Skip to content

അഴകേ നീയെൻ ചാരെ – പാർട്ട്‌ 4

aksharathalukal-novel

✍_*മഴമുകിൽ*_💙

“ അല്ല ദേവു മോളെ മോള് വന്നിട്ട് ഒരുദിവസം ആകുന്നതല്ലേയുള്ളൂ. പിന്നെയെന്താ മോള് അച്ഛന്റെ കൂടെ ഹോസ്പ്പിറ്റലിലേക്ക് വന്നേ….. ”

ഇന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറിയെങ്കിലും അവളത് പുറത്തു കാണിച്ചില്ല……

“ അതിപ്പോൾ എങ്ങനാ പറയാ അച്ഛേ ഞാൻ….ആഹ് എനിക്ക് ഇവിടെയൊക്കെ ഒന്ന് കാണാൻ തോന്നി ഞാൻ വന്നു നമുക്കിനി വീട്ടിലേക്ക് പോകുമ്പോൾ നേരം ഇരുട്ടിയിട്ട് പോകാം…….. ”

അവൾ കണ്ണിറുക്കി കൊണ്ട് പറഞ്ഞു……

“ മ്മ് നീ വല്ല തരികിടയും ഒപ്പിച്ചിട്ടുണ്ടോ……? ”

നെറ്റി ചുളിച്ചുകൊണ്ടവളെ നോക്കി ഇന്ദ്രൻ ചോദിച്ചു…

“ ഏഹ്… ഞാനോ ഏയ് ഞാനൊന്നും ചെയ്തിട്ടില്ല ”

അവൾ ചുമൽ കൂച്ചി കാണിച്ചു പറഞ്ഞു……

ആ ചൂടൻ എണീറ്റ്‌ കാണോ അതോ ഇനി എണീറ്റ്‌ കാണില്ലേ….എന്തായാലും അവിടേക്ക് പോയാൽ എന്റെ അന്ത്യം ഉറപ്പാ ഞാനാണെന്ന് മനസ്സിലായി കാണും എങ്കിലും അറിയാത്ത പോലെ അഭിനയിക്കാം ഇല്ലെങ്കിൽ തല പോകും……(ആത്മ)

“ എന്താ മോളെ നീയീ ചിന്തിക്കുന്നെ….. ”

“ ഒന്നുല്ല അച്ഛേ ഞാൻ ചുമ്മാ ഓരോന്ന് ചിന്തിച്ചു നിന്നത…… ”

അവിടെ കിടന്ന് വട്ടം കറങ്ങാതെ ദേവു റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

💙💙💜💜💙💙💜💜💙💙💜💜

ഉച്ചക്ക് ഭക്ഷണം കഴിച്ചു ആരോടും ഒന്നും മിണ്ടാതെ റൂമിൽ തനിയെ ഇരിക്കുകയായിരുന്നു വീർ…….

“വീർ നീയെന്താ ഈ റൂമിൽ തന്നെയിരുക്കുന്നെ നിന്നെ സ്റ്റെല്ല തിരക്കിയിരുന്നു ദേ ഇപ്പോൾ ഇങ്ങോട്ടേക്ക് വരും…… ”

ബെഡിൽ എന്തോ ചെയ്‌തു കൊണ്ടിരിക്കുന്ന വീറിനെ നോക്കി നീരവ് പറഞ്ഞു അവിടെ നിന്നും അവന്റെ മുറിയിലേക്ക് പോയി…….

കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്ക് സ്റ്റെല്ല വന്നു.

“ എന്താ വീർ നീയിവിടെ തന്നെ ഇരിക്കുന്നെ നമുക്ക് പുറത്തേക്കൊക്കോ ഒന്ന് പോയിട്ട് വരാം….. ”

അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോൾ തന്നെ വീർ ദേഷ്യത്തോടെ മുഖം തിരിച്ചു.

“ സ്റ്റെല്ല എനിക്കിപ്പോൾ അതിനോടൊന്നും താൽപ്പര്യമില്ല സോ നീ അവരുടെ കൂടെ പൊക്കോ….. ”

മുഖമുയർത്തി നോക്കാതെ പറഞ്ഞുകൊണ്ടവൻ ചെയ്‌തു കൊണ്ടിരുന്ന ജോലിയിൽ ശ്രദ്ധ ചെലുത്തി.

അവൾ വീറിനെ നോക്കാൻ തുടങ്ങി……

കുഞ്ഞു നാൾ മുതലെ അവനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ് പക്ഷെ അവൻ ഇന്നേവരെ അവളെയൊന്ന് അടുത്തേക്ക് പോലും അടുപ്പിച്ചിട്ടില്ല……..

അവനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും.

വെളുത്ത ശരീരം കുറച്ചു ഉയരം കൂടുതലാണ് അതിനൊത്ത വൈറ്റും പിന്നെ അമേരിക്കയിൽ തല്ലുണ്ടാക്കാൻ വകയില്ലാത്തത് കൊണ്ട് ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയും….മുഖത്തു ആർക്കോ വേണ്ടി ഒളിപ്പിച്ചു വെച്ച പുഞ്ചിരി എപ്പോഴും ഗൗരവം നിറഞ്ഞ മുഖം. കട്ടതാടിയും മീശയും ഐ മീൻ ഒരുപാടൊന്നുമില്ല പാകത്തിന്.  ഇപ്പോഴത്തെ ട്രെൻഡ് പോലെയല്ലെന്ന് സാരം.

അമേരിക്കയിലെ സായിപ്പന്മാരെ പോലെയുള്ള നീലകണ്ണുകൾ ഇല്ലെങ്കിൽ ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കാൻ കഴിവുള്ള ഒരുതരം  ബ്രൗണ് കളർ ഐ  പിന്നെ കട്ടിയായി നിൽക്കുന്ന കറുത്ത പുരിക കൊടികൾ നീണ്ട നാസിക വട്ട മുഖം….

അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് അറിഞ്ഞിട്ടവണം അവനത് ആരോജകമായി തോന്നി…..

“ സ്റ്റെല്ല പ്ലീസ് ഇവിടെ നിന്നുമൊന്ന് പോകൂ നിനക്ക് ഒട്ടും വൃത്തിയില്ല അവളെ രൂക്ഷമായി നോക്കി അത്രയും പറഞ്ഞവൻ അവളെ പുറത്തേക്ക് തള്ളി വാതിൽ ലോക്ക് ചെയ്തു……. ”

അവിടെയുള്ള ടിഷ്യൂ എടുത്തു കൈ തുടച്ചു…..

ചെയ്തു കൊണ്ടിരുന്ന വർക്ക് നിർത്തി വെച്ചവൻ അവിടെയുള്ള ചെയറിലിരുന്നു അവന്റെ മനസ്സിലേക്ക് ദേവുവിന്റെ മുഖം മികവോടെ ഓടിയെത്തി.

അവൻ മനസ്സിൽ കൊണ്ട് നടക്കുന്ന രണ്ട് വ്യക്തികളുടെ രൂപമാണ് അവൾക്ക്…….

വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു സുന്ദരി വിടർന്ന കറുപ്പ് കണ്ണുകൾക്ക് മാറ്റ് കൂട്ടുന്ന കണ്പീലികൾ വീതി അൽപ്പം കുറഞ്ഞ കട്ടിയുള്ള കറുത്ത പിരിക കൊടികൾ. ചുവപ്പും റോസുമല്ലാത്ത കളർ അധരങ്ങൾ……ചിരിക്കുമ്പോൾ കുട്ടിക്ക് നുണക്കുഴിയില്ല….. പ്യാവ്വം

വീറിന്റെ മനസ്സിൽ അവളുടെ മുഖം ആരോ മായ്ച്ചു കളയാൻ കഴിയാത്ത വിധത്തിൽ പതിപ്പിച്ചു വെച്ച പോലെയവന് തോന്നി….ഓർമകൾ ആ ഏഴു വയസ്സുകാരനിൽ എത്തി നിന്നപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ആ നിറഞ്ഞു നിന്ന കണ്ണീർ തുള്ളിയിലും പ്രതികാരത്തിന്റെ ഉപ്പുരസമുണ്ടായിരുന്നു.

എപ്പോഴോ അവനവിടെ നിന്നും എണീറ്റ്‌ ബെഡിൽ കിടന്നു മയങ്ങി പോയി……..

“ വീർ ഡാ ചെക്കാ എണീക്കേടാ….. ’’

സാവിത്രിയമ്മയുടെ വിളിയാണ് അവനെ ചിന്തയിൽ നിന്നുമുണർത്തിയത്…….

“ എന്താ സാവിത്രി കൊച്ചേ ഞാനൊന്ന് ഉറങ്ങിക്കോട്ടോ നല്ല സ്വപ്നം ഞാനെന്റെ ദേവമ്മയോടൊപ്പവും കൃഷ്ണച്ഛന്റെ കൂടെയും കളിക്കുവായിരുന്നു…… ”

വീറിന്റെ വാക്കുകൾ കേട്ട് സാവിത്രിയമ്മ മൗനം പാലിച്ചു അവർ വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി……..

“  മോൻറെ പപ്പ വിളിച്ചിരുന്നല്ല മോനെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞല്ലോ എന്തുപറ്റിയെടാ……. ”

അവർ അവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു……

“ അയാളോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ വിളിക്കരുതെന്ന് എനികകയാളെ കാണുന്നതെ വെറുപ്പാ…….. ”

“ മോനെ മഹി ”

സാവിത്രിയമ്മയുടെ ശാസനയോടെയുള്ള വിളിയിൽ അവൻ മൗനമായി ക്കൂട്ടുപിടിച്ചു……സാവിത്രിയമ്മ മാത്രമാണ് വീറിനെ അങ്ങനെ വിളിക്കുന്നത്. അവന്റെ സ്വന്തം അച്ഛമ്മ അല്ലെങ്കിലും അവന്റെ കൃഷ്ണച്ഛന്റെ അവരുടെ  (സാവിത്രിയമ്മ യുടെ ചെറിയമകൻ )…..അമ്മയായത് കൊണ്ടാണ് അവൻ അവരെ അച്ഛമ്മ എന്നു വിളിക്കുന്നത്………

അവൻ അവന്റെ അടുത്തേക്ക് അടുപ്പിക്കുന്ന ഒരാളാണ് സാവിത്രിയമ്മ.

“ വേണ്ടാ സാവിത്രികൊച്ചേ അയാളുടെ കാര്യം പറഞ്ഞു തർക്കിക്കാൻ എനിക്ക് താൽപ്പര്യമില്ല. ”

അവൻ ബെഡിൽ നിനുമെണീച്ചു ബാത്റൂമിലേക്ക് പോയി…..

“ എന്താ ഈശ്വര ന്റെ കുട്ടിക്ക് പറ്റിയ സ്വന്തം അച്ഛനെ വെറുക്കാൻ മാത്രം എന്തു കാര്യമാ ന്റെ കുട്ടിയും അവന്റെ അച്ഛനും തമ്മിൽ…… ”

നെഞ്ചിൽ കൈ വെച്ചു കൊണ്ടവർ അവൻ പോയ വഴിയേ നോക്കി പറഞ്ഞു……..

ബാത്റൂമിന്റെ ഭിത്തിയിൽ വീർ ദേഷ്യത്തോടെ ആഞ്ഞടിച്ചു……

“  വേണ്ടി വന്നാൽ കൊല്ലാനും മടിക്കില്ല ഞാൻ അയാളെ വെറുപ്പാണെനിക്ക്…….. അവിടെയുള്ള ബ്ലേഡ് കൊണ്ട് കൈമുട്ടിന്റെ താഴ്ഭാഗത്തേക്കു ആഞ്ഞു വരഞ്ഞു കൊണ്ടവൻ പറഞ്ഞു…… അവന്റെ കയ്യിൽ നിന്നും ചോര ഇറ്റിറ്റു വീണിട്ടും അവനു വേദനിച്ചില്ല…….

“ ഈ രക്തം പോലും എനിക്ക് വെറുപ്പാണ് അയാളുടെ രക്തം എന്റെ ശരീരത്തിൽ ഓടുന്നത് പോലുമെനിക്ക് അറപ്പാണ്…….. ”

അവൻ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു…….

💜💙💜💙💜💙💜💙💜💙💜💙💜

“ ഹായ് അച്ചു എന്താണ് അച്ചു ഒരു മൂക ഭാവം…… ”

സാവിത്രിയമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ദേവു ചോദിച്ചു….

“ ആഹാ…. വന്നപ്പോൾ തന്നെ കുളിച്ചു ഫ്രഷായല്ലോ…… ”

സാവിത്രിയമ്മ അവളെ കണ്ടപ്പോൾ നിറ പുഞ്ചിരിയോടെ പറഞ്ഞു……

“ അച്ചു ചുമ്മാ വിഷയം മാറ്റാൻ നോക്കല്ലേ എന്താ പറ അച്ചൂന്റെ മുഖത്തു നോക്കിയാൽ അറിയാം എന്തോ ഉണ്ടെന്ന്…….. ”

ദേവു സാവിത്രിയമ്മയെ വിളിക്കുന്നതാണ് അച്ചുയെന്ന്. (ഞാനും അങ്ങനെ വിളിക്കും_my ആത്മ).

“ ഞാൻ പറഞ്ഞു തന്നാൽ മതിയോ നിനക്ക്…… ”

അവളോട് പറയാൻ നിന്ന സാവിത്രിയമ്മയുടെ ശബ്ദത്തെ ബേദിച്ചു കൊണ്ട് വീറിന്റെ ശബ്ദം അവളുടെ കർണപടത്തിൽ വന്നു പതിച്ചു…….സാവിത്രിയമ്മ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി ദേവു ഓടാൻ വേണ്ടി റൂമുകൾ പരതി നോക്കി……

വീർ അവളുടെ അടുത്തേക്ക് വന്നപ്പോൾ അവളുടെ കണ്ണുകൾ പതിഞ്ഞത് ഇപ്പോഴും രക്തം തുള്ളിതുള്ളിയായി ഇറ്റിറ്റു വീഴുന്ന അവന്റെ മുറിവിലേക്ക് ആയിരുന്നു…….

അവൾ എന്തോ ഉൾപ്രേരണയിൽ അവന്റെ കൈകൾ പിടിച്ചു……

“ ഇതെന്താ…. ”

സംശയത്തോടെ അവളവനെ നോക്കി…..

“  കണ്ടിട്ട് നിനക്ക് മനസ്സിലായില്ലെന്നുണ്ടോ…..? ”

മുറിവ് അവൻ ഒഴുക്ക് മട്ടിൽ പറഞ്ഞു.

“ അതെനിക്ക് മനസ്സിലായി ഇതെങ്ങനെ ആയെന്നാണ് ഞാൻ ചോദിച്ചത്….. ”

അവളുടെ ശബ്ദം കനത്തു വരുന്നത് അവൻ ശ്രദ്ധിച്ചു….. അവനവളുടെ കണ്ണിലേക്ക് നോക്കി .

അവളുടെ കണ്ണിൽ അവനോടുള്ള ആദി വ്യക്തമായിരുന്നു…….

“  ചെറിയമ്മേ ആ കബോഡിലുള്ള ഫസ്റ്റയ്ഡ് ബോക്സൊന്ന് എടുത്തു തരുമോ……. ”

അതിലൂടെ കടന്നു പോകുന്ന പവിത്രയെ കണ്ടപ്പോൾ അവൾ ചോദിച്ചു…….

“  ദാ….മോളെ ”

അവർ പെട്ടെന്ന് അവൾക്കത് കൊടുത്തു അവിടെ നിന്നും പോയി…..അവർ വേറെയേതോ ചിന്തിയിലാണെന്ന് വീറിന് മനസ്സിലായി അവന്റെ ചുണ്ടിൽ ഒരു പുച്ഛം വിരിഞ്ഞു……..

“ ആഹ്…. ”

അവൻ പോലുമറിയാതെ അവന്റെ ഉള്ളിൽ നിന്നും ശബ്ദമുയർന്നു….. അവൻ ഈർഷ്യത്തോടെ അവളെ നോക്കി അപ്പോഴേക്കും അവൾ മുറിവ് കെട്ടി കഴിഞ്ഞിരുന്നു…….

അവൾ അതവിടെ വെച്ചു പോകാൻ ഒരുങ്ങിയതും അവനവളെ അവന്റെ റൂമിലേക്ക് തള്ളി അവനതിന്റെ അകത്തു കയറി ഡോർ ലോക്ക് ചെയ്‌തു…….

“എ…. എന്താ….. ”

അവൾ വിക്കികൊണ്ട് ചോദിച്ചു……

“ ഓഹ് ഒന്നുമറിയാത്ത ഒരു പൂച്ച കുട്ടി……. ”

അവൻ അവളെ നോക്കി പരിഹസിച്ചു…..

അവൾക്ക് കള്ളി പൊളിഞ്ഞെന്ന് മനസ്സിലായെങ്കിലും പുറത്തു കാണിക്കാതെ അവൾ നിഷ്കളങ്ക ഭാവത്തിൽ നിന്നു…….

“എന്താ ഈ പറയുന്നേ എനിക്കൊന്നും അറിയില്ല…. ”

“ ഓഹ്…. യാഹ്‌ നിനക്കൊന്നും അറിയില്ല….. എനിക്കറിയാം നിനക്കൊന്നും അറിയില്ലെന്ന് അതുകൊണ്ടാണല്ലോ എന്റെ റൂമിൽ കയറി എൻറെ ഷെൽഫിൽ നിന്നും സ്ലീപ്പിങ് ടാബ്‌ലെറ്റ് എടുത്തതും ഞാൻ കുടിക്കാൻ വെച്ചിരുന്ന ജ്യൂസിൽ നീയത് ഇട്ടു മിക്സ് ചെയ്തതും…….
ഞാനും അറിഞ്ഞിരുന്നില്ല പക്ഷെ ഇത് കണ്ടോ നീ ഇവാൻ എനിക്ക് നിന്നെ കാണിച്ചു തന്നു….
കയ്യിലുള്ള ക്യാമറയിലുള്ള വീഡിയോ കാണിച്ചു കൊടുത്തു അവനവളുടെ മുമ്പിൽ വന്നു നിന്നു……… ”

“ നിനക്കെന്നെ കെട്ടിപിടിച്ചു നിൽക്കണം അല്ലെടാ പട്ടി നിനക്കെന്നെ ഐസ്ക്രീം തീറ്റിക്കണം അല്ലെടാ തെണ്ടി നിനക്ക് കാണിച്ചു തരാമെടാ….. ”

എന്നൊക്കൊ പറഞ്ഞു കൊണ്ട് അവന്റെ ജ്യൂസിൽ ടാബ്‌ലറ്റ് ചേർക്കുന്ന അവളുടെ വീഡിയോ കണ്ടപ്പോൾ അവളാകെ വല്ലാതെയായി………

അവൾ ദയനീയമായി അവനെ നോക്കി…….

“ എന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്നതൊന്നും എനിക്കിഷ്ട്ടമില്ല അതുകൊണ്ടാണ് ”

ഞാൻ അവൾ വാക്കുയകൾക്ക് വേണ്ടി പരതി.

“ ശെ…..!!!!വെരി പവർ ഗേൾ നീ കാശിയോട് തല്ലു കൂടുന്നതൊക്കെ കണ്ടപ്പോൾ ഞാൻ വിജാരിച്ചു നീയൊരു കാന്തരിയാകും ഈ സിനിമയിൽ കാണുന്നതൊക്കെ പോലെ എന്നെ നാല് തെറിയൊക്കെ വിളിക്കുമെന്ന്……. അയ്യേ…… ”

അവൻ കളിയാക്കിയപ്പോൾ അവൾ തലതാഴ്ത്തി അവൾ അങ്ങനെയുള്ള കുട്ടിയാണെന്ന് അവൾക്ക് തന്നെ അറിയാം പക്ഷെ  അവന്റെ മുന്നിൽ അവൾക്കൊന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല…..ഒരുതരം ഭയം പോലെ……..

“  ഇപ്പോൾ നീയല്ല ഇത് ചെയ്‌തതെന്ന്‌ നിനക്ക് പറയാൻ കഴിയുമോ ദേവു…… ”

അവന്റെ ചോദ്യത്തിന് അവൾ മൗനമായി പ്രതികരിച്ചു……

“ ദേ പെണ്ണേ നീയൊരുമാതിരി മേഘ സീരിയൽ നടിമാരെ പോലെ ഇങ്ങനെ നിന്നാൽ ഉണ്ടല്ലോ ഹം….. ”

അവനവളെ നോക്കി കപടദേഷ്യത്തോടെ പറഞ്ഞു……

ഒന്ന് പോടാ അത് നിന്റെ അമ്മയിമ്മയോട് പോയി പറഞ്ഞാൽ മതി നിന്റെ മുമ്പിൽ ഞാനിനി വല്ലതും പറഞ്ഞാൽ അത് പിന്നെ വഴക്കിലേക്ക് വഴിമാറും പിന്നെ കാണുമ്പോൾ എപ്പോഴും വഴക്ക് അതിന്റെ അവസാനം ഈ പാട്ടിലും സിനിമായിലുമൊ‌ക്കെ കാണും പോലെ പ്രണയം…..ബ്ലാ…. ബ്ലാ ദേവു സ്വയം മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…….

“ മോളെ ദേവു നീയിങ്ങനെ എന്നോടൊന്നും മിണ്ടാതെ ഇരുന്നിട്ടൊരു കാര്യവുമില്ല പിന്നെ ആദ്യം കലിപ്പായി പിന്നെ കുറച്ചു കഴിഞ്ഞാൽ പ്രണയം അതൊന്നും എനിക്ക് ഒട്ടുമിഷ്ട്ടമില്ലാത്ത കാര്യമാണ്. എപ്പോഴും ഒരു മാറ്റമൊക്കെ നല്ലതാണ് സോ i love you…… ”

വീർ പറയുന്നത് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവളവനെ നോക്കി അവളുടെ മനസ്സിലേക്ക് കാശി മുമ്പ് പറഞ്ഞത് ഓർമ വന്നു……..

“““  വീർ കാണാൻ ആൾ മുടിഞ്ഞ ലുക്കോക്കോ ആണെങ്കിലും അവനീ പ്രണയത്തിനോടൊന്നും താൽപ്പര്യമില്ലാ…….. ”””

കള്ള കാശിയേട്ട ഞാൻ ഇത്രയും ടൈം ഇവിടെ നിന്നത് ഇവന് അങ്ങനെയൊരു വികാരം ഇല്ലാത്തത് കൊണ്ടല്ലേ……ങ്ങീ ങ്ങീ നോക്കണ്ടാ ഞാൻ കരഞ്ഞതാ…..(ആത്മ)

“ പിന്നെ നിന്നെ സ്നേഹിക്കുന്നു അതും വിജാരിച്ച് മറ്റുള്ളവരെ പോലെ നിന്റെ പിറകെയൊന്നും ഞാൻ നടക്കില്ല കാരണം ഇനി നീയെന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാലും ഞാൻ നിന്നെയും കൊണ്ടേ പോകൂ……നിനക്ക് എന്തു വേണമെങ്കിലും വിജാരിക്കാം അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല…….. ”

പിന്നെ പൊതുവെ കാമുകന്റെ ഇഷ്ട്ടമായിരിക്കും കാമുകിമാർക്ക് മുൻഗണന ബട്ട് എനിക്ക് അതുപോലുള്ള ഓവറായിട്ടുള്ള പുന്നാരമൊന്നും കണ്ണെടുത്താൽ കണ്ടൂട…..ഇതൊക്കൊ ഞാൻ നിന്നോട് എന്തിനാണ് പറയുന്നതെന്ന് വെച്ചാൽ എനിക്ക് വേണ്ടി നീ മാറരുത്……. ”

അവൾ പറയുന്നതോ‌ക്കെ കേട്ടപ്പോൾ അവൾക്ക് ശെരിക്കും ആശ്ചര്യം തോന്നി…. സ്വന്തം ഇഷ്ട്ടത്തിന് വിടുന്ന കാമുകൻ……

“ നമ്മൾ എപ്പോഴും നമ്മളായി ഇരിക്കണം ആർക്കുവേണ്ടിയും നാം മാറരുത് ഒരിക്കലും ആ ലൈഫിൽ സന്തോഷാമുണ്ടാകില്ല……. ബട്ട് നിനക്ക് എന്തു ആവിശ്യമുണ്ടെങ്കിലും ഒരു സുഹൃത്തിനെ പോലെ എന്നോട് പറയാം… നിനക്കെന്നെ ഇഷ്ട്ടമാകുന്നത് വരെ ഞാൻ നിന്റെ സുഹൃത്തായിരിക്കും…….. ”

അവനിൽ നിന്നും കൂടുതലൊന്നും ഇനി താങ്ങില്ലെന്ന് അറിയുന്നത് കൊണ്ടവൾ അവിടെ നിന്നും പതിയെ റൂമിലോട്ട് വലിഞ്ഞു…….

എന്നാലും ഇങ്ങേര് ഇതേത്‌  നൂറ്റാണ്ടിൽ ആണാവോ….പക്ഷെ ഈ പറഞ്ഞതൊക്കെ അവളവളുടെ കാമുകനിൽ നിന്നും ഒരു പെങ്കുട്ടി ആഗ്രഹിക്കുന്നതാണ്………ആർക്കായാലും സ്വന്തം ഇഷ്ടങ്ങൾ ഉണ്ടാകും ശെരിക്കും ഇവനെ പോലുള്ള കാമുകന്മാരെ  കിട്ടായാൽ ലൈഫ് ലോങ് കളറായിരിക്കും……

ദേവു വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു…….

അല്ല മോളെ ദേവു മോളിതെങ്ങോട്ട കാട് കേറി പോകുന്നെ….. അവളുടെ മനസ്സ് അവളോട് തന്നെ മന്ത്രിച്ചപ്പോൾ അവൾ തലാക്കിട്ടൊരു കൊട്ട് കൊടുത്തു……..

എന്താടോ എനിക്കങ്ങോട്ട് വരാൻ പറ്റുമോ മായയുടെ  ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി……

“ അതെന്താ അങ്ങനെ ചോദിച്ചേ വാ……. ”

അവളുടെ അനുമതിക്ക് കാത്തു നിന്ന പോലെ മായ അവിടേക്ക് കയറി ചുറ്റും കണ്ണോടിച്ചതിന് ശേഷം അവളവിടെയുള്ള ടിഷ്യൂ പേപ്പറെടുത്തു കൈ തുടച്ചു അവളുടെ അടുത്തു വന്നിരുന്നു…….

“ അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഈ ഭ്രാന്തുണ്ടോ ? ” അവൾ കുസൃതിയോടെ ചോദിച്ചു……..

“  എല്ലാവർക്കുമില്ല വീറിന് മാത്രം അവനെ പോലെതന്നെയാണല്ലോ താനും അപ്പോൾ പിന്നെ ആരും പറയാതെ തന്നെ അതൊക്കെ മനസ്സിലാവും……. ”

മായ പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു……

വീർ തന്നോട് ഇത്രയും അടുപ്പത്തിൽ പെരുമാറുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ അത്ഭുതാത്തപ്പെട്ടു പോയി………

“ അതെന്താ ചേച്ചി നിങ്ങളുടെ കൂട്ടുകാരൻ ഇങ്ങനെ ആരോടും പെരുമാറില്ലേ…….. ”

അവൾ തമാശക്ക് ചോദിച്ചു……

“ താൻ പറഞ്ഞത് ശെരിയാഡോ അവൻ ഇങ്ങനെ ആരോടും അടുത്തിടപഴകില്ല………. ”

മായ ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു……

“  അതെന്താ,,,,,ആഹ് എങ്ങനെ ആയാലും സ്വന്തം പാരൻസിനോട് ഇങ്ങനെയൊന്നും കാണിക്കില്ലല്ലോ…. ”

നിനക്ക് അവനെ അറിയാഞ്ഞിട്ട മിത്ര അവൻ ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്നത് അവന്റെ പപ്പയെയും മമ്മയെയുമാണ്…….

ഞെട്ടലോടെ ദേവു മായയെ നോക്കി…… അവളുടെ മുഖത്തു തികച്ചും നിർവികാരത തളം കെട്ടി നിന്നു……….

തുടരും…..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

©protected

സപ്പോർട്ട് ചെയ്യുന്നവർക്കും വായിക്കുന്നവർക്കും ഒത്തിരി നന്ദി…..എഴുതുന്നത് മനസ്സിലാവുന്നുണ്ടെന്ന് ഞാൻ കരുതുന്നു…. അഭിപ്രായങ്ങൾ അറിയിക്കണേ😉😉😉😉

പിന്നെ കഥ ബോറുണ്ടെങ്കിൽ പറയണം കേട്ടോ……ഇന്നലെ പോസ്റ്റണം എന്നു കരുതി പക്ഷെ കഴിഞ്ഞില്ല….അതിനാദ്യം ക്ഷമ ചോദിക്കുന്നു……

സ്റ്റോറി ഞാൻ ഡെയിലി അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം…..തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു………ഇതിൽ ചളികൾ കുറച്ചു ഓവറായിരിക്കും അത് സഹിക്കാ.

അപ്പോൾ അടുത്ത ഭാഗം നാളെ ഇപ്പോൾ ഞാൻ പോയി ലിറ്റിൽ സിങ്കം കാണാട്ടെ……😇😇😇😇

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!