“എന്റെ അമ്മേ …….. അമ്മ അതൊക്കെ വിശ്വസിച്ചോ
“പിന്നെ വിശ്വസിക്കാതെ
“അതൊക്കെ അമ്മയെ പറ്റിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും
“വിഷ്ണു കാര്യമറിയാതെ നീ ഒരോന്ന് പറയരുത്, ആരെങ്കിലും അച്ഛനും അമ്മയും മരിച്ചു പോയെന്ന് നുണ പറയോ
“കള്ളികൾ അങ്ങനെ പലതും പറയും,
“നീ എന്തു പറഞ്ഞാലും ആ കുട്ടിയെ എനിക്കിഷ്ടമായി, നിനക്ക് കല്യാണമാലോചിച്ചാലോ എന്ന് ഞാൻ കരുതിയതാണ്, പക്ഷേ അവരൊക്കെ വല്യ ആളുകളല്ലേ
“അമ്മക്ക് ഇതു മാത്രം വിചാരമുള്ളു
“ഇല്ലാടാ എനിക്ക് വേറെ കുറെ വിചാരങ്ങളുണ്ട്, എനിക്ക് ആണും പെണ്ണമായാട്ട് നീ ഓരാളെയുള്ളൂ, നിന്നെ പറ്റിയല്ലാതെ ഞാൻ വേറെ ആരെ പറ്റി വിചാരിക്കാനാണ്
“എന്താ അമ്മയും മോനും കൂടി ഒരു കശപിശ
“ഞങ്ങളുടെ വഴക്കിന് ഒരു കാരണമേ ഉള്ളു. ഇവന്റെ കല്യാണക്കാര്യം
“അവനിത്തിരി സമയം കൊടുക്ക് ഉഷേച്ചി
“രണ്ടു കൊല്ലം വരെ ഞാൻ സമയം കൊടുത്തു അതു മതിയില്ലേ റാണി. പറ്റിച്ചു പോയവള് പെറ്റു, ഇനി ഇവൻ ആരെയാണ് കാത്തിരിക്കുന്നത്, അതാ എനിക്കറിയേണ്ടത് ,
അവളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം മതിയല്ലോ ഇവന് എന്റെ കണ്ണീരു കണാൻ
“അമ്മ ഒരോന്ന് ഉണ്ടാക്കി പറയണ്ടാ
“അമ്മ പറയുന്നതിലും കാര്യമില്ലേ വിഷ്ണു
“നീ ഒന്നും പറയണ്ടാ റാണി നീ പോയി കഴിഞ്ഞാൽ നിന്നോട് പറയാൻ പറ്റാത്തതൊക്കെ ഇവൻ എന്റെടുത്ത് കാണിക്കും
“വെറുതെ അവനെ കുറ്റം പറയണ്ടാ ഉഷേച്ചി, അവനെ പോലൊരു മകനെ കിട്ടിയത് ഭാഗ്യമല്ലേ
അല്ലാ നീ എന്താ വിഷ്ണു ഇന്ന് ഓടാൻ പോയില്ലേ
“ആ കാര്യമൊന്നും പറയണ്ടാ റാണി ,സ്വാതി മോളെ കൊണ്ടാക്കാൻ പോയത് ആരൊ കണ്ടു അവർ ഇവനോട് ചോദിച്ചു, അതിവന് ഇഷ്ടമായില്ല സ്റ്റാന്റിൽ തല്ലു പിടിച്ച് വന്നിരിക്കുന്നതാണ്
“പറയുന്നവര് പറയട്ടെ നമ്മുടെ ഭാഗത്ത് തെറ്റില്ലല്ലോ
“അതല്ലാ റാണിയേച്ചി എല്ലാവരും കൂടിയെന്നെ കളിയാക്കിയപ്പോൾ എനിക്ക് ദേഷ്യം വന്നു ,പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല
“വേണമെങ്കിൽ ആ കുട്ടിയെ നമ്മുക്കാലോചിക്കാട്ടോ വിഷ്ണു
അതിന്റെ പെരുമാറ്റം കണ്ടാൽ അറിയാം നല്ല
