✒റിച്ചൂസ്
“അനൂ…ഞാന്‍ പറയാം. ….my frend isha is missing. ..!!!! ”
“ഓഹ് ….എത്ര ദിവസമായി..contact ചെയ്യാൻ ശ്രമിച്ചോ.? … ”
ഞാൻ അദ്ദേഹത്തോട് എനിക്കറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു…..
” ഓക്കേ.. ഒരു പരാതി എഴുതി തരൂ.. ഞങ്ങള് അന്യോഷിക്കാ…… അപ്ഡേറ്റ്സ് അപ്പപ്പോൾ നിങ്ങളെ അറിയിക്കാം…. ”
“താങ്ക്സ് sir ”
ഞങ്ങള് പോകാൻ നിന്നതും
“ഒരു മിനുറ്റ്… ആ കുട്ടിക്ക് വെല്ല അഫയറും മറ്റും..?.. ”
“എന്റെ അറിവിൽ ഇല്ലാ…. ”
“ഓക്കേ…..”
ഞങ്ങള് വീട്ടിലേക്ക് തിരിച്ചു പോന്നു…. ഇഷയുടെ ആ ചിരിച്ച മുഖം മനസ്സില് വല്ലാതെ വിങ്ങലുണ്ടാകുന്നു.. പാവം… ഒന്ന് വേഗം കണ്ടു കിട്ടിയാ മതിയായിരുന്നു…..
വീട്ടിൽ എത്തിയതും മുറ്റത്ത് ഒരു വലിയ വണ്ടി കിടക്കുന്ന കണ്ടു… ആരോ വന്നിട്ടുണ്ട്… ഞങ്ങള് അകത്തേക്ക് കയറാൻ നിന്നതും അപ്പഴേക്കും ഉപ്പയും കൂടെ മറ്റൊരാളും പുറത്തേക്ക് വന്നു….
അയാളെ ഒട്ടും പരിചയമില്ലാ….. ഇതാരാണ്…??
ഉപ്പ അയാൾക് ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു…പിന്നീട് അയാൾ സലാം പറഞ്ഞു പോയി…. ഞങ്ങള് ഉപ്പയോട് അയാളെ കുറിച്ച് ചോദിച്ചു…. അപ്പഴാണ് അതറിഞ്ഞത്…
ഉപ്പാക്ക് പള്ളിയിൽ വെച്ച് ചെറുതായി തലചുറ്റൽ ഉണ്ടായി..അപ്പൊ ഇയാളാണ് ഉപ്പാനെ വണ്ടിയിൽ കേറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. തിരിച്ചു വീട്ടിൽ ആകിയിട്ട് പോകാൻ നിൽക്കുമ്പഴാണ് ഞങ്ങള് കണ്ടത്…..
സ്ഥലത്തെ ഒരു പ്രമാണി ആണത്രേ.. പള്ളി സെക്രട്ടറിയും… ഇവിടുത്തെ സ്കൂളുകളിലും സിറ്റി ഹോസ്പിറ്റലിലും ഒക്കെ അയാൾക് പാർട്ണർഷിപ് ഉണ്ട്…. എങ്കിലും നല്ല എളിമയുള്ള മനുഷ്യനാണന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി…..ഉപ്പയെ സഹായിക്കാനുള്ള സൻമനസ്സ് തോന്നിയല്ലോ…….
എല്ലാ പ്രശ്നങ്ങളും തീർന്നു ഒന്ന് ജീവിച്ചു തുടങ്ങായിരുന്നു.. അപ്പഴാണ് വീണ്ടും ഇങ്ങനൊക്കെ…..ഇതൊന്നും നല്ലതിനല്ല എന്നൊരു തോന്നൽ…..
ഇത് കൊടുംങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രം.. കൊടുംങ്കാറ്റ് വരാനിരിക്കുന്നേ ഒള്ളൂ…ഇക്കാര്യം അയ്ശുനെ എങ്ങനെ മനസ്സിലാക്കി കൊടുക്കും നമ്മള് ….
💕💕💕
ഹായ്….. ഞാൻ നൗറീൻ…. നിങ്ങൾക് എന്നോട് ദേഷ്യമാണോ..?? ഞാൻ ഇപ്പൊ നല്ല കുട്ടി ആണുട്ടോ… നിങ്ങള്ടെ ചങ്ക് അയ്ശുനോട് എനിക്കിപ്പോ ഒരു ദേഷ്യം ഇല്ലാ….എന്നേം നിങ്ങടെ ഫ്രണ്ട് ലിസ്റ്റിൽ കൂട്ടണം.. ഇനി മുതൽ ഞാനും ഉണ്ടാകും നിങ്ങടെ കൂടെ….അയ്ഷയുടെ ഫ്രണ്ട് ഇഷയെ കാണാനില്ലാത്ത കാര്യം ഞാനും അറിഞ്ഞു… നിങ്ങളെ പോലെ ഞാനും ടെൻഷൻലാണ്….. എന്തായാലും എന്തിനും ഏതിനും ഞാൻ അയ്ഷയുടെ കൂടെ ഉണ്ടാകും…
ഇഷാ തിരോധാനം നിലൽക്കെ രണ്ട് ദിവസത്തിനു ശേഷം ഞങ്ങടെ വീട്ടിൽക്ക് ഒരു ഒരാലോചന വന്നു…. മറ്റാർക്കുമല്ല നൗറിക്കാണ്…. അതും ഉപ്പാനെ സഹായിച്ച ആ മനുഷ്യന്റെ മോൻക്ക് വേണ്ടിയാണ് അദ്ദേഹം ആലോചനയുമായി വന്നിരിക്കുന്നത്….അനസിന്റെ ഉപ്പാക്ക് ഇതിൽ നല്ല താല്പര്യമുണ്ട്… കാരണം.. അവരിങ്ങോട്ട് ചോദിച്ചു വന്നതല്ലേ…കേട്ടടത്തോളം നല്ല ബന്ധമാണ്…..അവരൊന്ന് കണ്ടേച്ച് പൊയ്ക്കോട്ടെ എന്ന് എനിക്കും തോന്നി.. അങ്ങനെ നൗറിയെ പറഞ്ഞു സമ്മതിപ്പിച്ച് അവരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞു…
ഇന്നാണ് അവരൊക്കെ വരുന്നത്… എനിക്കാണങ്കിൽ ഒരു ഇന്ട്രെസ്റ്റും ഇല്ലാ.. പിന്നെ അയ്ശു ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് കണ്ടേക്കാം എന്ന് മാത്രം…
നൗറീടെ ചെക്കൻ കാണാൻ മൊഞ്ജനാട്ടോ….ഓൾക് ചേരും.. ഈ കല്യാണം എന്തായാലും നടക്കും… അവൾക് ഇഷ്ട്ടപെടാതിരിക്കില്ലാ…
അവർ വന്നന്ന് പറഞ്ഞു ഉമ്മ ഒരു ട്രൈ ചായയുമായി അവരുടെ അടുത്തേക്ക് പോയി..എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു……ഞാൻ ഉമ്മയെ അനുഗമിച്ച് അയ്ശുന്റെ അടുത്ത് പോയി നിന്നു…
തല ഉയർത്തി ചെക്കനെ നോക്കിയതും ഞാൻ ഞെട്ടി..
അമീൻ… !!!!
ഇവനിവിടെ…. !!!…എന്നേ പെണ്ണ് കാണാൻ വന്നതിന്റെ ഉദ്ദേശം എന്തായിരിക്കും….??
അയ്ഷയും ഇക്കയും എല്ലാരും നല്ല സന്തോഷത്തിലാണ്… എല്ലാർക്കും അമീനെ ബോധിച്ച മട്ടുണ്ട്… പക്ഷേ.. അവനാരാണെന്ന് എനിക്കല്ലേ അറിയൂ….
