Skip to content

വിഷ്ണു – ഭാഗം 2

vishnu-aksharathalukal-novel

“ഞാനങ്ങനെയൊന്നും കരുതിയിട്ടല്ല, എനിക്ക് വിശക്കുന്നില്ല

“വല്യച്ഛൻ പറയാറുണ്ട് ഈ നാട്ടിൽ നല്ല സ്നേഹമുള്ള ആളുകൾ ആണെന്ന് ,പക്ഷെ ഇപ്പോ എനിക്ക് മനസ്സിലായി വീട്ടിൽ ഒരാള് വന്നാൽ കൂടെയിരുന്ന് ഭക്ഷണം കഴിക്കാനുള്ള മര്യാദപോലുമില്ലാത്തവരാണെന്ന്

“എനിക്ക് മര്യാദയുള്ളത് കൊണ്ടാണ് താൻ ഇപ്പോ ഇവിടെ നിന്ന് എന്നോടിങ്ങനെ പറയുന്നത്

“അതിപ്പോ ഞങ്ങളുടെ നാട്ടിലായാലും അവിടെയുള്ളവർ ഇങ്ങനെ തന്നെ ചെയ്യും

“സമ്മതിച്ചു, ഇയാള് ചെന്ന് ഭക്ഷണം കഴിക്ക്

“എനിക്ക് വേണ്ടാ, ഞാൻ വന്നത് കൊണ്ടല്ലേ ഭക്ഷണം കഴിക്കാത്തത് അതുകൊണ്ട് ഞാൻ കഴിക്കുന്നില്ല, പോയി അമ്മയുടെ കൂടെയിരുന്ന് കഴിക്ക്, അമ്മക്ക് വിശക്കുന്നുണ്ടാവും എന്ന് പറഞ്ഞ് സ്വാതി പോയി

* * *

“മോളെ ………വിഷ്ണുവിനെ ഉണ്ണാൻ വിളിച്ചിട്ട് മോള് ഇവിടെ വന്ന് നിൽക്കുകയാണോ

“എനിക്ക് വേണ്ടമ്മേ, വിശപ്പൊക്കെ മാറി

“ദേ വിഷ്ണു അവിടെ മോള് വരുതന്നതു കാത്തിരിക്കുകയാണ്

“സ്വാതി അമ്മയുടെ ഒപ്പം ഊണ് മുറിയിലേക്ക് ചെന്നു

വിഷ്ണു ചോറ് ഉണ്ട് തുടങ്ങിയിരുന്നു

“ഇതൊരു വലിയ അൽഭുതമാണട്ടോ, മോള് വിളിച്ചപ്പോൾ ഇവൻ കഴിക്കാൻ വന്നല്ലോ, ഞാൻ എത്ര വട്ടം വിളിച്ചതാ

അത് കേട്ടപ്പോൾ വിഷ്ണുവിന് താൻ അവളുടെ മുൻപിൽ ചെറുതായി ന്ന് തോന്നി

സ്വാതിക്ക് അമ്മ വിളമ്പി കൊടുത്തു

“മോള് വല്യച്ഛന്റെ വീട്ടിലേക്ക് വെറുതെ വന്നതാണോ

“അല്ലമ്മേ ,ഇവിടെയൊരു കൺസ്ട്രക്ഷൻ കമ്പിനിയിൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്,

കുറച്ച് കഴിഞ്ഞ് വിഷ്ണു ഊണ് കഴിച്ച് ഏഴുനേറ്റ് പോയി

“വീട്ടിൽ ആരൊക്കെയുണ്ട്

“എല്ലാവരും ഉണ്ട്

“അമ്മക്ക് ഒരു മോൻ മാത്രമേ ഉള്ളു

“അതേ മോളെ, അവന്റെ കാര്യം ഒന്നും പറയാതിരിക്കുയാണ് ഭേദം

“അതെന്താ അമ്മ അങ്ങനെ പറഞ്ഞേ

“അതൊക്കെ പറയാം
മോള് കൈകഴുക് കൈ ഉണക്കണ്ടാ

സ്വാതി കൈ കഴുകി വന്നു

വിഷ്ണുവിന്റെ മുറിയുടെ വാതിൽ അടച്ചിരുന്നു

“നമ്മുക്ക് ഒരുമിച്ച് കിടക്കാട്ടോ, മോൾക്ക് ഒറ്റക്ക് കിടക്കണോ”