“റാണി ചേച്ചിയും അമ്മയുടെ പോലെ തുടങ്ങുകയാണോ
ഞാനൊന്നു പറഞ്ഞന്നേയുള്ളു വിഷ്ണു
നിങ്ങൾ നല്ല മച്ചാണട്ടോ
* * *
രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം
വിഷ്ണു ഒട്ടോസ്റ്റാന്റിൽ ഉണ്ടായിരുന്നു
ബസ്സിൽ സ്വാതി വന്നിറങ്ങുന്നത് അവൻ കണ്ടു
അവൻ കാണാത്ത പോലെയിരുന്നു
കണ്ടാൽ അവൾ തന്റെ അടുത്തേക്ക് വരുമെന്നവനറിയാമായിരുന്നു
അതു തന്നെ സംഭവിച്ചു
അവൾ നേരെ വിഷ്ണുവിന്റെ അടുത്തേക്ക് വന്നു
“ചേച്ചി ഓട്ടം പോവാനാണെങ്കിൽ ആദ്യം കിടക്കുന്ന ഓട്ടോയിൽ ആണ് കയറണ്ടത്
“എന്റെ ചേട്ടാ ഞാൻ ഓട്ടം പോവാൻ വന്നതല്ല
ഇവിടെ ഒരു കാര്യം പറയാൻ വന്നതാണ്
“താനെന്തിനാ ഇങ്ങോട്ട് വന്നത്
വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ
“ആളുകൾ എന്ത് പറയും,
“ഒന്നും പറയില്ല ,തനിക്ക് എന്താ എന്നോട് പറയാൻ ഉള്ളത്
“അത് എന്റെ കൂടെ ഞങ്ങളുടെ നാട്ടിലേക്ക് ഒന്നു വരോ എന്ന് ചോദിക്കാനാണ്
“നാട്ടിലേക്കോ .. ഞാനെന്തിനാ തന്റെ കൂടെ നാട്ടിലേക്ക് വരുന്നത്
“എന്റെ ടൂ വീലർ നാട്ടിലാണ് അതൊന്ന് ഇവിടെ ക്ക് കൊണ്ടുവരാനാണ്
“അതിന് ഞാനെന്തിനാണ് വരുന്നത്
“എനിക്ക് ഒറ്റക്ക് ഇത്രയും ദൂരം വരാൻ ഒരു പേടി, ഒരാളും കൂടിയുണ്ടെങ്കിൽ ഒരു ധൈര്യമല്ലേ, ഈ നാട്ടിൽ എനിക്ക് ആകെ പരിചയമുള്ളത് മാഷിനെയാണ്, ഞാൻ വല്യച്ഛനോട് പറഞ്ഞപ്പോൾ വിഷ്ണു വരു വാണെങ്കിൽ കൊണ്ടു പോയ് കൊള്ളാൻ പറഞ്ഞു
“എനിക്ക് വരാൻ പറ്റില്ല
“ഞാനമ്മയോടും സമ്മതം മേടിച്ചിട്ടുണ്ട്
“ഏതമ്മയോട്
“മാഷിന്റെ അമ്മയോട്, അമ്മ എന്തായാലും വിടാമെന്ന് പറഞ്ഞിട്ടുണ്ട് ,പറ്റില്ലാന്ന് മാത്രം പറയരുത്
ടൂ വീലർ ഉണ്ടെങ്കിൽ എനിക്ക് ജോലിക്ക് പോകാൻ നല്ലെ ളുപ്പം ആണ്, അങ്ങോട്ട് നമ്മുക്ക് ബസ്സിനു പോകാം തിരിച്ച് എന്റെ വണ്ടിയിൽ വരാം
“എനിക്കൊന്ന് ആലോചിക്കണം
“ആലോചിച്ചോ പക്ഷെ മറുപടി വേഗം വേണം
* * *
“അമ്മേ ……
“എന്തിനാ വിഷ്ണു കിടന്നു കാറുന്നത്, ഞാൻ ദേ വരുന്നു
“അമ്മ വാതിൽ തുറന്നു
“നിനക്കൊന്ന് പതുക്കെ വിളിച്ച് കൂടെ
“ആ സ്വാതിയുടെ കൂടെ അവളുടെ നാട്ടിലേക്ക് എന്നെ വിടാമെന്ന് അമ്മ പറഞ്ഞോ
“ഞാൻ പറഞ്ഞു
‘”അമ്മ എന്നോട് ചോദിച്ചോ
