Skip to content

വിഷ്ണു – ഭാഗം 6 (അവസാന ഭാഗം)

vishnu-aksharathalukal-novel

“തന്റെ അമ്മായിയമ്മയോ

“എന്താ മാഷേ എനിക്ക് അമ്മായി അമ്മ ഉണ്ടായി കൂടെ

“ഞാൻ വെറുതെ ചോദിച്ചതാണ്

“പിന്നെ അതെന്റെ അപ്പച്ചി കൂടിയാണ്

“അപ്പച്ചീ …….

സ്വാതി ഓടിപ്പോയി അപ്പച്ചിയെ കെട്ടിപിടിച്ചു

“അപ്പച്ചി ഇവിടെ ഉണ്ടാകുമെന്ന് ഞാൻ പ്ര
തീക്ഷിച്ചല്ല

“ഏട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു
നീ വരുന്ന കാര്യം പറയാൻ, നിന്നെ കണ്ടിട്ടും കുറെ കാലമായല്ലോ

“ഇത് വിഷ്ണു, അവിടെ വല്യച്ചന്റെ വലിയ സഹായിയാണ്

അപ്പച്ചി വിഷ്ണുവിനെ നോക്കി ചിരിച്ചു
“വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വരൂ

“ചെറിയമ്മ എവിടെ

“അവിളിപ്പൊ വരും, കുട്ടികളുടെ സ്കൂൾ വരെ പോയേക്കാണ്, ഇളയവൾക്ക് പനിയെന്ന് വിളിച്ചു പറഞ്ഞു

“വിഷ്ണുവിന്റെ വീട്ടിൽ ആരൊക്കെയുണ്ട്

“എനിക്ക് അമ്മ മാത്രം ഉള്ളു

“അമ്മ സുഖമായിരിക്കുന്നോ

“അമ്മ. സുഖമായിരിക്കുന്നു

“സ്വാതി നീ വിഷ്ണുവിന് ചായ കൊടുക്ക്

“ഇപ്പൊയെടുക്കാം

സ്വാതി ചായകൊണ്ടുവന്ന് അപ്പച്ചിക്കും, വിഷ്ണുവിനും കൊടുത്തു

“ചെറിയമ്മയേ കാണാനില്ലാലോ അപ്പച്ചി

“നീ ഒരു കാര്യം ചെയ്യ് അവളെ ഒന്നു വിളിക്ക് വരണ്ട നേരം കഴിഞ്ഞു

സ്വാതി ചെറിയമ്മ യെ വിളിച്ച് സംസാരി ച്ചു

“ചെറിയമ്മ മോളെ ഡോക്ടറെ കാണിച്ചിട്ട് വരികയുള്ളു

“ഞങ്ങള് പോയാലോ അപ്പച്ചി

“ഇത്തിരി കഴിഞ്ഞിട്ട് പോവാം
വിഷ്ണു ഇവിടെ ഇരിക്ക് ട്ടോ, ഞങ്ങളിത്തിരിവീട്ടുക്കാര്യം പറയട്ടേ

* * *

“സ്വാതി ……. നിന്നെ നന്ദൻ വിളിക്കാറുണ്ടോ

iഇല്ലാ
വല്യച്ഛനെ വിളിക്കുമ്പോൾ ചിലപ്പോ എന്നോട് സംസാരിക്കാറുണ്ട്
അതും അധികമൊന്നുമില്ല, ഒന്നോ രണ്ടോ വാക്ക്

“അതൊക്കെ നീ വേണം മറ്റാൻ, അവന്റെ പരുക്കൻ സ്വാഭാവം മൊക്കെ മാറ്റണം നിനക്കതിനു കഴിയും

“അപ്പച്ചി ഞാനിപ്പോഴും പറയുകയാണ് എന്നെ ഇഷ്ടമല്ലെങ്കിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി എന്നെ വിവാഹം ചെയ്യാണ്ടാന്ന് നന്ദേട്ടനോട് അപ്പച്ചിക്ക് ഒന്നുപറഞ്ഞൂടെ

