“താൻ ഇടക്ക് കയറി പറഞ്ഞാൽ ഞാനിനി പറയില്ല
“കഥ കേൾക്കുമ്പോൾ ഇടക്ക് അഭിപ്രായം പറയാം
“എന്നാൽ താനിനി കേൾക്കണ്ടാ
“ഈ തേപ്പിന്റെ കഥയല്ലേ, കേൾക്കാൻ വല്യ സുഖമുള്ളതല്ല, എന്നാലും നേരം പോവൂലോ അതു കൊണ്ടാണ് പറയാൻ പറഞ്ഞത്
“താനിനി കണ്ണടച്ചിരുന്നോ
“എന്തായാലും ഇത്രയും പറഞ്ഞതല്ലേ മാഷ് തുടർന്ന് പറയ്
“ഒരു ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ ചോദിച്ചു വീട്ടിലേക്ക് പെണ്ണു ചോദിക്കാൻ വരട്ടെയെന്ന് ചോദിച്ചു
അവൾ ആദ്യമൊക്കെ വേണ്ടാന്ന് പറഞ്ഞത്
പിന്നെ സമ്മതിച്ചു
അമ്മയോട് ഞാൻ അവളെ പറ്റി പറയാറുണ്ടായിരുന്നു
അങ്ങനെ ഞാൻ ഗിരി ചേട്ടനോട് കാര്യം പറഞ്ഞു
“ഗിരി ചേട്ടനോ അതാരാ
“അന്ന് ഓട്ടം പോയില്ലേ അതാണ് ഗിരി ചേട്ടൻ
“ആള് എന്ത് പറഞ്ഞു
വിടൊക്കെ ആവണി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു
അന്യഷിച്ചിട്ട് ഗിരിയേട്ടൻ പറഞ്ഞു അവര് അറിയുന്നതാണെന്ന് ,അച്ഛൻ ഒരു പാവമാന്നെന്ന് പറഞ്ഞു അമ്മയാണ് വീട്ടിലെ ഭരണമെന്നും പറഞ്ഞു
“എന്നിട്ട് അമ്മയാണോ വില്ലത്തി
“താൻ ഞാൻ പറയുന്നത് കേൾക്ക്
ഗിരിയേട്ടൻ ആവണിയുടെ അച്ഛനോട് കാര്യം പറഞ്ഞു
നല്ല സ്വഭാവമാണെന്ന് പറഞ്ഞാപ്പാൾ അച്ഛനിഷ്ടമായി
അമ്മക്ക് എതിർപ്പായിരുന്നു, കാരണം പറഞ്ഞത് ചെക്കൻ ഓട്ടോ ഓടിക്കലല്ലേ
എന്നാണ്
“അതിപ്പോ ശരിയാണ് ഒന്നാമത് ഒട്ടോ ഓടിക്കുന്നു, പിന്നെ വേറൊരു കാര്യം ഇവരൊക്കെ നല്ല വായിനോക്കികളായിരിക്കും
“തനിക്ക് എത്ര ഓട്ടോക്കാരെ അറിയം
“എത്ര പേരെ വേണം
“താൻ കരുതുന്ന പോലെ ഒരാളല്ല ഞാൻ
“ശരി , എന്നിട്ട്….
ആവണി കരഞ്ഞ് പറഞ്ഞ് സമ്മതിപ്പിച്ചു
ഞാനും ഗിരി ചേട്ടനും കൂടി കണാൻ പോയി
അമ്മ എന്നോട് അധികം സംസാരിച്ചില്ല, പക്ഷേ അച്ഛൻ എന്നോട് വളരെ സ്റ്റേ ഹത്തോടെയാണ് പെരുമാറിയത്
പിന്നെ അവര് ഇവിടെ ക്ക് വന്നു, ഇവിടെ വീടൊക്കെ കണ്ടപ്പോൾ ഇഷ്ടമായി
“അപ്പോ കല്യാണം ഉറപ്പിച്ചതാണെന്ന് അമ്മ പറഞ്ഞല്ലൊ
കുറച്ച് ദിവസം കഴിഞ്ഞ് അമ്മയും ബന്ധുക്കളും പോയി ആവണിക്ക് വളയിട്ട് കല്യാണം ഉറപ്പിച്ച് പോന്നു
ആവണിയുടെ ഡിഗ്രി പഠനം കഴിഞ്ഞിട്ട് കല്യാണം എന്നായിരുന്നു തീരുമാനം
“പിന്നെ താൻ പറഞ്ഞ പോലെ ഞാൻ വാങ്ങി കൊടുത്തില്ല, ആവണി വീട്ടിൽ പറഞ്ഞ് ഒരു ഫോൺ വാങ്ങിയിരുന്നു
ഒരു ദിവസം രാത്രിയാണ് വിളിച്ചത്
“ഹലോ
“വിഷ്ണുവേട്ടാ…..
