✒റിച്ചൂസ്
ഇത് കേട്ടതും തലക്കിട്ടു മടലുകൊണ്ടടിച്ച ഫീലായിരുന്നെനിക്ക്.. സ്തബന്ധിച്ചു പോയി ഞാൻ….. !!!!
അപ്പഴേക്കും അകത്തേക്ക് പോയ അയ്ഷ പുറത്തേക്ക് വന്നു…..
“അയ്ഷ.. ഹസ്ബന്റിനോട് എല്ലാം പറഞ്ഞിട്ടുണ്ട്…..ഒക്കെ പറഞ്ഞ പോലെ ചെയ്തോണം…. ടേക്ക് കെയർ… ”
“ഓക്കേ ഡോക്ടർ… ”
ഞാൻ അയിശുവിനെ നോക്കി….അവള് എന്നേ നോക്കി ഇളിച്ചു തന്നു…ഡോക്ടർ പറഞ്ഞതൊക്കെ കേട്ടില്ലേ ഇപ്പോ വിശ്വാസം ആയില്ലേ എന്നതാണ് ആ ചിരിയുടെ അർത്ഥം…. അതോ ഞങ്ങളുടെ കണ്ണിൽ പൊടിയിടുന്ന എന്തെങ്കിലും പരിപാടി ഓള് ഒപ്പിച്ചോ…???
അനൂസേ… ഈ അയിശു ഒപ്പിച്ച പണി എന്താണെന്ന് ഇജ്ജ് എത്ര ആലോയ്ച്ചാലും കിട്ടൂല്ലാ… ഹഹഹ…
💕💕💕
എന്ത് ചെയ്യുമെന്ന് ആലോയ്ച്ചു നിക്കുമ്പഴാണ് ഒരു സിസ്റ്റർ 3-4 ഫയൽസുമായി വന്നത്…അത് ഞങ്ങള് കിടക്കുന്ന ഭാഗത്തെ ഒരു ടേബിളിൽ വെച്ച് സിസ്റ്റർ പൊറത്തേക്ക് പോയി.. അതായിരിക്കോ റബ്ബേ റിപ്പോർട്ട് …..എങ്ങനെ അറിയും…?? അപ്പുറത്ത് നിന്ന് ഡോക്ടർ പേഷ്യൻസിനോട് സംസാരിക്കുന്ന സൗണ്ട് കേൾക്കാനുണ്ട്….എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ ഇപ്പോ അതിന്ന് പറ്റിയ അവസരമാണ്…..ആരും തന്നേ എന്നേ ശ്രദ്ധിക്കുന്നില്ല…..ഞാൻ ബെഡിൽ നിന്ന് എണീറ്റ് ടേബിളിന്റെ അടുത്ത് പോയി ആ ഫയൽസ് എടുത്തു നോക്കി… അതേ.. ഒരോ പേഷ്യന്റ്‌സിന്റെ ചെക്കപ്പ് റിപ്പോർട്ട് ആണത്.. അതിൽ എന്റെ പേരുള്ള ഫയൽ നോക്കിയതും ബ്ലഡ് യൂറിൻ എല്ലാത്തിന്റെയും റിസൾട്ട് പ്രകാരം ഞാൻ പ്രെഗ്നന്റ് അല്ലെന്ന് കുറിച്ചിട്ടുണ്ട്… ഇതെങ്ങാനും അനു കണ്ടാ എന്റെ കള്ള കളിയൊക്കെ വെളിച്ചത്താവും……ഞാൻ ബാക്കി ഫയൽ കൂടി മറിച്ചു നോക്കി .. ആരെങ്കിലും എന്നേ പോലെ പ്രെഗ്നൻസി കൺഫേം ചെയ്യാൻ വന്നവരുണ്ടങ്കിൽ രക്ഷപ്പെട്ടു……പക്ഷേ .. അങ്ങനൊരു ഫയലും അതിലില്ലായിരുന്നു… എല്ലാവരും മൂന്നാലുമാസം പ്രെഗ്നന്റ് ആയവരും ഫസ്റ്റ് സ്കാനിങ്ങിനു വന്നവരുമാണ് എന്നാണ് എനിക്ക് തോന്നിയത് ….. പടച്ചോനേ… പെട്ടല്ലോ…..ഞാൻ ഫയൽസൊക്കെ അവിടെ വെച്ച് നിരാശയായി ബെഡിൽ പോയിരുന്നു.. മനസ്സില് ഒരു കുരുട്ടുബുദ്ധിയും തോന്നുന്നില്ലല്ലോ.. ഇതെന്തൊരു കഷ്ട്ടാ….
ഡോക്ടർ അകത്തേക്ക് വരാനുള്ള പുറപ്പാടാണെന്നു തോനുന്നു..റിപോർട്സ് എല്ലാം കിട്ടിയില്ലേ എന്നൊക്കെ ചോദിക്കുന്നത് കേൾക്കാനുണ്ട്……ശെടാ….. ഒക്കെ കയ്യിന്നു പോയി….അപ്പഴാണ് അകത്തേക്ക് ഒരു പെൺകുട്ടി വന്നത് … കണ്ടിട്ട് എന്റെ പ്രായം തന്നെയാണെന്ന് തോനുന്നു….എനിക്ക് ഒരു പുഞ്ചിരി തന്നുകൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു… എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയപ്പഴേക്കും സിസ്റ്റർ വന്ന് അവളോട് യൂറിൻ എടുത്ത് വരാൻ പറഞ്ഞു… അപ്പൊ പ്രെഗ്നൻസി ടെസ്റ്റിംഗ് തന്നേ.. പടച്ചോനേ.. ആ കുട്ടി പ്രെഗ്നന്റ് ആകണേ…. ആകെ കൂടി ഉള്ള കച്ചി തുരുമ്പാ…അവള് യൂറിൻ എടുത്ത് വന്നു.. ഒടുവിൽ അവളുടെ ബ്ലഡ് സാമ്പിൾ കൂടെ എടുത്ത് സിസ്റ്റർ പോയി…..അവളോടുള്ള സംസാരത്തിൽ നിന്ന് എന്തോ എമർജൻസി കാരണം ഡോക്ടറെ ലേബർ റൂമിലേക്ക് പോയതാണെന്ന് മനസ്സിലായി…. ഡോക്ടർ വരുമ്പഴേക്ക് ഇവളുടെ റിപ്പോർട്ട് ഇങ്ങെത്തിയാ മതിയായിരുന്നു….. മാര്യേജ് കഴിഞ്ഞിട്ട് മുന്നുമാസമായെന്നും തലകറക്കവും ഷീണവും കൊണ്ട് വന്നതാണ്… പ്രെഗ്നന്റ് ആണെന്ന് അറിയില്ല എന്നൊക്കെയാണ് അവള് പറഞ്ഞത്…… ഞങ്ങള് പിന്നെയും എന്തൊക്കെയോ കുറേ സംസാരിച്ചു…..കുറച്ചു കഴിഞ്ഞതും അവള് ഇപ്പോ വരാമെന്നു പറഞ്ഞു പുറത്തേക്ക് പോയി……. അവളുടെ റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ ആ പേപ്പർ എടുത്ത് എന്റെതിൽ വക്കാമായിരുന്നു… അവർക്ക് വേണേ ഇനിയും ടെസ്റ്റ് ചെയ്യാലോ….ഫയൽ മിസ്സിംഗ് ആയന്ന് കരുതിക്കോളും…..അപ്പൊ അതാ സിസ്റ്റർ വരുന്നു…..അവരുടെ കയ്യില് ഒരു ഫയലുണ്ട്… യെസ്.. അതവളുടെ തന്നെയാവും……അവര് അത് ടേബിളിൽ വെച്ച് ഏതോ ഒരു പെഷ്യേന്റിന്റെ അടുത്തേക്ക് പോയി.. ആ ഗ്യാപ്പിൽ ഞാൻ വേഗം ആ ഫയലെടുത്തു നോക്കി.. അവള് പ്രെഗ്നന്റ് ആണെന്ന് എഴുതിയിട്ടുണ്ട്… സമാധാനം….പേർസണൽ ഡീറ്റൈൽസും ചെക്കപ്പ് റിസൾട്ടും വേറെവേറെ പേപ്പറിൽ ആണ്.. അതോണ്ടന്നെ ഞാൻ അവളുടെ ചെക്കപ്പ് റിസൾട്ട് മാത്രം എടുത്ത് എന്റെ ഫയലിൽ വെച്ചു.. എന്റെ ചെക്കപ്പ് റിസൾട്ട് കീറി വേസ്റ്റ് കൊട്ടയിൽ ഇട്ട് അവളുടെ ഫയൽ മടക്കി ബെഡിനടിയിലേക്ക് തിരുകി….. എല്ലാം വളരെ പെട്ടന്നായിരുന്നു….. പിന്നെ ഡോക്ടർ വന്ന് എന്നേ പരിശോധിച്ചു… റിസൾട്ടിൽ പ്രെഗ്നന്റ് എന്നുള്ളത് കൊണ്ട് അവര് പിന്നെ കുറേ ഉപദേശങ്ങൾ തന്നു.. ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു….
അവള് വന്ന് സിസ്റ്റർ അവളുടെ റിപ്പോർട്ട് നോക്കുന്നതിനു മുൻപ് എനിക്ക് അവിടുന്ന് പോകണമെന്നായിരുന്നു…. എന്റെ ആഗ്രഹം പോലെ ഡോക്ടർ എന്റെ ആൾക്കാരോട് അകത്തേക്ക് വരാൻ പറയാൻ സിസ്റ്ററോട് പറഞ്ഞു വിട്ടു… എങ്ങനൊക്കെയോ കയ്ച്ചിലായി മക്കളേ… ഇത് വല്ലാത്ത കഷ്ടപ്പാട് തന്നെയാ……
💕💕💕
ഞങ്ങള് അവിടുന്ന് പോരുമ്പോ ഞാൻ ആ കുട്ടിയെ എല്ലാടത്തും നോക്കി.. പക്ഷേ.. കണ്ടില്ലാ.. ഒന്നാലോചിച്ചപ്പോ കാണാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി… റിസൾട്ട് ചോദിക്കുമ്പോ പ്രെഗ്നന്റ് ആണെന്ന് കളളം പറയണ്ടല്ലോ…..എന്തായാലും ഇങ്ങനൊരു എസ്‌കേപ്പ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു എന്ന് തന്നെയാണ് കരുതിയത്…..ഹോസ്പിറ്റലിൽ വിട്ടതും ഇമ്മള് നല്ല ഷീനമുള്ളത് പോലെ ആക്ടിങ് തൊടങ്ങി… അനൂന് ഡൌട്ട് തോന്നരുതല്ലോ…..ജംഷിടെ വീട്ടിൽ എത്തിയതും പിന്നെ ഇക്കാരണം കൊണ്ട് ഫങ്ക്ഷനിൽ കൂടുതൽ ആക്റ്റീവ് ആകാൻ കഴിഞ്ഞില്ലാ…..നെറ്റിലെ റിസപ്ഷനും കഴിഞ്ഞ് രാത്രി തന്നേ എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു……സനയും ഇക്കയും കൂടെ ഉണ്ടായിരുന്നു……അവരെ എന്റെ വീട്ടിൽ ഇറക്കി ഞങ്ങള് വീട്ടിൽക് വിട്ടു….
വീട്ടിൽ വന്നിട്ട് എല്ലാം അനൂനോട് തുറന്ന് പറഞ്ഞൂടെ എന്നല്ലേ നിങ്ങൾ ചോദിക്കാൻ വരുന്നേ.. വെയിറ്റ്.. വെയിറ്റ്.. പറയാം…
മുത്തുമണീസ്.. എങ്ങനൊക്കെയോ വീണുകിട്ടിയ ഒരു ചാൻസ് ആണിത്… അത് മൊതലാകാതെ ചുമ്മാ അങ്ങ് പറയാൻ ഒക്കോ.. അതായത് അനൂന് ഇത് വെച്ച് ഒരു മുട്ടൻ പണികൊടുക്കണം… പ്രെഗ്നന്റ് ആയ ഭാര്യയെ ശ്രുശൂഷിക്കാൻ അനു ഒന്ന് പഠിക്കട്ടെ….ബെർതെ ഒരു രസം …ഹിഹിഹി …വീട്ടിൽ ഉമ്മി ഇല്ലാത്ത ധൈര്യത്തിലാണ് ഞാൻ.. പിന്നെ നിയമോൾ എന്റെ കൂടെ നിന്നോളും.. നൗറിയും സ്ഥലത്തില്ലാ….എല്ലാം കൊണ്ട് നല്ല സാഹചര്യമാണ് ..പിന്നെ ഞാൻ പറഞ്ഞതൊക്കെ അനു അനുസരിക്കോ എന്റെ മനസ്സിലിരിപ്പൊക്കെ നടക്കോ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ
ഈ അയ്ശു മക്കളെ അതിനും വഴി കണ്ടു വെച്ചിട്ടുണ്ട്….അനൂന്റെ കണ്ണിൽ എന്റെ ഇക്കാക്ക് എന്റെ കളികൾ ഒന്നുമറിയില്ല.. അത്കൊണ്ട് തന്നേ ഇക്കാന്റെ പേര് പറഞ്ഞാൽ അനു താനേ ഞാൻ പറഞ്ഞതൊക്കെ അനുസരിച്ചോളും.. എങ്ങനെയുണ്ടന്റെ ബുദ്ധി….