“അവന് നിന്നെ ഇഷ്ടമല്ലെന്ന് ആരാ പറഞ്ഞത്
അങ്ങനെയാണെങ്കിൽ അവൻ ഇതിനു സമ്മതിക്കോ

“എനിക്കിപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല
എല്ലാവരും പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു, എന്റെ വാക്കിനി വിടെ വിലയില്ലാലോ

“നീ അങ്ങനെയൊന്നും പറയണ്ടാ, എല്ലാം നല്ലതിനാണെന്ന് വിചാരിക്ക്

“അവൻ അടുത്ത് വരുന്നുണ്ട് അപ്പോ കല്യാണം നടത്താമെന്നാണ് ഞങ്ങളുടെ തീരുമാനം

“എന്ന്

“ഈ മാസം തന്നെ

“ഇത്ര പെട്ടെന്ന്

“സത്യം പറഞ്ഞാൽ എനിക്കെന്തോ ഒരു പേടിയുണ്ട് അപ്പച്ചി

“നീ ഒന്നും പേടിക്കണ്ടാ , ഒക്കേ ശരിയാവും കഴിഞ്ഞാലും നീ ഏട്ടന്റെ വീട്ടിൽ നിന്നാൽ മതി അവിടെ വേറെ മക്കളില്ലാലോ, പിന്നെ നന്ദൻ തിരിച്ചു പോവുമ്പോൾ നിനക്ക് ജോലിക്ക് പോകാലോ

“എനിക്ക് പ്രശ്നമില്ല, പക്ഷേ വല്യമ്മയും ഞാനും ചേരില്ലാ

“അതൊന്നും നീ നോക്കണ്ട അവരുടെ കാലശേഷം അതൊക്കെ നിനക്കാണ്

“എനിക്കൊന്നും വേണ്ടാ

“നീ ഇപ്പോ അങ്ങനെയൊന്നും പറയാൻ നിൽക്കണ്ടാ കേട്ടോ അതോക്കെ ഞങ്ങൾ തീരുമാനിച്ച് വച്ചിട്ടുണ്ട്

“സ്വത്തിന് വേണ്ടിയാണോ നന്ദേട്ടൻ എന്നെ വിവാഹം കഴിക്കുന്നത്

“സ്വാതി നീ എഴുതാപ്പുറം വായിക്കണ്ടാ

“എനിക്കെല്ലാം അറിയാം അപ്പച്ചി, പിന്നെ ഞാൻ ഒന്നുമറിയാത്ത പോലെ ഭാവിക്കുന്നതാണ്, ചെറുപ്പം മുതലേ അങ്ങനെയാണ് ഞാൻ

“നീ പോകാൻ നോക്ക് ഇനി സമയം കളയണ്ടാ

“സ്വാതി വിഷ്ണുവിന്റെ അടുത്ത് ചെന്നു

“പോകാം

വിഷ്ണു അപ്പച്ചിയോട് യാത്ര പറഞ്ഞു

വണ്ടിയുടെ താക്കോൽ സ്വാതി വിഷ്ണുവിന് കൊടുത്തു

* * *

“മാഷിന് എന്റെ സ്വന്തം വീട് കാണണോ

“ഇവിടെ അടുത്താണോ,

“ഇത്തിരി പോയാൽ മതി

“നമ്മള് നേരം വൈകോ

“ഇല്ല

സ്വാതി വിഷ്ണുവിന് വഴി പറഞ്ഞു കൊടുത്തു

“തന്റെ ചെറിയച്ഛൻ എവിടെ

“ആള് പുറത്താണ്

ഇവിടെ നിറുത്ത്

ഒരു വലിയ വീടായിരുന്നു അത്

“ഇവിടെ ആരുമില്ലേ

“ഉണ്ട് പറമ്പോക്കേ നോക്കാൻ ഒരു ചേട്ടന്നുണ്ട്, ആള് ഇവിടെയാണ് താമസിക്കന്നത്, അടുത്തുള്ള ചേച്ചി വന്ന് അടിച്ച് വാരി തുടക്കും, എല്ലാ കാര്യങ്ങളും നോക്കുന്നത് അപ്പച്ചിയാണ്