“ആവണി ……..ഇതേതു നമ്പർ ആണ്
“ഇത് എന്റെ സ്വന്തം നമ്പർ
എനിക്ക് പുതിയ ഫോൺ വാങ്ങി തന്നു
“ആര്
“അമ്മ
ഇനി വിഷ്ണുവേട്ടനെ എനിക്ക് എപ്പോ വേണമെങ്കിലും വിളിക്കാലോ,
“എന്നും പറഞ്ഞ് എപ്പൊഴും വിളിക്കണ്ടാ നീ നന്നായി പഠിക്കണട്ടോ
“അതൊക്കെ ഞാൻ പഠിക്കുന്നുണ്ട്, പിന്നെ എനിക്ക് വിഷ്ണുവേട്ടന്റെ ശബ്ദം കേൾക്കണമെന്നു തോന്നുമ്പോഴൊക്കെ ഞാൻ വിളിക്കും കാണണമെന്ന് തോന്നുമ്പോൾ വീഡിയോ കോളും ചെയ്യും
“നിനക്കെന്നെ അത്രക്കും ഇഷ്ടമാണോ
“ഇപ്പോ ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം എന്റെ വിഷ്ണുവേട്ടനെയാണ്
എന്നു പറഞ്ഞാണ് അവൾ ഫോൺ വച്ചത്
അതൊക്കെ കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു
അവൾക്ക് ഫോൺ ചാർജ്ജ് ചെയ്ത് കൊടുക്കുമായിരുന്നു, ഡ്രസ്സൊക്കെ വാങ്ങി കൊടുക്കും
“അതൊക്കെ വേണം കാരണം വിഷ്ണുവേട്ടൻ അല്ലേ വാങ്ങി കൊടുക്കാം
“താൻ കളിയാക്കണ്ടാ
“ഞാൻ പറഞ്ഞതാണ്
എപ്പൊഴും ഫോൺ വിളി ,ചിറ്റിംഗ് എല്ലാം ഉണ്ടായിരുന്നു
പിന്നെ വിളികുറഞ്ഞു
പഠിക്കാനുണ്ടെന്ന് കാരണം
പക്ഷേ മെസ്സേജ് അയക്കുമായിരുന്നു
ഒരു ദിവസം ഞാൻ വിളിച്ചു
“വിഷ്ണുവേട്ടാ ഞാനിത്തിരി തിരക്കിലാണ്
അമ്മയുടെ ബന്ധുക്കൾ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഇത് കഴിഞ്ഞ് ഞാൻ വിളിക്കാമെന്ന് പറഞ്ഞു
പക്ഷേ അന്ന് അവൾ വിളിച്ചില്ല
ഓൺലൈനിൽ ഉണ്ടായിരുന്നിട്ടും എനിക്കൊരു മെസ്സേജ് അയച്ചില്ല
”
“ഇതൊക്കെയാണ് മാഷേ തേപ്പിനു മുമ്പുള്ള കാര്യം
“അതെനിക്ക് മനസ്സിലായില്ല സ്വാതി
“കാരണം ആവണി ഒരിക്കലും അങ്ങനെ ചെയ്യില്ലാന്നായിരുന്നു എന്റെ വിശ്വാസം
അത്രക്ക് ഞാനവളെ വിശ്വസിച്ചിരുന്നു
ചോദിച്ചാൽ പറയും പഠിക്കാൻ ഒത്തിരിയുള്ളത് കൊണ്ടാണെന്ന്
വിളിക്കുമ്പോൾ മിക്കപ്പോഴം.ബിസ്സി, ചോദിച്ചാൽ പറയും കൂട്ടുകാരോട് സംശയം ചോദിച്ചതാണെന്ന്
പിന്നെ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ കരച്ചിലായി, എന്നെ വിഷ്ണുവെട്ടന് സംശയമാണെന്ന് പറയും
അവള് കരയുന്നത് എനിക്കിഷ്ടമല്ല
അതുകൊണ്ട് അവള് പറയുന്നതൊക്കെ വിശ്വസിച്ചു
