✒️ഏട്ടന്റെ കാന്താരി ( അവാനിയ )
ഞാൻ ഉടനെ അവന്റെ അടുത്ത് ചെന്ന് അവന്റെ കൈയിൽ പിടിച്ച് എന്നിട്ട് കെട്ടി കൊടുത്തു…. അപ്പോ അവൻ അത് തട്ടി കളഞ്ഞു എന്നിട്ട് എന്നെ കെട്ടിപിടിച്ചു എന്തൊക്കെയോ പറഞ്ഞു😳😳
” ഞാൻ വെറുതെ പറഞ്ഞത് ആണ് ഏട്ടാ എന്ന് വിളിക്കാൻ….. അതിനു നീ എന്നെ ശ്രീ ആയി കാണുന്നത് എന്തിനാ… എനിക് ഒരിക്കലും നിന്നെ അങ്ങനെ കാണാൻ ആവില്ല…. നീ എന്റെ എല്ലാം ആണ് മോളെ….. ” – രാഗ്
ഇത്രയും പറഞ്ഞു രാഗ് എന്നെ ഇറുക്കി കെട്ടിപിടിച്ചു ഇരിക്കുക ആണ്…. ഞാൻ ആണെങ്കിൽ ഇതൊക്കെ എന്താ എന്ന് മനസ്സിലാവാതെ നില്കുന്നു…..
പെട്ടെന്ന് അവന്റെ കൈകളുടെ ഇറുക്കം കുറയുന്നത് ഞാൻ അറിഞ്ഞു…. പെട്ടെന്ന് അവൻ എന്നെ വിട്ടു…. എന്നിട്ട് എന്നോട് സോറി ഉം പറഞ്ഞു😔
നടന്ന സംഭവങ്ങൾ ഒന്നു റിവൈൻഡ് ചെയ്ത് നോക്കിയപ്പോൾ ആണ് അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായത്…..
അല്ല നിങ്ങൾക്ക് എന്തെങ്കിലും മനസിലായോ…. ഇല്ല അല്ലേ😄
അവൻ എന്നോട് ഇന്നലെ ശ്രീ ഏട്ടൻ വിളിക്കുന്ന പോലെ വിളിച്ച മതിയെന്ന് പറഞ്ഞില്ലേ അപ്പോ ഞാൻ ബാൻഡ് കെട്ടിയപ്പോൾ അവൻ അത് രാഖി ആണെന്ന് തെറ്റിദ്ധരിച്ചു😄😄😂😂 അതാണ് ഇവിടെ സംഭവിച്ചത്….🤣🤣
അവൻ എന്നെ വിട്ടപ്പോൾ ഞാൻ ഉടനെ അവനിൽ നിന്ന് അടർന്നു മാറി….
എന്നിട്ട് താഴെ കിടന്നിരുന്ന ബാൻഡ് എടുത്ത് അവന്റെ നേർക്ക് കാണിച്ച്….
” ഏട്ടൻ പേടിക്കണ്ട ഇത് രാഖി അല്ല….. ഫ്രണ്ട്ഷിപ്പ് ബാൻഡ് ആണ്….. 😁” – അനു
” ആണോ…. സോറി…. പെട്ടെന്ന് ….. ഞാൻ ….. അത് കണ്ടപ്പോ…… രാവിലെ പറഞ്ഞത് ഓർത്തപ്പോൾ….. പെട്ടെന്ന്….. ” – രാഗ്
അവൻ വീണിടത്ത് കിടന്നു ഉരുണ്ടു കളികുന്ന കണ്ടിട്ട് ഞാൻ ചിരിച്ച് ചിരിച്ച് ഒരു വക ആയി😂😂
” എന്താടി നീ കിടന്നു ചിരികുന്നെ….. ” – രാഗ്
” ഒന്നുല്ലെയ്…… ” – അനു
” ഡീ കുരുപ്പെ…. നീ അധികം കളിയാകണ്ട കേട്ടോ…. പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ” – രാഗ്
” എന്താണാവോ….. ” – അനു
” അതേ ഇൗ നടന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതി…. മറ്റാരും അറിയണ്ട കേട്ടോ….. ” – രാഗ്
” ഞാൻ ഒന്ന് ആലോചിച്ച് നോക്കട്ടെ….. 😜” – അനു
” പ്ലീസ് നല്ല കുട്ടി അല്ലേ….. ” – രാഗ്
” അല്ല…😁😁😜😜” – അനു
” ഇത് എന്ത് സാധനം ആണ്…. ” – രാഗ്
എന്നവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
” എന്താ വെല്ലതും പറഞ്ഞിരു ന്നോ ” അനു
” ഒന്നും പറഞ്ഞില്ല….. ” – രാഗ്
അതും പറഞ്ഞു അവൻ നടന്നു പോവാൻ തുടങ്ങി…..
അപ്പോഴാണ് ഞാൻ ചെയ്യാൻ പോയ കാര്യം ഓർത്തത്….
” ഒന്നു നിന്നെ…. ” – അനു
” എന്താ ” – രാഗ്
ഞാൻ വേഗം ചെന്ന് അവന്റെ കൈയിൽ ബാൻഡ് കെട്ടി കൊടുത്തു….
എന്നിട്ട് അവനോട് will you be my friend 💞
എന്ന് ചോദിച്ചു…..
” അതെല്ലോ i will ” – രാഗ്
അപ്പോ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു….. എന്നിട്ട് അവൻ ഞാൻ കെട്ടിയ ബാൻഡ് ഇല്‍ ഒന്നു ചുംബിച്ചു😘 അതും എന്നെ നോക്കി….. എന്നിട്ട് ഒന്ന് വശ്യമായി ചിരിച്ചു…..
Uffff അവന്റെ ആ ചിരി ഇൗ ചെക്കൻ എന്നെ പ്രാന്ത് ആകും
____________________________
( രാ ഗ് )
ഞാൻ താഴെ പോയി വെള്ളം കുടിച്ച് വന്നപ്പോൾ ആണ് പെട്ടെന്ന് കുളിമുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ടത്…..
അകത്തേക്ക് ചെന്നപ്പോൾ പെണ്ണ് ഇറങ്ങിയിട്ട് ഇല്ല…. പിന്നെ ഇത് ആരാ എന്ന് ആലോചിച്ചു….
അപ്പോഴാ അവള് ഡ്രസ്സ് എടുത്ത് തരാൻ പറഞ്ഞത് അവളെ ഞാൻ അദ്യം ഒന്നു പ്രന്ത് അകിയെങ്കിലും പിന്നീട് ഞാൻ എടുത്ത് കൊടുത്തു…..
അവള് ഇറങ്ങിയപ്പോൾ ഞാൻ വേഗം കുളിക്കാൻ കയറി… ഇറങ്ങിയപ്പോൾ ആണ് പെണ്ണ് കൈയിൽ അത് കൊണ്ടുവന്ന് കെട്ടിയത്…. സത്യത്തിൽ ഞാൻ അദ്യം പേടിച്ച് പോയി അതാ അത് വേഗം തട്ടി കളഞ്ഞു അവളെ കെട്ടിപ്പിടിച്ച് അങ്ങനെ ഒക്കെ പറഞ്ഞത്…..
പക്ഷേ പെട്ടെന്ന് ആണ് അന്നത്തെ അവളുടെ വാക്കുകൾ ഓർമ വന്നത്….
അപ്പോള് എന്റെ കൈകൾ താനേ അയഞ്ഞു…..
ഞാൻ അവളെ വിട്ട് പുറത്തേക്ക് പോകാൻ പോയപ്പോൾ അവള് എന്നെ വിളിച്ച് നിറുത്തി…. എന്നിട്ട് എന്റെ കൈയിൽ ബാൻഡ് കെട്ടി തന്നു…. എന്നിട്ട് എന്നോട് ഫ്രണ്ട് ആകാമോ എന്ന് ചോദിച്ചു…. ഞാൻ ഒകെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരി……. എന്റെ ദേവിയെ കൺട്രോൾ തരണേ…..
അവളുടെ ആ പുഞ്ചിരി കണ്ടപ്പോൾ ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്….. പക്ഷേ കഴിയില്ല….. കൊടുത്ത ചിലപ്പോ ഇൗ ഫ്രണ്ട്ഷിപ്പ് കൂടി നഷ്ടം ആയല്ലോ…. ആ ഉമ്മ ആണ് ഞാൻ ആ ബാൻഡ് ഇല്‍ വെച്ചത്….😘😘😘 എന്നിട്ട് അവളെ നോക്കി ഒന്ന് ചിരിച്ച്….
അതിൽ അവള് കിടന്നു പതറുന്നുണ്ട്…..