ഒന്നും പറയണ്ട എന്റെ പൊന്നോ… മുന്നാലീസം അനു ഞാൻ പറഞ്ഞതൊക്കെ ചെയ്തു… പാവം…ഒരുപാട് കഷ്ട്ടപെട്ടുട്ടോ…. വെള്ളം കോരലും തുണി അലക്കലും എല്ലാം പറഞ്ഞ് ചെയ്യിപ്പിക്കാൻ നിയമോളും.. ഹഹഹ…….ശരിക്കും ഞാൻ ഇതെല്ലാം മാറി നിന്ന് എൻജോയ് ചെയ്‌യായിരുന്നു….. അനു നമ്മടെ മുത്താണ്….
💕💕💕
മുന്നാലിസത്തിന് ശേഷമുള്ള ഒരു രാത്രി…
“അയ്യോ … വയറു വേദനിക്കുന്നെ… ആഹ്… എന്തൊരു വേദനയാണേ… ”
ഞാൻ ലാപ്പിൽ മൈൽസ് ചെക്ക് ചെയ്തോണ്ടിരിക്കുമ്പഴാണ് അയ്ഷയുടെ നെലോളി കേട്ടത്.. എന്താ സംഗതി എന്ന് ചെന്നോക്കിയപ്പോ വയറു വേദനിക്കുന്നെന്ന് പറഞ്ഞ് അവള് അലറി വിളിക്കാണ്…
“അയ്ശു.. വാ.. ഡോക്ടറെ അടുത്ത് പോയാലോ … ”
“അതൊന്നും വേണ്ട അനു.. ഇതങ്ങനെത്തെ വയറു വേദനയല്ല….. ”
പിന്നെ ഇപ്പോ ഇതെന്ത് അലാക്കാണ് റബ്ബേ…. ഞാൻ നിയമോളെ അടുത്ത് പോയി അയിഷുന്റെ കാര്യം പറഞ്ഞു.. അവളാണങ്കി ഒന്ന് ചിരിച്ചിട്ട്
” പീരീഡ് ആവുമ്പോ ഇതൊക്കെ എല്ലാ പെങ്കുട്യോൾക്കും ഉണ്ടാകും.. എനിക്കും ഉണ്ടാകാറുണ്ട്.. എന്നിട്ട് ഇക്ക എന്റെ കാര്യത്തില് ഇങ്ങനെ വറീഡ് ആവുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ… ”
ഞാൻ ഓൾക് ഒന്ന് ഇളിച്ചു കൊടുത്തു… ഇനിയിപ്പോ ഈ നെലോളി നിക്കാൻ എന്താ ചെയ്യാ…..അപ്പഴാണ് എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചത്… ജംഷി… അവന്റെ പെങ്ങൾക്ക് ഇതുപോലെ ഒരിക്കെ വയറു വേദന ആണെന്ന് പറഞ്ഞിട്ട് അവനെന്തോ മരുന്ന് വാങ്ങിയിരുന്നല്ലോ..ബ്രെഡ് പോലെ എന്തോ സാധനം .. അവനോട് ചോയ്ച്ചോക്കാ.. പറ്റാചാ ആ മരുന്ന് ഇവിടെ ഇപ്പൊത്തന്നെ എത്തിക്കാൻ പറയാ…വയറു വേദന നിക്കലാണല്ലോ പ്രധാനം … ഞാൻ വേഗം ജംഷിക്ക് ഫോൺ ഡയൽ ചെയ്തു…
” ടാ . മുത്തേ.. ഒരു പ്രശ്നണ്ട്… ”
“എന്താടാ… ”
“ടാ .. അയ്ഷക്ക് ബല്ലാത്ത വയറു വേദന … ഇജ്ജ് അന്ന് അന്റെ പെങ്ങൾക്ക് വയറു വേദനക്ക് മെഡിക്കൽ ഷോപ്പിന്ന് എന്തോ വാങ്ങീലെ…..അത് ഒന്ന് ഇപ്പോ ഇങ്ങാട്ടെത്തിക്ക്… ”
“ഇജ്ജോന്നു പോയെടാ.. ഈ രാത്രി പത്തുമണിക്കോ… ഇജ്ജ് തന്നേ പോയി വാങ്ങിയാ മതി…..മരുന്ന് എന്തേനു.. വൺ മിനുറ്റ്.. ഞാൻ ഓളോടെന്നെ ചോയ്ക്കട്ടെ… ”
” വേഗം ചോയ്ക്ക് … ”
“കിട്ടി .. കിട്ടി ..വിസ്‌പ്പർ… ”
“ഓക്കേ ടാ… ആ മരുന്ന് കഴിച്ചാ മാറോല്ലോ ല്ലേ.. ”
“മാറിയിരിക്കും… ”
അപ്പൊ പേര് കിട്ടി.. എന്തായാലും പോയി വാങ്ങി വരാം… അയ്ഷക്ക് മരുന്ന് കിട്ടുമ്പോ സന്തോഷാവും…
💕💕💕
ടൗണിലെ മെഡിക്കൽ ഷോപ്പ് അടച്ചിരുന്നില്ല…ഞാൻ വേഗം അവിടേക്ക് കയറി ചെന്നു…
” അതേയ് ഈ വിസ്….വിസ്‌പ്പർ വേണം… ”
ഞാൻ അത് ചോദിച്ചതും കടയുടെ പരിസരത്ത് നിക്കുന്ന ഒന്ന് രണ്ട് പേര് എന്നേ നോക്കി… ഇതിപ്പോ എന്താ… ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ഉണ്ടല്ലോ അവരുടെ നോട്ടം…..
” വലുതോ ചെറുതോ..? ”
മെഡിക്കൽ ഷോപ്പിലെ ആളാണ് അത് ചോദിച്ചത്……ഇയാളെന്താ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു…
“സാധാരണ എങ്ങനെയാ കൊടുക്കാറ് എന്നുവെച്ചാ അത്പോലെത്തേ മതി… ”
” വിങ്സ് ഉള്ളത് എടുക്കട്ടെ ? ”
വിങ്‌സോ.!!!.. ഇതിപ്പോ എന്താണ്.. ഒരു മരുന്നിനു ഇത്രയും വറൈറ്റിയോ…
” ചേട്ടാ… വൈഫ് വയറു വേദനിച്ചു നിപ്പാണ്….പോരാത്തേന് പ്രെഗ്നന്റ് ഉം… ചേട്ടന് എങ്ങനെയാച്ചാ അതിന്റെ മട്ടം പോലെ അങ്ങ് തന്നാ മതി… എനിക്ക് ഇതിനെ പറ്റിയൊന്നും അറിയില്ലാ…. ”
“എന്താ വൈഫ് പ്രെഗ്നന്റ് ആണെന്നോ.. പ്രെഗ്നന്റ് ആയവർക് ഇതിന്റെ ആവശ്യമില്ലല്ലോ… പീരീഡ്സ് ഉള്ളവരല്ലേ വിസ്‌പ്പർ ഒക്കെ യൂസ് ചെയ്യൂ… ”
” ഏ..!! മനസ്സിലായില്ല… ”
” നിങ്ങളുടെ വൈഫ് പ്രെഗ്നന്റ് ആണെങ്കിൽ പീരീഡ്സ് ഉണ്ടാവില്ലാ…. അപ്പൊ ഇത് വേണ്ടാന്ന്..ഞാൻ വേണേ വേറെ മരുന്ന് കുറിച്ച് തരാം .. ”
ഹമ്പടി കള്ളി…നീ എന്നേ പറ്റിക്കായിരുന്നല്ലേ….. എന്നാലും ഇജ്ജ് ആള് കൊള്ളാലോ… നിയയും ഇയാളും പറഞ്ഞത് വെച്ച് നോക്കുമ്പോ എന്റെ ഭാര്യ അയ്ശു നല്ല അടാർ പണിതന്യാ എനിക്ക് തന്നത്…ഈ പേരും പറഞ്ഞ് അവളെന്നെ കൊണ്ട് ചെയ്യിപ്പിച്ചതിനൊന്നും കയ്യും കണക്കുല്ലാ …മെഡിക്കൽ ഷോപ്പിലേക്ക് വന്നത് എന്തായാലും ഭാഗ്യായി.. അതോണ്ട് ഓൾടെ കള്ളത്തരം പൊളിഞ്ഞല്ലോ…അയ്ശു അയാം കമിങ്.. ബാക്കി അവിടെ ചെന്നിട്ട്….
“ചേട്ടാ.. വേണ്ടാ.. ഓൾടെ ആ വയറു വേദന മാറാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്……
💕💕💕
ഞാൻ റൂമിൽ ചെന്നതും അയ്ശു ബെഡിൽ കിടപ്പായിരുന്നു…അടുത്ത് നിയയും…. ഇപ്പോ നെലോളി ഒന്നുല്ലാ… വയറു വേദന മാറിക്കാണും…
” അയ്ശു .. വേദന മാറിയോ…? ”
” ഇപ്പോ കുറവുണ്ട്… ”
“ആയ്കോട്ടെ….വിസ്‌പ്പറോ മറ്റോ വാങ്ങിക്കണോ…”
“വേണ്ട.. എന്റടുത്തു ഉണ്ട്.. ”
അയ്യയ്യോ.. ഞാൻ ഇപ്പോ എന്താ പറഞ്ഞത്……. ഷോ…ഇന്റെ അയ്ശു.. പീരീഡ് ഉള്ളോര് പ്രെഗ്നന്റ് ആവോ.. മന്ദബുദ്ധി..ഇനി പറഞ്ഞിട്ട് കാര്യല്ല.. തൊണ്ടകീറി കാറുന്നതിനു മുൻപ് ആലോയ്കണമായിരുന്നു…….എന്നാലും ഈ അനുന്ന് എങ്ങനെ ഇതൊക്കെ അറിയാം….
“അത് പിന്നെ… എനി.. എനിക്ക് എന്തിനാ വിസ്‌പ്പർ… എനിക്ക് വേണ്ടാ.. ”
” നിനക്ക് വേണ്ടേ ….മെഡിക്കൽ ഷോപ്പിൽ ചോദിച്ചപ്പോ പീരീഡ്സ് ഉള്ളോര് യൂസ് ചെയ്യുന്നതാണ് വിസ്‌പ്പർ എന്ന് പറഞ്ഞല്ലോ….നിയ പറഞ്ഞ് നിനക്ക് പീരീഡ് ആണെന്ന്.. ”
അതുകേട്ടതും നിയമോൾ അപ്പൊത്തന്നെ അവിടുന്ന് സ്കൂട്ട് ആയി… കാര്യം ഓൾക്കും ഇപ്പഴാണ് ഓടിയത്.. ഹഹഹ.. പാവം.. അയിഷുന്റെ കയ്യിന്ന് എസ്‌കേപ്പ് ആയതാ…..
“ആണല്ലേ… വേറെ എന്തെങ്കിലും… ”
“വേറെ ഒരു കൂട്ടം കൂടി പറഞ്ഞു… പീരീഡ് ഉള്ളോര് പ്രെഗ്നന്റ് ആവില്ലാന്ന്… ”
ഏ….വെളിച്ചത്തായി മോളേ ..കള്ളി വെളിച്ചത്തായി.. ഇനി ഇജ്ജ് എന്ത് പറഞ്ഞിട്ടും കാര്യല്ല.. അനു ഒക്കെ മനസ്സിലാകീക്ണ്… ഇജ്ജ് പെട്ടു.. അവനെ പറ്റിച്ചതിനൊക്കെ അനക്ക് തിരിച്ചു തരും…..
“അയ്ശു ഒന്നും പറഞ്ഞില്ലാ….. ”
“ഞാൻ … ”
” നീ പ്രെഗ്നന്റ് ആണെന്നാണോ പറഞ്ഞ് വരുന്നേ… ”
“അല്ല.. ഞാൻ പ്രെഗ്നന്റ് അല്ലാ… സോറി അനു… ഞാൻ … ”
” എനിക്കറിയാമായിരുന്നു മോളേ അയ്ശു.. നീ പ്രെഗ്നന്റ് അല്ലാന്ന്…..പക്ഷേ നീ പിടി തരണ്ടേ.. സത്യം പറ.. എന്തിനായിരുന്നു ഈ വട്ടാകല്… ”
“അത് പിന്നെ അനസ് തന്നെയാണ് കാരണം.. ”
“ഞാനോ.. ”
“അനു അല്ലേ ആ ദിലുനേ വിളിച്ചു കൊണ്ട് വന്നത്.. എന്റെ മുമ്പിൽ വെച്ച് അവളെന്തൊക്കെയാ കാട്ടി കൂട്ടിയത്… അനുനേ കെട്ടിപിടിക്കലും സെൽഫി എടുക്കലും.. ഹും.. അവളാരാ.. എനിക്ക് അത് സഹിച്ചീലാ.. അതോണ്ടൻയാ ഇങ്ങനെ ഒരു പ്ലാൻ ഇറക്കിയേ… ”
“പ്രതികാരം ആയിരുന്നല്ലേ… ”
” അതേ…. അവളൊഴിഞ്ഞു പോയല്ലോ .. സമാധാനം…..ഇങ്ങളെന്നെ കുറേ വട്ടാകീലെ..ഒക്കെ അനുന്റെ പ്ലാൻ അല്ലേ .. അതിനും കൂടി ഉള്ളതാണെന്ന് കൂട്ടിക്കോ… ”
“ഓ…പക്ഷേ പ്രെഗ്നസി ടെസ്റ്റർ വെച്ച് ടെസ്റ്റ് ചെയ്തപ്പൊ പ്രെഗ്നന്റ് ആണെന്ന് കാണിച്ചതും ഡോക്ടർ പറഞ്ഞതും.. എന്താ അതിനു പിന്നിലേ കളി… ”
“അത് ഈ അയിഷുന്റെ കുഞ്ഞി കുരുട്ടു ബുദ്ധിയിൽ ഉദിച്ച കുഞ്ഞി കളികൾ … ഹഹഹ.. ”
ഞാൻ അനുന്ന് എല്ലാം വിവരിച്ചു കൊടുത്തു… അത് കേട്ടതും അനു ഒരു ചിരിയായിരുന്നു…..