ഒടുക്കം പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കണങ്കിൽ സംസാരിച്ചോട്ടെ എന്ന് പറഞ്ഞു എന്നേ അയ്ശു ബാൽക്കണിയിൽ കൊണ്ട് ചെന്നാക്കി… അയ്ശു പോയതും അമീൻ അങ്ങോട്ട് വന്നു… ഓനെ കാണുംമ്പോ കലിപ്പ് കേറി വരുന്നുണ്ട്…. നാല് പറയാൻ നിന്നതും എന്റെ വാ അടപ്പിച്ചു കൊണ്ട് അവൻ പറഞ്ഞ കാര്യം കേട്ട് ഞാൻ ഇല്ലാണ്ടായി…
ഈ ബന്ധത്തിൽ താല്പര്യമുണ്ട് .. ഞങ്ങടെ വിവരം അവരെ അറിയിക്കാൻ പറഞ്ഞുമാണ് അവർ പോയത്…..ഉപ്പ എല്ലാം തീരുമാനിച്ച മട്ടാണ്.. കുട്ടത്തിൽ “ഞങ്ങൾക് ഒന്നും ആലോയ്ക്കാനില്ല.. ഇതങ്ങോട്ട് ഉറപ്പിക്കാം…” എന്നാണ് ഉപ്പ അവരോട് പറഞ്ഞത്.. പക്ഷേ അവർ പോയതും നൗറിക്ക് എന്തോ വിഷമം പോലെ തോന്നി….ഞാനും അനുവും റൂമിൽ ചെന്ന് അവളുടെ അഭിപ്രായം തിരക്കി…
” ഇക്കാ…..നമുക്കീ ബന്ധം വേണ്ടാ.. ഇക്ക എന്റെ നല്ലതാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതിനൊരിക്കലും സപ്പോർട്ട് ചെയ്യരുത്…”
നൗറി കരഞ്ഞു കൊണ്ടാണ് ഇത്രയും പറഞ്ഞത്….
“എന്താ.. എന്താണ് കാര്യം… ഇയ്യ് കാര്യം പറ… ”
ഞാൻ കണ്ണ് തുടച്ചു….
അമീൻ… അമീൻ മാലിക്ക്…..പണക്കെട്ടിനു മീതെ ജനിച്ചു വീണവൻ..എങ്കിലും ആ അഹങ്കാരം അവന്റെ മുഖത്തു കണ്ടിട്ടില്ല ..ഒരു ആറു മാസം മുൻപ് ..ഞാൻ msc ലാസ്റ്റ് ഇയർ പഠിക്കുമ്പോ ഞങ്ങടെ കോളേജിലെ ഹീറോ ആയിരുന്നിവൻ…ടീച്ചർസിനു വളരെ നല്ല അഭിപ്രായം ..മൊഞ്ജനായിരുന്നത് കൊണ്ട് ഒരുപാട് പെൺകുട്ടികളെ ഇവന്റെ പിറകേ നടന്നിരുന്നു.. പക്ഷേ.. അവൻ ആരേം അക്‌സെപ്റ് ചെയ്തിരുന്നില്ല.. എല്ലാരോടും നല്ല പെരുമാറ്റം…അത് കൊണ്ട് തന്നേ ഒരു പരിധി വരെ എനിക്കും നല്ല മതിപ്പായിരുന്നു.. അവന്റെ ഫ്രണ്ട്ഷിപ് ഞാനും ആഗ്രഹിച്ചിരുന്നു…
അങ്ങനെ ഇരിക്കെ ആണ് ക്യാമ്പസിനെ നടുക്കുന്ന ആ സംഭവം നടന്നത്…. !!!…
കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി നിത്യ എന്ന ഫസ്റ്റ് ഇയർ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു…. ഞെട്ടിക്കുന്ന വാർത്ത എന്തന്നാൽ ആ പെൺകുട്ടി പ്രെഗ്നന്റ് ആയിരുന്നു…..കോളേജ് ക്യാമ്പസാകെ ഈ വർത്ത പരന്നു… പലരും പല അബ്യുഹങ്ങളും പറഞ്ഞുണ്ടാക്കി..അത് വിരൽ ചൂണ്ടിയത് അമീൻ എന്ന കോളേജ് ഹീറോയുടെ നേരെയും …കേട്ടപ്പോൾ എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ലാ.. പക്ഷേ അവന്റെ ഈ സൗമ്യമായ പെരുമാറ്റം അവന്റെ തോന്നിവാസങ്ങൾ മറക്കാനുള്ള മറ മാത്രമാണെന്ന് പിന്നീട് മനസ്സിലായി..പല പെൺകുട്ടികളും അവർക്ക് അവനിൽ നിന്ന് നേരിട്ട മോശം പെരുമാറ്റം മനപ്പൂർവം മറച്ചുവെക്കുകായാണ്.. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിയും … അവസാനം കേസ് കോടതിയിൽ എത്തി…..പക്ഷെ .. നിത്യയുടെ അച്ഛനുമമ്മക്കും ഒരു വക്കീലിനെ വെക്കാനുള്ള സാമ്പത്തികം പോലും ഉണ്ടായിരുന്നില്ല….. ഒടുവിൽ അവരുടെ മാനസികവസ്ഥ കണ്ടപ്പോ ആ അമ്മയുടെ കണ്ണുനീരിനു മുമ്പിൽ എനിക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.. ഒടുക്കം ഞാനാണ് അവർക്ക് വക്കീലിനെ ഏർപ്പാടാക്കി കൊടുത്തത്… എന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്ത് ഞാനവരുടെ കൂടെ നിന്നു…. അമീൻന്റെ കയ്യില് പൂത്ത കാശുണ്ടല്ലോ.. പണം വാരി എറിഞ്ഞു അവൻ ഈ കേസിൽ നിന്ന് ഊരി…അവള് ഒരു വേശ്യ ആണെന്നും സ്ഥിരം രാത്രി കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്ത് പോകാറുണ്ടന്ന് വാർഡന്റെ വകയും രണ്ട് തവണ തന്റെ അടുക്കൽ അബോഷന് വന്നിട്ടുണ്ടന്ന് ഒരു സർക്കാർ ആശുപത്രി ഡോക്ടറും ലോഡ്ജിൽ അവൾക് ഒരു മുറി തന്നേ ഉണ്ടന്ന് തുടങ്ങി മൊഴികൾ നൽകി പല മോശ ആരോപണങ്ങളും ഉന്നയിച്ചു ആ പാവം പെൺകുട്ടിയേയും അവളുടെ അച്ഛനമ്മമാരെയും സമുഹത്തിന് മുമ്പിൽ നാണം കെടുത്തി…….കേസിന്റെ വിധി വന്നതിനു ശേഷം പിന്നെ അവരെ ഞാൻ കണ്ടിട്ടില്ലാ… നാട്ടുകാർ അറിഞ്ഞത് ഇതൊന്ന് മാത്രം… അവൻ പുറത്തറിയിക്കാതെ ഒതുക്കി തീർത്ത എത്ര എണ്ണം കാണും….
എല്ലാം കേട്ട് കഴിഞ്ഞപ്പോ അയ്ശുവും ഇക്കയും അന്തം വിട്ടു…
“പക്ഷേ.. അവനെന്തിനാ നിന്നെ….?? .. ”
“നിന്നോട് അവമെന്തെങ്കിലും പറഞ്ഞോ….?? ”
💕💕💕
ഓനെ കാണുമ്പോ കലിപ്പ് കേറി വരുന്നുണ്ട്.. നാല് പറയാൻ നിന്നതും എന്റെ വാ അടപ്പിച്ചു കൊണ്ട് അവൻ പറഞ്ഞ കാര്യം കേട്ട് ഞാൻ ഇല്ലാണ്ടായി..
