Skip to content

അനുരാഗ് – Part 12

anurag malayalam novel in aksharathalukal

✒ …Ettante kanthaari ( അവാനിയ )…

അപ്പോ ഞാൻ കണ്ട കാഴ്ച ശെരിക്കും എന്റെ കണ്ണ് നിറച്ചു 😭😭😭😭😭

ഏട്ടന്റെ കൂടെ അഞ്ജന…😔 എനിക് എന്ത് കൊണ്ടോ അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….😔😔😔

അതും ഏട്ടൻ ഫുഡും പിടിച്ച് നില്കുന്നു…. അഞ്ജന ആണെങ്കിൽ ഏട്ടന്റെ ഷർട്ടും ശെരിയാക്കി കൊടുക്കുന്നു😔😔😔 കണ്ടപ്പോ തറച്ചത് എന്റെ ഹൃദയത്തില് ആയിരുന്നു💔

ഞാൻ അത് കണ്ട് എങ്കിലും ഒന്നും മിണ്ടാതെ അച്ഛന്റെയും അമ്മയുടെയും കൂടെ ചെന്ന് ഇരുന്നു….

” മോളെ…. മോൻ എന്തേ…. ” – അച്ഛൻ

” വരുന്നുണ്ട് അച്ഛാ…. ” – അനു

” നിനക്ക് എന്ത് പറ്റി എന്താ മുഖം ഒക്കെ മാറി ഇരിക്കുന്നത്….. ” – അമ്മ

” ഒന്നുമില്ല അമ്മേ…. തല വേദനിക്കുന്നു…. ” – അനു

അപ്പോഴാണ് രാഗ് ഏട്ടൻ അങ്ങോട്ടേക്ക് വന്നത്….

” എന്താ ഒരു ചർച്ച…. ” – രാഗ്

” അത് മോനെ ദെ ഇവൾക്ക് തല വേദനിക്കുന്നു എന്ന്…. ” – അമ്മ

” അമ്മേ ഞാൻ ഒന്ന് കൈ കഴുകി വരാം…. “. – അനു

എനിക്കെന്തോ ഏട്ടനെ കൂടി കണ്ടപ്പോ കരച്ചിൽ വന്നു അതാ അവിടെ നിന്ന് പോന്നത്…..😭

നേരെ ചെന്ന് കൈയും മുഖവും ഒക്കെ കഴുകി…..

ഞാൻ എന്തിനാണ് വിഷമിക്കുന്നത്….. അവന് എന്തായാലും

അഞ്ജനയെ മറക്കുവാൻ കഴിയില്ല അതറിയാവുന്ന ഞാൻ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്…🙂🙂🙂

ഞാൻ എന്നെ സ്വയം സമാധാനിപ്പിച്ച് മുഖം കഴുകി തിരിഞ്ഞപ്പോൾ എന്നെ നോക്കി നിൽക്കുന്ന ശ്രീ ഏട്ടനെ ആണ് കണ്ടത്…..

” എന്താ മോൾക്ക് പറ്റിയത്…. ” – ശ്രീ

” ഒന്നുമില്ല ഏട്ടാ…. ” – അനു

” എന്നോട് എന്ന് മുതൽ ആണ് എന്റെ അനിയത്തി കള്ളം പറയാൻ തുടങ്ങിയത്…. ” – ശ്രീ

” ഏട്ടാ അതല്ല….. ഞാൻ…… ” – അനു

” മതി മോളെ പറയാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രം മതി…. ” – ശ്രീ

” ഏട്ടൻ അറിയാത്ത എന്താ എന്റെ ജീവിതത്തിൽ ഉള്ളത്…. ” – അനു

” എന്ന പറ… ” – ശ്രീ

” ഏട്ടാ ഞാൻ നേരത്തെ അങ്ങോട്ട് ചെന്നപ്പോൾ അഞ്ജനയേ കണ്ടൂ…. അതും രാഗ് ഏട്ടന്റെ കൂടെ…😔😔 ഏട്ടാ ഇപ്പോഴും രാഗ് ഏട്ടന് അവളെ ആണോ ഇഷ്ടം…. അങ്ങനെ ആണെങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുക്കാം…🙂🙂” – ശ്രീ

____________________________

( രാഗ് )

അനുവിന്റെ അമ്മ എന്നെ ശെരിക്കും ഒരു മകനെ പോലെ ആണ് കാണുന്നത്…🤩

എല്ലാവരും കൂടി ശെരിക്കും ഒരു സ്വർഗ്ഗം പോലെയാണ് തോന്നുന്നത്….. ഞാൻ ശെരിക്കും ലക്കി ആണ് കുടുംബം എന്താണെന്ന് അറിയാത്ത എനിക് നല്ല ഒരു ഇടം ആണ് ദേവി തന്നത്😊😊😊

ഞങൾ നേരെ ഒരു മാളിലേക് ആണ് പോയത്…. അവിടെ നേരെ ഒരു ഫുഡ് കോർട്ട് ലേക് വെച്ച് പിടിച്ചു😁😁😁

ഞാൻ ആണ് ഭക്ഷണം ഓഡർ ചെയ്യാനും വാങ്ങാനും ഒക്കെ ആയി പോയത്….. വാങ്ങി തിരിച്ച് വരുന്ന സമയത്ത് ആണ് അഞ്ജന എന്റെ മുന്നിലേക്ക് വന്നത്……😒😒

എനിക് ശെരിക്കും ദേഷ്യം തോന്നി….. നിങ്ങള് കൂടി കണ്ടോ അവിടെ എന്താ സംഭവിച്ചത് എന്ന്…..

” ഹായ് രാഗ് ….. സുഖമല്ലേ നിനക്ക്….. ” – അഞ്ജന

” അതേ…. നീ എന്താ ഇവിടെ…. ” – രാഗ്

” വെറുതെ ബോർ അടിച്ചപ്പോൾ ഇറങ്ങിയത് ആണ്…. ഇപ്പോ ശെരിക്കും നിന്നെ മിസ്സ് ചെയുന്നു രാഗ്…. ” – അഞ്ജന

” അഞ്ജന അപ്പുറത്ത് എന്റെ ഫാമിലി ഉണ്ട് ഞാൻ പോണ്…. ” – രാഗ്

” പ്ലീസ് ഞാൻ ഒന്ന് പറഞ്ഞു തീർന്നോട്ടെ…. രാഗ് ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആയിരുന്നത് നിന്റെ കൂടെ ആണ്…. നമുക്ക് നമ്മുടെ ആ ബന്ധം നിലനിർത്തി കൂടെ….. നീ ഇല്ലാതെ എനിക് പറ്റുന്നില്ല…. ” – അഞ്ജന

” അഞ്ജന ഞാൻ ഇപ്പോ മറ്റൊരു പെൺകുട്ടിയുടെ ഭർത്താവ് ആണ്….. നീ ഇപ്പൊ പറഞ്ഞത് ഇനി പറയരുത്…. ” – രാഗ്

” അപ്പോ നീ ഇത്ര പെട്ടെന്ന് എന്നെ മറന്നോ….. നിനക്ക് അത്രയും ഉള്ളോ എന്നെ…. ” – അഞ്ജന

” അഞ്ജന നിന്നെ സ്നേഹിച്ചിരുന്ന സമയത്ത് നീ ആയിരുന്നു എന്റെ ജീവനും ജീവിതവും…. പക്ഷേ ഇപ്പോ അങ്ങനെ അല്ല….. എന്നെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണ് ഉണ്ട് എനിക് ഇനി അവളെ മതി…. ” – രാഗ്

” പക്ഷേ എനിക് അത് പറ്റുന്നില്ല…. ” – അഞ്ജന

” പറ്റണം കാരണം അനു ആണ് എന്റെ പെണ്ണ് ഇനി എന്റെ ജീവനും ജീവിതവും എല്ലാം…. ഇനി ഒരു ജന്മം കൂടി ഉണ്ടെങ്കിൽ അവള് തന്നെ ആയിരിക്കണം എന്റെ പെണ്ണ് എന്നൊരു ആഗ്രഹം ആണ് ഉള്ളത്….😍😍😍 ” – രാഗ്

” ഇത്രമാത്രം സ്നേഹിക്കാൻ അവൾക്ക് എന്താ സ്പെഷ്യാലിറ്റി…. ” – അഞ്ജന

” അവള് എന്റെ ഭാര്യ ആണ്…. ഞാൻ താലി കെട്ടിയ പെണ്ണ് അത് തന്നെയാ അവളുടെ സ്പെഷ്യാലിറ്റി…. ” – രാഗ്

എന്നും പറഞ്ഞു പോരാൻ പോയപ്പോൾ ആണ് പെട്ടെന്ന് അവളുടെ കൈയിൽ ഇരുന്നിരുന്ന എന്തോ എന്റെ ഷർട്ട് ലേക് വീണു….