” ഇന്റെ അയ്ശു.. എന്താ അന്റെ കഥ… എന്തായാലും ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി… എന്റെ നട്ടും ബോൾട്ടും ഇളക്കിയേനെ ഇജ്ജ്….. ”
അങ്ങനെ ഒരു പൊട്ടിത്തെറി സംഭവിക്കേണ്ടത് ഒരു കൂട്ടചിരിയിൽ ഒതുങ്ങി…..അനു ജംഷിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു… ജംഷി ഇക്കയും എനിക്കുള്ളത് ഇനി കാണുമ്പോൾ തരാമെന്ന് പറഞ്ഞു.. ചെവിക്കു പിടുത്തമാകും… ഹഹഹ…
💕💕💕
അടുത്ത ദിവസം ഞാൻ ഉറക്കമുണർന്ന് അനൂനെ നോക്കിയതും അവിടെ എങ്ങും കണ്ടില്ലാ…..നിയമോളോട് ചോദിച്ചപ്പോ ഒരു ബാഗുമെടുത്ത് പോകുന്നത് കണ്ടു… എവിടെക്കാണന്ന് പറഞ്ഞില്ല എന്നാണ് പറഞ്ഞത്… എവിടെക്കവും രാവിലെത്തന്നെ.. അതും ആരോടും പറയാതെ…
ഞാൻ ഫോൺ ചെയ്ത് നോക്കി .. റിങ് ഉണ്ട്.. പക്ഷെ.. എടുക്കുന്നില്ല….വാട്സാപ്പ് ചെയ്തു.. ഓൺലൈൻ ഉണ്ടങ്കിലും റീപ്ലേ ഇല്ലാ.. ഇത് തന്നെയായിരുന്നു തുടർന്നുള്ള ദിവസങ്ങളിലും….. എന്തിനാണ് അനു ഇങ്ങനെ പെരുമാറുന്നത് എന്നൊരു പിടിയുമില്ല… എന്റെ ഉറക്കം പോയി… നേരാവണ്ണം ഭക്ഷണം പോലും കഴിച്ചിട്ട് എത്ര ദിവസായെന്നറിയോ…. ഇനിയിപ്പോ ഞാൻ പ്രെഗ്നന്റ് ആണെന്ന് നുണ പറഞ് അനൂനെ പറ്റിച്ചത് കൊണ്ടാവോ…. അങ്ങനെയെങ്കിൽ അന്നെന്നെ അനു അതിന്ന് react ചെയ്യണ്ടതല്ലേ.. എന്താണെന്ന് ഒന്ന് ഫോൺ എടുത്താലല്ലേ മനസ്സിലാവൂ….
അങ്ങനെ ഇരിക്കെ നിയമോളോട് ഒന്ന് ട്രൈ ചെയ്യാൻ പറഞ്ഞു.. അവൾ വീട്ടിലെ ഫോണിന്ന് വിളിച്ചപ്പോ അനു ഫോൺ എടുത്തു… എനിക്ക് ഫോൺ തന്നപ്പഴേക്കും അനു ഫോൺ വെക്കേം ചെയ്തു….
“ഇത്ത.. ഇക്ക ഇന്ന് വരുമെന്നാണ് പറഞ്ഞത്… ”
“എപ്പഴാണെന്ന് പറഞ്ഞോ.. ”
“അതില്ലാ… ”
അനു എന്തായാലും വരുന്നുണ്ടല്ലോ….ഞാൻ അവൻ വരുന്നത് വരേ കാത്തിരുന്നു…..രാത്രി പത്തുമണി ആയിക്കാണും… അനു കാറിൽ വന്നതും സിറ്റ് ഔട്ടിൽ ഇരിക്കുന്ന എന്നേ മൈൻഡ് പോലും ചെയ്യാതെ മുകളിലേക്ക് കയറി പോയി..എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…… ഞാൻ അനുനെ അനുഗമിച്ചു.. നിയ വാതിലടച്ചു അവളുടെ റൂമിലോട്ട് പോയി…
റൂമിലെത്തിയതും അനു ഫ്രഷ് ആവാൻ കേറി….എന്തിനാണെന്നേ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്…?? മനസ്സിൽ നൂറായിരം ചോദ്യങ്ങളാണ്…….ഫ്രഷ് ആയി വന്നതും അനു
“അയിശു… നിനക്ക് ഞാൻ ഒരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട്.. ”
“എന്ത് ? ”
അനു എനിക്ക് നേരെ ഒരു ഫയൽ നീട്ടി… അതിൽ മുകളിൽ ആയി തന്നെ എഴുതിയിട്ടുള്ള വാചകം കണ്ട് ഞാൻ ഞെട്ടി…
“ഡിവോഴ്സ് നോട്ടീസ്… ”
“അതേ…. ഡിവോഴ്സ് നോട്ടീസ്.. നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവർ എന്ത് ചോദിച്ചാലും കൊടുക്കണമെന്നാണല്ലോ.. ഇതാ.. അയിശു ചോദിച്ചു.. ഞാൻ തന്നു….ആറേഴു മാസം എടുക്കേണ്ടത് മുന്നാലിസം കൊണ്ടാ ശരിയാക്കിയത്.. അയിശുന്ന് സന്തോഷായില്ലേ.. ”
ഞാൻ അത് നോക്കുകപോലും ചെയ്യാതെ ഒറ്റ ഏറായിരുന്നു… എന്നിട്ട് ഓടി ചെന്ന് അനൂനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…അവന്റെ കണ്ണിലും കവിളുമൊക്കെ തുരുതുരാ ചുംബിച്ചു…
” അനു.. ഇതിനായിരുന്നോ ആരോടും പറയാതെ പോയത്… മുന്നാലിസം ഞാൻ എത്ര മാത്രം വിഷമിച്ചെന്നോ… ഒന്ന് നേരാവണ്ണം ഉറങ്ങിയിട്ടില്ല… ഉണ്ടിട്ടില്ലാ.. അനുന്ന് എന്ത്പറ്റിയെന്നറിയാതെ നീറി നീറി…അപ്പഴാണ് അനൂനോട് എനിക്ക് എന്തുമാത്രം സ്നേഹം ഉണ്ടന്ന് മനസ്സിലായത്… . എന്നിട്ട് എന്റെ സ്നേഹം മനസ്സിലാകാതെ ഞാൻ അന്ന് ഒരു തമാശ പറഞ്ഞതിന്ന് എടുത്ത് തന്നിരിക്കുന്നു ഡിവോഴ്സ്…അങ്ങനെ ഒന്നും എന്നെ പറഞ്ഞുവിടാൻ നോക്കണ്ടാ . ഞാൻ പോകില്ല.. എനിക്ക് വേണം അനൂനെ.. ഐ ലവ് യു അനു ഐ ലവ് യൂ… ”
ഇതുകേട്ട് അനു ഒടുക്കത്തെ ചിരി….
ഞാൻ കണ്ണും മൂക്കുമൊക്കെ തൊടച്ചു അനൂനെ തറപ്പിച്ചു നോക്കി…
“ഹഹഹഹ… അങ്ങനെ വാ തുറന്നു പറ.. എത്ര നാളായെന്നറിയോ നിന്റെ വായെന്ന് ഇതൊന്ന് കേൾക്കാൻ ഞാൻ കൊതിക്കുന്നു.. അന്നൊന്നും ഇജ്ജ് പറഞ്ഞീലാ.. അപ്പൊ ഇതെല്ലാതെ വേറെ ഒരു മാർഗവും എനിക്ക് തോനീലാ… ”
“അപ്പൊ ഈ ഡിവോഴ്സ്.?? .. ”
“ഇട്സ് ഫേക്ക്.. നിനക്ക് മാത്രമല്ല.. എനിക്കും കളിക്കാൻ അറിയാം.. ”
“ഹും… കണ്ണീച്ചോരയില്ലാത്ത ദുഷ്ടൻ.. ”
ഞാൻ അനുവിൽ നിന്ന് മാറി പോകാൻ നിന്നതും അവൻ എന്നെ പോകാൻ സമ്മതിക്കാതെ എന്റെ കൈ വലിച്ചു വീണ്ടും അവന്റെ മാറിലേക്കടുപ്പിച്ചു….
“അയിശു…എനിക്കറിയാം നീ എന്നേ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്ന്.. അത്പോലെ നിനക്കുമറിയാം എന്റെ ഖൽബിൽ നീ മാത്രമാണെന്ന്..പക്ഷെ.. അത് നിന്റെടുത്ത് നിന്ന് തന്നെ എനിക്ക് കേൾകണാമായിരുന്നു …….അതിനാണ് ഇങ്ങനൊരു കളി കളിച്ചത്.. സോറി അയിശു….. ”
അപ്പഴേക്കും അയിശു അനൂന്റെ വാ പൊത്തി…
” അനു അല്ല സോറി പറയേണ്ടത് .. ഞാനാണ്…..ഞാൻ അനൂനെ ഒരുപാട് മനസ്സ് വിഷമിപ്പിച്ചിട്ടുണ്ട്… ”
“അതൊന്നും സാരല്ല.. ഇപ്പൊ ഇക്ക് എന്റെ മാത്രമായ അയിശുനെ കിട്ടിയില്ലേ… ”
ഞാൻ നാണം കൊണ്ട് മുഖം താഴ്ത്തി…
“അപ്പൊ നമുക്ക് ഹാപ്പിയായിട്ട് അതങ്ങു restart ചെയ്താലോ… ”
ഞാൻ എന്താണെന്ന മട്ടിൽ അനുവിനെ നോക്കി…
അനു ഒരു കള്ള ചിരിയോടെ…
” രണ്ട് വട്ടം നടക്കാതെ പോയ ഫസ്റ്റ് നൈറ്റ്… ”
“അയ്യടാ….. ”
ഞാൻ അവനിൽ നിന്ന് മാറാൻ നോക്കിയതും അവനെന്നെ വിടാതെ കൂടുതൽ കൂടുതൽ മുറുകെ പിടിച്ചു……പിന്നെ ഞാൻ കൂടുതൽ വാശികാണിക്കാതെ അവന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി നിന്നു… അവൻ മുഖം പതിയെ എന്നിലേക്ക് അടുപ്പിച്ചു എന്റെ അധരങ്ങൾ കീഴ്പെടുത്തി…. മനസ്സും ശരീരവും കൊണ്ട് ഞങ്ങൾ പരസ്പരം ഒന്നാവുകയായിരുന്നു…..
അയ്യേ.. ഇവർക്കിത് ഒരു നാണോം മാനോം ഇല്ലേ.. നമ്മടെ മുമ്പിൽ വെച്.. നിങ്ങളെന്താ ഇവിടെ സീൻ കാണാൻ നിക്കാ… ബാക്കിയൊന്നും ഞാൻ പറയില്ലാട്ടോ.. അങ് സങ്കല്പിച്ചോളിൻ…..ഹിഹിഹി..🙈🙈🙈
പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു..കാണുന്നവർക്ക് അസൂയ തോന്നും വിധം അവര് പ്രണയിച്ചു…….
രണ്ട് മൂന്ന് ആഴ്ചക്ക് ശേഷമുള്ള ഒരു പാതിരാത്രി….
“അനൂസേ….. എണീക്ക്… അനു…..അനൂ.. ”
“എന്താടി കുരിപ്പേ…. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ… ”
” അത് പിന്നെ ഇനിക്ക്…. ”
“അനക്ക്……”
” എനിക്കേയ്..ഷോ..ഞാൻ പറയുന്ന വല്ലോം കേൾക്കുന്നുണ്ടോ ..ഒടുക്കാത്തൊരു ഒറക്കം … കണ്ണ് തുറക്ക് അനു…. ഇപ്പോ ശരിയാക്കിത്തരാം… ”
അയ്ശു എണീറ്റു പോയി ലൈറ്റ് ഇട്ടു…
“അയ്ശു…. ലൈറ്റ് ഓഫ് ആക്ക്.. കണ്ണ് പുളിക്കുന്നു പെണ്ണെ… അനക്കെന്താടി വട്ടുണ്ടോ…. ”
മലർന്നു കിടന്നിരുന്ന അനു പുതപ്പ് തലവഴി മൂടി കമിഴ്ന്നു കിടന്നു….