“വേണ്ടമ്മേ, ഞാൻ അമ്മയുടെ കൂടെ കിടന്നോളാം

കുറെ നേരം സംസാരിച്ചിട്ടാണ് രണ്ടു പേരും കിടന്നത്

സ്വാതിയോട് സംസാരിച്ചപ്പോൾ വിഷ്ണുവിന്റെ അമ്മക്ക് ഒരു അപരിചിതത്വം തോന്നിയില്ല

* * *

കാലത്ത് സ്വാതി ഏഴുനേറ്റപ്പോൾ നേരം വൈകിയിരുന്നു
ഇത്തിരി നേരത്തെ ഏണിക്കാമായിരുന്നൂന്ന് തോന്നി അവൾക്ക്

അവൾ മുഖമൊക്കെ കഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു

വിഷ്ണു അവിടെയിരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു

“മോൾക്ക് ഇത്തിരി നേരം കൂടി കിടക്കമായിരുന്നില്ലേ

“ഈ നാട്ടിലെ പെൺകുട്ടികൾ നേരത്തെ എഴുനേൽക്കുന്നവർ ആണ്

“ഞാനിന്നലെയല്ലേ ഇവിടേക്ക് വന്നത്, ഇനി ഇവിടത്തുകാരുടെ പോലെ ആകാൻ ശ്രമിക്കാം

“അവൻ വെറുതെ പറയുന്നതാ മോളെ, അമ്മ ചായ തരട്ടേ

“ഇപ്പോ വേണ്ടാ

“വിഷ്ണു നീ ഈ കുട്ടിയെ കൊണ്ടുവിട്ടിട്ടുപോയാൽ മതി

“അമ്മേ മാഷ് എത്തുമ്പോൾ ഒരു ഒമ്പത് മണിയൊക്കെ ആവും,

“നീ വേറൊന്നും പറയാൻ നിൽക്കണ്ടാ, കൊണ്ടുവിട്ടിട്ടുപോയാൽ മതി

“ഞാൻ പോയിട്ട് വേറൊരു ഓട്ടോ വിട്ടാൽ മതിയല്ലോ

മാഷുടെ വീട്ടിൽ പോകണമെങ്കിൽ ഓട്ടോസ്റ്റാന്റിൽ കൂടിയാണ് പോകേണ്ടത്, സ്വാതിയെ കൂടെ കണ്ടാൽ പിന്നെ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം, ഇന്നലെ ഇവിടെയാണ് കിടന്നതെന്ന് കൂടി അറിഞ്ഞാൽ പിന്നെ നോക്കണ്ടാ

“വെറെ ഓട്ടോ എന്തിനാ ,നീ ആക്കിയാൽ മതി

“മോള് പോയി കുളിക്ക് ‘ചായ കുടിച്ചിട്ടൊക്കെ പോയാൽ മതി, ഇന്നലെ മോള് പറഞ്ഞില്ലേ ഇലയട ഇഷ്ട മാണെന്ന് അമ്മ ഉണ്ടാക്കിയിട്ടുണ്ട്