ഉടനെ തന്നെ അവള് അത് തട്ടി കളഞ്ഞു തന്നു….

” മതി അഞ്ജന താങ്ക്സ്…. ബൈ forever ” – രാഗ്

ഇത്രയും പറഞ്ഞു അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോൾ ആണ് അമ്മ അനുവിനോട് എന്തോ ചോദിക്കുന്നത് കണ്ടത്…..

അവളുടെ മുഖം ഒക്കെ മാറി ഇരിപ്പുണ്ട് എന്താണോ എന്തോ….🙄

ഞാൻ വന്നപ്പോൾ തന്നെ അവള് കൈ കഴുകി വരാം എന്ന് പറഞ്ഞു…….

അവള് പോയതിനു പുറകെ ശ്രീയും പോയി….

അപ്പോ അവൾക്ക് എന്തോ വിഷമം ഉണ്ട് ഉറപ്പ് ആണ്….🙄

അവൻ പോകുന്നതിനു പുറകെ ഞാനും പോയി

അവർ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേട്ടു അപ്പോഴാണ് അവള് അഞ്ജന യെ കണ്ടിരുന്നു എന്നും പക്ഷേ ഞങ്ങളുടെ സംസാരം ഒന്നും കേട്ടില്ല എന്നും മനസിലായത്…..

സംസാരം കേട്ടിരുന്നു എങ്കിൽ അവള് ഇങ്ങനെ പറയില്ലല്ലോ🙂🙂

അതൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് ശ്രീ എന്നെ കണ്ടത്….. ഞാൻ ഉടനെ ശ്രീയോട് മിണ്ടല്ലെ എന്ന ആംഗ്യം കാണിച്ചു….. 🤫

അവള് താഴേക്ക് നോക്കിയാണ് സംസാരം അതും കണ്ണുകൾ അടച്ച്…..😔

ഞാൻ ഉടനെ ശ്രീയോട് അപ്പുറത്തേക്ക് പോയിക്കൊള്ളാൻ പറഞ്ഞു…..

അവൻ എന്നെ അനുസരിച്ച് അപ്പോ തന്നെ പോയി….😌

ഇപ്പോ ഞാനും അവളും മാത്രേ ഉള്ളൂ…..
അവള് സംസാരിച്ച് കഴിഞ്ഞപ്പോൾ ആണ് മുകളിലേക്ക് നോക്കിയത്….. അപ്പോ എന്നെ കണ്ട് അവള് ഒന്നു അമ്പരന്നു😟

” കഴിഞ്ഞോ…. ” – രാഗ്

അവള് ഒന്നും മിണ്ടാതെ പോകാൻ പോയി…..

ഞാൻ ഉടനെ അവളെ കൈയിൽ പിടിച്ച് വലിച്ച് എന്റെ അടുത്തേയ്ക്ക് ഇട്ടു

” എന്താ ഇൗ ചെയ്യുന്നേ എനിക് പോണം…. ” – അനു

” ചോദിച്ചതിന് മറുപടി താ…. ” – രാഗ്

” എന്ത് ” – അനു

” നിന്റെ പരാതികൾ കഴിഞ്ഞോ എന്ന്…. അത് പരിഹരിക്കാൻ എനിക് അല്ലേ ആവൂ” – രാഗ്

” മനസിലായില്ല…. ” – അനു

” എന്താ നിന്റെ പ്രശ്നം അഞ്ജന അല്ലേ…. അവൾക്ക് വേണ്ടി നീ എന്റെ ജീവിതത്തിൽ നിന്ന് മാറി തരുമോ…. ” – രാഗ്

” അഞ്ജനയുടെ കൂടെ ആണ് ഏട്ടൻ ഹാപ്പി എങ്കിൽ പിന്നെ അതല്ലേ നല്ലത്🙂🙂….. ” – അനു

” നീ എന്താടി പോത്തെ എന്നെ കുറിച്ച് കരുതിയത്….. നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടി എന്നുണ്ടെങ്കിൽ നീ മാത്രം ആയിരിക്കും എന്റെ ഭാര്യ എന്റെ പാതി….. അത് മനസ്സ് കൊണ്ട് ആയാലും ശരീരം കൊണ്ട് ആയാലും…… ഇനി എന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണ് നീ മാത്രം ആണ്…. ” – രാഗ്

പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു ഇരിപ്പുണ്ട്…. 🥺

” നീ എന്തിനാ കരയുന്നത്….. ” – രാഗ്

ചോദിച്ച് തീരേണ്ട സമയം അവള് ഉടനെ എന്നെ കെട്ടിപിടിച്ച്….. എന്നിട്ട് ഒരുപാട് കരഞ്ഞു😭😭

അവളുടെ മുടിയിൽ തലോടി കൊണ്ട് ഞാൻ സമാധാനിപ്പിച്ചു…..

എന്നിട്ട് പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ എന്നിൽ ഉള്ള പിടി വിട്ടു….

എന്നിട്ട് എന്നോട് സോറി ഉം പറഞ്ഞു ഒറ്റ പോക്ക്…🙈

ഞാനും അവളുടെ പുറകെ വിട്ടു…..

ചെന്ന് ഇരുന്നപ്പോൾ അവള് എന്റെ മുഖത്തേക്ക് കൂടി നോക്കുന്നില്ല…..

ഇങ്ങനെ ഒരു നാണം ഇൗ പെണ്ണ് എന്റെ കൺട്രോൾ കളയാതെ ഇരുന്നാൽ മതി…..😁

____________________________

( അനു )

ശ്രീ ഏട്ടൻ നൊട്‌ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ പെട്ടെന്ന് കണ്ണ് ഒക്കെ നിറഞ്ഞു…..ഏട്ടൻ കാണാതെ ഇരിക്കാൻ ആണ് താഴേയ്ക്ക് നോക്കി കണ്ണ് അടച്ച് നിന്നത്…..😔

പക്ഷേ പിന്നീട് കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ നില്കുന്നത് രാഗ് ഏട്ടൻ ആണ്….. ഇതെന്ത് മറിമായം🙄🙄

ഏട്ടൻ എന്നോട് സംസാരിച്ചപ്പോൾ ഞാൻ പുറത്തേക് പോവാൻ പോയി…..

പക്ഷേ അപ്പോഴേക്കും ഏട്ടൻ എന്നെ വലിച്ച് ഏട്ടന്റെ അടുത്തേയ്ക്ക് ഇട്ടു….

ഏട്ടന്റെ അടുത്ത് നിൽകുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം…..🙂

അത് കഴിഞ്ഞ് അവന്റെ സംസാരം എന്നെ ശെരിക്കും കരയിച്ചു…😭

എന്ത് ഡയലോഗ് ആയിരുന്നു….. ശെരിക്കും വല്ലാത്ത ഒരു ഫീൽ അതാ അവനെ ഹഗ് ചെയ്തത്…..

പക്ഷേ പെട്ടെന്ന് ആണ് എന്തോ ഒരു ചമ്മൽ തോന്നിയത് അത് കൊണ്ടാണ് അവനെ വിട്ട് വേഗം അവരുടെ അടുത്തേക്ക് പോയി…..

ഭക്ഷണം കഴിച്ച് കൊണ്ട് ഇരുന്നപ്പോഴും ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയില്ല….. എന്തോ വല്ലാത്ത ഒരു ചമ്മൽ അത്രേ ഉള്ളൂ 😉😉

ഇടയ്ക്ക് നോക്കിയപ്പോൾ അവന്റെ കണ്ണ് എന്നിൽ നില്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….. 🙈🙈🙈🙈

ഞങ്ങൾ അത് കഴിഞ്ഞ് കുറച്ച് നേരത്തെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്നു…..

എല്ലാവരും നല്ല ക്ഷീണത്തിൽ ആയിരുന്നു…. എല്ലാവരും ഉടനെ തന്നെ മുറിയിലേക്ക് പോയി….

എനിക് ആണെങ്കിൽ മുറിയിലേക്ക് പോവാൻ എന്തോ ഒരു ചമ്മൽ ഞാൻ എങ്ങനെ നോക്കും അവന്റെ മുഖത്ത്😉😉😉

ഞാൻ അത്കൊണ്ട് വെറി പിടിച്ച കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു……😁😁

അപ്പോഴാണ് ശ്രീ ഏട്ടൻ അങ്ങോട്ടേക്ക് വന്നത്…

” നീ എന്താ ഇങ്ങനെ നടക്കുന്നത് ഉറക്കം ഒന്നുമില്ലേ….. ” – ശ്രീ

” അത് ഏട്ടാ എനിക് മുറിയിലേക്ക് പോവാൻ ” – അനു

” നീ എന്താടി കിടന്നു തപ്പുന്നത്….. ” – ശ്രീ

” ഏട്ടാ ഞാൻ ഇന്ന് ഏട്ടന്റെ കൂടെ കിടന്നൊട്ടെ….. ” – അനു

” എടി പന്നി നീ എന്നെ കൊലയിക്ക്‌ കൊടുക്കുമോ….. “- ശ്രീ

” എന്താ ഏട്ടാ…. ” – അനു

” കുന്തം പോടി…. മുറിയിൽ പോയിക്കേ….. ” – ശ്രീ

” അങ്ങനെ നല്ല കാര്യങ്ങള് ഒക്കെ പറഞ്ഞു കൊടുക്ക് എന്റെ അളിയാ….. ” – രാഗ്

” ആഹാ വന്ന “. – ശ്രീ

” നീ ഇങ്ങ് വന്നെ അനു എനിക് ഉറക്കം വരുന്നു….. ” – രാഗ്

ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി…..

ഞാൻ അവിടെ ചെന്ന് പായ ഒക്കെ എടുത്ത് താഴെ കിടക്കാൻ ഒരുങ്ങിയപ്പോൾ ആണ് എന്റെ കെട്ടിയോൻ വന്നത്….

” എന്താ ഇത്…. ” – രാഗ്

” അത് അവിടുത്തെ പോലെ അല്ലല്ലോ….. ഇവിടുത്തെ കട്ടിൽ ചെറുത് ആണ്…. അപ്പോ കിടക്കാൻ സ്ഥലം ഉണ്ടാവില്ല…. ” – അനു

” എന്റെ നെഞ്ചില് കിടക്കുന്ന നിനക്ക് എന്ത് സ്ഥലം ആണ് വേണ്ടത്….. ” – രാഗ്

എന്നും പറഞ്ഞു അവൻ എന്റെ പുറകിൽ വന്ന് നിന്നു…..😍

” ഏട്ടൻ മാറിക്കെ….. ” – അനു

” എന്താ നിനക്ക് ഒരു പേടി പോലെ…. ” – രാഗ്

” അതൊന്നുമല്ല ഏട്ടാ….. ” – അനു

” എന്നൽ ഇങ്ങ് വന്നെ” എന്നും പറഞ്ഞു അവൻ എന്നെയും പിടിച്ച് ബെഡ് ലേക് മറിഞ്ഞു…..

ഇപ്പോ ഞാൻ ഏട്ടന്റെ പുറത്ത് ആണ് കിടക്കുന്നത്….. ❤

ഞാൻ അപ്പോ തന്നെ സൈഡിലേക്ക് മാറി കിടന്നു….

____________________________

( രാഗ് )

അങ്ങോട്ട് തിരിഞ്ഞു കിടന്ന് എങ്കിലും രാവിലെ എഴുന്നേറ്റപ്പോൾ അവള് എന്റെമേൽ തന്നെ ഉണ്ട്😄😄

ഇങ്ങനെ ഒരു പെണ്ണ്….. 🤣🤣🤣

രാവിലെ എഴുന്നേറ്റ് ഫുഡ് ഒക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയി…..

അവിടുന്ന് ഇറങ്ങുമ്പോൾ അനുവിന്റെ അടക്കം എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…..😭

അപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്…..

” ഇത്രയും നാളും നിങ്ങൾക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ ആവോ എന്നൊരു സംശയം ഉണ്ടായിരുന്നു….. പക്ഷേ ഇപ്പോ ഉറപ്പ് ആയി….. നിനക്ക് വേണ്ടി ജനിച്ച പെണ്ണ് ആണ് അവള്….. ” – അച്ഛൻ

” ഞാൻ നോക്കിക്കോളാം അച്ഛാ “. – രാഗ്

” അത് എനിക് ഉറപ്പ് ഉണ്ട് മോനെ…. ” – അച്ഛൻ

ഞങ്ങൾ അപ്പോ തന്നെ അവിടെ നിന്ന് ഇറങ്ങി….

വീട്ടിൽ എത്തിയെങ്കിലും അവള് ചെറിയ വിഷമത്തിൽ ആയിരുന്നു…..

അന്ന് ഒരു ദിവസം അങ്ങനെ പോയി….. 😇

____________________________

( അനു )

2 ദിവസത്തിന് ശേഷം ആണ് കോളേജിലേക്ക് പോകുന്നത്…..

ചെന്നപ്പോൾ ഒരു കുരിശും മുന്നിലേക്ക് വന്നില്ല ഭാഗ്യം😇

ഏട്ടൻ അല്ല ഇന്ന് എന്നെ ആകിയത്….. ഏട്ടന് എന്തോ തിരക്ക് ഉണ്ടെന്ന്…..

ഞാൻ ബസിന് ആണ് പോയത്…..

കോളജിൽ എത്തിയത് മുതൽ അവളുമാര് എന്റെ ചെവി തിന്നുന്നുണ്ട്…..

ആദ്യത്തെ ഹവർ കഴിഞ്ഞ് കുറെ നേരം കഴിഞ്ഞിട്ടും 2nd hour.
മിസ്സ് വന്നില്ല…. എന്താ വരാത്തത് എന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ പ്രിൻസിപ്പൽ ക്ലാസ്സിലേക്ക് വന്നത്……

” ഗുഡ് മോണിംഗ് സ്റ്റുഡന്റ്സ് നിങ്ങളോട് ഒരു കാര്യം പറയാൻ ആണ് വന്നത്….. നിങ്ങളുടെ ഇൗ ഹവർ എടുക്കുന്ന മിസ്സ് സ്ഥലം മാറി പോയി….. അപ്പോ നിങ്ങള്ക് ഇനി മുതൽ പുതിയ ഒരു സർ ആണ്…. ” – പ്രിൻസിപ്പൽ

എന്നും പറഞ്ഞു സർ പുതിയ സാറിന്റെ പേര് വിളിച്ചു വരാൻ പറഞ്ഞു……

ആ പേര് കേട്ട് ഞാൻ ചെറുതായി ഒന്ന് പകച്ചു എങ്കിലും…..

ആളെ കണ്ടപ്പോൾ അത് പൂർണം ആയി😳😳😳😳

അല്ല നിങ്ങൾക്ക് മനസിലായില്ല അല്ലേ….. നമുക്ക് നേരിട്ട് കാണാം….

” Rageshwar come here ” – principal

അപ്പോ തന്നെ അതാ എന്റെ കെട്ടിയോൻ….. നടന്നു വരുന്നു……

ഞാൻ കണ്ണ് ഒക്കെ തിരുമി ഒന്നുകൂടി മിഴിച്ച് നോക്കി….. 😲 പക്ഷേ ഇത് അവൻ തന്നെ എന്റെ സ്വന്തം കെട്ടിയോൻ….. പക്ഷേ ഇവൻ എന്താ ഇവിടെ🙄🙄🙄

ഞാൻ അതൊക്കെ ആലോചിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് എന്നെ കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നു….. ഞാൻ എന്ത് ചെയ്തിട്ട് ആണ്🙄🙄🙄

അമ്മുവിനെ നോക്കിയപ്പോൾ പെണ്ണ് ഫുൾ കിളിയും പോയി ഇരിക്കുക ആണ്….. തല കറങ്ങി വീഴാത്ത ഭാഗ്യം🤣

അപ്പോഴാണ് എന്റെ കെട്ടിയോൻ സംസാരിച്ച് തുടങ്ങിയത്……

____________________________

( രാഗ് )

നിങ്ങളും ഒന്നു നെട്ടിയില്ലെ എന്നെ കണ്ടപ്പോ….. ഇതാണ് ഞാൻ പറഞ്ഞ പ്രതിവിധി….. 😁😁😁

അവളുടെ കൂടെ ഞാൻ കൂടി അവിടെ ഉണ്ടെങ്കിൽ ഒരുത്തനും അവളെ തൊടില്ല….. 😎😎

ഇപ്പോ നിങ്ങള് ആലോചിക്കുന്നുണ്ട് ഇത്ര പെട്ടെന്ന് എങ്ങനെ ജോലിയിൽ കയറി എന്ന്…… അതൊക്കെ വഴിയെ അറിയാം😁

ഇങ്ങനെ ഒരു സർ

” ഗുഡ് മോണിംഗ് സ്റ്റുഡന്റ്സ് ഞാൻ രാഗേശ്വർ പ്രിൻസിപ്പൽ സാർ പറഞ്ഞെന്ന് തോന്നുന്നു….. നിങ്ങളുടെ മായ ടീച്ചർക്ക് പകരം ആയി വന്നത് ആണ്….. പകരം അല്ല കുറച്ച് നാളത്തേക്ക് ഇനി ഞാൻ തന്നെ ആവും….. ” – രാഗ്

” അപ്പോ ഇന്ന് പഠിപ്പിക്കണോ…. അതോ പരിചയപ്പെടൽ മാത്രം മതിയോ…. ” – രാഗ്

” ഇന്ന് പരിചയപ്പെടൽ മാത്രം മതി സർ…. ” – ഇന്ദു ( ക്ലാസ്സിലെ ഒരു പഠിപ്പി കുട്ടി )

” Ok then start from you….. “- രാഗ്

അപ്പോ തന്നെ കുട്ടികൾ എല്ലാം അവരവരെ പരിചയപ്പെടുത്താൻ തുടങ്ങി…. കുറച്ച് കഴിഞ്ഞപ്പോൾ അനുവിന്റെ ബെഞ്ച് എത്തി…..

അദ്യം ഇരുന്നിരുന്നത് അച്ചു ആണ്….

അവളുടെ പ്രസംഗം കഴിഞ്ഞ് എന്റെ പെണ്ണ് വന്നു….🙈

അവള് എഴുന്നേറ്റ് എന്ത് പറയണം എന്ന് അറിയാതെ നില്കുന്നു…. എനിക് ആണെങ്കിൽ ആ നില്പ് കണ്ടിട്ട് ചിരി വരുന്നുണ്ട് 😄

” എന്താ തനിക്ക് ഒന്നും പറയാൻ ഇല്ലേ….. അതോ സ്വയം അറിയില്ലേ…. ” – രാഗ്

ഞാൻ അവളെ ശേരിക്ക് ദേഷ്യം പിടിപ്പിക്കാൻ ആണ് ഇത്രയും പറഞ്ഞത്….

അപ്പോ തന്നെ അവള് പറഞ്ഞു തുടങ്ങി

” ഞാൻ അനുശ്രീ…………………………………………… ” – അനു

അങ്ങനെ അവളെ പരിചയപെടുത്തി…. അപ്പോ എനിക് ഒന്നുകൂടി ചിരി വന്നു…. സ്വയം ഭാര്യ ഭർത്താവിന് പരിചയപെടുത്തി കൊടുക്കുന്നു….🤣🤣🤣🤣

പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോൾ ഏകദേശം ആ
ഹവർ കഴിഞ്ഞു…. 😄

” ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ…. ?? ” – രാഗ്

ഉടനെ തന്നെ ഒരു കുട്ടി എഴുന്നേറ്റ് ഞാൻ വിചാരിച്ചത് പോലെ ചോദിച്ചു

” സാറിന്റെ കല്യാണം കഴിഞ്ഞത് ആണോ….. ” ചോദ്യം കേട്ട് അനു എന്നെ മിഴിച്ച് നോക്കി ഇരിക്കുന്നുണ്ട്…..

ഞാൻ എന്ത് മറുപടി പറയും എന്ന് അറിയാൻ ആയാണ് ഇൗ നോട്ടം…. ശേരിയാക്കി കൊടുക്കാം😁

” ഇല്ല….. അങ്ങനെ ഒരു കുരുക്കിലും ഞാൻ പെടില്ല😉 ” – രാഗ്

ഇത് ഞാൻ ഒരു കള്ളച്ചിരിയോടെ അനുവിന നോക്കി കൊണ്ടാണ് പറഞ്ഞത്….. അവള് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി😁

ഇന്ന് എന്റെ കാര്യം ഏകദേശം തീരുമാനം ആയി😊😊😊😊 പെണ്ണ് എന്നെ കൊല്ലാതെ ഇരുന്ന മതി😁😬

____________________________

( അനു )

ഏട്ടൻ സ്വയം എല്ലാവർക്കും പരിചയപെടുത്തി….. എന്നിട്ട് ഞങ്ങളോട് പരിചയപ്പെടുത്താൻ പറഞ്ഞു….. ഇന്ദു ആണ് തുടങ്ങിയത്….😒

അദ്യം മുതലേ ഞാൻ ശ്രദ്ധിക്കുന്നുണ്ട്…. അവളുടെ കണ്ണ് ഏട്ടന്റെ മുഖത്ത് തന്നെയാണ്😡

എനിക് ആണെങ്കിൽ ദേഷ്യം വരുന്നുണ്ട്….😡😡😡

അപ്പോഴാണ് ഏട്ടൻ ചോദിച്ച് എന്റെ അടുത്ത് എത്തിയത് ഞാൻ ആണെങ്കിൽ എഴുന്നേറ്റ പ്പോൾ കൂടി അവളുടെ നോട്ടം ആണ് കണ്ടത്……😡

അതാ ഞാൻ ഒന്നും പറയാതെ ഇരുന്നത്……

അപ്പോ അതാ ഏട്ടൻ എന്നെ കളിയാക്കുന്നു😔 എനിക് ഒന്നുകൂടി ദേഷ്യം വന്നു…..

ഞാൻ എന്നെ കുറിച്ച് പറഞ്ഞപ്പോൾ അവൻ ആദ്യമായി കേൾക്കുന്നത് പോലെയാ കാണിക്കുന്നത്….🙄

ഉടനെ അമ്മുവിന്റെ വക ഒരു സംശയം…..

” എടി ഇനി ഇത് നിന്റെ കെട്ടിയോൻ തന്നെ ആണോ ഒരു സംശയം…. കാരണം ഇവന് നിന്നെ ഒട്ടും അറിയാത്തത് പോലെ ആണല്ലോ കാണിക്കുന്നത്🙄 ” – അമ്മു

” എടി മരപ്പാഴേ….. ഒന്നു ആ തിരുവായ പൂട്ടോ ” – അച്ചു

പിന്നെ അതുങ്ങൾ 2 ഉം ആയി തല്ല്….. ഇങ്ങനെ 2 ജന്മങ്ങൾ…..

🙄🙄🙄

എന്തായാലും എന്റെ കെട്ടിയോൻ എന്ന് പറയുന്നവൻ എനികിട്ട് നല്ല പണി ആണ് തന്നത്….. വീട്ടിൽ വരട്ടേ….

കാണിച്ച് കൊടുക്കുന്നുണ്ട്😡

അത് ഒക്കെ കഴിഞ്ഞു ഏട്ടൻ പോകാൻ ആയപ്പോൾ ആണ് ഒരുത്തിയുടെ വക വേറെ ഒരു ചോദ്യം…..

കല്യാണം കഴിഞ്ഞോ എന്ന് പോലും….. കഴിഞ്ഞില്ല എങ്കിൽ ഇവള് മാർ നടത്തോ ഇല്ലല്ലോ….. 😡😡😡

അവളുടെ ഒരു ചോദ്യം😡 ഇവളുടെ ഒക്കെ പോക്ക് എങ്ങോട്ട് ആണെന്ന് എനിക് നന്നായി അറിയാം😡😡😡😡

എന്തായാലും ഇൗ അനു ജീവനോടെ ഉളളപ്പോ അതിനൊന്നും സമ്മതിക്കില്ല😡😡😡😡

എന്തായാലും ഇത് ചോദിച്ചിട്ട് തന്നെ കാര്യം അതിനായി ഞാൻ നേരെ ഏട്ടനെ തപ്പി ഇറങ്ങി…..

കുറച്ച് അങ്ങോട്ട് നടന്നപ്പോൾ ആണ് ആരോ എന്റെ കൈ വലിച്ച് ആരുമില്ലാത്ത ഒരിടത്തേക്ക് ഇട്ടത്…..

ഞാൻ ആണെങ്കിൽ ആ വലിയിൽ അവന്റെ നെഞ്ചത്ത് ആണ് പോയി വീണത്….😁

സാമീപ്യം കൊണ്ട് അത് ആരാണ് എന്ന് എനിക് തിരിച്ചറിയാൻ കഴിഞ്ഞു….. 😍

എങ്കിലും ഞാൻ ഒച്ച ഉണ്ടാകി കുതറി മാറാൻ ശ്രമിച്ചു😁😁😁

____________________________

( രാഗ് )

ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരിപ്പുണ്ട്…. എനിക് അത് കണ്ടപ്പോൾ ചിരി വന്നു😄

അവള് എന്നോട് എന്തായാലും ഇതിനെ കുറിച്ച് ചോദിക്കാൻ വരുമെന്ന് എനിക് ഉറപ്പായിരുന്നു….. അതാണ് ഞാൻ അവിടെ അടുത്ത് ആരും വരാത്ത ഒരിടത്ത് മറഞ്ഞു നിന്നത്….. 😁

അവള് വന്നപ്പോഴേക്കും ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു….😍

നെഞ്ചില് വന്നു വീണപ്പോൾ അവള് എന്നെ തിരിച്ചറിയും എന്ന ഞാൻ കരുതിയത്….. പക്ഷേ ആ പന്നി കിടന്നു നിലവിളിക്കാൻ തുടങ്ങി….. 😟😕😦

ഞാൻ അവളുടെ വാ പൊത്താൻ നോക്കിയപ്പോൾ പട്ടി എന്റെ കൈയിൽ കടിച്ചു….. 😡

” ഡി നീ എന്നെ കടിച്ച് കൊല്ലുമോ ‌‍ഡി പിശാശേ……. നീ എന്താ പട്ടിയുടെ ജന്മം ആണോ….. ” – രാഗ്

ഞാൻ നോക്കിയപ്പോൾ ഉണ്ട് പെണ്ണ് കിടന്നു ചിരിക്കുന്നു…..🤣

എന്നിട്ട് എന്നോട് ഒരു ഡയലോഗ് ഉം

” എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…..😎 ” – അനു

എന്നും പറഞ്ഞു നല്ല ഷോയും കാണിച്ച് പെണ്ണ് പോകാൻ നിന്നപ്പോൾ ആണ് അവളെ അങ്ങനെ വിട്ടാൽ ശെരി ആവില്ലല്ലോ എന്ന് എനിക് തോന്നിയത്…..

” ഒന്നു അവിടെ നിന്നെ…. ” – രാഗ്

” എന്താ ഏട്ടാ…. ” – അനു

എന്നും ചോദിച്ച് അവള് അവിടെ നിന്നു…..

തിരിഞ്ഞ് നോക്കാതെ ആണ് അവള് ചോദിച്ചത്…..

ഞാൻ ഉടനെ അവളെ പിറകിൽ കൂടി ചെന്ന് കെട്ടിപിടിച്ച്….. 🤗

അവള് നന്നായി വിറകുന്നുണ്ട്…… ശെരി ആകി തരാം ഡീ……. എന്ന് മനസ്സിൽ കരുതി ഞാൻ നന്നായി ഒന്നു ചിരിച്ച്…..

എന്നിട്ട് അവളുടെ കഴുത്തിൽ എന്റെ താടി വെച്ച്…..😁

” എന്താ ഇൗ കാണിക്കുന്നത്…. എന്നെ വിട്ടെ…. ” – അനു

” എന്താ എന്റെ ഭാര്യയെ ഞാൻ ശേരിക് ഒന്നു സ്നേഹി ക്കട്ടെ ” – രാഗ്

” ദെ വേഷംകെട്ട്‌ കാണിക്കല്ലെ….. അടങ്ങി നിന്നെ…. ” – അനു

” അത് എങ്ങനെ ആണ് ഭാര്യേ
കുറഞ്ഞത് ഒരു ഉമ്മ എങ്കിലും…… ” – രാഗ്

എന്നും പറഞ്ഞു അവളുടെ ചെവിയിൽ ഞാൻ പതിയെ ഒന്നു കടിക്കാൻ പോയത് ആണ്…… അപ്പോ തന്നെ അവള് എന്റെ വയറ്റിൽ ഒരു ഇടി തന്നു ഓടി…..

” എനിക് അറിയാം ഏട്ടാ… എന്നെ കടിക്കാൻ ആണ് ഉദ്ദേശം എന്ന്….. ” – അനു

” ഡീ അവിടെ നിക്ക്…. ” – രാഗ്

എന്നും പറഞ്ഞു അവളുടെ പുറകെ ഓടിയപ്പോൾ അവളുടെ ഡയലോഗ് ഒക്കെ കേൾക്കണം….. എന്റെ പൊന്നോ…..

” അയ്യട എന്നെ അങ്ങനെ ഒന്നും കിട്ടില്ല മോനെ….. ഞാൻ അനു ആണ്…. ” അനു

എന്നും പറഞ്ഞു അവള് ഒരു ലോഡ് പുച്ഛം വാരി വിതറി ഓടി… 😏😏😏

ഞാൻ അവളുടെ പുറകെ ഓടിയില്ല…. കാരണം കോളജിലെ ആർക്കും അറിയില്ല അല്ലോ….. ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ ആണെന്ന്…. 😄😄😂😂

____________________________

( അനു )

എന്നോടോ ബാല😎😎😎

അവൻ എന്നെ ആണ് വട്ട് ആകാൻ നോക്കിയത്….. അവന്റെ ആ വിളി കേട്ടപ്പോഴേ എനിക് തോന്നിയിരുന്നു….. എന്നെ കടിക്കാൻ ആണെന്ന്
😄😄😄

എനിക് അവനെ മനസിലായി എങ്കിലും എന്നോട് ഇത്രേം കാണിച്ചതിന് ഏതെങ്കിലും ഞാൻ തിരിച്ച് ചെയ്യണ്ടേ നിങ്ങള് തന്നെ പറ…😄

അതാ ഒരു കടി കൊടുത്തത്…..

അവന് നന്നായി വേദനിച്ചിട്ടുണ്ട്….. കുറച്ചൊക്കെ വേദനിക്കണം….. എന്നോട് ഒരു വാക് എങ്കിലും പറയമായിരുന്നില്ലെ…. 😏

അവന്റെ കൈ തട്ടി മാറ്റി ഞാൻ ഓടി പാഞ്ഞു പോയി….

ഓടി നേരെ ചെന്ന് ഇടിച്ചത് ഞങ്ങളുടെ ക്ലാസ്സ് ഇൻചാർജ് ഉള്ള സാറിനെ…..🙄

പണ്ട് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ ഒരു മൊഞ്ച് ഉള്ള സാറിന്റെ കാര്യം അതേ പുള്ളി തന്നെ😉

പക്ഷേ ഇപ്പോ വായിനോട്ടം ഒന്നും ഇല്ലട്ടോ….. ഇപ്പോ വായി നോട്ടം സ്വന്തം കെട്ടിയവനെ മാത്രം😁😁😁😘😘😘

ഇതൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് സാറിന്റെ ചോദ്യ ഉത്തര പംക്തി വന്നത്….😁

” എന്റെ പൊന്നു അനു താൻ ഇത് ആരെ കൊല്ലാൻ ആണ് ഇങ്ങനെ ഓടുന്നത്….. ” – മിഥുൻ സർ

” അയ്യോ സോറി സാർ…. ഞാൻ കണ്ടില്ല…. ” – അനു

” അല്ലെങ്കിലും ഇങ്ങനെ ഓടിയാൽ കാണാൻ പറ്റില്ലഡോ…. ” – മിഥുൻ സർ

” കലിയാക്കല്ലെ സർ…. പ്ലീസ്….. ഞാൻ സാറിനെ കണ്ടില്ല…. ” – അനു

” ശെരി ശെരി കൊച്ച് ചെല്ല് ഇത് എന്റെ ഹവർ അല്ലേ…. ” – മിഥുൻ സർ

” ഒകെ സർ ” – അനു

എന്നും പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് വിട്ടു….

ക്ലാസ്സിലേക്ക് ചെന്നപ്പോൾ എന്നെ വറുത്ത് കൊടുത്താൽ കടിച്ച് കീറാൻ പാകത്തിന് ഉള്ള നോട്ടവും ആയി അതാ ഇരിക്കുന്നു എന്റെ ചങ്കസ്‌…..

അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല😁

ഇപ്പോ വരാം എന്ന് പറഞ്ഞു പോയത് അല്ലേ ഞാൻ😁😁😁 എങ്ങനെ ഇങ്ങനെ നോക്കാതെ ഇരിക്കും……

നോട്ടം കണ്ടിട്ട് കടിച്ച് തിന്നാതെ ഇരുന്നാൽ മതിയായിരുന്നു….. 😬😬😬

അവിടെ ചെന്ന് അവരോട് കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കുന്നതിന് മുന്നേ അച്ചു എന്നെ അടിക്കാൻ കൈ ഓങ്ങി…..

പക്ഷേ അപ്പോ തന്നെ മിഥുൻ സാർ ക്ലാസ്സിലേക്ക് കയറി വന്നു….. 🤩🤩🤩

സാർ എന്നെ രക്ഷിച്ചു…. എന്ന് തന്നെ പറയണം……

എനിക് ഇപ്പൊൾ ഓർമ വന്നത് മറ്റെ ഓം ശാന്തി ഓശാന എന്ന സിനിമയിലെ നസ്രിയ യുടെ ഡയലോഗ് ആണ്…..

” ഇനി മുതൽ സാറിന് എന്റെ ജീവിതത്തിൽ ഒരു വിശുദ്ധന്റെ സ്ഥാനം ആണ്😇😇😇 ” – അനു

” Silence…. എന്താ അനു അവിടെ ” – മിഥുൻ സർ

വിശുദ്ധൻ കാലൻ ആകാൻ അധികം സമയം വേണ്ടി വന്നില്ല😬😬😬

എങ്ങനെ ഒക്കെയോ ക്ലാസ്സിൽ ഇരുന്നു…. ബെൽ അടിച്ചപ്പോൾ ആ പിയൂൺ ചേട്ടനെ ആത്മാർത്ഥായി ഒന്നു സ്മരിച്ചു😁😁😁

എന്നിട്ട് നേരെ ക്യാന്റീൻ ലേക് വിട്ടു….😄😋

അവിടെ ചെന്നപ്പോൾ ഏട്ടൻ ഒരു മേശയിൽ ഇരിക്കുന്നു….. ഏട്ടന്റെ അടുത്ത് ആരുമില്ല…..

ഞാൻ അങ്ങോട്ട് ചെന്ന് ഇരിക്കാൻ പോയപ്പോൾ ആണ്…..

അവർ ഏട്ടന്റെ അടുത്ത് വന്നു ഇരുന്നത്😔😔😣😣

വേറെ ആരും അല്ല ഞങ്ങളുടെ ക്ലാസ്സിലെ 2 പഠിപ്പിക്കൾ….. ഒന്നിനെ ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇന്ദു…. പിന്നെ അവളുടെ ഒരു ഫ്രണ്ട് സഞ്ജന ഉം…… ഇവർ വന്നപ്പോ ഏട്ടൻ ഒന്നും മിണ്ടിയില്ല …..

ഏട്ടന്റെ അടുത്തേയ്ക്ക് നടന്നു നീങ്ങിയ ഞാൻ സടൻ ബ്രേക്ക് ഇട്ട പോലെ നിന്നു…🙂

” നീ എന്താ ഇവിടെ നില്കുന്നെ വാ കഴിക്കാം…. ” – അച്ചു

” വേണ്ട നിങ്ങള് ചെല്ല് ഞാൻ ലൈബ്രറിയിൽ ഉണ്ടാവും ” – അനു
” എന്താടാ എന്തുപറ്റി ” – അമ്മു

” ഒന്നുമില്ല എനിക് നല്ല വിശപ്പ് ഇല്ല….. സോ നിങ്ങള് ചെല്ല് ഞാൻ അവിടെ ഉണ്ടാവും ” – അനു

” വേണ്ട ഞങ്ങളും വരാം…. ” – അച്ചു

” അച്ചു നീ അവളെയും വിളിച്ച് പോ… എനിക് കുറച്ച് നേരം ഒറ്റക്ക് ഇരികണം… ” – അനു

എന്നും പറഞ്ഞു ഞാൻ നേരെ ലൈബ്രിയിലേക്ക് വിട്ടു…..

അവിടെ ചെന്ന് ബഷീറിന്റെ ബാല്യകാലസഖി തപ്പി അത് വായിച്ച്…..❤

ഏത് വിഷമത്തിൽ ആണെങ്കിലും ഇത് വായിക്കുമ്പോൾ നമ്മുടെ പ്രശ്നം ഒന്നും ഒന്നുമല്ല എന്നൊരു തോന്നൽ ഉണ്ടാവും🙂🙂🙂

____________________________

( രാഗ് )

അനുവിന്റെ കൂടെ ഇരിക്കാൻ വേണ്ടി ഞാൻ ഒരിടത്ത് മാറി ഇരുന്നത്….. അവള് എന്റെ അടുത്തേയ്ക്ക് വന്നതും ആണ്……

അപ്പോഴാണ് ഇൗ കുട്ടി പിശാശുക്കൾ കയറി വന്നത്😡

അപ്പോ തന്നെ അനുവിന്റെ മുഖം മാറുന്നത് കാണാം ആയിരുന്നു…..

ഉടനെ തന്നെ അനു അവിടുന്ന് പോവുന്നത് കണ്ടൂ….. എന്നാല് അച്ചുവും അമ്മുവും അവളുടെ കൂടെ പോയില്ല….. ഇവൾ ഇത് എങ്ങോട്ട് ആണ് പോയത് ആവോ…..

ഞാൻ ഉടനെ തന്നെ ഭക്ഷണം മതിയാക്കി എഴുന്നേറ്റ്….

” എന്താ സർ ഒന്നും കഴിച്ചില്ല അല്ലോ….. ” – ഇന്ദു

” മതി ” – രാഗ്

എന്നും പറഞ്ഞു. ഞാൻ വേഗം എഴുന്നേറ്റ്….. നേരെ ക്ലാസ്സിലേക്ക് ചെന്ന് നോക്കി…. പക്ഷേ അവള് അവിടെ ഇല്ലായിരുന്നു…..

അവള് എവിടെ പോയിട്ടുണ്ടാവും എന്ന് ആലോചിച്ചപ്പോൾ ആണ് ആചുവും അമ്മുവും വന്നത്…..

” അവള് ആ ലൈബ്രറിയിൽ ഉണ്ടാവും…. ” – അമ്മു

” ഒറ്റക്ക് ഇരിക്കണം എന്ന് പറഞ്ഞു പോയത് ആണ്….. ” – അച്ചു

” താങ്ക്സ്…. ” – രാഗ്

എന്നും പറഞ്ഞു ഞാൻ നേരെ ലൈബ്രറിയിലേക്ക് ചെന്നു…..

നോക്കിയപ്പോൾ അവള് ഒറ്റക്ക് ഇരിക്കുന്നു🙂

എന്തോ വായിക്കുന്നുണ്ട്…..

പുറകിലൂടെ ചെന്ന് നോക്കിയപ്പോൾ ആണ് വായിക്കുന്നുണ്ട് എങ്കിലും അവള് കരയുകയാണ് എന്ന് മനസിലായത്😢😢😢

ലൈബ്രറിയിൽ നോക്കിയപ്പോൾ ഒരു മനുഷ്യൻ ഇല്ല….. എല്ലാവരും കഴിക്കുന്ന തിരക്കിൽ ആയിരിക്കും…. അത് ഒന്നു ഓർത്താൽ നന്നായി…..

ഞാൻ ഉടനെ അവളുടെ അടുത്ത് പോയി ഇരുന്നു…..😊

അവള് എന്നെ ഒന്ന് നോക്കി എങ്കിലും അവിടെ തന്നെ ഇരുന്നു…..

” നീ എന്താ ഒന്നും കഴിക്കാതെ ഇരിക്കുന്നത്…. ” – രാഗ്

” വിശപ്പ് ഇല്ല ” – അനു

” അതെന്താ ” – രാഗ്

” വിശപ്പ് ഇല്ല അത്ര തന്നെ …. ” – അനു

” എനിക്ക് വിശക്കുന്നു….. ” – രാഗ്

” അതിനെന്താ പോയി കഴിച്ചോ… ” – അനു

” നീയും വരണം ” – രാഗ്

” അതെന്തിനാണ് ” – അനു

” എന്റെ ഭാര്യ കഴിക്കാതെ ഇരിക്കുക അല്ലേ… അതാ ” – രാഗ്

” എനിക് വേണ്ട ഏട്ടാ സത്യം ” – അനു

” പറ്റില്ല നീ വാ ” – രാഗ്

” ഇല്ല വേണ്ട ഏട്ടാ…. ” – അനു

” നീയായിട്ട്‌ വരുന്നോ അതോ ഞാൻ തൂകി എടുത്തോണ്ട് പോണോ….😉 എന്തായാലും നിന്നെയും കൊണ്ടേ ഞാൻ പോവു നിനക്കു തീരുമാനിക്കാം ” – രാഗ്

” ഞാൻ വരാം…. ” – അനു

അപ്പോ തന്നെ അവള് എന്റെ കൂടെ വന്നു…. പെണ്ണിന് പേടി ഉണ്ട്😄

ഞങ്ങൾ പുറത്ത് ഉള്ള ഒരു ഹോട്ടലിൽ ആണ് പോയത്….. ഫുഡ് ഓഡർ ചെയ്ത് കൊടുത്തു എങ്കിലും അവള് കഴിക്കുന്നില്ല…… അത് ഇങ്ങനെ പിച്ചിയും മാന്തിയും ഇരിക്കുക ആണ്…..

” നീ ഇത് ഇൗ കൊല്ലം എങ്കിലും കഴിച്ച് കഴിയോ…….. എന്റെ കഴിഞ്ഞു” – രാഗ്

” എങ്കിൽ വാ നമുക്ക് പോവാം…. “. – അനു

” എങ്ങോട്ട് പോവാൻ ” – രാഗ്

” അല്ല ഏട്ടൻ കഴിച്ച് കഴിഞ്ഞില്ലേ അപ്പോ പോവാം എന്ന് ” – അനു

” അപ്പോ നീ കഴിക്കുന്നില്ല…. അല്ലേ….. ” – രാഗ്

” ഇല്ല ” – അനു

എനിക് നന്നായി ദേഷ്യം വന്നു അപ്പോ തന്നെ ഞാൻ അവളുടെ ഭക്ഷണം എടുത്ത് അവൾക് നേരെ ഒരു ഉരുള നീട്ടി…..

” എനിക് വേണ്ട ഏട്ടാ വിശക്കുന്നില്ല….. ” – അനു

” വാ തുറക്കു അനു….. എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ആണോ നീ ഇതൊക്കെ ചെയ്യുന്നേ…. ” – രാഗ്

” ഏട്ടാ…. ” – അനു

” തുറക്കടി……. ” എന്ന എന്റെ അലർച്ച കേട്ടപ്പോൾ അവള് വേഗം വാ തുറന്നു…..😄

____________________________

( അനു )

ലൈബ്രറിയിൽ വിഷമത്തിൽ ഇരിക്കുന്ന സമയം ആണ് ഏട്ടൻ വന്നത്…. ഞാൻ ഒന്നും മിണ്ടാൻ പോയില്ല…..

എന്നിട്ട് ഏട്ടൻ എന്നെയും കൊണ്ട് ഒരു ഹോട്ടലിലേക്ക് പോയി…..

എനിക്കെന്തോ ഒന്നും കഴിക്കാൻ തോന്നിയില്ല….. ഏട്ടൻ കഴിച്ച് കഴിയാൻ വേണ്ടി ഞാൻ കാത്ത് നിന്നു…..

പക്ഷേ കഴിഞ്ഞപ്പോൾ ഏട്ടൻ എന്നോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ച്…. ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഏട്ടന് ദേഷ്യം വന്നു എന്നിട്ട് എന്റെ പാത്രം എടുത്ത് എനിക് വാരി തന്നു….😍😍😍

അദ്യം ഞാൻ വാ തുറന്നില്ല…… അപ്പോ ഏട്ടൻ അലറി അപ്പോ ഞാൻ തനിയെ വാ തുറന്നു….😁

പേടി ഒന്നുമില്ല….. ജസ്റ്റ് ഒരു ഭയം അത്രേ ഉള്ളൂ😁😁🤣🤣😍😍

ഏട്ടൻ വാരി തന്നപ്പോൾ ഫുഡ് പെട്ടെന്ന് തീർന്നു…. ഇൗ ഏട്ടന്റെ ഒരു കാര്യം😄🙈

” എന്നാല് നമുക്ക് ക്ലാസ്സിൽ പോവാം…. ഉച്ചയ്ക്ക് എനിക് ഒരു പീരിയഡ് കൂടി ഉണ്ട് നിന്റെ ക്ലാസ്സിൽ….. ” – രാഗ്

” ഇനി പോണോ…. ” – അനു

എന്ന് ഞാൻ വളരെ നിഷ്കു ഭാവത്തിൽ ചോദിച്ചപ്പോൾ ചെക്കൻ കിടന്നു തുള്ളുക ആയിരുന്നു…..

” വേണ്ട ഞാൻ എങ്ങും പോവുന്നില്ല….. വേണമെങ്കിൽ ഇവിടെ തന്നെ കിടന്നോളം പോരെ…. 🙄😬😌 “. – അനു

” വേണ്ട വാ…. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ ഞാനുമായി കോളേജിലേക്ക് നടന്നു….. റോഡ് ഒക്കെ ക്രോസ്സ് ചെയ്യുമ്പോൾ ഏട്ടൻ എന്റെ കൈയും പിടിച്ച് ഒരു കുഞ്ഞു കൊച്ചിനോട് എന്നപോലെ ആണ് എന്നോട് കാണിച്ചത്🙈🙈🙈😘😘😘😘😘

കോളജിന്റെ മുന്നിൽ എത്തിയപ്പോൾ ഏട്ടൻ എന്റെ കൈ വിട്ടു….

“നീ ചെന്നോ…..” – രാഗ്

അപ്പോ തന്നെ ഞാൻ ക്ലാസ്സിലേക്ക് ചെന്ന്…..

ചെന്നപ്പോ തന്നെ നല്ല അടി ആണ് കൊണ്ടത്….🙄

” എവിടെ പോയത് ആണ് എടി പന്നി…. ” – അച്ചു

” അത് ഞാൻ ഏട്ടന്റെ കൂടെ പുറത്തേക്…. ” – അനു

” നിനക്ക് ഇങ്ങനെ ഒക്കെ പോവാം….. പോകുമ്പോ ഒരു വാക് പറഞ്ഞു കൂടെ….. പട്ടി ” – അമ്മു

ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു😁

” അവളുടെ ചിരി കണ്ടില്ലേ…. 😡😡 ” – അച്ചു

” ശോറി ശത്യം ഇനി ചെയുക ഇല്ല…. ” – അനു

എന്ന് ഞാൻ ഭയങ്കര നിഷ്‌കു ഭാവത്തിൽ പറഞ്ഞപ്പോൾ അവർ ചിരിച്ചു….

ഭാഗ്യം ഞാൻ വിചാരിച്ചത് എന്റെ അന്ത്യം ആണെന്ന് ആണ്😁😁😁😁

അപ്പോ തന്നെ ഏട്ടൻ കയറി വന്നു…..😍

ഏട്ടൻ ക്ലാസ്സിൽ വന്നപ്പോൾ മുതൽ ഒരു കാട്ടു കോഴി ആയി ഇന്ദു മാറിയിരിക്കുന്നു….. 🙄🙄

ഇൗ പന്നിയെ ഞാൻ കൊല്ലും😡😡😡

ഏട്ടൻ ക്ലാസ്സ് ഒക്കെ എടുത്ത് വേഗം പോയി….. ക്ലാസിന്റെ പല സമയത്തും ഏട്ടന്റെ കണ്ണുകൾ എന്നെ തേടി എത്തിയിരുന്നു….. ഞാൻ അത് ഒരു ചെറു ചിരയോടെ ആസ്വദിച്ച്🙈🙈😍😍

ഏട്ടന്റെ ഹവർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ക്ലാസ്സ് വിട്ടു…..എന്നോട് ഉച്ചയ്ക്ക് തന്നെ ഏട്ടൻ ഒരിടത്ത് വന്നു നിൽക്കണം എന്ന് പറഞ്ഞിരുന്നു…….

ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ഏട്ടൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു…..

ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു…..

വീട്ടിൽ ചെന്നപ്പോൾ തന്നെ ഞാൻ ശ്രീ ഏട്ടനെ വിളിച്ചു….

എന്നിട്ട് വിശേഷം ഒക്കെ പറഞ്ഞു…..

അപ്പോഴാണ് ശ്രീ ഏട്ടന് എല്ലാം അറിയാം എന്ന് പറഞ്ഞത്🙄

ഞാൻ ആരായി അത് തന്നെ ശശി🥺🥺🥺🥺

____________________________

( നന്ദന )

” മോളെ അവള് ഒരു നടയിക്ക് ഒന്നും പോവില്ല ” – ആപ്പചി

” ശെരിയാണ് അമ്മേ….. ” – നന്ദന

” അവൾക്ക് നല്ല ഒരു പണി തന്നെ കൊടുക്കണം…. ” – വന്ദന

” അതേ…. അതിനു നമുക്ക് ഒരാളുടെ സഹായം കൂടി ഉണ്ടാവും…. ” – നന്ദന

” ആരുടെ ആണ് ” – വന്ദന

” അഞ്ജന….. അവള് രാഗിനെ കണ്ടിരുന്നു…. പക്ഷേ അവന്റെ മനസ്സിൽ അവള് ആണ് “. – നന്ദന

” പക്ഷേ അവളെ കൊണ്ട് എന്ത് ഗുണം ” – അപ്പചി

” അതും ശെരി ആണ്…. ” – നന്ദന

” അവളെ അല്ല മോളെ….. നമുക്ക് വേണ്ടത് കൃത്യമായ അവളുടെ തലയിക്ക്‌ അടിക്കാൻ പറ്റിയ ഒരു ആയുധം ആണ് ” – അപ്പചി

” നമ്മൾ അത് കണ്ടെത്തണം….. ” – വന്ദന

” ഒരു കാര്യം അത്രയും നാളും അവൾക്ക് പ്രശ്നം ഒന്നും ഉണ്ടാകരുത്….. ഇനി അവൾക്കായി നമ്മൾ ഒരു വള വിരിച്ചാൽ…. അവള് വീഴണം….. ” – നന്ദന

” ഒകെ ചേച്ചി ” – വന്ദന

___________________________

( രാഗ് )

വന്നു ഇത്രയും നേരം ആയിട്ടും ബുക്ക് തൊട്ടില്ല….. ഇവളെ ഞാൻ കൊല്ലും…..😡

ഒരു വക പഠിക്കുന്നില്ല…..

” അനു….. ഇരുന്നു പഠിച്ചെ…. ” – രാഗ്

” വേണ്ട ഏട്ടാ നാളെ പഠിക്കാം ” – അനു

” നാളെ നാളെ നീളെ നീളെ എന്ന…. ഇരുന്നു പഠിക്ക്…. ” – രാഗ്

” ഏട്ടാ ഇന്ന് പഠിക്കാൻ ഒരു മൂഡ് ഇല്ല…. ” – അനു

” അതൊന്നും നിനക്ക് ഉണ്ടാവില്ല…. ” – രാഗ്

” ഏട്ടാ പ്ലീസ് ” – അനു

” എന്ന ശെരി ” – രാഗ്

നോക്കിക്കോ നാളെ മുതൽ നീ പഠിക്കും….. നാളെ നിനക്കിട്ട്‌ നല്ല ഒരു അസ്സൽ പണി തരാം😁😁😁😁

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!