അനുരാഗ് – Part 1

8835 Views

anurag malayalam novel in aksharathalukal

✒️ഏട്ടന്റെ  കാന്താരി ( അവാനിയ )

ഡി പെണ്ണേ…. നീ അവിടെ എന്ത് ചെയ്യുകയാണ്……..

അംബിക അമ്മ അടുക്കളയിൽ നിന്ന് ഉച്ചത്തിൽ വിളിച്ച് ചോദിക്കുന്ന കേട്ട് അതാ കട്ടിലിൽ നിന്ന് നമ്മുടെ കഥാനായിക എഴുന്നേൽക്കുന്നു ……..

ഇത് ഇവളുടെ കഥയാണ്….. ഇവൾ ആരാണെന്ന് അവൾ പറയുന്നത് അല്ലേ അതിന്റെ ഒരു മര്യാദ……..

അപ്പോ ദേ തുടങ്ങുവാട്ടോ…….😜😜😜

സമയം 8.30 ആയി നീ ഇനിയും എഴുന്നേറ്റില്ല എന്റെ അനുവേ….. എന്ന അച്ഛന്റെ നീട്ടിയുള്ള വിളി കേട്ടാണ് ഞാനിന്ന് ഉണരുന്നത്……… ദേവിയെ മിന്നിച്ചേകണെ…….

ഇന്ന് എന്റെ സ്കൂളിലെ അദ്യ ദിനം ആണ്….. ആദ്യ ദിനം തന്നെ തമാസികണ്ടല്ലോ എന്നാലോചിച്ച് ആണ് ദേ ഞാൻ നേരത്തെ എഴുന്നേറ്റത്….. അപ്പോ ശെരി ഞാൻ റെഡി ആവട്ടെ കേട്ടോ……..

റെഡി ആയി താഴെ ചെന്നപോ അതാ അമ്മയുടെ ചൂട് ദോശ എന്ന നോക്കി ചിരിക്കുന്നു….. ഹൈവ ഇന്ന് pwolikum..
….. ഇന്ന് ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകിയിട്ടെ മറ്റെന്തും ഉള്ളൂ 🤣🤣🤣🤣. ദോശ എന്ന് വെച്ച നമുക്ക് പണ്ടെ ജീവൻ ആണ്. നല്ല ചൂട് മസാലദോശ സാമ്പാർ ചട്നി ഉം കൂടി കഴിച്ചാൽ ഉണ്ടല്ലോ ഹൈവ…… ദെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു😄😄 അപ്പോ നമ്മൾ എന്താ പറഞ്ഞെ ആ നമ്മുടെ അമ്മയുടെ ദോശ….. എന്ന ഇനിയും അത് നോക്കി വെള്ളം ഇറകണില്ല…… കഴികല്ലേ……..😁😁

അല്ലാ ഇതെന്താ ഞാൻ മാത്രം സംസാരിച്ച മതിയോ…. അല്ല നിങ്ങൾക്ക് എന്ന അറിയോ….. അല്ല നിങ്ങള് എന്താ എന്നോട് അത് ചൊതികത്തിരുന്നദ്….. ശീ മോശം ആയിപോയിട്ടോ……..

