില കളയാൻ………”

“ഡി….. ഡി വേണ്ടാട്ടോ” കാശി മുഖത്തു കപട ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു………

“ഓഹ്…. നമ്മളൊന്നും പറഞ്ഞില്ലേ…..”

കൂപ്പ് കയ്യോടെ അവളെ നോക്കിക്കൊണ്ട് ദേവി പറഞ്ഞു……….

” അതേയ് മിച്ചുട്ടി നീയാ ഓർഫനേജിൽ നിന്നും എന്റെ വീട്ടിലേക്ക് വരുമോ…… എന്റെ കുഞ്ഞി പെങ്ങളായിട്ട്……..”

കാശിയുടെ ചോദ്യം അവളെ അതിശയിപ്പിച്ചു………

“എന്താ മോനെ പോലീസെ ഭ്രാന്താണോ നിങ്ങൾക്ക് എന്നെ കൊണ്ടുപോകാൻ അതും ആരുമില്ലാത്ത എന്നെ നിങ്ങളുടെ ആ വലിയ കൊട്ടാരത്തിലേക്ക്…….”

കളിയാക്കി കൊണ്ടവൾ പറഞ്ഞു അതിനവൻ അവളെ നോക്കി ഒരു ചെറു ചിരി സമ്മാനിച്ചു………

“വല്ലാതെ ചിരിക്കല്ലേ ഉണ്ണി എന്ന മുടിഞ്ഞ ഗ്ലാമറാ……..”

“സത്യമാണോ മിച്ചു ഞാൻ ഗ്ലാമർ ആണോ ”

കണ്ണുകൾ വിടർത്തി കൊണ്ട് കാശി ചോദിച്ചു……..

“എന്റെ ദേവിയെ ഒരു കള്ളവും പറയാൻ പറ്റില്ല എന്നു വെച്ചാൽ ഇതെന്ത് കൂത്തു……”

ഇടം കണ്ണിട്ടു കാശിയെ നോക്കി ദേവു പറഞ്ഞു……..

” പോടി കുട്ടി രാക്ഷസി ഒരാഴ്ചക്കുളിൽ നീയെന്റെ വീട്ടിൽ എത്തിയിരിക്കും…… ”

ഒരു വെല്ലുവിളി നടത്തി കാശി അവിടെ നിന്നും പോയി………

“ആഹ്….. എങ്ങനെ ഉണ്ടായിരുന്ന ചെക്കനാ എന്റെ കൂടെ കൂടി അതും ഇല്ലാണ്ടായി……… അല്ലേലും ഞാനൊരു സംഭവം തന്നെയാണല്ലോ…….”

സ്വയം പൊക്കിയടിച്ചു കൊണ്ടവൾ ആ കഫേയിൽ നിന്നും പുറത്തേക്കിറങ്ങി……..

“ദേവമിത്ര” എന്ന ദേവു അച്ഛനും അമ്മയും ആരാണെന്ന് ചോദിച്ചാൽ അവളുടെ കയ്യിൽ ഉത്തരമില്ല……അല്ലെങ്കിൽ അനാഥയായ അവൾ ആരെ ചൂണ്ടി കാണിക്കനാണ്……….

ആളൊരു ക്രിസ്ത്യൻ ഓർഫനേജിൽ ആണെങ്കിലും അവൾ ക്രിസ്ത്യനല്ല……… ഒരിക്കൽ അവിടുത്തെ വാർഡനോട് ചോദിച്ചപ്പോൾ അവൾക്ക് കിട്ടിയ മറുപടി………

നിന്നെ നിന്റെ അമ്മയുടെ കൂട്ടുകാരി ഇവിടേക്ക് കൊണ്ടുവന്നു തന്നപ്പോൾ ഞഞങ്ങളോട് ഒരു കാര്യം അപേക്ഷിച്ചിരുന്നു….. നിന്നെ നിന്റെ അമ്മയുടെ മതത്തിന്റെ വിശ്വാസത്തിൽ വളർത്താൻ……..”