“അച്ഛമ്മ മരിച്ചതിൽ പിന്നെ ഞാനും അധികം വരാറില്ല ഇവിടെ ക്ക്

“നമ്മുക്ക് പോവം മാഷേ

“ആ ചേട്ടൻ എവിടെ

“താഴെ പറമ്പിൽപോയിട്ടുണ്ടാവും
അച്ഛന് വീതം കിട്ടിയതാണ് ഇതൊക്കെ
സ്വത്ത് ഉണ്ടായിട്ട് എന്താ കാര്യം മാഷേ, അതൊന്നുമല്ല വലുത് സ്നേഹമാണ് പക്ഷേ അതിവിടെ കിട്ടാനില്ല

“തന്നെ മുറച്ചെറുക്കൻ ആണല്ലേ വിവാഹം കഴിക്കുന്നത്

“ഓ മാഷത് കണ്ടു പിടിച്ചു, അതും ഒരു കച്ചവടം

‘നന്ദൻ എന്നാണ് പേര്, അപ്പച്ചിയുടെ മൂത്ത മകൻ, രണ്ടാമത്തെ മകന്റെ വിവാഹം കഴിഞ്ഞൂട്ടോ
നന്ദേട്ടന്നെ എനിക്കിതുവരെ മനസ്സിലായിട്ടില്ല

“അതെന്താ

“അതെന്താന്ന് എനിക്കറിയില്ല, അറിത്തെങ്കിൽ ഞാൻ പറയൂലെ
അധികമൊന്നും സംസാരിക്കില്ല, എന്നെ വിളിക്കാറു പോലുമില്ല
തമിഴ്നാട്ടിൽ ഒരു തുണി മില്ലുണ്ട്
എന്നറിയാം

“നാട്ടിലേക്ക് വരാറില്ലേ

“വരവ് കുറവാണ്, വന്നാലും അധികം ഇവിടെ നിൽക്കാറില്ല

പിന്നെ ഇന്നറിഞ്ഞവാർത്തയാണ് ഉടനെ തന്നെ എന്റെ വിവാഹം ഉണ്ടാവും
അതു പറയുമ്പോൾ സ്വാതിയുടെ സ്വരം ഇടറിയിരുന്നു

“തനിക്ക് ഇഷ്ടമില്ലെങ്കിൽ എന്തിനാ സമ്മതിച്ചേ

“പിന്നെ ഞാനെന്തു വേണം, ആരും എന്റെ ഭാഗം പറയാനില്ല

“അതിനെന്താ തന്റെ അഭിപ്രായം തുറന്നു പറയാലോ

“ആരോട്, ഇതു കൂടാതെ തറവാട്ടിൽ ഇനിയും ആളുകൾ അണിയറയിൽ ഉണ്ട്,
ആകെ എന്നെ മനസ്സിലാക്കുന്നത് വല്യച്ഛനാണ്, പക്ഷേ വല്യമ്മ എന്റെ എതിർ ഭാഗത്താണ്

“എന്റെ അഭിപ്രായം തനിക്കിഷ്ടമില്ലെങ്കിൽ സമ്മതിക്കരുത് എന്നാണ്

“ഒരാളെ പ്രേമിച്ച് കല്യാണം കഴിക്കാമെന്ന് വച്ചാൽ ആർക്കും എന്നോട് പ്രേമം തോന്നുന്നില്ല
ഞാൻ കുറെ ശ്രമിച്ചതാണ് പക്ഷെ നിരാശയായിരുന്നു ഫലം

അതുകേട്ടപ്പോൾ വിഷ്ണുവിന് ചിരി വന്നു

“ചിരിക്കും എനിക്കറിയാം,

“താൻ പിണങ്ങണ്ടാ ,തന്നെ പോലെ ഒരാൾക്ക് സ്നേഹിക്കാൻ ഓരാളെ കിട്ടിയില്ലെന്നോർത്ത് ചിരിച്ചതാ