“നിന്നോട് ചോദിക്കാൻ ഇത് നിന്റെ കല്യാണ കാര്യമൊന്നുമല്ലല്ലോ
നിന്നോട് അവളുടെ കൂടെ ഒന്ന് പോവാന ഞാൻ പറഞ്ഞത്
“അമ്മേ അവളെ ഒന്നു സഹായിച്ചതിന്റെ നാണകേട് മാറിയിട്ടില്ല
“എന്തു നാണക്കേട്, നീ അതും മിതും പറയണ്ടാ ആ കുട്ടിയുടെ കൂടെ നീ പോവണം
“അമ്മേ ആരെങ്കിലും അറിഞ്ഞാലോ പിന്നെ അതു മതി
“നീ ആരെയാണ് വിഷ്ണു പേടിക്കുന്നത്, നമ്മള് തെറ്റു ചെയ്താലെ പേടിക്കേണ്ടതുള്ളു
ഇതാണ് ആ കുട്ടിയുടെ നമ്പർ വേഗം വിളിച്ച് പറയ് വരാമെന്ന്
“അമ്മ എന്നെ മറ്റുള്ളവരുടെ മുൻപിൽ നാണംകെടുത്തിയെ അടങ്ങുള്ളൂലെ
“നീ ഫോൺ വിളിച്ച് പറഞ്ഞേ
വിഷ്ണു സ്വാതിയുടെ നമ്പറിലേക്ക് വിളിച്ചു
“ഹലോ
iഞാൻ വിഷ്ണുവാണ്
“എനിക്ക് മനസ്സിലായി
“ഞാൻ തന്റെ കൂടെ നാട്ടിലേക്ക് വരാം
“അതെനിക്കറിയാമായിരുന്നു
“എന്ത്
“എന്റെ കൂടെ വരുമെന്ന്
“താനെന്നെ വെറുതെ കളിയാക്കാൻ നിൽക്കണ്ടാ, എന്നാണ് പോകണ്ടത് എന്നു വച്ചാൽ എന്നെ അറിച്ചാൽ മതി
“നമ്മുക്ക് നാളെ പോയാലോ, ഉച്ചകഴിഞ്ഞ് പോവാം
“ശരി, സമയം എന്നോട് പറഞ്ഞാൽ മതി
“പിന്നെ …. നന്ദി
അപ്പൊഴെക്കും അവൻ കോൾ കട്ടാക്കിയിരുന്നു
“വല്യച്ഛാ …….
വല്യച്ഛനും വല്യമ്മയം ടി വി കാണുകയായിരുന്നു
“എന്താ… മോളെ
“വിഷ്ണു എന്റെ കൂടെ വരാമെന്ന് പറഞ്ഞു
“ഏട്ടൻ ഇതെന്തു ഭാവിച്ചാണ്, വണ്ടി കൊണ്ടു വന്നില്ലെങ്കിൽ ഇപ്പോ എന്താണ് ഇവൾക്ക് ബസ്സിൽ പോയ് കൂടെ ജോലിക്ക്
“എനിക്ക് ബസ്സിൽ പോവാൻ പറ്റില്ല
“അവള് പോയി വണ്ടി കൊണ്ട് വരട്ടേ, ഇനി അതും പറഞ്ഞ് രണ്ടു പേരും തല്ല് പിടിക്കണ്ടാ
“ഞാൻ നാളെ ഉച്ചകഴിഞ്ഞ് പോയിട്ട് വരാം
* * *
“അമ്മേ ആള് വരുമ്പോൾ എന്നെ ചീത്ത പറയോ
“എന്തിന്, രണ്ടു പേരും ഒരു സ്ഥലത്തേക്കല്ലേ പോകുന്നത്
“അതല്ലമ്മേ ഞാൻ ഇവിടെ നിന്ന് ആളുടെ കൂടെ പോകുന്നത് ആൾക്ക് ഇഷ്ടപെടില്ല
എന്നോട് ടൗണിൽ നിൽക്കാനാണ് പറഞ്ഞത്
“അവനിപ്പോ വരും രണ്ടു പേരും കൂടി ഇവിടെ നിന്ന് പോയാൽ മതി
വിഷ്ണു വന്നു
“താനെന്താ ഇവിടെ, താൻ ടൗണിൽ നിൽക്കാമെന്നല്ലേ പറഞ്ഞത്
“ഞാനാണ് പറഞ്ഞത് നിന്റെ കൂടെ ഇവിടെ നിന്നും പോയാൽ മതിയെന്ന്
“അമ്മ രണ്ടും കൽപ്പിച്ചാണോ
അമ്മ വയസ്സായി എന്നു വക്കാം,
താനോ……..
