Skip to content

വിഷ്ണു – ഭാഗം 1

vishnu-aksharathalukal-novel

“വിഷ്ണു ……..”

“എന്താമ്മേ ”

“ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ”

“അമ്മയുടെ ഈ ചോദ്യത്തിന് ഞാൻ പലവട്ടം മറുപടി പറഞ്ഞിട്ടുണ്ട് ”

“നീ ഇങ്ങനെ തുടങ്ങിയാൽ ഞാനെന്തു ചെയ്യും, ഇന്ന് രമണി വരും അവളൊട് ഞാനെന്താണ് പറയണ്ടത് ”

“വിഷ്ണു ഈ ജന്മത്ത് കല്യാണം കഴിക്കണില്ലാന്ന് പറഞ്ഞേക്ക്, ഇനി എനിക്ക് കല്യാണ കാര്യം കൊണ്ട് ഈ വീടിന്റെ പടി ചവിട്ടരുതെന്ന് പറയണം”

“ഒരു കാര്യം അങ്ങനെ ആയന്നു വച്ച് എല്ലാം അങ്ങനെയാവോ വിഷ്ണു ”

“അമ്മ പോയി ചായ എടുത്ത് വച്ചേ, ഇന്ന് കാലത്ത് ഒരോട്ടം ഉള്ളതാണ് ”

“നീ ഇങ്ങനെ നടന്നോ, എന്തെങ്കിലും പറയുമ്പോൾ ഒരോ മുട്ടാ പോക്ക് പറഞ്ഞ് എന്റെ വായ അടപ്പിക്കും, എനിക്ക് വയസ്സായി, പണ്ടത്തെ പോലെ നിനക്ക് വച്ച് വിളമ്പി തരാൻ എനിക്ക് വയ്യ ”

“ശരി ഇനി മുതൽ ഞാൻ അടുക്കളയിൽ കയറി ഒക്കെ വച്ചുണ്ടാക്കാം, അമ്മ രാവിലെ ഓട്ടോ ഓടിക്കാൻ പൊക്കോ”

“നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ വരച്ചവരയിൽ നിർത്തിയെനെ”

“അമ്മേ ഈ കാര്യത്തിൽ ആരു വിചാരിച്ചാലും ഒരു മാറ്റം ഉണ്ടാവില്ല എല്ലാ പെണ്ണുങ്ങളും സ്വഭാവത്തിൽ ഒരു പോലെയാണ്, നിറത്തിലും സൗന്ദര്യത്തിലും കുറച്ച് മാറ്റം ഉണ്ടാവും, അവർക്ക് വലുത് കാശാണ്
പെണ്ണെന്ന വർഗ്ഗത്തിനെ എനിക്കിപ്പോ വെറുപ്പാണ് ”

“എന്റെ ദേവി പൊന്നും പണവും ഒന്നും വേണ്ടാ, നല്ല സ്വാഭാവമുള്ള ഒരു കുട്ടിയെ എന്റെ മോൻ കൈ പിടിച്ച് കൊണ്ടു വരണേ.അത് കണ്ടിട്ട് എനിക്ക് മരിച്ചാൽ മതി”

“അമ്മ വന്ന് ചായ തന്നേ, എനിക്ക് പോകണം”

വിഷ്ണു ജംഗ്ഷനിൽ ആണ് ഓട്ടോ ഓടിക്കുന്നത്
* * *

” ടാ നീ ഇന്നു നേരത്തെ വന്നോ ”

“കാലത്ത് മാഷിന്റെ വീട്ടിലെ ഓട്ടം ഉണ്ടായിരുന്നു, അതു കഴിഞ്ഞപ്പോൾ നേരെ ഇവിടെക്ക് വന്നു;

“ഇന്നലെ ഞാൻ ആവണിയെ കണ്ടിരുന്നു”

ആവണി എന്നു കേട്ടതും വിഷ്ണുവിന് മനസ്സിൽ ഒരു പിടച്ചിൽ തോന്നി

“നിന്നെ പറ്റി ചോദിച്ചു അവള് ,”