അത് കേട്ട് സംതൃപ്തിയടഞ്ഞയവൾ പിന്നീട് ഒരിക്കൽ പോലും ത്രേസ്യടത്തി(വാർഡൻ)ആ ചോദ്യം ചോദിക്കാൻ പോയിട്ടില്ല……….

അച്ചനേ ആരോ കൊന്നതാണെന്നും ‘അമ്മ കുത്തു കൊണ്ട് മരിച്ചതാണെന്നും അവൾക്കറിയാം….. എങ്കിലും അതൊന്നും ആരോടുമവൾ പറയാറില്ല………ഇരുദിവസം വാർഡൻ  ആരോടോ പറയുന്നത് കേട്ടതാണ്…….

ഇവിടെ നിന്നും ചില കുട്ടികളെ മക്കളില്ലാത്ത ദമ്പതികൾ കൊണ്ടുപോകുമ്പോൾ അവളും കൊതിയോടെ നോക്കി നിൽക്കാറുണ്ട് എന്നെങ്കിലും തെന്നെയൂം കൊണ്ട് പോകാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ………പക്ഷെ……!!!ത്രേസ്യേടത്തി സമ്മതിക്കാറില്ല…….

പക്ഷേ…..ഇന്ന് കാശി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി അതാണ് അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ അവൾ ശ്രമിച്ചത്…….

കാശി എന്ന കാശിനാഥൻ  acpയാണ് പുള്ളി…..ഒരിക്കൽ ദേവുവും അവനുമായി നന്നായി ഉടക്കി അമ്പലത്തിൽ പോകുന്ന വഴിയിൽ അന്നവൻ പോലീസ് ആണെന്നൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല……..

“അങ്ങനെ കൂട്ടുകാരികൾ പറഞ്ഞു എല്ലാം അറിഞ്ഞപ്പോൾ അവളുടെ പ്ലിങ്ങി പ്ലിങ്ങസ്യാ ഭാവത്തിൽ……പിന്നെ അവനെ കണ്ടു സോറിയൊക്കെ പറഞ്ഞു….. ആ സോറയിൽ തുടങ്ങിയതാണ് അവരുടെ ബന്ധം……….

കാശി പറഞ്ഞിട്ടാണെങ്കിലും ഒരു  വിധമവന്റെ ബാഗ്രൗണ്ടും അവൾക്ക് നല്ല പോലെ അറിയാം……..അവന്റെ വീട് ഈ നാട്ടിലല്ല എന്തോ ആവിശ്യത്തിന് വേണ്ടി വന്നതാണ് അവനും കൂടെ അവന്റെ അച്ചനും അമ്മയും…….ഇവിടെയൊരു വീടെടുത്തു താമസിക്കുന്നു…… അടുത്ത മാസമവർ നാട്ടിലേക്ക് തിരിക്കും……..ഇവിടെ നിന്നും ഒരുപാട് ദൂരെയാണ് അവന്റെ നാട്……..

അവന്റെ ഒരു വലിയ ഫാമിലിയാണ്……കൃഷ്ണമംഗലം തറവാട്……. പേര് കേട്ട തറവാട് പണം കൊണ്ടും പ്രശസ്തി കൊണ്ടും തലയുയർത്തി നിൽക്കുന്ന ഒരു സാമ്രാജ്യം തന്നെ ആയിരുന്നത്……..

കാശിയുടെ അമ്മയെ അവൾക്ക് ഒരുപാടിഷ്ട്ടമാണ് ചെറുപ്പത്തിൽ മിസ്സിങ് ആയി….. പിന്നീട് ഒരുപാട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം….. അവരുടെ മകൾ മരിച്ചു അതിന് ശേഷം മാനസിക നില തെറ്റിയ അവർ ദേവുവിനെ കാണുമ്പോളെല്ലാം നല്ല ഹാപ്പിയാണ്……..

