Skip to content

അഴകേ നീയെൻ ചാരെ – പാർട്ട്‌ 2

aksharathalukal-novel

✍_*മഴമുകിൽ*_💙

“ദേവു ഇതെന്തൊരു ഉറക്കമാ മോളെ വീടെത്തി…… ”
ഇന്ദ്രന്റെ വിളികേട്ടാണ് ദേവു ഉറക്കിൽ നിന്നുമുണർന്നത്

അവൾ അവരെ നോക്കിയൊന്ന് ഇളിച്ചു കാട്ടി പുറത്തേക്കിറങ്ങി കാറിൽ നിന്നുമിറങ്ങി……….മുമ്പിലേക്ക് നോക്കേണ്ട തമാസം പെണ്ണ് പെട്ടെന്ന് അവിടെ ഇന്ദ്രന്റെ പിന്നിൽ വന്നു നിന്നു……..

“ഏഹ്….. സിംഹത്തിനും പേടിയോ”

ഇന്ദ്രൻ കളിയാക്കികൊണ്ട് അവളെ പിന്നിൽ നിന്നും മുമ്പിലേക്ക് നിർത്തി കൊണ്ട് പറഞ്ഞു……..

“ദേ അച്ഛേ ഇതെന്താ ഒരുമതിരി ഭാർഗവീനിലയം പോലെ കണ്ടിട്ട് തന്നെ പേടി തോന്നുന്നു…..”

‘‘അതൊക്കെ മോൾക്ക് തോന്നുന്നതാ മോൾ വാ’’ ദേവൂന്റെ കൈ പിടിച്ചു അകത്തേക്ക് പോകാൻ നിന്നെങ്കിലും അവളെന്തൊ ചിന്തിച്ച പോലെ അവിടെ തന്നെ നിന്നു………

“എന്താ മോളെ അവിടെ തന്നെ നിന്നു കളഞ്ഞേ വാ മോളെ………”

ഇന്ദ്രന്റെ വാക്കുകളാണ് അവളെ ചിന്തയിൽ നിന്നുമുണർത്തിയത്……..

“അച്ഛേ എനിക്കീ വീട് കണ്ടിട്ട് എന്തോ വല്ലാത്തൊരു ആത്മബന്ധമുള്ള പോലെ തോന്നുന്നു…….”

“അതൊക്കെ തോന്നും ഇത് മോളുടെ വീട് തന്നെയല്ലേ ”
അവളെ കൂടുതലൊന്നും പറയാൻ അനുവദിക്കാതെ അവളെയും കൂട്ടികൊണ്ട് അകത്തേക്ക് കയറി……

അത്രയും വലിയ വീടവൾ ഇതിനുമുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലായിരുന്നു…വലിയ ഇരുനില ഓടിട്ട വീട് പഴയ കൊട്ടാരം പോലെയവൾക്ക് തോന്നി……..

അകത്തേക്ക് കയറിയതും അവളെയെല്ലാവരും ഒരന്യഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ട്………

“മോളെ ദേവൂ”

പിന്നിൽ നിന്നും ഒരുസ്ത്രീ ശബ്ദം കെട്ടതും ദേവു തിരിഞ്ഞു നോക്കി……ചാരു കസേരയിലിരുന്നു മോണകാട്ടി ചിരിച്ചിരിക്കുന്ന ഒരു പ്രായം ചെന്ന സ്ത്രീ…. വെളുത്ത സെറ്റുമുണ്ടും ബ്ലൗസുമാണ് വേഷം……. ഒറ്റ നോട്ടത്തിൽ തെന്നെ അത് കാശിയുടെ അച്ഛമ്മയാണെന്ന് അവൾക്ക് മനസ്സിലായി………

“അച്ഛമ്മെ…..”

ദേവു അവരുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപിടിച്ചു…….കാശിയടക്കം എല്ലാവരും അത്ഭുതത്തോടെ അത് നോക്കി നിൽക്കുവാണ്……..

“അച്ഛമ്മക്ക് എങ്ങനെ ഇത് ദേവുവാണെന്ന് മനസ്സിലായി…..”

കാശി ദേവൂനെ ചേർത്തു പിടിച്ചു നിൽക്കുന്ന അവരെ നോക്കി ചോദിച്ചു……….

എനിക്കെന്താ പിന്നെ മനസ്സിലാകാതെ എന്റെ കുട്ടിയെ കണ്ടാൽ ആരും പെട്ടെന്ന് എന്റെ മല്ലിമോളെ പോലെയാണെന്നെ പറയൂ അവളെ സൈഡിൽ നിന്നും നോക്കിയാൽ എന്റെ ഇന്ദ്രനെ പോലെയും……..ദേവൂൻറെ തലയിൽ തലോടിയവർ പറഞ്ഞു……..

അവരുടെ വാക്കുകൾ കേട്ടതും പലരുടെയും മുഖത്തു നിരാശ നിഴലരിച്ചിരുന്നു………..

മോൾക്ക് ക്ഷീണം കാണും അവൾക്ക് മുറി കാണിച്ചു കൊടുക്ക് കാശി……. മറ്റുള്ളവരുടെ മുമ്പിൽ ദേവൂനെ നിൽക്കാൻ സമ്മതിക്കാതെ കാശിയോടവർ കല്പിച്ചു അവൻ ദേവൂനെയും കൂട്ടി അവിടെ നിന്നും മുകളിലേക്ക് പോയി………

എന്താ എല്ലാവരും നോക്കി നിൽക്കുന്നത് ന്റെ കുട്ടി ഇത്രയും കാലം എവിടെയായിരുന്നെനിക്ക് അറിയില്ല പക്ഷേ ന്റെ കുട്ടിയെ വല്ല ചോദ്യവും ചോദിച്ചു വല്ലവരും വിഷമിപ്പിച്ചാൽ…….ഒരു താക്കീത് സ്വരത്തിൽ അത്രയും പറഞ്ഞു…….ആർക്കും മുഖം കൊടുക്കാതെ സാവിത്രിയമ്മ റൂമിലേക്ക് പോയി……….

അന്നും ഇന്നും സേതുമാധവന്റെ വാക്കുകൾക്ക് ശേഷം അവിടെ ഒരു വാക്കെയുള്ളൂ അത് സാവിത്രിയമ്മയുടെയാണ്…….

ഇന്ദ്രനും മല്ലികയും റൂമിലേക്ക് പോയി………

കൃഷ്ണമംഗലം തറവാട്ടിലെ സേതുമാധവന്റെയും സാവിത്രിയുടെയും മൂത്ത മകനാണ് ഇന്ദ്രദേവൻ ഭാര്യ മല്ലിക മകൻ കാശിനാഥൻ
…… രണ്ടാമത്തെ മകൻ രാമനാഥൻ ഭാര്യ പവിത്ര രണ്ടു മക്കൾ നീരവ്,നിരഞ്ജന മൂന്നാമത്തെ മകൻ വിശ്വനാഥൻ ഭാര്യ കമല മൂന്ന് മക്കൾ രാധിക, രേവതി, രോഹിണി മൂന്നും പെണ്മക്കളാണ്…..പിന്നെ ഏറ്റവും ഇളയ മകൻ കൃഷ്ണ ദേവൻ ഭാര്യ ദേവികകൃഷ്ണൻ പക്ഷെ അവരിപ്പോൾ ജീവിച്ചിരിപ്പില്ല……..(just പരിചയപ്പെടുത്തൽ മാത്രം…….)

💙💙💙💙❤❤❤❤❤💜💜💜💜

എന്നാലുമെങ്ങനെയാ മിച്ചു നിനക്കിത്ര കൃത്യമായി അതച്ഛമ്മയാണെന്ന് മനസ്സിലായി….കാശി ദേവൂന്റെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് ചോദിച്ചു………

എനിക്കറിയില്ല കാശിയേട്ട ഇവിടെ വന്നപ്പോൾ മുതൽ എനിക്കെന്താ സംഭവിക്കുന്നതെന്ന് ഞാൻ പോലുമറിയാതെ എന്റെ നാവിൽ നിന്നുമുരുവിട്ടു പോയതാണ്…….നിറകണ്ണുകളോടെ ദേവു പറഞ്ഞു……..

ഏയ്….. എന്തിനാടാ അതിനൊക്കെ കരയുന്നെ നീയെന്റെ സ്വന്തം തന്നെയാ…..
കാശി അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു……….

അവൾക്കൊന്നും മനസ്സിലായില്ല എങ്കിലും അത് പറയുമ്പോൾ എവിടെയോ ഒരു സുഗം അനുഭവിക്കുന്നത് പോലെ……..

അവനെയും കൂടെയിനിയും ഒന്നും രണ്ടും പറഞ്ഞു വിഷമിപ്പിക്കേണ്ടെന്ന് കരുതി ദേവു അവനെ ചൊറിയാൻ തുടങ്ങി………

പിന്നെ യാത്രക്ഷീണം കാരണം ദേവു പെട്ടെന്നുറങ്ങി അവൾക്ക് പുതപ്പും പുതച്ചു കൊടുത്തു കാശി അവളുടെയരികിലിരുന്നു……..അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി……….

ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ കാശിയുടെ നോട്ടം അവിടെ നിൽക്കുന്ന നീരവിൽ പതിഞ്ഞു നിന്നു….വീണ്ടും കാശി ദേവൂന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു………

എന്താണ് മോനെ കാശി ലോകസുന്ദരിയായ പെങ്ങൾ വന്നതിന്റെ അസൂയയാണോ നീ ഞങ്ങളോടൊന്നും മിണ്ടാത്തത്………പുച്ഛത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും ദേവു ചാടിയെണീറ്റു

“ലോക സുന്തരി നിന്റെ അമ്മേടെ
നായരാണെടാ മരപ്പട്ടി ഇതുവരെ നീയൊക്കെ എന്തെങ്കിലും പറയുമ്പോൾ എന്റെ ചേട്ടൻ മിണ്ടാതിരുന്നത് ഞാൻ ഇവിടേക്ക് വരുന്നതും പ്രതീക്ഷിച്ചാണ്…….എന്റെ ചേട്ടനെ ഇനിയെങ്ങാനും വല്ലതും പറഞ്ഞു ചൊറിയാൻ നിന്നാൽ ഞാൻ കേറിയങ്ങ് മാന്തും……..’’

‛‛ഞനെന്റെ ഏട്ടനെ തല്ലും കുത്തും മാന്തും ഒക്കെ ചെയ്യും അതൊക്കെ എന്റെ അവകാശം അതുകൊണ്ടു എന്റെ ഏട്ടനെ ഇനി വല്ലതും പറഞ്ഞാൽ….’’

നീരവിനെ രൂക്ഷമായി നോക്കിക്കൊണ്ട് ദേവു പിന്നെയൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ കാശിയുടെ മടിയിൽ തലവെച്ചു കിടന്നു……..

‘‘മോനെ നീരവേ മോനിപ്പോൾ വന്ന വഴി പോകാൻ നോക്ക്……’’

വാതിലിന് നേരെ ചൂണ്ടിക്കാട്ടി കാശി പുച്ഛത്തോടെ പറഞ്ഞു….നീരവ് അവനെയൊന്ന് ഇരുത്തി നോക്കി അവിടെ നിന്നും നടന്നു നീങ്ങി……

പോയോ ആ അലവലാതി…….

കണ്ണുകൾ തുറക്കാതെ ദേവു ചോദിച്ചു…….

ആഹ്… പോയി അല്ല നീയെന്തിനാ അവനെ ഇപ്പോൾ ചീത്ത പറഞ്ഞേ…….

ഓഹ് എനിക്കറിയില്ല എനിക്ക് എന്നെ പോകുന്നത് ഇഷ്ട്ടമായില്ല പിന്നെ അവന്റെ കോപ്പിലെ ലോക സുന്തരി….. ഇനി മിണ്ടാതിരുന്നോ ഇല്ലെങ്കിൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും………”

ഓഹ് കൽപ്പന പോലെ തമ്പുരാട്ടി……..

💙💙💙💙❤️❤️❤️❤️❤️💜💜💜💜

നീരവ് മുറിയിൽ നിന്നും ദേഷ്യത്തോടെ പുറത്തേക്കിറങ്ങി….അവന്റെ വരവ് കണ്ടപ്പോൾ ഹാളിലിരിക്കുന്നവർ മുഖത്തോട് മുഖം നോക്കി……

“പെണ്ണായി പോയി ഇല്ലെങ്കിൽ എന്റെ കയ്യിൻറെ ചൂടവൾ അറിഞ്ഞേനെ……”

“അതിനിപ്പോൾ എന്തുണ്ടായി…..”അവൻറെ അച്ഛൻ രാമൻ ചോദിച്ചു……

”  ഒന്നുമില്ല”

ആഹ് പിന്നെ  ഞാനൊന്ന് പുറത്തേക്ക് പോകുവാണ് എന്റെ കൂട്ടുകാർ വരുന്നുണ്ട്…… പിന്നെ അവരിവിടെയാകും പോകുന്നത് വരെ അവർക്കുള്ള റൂമെല്ലാം ശെരിയാക്കി വെക്കണമെന്ന് ഞാൻ പ്രതേകം പര്യാണമെന്നില്ലല്ലോ…… പിന്നെ വീർ അവനിനി പോകുന്നില്ലെന്ന പറഞ്ഞത് സോ അവനുള്ള മുറി ഒന്നൂടെ ക്ലീൻ ആയിരിക്കണം അറിയാലോ……വൃത്തിയുടെ കാര്യത്തിൽ അവൻ സ്ട്രിക്ട് ആണെന്ന്…….

പുറത്തേക്ക് പോകുന്നതിനിടെ അവിടെ നിൽക്കുന്ന ജോലിക്കാരനോട് കൽപ്പിച്ചു കൊണ്ട് കാറെടുത്തു പുറത്തേക്ക് പോയി…….

എയർപ്പോർട്ടിൽ എത്തിയതും നീരവിന്റെ കണ്ണുകൾ അവന്റെ കൂട്ടുകാർക്ക് വേണ്ടി ചുറ്റും പരതി….പിന്നിൽ നിന്നും പ്രതീക്ഷിക്കാതൊരു അടി വീണതും അവൻ തെറിച്ചു നിലത്തേക്ക് വീണു……

“എത്ര സമയമായി#%!$$മോനെ നിന്നെ ഇവിടെ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട്……മുഷ്ട്ടി ചുരുട്ടി അവനെ രൂക്ഷമായി നോക്കിക്കൊണ്ട് വീർ പറഞ്ഞു…….

യാം സോറി ഡാ വീട്ടിൽ വല്യച്ഛൻ വന്നിരുന്നു അതാണ് വൈകിയത്‌ നിങ്ങൾ ഭക്ഷണം കഴിച്ചോ…….വിഷയം മാറ്റനെന്ന പോലെ വീറിൻറെ കൂടെ നിൽക്കുന്നവരെ നോക്കി ചോദിച്ചു…….

ഓഹ്…. കഴിച്ചു കഴിച്ചു…..വാ പോകാം വീർ നീരവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു സ്റ്റെല്ല വീറിൻറെ കയ്യിൽ പിടിച്ചു……

ഛീ…. വിടെഡി നിന്നോട് ഞാൻ പലയവർത്തി പറഞ്ഞിട്ടുണ്ട് എന്നെ തൊടരുതെന്ന്….വർധിച്ച ക്രോധത്തോടെ അവളുടെ കൈ തട്ടി മാറ്റി അവനെ കാറിൻറെ ഫ്രണ്ട് സീറ്റിൽ പോയിരുന്നു…….

” നിനക്കറിയില്ലേ സ്റ്റെല്ല അവനെ പിന്നെയെന്തിനാ നീയെപ്പോഴും ഇങ്ങനെ ആട്ടും തുപ്പും കേട്ട് അവന്റെ പിറകെ നടക്കുന്നെ”
മായയുടെ ചോദ്യം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു…….

” അവനെന്നെ എന്തു പറഞ്ഞാലും അതൊക്കെ എനിക്ക് ആനന്ദം മാത്രമേ നൽകൂ….”വശ്യമായ ചിരി ചുണ്ടിൽ തെളിയിച്ചുകൊണ്ടവൾ കാറിൽ കയറി…….

നീ വണ്ടിയെടുക്കാൻ നോക്ക് നീരവേ അവളോടൊന്നും പറഞ്ഞാൽ നന്നാവില്ല…..മായ അവനെ ഒന്ന് ഹഗ് ചെയ്തുകൊണ്ട് പറഞ്ഞു……

നീരവ് പുഞ്ചിരിച്ചു കൊണ്ട് ഡ്രൈവിങ് സീറ്റിലേക്ക് പോയിരുന്നു……..കാർ പതിയെ സഞ്ചരിക്കാൻ തുടങ്ങി……

നീരവ് നീ പറഞ്ഞത് സത്യമാണോ നിന്റെ വല്യച്ഛൻറെ മോൾ ദേവമിത്ര തിരിച്ചു വന്നോ….. വിശ്വാസം വരാതെ മായ നീരവിനെ നോക്കി ചോദിച്ചു…..

ആഹ് വന്നിട്ടുണ്ട് ആളൊരു പൊട്ടിത്തെറിച്ചു കൊണ്ടാണ് എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ദേഷ്യം വരും പ്രതേകിച്ചു കാശിയെ……. എങ്കിലും അവൾക്ക് നല്ല സ്നേഹമുണ്ട്……..

നീരവ് ഫ്രണ്ട് മിററിലൂടെ മായയെ നോക്കി പറഞ്ഞു…….

മ്മ്…. മായ ഒന്ന് മൂളി…..

അല്ല വീർ നീയെന്ത ഇനി അങ്ങോട്ടേക്കില്ലെന്ന് പറഞ്ഞത്……. മായ വീറിൻറെ നേരെ തിരിഞ്ഞു ചോദിച്ചു……

ലൂക്ക് മായ ഞാൻ ഇഷ്ട്ടപ്പെടുന്നത് ഫ്രീയായി നടക്കാനാണ് ഡാഡിക്ക് എപ്പോഴും ബിസ്സ്നെസ്സ് മൈന്റ് എനിക്കെന്തെങ്കിലും സിംപിൾ വർക്ക് ചെയ്യുന്നതാണ് ഇഷ്ട്ടം….ഫാഷൻ ഡിസൈനിങ്…. അതിനുള്ള വാക്കാൻസി നോക്കണം…….വീർ ചോദിച്ചത് ഇഷ്ടപെട്ടില്ലെങ്കിലും മറുപടി പറഞ്ഞു……

💙💜❤️💙💜❤️💙💜❤️💙💜❤️💙

“എന്നിട്ട് അവനെ എല്ലാവരും കൂടെ ചേർന്നു അടിക്കും……..”

”  എന്നിട്ട് ‘

“അവനാണ് മോഷ്ട്ടിച്ചതെന്ന് സത്യം പറയും……”

” അപ്പോഴോ”

” അപ്പോഴെന്താ അപ്പോൾ അവനെ എല്ലാവരും വെറുതെ വിടും…….”

“അത് ശെരിയായില്ല അച്ഛമ്മേ തെറ്റ് ചെയതാൽ ശിക്ഷിക്കപ്പെടണം……”

സാവിത്രിയമ്മയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് കാശി പറഞ്ഞു…..

“നീ പോടാ കോപ്പേ അവൻ തെറ്റ് ചെയ്തു അവനത് ഏറ്റു പറഞ്ഞു അപ്പോൾ പിന്നെ പ്രശ്നമില്ല… മേലാൽ കഥ പറയുമ്പോൾ മോൻ പോലീസ് ബുദ്ധിയെടുത്താൽ ഹം…. നല്ല പെട കിട്ടും……സവിത്രിയമ്മയുടെ മടിയിൽ നിന്നും ചാടിയെണീറ്റു കൊണ്ട് ദേവു പറഞ്ഞു…….

നീ പോടി പോത്തെ……..

ദേ അച്ഛമ്മേ…. എന്നെ വിളിക്കുന്നത് കേട്ടോ…..

ദേവു ചിണുങ്ങികൊണ്ട് പറഞ്ഞു….

ന്റെ കുട്ടിയെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ….. ഹം…. കപട ഗൗരവത്തോടെ സാവിത്രിയമ്മ പറഞ്ഞു…….

വോ…. നമ്മളൊന്നും പറഞ്ഞില്ലേ ഇപ്പോൾ നമ്മളൊക്കെ വെറും ഫൂ…തലയിൽ നിന്നുമൊരു മുടി പറിച്ചു അതെടുത്തു ഊതി കൊണ്ടവൻ പറഞ്ഞു…….

അവർ രണ്ടുപേരും ചിരിക്കാൻ തുടങ്ങി…..

പിന്നെ അച്ഛമ്മേ സംഭവം എന്തൊക്കെ ഇവളെന്തൊക്കെ പറഞ്ഞാലും വൃത്തിയുടെ കാര്യത്തിൽ സ്ട്രിക്ട് ആണ്…..കാശി ദേവൂന്റെ തലയിൽ കൂട്ടികൊണ്ട് പറഞ്ഞു……

എന്നു വിചാരിച്ചു ഞാൻ മഴയത്ത് കളിക്കാതെ ഇരിക്കുകയൊന്നുമില്ല കേട്ടോ അച്ഛമ്മേ……കാശിയെ നോക്കി കൊഞ്ഞനം കുതികൊണ്ട് ദേവു പറഞ്ഞു……..

മുറ്റത്ത് കാർ വന്നു നിർത്തുന്നതിന്റെ ശബ്ദം കേട്ടതും അവർ മൂവരും അങ്ങോട്ടേക്ക് നോക്കി…….

കാറിൽ നിന്നും നീരവും മറ്റുള്ളവരുമിറങ്ങി വന്നു……. അവരുടെ ലഗേജെടുക്കാൻ അവിടേക്ക് രണ്ടു ജോലിക്കാർ വന്നു…….

ആരാ……അച്ഛമ്മേ ഇവരൊക്കെ…..”

അത്  നീരവ് മോന്റെ ഫ്രണ്ടസാണ് അമേരിക്കയിലെ…….!!!!!

ഓഹ്….താല്പര്യമില്ലാത്ത പോലെയാവൾ പറഞ്ഞു……

ഞാൻ അകത്തേക്ക് പോകുവാ അച്ഛമ്മേ കുറച്ചു പണിയുണ്ട്……. ദേവു വരുന്നവരെയൊന്ന് നോക്കി അകത്തേക്ക് പോയി…….

അതാണോടാ കാശീടെ പെങ്ങൾ…..മായ അകത്തേക്ക് പോകുന്ന ദേവൂനെ കണ്ടു ചോദിച്ചു……

ആം…..

ഓഹ് ആൾ കിടുവണല്ലോ…..

മ്മ്…. വാ തുറന്ന കുട്ടി പിശാശാണ്…..

ഒന്ന് പോടാ…..

വോ ഞാനൊന്നും പറഞ്ഞില്ല……..

നീരവ് കൈ കൂപ്പി കാണിച്ചു അകത്തേക്ക് പോയി…….

വീർ ഇതൊന്നും കേൾക്കാൻ താൽപ്പര്യമില്ലാത്ത പോലെ സാവിത്രിയമ്മയെ നോക്കിയൊന്ന് ചിരിച്ചതിന് ശേഷം അകത്തേക്ക് പോയി……അവിടെവിടെയും നിൽക്കാതെ റൂമിലേക്ക് പോയി…….

മുകളിലുള്ള ഓരോ റൂമും അവൻ പുറത്തു നിന്നു വീക്ഷിച്ചു അതിൽ നിന്നുമൊരു മുറിയിലേക്ക് കേറി…….

റൂമിൽ കയറി ചുറ്റും കണ്ണോടിച്ചപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……..നല്ല അടുക്കും ചിട്ടയുമുള്ള മുറി,,

ഹാലോ…. എസ്സ്ക്യൂസ്മി സാർ തിസ് ഇസ് മൈ റൂം യാം റിയലി സോറി……പിന്നിൽ നിന്നും ശബ്ദം കേട്ടപ്പോൾ വീർ തിരിഞ്ഞു നോക്കി….

എന്താ മാഷേ പറഞ്ഞത് കേട്ടില്ലേ ഇതെന്റെ മുറിയാ….ഇവിടെയൊക്കെയുള്ള പൊടിയൊക്കെ തൂത്തു വാരി കഴിഞ്ഞിട്ടും കാര്യമില്ല വീണ്ടും രണ്ടുമൂന്ന് തവണ ക്ലീൻ ചെയ്യണം……..അതും മഫ് വെച്ചിട്ട് ഓഹ്…..

അവൾ വീറിനെ നോക്കി ടിഷ്യുപെപ്പർ കൊണ്ട് കയ്യും മുഖവും തുടച്ചു അത് ബാസ്ക്കറ്റിലിട്ടു കൊണ്ട് പറഞ്ഞു……..

അവനൊന്നു ചിരിച്ചു……..

നിന്റെ മുറിയായിരുന്നോ യാം സോറി…..

ഏയ് കുഴപ്പമില്ല……

ഇയാൾക്ക് അവിടെ വേറെ മുറിയുണ്ടല്ലോ……

ഏയ്…. അതല്ല എനിക്ക് വൃത്തിയുള്ള മുറിയാണ് ഇഷ്ട്ടം….. അല്ലെങ്കിൽ ദേഷ്യം വരും……..

ഓഹ് അപ്പോൾ കൊണാപ്പൻ ചൂടാനാണ് അത് കാറിൽ നിന്നുമിറങ്ങിയപ്പോൾ എനിക്ക് മനസ്സിലായി….. എന്തായാലും ഇവനോട് ഉടക്കാൻ ഞാൻ പോകുന്നില്ല….. പാവം കുറച്ചു നേരം ഇവിടെ കിടന്നോട്ടേ അപ്പോഴേക്കും ആ റൂം അവർ ക്ലീൻ ചെയ്തോളും…..അല്ല പിന്നെ അവൾ സ്വയമേ മനസ്സിൽ ചിന്തിച്ചു…….

താനെന്താ ചിന്തിക്കുന്നെ അവളുടെ മുഖത്തിന്റെ മുമ്പിലൂടെ അവൻ കൈ കാണിച്ചു കൊണ്ട് ചോദിച്ചു…….

ഏയ്…. നതിങ് യാഹ്‌……പുഞ്ചിരി വിടർത്തി കൊണ്ടവൾ ഉത്തരം നൽകി……..

എനി വെ യാം വീർ വീർമഹേന്ദ്രൻ……അവൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു……

യാം ദേവമിത്ര കൃഷ്ണ…… അവളും പുഞ്ചിരിച്ചുകൊണ്ട് അവനു നേരെ കൈ കൊടുത്തു……..

”  വീർ…….”

അലർച്ച കേട്ട ഭാഗത്തേക്ക് അവരിരുവരും തിരിഞ്ഞു നോക്കി ഡോറിന്റെ അവിടെ തറഞ്ഞു നിൽക്കുന്ന മായയും നീരവും ദേഷ്യത്തോടെ നിൽക്കുന്ന സ്റ്റെല്ല……..

അവളെ കണ്ടതും അവന്റെ മുഖത്തു കാർമേഘം ഇരുണ്ടുകൂടി…….

ഓഹ് നൈസ് നെയിം ഡിയർ അവനവളെ ഹഗ് ചെയ്തു കൊണ്ട് പറഞ്ഞു………അപ്രതീക്ഷിതമായ നീക്കം അവളിൽ ഞെട്ടലുണ്ടാക്കി…….

അവൻ അവളിൽ നിന്നും വിട്ട് മാറി ദേവൂന് ദേഷ്യം വന്നെങ്കിലും അവൾ പുറത്തു കാണിച്ചില്ല…… അതിഥിയല്ലേ പിന്നെയിവർക്ക് ഇതൊന്നും പുത്തരിയല്ല  ഫ്രം അമേരിക്ക അല്ലെ……… അവൾ മനസ്സിലോർത്തു……..

വീർ നിനക്കുള്ള മുറി ഒരു മണിക്കൂറിനുള്ളിൽ ക്ലീനാവും…….

ആം ഓക്കേ അതുവരെ ഞാൻ ഫ്രഷാവാതെ നിൽക്കണമെന്നാണോ ഞാൻ ദേവയുടെ റൂമിലെ ഈ ബാത്രൂമിൽ നിന്നും ഫ്രഷാവാം……

അവർക്ക് മുമ്പിൽ വാതിലവൻ കൊട്ടിയാടച്ചു…..

ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന മട്ടിൽ ദേവു ബെഡിന്റെ ഓപ്പോസിറ്റ് സൈഡിലായുള്ള സോഫയിലിരുന്നു……

കുറച്ചു കഴിഞ്ഞപ്പോൾ വീർ ബാത്റൂമിന്റെ റൂം തുറന്നു പുറത്തേക്കിറങ്ങി…… ദേവു അവനെ ഒരുവേള മാത്രമേ നോക്കിയൊള്ളു അവനിൽ നിന്നും അതിവേഗത്തിൽ മുഖം തിരിച്ചു……….

ഒരു ടവ്വൽ മാത്രമായിരുന്നു അവനുടുത്തിരുന്നത്…….

*അയ്യേ….. ഇവനെന്താ ഒട്ടും മാനേഴ്സില്ലാതെ ശെ…..!!!!!ദേവു കയ്യിലുള്ള ഡ്രോയിങ് പാഡിലേക്ക് നോക്കി പെൻസിൽ അതിലൂടെ ചലിപ്പിച്ചു കൊണ്ടിരുന്നു. അവളാ ചിത്രത്തിൽ ലയിച്ചു പോയിരുന്നു…,,,,,,,

“ദേവാ…….”

വീറിന്റെ ശബ്ദമാണ് അവളെ ബോധത്തിലേക്ക് കൊണ്ട് വന്നത്…….

”  എന്താ……”

“എനിക്കിവിടെ ഇടാനുള്ള ഡ്രസ്സില്ല സോ..?”

”  അതുകൊണ്ടെന്താ……..”

“സോ താൻ എന്റെ ബാഗിൽ നിന്നും എന്റെ ഡ്രസ്സെടുത്തു വരണം…….”

” അതിപ്പോൾ ഫ്രണ്ട്സിനോട് പറഞ്ഞൂടെ…….  ”

“അത് ശെരിയാകില്ല,,താനാകുമ്പോൾ വൃത്തിയുണ്ടാകും അവരോന്നും ഫ്രഷായിട്ടുണ്ടാവില്ല………”

“ആഹ് ഞാനെടുത്തിട്ട് വരാം……”

‛‛കാലമടൻ അവനെന്താ സ്വമേതെ എടുത്തു കൊണ്ട് വന്നാൽ ഓഹ്!!!!ഇതൊരു വൃത്തി രാക്ഷസൻ ആണെന്ന് തോന്നുന്നു…….പിറുപിറുത്തു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി……..’’

അവിടെ നീരവ് നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി……..

“നീരവേട്ട….. ”

നീരവ് ഞെട്ടി തിരിഞ്ഞു നോക്കി നേരത്തെ തെറി വിളിച്ച കുട്ടിയാണെന്ന് ഇപ്പോൾ കണ്ടാലാരും പറയില്ല എന്ന ഭാവമായിരുന്നു അവന്റെ മുഖത്തു……

“എന്താ…..”

‛‛അത് ഇപ്പോൾ എന്റെ റൂമിലില്ലേ ഒരാൾ അയാളുടെ ഡ്രെസ്സ് എവിടാ…….’’

നീരവ് യാന്ത്രികമായി ഒരു മുറിയിലേക്ക് കൈ കൊണ്ട് ചൂണ്ടിക്കാട്ടി…ദേവു ആ മുറിയിൽ കയറി ഒരു കറുത്ത ബനിയനും പിന്നെ മുട്ടുവരെയുള്ള ഒരു ഷോട്ട്സുമെടുത്തു റൂമിലേക്ക് പോയി………

ദാ ഡ്രെസ്സ് അവൾ അവനെ നോക്കാതെ അവനു നേരെ ഡ്രസ്സ് നീട്ടി……..അവനടുത്തേക്ക് വന്നു അവളുടെ കയ്യിൽ പിടിച്ചുവലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു……

ഡോ താനെന്താ ഈ കാണിക്കുന്നെ എന്നെ വിടഡോ അതുവരെ പിടിച്ചു വെച്ച ദേഷ്യമെല്ലാം പുറത്തേക്ക് വന്നു…..അവൻ അവളിൽ നിന്നും പിടിവിട്ടു…………

ഇതാണ് എനിക്കും കാണേണ്ടത് മനസ്സിലായോ നിന്നെ ഹഗ് ചെയ്തതൊന്നും നിനക്കൊട്ടും ഇഷ്ട്ടമായില്ലെന്ന് എനിക്കറിയാം…… അതുകൊണ്ട് തന്നെയാണ് ഞാനിത് ചെയ്തത്……. സോറി ഡിയർ അവൻ അവളെ നോക്കി സൈറ്റടിച്ചു……..

ദേവു ദേഷ്യത്തോടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി അവന്റെ ചുണ്ടിൽ അപ്പോഴുമൊരു പുഞ്ചിരി വിരിഞ്ഞു നിന്നിരിന്നു…….

❤💙💜❤💜💙💜❤💙💜❤💜💙❤

‛‛സ്റ്റെല്ല നീയൊന്ന് അടങ് വീറിനെ നിനക്കാറിയില്ലേ അവനാരെയും അവൻറെ അടുത്തു പോലും അടുപ്പിക്കില്ല ഫ്രണ്ടാസായ നമ്മളെ പോലും അപ്പോൾ പിന്നെ അവളെ അവൻ ചേർത്തു പിടിക്കണമെങ്കിൽ എന്തെങ്കിലും റീസണുണ്ടാകും……..’’

എന്തു പറഞ്ഞിട്ടും അവളുടെ മനസ്സ് ശാന്തമായില്ല. വീണ്ടും വീണ്ടുമവളുടെ മനസ്സിൽ വീർ ദേവൂനെ ഹഗ് ചെയ്‌തത്‌ തെളിമയോടെ നിറഞ്ഞു നിന്നു………

എന്തോ ചിന്തിച്ച പോലെ അവൾ
ആർത്തട്ടഹസിച്ചു……..

(*തുടരും….*)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

©protected

ഫ്രണ്ട്‌സ് എങ്ങനെ ഉണ്ടായിരുന്നു എന്നെനിക്ക് അറിയില്ല ബോർ ഉണ്ടെങ്കിൽ പറയണം കേട്ടോ…….😉😉😉

പിന്നെ എന്നതായാലൂം അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ ഞാൻ അതെന്തായാലും സ്വീകരിക്കും…..

അടുത്ത ഭാഗമിനി ചൊവ്വാഴ്ച ഉണ്ടാകുന്നതാണ്……..

തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണേ,,,,,,,

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അഴകേ നീയെൻ ചാരെ – പാർട്ട്‌ 2”

Leave a Reply

Don`t copy text!