“അവളെ പറ്റി ഒന്നും എനിക്ക് കേൾക്കണ്ടാ രാമേട്ടാ, കാരണം എന്റെ മനസ്സിൽ അവൾ എന്നേ മരിച്ചു, രണ്ടു വർഷം ഞാൻ പൊന്നുപോലെ കൊണ്ട് നടന്നതാ, ഒരു പെണ്ണിന്റെ സ്നേഹം എന്താണെന്നും, അവൾക്ക് പെട്ടെന്ന് എല്ലാം മറക്കാൻ പറ്റുമെന്നും അവളെന്നെ പഠിപ്പിച്ചു
എത്ര പെട്ടെന്നാണ് ഈ പെണ്ണുങ്ങളുടെ മനസ്സ് മാറുന്നത്
കാശുള്ളവൻ വന്നപ്പോൾ ഓട്ടോറിക്ഷ കാരനു പുല്ല് വില ”

“കഴിഞ്ഞത് കഴിഞ്ഞു നീ അതും ഓർത്ത് “കൊണ്ടിരിക്കുകയാണോ, അവളെക്കാളും നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടും ”

“എന്റെ പൊന്നു രാമേട്ടാ എനിക്ക് പെണ്ണും വേണ്ടാ പിട കോഴിയും വേണ്ടാ
എല്ലാം ഇതായിരിക്കും സൈസ് കള്,
ഇന്ന് കാലത്ത് അമ്മയോട് ഈ കാര്യം പറഞ്ഞ് തല്ലു പിടിച്ചിട്ടാണ് വന്നത് ,ഇന്നലെ രമണി ചേച്ചി ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ടായിരുന്നു, അതും പറഞ്ഞായിരുന്നു വഴക്ക് ”

“നീ നിന്റെ കാര്യം മാത്രം ഓർത്താൽ പോരാട്ടോ വിഷ്ണു, അമ്മയുടെ കാര്യവും ഓർക്കണം,അമ്മക്ക് വയസ്സായി വരികയാണ്”

“അമ്മയെ പറ്റി ഓർക്കുമ്പോഴാണ് എനിക്ക് വിഷമം രാമേട്ടാ”

* * *

“ഉഷ ചേച്ചി……. ”

“നീ ഇങ്ങൊട്ട് കയറി പോരെ രമണി ”

“ഞാൻ പറഞ്ഞ കാര്യം ഉഷ ചേച്ചി വിഷ്ണുവിനോട് പറഞ്ഞോ ”

“പറഞ്ഞു രമണി അവനെന്നെ കൊന്നില്ലാനള്ളു, നിന്നോടിനി കല്യാണ കാര്യം പറഞ്ഞ് ഇവിടെ വരണ്ടാ ന്ന് പറയാൻ പറഞ്ഞു ”

“വിഷ്ണുവിനെ പറഞ്ഞിട്ട് കാര്യമില്ല
അതൊക്കെ കുറെ കഴിയുമ്പോൾ മാറുo, പിന്നെ അത്ര പെട്ടൊന്നും മറക്കാൻ പറ്റുന്ന കാര്യമല്ലല്ലോ നടന്നത് ”

“എന്റെ മകന്റെ വിഷമം എനിക്കറിയാം രമണി, അവളെ അവന് അത്രക്കും ഇഷ്ടമായിരുന്നു, കണ്ട് ഇഷ്ടപെട്ടപ്പോൾ തന്നെ എന്നെയും കൂട്ടി പോയി പെണ്ണ് ചോദിച്ചു ,പഠിപ്പു കഴിയുമ്പോൾ കെട്ടിച്ചു തരാമെന്ന് പറഞ്ഞു, എന്തെല്ലാം കാര്യങ്ങളാണ് അവൻ ചെയ്ത് കൊടുത്തത് അവസാനം ഗൾഫ് കാരൻ വന്നപ്പോൾ അവൾക്ക് ഒട്ടോറിക്ഷ കാരൻ വേണ്ടാ, ഇപ്പോഴത്തെ കാലത്ത് പെൺപിള്ളേർക്ക് ചെക്കന്റെ സ്വാഭാവമല്ല വലുത് കാശും പത്രാസുമാണ്;