ഒരു രാത്രി കൊണ്ട് ഇഷ്ടങ്ങളൊക്കെ പറഞ്ഞു
വിഷ്ണു മനസ്റ്റിൽ ഓർത്തു

അപ്പോഴെക്കും റാണി ചേച്ചി വന്നു

സ്വാതി റാണിയെ കണ്ടപ്പോൾ ചിരിച്ചു

“ചായ കുടിച്ചോ സ്വാതി

“ഇല്ല ചേച്ചി
കാലത്തെ ജോലികളൊക്കെ കഴിഞ്ഞോ

“വല്യച്ഛനെ വിളിച്ചോ

“വിളിച്ചു അവര് ഇന്ന് വരും, കുറച്ചു കഴിഞ്ഞാൽ പോകും

“ഉഷ ചേച്ചി എന്താ സ്പെഷ്യൽ

“ഒന്നുല്ല റാണി സ്വാതിക്ക് ഇഷ്ടമാന്നെന്ന് പറഞ്ഞത് കൊണ്ട് ഇലയട ഉണ്ടാക്കിയതാ
നീ പോവല്ലേ രണ്ടെണ്ണം പിള്ളേർക്ക് കൊണ്ടു പോ

* * *

“അമ്മേ ….. ഞാൻ പോയിട്ടു വരാം

“മോള് ഇടക്ക് ഇവിടെ ക്ക് വരണട്ടോ

“ഞാൻ വരും അമ്മേ

സ്വാതി ഓട്ടോയിൽ കയറി

ഓട്ടോസ്റ്റാന്റിൽ കൂടി പോവാതിരിക്കാൻ വേറെ വഴിയിൽ കൂടിയാണ് വിഷ്ണു പോയത്

“എല്ലാവരോടും ഇങ്ങനെയാണോ പെരുമാറുന്നത്
സ്വാതി വിഷ്ണുവിനോട് ചോദിച്ചു

“എങ്ങനെ

“ചാടി കടിച്ചുള്ള സംസാരം

“അതെ, ഞാനിങ്ങനെയാണ് എല്ലാവരോടും

മാഷുടെ വീടെത്തി

മാഷും ഭാര്യയും എത്തിയിട്ടുണ്ടായിരുന്നു

ഒട്ടോയുടെ ശബ്ദം കേട്ട് മാഷും ഭാര്യയും മുറ്റത്തേക്ക് ഇറങ്ങി വന്നു

വിഷ്ണു മാഷുടെ അടുത്തേക്ക് ചെന്നു

കൂടെ സ്വാതിയും

“വിഷ്ണുവിന് ബുദ്ധിമുട്ടായല്ലേ

“ഇല്ല

“വിഷ്ണുവായത് ഭാഗ്യം, വെറെ വല്ലവരും ആയിരുന്നെങ്കിലോ
മാഷുടെ ഭാര്യ പറഞ്ഞു

“വിഷ്ണു കയറ് ചായ കുടിച്ചിട്ട് പോകാം

“വേണ്ടാ മാഷേ, ഞാൻ കുടിച്ചിട്ടാണ് വന്നത്

“നിനക്കൊന്ന് വിളിച്ചിട്ട് വരാമായിരുന്നില്ലേ

“പറ്റിപ്പോയി വല്യമ്മേ

“പറ്റും അമ്മയുടെ അല്ലേ മോള്, ആ സ്വഭാവം കാണിക്കാതിരിക്കോ, നാട്ടിൽ നാണം കെടുത്തിയത് പോരാഞ്ഞിട്ടാണോ ,ഇവിടേക്ക് വന്നത്, ഞാനപ്പോഴെ പറഞ്ഞതാണ് ഇവിടെ ജോലി ശരിയാക്കാണ്ടാന്ന്

വിഷ്ണു നിൽക്കുന്നത് നോക്കാതെയാണ് മാഷുടെ ഭാര്യ പറഞ്ഞത്

സ്വാതി വിഷ്ണുവിനെ നോക്കി ചിരിച്ച് കൊണ്ട് കണ്ണിറുക്കി കാണിച്ചു

ഇതൊന്നും സാരമില്ലയെന്ന മട്ടിൽ

“എന്നാൽ ഞാൻ പൊക്കോട്ടെ മാഷേ

“ശരി വിഷ്ണു, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ലാട്ടോ

വിഷ്ണു ഒട്ടോയിൽ കയറിയപ്പോഴേക്കും സ്വാതി ഓടി വന്നു

“അതെ ഓട്ടോ കാശ് വേണ്ടേ

“വേണ്ടാ

“അതെന്താ ഈ വണ്ടി വെള്ളം കൊണ്ടാണോ ഓടുന്നത്
അവൾ ഒരു 100 രൂപ യെടുത്ത് കൊടുത്തു

“താൻ ഇവിടെ ക്ക് വരുന്നത് മാഷിന്റെ ഭാര്യക്ക് ഇഷ്ടമല്ലേ

“അത് വല്യമ്മ എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്

“എനിക്കങ്ങനെ തോന്നിയില്ല

“ഇവിടേക്ക് ഓട്ടത്തിനു വരാറുണ്ടല്ലോ, അപ്പോ വല്യമ്മക്ക് എന്നോടുള്ള സ്നേഹം ഇനിയും കാണാ ട്ടോ

അവൾ ചിരിച്ച് കൊണ്ട് പറയുമ്പോളും അവളുടെ മുഖത്ത് ഒരു സങ്കടമുണ്ടെന്ന് അവന് തോന്നി

“ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ അമ്മയെ ഇങ്ങനെ വേദനിപ്പിക്കരുത്, മകന്റെ കല്ലാണമൊന്ന് നടന്ന് കണാൻ അമ്മ എത്ര ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കിന്നലെ മനസ്സിലായി

അവളുടെ സംസാരം വിഷ്ണുവിന് ഇഷ്ടമായില്ല, ഒരു ദിവസത്തെ പരിചയം വച്ച് തന്നെ ഉപദേശിക്കാൻ വരുന്നു
വിഷ്ണു മനസ്സിൽ വിചാരിച്ചു

“മനസ്സിൽ കുശുമ്പ് വിചാരിച്ചിട്ട് കാര്യമില്ല

“ഞാൻ കുശുമ്പ് വിചാരിച്ചിട്ടില്ല

“വിചാരിച്ചാലും ഞാൻ പറയാൻ ഉള്ളത് പറയും
സ്നേഹിച്ച പെണ്ണ് ഇട്ടിട്ടുപോയെന്ന് വച്ച്, അതു തന്നെ ഓർത്തിരിക്കുകയാണോ, സ്നേഹിക്കലും പിന്നെ ഉപേക്ഷിക്കലും ഇപ്പോ സാധാരണമാണ് ,പക്ഷേ അതു കഴിഞ്ഞാൽ അടുത്തയാളെ കണ്ടു പിടിക്കണം

“വേറെ വല്ലവരുമായിരുന്നെങ്കിൽ ഞാൻ നല്ല മറുപടി പറഞ്ഞേനേ

“പിന്നെ ഇനി എങ്ങാനും മനസ്സ് മാറി പെണ്ണ് കെട്ടാൻ തീരുമാനച്ചാൽ എന്നെ കൂടി ഒന്ന് പരിഗണിക്കണം,
ആ അമ്മയെ എനിക്കത്ര ക്ക് ഇഷ്ടമായി അതു കൊണ്ടാണ്,

അപ്പോഴെക്കും സ്വാതിയെ വല്യമ്മ വിളിച്ചു

“അപ്പോ ശരി മാഷേ ,വീണ്ടും സന്തിപ്പുംവരെക്കും വണക്കം

സ്വാതിയുടെ പറച്ചിൽ കേട്ടിട്ട് വിഷ്ണുവിന് ചിരി വന്നു

പക്ഷേ അവൻ ചിരിച്ചില്ല

* * *

സ്വാതി ചെല്ലുമ്പോൾ വല്യമ്മയും വല്യച്ഛനും സ്വാതിയുടെ കാര്യം പറയുകയായിരുന്നു

“ഏട്ടാ സ്വാതിയെ ഒന്നു അടക്കി നിർത്തിക്കൊട്ടോ

ഇതു കേട്ടാണ് സ്വാതി അവരുടെ അടുത്തേക്ക് ചെന്നത്

“അതെന്താ വല്യമ്മേ അടക്കി നിർത്താൻ ഞാനെന്താ കുതിരയെങ്ങാനുമാണോ

“ഇതാ ഞാൻ പറഞ്ഞത്, ഇന്നലെ രാത്രി വിഷ്ണു അല്ല വെറെ വല്ലവരുമായിരുന്നെങ്കിൽ കണാമായിരുന്നു,

“ഒന്നും കാണേണ്ടി വരില്ലാ, എന്നെ സൂക്ഷിക്കാൻ എനിക്കറിയാം,

“നിനക്കങ്ങനെ പറയാം, ഞങ്ങളാണ് മറ്റുള്ളവരോട് മറുപടി പറയേണ്ടത്

“എന്റെ വല്യമ്മേ ഞാനിപ്പോ വന്നതല്ലേ ഉള്ളു, നമ്മുക്ക് ഇപ്പോ തന്നെ യുദ്ധം തുടങ്ങണ്ടാ ഞാനിനി ഇവിടെ തന്നെയുണ്ട്

“നീ ഇങ്ങനെ തന്നെ പറയണം, നിനക്കിപ്പോൾ ജോലി ശരിയാക്കി തന്ന താരാ ഞങ്ങളല്ലേ

“എനിക്കറിയാം എല്ലാവരെയും, എല്ലാവർക്കും എന്നോടുള്ള സ്നേഹവും അറിയാം, പ്രത്യേകിച്ച് വല്യമ്മയുടെ സ്നേഹം അത് ഞാൻ ചെറുപ്പം മുതലേ അറിയുന്നതല്ലേ

“സ്വാതി …… മോളെ നീ ബാഗ് അകത്ത് കൊണ്ട് വച്ചേ,

“അതിന്നല്ല അവൾക്ക് നേരം വന്ന് കയറിയപ്പോൾ തന്നെ എന്നോട് തല്ല് പിടിക്കാൻ

“വല്യമ്മയല്ലേ വഴക്കിന് വന്നത്
എന്നു പറഞ്ഞ് സ്വാതി ബാഗുമായി അകത്തേക്ക് പോയി

വല്ല്യമ്മ ഒരു നടക്കൊന്നും പോവില്ലാന്ന് അവൾ മനസ്സിൽ പറഞ്ഞു

‘ * * *
ഒട്ടോസ്റ്റാന്റിൽ എത്തിയപ്പോൾ മിക്ക ഒട്ടോറിക്ഷകളും വന്നിട്ടുണ്ടായിരുന്നു
കുറച്ച് ഒട്ടോകൾ ഓട്ടം പോയിട്ടുണ്ടായിരുന്നു

“വിഷ്ണു നീ പോസ്റ്റ് മാഷുടെ വീട്ടിലേക്ക് ഓട്ടം പോയിട്ടുണ്ടായിരുന്നോ

“ഉവ്വ്

“എടാ ശരത്തേ ഇവൻ പോയിട്ടുണ്ടായിരുന്നൂന്ന്,

“ഇപ്പോ ഓട്ടം പോയാലെന്താ, ഞാൻ ഇടക്ക് പോവാറുണ്ടല്ലോ

“ഇന്നലെ വന്ന ആ പെൺകുട്ടിയെ നീ ഇന്നാണോ മാഷുടെ വീട്ടിൽ കൊണ്ടാക്കിയത്

“അത് എനിക്ക് നിന്നൊട് പറയണ്ടാ ആവശ്യമില്ല അനിലേ

“നീ എന്തിനാ വിഷ്ണു ചൂടാവുന്നത്,
അതിപ്പോ ആരായാലും ചോദിക്കും

“നീ മിണ്ടാതെ നിൽക്ക് അനിലേ ,വിഷ്ണുവിനെ നമ്മുക്ക് അറിയാവുന്നതല്ലേ

“രാമേട്ടാ ഞാൻ വേറൊന്നും ചോദിച്ചില്ല, ഞാൻ ഇന്നലെ രാത്രി കണ്ടിരുന്നു ഇവൻ ആ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്നത്

“ഇവൻ പറയുന്നതൊക്കെ ശരിയാണോ വിഷ്ണു

രാമേട്ടാ ഇന്നലെ ആ കുട്ടിയെയും കൊണ്ട് ഞാൻ മാഷുടെ വീട്ടിൽ പോയതാ, അവിടെ ചെന്നപ്പോൾ മാഷ് ഉണ്ടായിരുന്നില്ല, ആ കുട്ടി വിളിച്ച് പറയാതെയാണ് വന്നത്, പിന്നെ തിരിച്ച് ഞാൻ അതിനെ ഇവിടെ കൊണ്ടാക്കിയതാണ് ,എന്നിട്ട് ഞാൻ തിരിച്ച് പോവാൻ തുടങ്ങിയതാ രാത്രിയിൽ ആ കുട്ടിയെ തനിച്ചാക്കി പോവാൻ മനസ്സനുവദിച്ചില്ല അതുകൊണ്ട് ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി

ഇതിൽ വല്ല സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്റെ അമ്മയോടൊ, അടുത്ത വീട്ടിലെ റാണി ചേച്ചിയോടൊ ചോദിക്കാം

“ഞങ്ങൾക്കെന്തു സംശയം, പിന്നെ ഇപ്പോ നീ വല്യ സ്ത്രീവിരോധിയാണല്ലൊ അതു കൊണ്ട് ഞങ്ങൾ കണ്ടത് നിന്നോട് ചോദിച്ചു അത്ര മാത്രം

“വിഷ്ണു നീ ചെയ്തത് ഒരു നല്ല കാര്യമാണ്

“ഞാൻ വീട്ടിൽപോവാ രാമേട്ടാ ഇന്ന് ഞാൻ ഓടുന്നില്ല

“എടാ വിഷ്ണു നീയത് കാര്യമാക്കണ്ട

വിഷ്ണു മറുപടി പറയാതെ ഓട്ടോ ഓടിച്ച് പോയി

* * *

“എന്താ വിഷ്ണു നീ തിരിച്ച് വന്നത്

വിഷ്ണു ഒന്നും പറയാതെ അകത്തേക്ക്

“ടാ ഞാൻ നിന്നോടാണ് ചോദിച്ചത്
നിനക്ക് വയ്യേ, കാലത്ത് പോയപ്പോൾ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ
സ്വാതി മോളെ കൊണ്ടാക്കിയപ്പോൾ മാഷ് എന്താ പറഞ്ഞത്

“സ്വാതി മോള്

“നീ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയ്

“ഇന്നലെ സ്വാതിയെ വീട്ടിൽ കൊണ്ടുവന്നത് സ്റ്റാന്റിൽ എല്ലാവരും അറിഞ്ഞു, ഏത് സമയത്തണാവോ അങ്ങനെ ചെയ്യാൻ എനിക്ക് തോന്നിയത്

“അതൊരു നല്ല കാര്യമല്ലേ,

“നല്ല കാര്യം ഇപ്പോ ഞാൻ ഒരു പെണ്ണുപിടിയൻ ആയി

“ആര് എന്ത് വേണമെങ്കിലും പറഞ്ഞൊട്ടെ വിഷ്ണു
ആരോരുമില്ലാത്ത ഒരു കുട്ടിയെ എന്റെ മോൻ സഹായിച്ചല്ലോ, രാത്രി ആ കുട്ടിയെ അവിടെ വിട്ടിട്ടു വന്നില്ലല്ലോ

“അമ്മ എന്താ പറഞ്ഞത്

“സ്വാതിക്ക് അച്ഛനും, അമ്മയും ഇല്ല വിഷ്ണു…… ”

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രജിത പ്രദീപ് എടയാട്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വിഷ്ണു – ഭാഗം 2”

  1. Ayyo appol Swathikk arum ille . Valyamma oru villathi Annenn thonnunnu . Enthayalum adipoli . Adutha part katta waiting

Leave a Reply

Don`t copy text!