പരീക്ഷയൊക്കെ കഴിഞ്ഞിട്ടും അധികം വിളിയൊന്നുമുണ്ടായില്ല
ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയച്ചു
പെട്ടെന്ന് തന്നെ അവൾ മറുപടി തന്നു
അമ്മക്ക് ഇഷ്ടമാവില്ല എന്നായിരുന്നു മറുപടി
“മാഷിന് അപ്പോഴൊന്നും സംശയം തോന്നിയില്ലേ
“സംശയമല്ല, എന്തൊ ഒരു അകൽച്ച ആവണി കാണിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു
ഉച്ചയ്ക്ക് ഒരു ദിവസം വിളിച്ചു
“അധികമൊന്നും സംസാരിച്ചില്ല
വിഷ്ണുവേട്ടന് ഞാൻ സന്തോഷമായി ഇരിക്കുന്നതല്ലേ ഇഷ്ടം
അതേ എന്റെ ആവണി എപ്പോഴും സന്തോഷമായിരിക്കണമന്ന് ഞാൻ പറഞ്ഞു
“അതൊരു മുന്നറിയിപ്പായിരുന്നു
“എന്തിന്റെ മുന്നറിയിപ്പ്
“താൻ പറഞ്ഞ തേപ്പിന്റെ
“അതു കഴിഞ്ഞാണോ പറഞ്ഞത് പിരിയാമെന്ന്
“അതാണെങ്കിൽ എത്ര നന്നായിരുന്നു
“അവളുടെ പുതിയ ചേട്ടനെ എന്നെ പരിചയപെടുത്തി തന്നു
“ആവണിയോ, അവൾക്ക് അത്ര സാമർത്യമുണ്ടായിരുന്നോ
“പെണ്ണുങ്ങളുടെ മനസ്സ് നമ്മുക്ക് മനസ്സിലാക്കാൻ പറ്റില്ലാന്ന് പറയുന്നത് എത്ര ശരിയാണ്
“അവളുടെ അമ്മയുടെ ബന്ധുവായിരുന്നു ആൾ
അവളുടെ ഗൾഫ് കാരൻ ചേട്ടൻ
“എനിക്ക് വിഷ്ണുവേട്ടനെ കാണണം ടൗണിലേക്കൊന്നു വരോ എന്നു ചോദിച്ചു ആവണി
എനിക്കും അവളെ കാണാൻ ആഗ്രഹമുണ്ടായിരുന്നു
അവൾ സ്ഥലം പറഞ്ഞിരുന്നു
ഞാൻ ചെല്ലുമ്പോൾ അവൾ വന്നിട്ടുണ്ടായിരുന്നു
കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നു
അതൊരു കോഫി ഷോപ്പായിരുന്നു
ഇതാണ് ഞാൻ പറഞ്ഞ വിഷ്ണുവേട്ടൻ
ആ പയ്യൻ എന്നെ നോക്കി ചിരിച്ചു എന്നു വരുത്തി
“വിഷ്ണുവേട്ടാ ഇത് രാഹുൽ ചേട്ടൻ
“എന്തിനാ താൻ കാണമെന്ന് പറഞ്ഞ്
“ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, വിഷ്ണുവേട്ടന് ഇഷ്ടം ഞാൻ സന്തോഷമായിരിക്കുന്നതല്ലേ
“അതേ
അവൾ എന്താണ് പറഞ്ഞ് വരുന്നതെന്ന് എനിക്ക് മനസ്സിലായില്ല
“ഓട്ടോ ഓടിച്ചു കിട്ടുന്ന കാശ് കൊണ്ട് നമ്മുക്ക് സുഖമായി ജീവിക്കാൻ പറ്റില്ല, അത് എനിക്കും അറിയാം എട്ടനും അറിയാം
“ഇപ്പോ ഞങ്ങൾ സുഖമായി ജീവിക്കുന്നുണ്ടല്ലോ
“അമ്മ ഉള്ളത് വച്ച് തരുന്നു