“ഒക്കേ ശരിയാവും ചേച്ചി, അവന്റെ മനസ്സ് മാറും ”

“എന്റെ കാലം കഴിഞ്ഞാൽ അവനൊരു കൂട്ട് വേണ്ടേ രമണി ,അതല്ലാതെ അവന്റെ പ്രായത്തിലുള്ളവരുടെയൊക്കെ കല്യാണം കഴിഞ്ഞു പിള്ളേരുമായി, ”

* * *

രാത്രിയായി ഒട്ടോസ്റ്റാന്റിൽ രണ്ടു മൂന്ന് ഒട്ടോകൾ ഉള്ളു

ലാസ്റ്റ് ബസ്സ് വന്ന പ്പോൾ ഒരു യുവതി ബസ്സിൽ നിന്നും ഇറങ്ങി, കൂടെ ആരുമുണ്ടായിരുന്നില്ല
തോളിൽ ഒരു ബാഗും, കൈയ്യിലും ഒരു ബാഗ് ഉണ്ടായിരുന്നു
അവൾ വേഗം വിഷ്ണുവിന്റെ ഓട്ടോയുടെ അടുത്തേക്ക് വന്നു

“ഒരു ഓട്ടം പോകണം ”

“എവിടെക്ക് ”

എന്ന് വിഷ്ണു ചോദിച്ചപ്പോഴെക്കും ആള് ഒട്ടോയിൽ കയറി ഇരുന്നു

വിഷ്ണുവിന് അവളുടെ പെരുമാറ്റം ഇഷ്ടമായില്ല

“എവിടെക്കാണ് പോവേണ്ടത് എന്നു പറഞ്ഞില്ല ”

“അയ്യോ ധൃതിയിൽ ഞാനത് പറയാൻ മറന്നു ”

“ഇവിടെത്തെ പോസ്റ്റ് മാഷില്ലേ ആളുടെ വിട്ടിലേക്ക് ”

ഒരു വീട്ടിലക്ക് ഒത പെൺകുട്ടിക്ക് കയറി ചെല്ലാൻ പറ്റുന്ന സമയമാന്നെന്ന് വിഷ്ണു വിചാരിച്ചു

“കുറച്ചും കൂടി നേരത്തെ വരേണ്ടതായിരുന്നു, ഒരത്യാവശ കാര്യമുണ്ടായത് കൊണ്ടണ് നേരം വൈകിയത് ”
അവൾ വിഷ്ണുവിനോടെന്നാ പോലെ പറഞ്ഞു
വിഷ്ണുവിന്റെ മറുപടി ഒരു മൂളൽ ആയിരുന്നു

പിന്നെ അവളൊന്നും മിണ്ടിയില്ല

“ദേ ഇതാണ് പോസ്റ്റ് മാഷുടെ വീട് ” വിഷ്ണു വണ്ടി നിറുത്തിയിട്ട് പറഞ്ഞു

വീട്ടിൽ വെളിച്ചമൊന്നും കണ്ടില്ല

ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു

“ഇവിടെ ആളില്ലാന്ന് തോന്നുന്നു
വെളിച്ചമൊന്നും കാണുന്നില്ല
വരുന്ന കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നോ ”

“ഞാൻ പറഞ്ഞിരുന്നില്ല;അവർക്കൊരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി, ഇനിയിപ്പോ എന്തു ചെയ്യും”

“എനിക്കറിയില്ല ഓട്ടോ കാശ് കിട്ടിയിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു ”

“ഒരു മിനിറ്റ് നിൽക്ക് ഞാന്നൊന്നു വിളിച്ച് നോക്കട്ടേ ”

അവൾ ഇത്തരി നീങ്ങി നിന്നാണ് ഫോൺ ചെയ്ത്

ഫോൺ വിളിച്ച് തിരിച്ചു വന്നിട്ട് വിഷ്ണു വിനോട് പറഞ്ഞു

“അവർ നാട്ടിൽ പോയിരിക്കുകയാണ്
ഇവിടെ എവിടെയെങ്കിലും ഹോം സ്റ്റേ കിട്ടോ, ഇവിടെ ആരെയും എനിക്ക് പരിചയമില്ല”

“ഇതൊരു നാട്ടിൻപുറമാണ്, ഇവിടെ ഹോം സ്റ്റേ ഇല്ല”

“ടൗണിലേക്ക് ഇനി ബസ്സ് ഉണ്ടോ ”

“ഈ സമയത്ത് ബസ്സില്ല ”

“ഒരു കാര്യം ചെയ്യാം എന്നെ ബസ്സിറങ്ങിയടത്ത് ഒന്നു വിടോ ”

അവൾ തിരിച്ച് വണ്ടിയിൽ കയറി

തിരിച്ചെത്തുമ്പോൾ ജംഗ്ഷനിൽ ആരും ഉണ്ടായിരുന്നില്ല, കടകളൊക്കെ അടച്ചിരുന്നു

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി

“എത്ര രൂപയാണ് ”

“നൂറ്റിയിരുപത് ”

രൂപ അവൾ കൊടുത്തു

വിഷ്ണു വണ്ടി തിരിച്ചു

പക്ഷേ അവന് പോകാൻ തോന്നിയില്ല

രാത്രി അവളെ അവിടെ തനിച്ച് വിട്ടിട്ട് പോവാൻ അവന്റെ മനസ്സ് അനുവധിച്ചില്ല

“താൻ വണ്ടിയിൽ കയറ്”

“എവിടെക്കാണ് ”

“എന്തായാലും കൊല്ലാനും, തിന്നാന്നുമല്ല
എനിക്ക് പരിചയമുള്ള ഒരു വീടുണ്ട്, അവിടെയാക്കാം ”

അവളുടെ മുഖത്ത് നല്ല പേടിയുണ്ടെന്ന് വിഷ്ണുവിന് മനസ്സിലായി, പേടിക്കണം രാത്രി ഒരോ സ്ഥലത്തേക്ക് ഒറ്റക്ക് ഇറങ്ങി പുറപ്പെടുമ്പോൾ ഓർക്കണം

കുറച്ച് നേരം ഓടി കഴിഞ്ഞപ്പോൾ വണ്ടി ഒരു വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി

“ഇതാ ഞാൻ പറഞ്ഞ വീട് ”

അമ്മേ വിഷ്ണു ഉറക്കെ വിളിച്ചു

വാതിൽ തുറന്ന് അമ്മ വിഷ്ണുവിന്റെ കൂടെ ഒരു പെണ്ണിനെ കണ്ട് ആദ്യം അമ്പരന്നു പിന്നെ വേഗം അകത്തേക്ക് കയറി പോയി

അമ്മ വേഗം പുറകുവശത്ത് കൂടി പോയി

അപ്പുറത്തെ ചേച്ചിയെ വിളിച്ചു

“റാണി ….., റാണി ”

രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോഴാണ് മറുപടി ഉണ്ടായത്

“എന്തേ ഉഷ ചേച്ചി, വിഷ്ണു വന്നില്ലേ ”

“അതൊന്നുമല്ല റാണി കാര്യം, എന്റെ കൈയ്യും കാലും വിറക്കന്നു ”

“എന്തിന് ”

“വിഷ്ണു ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടുവന്നിരിക്കുന്നു, ഞാനിന്ന് കാലത്ത് ദേഷ്യം വന്നപ്പോൾ എവിടെ നിന്നെങ്കിലും ഒരു പെണ്ണിനെ വിളിച്ചു കൊണ്ടരാൻ പറഞ്ഞിരുന്നു, ദേ ഇപ്പോ അവൻ ഒരു പെണ്ണിനെ കൊണ്ടു വന്നിരിക്കുന്നു
കണാൻ നല്ല ഭംഗിയൊക്കെയുണ്ട് ”

“ഞാൻ വിശ്വസിക്കില്ല, ചേച്ചി വല്ല സ്വപ്നം കണ്ടതായിരിക്കും ”

“നീ ഒന്ന് വായോ, അവര് പുറത്ത് നിൽക്കുകയാണ് ”

“ഞാനിപ്പോ വരാം, ഈ വാതിലൊന്നാടക്കട്ടേ ”

വാതിലടച്ച് റാണി വിഷ്ണുവിന്റെ വീട്ടിലെത്തി

“അമ്മ എവിടെക്കാണ് പോയത് ”

“ഞാൻ റാണിയെ വിളിക്കാൻ പോയതാണ് ”

“എന്തിന് ”

“എനിക്കൊരു സമാധാനത്തിന് വേണ്ടി ”

“വിഷ്ണു ആ കുട്ടിയുടെ പേര് എന്താണ് ”

“റാണി ചോദിച്ചു ”

“എനിക്കറിയില്ല”

“ഇത്ര നാളായിട്ടും പേരറിയില്ലേ”

“ഉഷേച്ചി …..പോയി ആ കുട്ടിയെ അകത്തേക്ക് വിളക്ക് ”

“നീയും കൂടി വായോ റാണി
എനിക്കൊരു കൂട്ട് ”

“ഒന്നു നിന്നേ നിങ്ങൾക്ക് രണ്ടാൾക്കും എന്നാ പറ്റിയത്, എനിക്ക് മനസ്സിലാവത്തത് കൊണ്ട് ചോദിക്കുകയാണ് ”

“ഇതാ ഇപ്പോ നന്നായത് വിളിച്ച് കൊണ്ടു വന്നയാൾക്ക് അറിയില്ലേ, ഞങ്ങൾ എന്താ ചെയ്യുന്നതെന്ന് ”

“ആ കുട്ടിയെ കണ്ടിട്ടാണോ നിങ്ങൾ ഈ പറയുന്നത് ”

“അതേ വിഷ്ണു ”

“റാണി ചേച്ചി അത് ഞാൻ വിളിച്ച് കൊണ്ടുവന്ന കുട്ടിയല്ല
നമ്മുടെ പോസ്റ്റ് മാഷുടെ വീട്ടിലേക്ക് വന്നതാണ്, അഹംങ്കാരം കൂടിയത് കൊണ്ട് അവരോട് വരുന്ന കാര്യം വിളിച്ച് പറഞ്ഞില്ല, അവിടെ എത്തിയപ്പോഴാണ് അവരവിടെയില്ല നാട്ടിലേക്ക് പോയേക്കാണ്, അടുത്തുള്ളവരെയൊന്നും ഇയാൾക്ക് അറിയില്ല, തിരിച്ച് പോകാമെന്ന് വച്ചാൽ രാത്രിയായി,
പിന്നെ ഒരു പെൺകുട്ടിയെ തനിച്ച് അവിടെ വിട്ടിട്ട് പോരാൻ തോന്നിയില്ല, അതു കൊണ്ട് ഇവിടെ ക്ക് കൂട്ടികൊണ്ടു വന്നു ”

അമ്മയുടെ മുഖത്ത് ഒരു ചമ്മിയ ചിരി ഉണ്ടായിരുന്നു

“വിഷ്ണു പെണ്ണിനെ കൊണ്ടുവന്നൂന്ന് ഉഷ ചേച്ചി പറഞ്ഞപ്പോ തന്നെ ഞാൻ പറഞ്ഞതാണ് വിഷ്ണു അങ്ങനെ ചെയ്യില്ലാന്ന് ”

“മോള് വായോ, പേടിക്കണ്ടാ ഇവിടെ ഞങ്ങള് മാത്രമേ ഉള്ളു”