“അനു…. അനൂ…”
“ഉം…”
“പ്ലീസ്.. എന്റെ ഖൽബല്ലേ….എണീക്ക് .. ”
“ഓഹ്.. ഇവളെ കൊണ്ട്….. ”
അനു കിടക്കിയിൽ നിന്ന് എണീറ്റ് തല ചൊറിഞ്ഞു…
നട്ടപ്പാതിരാക്ക് ഉറക്കമുണർന്ന് ആ പാവം അനൂനെ ഒറങ്ങാൻ സമ്മയ്ക്കാണ്ട് ഓൾടെ മനസ്സിലിരിപ്പ് എന്താണെന്ന് നിങ്ങൾക്കറിയണ്ടേ…
“എന്താ അന്റെ പ്രശ്നം… അറിയാമേലാനിട്ട് ചോയ്ക്കാണ്…..”
“അത് പിന്നേയ്… പുറത്ത് നല്ല മഴയാണ്…. ”
“ഇത് പറയാനാണോ ഈ പാതിരാക് ഇജ്ജ് വിളിച്ചെണീപ്പിച്ചേ…. അതും ഇക്കും അറിയാ.. വാ .. ഈ തണുപ്പത് നമുക്ക് കെട്ടിപിടിച്ചു ഉറങ്ങാം… ”
“ഹും..എന്ത് പറഞ്ഞാലും ഒരു ഒറക്കം ….അനു ഇന്നാ ഒറങ്ങീക്കോ.. ഇക്കും ഒന്നും പറയാല്ലാ… ”
“ഇപ്പോ എന്റെ ഒറക്കം കളഞ്ഞപ്പോ അനക്ക് ഒന്നും പറയാല്ലേ…..”
“ഹും.. ”
“അപ്പഴേക്കും പിണങ്ങിയോ.. ഇന്റെ മുത്തുമണി പറ.. കേക്കട്ടെ… ”
“പറയട്ടെ… ”
“പറ… ”
“അതേയ് .. എനിക്കേയ്.. ഇപ്പളേയ്… നല്ല ചൂട് കട്ടൻചായ കുടിക്കാൻ തോനുന്നു… ”
“ഏ…..ഇപ്പളോ..!!!.. എന്താപ്പന്റെ പൂതി… ”
“അനു 😣…”
“ഇന്റെ അയ്ശു….പൂതി ഒക്കെ കൊള്ളാ…..ഏതായാലും എന്റേം ഒറക്കം പോയി.. വാ.. നമുക്ക് കിച്ചണിന്ന് ഒരു അസ്സല് ചായ ഇണ്ടാക്കാ… ”
“ഇവിടുത്തെ ചായ എനിക്ക് വേണ്ടാ… ”
” ഇവിടതല്ലാതെ പിന്നെ… !!??.. ”
” നമ്മക്ക് പൊറത്ത് തട്ടുകടേ പോയി കുടിക്കാ… ”
“അന്റെ തലക്കെന്താ നൊസ്സാണോ… ഈ നട്ടപ്പാതിരാക്കെയ് ..അതും ഈ മഴ ഇങ്ങനെ പെയ്യുമ്പോ..അനക്ക് പൊറത്ത് പോയി ചായ.. ബേഷായി… മിണ്ടാതെ ഇവിടെ എവിടേലും ഈ തണുപ്പിന് ഒറങ്ങാൻ നോക്കലാൻണ്ട്..ഇത് വട്ട് തന്നേ .. ”
“ഹും…. ഈ അനു അല്ലേലും ഇങ്ങനെത്തന്നെയാ.. ഞാൻ എന്ത് പറഞ്ഞാലും അതിന്ന് മുടക്ക് പറയും.. എത്ര എത്ര സീരിയലിലെ ഹീറോസ് അവരുടെ ഭാര്യമാരെ ഇങ്ങനൊക്കെ രാത്രി പുറത്ത് കൊണ്ട് പോയി സർപ്രൈസ് കൊടുക്കുന്നു..അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നു … ഇത് ഇമ്മള് എപ്പളെലും ഒരു പൂതി പറയുമ്പോ അത് കയ്യൂലാ.. ആയ്കോട്ടെ….”
അയ്ശു സെന്റി അടി തൊടങ്ങി….
“ഇജ്ജ് എന്താടി ഇങ്ങനെ…. ഓക്കേ ഓക്കേ.. ഇനിയിപ്പോ സെന്റി അടിച്ചു താഴെ കിടക്കുന്ന ഉമ്മാനേം വാപ്പാനേം ഒന്നും ഓണർത്തണ്ട.. കാര്യം ഞാൻ ഒരേ മകനാണേലും അന്നേ കിട്ടിയ അന്ന് തൊട്ട് ഇമ്മള് പൊറത്താ… ഒരേ വായേല് ഇരിക്കണ ഇജ്ജ് ഇന്നേ കേപ്പിച്ചേ അടങ്ങുല്ലേ…. ”
“ഈൗ…. ഇന്റെ അനു മുത്താണ്… ”
“ഹ്മ്മ്മ്മ്… ഇജ്ജ് ശബ്ദണ്ടാക്കാണ്ട് ഒരു ഷാൾ എടുത്തിട്ട് ഇറങ്… ”
“അപ്പൊ ഇത് മാറ്റണ്ടേ… ”
“ഇജ്ജ് കല്യാണത്തിനല്ലല്ലോ പോണ്…..ഇന്റെ പെണ്ണെ ഇതൊക്കെ മതി… ”
അയ്ശുന്റെ വേഷം ഒരു ഫുൾ സ്ലീവ് നൈറ്റ് വെയർ പൈജാമ ആണ് .. അനു ആണേ ത്രീ ഫോർത്തും ബനിയനും.. അനു ബനിയൻ മാറ്റി ഒരു ഷർട്ട് ഇട്ട് ചാവി എടുത്ത് പൊറത്തെറങ്ങി…..
“ശബ്ദണ്ടാകല്ലേ പോത്തേ… ഓര് ഓണര്ന്നാ ഇജ്ജ് സമാധാനം പറഞ്ഞോണം… ഞാൻ പറയൂലാ ട്ടാ… ”
“ഈ അനൂന്റെ ഒരു കാര്യം…അവരൊന്നും എണീക്കാൻ പോണില്ലാ …. ഇതെന്താ കാറിന്റെ കീ…..? ”
“പിന്നെ.. മഴ അല്ലേ… ”
“അതിനെന്താ…നമുക്ക് ബൈക്കിൽ പോകാ….ചാറുന്നല്ലേ ഒള്ളൂ . ”
“അയ്ശു മോളേ.. നാളെ വെല്ല സുകേടും പിടിച്ചിട്ട് മോങ്ങിയാല് ഞാൻ ഉത്തരവാദി അല്ല കേട്ടോ.. പറഞ്ഞീലാ വേണ്ടാ… ”
“അത് ഞാനങ്ങു സഹിച്ചു…. ”
“ഹ്മ്മ്മ്മ്….. നാളേം ഇങ്ങനൊക്കെ തന്നേ പറേണം.. ”
അങ്ങനെ ഓര് ബൈക്ക് എടുത്ത് നട്ടപ്പാതിരാക് അതും ആ ചാറ്റൽ മഴയും തണുപ്പും സഹിച്ചു എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങി…. അയ്ശു അനുവിനെ കെട്ടിപിടിച്ചിരുന്നു…. ആദ്യം ഒട്ടും ഇഷ്ടമില്ലാതെയാണ് ഇറങ്ങി തിരിച്ചതെങ്കിലും അനുവിനും ഇതൊരു റൊമാന്റിക് അന്തരീക്ഷമായി അനുഭവപെട്ടു.. തണുപ്പ് ശരീരത്തെ കീറി മുറിക്കുന്നുണ്ടങ്കിലും പറ്റിച്ചേർന്നിരിക്കുന്ന അയിശുവിന്റെ ചൂട് അവന്ന് ആശ്വാസമായി തോന്നി….
വഴിയോരങ്ങൾ സ്ട്രീറ്റ് ലൈറ്റ്ന്റെ വെട്ടത്തിൽ വെക്തമായി കാണാം… റോഡിലെങ്ങും ആരും തന്നെയില്ല…. മഴ ചാറ്റൽ മാറി ഇവരുടെ സന്തോഷത്തിൽ പങ്കു ചേരാൻ ആവേശത്തോടെ തിമിർത്തു പെയ്യാനുള്ള ഒരുക്കത്തിലാണ്… അതിന് മുന്നോടിയായി ഇടിയും മിന്നലും ഒന്ന് വന്ന് എത്തിനോക്കി…
“അയ്ശുവേ.. ഇജ്ജ് അവിടെ ഇണ്ടോ.. ഒരു മിണ്ടാട്ടോമ് കേൾക്കാനില്ലല്ലോ.. ”
“ഊമ്..ഇവിടെ ഇണ്ട്…. ”
“ഇന്റെ അയ്ശു.. ഈ പാതിരാക്ക് ഏത് ചായക്കടയാട തുറന്നിട്ടുണ്ടാക.. എവിടെക്കാ പോകണ്ടെന്ന് നിക്ക് ഒരു നിശ്ചയോം ഇല്ലാട്ടാ… ”
” ഏതേലൊക്കെ കട ഉണ്ടാകും അനു.. നമുക്ക് നോക്കാ… ”
“അല്ല അയ്ശു.. എന്താപ്പോ അനക്ക് ഇപ്പോ ഒരു ചായ കുടിക്കാൻ പൂതി..? ”
“അത് അനു എന്റെ ബലിയോരു ആശയാണ്… നല്ല മഴ പെയ്യുമ്പോ തട്ടുകടേല് ഇരുന്ന് ആരും ഇല്ലാണ്ട് നമ്മൾ മാത്രം ചൂട് ചായേം പരിപ്പുവടയും കഴിക്കണമെന്ന്… ”
” ആഹാ.. എത്ര മനോഹരമായ ആഗ്രങ്ങൾ.. ഇനിയും ഇണ്ടോ ഇത്പോലെ വല്ലോം… ”
“അത് ഇത് കഴിഞ്ഞിട്ട് പറയാം….ഹഹഹഹ . ”
അപ്പഴേക്കും ഞങ്ങളൊരു ചെറിയ പെട്ടിക്കടയുടെ മുമ്പിൽ എത്തി….. ഭാഗ്യം…..അവിടെ ഒരു ചേട്ടനിരുന്ന് ഒറക്കം തൂങ്ങുന്നുണ്ട്….
“ചേട്ടാ.. ചേട്ടോയ്…..രണ്ട് ചൂട് കട്ടൻ ചായ … ”
പലഹാരങ്ങൾ ഇട്ട ചില്ലു കൂട്ടിൽ നിന്ന് രണ്ട് പരിപ്പുവടയും എടുത്ത് തൊട്ടടുത്ത് ബെഞ്ചിൽ ഇരിക്കുന്ന അയിശുവിന്റെ അടുത്ത് അനു പോയി ഇരുന്നു…
” ഇന്നാ പരിപ്പുവട… ആ.. ഇതാ ചായയും വന്നല്ലോ.. അപ്പൊ ചൂട് പരിപ്പുവടയും ചായയും.. പിന്നെ ചെറുതായിട്ട് മഴയും… നമ്മൾ തനിച്ചു… ഒക്കെ സെറ്റ്.. താൻ ഹാപ്പി ആയില്ലേ… ”
“ഡബിൾ ഹാപ്പി… ”
ചൂട് ചായ ഊതി കുടിച് അയ്ഷ ഒന്ന് പുഞ്ചിരിച്ചു…
“അനൂ…”
“പറ കൽബെ .. ”
“ent ഈ വട്ടുകൾക്കൊക്കെ കൂട്ട് നിക്കാൻ അനൂനെന്താ കിറുക്കുണ്ടോ …. ”
“ഹഹഹഹ …നിന്റെ വട്ടുകൾ ഒക്കെ എനിക്കിഷ്ട്ടാണെന്ന് കൂട്ടിക്കോ … ”
ഇത് കേട്ട് കടക്കാരൻ കാണാതെ അയ്ശു അനുവിന്റെ കവിളിൽ ആണൊരു കടി കൊടുത്തു .. അവളുടെ 64 പല്ലും അവന്റെ കവിളിൽ പതിയുന്ന വിധം …
” ഇതും എന്റൊരു വട്ടാണെന്ന് കൂട്ടിക്കോ ..ഹഹഹഹ … ”
” നിക്കടി അവിടെ . ”
ബെഞ്ചിൽ നിന്നെണീറ്റ് ഓടാൻ നിന്ന അയിശുവിന്റെ കയ് പിടിച്ചു അവനിലേക്കെടുപ്പിച്ച് അവളുടെ ചുണ്ടുകൾ ചുവക്കുന്ന വിധം അനു തിരിച്ചൊരു കടി അവളുടെ ചുണ്ടുകളിൽ കൊടുത്തു …..അവരുടെ ഈ ചെയ്തിയിൽ നാണം പൂണ്ടു ചാറി കൊണ്ടിരുന്ന മഴ ഇടിമിന്നലോടെ തിമിർത്തു പെയ്യാൻ തുടങ്ങി .. അപ്പഴാണ് അത് സംഭവിച്ചത്..
