Skip to content

അനുരാഗ് – Part 28 (Last Part)

anurag malayalam novel in aksharathalukal

✒️… Ettante kanthaari(അവാനിയ )…

” എന്താ അച്ചു…… ” – രാഗ്

” ഏട്ടാ….. അനു വിന കാണാൻ ഇല്ല….. ” – അച്ചു

” എന്താ നീ അവിടെ ഒക്കെ നോക്ക്…. ” – രാഗ്

” ഞാൻ എല്ലായിടത്തും നോക്കി ഏട്ടാ….. അനു അവള് മിസ്സിംഗ് ആണ്🥺🥺🥺🥺” – അച്ചു

” അനു….. അവള് എവിടെ പോവാൻ ആണ്…. ” – രാഗ്

എനിക് എന്തോ കൈ കാലുകൾ തളരുന്ന പോലെ തോന്നുന്നു…..

” അവള് എവിടെ പോയട ” – ശ്രീ

ആ ചോദ്യത്തിൽ നിന്ന് ശ്രീയും ഒകെ അല്ല എന്ന് മനസ്സിലായി…..

ഞാൻ കൂടി തളർന്നാൽ ശെരി ആവില്ല…… അവളെ…. അനുവിന്‌ ഇപ്പോ ഞാൻ മാത്രം ഉള്ളൂ…… ഞാൻ തളർന്നാൽ അത് എന്റെ അനുവിന്റെ ജീവന് ആപത്ത് ആണ്…..

ഞാൻ ഉടനെ സ്ഥലം എസിപിയെ വിളിച്ചു….. ( എസിപി യുടെ പേര് മിഥുൻ എന്നാണ്…. നേരത്തെ ഉള്ള ഭാഗത്തിൽ ഒന്നും പേര് പരാമർശിച്ചില്ല… അത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത് )

” എടാ…. മിഥുൻ…. ” – രാഗ്

” ഹലോ…. എന്താ ഡാ പറഞ്ഞോ….. ” – മിഥുൻ

” എടാ… അനു മിസ്സിങ്ങ് ആണ്….. “. – രാഗ്

” വാട്ട്…. എന്ത് നോൺ സെൻസ് ആണ് ഇൗ പറയുന്നത്….. അവള് എവിടെ പോവാന…. കൂടാതെ അവള് ക്യാരി ഇങ്ങ് അല്ലേ…. ” – മിഥുൻ

” അതേ അവളെ ഇവിടെ എങ്ങും കാണാൻ ഇല്ല….. ” – രാഗ്

” രാഗ് നീ ഒരു 2 മിനുട്ട് അവിടെ വെയ്റ്റ് ചെയു….. ഞാൻ ഇപ്പോ വരാം…. “. – മിഥുൻ

” എടാ…. എന്റെ അനു…. ” – രാഗ്

” നീ പേടിക്കണ്ട രാഗ്… അവൾക്ക് ഒന്നും പറ്റില്ല….. ” – മിഥുൻ

ഞാൻ ഫോൺ വെച്ച് തിരിഞ്ഞപ്പോൾ ശ്രീ എന്റെ പുറകെ നിൽപുണ്ടായിരുന്നു…..

” എന്താടാ അവൻ പറഞ്ഞത്….. നമ്മുടെ അനു…. ” – ശ്രീ

” അവൻ ഇപ്പോ ഇങ്ങോട്ട് വരും എന്നിട്ട് പറയാം എന്ന പറഞ്ഞത്…… ” – രാഗ്

” അത്രയും നേരം നമ്മൾ ഇങ്ങനെ നിൽകാൻ ആണോ പ്ലാൻ…. ” – ശ്രീ

” എടാ അത് അല്ലാതെ മറ്റ് മാർഗം ഒന്നുമില്ല…. ” – രാഗ്

” ഇനി അവള് വീട്ടിൽ വെല്ലതും ഉണ്ടാകുമോ…. ഒന്നു വിളിച്ച് നോക്കിക്കേ….. ” – ശ്രീ

” ശെരി ഞാൻ പപ്പയെ വിളിക്കട്ടെ…. ” – രാഗ്

” ഞാൻ അച്ഛനെയും വിളിച്ച് നോക്കാം…. ” – ശ്രീ

രാഗ് ഉടനെ പപ്പയുടെ നമ്പറിലേക്ക് വിളിച്ചു…..

” എന്താ രാഗ്…. ഇൗ നേരം…. ” – പപ്പ

” അത് പപ്പ അനു അവിടെ വന്നിട്ട് ഉണ്ടോ…. ” – രാഗ്

” ഇല്ലല്ലോ ഡാ…. അവള് നിങ്ങളുടെ ഒപ്പം ആയിരുന്നില്ലേ…. ” – പപ്പ

” ഒകെ പപ്പ…. ” – രാഗ്

” എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ…… ” – പപ്പ

” ഒന്നുമില്ല പപ്പ…. ഞാൻ പിന്നെ വിളിക്കാം…. ” – രാഗ്

ഇതേ സമയം ശ്രീ അച്ഛനെ വിളിച്ചു….

” അവള് പപ്പയുടെ അടുത്ത് ഇല്ല ശ്രീ…. ” – രാഗ്

” അച്ഛന്റെ അവിടെയും ഇല്ല….. ” – ശ്രീ

” പിന്നെ ഇവൾ ഇത് എങ്ങോട്ട് പോയി…. ” – രാഗ്

അപ്പോഴേക്കും മിഥുൻ അങ്ങോട്ട് വന്നു…..

” എടാ എന്തായി…. ” – മിഥുൻ

” അവള് 2 വീട്ടിലേക്കും ചെന്നിട്ട് ഇല്ല…. ” – ശ്രീ

” അവള് മറ്റെങ്ങും പോവില്ല…. കൂടാതെ അവൾക്ക് ഒറ്റക്ക് പോവാനും ബുദ്ധിമുട്ട് ആണ്…. ” – രാഗ്

” ശ്രീ…. രാഗ്…. ഒന്നു വന്നെ…. എനിക് നിങ്ങളോട് കുറച്ച് പേഴ്സണൽ ആയി സംസാരിക്കാൻ ഉണ്ട്…. “. – മിഥുൻ

ഉടനെ ഞങ്ങൾ 3 പേരും കുറച്ച് മാറി നിന്നു…..

” രാഗ് നീ അന്ന് തന്ന തെളിവ് ഒക്കെ വെച്ച് ഞാൻ ഒരു അന്വേഷണം നടത്തിയിരുന്നു….. ” – മിഥുൻ

” എന്തിന്റെ അന്വേഷണം…. ” – ശ്രീ

” പപ്പയുടെ ആക്സിഡന്റ്…. ” – രാഗ്

ശ്രീ ഉടനെ ഒരു തരം മരവിച്ച പോലെ നോക്കുന്നുണ്ട്….

” അതേ നിന്റെ ഊഹം ശെരി ആണ്…. അത് വെറും ഒരു ആക്സിഡന്റ് ആയിരുന്നില്ല….. കൊല്ലാൻ ആയിരുന്നു ഉദ്ദേശം….. പക്ഷേ അത് അങ്കിൾ നേ ആയിരുന്നില്ല….. നിന്നെ ആയിരുന്നു രാഗ്….. ” – മിഥുൻ

” എനിക് അറിയാം…. അവർ തന്നെ ആണോ എന്റെ അനുവിന്റെ മിസിങ് ന്‌ പിന്നിൽ😡 ” – രാഗ്

” അതേ അവർ തന്നെ ആവാൻ ആണ് സാധ്യത….. ” – മിഥുൻ

” എങ്കിൽ അവൻ ആ കിഷോർ😡😡😡 അവന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആവും😡😡😡 വാ മിഥുൻ അദ്യം അയാളെ തന്നെ പൊക്കണം…. അവന്റെ തന്ത ആ മന്ത്രിയെ😡😡😡 ” – രാഗ്