നമ്മുക്ക് പോകാം

* * *

“വീട്ടിൽ കയറുന്നില്ലേ

“ഇല്ല ,താൻ വല്യച്ഛനോട് പറഞ്ഞാൽ മതി, പിന്നെ തന്നെ വല്യമ്മയുടെ സംസാരം എനിക്ക് തീരെ ഇഷ്ടമല്ല

“ശരി എങ്കിൽ മാഷ് കയറണ്ട, ഞാൻ പറയാം

“വന്നോ ഞാൻ വിചാരിച്ചു ഇന്ന് വരില്ലാന്ന്
സ്വാതിയെ കണ്ടതും വല്യമ്മ പറഞ്ഞു

“ഞാൻ അവിടെ നിൽക്കാൻ പോയതാണ് പിന്നെ വല്യമ്മ ഇവിടെ തനിച്ചല്ലേ അതുകൊണ്ട് തിരിച്ചു പോന്നു

“നിന്റെ എല്ലാ കളികളൊക്കെ മാറും, നിന്റെ അപ്പച്ചി വിളിച്ചിട്ടുണ്ടായിരുന്നു, ഈ മാസം തന്നെ കല്യാണം നടത്താമെന്നാണ് പറഞ്ഞത്

“കല്യാണം കഴിച്ചു എന്നു വിചാരിച്ച് എന്റെ സ്വാഭാവം മറ്റാൻ ഞനൊരുക്കമല്ല

“നിന്റെ ഈ സ്വാഭാവം ആദ്യം മാറ്റിക്കോ, അതാണ് നിന്റെ ഭാവിക്ക് നല്ലത്

“മോളെ നീ വന്നോ, ഞാൻ നിന്നെ വിളിച്ചിരുന്നു

“ഞാൻ അറിഞ്ഞില്ല ഫോണടിച്ചത്

“ഷീല വിളിച്ചിരുന്നു കല്യാണം ഈ മാസം നടത്താമെന്ന് പറഞ്ഞ്
നിന്റെ അഭിപ്രായം എന്താണ്

“വല്യച്ഛൻ തീരുമാനിക്കുന്നത് പോലെ

“ഒന്നുമോർത്ത് നീ വിഷമിക്കണ്ടാട്ടോ

“എനിക്കൊരു പ്രശ്നമില്ല വല്യച്ഛാ, ഞാൻ കാരണം നിങ്ങൾക്കൊക്കെ പ്രശ്നമുണ്ടാവരുത് അതാണ് എന്റെ ആഗ്രഹം

“ഡേറ്റ് നോക്കിയിട്ട് വിളിച്ചു പറയാമെന്ന് പറഞ്ഞിട്ടുണ്ട്
നിന്നോട് അവളെ ഒന്നു വിളിക്കാൻ പറഞ്ഞിട്ടുണ്ട്
എന്തോ ചോദിക്കാൻ മറന്നു പോയീന്ന്

“ഞാൻ വിളിച്ചോളാം

“ഷീല വിളിച്ചിരുന്നു
രാത്രി എല്ലാവരും കൂടി ഭക്ഷണം കഴിച്ചപ്പോഴാണ് വല്യച്ഛൻ പറഞ്ഞത്
കല്യാണത്തിന്റെ ഡേറ്റ് പറയാൻ വിളിച്ചതാണ്
ഇനി ഇരുപത് ദിവസം കൂടിയുണ്ട്

“അപ്പോ എല്ലാവരെയും വിളിക്കണ്ടേ

“അത് കുറെ പേരെ അവര് വിളിക്കും, പിന്നെ നമ്മുക്ക് വേണ്ടപെട്ടവരെ നമ്മളും വിളിക്കണം

“പത്ത് ദിവസം മുൻപേ നീയും സ്വാതിയും നാട്ടിലെക്ക് പൊക്കോളു
സ്വാതിക്ക് ലീവെടുക്കാലോ

“ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ മോളെ

“ഞാൻ കേൾക്കുന്നുണ്ട്

“നിന്റെ കൂട്ടുക്കാരെയൊക്കെ വിളിച്ചോട്ടോ
പിന്നെ വിഷ്ണുവിനെയും അമ്മയെയും വിളിക്കണം അവരെ നീ ഒരിക്കലും മറക്കില്ല

“ഞാൻ പോയി വിളിച്ചോളാം

“ഫോൺ വിളിച്ച് പറഞ്ഞാൽ പോരെ

“പോരാ വല്യമ്മേ അവരെ ഞാൻ വീട്ടിൽ പോയി വിളിക്കും

* * *

“അമ്മേ …….

“ആ ദേ വന്നല്ലോ ഉഷേച്ചിയുടെ സ്വാതി മോള്,

“ഞങ്ങൾ ഇപ്പോ മോളുടെ കാര്യം പറഞ്ഞുള്ളു

“എന്ത് കുറ്റമാ രണ്ടു പേരും കൂടി പറഞ്ഞത്

“കുറ്റമൊന്നുമല്ല കുട്ടി, ഒരോന്ന് പറഞ്ഞിരുന്നപ്പോൾ നിന്റെ കാര്യം പറഞ്ഞു, ആവണിയുടെ കെട്ടിയവന്റെ ജോലിയൊക്കെ പോയി ഇപ്പോ ഒരു ജോലിക്കും പോകാതെ വീട്ടിൽ തന്നെയാണ്, അവളിപ്പോ ഏതോ തുണി കടയിൽ ജോലിക്ക് പോകുന്നുണ്ട് അങ്ങനെയാണ് വീട് കുടംബം കഴിഞ്ഞ് പോകുന്നത്,ആ കാര്യം ഞങ്ങൾ പറയുകയായിരുന്നു
കേട്ടപ്പോ ഒരു വിഷമം

“വിഷമിക്കണ്ട ഒരു കാര്യമില്ല ഉഷേച്ചി അവൾക്ക് അതല്ല വരേണ്ടത്
എന്താ സ്യാതി ഇന്നു ജോലിക്ക് പോയില്ലേ

“ഇനി കുറച്ച് ദിവസത്തേക്ക് ലീവാണ്

“അതെന്താ, ജോലിക്ക് പോയി തുടങ്ങിയിട്ട് അധികം ആയില്ലാലോ, അപ്പോഴെക്കും ലീവോ

“അത് റാണി ചേച്ചി എന്റെ കല്യാണമാണ്, നിങ്ങളെ ക്ഷണിക്കാനും കൂടിയാണ് ഞാൻ വന്നത്

വിഷ്ണുവിന്റെ അമ്മയുടെ മുഖം മങ്ങിയത് സ്വാതി ശ്രദ്ധിച്ചു

അമ്മക്ക് തന്നെ ഒരു പാട് ഇഷ്ടമാണെന്ന് സ്വാതിക്കറിയാം, ഈ അമ്മയുടെ മരുമകളാവാൻ ഒരു ഭാഗ്യം വേണമെന്ന് സ്വാതി മനസ്സിലോർത്തു

“അമ്മ കല്യാണത്തിന് വരണട്ടൊ,വന്ന് എന്നെ അനുഗ്രഹിക്കണം നമ്മുടെ സ്ഥാനത്ത് നിന്ന്

അമ്മ കരഞ്ഞ് കൊണ്ട് സ്വാതിയെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു അമ്മയുടെ സ്ഥാനമല്ല നിന്റെ അമ്മയാണ് ഞാൻ, ഞാൻ വരും

“റാണി ചേച്ചി വരണം, ചേട്ടനെയും പിള്ളേരെയും കൂട്ടി

“ഞാൻ ഉഷ ചേച്ചിയുടെ കൂടെ വരും സ്വാതി
എന്നാൽ ഞാൻ പോട്ടെ നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക്

അപ്പോഴെക്കും വിഷ്ണു വന്നു
ഉച്ചക്ക് ഊണു കഴിക്കാൻ വന്നതാണ്

“മോനെ സ്വാതി മോള് കല്യാണം വിളിക്കാൻ വന്നതാണ്

“കല്യാണമല്ല അത് അറിഞ്ഞ് കൊണ്ട് കുഴിയിൽ ചാടുന്നതാണ്

“വിഷ്ണു……..