“എനിക്കത് പറ്റില്ല, എനിക്ക് നല്ല രീതിയിൽ ജീവിക്കണമെന്നുണ്ട്, വിഷ്ണുവേട്ടന്റെ കൂടെ കൂടിയാൽ എനിക്കങ്ങനെ ജീവിക്കാൻ പറ്റില്ല,
ആവണിയുടെ മറ്റൊരു മുഖം ആയിരുന്നു അത്
“ഇനി എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത് വിഷ്ണുവേട്ടൻ
ഈ രാഹുലേട്ടനെയാണ് ഞൻ വിവാഹം കഴിക്കാൻ പോകുന്നത്, ആൾക്ക് ഗൾഫിൽ നല്ല ശമ്പള മുള്ള ജോലിയാണ്. കല്യാണം കഴിഞ്ഞ് എന്നെയും കൊണ്ട് പോവും
“മാഷിന് അവളുടെ ചെകിടത്ത് ഒന്നു കൊടുക്കാമായിരുന്നില്ലേ
“ഞാൻ അങ്ങനെയൊരു അവസ്ഥയിൽ അല്ലായിരുന്നു
അവളുടെ കണ്ണൊന്ന് നിറയുമെന്ന് ഞാൻ കരുതി
അവൾക്ക് ഒരു കുലുക്കമുണ്ടായിരുന്നില്ല
ഇതാ ഇതു വച്ചോ ഇനി ഉപകാരപെടും എന്ന് പറഞ്ഞ് അവൾ തന്ന ന് എന്റെ അമ്മ ഇട്ട വള ആയിരുന്നു
വിഷ്ണുവിന്റെ കണ്ണ് നിറയുന്നത് സ്വാതി കണ്ടു
അവൾക്ക് സങ്കടം വന്നു,
ഈ തേപ്പിനെ പറ്റി പറഞ്ഞ് അവനെ താൻ എത്ര മാത്രം കളിയാക്കിയിട്ടുണ്ട്
എന്നാലും ഇത്രക്കും ഭയങ്കരമായ ഒരു കാര്യമാണ് അവന്റെ ജീവിതത്തിൽ നടന്നത്
“എന്നിട്ട് മാഷ് ഒന്നും തിരിച്ചു പറഞ്ഞില്ലേ
“അവൾ പറഞ്ഞത് എന്താണെന്ന് ഉൾകൊള്ളാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു
“വള തന്നിട്ട് അപ്പോൾ തന്നെ പോയൊ അവൾ
“ഞാനെന്തെങ്കിലും മറുപടി പറയും മുൻപേ അവര് പോയി കഴിഞ്ഞിരുന്നു
“മാഷേ ഇത് ഞാൻ കേട്ടതിൽ വച്ച് ഏറ്റവും വലിയ തേപ്പായിട്ടോ
അവൾക്ക് കാശാണ് വലുത് സ്നേഹമല്ല, അങ്ങനെയുള്ളവർ വിട്ടിട്ടു പോകുന്നതാണ് നല്ലത്
“അങ്ങനെയൊക്കെ പറയാൻ എളുപ്പമാണ് സ്വാതി
ഞാൻ അന്ന് അനുഭവിച്ച വേദന അതൊരാൾക്കും മനസ്സിലാവില്ല
ആവണി എനിക്ക് തന്ന സ്നേഹം അത്രക്ക് വലുതായിരുന്നു, ആ ആളിൽ നിന്നും ഇത്രക്കും വലിയ ചതി ,അത് എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു
ആ നിമഷം ഞാൻ മരിച്ചു പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു
“എനിക്ക് മാഷ് പറയുന്നത് മനസ്സിലാവുന്നുണ്ട്
“അന്ന് ഞാൻ വെറുത്തതാണ് പെണ്ണുങ്ങളെ, ഉള്ളിൽ ചതി ഒളിപ്പിച്ച് വച്ച് പുറമെ സ്നേഹം ഭാവിക്കാൻ പെണ്ണിനുള്ള കഴിവ് സമ്മതിച്ചേ പറ്റു
“മാഷ് എല്ലാ പെണ്ണുങ്ങളെയും അങ്ങനെ കാണണ്ട
“ഇപ്പോ എനിക്ക് എല്ലാ പെണ്ണുങ്ങളും ഒരുപോലെയാണ്
“ശരി
ആവണി ഒന്നു തിരിഞ്ഞെങ്കിലും നോക്കിയോ
“രാഹുലിന്റെ കൂടെ വണ്ടിയിൽ കയറുമ്പോൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി, ഞാൻ തകർന്ന് നിൽക്കുന്നത് ഒന്നൂടെ കണാൻ വേണ്ടി
“അമ്മയോട് എന്തു പറയുമെന്നായിന്നു അടുത്ത വിഷമം
ഫോൺ വിളി കാണുമ്പോൾ അമ്മ എന്നെ ചീത്ത പറയാറുണ്ടായിരുന്നു
എല്ലാത്തിനും ഒരളവ് വേണമെന്ന് പറയാറുണ്ട് അമ്മ
ഞാനമ്മയെ കളിയാക്കാറുണ്ട് അമ്മക്ക് അസൂയയാണ് ,അമ്മയുടെ കാലത്ത് ഫോൺ ചെയ്യലൊന്നുമില്ലല്ലോ അതിന്റെ കുശുമ്പാണെന്നൊക്കെ പറയാറുണ്ട്
കുറെ കഴിഞ്ഞാണ് ഞാൻ വീട്ടിൽ പോയത്
വീട്ടിൽ എത്തിയ പാടെ ഞാൻ കിടന്നു
“എന്തേ വിഷ്ണു ….., നിനക്കെന്താ പറ്റിയത്
“ഒന്നൂലാ
“എന്താ നിന്റെ സ്വരം വല്ലാതിരിക്കുന്നത്
നിനക്ക് വയ്യേ
“അമ്മക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ
“നീ കരയുകയാണോ
എന്താ അമ്മയുടെ മോന് പറ്റിയത് അമ്മയോട് പറയ്
അമ്മ കട്ടിലിൽ ഇരുന്നു
വിഷ്ണു വേഗം തല അമ്മയുടെ മടിയിൽ വച്ചു
“എന്താ മോനെ
“അമ്മേ ആവണി എന്നെ വേണ്ടാന്ന് പറഞ്ഞു അവൾക്ക് ഒട്ടോക്കാരനെ വേണ്ടാന്ന്
അമ്മക്ക് സങ്കടം വന്നു, പക്ഷെ അമ്മ അതു പുറത്തു കാട്ടിയില്ല
“അതിനാണോ നീ കരയുന്നത്, നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ കാര്യം കഴിഞ്ഞില്ലേ, അല്ലാതെ കുഞ്ഞിപ്പിള്ളേരുടെ പോലെ കരയാൻ നിൽക്കുകയാണോ
“എനിക്ക് സഹിക്കാൻ പറ്റണില്ല
“അതൊക്കെ കുറച്ച് നാള് കഴിയുമ്പോൾ മാറും, എനിക്കതല്ല വിഷമം ആളുകളോട് എന്ത് പറയും
നാട്ടിലെ എല്ലാവരും അറിഞ്ഞ കാര്യമല്ലേ
പിന്നെ നമ്മുടെ കുറ്റമല്ലല്ലോ
കുറച്ച് നാള് അവര് പറഞ്ഞ് നടക്കും പിന്നെ പുതിയ കാര്യം കിട്ടുമ്പോൾ ഇത് മറക്കും
“അന്ന് ഞാൻ തീരുമാനിച്ചതാണ് ഇനി ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടാന്ന്
* * *
“തനിക്ക് എന്റെ കഥ കേട്ട് ബോറടിച്ചൂ ലെ
“ഇല്ല മാഷേ അവസാനം ഒത്തിരി വിഷമമായി
“ശരി ഇനി താൻ തന്നെ പറ്റി പറയ്
“എന്നെ പറ്റി പറയാൻ ഈ സമയമൊന്നും പോരാ മാഷേ
അച്ഛനും, അമ്മയും ഇല്ല; ശരിക്കും ഒരു അനാഥ,
അച്ഛനും, അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതാണ്
അമ്മ താഴ്ന്ന ജാതി ആയതു കൊണ്ട്
ആർക്കും ഇഷ്ടമായിരുന്നില്ല അമ്മയെ,
അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ വീട്ടുക്കാർ അച്ഛനോട് മിണ്ടി തുടങ്ങിയത്
“അമ്മ …മരിച്ചത്
“അമ്മ ഞാൻ കുഞ്ഞായിരിക്കുമ്പോൾ മരിച്ചു,
അച്ഛൻ മരിച്ചത് ഞാൻ എട്ടിൽ പഠിക്കുമ്പോൾ
ഞാനും അച്ഛനും അച്ഛമ്മയും കൂടിയാണ് താമസിച്ചിരുന്നത്, അച്ഛൻ മരിച്ചപ്പോൾ ഞാൻ
വല്യച്ചന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്, അച്ഛമ്മ ചെറിയച്ചന്റെ വീട്ടിലേക്ക് പോയി
വല്യച്ചൻ ഇവിടെ ക്ക് വന്നപ്പോൾ അവിടെ ചെറിയച്ഛന്റെ വീട്ടിൽ ആയിരുന്നു
ഇത് എന്റെ ചെറുകഥ .നോവൽ ആക്കാം പക്ഷേ ഞാൻ ചെറുകഥയായി പറഞ്ഞതാണ് മാഷേ
“മാഷേ നമ്മൾ എത്താറിയിട്ടോ
“ഇവിടെ അടുത്താണോ വീട്
“ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട്
പക്ഷേ നമ്മുക്ക് ഒട്ടോയിൽ പോകാം
അടുത്ത സ്റ്റോപ്പിൽ നമ്മുക്കിറങ്ങാം
“സ്റ്റോപ്പിൽ ഇറങ്ങിയിട്ട് സ്വാതി പറഞ്ഞു
ബേക്കറിയിൽ കയറി എതെങ്കിലും വാങ്ങണം ചെറിയ കുട്ടികൾ ആണ് ചെറിയച്ഛന്
അവൾ ബേക്കറിയിൽ കയറി അവർക്ക് വേണ്ടി സാധനങ്ങൾ വാങ്ങി
സ്വാതി ഒട്ടോ വിളിച്ചു
“മാഷിന് എന്റെ കൂടെ വരാൻ ഒട്ടും ഇഷ്ടമുണ്ടായില്ലാലെ
“അങ്ങനെയൊന്നുമില്ല
“എന്റെ ശല്യം ഇനി അധികം ഉണ്ടാവില്ലാട്ടോ
“അതെന്താ
“അതൊക്കെയുണ്ട് മാഷേ
“ദേ വീടെത്തി
സ്വാതി ഓട്ടോ കൂലി കൊടുത്തു
ആ വീടിന്റ സിറ്റൗട്ടിൽ ആരോ ഇരിക്കുന്നുണ്ടായിരുന്നു
സ്വാതി ഒന്നു നിന്നു
“ആ ഇരിക്കുന്നത് ആരാണെന്നറിയോ
“എനിക്കെങ്ങനെ അറിയാം
“അതാണ്
എന്റെ ഭാവി അമ്മായിയമ്മ
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Waiting for next part. Post daily two parts please
Swathide anadhatvam muthaledukkunnavarano ath . Waiting for next part. Daily two parts idumo