ഒരമ്മയുടെ സ്നേഹം പലപ്പോഴും അവർ അവരിൽ നിന്നും അനുഭവിച്ചിട്ടുണ്ട്……

❤💙💜❤💙💜❤💙💜❤💜💙❤

കാശിയുടെ ബൈക്ക് ഒരു ഇരുനില വീടിൻറെ  ഗേറ്റ് കടന്നു അകത്തേക്ക് കയറി…… അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും ഒരു സ്‌ത്രീ അങ്ങോട്ടേക്ക് ഓടി വന്നു…….

അവന്റെ പിറകിലേക്ക് കണ്ണുകൾ വിടർത്തി നോക്കി അവന്റെ കൂടെ ആരുമില്ലെന്ന് കണ്ടതും അവരുടെ മുഖം മങ്ങി……അവരുടെ മുഖം കണ്ടതും കാശിക്ക് കാര്യം മനസ്സിലായി………

എന്നും ഇതുപോലെ പ്രതീക്ഷയോടെ അവർ അവരുടെ മോളെന്നു കരുതുന്ന ദേവുവിന് വേണ്ടി കാത്തു നിൽക്കാറുണ്ട്……..

“ഇന്നുമെന്നെ പറ്റിച്ചല്ലേ എന്റെ മോൾക്ക് ഞാൻ എന്തൊക്കൊ ഉണ്ടാക്കി വെച്ചു.   അവളിന്നും വന്നില്ലേ എന്നോട് പിണക്കമാണോ അവൾക്ക് ……..”

കാശിയുടെ അമ്മ മല്ലിക അവനെ നോക്കി ചോദിച്ചു………

“എന്റെ മല്ലിക കൊച്ചേ നമ്മുടെ ദേവു ഇപ്പോൾ ഇങ്ങോട്ടേക്ക് വാരത്തിന്റെ കാരണം എന്തണെന്ന് അറിയുമോ…….?”

അവരുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ടവൻ ചോദിച്ചു….. അവരില്ലെന്ന് തലയാട്ടി……

“എന്തണെന്ന് വെച്ചാൽ ദേവു പറഞ്ഞു എന്നെ കൊണ്ടുവരാൻ ഏട്ടനും അമ്മയും അച്ഛനും ഒരുമിച്ചു വരണമെന്ന് അച്ചൻ അതിന് സമ്മതിക്കില്ലല്ലോ……..?”

അവൻ അവരെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു……

“ആരെടാ….സമ്മതിക്കാത്തത് എന്റെ മോളേയും കത്താണ് ഞാൻ ഇരിക്കുന്നത്…….”

അവന്റെ വാക്കുകൾ കേട്ട് മുറിയിൽ നിന്നും ഇറങ്ങി വരുന്ന അവന്റെ അച്ചനെ കണ്ടതും അവൻ വെളുങ്ങനെ ചിരിച്ചു………..

എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട് നാളെ തെന്നെ നമുക്കു മോളെ ഇങ്ങോട്ടേക്ക് കൊണ്ടുവരാം…….പിന്നെ ഒരാഴ്ച്ച കഴിഞ്ഞാൽ നമ്മുടെ തറവാട്ടിലേക്ക്…..

” ഇതൊക്കെ എപ്പോൾ ഞാനറിഞ്ഞില്ലല്ലോ……..?”

“ആഹ്…..അതിന് നിനക്കെന്താണ് അറിയുക പോലീസാണ് പോലും പോലീസ്……..”

” അച്ഛാ…….”

അവൻ അയാളെ നോക്കി പരിഭവത്തോടെ വിളിച്ചു

” നീപോടാ വാ മല്ലി മരുന്ന് കഴിക്കാൻ സമയമായി”

അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടെ നിന്നും അവന്റെ അമ്മ മല്ലിയേയും കൂട്ടി അച്ഛൻ ഇന്ദ്രദേവൻ അവിടെ നിന്നും പോയി………

ഇന്ന് രാവിലെ ഞാൻ ആരെയാണോ കണി കണ്ടത്……സ്വയം തലക്ക് അടിച്ചു കൊണ്ട് കാശി ആലോജനയിൽ മുഴുകി……..