അല്ല നിങ്ങളുടെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം ഞാൻ വായ അടച്ചാൽ അല്ലേ നിങ്ങൾക്ക് ചോദിക്കാൻ ആവു😄😄😄. അപ്പോ ഞാൻ എന്ന തന്നെ അങ്ങിഡ് പരിചയപ്പെടുത്താം…. ഞാൻ അനുശ്രീ സ്നേഹമുളള ആളുകൾ അനു എന്ന് വിളിക്കും അല്ലാത്തവർ എന്തും വിളികും 😜😜😜. ശ്രീധർ അംബിക ദമ്പതികളുടെ മകൾ…. എനിക് ഒരു ചേട്ടൻ ഉണ്ട് പേര് ശ്രീരാഗ് എന്റ ശ്രീ ഏട്ടൻ… അച്ഛൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആണ് അമ്മ ഹൗസ് വൈഫ് ഏട്ടൻ ജോലി ചെയ്യുന്നു….. ഇനി ഞാൻ st Louis സ്കൂളിലെ +1 വിദ്യാർഥി… ഞാനും എന്റെ ഏട്ടനും ആയി 10 വയസിന് വ്യത്യാസം ഉണ്ട് ഞാൻ വീട്ടിലെ കുഞ്ഞുവാവ ആണ്👶🏻👶🏻.
അങ്ങനെ ഏട്ടന്റെ കൂടെ ഞാൻ സ്കൂളിൽ എത്തി സുഹൃത്തുകളെ….. നമുക്ക് ഈ സ്കൂൾ അത്ര പരിചയം ഒന്നുമില്ല…. എങ്ങനെ ഉണ്ടാവും നമ്മുടെ അദ്യ ദിനം അല്ലേ…. നമ്മൾ +1 commerce class തപ്പി നടന്നു . അവസാനം അത് കണ്ടത്തി. അങ്ങനെ ക്ലാസ്സിലേക്ക് കയറി middle ബെഞ്ചിൽ പോയി ഇരുന്നു. എനിക് അടുത്തായി 2 3 കുട്ടികൾ ഇരിപ്പുണ്ട് നമുക്ക് അ ക്ലാസ്സിലെ ആരെയും പരിചയമില്ല…. അങ്ങനെ അവരുമായി പരിചയപെട്ടു. നല്ല സുഹൃത്തുക്കളുമായി… അക്ഷയ എന്ന അച്ചു അനാമിക എന്ന അമ്മു. ആദ്യമൊക്കെ സൈലന്റ് ആയിരുന്നെങ്കിലും പിന്നീട് സംസാരിച്ചപ്പോൾ നമുക്ക് പറ്റിയ ടീം ആഹ്നെന്ന് മനസ്സിലായി…. ആദ്യ ദിനം ആയത് കൊണ്ട് ഉച്ചയിക് ക്ലാസ്സ് വിട്ടു. ഞാനും അമ്മുവും ഒരേ സ്ഥലത്തേക്ക് ആണ് പോകേണ്ടത്. അതുകൊണ്ട് ഞങൾ ഒന്നിച്ച് ഒരേ ബസിൽ കയറി.

വീട്ടിൽ കയറി ചെന്നപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്…. എന്റെ വീട്ടിലെ സോഫയിൽ ഏതോ ഒരാള് ഇരിക്കുന്നു… ഒരു ചുള്ളൻ ആണ്. നല്ലൊരു അടാർ mwonjan…. ഇതിപ്പോ ആരാ ദേവിയെ എന്നാലോചിച്ച് ഞാൻ വീട്ടിലേക്ക് കയറുകയാണ് സുഹൃത്തുകളെ……. ഞാൻ കയറിയ ഉടനെ പുള്ളി എഴുന്നേറ്റ് നിന്ന് നമ്മളെ ഒന്നു ബഹുമാനിച്ചു….. ഹൈവ ഇതിപ്പോ ആരാണാവോ നമ്മളെ ബഹുമാനിക്കാൻ മാത്രം…. ആൾക് നമ്മളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു😜😜😜. എന്തായാലും നമ്മളെ ഇത്രയധികം ബഹുമാനിക്കാൻ മനസ്സ് കാണിച്ച വ്യക്തി അല്ലേ അതുകൊണ്ട് നമ്മൾ നല്ല ഒരു അടാർ ചിരി അങ്ങ് വെച്ച് കൊടുത്തു….😁😁😁 ഞാൻ ഉടനെ അയാളോട് താൻ ആരാ ഏതാണ് ????? എന്നൊക്കെ നമ്മുടെ തനതായ രീതിയിലും ശൈലിയിലും ചോദിച്ചു എങ്കിലും പുള്ളി നോ മൈൻഡ്…… എന്റെ ദേവിയെ ഇനി ഇയാള് വെല്ല ബംഗാളിയും ആണോ എന്നൊക്കെ ചിന്തിച്ച് നിൽക്കുമ്പോഴാണ് അതാ മുകളിൽ നിന്ന് ദൂതന്റെ ശബ്ദം കേട്ടത്…… ഇത് എന്റെ കൂടെ പഠിച്ചതാണ് മോളെ എന്ന്….. കുറച്ച് കൂടി വ്യക്തമായി കേട്ടപ്പോഴാണ് അത് ദൂതൻ എല്ലാ നമ്മടെ ഏട്ടൻ ആണെന്ന് മനസിലായി…😜😜😜
ആഹാ അപ്പോ ഇത് ഏട്ടന്റെ കൂട്ടുകാരൻ ആണല്ലേ എന്ന് ചോദിച്ചപ്പോ ആ കുരിപ്പ് പറയ അല്ലടി എന്റ അമ്മായപ്പൻ ആണെന്ന്….. ഏട്ടന് ബഹുമാനം ലവലേശം ഇല്ലാതെ ആയിരിക്കുന്നു🙄🙄🙄🙄.