എന്നും പറഞ്ഞു നടന്ന എന്റെ കൈയിൽ മിഥുൻ പോ പിടിച്ചു

” രാഗ് പറയുന്നത് മുഴുവൻ കേൾക് നീ എടുത്ത് ചാടല്ലെ…. ” – മിഥുൻ

” എന്താ നിനക്ക് പറയുവാൻ ഉള്ളത്…. ” – രാഗ്

” കിഷോർ അല്ല നിനക്ക് ആ മെസ്സേജ് അയച്ചത്…. അവന് ചിലപ്പോൾ ഇതിൽ ബന്ധം ഉണ്ടാവാം…. പക്ഷേ അവൻ അല്ല ഇതിന്റെ മാസ്റ്റർ ബ്രെയിൻ…. ” – മിഥുൻ

” പിന്നെ….. ” – രാഗ്

________________

( അനു )

കൺപോളകളിൽ എന്തോ വല്ലാത്ത ഭാരം…. തല വെട്ടി പൊളിക്കുന്ന പോലെ വേദനിക്കുന്നു🥺

ശർധിക്കാൻ വരുന്നു….. വല്ലാത്ത ഒരു ക്ഷീണം….. പെട്ടെന്നാണ് ഞാൻ ചുറ്റും നോക്കിയത്…. ഞാൻ ഇത് എവിടെ ആണ്…..🙄

അടച്ച ഒരു മുറി…. എവിടെ ആണെന്ന് പോലും അറിയില്ല🙄 പെട്ടെന്ന് ആണ് കൈകളിൽ വല്ലാത്ത വേദന അനുഭവപ്പെട്ടത്🙄 നോക്കിയപ്പോൾ കൈകൾ കെട്ടി വെച്ചിരികുക ആണ്…..

എനിക് എന്താണ് സംഭവിച്ചത് എന്റെ ദേവിയെ…. ഒരു പിടിയും ഇല്ലല്ലോ🥺

അച്ചുവിന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ അവള് ഇപ്പോ വരാം എന്ന് പറഞ്ഞു പോയത് ആണ് ഓർമ ഉള്ളത്….. അപ്പോ വല്ലാതെ ദാഹിച്ചത് ഓർക്കുന്നുണ്ട്…. പക്ഷേ അപ്പോ ആരാണ് വെള്ളം കൊണ്ടുവന്നു തന്നത്…. ഓർമ വരുന്നില്ല….. പിന്നീട് നടന്നത് ഒന്നും ഓർമ കിട്ടുന്നില്ല…..

ഞാൻ ഉടനെ ഉറക്കെ നിലവിളിക്കാൻ തുടങ്ങി……

” അയ്യോ ആരെങ്കിലും രക്ഷിക്കണേ…. അപ്പുറത്ത് ആരെങ്കിലും ഉണ്ടോ…. അയ്യോ അയ്യോ…. ” – അനു

പെട്ടെന്ന് ഗുണ്ടകളെ പോലെ തോന്നുന്ന 2 പേര് വന്നു……

” ചേട്ടാ… എന്നെ ഒന്ന് അഴിച്ച് വിടു…. ഞാൻ ഇത് എവിടെ ആണ്…. ” – അനു

” കിടന്നു ഒച്ച ഉണ്ടാക്കിയാൽ ചവിട്ടി കൂട്ടും…. ” – ഒരു ഗുണ്ട

” ചേട്ടാ…. ഞാൻ 8 മാസം ഗർഭിണി ആണ്…. എനിക് വെള്ളം വേണം….. പ്ലീസ് എന്നെ അഴിച്ച് വിടു…. ” – അനു

” എടാ അവൾക്ക് കുറച്ച് വെള്ളം കൊടുക്ക്…. അവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്….. ” – മറ്റെ ഗുണ്ട

ഉടനെ എനിക് വെള്ളം കൊണ്ടുവന്നു തന്നു…..

” ചേട്ടാ പ്ലീസ് എന്നെ ഒന്ന് അഴിച്ച് വിടു…. ഞാൻ ഇൗ വയറും വെച്ച് ഓടി പോവും എന്ന് തോന്നുന്നുണ്ടോ ചേട്ടന്…. ചേട്ടനും ഒരു അമ്മയുടെ മകൻ അല്ലേ പ്ലീസ്….. എന്നെ ഒന്ന് അഴിച്ച് വിടു ഞാൻ പോവില്ല ” – അനു

” അവളെ അങ്ങ് അഴിച്ച് വിട്ടേക്ക് പീറ്റർ…… ” – കിഷോർ

വാതിലിന്റെ അവിടെ നിന്ന് ആണ് ശബ്ദം കേട്ടത് നോക്കിയപ്പോൾ ആ ഡ്രാക്കുള….. കൂടെ നന്ദനയും ഉണ്ട്….. അപ്പോ ഇത് ഇവരുടെ കെണി ആയിരുന്നു അല്ലേ……

” എന്താണ് mr രാഗിന്റെ എക്സ് വൈഫ്…. ഒരു ആലോചന…. ” – കിഷോർ

” എക്സ് വൈഫോ…. വാട്ട് a ഫണ്ണി…. ഇൗ താലിയും സിന്ദൂര വും ഉള്ള കാലത്തോളം….. ഞാൻ അദ്ദേഹത്തിന്റെ വൈഫ് മാത്രം ആണ്….. ” – അനു

” ആത്മവിശ്വാസം നല്ലത് ആണ്…. പക്ഷേ ഇതൊക്കെ ഇനി കുറച്ച് നേരത്തേക്ക് മാത്രം….. കുറച്ച് നേരം കൂടി കഴിഞ്ഞാൽ നീ മറ്റൊരാളുടെ ഭാര്യ ആവും…. ” – നന്ദന

” ദെ വീണ്ടും കോമഡി….. നിങ്ങള് 2 പേരും കൂടി എന്നെ ചിരിപ്പിക്കാൻ ആയി കൊണ്ടുവന്നത് ആണോ….. ” – അനു

” നീ ആവോളം ചിരിച്ചോ….. ഇനി കരയുവാൻ ഉള്ളത് ആണ്….. ” – കിഷോർ

” നന്ദന…. നിന്നോട് ഞങ്ങൾ പറഞ്ഞത് ആണ് വെറുതെ ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുത് എന്ന്…. എന്നിട്ടും നീ വരുന്നു….. ഇനി നിനക്ക് ഒരു അവസരം ഉണ്ടാവില്ല….. ” – അനു

” അതിനു നീ ഇനി തിരിച്ച് ചെന്നാൽ അല്ലേ… ഒന്നെങ്കിൽ ഇന്നത്തോടെ നീ എന്ന ചാപ്റ്റർ ക്ലോസ് ആവും…. അല്ലെങ്കിൽ….. നീ ഇന്ന് മുതൽ മറ്റൊരുത്തന്റെ താലിയും സിന്ദൂര വും അണിയും…. ” – നന്ദന

” ആരെ കണ്ടിട്ട് ആണ് നീ ഇൗ നിഗളികുന്നത്….. ഇത് വരെ ഇവിടെ എത്താത്ത നിന്റെ ഭർത്താവിനെ ഓർത്ത് ആണോ….. അവൻ വരില്ല ഇനി….. വന്നാലും അവൻ നിന്നെ കാണില്ല…. “. – കിഷോർ

” അതേ എന്റെ ഭർത്താവിനെ കണ്ടിട്ട് തന്നെ ആണ് നിഗളികുന്നത്‌….. നിങ്ങള് പറഞ്ഞ ഇൗ താലിയും സിന്ദൂര വും ഉണ്ടല്ലോ അത് തന്നെ ആണ് എന്റെ ധൈര്യവും….. പിന്നെ ഇത് മറ്റൊരാൾ തൊടുന്നതും എന്റെ ജീവൻ എന്നിൽ നിന്ന് പോകുന്നതും ഒന്നു തന്നെ ആണ്…. ഓർത്തോ…. ” – അനു

” ഡയലോഗ് ഒക്കെ കൊള്ളാം മോളെ….. ഇൗ വീര്യം മുന്നോട്ടും ഉണ്ടായാൽ മതി ” – നന്ദന

” വീര്യത്തിന് ഉള്ളത് ഒരു 8 മാസം മുമ്പ് തന്നെ തന്നിരുന്നു….. അതാണ് ഇപ്പോ എന്റെ വയറ്റിൽ ഉള്ളത്….. അത് കൊണ്ട് ഇതിലും വലിയ ഒരു ധൈര്യവും ആത്മവിശ്വാസവും ഒരു പെണ്ണിനും ഉണ്ടാവാൻ ഇല്ല….. 😏 “. – അനു

” കിഷോർ മതി ഇങ്ങ് പോര്….. അവളുടെ ഇൗ അഹങ്കാരം കുറച്ച് നേരം കൂടി അല്ലേ ഉള്ളൂ….. അവള് നന്നായി അഹങ്കരിച്ചോട്ടെ….. 😎” – നന്ദന

എന്നും പറഞ്ഞു എന്നെ നോക്കി പുച്ഛിച്ച് അവർ 2 പേരും പുറത്തേക് പോയി…..

” മോളെ…. സ്നേഹം കൊണ്ട് പറയുക ആണ്…. ഇവരോട് ഒന്നും മുട്ടി നിൽക്കണ്ട മോളെ…. അവർ പറയുന്നത് കേൾക്കുന്നത് ആണ് നല്ലത്….. “. – ഒരു ഗുണ്ട

” താങ്ക്സ് ചേട്ടാ…. 😊 ” – അനു

പിന്നെ ഞാൻ കൊറേ നേരം ആ ഗുണ്ട ചേട്ടൻ മാരോട് സംസാരിച്ചു….. ഒരു കാര്യം മനസ്സിലായി…. ഇവർക്ക് എന്നെ വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല….. സാഹചര്യം കൊണ്ട് ഇൗ പണിക് വന്നവർ ആണ്🙂

പെട്ടെന്ന് ആണ് ഞങ്ങൾ ഉള്ള മുറിയുടെ വാതിലുകൾ വീണ്ടും തുറന്നത്….. പക്ഷേ ഇൗ പ്രാവശ്യം അകത്തേക്ക് വന്ന ആളെ കണ്ട് എന്നിൽ ആശ്വാസമാണ് ഉണ്ടായത്…..

____________________

( രാഗ് )

” കുറച്ച് കൂടി സ്പീഡിൽ പോ ശ്രീ…. ” – രാഗ്

” എന്റെ രാഗ് നീ ടെൻഷൻ ആവണ്ട….. അവൾക്ക് ഒന്നും ഉണ്ടാവില്ല….. ” – മിഥുൻ

” എന്നാലും വേഗം പോ….. എന്റെ അനു പേടിച്ച് പോവും…. തളർന്ന് പോവും അവള്…. ” – രാഗ്

” എന്നാലും അവന് എങ്ങനെ തോന്നി രാഗ് നമ്മുടെ അനു വിന പ്രണയിക്കാൻ….. ” – ശ്രീ

” കൂടെ നിന്ന് ചതികുക ആയിരുന്നു അവൻ😠😠😠 ” – രാഗ്

” രാഗ് കൂൾ ഡൗൺ…. നമ്മൾ ഉടനെ എത്തും അവരുടെ അടുത്ത്….. ” – മിഥുൻ

________________

( അനു )

വാതിൽ തുറന്നു വന്ന ആളെ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി😊

അഖിൽ ഏട്ടൻ….😊

” അയ്യോ ഇതെന്ത് പറ്റി…. ” – അഖിൽ

” ഏട്ടാ…. ആ നന്ദനയും കിഷോർ ഉം കൂടി ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്…. അവരുടെ പ്ലാൻ ആയിരുന്നു….. എല്ലാം…. ” – അനു

ഉടനെ അഖിൽ ഏട്ടൻ ഗുണ്ടകളുടെ നേരെ തിരിഞ്ഞു…..

” നിങ്ങള് ആരാ… എന്തിനാ ഇവളെ ഇവിടെ കൊണ്ടുവന്നത്….. ഇവളെ വേഗം അഴിച്ച് വിട്ടേ…… ” – അഖിൽ

ഇതൊക്കെ കേട്ട് ഗുണ്ടകൾ 2 ഉം വായും പൊളിച്ച് നിൽപ്പുണ്ട്…. ഏട്ടൻ ആളു പൊളി ആണ്….. 🤩

അപ്പോ തന്നെ നന്ദനയും കിഷോറും അങ്ങോട്ട് കയറി വന്നു……

” നിന്നോട് ഒക്കെ എത്ര പ്രാവശ്യം പറഞ്ഞത് ആണ് ആ രാഗ് ഇവരുടെ ജീവിതത്തിൽ ഇടപെടരുത് എന്ന്…. എന്നിട്ടും എന്തിനാ നിങ്ങള് ഇവളെ പിടിച്ച് കൊണ്ടുവന്നത്….. ” – അഖിൽ.

ഇതൊക്കെ കേട്ടിട്ട് മറ്റവർ ഒരു പുചചിരി ചിരിക്കുന്നു🙄

ഗുണ്ടകൾ എന്റെ കെട്ടുകൾ ഒക്കെ അഴിച്ച് മാറ്റി…..

” അല്ല ഒരു മിനുട്ട്…. രാഗ് എന്തേ വന്നില്ലേ….. ” – അഖിൽ

” ഇല്ല ” – നന്ദന

“സാധാരണ ഇങ്ങനെ ഉള്ള സംഭവങ്ങളിൽ തന്റെ പെണ്ണിനെ രക്ഷിക്കാൻ ആയി നായകൻ അല്ലേ വേണ്ടത്….. പക്ഷേ ഇപ്പോ ഞാൻ ആണ് അദ്യം എത്തിയത്….. ” – അഖിൽ

എനിക് എന്തൊക്കെയോ പോലെ തോന്നി തുടങ്ങി….. അഖിൽ ഏട്ടൻ പരസ്പര ബന്ധം ഇല്ലാത്ത എന്തൊക്കെയോ പറയുന്നു🙄

” അപ്പോ ഞാൻ ആണോ ഇൗ കഥയിലെ നായകൻ ???? ” – അഖിൽ

” അല്ല ” – കിഷോർ

” അപ്പോ പിന്നെ എന്റെ റോൾ എന്താ🤔 അത് തന്നെ…. മനസിലായില്ലേ അനു…. ” – അഖിൽ

എന്നും ചോദിച്ച് എനിക് നേരെ വന്നു…..

ഞാൻ ചെറുതായി ഒന്ന് പേടിച്ചു🙄 അത് കൊണ്ട് തല കൊണ്ട് ഇല്ല എന്ന രീതിയിൽ കാണിച്ചു……

” ഞാൻ ആണ് മോളെ ഇതിലെ വില്ലൻ നിന്റെ രാഗ് ഏട്ടന്റെ കാലൻ….. ഇതിലെ നായകൻ ആവാൻ എന്നെ നിങ്ങള് അനുവദിച്ചില്ല…. അപ്പോ ഞാനായി എനിക് നൽകിയ വേഷം ആണ് ഇത്….. വില്ലൻ 😈 ” – അഖിൽ

ഉടനെ പുറകിൽ നിന്നും കൈ അടികൾ ഉയർന്നു….. നോക്കിയപ്പോൾ കിഷോർ ആണ്…..

” എന്താ അഭിനയം….. ഇവൻ ആണ് യഥാർത്ഥ നടൻ…. ഇത്രയും നാളും ഇതിൽ ഉണ്ടായിട്ട് പോലും ഇത് വരെ ആരും ഒരു വില്ലൻ പരിവേഷം നൽകാത്ത ഒരാള്….. 😈 ” – കിഷോർ

” അതേ അതേ…. You are right കിഷോർ….. എന്റെ അനുകൊച്ച് പോലും ഇൗ ട്വിസ്റ്റ് ഇല് ശേരിക്ക്‌ ഒന്നു ഭയന്നിട്ട്‌ ഉണ്ട്…. ” – അഖിൽ

ഞാൻ ഇൗ നടക്കുന്നത് ഒക്കെ ഒരു സ്വപ്നം ആയിരിക്കണ മേ എന്ന് ആഗ്രഹിച്ച് പോയി🙄

എനിക് എന്ത് കൊണ്ടോ ഭയങ്കരം ആയും സങ്കടം വന്നു തുടങ്ങി….. കണ്ണുകൾ നിറയുവൻ തുടങ്ങി….. പക്ഷേ പാടില്ല…. ഞാൻ തളർന്നാൽ അത് ഇവർക്ക് ഒന്നുകൂടി ധൈര്യം നൽകും…… ഞാൻ ഭയപെടില്ല….. എന്റെ ഏട്ടൻ വരും….. 🙂

” ഇത്രയും നേരം പുലി കുട്ടി ആയിരുന്നവൾ പെട്ടെന്ന് പൂച്ച കുട്ടി ആയല്ലോ….. ” – നന്ദന

” അതേ അതേ…. ഇത്രയും നേരം കടിച്ച് കീറുക ആയിരുന്നു….. ഇത്രയും കണ്ടപ്പോൾ തന്നെ തളർന്നോ…. അപ്പോ ഇനി ബാകി എങ്ങനെ കേൾക്കും…..😏😏 ” – കിഷോർ

” അയ്യോ അയ്യോ….. നമ്മുടെ കൂട്ടത്തിലെ ഒരാള് വന്നില്ലല്ലോ….. ഇങ്ങ് കേറി പോര്…. ” – അഖിൽ

എന്റെ കണ്ണുകൾ ഉടനെ വാതിലിന്റെ അങ്ങോട്ട് നീങ്ങി…. നോക്കിയപ്പോൾ അഖില…. അഖിൽ ഏട്ടന്റെ പെങ്ങൾ…..

” എല്ലാവരും ട്വിസ്റ്റ് ഇല് ഒന്നു നെട്ടിനിൽകുക ആവും….. ഇതിന്റെ ആ പ്രസരിപ്പ് നഷ്ടപ്പെടാതെ തന്നെ നമുക്ക് രജിസ്ട്രാറെ ഇങ്ങോട്ട് വിളിച്ചാലോ….. ” – അഖില

” പക്ഷേ അതിന് ഇവൾ ഡിവോഴ്‌സ് ആവണ്ടെ…. ” – നന്ദന

” അപ്പോ അദ്യം നമ്മൾക്ക് ഡിവോഴ്സ് പേപ്പർ തന്നെ സൈൻ ചെയ്യിക്കാം…. ” – അഖിൽ

എന്നും പറഞ്ഞു ഒരു പേപ്പർ എനിക് നേരെ നീട്ടി…..

” ഇത് വേഗം സൈൻ ചെയ്ത് ഇങ്ങ് തന്നെ….. ” – അഖിൽ

” ഇല്ല….. ” – അനു

” ഒകെ വേണ്ട….. ഇൗ കുഞ്ഞിനെ വേണമെങ്കിൽ മതി…. എനിക് ഇതിനെ വേണം എന്നൊന്നും ഇല്ല….. ” – അഖിൽ

ഞാൻ ഉടനെ പേപ്പർ വാങ്ങി എന്നിട്ട് കീറി കളഞ്ഞു…..

അപ്പോ തന്നെ കരണത്ത് അഖിൽ ഏട്ടന്റെ കൈകൾ പതിച്ചു……

ആ ഒരു ഒറ്റ അടിയിൽ തന്നെ എന്റെ ചുണ്ടുകൾ പൊട്ടി ചോര വന്നു…..

അഖിൽ ഏട്ടന്റെ ദേഷ്യ മുഖഭാവം പെട്ടെന്ന് ആണ് സഹതാപം ആയി മാറിയത്…..

” എന്തിനാണ് മോളെ….. എന്നോട് ഇങ്ങനെ…. എനിക് നിന്നെ വേദനിപ്പിക്കാൻ ഇഷ്ടം അല്ല….. എന്തിനാ പിന്നെയും…..” എന്നിട്ട് മുട്ട് കുത്തി നിന്ന് എന്റെ കൈകളിൽ പിടിച്ചു…..
” നീ ഇല്ലാതെ എനിക് പറ്റില്ല അനു….. അത്ര മാത്രം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു അനു…. ” – അഖിൽ

” അഖിൽ രജിസ്ട്രാർ എത്തിട്ടുണ്ട്….. വരാൻ പറയട്ടെ….. ” – അഖില

” ഒകെ വരാൻ പറയൂ….. ” – അഖിൽ

എന്നിട്ട് എനിക് നേരെ തിരിഞ്ഞു…..

” മര്യദിക് അയാൾ പറയുന്നിടത്ത് ഒപ്പ്‌ ഇടണം….. നിന്നെ വേദനിപ്പിക്കാൻ എനിക് തീരെ താല്പര്യം ഇല്ല…. പക്ഷേ പറയുന്നത് കേട്ടില്ല എങ്കിൽ നീ ഒരുപാട് വേദനിക്കും……. ” – അഖിൽ

പെട്ടെന്ന് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്…..

” ആ രജിസ്ട്രാർ ആവും പോയി തുറന്ന് കൊടുക്ക്…. ” – നന്ദന

കിഷോർ ഉടനെ പോയി വാതിൽ തുറന്നതും അവൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു…….

____________________

( രാഗ് )

ആരാണ് ആളു എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ട് ശേരിയല്ലെ…..

അങ്ങനെ ഞങ്ങൾ അഖിലിന്റെ ഫോൺ ട്രേസ് ചെയ്ത് പോയികൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടെന്ന് അത് സ്വിച്ച് ഓഫ് ആയി ലോക്കേഷൻ നഷ്ടപ്പെട്ടത്…….
ഇനി എന്ത് ചെയും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല…….

” എടാ നീ അനുവിന്റെ കഴുത്തിൽ ഒരു പെണ്ടെന്റ് ഇട്ടിട്ടില്ലെ….. അതിൽ നിന്ന് കിട്ടുമോ എന്തെങ്കിലും….. ” – ശ്രീ

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്……

ഞാൻ ഉടനെ എന്റെ ഫോൺ എടുത്ത് ജിപിഎസ് ട്രാക്ക് ചെയ്തു…..

” ഇതെന്താ….. ” – മിഥുൻ

” അതായത് ഇൗ കിഷോർ എന്നവൻ അവളെ ഉപദ്രവികുമോ എന്നൊരു പേടി എനിക് ഉണ്ടായിരുന്നു…. അത് കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ ക്യാം ഉള്ള ഒരു ലോക്കറ്റ് ഉം ജിപിഎസ് ഘടിപ്പിച്ച ഒരു മോതിരവും കൊടുത്തിരുന്നു…..

” അത് അവള് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുണ്ടോ…. ” – മിഥുൻ

” അവള് അത് കൈയിൽ നിന്ന് അഴികാറില്ല….. അവൾക്ക് അറിയില്ല അതിൽ ജിപിഎസ് ഉണ്ടെന്ന്…. ” – രാഗ്

” അത് നന്നായി….. ” – മിഥുൻ

ഫോൺ എടുത്ത് അത് ട്രാക്ക് ചെയ്ത് നോക്കിയപ്പോൾ അവള് ഉള്ള സ്ഥലം മനസിലായി…. ഞങ്ങൾ ഉടനെ അങ്ങോട്ട് പോയി…..

ഒരു പഴയ ബംഗ്ലാവ് പോലെ… അവിടെ അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് കൂടി പുറത്ത് നിന്ന് അറിയില്ല…..

ഞങ്ങൾ അങ്ങോട്ട് ചെന്നപ്പോൾ 2 ഗുണ്ടകൾ ഉണ്ടായിരുന്നു പുറത്ത്… അവരെ ഒക്കെ ശബ്ദം ഉണ്ടാകാതെ അടിച്ച് താഴെ ഇട്ടു…. നോക്കിയപ്പോൾ ഒരു വാതിൽ അടഞ്ഞു കിടപ്പുണ്ട്…. അതിൽ നിന്നും എന്തൊക്കെയോ സംസാരവും കേൾക്കാം…..