തനിക്കൊരു ബുദ്ധിയില്ലേ
“എനിക്കു ബുദ്ധി ഇത്തിരി കുറവാണ് ‘എന്തായാലും വന്നു പോയില്ലേ ഇനി നമ്മുക്ക് ഒരുമിച്ച് പോകാം
“എനിക്കല്ല പ്രശ്നമുണ്ടാവുന്നത് തനിക്കാണ്, താനതൊന്ന് മനസ്സിലാക്ക്
“ഇന്ന് മാത്രം, ഇനി ഇങ്ങനെ ഉണ്ടാവില്ല
കുറച്ച് കഴിഞ്ഞ് വിഷ്ണു കുളിച്ച് ഡ്രസ്സ് മാറി വന്നു
വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്തു
സ്വാതിയോട് കയറാൻ പറഞ്ഞു
“സൂക്ഷിച്ച് പോണെ മോനെ
സ്വാതി കയറിയിട്ട് അമ്മയോട് പറഞ്ഞു
എന്നാൽ ഞങ്ങൾ പോയി വരട്ടേ അമ്മേ
* * *
ടൗണിൽ നിന്നും KSRTC ബസ്സിലാണ് കയറിയത്
ബസ്സിൽ വല്യ തിരക്കുണ്ടായിരുന്നില്ല
ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നു
വിഷ്ണുവിന്റെ അടുത്താണ് സ്വാതിയും ഇരുന്നത്,3 പേരുടെ സീറ്റായിരുന്നു അത്
“തനിക്ക് വേറെ സീറ്റിൽ ഇരിക്കാമായിരുന്നില്ലേ
“ഇപ്പോ ഇവിടെ ഇരുന്നാൽ എന്താ കുഴപ്പം മാഷേ, പോലീസ് പിടിക്കോ
“തനിക്ക് നാക്കിത്തിരി കൂടുതലാണ്
“സ്വാതി നാക്ക് പുറത്തേക്ക് നീട്ടി കാണിച്ചു എന്നിട്ട് ചോദിച്ചു
നോക്ക് കൂടുതലുണ്ടോ
“തനിക്ക് പത്ത് കുറവുണ്ടോ
അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു
സ്വാതിയാണ് ടിക്കെറ്റെടുത്തത്
“ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ
“ഞാൻ ആരോടും കള്ളം പറയാറില്ല
“ആവണി ” സുന്ദരിയായിരുന്നോ
വിഷ്ണു മറുപടി പറഞ്ഞില്ല
“റാണി ചേച്ചി പറഞ്ഞത് കറുത്തിട്ട് മെലിഞ്ഞ് പല്ല് പൊന്തിയ കുട്ടിയായിരുന്നു എന്നാണ്, ശരിയാണോ എന്നറിയാൻ ചോദിച്ചതാണ്
“മറ്റുളളവരെ കുത്തിനോവിച്ച് സന്തോഷിക്കുന്നത്ത് തനിക്ക് ഒരു രസമാണല്ലേ
“മാഷേ ഞാനങ്ങനെയൊന്നും കരുതിയില്ല
“താൻ കരുതില്ല ഇനി എന്റെ കഥ കേട്ട് കഴിഞ്ഞിട്ട് അതും പറഞ്ഞ് എന്നെ വിഷമിപ്പിച്ചിട്ട് തനിക്ക് സന്തോഷിക്കാനല്ലേ,
“ഞാനങ്ങനത്തേ ഒരാളല്ല
“ആദ്യം മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കാൻ ശ്രമിക്ക്, അതിനു ശേഷം കളിയാക്ക്
“ഞാൻ എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ Sorry
അവൾ കരഞ്ഞ് കൊണ്ടാണ് അങ്ങനെ പറഞ്ഞത്
കുറച്ച് കഴിഞ്ഞ് ഒരു മനുഷ്യൻ സ്വാതിയുടെ അടുത്ത് വന്നിരുന്നു
ഇപ്പോ സ്വാതി നടുക്കായി
“താൻ ഇപ്പുറത്തേക്ക് കടന്നിരുന്നോ
“വേണ്ടാ ഞാനിവിടെ ഇരുന്നോളാം
“തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ
സ്വാതി വിഷ്ണു ഇരുന്നിടത്തേക്ക് ഇന്ന
വിഷ്ണു അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു
പിന്നെ ഒരക്ഷരം സ്വാതി വിഷ്ണുവിനോട് മിണ്ടിയില്ല പുറത്തേക്ക് നോക്കിയിരുന്നു
അവൾ മിണ്ടാതെ ഇരിക്കണതു കണ്ടപ്പോൾ വിഷ്ണുവിന് വിഷമമായി
“താനെന്താ ഒന്നും മിണ്ടാത്തത്
“ഒന്നുമില്ല
“തനിക്കെന്താ അറിയേണ്ടത്
“എനിക്ക് ഒന്നും അറിയണ്ടാ
“എല്ലാം ഞാൻ പറയാം
“ആവണി സുന്ദരി ആയിരുന്നു ”
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kuranjupoyito wsiting