Skip to content

പറയാതെ – പാർട്ട്‌ 42

  • by
aksharathalukal novel

✒റിച്ചൂസ്

“എന്താ .!!!.. ഞാൻ  ഉപ്പാ….!!! അതിനർത്ഥം  താൻ…. ”

“യെസ്.. അയാം  പ്രെഗ്നന്റ് ..”

അയ്ശു  കുറച്ചു  നാണത്തോടെ  പറഞ്ഞു…

“ഇതെപ്പോ..???. അയ്ശു … താൻ  ചുമ്മാ  കള്ളം  പറയല്ലേ… ഇത്  കുട്ടിക്കളി  ആണെന്നാണോ  വിചാരം… നമുക്കിടയിൽ  അങ്ങനെ  ഒന്നും  സംഭവിച്ചിട്ടില്ലല്ലോ… ”

“അപ്പൊ  അനസിന്ന്  ഞാൻ  പറയുന്നതൊക്കെ  കുട്ടിക്കളി  ആണല്ലേ… എന്റെ  പടച്ചോനെ… എന്റൊരു  ഗതികേട്… തിയ്യതീം  ദിവസോം  വെച്ച്  പ്രൂവ്  ചെയ്യണ്ട  ഈ  അവസ്ഥ  ഒരു കെട്യോൾക്കും  വരുത്തല്ലേ.. ”

അയ്ശു  കള്ള  കരച്ചിൽ  തുടങ്ങി.. ആവശ്യം  ഉള്ളപ്പോ  കണ്ണിന്നു  വെള്ളോം  വരുന്നില്ലല്ലോ.. റബ്ബേ.. ഇത്  ഏല്ക്കണേ.. അനു  വിശ്വസിച്ചുകാണോ…???

എപ്പോ  വിശ്വസിച്ചുന്ന്  ചോയ്ച്ചാ  പോരെ .. ഇന്റെ അയ്ശു… ഇമ്മാതിരി  അഭിനയം കണ്ടാ  ആരാ  വിശ്വസിക്കാതിരിക്കാ.. എന്തിന്  നിങ്ങൾക്കിടയിൽ ഒന്നും  സംഭവിച്ചിട്ടില്ലാന്ന് വായനക്കാരായാ ഞങ്ങൾക്കറിയാ.. പക്ഷേങ്കില്  അന്റെ  പെർഫോമൻസ് കണ്ടു  ഞങ്ങൾക് വരെ ഡൌട്ട്  തോന്നി  പോയി.. എന്തൊരു  ഒറിജിനാലിറ്റി.. ഇനി  അയ്ശൂട്ടി, ശരിക്കും  അനു  പണി  പറ്റിച്ചോ.😉.. ചുമ്മാ  ചോദിച്ചതാട്ടോ.. ഞങ്ങടെ  അനൂന്റെ  അടുത്താ  അന്റെ  കളി… ഓന്ക്ക്  എന്തെങ്കിലും  ഡൌട്ട്  തോന്നിയാ അന്നേ  പ്രസവിപ്പിചേ  പിന്നെ ഓന് അടങ്ങു.. ഹഹഹ…

ഒലക്ക… ഇത്  അയിഷുവാ… അയ്ശു  കളിച്ച ഒരു  കളിയും  ഇതുവരെ  പാളിപോയിട്ടില്ലാ.. ഓക്കേ.. ഒന്ന്  രണ്ട്  ഒഴിച്ച്.. ഇന്നാലും  മൊത്തം നോക്കാണെ  ജയിച്ച  ചരിത്രോള്ളു… അവസാനം  വരെ  പിടിച്ചു നിക്കും.. ദിലുനെ  വെച്ച്  അവൻ  എന്നേ  കുറേ  എടങ്ങേറാക്കിയതല്ലേ.. അപ്പൊ  അതിനൊക്കെ  മുതലും  പലിശേം  ചേർത്ത്  ഞാൻ  തിരിച്ചു  കൊടുക്കണല്ലോ… അതല്ലേ  അതിന്റൊരു  ഇത്… നിങ്ങൾ  കണ്ടോ.. ഇത്  വെച്ച്  ഞാനൊരു  കളി  കളിക്കും… പിന്നെ  നിങ്ങളെങ്ങാനും  വാ തുറന്നാ കൊന്നു  കളയും.. കേട്ടല്ലോ.. സോ.. മിണ്ടാതെ  ഗാലറിയിൽ  ഇരുന്ന്  കളി  കണ്ടോണം…

അനു  എന്റെ  പ്രകടനം  കണ്ടു  എന്തോ  പോയ അണ്ണാനെ  പോലെ  നിക്കാണ്… ഹിഹിഹി.. അയ്ശു…ബാക്കി  കൂടി  പോന്നോട്ടെ.. സെന്റി  അടിക്ക്..  ഇജ്ജ്  പാർവതിയെക്കാൾ  ബലിയ  നടി അല്ലേ…

“അയ്ശു.. ഞാൻ… ”

“എന്നോട്  ഇനി  ഒന്നും  പറേണ്ടാ…ഈ  ഒരു  അവസരത്തിൽ  ഭാര്യക്ക്  ഏറ്റോം കൂടുതൽ  വേണ്ടത്  ഭർത്താവിന്റെ  കയറിങ്ങാ… എന്നാലും  അനു  എന്റെ  മനസ്സ്  വിഷമിപ്പിച്ചു… ”

ഇനി  കൂടുതൽ  നേരം  ഇവിടെ  നിന്നാ  കള്ളി  വെളിച്ചത്താവും…സോ.. എസ്‌കേപ്പ്  അയ്ശു…

അനസിന്റെ മുമ്പിൽ  വിശ്വസിനീയമായ  പ്രകടനം  നടത്തി അയ്ശു  റൂം  വിട്ട്  പുറത്തു  പോയി.. പാവം  നമ്മുടെ  അനു…

എന്നാലും  ഇതെപ്പോ… ഞാനറിഞ്ഞില്ലല്ലോ.. ഇനി  ഓള്  എന്നേ  പറ്റിക്കാൻ  വേണ്ടി  അഭിനയിക്കാവോ.. ഏയ്… ഇമോഷണൽ  ആവുന്നുണ്ടല്ലോ.. എന്നാലും  എനിക്കെന്താവും  ഓർമ  കിട്ടാത്തത്.. സ്വബോധത്തോടെ  എന്തായാലും  ഞാനും ഓളും  തമ്മിൽ  ഒന്നും  നടന്നിട്ടില്ല… പിന്നെ  ഉറക്കത്തിലാണോ…  ഓഹ്.. പിരാന്ത്  വരുന്നു… ഇനി  ഞാൻ  ജംഷിയുടെ  മുഖത്തു  എങ്ങനെ  നോക്കും… ആ  ഹിമാറ് ഞാനിനി  എന്ത്  പറഞ്ഞാലും വിശ്വസിക്കില്ല.. ഇത്രയും  ദിവസം  അയ്ഷയുടെ  മുമ്പിൽ  തകർത്താടിയതിന് അവള്  എന്നേ  മണിച്ചിത്ര  താഴിട്ടു പൂട്ടി… അതന്നെ… എന്തായാലും  ഹാളിലേക്ക്  ചെന്നോക്കാ… ബാക്കി  സീൻ  ഇനി  അവിടെ  ആണല്ലോ…

ഞാൻ  ഹാളിലേക്ക്  എത്തിയതും  ദിയ  ആകെ  ഈ   വിവരം പാട്ടാക്കിയിട്ടുണ്ട്… ജംഷി  വാ  പൊളിച്ച്  നിപ്പാണ്…..ഭാഗ്യത്തിന്  ഞങ്ങളെല്ലാതെ  വേറെ  ആരും  ഹാളിൽ  ഇല്ലാ…കാര്യപ്പെട്ടോരൊക്കെ പുറത്തും  പോയേക്കുവാ….വലിയ  വീടായോണ്ട് ആരും  ഞങ്ങളെ  വർത്താനം അങ്ങനെ ശ്രദ്ധിക്കാനും  പോണില്ല…. സമാധാനം… ഷാനേടേം ഷിറീടേം  നിപ്പ്  കണ്ടാ  അറിയാ അവരിതൊന്നും  വിശ്വസിച്ചിട്ടില്ല…..കാരണം.. ഇങ്ങനെ  എന്തേലും  ഇണ്ടങ്കി ഞാൻ അവരോട്  ആദ്യമേ ഇങ്ങനൊരു  സർപ്രൈസ്  കൊടുക്കാതെ പറയുമെന്ന  കാര്യം  ഓർക്കറിയാ… എന്റെ  പ്ലാൻ ചെറുതായി മണതെന്ന  മട്ടിൽ  ഷാന  ആക്ടിങ്  തുടങ്ങി…

“അയ്ശു .. ടാ.. മുത്തേ.. കൺഗ്രാറ്സ്… ഇതായിരുന്നോ  നീ ഇങ്ങനെ  നാണിച്ചു  മറച്ചു  വെച്ചത്.. ഇതൊക്കെ  അല്ലേ  ചക്കരേ  പറേണ്ടേ… എന്താ  അനസ്‌ക്കാ.. എന്ത് പറ്റി.. ചമ്മലാണോ.. സന്തോഷായില്ലേ… ഒക്കെ  ചെയ്തു  വെച്ചിട്ട് ഒന്നും  അറിയാത്ത  പോലെ നിക്കുന്ന  കണ്ടില്ലേ കൊച്ചു  കള്ളൻ… ”

ഹാളിലേക്ക് കടന്നു  വന്ന അനസിനെ ദഹിപ്പിക്കാനുള്ള  ദേഷ്യമുണ്ട്  ജംഷിക്ക്… കട്ട  ചങ്കല്ലേ.. ഈ  പണിയൊക്കെ  ഒപ്പിച്ചു  വെച്ചിട്ട് ഒന്നും സംഭവിക്കാത്തത്  പോലെ  നടന്നതിന്റെ അമർഷം.. അപ്പഴാണ്  ഷാനെടെ ഈ  ഡയലോഗ്… ഞങ്ങടെ  ട്രാക്ക്  മനസ്സിലാക്കിയ  ഷിറിയും മൗനം  വെടിഞ്ഞു  രംഗത്തിറങ്ങി…

“അതെ.. അതെ.. അനസ്‌ക്കാ.. അയ്ശു.. ചെലവ്  വേണം ട്ടോ.. അയ്ശുന്ന്  രണ്ടീസായിട്ട്  നല്ല  ഷീണള്ള പോലെ  എനിക്ക്  തോനീന്നു… ഇതാണ്  കാര്യമെന്ന്  ഇപ്പഴല്ലേ  മനസ്സിലായെ… എന്തായാലും  കൺഗ്രാറ്സ്.. ഷാനക്ക്  കൂട്ടായി.. അല്ലേ  ഡി.. ”

അപ്പഴേക്കും  ദിയ അകത്തു  പോയി  എല്ലാർക്കും മധുരം  കൊണ്ട്  വന്നു.. അയ്ശു  അനുവിന്റെ വായേല്  മധുരം  വെച്ച്  കൊടുത്തു… അനുന്റെ മുഖം  ഒന്ന്  കാണണം.. ഹിഹിഹി.. പിന്നെ  അയ്ഷ റസ്റ്റ്‌  എടുക്കട്ടെ  എന്ന്  പറഞ്ഞു  ഷിറിയും  ഷാനയും  ഓളെ  റൂമിലേക്ക് കൊണ്ടോയി..

♡♡♡

റൂമിൽ…

“എന്താ  അയ്ശു  നിന്റെ  മനസ്സിലിരിപ്പ്..
ഇതൊന്നും  അത്ര  ശരിയായി  ഞങ്ങൾക്  തോന്നുന്നില്ല… ”  ( ഷിറി)

“വേണോച്ച്ട്ട്   പറഞ്ഞതല്ലാ.. ദിലുന്ന്  അനുനോടുള്ള അടുപ്പം  കണ്ടപ്പോ  സഹിച്ചില്ലാ.. നിങ്ങളും  കണ്ടതല്ലേ ഓൾടെ  കാട്ടിക്കൂട്ടൽ… അപ്പൊ  പെട്ടന്ന്  മനസ്സില്  വന്നത്  ഈ  ഒരൊറ്റ  വഴിയായിരുന്നു.. ”

“നല്ല  കഥാ… അല്ലാ.. എന്തായിരുന്നു  റൂമിലെ  ഡിസ്കഷൻ……ഇത്  കേട്ടപ്പോ  ഓൾടെ  റിയാക്ഷൻ…” ( ഷാന)

♡♡♡

“എന്താ  അയ്ശു  നിനക്ക് പറയാനുണ്ടന്ന്  പറഞ്ഞേ… ”

“സീ.. ദിലു.. നീ  അനുവിന്റെ  ഫ്രണ്ട് ആയിരിക്കാം.. അനുവിന്റെ  ഫ്രണ്ട്  ആയതോണ്ട്  തന്നെ എനിക്കും നീ അങ്ങനെ  തന്നെ ആണ്.. പക്ഷേ.. അനുവിന്റെ  അടുത്തുള്ള  നിന്റെ  അമിത  സ്വാതന്ത്ര്യമെടുക്കൽ .. അതെനിക്ക്  അത്രക്കിഷ്ടപെടുന്നില്ല… എന്തിന് ഞാൻ  എന്നൊരാൾ  അനുവിന്റെ  വൈഫ്‌  ആയി  ഇവിടെ  ഉള്ളപ്പോ  എന്റെ  മുമ്പിൽ  വെച്ച് നീ  അങ്ങനെ  ചെയ്യുന്നത്  ഒട്ടും  ശരിയല്ലാ… ”

“അയ്ശു..നിനക്ക് നാലാൾക്കിടയിൽ    അനുവിന്റെ വൈഫ്‌  എന്ന  പേരു  മാത്രമല്ലേ  ഒള്ളു….ബെഡ്‌റൂമിൽ  നിങ്ങൾ  എങ്ങനെയാണെന്നൊക്കെ  എനിക്കറിയാം… നീ  അനുവിന്റെ  കയ്യില്  നിന്ന്  ഡിവോഴ്സ്  ചോദിച്ചതല്ലേ.. പിന്നെന്താ..  നീ  പോയാലും  അനുവിന്ന്  ഒരു  ലൈഫ്  പാർട്ണർ  വേണം… അനുന്ന്  സമ്മതമാണെങ്കിൽ ആ  സ്ഥാനത്തേക്ക്  വരാൻ  ഞാൻ  റെഡി  ആണ്… ”

“ച്ചി… ഞാൻ  ജീവിച്ചിരിക്കുന്നോടത്തോളം  കാലം  അത്  നടക്കില്ല… ഞങളുടെ  ബെഡ്‌റൂമിൽ  ഞങ്ങള്  എങ്ങനെയാണെന്നുള്ളത്  നീയാണോ  തീരുമാനിക്കുന്നത്.. അങ്ങനെയാണെങ്കി  ഞാൻ  ഇപ്പോ  പ്രെഗ്നന്റ്  ആവില്ലല്ലോ.. ”

അതുകേട്ടതും  ദിലു  ഒന്ന്  ഞെട്ടി ..

“പ്രെഗ്നന്റ്..?? !!…”

“യെസ്.. അനുന്റെ  കുഞ്ഞാണ്  എന്റെ  വയറ്റിലുള്ളത്.. സോ.. ഇനി  പറ.. ഈ  കുഞ്ഞിന്  ഉപ്പയില്ലാതാകീട്ട് അനക്ക്  അനുനെ വേണോ…  ”

“അയ്ഷ.. are u സീരിയസ്.. ശരിക്കും  നീ… ? ”

“ഇനിയും  നിനക്ക്  ഡൌട്ട്  ഉണ്ടങ്കിൽ  നീ  ഡോക്ടറെ  വിളിക്ക്.. ഡോക്ടർ  വന്ന്  ചെക്ക്  ചെയ്യട്ടെ.. അപ്പൊ  വിശ്വാസം  ആവോല്ലോ.. ”

“അയ്ശു. Its  a  good  news… അനു ന്ന്  ഇത്  കേട്ടാ  സന്തോഷാവും.. ഇനി  ഞാൻ  നിന്നോട്  ഒരു  സത്യം  പറേട്ടെ…”

“എന്താ.. ? ”

“ഞാനും  അനുവും  തമ്മിൽ  ഒന്നുമില്ല.. ജസ്റ്റ്‌  ഫ്രൻസ്.. അത്രേ  ഒള്ളു.. നിന്നെ  ഒന്ന്  പറ്റിക്കാൻ അനു  ചെയ്ത  പ്ലാനാ  ഇതൊക്കെ.. അവൻ  പറഞ്ഞത് പോലെ  ഞാൻ  ചെയ്തു….അനു  പറഞ്ഞത്  നീ  അനു നോട്  ഡിവോഴ്സ്  ചോദിച്ചു  എന്നും എല്ലാ സത്യങ്ങളും  അറിഞ്ഞിട്ടും അവനോട്  നീ ഇപ്പഴും  അകലം  പാലിക്കാണ്  എന്നൊക്കെയാ..  അത്  അവന്ന്  സഹിക്കാത്തൊണ്ട് നിന്നേ  ഒന്ന്  കളിപ്പിക്കണം  എന്ന്  പറഞ്ഞാണ് എന്നേ  ഇങ്ങോട്ട്  വരുത്തിച്ചത്… സോറി  അയ്ശു.. ഇതൊക്കെ  നിന്നെ  വളരെ  അധികം  വേദനിപ്പിക്കുമെന്ന്  വിചാരിച്ചില്ല.. ഒക്കത്തിനും  അവനാണ്  കാരണം… സോറി… ഞാൻ  ആലോചിക്കണമായിരുന്നു… ”

ഹമ്പട  കള്ളാ.. അപ്പൊ  എല്ലാത്തിന്റെയും  മാസ്റ്റർ  ഹെഡ്  അനുവിന്റെ  ആണല്ലേ… പ്ലാൻ  ചെയ്ത്  പണിതന്നതാണ്.. കാണിച്ചു തരാം..

“അയ്ശു… നീ  എന്താ  അല്ലോയ്ക്കുന്നെ.. എന്തായാലും  ഇതാ  കള്ളൻ  എപ്പോ  ഒപ്പിച്ചു… ഹ്മ്മ്.. ഓക്കേ.. ഞാൻ  എന്തായാലും  നിങ്ങടെ  സ്വർഗ്ഗത്തിലെ  കട്ടുറുമ്പ്  ആവുന്നില്ല.. നാടകം  ഞാൻ  നിർത്തി.. നിങ്ങടെ ലൈഫ്  കണ്ടിട്ട്  എനിക്ക്  അസൂയ  തോന്നാടോ… അനസിനെ  കിട്ടിയതിൽ  നീ  വളരെ  ലക്കിയാ….ഞാൻ  അവന്റെ  പിറകെ  കുറേ  നടന്നിട്ടുണ്ട്.. എവിടുന്ന്  മൈൻഡ്  ചെയ്യുന്നു.. നിന്റെ  ഭാഗ്യം… പിന്നെ  എന്നേ  ഇതിലേക്ക്  ഇനി  വലിച്ചിഴക്കല്ലേ.. നിങ്ങൾ  തന്നെ  പറഞ്ഞു  സോൾവ്  ചെയ്തോണം.. ”

“ഹ്മ്മ്.. പിന്നെ  ദിലു.. ഞാൻ  അവരുടെ  പ്ലാനെ  പറ്റി  അറിഞ്ഞതൊന്നും  അവരോട്  ഇപ്പോ പറയണ്ടാ… ഞാൻ  പറഞ്ഞോളാം.. ”

“ഓക്കേ  ഓക്കേ.. ”

♡♡♡

“ഇന്റള്ളോ… ഒക്കെ  അവരുടെ  പ്ലാൻ  ആയിരുന്നോ.. ” ( ഷിറി)

“ആടി.. ”

“ഷോ… എന്നാലും  നമുക്ക്  കണ്ടു  പിടിക്കാൻ  പറ്റിയില്ലല്ലോ…. നീ  അങ്ങനെ  ഒരു  കള്ളം  പറഞ്ഞത്  നന്നായി.. അതോണ്ടല്ലേ  അവളുടെ  വായെന്ന്  ഇതൊക്കെ  പുറത്ത്  വന്നേ…അയ്ശു… നീ  ഇത്  മാക്സിമം  മുതലെടുക്കണം.. നിന്നെ  പറ്റിച്ചതിന്ന്  അനുന്ന്  ഒരു  ചെറിയ  ഡോസ്.. ‘” ( ഷാന)

“എന്തിനാടി… അനു  അയിഷുന്റെ  സ്നേഹത്തിനു വേണ്ടിയല്ലേ  അങ്ങനെ  ചെയ്തേ.. അപ്പൊ  ഇക്കാനോട്  ഒക്കെ  തുറന്ന്  പറഞ്ഞു ഇത്  ഇവിടെ  വെച്ച്  സോൾവ്  ചെയ്യുന്നതല്ലേ  നല്ലത്… ” (ഷിറി)

“എന്നാലും  അനു  എന്റെ  മനസ്സ്  വിഷമിപ്പിച്ചില്ലല്ലേ… ”

“അത്  മാത്രല്ലാ  വേറെ  ഒരുകാര്യം കൂടി  ഉണ്ട്… ദിലു  ആള്  അത്ര  ശരിയൊന്നുമല്ലാ… നീ  പ്രെഗ്നന്റ്  ആണെന്ന്  അറിഞ്ഞത്  കൊണ്ടാണങ്കിലോ  അവള്  ഇപ്പോ  ഈ  സീനിന്ന്  ഒഴിഞ്ഞു പോയത്… അനുനെ  ആർക്കാ  ഇഷ്ട്ടപെടാതിരിക്കാ… അത്  അവള്  തന്നെ  പറഞ്ഞതുമാണ്… സോ .. മനസ്സില് എന്തെങ്കിലും  ഒരു  ഫീലിംഗ്സ്  തോന്നിയിട്ടുണ്ടങ്കി  പഴയ  ആ  ഇഷ്ട്ടം പൊടി  തട്ടി  എടുക്കാവുന്നതേ ഒള്ളു…അതോണ്ട്  ഈ  അവസരത്തിൽ ഇപ്പോ  നമ്മൾ  പ്രെഗ്നൻസി  ഫേക്ക്  ആണെന്ന് പറഞ്ഞാൽ അവള്  ചിലപ്പോ  കളി  തുടങ്ങും…നമുക്ക്  പണിയാകും .. പെണ്ണല്ലേ.. എപ്പഴാ  നിറം  മാറാന്ന്  പറയാൻ  പറ്റൂല്ലാ…  സോ… ഇപ്പോ  ഇങ്ങനെ പോട്ടെ.. ഷിറീ ടെ  മാരേജ്  കഴിഞ്ഞു  വീട്ടിൽ  ചെന്നിട്ട്  നീ  എല്ലാം തുറഞ്ഞു  പറഞ്ഞാ  മതി…( ഷാന)

“അത്  നീ  പറഞ്ഞത്  ശരിയാ… പക്ഷേ.. വേറെ  ഒരു  പ്രശ്നണ്ട്.. സന… ഓള്  ഇന്ന്  വരില്ലേ.. അവളോട്  എന്ത്  പറയും.. മാത്രല്ലാ.. അനു ന്റെ  ഉമ്മാ.. നിന്റെ  ഉമ്മാ.. വീട്ടുകാർ  അറിഞ്ഞാ  സംഗതി  കാര്യാവും   … അവര്  കേൾക്കാൻ  ആഗ്രഹിക്കുന്ന  ന്യൂസ്‌  ആണിത് .  ” (ഷിറി)

“അയ്യോ.. അപ്പോ  എന്ത്  ചെയ്യും.. സനയെ  പറഞ്ഞു  മനസ്സിലാക്കാ..പിന്നെ  ഇക്ക  നിന്റെ അല്ലേ.. അതും  ശരിയാക്കാം.. But.. ഉമ്മമാര്… ” (ഷാന)

“അതോർത്തു  നിങ്ങൾ  പേടിക്കണ്ടാ..  രണ്ട്  ഉമ്മമാരും  കല്യാണത്തിന്  വരില്ലാ.. അവര്  ഉംറക്ക് പോകാണ്… അനുവും  ഇക്കയും  സർപ്രൈസ്  ആക്കി ഉംറ  പ്ലാൻ  ചെയ്ത  കാര്യം കഴിഞ്ഞ  ദിവസം സന  വിളിച്ചപ്പോ പറഞ്ഞീന്നു.. ”

“അത് എന്തായാലും പൊളിച്ച്… ഞങ്ങള്  അന്റെ  കൂടെ ഉണ്ട്.. ബാക്കി  ഒക്കെ  വരുന്നോട്ത്ത്  വെച്ച്  കാണാ.. “(ഷിറി)

♡♡♡

“ടാ .. ജംഷി.. ഞാൻ  ഒന്ന്  പറയട്ടെ… അവള്  കള്ളം  പറയാടാ.. അങ്ങനെ  ഒന്നും  ഇല്ലാ.. ”

“പിന്നെ  പ്രെഗ്നന്റ്  ആണോന്നൊക്കെ  ആരേലും കള്ളം  പറയോ.. പിടിച്ചു  നിക്കാൻ  വേറെ  എത്ര  കള്ളങ്ങൾ  ഉണ്ട്.. ഇജ്ജ്  ഇനി  ഒന്നും  പരേണ്ടാ… എന്നാലും  ഇജ്ജ്  ഇതൊപ്പിച്ചിട്ട്  എന്നോട്  ഒരു  വാക്ക്… എന്നിട്ട്  ഓന്റെ ഒരു  ഒലക്കമല പരാതി.. അയ്ശു  അങ്ങനേണ്.. ഇങ്ങനെണ്… തേങ്ങാകൊലാ.. എന്തൊക്കെയാ  റബ്ബേ  ചെയ്തു  കൂട്ടിയത്.. അതിനൊക്കെ  നിന്റെ  കൂടെ  കൂട്ട്  നിന്ന  ഞാൻ  മണ്ടൻ… ”

“ടാ … സത്യാടാ…  ഞങ്ങള്കിടയിൽ  ഒന്നും  സംഭവിച്ചിട്ടില്ല.. ഞാനാണ്  സത്യം.. ഇതൊക്കെ  അവളുടെ  ആക്ടിങ്  ആണ്… ചിലപ്പോ  ദിലു  നമ്മുടെ  പ്ലാൻ  ഒക്കെ അവളോട് തുറന്ന്  പറഞ്ഞിട്ടുണ്ടങ്കിലോ… ആ  ദേഷ്യത്തിനായിരിക്കോ  ഇനി.. ”

“നീ  പറഞ്ഞത്  സത്യാണങ്കിൽ  ചിലപ്പോ  അങ്ങനെ  ആവാനും വഴി  ഇണ്ട്… ഏതൊരു  ഭാര്യക്കും  തന്റെ  ഭർത്താവിനോട്  മറ്റൊരു  പെണ്ണ്  ഇടപഴകുന്നത്  ഇഷ്ടല്ലാ.. നിന്റെ  അല്ലേ  പ്ലാൻ.. എന്തോക്കെന്ന്.. ദിലുനേ  ഇങ്ങോട്ട്  വിളിച്ചു  വെരുത്തലും  സെൽഫി  എടുക്കലും   അനുഭവിചോ…”

“ശവത്തിൽ  കുത്തുന്നോടാ.. അപ്പോ ദിലുന്റെ  പേരിൽ  കത്തെഴുതിയതും  മെസ്സേജ്  അയച്ചതുമൊക്കെ  ആരാ.. ജംഷി  മോനെ.. ഇപ്പോ  ഒക്കെ എന്റെ  മേത്തക്ക്ട്ട് കയ്യൊഴിയാൻ  നോക്കിയാലുണ്ടല്ലോ.. ”

അനു  പോയി  ബെഡിൽ  കിടന്നു.. ജംഷി അവന്റെ  അടുത്ത്  വന്ന്  കിടന്നു..

“ഒന്നും  വേണ്ടായിരുന്നു.   കുറച്ചു  വെയിറ്റ്  ചെയ്തിരുന്നെങ്കിൽ  ഇഷ്ടമാണെന്ന്  ഓളെന്നെ  പറഞ്ഞീനു.. ഇതിപ്പോ.. ”

“അനു.. അവള്  പ്രെഗ്നന്റ്  ആണോ  അല്ലയോ എന്ന്  ചെക്  ചെയ്യാൻ  ഒരു  വഴി  ഇണ്ട്..  ”

“എന്ത്  വഴി.. വർക്ക്‌  ഔട്ട്‌  ആകോ.. ”

“വർക്ക്‌  ഔട്ട്‌  ആയിരിക്കും… ”

♡♡♡

“അയ്ശു.. അയ്ശു.. ഇജ്ജ്  എവിടെയാണ്
ആഹാ.. മുന്നാളും  കൂടി  എന്താ  പരിപാടി.. ”

“ഞങ്ങൾ  ചുമ്മാ.. ഇവിടെ.. എന്താ  അനസ്.. ”

“അതുപിന്നെ  ഇത്  കണ്ടോ.. നീ ഇത്  ഒന്ന്  ട്രൈ  ചെയ്യ് . കൺഫേം  ചെയ്യാലോ.. ”

അനു  നീട്ടിയ  കവർ  തുറന്ന് അതിലെ  സാധനം  കണ്ടു ഞങ്ങള്  മുന്നാളും ഒരുമിച്ചു  ഞെട്ടി..

പ്രെഗ്നൻസി  ടെസ്റ്റർ  !!!

പടച്ചോനെ…. പ്രെഗ്നൻസി  ടെസ്റ്ററോ.. പെട്ടല്ലോ….ഇനിയിപ്പോ  എന്താ ചെയ്യാ.. ഇത്  വെച്ച് ടെക്സ്റ്റ്‌  ചെയ്താ  എന്റെ  കളിയൊക്കെ  വെളിച്ചത്താവും….അനൂന്ന്  ഇത്രമാത്രം  വിവരം  ഉണ്ടന്ന്  ഞാൻ  അറിഞ്ഞില്ലല്ലോ …..സത്യം  പറഞ്ഞോളി.. ഇങ്ങളെല്ലേ  അനുന്ന്  ഈ  ഐഡിയ  പറഞ്ഞു  കൊടുത്തേ.. തെറ്റി  ഞാൻ😭…

“ഇതൊക്കെ  എന്തിനാ  അനു….അല്ലേലും  കൺഫേം  ആണല്ലോ….പിന്നെ  വെറുതെ…. ”

“ഇന്നാലും  ഇജ്ജോന്ന്  ട്രൈ  ചെയ്യ്…..”

ഷോ… ഇത്‌വല്ലാത്തൊരു  കഷ്ട്ടാണല്ലോ… ഷാനേടെ യൂറിൻ  കിട്ടാണങ്കി പൊളിച്ചേനെ… പക്ഷേ… ഇവിടെ അനു  ഇങ്ങനെ  മലപോലെ  നിക്കുമ്പോ  എങ്ങനെ  നടക്കാനാ…

“എന്നാ  അനു റൂമിൽ  പൊക്കോ.. ഞങ്ങള്  ചെക്ക്  ചെയ്തിട്ട്    റിസൾട്ട്‌  പറഞ്ഞു  തന്നാ  പോരെ ..അല്ലേടി .  ”

“അത്  വേണ്ടാ..ഇജ്ജ്  ടോയ്‌ലെറ്റിൽ പോയി  യൂറിൻ  എടുത്ത്  ബാ..ഞങ്ങള്  ഇവിടെ  വെയിറ്റ്  ചെയ്യാം .. ”

കോപ്പ്… അത് പാളി… എടി കുരിപ്പേളേ.. ഒന്ന്  സഹായിക്കടി…

ഞാൻ  ഷാനെനേം  ഷിറിയേം  ദയനീയമായി  നോക്കി… അവരും  എന്ത്  ചെയ്യും  എന്ന്  ആലോചിച്ചു  നിക്കാണ്….ഓരോന്നും  ഒന്നും  ചെയ്യാൻ  പോണില്ലാ.. ഞാൻ തന്നേ  എൻന്തെലൊക്കെ   വഴി  കണ്ടത്തിയെ  പറ്റു…

“എന്താ  അയ്ഷ  നിനക്കിത്ര  മടി… പ്രെഗ്നന്റ്  ആണെന്ന്  നിനക്ക്  ഒറപ്പാണല്ലോ.. പിന്നെ  അനുനേ കാണിക്കാൻ.. ഒരു ഫോര്മാലിറ്റിക്ക്…വേം  കളക്റ്റ് ചെയ്ത്  വാ.. ”

അതും പറഞ്ഞു   ദിലുവും  അങ്ങോട്ട്  വന്നു… ഉഷാറായി.. ഓൾടെ  ഒരു  കുറവുംകൂടിയെ ഉണ്ടായിരുന്നൊള്ളു…..ഇനി  ഇവിടെ  നിന്നാ  എല്ലാർക്കും  ഡൌട്ട്  അടിക്കും… ഞാൻ  വേഗം  ടോയ്ലറ്റിൽ  കേറി  വാതിലടച്ചു…..പടച്ചോനേ… ഇപ്പോ  ഇജ്ജ് സാഹായിച്ചില്ലേ  ഈ  അയ്ശു  പെടും…. എന്റെ  ജീവിതപ്രശ്‌നാണ്.. എന്തെങ്കിലൊരു  വഴി..??…

അപ്പഴാണ് ജനല്ക്ക ഹാർപിക്  കണ്ടത്…..കിട്ടിപ്പോയി  മക്കളെ…. ചങ്ക്സിൽ  ഹണി റോസ്  പണിപറ്റിച്ചപോലെ  എല്ലാ സിനിമ  ദൈവങ്ങളേം  വിളിച്ചു  ഞാൻ  ഒരു  കൈവിട്ട  കളി  കളിക്കാൻ  തന്നേ  തീരുമാനിച്ചു….ഇനി  ഈ  ഉടായിപ്പ്  പരിപാടി  ആരും  കണ്ടു പിടിക്കാതിരുന്ന  മതി…..

അയ്ഷ  ടോയ്‌ലെറ്റിൽ  നിന്ന്  പുറത്തു  വന്ന്  യൂറിൻ കളക്ട്ട് ചെയ്തത്  എനിക്ക്  നേരെ  നീട്ടി…ഇനിയിപ്പോ  ഇതെന്തു  ചെയ്യുമെന്ന്  എനിക്കൊരു  പിടിത്തത്തോലാ.. അപ്പോ  ദിലു  എന്റെ  കയ്യിന്ന്  അത്  വാങ്ങി  യൂറിൻ  ഡ്രോപ്പ്  ഞങ്ങള്  കൊണ്ട്  വന്ന  കാർഡിലേക്ക്  ഒറ്റിച്ചു… ഇതിപ്പോ  ഇത്ര  നോക്കാനെന്താ..  ഓള്  പ്രെഗ്നന്റ്  അല്ലാന്ന്  എനിക്കൊറപ്പല്ലേ… ഓൾടെ കള്ള  കളിയൊക്കെ  ഇവിടെ  ഇപ്പോ  പൊളിയും….. അതോണ്ടന്നെ  എനിക്ക് ഒരു  ടെൻഷനും  ഇല്ലാ… ഞാൻ  കൂൾ  ആയിട്ട്  തന്നേ  നിന്നു…..

“അനു.. ഇത്  നോക്ക് .. ഞാൻ  യൂറിൻ  ഡ്രോപ്പ് ഒറ്റിച്ചു..ഇനി  രണ്ട്  ലൈൻ  തെളിഞ്ഞാൽ  പ്രെഗ്നന്റ് ആണെന്നർത്ഥം… ”

ഒലക്ക…രണ്ട്  ലൈൻ  തെളിഞ്ഞതു  തന്നേ…ഇച്ചിരി   കഴിഞ്ഞതും എന്റെ  ബോധം  പോണ  കാഴ്ചയാണ്  ഞാൻ അവിടെ കണ്ടത്… അതാ  കാർഡിൽ  രണ്ട്  ലൈൻ  തെളിഞ്ഞുക്ണ്… !!!!!…ഇതെങ്ങനെ….

ദിലു  ആണ്  അനുന്റെ കയ്യിന്ന്  യൂറിൻ  വാങ്ങി കാർഡിൽ  ഒറ്റിച്ചത്‌ ….പേടിയുണ്ടായിരുന്നു.. വർക്ക്‌  ഔട്ട്‌  ആകോന്ന്… ഷിറിയും  ഷാനയും  ഞാൻ  എന്ത് പണിയാണ്  ഒപ്പിച്ചതെന്ന് അറിയാതെ  അന്തം  വിട്ട്  നിപ്പാണ്… അനു  പിന്നെ  കൂൾ  ആയി  നിപ്പാണ്….ഞാൻ  പ്രെഗ്നന്റ്  ആണെന്ന്  പറഞ്ഞത്  അവൻ  വിശ്വസിച്ചിട്ടില്ലന്ന്  ഈ  പ്രെഗ്നസി  ടെസ്റ്റർ  കൊണ്ട്  വന്നപ്പഴേ  എനിക്ക്  മനസ്സിലായി… മോനെ.. അനു… ഈ  അയ്ശു  വേറെ  ലെവലാ…..ഞാൻ  നോക്കിയപ്പോ  അതാ  രണ്ട്  ലൈൻ  തെളിഞ്ഞുകുണ്… പൊളിച്….ഇനി  ഞാൻ  പ്രെഗ്നന്റ്  അല്ലാന്ന്  ആർക്കും  പറയാൻ  കഴിയില്ലാ.. അനുന്റെ  കിളി ആകെ  പോയിക്ക്ണ്… ഹഹഹഹ.. പാവം… ഇങ്ങനൊരു  പണി  ഒരിക്കലും  എക്സ്പെക്ട്  ചെയ്ത്  കാണില്ലാ…

“അനു.. ഇപ്പോ  കൺഫേം  ആയില്ലേ….സമാധാനം  ആയില്ലേ.. ”

ജംഷി അനൂനേ ഒന്ന്  തറപ്പിച്ചു  നോക്കി അവനെ വലിച്ചു കൊണ്ട്  അവിടുന്ന്  പോയി….ദിലു പിന്നെ  നിന്നില്ലാ.. എനിക്കൊന്ന് ഇളിച്ചു തന്ന് സ്ഥലം  കാലിയാക്കി….

“എടി.. അയ്ശു… ഇതെങ്ങനെ സംഭവിച്ചടി…?? ” (ഷാന )

“ഞാൻ  ഒക്കെ  ഇതോടെ  തീർന്നെന്നാ   വിചാരിച്ചേ…പക്ഷേ.. ശരിക്കും  ഞെട്ടി  പോയി  മോളേ.. ഒന്ന്  പറയടി.. എന്ത് മാജിക്കാ ഇത്..?  ”

“അതൊക്കെ  ഉണ്ടടി.. ”

“ഡി..   പറ….പ്ലീസ് . ”

” ഹാർപിക്  മാജിക്‌.. ”

” ഹാർപിക്..?  ” ( ഷാന )

“ഹഹഹഹ… തലക്കകത്തു  എന്നേ  പോലെ  ആൾതാമസം  വേണം.. ”

“അയ്ശു…. 😡” (ഷിറി )

ഞാൻ  അവർക്ക്  നമ്മടെ  ഇമ്മിണി  ബലിയ  ഉടായിപ്പ്  പണി  വിവരിച്ചു  കൊടുത്തു…..അത്  കേട്ട്  അവര്  മൂകത്ത്  വിരല് വെച്ചു… ഹഹഹ…. ഇതൊക്കെ  അയ്ശുന്ന്  എന്ത്.. സിംപ്ലല്ലേ.. സിമ്പിൾ.. ഹഹഹ… എന്നാലും ഇല്ലാത്ത  പ്രെഗ്നസി  കൊണ്ട്  നടക്കണങ്കി  ഒടുക്കത്ത  പാടാണ്.. എങ്ങനെങ്കിലും  കല്യാണം  കഴിയുന്ന  വരെ  പിടിച്ചു  നിക്കണം…അതാണിപ്പോ  മനസ്സില്.. പക്ഷേ.. അനു  വെറുതെ  ഇരിക്കില്ല.. അടുത്ത  പ്ലാനുമായി  ഉടനെ  വരും.. ഒന്ന്  കരുതി  ഇരിക്കുന്നത്  നല്ലതാണ്…

♡ ♡ ♡

” ടാ… എന്നാലും  അതെങ്ങനെ  പോസിറ്റീവ്  ആയി…..? ”

“അയ്ശു  പറഞ്ഞത്  ഒക്കെ  സത്യാ.. അവള്  പ്രഗ്നൻറ്  ആണ്…അതോണ്ടൻയാ  പോസിറ്റീവ്  ആയെ …”

“പക്ഷേ…. ടാ.. അവള്  പ്രെഗ്നന്റ്  അല്ലാ.. അതെനിക്ക്  ഒറപ്പാ… ”

“പിന്നെ എങ്ങനെ  യൂറിൻ ഒഴിച്ചപ്പോ   പോസിറ്റീവ്  ആയി.. ”

“അതന്നെ  അല്ലേ  അന്നോട് ഞാൻ  ചോയ്ച്ചേ… ”

“ഡാ.. നമ്മടെ  മുമ്പിൽ  വെച്ചല്ലോ  ഓള്  യൂറിൻ  എടുത്ത്  വന്നത്… പിന്നെ  എങ്ങനെ  ഇത്  ഫേക്ക്  ആണെന്ന്  പറയും… ”

“ഇക്കറിയൂല്ലാ.. എന്നാലും  ഇനിക്ക്  നുറു ശതമാനം  ഒറപ്പാ… ഓള്  പ്രെഗ്നന്റ്  അല്ലാ… അല്ലാ .. അല്ലാ… ”

” അനു.. ഇജ്ജോന്നു  ആലോയ്‌ചോക്ക്… ചിലപ്പോ  വെല്ല  ആബോധാവസ്ഥയിലും  ഇജ്ജ്  അങ്ങനെ  വല്ലതും….ഓർത്തോക്ക്…  ”

“ജംഷീ….”

“ഇല്ലാല്ലോ… ”

“ടാ.. അയ്ശു  ഇന്റെ  പെണ്ണാ.. എന്റെ  ജീവനാ.. എന്ന്  വെച്ച്  പടച്ചോനേ  മറന്ന്  ഓൾടെ  അനുവദല്ലാതെ  ഞാൻ  അങ്ങനെ  ഒന്നും  ചെയ്തിട്ടില്ല….ഞങ്ങൾകിടയിൽ  അങ്ങനെ  ഒന്നും  സംഭവിച്ചിട്ടും  ഇല്ലാ..അത്  ഓൾക്കും  അറിയാ…. പക്ഷേ.. ഓളെന്തിനാ  ഇങ്ങനൊരു  കളി  കളിക്കുന്നത്  എന്നാ  മനസ്സിലാവാതെ… ”

“ഇജ്ജ്  സബൂറാക്… ഒരു  വഴി  തെളിയും… അപ്പൊ  നോക്കാം… ”

♡ ♡ ♡

ഇക്കേം  സനേം  ഇവിടേക്ക്  വന്നപ്പോ  അന്നന്നെ  ഒലെ  ഞാൻ  ചാക്കിലാക്കി.. അതോടെ  ഒരായിട്ട്  കുളാകുമെന്ന പേടിയും  മാറി…

നാളെയാണ്  നമ്മുടെ  പാവം  ജംഷീടേം  വഴക്കാളി   ഷിറീടേം  കല്യാണം… ഈനാംപേച്ചിക്ക്  മരപ്പട്ടി കൂട്ട്… അങ്ങനെ  പറയുന്നതാവും  ശരി….എന്തായാലും  ഒരാഴച്ച  മുന്നേ  കെടക്കപ്പാഴേം  എടുത്ത്  ഇങ്ങോട്ട്  ചേക്കേറിയ  ഞങ്ങൾക്ക്  നാളെത്തോടെ  ഇവിടെത്തേ  പൊറുതി  മതിയാക്കി  ഞങ്ങളുടെ  പൊരെലേക്ക് പോകണം  എന്നർത്ഥം……ഇവിടെ  ജംഷീടെ  വീട്ടുകാരും  ഷിറിയുടെ  വീട്ടുകാരും  ബന്ധുക്കളും  ഒക്കെ  ഉണ്ട്….പിന്നെ  ജംഷീടെ  ഫ്രണ്ട്സ്  അതായത്  അനുന്റെ  കൂടെ  ഫ്രണ്ട്സ്  കുറേ  പേര്  വന്നിട്ടുണ്ട്….  നാളെത്തെ  നിക്കാഹ്  കഴിഞ്ഞു  വൈകുന്നേരം  ഒരു  റിസപ്ഷൻ…..ഇന്നിവിടെ  ഇല്ലാത്ത  ഒരു  രണ്ടിരട്ടി  പട  അതിനു  കാണും … പിന്നെ  രണ്ട്  ഫാമിലി  ഒരുമിച്ച്  ഒരു  പന്തലിൽ  നടത്തുന്ന  കല്യാണം  അല്ലേ.. ഒട്ടും  കുറക്കണ്ടാന്ന്  വെച്ചു…..

സാധാരണ  എവിടേം  കാണാത്ത  രീതിയാണ്ല്ലേ  ഇവിടെ… ചെക്കനും  പെണ്ണും  കല്യാണത്തിന്  മുന്നേ  ഒരു  വീട്ടിൽ…..അവിടെയാണ്  ട്വിസ്റ്റ്‌…കേട്ട്  ഇമ്മള്  പോലും  നെട്ടീല്ലേ ….ട്വിസ്റ്റ്‌  എന്താന്ന്  ഇപ്പോ പറഞ്ഞരാവേ.. ആരോ വാതിൽ  മുട്ടുന്നുണ്ട്.. ആരാണ്  നമ്മളെ  ശല്യം  ചെയ്യാൻ  വന്ന  ബലാല്  എന്ന്  നോക്കട്ടെ….

വാതിൽ  തുറന്നപ്പോ  കഥാനായിക  തന്നെ.. ഷിറി..

“ഡി.. ഇജ്ജ്  ഇവിടെ  എന്തെടുക്കാ… ഇതുവരെ  ഒരുങ്ങീലെ… വേഗം  ഡ്രസ്സ്‌  ചെയ്ത്  താഴേക്കു  വാ…..ദേ.. എന്റെ  കോലം കണ്ടില്ലേ… അവളുമാര്  ഒരോന്ന്  കാട്ടിക്കൂട്ടി  ആകെ  കുളമാക്കി  വെച്ചിട്ടുണ്ട്.. ഇജ്ജോന്നു  വാ…. ”

“ഓക്കേ  ഓക്കേ.. ഇതാ  വരുന്നു.. ഒരു  5 മിനുട്സ്… ”

“ആയ്കോട്ടെ… വേം  വാ.. ഞാൻ  സ്റ്റെയർ  കേസ്  ന്റെ  താഴെ  ഉള്ള  റൂമിൽ  ഉണ്ടാകും… ”

അവള്  പോയി… ആ… എവിടെയാണ് പറഞ്ഞു  നിർത്തിയെ… ട്വിസ്റ്റ്‌.. അതായത്   ഞങ്ങള്  സെക്കന്റ്‌  ഇയർ  പഠിക്കുമ്പോ  തുടങ്ങിയ  പ്രണയം  വളരെ  മനോഹരമായി  ഒരു  പുച്ഛകുഞ്ഞു  പോലും  അറിയാതെ  ഇങ്ങനെ  തുടരുന്നതിനിടക്കാണ്  ഒരു മാസം  മുന്നേ  ഷിറിക്ക്  അവളുടെ  മുറചെക്കനുമായി കല്യാണം  ഉറപ്പിക്കുന്നത്.. ഇത്  അറിഞ്ഞ ജംഷി ആകെ  അലാകായി.. ഷിറി  ആണെങ്കിൽ  ജംഷിയെ  കിട്ടീലെ  ആത്മഹത്യ  ചെയ്യും  എന്നും  കൂടി  പറഞ്ഞപ്പോ  ഷിറിയുമായുള്ള  അടുപ്പം  വീട്ടിൽ  പറഞ്ഞു ജംഷി  അവളുടെ  വീട്ടിലേക്ക്  പെണ്ണ്  ചോദിച്ചു  ചെന്നു….. അവിടെ  എത്തിയതും     ജംഷീടെ  ഉപ്പ ഷിറിയുടെ  ഉപ്പാന്റെ  തോളിൽ  കയ്യിട്ട്  ആ  നഗ്ന  സത്യം  വെളിപ്പെടുത്തി…. ഷിറിയുടെ  കഥയിലെ  വില്ലനായ ആ  മുറചെക്കൻ  നമ്മുടെ  ജംഷി തന്നേ  ആണെന്ന്…. എന്താല്ലേ…. ഒടുക്കത്തെ  ട്വിസ്റ്റ്‌ ആയിപോയി… അങ്ങനെ  രണ്ട്  ഫാമിലിയും  ഈ  വലിയ താറാവാട്ടിൽ  കല്യാണം  ഒരുമിച്ച്  നടത്താൻ  തീരുമാനിച്ചു.. കാര്യങ്ങൾ  ഇതാ  ഇവിടെ  വരെ  എത്തേം ചെയ്തു…

പടച്ചോനെ… ഞാൻ  ഒരുങ്ങട്ടെ….വേം  ചെന്നില്ലേ  ഷിറി  എന്നേ  പഞ്ഞിക്കിടും…
ഞാൻ ഒരു  ബ്ലൂ  ഗൗൺ  ഇട്ടു..  മഹർ മാത്രേ  ഇടുന്നുള്ളു….ഇനി  തട്ടം  കൂടി  ചുറ്റിയാ  ആര്  കാണാനാ… ഇപ്പോ  ഒരു  ലുക്ക്‌  ഒക്കെ  ഇണ്ട്… ആഹ്.. കുഴപ്പല്യാ….എന്നിട്ട്  വേഗം  ഷിറിടെ  അടുത്തേക്ക്  പോയി…

♡ ♡ ♡

അല്ല മുത്തുമണികളെ.. ഇങ്ങളെന്റെ  കെട്യോളെ  കണ്ടോ…. കല്യാണ തലേന്ന്  ആയിട്ട്  ഓളെ  ഒന്ന് കാണാൻ  കിട്ടീട്ടില്ല… ഇന്ന്  മാത്രല്ലാ.. എന്ന്  ഓള്  പ്രെഗ്നന്റ്  ആണെന്നറിനോ  അന്ന്  തൊട്ട്  ഓള്  എന്റെ  മുന്നിൽ  അങ്ങനെ  വരാറില്ലാ.. ഒരുമാതിരി  ഒഴിഞ്ഞു  മാറൽ.. ഇന്ന്  കയ്യോടെ  പിടിച്ചു  ഒന്ന്  വരട്ടണം.. അപ്പൊ  ഒക്കെ  പൊറത്  വരും… അപ്പഴാണ്  സ്റ്റെയർ  ഇറങ്ങി  വരുന്ന  ഇന്റെ  പെണ്ണിനെ  കണ്ടത്… പടച്ചോനേ… എന്തൊരു  മൊഞ്ചാ പെണ്ണ്…..തട്ടത്തിൻ  മറയത്തില്  നിവിൻ പോളി പറഞ്ഞ  പോലെ… ” ഇന്റെ  സാറേ.. ഓളാ  തട്ടട്ടെലുണ്ടല്ലോ..  പിന്നെ  ചുറ്റുള്ളതൊന്നും  കാണാൻ  പറ്റൂല്ലാ.. തട്ടത്തിൻ  ഉള്ളിലേ  ഓൾടെ  ആ  മുഖം  മാത്രം.. “….

എന്നേ  അവോയ്ഡ്  ചെയ്ത്  നടക്കല്ലായിരുന്നോ.. അന്നേ  എന്റെ  അടുത്ത്  വര്ത്തിക്കാൻ  എനിക്കറിയാം….വെയിറ്റ്  ആൻഡ്  സീ…

അയ്ശു  സ്റ്റെയർ  ഇറങ്ങി  താഴെ  എത്തിയതും  അവളെന്നെ  കണ്ടിട്ടുണ്ട്… അപ്പൊ  ഇനി  അവളുടെ  ഒരു  കണ്ണ്  എന്റെ  മേലുണ്ടാകും… ഹാളിൽ  തന്നേ  സോഫയിലായി  ഒരു  കൂട്ടം  പെൺകുട്ടികൾ  ഇരുന്ന്  സംസാരിക്കുന്നുണ്ട്… ഞാൻ  അയ്ഷുനെ ശ്രദ്ധിക്കാതെ  അവരുടെ അടുത്തേക്ക്  ചെന്നു….

“അതേയ് … ഷിറീടെ ഫ്രണ്ട്സ്  ആണോ നിങ്ങളൊക്കെ … ”

” അല്ലാ.. ഇത്തേടെ  സ്റ്റുഡന്റസ്  ആ…ട്യൂഷൻ  സെന്ററിലേ…. ”

“ഓ…എങ്കിൽ  മുറ്റത്തേക്ക്  നടന്നോളു.. അവിടെ  ഫുഡ്‌  ഒക്കെ  റെഡി  ആണ്… ”

എടി.. നല്ല ചുള്ളൻ ഇക്ക…. കല്യാണം  കഴിഞ്ഞതാണാവോ…

അതേ….മൊഞ്ചൻ .. ഒന്ന്  ചോദിച്ചാലോ..

ഇനിയെന്ത്  പറഞ്ഞു  ഇവരടുത്തു  പിടിച്ചു  നിക്കും  എന്നാലോയ്ക്കുമ്പഴാണ് ആ കുട്ടിയോള്  എന്നേ  പറ്റി  എന്തൊക്കെയോ  പിറുപിറുക്കുന്നത്  കേട്ടത് ….ഹ്മ്മ്… ഇവരഞ്ഞേ എന്നേ  ഇവിടെ  പിടിച്ചു  നിർത്തിപ്പിച്ചോളും…

“ഇക്ക.. ഷിറി ഇത്തേടെ   ആരാ… ? ”

“ഞാൻ… ഷിറീടെ….. ”

സ്റ്റെയർ  ഇറങ്ങി  വന്നപ്പഴാണ്  അനുനേ  കണ്ടത്…..സാധാരണ  ഞാൻ അനുനേ ഒഴിവാക്കാറാണ്  പതിവ്.. ഇതിപ്പോ  എന്നേ  ഒന്ന്  നോക്ക പോലും  ചെയ്യാതെ  അതാ  ഹാളിൽ  ഒരു  കൂട്ടം  പെൺപിള്ളേരോട്  സൊള്ളീം കൊണ്ട്  നിക്കുന്നു.. എന്താണാവോ  മോന്റെ  ഉദ്ദേശം…. സംസാരിക്കുന്നത്  എങ്ങനെ  കേൾക്കും.. ഞാൻ  ഒരു  ട്രൈ  ജ്യൂസും  എടുത്ത്  ആ  പരിസരത്തൊക്കെ  അവര്  പറയുന്നത് കേൾക്കാൻ  വേണ്ടി  ചുറ്റിപറ്റി നിന്നു… അപ്പഴാണ്  അതിലാരോ  അനുനോട്  ഷാനെടെ  ആരാന്ന്  ചോദിച്ചത്.. അതിനെന്തിനാ  അനു  ഇങ്ങനെ  ആലോചിച്ചു നിക്കുന്നത്.. ഷാനെടെ  ഫ്രണ്ട്ന്റെ  ഹസ്ബൻഡ് എന്നങ്ങു  പറഞ്ഞാ  പോരെ…

ഞാൻ  അനുനേ  ശ്രദ്ധിക്കുന്നുണ്ടന്ന്  അവന്ന്  മനസ്സിലായി.. അത്കൊണ്ട്  തന്നേ  ഞാൻ  കേൾക്കേ  അനു  അവരോടായി..

“ഞാൻ  ഷിറീടെ  വുഡ് ബീ  ജംഷീടെ  ഫ്രണ്ടാ.. ”

ഏ…ദുഷ്ടൻ…..

“ആ… ഇക്കാ  നമ്മക്ക്  എല്ലാർക്കും  കൂടി  ഒരു  സെൽഫി  എടുത്താലോ… ”

വേണ്ടാ..ഓൾടോരു  കുൽഫി..

“അതിനെന്താ … ആവാലോ.. ”

അനു  സമ്മതം മുളീതും  അവളുമാരൊക്കെ  അതാ  ഓന്റെ  തോളിലുടെ  കയ്യിട്ടും  ഷോള്ഡറില്  തൂങ്ങിയുമൊക്കെ  നിന്ന്  സെൽഫി  എടുക്കുന്നു…. ഹും.. കുരിപ്പേൾ..  എന്റെ  കയ്യിന്റെ  ചൂടറിഞ്ഞിട്ടേ  പോകൂ എന്നാ  തോന്നുന്നേ… കൂൾ  ഡൌൺ  അയ്ശു…എവിടം  വരെ പോകും  എന്ന്  നോക്ക്…

“ഓ.. ഇക്കാന്റെ കല്യാണം  കഴിഞ്ഞതാണോ..?..”

“എന്റെ  കല്യാണോ…. ”

ആണെന്ന്  പറ…..അല്ലെങ്കി  ഈ  ജ്യൂസ്‌  അങ്ങ്  തലവഴി  ഒഴിക്കും.. പെൺപിള്ളേരെ  മുമ്പിൽ  ഷൈൻ  ചെയ്യാൻ  നോക്കാ…. ബലാല്…

“അങ്ങനൊരു  പറ്റ്  പറ്റിപ്പോയി… ആഹ്…എന്റെ വിധി…പേരിനൊരു  ഭാര്യ ..”

പേരിനോ..!!! അനൂ..ഇത് കൂടിപ്പോയി…

“ആണോ.. ഷോ….ഇക്കാ.. വിട്ട് കള…വിഷമിപ്പിക്കാൻ  വേണ്ടി  ചോദിച്ചതല്ലാ…  ഇക്കാക്ക്  വേറെ  എത്ര എത്ര  മൊഞ്ചത്തിമാരെ കിട്ടും…ഒന്ന്  കെട്ടിയതാണെന്നൊന്നും  ഇക്കാനെ  കണ്ടാ  പറയില്ലാ… ”
ഡി.. ഇനി  ഞാൻ  മിണ്ടാത്തെ  നിന്നാ  അവരൊക്കെ  കൂടി  അനുനേ വേറെ  കെട്ടിക്കും….

ഞാൻ  കലി  തുള്ളികൊണ്ട്  അവരുടെ  അടുത്തേക്ക്  ചെന്നു…

“ഡി. മക്കളെ.. ഇങ്ങള്  കല്യാണം  കൂടാൻ  വന്നോരാണങ്കി  കൂടീട്ട്  വന്നവഴി  പൊക്കോണം.. അല്ലാണ്ട്  എന്റെ  അനൂനേ കെട്ടിക്കാൻ  നിക്കല്ലേ…..ഞാൻ  ആരാണെന്നു ശരിക്ക് നിങ്ങൾക്കറിയില്ലാ… ”

ഞാൻ  പെൺപിള്ളേരോട്  സംസാരിക്കുന്നത്  അയ്ശൂന്ന് പിടിച്ചിട്ടില്ല.. ഓള്  ഞങ്ങള്  സംസാരിക്കുന്നത് ചുറ്റിപറ്റി  നിന്ന്  കേട്ട്  എന്തൊക്കെയോ  പറയുന്നുണ്ട്……ഒന്ന്  പൊലിപ്പിക്കാൻ  വേണ്ടീട്ടാ  പേരിനൊരു  ഭാര്യ  എന്നൊക്കെ  തട്ടിവിട്ടത്.. അതെന്തായാലും  ഏറ്റു.. എന്നേ അവരൊക്കെ കൂടി  രണ്ടാംകെട്ടു  കെട്ടിക്കും  എന്ന് ഭയന്നു  അയ്ശു  കലി  തുള്ളികൊണ്ട്  ഞങ്ങടെ  അടുത്ത്  വന്ന്  ആ പെൺപടയോട്  ഒരു  നാല്  വർത്താനം.. അത്  കേട്ടതും  അവരപ്പത്തന്നെ  സ്ഥലം  വിട്ടു.. ഹഹഹ…

“അയ്ശു.. ഇജ്ജെന്ത്  പണിയാ  കാണിച്ചേ.. ഞങ്ങൾ  ഒരോന്ന്  സംസാരിക്കലായിരുന്നോ… ”

“അങ്ങനിപ്പോ  സംസാരിക്കണ്ടാ… മോന്റെ  പൂതി  ഒക്കെ  ഇക്ക് മനസ്സിലാവുന്നുണ്ട്…. ”

“അത്  നല്ല  കഥ… എനിക്കെന്താ ഒന്ന്  സംസാരിക്കാനും  പറ്റൂല്ലേ… ഞാൻ  അന്റെ  കാര്യത്തില്  ഒന്നിലും  ഇടപെടുന്നില്ലല്ലോ.. പിന്നെ ഞാൻ  എന്ത്  ചെയ്താലും അനക്ക്   എന്താ.. ”

“അങ്ങനെയാണോ…എന്നാ  ഞാനും  അനൂൻറെ   ഒരു  കാര്യത്തിലും  ഇടപെടുന്നില്ല. സോറി.. അനു പെൺപിള്ളേരോട് സംസാരിക്കേ..ഒരേ  മടിയിലിരുത്തേ.. കെട്ടിപിടിച്  സെൽഫി  എടുക്കെ   എന്താച്ചാ  ചെയ്യ്…. ഞാൻ  അങ്ങ്  മാറി  നിന്ന്…. ”

“മാറി  നിന്ന്.. ? ”

“മാറി  നിന്ന്   ആ  ചേട്ടന്മാരുടെ  കൂടെ  പോയിട്ട്  ഒരു  സെൽഫി  എടുത്തിട്ട്  വരാവേ.. ഇൻസ്റ്റാഗ്രാമിൽ  ഇടാനാ… അനു  ക്യാരി  ഓൺ.. അവര്  ഫുഡ്‌  സെക്ഷനിൽ ഉണ്ടാകും…  ചെന്നോക്ക്… കൂട്ടത്തിൽ  കെട്യോൾക്  വട്ടാണെന്നൂടെ  പറഞ്ഞോ….അവറ്റെൽക്  സമാധാനാവട്ടെ.. ”

അയ്ഷ  പോകാനായി  നിന്നതും  ഞാൻ അവളുടെ  കൈ  കേറി  പിടിച്ചു..

“അയ്ശു.. നീ  എന്തിനുള്ള  പുറപ്പാടാ.. എങ്ങും  പോണ്ടാ അവിടെ  നിക്ക്… ”

“അതെന്താ… എന്റെ  ഇഷ്ട്ടാ.. ഞാൻ  പോകും… ”

“പോണ്ടാന്ന്  പറഞ്ഞില്ലേ… ”

“അതെന്താന്നല്ലേ ചോയ്ച്ചേ  … ”

“എനിക്ക്  ഇഷ്ടല്ലാ.. അത്രന്നെ… ”

“അപ്പൊ  മോന്  എന്ത്  തോനിവാസോം ചെയ്യാ അല്ലേ .. ഞാൻ  ചെയ്യാൻ  പാടില്ലാ… ”

“രണ്ടാളും  ചെയ്യണ്ട.. പോരെ.. നീ  ഇങ്ങു  വന്നേ… ”

“എങ്ങോട്ടാ.. എന്നേ  വിട്..”

“പറയാ.. അടങ്ങി  ഇരിക്ക്… ”

“വിടൂന്നേ.. ആൾകാർ  നോക്കുന്നു… ”

അനു  എന്റെ  കൈ  പിടിച്ചു എങ്ങോട്ടോ  കൊണ്ടോകാണ്.. വിടാൻ  പറഞ്ഞിട്ടാണെ കേൾക്കുന്നതും  ഇല്ലാ…

“മിണ്ടാതിരിക്ക് പെണ്ണെ… ”

“അനു… പ്ലീസ്… ”

അവസാനം  ബാൽക്കണി  എത്തിയതും  ഞാൻ  ഫോഴ്സ്  ചെയ്ത് എന്റെ  കൈ  വിടുവിച്ചു…

“ഓഹ്.. എന്റെ  കൈ  ചുവന്നു…. ”

“അനക്ക്  നോവണം.. നോവാൻ  വേണ്ടി  തന്യാ  കൈ  മുറുക്കി  പിടിച്ചേ… ”

“എന്താ  കാര്യം.. എന്തിനാ  ഇങ്ങട്ട്  വന്നേ… ഷിറി  എന്നേ  അന്യോഷിക്കുന്നുണ്ടാകും.. എനിക്ക് പോണം… ”

“പോകാൻ  വരട്ടെ.. ഞാൻ  ചോദിക്കുന്നതിന്  മറുപടി  പറഞ്ഞിട്ട്  താൻ  ഇവിടുന്ന്  പോയാ  മതി.. ”

“എന്ത്.. എന്താ ചോദിക്കാനുളേ … ”

അപ്പൊ  അതാ  അനു  എന്റെ  അടുത്തേക്ക്  വരുന്നു… ഞാൻ  അവൻ  വരുന്നതിനു അനുസരിച്ചു  പുറകിലേക്ക്  പോയ്‌ കൊണ്ടിരുന്നു.. അവസാനം  ഭിത്തിയിൽ  തട്ടി  നിന്നു… അനു  എന്റെ  തൊട്ടടുത്തെത്തി   എന്റെ  അപ്പുറോം  ഇപ്പുറോം ഭിത്തിയിൽ   കൈ വെച്ച്   എനിക്ക്  തടസ്സമായി  നിന്നു..

“അനു.. മാറ്.. എനിക്ക്  പോണം.. ”

“എന്താ  ഇത്ര  ധൃതി…..”

“അത്  പിന്നെ  ഒന്നുല്ലാ…. ”

“ഒന്നുല്ലാ.. ഓക്കേ.. എങ്കിൽ  പറ… പ്രെഗ്നന്റ്  ആണന്നൊക്കെ  പറഞ്ഞതിന്  ശേഷം  അന്നേ  ഇന്റെ  മുമ്പിൽ  കണ്ടിട്ടേ  ഇല്ലല്ലോ.. മുമ്പിൽ  പെട്ടാൽ  എവിടക്കേലും  മാറിക്കളയും.. എന്താണ്  ഇതിന്റെയോക്കെ അർത്ഥം… ”

“എന്ത്… ഒന്നുല്ലാ.. ”

“ദേ.. പിന്നേം  ഒന്നുല്ലാ…ശരിക്കും  അയ്ശു  താൻ  പ്രെഗ്നന്റ്  ആണോ… ? ”

“ആണന്നല്ലേ  അന്ന്  ടെസ്റ്റർ  വെച്ച്  നോക്കിയപ്പോ  തെളിഞ്ഞത്.. ”

“അത്  വിട്.. അത് പോസിറ്റീവ്  ആയതിൽ  എനിക്ക്  അത്ഭുതം  ഒന്നുല്ലാ… അയ്ശുനേ നിക്കറിഞ്ഞുടെ.. കാര്യം  കാണാൻ  എന്ത്  ഉടായിപ്പും  ഇജ്ജെറക്കും… സത്യം  എനിക്ക്  അന്റെ  വായേന്നാ  കേൾക്കണ്ടെ ..,  വേം  പറ… അല്ലാതെ  ഇജ്ജിവിടുന്ന് പോകൂല്ല… ”

“അത്  പിന്നെ… ”

“അത്…?? ”

“അത് ഞാൻ… ”

റബ്ബേ.. ഞാൻ  കാര്യം പറയാതെ  അനു  എന്നേ  വിടില്ലല്ലോ.. എന്ത്  ചെയ്യും….??

“അത്  പിന്നേ..”

“ഇജ്ജ്  പറയുന്നോ  ഇല്ലയോ.. ”

“ഡി.. അയ്ശു.. ഇജ്ജിവിടെ  നിക്കണോ…”

പെട്ടന്നുള്ള  ഷിറിയുടെ അങ്ങോട്ടുള്ള   വരവ് എന്നെപോലെ  തന്നേ  അനുവും  പ്രതീക്ഷിച്ചതല്ല.. എന്തായാലും  ഞാൻ രക്ഷപ്പെട്ടു…

“സോറി  സോറി… നിങ്ങൾ കെട്ടിയോൻ കെട്യോൾ റൊമാൻസ്  കളിച്  നിക്കാണെന്ന്  ഞാൻ  അറിഞ്ഞില്ലാ …തത്കാലം  അനുക്ക ഒന്ന്  ക്ഷമിക്ക് .. എനിക്ക്  അർജന്റ് ആയിട്ട്  അയ്ശുനേ   വേണം… ”

അതും  പറഞ്ഞു  ഷിറി  എന്നേ  പിടിച്ചു  കൊണ്ട്  പോയി…

ഷിറ്റ്.. ഓള്  പറഞ്ഞു  വരായിരുന്നു… ഇനി ഓളെ  മഷിയിട്ടാ  കാണില്ലാ…

പറഞ്ഞപോലെ  നൈറ്റ്‌  പരിവാടി  കഴിയുന്ന  വരെ  ഓളെ  എവിടേം  കണ്ടില്ലാ… കിടക്കാൻ  നേരത്തെങ്കിലും  റൂമിലോട്ട്  വരുമെല്ലോ  എന്ന് കരുതിയപ്പോ  എന്നത്തേയും  പോലെ  ഓൾടെ  ഫ്രണ്ട്സിന്റെ  കൂടെ  പോയി… ഷോ….

♡ ♡ ♡

“ടി… ഇജ്ജെന്താ  അനുന്റെ  എടുത്ത്  കിടക്കാതെ…” ( സന )

“ഹഹഹ.. പാവം.. കള്ളിവെളിച്ചത്താവുംന്ന്  പേടി  ഇണ്ട്… “(ഷിറി )

“ഒന്ന്  പോടീ…. ”

അപ്പഴാണ്  ആരോ  വാതിൽ  മുട്ടിയത്..
ഷാന  ചെന്ന്  വാതിൽ  തുറന്നപ്പോ  മാഷാണ്…

“എന്താ  മാഷേ.. ഇന്നൊരീസം  കൂടി  ഓള്  ഞങ്ങടെ  ഒപ്പം  കിടന്നോട്ടെ…. ഇങ്ങള്  സുയ്പാകല്ലിം .. ” ( ഷിറി )

“ഓ.. ആയ്കോട്ടെ.. ഞാൻ  ഈ  ടാബ്‌ലെറ്സ്  തരാൻ  വന്നതാ.. രാവിലെ  നിനക്ക് നല്ല  ഷീനമുണ്ടന്ന്  പറഞ്ഞില്ലേ.. ഞാൻ  ഇവിടുത്തെ ഒരു ഗൈനക്കോളജിസ്റ്റിനെ  കണ്ടു  വാങ്ങിച്ചതാണ്.. ഇത്  കഴിച്ചു നോക്ക്.. മാറിയില്ലേ ഡോക്ടറെ  ഒരു  അപ്പോയ്ന്റ്മെന്റ്  എടുക്കാം.. ഓക്കേ.. അപ്പൊ  എല്ലാർക്കും  ഗുഡ്  നൈറ്റ്‌.. ”

ഷാന  വാതിലടച്ചു  ഞങ്ങടെ  അടുത്ത്  ബെഡിൽ  വന്നിരുന്നു..

“ടാ.. മാഷ്  നിന്നെ  എന്തൊരു  കയറിങ്  ആഡി.. നിന്റെ  ഭാഗ്യം.. ” ( സന )

“അത്  മോളേ..  പ്രെഗ്നന്റ്  ആയോർക്ക്  മാത്രം  കിട്ടുന്നൊരു  ഭാഗ്യാ… വേറെ  എപ്പോ കോൺഷ്യസ്  അല്ലേലും  ക്യാറീയിങ് ആവുമ്പോ  ഭർത്താവ്  ഭാര്യയുടെ  കാര്യത്തിൽ  കോൺഷ്യസ്  ആയിരിക്കും…  ”

“തെളിച്ചു പറ.. “(  ഷിറി )

“അതായത്  നമ്മൾ  പറയുന്നതൊക്കെ  കേൾക്കും….എന്ത്  വേണമെന്ന് പറയുന്നോ  അതൊക്കെ  വാങ്ങി  തരും… എന്ത്  ആഗ്രഹോം  സാധിച്ചു  തരും… എവിടെ  വേണേലും  കൊണ്ടോകും… നമ്മളെ  പണിയെടുക്കാൻ  സമ്മതിക്കില്ല.. പകരം  തുണിയലക്ക്  വരെ  അവര്  ചെയ്തോളും .. അങ്ങനൊക്കെ… നമ്മളെ  സ്നേഹിച്ചു  കൊല്ലും..  “(ഷാന )

“ആണോ… അപ്പൊ  ഭർത്താക്കന്മാർക്  ഭാര്യയോട്  സ്നേഹണ്ടോന്ന്  ടെസ്റ്റ്‌  ചെയ്യാനുള്ള  പീരീഡ്  ആണോ  ഈ  ക്യാറീയിങ് പീരീഡ്.. ഹഹഹ.. “(ഞാൻ )

“അങ്ങനേം  പറയാം… മോളേ.. ഒരു  പ്രതേക  ഫീലിംഗ്  ആണെടോ  അത്…
നീ  ഏതായാലും  പ്രെഗ്നന്റ്  ആണെന്നല്ലേ  ധരിപ്പിച്ചു  വെച്ചേക്കുന്നേ.. നീ  ഒന്ന്  ടെസ്റ്റ്‌  ചെയ്ത്  നോക്ക്… അനു  എങ്ങനെയാണെന്ന്  അറിയാലോ… “( ഷാന )

“ദേ.. അയ്ശു.. വേണ്ടാത്ത  പണിക്ക്  നിക്കണ്ടാട്ടൊ.. അനു  പാവല്ലേ..കളിപ്പിച്ചോടുത്തോളമൊക്കെ മതി.. ഒരാളെ  ഇങ്ങനെ  വട്ടാകാവോ..” (സന )

“ഹമ്മ്മ്…ഇങ്ങളെല്ലാരും  കിടന്നേ.. എനിക്കൊറക്കം വരുന്നുണ്ട്ട്ടോ …”
( ഷിറി )

“അങ്ങനെ  ഇപ്പോ  ഇജ്ജ്  ഒറങ്ങണ്ടാ… ”

പിന്നെ  അവിടെ തല്ലും  പിടിയും  ആകെ  ബഹളമായിരുന്നു…

അപ്പൊ  അങ്ങനെ ഒക്കെയാണല്ലേ  കാര്യങ്ങൾ… അനു .. അനക്ക്  ഈ  അയ്ശുനേ  അത്രക് ഇഷ്ട്ടാണോ.. അപ്പൊ  അതൊന്ന്  ടെസ്റ്റ്‌  ചെയ്ത്  നോക്കണല്ലോ.. ഹ്മ്മ്.. വരട്ടെ.. വീട്ടിൽ  ഒന്ന്  എത്തട്ടെ.. വഴിയുണ്ട്…

♡ ♡ ♡

കല്യാണ ദിവസം  നിക്കാഹിനു  ശേഷം

“ടാ… അനു.. എന്തായി… ഇജ്ജ്  അയ്ശുനേ കണ്ട്  സംസാരിക്കണം  എന്ന്  പറഞ്ഞിട്ട്… തിരക്കിനിടയിൽ  നിന്നോട്  ചോയ്ക്കാനും  വിട്ടു…. സംസാരിച്ചോ… “( ജംഷി )

“ഒരവസരം  കിട്ടി  … അത് അന്റെ  പെണ്ണ്  വന്ന്  കൊളമാക്കേം  ചെയ്തു..”.

“ഓഹ്…എങ്കിൽ  ഇപ്പോ  പോയി  പിടിച്ചു  നിർത്തി  ചോയ്ക്ക്.. ഓളതാ  അപ്പുറത്  തുള്ളീം  കൊണ്ട്  നിക്കുന്നു….. ”

“ഓൾടെ  നടപ്പും  ഭാവോം  കണ്ടാ  ഓൾക്കൊക്കെ  വയറ്റിലുണ്ടന്ന്  ആരേലും  പറയോ… ”

“ഹഹഹഹ.. ശരിയാ.. അന്റെ  ബാക്കി അല്ലേ  ഓൾടെ  വയറ്റില് .. ആ  സ്ഥിതിക്ക്  ഇങ്ങനെ  ഒന്നും  നടന്നാ  പോരല്ലോ …..ഹഹഹ……. ”

“ടാ.. ജംഷി.. ഇടക്ക്  എനിക്കിട്ട്  വെക്കുന്ന  ഈ  പരിപാടി  നിർത്തിക്കോ… ”

“ഓ….ഉള്ളതല്ലേ…. ഹഹഹ..”

♡ ♡♡

ഞാൻ  അയിശുനെ തിരഞ്ഞു  ചെന്നപ്പോ  അവളുണ്ട്  കൊച്ചു  പിള്ളേരൊപ്പം  നിന്ന്  ഡാൻസ്  കളിക്കുന്നു… ഹ്മ്മ്….

“ഡി.. അയിശു…”

പെട്ടന്നുള്ള  എന്റെ  വിളി  കേട്ട്  ഞെട്ടി തിരിഞ്ഞ  അവള്  എന്നേ  കണ്ടതും അവിടുന്ന്  തിരിഞ്ഞോടാൻ  നിന്നു… ആ  ധൃതിയിൽ  അറിയാതെ  പാവാട  തട്ടിത്തടഞ്  ഓള്  സ്ലിപ്പായി  നിലത്തുവീണു…. പെട്ടന്നായതുകൊണ്ട്  എനിക്ക്   ഒന്നും  ചെയ്യാൻ  കഴിഞ്ഞില്ലാ…..നിലത്ത് കിടന്ന്  ഓള്  എന്നേ  ഒന്ന്  രൂക്ഷമായി  നോക്കി.. നല്ലോം  വേദനിച്ചിട്ടുണ്ട്.. പാവം…
അപ്പഴാണ്  അത്  കണ്ട്  ദിലു  അങ്ങോട്ട്  വന്നത്..

“അയ്യോ.. എന്ത്  പറ്റി  അയിശു..എങ്ങനെയാ  വീണേ.. എന്തേലും  പറ്റിയോ…. ”

“ഏയ്… ഒന്നുല്ല… ”

ദിലു  ഓളെ  കൈപിടിച്ചു  എണീപ്പിച്ചു….

“അനു.. നമുക്ക്  വേഗം  അയിശുനെ  ഡോക്ടറെ  അടുത്  കൊണ്ടോകാ… പ്രെഗ്നന്റ്  ആയിരിക്കെ  വീഴാനൊക്കെ  പറഞ്ഞാ.. അതും  ഈ  ഫസ്റ്റ്  സ്റ്റേജിൽ….”

ഡോക്ടറുടെ അടുത്തുക്കൊ.. !!!!

ഇങ്ങള്  ഞെട്ടീലേ.. ഞാനും  ഞെട്ടി… ഡോക്ടറെ  കണ്ടാ  പിന്നെ ഒക്കെ  പൊറത്  വരും… ഞാൻ  പ്രെഗ്നന്റ്  അല്ലെന്ന്  ദിലു  അടക്കം  എല്ലാരും  അറിയും….റബ്ബേ.. പെട്ടല്ലോ… പ്രെഗ്നൻസി  ടെസ്റ്റിംഗ്  പോസിറ്റീവ് ആകിയതുപോലെ  ഇതിന്നും  തടിയൂരുന്നത്  അത്ര  എളുപ്പള്ള   കാര്യല്ല… ഈ കാലമാടത്തിയേ കൊണ്ട് തോറ്റല്ലോ…

“ദിലു.. എനിക്ക്  ഇപ്പൊ  ഒരു  പ്രോബ്ളവും  ഇല്ലാ… വെറുതെ  ഡോക്ടറെ  അടുത്തുക്കൊന്നും  പോണ്ടാ.. ”

“അതൊന്നും  പറഞ്ഞാ  പറ്റില്ലാ….എന്തായാലും  ഒന്ന്  കാണിക്കാം.. പ്രശ്നം  ഒന്നും  ഇല്ലാന്ന്  ഡോക്ടറെ  വായീന്ന്  തന്നെ  കേട്ടാ  സമാധാനം  ആവോല്ലോ… ”

“എന്നാലും……അത്  വേണോ… ”

“വേണം… അനു  വണ്ടി  എടുക്ക്…”

ഡോക്ടറെ  കാണിക്കാം  എന്ന്  പറഞ്ഞപ്പോ  അയ്ഷ  എന്തിനാ  പരുങ്ങുന്നത്… വിസമ്മതിക്കുന്നത്…ചിലപ്പോ  ഓൾടെ  കളിയൊക്കെ  വെളിച്ചത്താവുമെന്ന്  ഓർത്തിട്ടാണങ്കിലോ… അപ്പൊ  ഓളെ  എന്തായാലും  കൂട്ടി  കൊണ്ട്  പോണം…

“വാ അയിശു… ദിലു  പറഞ്ഞത്  ശരിയാ… ഒന്ന്  കണ്ടേക്കാം…. ”

“അനു.. എനിക്കതിന്  കുഴപ്പൊന്നൂല്ലാ.. നോക്ക്.. അയാം  ഓൾ റൈറ്റ്… ”

“എന്നാലും ഡോക്ടറെ  കാണുന്നത്  എന്ത്കൊണ്ടും  നല്ലതാണ്…”

എന്നെ  അങ്ങട്ട്  കൊല്ല്.. എങ്ങനേങ്കിലൊക്കെ  പിടിച്ചു  നിക്കാൻ  നോക്കുമ്പോ  വഴീ  പോണ  വലീം  വണ്ടികളൊക്കെ  എന്റെ  നെഞ്ചത്തോട്ടാണല്ലോ…. ഷോ…

ഞാൻ  എന്തുപറഞ്ഞിട്ടും  അനുവും  ദിലുവും  കേട്ടില്ല… സനയെയും  കൂട്ടി  ഞങ്ങള്  നാലാളും  തൊട്ടടുത്തുള്ള  ഹോസ്പിറ്റലിലേക്ക്  തിരിച്ചു… അറുക്കാൻ  കൊണ്ട്  പോകുന്ന  ആട്ടിൻകുട്ടിയെ  പോലെ  ഞാൻ  ഇനിയെന്ത്  ചെയ്യും  എന്നാലോചിച്  ഒരു എത്തും  പിടിയും  ഇല്ലാതിരുന്നു…

ഹോസ്പിറ്റലിൽ  എത്തി  എൻക്വയറി  ചെയ്തപ്പോ  ഡോക്ടർ  നിര്മലേടെ  റൂമിലോട്ട്  ചെല്ലാൻ  പറഞ്ഞു….എമർജൻസി  ആയോണ്ട്  അപ്പോയ്ന്റ്മെന്റ്  വേണ്ടത്ര… റൂമിന്റെ  മുന്നിലെത്തിയതും  ഒരു  പടക്ക്  പേഷ്യന്റ്സ്  പുറത്തു നിപ്പുണ്ട്… നല്ല  തിരക്കാണ്… ഡോക്ടറെ  കണ്ടപ്പോ  കൂടെ  വന്നൊരോടൊക്കെ  പുറത്ത്  വെയിറ്റ്  ചെയ്യാൻ പറഞ്  എന്നേ  സിസ്റ്റർ  മറ്റൊരു   റൂമിലേക്ക്  കൂട്ടികൊണ്ട്  പോയി.. അത്  വലിയൊരു  ഹാളാണ്..മൂന്നാല്  ഗർഭിണികൾ  ഒരോരോ  ബെഡിൽ  കിടപ്പുണ്ട്…എല്ലാരും  മയക്കത്തിലാണ്…. എനിക്ക്  സിസ്റ്റർ  ഒരു  ചെറിയ  ഡപ്പി  തന്ന്  അതിലേക്ക്  യൂറിൻ  എടുത്ത്  വരാൻ  പറഞ്ഞു… ഇപ്പൊ  എല്ലാത്തിനും തീരുമാനാകും.. ഞാൻ  പോയി  യൂറിൻ  എടുത്ത്  വന്നു…. പിന്നെ  സിസ്റ്റർ  എന്റെ  ബ്ലഡ്  സാംപിൾ  കൂടെ  എടുത്ത്  ഒരു  ബെഡ്  ചൂണ്ടി  കാണിച്ചു  അവിടെ  പോയി  കിടക്കാൻ  പറഞ്ഞു…

യൂറിൻ  ചെക്ക്  ചെയ്ത  റിപ്പോർട്ട്  ആയി  ആ  സിസ്റ്റർ  ഇപ്പൊ  വരും …അയ്യയ്യോ.. ഒരു  വഴിയും  തെളിയുന്നില്ലല്ലോ….

♡ ♡♡

“അയ്ഷയുടെ  കൂടെ വന്നവരോട്  അകത്തോട്ട്  വരാൻ  പറയൂ… ”

സിസ്റ്റർ  പോയി  അനുവിനെയും  ദിലുനെയും  സനയെയും  അകത്തേക്ക്  വിളിച്ചു..

“ഇരിക്കൂ…അയ്ഷയുടെ ഹസ്ബന്‍ഡ് ആണല്ലേ.. ”

“അതേ…അയ്ഷക്ക്… ”

“ആഹ്…കൺഗ്രാറ്റ്സ് .. അയ്ഷ പ്രെഗ്നന്റ് ആണ്..പിന്നെ ..നല്ല  വിളർച്ചയും  ഷീണവും  ഉണ്ട്…. ബ്ലഡും കുറവാണ്… അതോണ്ടന്നെ  നല്ലോം റസ്റ്റ്  എടുക്കണം.. ഒരു  രണ്ട്  മാസത്തേക്ക്  ഭാരമുള്ള   പണികളൊന്നും  ചെയ്യിപ്പിക്കരുത്… ഞാൻ  കുറച്ചു  മെഡിസിൻ  എഴുതുന്നുണ്ട്… രണ്ടാഴ്ച  കഴിഞ്  ഒന്നുടെ  വരൂ…”

ഇത്  കേട്ടതും  തലക്കിട്ട്  മടലുകൊണ്ടടിച്ച  ഫീലായിരുന്നെനിക്ക്… സ്തബന്ധിച്ചു  പോയി  ഞാൻ…. !!!!

തുടരും…

Click Here to read full parts of the novel

💕💕💕💕അതേയ്……ഇതെങ്ങനെ  എന്നല്ലേ  നിങ്ങളാലോയ്ക്കുന്നെ.. അതിനുള്ള  മറുപടി  അടുത്ത  പാർട്ടിൽ  ഉണ്ട്…..അയ്ഷ  എന്തുപണിയാ  ഒപ്പിച്ചത്  എന്നറിയാൻ  അടുത്തപാർട്  വരെ  വെയിറ്റ്  ചെയ്തേ പറ്റു..

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!