അത് കഴിഞ്ഞ് അവള് താഴേയ്ക്ക് പോയി…..
അപ്പോഴും സത്യത്തിൽ എനിക് നെട്ടൽ മാറിയില്ല…. അവള് എന്റെ ഫ്രണ്ട് ആയി…. ഇന്ന് നീ ഫ്രണ്ട് ആയി…. നാളെ നിന്നെ എന്റെ ഭാര്യ ആകും എടി മോളേ…. എന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് ഞാൻ ആ ബാൻഡ് ഒന്നു കൂടി നോക്കി….
___________________________
( അനു )
അവന്റെ ആ ചിരി കണ്ടിട്ട് എനിക് എന്നെ തന്നെ നഷ്ടപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നു…. അതുകൊണ്ട് ഞാൻ വേഗം മുറി വിട്ട് പുറത്തിറങ്ങി….😁
പുറത്തേക്ക് ചെന്നപ്പോൾ ആണ് ഞങ്ങളുടെ മുറിയിലെ ശബ്ദങ്ങൾ എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന 2 വ്യക്തികളെ കണ്ടത്…….
മറ്റാരുമല്ല…. നന്ദന ഉം വന്ദന ഉം
നിൽക്കുന്ന നില്പ് കണ്ടാൽ അറിയാം പാവങ്ങൾക്ക് ഒന്നും കേൾക്കാൻ ആയില്ല എന്ന്…..🤣 അപ്പോ ഒരു ചെറിയ പണി കൊടുക്കണ്ടേ 😜😜
ഞാൻ നന്നായി ഒന്നു അഭിനയിക്കാം എന്ന് കരുതി….. 😜😜😜
അവർ എന്നെ കണ്ടില്ല….. അപ്പോ ഞാൻ എന്റെ ഫോൺ എടുത്ത് വെറുതെ ആരെയോ വിളിക്കുന്ന പോലെ കാണിച്ച്…. വെറുതെ അവരെ ഒന്നു പ്രാന്ത് പിടിപ്പിക്കാൻ…. അത്രേയുള്ളൂ…… എന്നിട്ട് എന്റെ അഭിനയം ഹരെ വാഹ് 😂😂😜😜
____________________________
( നന്ദന )
അവർ 2 ഉം കൂടി മുറിയിൽ കേറി പോയിട്ട് ഒരുപാട് നേരം ആയി…. എന്നിട്ടും പുറത്തേക് കാണുന്നില്ല…. ഇടയിക് അതിൽ നിന്ന് എടി പോടി എന്നൊക്കെ ശബ്ദം കേൾക്കാം….. ഞങ്ങൾ അതും ശ്രദ്ധിച്ച് നിൽകുമ്പോൾ ആണ് അനു ഫോണും ആയി വരുന്നത് കണ്ടത് ഞങ്ങള് വേഗം തന്നെ അവിടെ നിന്ന് മാറി നിന്ന്…. എന്നിട്ട് ചെവി കൂർപിച്ച് അവള് എന്താ പറയുന്നത് എന്ന് ശ്രദ്ധിച്ച്…. അവളുടെ സംസാരത്തിൽ നിന്ന് നിന്ന് അവള് കൂട്ടുകാരോട് ആണ് സംസാരിക്കുന്നത് എന്ന് മനസ്സിലായി….
” എടീ അച്ചു….. പ്രശ്നങ്ങൾ എല്ലാം തീർന്നു….. അവന് ഇപ്പോ എന്നോട് വല്ലാത്ത സ്നേഹം ആണ്….. സ്നേഹം എന്നൊക്കെ പറഞാൽ…. ശേ നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…. എനിക്ക് നാണം ആവുന്നുണ്ട് കേട്ടോ….. ☺️☺️” – അനു
പിന്നെ അവള് ഒന്നു സൈലന്റ് ആയി എന്നിട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി……
” അയ്യേ…. നീ എന്തൊക്കെ ആണ് ഇൗ പറയുന്നത്… നാണം ഇല്ലേ നിനക്ക്….. ശേ മോശം ആണ് കേട്ടോ അച്ചു…. അതേ എടി ഇനി ഒരു കീടങ്ങളെയും പേടിക്കണ്ട ആവശ്യം എനിക്കില്ല….. ” – അനു
അവള് കീടം എന്ന് ഉദ്ദേശിച്ച ഞങ്ങളെ ആണ്…. 😡😡
” അപ്പോ അവർ ഒന്നായി അല്ലേ ചേച്ചി ” – വന്ദന
” ഇല്ല മോളെ ചിലപ്പോൾ അവള് വെറുതെ…. ” – നന്ദന
” വെറുതെ എന്തിനാ ചേച്ചി അവള് അങ്ങനെ ഒക്കെ പറയുന്നത്”- വന്ദന
” ഇനി ഇപ്പൊ അത് സത്യം ആണെങ്കിൽ കൂടിയും അവൻ നിനക്ക് ഉള്ളത് ആണ്… ” – നന്ദന
” ചേച്ചി അവനെ എനിക് കിട്ടിയില്ലെങ്കിൽ എനിക് പ്രാന്താവും ഉറപ്പാണ് ….. “. – വന്ദന
” അതിനു സാധ്യത ഉണ്ടാവില്ല മോളെ…. അതിനു മുന്നേ ഒരു വഴി ഞാൻ കണ്ടത്തും…. ” – നന്ദന
____________________________
( അനു )
എനിക് വയ്യ…. 😂😂😂 അവളുമാർ എന്റെ പ്രകടനം കണ്ട് വട്ടായി പോയിട്ടുണ്ടാവും…. 😂😂 പിന്നെ ഞാൻ ആരാ മോൾ…. 😎😎 എനികിട്ട് താങ്ങാൻ വന്നിരിക്കുന്നു….😎
ഇനി എന്റെ ചേച്ചിമാർ കുറച്ച് ഒന്നു വിയർകട്ടെ….. 😏😏😏
____________________________
🌜🌜🌜🌜🌞🌞🌞🌞
( രാ ഗ് )
ഇന്നലെ വേറെ പ്രത്യേക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല….. പെണ്ണ് ഇപ്പോ ഭയങ്കര സ്നേഹത്തിൽ ആണ് സംസാരിക്കുന്നത്….. എന്തോ അത് കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ആണ്….. ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോൾ എന്നോട് ചേർന്ന് കിടക്കുന്ന അനുവിനേ ആണ് കണ്ടത്….. ഇപ്പോ ഞങ്ങളുടെ ഇടയിൽ മതിൽ ഒന്നും ഇല്ല….. കാരണം എല്ലാ മതലും ഭേദിച്ച് അവള് തന്നെ എന്റെ അടുത്ത് വരും😂😂🙈🙈
ഇവൾക്ക് ആണെങ്കിൽ ഇന്ന് കോളജിൽ പോകേണ്ടത് ആണ്…. എന്നിട്ടും അവള് പോത്തിനെ പോലെ കിടന്നു ഉറങ്ങുക ആണ്…. സമയം 7 മണി കഴിഞ്ഞ്….
അവളെ ഇപ്പോ വിളിച്ചാൽ എന്റെ ഒരു കാര്യവും നടക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് കുളിച്ച് കഴിഞ്ഞ് വന്നിട്ട് അവളെ വിളിക്കാം എന്ന് ഞാൻ തീരുമാനിച്ചു…. അല്ലെങ്കിൽ അവള് ഒന്നും ചെയ്യുകയും ഇല്ല….. എന്നെക്കൊണ്ട് ഒന്നും ചെയിക്കുകയും ഇല്ല😂😂😂
കുളിച്ച് കഴിഞ്ഞ് ഒരു ടവൽ ഉം ചുറ്റി ഞാൻ പുറത്തേക് വന്നപ്പോൾ ഉറക്കം കഴിഞ്ഞെങ്കിലും ക്ഷീണം തീർക്കാൻ ആയി കിടക്കുന്ന അവളെ ആണ് കണ്ടത്…. എന്നെ കാണലും അവള് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു…. പെണ്ണിന് നാണം ആയെന്ന് തോന്നുന്നു 🙈☺️
ഞാൻ വേഗം ഡ്രസ്സ് മാറി അവളെ വിളിച്ച് ഉണർത്താൻ ചെന്ന്….. അപ്പോഴേക്കും പെണ്ണ് അടുത്ത ഉറക്കം തുടങ്ങിയിരുന്നു….
” അയ്യോ ഇങ്ങനെ ഒരു മുതൽ കുമ്പകർണന്റെ അനിയത്തി ആണെന്ന് തോന്നുന്നു🙄🙄 എടി എഴുന്നേക്ക് സമയം ഒരുപാട് ആയി….. കോളജിൽ പോവണ്ടെ…. ” – രാഗ്
അപ്പോ തന്നെ അവള് കണ്ണ് പോലും തുറക്കാതെ കൈ കൊണ്ട് 5 മിനുട്ട് എന്ന് കാണിച്ച്…..
ഞാൻ അപ്പോ അവളെ തോണ്ടി വിളിക്കാൻ തുടങ്ങി….. എവിടെ നോ രക്ഷ……. 🙄🙄
അവസാനം സഹി കെട്ട് ഞാൻ അവളുടെ മുഖത്തേക്ക് കുറച്ച് വെള്ളം ഒഴിച്ച് ….. പെണ്ണ് അപ്പോ തന്നെ ചാടി എഴുന്നേറ്റു….. എന്നിട്ട് എന്നെ കണ്ണ് ഒരുട്ടി പേടിപികുന്നുണ്ട്🤨
ഞാൻ അവളെ ഒന്ന് പുച്ഛിച്ച് നടന്നു നീങ്ങി….
വളരെ വേഗം തന്നെ അവള് പരുപാടി ഒക്കെ കഴിഞ്ഞു വന്നു….. ഇതെന്ത് മറിമായം…. സാധാരണ പെൺകുട്ടികൾ ഒരുങ്ങാൻ ചുരുങ്ങിയത് ഒരു 1 മണിക്കൂർ എങ്കിലും എടുക്കും….. ഇവിടെ 20 മിനുട്ട് പോലും എടുത്തില്ല….😬😳
ഇനി ഇവള് കുളിച്ചില്ലെ എന്റെ ദേവിയെ….. 🙄 ഇല്ല കുളിച്ചിട്ടുണ്ട്…. മുടിയൊക്കെ നനഞ്ഞു ഇരിപ്പുണ്ട്….
പക്ഷേ അവളുടെ ആകെ ഉള്ള കോലം കണ്ടപ്പോ ആണ് അതിന്റെ കാരണം മനസിലായത്…. അവള് ഒരു ടോപ്പും പാന്റും വലിച്ച് കേറ്റിയട്ടുണ്ട് ഒരു കുഞ്ഞു കമ്മലും മാലയും അവളുടെ കഴുത്തിൽ കിടക്കുന്ന അത് അവിടെ ഉണ്ട്…. പിന്നെ ഒരു വാച്ചും ഉണ്ട്….
അതല്ലാതെ മറ്റു അലങ്കാരങ്ങൾ ഒന്നും ഇല്ല …. മുടി സാധാരണ രീതിയിൽ അഴിച്ച് ഇട്ടിരിക്കുന്നു….. 🙄
ഇവൾ എന്താ ഇങ്ങനെ ….. സാധാരണ പെൺകുട്ടികൾ നന്നായി ഒരുങ്ങി അല്ലേ പോവു ഇവൾ കോളേജിലേക്ക് ആണ് പോകുന്നത് എന്ന് കൂടി തോന്നില്ല…. അത്രയും കഷ്ടം….🙄
ഇത്രയൊക്കെ ആണെങ്കിലും പെണ്ണിന്റെ അഴകിന് മാത്രം ഒരു കുറവും ഇല്ല…. കമ്മലും മാലയും പൊട്ടും അല്ലാതെ ഒന്നുമില്ല…. എങ്കിലും ആ ഐശ്വര്യം അത് അവളിൽ നിറഞ്ഞു നിൽക്കുന്നു….. 💘💘💘
ഞാൻ അവളെ നോക്കി ഇങ്ങനെ ഗാഡമായി ചിന്തിച്ച് ഇരുന്നപ്പോൾ ആണ് അവള് എന്റെ കൈയിൽ നുള്ളിയത്…..
” എന്താ ഡീ പിശാശേ…. പിച്ചി കൊല്ലോ മനുഷ്യനെ…. “- രാഗ്
” ഫുഡ് എന്റെ മുഖത്ത് അല്ല പാത്രത്തിൽ ആണ്…. അതിൽ നോക്കി കഴിക്ക്…. ” – അനു
അങ്ങനെ പറഞ്ഞപ്പോൾ ആണ് എന്റെ നോട്ടം എല്ലാം അവള് കണ്ട് എന്ന് മനസിലായത്…. ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി….😁😁😁
ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് അവള് കോളേജിലേക്ക് ഇറങ്ങി…. ഞാൻ കൊണ്ടുചെന്ന് ആകാം എന്നു പറഞ്ഞപ്പോൾ പെണ്ണ് കേൾക്കാൻ കാത്തിരുന്ന പോലെ ഒകെ പറഞ്ഞു😁😁
എന്ന പെണ്ണിന് എന്നോട് ഒന്നു ചോദിചൂടെ ഇല്ല ചോദിച്ച അവള് കുറഞ്ഞു പോവോല്ലോ😏😏
____________________________
( അനു )
ഞാൻ എഴുന്നേറ്റപ്പോൾ ഏട്ടൻ അടുത്ത് ഇല്ല…. എവിടെ പോയി എന്ന് ആലോചിച്ച് കിടന്നപ്പോൾ ആണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്….
നോക്കിയപ്പോൾ ചെക്കൻ ടവ്വൽ ഒക്കെ ഉടുത്ത്…. ഇവൻ എന്നെയും കൊണ്ടെ പോവൂ….. എന്ത് മൊഞ്ച് ആണ് ഇവൻ….. എന്റെ ദേവിയെ കർത്താവേ അള്ള….. കൺട്രോൾ തരണേ😁😁😁
അത് കൊണ്ടാണ് ഞാൻ തിരിഞ്ഞ് കിടന്നത്…. അപ്പോ ഞാൻ ഒന്ന് കൂടി ഉറങ്ങി പോയി…. എന്റെ ഒരു കാര്യം😂😂
അപ്പോഴാണ് അവൻ എന്നെ വന്നു വിളിച്ചത്…. ഞാൻ വീട്ടിലെ ഓർമയിൽ 5 മിനുട്ട് കൂടി എന്ന് പറഞ്ഞു….. അപ്പോ അവൻ ചെയ്തത് നിങ്ങളും കണ്ടില്ലേ…..
ദുഷ്ടൻ😬😬 എന്നെ ബെഡ്ഡിൽ വെച്ച് തന്നെ കുളിപ്പിച്ച്😬😬😔😔 ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിക്കാൻ ചെന്നു.
കഴിക്കാൻ ഇരുന്നപ്പോൾ മുതൽ അവൻ എന്നെ നോക്കി ഇരിപ്പുണ്ട്…. ഞാൻ ആദ്യമേ എന്നെ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കി…..
പക്ഷേ എനിക് ഒന്നും മനസിലായില്ല…. അതാ ഞാൻ അവനെ നുള്ളിയത്….. അപ്പോ അവന്റെ വക ഒരു ഓഞ്ഞ ഡയലോഗ്….. ഞാനും വിട്ട് കൊടുത്തില്ല😁😁
കോളജിൽ പോവാൻ ആയപ്പോൾ കുറെ നേരം അവൻ എന്നെ വിളിക്കുമോ എന്ന് നോക്കി… എവിടെ 😬
അപ്പോഴാണ് ഞാൻ പോകുന്നു എന്ന് പറഞ്ഞത്…. അപ്പോ തന്നെ അവൻ എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു….
അപ്പോ ചെക്കന് സ്നേഹം ഒക്കെ ഉണ്ട്😉😉😘😘
കോളജിൽ എത്തുന്നത് വരെ ഞാൻ അവന് ചെവി തല കൊടുത്തട്ടില്ല ….. പാവം ചെക്കൻ അല്ലേ😂😂😂
കോളജിൽ എത്തിയപ്പോ ഞാൻ ഇറങ്ങി…. എന്തോ അവനിൽ നിന്ന് വിട്ടു അകലുമ്പോൾ ഒരു സ്വസ്ഥത ഇല്ല……
എന്തിനോ വേണ്ടി ഉള്ള് പിടകുന്ന പോലെ….. ❤❤❤
കോളജിൽ കയറിയപ്പോൾ അങ്ങും ഇങ്ങും ഒക്കെ ആയി ഒരുപാട് പേര് നിൽക്കുന്നുണ്ട്…. ഇന്ന് ഇച്ചിരി നേരത്തെ ആണ്…. അതാ😁😁
ഞാനുമായി പരിചയം ഉള്ളവരോട് ഒക്കെ ഹൈ ഉം പറഞ്ഞു ഞാൻ പോയി….
കോളജിൽ കയറി കഴിഞ്ഞാൽ പിന്നെ ഞാൻ ഒരു സ്ഥാനാർത്ഥിയെ പോലെ ആണ്…. കൈ പൊക്കി പൊക്കി മരിക്കും😉😉😂😂
അപ്പോഴാണ് എന്റെ മുമ്പിലേക്ക് ആ സ്നേഹ ഉം ഗാങ്ങും വന്നത്….. അല്ല നിങ്ങൾക്ക് ഇവരെ അറിയില്ലല്ലോ അല്ലേ….
ഇവരെ അറിയണം എങ്കിൽ നമ്മൾ ഒരു 1 വർഷം പുറകിലോട്ട് പോകണം….
അതേ നമ്മൾ ഒരു ദിവസം പെട്ടെന്ന് 2 വർഷം മുമ്പോട്ട് ചാടിയില്ലെ….. അപ്പോ ഉണ്ടായത് ആണ്….. അപ്പോ നമുക്ക് ഫ്ലാഷ് ബാക്ക് ലേക് കടക്കാം…😁
ഞാൻ 2nd year ഇല് പഠിക്കുമ്പോൾ ആണ് സംഭവം…. കോളേജ് തുടങ്ങി കുറച്ച് നാള് കഴിഞ്ഞപ്പോൾ ആണ് ഞങ്ങളുടെ ജൂനിയർ പിള്ളേർ വന്നത്
അപ്പോ സാധാരണ പോലെ റാഗിംഗ് ഒക്കെ ഉണ്ടായിരുന്നു…. ഞങ്ങൾ സീനിയർ ആയത് കൊണ്ട് റാഗിംഗ് ന് ആയി ഞങ്ങളും ഇറങ്ങി….
അപ്പോഴാണ് ആ കാഴ്ച ഞങ്ങള് കണ്ടത്….
കുറച്ച് പേര് കൂട്ടം കൂടി ഒരു പെൺകുട്ടിയെ റാഗ് ചെയുന്നു….. അവളാണ് എങ്കിൽ കരയുന്നു….. കണ്ടിട്ട് എന്തോ സഹിക്കുന്നില്ല….. അവളെ ഒറ്റക്ക് അതും ബോയ്സ് ഉം ഗേൾസ് ഉം ഉണ്ട്….. എല്ലാം കൂടി കരയിക്കുന്നു….
എനിക്ക് ആണെങ്കിൽ ദേഷ്യം വന്നു😡
ഞാൻ ചെന്ന് ഇടപെട്ട്…. അവള് അവിടുന്ന് രക്ഷപെട്ട്…. കംപ്ലൈന്റ് ചെയും എന്ന് പറഞ്ഞത് കൊണ്ട് ആണ് അവളെ വിട്ടത്…. പക്ഷേ അന്ന് നല്ല പ്രശ്നം ഉണ്ടായി….
അവള് എനിക് നേരെ വെല്ലുവിളി ഉയർത്തി അന്ന്….. ചെറിയ ചെറിയ പണികൾ ഒക്കെ വന്നു എങ്കിലും….
എന്റെ ഭാഗത്ത് ശെരി ഉണ്ടായിരുന്നത് കൊണ്ട് ആവാം…. അതൊന്നും എനിക് കൊണ്ടില്ല….. ദേവി തന്നെ ആയിരുന്നു എന്നും തുണ….
ഇത്രയൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് അവളുമാരുടെ വക നീണ്ട പ്രസംഗം ഉണ്ടായത്….🙄🙄
” കൊച്ചമ്മ വീണ്ടും വന്നോ….. കുറച്ച് നാള് കാണാതെ ആയപ്പോൾ ഞങ്ങൾ കരുതി പേടിച്ച് ഓടി എന്ന്…. ” – സ്നേഹ
” അങ്ങനെ കണ്ട അലവലാതി കളെ ഒക്കെ പേടിച്ച് ഓടാൻ ഞാൻ സ്നേഹ അല്ല അനു ആണ്…😏” – അനു
” നിന്റെ അഹങ്കാരത്തിന് ഒന്നും ഒരു കുറവും ഇല്ലല്ലോ…. ” – സ്നേഹ
” ഇതെന്റെ അഹങ്കാരം അല്ല…. ധൈര്യം ആണ്😏” – അനു
” നീ പോയപ്പോൾ ഞാൻ വിഷമിച്ച് ഇരിക്കുക ആയിരുന്നു…. എന്റെ എതിരാളി നഷ്ടപെട്ടു എന്ന്…. ” – സ്നേഹ
” എനിക് ദുഖം മാത്രമേ ഉള്ളൂ…. അത് പേടി കൊണ്ട് അല്ല മറിച്ച്…. നിന്നെപ്പോലെ ഒരു ലോ ക്ലാസിനോട് സംസാരിക്കാൻ കൂടി താൽപര്യം ഇല്ല…. അപ്പോ നീ എന്റെ എതിരാളി യോ 😏😏” – അനു
” ഡീ….. ” എന്നും വിളിച്ച് അവള് എനിക് നേരെ വന്നു….
ഞാൻ അവളെ പോടി എന്ന് വിളിച്ച് പുച്ഛിച്ച്😏😏 എന്നിട്ട് നടന്നു പോയി….
അവളോടുള്ള ദേഷ്യത്തിൽ ആയിരുന്നു ഞാൻ…. അതും ആലോചിച്ച് ആണ് നടന്നത് അത്കൊണ്ട് മുമ്പിൽ കൂടി വന്ന വ്യക്തിയെ ഞാൻ കണ്ടില്ല🙄🙄🙄….
ബാക്കി നിങ്ങൾക്ക് അറിയാമായിരിക്കും അല്ലേ….. പക്ഷേ ഒരു ചെറിയ വ്യത്യാസം ഉണ്ട് കേട്ടോ…..
അവനെ ഞാൻ ചെന്ന് ഇടിച്ചു…. അവനെ തട്ടി ഞാൻ നല്ല അന്തസായി വീണു…. അവന് എന്ത് ഉരുക്ക് ശരീരം ആണ് ഞാൻ താഴെ കിടക്കുന്നു അവൻ ഒന്നു അനങ്ങിയത് പോലും ഇല്ല🙄🙄🙄🙄
പ്യാവം ഞാൻ🙄🙄 താഴത്ത് വീണു പോയി😬😬
എന്നിട്ട് ആ ദുഷ്ടൻ… അവന് എന്നെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിച്ച് കൂടെ…. അപ്പോള് തന്നെ ഒരു കുട്ടി വന്നു എന്നെ എഴുന്നേൽപ്പിച്ച്…. 🙂🙂
ഞാൻ അവളോട് ഒരു നന്ദി പറഞ്ഞു…. അപ്പോ അവള് എനിക് ഒരു പുഞ്ചിരി സമ്മാനിച്ചു..🙂
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൻ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നു….. വീണത് ഞാൻ അല്ലേ…. പിന്നെ എന്തിനാ ഇവൻ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്…..🙄🙄😬😬
( ഇടിച്ച ആളെ നമുക്ക് വഴിയെ പരിചയപ്പെടാം….. അപ്പോ ഇപ്പോ അവൻ നമുക്ക് അപരിചിതൻ😁😁)
” ആരെ ആലോചിച്ച് കൊണ്ടാടി നീ നടക്കുന്നത്…. ” – അപരിചിതൻ
” അത് സോറി പെട്ടെന്ന്…. കണ്ടില്ല…. ” – അനു
” കണ്ടവൻ മാരെ ആലോചിച്ച് നടന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും….. ” – അപരിചിതൻ
” Mind your words…. ” – anu
” പോടി നീ ആരാടി…. എന്നെ ഭരിക്കാൻ…😡” – അപരിചിതൻ
” ഞാൻ ഇങ്ങോട്ട് വന്ന് തട്ടിയത് കൊണ്ടാണ് സോറി പറഞ്ഞത് …. പിന്നെ നിങ്ങൾക്ക് ഒന്നും സംഭവിച്ചില്ല…. പിന്നെ എന്താ നിങ്ങളുടെ പ്രശ്നം…. ” – അനു
” മാറി നില്ലടി “. – അപരിചിതൻ
” എടി പോടി എന്നൊക്കെ വീട്ടിൽ പോയി വിളിച്ച മതി എന്നോട് വേണ്ട…. ” – അനു
” വീട്ടിൽ ആരും ഇല്ല വിളിക്കാൻ അതല്ലേ നിന്നെ വിളിച്ചത്…. ” – അപരിചിതൻ
” അത് കണ്ടപ്പോഴേ തോന്നി നല്ല കുടുംബത്തിൽ ജനിച്ചത് ഒന്നും അല്ല എന്ന്…. ” – അനു
എന്നും പറഞ്ഞു പുച്ഛിച്ച് ഞാൻ പോയി പുറകെ നിന്ന് ഡീ എന്നൊക്കെ വിളി കേൾക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല…😏😏
നേരെ ക്ലാസ്സിലേക്ക് വിട്ടു….
അവിടെ ചെന്നപ്പോൾ എന്നെ കടിച്ച് കീറാൻ ആയി അവർ നിൽക്കുന്നുണ്ട് ആയിരുന്നു….🙄🙄😬😬
ആരാണെന്ന് നിങ്ങൾക്കും ഊഹിക്കാം അല്ലേ…. അത് തന്നെ നമ്മടെ ചങ്ക്‌സ്സ്….
എന്തിനാ എന്ന് നിങ്ങള് ആലോചിക്കും സ്വാഭാവികം…. പറഞ്ഞു തരാം….. അതായത് ഞാൻ വരാൻ ഒരു ഇച്ചിരി താമസിച്ചു…. അപ്പോ ഇവൾ മാര് ഞാൻ ഇന്ന് വരില്ല എന്ന് തെറ്റിദ്ധരിച്ച്….. നേരത്തെ എത്തിയ ഞാൻ എങ്ങനെ ആണ് താമസിച്ചത് എന്നല്ലേ നിങ്ങള് ഇപ്പോ ചിന്തികുന്നെ …..
നേരത്തെ തന്നെയാ കോളേജിലേക്ക് വന്നത്…. പക്ഷേ വന്നപ്പോൾ ആണല്ലോ 2 വഴി മുടകികൾ വന്നത്…. ആ സ്നേഹ ഉം ഏതോ ഒരുത്തനും…..
അപ്പോ എന്താണെന്ന് വെച്ചാൽ നമ്മടെ ചങ്ക്സ് അങ്ങ് പേടിച്ച് പോയി…..
ഇതാണ് കാരണം എന്നാണ് ഞാൻ കരുതിയത്😇😇
പക്ഷേ തുടർന്നുള്ള സംസാരത്തിൽ നിന്നാണ് കാരണം മറ്റൊന്ന് ആണെന്ന് മനസിലായത്😬😬😬
” എടി പട്ടി നീ ഇന്നലെ ഞാൻ വിളിച്ചപ്പോൾ എന്തൊക്കെ ആണ് പറഞ്ഞത്….. ” – അച്ചു
” നീ എന്നെ വിളിച്ചു എന്നോ എപ്പോ “. – അനു
” നിനക്ക് അറിയില്ല അല്ലേ ഡീ കുരുപ്പെ…. ” – അച്ചു
” അതേ എനിക് അറിയില്ല സത്യം…. ” – അനു
” നിന്റെ കൈയിൽ ഫോൺ ഉണ്ടോ…. ” – അമ്മു
” ആ ഉണ്ട് ഇതാ… ” – അനു
ഞാൻ വേഗം എന്റെ ഫോൺ എടുത്ത് ലോക് ഓപ്പൺ ചെയ്ത് കൊടുത്തു അമ്മു അപ്പോള് തന്നെ കോൾ ലിസ്റ്റ് ഒക്കെ നോക്കി എന്നിട്ട് എന്റെ നേരെ നീട്ടി…..
അതിൽ നോക്കിയ ഞാൻ ശെരിക്കും പകച്ച് പണ്ടാരം അടങ്ങി പോയി😬😬😬
അച്ചു എന്നെ കോൾ ചെയ്തിട്ടുണ്ട് ഞാൻ അത് അറ്റൻഡ് ചെയ്ത് 3 മിനുട്ട് ഓളം സംസാരിച്ച്…..
ഞാൻ ആണെങ്കിൽ ഇതൊക്കെ എപ്പോ സംഭവിച്ചു എന്ന് ആലോചിച്ച് കിളി പോയി നിന്നു…..
” എന്തൊക്കെ ആണ് പന്നി നീ ഇന്നലെ പറഞ്ഞത്….. “- അച്ചു
” എടി സത്യമായും എപ്പോഴാ സംസാരിച്ചത് എന്ന് കൂടി ഞാൻ ഓർക്കുന്നില്ല….. എന്റെ ഓർമയിൽ നീ ഇന്നലെ എന്നെ വിളിച്ചട്ടില്ല…. ” – അനു
” പിന്നെ നീ ആരോട് ആണ് അങ്ങനെ ഒക്കെ പറഞ്ഞത്…. ” – അച്ചു
” എടി എന്താ പറഞ്ഞത് അത് പറ… ” – അനു
” നീയും നിന്റെ കെട്ടിയോനും കൂടി സ്നേഹത്തിൽ ആയതും….. കൂടാതെ ശേ എനിക് പറയാൻ കൂടി തോന്നുന്നില്ല..” – അച്ചു
” അമ്മു ആ ഫോൺ ഇങ്ങ് തന്നെ….. ഏത് സമയം ആണെന്ന് നോക്കട്ടെ… ” – അനു
ഫോൺ മേടിച്ച് സമയം നോക്കിയ ഞാൻ പകച്ച് പണ്ടാരം അടങ്ങി പോയി സുഹൃത്തുകളെ….. ഇന്നലെ ഞാൻ ആ നന്ദനയെ ഉം വന്ദന യേ ഉം പ്രാന്ത് ആകാൻ ഫോണിൽ സംസാരിച്ചത് ഓർക്കുന്നുണ്ടോ….. അപ്പോഴാണ് ഇവളുടെ കോൾ വന്നിരിക്കുന്നത്….. മറ്റൊരു കോൾ വന്നാൽ അറിയാതിരിക്കാൻ ഞാൻ ringtone ഉം vibration ഉം ഒന്നുമില്ലാതെ ആണ് കോൾ വന്നത് പോലെ അഭിനയിച്ചത്….. പക്ഷേ സംസാരത്തിനിടയിൽ ഇവളുടെ കോൾ വരുകയും അത് ചെവിയിൽ തട്ടി അറ്റെണ്ടും ആയി🙄🙄🙄
അപ്പോ ഞാൻ പറഞ്ഞത് എല്ലാം ഇൗ മുതൽ കേട്ട്….😬😬😬 വെറുതെയല്ല എന്നെ ഇങ്ങനെ പഞ്ഞിക്ക് ഇടുന്നത്😔😬🙄
പാവം ഞാൻ🙄🙄😬😬
” എന്താ ഡീ ഇപ്പോ നിനക്ക് ഒന്നും പറയാൻ ഇല്ലേ….. ” – അച്ചു
” അത് എടി മോളേ ഇന്നലെ ഫ്രണ്ട്ഷിപ്പ് ബാൻഡ് കെട്ടി കഴിഞ്ഞ്…………………………… ” – അനു
അങ്ങനെ നടന്ന സംഭവങ്ങൾ ഒക്കെ അവളോട് പറഞ്ഞു
” അപ്പോ നീ അവരെ പ്രാന്ത് ആകാൻ ചെയ്തത് ആണല്ലേ….അതിനിടയിൽ പെട്ടെന്ന് കോൾ അറ്റൻഡ് ചെയ്തത് ആണ്…. ” – അമ്മു
“അതേ ഡീ….. ” – അനു
” ആ അത് വിട്….. അല്ല നീ എന്താ വൈകിയത്…. ” – അച്ചു
” എടി വന്നപ്പോ ആ സ്നേഹയുടെ മുന്നിൽ ആണ് പോയി പെട്ടത്…. പിന്നെ ഒരു ഡ്രകുള യുടെ മുന്നിലും ” – അനു
” ഡ്രാക്കുള യൊ അത് ആരാ…. ” – അച്ചു
” സത്യം പറഞാൽ എനിക്കും അറിയില്ല…. രാവിലെ ഒരു ഇടി കഴിഞ്ഞ് വരിക ആണ്…. ” – അനു
” നീ അവനുമായി തല്ല് കൂടിയോ….. ” – അമ്മു
” ഇല്ല ഡീ അവനെ അങ്ങോട്ട് പോയി ഒന്ന് ഇടിച്ചു…. എന്നിട്ട് ഞാൻ തന്നെ വീണു…. ” – അനു
” അതെന്താ…. ” – അച്ചു
” ഉരുക്ക് ആയിരുന്നു അവൻ റബർ പന്ത് പോലെ അല്ലേ ഞാൻ വീണത്….. എന്നിട്ട് അവൻ ഒന്നു നോക്കുക കൂടി ചെയ്തില്ല….. സംഭവം ഇച്ചിരി ഭംഗി ഒക്കെ ഉണ്ട് അതിന്റെ അഹങ്കാരം ആണ്🙄🙄 എന്തായാലും എന്റെ ഏട്ടന്റെ അത്രയും ഇല്ല…. ” – അനു
” ഏത് ഏട്ടന്റെ….. ” – അമ്മു
” രാ ഗ് ഏട്ടന്റെ 😁😁” – അനു
” നടക്കട്ടെ നടക്കട്ടെ…. നമ്മൾ ഇല്ലേ ഒന്നിനും ……. ” – അച്ചു
” പോടി പോടി കളിയക്കാതെ…. ☺️” – അനു
” ഞങ്ങള് ഒന്നും പറയുന്നില്ലേ….. ” – അമ്മു
അവർ ഇങ്ങനെ പറഞ്ഞു എങ്കിലും വീണ്ടും കളിയാക്കൽ തുടർന്നു….🙄🙄😁😁☺️☺️
____________________________
( രാഗ് )
ഓഫീസിൽ എത്തിയെങ്കിലും ചിന്ത മുഴുവൻ അവളെ കുറിച്ച് മാത്രം ആണ്…. വെറുപ്പ് എന്ന വികാരത്തെ സ്നേഹം ആയി മാറ്റിയവൾ…..
അവളെ നശിപ്പിക്കാൻ ആയി വിവാഹം ചെയ്ത എനിക് ഇന്ന് അവളെ പിരിഞ്ഞു ഒരു നിമിഷം പോലും ആവുന്നില്ല…..
ഉടനെ ഞാൻ എന്റെ ഫോണിൽ അവളുടെ പിക് എടുത്ത്…. എന്നിട്ട് അതിൽ ഒരു ഉമ്മ കൊടുത്തു……
ഇത്പോലെ ഞാൻ നിന്നെ ഉമ്മകൾ കൊണ്ട് മൂടും പെണ്ണെ😘😘😘😘
എന്നാലും അവളെ ഒന്ന് കാണാൻ എന്താ മാർഗം…. ഉച്ചയ്ക്ക് അവളുടെ കോളേജിലേക്ക് പോയല്ലോ….
പക്ഷേ എന്തെന്നും പറഞ്ഞു ചെല്ലും…🙄🙄 ചെന്ന അവള് തെട്ടുദ്ധരിക്കുമോ….. ഇല്ല എന്തിനാ തെട്ടുദ്ധരികുന്നത്….. അവള് എന്റെ ഭാര്യ അല്ലേ….. എന്നാലും എന്തെന്നും പറഞ്ഞു ചെല്ലും🙄🙄🙄 ഒരു ഐഡിയയും വരുന്നില്ല😬😬😬
പെട്ടെന്ന് ആണ് ഞാൻ അത് ഓർത്തത്…. അതേ അതും പറഞ്ഞു ചെല്ലാം…… 😁😁😁
സമയം നോക്കിയപ്പോൾ 12
12.30ക്കാണ് അവളുടെ ഇന്റർവെൽ അപ്പോ അവിടെ ചെന്നപ്പോൾ അവിടെ അങ്ങും ഇങ്ങും ആയി കുട്ടികൾ ഇരിപ്പുണ്ട്….. ഞാൻ കുറച്ച് നേരം നിന്നു കഴിഞ്ഞപ്പോൾ അവിടെയുള്ള കുട്ടികൾ ഞാൻ ആരാ എന്ന രീതിയിൽ ഒക്കെ നോക്കുന്നുണ്ട്…..
അപ്പോഴാണ് ഒരു സെറ്റ് പെൺകുട്ടികൾ എന്റെ നേർക്ക് വന്നത്….. എന്നിട്ട് എന്റെ പേരും മറ്റും അതിൽ ഒരുത്തി ചോദിച്ച്……
കണ്ടാൽ തന്നെ അറിയാം പോക്ക് കേസ് ആണെന്ന്…. അവളുമാരുടെ ഒരു വേഷം കെട്ട്….. കണ്ടിട്ട് ഒന്നു പൊട്ടിക്കാൻ ആണ് തോന്നിയത്…..
ഇവൾ മാരെ കണ്ടപ്പോ എനിക് എന്റെ പെണ്ണിനെ കുറിച്ച് ഓർത്ത് ഒരു അഭിമാനം ഒക്കെ തോന്നി….😎😎
അവള് മാരുടെ സംസാരം കൂടി തുടങ്ങിയപ്പോൾ ഞാൻ പതുകെ അവിടെ നിന്നും പോകാൻ പോയി…..
അവരൊക്കെ ഞാനുമായി പരിചയപെട്ടു….. പോകാൻ തുടങ്ങിയപ്പോൾ ആണ് അവരിലൊരാൾ ഒരു ആവശ്യം പറഞ്ഞത്…..
ആദ്യം ഞാൻ ഇല്ല എന്ന് പറഞ്ഞെങ്കിലും…. അവർ ഒരുപാട് നിർബന്ധിച്ചപ്പോൾ….. ഒകെ പറഞ്ഞു…..
എന്താ കാര്യം എന്ന് നിങ്ങള്ക് അറിയണ്ടേ……
ഇവരുടെ ഒരു പ്രധാന ശത്രു ഉണ്ട്….. അവൾക്ക് ഒരു പണി കൊടുക്കണം….. ….
അവളെ കുറിച്ച് പറഞ്ഞത് വെച്ച് ആളു ഒരു പുലി ആണ്….. കോളേജ് സൂപ്പർ സ്റ്റാർ എന്നൊക്കെ പറയാം……
ഇവൾക്കിട് ഒന്നു പൊട്ടിക്കുക ഒക്കെ ചെയ്തിട്ടുണ്ട്….. അപ്പോ ആളെ കാണാൻ എനിക്കും ഒരു പൂതി തോന്നി…..
അത്കൊണ്ട് അവരുടെ ആവശ്യം അംഗീകരിച്ചു…… മറ്റൊന്നുമല്ല…. ഇൗ പിശാശിന്റെ കാമുകൻ ആയി അഭിനയിക്കണം…..
എന്റെ അനു വീനെ കുറിച്ച് ഓർത്തപ്പോൾ ഒരു വിഷമം തോന്നി എങ്കിലും ഇൗ പെൺകുട്ടിയെ കാണണം എന്ന് അടങ്ങാത്ത ആഗ്രഹം തോന്നിയത് കൊണ്ട് ഒകെ പറഞ്ഞു…..😁😁😁😁
അപ്പോ തന്നെ ബെൽ അടിച്ചു പിള്ളേർ ഒക്കെ പുറത്തേക് വരാൻ തുടങ്ങി…..
____________________________
( അനു )
ഇന്റർവെൽ ബെൽ അടിച്ചപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു….. കാരണം വിശപ്പ് തന്റെ പണി തുടങ്ങിയിരുന്നു😁😁😬😬
നോക്കിയപ്പോൾ കൈയിൽ പൈസ ഇല്ല….. ഇന്നലെ ഇവൾ മാർ നല്ല മുടിപ്പിക്കൽ ആണ് നടത്തിയത്….. നോക്കിയപ്പോ കാർഡും എടുത്തട്ടില്ല…… എനിക് ആഗേ ദേഷ്യം വന്നു😡😡
” എന്തുപറ്റി അനു… ” – അച്ചു
” എടി അത് ഞാൻ പൈസ എടുത്തില്ല…. കാർഡും ഇല്ല ” – അനു
” അത് സാരില്ല…. എന്റെ കൈയിൽ ഉണ്ട് ” – അച്ചു
അവരുടെ കൈയിൽ പൈസ ഉണ്ടെന്ന് പറഞ്ഞപ്പോ ഒരു ആശ്വാസം
അങ്ങനെ ഞങ്ങള് നേരെ ക്യാന്റീൻ ലേക് വിട്ടു….. പോകുന്ന വഴിക്ക് ആണ് സ്നേഹ ഉം കൂട്ടുകാരും ഞങ്ങളുടെ മുന്നിലേക്ക് വന്നത്……
Ooo ശകുനം😡😡😡
അപ്പോഴാണ് അവള് അവളുടെ പ്രസംഗം തുടങ്ങിയത്….🙄🙄🙄
” ഡീ…. എവിടേക്ക് ആണ് ആവോ….. വാനര പടകൾ…. ” – സ്നേഹ
” എന്റെ പൊന്നു കുഞ്ഞേ ബാക്കിയുള്ളവർ ക്ക് വിശന്നിട്ട് വയ്യ….. മോളുടെ പ്രസംഗം കഴിഞ്ഞ് എങ്കിൽ ഞങ്ങൾ പോകട്ടെ….. ” – അനു
” നിനക്ക് ഇപ്പൊൾ കുറച്ച് അഹങ്കാരം കൂടുന്നുണ്ട്….” – സ്നേഹ
” ഇതല്ലേ നീ കഴിഞ്ഞ പ്രാവശ്യവും പറഞ്ഞത്…. ഡയലോഗ് എങ്കിലും മാറ്റി പിടിക്ക് മോളെ… ” – അനു
” നിനക്ക് ഞാൻ മറ്റൊരാളെ കാണിച്ച് തരാം….. മൈ ഫിനാൻസി ” – സ്നേഹ
” ആരാണാവോ ആ നിർഭാഗ്യവാൻ ” – അച്ചു
” ഡീ ഇവളെ കണ്ട് നീ അധികം നെഗളികണ്ട….. ” – സ്നേഹ
എന്നെ ചൂണ്ടി അവള് അത് പറഞ്ഞു….
” ആരെ ആണെന്ന് വെച്ച ഒന്നു വിളിക്….. എനിക് വിശക്കുന്നു….. ” – അമ്മു
” ഡാർലിങ്….. ഇങ്ങ് വരു….. ” – സ്നേഹ
അവളുടെ ആ വിളി കേട്ടപ്പോ ദേഷ്യം വന്നു…. കാരണം എനിക് വിശന്നിട്ട് കണ്ണ് കാണുന്നില്ല ആയിരുന്നു…..
പെട്ടെന്ന് എന്റെ നെഞ്ച് വളരെ സ്പീഡിൽ ഇടിക്കാൻ തുടങ്ങി…… എന്താ കാരണം എന്ന് മനസിലായില്ല….. 🙄🙄🙄 But it beats very fast…❤❤❤
പെട്ടെന്ന് ആണ് എന്റെ മുമ്പിലേക്ക് അവളുടെ കാമുകൻ വന്നത്….. അത് ആരാ എന്ന് നോക്കിയ ഞാൻ ശെരിക്കും ഒന്നു നെട്ടി……..
____________________________
( രാഗ് )
ആ സ്നേഹ അവളുടെ ഏതോ എതിരാളികൾക്ക് വേണ്ടി കാത്തു നിൽക്കുക ആയിരുന്നു….. ആരെയോ കണ്ട് അവള് അങ്ങോട്ട് പോയപ്പോൾ ആണ് എനിക് ഒരു കോൾ വന്നത്….. ഞാൻ അത് എടുത്ത് ഒന്നു മാറി നിന്ന്…..
കുറച്ച് കഴിഞ്ഞപ്പോൾ ഡാർളിങ് എന്ന് അവള് വിളിച്ചു….. ആ വിളി കേട്ടപ്പോ ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്….. എങ്കിലും ഞാൻ അങ്ങ് എത്തി……
എത്തിയപ്പോൾ ആണ് അവളുടെ ശത്രുവിനെ കണ്ടത്….. ശത്രുവിന്റെ സ്ഥാനത്ത് അനു വിന കണ്ടപ്പോൾ ഞാൻ ശെരിക്കും നെട്ടി……
ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ആയി🙄🙄🙄
ഇൗ കയിച്ചിട്ട് ഇറക്കാനും വയ്യ മതുരിച്ചിട്ട് തുപ്പാനും വയ്യ… ധത് ആയിരുന്നു എന്റെ അവസ്ഥ😬😬😬
അപ്പോഴാണ് സ്നേഹ എരിയുന്ന തീയിൽ എണ്ണ കോരി ഇട്ടത്……
” Meet my fiancee Mr Rageshwar MD of AD corporates…. ” – sneha
” ഇതാണോ നിന്റെ ഫിയൻസീ….. ” – അനു
” അതേ…. ” – സ്നേഹ
ഇതേ സമയം അച്ചുവിന്‍റെയും അമ്മുവിന്റെയും മുഖം ഒന്ന് കാണണം🤣🤣😂😂 കിളി ഒക്കെ പോയി ഇരിക്കുക ആണ്…..
” നിന്റെ പുറകെ നടക്കുന്ന ലോക്കൽ പിള്ളേരെ പോലെ അല്ല….. എന്റെ രാഗ് ” – സ്നേഹ
സ്നേഹ അങ്ങനെ പറഞ്ഞപ്പോ ഞാൻ അനു വിന നോക്കി അങ്ങനെ ഒന്നുമില്ല എന്ന ആക്ഷൻ കാണിച്ച്…..
എന്റെ ദേവിയെ ഇൗ പിശാശ് എന്നെ കൊല യിക്ക് കൊടുക്കും…… 😭😭😭
” ഹൈ രാഗ് എങ്ങനെയുണ്ട് ഇവൾ….. ” – അനു
” ആ എനിക് അറിയില്ല….. ” – രാഗ്
” അയ്യേ സ്വന്തം കാമുകിയെ കുറിച്ച് അറിയില്ലേ….. ” – അനു
” നീ എന്തിനാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്…. ” – സ്നേഹ
” ഞാൻ അവനോട് ആണ് ചോദിക്കുന്നത് സ്നേഹ… ” – അനു
” അതിനു ഇവൾ എന്റെ കാമുകി അല്ല”. – രാഗ്
” അടിപൊളി…. 😂😂😂” – അനു
” അത്… ഇവള്….. ഒന്നു ….. ” – രാഗ്
” തപ്പണ്ട മതി മതി 😂😂 ” – അനു
” എന്ന ശെരി ഞാൻ പോവട്ടെ…. ” – രാഗ്
” ആ വേഗം ചെല്ല്….. ” – അനു
എന്നും പറഞ്ഞപ്പോൾ ഞാൻ നടന്നു….. എന്നിട്ട് അവിടെ ഒരു മരത്തിന്റെ സൈഡിൽ ഒതുങ്ങി നിന്നു…..
അപ്പോ തന്നെ അവള് ആ സ്നേഹയുടെ അടുത്ത് നല്ല ഡയലോഗ് ഇറക്കുന്നുണ്ടയിരുന്ന്…. ഇങ്ങനെ ഒരു പെണ്ണ്☺️☺️🙈🙈
____________________________
( അനു )
ഞാൻ പോകാൻ പറഞ്ഞ ഉടനെ അവൻ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു നീങ്ങി…. 😍😍😍
ഞാൻ ഉടനെ സ്നേഹയുടെ നേർക്ക് തിരിഞ്ഞ്
അപ്പോ അതാ അവളും പോകുന്നു…..
ഞാൻ ഉടനെ കൈ കൊട്ടി അവളെ വിളിച്ചു….
” മോൾ ഒന്നു നിന്നെ…. ” – അനു
” എന്താ ” – സ്നേഹ
” അതേ ഇൗ അനു വിന തോൽപിക്കാൻ ഇമ്മാതിരി ചീപ്പ് പരുപാടി ഒന്നും പോര….. വേറെ വെല്ലതും ഉണ്ടെങ്കിൽ വിളിക്ക് വരാം….” – അനു
എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ പോയി…..
എന്നിട്ട് നല്ല സ്ലോ മോഷനിൽ ക്യാന്റീനിൽ ലേക് നടന്നു പോയപ്പോൾ ആണ് ആരോ എന്റെ കൈയിൽ പിടിച്ച് വലിച്ച്….😬😬
ഞാൻ നേരെ അയാളുടെ നെഞ്ചില് പോയി വീണു…..
മുഖം കണ്ടില്ല എങ്കിലും സാമീപ്യം കൊണ്ട് അത് ആരാ എന്ന് ഞാൻ തിരിച്ചറിഞ്ഞു😍💘
” എന്താ ഡീ കാന്താരി…. ഒന്നും പറയാതെ അങ്ങോട്ട് പോവുന്നെ…. ” – രാഗ്
” എന്തിനാ ഇപ്പോ വന്നത്…. ” – അനു
” അതോ ഇവിടെ എന്റെ ഭാര്യ എന്ന ഒരുത്തി ഉണ്ടല്ലോ….. അവളെ കാണാൻ…. ” – രാഗ്
” എന്നെ കണ്ടിട്ട് എന്തിനാ…. ” – അനു
” അതിനു നിന്നെ അല്ലല്ലോ എന്റെ ഭാര്യയെ അല്ലേ…. ” 😜😜 – രാഗ്
” പോടാ ദുഷ്ട 😡😡 ഞാൻ അല്ലാതെ ഏത് ഭാര്യ ആണ് നിനക്ക് ഉള്ളത്…. “. – അനു
” ദെ ഇപ്പോ കണ്ടില്ലേ…. ഒരു ഫിയാൻസി അത്പോലെ ഒക്കെ ഉണ്ടാവും…. ” – രാഗ്
” എന്ന ചെല്ല് കണ്ടോളൂ…. ഞാൻ പോട്ടെ…. ” – അനു
” അയ്യടി വർത്തമാനം കേട്ടില്ലേ…. എടി നീ പൈസ എടുത്തില്ല അല്ലേ….. അത് കൊണ്ടുവന്ന് തരാൻ വന്നത് ആണ് “. – രാഗ്
” എന്തിന്….. ” – അനു
” അതേ എന്റെ ഭാര്യ എന്ന് പറയുന്നവൾക് വിശപ്പ് സഹിക്കാൻ അറിയില്ല….. അപ്പോ അവൾക് വിശകും അതുകൊണ്ട് അവൾക് പൈസ കൊടുക്കാൻ വന്നത് ആണ്…. ” – രാഗ്
” അപ്പോ എന്റെ കൂടെ കഴിക്കാൻ വന്നത് അല്ലേ…. ” – അനു
എന്ന് ചോദിച്ചപ്പോ എന്റെ മുഖം ചെറുതായി ഒന്ന് വാടി…. കാരണം എന്റെ കൂടെ കഴിച്ചാൽ അവന്റെ കൂടെ കുറച്ച് നേരം കൂടി നിൽകാൻ ആകും
” എന്നാല് കഴിച്ചിട്ട് പോവാം…. ” – രാഗ്
അപ്പോ തന്നെ എന്റെ മുഖത്ത് 24 വാട്ടിന്റെ ബൾബ് കത്തിയത് പോലെ ആയിരുന്നു☺️☺️☺️
ഞങ്ങൾ അച്ചുവിനേയും അമ്മുവിനേയും കൂടെ കൂട്ടി….. അവർ ഒരുപാട് പ്രാവശ്യം വരുന്നില്ല എന്ന് പറഞ്ഞു എന്നാലും നിർബന്ധിച്ച് കൂട്ടി…😁😁
ഞങ്ങൾ എല്ലാവരും കൂടി പുറത്ത് ഒരു ഹോട്ടലിൽ പോയി….
ഫുഡ് കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് എന്റെ നിറുകയിൽ കയറിയത്…..
ഞാൻ ഉടനെ ചുമക്കാൻ തുടങ്ങി അപ്പോ തന്നെ ഏട്ടൻ എന്നെ കൊണ്ട് വെള്ളം കുടിപികുകയും തലയിൽ തട്ടി തരുകയും ചെയ്തു😘😘
സത്യത്തിൽ എന്ത് കെയർ ആണ് ഏട്ടൻ ഞാൻ ശെരിക്കും ഒരു ഭാഗ്യവതി ആണ്🤗🤗🤗
ഏട്ടന് അപ്പോ തന്നെ ഒരു ഫോൺ വന്നു എഴുന്നേറ്റ് പോയി ബാക്കി ഞാൻ പറയണ്ടല്ലോ അല്ലേ…..
എന്റെ പൊന്നോ ഏട്ടൻ പോയപ്പോൾ മുതൽ തുടങ്ങിയത് ആണ് ഇവറ്റകൾ….😬😬😬
” എന്താ ഡീ എന്ത് സ്നേഹം ആണ് 2 ഉം കൂടി…. ” – അമ്മു
” ശെരിയാണ്…. നീ ശെരിക്കും നല്ല ഭാഗ്യവതി ആണ്…. ” – അച്ചു
” ഒന്നു പോയ്ക്കെ…. ” – അനു
” എടി മോളേ എന്തിന് ആണ് ഡീ നീ ഞങ്ങളെ കട്ടുറുമ്പുകൾ ആയി കൊണ്ടുവന്നത്…. ” – അച്ചു
” അങ്ങനെ ഒന്നും ഇല്ല….. അത് ഞാൻ ചുമച്ചപ്പോൾ…. ” – അനു
” എന്താ ഇവിടെ ഒരു സംസാരം കഴിച്ച് കഴിഞ്ഞോ…. ” – രാഗ്
സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ രാഗ് വന്നത്….
” അനു എനിക് ഉടനെ പോകണം ഒരു മീറ്റിംഗ് ഉണ്ട്…. അപ്പോ ബൈ ഫ്രണ്ട്സ്….. വൈകിട്ട് ഞാൻ വരാം…. ശെരി പോയികോട്ടെ…. ” – രാഗ്
” ഒകെ താങ്ക്സ് ചേട്ടാ…. ” – അച്ചു
” ശെരി ” – അനു
അവൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു വിഷമം…. എന്തിനാ സമയം ഇങ്ങനെ പെട്ടെന്ന് പോകുന്നത്😔😔😔
____________________________
( രാഗ് )
അവള് ക്യാന്റീൻ ലേക് പോകുന്ന വഴി അവളെ കൈയിൽ പിടിച്ച് വലിച്ച് അവള് നേരെ വീണത് എന്റെ നെഞ്ചിലേക്ക് ആണ്😍😍😍😍 വല്ലാത്ത ഒരു വികാരം….. ഒരു ഉമ്മ കൊടുക്കണം എന്ന് ഉണ്ടായിരുന്നു
പിന്നെ ഇവളാണ് ആളു ചിലപ്പോ തിരിച്ച് തല്ലു വരെ കിട്ടിയെന്ന് വരും…..
എന്നാലും സ്നേഹ അവളുടെ ശത്രുവിനെ കുറിച്ച് പറഞ്ഞപ്പോൾ ഇവൾ ആവും എന്ന് കരുതിയില്ല….. എന്റെ പെണ്ണ് ഇത്രയ്ക്ക് സംഭവം ആണോ😍😍🙈🙈
അപ്പോഴാണ് ഞാൻ അവളോട് സംസാരിച്ചത്….
നിങ്ങളും കണ്ടില്ലേ….. അവളെ ഒന്ന് ശേരിക്ക് കളിയാക്കി😬😬 ഒരു രസം അത്ര തന്നെ😁😁😁
പൈസ തരാൻ ആണ് വന്നത് എന്ന് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം വാടിയത് ഒന്നു കാണേണ്ടത് ആയിരുന്നു അത് കണ്ടപ്പോ നെഞ്ചില് ഒരു വിങ്ങൽ 😔
അപ്പോ തന്നെ അവളുടെ കൂടെ ഒരു ഹോട്ടലിലേക്ക് പോയി…. അവളുടെ കൂട്ടുകാരും ഉണ്ടായിരുന്നു….
പെട്ടെന്ന് ആണ് എനിക് ഒരു ഫോൺ വന്നത് എന്തോ മീറ്റിംഗ് ഉണ്ടെന്ന്😔😔 അപ്പോ തന്നെ അങ്ങോട്ട് പോയി….
ഞാൻ പോണ് എന്ന് പറഞ്ഞപ്പോ വീണ്ടും അവളുടെ മുഖം മാറി….
ഇൗ പെണ്ണിന് എന്നെ അത്രയും ഇഷ്ടം ആണോ😍😍🙈🙈
ഞാൻ വൈകിട്ട് വരാം എന്നും പറഞ്ഞു പോയി….
____________________________
( സ്നേഹ )
അവൻ ആരാണ്…. ഹെല്പ് ചെയ്യാം എന്ന് പറഞ്ഞിട്ട്…. അവളുടെ വാക് കേട്ട് പോയിരിക്കുന്നു
എനിക് നന്നായി ദേഷ്യം വരുന്നുണ്ട്…. 😡
അവള് ആരാണ്….. 😡
എന്തായാലും ഒരു കാര്യം ഞാൻ തീരുമാനിച്ചു…..
എന്നെ അറിയില്ല എന്ന് പറഞ്ഞ അവൻ തന്നെ എന്റെ ചെക്കൻ ആവണം….
ഇത് എന്റെ പ്രതികാരം ആണ്…..
അനുവി നോട് ഉള്ള പ്രതികാരം…..😡😡😡
____________________________
( അനു )
ഏട്ടൻ പോയപ്പോൾ വിഷമം ആയി എങ്കിലും അവളുമാരുടെ കളിയാക്കൽ പേടിച്ച് ഞാൻ ഒന്നും പറഞ്ഞില്ല😁😁
അങ്ങനെ ഞങ്ങൾ വേഗം കഴിച്ച് അവിടം വിട്ട് ഇറങ്ങി…..
തിരിച്ച് കോളേജിലേക്ക് ചെന്നപ്പോൾ ഒരു ആൾക്കൂട്ടം ആണ് കണ്ടത്…..
അടുത്ത് ചെന്നപ്പോൾ ഒരു അടി നടകുക ആണെന്ന് മനസിലായി…..
അടികുന്നവനെ കണ്ട ഞാൻ ചെറുതായി വലുതായി ഒന്ന് പകച്ചു പോയി😳😳😳
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission