“ആവണിയെ ഞാൻ ആദ്യമായി കണ്ടത്
“എന്റെ മാഷേ സാഹിത്യം പറയാതെ, സിമ്പിൾ ആയിട്ടു പറഞ്ഞാൽ മതി
“അന്ന് കാലത്ത് ഒരോട്ടം ഉണ്ടായിരുന്നു, ‘ അന്നാന്നെങ്കിലോ നേരം വൈകിയാണ് ഏണീറ്റത്,
“അമ്മേ ………
“എന്താ വിഷ്ണു
“ഞാനിന്നലെ അമ്മയോട് പറഞ്ഞതല്ലേ എന്നെ നേരത്തെ വിളിക്കണമെന്ന്
എന്നിട്ട് വിളിച്ചോ
“ഞാനകാര്യം മറന്നു പോയി, നേരം വൈകിയിട്ടൊന്നുമില്ല, നിന്റെ കുളിയുടെ സമയം ഇത്തിരി കുറച്ചാൽ മതി
അപ്പോഴെക്കും ഫോൺ വന്നു
“ചേട്ടാ ഞാനിപ്പോ എത്തും
ആ ചേട്ടന്റെ ഭാര്യയുടെ വീട്ടിലേക്കായിരുന്നു ഓട്ടം
വിഷ്ണു വേഗം കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി
“അമ്മേ ഞാൻ പോവാട്ടോ
“ടാ വിഷ്ണു ചായ കുടിച്ചിട്ട് പോടാ
“വേണ്ടാ ഞാൻ പുറത്തു നിന്നും കഴിച്ചോളാം അമ്മേ
* * *
അവരെ കൊണ്ട് ചെന്നാക്കി തിരിച്ച് പോരികയായിരുന്നു വിഷ്ണു
പെട്ടെന്നാണ് ഒരു പെൺകുട്ടി റോഡ് മുറിഞ്ഞു കടന്നത്
ഓട്ടോറിക്ഷ വരുന്നത് നോക്കാതെയാണ് കടന്നത്
വിഷ്ണു പെട്ടെന്ന് ബ്രേക്ക് ചവിട്ടി
പക്ഷെ ഓട്ടോ ആ കുട്ടിയുടെ ദേഹത്ത് മുട്ടി
വിഷ്ണു വേഗം ഓട്ടോയിൽ നിന്നും ഇറങ്ങി
വീണു കിടക്കുന്ന പെൺകുട്ടിയെ എഴുനേൽപ്പിച്ചു
നെറ്റി പൊട്ടി ചോര വരുന്നുണ്ടായിരുന്നു
അപ്പോഴെക്കും ആളുകൾ ഓടി കൂടി
“റോഡ് മുറിഞ്ഞ് കടക്കുമ്പോൾ ഒന്നു ശ്രദ്ധിക്കണ്ടേ
“അതിന് ഇപ്പോഴത്തെ കുട്ടികളുടെ വിചാരിക്കുന്നത് അവരെ കാണുമ്പോൾ വണ്ടികൾ മാറിപ്പോകും എന്നാണ്
എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറയുന്നുണ്ടായിരുന്നു
ഇതെല്ലാം കേട്ട് ആ കുട്ടികരയുകയായിരുന്നു
കോളേജ് യൂണിഫോം ആയിരുന്നു ഇട്ടിരുന്നത്
അപ്പോഴെക്കും ആരോ ഒരു തുണി കൊണ്ടുവന്ന് നെറ്റിയിൽ കെട്ടി
അതിലൊരാൾ വിഷ്ണുവിനോട് പറഞ്ഞു
“എന്തായാലും താനി കുട്ടിയെ ഒന്ന് ആശുപത്രിൽ കൊണ്ടു പോകു
“വേണ്ടാ എനിക്കാശുപത്രിയിൽ പോവണ്ടാ എനിക്ക് വീട്ടിലേക്ക് പോയാൽ മതി
“അതു പറ്റില്ല, നെറ്റിയിലെ മുറിവ് ആഴത്തിൽ ഉള്ളതാണെങ്കിലോ
“ഞങ്ങളാരെങ്കിലും കൂടെ വരണോ
“നിങ്ങൾക്ക് താൽപര്യമുള്ളവർക്ക് വരാം
“നെറ്റിയൊന്ന് പൊട്ടിയിട്ടല്ലേ ഉള്ളു, കുട്ടിക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ
“താൻ ഒരു കാര്യം ചെയ്യ് തന്റെ ഫോൺ നമ്പറും ,ഓട്ടോ നമ്പറും തായോ
ഇപ്പോഴത്തെ കാലമല്ലേ
വിഷ്ണു ഫോൺ നമ്പർ കൊടുത്തു, വണ്ടി നമ്പർ അവർ എഴുതിയെടുത്തു
* * *
“അതേ വണ്ടിയൊന്നു നിറുത്തോ
“എന്തിനാ
“എനിക്ക് വീട്ടിൽ പോയാൽ മതി, ഹോസ്പിറ്റലിൽ പോവണ്ടാ
“തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ്
എന്റെ ഫോൺ നമ്പറും, വണ്ടി നമ്പറും അവരുടെ കൈയിൽ ഉണ്ട്, ആശുപത്രിയിൽ കൊണ്ടുപോയില്ലെങ്കിൽ എനിക്കാണ് പ്രശ്നം മനസ്സിലായോ
“മനസ്സിലായി
“വണ്ടിയിൽ നിന്നും ചാടരുത്
“ഇല്ല
“തന്റെ പേര് എന്താ
“ആവണി
“ഇയാള് എന്തിനാ പഠിക്കുന്നത്
“ഡ്രിഗ്രിക്ക്
“തനിക്ക് സംസാരിക്കാൻ ബുദ്ധി മുട്ടുണ്ടെങ്കിൽ സംസാരിക്കണ്ടാ
* * *
ആശുപത്രിയിൽ എത്തി
ആവണിയെ വിഷ്ണു ക്യാഷ്യലിറ്റിൽ കാണിച്ചു
“മുറിവ് ആഴത്തിലുള്ളതല്ല ,അതു കൊണ്ട് സ്റ്റിച്ച് ഇടണ്ടാ, മുറിവൊന്ന് ഡ്രസ്സ് ചെയ്താൽ മതി, ഇഞ്ചക്ഷൻ എടുക്കണം 3 ദിവസം മെഡിസിൻ കഴിക്കണം
ഡോക്ടർ പറഞ്ഞു
മുറിവ് ഡ്രസ്സ് ചെയ്തു, സിസ്റ്റർ ഇഞ്ചക്ഷൻ എടുക്കാനായി സിറിഞ്ച് എടുത്തു
“സിസ്റ്റർ എനിക്ക് ഇഞ്ചക്ഷൻ പേടിയാണ്, പകരം ഗുളിക തന്നാൽ മതി
ഇതൊക്കെ അറിയാമെങ്കിൽ പിന്നെന്തിനാ ഇവിടേക്ക് വന്നത് ,തനിക്ക് തന്നെ ചെയ്താൽ മതിയില്ലേ, പിന്നെ നിന്റെ വീണാട്ടം കാണാൻ എനിക്ക് സമയമില്ല
ഇതു കഴിഞ്ഞിട്ട് എനിക്ക് വേറെ ജോലിയുണ്ട്
ആ ചുരിദാറിന്റെ കൈയ്യൊന്ന് കയറ്റി വച്ചേ
ആവണി ചുരിദാറിന്റെ കൈ കയറ്റിവച്ചു
“ടോ
താനല്ലേ ഈ കുട്ടിയെ കൊണ്ടുവന്നത്
ഇവിടെ വന്ന് നിൽക്ക്
പേടിച്ചിട്ട് തലകറങ്ങി വീണാൽ പിടിക്കാനാണ്
വിഷ്ണു ആവണിയുടെ അടുത്തായി നിന്നു
ഇഞ്ചക്ഷൻ എടുക്കാനായി സിസ്റ്റർ അടുത്ത് വന്നപ്പോഴേക്കും ആവണി കണ്ണുകൾ ഇറുക്കി അടച്ചു അടുത്തു നിന്ന വിഷ്ണുവിന്റെ കൈതണ്ടയിൽ മുറുക്കെ പിടിച്ചു, മുഖം അവന്റെ കൈയിൽ ചേർത്ത് വച്ചു
വിഷ്ണുവിന് കൈയിൽ കൂടി എന്തോ ഒരു തരംഗം കടന്നു പോയ പോലെ തോന്നി
വിഷ്ണു അവളുടെ മുഖത്തേക്ക് നോക്കി നിന്നു
അവൾ ചുണ്ടനക്കി എന്തോ പറയുന്നുണ്ടെനവന് തോന്നി
വേദനിക്കാതിരിക്കാൻ പ്രാർത്ഥിക്കുകയായിരിക്കും
ഇഞ്ചക്ഷൻ എടുത്തപ്പോൾ കൈയ്യിലെ പിടുത്തം ഒന്നുകൂടി മറുകി
“കൈയ്യൊന്ന് നല്ലപോലെ തിരുമിയേ
അപ്പോഴാണ് ആവണി കണ്ണ് തുറന്നത്
പെട്ടെന്ന് അവൾ കൈയ്യിലെ പിടുത്തം വിട്ടു
അവളുടെ മുഖത്ത് നാണമാണോ, ചമ്മലാണോ വിഷ്ണുവിന് മനസ്സിലായില്ല
അവൻ അവളെ നോക്കി ചിരിച്ചു
“താനിവിടെയിരിക്ക് ഞാൻ ബില്ലടച്ചിട്ട് വരാം
ബില്ലടിച്ചിട്ട് ഫാർമസിയിൽ നിന്നും മെഡിസിൻ വാങ്ങിയിട്ട് വന്നു
“പോകാം, തല കറങ്ങുന്നുണ്ടോ എങ്കിൽ ഇത്തിരി കഴിഞ്ഞിട്ട് പോകാം
“ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല
എനിക്കിത്തിരി വെള്ളം കുടിക്കണം
“വായോ പുറത്ത് കടയിൽ നിന്നും കഴിക്കാം
“എനിക്ക് വെള്ളം മാത്രം മതി
“വിഷ്ണു ആവണിയോട് ഓട്ടോയിൽ ഇരിക്കാൻ പറഞ്ഞിട്ട് കടയിൽ നിന്ന് ഒരു ജൂസ് വാങ്ങി കൊണ്ടുവന്നു കൊടുത്തു
“തന്നെ ഞാൻ വീട്ടിൽ കൊണ്ടു വിടാം
“വേണ്ടാ ഇവിടെ അടുത്താണ് എന്റെ വീട്,
ഞാന്റെ കൂട്ടുകാരിയുടെ അടുത്ത് പോയാ താ ണ്,
“താൻ ഒറ്റക്ക് പോവണ്ടേ
“അതു സാരമില്ല
വിഷ്ണു ഓട്ടോയിൽ നിന്നും അവളുടെ ബാഗ് എടുത്തു കൊടുത്തു
“ഞാൻ കാരണം ബുദ്ധിമുട്ടായില്ലേ
“ഇല്ലാ, അങ്ങനെയൊന്നും കരുതണ്ടാട്ടോ
എന്നാൽ ശരി ഇനി എവിടെയെങ്കിലും വച്ച് കണാട്ടോ
“പിന്നെ താൻ പേര് ചോദിച്ചില്ല ,അറിയണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടാണ് എന്നറിയാം എങ്കിലും പറയുകയാണ് എന്റെ പേര് വിഷ്ണു
“അയ്യോ ഞാൻ മറന്നു പോയതാണ്
“കുഴപ്പമില്ല മറന്നു പോയതാണ് എന്ന് എനിക്ക് മനസ്സിലായി
ഇനി യാത്ര പറയുന്നില്ല
* * *
“പിന്നെ എവിടെ വച്ചാണ് കണ്ടത്
“ഇനി അവളെ കാണുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല
“നമ്മള് വിചാരിക്കാത്തതല്ലേ ജീവിതത്തിൽ സംഭവിക്കുന്നത്
“ഇപ്പോ തോന്നുന്നുണ്ട് അങ്ങനെയൊരു കണ്ടുമുട്ടൽ വേണ്ടായിരുന്നെന്ന്
“എന്തായാലും മാഷ് കഥ പറയ്
“കൂട്ടുകാരന്റെ കല്യാണത്തിന് പോവാൻ ഷർട്ട് വങ്ങാൻ പോയാതായിരുന്നു
അവിടെ വച്ചാണ് പിന്നെ കണ്ടത്,
ആവണിയും കൂട്ടുകാരികളും ഉണ്ടായിരുന്നു
“താനെന്താ ഇവിടെ
“ഞങ്ങൾ തക്കാളിയുടെ വില അറിയാൻ വന്നതാണ് അത് പറഞ്ഞത് അവളുടെ കൂട്ടുകാരിയാണ്
എല്ലാവരും ചിരിച്ചു
“ഞാൻ ഇവരുടെ കൂടെ ഡ്രസ്സ് എടുക്കാൻ വന്നതാണ്
“ഇതാരാ ആവണി
“അന്ന് ഓട്ടോറിക്ഷ മുട്ടിയില്ലേ
“ഓ……… വിഷ്ണു ചേട്ടൻ
അത് പറഞ്ഞത് എല്ലാവരും കൂടിയാണ്
“എന്റെ പൊന്നു ചേട്ടാ ആ ഓട്ടോമുട്ടിയിട്ട്, പിറ്റെ ദിവസം മുതൽ കേൾക്കുന്നതാ വിഷ്ണു എന്നുള്ള പേര്.എന്തായാലും ഒന്ന് കണാൻ പറ്റിയല്ലോ
“ചേട്ടനന്ന് ആ നമ്പർ ഒന്നു ഇവൾക്ക് കൊടുക്കാമായിരുന്നില്ലേ
ആവണി അവരോട് മിണ്ടാതെ നിൽക്കാൻ പറയുന്നുണ്ടായിരുന്നു
” ചേട്ടന്റെ ഫോൺ നമ്പർ തരോ
“എന്തിനാ
“വെറുതെ എടക്കൊന്ന് എടുത്തു നോക്കാൻ
അവർ കളിയാക്കിയതാണെന്ന് വിഷ്ണുവിന് മനസ്സിലായി
അവൻ നമ്പർ കൊടുത്തു
“ഇവൾക്ക് ഫോണില്ലാട്ടോ, ഞങ്ങളുടെ ഫോണിൽ നിന്നും വിളിക്കാം
“അപ്പോ വിഷ്ണു ചേട്ടാ ഞങ്ങൾ പോകുന്നു, ഇത്തിരി തിരക്കുണ്ട്
“ശരി
വിഷ്ണു ഷോപ്പിലേക്ക് കയറാൻ തുടങ്ങിയതും
ആവണി അവനെ വിളിച്ചു
“വിഷ്ണു വേട്ടാ …..
അവൾ വിഷ്ണുവേട്ടാ ന്ന് വിളിച്ചത് കേട്ട് മനസ്സിൽ ഒരു സന്തോഷം തോന്നി
“എന്താ ആവണി, താൻ പോയില്ല
“അവര് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്, ഞാൻ വന്നത് ഒരു നന്ദി പറയാനാണ്
അന്ന് പറയേണ്ടതായിരുന്നു
“അതാണോ .., ശരി ഞാൻ നന്ദി സ്വീകരിച്ചിരിക്കുന്നു പോരേ
അവൾ സന്തോഷത്തോടെ തലയാട്ടി
* * *
“അന്ന് ആവണി ഇഷ്ടമാണെന്ന് പറഞ്ഞില്ലേ
“തന്നെ പോലെയല്ല അവൾ കാണുമ്പോ തന്നെ കല്യാണം കഴിക്കാൻ പറയില്ല
“അങ്ങനെ , കല്യാണം കഴിക്കാൻ പറഞ്ഞില്ല പക്ഷേ തേച്ച് ഒട്ടിച്ചു പോയില്ലേ
പിന്നെ ഞാൻ അന്ന് അങ്ങനെപറഞ്ഞത് ഒരു തമാശക്കാണ് മാഷിന്റെ അമ്മയുടെ സ്നേഹം കണ്ടപ്പോൾ പറഞ്ഞ് പോയതാണ്
ഇനി അത് കാര്യമാണെന്ന് കരുതി മനസ്സിലിട്ട് വീർപ്പിക്കണ്ടാട്ടോ
വിഷ്ണു അതിന് മറുപടി പറഞ്ഞില്ല
“എന്നിട്ട് പറയ് ആരാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്
“അത് ഞാനാണ്
കൊള്ളാലോ
അന്നു കണ്ട ശേഷം 2 ദിവസം കഴിഞ്ഞ് അവളുടെ കൂട്ടുകാരി എനിക്ക് ഫോൺ ചെയ്തു
കുറച്ച് നേരം സംസാരിച്ചിട്ട് ആവണിക്ക് ഫോൺ കൊടുത്തു
ആവണി അന്ന് അധികം സംസാരിച്ചില്ല
പിന്നെ ഇടക്കിടക്ക് അവർ വിളിക്കും
അവർ വിളിച്ചില്ലെങ്കിൽ ഞാൻ വിളിക്കും
‘
എന്റെ ഫോൺ വിളയൊക്കെ കണ്ട് കൂട്ടുക്കാരൊക്കെ കളിയാക്കാൻ തുടങ്ങിയിരുന്നു
ഒരോ ദിവസം ചെല്ലുംതോറും ഞാൻ അവളെ ഇഷ്ടപെട്ട് വരികയായിരുന്നു
ഒരു ദിവസം എന്റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു
ഉച്ചക്കാണ് വിളിച്ചത്
എന്റെ നമ്പർ കണ്ട് കണ്ട കൂട്ടുകാരി ആവണിക്ക് ഫോൺ കൊടുത്തു
“ഹലോ
“തന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്
“എന്താ …,അവളുടെ സ്വരത്തിൽ എന്താണ് പറയാനുള്ളത് എന്നൊരു ധൃതി ഉണ്ടായിരുന്നു
“ഞാൻ പറയുമ്പോൾ താനത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല
“വിഷ്ണുവേട്ടൻ പറഞ്ഞോ
“എനിക്ക് ……….തന്നെ ഇഷ്ടമാണ്,
എങ്ങനെയാണ് അങ്ങനെ പറഞ്ഞതെന്ന് വിഷ്ണുവിന് അറിയില്ല, എങ്ങനെയൊ പറഞ്ഞൊപ്പിച്ചു
മറുപടി ഒന്നും ഉണ്ടായില്ല
മറുപടി കിട്ടാതായപ്പോൾ അങ്ങനെ പറയണ്ടായിരുന്നെന്ന് വിഷ്ണുവിന് തോന്നി
“ഹലോ …..
“ഞാൻ കേൾക്കുന്നുണ്ട്
“താനിന്നു മറുപടി പറയണ്ടാ നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി
“എന്റെ പൊന്നു വിഷ്ണു ഏട്ടാ അവൾക്കും ഏട്ടനെ ഇഷ്ടമാണ്
പക്ഷേ പറയാൻ പേടിയായതുകൊണ്ടാണ് പറയാതിരുന്നത് ഫോൺ കൂട്ടുകാരികൾ ആവണിയുടെ കൈയ്യിൽ നിന്നും വാങ്ങിയിരുന്നു
“അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞപ്പോൾ
സന്തോഷം കൊണ്ട് വട്ടാവുമെന്ന് തോന്നി
“ശരിയാണ് കാരണം ലോകം പിടിച്ചടക്കിയല്ലോ
ബാക്കി എനിക്കറിയാം മാക്ഷേ
“എന്ത്
“ഇനി അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുക്കും, പിന്നെ പൊരിഞ്ഞ ഫോൺ വിളി
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Please post two parts daily
Adipowli….. Evideyo vaayichathu pole thonnunnu… Waiting for next part
Adipoli