ഒരു പോലീസ് ജീപ്പ് ലൈറ്റും തെളിച്ച് ഹോൺ അടിച്ചു ഞങ്ങടെ മുമ്പിൽ വന്നു നിന്നു…..
പടച്ചോനേ…പോലീസോ.. പാതിരാത്രി ഒരു ആണിനേം പെണ്ണിനേം ഒരുമിച്ചു കണ്ടാ ആരും സംശയിക്കും .. അത് സ്വാഭാവികം….പോരാത്തേന്ന് ഇത് പോലീസും… പിന്നെ ഞങ്ങടെ വേഷോം ഞങ്ങടെ പ്രവർതീം ഒക്കെ കൂടി കണ്ടു കലി തുള്ളി നിക്കുന്ന അവര് ഇങ്ങനൊരു ചോദ്യം ചോദിക്കാൻ ക്ഷമ കാണിച്ചല്ലോ… അല്ലെങ്കി എപ്പോ ഞങ്ങളെ പിടിച്ചു ജീപ്പിൽ കയറ്റി എന്ന് ചോദിച്ചാ മതി…..ഞങ്ങള് ഭാര്യ ഭർത്താക്കന്മാരാണെന്ന് ഇവരെയെങ്ങനെ പറഞ്ഞു മനസ്സിലാക്കും റബ്ബേ…
“ചോദിച്ചത് കേട്ടില്ലേ….. ”
ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കൊണ്ട് മുൻസീറ്റിൽ ഇരിക്കുന്ന സാർ ഒന്നുകൂടി ചോദിച്ചു…
“സാർ…..ഞാൻ പറയാം….ഇതെന്റെ ഭാര്യ … ഞങ്ങള് ഒരു ചായ കുടിക്കാനായിട്ട്… ”
“ഈ നട്ടപ്പാതിരാക്കാണോടാ ചായ… സുധാകരാ .. മൊത്തത്തിൽ ഒരു വശപെശകുണ്ടല്ലോ…. ഇവരെ അങ്ങ് വണ്ടീ പിടിച്ചു കേറ്റ്…വിശദമായി ഒന്ന് ചോദ്യം ചെയ്യേണ്ടി വരും… ”
“അയ്യോ സാറേ… അനു പറഞ്ഞത് സത്യാ… ഇങ്ങേര് എന്റെ ഹസ്ബൻഡാ…ദേ നോക്കീം.. മഹറ്… നട്ടപ്പാതിരാക്ക് ഒറക്കത്തിന്ന് വിളിച്ചെണീപ്പിച്ച് ഞാനാ തട്ടുകടേന്ന് ചായ കുടിക്കാൻ പൂതി ആവുന്നുണ്ടന്ന് പറഞ്ഞത്… ക്ഷമിക്ക് സാറേ.. ഞാൻ ഇങ്ങനെത്തെ പൂതി മേലാക്കം പറയൂല്ല….ഞങ്ങള് ഇപ്പോ തന്നേ വീട്ടിൽ പൊക്കോളാ… പ്ലീസ് സാറേ… ”
അയിശുന്നേ സമ്മതിക്കണം അല്ലേ…..ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ.. ആളെ കയ്യിലെടുക്കാൻ അവളെ കഴിഞ്ഞിട്ടേ വേറെ ആളോള്ളൂ..
“ഹ്മ്മ്മ്.. ആയിക്കോട്ടെ.. വേഗം ഇവിടുന്ന് പോകാൻ നോക്ക്… ഈ സ്ഥലം അത്ര ശരിയല്ലാ…. ഞങ്ങൾക് പണിയുണ്ടാക്കി വെക്കല്ലേ… ”
ഉള്ള മഴ ഒക്കെ കൊണ്ട് വേഗം ബൈക്ക് എടുത്ത് ഞങ്ങളവിടുന്ന് സ്ഥലം വിട്ടു….ഇപ്പൊ മഴ തോർന്നിട്ടുണ്ട്.. പക്ഷേ ഡ്രെസ്സല്ലാം ഞനന്ന് ഒട്ടിയത് കൊണ്ട് വല്ലാത്ത തണുപ്പാണ്…..കുറച്ചുദൂരം പോയതും
“അനു.. വണ്ടി നിത്ത്….അവിടെ സൈഡ് ആക്ക് .. ”
“എന്തിനാണ്.. ഇനി വീട്ടിൽകല്ലേ.. അടുത്ത മഴക്കുള്ളിൽ വീട്ടിലെത്തണ്ടേ… ”
“പറഞ്ഞത് കേൾക്ക് അനു…. ”
അനു വണ്ടി നിർത്തിയതും അയിശു ചാടി ഇറങ്ങി…..
“അതേയ്… എന്റെ ചുണ്ട്….എന്നാ കടിയാന്നെ…
ചുണ്ട് മുറിഞ്ഞൊ എന്ന് നോക്കി കൊണ്ട് അയ്ഷ പിറുപിറുത്തു…
” അത് കൊള്ളാ.. അപ്പൊ എന്റെ കവിള് കടിച്ചു പറിച്ചതോ… ആ പോലീസ്‌കാർ വന്നോണ്ട്.. അല്ലേ കാണായിരുന്ന്… 😉😉..”
“അയ്യാടാ.. അതിന് ഞാനങ് നിന്ന് തന്നെങ്കിലെല്ലേ…. ”
“നിന്നില്ലേലും പിടിച്ചു നിർത്തി മുതലും പലിശേം വാങ്ങിക്കാൻ എനിക്കറിയാം… ”
“ഈ…. ഞമ്മളൊന്നിനും ഇല്ലേ…. ”
“അല്ലാ.. എന്താപ്പോ അന്റെ ഉദ്ദേശം.. വീട്ടിൽ പോണ്ടേ… ”
“പോണ്ടാ… ”
“പിന്നെ… അങ്ങേരോട് നേരെ വീട്ടിൽ പൊയ്ക്കോളാ എന്നൊക്കെ പറഞ്ഞിട്ട്… ”
“അതപ്പോ എസ്‌കേപ്പ് ആവാൻ പറഞ്ഞതല്ലേ… ഇപ്പൊ ഇക്ക് വേറെ ഒരു പൂതി തോനുണ്ട്… ”
“ഏ…. ഇനീപ്പോ അത് എന്തുവാ.. ”
“അതേയ് എനിക്ക് ഐസ് ക്രീം തിന്നാൻ തോനുന്നു… ”
“ഈ തണുപ്പിനോ….നാളെ എങ്ങാനും വാങ്ങിയാ പോരേ .??… ”
” .പോരാ.. അനു..പ്ലീസ്.. . നല്ല രസായിരിക്കും…”
“പ്ലീസീട്ടൊന്നും ഒരു കാര്യോല്ലാ … ചായ കിട്ടിയപോലെ അത്ര എളുപ്പത്തിൽ ഇത് എവിടുന്ന് കിട്ടാനാ.. ഞാൻ വെല്ല കടയും കുത്തിതുറക്കണ്ടരും… ”
“അത് നല്ലൊരു ഐഡിയ ആണ്.. ”
“അയിശു.. 😬”
“ഇക്കിപ്പോ ഐസ് ക്രീം കിട്ടണം.. പൂതിയായിട്ടല്ലേ… ”
ഇന്റെ റബ്ബേ ഞാനിതെവിടുന്ന് എടുത്ത് കൊടുക്കാനാ…. നേരം കെട്ട നേരത്ത് ഓൾടെ ഒരോ പൂതികള്…
അപ്പഴാണ് ജംഷിയുടെ മുഖം ഓർമ്മ വന്നത്.. ജംഷിയുടെ വാപ്പാക് തൊട്ടടുത്ത ജംക്ഷനിൽ ഒരു വലിയ സൂപ്പർ മാർക്കറ്റ് ഉണ്ട്.. നോക്കി നടത്തുന്നത് ജംഷിയും… കടേടെ ഒരു പെയർ കീ എന്റെ കയ്യിലുണ്ട്…..എന്റെ ബൈകിന്റെ കീ ടെ കൂടെ… പക്ഷേ ഷട്ടർ… അതെങ്ങനെ തുറക്കും.??…..എന്തായാലും ചെന്നോക്കാ…
അങ്ങനെ അയിഷുനേം കൊണ്ട് നേരേ സൂപ്പർമാർക്കറ്റിന്റെ മുന്നിലെത്തി.. പറഞ്ഞത് പോലെ ഷട്ടർ ഇട്ട് വലിയ താവ് കൊണ്ട് പൂട്ടിയിട്ടുണ്ട്… ഇനിയിപ്പോ എന്താ കാട്ടാ… ആ പാതിരാത്രി ഞാൻ ജംഷിയെ വിളിച്ചു..
“ഹ.. ഹലോ.. ആരാ.. ”
“ഇത് നഞ്ഞാടാ അനു… ”
“എന്താടാ അനക്ക് പാതിരാത്രിക്ക് ഒറക്കൊന്നുല്ലേ…. ”
“ഡാ.. ഞാനിപ്പോ അയിശൂനേം കൊണ്ട് നിങ്ങടെ കടേടെ മുന്നില് ഇണ്ട്… ”
” ഇങ്ങൾക്കെന്താ അവിടെ പരിപാടി…?? !”
“ഡാ.. അയിഷുന് ഒരു പൂതി… ഐസ് ക്രീം കഴിക്കണമെന്ന്… അപ്പോ അന്റെ കടേന്ന്… ”
“അതിന്ന് കട ഷട്ടർ ഇട്ടിരിക്കുവല്ലേ.. ”
“ആണ്.. പക്ഷേ.. ഞാൻ പൂട്ട് പൊട്ടിക്കാട്ടാ.. ഇജ്ജ് നാളെ വേറെ പൂട്ട് വെച്ചോ….. ”
“ഡാ.. വേണ്ടാട്ടാ.. ബാപ്പ അറിഞ്ഞാ പണികിട്ടും… ”
“അത് ഇജ്ജ് എങ്ങനെലൊക്കെ ഡീൽ ചെയ്താ മതി.. അപ്പൊ ശരി ഡാ.. ഒറങ്ങിക്കോ… ”
കള്ള കുരിപ്പ്.. എന്റെ ഒറക്കം കെടുത്തിയിട്ട്… ഇനി നാളെ എന്തൊക്കെ ആവോ എന്തോ…
“എന്തായി അനു..?? ”
“ഇപ്പൊ ശരിയാക്കിത്തരാ… ”
അനു ഒരു വലിയ കല്ലെടുത് പൂട്ട് മേടി പൊട്ടിച്ചു…
“ഇന്റെ അയിശു.. വെല്ലോരും കണ്ട് വന്നാ സംഗതി കേസാ… ജയിലിൽ പോകേണ്ടിവരും… ”
” അത് ഞാൻ ജാമ്യം എടുത്തോളാ… ഹിഹി… ”
“എനിക്കിത് തന്നെ കിട്ടണം…അന്റെ പിരാന്ത് കേള്ക്കാണ്ട് അവിടെ എങ്ങാനും കിടന്ന് ഉറങ്ങിയാ മതിയായിരുന്നു…. ഇനീപ്പോ പറഞ്ഞിട്ട് കാര്യല്ല… ”
അനു പൂട്ട് പൊട്ടിച്ചു പെയർ ചാവി വെച്ചു അകത്തുകയറി…. അയിശു വേഗം പോയി അവൾക്ക് വേണ്ട ഐസ് ക്രീം ഒക്കെ എടുത്തു… ശേഷം അനു ആരേലും കാണുന്നതിന് മുൻപ് ഷെട്ടർ അടച്ചു… അയ്ശു ആണെങ്കിൽ കിട്ടിയ സ്പോട്ടിൽ തിന്നലും കഴിഞ്ഞുക്ണ് …. ചിറീലൊക്കെ ആക്കി ആകെ വെതുമ്പി ഒരു കോലായിക്കണ്….. മഴ ചെറുതായിട്ട് ചാറുന്നുണ്ടങ്കിലും അനു പിന്നെ അതൊന്നും വക വെക്കാതെ അയിശുവിനെ എടുത്ത് വീട്ടിലേക്ക് വിട്ടു.. പറയാൻ പറ്റില്ലാ.. അവളുടെ അടുത്ത ആഗ്രഹം ഇങ്ങനെ പോയാ എന്താകുമെന്ന്… സോ.. അനു പതിയെ അങ്ങ് കയ്ച്ചിലായി….
വീട്ടിൽ എത്തിയതും അകത്ത് കടന്ന് ഞാനൊന്നും അറിഞ്ഞില്ല രാമാ എന്ന മട്ടിൽ അവരുറങ്ങി…
അടുത്ത ദിവസം….