“എന്താ പേര് ”

“സ്വാതി ”

“പോസ്റ്റ് മാഷുടെ ആരാണ് ”

“എന്റെ വല്യച്ഛനാണ് ”

“എന്റെ മോളെ രാത്രി ഒക്കെ പോരുമ്പോൾ ആരെയെങ്കിലും കൂട്ടിനു കൊണ്ടു വരണ്ടെ”

“നേരത്തെ വരണമെന്നു കരുതിയതാ, പോരാൻ നിൽക്കുന്ന സമയത്താണ് കൂട്ടുകാരി ഹോസ്പിറ്റലിൽ ആയത്, അവളെ കണാൻ പോയത് കൊണ്ടാണ് നേരം വൈകിയത് ”

വിഷ്ണു ഇതൊന്നും കേൾക്കാൻ നിൽക്കാതെ റൂമിലേക്ക് കയറി പോയി

“എന്നാൽ ഞാനിനി പൊക്കോട്ടേ ഉഷ ചേച്ചി ”

“ശരി റാണി ,നീയിത് ഇനി ആരോടും പറയാൻ നിൽക്കണ്ടാ ”

ചിരിച്ച് കൊണ്ട് തലയാട്ടിയിട്ട് റാണി വീട്ടിലേക്ക് പോയി

“മോള് വായോ, ആ ബാഗ് ദേ ആ മുറിയിൽ വച്ചോ

സ്വാതി ബാഗ് മുറിയിൽ വച്ചു

“ഒന്നു വല്യച്ഛനെ വിളിച്ച് പറഞ്ഞേക്ക് വിഷ്ണുവിന്റെ വീട്ടിലാണെന്ന്, വല്യച്ഛന് അറിയാം വിഷ്ണുവിനെ ,അവിടത്തെ ഓട്ടമൊക്കെ വിഷ്ണുവാണ് പോകാറ്

സ്വാതി ഫോണെടുത്തു നോക്കിയപ്പോൾ ഫോൺ ചാർജ്ജ് ഇല്ലാതെ ഓഫായി പോയിരിക്കുന്നു

“അമ്മേ ഫോണൊന്നു തരോ

“വിഷ്ണുവിന്റെ ഫോൺ തരാം

“വിഷ്ണു…….

“എന്താമ്മേ

“നിന്റെ ഫോണോന്നു സ്വാതിക്ക് കൊടുത്തേ, ആ കുട്ടിക്ക് വല്ല്യച്ഛനെ വിളിക്കാനാണ്

വിഷ്ണു ഫോൺ സ്വാതിക്ക് കൊടുത്തു

പോസ്റ്റ് മാഷുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്

ഫോൺ കൊടുത്തിട്ട് വിഷ്ണു മുൻവശത്ത് പോയിരുന്നു

കുറച്ച് കഴിഞ്ഞ് ഫോൺ സ്വാതി വിഷ്ണുവിന് കൊടുത്തിട്ട് പറഞ്ഞു
വല്യച്ഛന് സംസാരിക്കണമെന്ന്

“ഹലോ

“വിഷ്ണു മാഷാണ്

“എനിക്ക് മനസ്സിലായി

“സ്വാതി എന്റെ അനിയന്റെ മകളാണ്, ഇന്ന് വരുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, അതു കൊണ്ടാണ് നാട്ടിലേക്ക് പോന്നത്
നാളെ കാലത്ത് തന്നെ ഞങ്ങൾ തിരിച്ചെത്തും
വിഷ്ണുവിന് ബുദ്ധിമുട്ടായല്ലേ

“ഇല്ല മാഷേ, മാഷ് അങ്ങനെയൊന്നും കരുതണ്ടാ

അമ്മ വിഷ്ണുവിനോട് അമ്മക്ക് സംസാരിക്കണമെന്ന് കൈ കൊണ്ട് കാണിച്ചു

“മാഷേ അമ്മക്കൊന്നു സംസാരിക്കണമെന്ന്, ഞാനമ്മയുടെ കൈയ്യിൽ ഫോൺ കൊടുക്കാം

“മാഷേ വിഷ്ണുവിന്റെ അമ്മയാണ്, മാഷ് ഒന്നും കൊണ്ടും പേടിക്കണ്ടാട്ടോ, സ്വാതിക്ക് ഇവിയൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല

പറഞ്ഞ് കഴിഞ്ഞിട്ട് അമ്മ ഫോൺ സ്വാതിയുടെ കൈയ്യിൽ കൊടുത്തു

സംസാരിക്കുന്നതിനിടക്ക് അവൾ കണ്ണ് തുടക്കുന്നത് വിഷ്ണു കണ്ടു

സംസാരിച്ച് കഴിഞ്ഞ് വിഷ്ണുവിന് ഫോൺ കൊടുത്തിട്ട് സ്വാതി അവനോട് നന്ദി പറഞ്ഞു
അവളുടെ സ്വരം മാറിയിട്ടുണ്ടായിരുന്നു

* * *

“വിഷ്ണു നീ കഴിക്കാൻ വയോ
ആ കുട്ടി നീ വന്നിട്ട് കഴിക്കാമെന്ന് പറയുന്നു

“എന്നാൽ ഞാനിപ്പോ കഴിക്കുന്നില്ല, നിങ്ങള് കഴിച്ചിട്ട് ഞാൻ കഴിച്ചോളാം

“എന്താ മോനെ ഇത് അത് എന്ത് വിചാരിക്കും,

“അതൊന്നും എനിക്കറിയണ്ടാ, എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല
നേരമൊന്ന് വേഗം വെളുത്താൽ മതി, മാഷുടെ വീട്ടിൽ കൊണ്ടാക്കാൻ

“പതുക്കെ പറയ് നീ
നീ ഞങ്ങളുടെ കൂടെ കഴിക്കുന്നില്ലെങ്കിൽ വേണ്ടാ, നിന്റെ ഒച്ചയൊന്ന് കുറക്ക്
ഇതും പറഞ്ഞ് അമ്മ സ്വാതിയുടെ അടുത്തേക്ക് പോയി

“എന്താമ്മേ … കക്ഷി വന്നില്ലേ

“അവൻ പിന്നെ കഴിച്ചോളാമെന്ന്

“അമ്മ പറഞ്ഞൂലോ രാത്രി നിങ്ങൾ രണ്ടു പേരും ഒരുമിച്ചാണ് കഴിക്കാറെന്ന്

“അത് അങ്ങനെ തന്നെയാണ്

“പിന്നെന്താ ഇന്ന് ഒരു പ്രത്യേക താ, ഞാൻ വന്നതുകൊണ്ടാണോ

“അങ്ങനെയൊന്നുമില്ല മോളെ

“ഞാനൊന്നു പോയി വിളിച്ചാലോ

“അയ്യോ വേണ്ടാ മോളെ

“അമ്മ പേടിക്കണ്ടാ ഞാൻ ഒന്നു വിളിച്ചു നോക്കാം

സ്വാതി വിഷ്ണുവിന്റെ മുറിയിലേക്ക് ചെന്നു

വിഷ്ണു കിടക്കുകയായിരുന്നു

അവളെ കണ്ടതും അവൻ ഏണിറ്റിരുന്നു

“എന്താ ഫുഡ് കഴിക്കാൻ വരാത്തത്

“ഒന്നുമില്ല, ഞാൻ കുറച്ച് കഴിഞ്ഞ് കഴിക്കുന്നുള്ളു

“ഞാനുള്ളത് കൊണ്ടാണോ കഴിക്കാത്തത്,
ഒരുമിച്ചിരുന്ന് കഴിച്ചാൽ പകരുന്ന രോഗമൊന്നും എനിക്കില്ലാട്ടോ ”

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രജിത പ്രദീപ് എടയാട്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വിഷ്ണു – ഭാഗം 1”

Leave a Reply

Don`t copy text!