Skip to content

അനുരാഗ് – Part 25

anurag malayalam novel in aksharathalukal

✒️… Ettante kanthaari(അവാനിയ )…

🌜🌜🌞🌞

( അനു )

ഇവിടെ എല്ലാവരും നല്ല തിരക്കിൽ ആണ്…. 😊

ശ്രീ ഏട്ടനും അച്ചുവും രാവിലെ തന്നെ എത്തി…. അച്ഛനും അമ്മയും ഉച്ചയോടെ വരുക ഉള്ളൂ…..

പപ്പ രാവിലെ തന്നെ വന്ന് ഒരുപാട് സംസാരച്ചു….

” മോളെ എന്നോട് ക്ഷമിക്കണം…. ഞാൻ…. ഇന്നലെ ഒന്നും അറിയാതെ പറഞ്ഞു പോയതാ…. ” – പപ്പ

” പപ്പ…. അങ്ങനെ ഒന്നും പറയല്ലേ…. എനിക് അറിയാം…. ഞാൻ എല്ലാം പ്രതീക്ഷിച്ച് തന്നെ ആണ് വന്നത്….. പിന്നെ കേട്ടപ്പോൾ പെട്ടെന്ന് സഹിക്കാൻ ആയില്ല….. അത്രേം ഉള്ളൂ…. ” – അനു

” എന്നാലും മോളെ…. മോളുടെ ഇൗ അവസ്ഥയിൽ….. ഒരുപാട് സന്തോഷം വേണ്ട സമയം ആണ് ഇത്…. ” – പപ്പ

” എന്റെ പപ്പ….. അത് കഴിഞ്ഞ് സന്തോഷിക്കാൻ ഉണ്ടായല്ലോ…. പപ്പക്ക് സങ്കടം ഒന്നും വേണ്ട…. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു😊” – അനു

” ആ ഞാൻ മറ്റൊരു കാര്യത്തിനായി വന്നത് ആണ്…. ” – പപ്പ

” എന്താ പപ്പ ” – അനു

” ദെ ഇത് മോൾക്ക് ഉള്ളത് ആണ് ” – പപ്പ

എന്നും പറഞ്ഞു പപ്പ എനിക് നേരെ ഒരു ബോക്സ് നീട്ടി….

” ഇതെന്താ പപ്പ….. ” – അനു

” അത് തുറന്ന് നോക്ക് മോളെ…. ” – പപ്പ

ഞാൻ തുറന്ന് നോക്കിയപ്പോൾ പഴയ രീതിയിലെ മാലയും വളയും ഒക്കെ ആണ്….. പഴയ പാലക മാല , മാങ്ങ മാല ഒക്കെ ഉണ്ടായിരുന്നു…. നല്ല ഭംഗി ഉണ്ടായിരുന്നു…… 😊

” പപ്പ എന്താ ഇതൊക്കെ…..😳 ” – അനു

” അത് മോളെ…. ഇൗ കുടുംബത്തിൽ പരമ്പരാഗതമായി കൈ മാറി വരുന്നത് ആണ്….. ” – പപ്പ

എന്നും പറഞ്ഞു പപ്പ പഴയ കാലത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി….

” മോളെ ഇത് എന്റെ മുത്തശ്ശി എന്റെ അമ്മക്ക് കൊടുത്തത് ആണ്…. വീട്ടിലെ മരുമകൾക്ക് ഉള്ളത് ആണ്…. എന്റെ വിവാഹം വീട്ടുകാരെ അറിയിക്കാതെ നടത്തിയത് കൊണ്ട് അദ്യം എന്റെ മാലൂ വിനെ ആരും അംഗീകരിച്ചില്ല…. പിന്നീട് അവള് ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ ആണ് ഞങ്ങളെ വീട്ടിൽ കയറ്റിയത്…. അന്ന് അമ്മ അവൾക്ക് ഇതൊക്കെ കൊടുത്തു…. അതിനു കഴിഞ്ഞ് അവളുടെ മരണത്തിന് ശേഷം എന്റെ പെങ്ങൾ കൈ അടക്കി വെച്ചിരിക്കുക ആയിരുന്നു…. ഞാൻ ഇൗ കാര്യം വിട്ട് പോവുകയും ചെയ്തു🙂 എന്റെ മാലൂ ഉണ്ടായിരുന്നു എങ്കിൽ…. ഇതൊക്കെ കണ്ടറിഞ്ഞ് ചെയ്താനെ….. ” – പപ്പ

അത് പറയുമ്പോൾ പപ്പയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്ന്…..

” അതൊന്നും സാരമില്ല പപ്പ…. ഇപ്പോ പപ്പ തന്നല്ലോ….😊 ” – അനു

” അതേ മോളെ…. ” – പപ്പ

എന്ന് പറഞ്ഞു പപ്പ എന്റെ തലയിൽ തലോടി…. പക്ഷേ അപ്പോഴും പപ്പയിൽ സങ്കടം നിറയുന്നത് ഞാൻ കണ്ടൂ…. അത് മാറ്റാൻ ആയി ഞാൻ പപ്പയെ ചിരിപ്പിക്കാൻ നോക്കി…..

” അതേ… ഇൗ പഴയ സാധനങ്ങൾ മാത്രം പോര കേട്ടോ…. ഇതിൽ സമ്മാനം ഒതുക്കാം എന്ന് കരുതണ്ട😜😜😜 ” – അനു

” ഓ ആയികോട്ടെ മാഡം….. നല്ല കനത്തിൽ തന്നെ തന്നേക്കാം…. പോരെടി കാന്താരി….. ” – പപ്പ

” മതിയെ…… 🙏🏻…. അല്ല പപ്പ…. ഇത് മുഴുവൻ എനിക് തന്നാൽ പിന്നെ എന്റെ അച്ചുവിന് എന്ത് കൊടുക്കും…..🤔 ” – അനു

” അച്ചു വിന് ഞാൻ പുതിയത് ഒക്കെ വാങ്ങികൊളാം….. പഴയത് ഒക്കെ നിനക്ക് ഇരിക്കട്ടെ…..😜😜 ” – പപ്പ

” അപ്പോ അതായിരുന്നു ഉദ്ദേശം അല്ലേ🥺 ഇത് കള്ള കളി ആണ്….. “. – അനു

എന്നും പറഞ്ഞു ഞാൻ കള്ള സങ്കടം അഭിനയിച്ചു…..

പെട്ടെന്ന് ആണ് റൂമിലേക്ക് ഏട്ടൻ കയറി വന്നത്….

” ആഹാ രാവിലെ തന്നെ പപ്പയുടെ മെക്കിട്ട് കേറുവാൻ തുടങ്ങിയോ ഇവൾ……. നാകിന് ഒരു ലൈസൻസ് ഉം ഇല്ലട്ടോ പപ്പ ഇതിന്….. ” – രാഗ്

” ഇത് കണ്ട പപ്പ എന്നെ പറയുന്നത്🥺🥺🥺 ” – അനു

” ഡാ ഡാ ദെ എന്റെ കൊച്ചിനെ ഒന്നും പറയണ്ട കേട്ടല്ലോ….. മുഴുവൻ ആയിട്ട് കേറിയിട്ടില്ല ഇനിയും ഉണ്ട്…. ” – പപ്പ

” പപ്പ🥺🥺🥺🥺 ” – അനു

ഏട്ടൻ ആണെങ്കിൽ കിടന്നു ചിരിക്കുന്നുണ്ട്🥺🥺🥺

പെട്ടെന്ന് ആണ് പുറകിൽ മറ്റൊന്നിനെ കൂടി കണ്ടത് വേറേ ആരു ആണ് എന്റെ ശ്രീ ഏട്ടൻ തന്നെ….. ഇതിന്റെ കൂടി കുറവ് ഉണ്ടായോളു ഇപ്പോ തികഞ്ഞു😁 സന്തോഷം ആയി ഗോപീ ഏട്ടാ🙄

” എന്താ ഇവിടെ ഒരു അഭ്യന്തര ചർച്ച….. ” – ശ്രീ

” ഏട്ടാ….. ദെ ഇൗ പപ്പയും മോനും കൂടി എന്നെ കളിയാകുന്ന് ഏട്ടാ….. 🥺 ” – അനു

ഞാൻ മുഖത്ത് അത്യാവശ്യം സങ്കടം ഫിറ്റ് ചെയ്ത് പറഞ്ഞു….. 😜

” നിങ്ങള് ഒക്കെ കൂടി എന്താ എന്റെ കൊച്ചിനെ പറഞ്ഞത്….. ” – ശ്രീ

” ഒന്നുമില്ല ശ്രീ….ഞാൻ വന്നപ്പോൾ ദെ ഇവൾ പപ്പയെ കത്തി വെക്കുക ആയിരുന്നു….. ” – രാഗ്

” അല്ല ഏട്ടാ…. ഞാൻ ഒന്നും വെച്ചില്ല….🙄 ” – അനു

പപ്പ ആണെങ്കിൽ ഞാൻ ഇവിടെ ഉള്ളതെ അല്ല എന്ന രീതിയിൽ നില്കുന്നു🙄 കൊള്ളാം നല്ല അഭിനയം…. പപ്പയും കൊള്ളാം മക്കളും കൊള്ളാം🙄

” ദെ ഇനി എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല് ഇരുട്ടത്ത് വിളിച്ചിട്ട് വെട്ടത്ത് ഇരുത്തി ചോർ തരും കേട്ട ഞാൻ😜 ” – ശ്രീ

കണ്ടില്ലേ….🥺 ഏട്ടൻ വരെ ട്രോളുന്ന്….🥺🥺

” മതിയട…. ഇനി എന്റെ കൊച്ചിനെ ഒന്നും പറയണ്ട…. ” – പപ്പ

എന്നും പറഞ്ഞു പപ്പ എന്റെ തലയിൽ തലോടി….

” ആഹാ ഇത് കൊള്ളാം…. ഞങ്ങൾ പപ്പയെ സപ്പോർട്ട് ചെയ്തപ്പോൾ പപ്പ മറുകണ്ടം ചാടിയ…. ” – രാഗ്

” അയ്യോ ഇനി കൊച്ചിനെ ഒന്നും പറയുന്നില്ലേ…..” – ശ്രീ

എന്നും പറഞ്ഞു ശ്രീ ഏട്ടൻ എന്റെ അടുത്ത് ഇരുന്നു….

” മം ഇൗ കൊച്ചിന് ഒരു കൊച്ച് ഉണ്ടാകാൻ പോകുക ആണ്” എന്നും പറഞ്ഞു രാഗ് ഏട്ടനും എന്റെ അടുത്ത് ഇരുന്നു….

സത്യത്തിൽ ലോകത്തിൽ ഏറ്റവും ഭാഗ്യവതി ആണ് ഞാൻ😊😊😊😊

അപ്പോഴാണ് പുറത്ത് നിൽക്കുന്ന അച്ചുവിനേ ഞാൻ കണ്ടത്….

” ദെ പുറത്ത് ഒരു മിണ്ടാപൂച്ച നിൽപ്പുണ്ട്…. ” – അനു

വേഗം എല്ലാവരും കൂടി പുറത്തേക് നോക്കി…. എന്നിട്ട് പപ്പ അവളെ വിളിച്ചു….

” മോൾ എന്താ അവിടെ നിന്ന് കളഞ്ഞത്…. ഇങ്ങോട്ട് വാ…. ” – പപ്പ

അവള് ഉടനെ അകത്തേക്ക് വന്നു….

” മോൾ എന്തിനാ മാറി നില്കുന്നത്…. ഇത് നിന്റെ കൂടി വീട് അല്ലേ…. ദെ ഇൗ കാന്താരി യെ പോലെ മോളും എന്റെ മകൾ അല്ലേ…. ഇങ്ങ് വാ ” – പപ്പ

” എന്റെ പപ്പ…. അത് ഇതിന്റെ മറ്റൊരു വേർഷൻ ആണ്…. ” – ശ്രീ

എന്നെ ചൂണ്ടി ആണ് ശ്രീ ഏട്ടൻ അത് പറഞ്ഞത്…😁

” കണ്ടിട്ട് പാവം ആണെന്ന് ഒന്നും കരുതണ്ട പപ്പ…. ഇതിനെ പോലെ നല്ല വിളഞ്ഞ വിത്ത് ആണ് അതും ” – രാഗ്

” എടി അച്ചുവെ…. നിന്റെ ഫസ്റ്റ് ഇമ്പ്രഷൻ പോയടി….. ഇങ്ങ് പോര്…. ” – അനു

” അത് പിന്നെ നിങ്ങളെ പോലെ 2നെയും മേയിക്കണം എങ്കിൽ ഇച്ചിരി വിളഞ്ഞ വിത്ത് ആണെങ്കിൽ പറ്റൂ….. ” – പപ്പ

” പപ്പ മുത്ത് ആണ്….😘😘 ” – അനു

” അതേ ഇവിടെ ഇങ്ങനെ നിന്നാൽ വൈകിട്ട് ഒന്നും നടക്കില്ല….. ” – ശ്രീ

” ആ അച്ചു മോളെ നീ ഇവിടെ നിന്നോ…. ഇവളുടെ കൂടെ…. ഞങ്ങൾ താഴേയ്ക്ക് പോകുക ആണ്…. ” – പപ്പ

” ശെരി uncle…. ” – അച്ചു

” അങ്കിൾ ഓ🙄 പപ്പ എന്ന് വിളിക്കു മോളെ…. ” – പപ്പ

” സോറി…. ശെരി പപ്പ നിങ്ങള് താഴേയ്ക്ക് പോയിക്കൊ…. ” – അച്ചു

________________

( – രാഗ് )

എന്റെ ദേവിയെ എന്നും ഇത് പോലെ സന്തോഷം നൽകണേ😊 2 ദിക്കിൽ നിന്നിട്ട് ഇപ്പോഴാണ് ഒന്നിച്ച് വരുന്നത്….. ഇനിയെങ്കിലും സന്തോഷം ഉണ്ടാവനെ……😊😊😊😊🙏🏻🙏🏻🙏🏻

” എടാ രാഗ് നീ ആരെ ഓർത്ത് കൊണ്ട് നിൽക്കുക ആണ്…. വന്നു പണി എടുത്തേ…. അവൻ സ്വപ്നം കണ്ട് നിൽക്കുക ആണ്🙄 ” – ശ്രീ

” പോടാ പട്ടി…. ” – രാഗ്

ഇനിയും നിന്നാൽ ചിലപ്പോ അവൻ എന്നെ തല്ലി കൊല്ലും…..എന്റെ കൊച്ചിന് അച്ഛൻ ഇല്ലാതെ ആവരുത് അല്ലോ….😜 അത് കൊണ്ട് ഞാൻ അവനെ അനുസരിച്ച😜

അല്ലെങ്കിൽ കാണാമായിരുന്നു😁

” എന്തോന്ന് എന്തോന്ന് എന്തോന്ന്…. എന്ത് കാണാൻ ആണ് ” – ശ്രീ

അപ്പോഴാണ് ഞാൻ ആ നഗ്ന സത്യം മനസിലായത്🙄 എന്റെ അത്മയുടെ ഒച്ച കുറച്ച് കൂടി പോയി🙄🙄🙄

” അതായത് ചേട്ടാ…..😜 ” – രാഗ്

” ഡാ… ഡാ… ഡാ…. മതി കേട്ട….. ” – ശ്രീ

” എന്റെ ദേവിയെ തുടങ്ങിയോ 2 ഉം 🤦 ” – പപ്പ

” ഞങ്ങൾ ചുമ്മാ കളിച്ചത് അല്ലേ…. ” – രാഗ്

” ദെ 2 ഉം മര്യാധിക്ക്‌ കളി ഒക്കെ മതിയാക്കി പണി നോക്ക്…. അല്ലെങ്കിൽ ഞാൻ ചൂരൽ കഷായം തരും ” – പപ്പ

” അയ്യോ വേണ്ടേ….. ” ഇന്ന് ഞങ്ങൾ 2 പേരും ഒരേ സ്വരത്തിൽ പറഞ്ഞു…..

___________

( ശ്രീ )

ശെരിക്കും വല്ലാത്ത സന്തോഷം😊

ഉച്ച കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും എത്തി….

” മോൾ എന്തേ ഡാ… ” – അച്ഛൻ

” അല്ലെങ്കിലും ഇപ്പോ അവളെ മതിയല്ലോ…. ” – ശ്രീ

എന്ന് ഞാൻ കുറച്ച് സെന്റി അടിച്ച് പറഞ്ഞു….

” പോടാ പോടാ…. ” – അമ്മ

” അവളും അച്ചുവും മുകളിൽ ഉണ്ട് അമ്മ…. ” – ശ്രീ

അപ്പോഴാണ് പപ്പ വന്നത്…..

” നിങ്ങള് ഇപ്പോ ആണോ വരുന്നത്….. നല്ല ആൾകാർ ആണ് കേട്ടോ…. ” – പപ്പ

” ഇച്ചിരി വൈകി പോയടോ…. ” – അച്ഛൻ

” നിങ്ങള് അനുവി നേ കണ്ടിട്ട് വാ…. ചെല്ല്…. അവള് മുകളിൽ ഉണ്ട്….. ” – പപ്പ

” ശെരി ചേട്ടാ….. ” – അമ്മ

എന്നും പറഞ്ഞു അവർ മുകളിലേക്ക് പോയി…..

അപ്പോഴാണ് രാഗ് വന്നത്….

” ആരാടാ വന്നിരിക്കുന്നത്…. ” – രാഗ്

” നിന്റെ അമ്മായപ്പനും അമ്മായിയമ്മയും…. ” – ശ്രീ

” ആഹാ അവർ വന്ന….😳 ” – രാഗ്

” അതേ ഡാ…..🙄 ” – ശ്രീ

” എന്ന ഞാൻ മുകളിലേക്ക് പോവട്ടെ….. നീ പണി എടുക്…..😜 “. – രാഗ്

” പോടാ പട്ടി….. ” – ശ്രീ

___________

( രാഗ് )

ഞാൻ മുകളിലേക്ക് ചെന്നപ്പോൾ അച്ഛനും അമ്മയും കൂടി അവളുടെ അടുത്ത് ഉണ്ട്….

” നിങ്ങള് ഇപ്പോ ആണോ എത്തുന്നത്…… “. – രാഗ്

” സോറി വൈകി പോയി മോനെ….. ” – അച്ഛൻ

” എനിക് ഇച്ചിരി പണി ഉണ്ട് അച്ഛ…. നമുക്ക് പിന്നെ സംസാരിക്കാം കേട്ടോ…. ” – രാഗ്

” ശെരി മോനെ… ചെല്ല്…. ” – അമ്മ

___________

( അനു )

അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു😊

ഏട്ടൻ മുറിയിൽ നിന്ന് പോയപ്പോൾ വന്ദന റൂമിലേക്ക് വന്നു…..

വന്ദന യെ കണ്ടപ്പോൾ അച്ചുവിന്‌ ദേഷ്യം വന്നു…..

” അനു… എനിക് അകത്തേക്ക് വരാമോ….. ” – വന്ദന

” നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്😡 ” – അച്ചു

” അത്… അനു… എനിക് ഒറ്റക്ക് മുറിയിൽ ഇരുന്നിട്ട് എന്തോ പോലെ…. പ്ലീസ് ഞാൻ നിങ്ങളുടെ കൂടെ ഇരുന്നോട്ടെ….. ” – വന്ദന

” എടി… നിനക്ക് ഇവളെ ദ്രോഹിച്ചു മതിയായില്ലേ….. എന്തിനാ വീണ്ടും…. “. – അച്ചു

നോക്കിയപ്പോൾ വന്ദനയുടേ കണ്ണുകൾ ഒക്കെ നിറയുന്നുണ്ട്….. 🥺

” അച്ചു മതി നിറുത്തു….. നീ ഇങ്ങ് വാ വന്ദന ” – അനു

” അനു നീ ഇനിയും പഠിച്ചില്ലേ….. ഇനിയും നീ ഇവളെ വിശ്വസിക്കുക ആണോ….. ” – അച്ചു

” അച്ചു…. നിനക്ക് പറഞ്ഞാല് മനസ്സിലാവുക ഇല്ലെ….. മിണ്ടാതെ ഇരിക്ക്…. ” – അനു

” എന്താണെന്ന് വെച്ചാൽ ചെയ്തോ😡 “. – അച്ചു

എന്നും പറഞ്ഞു അവള് പോയി……

” മോളെ അവള് ദേഷ്യപ്പെട്ട് പോയല്ലോ….. ” – അമ്മ

” അതൊന്നും ഇല്ല എന്റെ അമ്മേ…. എന്നോട് ഉള്ള സ്നേഹം കൊണ്ട…. കുറച്ച് കഴിയുമ്പോൾ മാറും…. നീ ഇങ്ങോട്ട് വാ വന്ദന ” – അനു

” അനു അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല….. ഞാൻ അത് പോലെ ഉള്ള പ്രവർത്തികൾ അല്ലേ നിന്നോട് ചെയ്തിട്ട് ഉള്ളൂ…. പഴയ വന്ദന ആയിരുന്നു എങ്കിൽ ഇൗ കുഞ്ഞിനെ കൊല്ലാൻ പോലും ഞാൻ നോക്കുമായിരുന്നു🙂 ” – വന്ദന

” എടാ അതൊക്കെ പഴയ കാര്യം അല്ലേ….. തെറ്റ് പറ്റാത്ത ആരാണ് ഉള്ളത്….. എനിക് നീ നന്നായി കണ്ടാൽ മതി…. ” – അനു

” ഇനി ഒരിക്കലും ഞാൻ ആ പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവില്ല അനു….. അല്ല അല്ല ഏട്ടത്തി അമ്മേ…😜 ” – വന്ദന

” എടി കലിയാകണ്ട കേട്ടോ….🙄 ” – അനു

” ഞാൻ എന്ത് കളിയാക്കിയത് ആണ്…. നീ എന്റെ ഏട്ടന്റെ ഭാര്യ അല്ലേ…. അപ്പോ എന്റെ ഏട്ടത്തി അമ്മ ” – വന്ദന

” എടി ദുഷ്ടെ🥺 ഞാൻ നിന്നെ കാളും 3 വയസ്സ് ഇളയത് ആണ്🥺🥺🥺 ” – അനു

” എന്നും പറഞ്ഞു ഏട്ടത്തി ഏട്ടത്തി അല്ലാതെ ആവില്ല ” – അമ്മ

” അമ്മേ 🥺🥺 കൊള്ളാട്ടോ🥺🥺🥺 ” – അനു

” ആ നിങ്ങള് സംസാരിച്ച് ഇരിക്ക്…. ഞാൻ രാഗിന്റെ അച്ഛന്റെ അടുത്ത് ഉണ്ടാവും ” – അച്ഛൻ

എന്നും പറഞ്ഞു അച്ഛൻ പോയി…..

അപ്പോ വന്ദന എന്റെ അടുത്ത് വന്നു ഇരുന്നു…..

” അമ്മേ…. അമ്മ ഒരുപാട് ഭാഗ്യവതി ആണ് ഇത് പോലെ ഒരു മകൾ ഉണ്ടായതിൽ….. ” – വന്ദന

” ഇനി നീ എന്നെ പൊക്കിയാൽ…. ഞാൻ വെല്ല കയറും വാങ്ങേണ്ടി വരും ” – അനു

” അതിനു നിന്നെ ആരു പൊക്കി….. നീ നല്ലത് ആയത് നീ കാരണം അല്ല…. ദെ ഇൗ അമ്മ വളർത്തിയത് കൊണ്ട് ആണ്….. എനിക് അങ്ങനെ നല്ലത് പറഞ്ഞു തരേണ്ട ആളു തന്നെ ആണ് എന്നിൽ വിഷം കുത്തി നിറച്ചത്🥺അതിനും വേണം ഭാഗ്യം നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ…. അവർ വളർത്താൻ ഒക്കെ🥺🥺🥺🙂🙂🙂 ” – വന്ദന

” മോളെ ഇന്ന് മുതൽ നീയും എന്റെ മകൾ ആണ്…. ” – അമ്മ

എന്നും പറഞ്ഞു അമ്മ അവളെ ചേർത്ത് പിടിച്ചു….

” ദെ ദെ കാര്യമൊക്കെ കൊള്ളാം…. പക്ഷേ എനിക് കുശുമ്പ് വരുന്നുണ്ട് കേട്ടോ🥺 ” – അനു

” പോടി കുശുംബി…… ” – അമ്മ

ഞാൻ കൂടി താഴേയ്ക്ക് ചെല്ലട്ടെട്ട…… എന്നും പറഞ്ഞു അമ്മ പോയി…..

” അനു….. അവൾക്ക് നിന്നോട് ദേഷ്യം ആയി കാണുമോ…..” – വന്ദന

” ആർക്ക് എന്റെ അച്ചുവിനോ…. ” – അനു

” അതേ…..”. – വന്ദന

” എടി അവൾക്ക് എന്നെ എന്നല്ല ആരെയും വെറുക്കാൻ ആവില്ല…. നീ എന്നെ ഇനിയും അപകടപെടുതുമോ എന്ന പേടി കൊണ്ട് ആണ് അവള് അങ്ങനെ ഒക്കെ പറഞ്ഞത് ….. അത് ഒകെ വിട്ടേക്ക്….. ” – അനു

” ഒകെ “. – വന്ദന

അപ്പോഴാണ് രാഗ് ഏട്ടൻ വന്നത്….

” എന്ന ഞാൻ പോട്ടെ അനു ” – വന്ദന

” ആ വേഗം ചെല്ല്….. ” – രാഗ്

അവള് പോയതും ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു….

” എന്റെ പൊന്നു മോൾ എന്തെങ്കിലും കഴിച്ചോ ….. ” – രാഗ്

” ഇല്ല😁 ” – അനു

” നല്ല തല്ല് കൊള്ളും കേട്ട അനു…. നിന്റെ അച്ഛനെ അമ്മയെ ഏട്ടനെ ഒന്നും ഞാൻ നോക്കില്ല….. ” – രാഗ്

” ആയിക്കോട്ടെ തമ്പ്ര….. ” – അനു

” എടി എടി….. കുറുമ്പ് കുറച്ച് കൂടുന്നുണ്ട്…. ദെ ഇത് കഴിക്കു…. ” – രാഗ്

എന്നും പറഞ്ഞു ഒരു പ്ലേറ്റ് എനിക് നേരെ നീട്ടി…. അതിൽ ബദാം പിസ്ത അണ്ടിപരിപ്പ് കിസ്മിസ് ഈന്തപ്പഴം ഒക്കെ ഉണ്ടായിരുന്നു…..

” നല്ല കുട്ടി ആയി ഇത് മുഴുവൻ കഴിച്ച് കൊള്ളണം….. ” – രാഗ്

” എനിക് ഇതൊന്നും വേണ്ട ഏട്ടാ….🙄. ” – അനു

ഉടനെ ഏട്ടൻ ഒരു ബദാം എടുത്ത് എന്റെ വായിൽ വെച്ച് തന്നു…..

” വേണ്ട എന്നൊന്നും പറയണ്ട….. മര്യാധിക്ക് കഴിച്ചോ…. ” – രാഗ്

” ഏട്ടൻ തന്നാൽ കഴിക്കാം…..🙈 ” – അനു

” എടി കള്ളി അതായിരുന്നു അല്ലേ മനസ്സിലിരിപ്പ്…. വാ തുറക്കു ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ എനിക് അത് മുഴുവൻ തന്നു…..

അപ്പോഴാണ് ശ്രീ ഏട്ടൻ വന്നത്…..

” അതേ മോളെ…. പരിപാടി തുടങ്ങാൻ ആയി കേട്ടോ….. ” – ശ്രീ

” ശെരി ഏട്ടാ….. ഞാൻ ഉടനെ റെഡി ആവാം…… ” – അനു

” നീ എന്താ ഇടാൻ പോകുന്നത്….. ” – രാഗ്

” എന്ത് ഇടണം ഏട്ടാ….. ” – അനു

” ദാ ഇത് ഇട്ടോ…”. – രാഗ്

എന്നും പറഞ്ഞു ഒരു കവർ എനിക് നേരെ നീട്ടി…..

അതിൽ ഒരു ചുവപ്പ് നിറത്തിലെ പട്ട്‌ സാരി ആയിരുന്നു….. അതിൽ മുഴുവൻ പട്ട് നൂൽ കൊണ്ടുള്ള മയിലിന്റെ ഡിസൈൻ…..

എന്റെ കണ്ണുകൾ വിടർന്നു❤️

” ഇഷ്ടമായോ നിനക്ക്…. ” – രാഗ്

” ഒരുപാട്….. ” – അനു

എന്ന വേഗം റെഡി ആയിക്കോ….. ഞാൻ പുറത്തേക് പോണോ ഇവിടെ നിൽക്കണോ😜

” പോ പോ ചെല്ല് ചെല്ല്….. ” – അനു

എന്നും പറഞ്ഞു ഞാൻ ഉന്തി തള്ളി പുറത്ത് ആകി….

______________

( – രാഗ് )

ഞാൻ ഉടനെ താഴേയ്ക്ക് പോയി താഴത്തെ പണി ഒക്കെ നോക്കുക ആയിരുന്നു…..

പെട്ടെന്നാണ് അവള് സ്റ്റെപ്പിൽ ഇറങ്ങി വരുന്നത് കണ്ടത്…..

അവളെ കണ്ട് എന്റെ കണ്ണുകൾ മിഴിഞ്ഞ്😳

എന്ത് സുന്ദരി ആണ്❤️❤️❤️

ശെരിക്കും ഒരു ദേവതയെ പോലെ🔥🔥🔥

എന്റെ മാത്രം ദേവത😊😊😊

____________

( അനു )

ഞാൻ സാരി ഉടുത്ത് പപ്പ തന്ന കുറച്ച് ഓർണമെന്റ്സ് ഒക്കെ ഇട്ട് താഴേയ്ക്ക് ചെന്നപ്പോൾ ഏട്ടൻ നല്ല പണിയിൽ ആണ്….. പെട്ടെന്ന് ആണെന്ന് തോന്നുന്നു എന്നെ കണ്ടത്….
അപ്പോള് ഏട്ടന്റെ കണ്ണുകൾ മിഴിഞ്ഞു വരുന്നതും എന്നെ നന്നായി നോക്കുന്നതും കണ്ടൂ….. ശെരിക്കും ഞാൻ അത് ആസ്വദിക്കുക ആയിരിക്കുക ആയിരുന്നു…. എന്റെ മുഖം നാണത്താൽ ചുവന്നു☺️

ഞാൻ താഴേയ്ക്ക് ചെന്നപ്പോൾ ശ്രീ ഏട്ടൻ എന്നെ കളിയാകുന്നുണ്ട്‌…..

” ഇതാരു കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട തോ ” – ശ്രീ

” പോടാ ഏട്ടാ…. ” – അനു

അതിനു ശേഷം ഉടനെ തന്നെ പരിപാടികൾ തുടങ്ങി…..

എന്റെ പ്രഗ്നൻസി പറയുന്നതിനോട് ഒപ്പം ശ്രീ ഏട്ടന്റെ കാര്യവും പറഞ്ഞു…..

അങ്ങനെ എല്ലാവരും നല്ല സന്തോഷമായി ആട്ടവും പാട്ടുമായി അന്നത്തെ ദിനം കടന്നു പോയി……

🌜🌜🌜🌞🌞🌞

ഇന്ന് തിങ്കളാഴ്ച ആണ് കോളജിൽ പോകണം…..

അച്ചു വും അമ്മുവും കൂടെ തന്നെ ഉണ്ടായിരുന്നു….. അച്ചു ഒരു ചെറിയ പരിഭവം കാണിക്കുന്നുണ്ട്….. ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞ കൊണ്ട് ആവും…..
ആ എന്തായാലും ശെരി ആകാം….

” അച്ചു ” – അനു

” എന്താ ‌‍ഡി ” – അച്ചു

” ദേഷ്യം ആണോ ” – അനു

” എന്തിന് ” – അച്ചു

” അല്ല ഇന്നലെ അവളുടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞില്ലേ…. ” – അനു

” അതിനിപ്പോ എന്താ ഡീ കോപ്പെ….. നമ്മൾ വഴക്ക് പറയും തല്ല് കൂടും എന്ത് വേണമെങ്കിലും ചെയും….. എന്ന് കരുതി ഇൗ ബന്ധം ഇങ്ങനെ തന്നെ തുടർന്ന് പോവും….. ” – അച്ചു

” അതേ നിങ്ങളുടെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ…. ഞാൻ മാത്രം ഔട്ട് ആണേ😁 ” – അമ്മു

” എന്റെ അറിവിൽ ആരുമില്ല…. സാരമില്ല നമുക്ക് അന്വേഷിക്കാം…… എന്താ അച്ചു…. ” – അനു

” ഇല്ല അനു ഒരാള് ഉണ്ട്….. ” – അച്ചു

” ആരാ ഡീ….. ” – അമ്മു
എന്ന് അമ്മു ഭയങ്കര ആകാംഷയോടെ ചോദിച്ചു……

” അതായത് ഇവൾക്ക് ഒരു അമ്മാവൻ ഉണ്ട്…. പുള്ളിയുടെ കെട്ട് കഴിഞ്ഞിട്ട് ഇല്ല…. ശെരി അല്ലേ അനു…. അയാൾക്ക് കൂടി പോയാൽ ഒരു 50 വയസ്സ് ഉണ്ടാവുക ഉള്ളൂ….. എന്താ നോക്കണോ….😜 ” – അച്ചു

ഞാൻ ഉടനെ അവരുടെ അടുത്ത് നിന്ന് നീങ്ങി നിന്നു….. പിന്നീട് അവിടെ നടന്നത്…. മറ്റെ മമ്മൂക്കയുടെ സിനിമയിൽ പറയുന്നത് പോലെ *അടിയുടെ ഇടിയുടെ വെടി പൂരമായിരുന്ന്*😜😜

എല്ലാം കഴിഞ്ഞപ്പോൾ 2 ഉം ക്ഷീണിച്ച് എന്റെ അടുത്ത് വന്നു ഇരുന്നു…..

” കഴിഞ്ഞോ 2ന്റെയും….. തല്ല് ” – അനു

” ആ ഡീ……” – അച്ചു

എന്ന് അവള് കിതച്ച് കൊണ്ട് പറഞ്ഞു…..

” ഒന്നിന്റെ കെട്ടും കഴിഞ്ഞ് മറ്റെത്തിനെ കെട്ടികാനും ആയി എന്നിട്ടും കുട്ടി കളിക്ക് ഒരു കുറവും ഇല്ല….. ” – അനു

” പിന്നെ ഒരു കുട്ടി ആകാൻ പോകുന്നവൾ ക്ക് അതിനു ഒരു കുറവും ഇല്ല…. പിന്നെ അല്ലേ….. ”
അപശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കൈകെട്ടി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്ന ഏട്ടനെ ആണ്….

ദുഷ്ടൻ🥺

അതേ സമയം ഇവറ്റകൾ 2 ഉം കൂടി എന്നെ കളിയാക്കി കൊല്ലുന്നുണ്ട്🥺

തെണ്ടികൾ ഒരു സ്നേഹവും ഇല്ല🥺🥺🥺

ആ പീരിയഡ് ഏട്ടന്റെ ആയിരുന്നു…..
വന്നു ക്ലാസ്സ് എടുക്കൽ ഒക്കെ കഴിഞ്ഞു…..

” നമ്മുടെ പോർഷൻസ് കഴിഞ്ഞു….. നാളെ മുതൽ റിവിഷൻ ചെയ്യാം.” – രാഗ്

അപ്പോ തന്നെ ഒരു ഉഴപ്പൻ എഴുന്നേറ്റ് പറഞ്ഞു

” എന്റെ സാറേ….. നാളെ വേണ്ട അത് കഴിഞ്ഞ് ഉള്ള ദിനം മുതൽ പോരെ….. ” – ഉഴപൻ

” എങ്കിൽ ഇനി അടുത്ത ആഴ്‍ച്ച മുതൽ മതി….. ഇൗ ഒരു ആഴ്‌ച നിങ്ങൾക്ക് റെസ്റ്റ്….. ” – രാഗ്

അപ്പോ എല്ലാവരും ഭയങ്കര സന്തോഷത്തിൽ താങ്ക്‌ യു സാർ എന്ന് വിളിച്ച് പറഞ്ഞു….

” അനു കം റ്റു സ്റ്റഫ് റൂം ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ പോയി……

ഏട്ടൻ പോയതും ക്ലാസ്സിൽ ഉള്ള എല്ലാവരും കൂടി എന്നെ വാരാൻ തുടങ്ങി🙄

” മ്മ് മംമ്‌ ചെല്ല് ചെല്ല്….. ” – അമ്മു

” പോടി മരപ്പട്ടി” – അനു

_________________

( – രാഗ് )

അവള് വെള്ളം പോലും കുടിക്കില്ല മടിച്ചി ആണ്…. അതാണ് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചത്…. എന്തെങ്കിലും കഴിപ്പിക്കണം അതാണ്….

ഞാൻ ചെന്ന് 2 മിനുട്ട് കഴിയുന്നതിന് മുൻപുതന്നെ അവള് എത്തി…… ചാടി തുള്ളി ആണ് വരവ്…..

” എന്തിനാ എന്നെ വിളിപിച്ചത്😡 ” – അനു

” അതോ എന്റെ പെണ്ണിനെ ഒന്നു കാണാൻ😜 “. – രാഗ്

” ദെ ഏട്ടാ…. കളികല്ലെ….. ക്ലാസ്സിൽ ഉളളവർ ഒക്കെ എന്നെ കളിയാക്കി🥺 ” – അനു

” അച്ചോഡ എന്റെ കൊച്ചിനെ കളിയാകിയോ…. സാരമില്ല…… അല്ല നീ വെള്ളം എങ്കിലും കുടിച്ചോ….. ” – രാഗ്

” ഇല്ല 😁😁 ” – അനു

ഇലിച്ചൊണ്ട് പറയുന്ന കേട്ടപ്പോൾ ഒന്നു കൊടുക്കാൻ തോന്നി….😡

” നിന്നോട് ആരോഗ്യം ശ്രദ്ധിക്കണം എന്ന് പറഞ്ഞത് അല്ലേ അനു😡 എന്നിട്ടല്ലേ വെള്ളം പോലും കുടിചില്ല എന്ന്😡 ” – രാഗ്

” ശോറി….. ” – അനു

” ആ സാരമില്ല….. വാ പുറത്ത് പോവാം…. ” – രാഗ്

എന്നും പറഞ്ഞു അവളെയും വിളിച്ച് കാറിലേക് പോയി…..

ഞാൻ അതിൽ അവൾക്ക് ഉള്ള ഭക്ഷണം ഒക്കെ എടുത്ത് വെച്ചിരുന്നു…..

അതിൽ കുറച്ച് കഴിപ്പിച്ചു……

” ഞാൻ വിളിക്കുമ്പോൾ മാര്യാധിക്ക് വരണം…… ” – രാഗ്

” ശെരി രാജ ” – അനു

” എന്ന ശെരി ക്ലാസ്സിൽ പൊയിക്കോ….. ” – രാഗ്

അവള് ഉടനെ ക്ലാസ്സിലേക്ക് പോയി….. ഞാൻ അതൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ട് ഞാനും പോയി…..

__________________

( അനു )

കഴിക്കൽ കഴിഞ്ഞ് നേരെ ക്ലാസ്സിലേക്ക് പോയി….. സത്യത്തിൽ ഞാൻ എന്ത് ഭാഗ്യവതി ആണല്ലേ…. എന്ത് നന്നായി ആണ് ഏട്ടൻ എന്റെ കാര്യങ്ങള് നോക്കുന്നത്….. 😊

ഞാൻ ക്ലാസ്സിലേക്ക് പോകുന്ന വഴിയിൽ വെച്ച് ആണ് പ്യൂൺ ചേട്ടനെ കണ്ടത്…

” മോളെ ഇയാൾ അല്ലേ 3 rd year b.comle അനുശ്രീ ” – പ്യൂൺ

” അതേ ചേട്ടാ…. എന്താ ” – അനു

” മോൾക്ക് ഒരു വിസിറ്റർ ഉണ്ട്…. ” – പ്യൂൺ

” എനിക്കോ ആരാ ചേട്ടാ…. ” – അനു

” ഒരു പെൺകുട്ടി ആണ്…. ” – പ്യൂൺ

ഞാൻ ഉടനെ വിസിറ്റർസ് റൂമിലേക്ക് ചെന്നു…. നോക്കിയപ്പോൾ നന്ദന…..

” നന്ദന എന്താ ഇവിടെ….. ” – അനു

” നിന്നെ കാണാൻ വന്നത് ആണ്…. ” – നന്ദന

” എന്താ കാര്യം പറഞ്ഞോളൂ…. ” – അനു

” അത് അനു…. എന്നെ തിരിച്ച് വീട്ടിൽ കയറ്റാൻ ഒന്നു പറയുമോ രാഗിനോട്…. ” – നന്ദന

” ഞാൻ ഒരാള് പറഞ്ഞാല് ഏട്ടൻ കേൾക്കും എന്ന് തോന്നുന്നുണ്ടോ….” – അനു

” നീ പറഞ്ഞാല് രാഗ് കേൾക്കും ഉറപ്പ് ആണ്…. പ്ലീസ് അനു പോവാൻ മറ്റൊരു ഇടം ഇല്ലാത്തത് കൊണ്ട് ആണ്….. ” – നന്ദന

” എന്നിട്ട് ആണോ നന്ദന നീ ഇങ്ങനെ അഭയം നൽകിയവരെ തന്നെ സങ്കടപെടുത്തിയത്….. കഷ്ടം ഉണ്ട്…. ” – അനു

” അനു എനിക് അബദ്ധം പറ്റിയത് ആണ്…. അമ്മ പറയുന്നത് കേട്ട് നിന്ന് ഞാൻ…. എന്നോട് ക്ഷമിക്കു അനു ഇനി ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല….. എനിക് എന്റെ തെറ്റ് മനസ്സിലാകുന്നു….. ” – നന്ദന

” നീ പഴയത് പോലെ ആവില്ല എന്നതിന് എന്താണ് ഉറപ്പ്…. ” – അനു

” ഞാൻ എന്റെ പഴയ പ്രവർത്തികളിൽ ഒക്കെ മനസ്താപം തോന്നുന്നു…. എന്നോട് തന്നെ പുച്ഛം തോന്നുന്നു…..ഞാൻ സങ്കടപെടുത്തിയ എല്ലാവരോടും മാപ്പ് പറയണം ” – നന്ദന

എന്ന് അവള് കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എനിക്കും എന്തോ സങ്കടം തോന്നി….

” ശെരി ഞാൻ പറയാം ” – അനു

” ഒരുപാട് നന്ദി ഉണ്ട് അനു ” – നന്ദന

” മ്മ് ” – അനു

” എന്ന ഞാൻ പോണു….. ” – നന്ദന

ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി….

_________________

( നന്ദന )

അനുവിന്റെ അടുത്ത് നിന്ന് പോന്ന നന്ദന പുച്ഛിച്ച് ചിരിച്ച് കൊണ്ട് കണ്ണുകൾ ഒക്കെ തുടച്ചു…..

നീ എന്നെ അറിയുവാൻ ഇനിയും ഉണ്ട് അനു…….

ഇനി എന്റെ ഉദ്ദേശം അത് നിന്റെ നാശം മാത്രം ആണ്…. അതിനു നിന്റെ കുഞ്ഞു ഇല്ലാതെ ആവണം…. അതിനു ഞാൻ അവിടെ ഉണ്ടാവണം ഉണ്ടായേ മതിയാകൂ..

നന്ദന നേരെ ഒരു കാറിന്റെ അങ്ങോട്ട് ആണ് പോയത്….
അപ്പോള് തന്നെ കൂടെ ഉണ്ടായ പെൺകുട്ടി അവളോട് സംസാരിച്ചു…..

” എന്തായി കാര്യങ്ങള്…. ” – പെൺകുട്ടി

” എല്ലാം success നമ്മൾ വിചാരിക്കുന്നത് പോലെ തന്നെ നടക്കും….. ഞാൻ അവിടെ കയറി പറ്റും…. ” – നന്ദന

” അത് ഉടനെ വേണം….. എന്നിട്ട് വേണം അനുവി നേ എന്നന്നേക്കുമായി രാഗിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുവാൻ….. ” – പെൺകുട്ടി

” അതിനെ അവളെ അങ്ങ് കൊന്നാൽ പോരെ…. ” – നന്ദന

” അത് പാടില്ല അവളെ കൊണ്ട് മറ്റൊരു കാര്യം കൂടി ഉണ്ട്….. ” – പെൺകുട്ടി

ഉടനെ അവർ തമ്മിൽ എന്തോ അർത്ഥം വെച്ച് ചിരിച്ച് വണ്ടി എടുത്തു കൊണ്ട് പോയി…..

________________

( – രാഗ് )

ക്ലാസ്സ് ഒക്കെ കഴിഞ്ഞു വൈകിട്ട് പോകുന്ന വഴി അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് തോന്നി….

പക്ഷേ അവള് എന്തോ ഒന്നും മിണ്ടുന്നില്ല….. പക്ഷേ ഉറപ്പ് ആണ് എന്തോ ഉണ്ട്….

ചിലപ്പോ അച്ചു ഉള്ളത് കൊണ്ട് ആവാം…. ശ്രീയും അച്ചുവും ഞങ്ങളുടെ കൂടെ ആണ്…. അതുകൊണ്ട് അച്ചു വും വണ്ടിയിൽ ഉണ്ടായിരുന്നു…..

ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു….

വീട്ടിൽ ചെന്ന ഉടനെ അവള് നല്ല ക്ഷീണം എന്നും പറഞ്ഞു മുറിയിലേക്ക് പോയി…..

ഞാൻ ചായ ഒക്കെ കുടിച്ച് മുകളിലേക്ക് ചെന്നു…..

അപ്പോ അവള് കുളിച്ചിട്ട് കിടന്നിരുന്നു……

” എന്താ മോളെ വയ്യേ….. എന്താ കിടക്കുന്നത്….. ” – രാഗ്

” ഒന്നുമില്ല ഏട്ടാ… എന്തോ ക്ഷീണം….. ” – അനു

” നീ കിടന്നോ….. ഞാൻ ഭക്ഷണം ആവുമ്പോൾ കൊണ്ടുവരാം….. ” – രാഗ്

___________

( അനു )

നന്ദനയുടെ കാര്യം ഏട്ട നോട് പറയണം പക്ഷേ ഏട്ടൻ എങ്ങനെ പ്രതികരിക്കും അറിഞ്ഞുകൂട…..

എനിക് ശെരിക്കും പ്രാന്ത് പിടിക്കുന്നു….. അച്ചുവിനോട് പറയാം അവള് അല്ലേ എന്റെ രഹസ്യ സൂക്ഷിപ്പ് കാരി😁

ഞാൻ ഉടനെ ഫോൺ എടുത്ത് അവളെ വിളിച്ചു…..

പുറത്തേക്ക് ഇറങ്ങിയാൽ ഏട്ടൻ പിടിക്കില്ലെ അതാ😁

അച്ചു വേഗം തന്നെ മുറിയിലേക്ക് വന്നു…..

” എടി എനിക് ഒരു കാര്യം പറയാൻ ഉണ്ട്….. ” – അനു

” എന്താ…. ” – അച്ചു

” അത് ഇവിടെ നിന്ന് വേണ്ട….. നമുക്ക് അപ്പുറത്ത് പോയി ഇരുന്നു സംസാരിക്കാം…. ഞാൻ ഏട്ട നോട്‌ വയ്യ എന്ന പറഞ്ഞിരിക്കുന്നത്….. അതാണ് ” – അനു

” ആ നീ വാ ” – അച്ചു

എന്നും പറഞ്ഞു ഞങ്ങൾ അകത്തെ മുറിയിലേക്ക് പോയി……

അവളോട് നന്ദന വന്നതും പറഞ്ഞതും അവളുടെ മാറ്റവും ഒക്കെ പറഞ്ഞു…..

” വിശ്വസിക്കാമോ അവളെ…. ” – അച്ചു

” വിശ്വസിക്കാം എന്ന് തോന്നുന്നു ” – അനു

പെട്ടെന്ന് ആണ് മറ്റാരുടെയോ ഒച്ച കേട്ടത് നോക്കിയപ്പോൾ വന്ദന

” ഇല്ല…. അവളെ വിശ്വസിക്കാൻ പാടില്ല…. ” – വന്ദന

” എന്താ നീ ഇൗ പറയുന്നത്…. ” – അനു

” അനു നന്ദന എന്റെ ചേച്ചി ആണ് പക്ഷേ അവളെ വിശ്വസിച്ച് കൂടാ….. ഞാൻ മനസിലാക്കിയത് വെച്ച് അവള് ഒരിക്കലും നന്നാവില്ല…… ” – വന്ദന

” നീ നന്നയത്‌ പോലെ അവള് നന്നയികൂടെ….. ” – അനു

” അങ്ങനെ ആവാൻ ആയിരുന്നെങ്കിൽ ഒരുപാട് മുമ്പേ അവള് നന്നയാനെ….. ” – വന്ദന

” അങ്ങനെ പറയാൻ കാരണം….. ” – അച്ചു

” അത് അവൾക്ക് അമ്മയുടെ സ്വഭാവം ആണ്…. പണ്ട് മുതലേ ഇങ്ങനെ ആണ്…. എന്തെങ്കിലും നേടാൻ അവള് തീരുമാനിച്ചാൽ അത് ചെയ്തിരിക്കും …. എന്ത് ചെയ്തിട്ട് ആണെങ്കിലും…. ” – വന്ദന

” അപ്പോ… അവള് നന്നാവില്ല എന്നാണോ നീ പറയുന്നത് ….. ” – അനു

” അങ്ങനെ അല്ല….. പക്ഷേ സാധ്യത വളരെ കുറവാണ്” – വന്ദന

” നമുക്ക് ഒരു ചാൻസ് കൊടുക്കാം വന്ദനെ….. ചിലപ്പോ നന്നയാലോ…. ” – അനു

” അതിനു രാഗ് ഏട്ടൻ സമ്മതികണ്ടെ….. എനിക് തോന്നുന്നില്ല ” – അച്ചു

” നമുക്ക് നോക്കാം…. ” – അനു

” അല്ല അനു…. നീ എന്തെങ്കിലും കഴിച്ചോ…. ” – വന്ദന

” ഇല്ല…. ” – അനു

” കോളജിൽ വെച്ച് തന്നെ കെട്ടിയോൻ ഒരുപാട് കഴിപ്പിച്ച് പാവം🤣 ” – അച്ചു

” പോടി അസൂയ വേണ്ട….😜 ” – അനു

” സത്യത്തിൽ എനിക് അസൂയ തോന്നുക ആണ് നിങ്ങളുടെ ഇൗ സൗഹൃതത്തോട്…. ” – വന്ദന

ഉടനെ അച്ചു എന്നെ കെട്ടിപിടിച്ചു…..

” ഇവൾ എന്റെ ചങ്ക് ആണ് ചങ്കിടിപ്പ് ആണ്…. എന്റെ നാത്തൂൻ ആണ് അനിയത്തി ആണ് എല്ലാം ആണ്…. ” – അച്ചു

” എന്നെയും കൂട്ടാമോ നിങ്ങളുടെ കൂട്ടുകെട്ടിൽ….. ” – വന്ദന

ഞാൻ നോക്കിയത് അച്ചുവിന്റെ മുഖത്തേക്ക് ആണ്…. അവള് സമ്മതിക്കുമോ അറിയില്ലാലോ…..

അച്ചു അദ്യം ഒന്നും മിണ്ടിയില്ല….

” നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട…. സാരമില്ല…. ” – വന്ദന

എന്നും പറഞ്ഞു അവള് പോകാൻ പോയി….

” അല്ല നാത്തൂൻ നേ പോകുക ആണോ….. 😜 “. – അച്ചു

വന്ദന കണ്ണും മിഴിച്ച് നോക്കുക ആണ്….

” നിങ്ങളുടെ ഇവിടെ കെട്ടിയോ ന്റെ പെങ്ങളെ നാത്തൂൻ എന്നല്ലേ വിളിക്കുന്നത്…. 😜 അതാ വിളിച്ചത്…. “. – അച്ചു

” പോടി…. എന്നെ അങ്ങ് പേടിപ്പിച്ച്….😁. ” – അനു

ഉടനെ അച്ചുവി നേ വന്ദന കെട്ടിപിടിച്ച്…..

“ആഹാ വീണ്ടും ഞാൻ ഔട്ട്‌….” – അനു

” അതേ ഔട്ട് എന്തേ ” – അച്ചു

” പോടി കോപ്പേ “. – അനു

എന്നും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി…..

________________

(. – രാഗ് )

ഞാൻ കുളിച്ച് വന്നപ്പോൾ പെണ്ണിനെ മുറിയിൽ കണ്ടില്ല…. അന്വേഷിച്ച് പോകാൻ പോയപ്പോൾ ആണ് അവള് വന്നത്….. എന്തോ പന്തികേട് ഉണ്ട് ഉറപ്പാണ്….

” ഏട്ടാ എനിക് ഒരു കാര്യം പറയാൻ ഉണ്ട്…. – അനു

” എന്താ പറ…. ” – രാഗ്

അത് കഴിഞ്ഞ് അവള് പറയുന്നത് കേട്ടപ്പോൾ എനിക്ക് നന്നായി ദേഷ്യം വന്നു😡😡😡

___________

( രാഗ് )

ഞാൻ കുളിച്ച് വന്നപ്പോൾ പെണ്ണിനെ മുറിയിൽ കണ്ടില്ല…. അന്വേഷിച്ച് പോകാൻ പോയപ്പോൾ ആണ് അവള് വന്നത്…. എന്തോ പന്തി കേട് ഉണ്ട് ഉറപ്പാണ്….

” ഏട്ടാ എനിക് ഒരു കാര്യം പറയാൻ ഉണ്ട്….. ” – അനു

” എന്താ പറ….. ” – രാഗ്

അത് കഴിഞ്ഞ് അവള് പറയുന്നത് കേട്ടപ്പോൾ എനിക്ക് നന്നായി ദേഷ്യം വന്നു 😡😡😡

അത് എന്താ എന്നല്ലേ….. നിങ്ങൾക്കും അറിയാമായിരിക്കും അല്ലോ…..

” ഏട്ടാ നന്ദന നമുക്ക് തിരിച്ചു വീട്ടിലേക്ക് വിളിച്ചാലോ ” – അനു

” എന്താ നീ പറയുന്നത് എന്തിനാണ് അവളെ അകത്തേക്ക് കയറ്റുന്നത് അവളെ നമ്മളായി പുറത്തിറക്കിയത് അല്ലേ…. ” – രാഗ്

” അത് ഏട്ടാ അവൾ നന്നായി എന്ന് തോന്നുന്നു….. ” – അനു

” അത് നിനക്ക് എങ്ങനെ അറിയാം…. ” – രാഗ്

” അവളെ ഇന്ന് എന്നെ കാണാൻ വന്നിരുന്നു….. അവളുടെ സംസാരത്തിൽ നിന്ന് അവള് നന്നായത് പോലെയാണ് തോന്നുന്നത്…. ” – അനു

” ഉറപ്പ് ഒന്നും അല്ലല്ലോ തോന്നൽ മാത്രം അല്ലേ…. ” – രാഗ്

” അതേ ഏട്ടാ…. “. – അനു

” വെറുതെ ഓരോന്ന് പറയണ്ട…. കേട്ടല്ലോ….. പുകഞ്ഞ കൊള്ളി പുറത്ത് തന്നെ മതി…. ” – രാഗ്

” അത് ഏട്ടാ…. ” – അനു

” മതി അനു ഇനി നമ്മുടെ ഇടയില് ആ സംസാരം വേണ്ട…. ” – രാഗ്

” ശെരി ഏട്ടാ…. ” – അനു

” പിന്നെ ഇനി ആരുടെയും വക്കാലത്ത് പിടിച്ചുകൊണ്ട് ഇങ്ങോട്ട് വരേണ്ട….. കേട്ടല്ലോ…. ” – രാഗ്

” മ്മ് ” – അനു

എന്നും പറഞ്ഞു അവള് പോയി…..

___________________

( അനു )

നന്ദനയെ കുറിച്ചുള്ള സംസാരം അവിടെ വെച്ച് അവസാനിച്ചു…..

ഇനിയും എന്തെങ്കിലും പറഞ്ഞാല് ഏട്ടൻ നല്ലത് തരാൻ ഉള്ള എല്ലാ സാദ്ധ്യതയും ഉണ്ട്….

വന്ദനയോടും അച്ചുവിനോടും ഏട്ടൻ പറഞ്ഞത് കുറിച്ച് പറഞ്ഞപ്പോൾ അവർ പറയുക ആണ് ഏട്ടന് ബോധം ഉണ്ടെന്ന്….. അവള് നന്നായി എന്ന് തോന്നിയത് കൊണ്ട് അല്ലേ ഞാൻ അവളെ വീട്ടിൽ കൊണ്ടുവരുമോ എന്ന് ചോദിച്ചത്….

അത് വലിയ തെറ്റ് ആയി പോയോ🙄 ആ ഇനി എന്തായാലും ഞാൻ ഇല്ല അവളായി അവളുടെ പാട് ആയി….😁

🌛🌛🌞🌞

” അനു….. ” – രാഗ്

രാവിലെ ഏട്ടന്റെ നീട്ടി ഉള്ള വിളി കേട്ട് ആണ് ഞാൻ എഴുന്നേറ്റത്…..

” വേഗം റെഡി ആവ്…. ” – രാഗ്

ഞാൻ സമയം നോക്കിയപ്പോൾ 5.30മണി🙄

” അതിനു മണി 5.30 ആയോളു….. ഇച്ചിരി നേരം കൂടി ഏട്ടാ…. ” – അനു

എന്നും പറഞ്ഞു ഞാൻ ഒന്നുകൂടി പുതപ്പ് എടുത്തു…..

” അനു എന്നെ ദേഷ്യം പിടിപ്പികരുത്…. എഴുന്നേറ്റ് വാടി…. ഇച്ചിരി നടന്നിട്ട് വരാം…. മതി ഉറങ്ങിയത്….. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ പുതപ്പ് മാറ്റി…..

എഴുന്നേറ്റ് പല്ല് തേച്ച് വന്നപ്പോൾ ബെഡിൽ ഡ്രസ്സ് ഒക്കെ ഉണ്ട്…. ഉടുത്ത് പോയാൽ മതി…..

” ദെ ഇട്ടിട്ട് വേഗം വാ…. വന്നിട്ട് കോളജിൽ പോവേണ്ടത് ആണ്…. വേഗം…. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ മുറിയിൽ നിന്ന് പോയി….എന്റെ കൃഷ്ണാ ഇത് എന്റെ അമ്മയെയും വെട്ടികുമല്ലോ🙄

ഞാൻ താഴേയ്ക്ക് ചെന്നപ്പോൾ രാഗ് ഏട്ടനും ശ്രീ ഏട്ടനും അച്ചു വും പപ്പയും വന്ദന യും ഒക്കെ ഉണ്ട്……

” എങ്കിൽ പിന്നെ ജാനകി അമ്മയെ കൂടി വിളികാമായിരുന്ന്….😒 ” – അനു

” എന്താ…. ” – രാഗ്

” അല്ല ഏട്ടാ…. നമ്മൾ എല്ലാവരും കൂടി പോവുമ്പോൾ ജാനകി അമ്മ ഒറ്റക്ക് ആവില്ലേ….. അപ്പോ ഞാൻ ഇവിടെ നിൽകാം എന്ന്….. ” – അനു

” കൂട്ട് നിൽക്കാൻ ഒന്നുമല്ല ഡാ…. അവൾക്ക് കിടന്നു ഉറങ്ങാൻ ആണ്….. ഇങ്ങനെ ഒരു സാധനം…. ” – ശ്രീ

” ജാനകി അമ്മ ഒറ്റക്ക് നിന്നോളും….. നിന്റെ കൂട്ടിന്റെ ആവശ്യം ഇല്ല….. ” – രാഗ്

” ഏട്ടാ……. ഞാൻ നാളെ മുതൽ വരാം….. ഇത് സത്യം…. ” – അനു

ഉടനെ ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു ചെവിയിൽ പറഞ്ഞു…..

” ഡീ മര്യാദ്ധിക് വന്നോ…. അല്ലെങ്കിൽ ഞാനും പോകുന്നില്ല…. നമുക്ക് ഒന്നിച്ച് കിടക്കാം…. ” – രാഗ്

എന്നും പറഞ്ഞു എന്നെ നോക്കി കണ്ണ് ഇറുക്കി ഒരു കള്ള ചിരി ചിരിച്ചു……

ഇത് അത്ര പന്തി അല്ല🙄

ഞാൻ ഉടനെ വന്ദന യുടെ അടുത്തേയ്ക്ക് പോയി……

” വാ വന്ദനേ നമുക്ക് പോവാം….. ” – അനു

എന്നും പറഞ്ഞു അവളെയും വലിച്ച് ഞാൻ പുറത്തേക് നടന്നു…..

” അല്ല ഇത് എന്ത് മറിമായം ഇത്രയും നേരം വരുന്നില്ല എന്ന് പറഞ്ഞവൾ പെട്ടെന്ന് എന്ത് പറ്റി….. ” – പപ്പ

” അതൊക്കെ ഉണ്ട്…. പപ്പ വാ…. ” – രാഗ്

” നിങ്ങൾക്ക് വരാൻ ആയില്ലേ….. ഞങ്ങൾ എത്ര നേരം ആയി വെയ്റ്റ് ചെയ്യുന്നു….. ” – അനു

” ഇനി അവൾക്ക് കൂടും…. വാ പോവാം…. ” – ശ്രീ

ഞാൻ വന്ദന യുടെ കൂടെ മുന്നിൽ ആണ് നടന്നത്……

കുറച്ച് മുമ്പോട്ട് പോയപ്പോൾ ഏട്ടനും പപ്പയും മറ്റ് 2 പേരും കൂടി ഒന്നിച്ച് ഒറ്റ വരി ആയി നടക്കാൻ തുടങ്ങി…..

_____________

( – രാഗ് )

കുറച്ച് നേരം ആയി ഇങ്ങനെ നടക്കുന്നത്…. എനിക് ആണെങ്കിൽ അവളോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…..അവള് ആണെങ്കിൽ എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല…..

മുഴുവൻ നേരവും ആ വന്ദന യും ആയി സംസാരം ആണ്…..

പെട്ടെന്ന് അവള് നോക്കിയപ്പോൾ ഞാൻ കണ്ണുകൾ കൊണ്ട് അവിടെ നൽക് എന്നൊക്കെ കാണിച്ചു…. എവിടെ…. ആരോട്….. എന്ത്…. എങ്ങനെ…. എന്ന അവസ്ഥയിൽ ആയിരുന്നു അവളുടെ നോട്ടം…… അവള് ഉടനെ തന്നെ നോട്ടം തെറ്റികുകയും ചെയ്തു…..

അപ്പോഴാണ് വന്ദന അവളുടെ ഏതോ ഒരു സുഹൃത്തിനെ കണ്ട് അങ്ങോട്ട് പോയത്….

ഇപ്പോഴാണ് അവള് ശേരിക്ക് എന്റെ മുഖത്തേക്ക് എങ്കിലും ഒന്ന് നോക്കുന്നത്…..🙄

ഞാൻ ഉടനെ അവളുടെ കൈയിൽ പിടിച്ച് നിറുത്തി….. എന്നിട്ട് അവളുടെ ഒപ്പം നടക്കാൻ ഒരു അടവ് പയറ്റി…..

” അതേ നിങ്ങള് നടന്നോ…. ഇവൾക്ക് എന്തോ വയ്യ എന്ന്….. ” – രാഗ്

അവള് ആണെങ്കിൽ ഇതൊക്കെ എപ്പോ എന്ന രീതിയിൽ നോക്കുന്നു….. കോമൺ സെൻസ് ഇല്ലെ ഇവൾക്ക് ഒരു വയ്യായിക അഭിനയിക്കുക എങ്കിലും ചെയ്തു കൂടെ…..

അവള് വെറുതെ വായും പൊളിച്ച് നില്കുന്നു…..

” വയ്യയികയോ….. എന്നിട്ട് അവള് ഒന്നും പറയുന്നില്ല അല്ലോ…. ” – ശ്രീ

” എല്ലാം അവള് പറഞ്ഞാല് മാത്രേ അറിയുക ഉള്ളൂ എന്നൊന്നും ഇല്ലല്ലോ…. ” – രാഗ്

” ഓ അങ്ങനെ ഉള്ള വേദന….. ആ ആ ശെരി ശെരി…. വാ പപ്പ…. അച്ചു വാ…. അവർ വന്നോളും…. ” – ശ്രീ

എന്നും പറഞ്ഞു അവർ പോയി….

” എന്തിനാ ഏട്ടാ അങ്ങനെ ഒക്കെ പറഞ്ഞത്….. അവർ ഒക്കെ എന്ത് വിചാരിച്ച് കാണും…. ” – അനു

” എന്ത് വിചാരിക്കാൻ ഒന്നും ഇല്ല…. ” – രാഗ്

ഞാൻ ഉടനെ അവളെയും കൊണ്ട് നേരത്തെ കണ്ട ഒരു സ്റ്റോൺ ബെഞ്ചിൽ പോയി ഇരുന്നു….. ആ ബെഞ്ചിന് ഒരു പ്രത്യേകത ഉണ്ട്…. അതിനു ചുറ്റും മരങ്ങൾ കൊണ്ട് മൂടപെട്ടത് ആണ്…. ആ ബെഞ്ച് പെട്ടെന്ന് ആരും ശ്രേദ്ധികില്ല…. അതാണ് അങ്ങോട്ട് പോയത്…..

ഞങ്ങൾ അവിടെ ചെന്ന് ഇരുന്നു…. ഇരുന്ന ഉടനെ അവള് എന്റെ തോളിലേക്ക് ചാഞ്ഞു….. 😊 ഇളം കാറ്റ് ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു…… അതിൽ അവളുടെ മുടികൾ പാറി പറകുന്നുണ്ടായിരുന്ന്…..

ഞങ്ങളുടെ കൂടിച്ചേരൽ ഇഷ്ടപെട്ടത് പോലെ അവിടെ ഉള്ള വൃക്ഷവും അതിലെ പൂക്കളും ഇലകളും പൊഴിച്ച് കൊണ്ടിരുന്നു❣️❣️❣️❣️

_______________

( അനു )

വല്ലാത്ത ഒരു കുളിർമ പകർന്ന് നൽകുന്നുണ്ട് ഇൗ ഇടം😊

എത്ര മനോഹരം ആണ്❣️

അപ്പോഴാണ് ഏട്ടൻ എന്തിനാവും എന്നെ വിളിച്ച് കൊണ്ട് വന്നെ എന്ന് ഓർത്തത്….

” അതേ നമ്മൾ എന്താ ഇങ്ങോട്ട് വന്നത്….. ” – അനു

” ഒന്നുമില്ല…. ചുമ്മാ…. ഇൗ സ്ഥലം കണ്ടപ്പോൾ നീയുമായി വന്നിരിക്കണം എന്ന് തോന്നി….. ” – രാഗ്

അപ്പോ ഞാൻ ഏട്ടന്റെ അടുത്തേയ്ക്ക് കുറച്ച് കൂടി നീങ്ങി ഇരുന്നു……

” ആ പിന്നെ മറ്റൊരു കാര്യം…. നന്ദന…. അവളെ കയറ്റണ്ട എന്ന് പറഞ്ഞപ്പോൾ നിനക്ക് സങ്കടം ആയോ…. ” – രാഗ്

” എന്റെ ഏട്ടാ… ഏട്ടൻ എന്റെ നല്ലതിന് വേണ്ടി ചെയ്യുക ഉള്ളൂ എന്ന് എനിക് അറിയാം…..” – അനു

” അവളെ വിശ്വസിക്കാൻ പാടില്ല മോളെ….. അവളുടെ അമ്മ കാരണം ആണ് എനിക് എന്റെ അമ്മയെ നഷ്ടപ്പെട്ടത്….. അങ്ങനെ എനിക് നഷ്ടപ്പെടുത്താൻ ആവില്ല നിന്നെയും നമ്മുടെ കുഞ്ഞിനെയും….. അവള് അങ്ങനെ വന്നു ചോദിച്ചതിന് ഉറപ്പായും ഒരു നിഗൂഢ ലക്ഷ്യം ഉണ്ടാവും…..” – രാഗ്

ഇതൊക്കെ പറയുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……

” വേണ്ട ഏട്ടാ….. അവള് വേണ്ട…… അവള് എവിടെ ആണെന്ന് വെച്ചാൽ പോയി ജീവിച്ചോട്ടെ….. ഇനി ഞാൻ പറയില്ല…..😊 ” – അനു

” എന്നാല് വാ പോവാം….. ” – രാഗ്

” ആ വാ…. ” – അനു

എന്നും പറഞ്ഞു ഞങ്ങൾ എഴുന്നേറ്റ്…..

” പിന്നെ മറ്റൊരു കാര്യം….. എല്ലാവരെയും പെട്ടന്ന് അങ്ങോട്ട് കയറി വിശ്വസിക്കരുത് കേട്ടല്ലോ….. പലരും നമ്മളെ പറ്റികുക ആവാം….. ” – രാഗ്

” ഒകെ ഏട്ടാ….. ” – അനു

ഞങ്ങൾ ഉടനെ വീട്ടിലേക്ക് പോയി….. എന്നിട്ട് കുളി ഒക്കെ കഴിഞ്ഞു കോളേജിലേക്ക് വിട്ടു….😁

________________

( – രാഗ് )

ഇന്നലെ നന്ദന കോളജിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടത് ആണ്…. അപ്പോ അവള് അനുവിന്റെ അടുത്തേയ്ക്ക് ആണ് ചെന്നത്…… അവള് പുറത്തേക് വന്നത് ചിരിച്ച് കൊണ്ട് ആയിരുന്നു…..

മുഖത്ത് നല്ല പുച്ഛം ഉണ്ടായിരുന്നു….. അവള് മറ്റെന്തോ പ്ലാൻ ചെയ്യുന്നുണ്ട് ഉറപ്പ് ആണ്…..

പക്ഷേ അവള് കയറി പോയ ആ കാർ അത് ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ട്…. പക്ഷേ എവിടെ ആയിരുന്നു…..🙄🙄 ഒരു പിടിയും കിട്ടുന്നില്ല…..

മറ നീക്കി ഇനിയും ശത്രുക്കൾ വരുവാൻ ഉണ്ടെന്ന് തോന്നുന്നു…… ആരൊക്കെയോ……🤔

” ഏട്ടാ…. ഇത് എന്തും ആലോചിച്ച് ഇരിക്കുക ആണ്….. ” – അനു

അനുവിന്റെ വിളി ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്……

” അതേ ഏട്ടൻ…. ഏത് ലോകത്ത് ആണ്…. കോളജിൽ പോവണ്ടെ….. ” – അനു

” ആ വാ പോവാം…. ” – രാഗ്

______________

( അനു )

ഏട്ടന്റെ കാർ കോളേജ് ഗേറ്റ് കടന്നു ചെന്നു…. ഞാനും അച്ചുവും നേരെ ക്ലാസ്സിലേക്ക് പോയി…..
അമ്മു ഞങ്ങൾക്ക് ആയി അവിടെ കാത്ത് ഇരിപ്പുണ്ടായിരുന്നു…..

” അല്ല അച്ചു ഇവൾ ഇവളുടെ പ്രാണ നായകനെ കണ്ടത്തിയോ….. ” – അനു

” എടി അധികം കളിയാകണ്ട കേട്ട….. നിങ്ങള് അന്വേഷിക്കാം എന്നൊക്കെ പറഞ്ഞിട്ട് എന്ത് ആയി….. ” – അമ്മു

” അത് ഞാൻ അപ്പോഴേ പറഞ്ഞില്ലേ…. ഒരു അമ്മാവന്റെ കാര്യം…. ” – അച്ചു

” എടി മതി…. ” – അനു

” ഇൗ അനുവിന് മാത്രമേ എന്നോട് ഇച്ചിരി എങ്കിലും സ്നേഹം ഉള്ളൂ….. ” – അമ്മു

” അയ്യോ അതല്ല…. ആ പാവം അമ്മാവനെ കൂടി എന്തിനാ….😝 “. – അനു

” എടി കാര്യം ഉള്ളത് പറ എന്തെങ്കിലും…. ” – അമ്മു

” ഞങ്ങളുടെ അവിടെ ഇനി 2 ചേട്ടന്മാർ കൂടി സിംഗിൾ ഉണ്ടാവോളു….. ഒന്നു അഖി ഏട്ടനും മറ്റേത് രാഹുൽ ഏട്ടനും…. ” – അനു

” അഖി ഏട്ടൻ നമ്മുടെ അഖിൽ സർ അല്ലേ…. അയ്യോ പുള്ളി വേണ്ട….. മറ്റെ രാഹുൽ ഏട്ടൻ ആളു എങ്ങനെ ആണ്….. “. – അമ്മു

” രാഹുൽ ഏട്ടൻ ഒരു പെണ്ണ് പിടിയൻ ആണ്…😉 “. – അച്ചു

” എടി …. എന്റെ രാഹുൽ ഏട്ടനെ കുറ്റം പറയുന്നോ….. ഏട്ടൻ പാവം ആണ്…. നിനക്ക് വേണമെങ്കിൽ നോക്കാം ” – അനു

” അത്…. ആളു നല്ലത് ആണെങ്കിൽ😉 ഒരു കൈ നോക്കാം…. “. – അമ്മു

എന്റെ മനസ്സിൽ അപ്പോള് കടന്നു വന്നത് അഖിൽ ഏട്ടന്റെ മുഖം ആണ്…. ഏട്ടന് ഇവളെ ഇഷ്ടം ആണോ എന്ന് എനിക് പലപ്പോഴും തോന്നിയിട്ടുണ്ട്….. പക്ഷേ ഇന്നേവരെ ഏട്ടൻ ഒന്നും വിട്ട് പറഞ്ഞിട്ട് ഇല്ല…. ഞങ്ങളിലേക് വരുന്ന അഖിൽ ഏട്ടന്റെ നോട്ടം ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്….. ബാകി ഞങ്ങൾക്ക് ആളുകൾ ഉള്ളത് അല്ലേ…. അപ്പോ അത് അമ്മുവിനെ ആവാൻ ആണ് സാധ്യത…..

അഖിൽ ഏട്ടൻ അന്നൊരു ദിവസം പറഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്…..

പക്ഷേ ഇവരുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും….കാരണം…. 2 മതം ആണ്….

അപ്പോഴാണ് അമ്മു എന്നെ തട്ടി വിളിച്ചത്….

” എടി നിന്റെ രാഹുൽ ഏട്ടനെ എനിക് എപ്പോ കാണാൻ പറ്റും…. “. – അമ്മു

” കണ്ടോ പെണ്ണിന് എന്താ ഉത്സാഹം…. “. – അച്ചു

” അങ്ങനെ കാണുക ഒന്നും വേണ്ട…. രാഹുൽ ഏട്ടനെ അങ്ങോട്ട് ഞാൻ പെണ്ണ് ആലോചിച്ച് വിടാം…. പിന്നെ ദെ ഫോട്ടോ കണ്ടോ വേണമെങ്കിൽ…. “. – അനു

എന്നും പറഞ്ഞു ഞാൻ ഫോട്ടോ കാണിച്ച് കൊടുത്തു….

” ആളു അത്യാവശ്യം ചുള്ളൻ ആണല്ലോ…. ” – അമ്മു

” അപ്പോ നമ്മുടെ പെണ്ണിന് ബോധിച്ചു…. ” – അച്ചു

” ബാകി ഞാൻ ഒകെ ആകികോളാം…. നിന്നെ ഇഷ്ടം ആയാൽ നമ്പർ കൊടുക്കാം പിന്നെ നിങ്ങള് ആയി നിങ്ങളുടെ പാട് ആയി …. ” – അനു

കോളേജ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒക്കെ എന്റെ മനസ്സിൽ ഒറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ … അഖിൽ ഏട്ടനോട് ചോദിക്കണോ

ഇന്ന് അച്ചു ഉണ്ടായിരുന്നില്ല….. ശ്രീ ഏട്ടൻ വന്നിരുന്നു…. അത്കൊണ്ട് ഞാനും ഏട്ടനും മാത്രമേ തിരിച്ച് പോകാൻ ഉണ്ടായിരുന്നുള്ളൂ…..

കാറിന്റെ അങ്ങോട്ട് നടക്കുമ്പോൾ ആണ് ഞങ്ങൾക്ക് നേരെ ഡ്രാക്കുള വരുന്നത് കണ്ടത്….. എനിക് എന്തോ അവനെ കാണുമ്പോൾ ഒരു പേടി ആണ്…..

അപ്പോ ഞാൻ ഏട്ടന്റെ കൈകൾ മുറുകെ പിടിച്ചു….

എനിക് എന്തോ അപ്പോ ഒരു ധൈര്യം ലഭിച്ചു….

പക്ഷേ അവൻ വന്നു പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി ഭയം ആണ് തോന്നിയത്🙄

” അനു ചെയ്ത എല്ലാത്തിനും സോറി…. ക്ഷമിക്കണം പ്ലീസ് ” – ഡ്രാക്കുള

” അത്….. ” – അനു

” എന്താ അനു…. ഒരാള് ക്ഷമ പറയുമ്പോൾ ഇങ്ങനെ ആണോ….. രാഗ് സർ ഒന്നു പറ…. ” – ഡ്രാക്കുള

” അനു….. അവനോട് ക്ഷമിച്ച് എന്ന് പറഞ്ഞേക്ക്‌….. ” – രാഗ്

” അതേ സർ പറയുന്നത് കേട്ടില്ലേ….. പറ അനു ക്ഷമിച്ച് എന്ന് പറ അനു….. “. – ഡ്രാക്കുള

പറയുന്നത് ഇതൊക്കെ ആണ് എങ്കിലും എന്തോ ഒരു കളിയാക്കൽ പോലെ….. മനസ്സിൽ ഭയം വന്നു നിറയുന്നു…..

” എനിക് ദേഷ്യം ഒന്നുമില്ല ” – അനു

” അത് പോരല്ലോ അനു….. ക്ഷമിച്ച് എന്ന് പറയണം പ്ലീസ് ” എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ചതും അവൻ ചവിട്ട് കൊണ്ട് വീണതും ഒന്നിച്ച് ആയിരുന്നു……

” ഏട്ടാ വേണ്ട…. ” – അനു

” വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ ഒരുപാട് ആയി അവൻ….. ” – രാഗ്

എന്നും പറഞ്ഞു ഞങ്ങൾ കാറിൽ കയറി…..

_________________

( – രാഗ് )

” എന്താ നീ പേടിച്ച് പോയോ….. ” – രാഗ്

“അതേ പേടിച്ച് പോയി ഏട്ടാ…..”. – അനു

” സാരമില്ല പോട്ടെ….. ” – രാഗ്

അത് കഴിഞ്ഞു വണ്ടി എടുത്തപ്പോൾ മുതൽ പെണ്ണ് എന്തോ ചിന്തയിൽ ആണ്…..

” അതേ എന്താ ഇത്ര ഗഹന ചിന്ത…. ” – രാഗ്

” അത് ഏട്ടാ….. അഖിൽ ഏട്ടന്…. നമ്മുടെ അമ്മുവിനെ ഇഷ്ടമാണോ…. ” – അനു

” എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…. ” – രാഗ്

” അത് ഏട്ടാ…..” എന്നും പറഞ്ഞു ഇന്ന് നടന്നത് ഒക്കെ ഞാൻ പറഞ്ഞു

” അപ്പോ അവൾക്ക് നമ്മുടെ രാഹുലിനെ ഇഷ്ടം ആയോ…. ” – രാഗ്

” അതേ ഏട്ടാ…. അവൾക്ക് ഇഷ്ടം ആയി…. “. – അനു

” ആഹാ… അപ്പോ ഇനി കാര്യങ്ങള് എളുപ്പം ആയല്ലോ…. നമുക്ക് രാഹുലിൻറെ വീട്ടിൽ പറയാം…. അപ്പോ അവളും നമ്മുടെ കൂടെ ഉണ്ടാവും….. ” – രാഗ്

” അതല്ല ഏട്ടാ ഞാൻ പറഞ്ഞു വന്നത്….. അഖിൽ ഏട്ടന് അവളെ ഇഷ്ടം ആണോ എന്നൊരു സംശയം ഉണ്ട്….. ” – അനു

” സംശയം ഒന്നും വേണ്ട…. അത് ചിന്തിക്കുകയും വേണ്ട…. അങ്ങനെ ഒന്നും ഉണ്ടാവില്ല….. നീ വെറുതെ അവനോട് ഒന്നും ചോദിച്ച് പ്രശ്നം ഉണ്ടാകണ്ട…. ” – രാഗ്

” ശെരി ഏട്ടാ…. ” – അനു

” ഇന്ന് തന്നെ അവനോട് ഞാൻ ചോദിച്ച് നോക്കാം…. ഇഷ്ടപെട്ടാൽ അവളുടെ ഫോൺ നമ്പർ കൊടുക്കാം…. അവള് ഇങ്ങോട്ട് വരുന്നത് നമുക്ക് സന്തോഷം അല്ലേ😊 ” – രാഗ്

” അതേ ഏട്ടാ…. ” – അനു

” പിന്നെ…. നീ ആ കിഷോറിനെ ഒന്നു സൂക്ഷിച്ചോ….. അവനിട്ട് ഞാൻ ഒരു പണി കൊടുത്തത് ആയിരുന്നു….. പക്ഷേ അവൻ നന്നായിട്ട് ഇല്ല…. ” – രാഗ്

” എനിക് എന്തോ പേടി ആവുന്നു ഏട്ടാ….. ” – അനു

എന്നും പറഞ്ഞു അവള് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു……

” ഞാൻ കൂടെ ഉള്ളപ്പോൾ എന്റെ പെണ്ണ് പേടിക്കേണ്ട….. എന്റെ കൊക്കിന് ജീവൻ ഉളിടത്തോളം നിനക്ക് ഒന്നും പറ്റില്ല…..❣️❣️❣️❣️ ” – രാഗ്

എന്നും പറഞ്ഞു ഞാൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു….. ❣️❣️

ഞാൻ ഉണ്ടാവും പെണ്ണെ നിന്റെ കൂടെ💓 എന്നിലെ ശ്വാസം നിലകുന്നത് വരെ❣️ നിന്റെ നിഴൽ ആയി….. തണൽ ആയി…. ഒരു രക്ഷ കവചം ആയി🖤🖤🖤

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!