ഞങ്ങൾ പതിയെ വാതിലിൽ മുട്ടിയപ്പോൾ ആരോ വാതിൽ തുറന്നു നോക്കിയപ്പോൾ കിഷോർ….. ഉടനെ തന്നെ അവന്റെ നെഞ്ചും കൂടും നോക്കി ഒരു ഒറ്റ ചവിട്ട് …..അവൻ തെറിച്ച് വീണു……

അകത്തേക്ക് കയറിയപ്പോൾ അനുവിന്റെ അവസ്ഥ കണ്ട് ശെരിക്കും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…… ചുണ്ട് ഒക്കെ പൊട്ടി ചോര വരുന്നുണ്ട്…. കരഞ്ഞു കണ്ണുകൾ കുഴഞ്ഞു ഇരിക്കുന്നു….. നല്ല ക്ഷീണവും ഉണ്ട്……

അപ്പോഴാണ് സൈഡിൽ നിന്നും ഒരു കൈ അടി കേട്ടത്…..

നോക്കിയപ്പോൾ അവൻ…. അഖിൽ😠

” വരണം mr രാഗ് നായകൻ ഇല്ലെങ്കിൽ എന്ത് രസം അല്ലേ….. നിന്റെ വരവ് ഞാൻ പ്രതീക്ഷിച്ചത് ആണ്…. പക്ഷേ അത് ഇത്തിരി നേരത്തെ ആയി പോയോ എന്നൊരു സംശയം…. എനിക്കറിയാം രാഗ് നീ ബുദ്ധിമാൻ ആണെന്ന്….. എന്തായാലും നായകൻ വന്ന സ്ഥിതിക്ക് അവരെ കൂടി ഇങ്ങ് വിളിക്കാം….. ” – അഖിൽ

അപ്പോ തന്നെ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഒരു 10 പേരോളം അവിടേക്ക് വന്നു……

________________

( അനു )

കിഷോർ നിലത്തേക്ക് തെറിച്ച് വീണു അതിനു പുറകെ വന്ന ആളുകളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു😃

ശ്രീ ഏട്ടനും രാഗ് ഏട്ടനും……

പക്ഷേ അപ്പോഴാണ് കൊറേ ഗുണ്ടകൾ അവിടെ നിരന്നത്…..

( എനിക് സ്റ്റണ്ട് അങ്ങനെ വലുതായി എഴുതാൻ അറിയില്ല….. അതോണ്ട് അവിടെ അധികം പ്രതീക്ഷിക്കണ്ട😁 )

പിന്നെ അവിടെ അടി ഇടി ഒക്കെ ആയിരുന്നു…. ശ്രീ ഏട്ടൻ ഒരു കരാട്ട ബ്ളാക് ബെൽറ്റും രാഗ് ഏട്ടൻ ഒരു ബോക്‌സർ ഉം ആണ്….. കൂടെ ഉള്ള ചേട്ടനും നല്ല ഇടി ഇടികുന്നുണ്ട്……

കിഷോർ പിന്നെ അദ്യം കൊണ്ട ചവിട്ടിൽ നിന്നും ഇപ്പോഴും എഴുന്നേറ്റില്ല…..

ഗുണ്ടകളെ എല്ലാം അവർ അടിച്ച് നിലത്ത് ഇട്ടു
അവസാനം അടി നടക്കുന്ന സ്ഥലത്ത് ഞങ്ങൾ മാത്രം ആയി….

പെട്ടെന്ന് നോക്കിയപ്പോൾ നന്ദന യും അഖിലയും പോകാൻ പോകുന്നു …. അപ്പോ തന്നെ ശ്രീ ഏട്ടൻ അവർക്ക് ഒരു തടസം ആയി നിന്നു…..

പിന്നെ നടന്നത് ഒരു പൂര അടി ആയിരുന്നു…. അഖിൽ ഏട്ടൻ ശെരിക്കും അവശൻ ആയി…..

” ഇപ്പോ എങ്ങനെ യുണ്ട് അഖിൽ…. ഇൗ കഥയിൽ ഒരു നായകൻ ഉള്ളൂ…. അത് ഇൗ രാഗ് ആണ്…. ഒരു വില്ലനും നായകൻ ആവാൻ നോക്കണ്ട….. ” – രാഗ്

ഉടനെ തന്നെ ശ്രീ ഏട്ടൻ അഖിലിന്റെ കരണത്ത് ഒന്നു കൂടി കൊടുത്തു……

” കൂടെ കൊണ്ട് നടന്നത് അല്ലേട ……… മോനെ എന്നിട്ടും നീ എന്റെ പെങ്ങളുടെ ജീവിതത്തിൽ തന്നെ കയറി കളിച്ച്😠😠😠 പറയട ………. മോനെ എന്തൊക്കെ ആണ് ഡാ നീ ചെയ്തത്😠😠😠 ” – ശ്രീ

” അത്…. ” – അഖിൽ

” നീ ആയിട്ട് പറഞ്ഞാല് നിനക്ക് കൊള്ളാം…. അതല്ലെങ്കിൽ ഇനി ഒന്നിനും കൊള്ളാത്ത ഒരാളെ പോലെയേ നീ ഇവിടെ നിന്നും തിരിച്ച് പോവു ” – രാഗ്

” വേണ്ട ഞാൻ പറയാം…… ” – അഖിൽ

” എന്ന തുടങ്ങിക്കോളൂ….. ” – ശ്രീ

” ഇവന്റെ സുഹൃത്ത് ആയി നിന്റെ വീട്ടിലേക്ക് ആദ്യമേ വന്നപ്പോൾ മുതൽ ഇവളെ എനിക് ഭയങ്കര കാര്യം ആയിരുന്നു…. എന്തോ ഒരു വല്ലാത്ത അറ്റാച്ച്മെന്റ്…. പക്ഷേ അത് എന്താണെന്ന് അറിയില്ലായിരുന്നു…. ഇവൾ ആണെങ്കിൽ എന്നോട് ഒന്നു മിണ്ടുന്ന് കൂടി ഇല്ലായിരുന്നു…. അങ്ങനെ ആണ് ഞാൻ ഇവളോട് എന്നെ ശ്രീയെ പോലെ ഒരു അങ്ങള ആയി കാണാൻ പറഞ്ഞത്….. അന്ന് മുതൽ അവള് എന്നോട് ഭയങ്കര കൂട്ട് ആയി…. ശ്രീയോട് എന്ന പോലെ തന്നെ അവളുടെ എല്ലാ കാര്യങ്ങളും എന്നോടും പറയാൻ തുടങ്ങി….. അതൊക്കെ എനിക് ഭയങ്കര സന്തോഷം ആയിരുന്നു…. അപ്പോ ഞാൻ കരുതി ഇവൾ എനിക് എന്റെ പെങ്ങൾ ആണെന്ന്….. അങ്ങനെയാണ് നമ്മൾ ഒന്നിച്ച് പിജി ക്ക് ചേരുന്നത്…. അപ്പോഴാണ് ആ മേഘ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു വരുന്നത്…. അതും ഞാൻ അദ്യം പറഞ്ഞത് ഇവളുടെ അടുത്ത് ആയിരുന്നു…. ഇവൾ എന്നെ സപ്പോർട്ട് ചെയ്തപ്പോൾ ഞാൻ അവളോട് ഒകെ പറഞ്ഞു…. പക്ഷേ അവളോട് ഒപ്പം സ്പെന്റ് ചെയ്യുന്ന ഓരോ സമയവും എനിക് ഒരു തരം വീർപ്പുമുട്ടൽ ആയിരുന്നു…. പക്ഷേ ഇവൾ ഒപ്പം ഉണ്ടെങ്കിൽ എനിക് എന്തോ സ്വർഗം കിട്ടുന്ന പോലത്തെ സന്തോഷം ആയിരുന്നു…. അങ്ങനെ ഞാൻ പതിയെ മനസ്സിലാക്കി ഇവൾ എനിക് പെങ്ങൾ അല്ല മറിച്ച് എന്റെ പെണ്ണ് ആണെന്ന്…… ” – അഖിൽ

” ഡാ…. 😠😠😠 അവള് എന്റെ പെണ്ണ് ആണ് എന്റെ മാത്രം പെണ്ണ്😠😠😠😠 ” – രാഗ്

” രാഗ് നീ അടങ്ങി ഇരിക്ക്…. അവൻ ബാകി പറയട്ടെ….. ഒരുപാട് ഉണ്ട് അവന് പറയാൻ…. ശെരി അല്ലേ അഖിൽ ” – മിഥുൻ

” മ്മ്……. ഇത്രയൊക്കെ മനസിലായി എങ്കിലും ഇതൊന്നും അവളോട് നേരിട്ട് പറയാൻ ഉള്ള ധൈര്യം എനിക് ഉണ്ടായിരുന്നില്ല….. പേടി ആയിരുന്നു…. ഇവൾ എന്നിൽ നിന്നും അകന്നു പോകുമോ എന്ന പേടി….. അത്കൊണ്ട് ഞാൻ തകർത്ത് അഭിനയിച്ചു ഇവളുടെ ആങ്ങള എന്ന വേഷം….. ഇവളുടെ ജീവിതത്തിൽ ഒരു പ്രണയമോ ഒന്നും ഉണ്ടായിരുന്നില്ല….. അതിനു ഞാൻ അനുവദിച്ചില്ല…. അങ്ങനെയാണ് പെട്ടെന്ന് ഒരു ദിവസം നീ വന്നത്….. ” – അഖിൽ

എന്നും പറഞ്ഞു അഖിൽ രാഗ് ഏട്ടന്റെ നേരെ വിരൽ ചൂണ്ടി……

” നീയാണ്….. നീയാണ്…. ഇവളെ …. എന്റെ അനുവിനേ…. എന്നിൽ നിന്നും അകറ്റിയത്…..നീയും ഇവളും കൂടി ഉള്ള പെരുമാറ്റം ഒക്കെ എന്നെ ദേഷ്യം പിടിപ്പിച്ചു….. അങ്ങനെയാണ് അന്ന് ഇവളുടെ പിറന്നാള് ദിനം ഇവൾ നിന്നെ കെട്ടിപിടിച്ചത്‌ അതോടെ അഞ്ജന നിന്നിൽ നിന്നും പോകുവാണെന് എനിക് മനസിലായി…. ആ നേരം നിന്നിൽ ആവോളം വിഷം ഞാൻ കുത്തി വെച്ചു….. അതോടെ നിനക്ക് ഇവലോട് പക ആയി….. എനിക് സമാധാനം ആയി…. നീ വീണ്ടും തിരിച്ച് പോയി….. പിന്നീട് ഒരു കൊല്ലം നന്നായി പോയി….. അവളെ ഇനി ആരും അങ്ങനെ ഉണ്ടാവില്ല എന്നൊരു സമാധാനത്തിൽ ആണ് ഞാൻ ഒരു ക്രാഷ് കോഴ്സിന് ആയി മുംബൈയിലേക്ക് പോയത്….. പക്ഷേ വീണ്ടും എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിയുക ആയിരുന്നു….. പ്രതികാരം വീട്ടാൻ ആയി നീ ഇവളെ വിവാഹം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയില്ല….. പെണ്ണുകാണലും വിവാഹവും ഒക്കെ പെട്ടെന്ന് ആയിരുന്നത് കൊണ്ട് എനിക് ഒന്നും ചെയ്യാൻ സാധിച്ചില്ല…… ഒരുപാട് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു….. ഇവൾ എന്റെ അല്ല എന്ന്…. പക്ഷേ അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇവൾ ആയിരുന്നു എന്റെ ജീവൻ എന്ന്….. ആ ജീവൻ പോയതോടെ എന്നിലേക്ക് പല ദുശീലങ്ങൾ കടന്നു വന്നു…. മദ്യവും മയക്കുമരുന്നും ഒക്കെ…. എന്റെ അവസ്ഥ കണ്ട് ആണ് അഖില എന്നോട് ഒരിക്കൽ ഇതിനെ കുറിച്ച് ചോദിച്ചു…. പക്ഷേ അന്ന് ഞാൻ ശെരിക്കും ഒരു അഡിക്ട് ആയി മാറിയിരുന്നു…. എപ്പോഴോ എനിക് എന്റെ മനസ്സ് കൈ വിട്ട് പോയി…. അഖില ക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അത് കൊണ്ട് എന്നെ ഇൗ അവസ്ഥയിൽ ആകിയവരെ നശിപ്പിക്കണം എന്ന് ഞങ്ങൾ 2 പേരും കൂടി തീരുമാനിച്ചു….. എന്റെ പക മുഴുവൻ നിന്നോട് ആയിരുന്നു രാഗ്….. അത്പോലെ നീ ഇല്ലാതെ ആയാൽ എനിക് അവളെ കിട്ടുമെന്ന് ഒരു ഉറപ്പ് ഉണ്ടായിരുന്നു….. അങ്ങനെയാണ് കല്യാണം കഴിഞ്ഞ് 5 ദിവസം ആകുന്നതിന് മുമ്പേ നിന്റെ കാർ ആക്സിഡന്റ് ആയത്….. എന്റെ ആൾകാർ ആയിരുന്നു അത്…. നീ 7 ദിവസം ബോധം ഇല്ലാതെ കിടന്നു….. നീ ചത്ത് എന്ന് തന്നെ വിശ്വസിച്ച് നിന്നപ്പോൾ ആണ് നീ കണ്ണ് തുറന്നത്😠 അതോടെ വീണ്ടും എനിക് പക കൂടി….. അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം അനു എന്നെ കാണാൻ വന്നത്…. ഞാൻ ഏറ്റം സന്തോഷിച്ച ആ ദിനം….. ” – അഖിൽ

എന്റെ മനസ്സിൽ ആ ദിനം മിന്നിമറഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു….. സ്വന്തം ഏട്ടനെ പോലെ ഇവനെ കണ്ട് വിശ്വസിച്ച് എന്റെ മനസിലെ ഭാരം ഇറക്കി വെച്ച ആ ദിനം….. രാഗ് ഏട്ടൻ എന്നോട് ആവശ്യം കഴിഞ്ഞാൽ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോ അത് ഞാൻ തെറ്റിദ്ധരിച്ചു…. ഇവനോട് അതിനെ കുറിച്ച് പറഞ്ഞ ആ ദിനം…… 🙂🙂🙂

” ശ്രീക്ക് അനു എന്ന് വെച്ചാൽ ജീവൻ ആണ്…. അത്കൊണ്ട് ഇവൾ ഇത് ശ്രീയോട് പറഞാൽ അതോടെ ഇൗ ബന്ധം അവസാനിക്കും എന്ന് കരുതി ഞാൻ. അത്കൊണ്ട് ഇവളെ കൊണ്ട് ഞാൻ ഇത് ശ്രീയുടെ ചെവികളിൽ എത്തിച്ചു …..

പക്ഷേ അവിടെയും എന്റെ പ്രതീക്ഷകൾ കീഴ്‌മേൽ മറിഞ്ഞു….. നീ ആ രാഗിനെ സപ്പോർട്ട് ചെയ്തു…. ആ പ്രതീക്ഷയും അവതാളത്തിൽ ആയപ്പോൾ ആണ് ഞാൻ സംശയം എന്നൊരു അടവ് പുറത്ത് എടുത്തത്….. അതിനു വേണ്ടി ആയിരുന്നു…. ഞങ്ങൾ ഒന്നിച്ച് ഉള്ള ഫോട്ടോ എല്ലാം ഇവന്റെ ഫോണിലേക്ക് അയച്ചത്…. അതിനു അടുത്ത ദിവസം ഞങ്ങളെ ഒന്നിച്ച് ആ ലൈബ്രറിയിൽ നിന്ന് പിടിക്കുമ്പോൾ ഇവൻ പിന്മാറും കരുതി പക്ഷേ അവിടെയും എനിക് തെറ്റി….. എല്ലാവരും ഇവളെ കുറ്റം പറഞ്ഞപ്പോഴും ഇവൻ ഇവളെ സംരക്ഷിച്ചു….😠 ” – അഖിൽ

ഞാൻ ഇതൊക്കെ കേട്ട് തറഞ്ഞ ഒരു അവസ്ഥയിൽ ആയിരുന്നു….. അപ്പോ അതെല്ലാം ഇവന്റെ പ്ലാൻ ആയിരുന്നു അല്ലേ🙄

_____________

( രാഗ് )

അനുവിന്റെ മുഖം ഒക്കെ കാണണം വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവള്…..
അന്ന് ഇവരെ ഒന്നിച്ച് പിടിച്ചപ്പോൾ എനിക് ഒരു ചെറിയ സംശയം ഉണ്ടായത് ആണ് ഇവനെ….. പക്ഷേ അനു പറയുന്ന കേട്ടപ്പോൾ എന്തോ ഇവനെ ഞാനും വിശ്വസിച്ചു🙂

” അതും കഴിഞ്ഞപ്പോൾ ആണ് നിങ്ങള് നന്ദനയെ പുറത്ത് ആകിയത്‌…. അതോടെ അവളും ഞങ്ങൾക്ക് ഒപ്പം കൂടി…. നന്ദനയിലൂടെ ഞങ്ങൾ കിഷോർ ആയി ബന്ധം ഉണ്ടാകി…. അങ്ങനെ ഞങ്ങൾ വളർന്നു…. 2 ഇല് നിന്നും 4 പേരിലേക്ക്….. ഞങ്ങൾക്ക് ആവശ്യം ഒന്നു മാത്രം നിങ്ങള് ഒന്നിച്ച് ജീവികരുത് എന്റെ ആവശ്യം നീ മാത്രം അനു….. നിങ്ങളെ പിരിക്കാൻ ആണ് ഞങ്ങൾ വീണ്ടും ഒരു ആക്സിഡന്റ് പ്ലാൻ ചെയ്തത്….. വെൽ പ്ലാൻഡ് ആയിരുന്നു എല്ലാം…. കോളജിൽ നിന്ന് ഇറങ്ങിയ നിന്നെക്കുറിച്ച് കിഷോറും ഓഫീസിൽ നിന്ന് അഖിലയും പറഞ്ഞു പക്ഷേ അവിടെയും നിന്റെ പപ്പ എല്ലാം ഇല്ലാതെ ആകി….. 😠 പിന്നീട് ഞങ്ങൾ കാത്ത് ഇരുന്നു ഒരു അവസരത്തിന് ആയി…. അങ്ങനെ ഞങ്ങൾക്ക് ഉള്ള അവസരം കടന്നു വന്നു…. ഇന്ന് ഇൗ ദിനം… ” – അഖിൽ

പറഞ്ഞു കഴിഞ്ഞതും അഖിലിന്റെ കരണം പുകയുന്ന ശബ്ദമാണ് കേട്ടത്…. നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ വയറും താങ്ങി അനു❤️🔥

” ഇത്രയെങ്കിലും ചെയ്തില്ല എങ്കിൽ ഞാൻ ഒരു ഭാര്യ എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല😠😠 നിന്നെ ഞാൻ സ്നേഹിച്ചത് എന്റെ ആങ്ങള ആയിട്ട് ആയിരുന്നു…. അതിൽ എന്റെ ശ്രീയെട്ടൻ ഒപ്പം തന്നെ നിന്നെ ഞാൻ കണ്ടൂ…. പക്ഷേ നീ…. ശേ😒…. നാണം തോന്നുവാ…. എനിക് എന്നോട് തന്നെ പുച്ഛം തോന്നുവാ….. ഇത് പോലെ ഒരു പന്നിയെ ആണല്ലോ ഞാൻ എന്റെ സ്വന്തം ഏട്ടൻ ആയി കണ്ടത്….. നീയൊക്കെ അപമാനം ആണ് ….. രക്ത ബന്ധം ഇല്ലാതെ കൂടി മറ്റൊരു പെണ്ണിനെ സ്വന്തം പെങ്ങൾ ആയി കാണുന്ന എല്ലാ നല്ല അങ്ങളമാർക്കും😠 ” – അനു

അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു…..

ഞാൻ ഉടനെ അവളെ പിടിച്ച് മാറ്റി…. അപ്പോഴാണ് പെട്ടെന്ന് ശ്രീയുടെ ശബ്ദം കേട്ടത്……

” അനു…… മാറി നിലക്ക്😰😰 ” – ശ്രീ

ഞാൻ ഉടനെ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു…… അതേ സമയം തന്നെ ആണ് പുറകിലൂടെ നന്ദന അവളെ കുത്താൻ ആയി വന്നത്…. പെട്ടെന്ന് ബാലൻസ് കിട്ടിയില്ല നേരെ കത്തി കുത്തി ഇറങ്ങിയത് അഖിലിന്റെ നെഞ്ചില് ആണ്……

” അഖിൽ…..😰 ” – അഖില

ഉടനെ അഖില അവന്റെ അടുത്ത് വന്നു ഇരുന്നു എന്നിട്ട് അവനെ കുലുക്കി വിളിക്കാൻ തുടങ്ങി……

” അഖിൽ എഴുന്നേക് പ്ലീസ്….. എനിക് വേറേ ആരും ഇല്ല അഖിൽ…. എഴുന്നേക്😫😫😫 ” – അഖില

എന്നിട്ട് അവള് നേരെ അനുവിന്റെ അടുത്തേയ്ക്ക് വന്നു…..

” അനു പ്ലീസ് അഖിൽ അവൻ നീ വിളിച്ചാൽ എഴുന്നേൽക്കും….. പ്ലീസ് അനു ഞാൻ കാൽ പിടിക്കാം….. ” – അഖില

അവളുടെ മനസ്സിന്റെ താളം തെറ്റുന്നത് ഞങ്ങൾ അറിയുക ആയിരുന്നു……

കിഷോറിന്റെ കാര്യം കഷ്ടം ആണ്…. അവൻ ഇത്രയും നേരം ആയിട്ടും എഴുന്നേറ്റില്ല….. എന്റെ ഒരു അടിയിൽ തന്നെ അവൻ തെറിച്ച് വീണിരുന്നു…. ആ വീഴ്ചയിൽ തല ശക്തി ആയി ഇടിച്ചിരുന്ന്…. അതാവാം കാരണം…..

പെട്ടെന്ന് ആണ് അനു എന്റെ കൈകളിലേക്ക് തളർന്ന് വീണത്……

അനു😰

” എടാ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം….. ഒപ്പം ഇവരെയും…… ” – മിഥുൻ

” ശ്രീ നീ ഇവരെ ഹോസ്പിറ്റലിലേക്ക് എത്തിക്ക്‌…… ഞാൻ ഇവളെ കൊണ്ടുപോവാം….. ” – രാഗ്

” പിന്നെ….. നന്ദന u r under arrest. I am ACP മിഥുൻ ഐപിഎസ് “. – മിഥുൻ

ഞാൻ ഉടനെ അനുവിനെ യും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു……

അവളെ ഉടനെ അത്യാഹിത വിഭാഗത്തിൽ കയറ്റി….

ഹൃദയമിടിപ്പ് ഉയരുന്നു🙄🙄🙄

ഡോക്ടർ പെട്ടെന്ന് പുറത്തേക് വന്നു…..

” ഡോക്ടർ അനുവിന്….. ” – രാഗ്

” ആളുടെ ബോഡി വീക്ക് ആണ്…. അതാ…. കുഴപ്പം ഒന്നുമില്ല ഡ്രിപ്പ് കേറ്റി യിട്ട് പൊക്കൊ….. ” – ഡോക്ടർ

ഇപ്പോഴാണ് ശ്വാസം നേരെ വീണത്…..

______________

1 മാസം ശേഷം…….

( അനു )

അന്നത്തെ സംഭവത്തിന് ശേഷം ജീവിതം മുഴുവൻ ഹാപ്പി ആയി….

എന്റെ ഡേറ്റ് 2 3 ദിവസം കഴിഞ്ഞ് ആണ്…. നല്ല തളർച്ച ഉണ്ട് ….

പപ്പ എഴുന്നേറ്റ് നടക്കാൻ ഒക്കെ തുടങ്ങി…..

അന്ന് തന്നെ അഖിൽ ഏട്ടൻ മരണപ്പെട്ടിരുന്നു😔 കിഷോറിന്റെ മസ്തിഷ്ക മരണം ആയിരുന്നു…. അവന്റെ അവയവങ്ങൾ ഒക്കെ ദാനം ചെയ്തു…. ചിലപ്പോ അവന്റെ പാപങ്ങൾക്ക് അതൊരു പരിഹാരം ആയിട്ട് ഉണ്ടാവും……

അഖില മെന്റൽ ഹോസ്പിറ്റലിൽ ആയി…. നന്ദന ജയിലിലും…..

എല്ലാം ഓർക്കുമ്പോൾ ഇപ്പോഴും എന്തോ ഒരു മരവിപ്പ് ആണ്….. അഖിൽ ഏട്ടൻ പലപ്പോഴും ഞങ്ങളെ നോക്കുമ്പോഴും ഞാൻ അമ്മുവിനെ ആണെന്ന് ആണ് കരുതിയിരുന്നത്….. പക്ഷേ അത് ഞാൻ ആയിരുന്നു😔

” എന്താ മോളെ ഒരു ആലോചന…. ” – രാഗ്

” ഒന്നുമില്ല ഞാൻ പഴയത് ഒക്കെ….. ” – അനു

” അനു വേണ്ട അതൊരു അടഞ്ഞ അധ്യായം ആണ്…. ഇനി ഓർക്കണ്ട…. ” – രാഗ്

ഞാൻ ഉടനെ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു…..

” ഏട്ടാ എനിക് എന്തോ പേടി…. ” – അനു

” എന്താ…. എന്തുപറ്റി ” – രാഗ്

” ഏട്ടാ ഞാൻ മരിച്ച് പോവോ…. ” – അനു

” മോളെ😳 ” – രാഗ്

പെട്ടെന്ന് ആണ് വയറിൽ എന്തോ വേദന തോന്നിയത്……

” ഏട്ടാ….. എനിക് വേദനിക്കുന്നു…. ” – അനു

” എന്താ എന്ത് പറ്റി…. വാ ഹോസ്പിറ്റലിൽ പോവാം…. ” – രാഗ്

” ആ ആ ഏട്ടാ പറ്റുന്നില്ല വേദനിക്കുന്നു….. ” – അനു

_______________

(. – രാഗ് )

അവളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല…. ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി….

അവളെ ലേബർ റൂമിലേക്ക് കയറ്റിയപ്പോൾ അവള് നേരത്തെ പറഞ്ഞ കാര്യങ്ങള് ആയിരുന്നു മനസ്സിൽ😔

ഞാനും ശ്രീയും പപ്പയും അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ

അപ്പോഴാണ് നഴ്സ് പുറത്തേക് വന്നത്…..

” അനുശ്രീ പ്രസവിച്ചു…. ഇരട്ട കുട്ടികൾ ആണ്…. ” – നഴ്സ്

” അനു…. ” – രാഗ്

” അമ്മയും കുട്ടികളും സുഖമായി ഇരിക്കുന്നു…. ” – നഴ്സ്

അപ്പോഴാണ് ശ്വാസം നേരെ വീണത്…..

ഞാൻ ഉടനെ അകത്തേക്ക് കയറി കണ്ടൂ…. എന്റെ മാലാഖ കുഞ്ഞുങ്ങളെ…. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും😊😊😊

അപ്പോ ഞാനും അനുവും കുഞ്ഞിന്റെ പേരിൽ ഉണ്ടായ തല്ലിനെ കുറിച്ച് ഓർത്ത് എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു😊

_________________

5 വർഷങ്ങൾക്ക് ശേഷം…….

( അനു )

” ഏട്ടാ…. എഴുന്നേറ്റ് പോയിക്കെ…. ഏട്ടൻ കാരണം ആ പിള്ളേരും എഴുന്നേൽക്കുന്നില്ല…… 😡😡😡 ” – അനു

” കുറച്ച് നേരം കൂടി കിടക്കട്ടെ…. നീയും വാ….” – രാഗ്

” ഏട്ടാ…. ദെ എഴുന്നേറ്റ് പോയിക്കേ…. ഇന്ന് വന്ദന യുടെ കല്യാണം ആണെന്ന് മറന്നോ…. ” – അനു

” എന്റെ അനുവെ എഴുന്നേല്ക്കാ….. ” – രാഗ്

” അമ്മു… ഉണ്ണി എഴുന്നേൽക്കു ” – അനു

എവിടെ ആര് കേൾക്കാൻ അച്ഛന്റെ അല്ലേ മക്കൾ…. 2 മക്കൾ ആണല്ലോ…. അതും ഇരട്ടകൾ…. മൂത്തവൻ അനുരുദ്ധ് എന്ന ഉണ്ണി…. ഇളയത് അനന്യ എന്ന അമ്മു….

2 ഉം ഒന്നിന് ഒന്നു മെച്ചം🙄🙄

” അല്ലെങ്കിലും ഞാൻ പറഞ്ഞാല് ആരു കേൾക്കാൻ…. ” – അനു

എന്നും ചോദിച്ച് ഞാൻ ചാടി തുള്ളി പോവാൻ തുടങ്ങിയതും ഏട്ടൻ എന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു……

” പോവല്ലേ ഭാര്യെ….. നമുക്ക് ഒന്ന് സ്നേഹിക്കാം… ” – രാഗ്

” ദെ ഏട്ടാ കൊഞ്ചല്ലെ….. പിള്ളേർ 2 ആയി…. ” – അനു

” ഒറ്റടിക്ക് അല്ലേ…. പ്ലീസ് എനിക് ഒന്നു സ്നേഹിക്കണം…. ” – രാഗ്

പെട്ടെന്ന് ആണ് കണ്ണും പൊത്തി അയ്യേ എന്നും പറഞ്ഞു ഇരിക്കുന്ന എന്റെ കുട്ടികുറുമ്പന്മാരെ കണ്ടത്….

ഏട്ടൻ ഉടനെ അവരെയും പിടിച്ച് അടുത്തേയ്ക്ക് കിടത്തി…..

ഞാനും ഏട്ടനും എന്റെ മക്കളും….. ഞങ്ങളുടെ സ്വപ്ന ജീവിതത്തിൽ❤️❤️❤️❤️സ്നേഹവും സന്തോഷവും ഒക്കെ ആയി സ്വർഗ്ഗ ജീവിതം❤️❤️❤️❤️❤️

( അവസാനിച്ചു )

( ഇങ്ങ് പോരെ… ഇനി അവരുടെ ലോകം അവരായി അവരുടെ പാട് ആയി😜 നമ്മൾ ഇല്ലെ…. )

___________________

അപ്പോ ദെ തീർന്നു കേട്ടോ…. അപ്പോ ഇത്രയും നാളത്തെ സപ്പോർട്ട് ന് ഒരുപാട് നന്ദി……

എല്ലാരോടും ഒരു കാര്യം.. ഇന്നെങ്കിലും നിങ്ങളുടെ അഭിപ്രായം അറിയിക്കണം…. എന്റെ എഴുത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് അത്☺️☺️☺️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “അനുരാഗ് – Part 28 (Last Part)”

  1. തുടക്കം മുതൽ വളരെ നന്നായിരുന്നു. ഒരിക്കലും വായന നിർത്താൻ തോന്നിയിട്ടില്ല.ഓരോ ഭാഗത്തിനായുളള കാത്തിരിപ്പും ഒരുപാട് ആസ്വദിച്ചിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോ ഇത് എന്താ ഇങ്ങനെ എന്ന് തോന്നി. പിന്നെ പിന്നെ ഇതിനു വേണ്ടി കാത്തിരിപ്പായി. ഒരുപാടു ഇഷ്ടായി ട്ടോ. തുടർന്നും പ്രതീക്ഷിക്കുന്നു. All d best….

  3. Super ayeettu und etra vayeechallum mathivarunellaa… Njn ningaluda indrabala ani adiyam vayeechath athum super…. Ee randu story orikallum therallaa enu agarhichuu… Pattumengill ethinta 2nd part ayee varu

Leave a Reply

Don`t copy text!