Skip to content

അനുരാഗ് – Part 11

anurag malayalam novel in aksharathalukal

✒️ഏട്ടന്റെ കാന്താരി ( അവാനിയ )

അടിക്കുന്നവനെ കണ്ട ഞാൻ ചെറുതായി വലുതായി ഒന്നു പകച്ചു പോയി😳😳😳

“ഡ്രാക്കുള ” എന്ന് എന്റെ ചുണ്ട് ഉച്ചരിച്ചു😳😳😳 അതേ അവൻ തന്നെ രാവിലെ ഞാൻ കണ്ടവൻ…..😬😬😬

” ഇവൻ ആണോ നീ പറഞ്ഞ ഡ്രാക്കുള…. ” – അച്ചു

” അതേ ഡീ ഇവനെ തന്നെയാ….. ” – അനു

” എന്ന നീ പറഞ്ഞ ഡ്രാക്കുള എന്ന പേര് ശെരിയാണ്…… ” – അമ്മു

” അതെന്താ അങ്ങനെ പറഞ്ഞത്….. ” – അനു

” പറഞ്ഞു തരാം….. വാ നമുക്ക് പോവാം….. ” – അച്ചു

” ശെരി വാ…. ” – അനു

ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി….. ക്ലാസ്സിൽ എത്തിയപ്പോ തന്നെ ഞാൻ അവനെ കുറിച്ച് ചോദിച്ചു….

” എടി അവൻ ആരാണ്…. ” – അനു

” നമ്മുടെ കോളജിലെ ഇൗ കൊല്ലത്തെ പുതിയ അഡ്മിഷൻ ആണ്…. പേര് കിഷോർ ” – അച്ചു

” അങ്ങനെ ഒക്കെ സംഭവം ഉണ്ടായോ 🙄🙄🙄 ” – അനു

” അതേ…. ഇൗ 3 മാസം കൊണ്ട് ഒരുപാട് കാര്യങ്ങള് നടന്നു….. ” – അമ്മു

” എടി അവൻ ഇൗ കോളജിലെ റൗഡി ആണ്….. 2 3 കേസ് ഒക്കെ ഉണ്ടെന്ന് ആണ് കേട്ടിരിക്കുന്നത്….. ഇവിടെ അവൻ മിക്കവാറും എന്നും അടി ഉണ്ടാകും…. ” – അച്ചു

” ആര് ആ ഡ്രകുളയോ 😳😳😬😬 ” – അനു

” അതേ….. ഒരു പെണ്ണ് പിടിയനും ആണ്…. എന്ന കേട്ടത്….. ഒറ്റ പെൺകുട്ടികളെ വെറുതെ വിടില്ല….അവൻ ” – അമ്മു

” നീ ഇനി അവന്റെ അടുത്തേയ്ക്ക് ഒന്നും പോവണ്ട…. കേട്ടല്ലോ…. ” – അച്ചു

” ഒകെ ഡീ😬😬😬 ” – അനു

അവനെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ഞാൻ വിറകുക ആണ്….😬😬 എന്തോ വല്ലാത്ത ഒരു ഭയം അവനെ…. ഞാൻ എന്തിനാ പേടിക്കുന്നത് അല്ലേ…. എന്റെ കൂടെ എന്റെ 2 എട്ടന്മരും ഉണ്ടാവും…. പിന്നെന്താ….. 😎😎

അങ്ങനെ ഞാൻ എന്നെ സ്വയം സമാധാനിപ്പിച്ചു😁😁😁

അപ്പോഴാണ് പെട്ടെന്ന് എനിക് ഒരു കോൾ വന്നത്….. നോക്കിയപ്പോൾ അഖിൽ ഏട്ടൻ ആണ്😁😁😁

” ഹലോ എന്താ അഖിൽ ഏട്ടാ വിളിച്ചത്…. ” – അനു

” ഒന്നുമില്ല മോളെ അന്ന് കഴിഞ്ഞ് പിന്നെ നിന്റെ ഒരു വിവരവും ഇല്ലല്ലോ…. എന്തായി ” – അഖിൽ

” ഇപ്പോ കുഴപ്പം ഒന്നുമില്ല അഖിൽ ഏട്ടാ…. അവൻ ഇപ്പോ പണ്ടത്തെ പോലെ ഒന്നുമല്ല…. ” – അനു

” സ്നേഹം ആണോ അതോ ദേഷ്യം എന്തെങ്കിലും ഉണ്ടോ…. ” – അഖിൽ

” ദേഷ്യം ഒന്നുമില്ല ഉറപ്പാണ് സ്നേഹം ഉണ്ടോ എന്ന് അറിയില്ല ഏട്ടാ….. ആ പിന്നെ ഞാൻ വീണ്ടും കോളജിൽ പോവാൻ തുടങ്ങി….. ” – അനു

“Oh it’s a great news…. ” 😊 -അഖിൽ

” എന്ന ശെരി ഞാൻ പിന്നെ വിളിക്കാം ഏട്ടാ…. ബൈ” – അനു

” ഒകെ ശെരി… ” – അഖിൽ

അന്ന് ക്ലാസ്സിൽ എങ്ങനെ ഒക്കെയോ കഴിച്ച് കൂട്ടി…..

ഇങ്ങനെ പോയാൽ ശേരിയാവില്ല….. ഭയങ്കര മിസ്സിങ് ആണ് ഏട്ടനെ…. 😔😔😔 ഇത് കഴിയുമ്പോ വേണം അവനെ കാണാൻ

ക്ലാസ്സ് കഴിഞ്ഞു ഞാനും അച്ചുവും അമ്മുവും കൂടി വേഗം ഇറങ്ങി…. ഞങ്ങള് നേരെ ബസ് സ്റ്റോപ്പിൽ ഏക് പോയി…. അവിടെ ആണ് ഏട്ടൻ ഉണ്ടാവുന്നത്…..

ബസ് സ്റ്റോപ്പിൽ ചെന്നപ്പോൾ ഏട്ടൻ വന്നട്ടില്ല….. അപ്പോ തന്നെ അവരുടെ ബസ് വന്ന്…. അവർ കയറി പോയി…..

പിന്നെ ഞാൻ ഒറ്റക്ക് ആയി

അവിടെ നിൽകുമ്പോൾ ആണ് മറ്റെ ഡ്രാക്കുള ബൈകും ആയി പോകുന്നത് കണ്ടത്….. ഞാൻ നോക്കാൻ പോയില്ല….. 🙄🙄 പേടി ഒന്നും ഉണ്ടായിട്ടില്ല…. ജസ്റ്റ് ഒരു ഭയം അത്രേ ഉള്ളൂ😁😁🙈🙈

അപ്പോഴാണ് അവൻ എന്റെ മുന്നിൽ കൊണ്ടുവന്ന് ബൈക്ക് നിറുത്തിയത്…… ഞാൻ അപ്പോ തന്നെ അവിടെ നിന്ന് മാറി നിന്നു…..🙄

പക്ഷേ അപ്പോ അവൻ എന്റെ അടുത്തേയ്ക്ക് വന്നു….

” നീയല്ലേ രാവിലെ എന്നെ ഇടിച്ച് ഇട്ടത്…. “. – ഡ്രാക്കുള

ഞാൻ ഒന്നും മിണ്ടിയില്ല….

” ചോദിച്ചത് കേട്ടില്ലേ” – ഡ്രാക്കുള

” അതേ ഞാൻ ആണ്… ” – അനു

” എന്താ നിനക്ക് മറുപടി പറയാൻ ഒരു ബുദ്ധിമുട്ട്…. ” – ഡ്രാക്കുള

” ഒന്നുമില്ല…. ” – അനു

” നിന്റെ പേര് എന്താ ഡീ… ” – ഡ്രാക്കുള

” അനുശ്രീ… ” – അനു

” ഏത് ഈയർ ആണ്…. ” – ഡ്രാക്കുള

” ലാസ്റ്റ് year ” – അനു

” ഏത് ഡിപ്പാർട്ട്മെന്റ് ” – ഡ്രാക്കുള

” B.com department ” – അനു

” നിന്നെ അനു എന്നാണോ വിളിക്കുന്നത്….. ” – ഡ്രാക്കുള

” അതേ “. – അനു

” ഓ അപ്പോ നീ ആണല്ലേ ആ അനു….. കോളേജ് സ്റ്റാർ…. ” – ഡ്രാക്കുള

” അങ്ങനെ ഒന്നുമില്ല…. ” – അനു

” ഇൗ കൊല്ലം ഇവിടെ വന്നപ്പോ മുതൽ കേൾക്കുന്ന പേര് ആണ് അനു ആളെ അന്വേഷിച്ച് വന്നപ്പോ മെഡിക്കൽ ലീവ് ആണെന്ന് അറിഞ്ഞു….. അപ്പോ നീയാണ് ആ മുതൽ….. ” – ഡ്രാക്കുള

” അതേ ഞാൻ ആണ്….. ” – അനു

” നീ ആ സ്നേഹ ക്കിട്ട്‌ ഒന്നു പോട്ടിച്ചിട്ടുണ്ടല്ലെ…. ” – ഡ്രാക്കുള

” അതേ “. – അനു

” എന്തിനാ കൊടുത്തത്…. ” – സ്നേഹ

” അത് അവളുടെ കൈയിൽ ഇരുപ്പ് കൊണ്ട് ആണ്…. ” – അനു

” അപ്പോ നീ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആണ്….. വസ്ത്രധാരണം ഒക്കെ കണ്ടപ്പോ ഒരു പാവം ആണെന്ന് തോന്നി….. പക്ഷേ ഇൗ പൂച്ചയിക് ഉള്ളിൽ ഒരു പുലി ഉണ്ടല്ലേ…. ” – ഡ്രാക്കുള

” അങ്ങനെ ഒന്നുമില്ല…. ” – അനു

” ഇവിടെ വന്നിട്ട് ഒരുപാട് പെൺകുട്ടികളെ കണ്ട്…. ഒന്നെങ്കിൽ പഞ്ച പാവം…. അല്ലെങ്കിൽ കച്ചറ…. ഇവിടെ നല്ല അസൽ ഒരു പാവം കാന്താരിയെ അന്വേഷിച്ചപ്പോൾ എനിക് കിട്ടിയ പേര് ആണ് അനു….. ” – ഡ്രാക്കുള

” മാറു എനിക് പോണം…. ” – അനു

” അങ്ങനെ പോവല്ലേ…. ബാക്കി കൂടി കേട്ടിട്ട് പോ…. ” – ഡ്രാക്കുള

” അപ്പോ ഞാൻ കാത്തിരിക്കുക ആയിരുന്നു നിനക്ക് വേണ്ടി….. ” – ഡ്രാക്കുള

” പ്ലീസ് ഞാൻ പോവട്ടെ…. ” – അനു

” അങ്ങനെ പോവല്ലെന്നെ…. നിനക്കു അറിയോ നിന്നെ കാണാതെ തന്നെ നിന്നെ എന്റെ പെണ്ണ് ആയി കണ്ടത് ആണ് ഞാൻ ” – ഡ്രാക്കുള

” Please i may go ” – anu

” നിൽക് അവിടെ…. ” – ഡ്രാക്കുള

എന്നും പറഞ്ഞു അവൻ എന്റെ കൈയിൽ പിടിച്ച്….

” കൈയിൽ നിന്ന് വിട്….. ” – അനു

” ഇല്ല….. നീ എന്റെ കൂടെ വാ എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്…. ” – ഡ്രാക്കുള

” വിടാൻ ആണ് പറഞ്ഞത്…. ” – അനു

എന്നു പറഞ്ഞിട്ട് പോലും വിടാത്തത് കണ്ടപ്പോ വിടാൻ അല്ലേ ഡാ പറഞ്ഞത് എന്നും പറഞ്ഞു ഞാൻ അടിക്കാൻ കൈ ഓങ്ങി പക്ഷേ അതിന് മുന്നേ അവനെ ആരോ ചവിട്ടി താഴെ ഇട്ടിരുന്നു😁

____________________________

( രാഗ് )

മീറ്റിംഗ് കഴിഞ്ഞപ്പോ കുറച്ച് താമസിച്ചു…. സമയം നോക്കിയപ്പോൾ ആണ് അനു അവിടെ കാത്ത് നൽകുക ആയിരിക്കും എന്ന് ഓർത്തത്…..

വേഗം തന്നെ കാറും എടുത്ത് സ്പീഡിന് വിട്ടു…. അവിടെ ചെന്നപ്പോൾ അവളുടെ കൈയിൽ ആരോ പിടിച്ചിരിക്കുന്നത് ആണ് കണ്ടത്…. കണ്ടപ്പോ ദേഷ്യം വന്നു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ ചെന്ന്

അപ്പോഴാണ് അവള് അവനെ അടിക്കാൻ കൈ ഓങ്ങിയത്‌ കണ്ടത് ഞാൻ ഉടനെ അവനെ ചവിട്ടി താഴെ ഇട്ടു….

പിന്നല്ലാതെ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വേക്കുന്നോ😡😡😡

കൊല്ലേണ്ടത് അല്ലേ ഞാൻ അവനെ….😡😡😡

ഞാൻ ഒന്നും മിണ്ടാതെ അവളുടെ കൈയിൽ പിടിച്ച് കാറിൽ കയറ്റി….

ഞാൻ ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു…..

അവളുടെ കൈ നന്നായി വേദനിക്കുന്നു ഉണ്ടെന്ന് തോന്നുന്നു……

അവള് ഒന്നും മിണ്ടുന്നില്ല….. നല്ല വിഷമം ആയെന്ന് തോന്നുന്നു…..

വീട്ടിൽ ചെന്ന് നേരെ അവള് തോർത്തും എടുത്ത് കുളിക്കാൻ കയറി…..

____________________________

( അനു )

പെട്ടെന്ന് ആയിരുന്നു ഏട്ടൻ അവനെ ചവിട്ടി താഴെ ഇട്ടത്…. ഞാൻ ഒന്ന് പേടിച്ച് പോയി….. പക്ഷേ അപ്പോ തന്നെ ഏട്ടൻ എന്റെ കൈയിൽ വലിച്ച് കാറിൽ കയറ്റി….

ഒരു അക്ഷരം പോലും മിണ്ടുന്നില്ല….. 😔😔😔

എനിക്ക് അത് കണ്ടപ്പോ വിഷമം വന്നു…. ഞാൻ എന്ത് തെറ്റ് ചെയ്തു ഇങ്ങനെ കാണിക്കാൻ……

അവൻ ഭയങ്കര ദേഷ്യത്തിൽ ആണ് എനിക് ശെരിക്കും കരച്ചിൽ വന്നു😭

ഞാൻ വീട്ടിൽ എത്തിയ ഉടനെ തോർത്തും എടുത്ത് കുളിക്കാൻ കയറി…..

ഷവറിന്റെ താഴെ നിന്ന് ശെരിക്കും കരയുക ആയിരുന്നു…..

എന്താ സംഭവിച്ചത് എന്ന് എങ്കിലും ചോദിച്ച് കൂടെ….. ഇങ്ങനെ ദേഷ്യം കാണിക്കുന്നത് എന്തിനാ😔😔😔

ഞാൻ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി പുറത്തേക് വന്നപ്പോ ഏട്ടൻ കാത്ത് ഇരിപ്പുണ്ട്…. മറ്റൊന്നുമല്ല ഏട്ടന് കുളിക്കണം…..

ഏട്ടൻ കയറിയപ്പോൾ തന്നെ ഞാൻ താഴേയ്ക്ക് ചെന്ന്….

ജാനകി അമ്മയുമായി കുറച്ച് നേരം സംസാരിച്ചു…. ഇന്ന് വെള്ളിയാഴ്ച ആണ് നാളെ അവധി ആണ്….

എനിക്ക് ഒന്ന് വീട്ടിൽ പോകണം എന്ന് ഉണ്ട് ഒരുപാട് ആയില്ലേ അങ്ങോട്ട് പോയിട്ട്😔😔

പക്ഷേ ഏട്ടനോട് പറയാൻ ഒരു പേടി…. ഇല്ല എന്ന് പറഞാൽ എനിക് വിഷമം ആവും…..

അതൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് മറ്റവൾ മാർ കയറി വന്നത്…..

ഇവളുമാരെ കൊണ്ട് വല്ലാത്ത ശല്യം ആണ്🙄🙄🙄

മനസിലായില്ലേ ആരു ആണ് എന്ന്…. അവർ തന്നെ

” നിന്റെ ഇര പിടുത്തം ഒക്കെ കഴിഞ്ഞോ…. ” – നന്ദന

” ആരാ ഡീ നിന്റെ പുതിയ ഇര….. ഏതെങ്കിലും പണച്ചാക്ക്‌ ആയിരിക്കും….. ” – വന്ദന

ഞാൻ തിരിച്ച് പറയാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ലായിരുന്നു

അത്കൊണ്ട് ഒന്നും മിണ്ടിയില്ല…..

ഞാൻ ഒന്നും കേൾക്കാത്ത പോലെ പോയി…..

” ആരെയോ കണ്ടത്തി ചേച്ചി….. ഭാഗ്യം എന്റെ ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുമല്ലോ….. ” – വന്ദന

” അങ്ങനെ അങ്ങ് പോവല്ലേ….. പറഞ്ഞിട്ട് പോടി…. ” – നന്ദന

പെട്ടെന്ന് ആണ് മുകളിൽ നിന്ന് ആ ശബ്ദം കേട്ടത്…..

” ഞാൻ പറഞ്ഞു തന്നാൽ മതിയോ….. ” – രാഗ്

” രാഗ് നീ എപ്പോൾ വന്ന്…. ” – നന്ദന

” വന്നിട്ട് ഒരു 30 വർഷം ആയി…. ” – രാഗ്

” ഏട്ടാ ഇവൾ ശെരി അല്ല…. ” – വന്ദന

പറഞ്ഞു മുഴുവൻ ആകാൻ രാഗ് അനുവദിച്ചില്ല…. അതിനു മുന്നേ അവന്റെ കൈ അവളുടെ മുഖത്ത് വീണിരുന്നു🙄🙄

” ഇനി നീ അവളെക്കുറിച്ച് മോശം ആയി ഒരു വാക് എങ്കിലും പറഞ്ഞാല് കൊല്ലും നിന്നെ ഞാൻ….. ” – രാഗ്

അപ്പോ തന്നെ അവള് കരച്ചിൽ തുടങ്ങി…..😭

” രാഗ് നീ എന്താ ചെയ്തത്…. ” – നന്ദന

” നീ കണ്ടില്ലേ എന്താ ചെയ്തത് എന്ന്…. നിനക്കും വേണോ…. ” – രാഗ്

എന്നിട്ട് എനിക് നേരെ തിരിഞ്ഞ്….

” നീ ഇനി എന്ത് കാണാൻ നൽകുക ആണ്…. വാ ഇങ്ങോട്ട്…. “. – രാഗ്

എന്നും പറഞ്ഞു എന്റെ കൈയും വലിച്ച് മുകളിലേക്ക് കൊണ്ടുപോയി…. 🙄🙄

എന്നിട്ട് മുകളിൽ കൊണ്ടുപോയി ബെഡ് ലേക് ഇട്ടു….

” നീ എന്താ അവർ പറയുന്നത് ഒക്കെ കേട്ട് കൊണ്ട് നിന്നത്….. ” – രാഗ്

ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവൻ വീണ്ടും തുടർന്നു…..

” നിന്റെ വായിൽ എന്താണ്…. ” – രാഗ്

എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൻ ദേഷ്യം കയറി വാതിൽ ഒച്ചത്തിൽ അടച്ചിട്ട് പോയി…..

____________________________

( രാഗ് )

ഞാൻ കുളിച്ച് വന്ന് താഴേയ്ക്ക് ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ഒരുപാട് വേദനിപ്പിച്ചു…..

സാധാരണ അവള് പ്രതികരിക്കുന്നത് ആണ്…. ഇതെന്താ ഇങ്ങനെ

ഞാൻ ചെന്ന് സംസാരിച്ച് വന്ദന കിട്ട്‌ ഒന്നു കൊടുത്തു എന്നിട്ടും അവള് ഒന്നും മിണ്ടുന്നില്ല…..

അങ്ങനെ നിൽക്കുന്ന കണ്ടപ്പോ ദേഷ്യം തോന്നി അതാ കൈ പിടിച്ച് വലിച്ച് റൂമിൽ കൊണ്ടുപോയി ഇട്ടത്…..

എന്നിട്ട് ചോദിച്ചിട്ട് കൂടി ഒന്നും മിണ്ടുന്നില്ല….. എനിക് പ്രാന്ത് ആണ് കേറിയത്…..

അതാ വാതിൽ ഒച്ചത്തിൽ അടച്ചിട്ട് പോയത്…..

താഴെ പോയിരുന്നു ഫോണിൽ കുത്തി കളിച്ച്…. കാരണം അവളുടെ പെരുമാറ്റം എന്നെ ശെരിക്കും ദേഷ്യം കയറ്റിയിരുന്ന്…..

എന്നിട്ടും ദേഷ്യം മാറിയില്ല എന്ന് കണ്ടപ്പോൾ നേരെ ബൈക്കും എടുത്ത് പുറത്തേക് പോയി….

തിരിച്ച് വന്നപ്പോൾ രാത്രി ആയി…..

ജാനകി അമ്മ എനിക്കായി ഭക്ഷണം എടുത്ത് വെച്ചിരുന്നു

അല്ലെങ്കിൽ അവള് തരുന്നത് ആണ്…. 🙄🙄

എനിക്കുള്ള ഭക്ഷണം എടുത്ത് വെച്ചിരിക്കുന്ന അവരോട് ഞാൻ ചോദിച്ചു

” അനു കിടന്നോ…. ” – രാഗ്

” അറിയില്ല സാർ കുഞ്ഞു കുറെ നേരം ആയി താഴേയ്ക്ക് വന്നിട്ട്…. ” – ജാനകി

” അപ്പോ അവള് ഒന്നും കഴിച്ചില്ല അല്ലേ…. ” – രാഗ്

” അതേ…. ” – ജാനകി

അപ്പോ തന്നെ ഞാൻ ഞങ്ങൾക് 2 പേർക്കും ഉള്ള ഭക്ഷണം എടുത്ത് മുകളിലേക്ക് പോയി…..

ചെന്നപ്പോൾ അവള് കിടക്കുന്നത് ആണ് കണ്ടത്….

ഞാൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു…. എന്നിട്ട് ആ തലയിൽ തലോടി😍

കരഞ്ഞു മുഖം ഒക്കെ വീർത്തിട്ടുണ്ട്….

ഞാൻ തലോടിയപ്പോൾ അവള് എഴുന്നേറ്റ്…..

” എന്താ ” – അനു

” നീ ഒന്നും കഴിച്ചില്ല അല്ലേ…. ” – രാഗ്

അവള് ഒന്നും മിണ്ടിയില്ല….

” വാ എന്തെങ്കിലും കഴിക്കാം…. ” – രാഗ്

” വേണ്ട “. – അനു

” വേണം ” – രാഗ്

___________________________

( അനു )

കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർക്കുന്നില്ല…. ഏട്ടൻ എന്നെ തലോഡിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്…..

ഭക്ഷണം വേണ്ട എന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല…..

അവസാനം ഏട്ടനും കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കഴിക്കാം എന്ന് പറഞ്ഞു

പ്ലേറ്റ് തന്നപ്പോൾ ഞാൻ ഇച്ചിരി ഇച്ചിരി ചോർ എടുത്ത്….

” നീ എന്നെ ബോധിപ്പിക്കാൻ ആണോ കഴിക്കുന്നത്…. ” – രാഗ്

” എനിക് വേണ്ട ഏട്ടാ ” – അനു

അപ്പോ തന്നെ അവൻ എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി എന്നിട്ട് എനിക് ചോർ വാരി തന്നു…. 😍😍😍 ഒരു വല്ലാത്ത ഫീൽ ആയിരുന്നു അത്….

ചോർ വേണ്ട എന്ന് പറഞ്ഞ ഞാൻ ആ പ്ലേറ്റിലെ പകുതി ചോറും കഴിച്ച്…😁😁

” എന്റെ മോൾ കഴിച്ചത് മതി…. ഇത് എനിക് കൂടി ഉള്ളത് ആണ്…. ” – രാഗ്

” ശെരി എന്നും പറഞ്ഞു പോവാൻ പോയപ്പോൾ അവൻ എന്നെ അവിടെ പിടിച്ച് ഇരുത്തി…. ” – അനു

” എനിക് വാരി തരുമോ ☺️ ” – രാഗ്

അവന്റെ നിഷ്കളങ്ക ചോദ്യം കേട്ടപ്പോ ഒരു ഉമ്മ കൊടുക്കാൻ തോന്നി…. അപ്പോ തന്നെ ഞാൻ അത് വാങ്ങി അവന് കൊടുത്തു….

കുഞ്ഞു കുട്ടിയെ പോലെയുള്ള അവന്റെ കഴിക്കൽ ഒന്നു കാണണം ആയിരുന്നു…. 😍😍

ഞാൻ കൊടുക്കുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടൂ 😍🥺

വളരെ സംതൃപ്തിയോടെ ഞങ്ങൾ കഴിച്ച് കിടന്നു😍😍💞💞

___________________________

( രാഗ് )

രാവിലെ എഴുന്നേറ്റപ്പോൾ അവള് എന്റെ കൂടെ ഉറങ്ങുന്നുണ്ട്….. പാവം ഇന്നലെ നന്നായി കരഞ്ഞിട്ടുണ്ട്

എന്തായാലും അവൾക്ക് അവിടെ ഒരുപാട് ശത്രുക്കൾ ഉണ്ട്…. അത് ഉറപ്പ് ആണ്…..

ആ സ്നേഹയെ യും മറ്റവനെയും സൂക്ഷിക്കണം…. എപ്പോൾ വേണമെങ്കിലും പ്രതികാരം ചെയ്യാം….. 🙄

അവള് അവിടെ ഒറ്റക്ക് ശെരി ആവില്ല….. എന്തെങ്കിലും ചെയ്തേ പറ്റൂ…..

ഒരു വഴി ഉണ്ട്…. എന്തായാലും അവള് ഇപ്പോ ഒന്നും അറിയണ്ട…..

പെട്ടെന്ന് ആണ് അവള് നെരുങ്ങുന്ന കണ്ടത്….

ഞാൻ ഉടനെ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ കുളിക്കാൻ കയറി

കുളിച്ച് ഇറങ്ങിയപ്പോൾ അവള് എഴുന്നേറ്റ് ഇരിപ്പുണ്ട്….

” ഗുഡ് മോണിംഗ്… ” – അനു

” എന്താ ഇന്ന് ഇച്ചിരി നേരത്തെ ആണല്ലോ…. ” – രാഗ്

” കളിയകണ്ട കേട്ടോ ഏട്ടാ… ഏട്ടന് എഴുന്നേറ്റ് പോയില്ലേ…. ” – അനു

” എന്ന പൊന്നു മോൾ പോയി കുളിച്ചേ…. ” – രാഗ്

” ഒകെ ദിപ്പോ വരാം” – അനു

അവള് പെട്ടെന്ന് തന്നെ വന്നു…. ഇന്ന് അവധി ആയത് കൊണ്ട് അവള് വീട്ടിൽ തന്നെ ഉണ്ട്…. അത്കൊണ്ട് ഞാനും പോയില്ല😁😜

കുളിച്ച് ഇറങ്ങി വന്നപ്പോൾ ആണ് അവള് ഒരു കാര്യം പറഞ്ഞത്…..

____________________________

( അനു )

എഴുന്നേറ്റപ്പോൾ കണ്ടത് കുളി ഒക്കെ കഴിഞ്ഞു നിൽക്കുന്ന ഏട്ടനെ ആണ്…..

ഞാൻ വേഗം കുളിച്ച് ഇറങ്ങി…..

ഞാൻ എന്റെ വീട്ടുകാരെ ഒക്കെ കണ്ടിട്ട് ഒരുപാട് ആയി….. 😔😔 അപ്പോ ഞാൻ എട്ടനോഡ് അത് സംസാരിക്കാൻ തീരുമാനിച്ചു

” ഏട്ടാ ” – അനു

” എന്താ പറഞ്ഞോ…. ” – രാഗ്

” അത് ഏട്ടാ നമ്മുടെ കല്യാണം കഴിഞ്ഞു ഇന്ന് വരെ എന്റെ വീട്ടിൽ ഒന്നിച്ച് പോയിട്ടില്ല…. ഇന്ന് അവധി അല്ലേ നമുക്ക് പോയാലോ…. ” – അനു

” അതിനെന്താ നീ ഉടുത്ത് വാ നമുക്ക് പോവാം…. ” – രാഗ്

” ശെരി താങ്ക്സ് ഏട്ടാ… ” – അനു

ഞാൻ ഉടനെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞു എന്നിട്ട് പോയി ഡ്രസ്സ് മാറി…..

താഴെ ചെന്നപ്പോൾ ഏട്ടനും ഡ്രസ്സ് ഒക്കെ മാറി നിൽപ്പുണ്ട്….

ഇന്ന് ഒരു casual wear ഒക്കെ ഇട്ട് നല്ല ചുള്ളൻ ആയി ഇരിപ്പുണ്ട്😁😁

എന്റെ പൊന്നേ ഇൗ ചെക്കനെ കാണാൻ എന്ത് ലുക്ക് ആണ്😜😜😍😍

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്…. ഞാനും ഏട്ടനും ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്…..

ശോ ഞങ്ങളുടെ ഒരു കാര്യം😍😍😜😜 എന്താ മനപൊരുത്തം….. 😘😘😘 ഞാൻ ഇപ്പോഴായി കുറച്ച് സ്വയം പൊക്കി ആകുന്നുണ്ടോ എന്നൊരു സംശയം😜😜😜
വെറുമൊരു സംശയം മാത്രം…. അത്രേ ഉള്ളൂ എന്നെ…😜😜

ഞങ്ങൾ കാറിൽ കയറി എന്റെ വീട്ടിലേക്ക് പോയി

പോകുന്ന വഴി ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുമ്പിൽ നിറുത്തി….

” എന്താ ഇവിടെ…. ” – അനു

” ഡ്രസ്സ് എടുക്കാൻ…. ” – രാഗ്

” എന്തിന് “. – അനു

” സാധാരണ എല്ലാവരും ഡ്രസ്സ് എടുക്കുന്നത് എന്തിന് ആണോ അതിനു തന്നെ” – രാഗ്

” Ooo എന്ത് അഹങ്കാരം ആണ് 😏😏 ” ആത്മഗതം ആയിരുന്നു പക്ഷേ അവന്റെ മറുപടി കേട്ടപ്പോൾ ആണ് അവൻ കേട്ട് എന്ന് മനസ്സിലായത്🙄🙄🙄

” അഹങ്കാരം തന്നെയാണ്…… എന്ന രാജകുമാരി ഒന്നു ഇറങ്ങിക്കെ” – രാഗ്

അവിടെ ഇറങ്ങി കടയിൽ കയറി ഞാൻ ഒന്നും പറയാതെ തന്നെ ഏട്ടൻ എന്റെ വീട്ടിലേക്ക് ഉള്ള എല്ലാവർക്കും വേണ്ട ഡ്രസ്സ് എടുത്ത്…..

അമ്മക്കും അച്ഛനും ശ്രീ ഏട്ടനും ഒക്കെ എടുത്തു….

” എന്ന വാ പോകാം അല്ലേ…. ” – അനു

” ഇല്ല ഒന്നുകൂടി എടുക്കാൻ ഉണ്ട്…. ” – രാഗ്

എന്നും പറഞ്ഞു അവൻ എന്നെയും കൊണ്ട് ലേഡീസ് സെക്ഷനിൽ പോയി….

എന്നിട്ട് sales girl ന്റെ അടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്….

” ദേ ഇയാൾക്ക് പറ്റിയ ജീൻസ് വേണം…. ” – രാഗ്

എന്നെ ചൂണ്ടിയാണ് ഏട്ടൻ അത് പറഞ്ഞത്….

ഞാൻ ഏട്ടനെ അന്താളിച്ച് നോക്കി…..

____________________________

( രാഗ് )

അവൾക്ക് കുറച്ച് ഡ്രസ്സ് എടുക്കണം എന്ന് ഉണ്ടായിരുന്നു…. എന്നും ഇവൾ ഇൗ ചുരിദാർ ഇട്ടല്ലെ പോകുന്നത്…. അത്കൊണ്ട് ഒരു ജീൻസ് വാങ്ങാൻ പോയത്

വീട്ടുകാർക്ക് ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ ഞാൻ അവളെയും കൊണ്ട് പോയി😁

എന്നിട്ട് sales ഗേൾ നോഡ്‌ ജീൻസ് എടുക്കാൻ പറഞ്ഞു…. അവള് എന്നെ എന്തോ ജീവിയെ പോലെ നോക്കുന്നുണ്ട്😄😄

” ദേ ഇങ്ങോട്ട് വന്നെ എനിക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്….എനിക് എന്തിനാ ജീൻസ്… ” – അനു

” എന്തായാലും കാണാൻ അല്ല…. ” – രാഗ്

” ഏട്ടാ ഞാൻ അത് ഒന്നും ഇടാറില്ല…. ” – അനു

” എന്താ നിനക്ക് ഇട്ടാൽ…. നിന്റെ ആഗ്രഹങ്ങൾ ഒക്കെ എനിക് അറിയാം…. നീ ആർക്ക് വേണ്ടിയും അതൊന്നും ഹോമിക്കണ്ട…. ” – രാഗ്

” ഏട്ടാ പക്ഷേ അത്…. വേണോ… ” – അനു

” എന്റെ പൊന്നു മോളെ ഞാൻ ആണ് നിന്റെ കെട്ടിയോൻ എനിക് ഇല്ലാത്ത വിഷമം വേറെ ആർക്ക് ആണ് ഉള്ളത്….. ” – രാഗ്

” ഏട്ടന് കുഴപ്പം ഒന്നുമില്ലേ…. ” – അനു

” ഇല്ല മോളെ എനിക് ഒരു കുഴപ്പവും ഇല്ല….. നീ ഇപ്പൊ അല്ലേൽ പിന്നെ ഇനി എപ്പോഴാണ് ഇതൊക്കെ ഇടുന്നത്…. ” – രാഗ്

ഇതൊക്കെ പറഞ്ഞപ്പോൾ അവളുടെ മുഖം നന്നായി പ്രകാശികുന്നുണ്ടയിരുന്ന്…..😁😁😁

അവൾക്ക് ജീൻസ് ടോപ്പും ആയി കുറച്ച് ഡ്രസ്സ് ഒക്കെ എടുത്തു…..

എന്നിട്ട് ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്ക് ചെന്നു….

കയറി ചെന്നപ്പോൾ എന്റെ അളിയൻ ഞങ്ങളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു…..

പെണ്ണ് അവനെ കണ്ടപ്പോൾ തന്നെ വേഗം ഓടി പോയി….

കണ്ട ഇപ്പോ ഞാൻ ആരായി ശശി🙄🙄

അളിയൻ ആണെങ്കിൽ പെങ്ങളെ കിട്ടിയാൽ പിന്നെ വേറെ ഒന്നും കാണില്ല…..🙄🙄

അപ്പോഴാണ് എന്റെ അമ്മായിയച്ചൻ പുറത്തേക് വന്നത്….

” കയറി വാ മോനെ…. അവർ ഇനി ഇൗ നേരം ഒന്നും കയറില്ല….. അവർക്ക് തമ്മിൽ കിട്ടിയ പിന്നെ നമ്മൾ ഒക്കെ ഔട്ട് ആണ്…. 😂😂😂 ” – അമ്മായിയച്ഛൻ

ഞാൻ വേഗം അകത്തേക്ക് കയറി…..

അപ്പോ തന്നെ എന്റെ അമ്മായിയമ്മയും പുറത്തേക് വന്നു….. 😁😁

അവർ വല്ലാത്ത സ്നേഹം ആയിരുന്നു….😍 അംബിക അമ്മ എനിക് ശെരിക്കും ഒരു അമ്മയുടെ സ്നേഹം തന്നു😍😍😘😘

ശെരിക്കും ഇൗ പെണ്ണ് ഭയങ്കര ഭാഗ്യവതി ആണ്….. എന്ത് സ്നേഹം ആണ് ഇവർക്കൊക്കെ…..

കുറച്ച് കഴിഞ്ഞപ്പോൾ ദേ നമ്മുടെ ചേട്ടനും അനിയത്തിയും കൂടി വരുന്നുണ്ട്…. സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞു എന്ന് തോന്നുന്നു….. 😄😄

ഇങ്ങനെ ഒരു മനുഷ്യൻ ഇവിടെ ഉണ്ടെന്ന് പോലും 2 ഉം ഓർക്കുന്നില്ല….. എന്ത് ദുഷ്ടന്മാർ ആണ്🙄🙄🙄

അപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്…..

” അതേ ഇത് എന്റെ മരുമകൻ നിങ്ങൾക്ക് അറിയാമോ എന്തോ…. ” – അച്ഛൻ

അപ്പോ തന്നെ ശ്രീ അറിയാം എന്ന് പറഞ്ഞു…. അപ്പോഴാണ് അച്ഛന്റെ വക അടുത്ത കൗണ്ടർ….

” ഡീ നിന്റെ കെട്ടിയോൻ ആണ് ഇൗ ഇരിക്കുന്നത് ഒന്നു നോക്കുക എങ്കിലും ചെയ്യ ഡീ ” – അച്ഛൻ

” അച്ഛാ മതി കേട്ടോ😡 ” – അനു

” എന്റെ അച്ഛാ അവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…. ഇത് എന്റെ വിധി ആണ് …… ഞാൻ അങ്ങനെ കരുതി ആശ്വസിച്ചു കൊള്ളാം “. – രാഗ്

എന്ന് ഞാൻ നല്ല നിഷ്‌ക്കു ഭാവത്തിൽ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു🤭🤭🤭

പെണ്ണ് അപ്പോ തന്നെ ചാടി തുള്ളി മുകളിലേക്ക് പോയി…. 😄😄

” ആ ദെ അവൾക്ക് ദേഷ്യം കയറി ഇനി എന്തൊക്കെ പൊട്ടും എന്ന് ദേവിക്ക് മാത്രം അറിയാം…😂😂 ” – അച്ഛൻ

” എന്തിനാ നിങ്ങള് ഒക്കെ കൂടി അതിനെ ദേഷ്യം പിടിപ്പിച്ചത്…. ” – ശ്രീ

” ആ ദെ വന്നു ചേട്ടന്റെ സപ്പോർട്ട്…. ഇവൻ ആണ് അവളെ ചീത്ത ആകുന്നത്…. ” – അച്ഛൻ

” അച്ഛാ ഞാൻ മുകളിലേക്ക് ചെല്ലട്ടെ….. അവള് അല്ലെങ്കിൽ ആ മുറി കൂടി ബാക്കി വെക്കില്ല…. 😂😂” – രാഗ്

” ആ എന്റെ മരുമകൻ ഉഷാർ ആണല്ലോ…. എനിക് പറ്റിയ ടീം ആണ്…. ” – അച്ഛൻ

” അച്ഛനെയും മരുമകനെ യു അവള് ഭിത്തിയിൽ ഒട്ടിക്കാതെ നോക്കിക്കോ…. 😄😄😂😂” – ശ്രീ

____________________________

( അനു )

എന്നാലും അവർ പറഞ്ഞത് കേട്ടില്ലേ….😡😡😡😡 അച്ഛനും കെട്ടിയോൻ ഉം കൂടി ഒന്നിച്ച് പണിയുക ആണ്😡😡😡

എന്തായാലും ടെക്സ്റ്റൈൽ ഇൽ വെച്ച് അവൻ പറഞ്ഞത് ഒക്കെ ഒരു കുളിരോടെ ആണ് കേട്ട് നിന്നത്….. 😍😍

ഞാൻ ശെരിക്കും നല്ല ഭാഗ്യവതി ആണ്…. എല്ലാ പെൺകുട്ടികൾക്കും വിവാഹത്തോടെ സകല സ്വാതന്ത്ര്യവും പോകുന്നു…. എനിക്കോ…. So i am very lucky😘😘😘😘

ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് പിറകിൽ ഒരു മുരട് അനക്കം കേട്ടത്….

നോക്കിയപ്പോൾ രാഗ് ഏട്ടൻ ആണ്…. ഞാൻ അപ്പോ തന്നെ കുറച്ച് ജാഡ ഒക്കെ ഇട്ട് ഇരുന്നു…..😏😏😒😒 എന്തായാലും എന്നെ കുറെ കളിയാക്കിയത് അല്ലേ….. 😒😒

അപ്പോഴാണ് ഏട്ടൻ എന്റെ അടുത്ത് വന്നു ഇരുന്നത്….

ഞാൻ ഉടനെ കുറച്ച് നീങ്ങി ഇരുന്നു…. അപ്പോ വീണ്ടും എന്റെ അടുത്തേയ്ക്ക് ഇരുന്നു….. ഞാൻ വീണ്ടും നീങ്ങി

അപ്പോ അവൻ വീണ്ടും അവൻ എന്റെ അടുത്തേയ്ക്ക് നീങ്ങി പക്ഷേ ഇൗ പ്രാവശ്യം എനിക് നീങ്ങി ഇരിക്കാൻ സ്ഥലം ഉണ്ടായില്ല…🙄 അത്കൊണ്ട് ഞാൻ എഴുന്നേറ്റ് പോവാൻ പോയി

എഴുന്നേറ്റപ്പോൾ തന്നെ ഏട്ടൻ എന്റെ കൈയിൽ പിടിച്ച് വലിച്ച്…. എനിക് ആണെങ്കിൽ ബാലൻസ് കിട്ടിയില്ല…. ഞാൻ നേരെ ഏട്ടന്റെ ദേഹത്തേക്ക് വീണു….😊😊

ഏട്ടൻ അത് പ്രതീക്ഷിക്കാത്ത കാര്യം ആയത് കൊണ്ട് ഏട്ടൻ ബെഡ് ലേക് വീണു…. ഞാൻ ആണെങ്കിൽ ഏട്ടന്റെ മുകളിലും….. ❤

എഴുന്നേൽക്കാൻ പോയ എന്നെ ഏട്ടൻ വീണ്ടും എന്നെ പിടിച്ച് കിടത്തി….. ഇപ്പോ ഏട്ടൻ ആണെങ്കിൽ എന്റെ കണ്ണിൽ നോക്കി കിടക്കുക ആണ്….😍😍

എനിക്ക് ആണെങ്കിൽ എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നുന്നു….🙈

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് അവൻ ഒരു കാര്യം ചോദിച്ചത്…..

” ഇപ്പോ എന്നോട് ദേഷ്യം ഉണ്ടോ…. ” – രാഗ്

” എനിക് ആരോടും ദേഷ്യം ഒന്നുമില്ല….. ” – അനു

” എന്നിട്ട് ആണോ ഇത്രേം നേരം എന്നോട് ഇങ്ങനെ ചെയ്തത്…. ” – രാഗ്

അപ്പോഴാണ് പുറത്ത് നിന്ന് ശ്രീ ഏട്ടന്റെ ശബ്ദം കേട്ടത്….

” റൊമാൻസ് ചെയ്യുമ്പോൾ ഒക്കെ വാതിൽ എങ്കിലും അടച്ച് കൂടെ…. അതോ അത്രയും കൺട്രോൾ കൂടി ഇല്ലേ…. 2നും 😜😜 നിങ്ങള് എന്നെ എങ്ങനെ ഫോഴ്സ് ചെയിപ്പികല്ലെ…. എന്റെ കല്യാണം കഴിയാത്തത് ആണ്🙈🙈 ” – ശ്രീ

ഉടനെ പോടാ പട്ടി എന്നും പറഞ്ഞു രാഗ് ഏട്ടൻ ചാടി എഴുന്നേറ്റ്….. പക്ഷേ എന്നെ ഓർക്കാതെ എഴുന്നേറ്റത് കൊണ്ട് ഞാൻ താഴേയ്ക്ക് വീണു🥺🥺 പാവം ഞാൻ

അപ്പോ തന്നെ ഏട്ടൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരികുന്നുണ്ട്…. കൂടാതെ എന്നോട് സോറിയും പറഞ്ഞു….. 😌😌

ശ്രീ ഏട്ടൻ അപ്പോ തന്നെ ഓടി….. രാഗ് ഏട്ടൻ എനിക് നേരെ കൈ നീട്ടി…. ഞാൻ അതിൽ പിടിച്ച് ഏട്ടനെ കൂടി വലിച്ച് താഴേയ്ക്ക് ഇട്ടു….

അല്ല പിന്നെ😎😎 എന്നോട് ആണ് കളി😎😎😎

” ഇപ്പോ സമം ആയി…. ” – അനു

” നോക്കിക്കോ ഡീ ഇതിനുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും…. ” – രാഗ്

” ആ അവിടെ ഇരുന്നോ😉😏” എന്നും പറഞ്ഞു ഞാൻ വേഗം എഴുന്നേറ്റ്….

എന്നിട്ട് താഴേയ്ക്ക് ചെന്നു….

അപ്പോ അവിടെ അമ്മ മരുമകനെ സൽകരിക്കാൻ വേണ്ടത് ഒക്കെ ഉണ്ടാകുക ആണ്…. എന്നെ കണ്ടതും ചോദ്യം തുടങ്ങി

” ആ മോളെ നീ വന്നത് നന്നായി…. മോന് എന്തൊക്കെ ആണ് ഇഷ്ടം…. ” – അമ്മ

” അത് എല്ലാം തിന്നും… ” – അനു

” നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്…. “. – അമ്മ

” ഒന്നുമില്ല അമ്മേ…. ഏട്ടൻ എല്ലാം കഴിക്കും…. ചിക്കൻ കുറച്ച് കൂടി ഇഷ്ടം ആണ്…. ” – അനു

” മോളെ ദെ ഇൗ കറികൾ ഒക്കെ മതിയാകുമോ…. ” – അമ്മ

” എന്റെ പൊന്നു അമ്മേ ഇതൊക്കെ ധാരാളം ആണ്…. ” – അനു

” മണി 1 ആയില്ലേ…. എന്ന ഭക്ഷണം എടുത്താലോ…. ” – അമ്മ

” ആ അങ്ങനെ വെല്ല നല്ല കാര്യവും പറ😄” – അനു

” ഡീ ഡീ നിനക്ക് കുറച്ച് കൂടുന്നുണ്ട് കേട്ടോ…. ” – അമ്മ

എന്നും പറഞ്ഞു അമ്മ എന്റെ ചെവി തിരിച്ച് പൊന്നു ആകാൻ നോക്കി…. പക്ഷേ ഞാൻ ആരാ മോൾ വേഗം ഓടി…😊😊😊😊

നേരെ ചെന്ന് ഇടിച്ചത് അച്ഛന്റെ ദേഹത്ത്…..

” എന്റെ പൊന്നു കുഞ്ഞേ നിനക്ക് വെല്ലയിടത്തും അടങ്ങി നിന്ന് കൂടെ….. ” – അച്ഛൻ

” അടുത്തത് അച്ഛന്റെ വക ഉപദേശം ആണോ😉 ” – അനു

” എടി നിന്റെ കെട്ടിയോൻ ആണ് മുകളിൽ ഉള്ളത്….. അവന്റെ മുന്നിൽ എങ്കിലും ഇച്ചിരി മര്യാധിക്ക്‌ നിന്നുടെ… ” – അച്ഛൻ

അപ്പോ തന്നെ ഞാൻ അച്ഛനെ നോക്കി കോപ്രായം കാണിച്ച് നേരെ ആ മുഖം വെച്ച് തിരിഞ്ഞു നോക്കിയത് രാഗ് ഏട്ടന്റെ മുഖത്തേക്ക്….😬😬😬

സഭാഷ്‌….😩😩😩

അവൻ എന്നെ നോക്കി ആകി ചിരുകുന്നുണ്ട്…..

അയ്യേ ഞാൻ എന്താ ചെയ്തത് അവൻ എന്നെ കുറിച്ച് എന്ത് വിചാരിച്ചിട്ട് ഉണ്ടാവും🙈

അപ്പോഴാണ് അമ്മ എന്റെ രക്ഷകാ ആയി അവിടെ എത്തിയത്….. 😍😍😍😍

” ഡീ ഇങ്ങ് വന്നെ…. വന്ന് ഭക്ഷണം എടുത്ത് വെക്ക്‌…. ” – അമ്മ

ഞാൻ ഉടനെ തന്നെ അമ്മയുടെ അടുത്തേയ്ക്ക് പോയി…. അല്ലേൽ ഞാൻ ഇപ്പോ ചമ്മി നാറിയാനെ 😉😉😉

അങ്ങനെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഫുഡ് ഒക്കെ കഴിച്ചു….

” നമുക്ക് എല്ലാവർക്കും കൂടി പുറത്ത് ഒക്കെ ഒന്ന് പോയാലോ…. ” – ശ്രീ

” എനിക് ഡബിൾ ഒകെ ” – രാഗ്

” വേണ്ട മക്കളെ നിങ്ങള് 3 പേര് പൊയിക്കോ ഞങ്ങൾ ഇല്ല ” – അമ്മ

” അത് ശരിയാവില്ല നിങ്ങളും വരണം…. ” – അനു

ഇല്ല എന്നും പറഞ്ഞു അമ്മ എഴുന്നേറ്റ്….

” എന്തായാലും അവള് ഇല്ലെങ്കിൽ ഞാനും വരുന്നില്ല…. ” – അച്ഛൻ

” അത് ഞാൻ ശെരിയാക്കി കൊള്ളാം അച്ഛാ അമ്മ വന്നോളും…. ” – രാഗ്

” ആ അവള് സമ്മതിച്ചാൽ ഞാനും വരാം…. ” – അച്ഛൻ

” എന്ന എല്ലാവരും ചെന്ന് ഡ്രസ്സ് ഒക്കെ മാറിക്കോ….. അമ്മയെ ഞാൻ സെറ്റ് ആകികൊള്ളാം…. ” – രാഗ്

ഞാൻ നേരെ മുറിയിലേക്ക് പോയി ഒരു ചുരിദാർ എടുത്ത് ഇട്ടു…..

____________________________

( രാഗ് )

അവർക്ക് വാക്കും കൊടുത്ത് ഞാൻ നേരെ അമ്മയുടെ അടുത്തേയ്ക്ക് ചെന്ന്…

” അമ്മേ “. – രാഗ്

” എന്താ മോനെ “. – അമ്മ

” അമ്മ വരണം പ്ലീസ് എന്റെ ഒരു ആഗ്രഹം ആണ്…. എനിക് അമ്മ ഇല്ല…. അപ്പോ അമ്മ എന്റെ സ്വന്തം അമ്മ ആണ്…. അതുകൊണ്ട് പ്ലീസ് വരണം…. ” – രാഗ്

” ശെരി മോനെ ഞാൻ വരാം ” – അമ്മ

” അമ്മേ ഉമ്മ😘😘 ” – രാഗ്

” അയ്യോ ഇൗ ചെക്കൻ എന്റെ അനുവിനേലും കഷ്ടം ആണല്ലോ “. – അമ്മ

എന്ന് പറയുന്ന അമ്മയെ കണ്ടപ്പോൾ എനിക് ചിരി ആണ് വന്നത്…. 😁😁

അങ്ങനെ അമ്മയെ സമ്മതിപ്പിച്ച് ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ എന്റെ കെട്ടിയോൾ ഒരു ചുരിദാറും ഇട്ട് ഒരുങ്ങുന്നു….. 😬😬😬

ഇവൾ എന്താ ഇങ്ങനെ പുതിയത് 1 2 എണ്ണം കൈയിൽ ഇരുന്നിട്ടും പഴയത് ഇടുന്നു…. ഇൗ കാലത്തും ഇങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ടോ🙄🙄🙄🙄

” അനു നീ എന്താ ആ പുതിയത് ഇടാത്തത്…. ” – രാഗ്

” അത്…… ഇടാം സമയം ഉണ്ടല്ലോ….. ” – അനു

” എന്താ ഡീ പിശുകി…. പോയി അത് ഇട്ടെ…. ” – രാഗ്

” വേണോ ഏട്ടാ… ” – അനു

” ആ വേണം…. ” – രാഗ്

അപ്പോ തന്നെ അവള് അതും എടുത്ത് ടോയ്‌ലറ്റിൽ പോയി ഇട്ടിട്ട് വന്നു….

ജീൻസ് എടുത്ത് എങ്കിലും ടോപ്പിന് നല്ല നീളം ഉണ്ടായിരുന്നു…… എന്തൊക്കെ പറഞ്ഞാലും ഞാനും ഇച്ചിരി പഴഞ്ചൻ ആണ്😄😄😄

പെണ്ണ് വേഗം തന്നെ അതൊക്കെ ഇട്ടിട്ട് വന്നു….

അതിന്റെ ഇടയിക്ക് ഞാൻ അവളുടെ അലമാര തുറന്നപ്പോൾ ആണ് അതിൽ ഒരു ഷൂസ് കണ്ടത്…..

നിറയെ പൊടി പിടിച്ച് ഇരിക്കുക ആയിരുന്നു….

ഞാൻ അതൊന്നു എടുത്ത് തുടച്ച് കൊണ്ടിരുന്ന സമയത്ത് ആണ് അവള് ഇറങ്ങി വന്നത്….

ഒന്നോർത്താൽ പെണ്ണ് ഇത് ഇടാത്തത് ആണ് നല്ലത് എന്ന് തോന്നി പോയി…. എന്ത് ഭംഗി ആണ്🙄🙄🙄 മിക്കവാറും ഇവൾ എന്റെ കൺട്രോൾ കളയും😬😬😘😘

“. എങ്ങനെയുണ്ട് “. – അനു

” ഇത് ആരു കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് ആണോ… 😝😝😝 ” – രാഗ്

” ഏട്ടാ കളിയാക്കല്ലെ….. സീരിയസ് ആയി പറ കൊള്ളാവോ…. ” – അനു

” ആ കൊള്ളാം നല്ല ഭംഗി ഉണ്ട്…. ദെ ഇൗ ഷാൾ കൂടി ഇട്ടോ…. ” – രാഗ്

അപ്പോ അവള് ഷാൾ ഇടുന്നത് കണ്ടിട്ട് ഒന്നു കൊടുക്കാൻ ആണ് തോന്നിയത്…. എന്റെ ദേവിയെ… സത്യത്തിൽ ഇവൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്🙄🙄🙄🙄

” അത് ഇങ്ങ് തന്നെ ഞാൻ ഇട്ടു തരാം… ” – രാഗ്

അപ്പോ തന്നെ ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ അത് എനിക് നേരെ നീട്ടി ഞാൻ അവൾക് അത് ഇട്ട് കൊടുത്തു…. 😍😍

ഞാൻ നോക്കിയപ്പോൾ പെണ്ണ് ആ പഴയ ചെരുപ്പ് എടുത്ത് ഇടുന്നുണ്ട്…..

” ഡീ ദെ ആ ഷൂസ് ഇട്ടാൽ മതി…. മുടി പോണി ടെയ്ൽ കെട്ടിയാൽ മതി ” – രാഗ്

പറയുന്ന എല്ലാ കാര്യങ്ങളും അവള് അനുസരിച്ച്…. 😊

നല്ല കുട്ടി😘😘😘😘

____________________________

( അനു )

മര്യാദിക്ക്‌ ചുരിദാർ ഇട്ട എന്നെക്കൊണ്ട് ഇത് അവൻ ഇടീച്ച്…. പക്ഷേ എന്ത് കെയർ ആണ്…. 😘😘😘

എന്ത് വലിയ പൊസിഷനിൽ നില്കുന്നത് ആണ് എന്നിട്ട് എന്റെ ഷൂസ് ഒക്കെ തുടച്ചു വെച്ചിരുന്നു….. എനിക് ഷാൾ ഇട്ടു തന്നു….. ശെരിക്കും ഞാൻ എന്ത് ഭാഗ്യവതി ആണ്😘😘😘😘😘😘

താഴേയ്ക്ക് ചെന്നപ്പോൾ ഏട്ടൻ എന്നെ എന്തോ അന്യഗ്രഹ ജീവിയെ കണ്ടപോലെ നോക്കുന്നുണ്ട്….. 🙄🙄🙄

” എന്ത് കോലം ആണ് എടി ഇത് …. ” – ശ്രീ

” എന്താ ഏട്ടാ കൊള്ളുല്ലെ…. 🥺🥺🥺 ” – അനു

” ഇല്ല നല്ല കോലം ഉണ്ട്…. ” – ശ്രീ

” ആണോ 🥺🥺😭😭 ” – അനു

” ഇല്ല ഡീ നല്ല ഭംഗി ഉണ്ട്….. ശെരിക്കും നല്ല മോഡേൺ പെൺകുട്ടിയെ പോലെ…. ” – ശ്രീ

” ഉറപ്പല്ലേ ഏട്ടാ…. ” – അനു

” എന്താ എന്നെ വിശ്വാസം ഇല്ലേ…. ” – രാഗ്

അപ്പോഴാണ് മുകളിൽ നിന്ന് രാഗ് ഇറങ്ങി വന്നത്…..

അവൻ ഞാൻ ഇട്ടിരിക്കുന്ന അതേ നിറത്തിൽ ഉള്ള ഒരു ഷർട്ട് ആണ് ഇട്ടിരിക്കുന്നത്….. 🤩🤩🤩🤩

അപ്പോഴാണ് അച്ഛൻ വന്നത്…

” അയ്യോ ഇത് എന്റെ മോൾ തന്നെ ആണോ😳😳😳 എന്തായാലും കൊള്ളാം കേട്ടോ ” – അച്ഛൻ

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി മാൾ ലേക് വിട്ടു…..

അവിടെ കയറി എന്നിട്ട് നേരെ ഫുഡ് കോർട്ട് ലേക് വിട്ടു…..

ഭക്ഷണം വിട്ട് നോ കളി🤩🤩🤩🤩

ഞങ്ങൾ എല്ലാവരും കൂടി ഒരു ടേബിൾ ഇൽ ഇരുന്നു….. രാഗ് ഏട്ടൻ ഫുഡ് ഓടർ ചെയ്യാൻ പോയി…..

കുറെ നേരം ആയിട്ടും കാണാതെ ആയപ്പോൾ ഞാൻ തിരക്കി ചെന്നു…..

അപ്പോ ഞാൻ കണ്ട കാഴ്ച ശെരിക്കും എന്റെ കണ്ണ് നിറയിച്ച് 😭😭😭😭😭

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!