Skip to content

അഴകേ നീയെൻ ചാരെ – പാർട്ട്‌ 3

aksharathalukal-novel

✍💙_*മഴമുകിൽ*_💙

ഭക്ഷണം കഴിക്കാൻ ടൈം ആയപ്പോൾ എല്ലാവരും താഴേക്കിറങ്ങി വന്നു…….

ദേവുവാണെങ്കിൽ ഇപ്പോളെനിക്ക് ഫുഡ് വേണ്ടെന്നും പറഞ്ഞു ഇരിക്കുകയാണ് സോഫയിൽ…….

“ദേ….. മിച്ചു നീ കളിക്കാതെ വന്നു കഴിക്ക്…”

അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് കാശി പറഞ്ഞു.

എനിക്ക് വേണ്ടാ….വിശക്കുന്നില്ല ഏട്ടാ….. ചിണുങ്ങികൊണ്ടവൾ പറഞ്ഞു….. വീർ അവളെ തന്നെ നോക്കിയിരിക്കുന്നത് മായ നീരവിന് കാണിച്ചു കൊടുത്തു……..

“ഇത് അത് തന്നെയാ നീരവ് വീറിന്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കാം അവനവളെ പ്രണയിക്കുന്നുണ്ടെന്ന്…….”

നീരവിന്റെ ചെവിയിൽ മായ പതിയെ പറഞ്ഞു….

“ആയിരിക്കാം മായ പക്ഷെ നീ സ്റ്റെല്ല അവളുടെ കാര്യമോർത്തോ അവനെ കിട്ടാൻ വേണ്ടി അവളെന്ത് താഴ്ന്ന കളിയും കളിക്കും……”

നീരവ് ദേവൂനെ നോക്കി പേടിയോടെ പറഞ്ഞു.

കാശി ദേവൂനോട് എന്തോ ചെവിയിൽ പറഞ്ഞപ്പോൾ അവളനുസരണയുള്ള  കുട്ടിയെ പോലെ അവന്റെ അടുത്തു പോയിരുന്നു. ചെറുപ്പം തൊട്ടേ അവൾക്ക് സ്വയം കഴിച്ചു ശീലമില്ല ആരെങ്കിലും വാരി കൊടുത്താലേ അവൾ വല്ലതും കഴിക്കൂ…. അത് കാശിക്ക് അറിയാവുന്നത് കൊണ്ടാവൻ കൈ കഴുകി അവിടെയുള്ള ടിഷ്യൂ കൊണ്ട് അഞ്ചാറു തവണ തുടച്ചു….. അവൾക്കാരികിലായി ചെയറിട്ടിരുന്നു……

“നിനക്കും തുടങ്ങിയോ കാശിയെ ഈ ഭ്രാന്ത്….”

താടിക്ക് കൈ കൊടുത്തു സാവിത്രിയമ്മ ചോദിച്ചു…….

“ഏയ്… ഇല്ല അച്ഛമ്മേ മിച്ചൂന് ഫുഡ്‌ വാരി കൊടുക്കണം ഇല്ലെങ്കിൽ അവൾ കഴിക്കില്ല….എപ്പോഴെങ്കിലും അവൾ കൈ കൊണ്ട് കഴിക്കൂ…….”

“അമ്പടി കള്ളി നീയാൾ കൊള്ളാലോ……”

സാവിത്രിയമ്മ ചിരിച്ചു അവൾ കണ്ണിറുക്കി കാണിച്ചു കൊടുത്തു…..

“ അതിനെന്തിനാ ഇങ്ങനെയൊക്കെ കൈ കഴുകുന്നത്……”

രോഹിണി പുച്ഛത്തോടെ ചോദിച്ചു……

അല്ലെങ്കിൽ അവൾ കഴിക്കില്ല അവൾക്ക് എപ്പോഴും ഫുൾ നീറ്റായിരിക്കണം….. വൃത്തിയുടെ കാര്യത്തിൽ അവളിത്തിരി ഫാസ്റ്റാണ് ബട്ട് അതിൻറെ ഭ്രാന്തൊന്നുമില്ല……

കാശി ദേവൂന് നേരെ തിരിഞ്ഞു അവൾക്ക് വാരികൊടുത്തു ഇടക്ക് അവളറിയാത്ത ഭാവത്തിൽ അവന്റെ കൈ കടിച്ചു…….