❤❤❤❤❤💜💜💜💜❤❤❤❤❤

പിറ്റേ ദിവസം…,,,,,,,,

മിത്ര നിന്നെ കാണാൻ വിസിറ്റർ വന്നിട്ടുണ്ട്……..

അവളെ തട്ടി വിളിച്ചുകൊണ്ട് വാർഡൻ പറഞ്ഞതും അവൾ ഉറക്കച്ചടവോടെ എണീറ്റിരുന്നു അവരെ നോക്കി……….

“കോളേജില്ലാത്ത സമയത്തും ഒന്ന് നേരം പോലെ ഉറങ്ങാൻ സമ്മതിക്കില്ലെന്ന വെച്ചാൽ……..”

അവൾ വിമ്മിഷ്ട്ടത്തോടെ അവിടെ നിന്നും എഴുന്നേറ്റു ഷെൽഫിൽ നിന്നും ഡ്രസ്സെടുത്തു ഫ്രഷാവാൻ പോയി………

ഫ്രഷായി തിരിച്ചു വന്നപ്പോളും വാർഡൻ അവിടെ തന്നെയുണ്ടായിരുന്നു……..

എന്താണ് ത്രേസ്യേടത്തി മുഖത്തൊരു മ്ലാനത……. അവൾ കുരുമ്പോടെ ചോദിച്ചപ്പോൾ അവർ ചിരിച്ചു……..

“ചിലക്കാതെ വാടി”

അവർ കള്ള ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചുകൊണ്ട് നടന്നു……….

വാർഡന്റെ ഓഫീസിൽ എത്തിയതും അവിടെയിരിക്കുന്ന ആളുകളെ കണ്ടു ദേവൂന്റെ കിളികൾ അന്റാർട്ടിക്കയിലേക്ക് പോയി………കാശിയെ നോക്കിയപ്പോൾ അവൻ നന്നായി ഒന്നിളിച്ചു കൊടുത്തു……….

“അച്ഛനും അമ്മയും എന്താ ഇവിടെ……?”

അവൾ കിളിപോയ പോലെ അവരെ നോക്കി ചോദിച്ചു…….

“മോളെ കൂട്ടികൊണ്ടുപോകാൻ വന്നതാ……. ”

മല്ലിക തിടുക്കത്തിൽ പറഞ്ഞു….. അവൾ വാർഡനെ നോക്കിയപ്പോൾ അവരുടെ മുഖത്തും നിരാശ നിഴലരിച്ചിരുന്നു…….

അവളൊന്നും മിണ്ടിയില്ല കാരണം കാശിയുടെ അമ്മയുടെ മുഖത്തെ തെളിച്ചവും അവരുടെ ഉത്സാഹവും തന്നെ ആയിരുന്നു കാരണം……… സ്വന്തമല്ലെങ്കിലും ആ ആറുമാസത്തിനുള്ളിൽ അതവളുടെ സ്വന്തമായി മാറിയിരുന്നു……..

എല്ലാ ഫോർമാലിറ്റീസും ശെരിയാക്കി അവൾ അവിടെ നിന്നും പടിയിറങ്ങി പോകേണ്ട സമയമെത്തി………

“എന്നെ മടുത്തു പോയോ ത്രേസ്യ കൊച്ചേ……..”

അത്രയും സമയം പിടിച്ചു വച്ചിരുന്ന കണ്ണീർ അവളിൽ നിന്നുമാ ചോദ്യം കേട്ടതും നിയന്ത്രണമില്ലാതെ ഒഴുകി………

“മോൾക്ക് ഇവിടെ സുരക്ഷിതമല്ല മോള് വളർന്നു വരുകയാണ് മോളിപ്പോൾ ഉള്ളത് ഭദ്രമായ കൈകളിൽ തന്നെയാണ് മോളുടെ പ്രായത്തിൽ ഇവിടെയാരുമില്ല മോൾക്ക് അറിയാലോ…….ഇടക്ക് ഇങ്ങോട്ടെക്ക് വരണം കേട്ടോ…….”

അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടവർ പറഞ്ഞു……..

“എന്തിനാ ഏട്ടാ…… അവർ കരയുന്നെ ”

ദേവൂനെ ചേർത്തു പിടിച്ചു കരയുന്ന വാർഡനെയും അവിടെയുള്ള കുട്ടികളെയും നോക്കി മല്ലി ചോദിച്ചു……..

”  അതോ…..?മോൾ ഇത്രയും കാലം ഇവിടെയായിരുന്നില്ലേ അതാണ്…..”

ഇന്ദ്രൻ മല്ലിയോട് പറഞ്ഞു……….

ദേവു എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നുമിറങ്ങി……

അവിടെ നിന്നും മൂന്നുമണിക്കൂർ യാത്രയുണ്ട് അവരുടെ വീട്ടിലേക്ക്…….

ദേവൂന്റെ മൗനം കണ്ടപ്പോൾ അതു ശെരിയാക്കാനായി കാശി അവളെ ചൊറിഞ്ഞു കൊണ്ടിരുന്നു……..അവസാനം അവൾ പഴയ ദേവു ആയപ്പോൾ എല്ലാവർക്കും സന്തോഷമായി…….

വീട്ടിലെത്തിയതും കാശി അവൾക്കുള്ള റൂം കാണിച്ചു കൊടുത്തു റെസ്റ്റെടുക്കാൻ പറഞ്ഞു…..കാറിൽ നിന്നും കാശി ഉറങ്ങാന് സമ്മതിക്കാത്തത് കൊണ്ടും അവൾക്ക് നല്ല ക്ഷീണം ഉള്ളത് കൊണ്ടും അവൾ ബെഡിൽ കിടന്നപ്പോൾ തെന്നേ ഉറങ്ങി പോയിരുന്നു…………
ഓഫീസ് മുറിയിൽ എന്തോ ചിന്തിച്ചിരിക്കുന്ന ഇന്ദ്രന്റെ അടുത്തേക്ക് കാശി വന്നു……

“എന്താ അച്ഛാ മിച്ചൂനെ ഇവിടേക്ക് കൊണ്ട് വന്നത് തെറ്റായി തോന്നുന്നുണ്ടോ…….”

ഇല്ല മോനെ ഒരിക്കലുമില്ല അവളെന്റെ മോള് തന്നെയാണ്  പതിനാല് വർഷങ്ങൾക്ക് മുമ്പ് കാണാതെ പോയ നമ്മുടെ മോൾ “ദേവമിത്ര”അങ്ങനെയേ പുറം ലോകം അറിയാൻ പാടൂ അറിയാലോ നിനക്ക് നിന്റെ ചെറിയച്ചൻ മാരെ…….

ഇന്ദ്രൻ പറഞ്ഞപ്പോൾ കാശി തലകുലുക്കി……. അവളെ കണ്ടാൽ അവർക്ക് നിഷേധിക്കാൻ കഴിയില്ല എല്ലാം കൊണ്ടും അവൾ നമ്മുടെ മോള് തന്നെയാണ് ദേവൂനെ കാര്യങ്ങൾ പറഞ്ഞു നീ മനസ്സിലാക്കിപ്പിക്കണം……….”

ശെരിയച്ചാ…….. കാശി സന്തോഷത്തോടെ അവിടെ നിന്നും നടന്നു നീങ്ങി………

❤❤❤❤❤💜💜💜💜❤❤❤❤❤

കാശി ദേവൂനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾ വാ തുറന്നിരുന്നു പോയി…….

“ബൈ ദ ബൈ ചേട്ടാ എനിക്ക് അച്ചന്റെയും അമ്മയുടെയും ഫാമിലിയിൽ മുറച്ചേക്കൻ മാരൊന്നും ഇല്ലല്ലോ…..കാശിയെ നോക്കിയവൾ താടിക്ക് കൈകൊടുത്തു കൊണ്ട് ചോദിച്ചു……”

“ഏയ്….. അതോർത്ത് നീ പേടിക്കേണ്ട അതിൽ നീ ഭാഗ്യവധിയാണ്……..”

കാശി പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി………

“ഓഹ്….. സന്തോഷമായി രമാണാ സന്തോഷമായി……..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…….

“അപ്പോൾ നാളെ ആടുത്താഴ്ച്ച ഇവിടെ നിന്നും തറവാട്ടിലേക്ക് തിരിക്കുന്നു……ഇതുവരെ എന്റെ ചേട്ടനെ കളിയാക്കിയവരുടെ തലയുയർത്തി പിടിച്ചു നിൽക്കുന്നു…….കൂടെ എന്തിനും ഏട്ടന്റെ മിച്ചുവുമുണ്ടാകും…..ഉള്ളിൽ നിന്നും അണപൊട്ടി വരുന്ന സങ്കടങ്ങളെ അടിച്ചമർത്തി കൊണ്ട്  ദേവു പറഞ്ഞു………ജനിച്ചു വളർന്ന നാട്ടിൽ നിന്നും പോകാനുള്ള കൊതി തീരെയില്ല…… പിന്നെയിവരുടെ സംതോഷങ്ങൾ കാണുമ്പോൾ ദേവു എല്ലാമറക്കും………ഇവരൊക്കെ തന്റെ ആരൊക്കെയാണെന്ന തോന്നൽ……

അതാണ് എന്റെ പെങ്ങൾ കാശി വീറോടെ പറഞ്ഞു……..

സന്തോഷങ്ങൾ പങ്കുവെച്ച നിമിഷങ്ങൾ വിഷമങ്ങളിൽ കൂടെ നിൽക്കുന്ന ഏട്ടൻ  എന്തിനും കൂടെ നിൽക്കുന്ന മാതാപിതാക്കൾ ആ ദിവസങ്ങളിൽ ദേവു മനസ്സിലാക്കുവായിരുന്നു അവരുടെ സ്നേഹം………

സന്തോഷങ്ങൾ നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് പുതിയ വില്ലൻ മാർ കടന്നു വരുന്നതറിയാതെ……..

തുടരും…….

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഇത് പ്രതികാരത്തിന്റെ കഥയാണ് അതിലൂടെയുള്ള പ്രണയത്തിന്റെ കഥയാണ് നിങ്ങൾ എന്റെ ഈ കഥ സ്വെർകരിക്കുമെന്ന പ്രതീക്ഷയിൽ……..

ഇതൊക്കെ ചോദിക്കാൻ നീയാരാടി എന്നു ചോദിക്കുന്നവരോട്…… ?ഞാൻ ഒരു കുട്ടി ഭൂതം എഴുതി വെറുപ്പിക്കാൻ വന്ന ഒരു പാവം കറുത്ത മാലാഖ………😁😁😁😁

വായിച്ചു ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…….. ഒളിച്ചു കളിക്കാതെ റിവ്യൂ തരണേ….. പുറത്തേക്ക് വന്നാൽ നമുക്ക് ഐസ് ആൻഡ് വാട്ടർ കളിക്കാം………😉😉😉😉

ന്നാൽ ബാ ഇത് വായിക്കണമെങ്കിൽ വന്നെന്റെ കൂടെ കൂടിക്കോ……കുറച്ചൊക്കെ ചളിയും ഉണ്ട്ട്ടോ അതില്ലെങ്കിൽ എന്തു അല്ല പിന്നെ…….😚😚😚😚😚

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അഴകേ നീയെൻ ചാരെ – പാർട്ട്‌ 1”

Leave a Reply

Don`t copy text!