ഞങളുടെ ഈ കോപ്രായം കണ്ടിട്ട് ആവണം നമ്മടെ mwonjan കണ്ണും തള്ളി നോക്കി നിപ്പുണ്ട്….. ഇതൊക്കെ എന്ത് എന്ന രീതിയിൽ പുച്ഛിച്ച് പോവാൻ പോയപ്പോഴാണ് ഏട്ടൻ എന്ന പിടിച്ച് നിറുത്തി അയാൾക് പരിചയപെടുത്തി കൊടുത്തത്…..

“ഇത് എന്റെ ഒരേയൊരു കുഞ്ഞുപെങ്ങൾ അനുശ്രീ” – ഏട്ടൻ

എന്നിട്ട് എന്നോടായി പറഞ്ഞു ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് mr Rageshwar… Managing director of AD corporates…..
അല്ല എന്റെ ഏട്ടന് ഞാൻ അറിയാത്തൊരു ബെസ്റ്റ് ഫ്രണ്ട്….🤔🤔🤔 എന്നാലോചിച്ച് ഇരുന്നപ്പോൾ നമ്മുടെ mwonjan നമുക്ക് നേരെ കൈ നീട്ടി….. ഞാനും തിരിച്ച് കൈ ഒക്കെ കൊടുത്തു അപ്പോഴാണ് ഏട്ടൻ അടുത്തൊരു ട്വിസ്റ്റ് ഇട്ടത്. മറ്റൊന്നും അല്ല ഇന്ന് ഈ mwonjan ഉം ഞങ്ങളുടെ കൂടെ ഊണിന് ഉണ്ടാകുമെന്ന്….. ഹൈവ പൊളിച്ചു അപ്പോ ഇന്ന് എനിക് കിട്ടുന്ന മീൻ വറുത്തത് എണ്ണം കുറയും എന്നാലോചിച്ച് നിന്നപ്പൊഴാണ് അയാള് എന്നോട് ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചത്…. ഞാൻ ഉടനെ തലകുലുക്കി ഇല്ലെന്ന് പറഞ്ഞ്…. നമുക്ക് അല്ലേ നമ്മുടെ വേദന അറിയൂ…☹️☹️☹️

അപ്പോഴേക്കും ഏട്ടൻ മുകളിലേക്ക് പോയി…. ഞാൻ മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോ ആണ് നമ്മടെ mwonjan എന്നോട് അത് ചോദിച്ചത്
” അനുശ്രീ പഴയ പേര് ആണ് ഞാൻ ശ്രീ വിളിക്കുന്ന പോലെ അനു എന്ന് വിളിച്ചോട്ടെ” – Rageshwar

പുള്ളി എന്ത് ജാഡ ആണെന്ന് നോക്കിയേ എന്റെ പേര് പഴയത് ആണ് പോലും🙄🙄🙄 ഞാനും വിട്ടു കൊടുത്തില്ല

അതേ ചേട്ടാ എന്റെ പേര് പഴയതാണ്. പക്ഷേ ചേട്ടന്റെ പോലെ രാജാക്കന്മരുടെ പേര് ഒന്നുമല്ല😎😎😎 – അനു

നമ്മൾ ആരാ മോൾ ചേട്ടൻ വെറുതെ പ്ലിങ് ആയി പോയി🤓🤓.
ഉടനെ പുള്ളി എന്നോട് പറഞ്ഞത് കേട്ട് എന്റെ ബാല്യവും കൗമാരവും വരെ പകച്ച് പോയി😬😬😬

എന്റെ പേര് രാജാവിന്റെ പോലെ ആണ് അല്ലാതെ കണ്ട പിച്ചകാരെ പോലെ അല്ല പോലും🙄🙄🙄
ഇത് എന്ന ഉദ്ദേശിച്ചാണ് എന്ന തന്നെ ഉദ്ദേശിച്ചാണ് എന്ന മാത്രം ഉദ്ദേശിച്ചാണ്😬😬.

എന്നിട്ട് പുള്ളി എന്നോട് അവനെ രാഗ് എന്ന കൂട്ടുകാർ വിളിക്കുന്നത് എന്ന് പറഞ്ഞു. ഞാൻ എന്ന അനു എന്ന് വിളിക്കാൻ പറഞ്ഞു….

ശേഷം ഞാൻ മുകളിലേക്ക് ഡ്രസ്സ് മാറ്റാൻ പോയി….. 😇😇😇

———————————————————
(Rageshwar)

ഇത്രയും നേരം നിങ്ങൾ അവളുടെ വർത്തമാനം മാത്രം അല്ലേ കേട്ടത്…. ഇനി ഞാൻ കുറച്ച് കുറച്ച് നേരം സംസാരിക്കട്ടെ😁😁😁

എന്റെ പഴയ ഒരു സുഹൃത്ത് ആണ് ഈ ശ്രീരാഗ് ഞാൻ കുറെ നാളായി അമേരിക്കയിൽ ആയിരുന്നു. അതിനാൽ ഇന്ന് വന്നപ്പോഴാണ് അവന്റെ അടുത്ത് വന്നത്.

വന്നു കയറി കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഇപ്പൊ വരാം കേട്ടോ എന്നും പറഞ്ഞു ശ്രീ അപ്പുറത്തേക്ക് പോയത് . കുറച്ച് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി കയറി വന്നു… ഇവന്റെ അനിയത്തിയെ ഇതിന് മുന്നേ ഞാൻ കണ്ടട്ടില്ല അതിനാൽ ഒരു പെൺകുട്ടി കയറി വന്നപോ ആരാ എന്നറിയാതെ ആണ് അവളെ നോക്കി ചിരിച്ചിട്ട് ഒന്ന് എഴുന്നേറ്റത്…..

പിന്നീട് ശ്രീയാണ് അവളെ പരിചയപ്പെടുത്തിയത്. നല്ല സുന്ദരി ആയുള്ള കുഞ്ഞു കണ്ണും നീട്ടിയെഴുത്തിയ കണ്ണുകളും…. ഹൂ എന്ത് സുന്ദരിയാണ്….😁😁😁
അത് കഴിഞ്ഞപ്പോൾ പെണ്ണ് വാ തുറന്നപ്പോ മനസിലായി നല്ലൊരു അസ്സൽ വായാടി ആണെന്ന്….

ആ ഇന്ന് എന്തായാലും ഭക്ഷണം ഇവിടെനിന്ന് ആണല്ലോ അപ്പോ കൂടുതൽ പരിചയപ്പെടാം എന്ന് കരുതി ഞാൻ ശ്രീയുടെ മുറിയിലേക്ക് പോയി…

——————————————————

(അനു)

അല്ല നിങ്ങൾക്ക് അവനെ കിട്ടിയപ്പോൾ എന്ന മറന്നോ പിള്ളേരെ…. അപ്പോ ഇനി ഭക്ഷണം….common everybody…… ഭക്ഷണത്തിന് മുന്നിൽ നോ compromise…. അമ്മയുടെ ഭക്ഷണം ഹരേ വാ എന്താ രുചിയെന്ന് അറിയോ…… ഹൈവ…..

അപ്പോ ഇനി അത് കഴിഞ്ഞ് ആവാം ബാക്കി…. അല്ലേ……..

അങ്ങനെ അ മണവും പിടിച്ച് അവിടെ എത്തിയപ്പോഴാണ് ഞാൻ ആ ദയനീയ കാഴ്ച കണ്ടത്😥😥😥

ഒരു പൂച്ചയിൽ നിന്ന് എന്റെ മീൻ രക്ഷിക്കാൻ വന്ന ഞാൻ അവിടെ നിരന്നു ഇരിക്കുന്ന 6 പൂച്ചകളെ ആണ് കണ്ടത്. അല്ല പിള്ളേരെ നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ എവിടുന്നു അല്ലേ…..🤣🤣🤣

Mwonjan നമ്മുടെ ഏട്ടന്റെ കൂട്ടുകാരൻ ആണല്ലോ….. അത്പോലെ 6 എണ്ണം പക്ഷേ ഇവരൊക്കെ നമ്മുടെ ചങ്ക്‌സ് ആണുട്ടോ…. ഇതിൽ 3 എണ്ണം എന്റെ ചേട്ടന്മാർ തന്നെയാ ( ഏട്ടന്റെ ചങ്ക്‌സ്സ്‌ എന്ന് പറയുന്നത് നമ്മുടെ ഏട്ടൻ തന്നെ ആണല്ലോ ) അപ്പോ 3 ചേട്ടന്മാർ ആണ്…. പിന്നെ 1 എന്റെ ഒരേയൊരു ഏട്ടത്തി….. ആളെ മനസ്സിലായല്ലോ അല്ലേ
നമ്മടെ ഏട്ടന്റെ പെണ്ണ് 😘😘😘… പിന്നെ 2 ചേച്ചിമാരും ഉണ്ട് .അല്ല നിങ്ങൾക്ക് ഇവരുടെ ആരുടെയും പേര് അറിയില്ലല്ലോ അല്ലേ…. ഞാൻ പറഞ്ഞു തരാംകേട്ടോ…😁😁
3 ചേട്ടന്മാർ 1. രാഹുൽ കിച്ചു എന്ന് വിളിക്കും. 2 . അഖിൽ അക്കു എന്ന് വിളിക്കും. 3. അഭിജിത്ത് അഭി എന്ന് വിളിക്കും. ഇനി എന്റെ ഏട്ടത്തി പേര് നന്ദന , നന്ദു എന്ന വിളിപ്പേര്. പിന്നെ 2 ചേച്ചിമാരെ പറഞ്ഞില്ലേ അതിൽ ഒന്ന് പ്രിയ മറ്റേത് അഖില. അഖില ഉം അഖിലയും ഇരട്ട സഹോദരങ്ങൾ ആണ്. ഇൗ കൂട്ടത്തിൽ ആർക്കും ഒരു അനിയത്തി ഇല്ല അതിനാൽ ഞാൻ ആണ് ഇവരുടെ അനിയത്തുകുട്ടി..😇😇

അങ്ങനെ ഇവരുടെ കൂടെ ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ച് സംസാരിച്ച് ഇരിക്കുമ്പോഴാണ് അക്കു ഏട്ടൻ അത് പറഞ്ഞത്.

” നമുക്ക് ഒരു ridenu പോയല്ലോ”- അക്കു

കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും അത് സമ്മതിച്ചു….
അപ്പോഴാണ് ഏട്ടൻ അടുത്ത പണി തന്നത് എന്താണ് എന്നല്ലേ…. ഏട്ടനും നന്ദു ഏട്ടത്തി ഉം ഒരു ബൈക്കിൽ. അഭി ഏട്ടനും പ്രിയ ചേച്ചിയും ഒരു ബൈക്കിൽ അവർ ലോവേഴ്‌സ്‌ ആണ്. പിന്നെ അക്കു ചേട്ടനും അഖില ചേച്ചിയും ഒന്നിൽ.
ഇനി ബാക്കിയുള്ളത് ആ കൊരങ്ങന്‍റെ ബൈക് ആണ്. നോക്കിയേ എന്ത് ജാഡ ആണ് അവന് ഒന്നു നോക്കുന്ന പോലും ഇല്ല
താൻ ഇൗ ലോകത്തിലെ അല്ല എന്ന രീതിയിലാണ് അവന്റെ ഇരുപ്പ്.🙄 എന്നിട്ട് ഒരു ഒണക്ക ഡയലോഗ് ഉം
” വേണേൽ വന്നു കയറൂ” – രാഗ്
ആ നേരം ഏട്ടനും എന്നോട് കയറാൻ പറഞ്ഞു. എന്റെ ഏട്ടൻ പറഞ്ഞകൊണ്ട് ഞാൻ കയറി😁.
അങ്ങനെ ഞങ്ങൾ 4 ബൈക്കിൽ ആയി പോയി. പോയത് ഒരു പ്രകൃതി രമണീയമായ ഒരു സ്ഥലത്തേക്ക് ആണ്. അവിടെ എത്തിയിട്ടും ഈ കുരങ്ങൻ എന്നെ കളിയാക്കി കൊല്ലുകയാണ്☹️☹️. എന്താ എന്നല്ലേ എനിക് ബൈക്കിൽ കയറാൻ പേടി ആണ്. അപ്പോ ഒരു സർക്കസ് ഒക്കെ കഴിഞ്ഞിട്ടാണ് ബൈക്കിൽ കയറിയത്. അതിനാണ് ആ ദുഷ്ടൻ എന്നെ ഇങ്ങനെ കളിയാക്കുന്നത്…😭😭.

——————————————————

( രാഗ്‌ )

അവൾ കയറി പോയി കുറച്ച് കഴിഞ്ഞപ്പോ ആണ് കുറച്ച് പേർ കയറി വന്നെ… അപ്പോഴേക്കും ശ്രീയും വന്നു. അപ്പോഴാ അവരൊക്കെ ശ്രീയുടെ സുഹൃത്തുക്കൾ ആണെന്ന് മനസ്സിലായത്. പെട്ടെന്ന് തന്നെ അവരുമായോക്കെ കമ്പനി ആയി. അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോൾ ആണ് അമ്മ വന്ന് കഴിക്കാൻ വിളിച്ചത്. അപ്പോ ഞങൾ അങ്ങോട്ട് പോയി. കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് മുകളിൽ നിന്ന് അനു ഇറങ്ങി വന്നെ…. അതും ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയുടെ പോലെ… 🤣🤣

പക്ഷേ അവള് താഴെ വന്നു എല്ലാരോടും ഉള്ള സംസാരം ഒക്കെ കേട്ടപ്പോൾ മനസ്സിലായി ഇവർക്കെല്ലാം അവളെ ജീവൻ ആണെന്ന്. അവൾക് തിരിച്ചും അങ്ങനെയാണെന്ന് ഉം . പിന്നീട് അക്കു ഒരു ridenu പോകാമെന്ന് പറഞ്ഞപ്പോഴും പെണ്ണ് നല്ല ഉത്സാഹത്തിൽ ആയിരുന്നു. പക്ഷേ പോകാൻ ആയപ്പോൾ ആണ് അവൾക് എന്റെ ബൈക്കിൽ കയറേണ്ടി വരുമെന്ന് മനസ്സിലായത്…. 😄😄 എന്ത് ജാഡ ആണെന്ന് നോക്കിയേ പെണ്ണിന് അവൾക് എന്നോട് ഒന്നു ചോദിച്ച കൊണ്ട് എന്താ കുഴപ്പം. അവൾ ചോദിക്കില്ല എന്ന് മനസ്സിലായപ്പോൾ ആണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നിട്ടും പെണ്ണിന് നോ മൈൻഡ്…. അപ്പോ ശ്രീ പറഞ്ഞപ്പോഴാണ് പെണ്ണ് വന്ന് കയറിയത്.

പക്ഷേ അപ്പോഴാണ് അത് മനസ്സിലായത് അവൾക്ക് ബൈക്കിൽ കയറാൻ പേടി ആണെന്ന്…. എന്നിട്ട് അവൾ അവിടെ കിടന്നു കാണിച്ച സർക്കസ് ഒന്നു കണ്ടിരികേണ്ടത് തന്നെയാ….. അയ്യോ ചിരിച്ച് ചിരിച്ച് ഒരു വക ആയി…. 🤣🤣🤣

അങ്ങനെ ഞങ്ങൾ ആ സ്ഥലത്ത് എത്തി. നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ് അത്. അവിടെ എത്തി കഴിഞ്ഞിട്ടും ഞാൻ അവളെ കളിയാക്കി കൊണ്ടിരുന്നു….. ഒരു രസം അത്ര തന്നെ😜😜
അങ്ങനെ ഞങൾ യാത്ര ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ സമയം വൈകിയിരുന്നു. അതിനാൽ അന്ന് എന്നോട് അവിടെ തന്നെ നിന്നുകൊള്ളാൻ പറഞ്ഞു. വീട്ടിൽ എത്തിയപ്പോഴേ പെണ്ണ് ചാടി തുള്ളി കയറി പോയി. കാരണം നിങ്ങൾക്ക് അറിയാമല്ലോ അല്ലെ…. അത് തന്നെ അവൾ ഇന്ന് എല്ലാവരുടെയും മുന്നിൽ നാണം കെട്ടു..🤣🤣

————————————————–

( അനു )

ഇതിന് ഒരു മറുപണി കൊടുത്തില്ല എങ്കിൽ എന്റെ പേര് അനുശ്രീ എന്നല്ല😠😠😠. അയാള് കാരണം ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ നാണം കെട്ടു😔😔. അയാൾക്ക് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ച് കൊണ്ട് ഇരുന്നപ്പോ ആണ് ഏട്ടൻ എന്റെ മുറിയിലേക്ക് കയറി വന്നത്. എന്നിട്ട് ഏട്ടൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ട് എന്റെ കണ്ണ് ഈറനണിഞ്ഞു….🥺🥺🥺

 

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അനുരാഗ് – Part 1”

Leave a Reply