“ഞാനൊന്നും പറയുന്നില്ല അമ്മ ചോറ് വിളമ്പി തായോ
താൻ കഴിച്ചോ

“ഞാൻ കഴിച്ചിട്ടാണ് വന്നത്

“അമ്മ വിഷ്ണുവിന് ചോറ് കൊടുത്തിട്ട് വന്ന് സ്യാതിയോട് വർത്തമാനം പറഞ്ഞു

“മാഷേ ഞാൻ പോട്ടേ

“താൻ പേടിക്കണ്ടാ തനിക്ക് ഇഷ്ടമല്ലാത്തതൊന്നും നടക്കില്ല

അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല

കുറച്ച് കഴിഞ്ഞ് സ്വാതി പോയി
അതിന്റെ കാര്യം ഭയങ്കര കഷ്ടമാണ്

“കല്യാണത്തിന് സമ്മതമല്ലാന്ന് പറഞ്ഞാൽ മതി

“നിനക്കവളെ ഇതിൽ നിന്നും രക്ഷിച്ചൂടെ വിഷ്ണു

* * *

“മാഷേ സ്വാതിയുണ്ടോ ഇവിടെ

“ഉണ്ട് വിഷ്ണു എന്താ, താൻ അകത്തേക്ക് കയറിയിരിക്ക്

“വേണ്ടാ മാഷേ ഞാനിവിടെ നിന്നോളം

“സ്വാതി ദേ വിഷ്ണു വന്നിരിക്കുന്നു

സ്വാതി മുറ്റത്തേക്ക് ഇറങ്ങി വന്നു

“എന്താ …….. മാഷേ

” തന്നെ വിളിക്കാൻ വന്നതാണ് ഞാൻ

“എവിടെക്ക്

“എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക്

കേട്ടത് ആദ്യം വിശ്വാസിക്കാൻ കഴിഞ്ഞില്ല അവൾക്ക്

താനെന്താ ഒന്നും പറയാത്തെ

അവനെ കെട്ടിപ്പിടിച്ച് കരഞ്ഞാണ് സ്വാതി അതിന് അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്

അവൻ അവളെ ചേർത്ത് പിടിച്ചു

“മാഷേ ഞാൻ ചെയ്യുന്നത് തെറ്റാണോന്ന് എനിക്കറിയില്ല ,പക്ഷേ ഇപ്പോ ഇതെന്റെ ശരിയാണ്
സ്വാതിയെ ഞാൻ കൊണ്ടുപോവുകയാണ്
* * *
“അമ്മേ….

രണ്ടു പേരെയും കണ്ട് അമ്മ സന്തോഷം കൊണ്ട് കരഞ്ഞു

“ഇവിടെ നിൽക്ക് അമ്മ ഇപ്പോ വരാം

“അമ്മ റാണി ചേച്ചിനെ വിളിക്കാൻ പോകുന്നതാണോ

വിഷ്ണു കളിയാക്കി ചോദിച്ചു

അമ്മ തിരിച്ച് വന്നത് കൈയ്യിൽ നിലവിളക്കുമായിട്ടാണ്

നിലവിളക്ക് സ്വാതിക്ക് കൊടുത്തു

“കയറി വായോ മോളെ

“അപ്പോ ഞാനോ

രണ്ടു പേരും ഒരുമിച്ച് കയറിവരണം

അകത്ത് വന്ന സ്വാതിക്കും വിഷ്ണുവിനും മധുരം കൊടുത്തു

മധുരം കഴിച്ചു കൊണ്ട് വിഷ്ണുവും സ്വാതിയും ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു

.അവസാനിച്ചു

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രജിത പ്രദീപ് എടയാട്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “വിഷ്ണു – ഭാഗം 6 (അവസാന ഭാഗം)”

  1. കഥ ചെറുതാണെലും സുന്ദരമാണ്… എന്റെ loverന്റെ name Vishnu ennan..

Leave a Reply

Don`t copy text!