“അ.. അന… അനു.. ഹച്ചിച്ചീ……. ”
“അന്നോ… ഹച്ച്ച്ചീ…. അന്നോട്… ഞാൻ…. ഹച്ചിച്ചീ…..പറഞ്ഞ… ഹച്ചിച്ചീ….തല്ലേ…. മഴ ഹച്ചിച്ചീ….കൊണ്ടാ…. ഹച്ചിച്ചീ…..”
ഏകദേശം ഓര്ടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലായില്ലേ.. തുംമ്പി തുംമ്പി രണ്ടാളും ഒരു ബാത്തയ്ക്ക്ണ്.. ഹഹഹഹ…. രണ്ടാളും മത്സരിച്ചു തുംമ്പാണ്… ഇത് കണ്ടു മൂക്കത്ത് വിരല് വെച്ചത് വീട്ടുകാരും…
“എന്നാലും ഇന്റെ കുട്യോൾക് ഇന്നലെ രാത്രി വരെ ഒരു കുഴപ്പോം ഇണ്ടായീന്നില്ലല്ലോ .. ഇതിപ്പോ എന്ത് പറ്റിയതാണാവോ …”
ഒരോഡ് പറയാൻ പറ്റോ.. ഇന്നലെ ഫുൾ മഴത്തായിരുന്നെന്ന്.. ഇന്നലെത്തെ പുകിലൊക്കെ ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്നാലും എന്റെ ഭാര്യക്ക് വട്ടുണ്ടന്ന് എനിക്കറിയാമായിരുന്നു.. അതിത്രയും കോംപ്ലിക്കേറ്റഡ് ആണെന്ന് ഞാനിന്നലെയാണ് മനസ്സിലാക്കിയത്….. ട്രീറ്റ് ചെയ്തേ പറ്റു… എന്താ ഇങ്ങളെ അഭിപ്രായം.. 😉😉
💕💕💕
“അനു…..വേഗം വരണേ… എന്നിട്ട് വേണം ഡ്രസ്സ് സെലക്ട് ചെയ്യാൻ.. ഞാൻ എടുത്താൽ ശരിയാവൂല്ല… ”
“ഓക്കേ.. ഓക്കേ… നീ ഒരോന്ന് നോക്കുമ്പഴേക്ക് ഞാനെത്തും… പിന്നെ അയ്ശു മുടിപ്പിക്കരുത് കേട്ടോ…..മാൾ മൊത്തം വാങ്ങിക്കൊണ്ട് ഇങ് പോരരുത്… ”
“അതൊക്കെ എനിക്കറിയാ…. ”
“മാളിനകത്തു കേറിയാലിയും ആ ബോധം ഇണ്ടായാ മതി…. ”
അയ്ശുനേ മാളിൽ ഇറക്കി ഒരത്യാവശ്യത്തിന് അനു പോയി… അങ്ങനെ അയ്ശു ഫാൻസി സ്റ്റോറിൽ നിന്ന് സാധങ്ങൾ വാങ്ങി കൊണ്ടിരിക്കുമ്പഴാണ് ഓളെ ഞെട്ടിച്ചു കൊണ്ട് പിന്നില് നിന്ന് ഓൾടെ കണ്ണ് ആരോ പൊത്തിയത്….. !!!!
കൈ ഒരു പെൺകുട്ടീടെ ആണെന്ന് എനിക്ക് മനസ്സിലായി.. പക്ഷേ.. അതാരുടെ ആണെന്ന് ഒരു നിശ്ചയോല്ലാ…
“ആരാ.. മനസ്സിലായില്ല… ”
“ഒന്ന് പറയു.. പ്ലീസ്… ”
എടി കൊരങ്ങച്ചി .. നിനക്കെന്നെ മനസ്സിലായില്ലേ… ”
അത് പറഞ്ഞു അവള് കൈ മാറ്റിയതും ഇഷ.. ഇമ്മടെ മുത്ത്….. ഇങ്ങള് ഓളെ മറന്നോ.. അനസിന്റെ പി എ ആയി കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ടൈം ഇമ്മടെ കൂടെ എന്തിനും ഏതിനും ഒപ്പം നിന്ന ഇമ്മടെ കട്ട ചങ്ക് ഇഷ സെബാസ്‌റ്റിൻ…
“ഡി… ഇജ്ജോ… ഇത് വല്ലാത്ത സർപ്രൈസ് ആയിപോയല്ലോ… ”
ശരിക്കും ഞാൻ ഇഷയെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല… അത്കൊണ്ട് തന്നേ എനിക്ക് ഒരുപാട് സന്തോഷായി… ഞാൻ അവളെ പരിസരം മറന്ന് കെട്ടിപിടിച്ചു.. ഞങ്ങളെ പഴേ കോപ്രായങ്ങളൊക്കെ പൊറത്തെടുത്തു.. നുള്ളലും പിച്ചലും.. ഹഹഹ…..
“ഡി.. എന്തുവാടി .. പതിയെ.. എനിക്ക് വേദനിക്കുന്നു… നിനക്ക് ഒരു മാറ്റോം ഇല്ലല്ലോഡി അയ്ശു …”
“നിനക്കും ഒരു മാറ്റൊല്ലാ.. ആ ഇള്ളികോല് തന്നേ ….”
“പോടീ… ഞാൻ സ്ലിം ബ്യൂട്ടി ആയത് ഇന്റെ തെറ്റല്ലല്ലോ… ”
“മതി .. മതി.. മോളേ.. തള്ളിയത്… വാ നമുക്ക് ആ കോഫി ഷോപ്പിലേക്ക് ഇരിക്കാം.. എത്ര കാലായാടാ.. ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്…. ”
“ആയ്കോട്ടെ.. വാ.. എനിക്കും അങ്ങനെ തന്നെയാ….അല്ലാ.. എവിടെ നമ്മുടെ കലിപ്പൻ ഹീറോ… അനസ്….”
ഇഷക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം…..സത്യം പറഞ്ഞാ ഒന്നും മറച്ചു വെക്കാതെ എല്ലാം തുറന്ന് പറഞ്ഞിട്ടുള്ളത് അവളോട് മാത്രാ…ഓരോ സിറ്റുവേഷനിലും അവളുടെ സപ്പോർട്ട് എനിക്ക് വലിയൊരു താങ്ങായിരുന്നു.. പക്ഷേ ഇപ്പൊ contact ചെയ്തിട്ട് കുറച്ചായി…അതോണ്ടന്നെ ഞാനും അനുവും തമ്മിലുള്ള ഒടക്ക് മാറിയതൊന്നും അവൾക്കറിയില്ലാ..
“അനസാ എന്നേ ഇവിടെ ഡ്രോപ്പ് ചെയ്തത്….”
“അപ്പൊ നിങ്ങള് തമ്മിലുള്ള ഓടക്കൊകെ തീർന്നോ… ”
“ഹ്മ്മ്.. ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞു.. ”
“ഹമ്പടി കള്ളി.. അപ്പൊ ലൈഫ് എൻജോയ് ചെയ്യാണല്ലേ….വാ.. അവിടെ ഇരിക്കാം…. ”
ഞങ്ങള് നേരെ അവിടെയുള്ള ഒരു കോഫി ഷോപ്പിൽ കേറി.. രണ്ട് കോഫി ഓർഡർ ചെയ്ത് സംസാരിച്ചിരുന്നു…
“പിന്നെ.. നീ എന്താ ഇവിടെ…എന്തൊക്കെ വർത്താനം …?? ”
“ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാ..എന്താടാ.. അങ്ങനെ പോണ്.. ലൈഫിൽ ഇച്ചിരി പ്രശ്നങ്ങൾ ഒക്കെ ഉണ്ട്… എറണാകുളത്ത്ന്ന് ഞാൻ പൊന്നൂട്ടോ… അപ്പച്ചൻ മരിച്ചിട്ട് ഇപ്പൊ ഒരു മാസമാകുന്നു.. അമ്മച്ചി നാട്ടിൽ ഒറ്റക്കാ…. ഇപ്പൊ ഒട്ടും വയ്യതാനും.. കൂട്ടിന് ആളില്ലെങ്കിൽ ശരിയാവില്ലാ ….അപ്പൊ ഞാൻ നാട്ടിൽ എവിടേലും നല്ലൊരു ജോലിക്ക് ട്രൈ ചെയ്യാമെന്ന് വെച്ചു…. ”
“ആഹ്.. അമ്മച്ചിയോടു എന്റെ അന്യോഷണം പറേണം.. എന്തായാലും ഇജ്ജിവിടെ വന്നതല്ലേ.. രണ്ടൂസം എന്റെ വീട്ടിൽ നിന്ന് പോയാ മതി… അല്ലാതെ നിന്നെ ഞാൻ വിടില്ലാ.. ”
“അതിന് ഞാൻ പിന്നൊരിക്കൽ വരാടി…. ഇന്നന്നെ വീട്ടിൽ എത്തണം….അല്ലങ്കിൽ ശരിയാവില്ലാ.. അമ്മച്ചീടെ ദെണ്ണ മൊക്കെ മാറീട്ട് രണ്ടുസം ആകണ്ടാ .. ഒരു രണ്ടാഴ്ച തന്നേ നിക്കാൻ ഞാൻ വരാം… ”
“ഹഹഹ… അത് മതി… ”
അപ്പഴേക്കും വെയ്റ്റർ കോഫിയുമായി വന്നു….അവൻ അത് ട്രയിൽ നിന്ന് സെർവ് ചെയ്യുന്നതിനിടെ അറിയാതെ എന്റെ മേലേക്ക് കോഫി പോയി…
“സോറി മാം…സോറി… എന്റെ തെറ്റാണ്.. ഞാൻ ക്ലീൻ ചെയ്യാൻ ടവൽ തരാം…. പുതിയ രണ്ട് കോഫി ഇപ്പോൾ തന്നേ കൊണ്ട് വരാം.. ”
” its ഓക്കേ.. ഞാൻ വാഷ് റൂമിൽ നിന്ന് വാഷ് ചെയ്തോളാം….. അപ്പഴേക്കും കോഫി കൊണ്ട് വന്നാ മതി… ”
എന്നിട്ട് ആ പയ്യൻ കോഫി എടുക്കാൻ പോയി…
“ഡാ.. ഇഷു.. ഞാൻ ഇപ്പൊ വരാം .. ഇതൊന്ന് വാഷ് ചെയ്തിട്ട്… ”
അതും പറഞ്ഞു ഞാൻ എണീറ്റ് വാഷ് റൂമിലേക്ക് നടന്നു…
“അയ്ശു.. നിക്ക്.. ഇതാ നിന്റെ ഫോൺ റിംഗ് ചെയ്യുന്നു…. അനസ് ആണ്… ”
അത് കേട്ട് ഞാൻ തിരിച്ചു വന്ന് ഫോൺ എടുത്തു.. അനു എന്റെ ഷോപ്പിംഗ് കഴിഞ്ഞോ എന്നറിയാൻ വിളിക്കാവും…
“എങ്കിൽ നീ ഇവിടെ സൊള്ളീം കൊണ്ട് നിക്ക് .. ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം…. നീ അങ്ങോട്ട് വന്നാ മതി… ”
“ഓകെ… ”
ഇഷ വാഷ്‌റൂമിലേക്ക് പോയതും പിന്നെയും ഞാൻ കുറച്ചു നേരം അനൂനോട് സംസാരിച്ചു നിന്നു…കുറച്ചു കഴിഞ്ഞ് ഫോൺ വെച്ച് ഞാനും വാഷ്‌റൂമിലേക്ക് ചെന്നു…. പക്ഷെ.. അവിടെ എങ്ങും ഇഷയെ കണ്ടില്ലാ….ഇവളിതെവിടെ.. ചിലപ്പോ ടോയ്‌ലെറ്റിൽ ആകും എന്നു കരുതി പിന്നെയും കുറച്ചു നേരം ഞാൻ അവളെ അവിടെ വെയിറ്റ് ചെയ്തു… പിന്നീട് വരാത്തത് കണ്ടപ്പോ ഡോർ തുറന്ന് നോക്കി.. അപ്പൊ അതിനകത്തും അവളുണ്ടായിരുന്നില്ലാ….
ഇന്നാലും ഇവള് ഇതെങ്ങട്ടാ പറയാതെ പോയത്…. വാഷ് റൂമിൽക് ആണെന്ന് പറഞ്ഞിട്ട്….ഞാൻ അവിടെ എല്ലായിടത്തും അവളെ തിരഞ്ഞു… എങ്ങും കണ്ടില്ലാ….. അവളുടെ കയ്യില് ആകെ കൂടെ ഒരു ഹാൻഡ് ബാഗൊള്ളു ഇണ്ടായിരുന്നത്.. അതാണെങ്കി അവളുടെ കഴുത്തിലൂടെ ഇട്ടിട്ടും ഇണ്ട്.. വേറെ ഒന്നും തന്നേ ഇല്ലതാനും….ഞാൻ അവളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചു നോക്കി…. ഫോൺ റിംഗ് ഉണ്ട്…അവളെടുക്കുന്നില്ലാ…..എന്നാലും ഇവളിതെങ്ങട്ടാ പോയീന്നാ മനസ്സിലാവാതെ…. ഷോ….ഞാൻ അവിടെ ഒന്ന് രണ്ട് പേരോട് ചോദിച്ചു.. അവർക്കൊന്നും അറിയില്ല….അവസാനം ഞാൻ ഡ്രസ്സ് ഒക്കെ വാഷ് ചെയ്ത് ബില്ല് പേ ചെയ്യാൻ ചെന്നു…. അതിനിടക്കൊക്കെ ഞാൻ അവളെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ട്.. എവിടെ എടുക്കുന്നു…
“സാർ… ഒരു വെയിറ്റ് ചുരിദാർ ഇട്ട പെൺകുട്ടിയേ ഇവിടെ എങ്ങാനും കണ്ടോ…. ”
“ആ.. കണ്ടല്ലോ…. അങ്ങനൊരു കൊച്ചു ദേ കൊറച്ചു മുൻപ് ഒരു പയ്യന്റെ കൂടെ പോകുന്നത് കണ്ടു… ”
പയ്യനോ !!…ഇന്നാലും അവൾക്കൊന്ന് പറഞ്ഞിട്ട് പൊക്കുടേ.. ഞാൻ ഇവിടെ ടെൻഷൻ അടിച്ച്… എപ്പഴാണേലും അവള് ഫോൺ എടുക്കോലോ.. കാണിച്ചു കൊടുക്കാ…..
ഞാൻ കോഫി ഷോപ്പിൽ നിന്ന് പുറത്തു വന്നപ്പഴേക്കും അനസും അങ്ങോട്ട് വന്നു… പിന്നെ ഞങ്ങടെ പർച്ചേസ് ഒക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…
💕💕💕
റൂമിൽ എത്തിയതും അനു നേരെ ബെഡിലേക്ക് ചാഞ്ഞു ഫോണിൽ കുത്താൻ തുടങ്ങി.. ഞാൻ സമ്മതിക്കോ…
“അനു വേഗം പോയി ഫ്രഷ് ആക്.. എന്നിട്ട് വേണം എനിക്ക് കേറാൻ.. അനു… ”
“വന്നല്ലേ ഒള്ളൂ.. കുറച്ചു കഴിയട്ടെ… ”
“കണ്ട പെൺപിള്ളേരോടൊക്കെ ചാറ്റീം കൊണ്ട് നിക്കാതെ പോയി കുളിക്ക് മനുഷ്യാ… 😠”
“ഹഹഹ…. കണ്ട പെൺപിള്ളേരല്ല മോളേ.. മൈ ആരാധികമാർ.. ചുള്ളൻ ചെക്കന്മാർക്ക് girls ഫാൻസ് ഉണ്ടാകുന്നത് സ്വാഭാവികമാണ്… ”
അവളെ ഒന്ന് വാശികേറ്റാൻ പറഞ്ഞതാട്ടാ.. ഇമ്മക്ക് ആകെ ഒരു ഗേൾ ഫ്രണ്ട് ഒള്ളൂ .. അത് ഇമ്മടെ കെട്യോൾ ആയ്ച്ചമ്മു മാത്രം…. അത് ഓൾക്കും അറിയാ….
“മ്മ്മ്മ്.. ഫാൻസ് ആണല്ലോ പിന്നെ നമ്മടെ dp കണ്ടിട്ടും ഇക്ക കല്യാണം കഴിച്ചതാണോ.. സിംഗിൾ ആണോ.. അഫയർ ഉണ്ടോ.. മാങ്ങേണ്..തെങ്ങേണ് … എന്നൊക്കെ ഒളിപ്പിച്ചു മെസ്സേജ് അയക്കുന്നത്…. ”
“അയ്ശുന്ന് കുശുമ്പ്.. അസൂയാ… ഹഹഹ… ”
“അതേ… കുശുമ്പന്യാ.. മര്യാദക്ക് അവറ്റകളെ ഒക്കെ ബ്ലോക്ക് ചെയ്തോ…. ഇല്ലങ്കിൽ ഇന്റെ സ്വഭാവം അറിയും.. ഹും….അനു എപ്പളാച്ചാ കുളിക്ക്… ഞാൻ അപ്പുറത്തേ റൂമിൽനിന് ഫ്രഷ് ആയിക്കോളാ… . ”
അതും പറഞ്ഞു അവള് പോയി… അവള് തിരിച്ചു വരുമ്പഴും ഞാനീ ഫോണിൽ തോണ്ടി നിക്കുന്നത് കണ്ടാ അവളത് എടുത്ത് തോട്ടിലെറിയും എന്നറിയാവുന്നത് കൊണ്ട് ഞാൻ വേഗം കുളിക്കാൻ കേറി ….
കുളി കഴിഞ്ഞ് വന്നതും എന്റെ കെട്യോൾ ഉണ്ടതാ തോർത്തു കൊണ്ട് മൂടി തോർത്തി കൊണ്ട് കണ്ണാടിയുടെ മുമ്പിൽ നിക്കുന്നു… ഒരു റെഡ് ചുരിദാർ ആണ് അവളിട്ടിരിക്കുന്നെ.. അതിൽ അവളെന്തൊരു ഭംഗി ആണെന്നോ… മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ മുഖത്തു അവിടെ ഇവിടെയായുണ്ട്… അത് കണ്ണാടിയിലൂടെ എനിക്ക് കാണാം….. ഇടക്ക് അവള് മുടി തോർത്തി പിന്നിലേക്കിട്ടതും വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു… ശരിക്കും എന്റെ കണ്ട്രോൾ കളയുന്ന സീൻ.. പിന്നെ ഞാൻ ഒന്നും നോക്കിയില്ല… പിന്നിലൂടെ പോയി അവളുടെ അരയിലൂടെ കയ്യിട്ട് എന്റെ മാറിലേക്ക് അടുപ്പിച്ചു… അവള് എന്തോ അനങ്ങാതെ നിക്കുവാണ്… ഒരു ചെറിയ നാണത്തോടെ തളകുഞ്ഞിച്ച് നിക്കുന്ന അവളുടെ മുഖം എനിക്ക് കണ്ണാടിയിലൂടെ കാണാം .. ഞാൻ അവളുടെ മുടികൾ വകഞ്ഞു മാറ്റി അവളുടെ പിൻ കഴുത്തിലേ മറുകിൽ ഒരു ഉമ്മ വെച്ചു.. ശേഷം അവളെ എന്റെ മുകാമുഖം നിർത്തി അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി എന്റെ മുഖം അടുപ്പിച്ചതും ഞങ്ങളുടെ നല്ല നിമിഷത്തെ തല്ലികെടുത്തികൊണ്ട് റിംഗ് ചെയ്ത അയ്ഷയുടെ ഫോൺ കേട്ടപ്പഴാണ് ഞങ്ങൾക് സ്ഥലകാല ബോധമുണ്ടായത് …. ആരന്ന് മനസ്സില് പിറുപിറുത്തപ്പോൾ കണ്ണാടിക്ക് ചുവട്ടിലെ ഷെൽഫിൽ നിന്ന് അവള് ഫോണെടുത്തു… ഡിസ്‌പ്ലേയിൽ നോക്കി അയ്ശു…
“ഇഷ ഈസ് കാളിങ്…. ”
ഇഷയുടെ കാൾ കണ്ടപ്പോ അവളോട് നാല് പറായാനാണ് ഫോൺ എടുത്തത്തെങ്കിലും പിന്നീട് ഉടുള്ള സംഭാഷണം എന്നിൽ ഭീതി പടർത്തി….
” എന്താടി കുരിപ്പേ ഇജ്ജിന്നെ കൂട്ടാതെ പോയത്….”
“ഹലോ.. മോളേ… ഇത് ഇഷ അല്ലാട്ടോ..ഞാൻ അവളുടെ അമ്മച്ചിയാണ്… ”
“അമ്മച്ചിയോ.? ഇഷ എവിടെ അമ്മേ .. ”
“അവളിവിടെ ഇല്ല മോളേ…എറണാകുളത്ത്ന്ന് പുറപ്പെട്ടു എന്ന് പറഞ്ഞു രണ്ടീസം മുന്നേ വിളിച്ചിരുന്നു… ആരെയോ കണ്ടിട്ടേ വരൂ……വന്നിട്ട് ഹോസ്പിറ്റലിൽ പോണം എന്നൊക്കെ ആണ് പറഞ്ഞേ… ”
“ഓ…. അപ്പൊ ഇഷയുടെ ഫോൺ അമ്മയുടെ കയ്യിലാണോ.. ”
“അതേ…..അവൾക് ഫോൺ ഇല്ലാ.. ബൂത്തിൽ നിന്നാ വിളിക്കാറ്….രണ്ടീസാത്തിനുള്ളിൽ എന്തായാലും അവളെത്തും… അവളിങ്ങെത്തിയ ഉടൻ ഞാൻ മോളേ വിളിക്കാട്ടോ…. ”
“ആയ്കോട്ടെ അമ്മേ… ”
അപ്പൊ ഇഷ …???? ആരോടും പറയാതെ അവളെവിടെക്കാവും പോയിട്ടുണ്ടാകാ.. ഇനി ആരെയോ കാണാനുണ്ടന്ന് പറഞ്ഞ അയാളവോ ആ പയ്യൻ…??? എന്താണെന്ന് ആലോയ്ച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ചിലപ്പോ കാണാനുള്ള ആളെ കോഫി ഷോപ്പിൽ വെച്ച് കണ്ടിട്ടുണ്ടാകും.. എടി മണ്ടി.. ഇനി അയാളെ കാണാനാണങ്കിലോ അവള് ഈ മാളിൽ വന്നത്.. അങ്ങനെ ആയിക്കൂടെ… എന്തായാലും രണ്ടീസം കഴിഞ്ഞ് ഒന്ന് വിളിച്ചോക്കാ… അപ്പൊ ഫോണിൽ കിട്ടോലോ.. ബാക്കി ഒക്കെ അപ്പൊ ചോയ്ച്ചു മനസ്സിലാക്കാ…
💕💕💕💕
ഒന്നും രണ്ടുമല്ല..ഇന്നേക്ക് ഒരാഴ്ച ആകുന്നു… ഇഷയുടെ ഒരു വിവരവുമില്ല…. വീട്ടിൽ നിന്ന് വിളി കാണാത്തത് കൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ചു… എന്റെ ശബ്ദം കേട്ടതും അമ്മ ഇടറുന്ന സ്വരത്തിൽ…
“മോളേ ഇഷ ഇതുവരെ ഇങ്ങത്തിയിട്ടില്ല…..എന്ത് പറ്റിയെന്റെ കുഞ്ഞിന്…..ഇതുവരെ അവളെന്നെ ഒന്ന് വിളിച്ചിട്ട് കൂടി ഇല്ലാ… ”
“അമ്മേ… കരയാതെ .. ഞാൻ… ”
“മോൾക് ഇഷയെ പറ്റി എന്തെങ്കിലും വിവരമുണ്ടോ… ”
“ഞാ… ഞാൻ അത് പറയാനാ വിളിച്ചേ… ഇഷ എന്നെ വിളിച്ചിരുന്നു.. ജോലിയുടെ ഒന്നുരണ്ട് ആവശ്യങ്ങളുണ്ട്… അത് കഴിഞ്ഞിട്ട് വരാം..അവൾക് തിരക്കായൊണ്ടാ വിളിക്കാതെ… അമ്മയോട് സമാധാനത്തോടെ ഇരിക്കാൻ പറയാൻ എന്നെ പറഞ്ഞേല്പിച്ചതാണ്… ”
“ആണോ മോളേ.. ഇത് കേട്ടപ്പഴാ ആശ്വാസയത്…. അമ്മച്ചിക്ക് ഇവിടെ ഒരു കുഴപോല്യാ… മോൾടെ ആവശ്യോക്കെ കഴിഞ്ഞിട്ട് വന്ന മതി.. പിന്നെ എന്നെ ഒന്ന് വിളിക്കാൻ പാറയോണ്ട് ട്ടോ… ദിവസം മൂന്നാല് പ്രാവശ്യം വിളിക്കുന്ന കൊച്ചാ.. അവളുടെ ശബ്ദം കേട്ടില്ലേ ചങ്കിലൊരു പിടച്ചിലാ… ”
“ഞാൻ പറയാം അമ്മച്ചി…. വെക്കട്ടെ… ”
ഫോൺ വെച്ചതും ആകെ മനസ്സിന് ഒരു അസ്വസ്ഥത തോന്നി… വീട്ടിലേക്ക് വിളിച്ചിട്ടുമില്ല.. ഇതുവരെ അങ്ങെത്തിയിട്ടുമില്ല…അമ്മച്ചി വിഷമിക്കാതിരിക്കാനാ കള്ളം പറഞ്ഞത്… ഇവൾക്കിതെന്താവും പറ്റീട്ടുണ്ടാകാ….എന്തായാലും എന്തോ സംഭവിച്ചിട്ടുണ്ട്….പടച്ചോനെ.. ഇന്റെ ഇഷക്ക് ഒന്നും വരുത്തല്ലേ……
രാത്രി ഏറെ വെയ്കിയാണ് ഞാൻ ഉറങ്ങാൻ കിടന്ന്…. തിരുമറിഞ്ഞും ഒക്കെ കിടന്നിട്ടും ഉറക്കം വരുന്നില്ലാ…..മനസ്സ് മുഴുവൻ ഇഷയാണ്… അവളെ അവസാനം കണ്ടപ്പഴും അവൾക് എന്നോട് എന്തൊക്കെയോ പറയാനുള്ളത് പോലെ…ചിലപ്പോ ഒക്കെ എന്റെ വെറും തോന്നലാകാം…..അറിയില്ലാ… എങ്കിലും എന്തൊക്കെയോ മുസീബത്തുകൾ വരാനിരിക്കുന്ന പോലൊരു തോന്നല്…ഒരോന്ന് ആലോചിച് എപ്പഴോ മയക്കത്തിലേക്ക് വീണു….
അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.. നേരം പുലരാൻ ഇനി ഏതാനും യാമങ്ങൾ മാത്രം……മങ്ങിയ തെരുവ് വിളക്കുകൾ …. വളരെ വിജനമായൊരു റോഡ് ആയിരുന്നത്….ഒരു മനുഷ്യ കുഞ്ഞു പോലും എങ്ങുമില്ല…..ഓടിക്കൊണ്ടിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ഇട്ട് നിന്നു…അതും നടു റോട്ടിൽ…
“അയ്ശു.. നിനക്ക് ഞാനന്നൊരു കാര്യം കാണിച്ചു തരട്ടെ… ”
“എന്താ… എന്താ കാര്യം… ”
“നീ ആദ്യം ഇറങ്… ”
വണ്ടിയിൽ നിന്നിറങ്ങിയതും അനു എന്റെ അടുക്കലേക്ക് വന്ന് എന്റെ തോളിലൂടെ കയ്യിട്ട് മുകളിലേക്ക് കൈ ചൂണ്ടി കാണിച്ചു…. അങ്ങ് ദൂരെ കണ്ണിമ വെട്ടാതെ ഞങ്ങളെ നോക്കി നിക്കുന്ന പൂർണ ചന്ദ്രൻ…. അതിന് ചുറ്റും ആകാശം മുഴോം കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ…..സംഭവം കിടുക്കീണ്…..നയനഞങ്ങളെ ഉന്മാദത്തിലാഴ്ത്തുന്ന കാഴ്ച്ച… നിലവിനെന്നും പ്രണയത്തിന്റെ ഗന്ധമാണ്…നിലാവും അവന്റെ രാജകുമാരിയായ നിശാഗന്ധിയും പ്രണയം കൈ മാറുന്ന വേളയിൽ ഇടക്കെപ്പഴോ വില്ലനായി സ്വർഗ്ഗത്തിലെ കട്ടുറുമ്പന്ന പോലെ കടന്നു വന്ന മേഘങ്ങൾ ചന്ദ്രനെ മറക്കാനൊരു ശ്രമം നടത്തി… എങ്കിലും അന്ധകാരത്തെ മറികടന്ന് മേഘ പാളികളിലൂടെ ഒളിഞ്ഞു നോക്കികൊണ്ട് നിലാവ് നേര്‍ത്ത വെളിച്ചത്തിലൂടെ അവളെ വീണ്ടും പുണരാൻ തുടങ്ങി….പരിസരബോധമില്ലാതെ നിലാവ് പതുക്കെ അവളിൽ ചുണ്ടുചേര്‍ത്തു. ആകാശത്തോളം അകലെയാണെങ്കിലും മനസ്സ് കൊണ്ട് ഞാന്‍ ഇതാ തൊടുന്നു എന്ന മട്ടിൽ….ആ ഗന്ധത്തിൽ സ്നേഹത്തിന്റെ നിലാപ്പാടുകള്‍. നിലാവിന്റെ ഉമ്മക്കുളിരിലാണോ നിഷാഗന്ധിക്ക് ഇത്ര നറുമണം.. അവരുടെ പ്രണയം ഇരുട്ടിന് കറുപ്പിന് പകരം പല വർണ്ണങ്ങലാൽ നിറം പകരുന്ന പോലെ എനിക്ക് തോന്നി…..
ഈ കാഴ്ച്ചയിൽ മതിമറന്നങ്ങനെ നിക്കുമ്പോഴാണ് പെട്ടന്ന് മൂന്നാലു ബൈക്ക്കളുടെ ചീറിപ്പാഞ്ഞു വരുന്ന ശബ്ദം കേട്ടത്……അവ ഞങ്ങളെ കടന്നു ചുറ്റാൻ തുടങ്ങി… ഞാൻ പേടിച്ച് അനുവിന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു…അനു എന്നേ കൂടുതൽ അടക്കി പിടിച്ചു ..എന്റെ നെഞ്ച് പടപടാന് ഇടിക്കാൻ തുടങ്ങി… അരുതാത്തത് എന്തോ നടക്കാൻ പോകുന്ന പോലെ….എല്ലാവരും മുഖം മറച്ചവരാണ്… എല്ലാരും ഒരുപോലെ…..ബൈക്ക്ന്റെ സൗണ്ട് വല്ലാതെ ചെവികളെ അലോസരപ്പെടുത്തുന്നു….ഒടുവിൽ അവര് ബൈക്ക് നിർത്തി…
“പിടിച്ചു കൊണ്ട് വാടാ അവളെ… ”
അതിലൊരുത്തൻ സിഗരറ്റ് കത്തിച്ചു പൊക ഊതി വിട്ടുകൊണ്ട് അവരോടായി ആജ്ഞാപിച്ചു.. അത് കേട്ടതും ഒരുവൻ എന്റെ നേരെ അടുത്തതും അവിടുന്ന് ഓടി രക്ഷപ്പെടാൻ ഞങ്ങള് ഒരു ശ്രമം നടത്തി… അനു എന്റെ കൈ മുറുക്കി പിടിച്ചു..അവർ ഞങ്ങളുടെ മുമ്പിലാണുള്ളത് .. ഞങ്ങള് പിറകിലേക് ഓടാൻ ശ്രമിച്ചതും ഞങ്ങളെ പ്രതീക്ഷയെ തല്ലികെടുത്തികൊണ്ട് അവിടെയും മൂന്ന് പേർ…. ഇനി എന്ത് ചെയ്യും?? ഞാൻ അനുവിനെ നോക്കി.. ഭീതിയുടെ നിഴലുകൾ അവന്റെ മുഖത്തും കാണാമായിരുന്നു……അതിലൊരുത്തൻ വശ്യമായ ചിരിയോടെ എന്റെ കയ്യിൽ പിടുത്തമിട്ടതും അനു കലിപ്പില് മുഷ്ടി ചുരുട്ടി അവന്റെ കൂമ്പിനിട്ടൊരു ഇടി കൊടുത്തു…അനു അവരെ പരമാവധി എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിക്കാതെ ഒരുത്തന്‍ അനൂന്റെ തലക്കിട്ട് പിന്നില്‍ നിന്ന് കൾളുകുപ്പി കൊണ്ട് അടിച്ചു….ഞാന്‍ അനൂന്റെ അടുത്തേക്ക് ഓടാന്‍ തുനിഞതും അവരെന്നേ ബലമായി പിടിച്ചു. …ഞാന്‍ വാവിട്ടു കരഞ്ഞു നെലവിളിച്ചു..
തല പൊട്ടി ചോര ഒലിക്കുന്നുണ്ടങ്കിലും അനു അവരെ തള്ളിമാറ്റി എന്റെ അടുത്തേക്ക് വന്നതും കണ്ണീച്ചോരയില്ലാത്ത അവർ എന്റെ ഷാൾ ഊരി അനുവിന്റെ കഴുത്തിൽ ഇട്ട് മുറുക്കി…. ശ്വാസം കിട്ടാതെ പിടയുന്ന അനുവിന്റെ തലക്ക് അവർ ഇരുമ്പു കമ്പി ഓങ്ങിയതും
“അനൂ….. !!!!!!!!!… ”
ഒറക്കെ നിലവിളിച് കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു….സ്വബോധം വന്നതും അനു അതാ തൊട്ടടുത്തു ഇരിക്കുന്നു… എന്റെ നിലവിളി കേട്ട് ഉണർന്നതാണ്… ആഹ്…അപ്പൊ എല്ലാം സ്വപ്നമായിരുന്നോ…?? ഞാൻ ആകെ വിയർത്തു കുളിച്ചിരിക്കുന്നു…. അനു എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. പക്ഷേ.. എന്റെ കണ്ണിൽ നിന്നും ഇപ്പഴും ആ കാഴ്ച മാഞ്ഞിട്ടില്ല… എന്തായിരിക്കും ഇങ്ങനൊരു ദുസ്വപ്നം കാണാൻ കാരണം…??…
“അയിശു.. നീ എന്താ ഒന്നും മിണ്ടാത്തത്… ”
“ആ..അനു.. ഞാനൊരു സ്വപ്നം കണ്ടതാ… എനിക്ക് കുറച്ചു വെള്ളം… ”
“ആഹ്.. നീ ഇവിടെ ഇരി.. ഞാനെടുക്കാം… ”
ഞാൻ വാച്ചിൽ സമയം നോക്കി… വെളുപ്പാൻ കാലം നാലുമണി.. പടച്ച റബ്ബേ.. പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ…. എന്താണ് റബ്ബേ ഇതിന്റെയൊക്കെ അർഥം…?? ഞാനും അനുവും പിരിയുമെന്നാണോ…. യാ അല്ലാഹ്….
“അയിശു.. ഇതാ .. കുടിക്ക്… ”
“അനു ഒരു ഗ്ലാസ്സിലാണ് വെള്ളം എടുത്തതെങ്കിലും അത് തികയാതെ അനുവിന്റെ കയ്യിലെ ജഗ്ഗിലുള്ള വെള്ളം മൊത്തം ഞാൻ കുടിച്ചു…എന്റെ പരവേശം കണ്ട് അനു എന്നേ സമാധാനിപ്പിച്ചു….സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അനു എന്നേ കളിയാകാറാണ് പതിവ്….
“അതൊരു പേടി സ്വപ്നമായിരുന്നോ… സാരല്ല… സലാത്തും ധിക്കറും ചെല്ലികെടക്ക്.. അപ്പൊ ഇങ്ങനെത്തെ ഒന്നും കാണില്ല.. ”
ഞാൻ അനുവിനെ കെട്ടിപിടിച്ചു…
“അനൂ… ”
“പറ അയിശു… ”
“അനു എന്നേ വിട്ട് പോകോ… ”
“എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്.. ”
“എന്നാലും പറ അനു.. എന്നേ വിട്ട് പോകോ… ”
അനു എന്റെ മുഖം അവന്റെ കയ്യിലെടുത്ത് കൊണ്ട്…
“ഈ അനൂന് ഒരു ജീവിതമേ ഒള്ളു… അത് എന്റെ ഖൽബായ ഈ അയിശുവിന്റെ കൂടെ മാത്രം… എന്റെ ശരീരത്തിൽ നിന്ന് റൂഹ് വിട്ടുപിരിയുന്നവരെ നമ്മൾ ഒന്നായിരിക്കും .. ഒരുമിച്ചായിരിക്കും.. നിന്റെ മാത്രമായിരിക്കുമീ അനു… നമ്മളെ ആർകെങ്കിലും പിരിക്കാൻ കഴിയുമെങ്കിൽ മരണം കൊണ്ട്… അതുവരെ അനു നിന്നെ വിട്ട് പോവില്ല… ”
അത് കേട്ട് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റു വീണു….സന്തോഷം കൊണ്ട് ഞാൻ അനൂനെ വാരിപ്പുണർന്നു…. പിന്നീട് അവന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു….
അയിശുവിന്റെ സ്വപ്നം സത്യമാകാതിരിക്കട്ടെ അല്ലേ.. പക്ഷേ… കാലം കരുതിവെച്ച ഒന്നുണ്ട്… അതെന്താണെങ്കിലും ഞാനും നിങ്ങളും അവരും ഏറ്റുവാങ്ങിയെ പറ്റു…
💕💕💕💕
അടുത്ത ദിവസം വളരെ വൈകിയാണ് ഉണർന്നത്…. നോക്കുമ്പോൾ അനുവിനെ കണ്ടില്ലാ.. ഞാൻ ഉറങ്ങിക്കോട്ടെ എന്ന് കരുതി വിളിക്കാത്തതാവും…..മനസ്സിൽ നിന്ന് ഇന്നലത്തെ കാര്യങ്ങളൊന്നും വിട്ട് പോയിട്ടില്ല.. അതോണ്ടന്നെ ….ഞാൻ പലതൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു..ഇഷയുടെ കാര്യമാണ് പറഞ്ഞു വന്നത്.. ഇനിയും അവളെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ ഇപ്പോൾ ചെയ്യണം.. .. വേഗം റെഡി ആയി അനുവിനെ കൂട്ടി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിട്ടു….അനുവിന്ന് SI യ്യേ പരിചയമുണ്ട്…
SI അകത്തേക്ക് വിളിച്ചതും ഞാനും അനുവും അകത്തേക്ക് കയറി….
“ഇരിക്കൂ… എന്താണ് അനസ്… ”
“സാർ അത് ഇവളുടെ…. ”
“അനു ഞാൻ പറയാം.. Sir..My frend isha is missing..!!!!!! ”
തുടരും……
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission