Skip to content

അനുരാഗ് – Part 27

anurag malayalam novel in aksharathalukal

✒️… Ettante kanthaari( അവാനിയ )…

” ഏട്ടാ…. എനിക് മറ്റൊരു കാര്യം പറയാൻ ഉണ്ട്… ” – അനു

പിന്നീട് അവള് പറയുന്നത് കേട്ട് എന്റെ മനസ്സിൽ സംശയങ്ങളുടെ നാമ്പുകൾ ഉണ്ടായി…..

________________

( അനു )

ഫോണിൽ വന്ന മെസ്സേജിന് കുറിച്ച് ഇത് വരെ ഏട്ട നൊഡ് പറഞ്ഞില്ല…… ഇന്ന് പപ്പയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ആണ് ഏട്ടനെ ഇങ്ങനെ കിട്ടുന്നത്….. അല്ലെങ്കിൽ എപ്പോഴും തിരക്ക് ആണ്….

ഏട്ടനെ ഒന്നു സമാധാനം ആയി കിട്ടിയിട്ട് വേണം ഇതൊക്കെ പറയാൻ എന്ന് ഞാൻ തീരുമാനിച്ചിരുന്നു…..

അത് കൊണ്ടാണ് ഇപ്പോ തന്നെ പറയാം എന്നു വിചാരിച്ചത്….. നീട്ടി വെയ്കുന്നത് നല്ലതിനല്ല…..

” എന്താ അനു പറഞ്ഞോളൂ….. ” – രാഗ്

” അത് ഏട്ടാ…. പപ്പയുടെ ആക്സിഡന്റ് നടന്ന ദിവസം എനിക് ഒരു മെസ്സേജ് വന്നിരുന്നു….. അന്ന് ആ മെസ്സേജ് ആണ് എന്നെ തളർത്തിയത്ത്….. ” – അനു

” എന്ത് മെസ്സേജ്…. ” – രാഗ്

” ദെ ഇൗ മെസ്സേജ് “. – അനു

എന്നും പറഞ്ഞു ഞാൻ ഏട്ടന് നേരെ എന്റെ ഫോൺ നീട്ടി…..

അത് കണ്ട് ഏട്ടന്റെ കണ്ണുകളിൽ സംശയം ഉണ്ടാവുന്നത് ഞാൻ അറിഞ്ഞു…..

” ഇത് എപ്പോ വന്നത് ആണെന്നാണ് പറഞ്ഞത്….. ” – രാഗ്

” അദ്യം വന്ന മെസ്സേജ് ആണ് ഇത്…. അത് കഴിഞ്ഞ് ഏട്ടന്റെ കാർ ആക്സിഡന്റ് ആയെന്നും പറഞ്ഞു വന്ന ഫോട്ടോസ് ആണ് ഇത്…. കൂടാതെ ഇതിൽ ഏട്ടൻ ജീവനോടെ ഇല്ല എന്നൊക്കെ ആണ് എഴുതിയിരിക്കുന്നത്…. ” – അനു

” അപ്പോ അത് എനിക് വേണ്ടി ഉള്ള കെണി ആയിരുന്നു അല്ലേ…. ” – രാഗ്

” ഏട്ടാ എനിക് പേടി ആവുന്നു…. ” – അനു

” നീ പേടിക്കണ്ട….. ഇൗ ചെറ്റത്തരം ചെയ്തത് ആരാണെന്ന് നമുക്ക് ഉടനെ കണ്ടെത്താം….. ” – രാഗ്

” ഏട്ടാ സൂക്ഷിക്കണം….. അവരുടെ പദ്ധിതി വിജയിക്കാതെ ഇരുന്നത് കൊണ്ട് വീണ്ടും ഉണ്ടാവാൻ സാധ്യത ഉണ്ട്…. ” – അനു

” ഞാൻ നോക്കിക്കോളാം എന്റെ ഭാര്യെ…. ” – രാഗ്

എന്നിട്ട് ഏട്ടൻ ഉടനെ എന്റെ ഫോണും കൊണ്ട് പുറത്തേക് പോയി…..

എനിക് എന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം…. ഏട്ടനെ ടാർഗറ്റ് ചെയ്തത് ആണെങ്കിൽ അവർ വീണ്ടും വരില്ലേ😞😞😞

_______________

( രാഗ് )

അവളുടെ ഫോണും വാങ്ങി ഞാൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് ആണ് പോയത്……

അപ്പോഴാണ് പെട്ടെന്ന് ഞാൻ ഒരു കാര്യം ഓർത്തത്….. പണ്ട് എന്റെ ഫോണിലേക്ക് ഒരിക്കൽ ഒരു മെസ്സേജ് വന്നിരുന്നു…. നിങ്ങള് ഓർക്കുന്നുണ്ടോ… ഇവൾക്ക് രഹസ്യ ബന്ധം ഉണ്ടെന്ന് പറഞ്ഞു….. അതേ നമ്പർ തന്നെയാണ് ഇപ്പോ അനുവിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചിരിക്കുന്നത്….. അപ്പോ അവന്റെ ഉദ്ദേശം ഞങ്ങളെ തമ്മിൽ പിരികുക ആണെന്ന് തോന്നുന്നു🙄🙄🙄

ഇവിടുത്തെ എസിപി എന്റെ ഫ്രണ്ട് ആണ്…. ഞാൻ നേരെ അവന്റെ അടുത്തേയ്ക്ക് പോയി……

അവിടെ എത്തി അവൻ എന്നെ കണ്ടതും കെട്ടിപ്പിടിച്ചു…..

” എത്ര നാൾ ആയട കണ്ടിട്ട്…. നിന്നെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ….. പെങ്ങൾക്ക് ( അനു ) സുഖം തന്നെ അല്ലേ….. ” – എസിപി

” നിറുത്തി നിറുത്തി ചോദിക്കട….. ഇങ്ങനെ ഒന്നിച്ച് ചോദികല്ലെ…. ” – രാഗ്

” ആ നീ വാ അകത്തേക്ക് ഇരിക്ക്….. ” – എസിപി

” എടാ എനിക് സുഖം…. നിന്റെ കല്യാണം ഒക്കെ എന്തായി….. ” – രാഗ്

” ഓ നോക്കുന്നുണ്ട്…. ” – എസിപി

” ആ അനു ഇപ്പോ ഗർഭിണി ആണ്…. 2 മാസം ആകുന്നു…. ” – രാഗ്

” ആഹാ കൊള്ളാം….. ” – എസിപി

” എടാ എനിക് നിന്റെ ഒരു ഹെല്പ് വേണം…. ” – രാഗ്

” എന്താടാ കാര്യം പറ…. ” – എസിപി

” അത്…. കഴിഞ്ഞ മാസം പപ്പക്ക്‌ ഒരു ആക്സിഡന്റ് ഉണ്ടായി…………………… ” – രാഗ്

എന്ന് തുടങ്ങി ഞാൻ അവനോട് എല്ലാം പറഞ്ഞു….. മെസ്സേജ് ഉം പണ്ട് ഇതിൽ നിന്ന് എനിക് മെസ്സേജ് വന്നതും ഒക്കെ….

” അപ്പോ അങ്ങനെയാണ് കാര്യങ്ങള്…. അപ്പോ നിനക്ക് തോന്നുന്നത്… ഇതൊരു planned attempt ആണെന്ന് ആണ് ശെരി അല്ലേ…. ” – എസിപി

” അതേ ഡാ…. എനിക് വേണ്ടി വെച്ച കെണിയിൽ ആണ് പപ്പ വീണിരികുന്നത്….. ” – രാഗ്

” നിനക്ക് ആരെങ്കിലും സംശയം ഉണ്ടോ…. ” – എസിപി

” ഉണ്ട്…. ഞങ്ങളുടെ കോളജിൽ ഒരുത്തൻ ഉണ്ട്…. മന്ത്രിയുടെ മകൻ ആണ്… കിഷോർ…. അവന് അനുവിന ഇഷ്ടം ആണ്….. അതാവാം…. ” – രാഗ്

” ആ അവൻ സാധ്യത ഉണ്ട്…. പറഞ്ഞു കേട്ടത് വെച്ച് അവൻ ഒരു ഫ്രോഡ് ആണ്…. “. – എസിപി

” എങ്കിൽ ശെരി ഞാൻ പിന്നെ വരാം…. നീ ഇത് ഒന്നു അന്വേഷിക്കണം…. രഹസ്യം ആയിട്ട് ആണെങ്കിൽ അത്രയും നല്ലത്…. ” – രാഗ്

” ആ ഒകെ ഡാ…. ” – എസിപി

എന്നും പറഞ്ഞു ഞാൻ നേരെ വീട്ടിലേക്ക് ചെന്നു…..

_______________

( അനു )

ഇൗ ഏട്ടൻ ഇത് എവിടെ പോയിരികുക ആണ്…. എത്ര നേരം ആയി … എനിക് ആണെങ്കിൽ നന്നായി ടെൻഷൻ ആവുന്നുണ്ട്….🙄

അപ്പോഴാണ് ശ്രീ ഏട്ടൻ വന്നത്…..

” എന്താ മോളെ ഒരു ടെൻഷൻ പോലെ…. ” – ശ്രീ

” ഒന്നുമില്ല എന്റെ ഏട്ടാ….. അല്ല അച്ചു എന്തേ…. ഏട്ടൻ വന്നപ്പോ പെണ്ണിന് എന്നെ വേണ്ട😞 ” – അനു

” അയ്യോ അവള് തുണി അലകുക ആണ്…. ” – ശ്രീ

” തുണി ആണോ അലകുന്നത്… ഏട്ടനെ ആണോ അലകുന്നത്‌😉 ” – അനു

” പോടി കാന്താരി…. ” – ശ്രീ

” മ്മം മമം അറിയാമെ ” – അനു

” ഒന്നു പോടി…. “. – ശ്രീ

” അല്ല ഏട്ടാ…. അവളോട് പഠിക്കാൻ വരാൻ പറ…. ” – അനു

” ആ ദെ ഇപ്പോ വരും…. ” – ശ്രീ

എന്നും പറഞ്ഞു ശ്രീ ഏട്ടൻ പോയി…. പുറകെ അച്ചു വന്നു….

” എടി നീ എന്താ വരാത്തത്…. അമ്മു വരാം എന്നൊക്കെ പറഞ്ഞിട്ട് അവളെയും കാണാൻ ഇല്ല…. “. – അനു

” അവള് ഓൺ ദെ വേ ആണ്….. ” – അച്ചു

” എടി നമുക്ക് അവൾക് നല്ല അസ്സൽ ഒരു പണി കൊടുത്താലോ…. ” – അനു

” എന്ത് പണി ആണ്….. ” – അച്ചു

” എടി നമുക്ക് രാഹുൽ ഏട്ടനെ ഇങ്ങോട്ട് വരുത്തിക്കാം…. ” – അനു

” എന്നിട്ട് എന്തിനാ…. ” – അച്ചു

” എടാ അവള് അന്ന് രാഹുൽ ഏട്ടനെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ…. അപ്പോ ഏട്ടൻ ഇവിടെ ഉണ്ടാകുമ്പോൾ അവളെ നന്നായി വാരാം…… ” – അനു

” ഓ അങ്ങനെ….. എന്ന രാഹുൽ എട്ടനോട് വരാൻ പറയ്…. ” – അച്ചു

________________

( അമ്മു )

അടുത്ത ആഴ്‍ച്ച പരീക്ഷ ആയത് കൊണ്ട് ഗ്രൂപ്പ് സ്റ്റഡി ക്ക് വേണ്ടി അവരുടെ വീട്ടിലേക്ക് ആണ് പോയത്…..

ഞാൻ ഇച്ചിരി താമസിച്ച് പോയിരുന്നു…. അതായത് രമണ 3 മണിക്ക് വരാൻ പറഞ്ഞതാ വന്നപ്പോൾ മണി 5 ആയി😄 അവളുമാർ എന്നെ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു😄

അനുവിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഹാളിൽ തന്നെ ആരോ ഇരിപ്പുണ്ട്…..

ഇതിപ്പോ ആരാണോ എന്തോ🙄

എവിടെയോ കണ്ട് പരിചയം തോന്നുന്നു……

പക്ഷേ ആരാണോ എന്തോ…..

ഞാൻ ഒന്നും മിണ്ടാതെ കയറി പോകാൻ പോയി…..

അപ്പോഴാണ് അയാള് സംസാരിച്ചത്…..

” ഇത് എന്താ വഴിപോക്കൻ ഒക്കെ അകത്തേക്ക് കയറി പോകുന്നത്…. ” – രാഹുൽ

” വഴിപോക്കൻ തന്റെ കെട്ടിയോൾ ” – അമ്മു ( ആത്മ )

പക്ഷേ ആ ആത്മ ഇച്ചിരി ഒച്ചത്തിൽ ആയി പോയി😄

” എന്താ ടി പറഞ്ഞത്…. ” – രാഹുൽ

എന്നും ചോദിച്ച് ആ കാലമാടൻ എന്റെ അടുത്തേയ്ക്ക് വരാൻ തുടങ്ങി….

അതനുസരിച്ച് ഞാൻ പുറകിലേക്ക്…🙄

പക്ഷേ അപ്പോഴേക്കും അനു വന്നു….

” എന്താ ഇവിടെ…. ” – അനു

________________

( അനു )

ഞാൻ താഴേയ്ക്ക് വന്നപ്പോൾ അമ്മു വന്നിട്ടുണ്ട്…. രാഹുൽ ഏട്ടൻ അമ്മുവിന്റെ അടുത്ത് നില്കുന്ന കണ്ടപ്പോൾ റൊമാൻസ് ആണ് പ്രതീക്ഷിച്ചത്….. പക്ഷേ അവിടെ അമ്മു പേടിച്ച് നില്കുന്നത് ആണ് കണ്ടത്🙄🙄🙄🙄

” എന്താ ഇവിടെ…. ” – അനു

” എടി ആരാ ഇൗ കാട്ടുമാകാൻ…… ” – അമ്മു

” എടി… നീ ഇങ്ങ് വന്നെ….. “- അനു

” എന്താ….. നീ എന്തിനാ ഇയാളെ പേടിക്കുന്നത്….. അങ്ങോട്ട് മാറി നിൽക്കു ഞാൻ പറയാം നല്ലത്😠😠 ” – അമ്മു

ഞാൻ ഉടനെ അവളെ വലിച്ച് കൊണ്ടുപോയി….. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു

” എടി അത് രാഹുൽ ഏട്ടൻ ആണ്…. ” – അനു

” ആരായാലും എനിക് എന്താ…. ” – അമ്മു

ഇത് എന്തിന്റെ കുഞ്ഞു ആണോ എന്തോ 🙄🙄🙄

” എന്താടി…. ” – അമ്മു

” എടി നിന്നെ ഞാൻ എന്തെന്ന് പറയാൻ ആണ്🙄 രാഹുൽ ഏട്ടൻ…. നിനക്ക് നോക്കണം എന്ന് പറഞ്ഞ മുതൽ ” – അനു

” ചുമ്മാ പറയല്ലേ അനു…. ” – അമ്മു

” എടി അത്…. ആണ് രാഹുൽ ഏട്ടൻ…. നിന്റെ വീട്ടിൽ സംസാരിക്കാൻ വരാൻ ഇരിക്കുക ആണ്…. നീയയിട്ട്‌ പേര് കളഞ്ഞു… ” – അനു

” അയ്യോ അപ്പോ ഇനി എന്ത് ചെയ്യും…. ” – അമ്മു

” കുന്തം പോടി…. ” – അനു

” അനു അനു പ്ലീസ് മോളെ ഒന്നു പറ… ” – അമ്മു

” നീ ചെന്ന് ഒരു സോറി പറഞ്ഞു സംസാരിക്കു…. ” – അനു

.” ഞാനോ…. ” – അമ്മു

” അല്ല ഞാൻ…. പോടി…. ചെല്ല് ” – അനു

അവള് വേച്ച് വേച്ച് പോയി…. അവളുടെ പോക്ക് കണ്ട് ഞങ്ങൾ എല്ലാവരും ചിരിച്ച് ചിരിച്ച് ചത്ത്…..😄😄😄😄

___________

( അമ്മു )

എന്റെ ദേവിയെ ഇവൻ ആണോ രാഹുൽ അപ്പോ എന്റെ കാര്യം ഏകദേശം തീരുമാനം ആയി …. 🙄🙄🙄🙄

അവൻ അവിടെ നിൽക്കുക ആയിരുന്നു…..

പുറകിലേക്ക് നോക്കിയപ്പോൾ ആരെയും കാണുന്നില്ല….

അയ്യോ അനുവും പോയോ🙄

ഞാൻ വേച്ച് വേച്ച് അവന്റെ അടുത്തേയ്ക്ക് പോയി…..

” അതേ രാഹുൽ…. അല്ല ചേട്ടാ…. ശേ ഏട്ടാ🙄 ” – അമ്മു

അവൻ എന്നെ ഇതൊക്കെ എവിടുന്നു ആണ് എന്ന രീതിയിൽ നോക്കുന്നുണ്ട്…..🙄

” എന്താ “. – രാഹുൽ

” അതേ…. സോറി…… ഞാൻ അറിയാതെ….. ” – അമ്മു

ഇത് എന്ത് മുരടൻ ആണ്….. ഒന്നു നോക്കി കൂടെ…..

” എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ…. ” – രാഹുൽ

” അത് സോറി…. ഞാൻ അറിഞ്ഞില്ല രാഹുൽ ഏട്ടൻ ആണെന്ന്….. അതാ അങ്ങനെ ഒക്കെ പറഞ്ഞത്….. ” – അമ്മു

” എങ്ങനെ ഒക്കെ…. ” – രാഹുൽ

” ഒന്നു പോഡോ…. ” – അമ്മു

എന്നും പറഞ്ഞു പോവാൻ തുടങ്ങിയതും എന്നെ അവൻ പുറകോട്ട് വലിച്ച് ഞാൻ നേരെ നെഞ്ചില് പോയി വീണു…..

ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന 2 കണ്ണുകളെ ആണ് കണ്ടത്…..

ആ ചാര കണ്ണുകളിൽ എനിക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി…..

എനിക് എന്തോ വല്ലാത്ത ഒരു വികാരം…..

ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവൻ എന്റെ ചുണ്ടുകളിൽ അവന്റെ അധരങ്ങൾ ചേർത്തത്😘😘😘😘😘😘😘😘😘😘😘

കുറച്ച് നേരത്തെ ഗാഡ ചുംബനത്തിന് ശേഷം അവൻ എന്നിൽ നിന്ന് അകന്നു മാറി…..

എനിക് എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ പോലെ🙈

ഞാൻ പതിയെ ഒളികണ്ണിട്ടു നോക്കിയപ്പോൾ ഒരു വഷളൻ ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന രാഹുൽ ഏട്ടനെ ആണ് കണ്ടത്🙈

ഞാൻ ഉടനെ ഏട്ടനെ തള്ളി മാറ്റി മുകളിലേക്ക് ഓടി…. അനുവിന്റെ മുറിയിലേക്ക്….

മുകളിൽ ചെല്ലറായപ്പോൾ ഞാൻ താഴേയ്ക്ക് നോക്കി അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്ന ആ ചാര കണ്ണുകൾ എന്നെ അൽഭുത പ്പെടുത്തി…..

________________

( അനു )

ഞാനും അച്ചു വും കൂടി അവളെ കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 1 ആയി ഇൗ പെണ്ണ് ഇത് എവിടെ പോയി എന്റെ ദേവിയെ…..🙄🙄

” എടി ഞാൻ അവളെ നോക്കിയിട്ട് വരാം…. ” – അച്ചു

എന്നും പറഞ്ഞു അച്ചു വാതിൽ തുറന്നതും അമ്മു അകത്തേക്ക് കയറി വന്നു…..

പെണ്ണിന്റെ വരവ് ഒക്കെ കണ്ടിട്ട് എന്തോ ഒരു പിരി ലൂസ് ആയത് പോലെ….

എന്തൊക്കെയോ പറ്റിയിട്ട്‌ ഉണ്ട് ഇവൾക്ക്…..

” എടി ഇവൾ എന്താ ഇൗ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നത്….. ” – അച്ചു

” ആ ദൈവത്തിനു അറിയാം…..🤷‍♀️ ” – അനു

എന്നാല് നമ്മുടെ അമ്മു ഇതൊന്നും കേട്ടിട്ട് പോലും ഇല്ല…. മറ്റേതോ ലോകത്ത് ആണ്…..

” എന്താണ് പെണ്ണെ ഒരു ചിന്ത ഒക്കെ എന്തെങ്കിലും സമ്മാനം കിട്ടിയോ…. ” – അനു

എന്നും ചോദിച്ച് ഞാൻ അവളെ കുലുക്കി….

” ഇഹ് എന്താ…. ” – അമ്മു

” ആ ഡീ അപ്പോ അത് തന്നെയാ…. ” – അച്ചു

” എന്താണ് മോളെ എന്തെങ്കിലും ചൂടുള്ള സമ്മാനം കിട്ടിയോ….. 😉 ” – അനു

” മ്മ് ” – അമ്മു

” എന്ത്😳 ” – അച്ചു

” ഫ്രഞ്ച്🙈 ” – അമ്മു

” രാഹുൽ ഏട്ടൻ ആളു കൊള്ളാമല്ലോ ” – അനു

” പോടി…. ” – അമ്മു

” അല്ല അപ്പോ സെറ്റ് ആയല്ലെ….. ” – അച്ചു

” എടി ഏട്ടൻ നിന്റെ വീട്ടിൽ വന്നു ചോദിക്കാൻ ഇരിക്കുക ആണ്…. അപ്പോ ഒന്നു കാണണം എന്ന് കരുതി അതാ ഇന്ന് വന്നത്….. “. – അനു

അപ്പോ അവളുടെ മുഖത്ത് നാണം ഉണ്ടായി🙈

__________________

( – രാഗ് )

ഞാൻ വീട്ടിൽ വന്നപ്പോൾ ഹാളിൽ തന്നെ രാഹുൽ ഇരിപ്പുണ്ട്…. ഇവന് ഇത് എപ്പോ വന്നു….🙄

” അല്ല നീ ഇത് എപ്പോ വന്നു…..” – രാഗ്

” കുറച്ച് ആയി…. നിന്റെ കേട്ടിയോൾ വിളിച്ച് വരുത്തിയത് ആണ്…. ” – രാഹുൽ

” ആഹാ അമ്മു ഉണ്ടല്ലേ അപ്പോ ” – രാഗ്

” മ്മ് ” – രാഹുൽ

” എങ്ങനെ അവളെ ഇഷ്ടം ആയോ…. ” – രാഗ്

” മ്മ് ” – രാഹുൽ

” എന്താടാ ഒരു കള്ളത്തരം…. ” – രാഗ്

” ഒന്നുല്ലട…. അല്ല മോനേ ചിലവ് എന്തേ…. ” – രാഹുൽ

” എന്തിന് ” – രാഗ്

” നീ പണി പറ്റിച്ചില്ലെ….. ” – രാഹുൽ

” അയ്യട….. ” – രാഗ്

” അല്ല എന്റെ വീട്ടിൽ സമ്മതികോ…. അവളുടെ വീട്ടിലോ ” – രാഹുൽ

” അതൊക്കെ ഞാൻ സമ്മതിപ്പിക്കാം….. ” – രാഗ്

” എന്ന ത്രിബിൾ ഒകെ…. ” – രാഹുൽ

__________________

( അനു )

അവരുമായി ഇരുന്നു പഠിക്കുമ്പോൾ ആണ് ഏട്ടൻ കയറി വന്നത്…..

” ആഹാ പഠനം ആണോ…. എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ….. ” – രാഗ്

” ഇല്ല സർ….. ” – അനു

” ഡീ ഡീ…. മതി കേട്ട….. ” – രാഗ്

” അതേ ഞങ്ങൾ അപ്പുറത്തേക്ക് പോവാ….. നീ വേഗം വാ കേട്ട…… ” – അച്ചു

എന്നും പറഞ്ഞു അച്ചുവും അമ്മുവും കൂടി പുറത്തേക് പോയി…….

” എന്തായി ഏട്ടാ കാര്യങ്ങള്…. ” – അനു

” എന്റെ പൊന്നു ഭാര്യേ ഒരു കുഴപ്പവും ഇല്ല….. ഇവിടുത്തെ എസിപി എന്റെ ഫ്രണ്ട് ആണ്… എല്ലാം ഒകെ ആണ്…. നീ വെറുതെ പേടിക്കേണ്ട….. “. – രാഗ്

” പേടി ആണോ എന്നൊന്നും അറിഞ്ഞു കൂടാ…. പക്ഷേ എന്തോ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല….. ” – അനു

” ഞാൻ തന്നാൽ മതിയോ സ്വസ്ഥത….. ” – രാഗ്

” എന്തുവാ എന്തുവാ…. മനസിലായില്ല….. ” – അനു

” അതായത് ഞാൻ തന്നാൽ മതിയോ എന്ന്…… ” – രാഗ്

എന്നും ചോദിച്ച് ഒരു വഷളൻ ചിരിയോടെ എന്റെ അടുത്തേയ്ക്ക് വന്നോണ്ട് ഇരുന്നു…..

” ദെ അടുത്തത്…. ഇതും ദുരുദ്ദേശം ആണോ….. ” – അനു

” ആണെങ്കിൽ ” – രാഗ്

” കൈയിൽ വെച്ച മതി ” – അനു

എന്നും പറഞ്ഞു ഞാൻ ഏട്ടനെ തള്ളി മാറ്റി…. പക്ഷേ നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു….. തള്ളാൻ പോകുന്നതിനു മുന്നേ ഞാൻ ആ കൈ പിടിയിൽ ആയിരുന്നു…..

” ഏട്ടോയ്‌…… വേണ്ടാട്ടോ…… ” – അനു

” പ്ലീസ് പ്ലീസ് ഒരു ഉമ്മ…. ” – രാഗ്

” അയ്യട ” – അനു

” എന്തിനാണ്….. ” – രാഗ്

ഞാൻ ഉടനെ ഏട്ടന്റെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു….😘😘

” മതിയോ…. 🙈 ” – അനു

” മ്മ് മതി…. അല്ലെങ്കിൽ ഇപ്പോ ഒന്നും പോവില്ല നീ…. ” – രാഗ്

” അയ്യേ വഷളൻ…. ” – അനു

” വഷളൻ നിന്റെ മറ്റവൻ…. ” – രാഗ്

” അത് തന്നെ അല്ലേ ഞാനും പറഞ്ഞത്🙈 ” – അനു

” പോടി പോടി…. അല്ല മോളെ അമ്മുവും സമ്മതം അല്ലേ…. ” – രാഗ്

” അതേ ഏട്ടാ…. ” – അനു

” അപ്പോ ഉടനെ കാര്യങ്ങള് നടത്താം അല്ലേ…. ” – രാഗ്

” അതേ ഏട്ടാ…. ” – അനു

________________

4 ആഴ്‍ച്ച കൾക്ക്‌ ശേഷം……

രാഹുൽ ഏട്ടന്റെ യും അമ്മുവിന്‍റെയും വീട്ടുകാർക്ക് പൂർണ സമ്മതം ആയിരുന്നു ഇൗ ബന്ധത്തിന്…..

ഇതിനിടയിൽ ഞങ്ങളുടെ പരീക്ഷകൾ ഒക്കെ കഴിഞ്ഞു…..

ഞങ്ങള് 3 പേരും പരീക്ഷ തകർത്ത് എഴുതി….. അതല്ല മാർക് കുറഞ്ഞാൽ ഏട്ടൻ നല്ലത് തരും എന്ന് പറഞ്ഞിരുന്നു…..

എന്തിനാ വെറുതെ ഏട്ടനെ പ്രാന്ത് ആകി ഞാൻ തന്നെ അടി വാങ്ങുന്നത്🤣

അത്കൊണ്ട് നന്നായി തന്നെ പഠിച്ച് എഴുതി….

അപ്പോ ഇന്ന് നമ്മുടെ അമ്മുവിന്റെ നിശ്ചയം ആണ്….. ഞാനും അച്ചു വും പെണ്ണിന്റെ വീട്ടുകാരുടെ കൂടെയും…. ഏട്ടനും ശ്രീ ഏട്ടനും ചെക്കൻ വീട്ടുകാരുടെ കൂടെയും ആണ്……

ഇതൊക്കെ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല🤣

പെണ്ണിനെ ഒരുകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആണ്…. അമ്മുവിന് സഹോദരങ്ങൾ ഇല്ല… ഒറ്റ മോൾ ആണ്….. അത് കൊണ്ട് ഞങ്ങൾ 2 പേരും അവളെ ഒരുക്കാൻ മുൻപന്തിയിൽ ഉണ്ട്… പിന്നെ വലിയ ഒരുക്കങ്ങൾ ഒന്നുമില്ല…. രാഹുൽ ഏട്ടന്റെ വീട്ടുകാർ മാത്രമേ ഉള്ളൂ…..

” ദെ അവർ എത്തി കേട്ടോ…. ” എന്ന് താഴെ നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടപ്പോഴേ ഇവിടെ പെണ്ണിന് ടെൻഷൻ ആണ്…..

” എടി നിന്റെ നിശ്ചയം ആണ് കല്യാണം അല്ല …. ” – അച്ചു

” ഒന്നു പോടി…. ” – അമ്മു

അപ്പോ തന്നെ അമ്മുവും ആയി ഞങ്ങൾ താഴേയ്ക്ക് ചെന്നു…. ചടങ്ങുകൾ എല്ലാം ഭംഗി ആയി നടന്നു……
ജാതകം പരസ്പരം കൈ മാറി…. തിയതി നിശ്ചയിച്ചു…. 6 മാസം കഴിഞ്ഞ് ഉള്ള ഒന്നാണ് കിട്ടിയത്…..

( അതേ എനിക് നിശ്ചയ ത്തേ കുറിച്ച് വലിയ പിടി ഒന്നുമില്ല🙄 എനിക് അതിനുള്ള പ്രായം ആയിട്ടില്ല…. പിന്നെ എന്റെ ഒരു ഹിന്ദുവും അല്ല…. സിനിമയുടെ ബലത്തിൽ ആണ് എഴുതിയിരിക്കുന്നത്…. പോരായിമകൾ ക്ഷമിക്കുക )

നിശ്ചയം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു…..

ഞങ്ങൾ പിരിഞ്ഞു……

വീട്ടിൽ കയറി ചെന്നപ്പോൾ ഏട്ടൻ ഇച്ചിരി ദേഷ്യത്തിൽ ആണ്…..

” എന്താ ഏട്ടാ…. എന്താ ദേഷ്യപെടുന്നത്…. ” – അനു

” നിന്റെ വയറ്റിൽ ഒരാള് കൂടി ഉള്ളത് ആണ്….. സൂക്ഷികണ്ടെ…. നീ എന്താ ഓടി ചാടി നടന്നിരുന്നത്…. ” – രാഗ്

” അയ്യോ ഞാൻ സൂക്ഷിച്ചു ഏട്ടാ…. എന്റെ ഏട്ടൻ ദേഷ്യപെടല്ലെ…. പ്ലീസ് പ്ലീസ്…. ” – അനു

എന്നും പറഞ്ഞു ഞാൻ കട്ടിലിലേക്ക് ഇരുന്നു…..

ഏട്ടൻ ഉടനെ വന്നു എന്റെ മടിയിൽ കിടന്നു എന്നിട്ട് എന്റെ സാരി വകഞ്ഞു മാറ്റി….. എന്റെ വയറിൽ ചുണ്ടുകൾ ചേർത്തു….😘😘😘

” മോനെ…. ഇൗ അമ്മ നിന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ല കേട്ടോ…. ” – രാഗ്

” മോൻ ആണെന്ന് ഉറപ്പിച്ചോ…. ” – അനു

” അതേ മകൻ ആണ്….☺️ ” – രാഗ്

” പിന്നെ…. ഇത് മോൾ ആണ്…. ” – അനു

” അല്ല അല്ല മോൻ ആണ്…. ” – രാഗ്

” അല്ല മോൾ ആണ് “. – അനു

” ആ ആരായാലും സാരമില്ല…. വേഗം വന്നാൽ മതി…. കൊതി ആവുന്നു…. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ എന്റെ വയറിൽ മുഖം പൂഴ്ത്തി വെച്ച് കിടന്നു……

_______________

6 മാസങ്ങൾക്ക് ശേഷം…….

( രാഗ് )

അനുവിന് ഇപ്പോ 8 ആം മാസം ആണ്….. അവള് തടിച്ച് വീർത്ത് ഇരിപ്പുണ്ട്….😁 അവള് ഇപ്പോള് അച്ഛന്റെയും അമ്മയുടെയും കൂടെ ആണ്….. അത് കൊണ്ട് ഞാനും കൂടുതൽ നേരം അവിടെ തന്നെയാ😄

അതിനു മറ്റൊരു കാരണം കൂടി ഉണ്ട് കേട്ടോ….. നമ്മുടെ ശ്രീ പണി പറ്റിച്ചു….. അച്ചു വിന് ഇത് 2 ആം മാസം ആണ്….. എല്ലാവരും 2 കുട്ടികൾ വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ ആണ്…..

അനുവിന്റെ വീട്ടിൽ ആണെങ്കിലും ഞാൻ എന്നും രാത്രി അവളുടെ അങ്ങോട്ട് പോവും…. അല്ലേൽ പെണ്ണ് ഉറങ്ങില്ല…. വേണ്ടാത്ത ദുശ്ശീലം ഒക്കെ ഉണ്ട്😄

അവള് നന്നായി വീർത്തു…. കാലുകളിൽ ഒക്കെ നീര് ഉണ്ട്…. പെണ്ണിന് നല്ല പേടിയും ഉണ്ട്….. ഇടക്ക് ഒക്കെ വേദന കൊണ്ട് പുളയുന്നത് കാണാം പാവം…. കാണുമ്പോൾ സങ്കടം തോന്നും…. എങ്ങനെ എങ്കിലും ഡെലിവറി ഒന്ന് കഴിഞ്ഞാൽ മതിയായിരുന്നു…..

അമ്മ അവളെ നന്നായി നോക്കുന്നുണ്ട്…. അവൾക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാവും മേശയിൽ… രാത്രി ചെല്ലുമ്പോൾ ഞാൻ ഐസ്ക്രീം കൊണ്ടേ പോവു….. അവൾക്ക് അത് മാത്രം മതി…. ഇങ്ങനെ പോയാൽ പെണ്ണിന് ശുഗർ വരും ഉടനെ😄

വയ്യാതെ ആവുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഭയങ്കര വാശിയും ആണ്….. എന്ത് വാശി കാണിച്ചാലും അത് അപ്പോ കിട്ടണം അല്ലെങ്കിൽ അവള് വീട് നാല് ആകും…..

എന്റെ ദേവിയെ…. ഇത് ഇങ്ങനെ ആണെങ്കിൽ പുറത്തേക് വരുന്നത് എന്താവോ അവസ്ഥ എന്തോ🤷‍♂️

പിന്നെ എല്ലാ വാശിയും ചെയ്ത് കൊടുക്കാൻ അച്ഛനും ശ്രീയും മുന്നിൽ തന്നെ ഉണ്ട്… അത് കൊണ്ട് എനിക് പണി കുറവാണ്…..

പിന്നെ പപ്പ ഇപ്പോ സുഖമായി ഒക്കെ വരുന്നു…… അവളുടെ കത്തി അടി സഹിക്കാൻ വയ്യാതെ ആണെന്ന് തോന്നുന്നു….. 7മാസം ആയപ്പോൾ ആണ് വീട്ടിലേക്ക് കൊണ്ടുപോയത്…. അത്രയും നാളും പപ്പക്ക്‌ ചെവിതല കൊടുത്തിട്ട് ഇല്ല….. ഞാൻ ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ പപ്പയുടെ കൂടെ ആവും…. പപ്പക്ക് പിന്നെ ഇഷ്ടം ആണ് അവളുടെ കുറുമ്പ് ഒക്കെ…..😄

അവള് ഇങ്ങോട്ട് വന്നതിനു ശേഷം പപ്പ ഒറ്റക്ക് ആയത് പോലെ ആണ്….. അച്ചു ഉണ്ടെങ്കിലും ഇവളുമായി ആയിരുന്നു പപ്പ കൂടുതൽ കൂട്ട്….. അത് കൊണ്ട് പപ്പ എന്നും ഇവളുടെ കാര്യവും ഇവളെ കുറിച്ചും ഒക്കെ ചോദിക്കും….. അതിൽ നിന്ന് മനസ്സിലാക്കാം…. പപ്പ എത്രമാത്രം ഇവളെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് …..

ഒരു 2 3 മാസം കൂടി കഴിഞ്ഞാൽ പപ്പക്ക്‌ ഒറ്റക്ക് എല്ലാം ചെയ്യാൻ ആവും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…. പപ്പ അതിന്റെ ത്രില്ലിൽ ആണ്…..

അതായത്….. അനുവിന്റെ ഡെലിവറി കഴിയുമ്പോൾ പപ്പയും ഒകെ ആവും….😃😃

കേസ് അന്വേഷണം ഒക്കെ നന്നായി നടക്കുന്നുണ്ട്….. ആ കിഷോറിന്റെ പുറകെ തന്നെ ആണ് അവരൊക്കെ….. എല്ലാം up-to-date ആയി എസിപി വിളിച്ച് പറയും…..

ഇത്രയും നാളായിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല…….

” ഏട്ടാ ഒന്നു ഇങ്ങ് വരുന്നുണ്ടോ…. എനിക് ഉറക്കം വരുന്നു ….. ” – അനു

” അഹ് ദെ വരുന്നു ” – രാഗ്

നിങ്ങളോട് കഥ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല……

അവള് അവിടെ കിടന്നു കയറ് പൊട്ടിക്കുക ആണ്…. നാളെ നേരത്തെ എഴുന്നേക്കണം…..

________________

( അനു )

ഇൗ ഏട്ടൻ ഇത് എവിടെ പോയി കിടക്കുക ആണ്🙄

നാളെ രാവിലെ പോകണം…. അല്ല നിങ്ങളോട് ഏട്ടൻ പറഞ്ഞോ ആവോ… നാളെ നമ്മുടെ അമ്മുകുട്ടിയുടെ കല്യാണം ആണ്……

എല്ലാവരും നല്ല ഹാപ്പി ആണ്….. ഞാൻ ഇങ്ങനെ ആയിരിക്കുന്നത് കൊണ്ട് എന്നെ നാളെ കൊണ്ടുപോവുക ഉള്ളൂ🥺

ഏട്ടൻ ഇന്ന് മുഴുവൻ അവിടെ ആയിരുന്നു…… ഇപ്പോ രാത്രി ഇങ്ങ് പോന്നു… ഇനി നാളെ ഞാനുമായി പോവുക ഉള്ളൂ….

” നീ ഇത് എന്തും ആലോചിച്ച് ഇരിക്കുക ആണ്…. ” – രാഗ്

” ഒന്നുമില്ല ഏട്ടാ…. ” – അനു

” നാളെ ഇടാൻ ഉള്ളത് ഒക്കെ എടുത്ത് വെച്ചോ…. ” – രാഗ്

“ഇല്ല ഏട്ടാ ഞാൻ ഒന്നും എടുത്ത് വെച്ചിട്ടില്ല” – അനു

“ഊ ഇങ്ങനെ ഒരു മടിചി നിന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം എടുത്ത് വെക്കണം എന്ന്……”. – രാഗ്

” എനിക് മടിയായി ഏട്ടാ…. എന്റെ ഡ്രസ്സ് ദെ ആ ഷെൽഫിൽ ഉണ്ട്…. ഏട്ടന്റെ യും അവിടെ ഇരിപ്പുണ്ട് ” – അനു

” ശെരി മാഡം…. ” – രാഗ്

എനിക്കും അച്ചുവിനും ഒരേ തരം കാഞ്ചീപുരം സാരി ആണ് എടുത്തത്….. എന്റെ നീലയും അച്ചുവിന്റെ പച്ചയും നിറം ആണ്…

രാഗ് ഏട്ടനും ശ്രീ ഏട്ടനും ഞങ്ങളുടെ പോലെ തന്നെയാണ് എടുത്തത്…… ഒരേപോലത്തെ മുണ്ടും ജുബ്ബയും…

ശ്രീ ഏട്ടൻ അച്ചുവിന്റെത് പോലെ പച്ച നിറവും…. രാഗ് ഏട്ടൻ നീല നിറവും ആണ് എടുത്തത്…..

ഞാൻ നോക്കിയപ്പോൾ ഏട്ടൻ എല്ലാം എടുത്ത് വെക്കുന്നുണ്ട്…… പാവം😁 ഏട്ടൻ എന്റെ എല്ലാ കാര്യങ്ങളും എത്ര ശ്രേധയോടെ ആണെന്ന് അറിയോ ചെയ്യുന്നത്…..

” എന്താ ഡീ ഉണ്ട കണ്ണി നോക്കി പേടിപ്പിക്കുന്നത്….. ” – രാഗ്

” അയ്യേ നോക്കാൻ പറ്റിയ ഒരു മുതൽ… ” – അനു

” എനിക് എന്താ ഡീ കുഴപ്പം🤨 ” – രാഗ്

എന്നും ചോദിച്ച് ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു…..

” എന്ത് കുഴപ്പം ആണാവോ ഇല്ലാത്തത്…. ” – അനു

” ആഹാ എനിക് കുഴപ്പം ആണോ” എന്ന് ചോദിച്ച് ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു കൊണ്ട് ഇരുന്നു…. പക്ഷേ ഒരിടത്ത് വെച്ച് സ്റ്റക്ക് ആയി… അത് തന്നെ🙈 വയർ കാരണം സ്റ്റക്ക് ആയി…….🙈🙈🙈🙈

” ഇവൻ കാരണം നീ രക്ഷപെട്ടു…. ” – രാഗ്

” ഊ ഊ ഭയങ്കരം ആണ്😝😝😝 ” – അനു

” ഡീ ഡീ…. മതി കേട്ട…. ” – രാഗ്

എന്നിട്ട് ഏട്ടൻ എന്റെ വയറിന്റെ അങ്ങോട്ട് തല കൊണ്ടുവന്നു…..

എന്നിട്ട് വാവയോട് സംസാരിക്കുക ആണ്….

” കേട്ടോ വാവേ…. ഇൗ അച്ചയെ നിന്റെ അമ്മ പറഞ്ഞത്….. നീ ഒന്നു വേഗം വാ കേട്ടോ…. എന്നിട്ട് വേണം നമുക്ക് ഒന്നിച്ച് ഇൗ അമ്മയെ പൊരിക്കാൻ…. “. – രാഗ്

അപ്പോ പെട്ടെന്ന് എന്തോ ഒരു ചവിട്ട് പോലെ….

” ഏട്ടാ…. വാവ എന്നെ ചവിട്ടി….. ” – അനു

” ആണോ 😃 ” – രാഗ്

ഉടനെ ഏട്ടൻ എന്റെ വയറിൽ ചുണ്ടുകൾ ചേർത്തു….

” അഹ്‌ ഏട്ടാ…. ദെ വീണ്ടും ചവിട്ടുന്നു….. ” – അനു

” കണ്ട എന്റെ വാവയിക് എന്നെ എന്ത് ഇഷ്ടം ആണെന്ന് നോക്കിക്കേ…..😎😎😎 ” – രാഗ്

” അപ്പോ എന്നെ ഇഷ്ടം അല്ലാലെ….. വാവേ….🥺 അപ്പോ എനിക് ആരും ഇല്ല അല്ലേ…..🥺 ” – അനു

എന്നും ചോദിച്ച് ഞാൻ കള്ള കരച്ചിൽ കാണിച്ചു…..

” ആര് പറഞ്ഞു നിനക്ക് ആരും ഇല്ല എന്ന്…. ഞാൻ ഇല്ലെ എന്റെ വാവയിക്ക്‌….. ” – രാഗ്

അപ്പോ വീണ്ടും വയറ്റിൽ ഒരു ചവിട്ട് കൊണ്ടു…..

” ആഹ് വീണ്ടും ചവിട്ടി….. അപ്പോ എന്നെയും ഇഷ്ടാണ് വാവക്ക്‌😃 ” – അനു

” അത് അല്ലെങ്കിലും നമ്മുടെ വാവക് നമ്മളെ 2 പേരെയും ഇഷ്ടം അല്ലേ ഡീ പോത്തെ…… ” – രാഗ്

” ആണല്ലേ….. ” – അനു

” അതേ ഡീ മണ്ടി…. ” – രാഗ്

” ഏട്ടാ വാ കിടക്കാം…. നാളെ നേരത്തെ പോവേണ്ടത്‌ അല്ലേ….. ” – അനു

” ആ വാ കിടക്കാം…. ” – രാഗ്

________________

🌜🌜🌜🌞🌞🌞

(. രാഗ് )

ഞാൻ എഴുന്നേറ്റപ്പോൾ അനു എഴുന്നേറ്റിട്ട്‌ ഇല്ല…..

ഞാൻ വേഗം എഴുന്നേറ്റ് രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു താഴേയ്ക്ക് ചെന്നപ്പോൾ അമ്മ ഞങ്ങൾക്ക് ആയി ചായ എടുത്ത് വെച്ചിട്ട് ഉണ്ട്….

ഇതിപ്പോൾ ഇങ്ങനെ ആണ് പതിവ്….. അവൾക്ക് നടക്കാൻ ഒന്നും തീരെ വയ്യ…..

” മോനെ നിങ്ങള് എപ്പോ ആണ് പോവുന്നത്…. ” – അമ്മ

” അത് 11 മണിക്ക് ആണ് മുഹൂർത്തം അപ്പോ ഒരു 10 കഴിയുമ്പോൾ പോകണം…. ” – രാഗ്

” അവള് എഴുന്നേറ്റില്ലെ മോനെ…. ” – അമ്മ

” ഇല്ല അമ്മേ സാരമില്ല… ക്ഷീണം ഉണ്ടാവും…. ” – രാഗ്

” മോനെ…. എന്റെ മോൾ എന്ത് ഭാഗ്യവതി ആണ്…. നിന്നെ പോലെ ഒരാളെ കിട്ടിയതിനു….. ഇതുപോലെ അവളെ സ്നേഹിക്കാൻ ചിലപ്പോൾ ഞങ്ങൾക്ക് പോലും ആവില്ല മോനെ….. ” – അമ്മ

” അമ്മക്ക് തെറ്റി അമ്മേ…. അവൾക്ക് ഞാൻ അല്ല ഭാഗ്യം….. അവള് എനിക് ആണ് ഭാഗ്യം….😊 ആരും ഇല്ലാതെ ഇരുന്ന എനിക് ഒരു ഭാര്യയും അമ്മയും ഒക്കെയായി അവള്….. എന്നിൽ നിന്ന് ഒരുപാട് അകന്നു നിന്നിരുന്ന എന്റെ പപ്പയെ വരെ എനിക് തിരിച്ച് നൽകി….. എന്റെ വീട്ടിലെ ഒരു മരുമകൾ മാത്രം അല്ല അവള്….. എന്റെ അച്ഛന് ഒരു മകളും ഒന്നും വേണ്ട വീട്ടിലെ വേല കാരിയോട് പോലും ഇത്രയും നന്നായി നിൽക്കുന്ന അവളെ എനിക് കിട്ടിയതിൽ ഞാൻ അല്ലേ ഭാഗ്യവാൻ….. അതിനു എനിക് ഏറ്റവും നന്ദി നിങ്ങളോട് ആണ്….. ” – രാഗ്

ആ നേരം അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടൂ…..

” അതേ അമ്മേ ഞാൻ ചെല്ലട്ടെ…. അവള് എന്നെ നോക്കുന്നു ഉണ്ടാവും….. ” – രാഗ്

ഞാൻ ഉടനെ മുകളിലേക്ക് ചെന്ന് നോക്കിയപ്പോൾ പെണ്ണ് എഴുന്നേൽക്കാൻ നോക്കുന്നുണ്ട്….. ഇൗ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ ദേവിയെ🙆🏻‍♂️

” എന്താ അനു ഇത്…. 😠😠😠 ” – രാഗ്

” അത് ഏട്ടാ…. ഞാൻ ടോയ്‌ലറ്റിൽ…. പോവാൻ…. ” – അനു

” നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലെ…. ഒറ്റക്ക് ചെയ്യരുത് എന്ന്….. ” – രാഗ്

” അത് ഏട്ടൻ വരുമ്പോൾ…….. ” – അനു

” മതി തപ്പണ്ട…… വാ….. ” – രാഗ്

” അതേ ഏട്ടാ…. സാരി ഉടുക്കാൻ അമ്മയെ വിളിച്ച മതി കേട്ടോ…. ” – അനു

” എന്തേ ഞാൻ ഉടുപ്പിച്ചാൽ ശെരി ആവില്ലേ ” – രാഗ്

” ഏട്ടൻ ഉടുപ്പിച്ച് വരുമ്പോൾ ചിലപ്പോൾ കെട്ടും കഴിയും അവർക്ക് കൊച്ചും ആവും…. ” – അനു

” പോടി പട്ടി……. ” – രാഗ്

അവള് വേഗം തന്നെ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു വന്നു….. ഞാൻ ഉടനെ അപ്പുറത്ത് പോയി അമ്മയെ വിളിച്ച് വന്നു…..

എന്നിട്ട് ഞാൻ ഡ്രസ്സ് മാറാൻ പോയി…..

തിരിച്ച് വന്നപ്പോൾ പെണ്ണ് ഉടുത്ത് ഒക്കെ കഴിഞ്ഞു….. തടി വെച്ച് എങ്കിലും ആ ഐശ്വര്യത്തിനു ഒരു കുറവും ഇല്ല….. 💙

ഞങ്ങൾ നേരെ കല്യാണ പന്തലിലേക്ക് പോയി…..

____________________

( അനു )

കല്യാണ മണ്ഡപത്തിൽ ചെന്നപ്പോൾ ഞങ്ങളുടെ എല്ലാ കൂട്ടുകാരും ഉണ്ട്… എല്ലാവരും അടിച്ച് പൊളി ആണ്….. ഞാൻ മാത്രം അടങ്ങി ഇരിക്കുന്നു…..

ശ്രീ ഏട്ടനും അച്ചുവും ഞങ്ങൾ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നു…. അച്ചു നല്ല സുന്ദരി ആയി ഇരിക്കുന്നു…..

എന്നെ ഒരിടത്ത് ഇരുത്തിയിട്ട്‌ ഏട്ടനും കൂടെ ഇരിക്കുക ആയിരുന്നു…..

പാവം ഞാൻ ഉള്ളത് കൊണ്ട് ഏട്ടനും ഒന്നും ചെയ്യാൻ ആവുന്നില്ല…..

അങ്ങനെ ഞങ്ങൾ കാത്തിരുന്ന നിമിഷം വന്നെത്തി…..

എല്ലാവരുടെയും അനുഗ്രഹത്തോടെ അഗ്നിയെ സാക്ഷി നിറുത്തി അമ്മുവിന്റെ കഴുത്തിൽ രാഹുൽ താലി ചാർത്തി…… ❤️❤️❤️

അത് കഴിഞ്ഞ് എല്ലാവരും ഭക്ഷണ തിരകിൽ ആയി…. ആ നേരത്ത് ആണ് ഏട്ടന് ഒരു ഫോൺ വന്നത്…… ഓഡിറ്റോറിയം മുഴുവൻ ബഹളം ആയത് കൊണ്ട് ഏട്ടൻ എന്റെ അടുത്തേയ്ക്ക് അച്ചുവിനെ അയച്ച് പുറത്തേക് പോയി….

______________

( – രാഗ് )

പാവം പെണ്ണിന് നല്ല സങ്കടം ഉണ്ട്…. എന്ത് ചെയ്യാൻ ആണ്… അവൾക്ക് ഒട്ടും അനങ്ങാൻ പാടില്ല അതാണ്….. ഞാൻ അവളെ ഒരിടത്ത് ഇരുത്തിയത്…..

എന്നിട്ടും ഞാനും അവളുടെ കൂടെ തന്നെ ഇരുന്നു…..

അപ്പോഴാണ് എനിക് എസിപി യുടെ ഫോൺ വന്നത്…. ഒന്നും കേൾക്കാൻ വയ്യായിരുന്നു…..
അപ്പോഴാണ് അച്ചു വരുന്നത് കണ്ടത്…..

അതാണ് അവളെ അവിടെ ഇരുത്തി….. ഞാൻ പുറത്തേക് പോയത്…..

” ഹലോ എന്താടാ… ” – രാഗ്

” എടാ അത്….. ആ ആക്സിഡന്റ് നു പിന്നിൽ ഉള്ളവരെ കണ്ടുപിടിച്ചിട്ട്‌ ഉണ്ട്….. ” – എസിപി

” ആരാണ്….. ” – രാഗ്

” നേരിട്ട് സംസാരിക്കാം….. ” – എസിപി

” ഒകെ ഡാ ഞാൻ വേഗം വരാം…. ” – രാഗ്

എന്നും പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് അച്ചു എന്റെ അടുത്തേയ്ക്ക് വന്നത്…

അവള് ശെരിക്കും കരയുന്നത് പോലെ ഇരുന്നിരുന്നു…. ഇവൾക്ക് എന്താ പറ്റിയത്….

” എന്താ അച്ചു…. ” – രാഗ്

” ഏട്ടാ….. അനു വീനെ കാണാൻ ഇല്ല…. ” – അച്ചു

” എന്ത് നീ അവിടെ ഒക്കെ നോക്ക്….. ” – രാഗ്

” ഞാൻ എല്ലായിടത്തും നോക്കി ഏട്ടാ…. അനു അവള് മിസ്സിങ് ആണ്🥺🥺🥺🥺 ” – അച്ചു

( തുടരും )

അടുത്ത part ക്ലൈമാക്സ്‌ ആണുട്ടോ.. ഇതുവരെ സ്‌പോർട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് 😘😘

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അനുരാഗ് – Part 27”

Leave a Reply

Don`t copy text!