“ആഹ്….”

കാശി രൂക്ഷമായി നോക്കി അവളവനെ നോക്കി കണ്ണിറുക്കി….

അവരുടെ കുസൃതയെല്ലാം പുഞ്ചിരിയോടെ സാവിത്രിയമ്മ നോക്കിയിരുന്നു…….

ഭക്ഷണം കഴിച്ചെല്ലാവരും ഹാളിൽ ഒത്തുകൂടി……

“അല്ലാ…. ദേവുമോൾക്കിപ്പോൾ പതിനെട്ട് വയസ്സായില്ലേ…ന്റെ കുട്ടിനെ ഇപ്പോഴും കെട്ടിക്കില്ല എല്ലാവരോടുമായി ഇപ്പോൾ തന്നെ ഞാൻ പറയുന്നു…….”

അല്പം ഗൗരവമാർന്ന സ്വരത്തിൽ സാവിത്രിയാമ്മ പറഞ്ഞപ്പോൾ ദേവൂന്റെ കണ്ണുകൾ വിടർന്നു…..അത് വീറും ശ്രദ്ധിച്ചു……

“അല്ലെങ്കിലും ഇവളെ കെട്ടിയാൽ അവന്റെ അന്ത്യം അന്ന് രാത്രി തന്നെയുണ്ടാകും കാണുമ്പോലെയല്ല ബുദ്ധിയില്ലാത്ത കൊച്ചാണ്…..”

കാശി ഗോളടിച്ചതും ദേവൂന് എരിഞ്ഞു കേറി……

“ഓഹ് പിന്നെ പറയുന്ന ആളോ….. ips ആണെന്നൊക്കെ പറയും പക്ഷേ സ്വഭാവം കണ്ടാൽ കുട്ടികൾ പോലും തോറ്റ് പോകും…….”

അവൻറെ പന്ത് അവന്റെ അടുത്തേക്ക് തന്നെ ദേവു തട്ടി…….

“ അല്ല ന്റെ കുട്ടിക്ക് പഠിക്കാൻ പോണ്ടേ…..”

“അതൊക്കെ ഞാൻ ശെരിയാക്കിയിട്ടുണ്ട് അച്ഛമ്മേ…….”

ദേവു അത്ഭുതത്തോടെ കാശിയെ നോക്കി അവളറിഞ്ഞിട്ടില്ലായിരുന്നു ഇതൊന്നും. അവളുടെ നോട്ടം കണ്ടിട്ടാവണം അവൻ ഷോള്ഡർ പൊക്കി കാണിച്ചു കൊടുത്തു ചിരിച്ചു കൂടെ അവളും.

“ആഹ് അച്ഛമ്മേ അതൊക്കെ ഞാൻ ശെരിയാക്കിയിട്ടുണ്ട്……”

കാശി മറുപടിയായി പറഞ്ഞു…..

“ഇവിടെ അടുത്തുള്ള കോളേജിൽ തന്നെയല്ലേ…?”

സാവിത്രിയമ്മ അവളെ തലയിൽ തലോടി കൊണ്ട് തിരിക്കി……

“അല്ല അച്ഛമ്മേ അവളുടെ കോളേജിലേക്ക് ഇവിടെ നിന്നും കുറച്ചു ദൂരം പോണം……”

“അതെന്താ മോനെ കാശി മോളെ ഇവരുടെ ആരുടെയെങ്കിലും കോളേജിൽ ചേർത്താൽ പോരായിരുന്നോ…… ”

കമല ചോദിച്ചു…..

“ അത് വേണ്ട ചെറിയമ്മെ അവൾക്ക് ആ കോളേജ് അതൊന്നും ശെരിയാകില്ല എനിക്കിടക്ക് അവളുടെ കാര്യങ്ങൾ അന്വേഷിക്കാനും അവളെ എന്റെ കൂടെ കൊണ്ടുപോകാനും കൊണ്ടുവരാനും……അത് മതി…….”

“ എന്നാലും മോനെ…..”

സാവിത്രിയമ്മ അവനെ നോക്കി…..

“അച്ഛമ്മേ ഇവർ പഠിക്കുന്ന കോളേജിൽ ഫാഷൻ ഡിസൈനിങ് കോഴ്സില്ല അതാവുമ്പോൾ ആ കോളേജിൽ അവൾക്ക് രണ്ടും കൂടെ ചെയ്യാം…
.അവളുടെ ആഗ്രഹമാണ് ഫാഷൻ ഡിസൈനർ…….”

കാശി പറഞ്ഞപ്പോൾ നീരവും മായയും വീറിനെയും ദേവുവിനെയും മാറി മാറി നോക്കി……

“അതെന്തിനാ കാശി മോനെ വീർ മോനുണ്ടല്ലോ…… ”

പവിത്രയും ഇടയിൽ കയറി പറഞ്ഞു…….

“അതിനവൻ ഒരു കുട്ടിയെ പോലും അടുത്തേക്ക് അടുപ്പിക്കില്ല എന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാവുന്നതല്ലേ……”

“എനിക്ക് കുഴപ്പമൊന്നുമില്ല ബട്ട് അവളവിടെ തന്നെ പഠിച്ചോട്ടെ അവൾക്ക് വല്ല ഡൗട്‌സ് ഉണ്ടെങ്കിൽ എന്നോട് ചോദിക്കട്ടെ………”

വീർ ദേവൂനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി……..

അവിടെയുള്ളവർ ദേവു ഒഴികെ അവന്റെ വാക്കുകൾ കെട്ട് തറഞ്ഞു നിൽക്കുകയായിരുന്നു…….

💜💙❤💜💙❤💜💙❤💜💙❤💜💙❤💜💙

രാത്രി ടെറസ്സിന്റെ മുകളിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന വീറിന്റെ അടുത്തേക്ക് സ്റ്റെല്ല വന്നു നിന്നു. അവൾ വന്നതൊന്നും അവനറിഞ്ഞിട്ടില്ല.

“വീർ നീയെന്താ വീർ എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്….. ഏഹ് ഞാൻ നിന്നെ സ്നേഹിച്ചതല്ലേ കുഞ്ഞു നാൾ മുതൽ നിന്റെ പപ്പയും എന്റെ പപ്പയും എല്ലാം ഉറപ്പിച്ചതല്ലേ എന്നിട്ടും എന്തിനാ വീർ നീയെന്നിൽ നിന്നുമിങ്ങനെ ഒളിച്ചോടുന്നത്……..”

സ്റ്റെല്ല വീറിന്റെ മുമ്പിൽ ചെന്നു നിന്ന്കൊണ്ട് പറഞ്ഞു അവനതൊന്നും കേൾക്കാത്ത ഭാവത്തിൽ വേറെയെവിടേക്കോ നോക്കി നിൽക്കുകയായിരുന്നു. വീണ്ടും വീണ്ടുമവൾ അതുതന്നെ പറഞ്ഞവനെ ശല്യം ചെയ്തു കൊണ്ടിരുന്നു………

“ സ്റ്റെല്ല നിന്നോട് ഞാൻ പലയവർത്തി പറഞ്ഞു നിന്നെ എന്റെ ഫ്രണ്ടിന്റെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളു ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ സൗഹൃദം പ്രണയമാക്കിയെടുത്ത് എന്നെ പ്രയാണിയിച്ചത് നിന്റെ മാത്രം തെറ്റാണ്…….”

അവൻ രാത്രിയുടെ നിലാവിന്റെ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ട് പറഞ്ഞു. നിറഞ്ഞു നിൽക്കുന്ന ക്രോധത്തെ അവനാൽ കഴിയും വിധമാവൻ നിയന്ത്രിച്ചു നിർത്തി.

“ നിന്റെ മനസ്സിലിപ്പോൾ അവളായിരിക്കുമല്ലേ ദേവമിത്ര പക്ഷേ ഒന്ന് നീയോർത്തോ അവളെ നിനക്ക് കിട്ടുമെന്ന് നീ കരുതെണ്ടാ. നീയും നീരവ് പറഞ്ഞത് കെട്ടതല്ലേ അവളുടെ ഏട്ടനെ പരിഹസിച്ചാൽ ഉള്ളത്….. സോ അങ്ങനെ നോക്കുമ്പോൾ ഒരിക്കലും നിനക്കൊരു സുഹൃത്ത്ബന്ധം പോലും അവളിൽ സ്ഥാപിക്കാൻ കഴിയില്ല…….”

ഉറച്ച ആത്മവിശ്വാസത്തോടെ സ്റ്റെല്ല പറഞ്ഞു. ശാന്തമായി നിന്നിരുന്ന അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവളോടൊന്നും പറയാതെ അവളെ രൂക്ഷമായി നോക്കി അവനവിടെ നിന്നും നടന്നു നീങ്ങി.

അവന്റെയുള്ളിൽ സ്റ്റെല്ല അവസനമായി പറഞ്ഞ വാക്കുകൾ നിറഞ്ഞു നിന്നു…….

“എടാ മരങ്ങോടാ എനികിപ്പോൾ തന്നെ ഒരു ഐസ്ക്രീം വേണം. ഇല്ലെങ്കിൽ ഞാനുണ്ടല്ലോ….?”

മുകളിലെ ഹാളിലെ സോഫയിലിരുന്നു സംസാരിക്കുമ്പോൾ ആയിരുന്നു വീർ അങ്ങോട്ടേക്ക് വന്നത്…….

“നോക്ക് മിച്ചു ഇന്ന് വൈകുന്നേരമല്ലേ നിനക്കൊന്ന് ഞാൻ വാങ്ങിച്ചു തന്നത്…. ഇനി കഴിച്ചാൽ വല്ല അസുഖവും പിടിക്കും……”

“  ഓഹ് ഒന്ന്പോടപ്പ ഏട്ടന് അല്ലെങ്കിലും എന്നോട് ഒട്ടും സ്നേഹമില്ല…. ”

എനിക്കറിയാം അവൾ കൊച്ചു കുട്ടിയെ പോലെ ചിണുങ്ങാൻ തുടങ്ങി…. വീർ അതെല്ലാം ആസ്വദിച്ചു നിൽക്കുവായിരുന്നു. തനിക്കു എന്താണ് സംഭവിക്കുന്നതെന്ന് അവനു പോലും നർവജിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…….

താനെന്ന് മുതലാണ് ഇതൊക്കെ ഇഷ്ട്ടപെട്ട് തുടങ്ങിയത്  ഒരു നിമിഷം കൊണ്ടൊക്കെ പ്രണയം തോന്നുമോ..? ചിന്തകൾ വഴി മാറി സഞ്ചരിക്കുന്ന പോലെ തോന്നിയപ്പോളവൻ ചിന്തയെ വകഞ്ഞു മാറ്റി അവരെ നോക്കി. പിന്നെ താഴേക്ക് പോയി അവിടെ നീരവും മായയും അവരുടേതായ ലോകത്തായിരുന്നു…..

“ഡാ നീരവേ എനോക്കിപ്പോൾ ഐസ്ക്രീം വേണം. ”

വീറിന്റെ ശബ്ദം കേട്ടതും അവർ അകന്നു മാറി……

“നീരവ് ഞാൻ പറഞ്ഞത് നീ കേട്ടോ എനിക്കിപ്പോൾ ഐസ്ക്രീം വേണമെന്ന്…..”

വീറിന്റെ ആവിശ്യം കേട്ടതും നീരവിന്റെ കണ്ണിപ്പോൾ പുറത്തേക്കു വരുമെന്ന രീതിയിൽ തള്ളി നിൽക്കുന്നുണ്ട്……..

“നിനക്കെന്തിനാ ഐസ്ക്രീം നീയെന്താ കൊച്ചുകുട്ടിയാണോ……?”

നീരവ് അവനെ നോക്കി…..

“  അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ നിനക്കിപ്പോൾ അത് ഓഡർ ചെയ്യാൻ പറ്റുമോ ഇല്ലയോ സെ എസ് ഓർ നോ……. ”

വീർ കലിപ്പായതും അവൻ പെട്ടെന്ന് തെന്നേ ഫോണെടുത്തു ഐസ്ക്രീമിൻ ഓഡർ ചെയ്തു. നിമിഷങ്ങൾ കൊണ്ട് അവരത് അവിടേക്ക് കൊണ്ടുവന്നു കൊടുത്തു…….

അവർ പോയതും നീരവ് അവിടെയുള്ള ടിഷ്യൂ എടുത്തു തുടച്ചു അവനു കൊടുത്തു……

“  ഞാൻ ചെയ്യുമായിരുന്നു നീരവ് നീ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു….. ”

വീർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു……

“ഓഹ് അതൊന്നും സാരമില്ല…..”

“മായക്ക് വേണോ…..”

വീർ ഒരു ബൗളെടുത്തു അതിലേക്ക് രണ്ടു സ്‌കൂപ്പ് ഐസ്‌ക്രീം സെർവ് ചെയ്തുകൊണ്ട് ചോദിച്ചു…….

“   ഏയ്….. എനിക്ക് വേണ്ടാ ഇപ്പോൾ കഴിച്ചാൽ ഉറക്കം വരില്ല നീ കഴിച്ചോ……”

മായ മുകളിലേക്ക് പോയപ്പോൾ കോണിപ്പടികൾ ഇറങ്ങി വരുന്ന ദേവുവിൽ അവന്റെ നോട്ടം പതിഞ്ഞു. അവളവനെ കണ്ടിട്ടില്ലായിരുന്നു……

“ദേവാ നിനക്ക് ഐസ്‌ക്രീം വേണോ….?”

അവനവളെ നോക്കിക്കൊണ്ട് ചോദിച്ചു…..

ദേവു ഞെട്ടി അവനെ നോക്കി അവന്റെ കയ്യിലിരിക്കുന്ന ഐസ്‌ക്രീം കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നിയെങ്കിലും അവൾ വേണ്ടെന്ന് വെച്ചു……

“എനിക്ക് വേണ്ടാ നീ കഴിച്ചോ…”

അവളുടെ മറുപടി അവനിൽ ദേഷ്യം നിറച്ചു കാരണം നേരത്തെ അവൾ കാശിയോട് വാശി പിടിച്ചത് അവനും കണ്ടിരുന്നല്ലോ…….

“അതെന്താ വേണ്ടാത്തെ ”

അവൻ അവളുടെ നേരെ ചീറി അവന്റെ ഭാവം കണ്ടതും അവളാകെ പേടിച്ചു പോയി.

“നിനക്ക് ഐസ്ക്രീം വേണ്ടേ…..”

അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾ യാന്ത്രികമായി തലകുലുക്കി പോയി…..

അവൻ ചിരിച്ചുകൊണ്ട് അവൾക്ക് നേരെ ബൗൾ നീട്ടി അവൾ വാങ്ങിക്കാൻ നിന്നതും അവൻ കൈ പിറകോട്ട് വലിച്ചു…..

ഈ പഹയൻ ഇതെന്താ കാണിക്കുന്നെ ജാഡ ഇട്ടപ്പോൾ അവൻ ദേഷ്യത്തോടെ സംസാരിച്ചു ഇപ്പോൾ വേണമെന്ന് പറഞ്ഞപ്പോൾ പൊട്ടൻ കളിപ്പിക്കുന്നു. ഓഹ്….(ആത്മ ദേവു)

നീ തനിയെ കഴിക്കില്ലല്ലോ ഞാൻ തരാം…. അവൻ പറഞ്ഞത് കേട്ടതുമവൾ ഞെട്ടി.

“  ഏയ്…. അത് കുഴപ്പമില്ല ഞാൻ കഴിച്ചോളാം…..”

അവളവനെ നോക്കിയായപ്പോൾ അവൻ അവളെ രൂക്ഷമായി നോക്കി നിൽക്കുന്നത് കണ്ടു….

“അല്ല ഞാൻ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പറഞ്ഞതാ അവൾ പെട്ടെന്ന് പ്ളേറ്റ്‌ മറിച്ചിട്ടു…..

“ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ”

വാ ഇവിടെ ഇരിക്ക് അവൻ  സോഫയിലിരുന്നുകൊണ്ട് പറഞ്ഞു…..

എന്താ എന്റെ ദേവിയെ എനിക്ക് ഇവനോട് തർക്കിത്തരമൊന്നും വരാത്തത് എനിക്ക് ഈ ലോകത്തു ആകെ അറിയുന്നത് രണ്ടു പുരുഷന്മാരെയാണ് ഒന്നെന്റെ കാശിയേട്ടൻ പിന്നെ അച്ഛൻ ഞാൻ  പഠിച്ചത് പോലും പെങ്കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാ എല്ലാ ബോയ്സും ഇങ്ങനെയാണോ…….അവൾ മനസ്സിൽ ചിന്തിച്ചു.

“നീയെന്താ ചിന്തിക്കുന്നെ…..”

“എല്ലാ ബോയ്സും ഇങ്ങനെ ആണോയെന്ന് ചിന്തിച്ചതാ…….”

“ എന്താ……. ”

വീർ പെട്ടെന്ന് ചോദിച്ചു അപ്പോഴാണ് അവൽക്കമളി പറ്റിയെന്ന് മനസ്സിലായത്……

“ഊഹും ഒന്നുമില്ല….. ”

അവൾ അവന്റെ അടുത്തു പോയിരുന്നു അവൻ അവളുടെ വായിലേക്ക് സ്പൂൺ കൊണ്ട് ഐസ്ക്രീം കോരി കൊടുത്തു അവൾ നിവർത്തിയില്ലതെ വാ തുറന്നു അവൾക്ക് ഒട്ടുമിഷ്ട്ടമില്ലാത്ത വാനില ഫ്ലേവർ ആയിരുന്നത്…….

കുറച്ചു കഴിച്ചപ്പോൾ തന്നെയാവൾക്ക് മടുത്തു ….

“എനിക്ക് മതി ഞാൻ വാനില ഫ്ലേവർ കഴിക്കില്ല എനിക്ക് പെട്ടെന്ന് മടുക്കും……”

അവൾ അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ട് പറഞ്ഞു

“ അതെന്താ നിനക്ക് ആദ്യമേ വാ തുറന്നു പറഞ്ഞാൽ….. വേറെ ഫ്ളേവറുണ്ട് അതെടുക്കാം……”

അവൻ എണീക്കാൻ ഒരുങ്ങിയതും അവൾ ഞെട്ടി…….

പൊന്ന് മോളെ ദേവു ഇത് ഒറിജിനൽ സൈക്കോ ആണല്ലോ……അവളുടെ മനസ്സ് അവളോട് തന്നെ പറഞ്ഞു.

മിച്ചു നീയെന്താ ഇവിടെ റൂമിലേക്ക് പോ പിന്നിൽ നിന്നും കാശിയുടെ ശബ്ദം കേട്ടതും അവൽക്കാശ്വാസമായി തോന്നി……. ദേവു കയ്യും മുഖവും കഴുകി അവിടെ നിന്നുമോടി പോയി………

കാശി ദേഷ്യത്തോടെ അവനെ നോക്കി…..

“ അവളേ വലയിൽ വീഴ്ത്താനാണെങ്കിൽ അതുവേണ്ടാ സ്റ്റെല്ല പറഞ്ഞപ്പോൾ ഞാൻ ചുമ്മാതാണെന്ന് വിജാരിച്ചു പക്ഷെയിപ്പോൾ ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടു….. നിനക്കൊരിക്കലും എന്റെ പെങ്ങളെ സ്വന്തമാക്കാൻ കഴിയില്ല……..”

അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കാശി അവിടെ നിന്നും…….

“ നിനക്കെന്റെ പെങ്ങളെ ഞാൻ തരില്ല വീർ നീയൊരു പക്ഷേ സ്നേഹമുള്ളവനാകാം നിന്നിലെ മാറ്റം ഞാനും ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ സ്റ്റെല്ല അവൾക്ക് നിന്നെ കിട്ടാൻ വേണ്ടി അവളെന്തും മിച്ചൂനെ ചെയ്യാൻ മടിക്കില്ല കുറച്ചു മുമ്പ് വപോലും ഞാൻ കണ്ടിരുന്ന അവളുടെ കണ്ണിൽ നിന്നോടുള്ള സ്നേഹവും മിച്ചുവിനോടുള്ള പകയും….. യാം സോറി”

അവനെ നോക്കി മൗനമായി മനസ്സിൽ മന്ത്രിച്ചു കൊണ്ട് കാശി അവിടെ നിന്നും നടന്നു നീങ്ങി…….

വീറിന് സത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല എങ്കിലും കാശി പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത നോവ് പടരുന്നതാവൻ അറിഞ്ഞു……..

“ഇല്ല കാശി നീയിപ്പോൾ പറഞ്ഞത് ഒരിക്കലും നടക്കില്ല അവളെ എന്നിൽ നിന്നും ആർക്കും അകറ്റി മാറ്റാൻ കഴിയില്ല ഒറ്റ നോട്ടത്തിൽ തന്നേ എന്നുള്ളിൽ സ്ഥാനം പിടിച്ചവളാണവൾ അവളെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല….. ഇപ്പോൾ നീയെന്നോട് വന്നു പറഞ്ഞത് നിന്റെ പെങ്ങളുടെ ജീവനെ പേടിച്ചാണ് അതെനിക്കറിയാം കാരണം  നീയും എന്റെ പെണ്ണുമൊന്നും ഒന്നും മനസ്സിൽ വെക്കാത്ത പാവങ്ങളാണ്…..”

അവന്റെ ചുണ്ടിന്റെ കോണിൽ ഒരു മന്ദഹാസം വിരിഞ്ഞു………

💙💙❤💜💜❤💙💙❤💜💜❤💙💙❤💜💜

പിറ്റേ ദിവസം ദേവു വീറിനെ പേടിച്ചു അവളുടെ അച്ഛന്റെ കൂടെ ഹോസ്പ്പിറ്റലിലേക്ക് പോയി കോളേജ്‌ തുറക്കാൻ ഇനിയുമുണ്ട് ദിവസങ്ങൾ……

വീർ രാവിലെ ഉറക്കമുണർന്നു ഫ്രഷായി താഴേക്ക് വന്നു അവന്റെ കണ്ണുകൾ അവിടെ ദേവുവിനായ് തിരഞ്ഞെങ്കിലും അവളെയാവിടെ കണ്ടില്ല……..

“എന്താടാ എന്തെങ്കിലും കളഞ്ഞു പോയോ എന്താ നീയിങ്ങനെ നോക്കുന്നെ…….”

“ ദേവാ….”

നീരവിന്റെ ചോദ്യത്തിന് മറുപടിയായി അവന്റെ നാവിൽ നിന്നും അവളുടെ നാമം ഊർന്നു വീണു.

അവൻ ഞെട്ടികൊണ്ട് അവനെ നോക്കി……

“നീയെന്തിനാ വീർ ഇപ്പോൾ അവളെ  അന്വേഷിക്കുന്നത്”

”നീരവ് അവന്റെ പ്രതികരണം അറിയാൻ വേണ്ടി ചോദിച്ചു……

“ഇങ്ങോട്ടെക്ക് കൂടുതൽ ചോദ്യമൊന്നും വേണ്ടാ ഇന്നലെ ഞാൻ ഉറങ്ങുന്നതിന് മുമ്പ് അതിൽ സ്ലീപ്പിങ് ടാബ്‌ലെറ്റ്സിട്ടത് ആരാണെന്ന് എനിക്ക് നന്നായിട്ടറിയാം എവിടെയാ മരഭൂതം…..”

അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…….

“ ആഹാ കൊള്ളാലോ നിനക്ക് വന്നപ്പോൾ തന്നെ പണി പാലും വെള്ളത്തിൽ കിട്ടുന്നുണ്ടല്ലോ….. അവളെ നീയെന്താ തല്ലാൻ പോകുവാണോ………”

നീരവ് അവനെ നോക്കി ചിരിച്ചു…….

“ഏയ്….. അവളങ്ങനെ ചെയ്തത്  ഞാൻ ഉണരുന്നതിന് മുന്നേ ഇവിടെ നിന്നും മുങ്ങാൻ വേണ്ടിയാണ് അവളെവിടെ പോയെന്ന് നീ പറയുന്നുണ്ടെങ്കിൽ പറ………”

“ എടാ….. അവൾ വല്യച്ചന്റെ കൂടെ ഹോസ്പിറ്റലിൽ പോയി അങ്ങേര് അവിടുത്തെ ഹെഡ് ഡോക്ടറ്റർ ആല്ലേ… അവരിനി വൈകീട്ടെ വരൂ…….”

നീരവ് അവനെ പിന്തിരിപ്പിക്കാൻ എന്ന പോലെ പറഞ്ഞു…….

“ഓഹ് അപ്പോൾ ന്റെ ദേവുട്ടി ഒരു മുഴം മുമ്പിലാണല്ലോ എപ്പോഴും ആഹ് സാരമില്ല നിന്നെ ഞാൻ എടുത്തോളാ……”
അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

നീയെന്തടാ ചിന്തിക്കുന്നെ………

ഏഹ്…… ഒന്നുമില്ലെടാ ചെക്കാ ഞാൻ ചുമ്മാ……. വീർ അവനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി……..

ഇനിയെന്തൊക്കെ കാണണമെന്ന് ആർക്കറിയാം….. ആഹ് ആ കൊച്ചിന്റെ പപ്പും പൂടയും കിട്ടിയാൽ മതിയായിരുന്നു……..

നീരവ് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു………

തുടരും……

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഞാൻ പോസ്റ്റ് ചെയ്തു മക്കളെ എഴുതാനൊന്നും എനിക്കറിയില്ല കേട്ടോ….. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. തുടക്കകാരി എന്ന നിലയിൽ വായിച്ചു സപ്പോർട്ട് ചെയ്യണം.

ഇപ്പോൾ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി…..😘😘😘😘

അഭിപ്രായങ്ങൾ നിങ്ങളുടെ വാക്കുകളിലൂടെ പൊഴിയട്ടെ…..😉😉😉😉😉

പിന്നെ അടുത്ത പാർട്ട് വെള്ളിയാഴ്ച്ച ഉണ്ടാകുന്നതാണ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അഴകേ നീയെൻ ചാരെ – പാർട്ട്‌ 3”

Leave a Reply

Don`t copy text!