“ഹലോ .. നൗറീൻ…. എന്നേ ഓർമ ഇണ്ടോ … ഓഹ്.. സോറി.. എങ്ങനെ മറക്കാനാ അല്ലേ…. അത് പോലതന്യ എനിക്ക് നീയും.. ഒരിക്കലും മറക്കില്ല… ഒരു വക്കീലിനെ വെക്കാൻ പോലും ഗതിയില്ലാത്ത അവർക്കൊക്കെ നീ സപ്പോർട്ടീവ് ആയി നിന്നത് കൊണ്ടല്ലേ എനിക്കിപ്പോ നീ ശത്രുവായത്.. ആഹ്….കേസിന്നു പിന്മാറാൻ നിങ്ങടെ വക്കീൽ 25 ലക്ഷാ എണ്ണി വാങ്ങിയത്…. അത് മുതലാക്കാൻ എനിക്ക് നിന്നെ വേണം…. ഈ കല്യാണമൊക്കെ വെറുമൊരു ചടങ്ങ് മാത്രം…. എന്റെ ഇമേജ് നാലാൾകെടയിൽ തകർത്ത നിന്നെ ഞാൻ വെറുതെ വിടില്ലാ……ഈ അമീൻ എങ്ങനെയാ പകരം ചോദിക്കുന്നെന്ന് കണ്ടോ നീ.. നിന്നെ വെച്ച് തന്നേ 25 അല്ലാ.. അതിന്റെ മുതലും പലിശേം ചേർത്ത് ഉണ്ടാക്കാൻ എനിക്കറിയാം… ”
“ച്ചി… 😠😠”
അവൻ എന്റെ കൂടുതൽ കൂടുതൽ അടുത്ത് വന്നു.. വശ്യമായ ചിരിയോടെ
“അവളില്ലെ.. നിന്റെ ഇക്കാന്റെ പെണ്ണ്.. താഴെ കണ്ടു..അടിപൊളി പീസ് ആണല്ലോ …കൊതിപ്പിക്കുന്നു.. ഈ അമീനെ ഒരുപാട്…. കിട്ടോ.. ഒരു രാത്രിക്ക്… ”
“ഡാ…. ”
ദേഷ്യം കൊണ്ട് എന്റെ അഞ്ചു വിരലുകൾ അവന്റെ മുഖത്തു പതിഞ്ഞു…
“ടീ…..ഇതിനുള്ളത് ഞാൻ തരാം… ഓർത്തോ വെച്ചോ നീ… അമീൻ നിന്റെ ജീവിതം കുട്ടിച്ചോറാക്കിയേ അടങ്ങു… ”
💕💕💕
“അത്രക്കായോ അവൻ.. അവനെ ഞാൻ ”
ഞാൻ പറഞ്ഞതെല്ലാം കേട്ട് ഇക്കാക്ക് ആകെ കലിപ്പ് കേറി.. ഇക്ക എന്തിനോ ഉള്ള പുറപ്പാട് പോലെ പുറത്തേക്ക് പോകാൻ നിന്നതും അയ്ശു പിടിച്ചു നിർത്തി…
“അനു.. നിക്ക്.. എങ്ങോട്ടാ എടുത്ത് ചാടി…. ഇത് ആലോചിച്ചു നീങ്ങണ്ട കാര്യാ…. ”
“അതേ ഇക്കാ… അവൻ നിസാരക്കാരനല്ല…”
“അനു… നമ്മള് ഇപ്പൊ എടുത്തു ചാടി സീൻ വഷളാകുന്നത് ശരിയല്ല… ഉപ്പാക്ക് ഈ ബന്ധത്തിൽ നല്ല താല്പര്യമുണ്ട്…. നമ്മളിപ്പോ എന്ത് ആരോപണം ഉന്നയിച്ചാലും അത് കല്യാണം വേണ്ടാന്നു വെക്കാൻ നമ്മള് പറയുന്ന മുണ്ഡന്തൻ ന്യങ്ങളായി മാത്രമേ കരുതു….കാരണം.. ഈ കേസിൽ അവൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണ്… സത്യാവസ്ഥ തെളിവ് സഹിതം നിരത്തണം.. നൗറി രക്ഷപെടുകേം ചെയ്യും.. അവനെ അകത്താകേം ചെയ്യാം… ”
“അതേ.. നീ പറഞ്ഞത് ശരിയാ… ബുദ്ധിപരമായി നീങ്ങുന്നത് തന്നെയാണ് നല്ലത്… തത്കാലം ഈ കാര്യം നമ്മള് മുന്നാളും അല്ലാതെ വേറെ ആരും അറിയണ്ടാ…. പിന്നെ കല്യണത്തിന് സമ്മതം ആണെന്ന് തന്നേ പറഞ്ഞോ.. അല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലാ.. നിക്കാഹിനു മുൻപ് കിട്ടുന്ന ഗ്യാപ്പിൽ നമ്മള് എല്ലാ സത്യങ്ങളും പുറത്ത് കൊണ്ട് വരും.. ഇക്ക ഒരിക്കലും നിന്നെ അവന്റെ വലയിൽ ചാടിക്കില്ലാ… ”
“എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്.. നിങ്ങള് പറയുന്ന പോലെ .. ഞാൻ കൂടെ ഉണ്ടാകും… ”
അങ്ങനെ അമീനെ കുടുക്കാനുള്ള പന്തതികൾ ഞങ്ങള് ആസൂത്രണം ചെയ്തു… അതിന്റെ ഭാഗമായി നൗറി msc ചെയ്ത എറണാകുളത് ഉള്ള കോളേജിൽ അവനെ പറ്റി അന്യോഷിക്കാൻ ഞങ്ങള് പുറപ്പെട്ടു……
വീട്ടിൽ ഒരുമിച്ച് ഒരു ടൂർ പോകാണ് എന്നാണ് പറഞ്ഞത്….
💕💕💕
കോളേജിൽ അന്യോഷിച്ചെങ്കിലും പ്രതേകിച്ചു ഒരു തുമ്പും കിട്ടിയില്ലാ… എല്ലാവരുടെയും അഭിപ്രായം…
” അമീൻ നല്ല കൊച്ചനാ… അവനോട് അസൂയ ഉള്ളവർ ഒരോന്ന് പറഞ്ഞുണ്ടാകുന്നതല്ലേ… അതല്ലേ കോടതി അവനെ വെറുതെ വിട്ടത്… ”
“അമീൻ ഇക്ക അങ്ങനെ ഒന്നും ചെയ്യില്ലാ.. പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറുന്നത് എന്തിന് നോക്കുന്നത് പോലും ഞങ്ങളിത് വരെ കണ്ടിട്ടില്ലാ…. ”
“ഞങ്ങള് ഇക്കാന്റെ വലിയ ഫാനാ.. ഇകാനോട് ഇഷ്ട്ടം തോന്നാത്തവർ ഈ ക്യാമ്പസിൽ ഉണ്ടാകില്ല……ഇക്കാന്റെ ഇമേജ് തകർക്കാൻ കുറച്ചു പേർ ശ്രമിച്ചു.. അത്താണി കേസും കോടതിയുമൊക്കെ…. ഇക്ക ആണത് ചെയ്തതെന്ന് ഞങ്ങള് ഒരിക്കലും വിശ്വസിക്കുന്നില്ല… ”
ഒരു കോളേജ് മുഴുവൻ അവനെ സപ്പോർട്ട് ചെയ്ത് നിക്കുമ്പോ ഞങ്ങളെങ്ങനെ ഇത് തെളിയിക്കും…ഒരു പിടിയുമില്ല….. നിരാശരായി മടങ്ങാൻ നിക്കുമ്പഴാണ് പെട്ടന്ന് പിന്നില് നിന്ന് ഒരു പെൺകുട്ടി ഞങ്ങളെ വിളിച്ചത്…. അവളെ കണ്ടപ്പോൾ അവൾക് ഞങ്ങളോട് എന്തൊക്കെയോ പറയാനുണ്ടന്ന് മനസ്സിലായി…. ഞങ്ങള് അവളോട് മാറി നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. ഇത് കൊണ്ട് അവൾക് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തു…
അവള് നിത്യയുടെ ഫ്രണ്ട് ആണ്….അതിഥി .. അവർ ഹോസ്റ്റലിൽ ഒരുമിച്ച് ഒരു റൂമിൽ ആയിരുന്നു….അമീൻ ഒരു സുഹൃത്തന്ന രീതിയിലാണ് അവരോട് അടുപ്പം ഭാവിച്ചത്.. വഴിയേ അമീനും നിത്യയും തമ്മിലുള്ള അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയപ്പോ അതിഥി കുറേ എതിർത്തതാണ്…എന്തന്നാൽ അമീൻ അവരുടെ ഇഷ്ട്ടം പുറത്തു പറയാൻ തയ്യാറല്ലായിരുന്നു…അത്കൊണ്ട് തന്നേ ഇത് നല്ലതിനല്ലന്ന് അതിഥിക്ക് തോന്നി ..പിന്നീട് അവൾ അതിഥിയോട് ഒരു അകലം പാലിച്ചു… ഒരു ദിവസം അവള് വീട്ടിലേക്ക് എന്ന് പറഞ്ഞു പോയിട്ട് പിന്നീട് കോളേജിലേക്ക് വന്നതേ ഇല്ലാ…..ഒരു മാസത്തിനു ശേഷം അവളെ കാണാൻ അതിഥി പോയപ്പഴാണ് അറിയുന്നത് അവള് പ്രെഗ്നന്റ് ആണെന്നും അതിനുത്തരവാദി അമീൻ ആണെന്നും…അമീൻ അവളെ ചതിക്കുകയാണെന്നറിയാൻ അവൾക് ഇത്രയും സമയം വേണ്ടി വന്നു .. ഈ വിവരം അമീൻ അറിഞ്ഞാൽ അവൻ തന്നേ സ്വീകരിക്കുമെന്ന ഉറപ്പ് തനിക്കുണ്ട് എന്നാണ് അന്ന് നിത്യ പറഞ്ഞത്… പിന്നീട് അറിഞ്ഞത് അമീൻ അവളെ അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല എന്നാണ് ….അവൻ പറഞ്ഞത്… “എങ്ങാനും ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ടങ്കിൽ ക്യാഷ് എത്രയാണെന്ന് വെച്ചാല് തരാം.. പോയി അബോർഷൻ ചെയ്യ്.. അല്ലാതെ ഇവിടെ കിടന്നു മോങ്ങിയിട്ട് ഒരു കാര്യോല്ലാ… ഇത് നാലാളെ അറിയിച്ചു എന്നേ നാറ്റിക്കാനാണ് പരിപാടി എങ്കിൽ ഈ അമീനെ അറിയാല്ലോ.. ഇത്പോലെ ഒരുപാട് എണ്ണത്തിനെ കണ്ടതാ.. അതിൽ ഒരണ്ണം മാത്രമാണ് നീ…. തീർത്തു കളയും… ”
കോടതിയിൽ കേസ് നടന്നപ്പോ എന്ത് കൊണ്ട് ഇതൊക്കെ അന്ന് പറഞ്ഞില്ലാ എന്ന് ചോദിച്ചപ്പോൾ
“അന്ന് കോടതിയിൽ കേസ് നടന്നപ്പോ മിണ്ടാതിരുന്നത് പേടിച്ചിട്ടാണ്.. അവൻ എന്നേ എന്തെകിലും ചെയ്താലോ..ഇത്രയും നാൾ മനസ്സ് വിങ്ങിയാണ് ജീവിച്ചത്… പക്ഷേ ഇനി അതില്ലാ.. എന്റെ നിത്യക്ക് നീതി ലഭിക്കണം… അവൻ അഴി എണ്ണം… തെളിവായി എന്റെ കയ്യില് നിത്യയുടെ ഡയറി ഉണ്ട്.. അതിൽ നിങ്ങൾക് ആവശ്യമുള്ള എല്ലാമുണ്ട്…..”
“അപ്പൊ അമീനെ പൂട്ടാനുള്ള തെളിവുകളായി….. അതിഥി മൊഴി നൽകാമെന്ന് സമ്മതിച്ച സ്ഥിതിക്ക് കേസ് റീഓപ്പൺ ചെയ്ത് അവന്റെ കള്ളികളൊക്കെ വെളിച്ചത് കൊണ്ട് വരാം… ” (നൗറീൻ )
“അത് കൊണ്ടായില്ല…. ഇനി അവൻറെ കമ്പനി വരെ ഒന്ന് പോണം….കാക്കനാടുള്ള ……അവിടുന്നും വല്ലതും അറിയാതിരിക്കില്ലാ…. ”
“അതേ…. അനു പോയിട്ട് വാ.. ഞങ്ങള് ഹോട്ടലിൽ ഉണ്ടാകും…. ”
“ഓക്കേ.. അതിഥി.. താൻ ഒന്ന് കൊണ്ടും പേടിക്കണ്ട…. ഞങ്ങള് വിളിക്കാം.. താൻ അപ്പോൾ വന്നു കോടതിയിൽ മൊഴി നൽകിയാൽ മതി… ”
“ഓക്കേ… ”
💕💕💕
അയ്ശൂനേം നൗറിയെം ഹോട്ടലിൽ ആക്കി ഞാൻ അമീന്റെ കമ്പനിയിലേക് പുറപ്പെട്ടു… അവൻ അവിടെ ഇല്ലാ എന്ന ഉറപ്പിലാണ് ചെന്നത്….. അവിടത്തെ ചീഫ് എക്സിക്യൂട്ടീവ് മാനേജർ ആയ Mr. ആദിൽനെ എനിക്ക് മുൻ പരിചയമുണ്ട്….കല്യാണത്തിന് വിളിക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ലായിരുന്നല്ലോ.. അത് കൊണ്ട് അയ്ശുനെ അവൻ കണ്ടിട്ടില്ലാ…..അയ്ശുനെ കൂടെ കൂട്ടമായിരുന്നെന്ന് എനിക്കപ്പോൾ തോന്നി… എന്തായാലും വന്ന കാര്യം നടക്കട്ടെ.. കൂടികാഴ്ച്ച പിന്നീട് ഒരിക്കൽ ആവാമല്ലോ…
ആദിൽ വിശ്വസിക്കാവുന്നവനാണ്… അത് കൊണ്ട് തന്നേ അമീനെ കുറിച്ച് ചോദിച്ചറിയാൻ ഇതിലും പറ്റിയ ഒരാള് വേറെ ഇല്ലാ…
“ഡാ ഇതൊക്കെയാണ് കാര്യങ്ങൾ… അമീനെ കുറിച്ച് നിനക്കെന്താണ് അഭിപ്രായം…? ”
“അമീൻ ആള് ഡീസന്റ് അല്ലാന്നു എനിക്കും അറിയാം… ഇവിടത്തെ ടു ഇയർ വർക്കിഗ് എക്സ്പീരിയൻസ് വെച്ച് ഇവിടുത്തെ male എംപ്ലോയീസ്നോടുള്ള അവന്റെ പെരുമാറ്റം വളരെ rough ആണ്.. തിരിച്ചു females ആണങ്കിൽ ഒലിപ്പീരും പഞ്ചാരയും… ഒരുപാട് female സ്റ്റാഫ്സിന്റെ കംപ്ലൈന്റ്റ്‌സ് സ്ഥിരം അവനെ പറ്റി കേൾക്കാറുണ്ട്…എന്നിട്ടെന്താ കാര്യം.. അവന്റെ കമ്പനി അല്ലേ.. അവന്ക് എതിരെ ആരെങ്കിലും ആക്ഷൻ എടുക്കോ…ഒട്ടും സഹിക്കാത്തവർ റിസൈൻ ചെയ്യും.. അല്ലാത്തവർ അവന്റെ ഇച്ചകൾക്ക് വഴങ്ങി കൊടുക്കും… അത്ര തന്നേ….. ”
“ഓക്കേ.. ഡാ.. താങ്ക്സ്…”
💕💕💕
രണ്ടു ദിവസത്തെ പാച്ചിലിനൊടുവിൽ അമീനെതിരെ ഞങ്ങള് തെളിവുകൾ കണ്ടത്തി… ഒരു വക്കീലിനെ വിളിച്ചു നിത്യ കേസ് reopen ന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഏർപ്പാടാക്കി…..
രണ്ട് ദിവസം കൂടി ഒള്ളൂ ഇനി ഫസ്റ്റ് ഹിയറിങ് ന്ന്…. അതിഥിയേ വിവരം അറിയിച്ചിരുന്നു… അവള് അന്ന് തന്നേ ഇങ്ങോട്ട് പുറപ്പെട്ടതുമാണ്……പക്ഷേ .. പിന്നീട് അവളെ വിളിച്ചിട്ട് കിട്ടിയതുമില്ല…
ഞങ്ങൾക് ആകെ ടെൻഷൻ ആയി…. അവളെ ഇനി അമീൻ വല്ലതും??? ഫോൺ trace ചെയ്തപ്പോ തൊട്ടടുത്ത ടവറിൽ സിഗ്നൽ കട്ടായതായി മനസ്സിലായി….. മിക്കവാറും അവൻ അവളെ മാറ്റിയതാവും…കേസ് reopen ആയതും അവന്ന് ഹാജർ ആവാനുള്ള നോട്ടീസും കിട്ടിക്കാണും… അവള് വന്നു മൊഴി നൽകിയാൽ അവന്ന് അത് ആപത്താണന്ന് അവനറിയാം…കോടതിയിൽ അതിഥി വന്നില്ലെങ്കിൽ ഇത്രയും കഷ്ട്ടപെട്ടതെല്ലാം വെറുതെ ആവും….
എന്തെങ്കിലുമൊന്ന് ചെയ്തേ പറ്റു . അവസാനം അവൻ സ്ഥിരം പോകാറുള്ള അവൻറെ വീടിന് ഒരു മൂന്നാലു കിലോമീറ്റർ അകലെയുള്ള ഗസ്റ്റ് ഹൌസ് ഒന്ന് അരിച്ചു പെറുക്കാൻ ഞങ്ങള് തീരുമാനിച്ചു.. അതിന് വേണ്ടി അവനെ കുറച്ചു നേരം മാറ്റി നിർത്താൻ ഞങ്ങള് ഒരു ഐഡിയ കണ്ടു പിടിച്ചു…
” നൗറീൻ.. നീ അമീനുമായി ഒരു മീറ്റിംഗ് വെക്കണം.. ”
“ഞാനോ… !! ”
“അതേ.. നീ അവന്ന് ഫോൺ ചെയ്ത് പറ.. അയ്ശുന്നേ സെറ്റ് ആക്കിത്തരാം..കാര്യങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്യണം .. റോയൽ റെസ്റ്റുരെന്റിൽ കാലത്ത് പത്തു മണിക്ക് വരാൻ പറ… ”
“അവൻ വരോ..? ”
“വരും.. അയ്ശുവിൽ അവന്ന് താല്പര്യം ഉണ്ടന്നല്ലേ ഇജ്ജ് പറഞ്ഞേ.. അപ്പൊ അവൻ തീർച്ചയായും വരും…ആ ടൈം കൊണ്ട് അവന്റെ വീട്ടിൽ ഞങ്ങള് കയറും . ”
അങ്ങനെ മനസ്സില്ലാ മനസ്സോടെ നൗറി അവന്ന് വിളിച്ചു.. അവൻ കേട്ട പാടെ വരാമെന്നു സമ്മതിച്ചു….
💕💕💕
അടുത്ത ദിവസം ,
ഞാനും അനുവും അമീന്റെ ഗസ്റ്റ് ഹൗസിന്ന് തൊട്ടടുത്തുള്ള റോഡിൽ കാത്തു നിന്നു.. അവന്റെ വണ്ടി വീട്ടിൽ നിന്ന് പോകുന്ന കണ്ടതും ഞങ്ങള് ആരും കാണാതെ അകത്ത് കടന്നു.. പക്ഷേ… വീട് മൊത്തം അരിച്ചു പെറുക്കിയിട്ടും അതിഥിയേ അവിടെ എങ്ങും കണ്ടില്ലാ… അവൻ ഗസ്റ്റ് ഹൌസിൽ അതിഥിയേ പൂട്ടിയിട്ട് കാണുമെന്നാണ് ഞങ്ങള് വിചാരിച്ചത്….. ഒടുവിൽ തിരിച്ചു പോകാൻ നിന്നതും വീടിനു പിന്നാമ്പറത്തുള്ള തൊടിയിൽ ഒരു പട്ടി എന്തോ കടിച്ചു വലിക്കുന്നത് ശ്രദ്ധയിൽപെട്ടു……
അടുത്ത് ചെന്ന് നോക്കിയതും അവിടെ മണ്ണ് ഇളകിയതായി കണ്ടു… പട്ടി കടിച്ചു വലിക്കുന്നവാട്ടെ ഒരു വസ്ത്രത്തിന്റെ അറ്റവും.. ഞാൻ വേഗം അനുവിനെ വിളിച്ചു.. എനിക്കെന്തോ പന്തികേട് തോന്നി….. ഇനി അമീൻ അവളെ.. !!! റബ്ബേ.. അങ്ങനെ ഒന്നും സംഭവിക്കല്ലേ.. ഞങ്ങളെ വിശ്വസിച്ചു എല്ലാം തുറന്നു പറഞ്ഞ കൊച്ചാ.. കൈ വിടല്ലേ നാഥാ…. ഞാൻ മനമുരുകി പ്രാർത്ഥിച്ചു….
അനു വേഗം പോലീസിനെ അറീച്ചു…. നൗറിക്ക് മെസ്സേജ് അയച്ചു എത്രയും വേഗം അവിടുന്ന് തിരിച്ചു പോരാൻ പറഞ്ഞു….
പിന്നീട് ആകെ ബഹളമായി….നാട്ടുകാർ കൂടി… പോലീസ് വന്നു അവിടം കുഴിച്ചു….കരുതിയത് പോലെ ഒരു ബോഡി പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞതാണ് പോലീസ് പുറത്തെടുത്തത് …
കവർ കെട്ടയിച്ചതും എനിക്ക് തല ചുറ്റുന്ന പോലെ തോന്നി… അതിഥിയുടെ ശരീരം പ്രതീക്ഷിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ സ്ഥാനത് ഇന്റെ ഇഷ ആയിരുന്നു..!!!! ജീർണ്ണിച്ച് ഒന്നര ആഴ്ചയോളം പഴക്കമുള്ള ആ ശരീരത്തിൽ നിന്ന് കിട്ടിയ കുരിശു വെച്ച കൊന്തയും കയ്യിലെ ഇഷ എന്നെഴുതിയ മോതിരവും കണ്ടു ഞാൻ ബോധം കേട്ട് വീണു….
അയ്ശുനെ ഞാൻ എടുത്ത് കൊണ്ട് പോയി കാറിൽ ഇരുത്തി.. മുഖത്തു വെള്ളം തെളിച്ചു… ബോധം വന്നതും എന്റെ ഷർട്ടിൽ മുഖം പൂഴ്ത്തി അവള് പൊട്ടിക്കരഞ്ഞു…
ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാഴ്ച്ച ആയിരുന്നത്…. അവള് തിരിച്ചു വരുമെന്ന് തന്നെയാണ് കരുതിയത്…. പക്ഷേ നിന്നെ ഇങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വന്നല്ലോ ഇഷാ….. ഇത് ഞാനെങ്ങനെ സഹിക്കും….. നിന്റെ അമ്മ…ആ പാവത്തിനോട് ഞാൻ എന്ത് പറയും…. ഇത് കേട്ടാ താങ്ങാനാവോ അവർക്ക്…. എനിക്ക് കരച്ചിൽ അടക്കാനായില്ല…..ഏങ്ങലടച്ച് ഓരോന്ന് പുലമ്പുന്ന എന്നേ അനു സമാധാനിപ്പിച്ചു…
പോസ്റ്റ് മോട്ടത്തിനായി ബോഡി അവർ വെള്ളയിൽ പൊതിഞ്ഞു ആംബുലൻസിൽ കൊണ്ട് പോയി….. അനു എന്നേ വീട്ടിലേക്ക് കൊണ്ട് പോന്നു…. എല്ലാ procedures ഉം കഴിഞ്ഞ് നാളെ ഉച്ചക്കെ ബോഡി വേണ്ടപ്പെട്ടവർക് വിട്ടു കൊടുക്കു….
അമീനെ പോലീസ് അറസ്റ്റ് ചെയ്തു……തെളിവുകൾ എല്ലാം അവനെതിരായിരുന്നു…ഇഷയേ മിസ് ആയ മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അവൻ അവിടെ വന്നതായി അറിഞ്ഞു ..ഇഷയെ വശീകരിച്ചു ട്രാപ്പിലാക്കിയതാവാം എന്ന നിഗമനത്തിലാണ് പോലീസ് … അവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അതിഥിയേ തൊട്ടടുത്ത ഏതോ പൊളിഞ്ഞ ബിൽഡിംഗിൽ കെട്ടിയിട്ട നിലയിൽ കണ്ടത്തി…. നിത്യയുടെ ആത്മഹത്യാക്ക് കാരണവും താനാണെന്ന് അവൻ ഇതിനോടകം കുറ്റ സമ്മതം നടത്തി…. പക്ഷേ.. എത്ര ചോദിച്ചിട്ടും ഇഷയെ കൊന്നത് അവനാണെന്ന് സമ്മതിച്ചു തരുന്നില്ലാ…..അവന്ന് അവളെ അറിയുക പോലുമില്ലന്നാണ് പറയുന്നത്….
ഇഷയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അടിവയറ്റിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം…. വെല്ല കത്തിയോ കടാര കൊണ്ടോ കുത്തിയതാവാം……മറ്റു കാര്യമായ പരിക്കുകളോ ക്ഷതമോ ബലപ്രയോങ്ങളുടെ ലക്ഷണമോ ഇല്ലതാനും…..
പോസ്റ്റ് മാർട്ടം കഴിഞ്ഞു ബോഡി ഇഷയുടെ വീട്ടുകാർക്ക് വിട്ടു കൊടുത്തു… പോലീസ് ഇതിനോടകം അവരെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു….. അമ്മച്ചിയുടെ തളർന്ന കണ്ണീർ വാർന്ന മുഖം കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു….
” എന്റെ മോളേ….. നീ അമ്മച്ചിയുടെ അടുത്തേയ്ക്ക് വരാമെന്നു പറഞ്ഞു പോയതല്ലേ.. എന്നിട്ട് എന്നേ ഒറ്റക്കാക്കി നീ ….എന്റെ മോളോട് ആർക്കീ ക്രൂരത ചെയ്യാൻ തോന്നി…….മോളേ…ഇനി ഞാൻ ആർക്ക് വേണ്ടി ജീവിക്കും….. ”
അവരുടെ അലമുറ ആ ഹോസ്പിറ്റൽ പരിസരത്തു ഉയർന്നു കേട്ടു……ഇഷയുടെ ബോഡി അന്ത്യ കര്മങ്ങള്ക് വേണ്ടി അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി…
എങ്കിലും ആ വൃത്തിക്കെട്ടവൻ എന്റെ ഇഷയോട് ഇങ്ങനെ ചെയ്തല്ലോ…. ഇപ്പളും വിശ്വസിക്കാനാവുന്നില്ല അവള് മരിച്ചുവെന്ന് .. എന്റെ കൂടെ തന്നേ ഉണ്ട് അവള് ……അങ്ങനെ വിശ്വസിക്കാനേ എനിക്ക് കഴിയുന്നുള്ളു… എന്തായാലും കല്യാണം മുടങ്ങി.. ഇഷയുടെ അമ്മയെ ഞങ്ങള് കാണാൻ പോയിരുന്നു.. എന്ത് പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിക്കും എന്നനിക്കറിയില്ലായിരുന്നു…പിന്നീട് അവരെ അവരുടെ ആങ്ങള ഫോറിൻ ലേക്ക് കൊണ്ട് പോകുകയാണ് എന്നാണ് അറിഞ്ഞത്…
ഒരാഴച്ചക് ശേഷം വീണ്ടും കോടതി കൂടി.. കോടതിയിൽ അതിഥി അമീനെതിരെ മൊഴി നൽകി…. നിത്യയുടെ ഡയറിയും പിന്നെ അമീന്റെ കമ്പനിയിലെ പല സ്‌ത്രീകളുടെയും മൊഴികൾ അമീനെതിരെയുള്ള പൂട്ട് സ്ട്രോങ്ങ് ആക്കി…. ഒടുവിൽ അമീന്റെ ചെയ്തികളാൽ ജീവിതം നശിച്ച നഷ്ട്ടപ്പെട്ടവരിൽ എന്റെ ഇഷയുടെ പേരും കൂട്ടി ചേർത്തു……പ്രതി ചെയ്ത കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ അവൻ യാതൊരു വിധ ദയയും അർഹിക്കുന്നില്ലന്നും ഒരു ഇളവുകളും കോടതിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ലന്നും അത് കൊണ്ട് തന്നേ ജീവപര്യന്തം കഠിന തടവും പിഴയും ഇഷയുടെയും നിത്യയുടേയും വീട്ടുകാർക് 35 ലക്ഷം വീതവും കൊടുക്കാൻ കോടതി വിധി എഴുതി…..
💕💕💕
രണ്ടീസം കഴിഞ്ഞപ്പോ അമീന്റെ ബാപ്പന്റെ ഒരു കാൾ ഉണ്ടായിരുന്നു…. അദ്ദേഹം അമീനെ ജയിലിൽ കാണാൻ ചെന്നപ്പോ അമീൻ ഞങ്ങളെ ഒന്ന് കാണണം എന്ന് പറഞ്ഞു .. ഞങ്ങളോട് ഒന്ന് അവിടം വരെ ചെല്ലാൻ പറഞ്ഞായിരുന്നു അദ്ദേഹം വിളിച്ചത്.. മനസ്സില്ലാ മനസ്സോടെ ഞങ്ങള് പോയി…..
അവിടെ എത്തി അമീനെ കണ്ടു….
” നിങ്ങൾ പ്ലീസ്… എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം….. ഞാനല്ല ഇഷയെ കൊന്നത്… എനിക്കാ കൊച്ചിനെ അറിയപോലും ഇല്ലാ… ”
“നിനക്ക് വേറെ ഒന്നും പറയാനില്ലേ…. ”
“നിങ്ങളൊന്ന് വിശ്വാസിക്ക്.. ശരിയാ.. ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.. ന്യായീകരിക്കുന്നില്ല…. നിത്യയുടെ ആത്മഹത്യക്കും അതിഥിയേ തടവിലാക്കിയതിനുമെല്ലാം കാരണക്കാരൻ ഞാൻ ആണ്.. സമ്മതിച്ചു.. പക്ഷേ.. ഇത് ചെയ്യാത്ത കുറ്റമാണ്….. ഇഷയെ കൊന്നത് ഞാനല്ലന്ന് തെളിഞ്ഞു എനിക്ക് ശിക്ഷയിൽ ഇളവ് കിട്ടാനൊന്നുമല്ലാ…. പക്ഷേ… നിങ്ങളത് അറിയണം… ”
“എന്താണ് നിനക്ക് ഞങ്ങളോട് പറയാനുളേ.. ”
“നിങ്ങൾ പറഞ്ഞ ഒന്നരാഴ്ചക്ക് മുൻപ് ഒരീസം രാത്രി എന്റെ ഡോഗി കുരക്കുന്ന കേട്ട് ഞാൻ ഉണർന്നപ്പോ ഗസ്റ്റ് ഹൊസ്സിന്റെ വളപ്പിൽ ഒരു ആൾപ്പെരുമാറ്റം ഉള്ളപ്പോലെ എനിക്ക് തോന്നി …..പിറ്റേ ദിവസം ഡോഗി എന്തോ കടിച്ചു വലിക്കുന്ന കണ്ടു നോക്കിയപ്പോ എന്തോ ഒരു ലോകറ്റിന്റെ പകുതി ആയിരുന്നത്..അത് എന്റെ അല്ലാ .. ഞാൻ അത് അന്ന് അത്ര കാര്യമാക്കിയില്ല… അത് ആ പൂച്ചട്ടികെടുത്തായി വലിച്ചെറിയേം ചെയ്തു…പിന്നെ ഡോഗിയുടെ കഴുത്തിന് മുറിവേറ്റിരുന്നു .. ഇതിപ്പോ പറയാൻ കാരണം എനിക്കിതൊക്കെ ഇഷയുമായി ബന്ധമുള്ള പോലെ ഒരു തോന്നൽ..ആ ലോകറ്റ് ചിലപ്പോ തലേ ദിവസം വന്നവരിൽ ആരുടെ എങ്കിലും ആണെങ്കിലോ…ഡോഗി ആക്രമിക്കാമിക്കാൻ ശ്രമിച്ചപ്പോ അവർ എന്തെങ്കിലും ചെയ്തതാവാം ….ഞാൻ പിന്നെ ഗസ്റ്റ് ഹൊസ്സിലേക്ക് വന്നിട്ടുമില്ല .. ”
“താൻ പറഞ്ഞത് ഞങ്ങളെങ്ങനെ വിശ്വസിക്കും…? ”
“നിങ്ങള് അവിടെ ചെന്ന് ആ മുറ്റത് ഒന്ന് നോക്ക് .. ആ ലോകറ്റ് അവിടെ എങ്ങാനും കിടപ്പുണ്ടാവും… ഇതിൽ കൂടുതൽ തെളിവ് എന്റെ കയ്യിലില്ല.. നിങ്ങള് വിശ്വസിക്കണം… ഞാൻ പറഞ്ഞതൊക്കെ സത്യമാണ്… ”
“ഇതൊന്നും പോലീസ് നോട് പറഞ്ഞില്ലേ.. ”
“പറഞ്ഞിരുന്നു.. ഒരുപാട് തവണ.. അവർ വിശ്വസിക്കാൻ കൂട്ടാക്കണ്ടേ… ഞാൻ മെനഞ്ഞെടുത്ത കഥയാണന്നാ അവർ പറേണെ…നിങ്ങളങ്കിലും വിശ്വസിക്കണം.. വേറെ ആരെയും എനിക്ക് ബോധിപ്പിക്കാനില്ലാ…. ”
അവൻ പറഞ്ഞത് മുഴുവനായും തള്ളികളായാൻ തോന്നിയില്ലാ… അനസിന്ന് വിശ്വാസം വന്നിട്ടില്ലാ… പക്ഷേ.. എനിക്കെന്തൊക്കെയോ ഒരു സംശയം.. ചിലപ്പോ അവൻ പറഞ്ഞത് സത്യമാണങ്കിലോ…?? ഞാൻ എന്റെ സംശയങ്ങൾ ക്ലിയർ ചെയ്യാൻ തന്നേ തീരുമാനിച്ചു….
അനസിനെ കൂട്ടാതെ ഞാൻ അവന്റെ ഗെസ്റ് ഹൌസിൽ പോയി അവൻ പറഞ്ഞപോലെ മുറ്റമൊക്കെ തിരഞ്ഞു.. ഒടുക്കം പൂച്ചട്ടിക്കടിയിൽ മറഞ്ഞു കിടക്കുന്ന വിതം മണ്ണ് പറ്റിയ ഒരു ലോകറ്റ് എനിക്ക് കിട്ടി.. അപ്പൊ അവൻ പറഞ്ഞത് സത്യം തന്നേ…. അപ്പൊ ഇതാരുടെ ആയിരിക്കും…. ആരുടെ ആണെന്ന് എങ്ങനെ കണ്ടു പിടിക്കും..?? അപ്പൊ മനസ്സില് ഒരു ഉപായം തെളിഞ്ഞു.. ഞാൻ നേരെ ഇഷയെ മീറ്റ് ചെയ്ത മാളിലേക്ക് വിട്ടു… ഞങ്ങള് കോഫി കുടിച്ച ഷോപ്പിൽ കേറി ബില്ലിംഗ് ചെയ്യുന്ന ആളുടെ അടുത്ത് ചെന്ന് അന്യോഷിച്ചു… അദ്ദേഹമാണല്ലോ ഇഷയെ ഒരാള് കൊണ്ട് പോകുന്നത് കണ്ടത്…
“ചേട്ടാ. .ചേട്ടന് എന്നേ ഓർമ ഉണ്ടോ…? അന്ന് എന്റെ സുഹൃത്തിനെ കാണാനില്ലാന്ന് പറഞ്ഞു സാർടെ അടുത്ത് ചോദിച്ചില്ലേ… ഒരു പയ്യന്റെ കൂടെ അവള് പോകുന്ന കണ്ടു എന്ന് സാർ പറഞ്ഞില്ലേ… ”
“ആ…അതിന്ന്..? ”
“ദാ … ഈ ഫോട്ടോയിലെ ആളാണോ അതെന്നു നോക്കിയേ… ”
ഞാൻ അമീന്റെ ഫോട്ടോ അയാളെ കാണിച്ചു…
“ഏയ്..ഈ കൊച്ചനൊന്നും അല്ലാ….”
“മുഖം കണ്ടോ…? ”
“ഇല്ലാ.. മുഖം ഓർക്കുന്നില്ലാ….പക്ഷേ.. ആ പയ്യന് നല്ല നീളമുണ്ടായിരുന്നു….”
“ഹമ്മ്. ..ശരി ..ഇതെവിടേലും കണ്ടതായി ഓർക്കുന്നോ…”
ഞാന്‍ ആ ലോകറ്റ് അയാളെ കാണിച്ചു. …
“ഇത്. …..ആ…ഇതാ പയ്യന്റെ കഴുത്തില്‍ കണ്ടപോലെ….എന്റെ ഓര്‍മ ശരിയാണങ്കി അവന്റെ അടുത്ത് തന്നെയാ കണ്ടത്….”
അപ്പോള്‍ ഒരു കാര്യം വ്യക്തമായി. …അമീന്‍ അല്ല ഇഷയേ കൊന്നത്….ആരാണോ ഇഷയേ ഇവിടുന്നു കൊണ്ട് പോയത് അവനാണ് അത് ചെയ്തത്. ..എന്നാലും ആരായിരിക്കും അത്….?? എന്തിനായിരിക്കും….??? ഈ ഒരു ലോകറ്റ് മാത്രം വെച്ച് ഞാന്‍ എങ്ങനെ കണ്ട് പിടിക്കും. ..??
” ചേട്ടാ. …ഇവിടെ സിസിടിവി ഇല്ലേ…അന്നത്തേ ദ്രിഷ്യങ്ങൾ എന്നേ ഒന്ന് കാണിക്കോ….”
“അന്ന് സിസിടിവിക്ക് എന്തോ പ്രശ്നം ഇണ്ടായിരുന്നൂ….കണക്ഷൻ ഇളകി ഇരിക്കുവായിരുന്നൂ…..പിന്നീട് ശരിയാക്കി…”
“ഓഹ്….”
അതും അവന്റെ പണി തന്നെയാവും..അപ്പൊ വെൽ പ്ളാന്ട് ആയിരുന്നു. ..എന്തിന്..?? ആര്…?? ചോദ്യങ്ങൾ മാത്രം ബാക്കി. ..
💕💕💕
ഒരാഴ്ചക്ക് ശേഷമുള്ള ഒരു രാവിലെ….
” ഇന്നെന്താ ഉമ്മ സ്പെഷ്യൽ…?? ”
” പത്തിരിയും കോഴിക്കറിയും… പിന്നെ ആ ചായ ഇട്ടത് അയ്ശു ആണ് ട്ടോ… ”
“അയ്ശു.. ഇജ്ജോ…. !!! എന്തിനാണ് ഇജ്ജിങ്ങനത്തേ സാഹസത്തിനൊക്കെ മുതിരുന്നേ…ഹഹഹ… ഇതൊക്കെ അനക്ക് എടുത്താ പൊങ്ങോ…. ”
“അനു.. വേണ്ടാ…. എന്റെ ചായക്ക് എന്താ ഒരു പ്രശ്നം..🙁..?? ”
” മോളെ.. അവൻ ചുമ്മാ.. ഇങ്ങള് കഴിക്ക്…. ”
“ഇത്രയും നല്ല ചായ ഇന്റെ മോളല്ലാതെ വേറെ ആരാ ഇണ്ടാകാ… ”
ഉപ്പ അയിശുവിന്റെ കൂടെ നിന്നു…
“ഹ്മ്മ്മ്… അല്ലേലും ഉപ്പാക്കും ഉമ്മക്കും അയ്ശു കഴിഞ്ഞല്ലേ വേറെ ആളോള്ളൂ… ”
“നോ ഇക്ക… ”
“നൗറി.. ഇജ്ജെങ്കിലും ഇന്റെ കൂടെ ഉണ്ടല്ലോ… ”
“അതല്ലാ.. എനിക്കും അയ്ശു കഴിഞ്ഞൊള്ളു ഇക്ക എന്നാ പറയാൻ വന്നേ.. ഹഹഹ…. ”
“😡😡😡…”
കുറച്ചു കഴിച്ചതും അയ്ഷക് എന്തോ വിമ്മിഷ്ടം പോലെ… അവള് എണീറ്റ് വാഷ് ബേസിൽ പോയി ഓക്കാനിക്കാൻ തുടങ്ങി…
“ഇതിപ്പോ എന്താ കഥാ..?? വയറ്റിൽ പിടിക്കാനായിട്ട് ഒന്നും കഴിച്ചില്ലല്ലോ… ”
“ഹ്മ്മ്മ്മ് മ്മ്മ്മ്മ്….. ”
നൗറി അനൂനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു….
“എന്താടി.. ഒരു അർത്ഥം വെച്ചുള്ള നോട്ടം…. ”
“ഉമ്മാ.. ഒരാളിവിടെ ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ…. ”
എനിക്കൊന്നും മനസ്സിലായില്ല.. ഉമ്മയും അയിഷുവും ഇത് കേട്ട് ചിരിക്കുന്നുണ്ട്…
“രണ്ടീസായി ഞാൻ ശ്രദ്ധിക്കുന്നു.. ഒരു തളർച്ചയും ഷീണവും… രണ്ടാളും പോയി ഒന്ന് ഡോക്ടറെകാണ്…. ”
“എന്തിനാ ഉമ്മാ… ഇങ്ങള് തെളിച്ചു പറ… ”
“ഡാ… ഞങ്ങൾക്കൊരു പേരക്കുട്ടി വരാൻ പോണുന്ന്… ”
അത് കേട്ടതും ഞാൻ അയ്ശുനെ നോക്കി… അവള് നാണം കൊണ്ട് അകത്തേക്ക് ഓടി പോയി….
ഞാൻ വേഗം റൂമിൽ ചെന്ന് അയ്ശൂനെ വാരി എടുത്തു വട്ടം കറങ്ങി…
” അനു… എന്താ ഈ ചെയ്യുന്നേ… നിലത്ത് ഇറക്ക് എന്നേ…. ”
അനു എന്നേ നിലത്ത് ഇറക്കി കെട്ടി പിടിച്ചു..
” അയ്ശു.. ഞാൻ എത്ര സന്തോഷത്തിൽ ആണെന്നോ…നമുക്കിടയിലേക്ക് ഒരാളും കൂടി വരുവാ എന്ന് കേട്ടപ്പോ.. ”
“ഞാനും അതേ അനു….”
അങ്ങനെ ഞങ്ങള് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു….. അവിടുത്തെ ഗയ്നക്കോളജിസ്‌റ്റ് dr. വിമല യുടെ അടുത്താണ് ഞങ്ങൾ അപ്പോയ്ന്റ്മെന്റ് എടുത്തത്…..
dr ചെക്ക് ചെയ്ത് റിസൾട്ട് കിട്ടുന്നവരെ അക്ഷമരായി ഞങ്ങളിരുന്നു…
“സോറി… അത് ഗ്യാസോ മറ്റോ ആവും….രാവിലത്തെ ഭക്ഷണം പറ്റാത്തത് ആവും.. ഞാൻ എന്തായാലും മെഡിസിൻ എഴുതാം….. ”
അത് കേട്ടതും പ്രതീക്ഷ വെച്ച് ഞങ്ങൾ നെയ്ത കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് താഴെ വീണു…… ഒരുപാട് ആശിച്ചതാണ്… എല്ലാം വെറുതെ ആയല്ലോ…..
“ഓക്കേ ഡോക്ടർ.. ”
കാറിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോ വാ തോരാതെ സംസാരിച്ച അയ്ശു തിരിച്ചു പോരുമ്പോ ഒന്നും മിണ്ടിയില്ല…. അവള് ആകെ മൂഡ് ഔട്ട് ആയി…അതൊരു വിജനമായ സ്ഥലമായിരുന്നു….വളവുകളും തിരിവുകളും ഉള്ള റോഡും…ഒരു ഭാഗം നല്ല താഴ്ചയാണ്…. അയ്ശു പുറത്തേക്ക് നോക്കി ഇരുന്നു……ഉമ്മ ഫോൺ വിളിയോട് വിളിയാണ്… അവരും ഗുഡ് ന്യൂസ് കേൾക്കാൻ നിക്കാണ്… ഞാൻ ഡ്രൈവിംഗിനിടക്ക് ഫോൺ എടുത്ത് വിവരം പറഞ്ഞു…….
പെട്ടന്ന് എതിരെ ഒരു ലോറി വരുന്നത് കാളിങ്ങിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ല…ഒരുനിമിഷം ആലോചിക്കാൻ പോലും ടൈം കിട്ടിയില്ല..ഹൃദയ മിഡിപ്പ് നിലച്ചപോലെ… അയിശുവിനോട് വെപ്രാളപ്പെട്ട് സീറ്റ് താഴ്ത്താൻ പറഞ്ഞു ഞാൻ കാർ വെട്ടിക്കാൻ ശ്രമിച്ചു… പക്ഷേ അപ്പഴേക്കും ലോറി വന്നു ഡ്രൈവിംഗ് സൈഡിൽ ഇടിച്ചതും എന്റെ തല ഗ്ലാസിൽ ഇടിച്ചു ….ചോരത്തുള്ളികൾ ഇറ്റിറ്റൊഴുകി… കണ്ണുകൾ അടന്ന് ബോധം മറയുമ്പോൾ അവസാനമായി എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു “അയ്ശു…. ” !!!!
തുടരും….
Click Here to read full parts of the novel
Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission