Skip to content

അഴകേ നീയെൻ ചാരെ – പാർട്ട്‌ 5

aksharathalukal-novel

✍_*മഴമുകിൽ*_💙

“  അതെന്താ,,,,,ആഹ് എങ്ങനെ ആയാലും സ്വന്തം പാരൻസിനോട് ഇങ്ങനെയൊന്നും കാണിക്കില്ലല്ലോ…. ”

“ നിനക്ക് അവനെ അറിയാഞ്ഞിട്ട മിത്ര അവൻ ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്നത് അവന്റെ പപ്പയെയും മമ്മയെയുമാണ്……. ”

ഞെട്ടലോടെ ദേവു മായയെ നോക്കി…… അവളുടെ മുഖത്തു തികച്ചും നിർവികാരത തളം കെട്ടി നിന്നു……….

തുടരുന്നു…….

@@@@@@@@@@

“ അതെന്താ ചേച്ചിക്ക് അറിയില്ലേ ദേവു പ്രതീക്ഷയോടെ മായയെ നോക്കി…… ”

“ പൂർണമായും എനിക്കൊന്നുമറിയില്ല എങ്കിലും ഞാൻ ഒന്ന് ചുരുക്കി എനിക്കറിയാവുന്നത് പറയാം…… ”

“ വീർ മഹേന്ദ്രൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട വീർ അവൻറെ പപ്പ  ശേഖരൻ അവന്റെ മമ്മ പാർവതി അവരുടെ മൂത്ത പുത്രനാണ് വീർ……… ”

എന്റെ അച്ചുവിന്റെ മഹി ഞാൻ മഹിയേട്ടൻ എന്നു വിളിക്കും ഇനിമുതൽ(ആത്മ ദേവു)

അവർ അമേരിക്കയിലേക്ക് വരുമ്പോൾ വീർ മുലകുടിക്കുന്ന കുഞ്ഞായിരുന്നു. ഇരുവർക്കും ജോലിയുള്ളതിനാൽ അവനെ നോക്കാൻ അവർക്ക് ഇരുവർക്കും സമയം കിട്ടിയിട്ടില്ല അവനെ അവന്റെ പപ്പയുടെ ഫ്രണ്ട് കൃഷ്ണൻ അങ്കിൾ അതായത് നിന്റെ ചെറിയച്ഛന്റെ ഭാര്യ ദേവിയാന്റിയുമായിരുന്നു നോക്കിയിരുന്നത്.

ആന്റിക്ക് ഒരു പെണ്കുഞ്ഞു ഉണ്ടായിരുന്നു പക്ഷെ ആ കുഞ്ഞു പ്രസവിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞു മരണത്തിന് കീഴടങ്ങി.  അതോടെ അവരാകെ സങ്കടത്തിലായിരുന്നു. പക്ഷെ വീറിന്റെ വരവോട് കൂടെ അവർക്ക് ഇരുവർക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു….

ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു എപ്പോഴെങ്കിലും മാത്രം വീറിന്റെ യഥാർത്ഥ പപ്പയും മമ്മയും അവനെ കാണാൻ പോയി. അവൻ വളർന്നു വന്നു അവന്റെയുള്ളിൽ അവന്റെ അമ്മ ദേവിയാന്റിയും അച്ഛൻ കൃഷ്ണനങ്കിളുമായിരുന്നു.

അവൻ സത്യങ്ങളെല്ലാം മനസ്സിലാക്കുന്നത് അവന്റെ അഞ്ചാം വയസ്സിലാണ് എന്നിട്ടുമവൻ അവന്റെ പാരൻസിന്റെ കൂടെ പോകാൻ തയ്യാറയിരുന്നില്ല. ഇതിനിടയിൽ പാർവതി  ആന്റി പ്രഗ്നറ്റ് ആയി അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് വീറായിരുന്നു……

ഒരു കുഞ്ഞു വരുന്നതിൽ ആയിരുന്നില്ല അവന്റെ സന്തോഷം മറിച്ചു ദേവിയാന്റിയുടെയും കൃഷ്ണൻ അങ്കിളിന്റെയും കൂടെ നിൽക്കുന്നതിൽ ആയിരുന്നു……..

പക്ഷേ ദേവിയാന്റിയും കൃഷ്ണൻ അങ്കിളും ആ ടൈമിൽ കേരളത്തിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. അവനൊരുപാട് അവരുടെ കൂടെ പോകാൻ വാശി പിടിച്ചെങ്കിലും ശേഖരനങ്കിൾ സമ്മതിച്ചില്ല അതോടെ അവനു അവരോട് ദേഷ്യമായി അവൻ കരഞ്ഞപ്പോൾ പാർവതി ആന്റി അവനെയടിച്ചു. അവർ ഗർഭിണി ആയത് കൊണ്ട് വീറിനെ നേരം പോലെ ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല. എങ്കിലും അവർ അവനെ അവരുടെ കൂടെ വിട്ടില്ല.

കൊച്ചു പ്രായത്തിൽ തന്നെ അവൻ ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അവന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മക്കളാണ് ഞങ്ങൾ എല്ലാവരും ഞങ്ങളോടൊന്നും അവൻ മിണ്ടിയില്ല എപ്പോഴും മുറിയിലിരിക്കും.

അവന്റെ അവസ്ഥ ഒരു സുഹൃത്ത് വഴി അറിഞ്ഞ കൃഷ്ണൻ അങ്കിൾ പിന്നെ വൈകാതെ ദേവിയാന്റിയെ കൂട്ടി അമേരിക്കയിലേക്ക് തന്നെ തിരിച്ചു വന്നു…….

അവരെ കണ്ടപ്പോൾ തന്നെ അവൻ ദേവിയാന്റിയുടെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു….. അവനെ അവർ നെഞ്ചോട് ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. അവനെപ്പോഴും അവരുടെ പ്രസന്റിൽ ഹാപ്പിയായിരുന്നു.

സ്റ്റെല്ലയുടെ ചേട്ടൻ മാത്യൂചേട്ടയിയും എന്റെ മൂത്ത ചേച്ചിയും തമ്മിൽ പ്രണയത്തിലായിരുന്നു. ചേട്ടനന്ന് ഇരുപത് വയസ്സും ചേച്ചിക്ക് പതിനഞ്ചു വയസ്സും  അവരുടെ ഇങ്ങനെയുള്ള റിലേഷൻ പലപ്പോഴും വീർ കണ്ടിട്ടുണ്ട് ഒരു ദിവസമവൻ എന്റെ രമ്യേച്ചിയോട് (മായയുടെ ചേച്ചി)നിങ്ങൾ തമ്മിൽ എന്താണെന്ന് ചോദിച്ചു.

അപ്പോൾ ചേച്ചി അവനോട് പറഞ്ഞത് ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണ് നിനക്കുണ്ടോ പ്രണയമെന്ന്. ചേച്ചി അവസാനമായി ചോദിച്ചത് എപ്പോഴും അവൻ ചിന്തിച്ചു തുടങ്ങി.

ഒരു ദിവസം എല്ലാവരും കൃഷ്ണൻ അങ്കിളിന്റെ വീട്ടിലൊത്തു കൂടി അപ്പോൾ സ്റ്റെല്ലയുടെ പപ്പ വീറിനെ എന്റെ മോളെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാം എന്ന് പറഞ്ഞു.

ഞാൻ നിങ്ങളുടെ മോളെ വിവാഹം കഴിക്കില്ല എനിക്കെൻറെ ദേവമ്മയുടെ വയറ്റിൽ ഉണ്ടാകുന്ന കുഞ്ഞു വാവയെയാണ് ഞാൻ വിവാഹം കഴിക്കൂ എന്നവൻ പറഞ്ഞു മുകളിലേക്ക് ഓടിപോയി…….

മായയുടെ വാക്കുകൾ ദേവൂന്റെ നെഞ്ചിൽ എവിടെയോ ഒരു നോവ് പടർത്തിയ പോലെ……

അന്ന് വീറിന് ആറുവയസ്സായിരുന്നു ദേവിയാന്റി പെട്ടെന്ന് തന്നെ പ്രഗ്നറ്റ് ആയി…അതിലേറ്റവും കൂടുതൽ സന്തോഷിച്ചത് അവനായിരുന്നു. ഊണിലും ഉറക്കിലുമെല്ലാം അവനത് മാത്രമായിരുന്നു ചിന്ത ഇവിടത്തെ പോലെ അബോഷൻ പ്രശ്നമൊന്നും അവിടെ ഇല്ലാത്തത് കൊണ്ട് തന്നെ മൂന്നാം മാസം ചെക്കപ്പിൽ അതെന്തു കുഞ്ഞാണെന്ന് അറിയാൻ സാധിക്കും. അത് പെണ്കുഞ്ഞു തന്നെയായിരുന്നു.

വീറെവിടെ പോയാലും ആ കുട്ടിക്ക് വേണ്ടി ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങി വെക്കും ഞനങ്ങളോടൊക്കെ അതിന് ശേഷം നല്ല സ്നേഹമായിരുന്നു.

ദേവിയാന്റിക്ക് ആറുമാസമായപ്പോൾ അവർ നാട്ടിലേക്ക് തിരിച്ചു കൂടെ വീറും…….

കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞുവാവ അവർക്ക് ജനിച്ചു അവരെ റൂമിലേക്ക് മാറ്റിയപ്പോൾ വീർ ആ കുട്ടിയുടെ അടുത്തു നിന്നും മാറാതെ അവിടെ തന്നെയിരുന്നു. അവന്റെ സന്തോഷം ഇല്ലായ്മ ചെയ്യേണ്ടെന്ന് കരുതി ആരുമവനെ അവിടെ നിന്നും മാറ്റിയില്ല…….

ഇതേ സമയം തന്നെയായിരുന്നു നിന്നെ പ്രസവിച്ചത്…… മായ ദേവൂനെ നോക്കി  ദേവു ഒന്ന് തലകുലുക്കി കാണിച്ചു കൊടുത്തു……

“എന്നിട്ടിപ്പോൾ ആ കുട്ടിയെവിടെ മായേച്ചി നിങ്ങൾ പറയുന്ന ആരെയും ഞാനിവിടെ കണ്ടില്ലല്ലോ…. ”

അവൾ സംശയത്തോടെ മായയെ നോക്കി.

“ ഞാൻ പറയട്ടെ മിത്ര അവരിന്ന് ജീവിച്ചിരിപ്പില്ല കൃഷ്ണൻ അങ്കിൾ മരിച്ചു ആരോ കൊന്നതാണെന്ന പറയുന്നത് അതിപ്പോളും തെളിയിക്ക പെട്ടിട്ടില്ല. താൻ കുഞ്ഞായത് കൊണ്ടാണ് അതൊന്നും ഇപ്പോൾ ഓർമായില്ലാത്തത് പക്ഷെ ദേവിയാന്റിയും കുഞ്ഞും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് റിപ്പോട്ടിൽ വന്നിട്ടുണ്ട്………”

അതുവരെ ആകാംഷയോടെ കേട്ട ദേവുവിന്റെ മുഖം പെട്ടെന്ന് മാറി…….മായ അവളെയൊന്ന് നോക്കിയ ശേഷം തുടർന്നു.

അതിന് ശേഷം വീർ ശെരിക്കും തളർന്നു പോയിയുന്നു അവരുടെ ചടങ്ങുകളെല്ലാം കഴിഞ്ഞു വീർ ആറുമാസത്തോളം സാവിത്രി മുത്തശ്ശിയുടെ കൂടെയായിരുന്നു.

അവന്റെ പഠിത്തം അമേരിക്കയിൽ ആയതിനാൽ അവനവിടേക്ക് തന്നെ പോയി അപ്പോഴും അവന്റെ കയ്യിൽ ആ കുട്ടിയുടെ അ
എടുത്തവൻ ചേർന്നിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു…….

പിന്നീടവൻ ഒരിക്കൽ പോലും അവന്റെ സ്വന്തം വീട്ടിലേക്ക് പോയില്ല. പാർവതിയാന്റിക്ക് അവരുടെ രണ്ടുവയസ്സായ മോനെ നോക്കാൻ കഴിയാതെ വന്നപ്പോൾ അവർ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വീറിനെ അവർ കൃഷ്ണനങ്കിളിന്റെ ഫ്രണ്ട് ഐസക്ക് അങ്കിളിനെ ഏൽപ്പിച്ചു………

അദ്ദേഹം ഒരു സായിപ്പായിരുന്നു എങ്കിലും മലയാളം ഇടക്കൊക്കേ പറയും കല്യാണം കഴിഞ്ഞിട്ടും മക്കളില്ലാത്ത ഐസക്ക് അങ്കിളിനും  ഭാര്യ സൂസിയാന്റിക്കും അവൻ കളഞ്ഞു കിട്ടിയ നിധിയെ പോലെയായിരുന്നു അവനെ അവർ പൊന്ന് പോലെ നോക്കി ഈ നിലയിൽ എത്തിച്ചു………

അവൻ ഒരിക്കൽ പോലും അവന്റെ സ്വന്തം പാരൻസിനെയോ സഹോദരങ്ങളെയോ കാണാനോ സംസാരിക്കാനോ അവൻ കൂട്ടാക്കിയില്ല. ഐസക്ക് അങ്കിളിന്റെ നിർബന്ധം മൂലമാണവൻ അവരുടെ അടുത്തേക്ക് പോകുന്നതും സംസാരിക്കുന്നതും.

മായ അവളെ നോക്കി…….

പാവം സ്വന്തം മകനെക്കാൾ അവർ പ്രാധാന്യം കൊടുത്തത് അവരുടെ ജോലിക്കും പണത്തിനുമാണ് അതുകൊണ്ടാണ് മഹിയേട്ടന്റെ സ്നേഹം അവർക്ക് നഷ്ട്ടമായത്……..

“ മഹിയേട്ടനോ……”

മായ അവളെ സംശയത്തോടെ നോക്കി…..

“ഏഹ്…. ആഹ്  അ….. അതുപിന്നെ…….”

“മായ നീയിവിടെ ഇരിക്കുകയാണോ നിന്നെ നീരവ് അന്വേഷിക്കുന്നുണ്ട്. ”

പുറത്തു നിന്നും കാശിയുടെ ശബ്ദം കേട്ടതും ദേവു നെഞ്ചിൽ കൈ വെച്ചു. മായ അവളെയൊന്ന് നോക്കി ചിരിച്ചു പുറത്തേക്ക് നടന്നു.

“   എന്താ മോളെ അവൾ നിന്നോട് പറഞ്ഞിട്ട് പോയത്…….. ”

കാശി വാതിലടച്ചു കൊണ്ട് അവളുടെ അടുത്തിരുന്നു.

ഓഹ് അപ്പോൾ കാശിയേട്ടൻ കേട്ടിട്ടില്ല ഒരു കണക്കിന് അത് നന്നായി…….(ആത്മ)

“ഏയ് ഒന്നുമില്ല അവരെ കുറിച്ചൊക്കെ പറഞ്ഞു തരുവായിരുന്നു. അല്ല കാശിയേട്ട ഈ മായേച്ചിയുടെ കൂടെ ഒരാളില്ലേ വീർ മഹേന്ദ്രൻ അങ്ങേർക്ക് എങ്ങനാ വൃത്തിഭ്രാന്ത് വന്നത്…….”

ദേവു കാശിയെ ഇടം കണ്ണിട്ടു നോക്കി……

“ അത് അവൻ അവൻറെ പാരൻസ് നാട്ടിൽ വന്നപ്പോൾ താമസിച്ചിരുന്നത് ഐസക്ക് അങ്കിളിന്റെ കൂടെയായിരുന്നു. പുള്ളി ഈ വൃത്തിയുടെ കാര്യത്തിൽ നല്ല സ്ട്രിക്‌ട് ആണ് അങ്ങനെയാണ് അവനുമത് പകർന്നു കിട്ടിയത്………
അവൻറെ അനിയനെയും അനിയത്തിയെയും അവനടുത്തേക്ക് അടുപ്പിക്കില്ല………. ”

കാശി വാ പൊത്തി പിടിച്ചു ചിരിച്ചു………..

“ അയ്യോ വല്ലാതെ ഇളിക്കല്ലേ അതിനെന്താ അവർക്ക് വൃത്തി കുറവായിരിക്കും അതുകൊണ്ടാവും  ഒന്ന് പോയേ എനിക്ക് ഉറക്കം വരുന്നു………. ”

അഥവാ കള്ളം പിടിക്കപ്പെട്ടാലോ എന്നു പേടിച്ചു ദേവു വേഗം ഉറക്കം നടിച്ചു കിടന്നു……….

കാശി പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി…….

💜💜💙💙💜💜💙💙💜💜💙💙

“മായ നീയെന്താണ് ദേവയുടെ അടുത്തേക്ക് പോയി പറഞ്ഞത്…….”

വീർ അവളുടെ നേരെ ദേഷ്യത്തോടെ അലറി……..

“ഞാനൊന്നും പറഞ്ഞില്ല വീർ അവളോട് സംസാരിക്കുന്നതിനിടെ ഞാൻ  നിന്നെ കുറിച്ചു പറഞ്ഞു എന്നേയുള്ളു………”

അവന്റെ ഭാവമാറ്റത്തിൽ അവളാകെ പേടിച്ചു പോയിരുന്നു.

വീർ അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു……..

“ വീർ ഞാൻ പറഞ്ഞത് സ്റ്റെല്ല പറഞ്ഞിട്ടാണ്………”

വീറിന്റെ കണ്ണുകൾ ചുവന്നു മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…….

“നീയിപ്പോൾ എന്താ പറഞ്ഞേ……..”

അപ്പോഴാണ് മായ പറഞ്ഞ അബദ്ധത്തെ പറ്റി ചിന്തിച്ചത്….അവൾ പേടിയോടെ അവനെ നോക്കി……

“അവൾക്കെന്നെ കുറിച്ചു അവളോട് പറഞ്ഞിട്ട് എന്തു കിട്ടാനാണ് ”

അവൻ ദേഷ്യം കൊണ്ട് നിന്നു വിറച്ചു…….

“നീയങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞാൽ അവൾ നിന്നെ പ്രണയിക്കില്ലല്ലോ അതാ അവൾ അങ്ങനെ മിത്രയോട് പറയാൻ പറഞ്ഞത്……….”

വീർ ഒന്നും മിണ്ടാതെ മായയെ തറപ്പിച്ചു നോക്കി ടെറസ്സിൽ നിന്നും അവന്റെ മുറിയിലേക്ക് പോയി……..

“ ഹ്ഹ്ഹ്ഹ….. ഇനി അവൾ അവനിൽ നിന്നും അകലം പാലിക്കും മായ സ്വന്തം പാരൻസിനോട് പോലും ചിരിച്ചു സംസാരിക്കാത്ത അവനെ അവളൊരിക്കലും ഇഷ്ട്ടപ്പെടില്ല അവൻ എന്റെയാണ് എന്റെ മാത്രം……..”

ഇതെല്ലാം വാതിലിന്റെ മറവിൽ നിന്നും കേട്ട സ്റ്റെല്ല മായയുടെ അടുത്തേക്ക് വന്നു പരിഹാസത്തോടെ പറഞ്ഞു….. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹാവസ്ഥയിൽ മായ നിന്നു…….

@@@@@@@@@

ദിവസങ്ങൾ കൊഴിഞ്ഞു പോയി വൈകാതെ ദേവു നീരവിന്റെ പെങ്ങളോടും മറ്റുളളവരോടും കമ്പിനിയായി……. നിരഞ്ജനയും പിന്നെ രോഹിണിയും സമപ്രായക്കാരായിരുന്നു…..രാധിക അവളുടെ ഹസ്ബൻറ്റിന്റെ കൂടെ ലണ്ടനിലാണ് രേവധി ഇപ്പോൾ പിജി അവസാന വർഷ വിദ്യാർത്ഥിയാണ്……….

വീറിന്റെ കാര്യം ഓർക്കുമ്പോൾ ദേവുവിന്റെ മനസ്സിൽ എന്തോ വല്ലാത്ത ഒരുതരം നോവ് പടർന്നു…..അവനിൽ നിന്നും അതെല്ലാം ഓർത്തവൾ അകലം പാലിച്ചു….സ്റ്റെല്ലയുടെ ഭീഷണി തന്നെയായിരുന്നു അതിന്റെ പിന്നിൽ ദേവു അവളെ കണ്ടു പേടിച്ചിട്ടില്ലെങ്കിലും……താൻ കാരണം വീർ ബുദ്ധിമുട്ടേണ്ടെന്ന് കരുതിയായിരുന്നത്.

തന്നോടുള്ള പേടിയും വെറുപ്പും കാരണമവൾ തന്നോട് സംസാരിക്കുന്നില്ലെന്നായിരുന്നു വീറിന്റെ മനസ്സിൽ……..സ്റ്റെല്ല ഇതെല്ലാം കണ്ടു സന്തോഷിച്ചു…..

വൈകാതെ തന്നെ ദേവു കോളേജിൽ പോയി തുടങ്ങി അവൾക്ക് അവിടെ  ചെങ്ങാതിമാരെ കിട്ടി മിയ രോഹിത് ലക്ഷ്മി,ജെനിഫെർ,ഡേവിസ്,അൻവർ,(അവരെയൊക്കെ പതിയെ പരിചയപ്പെടാം……)

അവൾ പോലീസ് ഓഫീസറിന്റെ പെങ്ങൾ ആയത് കൊണ്ട് തന്നെ റാഗിംഗിൽ നിന്നെല്ലാം അവൾ മുക്തി നേടി….ഡിസിപ്ലിൻ കൂടുതലായും കര്ശനമുളള കോളേജ് ആയിരുന്നു അത്…….

ദേവു വീറിന്റെ കാര്യങ്ങൾ  അതിനിടയിൽ മറന്നിരുന്നു ആ വീട്ടിൽ അവനുണ്ടെന്ന് പോലും അവൾക്ക് തോന്നിയിരുന്നില്ല കാരണമവൻ വർക്ക് കഴിഞ്ഞു വരുമ്പോൾ നേരം ഇരുട്ടിയിട്ടുണ്ടാകും………

അവളോട് പലതവണ സംസാരിക്കാൻ അവൻ ശ്രമിച്ചെങ്കിലും സ്റ്റെല്ല അതിനു തടസ്സമായി നിന്നു.

ദേഷ്യം നിയന്ത്രിക്കാൻ അവൻ കഴിവതും  ശ്രമിച്ചു കൊണ്ടിരുന്നു സ്റ്റെല്ലയിൽ നിന്നും അവൻ മുക്തി നേടിയത് അവന്റെ സ്വന്തം കമ്പിനിയിലായിരുന്നു…..അവിടേക്ക് അവളെ കടതിവിടരുതെന്ന് പ്രതേകമവൻ സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു. പക്ഷെ അതവന്റെ പപ്പയുടെ ആയിരുന്നില്ല…കൃഷ്ണൻ അങ്കിളിന്റെ ആയിരുന്നു അവർ മരിക്കുന്നതിന് മുമ്പ് അവന്റെ പേരിലാക്കിയതാണ് dm ഗ്രൂപ്പ് ഓഫ് കമ്പിനി അത് അവൻ കാര്യപ്രാപ്തി എത്തും വരെ നോക്കി നടത്തിയത് ഐസക്ക് ആയിരുന്നു. ഇപ്പോളവൻ കേരളത്തിൽ വന്നതും ഇതിന്റെ ഭാഗമായിട്ട് തന്നെയാണ് ഇന്ത്യയിൽ അവരുടെ കമ്പിനി ഉണ്ടായിരുന്നത് മഹാരാഷ്ട്രയിൽ മാത്രമായിരുന്നു.  നാല് രാജ്യങ്ങളിലായാണ് പ്രധനമായും dm ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാളും കമ്പിനികളും നിലനിൽക്കുന്നത്……….

അതിൽ ചെറിയ തോതിൽ മാത്രമേ ഇന്ത്യയിൽ അതിന്റെ ശാഖ നിലനിന്നിരുന്നത്…..ഇപ്പോൾ അത് കേരളത്തിലും വന്നു……

ഐസക്ക് എങ്കിലും അവന്റെ തലയിൽ കൂടുതൽ ഭാരം വെച്ചു കൊടുത്തിരുന്നില്ല. കാരണം അവനൊരിക്കലും ഇനങ്ങനെയുള്ള കാര്യങ്ങളിൽ താൽപ്പർമില്ലാത്ത ആളായിരുന്നു അവനെപ്പോഴും സിമ്പിൾ ലൈഫായിരുന്നു ഇഷ്ട്ടം….. അത് അറിയാവുന്നത് കൊണ്ടാണ് ഐസക്ക് അവനെ അവൻറെ ഇഷ്ട്ടത്തിന് അനുസരിച്ചു നിർത്തുന്നത്……

💜💙💜💙💜💙💜💙💜💙💜💙💜

കോളേജ് ലീവായത് കൊണ്ട് റൂമിലിരുന്നു ഡ്രോയിങ് പാഡിൽ ചിത്രം വരക്കുവായിരുന്നു ദേവു…… വാതിലിൽ ശക്തമായി മുട്ടുന്നത് കേട്ട് കയ്യിലുള്ള ബുക്ക് ടേബിളിൽ വെച്ചു. പോയി ഡോർ തുറന്നു…….

ഡോറിന്റെ മുമ്പിൽ കയ്യിലെന്തോ പിടിച്ചു നിൽക്കുകയാണ് രാധ(രാധിക)അവളെ കണ്ടപ്പോൾ  ദേവു പുഞ്ചിരിച്ചു……

“ആഹ് അല്ല ആരിത് രാധേച്ചിയോ എന്താ ചേച്ചി ഇതെന്താ കയ്യിൽ……”

ദേവു രാധയുടെ കയ്യിലേക്ക് നോക്കി…….

“  മിത്രേയിത് ചുക്ക്കാപ്പിയാണ്…….”

“അതിന് എനിക്ക് പനിയൊന്നുമില്ലല്ലോ ചേച്ചി പിന്നെന്തിനാ എനിക്കിത്……..”

അവൾ സംശയത്തോടെ രാധയെ നോക്കി……

“എന്റെ പൊന്ന് മോളെ ഇത് നിനക്കല്ല ഇത് വീറേട്ടനുള്ളതാണ് അവിടെയ പൂതന സ്റ്റെല്ല ഉണ്ടാകും അങ്ങോട്ടേക്ക് പോയാൽ അവൾ ഭീഷണി പെടുത്തും………”

“  എന്തിന് ”

ദേവു നെറ്റി ചുളിച്ചു…..

“ഓഹ് അതാ ഏട്ടനെ നോക്കുന്നതിന് ആ ഏട്ടനെന്ന് വെച്ചാൽ ആ പൂതനക്ക് ഭ്രാന്താണ്…… കോളേജിൽ പഠിക്കുമ്പോൾ വീറേട്ടനെ ഇഷ്ട്ടമാണെന്ന് പറഞ്ഞ പെങ്കുട്ടിയെ കൊല്ലാൻ വരെ അവൾ നോക്കിയിട്ടുണ്ട്….. അതുകൊണ്ട് മോളൊന്ന് പോയി കൊടുക്ക് പ്ലീസ്……”

രാധ കെഞ്ചിയപ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയില്ല ദേവു അവളിൽ നിന്നും അത് വാങ്ങി…….

* ഓഹ് അപ്പോൾ അതാണ് അന്നവൾ എന്നെ ഭീഷണി പെടുത്തിയതിനുള്ള കാരണം ഹ്മ്  അവളെ ഇവർക്ക് പേടിയാണെങ്കിൽ എനിക്കൊട്ടും പേടിയില്ല…..നിനക്കുള്ളത് ഞാൻ തരമേടി….. മനസ്സിൽ സ്റ്റെല്ലക്ക് കൊടുക്കാനുള്ള പണിയും മെനഞ്ഞു കൊണ്ട് അവൾ വീറിന്റെ റൂമിലേക്ക് നടന്നു………

അവളുടെ ഊഹം തെറ്റിയില്ല സ്റ്റെല്ല അവിടെ തന്നെയുണ്ടായിരുന്നു. വീർ വയ്യാതെ കട്ടിലിൽ തലയണ  വെച്ചു ചാരിയിരിക്കുന്നത്‌ കണ്ടപ്പോൾ അവൾക്ക് വേദന തോന്നി……

ഇത്രയും ദിവസം അവനിവിടെ ഉണ്ടെന്നുള്ള കാര്യം പോലും മറന്നു പോയത്
അവൻ വേദനയോടെ അവളോർത്തു……….

അവളെ കണ്ടതുമവന്റെ കണ്ണുകൾ തിളങ്ങി എങ്കിലും ഒരു പരിഭവം അവന്റെ കണ്ണിൽ അലയടിച്ചു. അത് ദേവുവിനും മനസ്സിലായി….. അവൾ വന്നത് സ്റ്റെല്ലക്ക് തീരെ പിടിച്ചില്ല അവളെ കൂടാതെ അവിടെ നീരവും മായയും ഉണ്ടായിരുന്നു……

സ്റ്റെല്ലയുടെ ഭാവം കണ്ടതും അവൾ ഉള്ളിൽ ഊറി ചിരിച്ചു. അവൾ വീറിന്റെ അടുത്തിരുന്നു അവന്റെ കയ്യിൽ പിടിച്ചു നീരവിനെ നോക്കി

“മഹിയേട്ടനെന്താ പറ്റിയെ”

ദേവു നീരവിനെ നോക്കി പിന്നെ വീറിനെയും…….

“ അതവൻ ഇന്നലെ ഒരുപാട് നേരം വൈകിയാണ് വീട്ടിലേക്ക് വന്നത് ബൈക്കിലായത് കൊണ്ട് വരുമ്പോൾ മഴ മുഴുവൻ കൊണ്ടു അതാണ്…… ”

നീരവ് മറുപടി പറഞ്ഞു……

“അതെന്താ എപ്പോഴും ഇങ്ങനെ നേരം വൈകിയാണോ വരാർ…….”

“ഹ്മ് ”

നീരവ് ഒന്ന് മൂളി…..

“   അച്ചൻ എന്താ നോക്കിയിട്ട് പറഞ്ഞത്”

അവൾ നീരവിനെ നോക്കി….

“ വല്യച്ഛൻ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു ടാബ്‌ലെറ്റ് തന്നു…….”

”ഹ്മ് താ മഹിയേട്ട ഇത് കുടിച്ചേ എന്നാൽ പെട്ടെന്ന് പനിമാറും ”

ദേവു കയ്യിലുള്ള ചുക്കുകാപ്പി അവന്റെ നേരെ നീട്ടി…..

“എനിക്ക് വേണ്ട ദേവ ”

അവൻ നിഷേധ ഭാവത്തിൽ തലച്ചേരിച്ചു പറഞ്ഞു….. അവൾക്ക് ദേഷ്യം വന്നു

“ദേ ചെക്കാ കുട്ടിക്കളി കാണിക്കാതെ കുടിച്ചോ ഇല്ലെങ്കിലുണ്ടല്ലോ ”

അവൾ അവനെ നോക്കി കണ്ണുരുട്ടി……

എനിക്ക് വേണ്ടാ അവൻ അത് തന്നെ ആവർത്തിച്ചപ്പോൾ അവൾ ബെഡിനോട് ചേർന്നുള്ള കുഞ്ഞു മേശയിൽ വെച്ചു അവിടെ നിന്നും എഴുന്നേറ്റു….. അവനവളെ നോക്കി……

“നിർബന്ധിച്ചു കുടിപ്പിക്കാൻ ഞാനരുമല്ലല്ലോ മഹിയേട്ടന്റെ ഞാൻ പോകാ ’’

അവൾ വിഷമത്തോടെ അവിടെ നിന്നും പോകാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ വീർ പിടിച്ചു…..ദേവു നേരെ നോക്കിയത് സ്റ്റെല്ലയുടെ മുഖത്തേക്ക് ആയിരുന്നു……

നീയെന്താടി എന്നെ കുറിച്ചു വിജാരിച്ചത് മരത്താവളെ  സംഭവമങ്ങനെ പറഞ്ഞെങ്കിലും സങ്കടമുണ്ട് എന്നാലും എന്നെ തിരിച്ചു വിളിക്കുമെന്ന് എനിക്കറിയാം ഇപ്പോൾ നിൻറെ മുഖത്തുള്ള ഭാവങ്ങൾ വാട്ട് എ വണ്ടർഫുൾ…..(ദേവ ആത്മ)

“    മഹിയേട്ട വിട്ടെ എനിക്ക് പോണം…… ”

അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി.

“ഞാൻ കുടിക്കാത്തത് കൊണ്ടല്ലേ നീ പോകുന്നത് ഞാൻ കുടിച്ചോളാം……”

വീർ ആ ചുക്കുകാപ്പിയെടുത്തു ചുണ്ടോട് ചേർത്തു. നേരത്തെ സ്റ്റെല്ല പുച്ഛിച്ച പോലെ അവളും സ്റ്റെല്ലയെ നോക്കി പുച്ഛിച്ചു…….

ആഹാ തന്തക്ക് വിളിച്ച സുഗം( ദേവു ആത്മ)

വീറിന്റെ മുഖത്തെ ഭാവങ്ങൾ മിന്നി മറിയുന്നത് കണ്ടപ്പോൾ അവൾക്ക് പാവം തോന്നി…..അവനത് മുഴുവൻ കുടിച്ചു അവൾക്ക് നേരെ നീട്ടി അവളത് വാങ്ങി അവന്റെയെടുത്തു തന്നെയിരുന്നു……

മഴയത്തു പോകുമ്പോൾ എന്നെ കൂടെ വിളിക്കായിരുന്നു ഞാൻ മിണ്ടില്ല അവൾ പരിഭവം നടിച്ചു അവിടെയിരുന്നു…. ഇതൊക്കെ കണ്ടു സ്റ്റൈല്ല പല്ലു ഞെരിക്കുന്നുണ്ട്…

അവനൊന്നും മിണ്ടാതെ അവളെ നോക്കി….

ഇപ്പോൾ പൂതനയുടെ മുഖം യ്യോ കാണിച്ചു തരാം മോളെ നിന്നെ ഇവിടെ നിന്നും  ഞാൻ ഓടിക്കും…….

അവൾ അവന്റെ അടുത്തേക്ക് കുറച്ചുകൂടെ നീങ്ങിയിരുന്നു അവനെ നോക്കി പുഞ്ചിരിച്ചു ഒന്നുയർന്നു അവന്റെ നെറ്റിയിൽ ചുംബിച്ചു……വീർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളുടെ ചുണ്ടിൽ തങ്ങി നിൽക്കുന്ന പുഞ്ചിരി അവന്റെ ചുണ്ടിലേക്ക് പടർന്നു…..

സ്റ്റെല്ല ചവിട്ടി കുലുക്കി അവിടെ നിന്നും പോയി…..

മായയും നീരവും കിളിപോയ അവസ്ഥയിൽ നിൽക്കുന്നുണ്ട്…….

“മഹിയേട്ടൻ ഫുഡ് കഴിച്ചോ…..?”

“ഇല്ല മിത്രേ അവൻ ഫുഡ് കഴിച്ചിട്ടില്ല അവനു നീ വാരി കൊടുത്താലേ കഴിക്കൂ എന്ന വാശിയിലാണ്……. ”

നീരവ് എടുത്തടിച്ച പോലെ പറഞ്ഞു ദേവു ഞെട്ടി നീരവിനെ നോക്കി അവന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസവുമില്ല……..

നീരവ് ദേവൂന്റെ കയ്യിൽ ഫുഡ് കൊടുത്തു…..
അവളത് വാങ്ങി കൈ ഒന്നൂടെ അവിടെയുള്ള ടിഷ്യു വെച്ചു തുടച്ചു. അവൾ അവനു ചോറു വാരി കൊടുത്തു അവൻ വാ തുറന്നു കഴിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മായയും നീരവും അവിടെ നിന്നും പോയി…….

അവർ പോയതും അവളോടി ചെന്നു വാതിൽ ലോക്ക് ചെയ്തു അവന്റെ അടുത്തിരുന്നു……

“എനിക്കറിയാം മഹിയേട്ടന് ഇങ്ങനെ വാരി തരുന്നതൊന്നും പിടിക്കില്ലെന്ന് നീരവേട്ടൻ തമാശ പറഞ്ഞതാണെന്ന് കഴിക്കാൻ വയ്യെങ്കിൽ ഞാൻ സ്പൂൺ വെച്ചു തരാം……”

അവൾ അവിടെയുള്ള സ്പൂണെടുക്കാൻ  നിന്നതും അവൻ കയ്യിൽ പിടിച്ചു..

“എനിക്ക് നീ ഇപ്പോൾ എങ്ങനെയാണോ തന്നത് അതുപോലെ തന്നത് പോലെ തന്നാൽ മതി……വേണങ്കിൽ നേരത്തെ സ്റ്റെല്ലയെ ഓടിക്കാൻ വേണ്ടി ചെയ്‌തെ പോലെ ഒന്ന് തന്നാലും വിരോധമില്ല……”

വീറിന്റെ വാക്കുകളിൽ നിന്നുമവൾക്ക് അവനു കാര്യം മനസ്സിലായെന്ന് ബോധ്യമായി അവൻ പല്ലിളിച്ചു കാണിച്ചു കൊടുത്തു അവനു വാരി കൊടുത്തു……..

💜💙💜💙💜💙💜💙💜💙💜💙💜

‘“  നീരവ് നീയെന്തിനാ മിത്രയോട് അങ്ങനെയൊക്കെ പറഞ്ഞത് നിനക്കും അറിയാവുന്നതല്ലേ  നിനക്കും……..”

മായ അവനെ നോക്കി…….

“ഓഹ് പിന്നെ അവളെ പേടിക്കാൻ ഞാൻ അവളുടെ അപ്പൻ തോമസല്ല ഞാൻ നീരവാണ് നിനക്കിത്ര പേടിയാണെങ്കിൽ നീയതിന് കൂട്ടു നിൽക്കണമെന്നില്ല.”

“നീരവ് ഞാൻ അതുകൊണ്ട് പറഞ്ഞതല്ല……. ”

അവളവനെ തിരുത്താൻ നോക്കി.

“നോക്ക് മായ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം നിന്നെ എനിക്ക് തന്നെ കിട്ടുകയും ചെയ്യും അതാണ് നിന്റെ പേടിയെങ്കിൽ നീ വിട്ടുകള….. പിന്നെ ഞാൻ അങ്ങനെ പറഞ്ഞത്  അവനവളെ ഇഷ്ട്ടമാണ് അവൻ പറയാതെ തന്നെ എനിക്കത് മനസ്സിലാകാക്കൻ കഴിയും അവളുടെ പ്രസന്റിൽ  അവൻ ഹാപ്പിയാണ് അതുകൊണ്ട് അവന്റെ ചുണ്ടിലെ പുഞ്ചിരി നിലനിർത്താൻ വേണ്ടി ഞാൻ അവനിലേക്ക് അവളെ ചേർക്കാനുള്ളവഴി നോക്കിക്കൊണ്ടിരിക്കും…….”

നീരവ് പ്രതീക്ഷയോടെ പറഞ്ഞു.

“ നീരവ് അവൻ സന്തോഷത്തോടെ ഇരിക്കണമെന്നാണ് എന്റെയും ആഗ്രഹം അതിനു വേണ്ടി ഞാനുമുണ്ടാകും നിന്റെ കൂടെ……”

അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് മായ പറഞ്ഞു നീരവ് അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…….

മായയുടെ അടുത്തേക്ക് വന്ന സ്റ്റെല്ല ഇതെല്ലാം കേട്ടവിടെ തറഞ്ഞു നിന്നു……അവളുടെ കണ്ണിൽ ദേവുവിനോടുള്ള പകയെരിഞ്ഞു……

“നിനക്ക് വീറിനെ കിട്ടില്ല ദേവമിത്ര അതിനു വേണ്ടി നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല നിന്റെ സമയം അടുത്തിരിക്കുന്നു………”

പകയെരിയുന്ന കണ്ണുകളോടെ സ്റ്റെല്ല പറഞ്ഞു അവിടെ നിനുമവളുടെ മുറിയിലേക്ക് പോയി……..

തുടരും……

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

©protected

ബോറുണ്ടെങ്കിൽ ക്ഷമിക്കണം എനിക്ക് എഴുതാനൊന്നും അറിയില്ല സോ അതുകൊണ്ട് ക്ഷമിക്കണം……

അഭിപ്രായങ്ങൾ അറിയിക്കണം സപ്പോർട്ട് ചെയ്തവർക്കും അഭിപ്രായങ്ങൾ അറിയിക്കുന്നവർക്കും ഒത്തിരി നന്ദി………

പിന്നെ വല്ല തെറ്റുകളുമുണ്ടെങ്കിൽ തിരുത്തി വായിക്കണേ…… ഒളിച്ചുകളിക്കാതെ വേഗം വന്നു കമന്റ് ഇട്ടോളൂ…….

ഇന്നലെ എനിക്ക് സ്റ്റോറി പോസ്റ്റാൻ കഴിഞ്ഞില്ല ക്ഷമിക്കണം……നാളെ ഞാൻ സ്റ്റോറി പോസ്റ്റാം ഇനി വിഷമിപ്പിക്കില്ല എന്റെ അവസ്ഥ കൊണ്ടല്ലേ പ്ലീസ്……….

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അഴകേ നീയെൻ ചാരെ – പാർട്ട്‌ 5”

Leave a Reply

Don`t copy text!